2014, ജനുവരി 23, വ്യാഴാഴ്‌ച

മഞ്ജു വാര്യരെ വെറുതെ വിടൂ .................


മഞ്ജു വാര്യർ - മലയാളികള് ഇത്രയേറെ സ്നേഹ വാത്സല്യങ്ങൾ നല്കിയ മറ്റൊരു നടിയെ കണ്ടെത്തുക പ്രയാസമാണ്. തന്റെ അഭിനയ പ്രതിഭ കൊണ്ട് തന്നെയാണ് മഞ്ജു വാര്യർ പ്രേക്ഷക ഹൃദയം കീഴടക്കിയത്. ഇപ്പോൾ മഞ്ജുവിന്റെ രണ്ടാം വരവും പ്രേക്ഷകര പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്നാൽ ഒരു വ്യക്തി എന്നാ നിലയിൽ മഞ്ജുവിന്റെ സ്വകാര്യതകളിൽ കേരള സമൂഹം  കടന്നു കയറുന്നത് ശരിയായ രീതിയിൽ ആണോ എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. ഒരു നടി എന്നാ നിലയിൽ അവരുടെ ചിത്രങ്ങളെ വിലയിരുത്താനും അവരുടെ പ്രകടനത്തെ പ്രശംസിക്കാനും, വിമര്ഷിക്കാനും നമുക്ക് ഓരോരുത്തര്ക്കും അവകാശം ഉണ്ട്, കൂടാതെ അവർ സാമൂഹ്യ ജീവിതത്തിൽ നടത്തുന്ന ഇടപെടലുകളെ കുറിച്ചും ഒരു പരിധി വരെ ചര്ച്ച ചെയാം. പക്ഷെ ഒരു വ്യക്തി എന്നനിലയിലും  ഒരു സ്ത്രീ എന്നാ നിലയിലും  അവരുടെ സ്വകാര്യതകളിൽ  , സ്വാതന്ത്ര്യങ്ങളിൽ  , അവകാശങ്ങളിൽ  നമ്മുടെ കടന്നു കയറൽ ഒരു രീതിയിലും ന്യയീകരിക്കപ്പെദവുന്നതല്ല. ഒരു നടി ആയിപ്പോയി എന്നത് കൊണ്ട് അവരുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും  അമര്ത്തി വയ്ക്കണം എന്നുണ്ടോ. ഒരു സ്ത്രീ ആയതു കൊണ്ട് എല്ലാം അടക്കിപ്പിടിച്ചു കൊണ്ട് സര്വ്വം സഹയായി നില കൊള്ളണം എന്നാ പ്രമാണ കല്പ്പന അടിചെല്പ്പിക്കുന്നതല്ലേ ഇവിടെയും . മഞ്ജുവിന്റെ തിരിച്ചു വരവ് മലയാളി സമൂഹം സന്തോഷപൂര്വ്വം സ്വീകരിച്ചപ്പോൾ തന്നെ സിനിമയുടെ ചില മേഘലകളിൽ നിന്ന് തന്നെ അവരുടെ  തിരിച്ചു വരവിനു തടയിടാൻ ചില നീക്കങ്ങൾ ഉണ്ടായി എന്നാ വാർത്തകൾ വന്നിരുന്നു. അവരുടേതായി പറഞ്ഞു കേട്ട പല ചിത്രങ്ങളും ഉപെക്ഷിക്കപ്പെദുകയൊ, നീട്ടി വൈക്കുകയൊ ചെയ്യപ്പെട്ടു. ഇതിന്റെ പിന്നിലുള്ള പ്രവര്ത്തനങ്ങളും ഏറെ ചര്ച്ച ചെയ്യപ്പെട്ടതാണ്. മഞ്ജുവിന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ ഒപ്പം അഭിനയിക്കാൻ കഴിയാതിരുന്ന  മലയാള സിനിമയിലെ ഒരു പ്രമുഖ താരം മഞ്ജുവിന്റെ രണ്ടാം വരവിൽ തന്റെ നായികയായി മഞ്ജുവിനെ കരാര് ചെയ്യേണ്ട എന്ന് പറഞ്ഞതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരത്തിൽ സിനിമയ്ക്കു അകത്തും പുറത്തുമുള്ള ചില സംഘങ്ങൾ തന്നെയാണ്  ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ എന്ന് വേണം കരുതാൻ.  ഏതൊരാളുടെയും സ്വകാര്യ ജീവിതം വാര്ത്ത ആക്കുന്നവർ തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അലപനേരം ചിന്തിക്കാൻ സമയം കണ്ടെത്തണം. ഒരു സാധാരണ വ്യക്തിക്ക്  ഒരു താര പരിവേഷം വന്നു കഴിഞ്ഞാൽ അയാള് മറ്റൊരു തരത്തില രൂപ പരിണാമങ്ങൾക്ക് വിധേയനവുകയില്ല. എല്ലാവരെയും പോലെ തന്നെ ചിന്തകളും വികാരങ്ങളും ഉള്ള മനുഷ്യൻ തന്നെ ആയിരിക്കും. സാമാന സാഹചര്യത്തിൽ ഉള്ള ഒരു പുരുഷ താരത്തിന്റെ സ്വകാര്യതകളെ സ്വാതന്ത്ര്യങ്ങളെ അവകാശങ്ങളെ ഇവര ചോദ്യം ചെയ്യപ്പെടുകയും ഇല്ല. അത് കൊണ്ട് തന്നെ ഒരു സ്ത്രീ ആയതു കൊണ്ടുള്ള കടന്നാക്രമണം ആണ് ഇവിടെ ദർശിക്കാൻ സാധിക്കുക. പുരുഷാധിപത്യത്തിന്റെ മറ്റൊരു മുഖം .ഏതു രംഗവും ആയിക്കോട്ടെ സ്ത്രീ എന്നും തങ്ങള് നിശ്ചയിക്കുന്ന അതിർവരമ്പുകളിൽ മാത്രം നിലകൊള്ളണം , അഥവാ അതിനു അപ്പുറത്തേക്ക് അവൾ വളരുകയാണെങ്കിൽ ഏതു വിധേനയും അവളെ ബന്ധിക്കുക എന്നാ കുടില തന്ത്രം തന്നെയാണ് ഇവിടെയും നടപ്പിലാക്കുന്നത്. മഞ്ജുവിനെ സംബന്ധിച്ച് അവർ ശക്തയായ സ്ത്രീ ആണ്, അവരുടെ കഴിവും അർപ്പണ ബോധവും എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുള്ളതും ആണ് അത് കൊണ്ട് തന്നെ അവരുടെ മുന്നോട്ടുള്ള യാത്രയെ തകര്ക്കാൻ ആര്ക്കും കഴിയില്ല. ഇത്രയേറെ തടസ്സപ്പെടുതലുകൾ ഉണ്ടായിട്ടും അവർ ശക്തമായി തന്നെ നില കൊള്ളുന്നു. കാരണം അവര്ക്ക് എതിരായി വാർത്തകൾ ചമക്കുന്ന ചെറു കൂട്ടങ്ങളെ ക്കൾ വലിയൊരു സമൂഹം അവര്ക്ക് പിന്തുണയായി നിലകൊള്ളുന്നുണ്ട്. ഈ രണ്ടാം വരവിൽ മഞ്ജുവിനെ കൂടുതൽ ശക്തമായ വേഷങ്ങളും പുരസ്കാരങ്ങളും കാത്തിരിക്കുന്നുണ്ട് എന്നാ കാര്യത്തിൽ സംശയമില്ല ...... ആശംസകൾ....................

പ്രിയപ്പെട്ട ജിത്തുവിന്.......

പകുതി മാത്രം വെള്ളം ഉള്ക്കൊള്ളുന്ന ഒരു  ഗ്ലാസ്സിനെ നമുക്ക് രണ്ടു തരത്തിൽ വ്യാഖ്യാനിക്കാം.
1 പകുതി നിറഞ്ഞിരിക്കുന്നു.
2 പകുതി ശൂന്യമായിരിക്കുന്നു.
ആദ്യത്തേത്‌ പൊസിറ്റീവു സമീപനം ആണെങ്കിൽ രണ്ടാമതെത് നെഗറ്റീവു സമീപനം ആണ്. പക്ഷെ ഫലത്തിൽ കാര്യം ഒന്ന് തന്നെ ആണ്. ഇത് തന്നെയാണ് ദൃശ്യം എന്നാ ചിത്രത്തെ പറ്റി ഇപ്പോൾ നടക്കുന്ന വിവാദവും. ജിത്തു ആത്മാര്തതയും ആത്മ സമര്പ്പനവും ഉള്ള കലാകാരനാണ് . അത് കൊണ്ടാണ് ഈ വിഷയത്തിൽ ജീതുവിനു  വിഷമം ഉണ്ടാകുന്നതും . ഒരു പക്ഷെ ദ്രിശ്യത്തിന്റെ അഭൂതപൂറ്വ്വമയ വിജയം, കൂടാതെ പല പുരസ്കാര നിർണയങ്ങളിലും മികച്ച ചിത്രം എന്നാ രീതിയിലുള്ള അംഗീകാരം അത് കൊണ്ട് തന്നെ ഇത്രയേറെ സ്വാധീനം ചെലുത്തിയതും ചര്ച്ച ചെയ്യപ്പെട്ടതുമയ ചിത്രം ആയതു കൊണ്ടാകാം ശ്രീ സെൻകുമാർ തന്റെ ആശങ്കകൾ പങ്കു വച്ചത്. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങൾ എടുത്താൽ ഈ വര്ഷങ്ങളിലെ ഒട്ടു മുക്കാൽ ദിവസ്സങ്ങലും കേരളത്തിലെ തെയെറ്റെരുകലിൽ പ്രദര്ഷിപ്പിച്ചത് ജീതുവിന്റെ ചിത്രങ്ങൾ തന്നെ ആണ്. അത് മാത്രം മതി ജീത്തു എന്നാ കലാകാരന്റെ സിനിമയോടുള്ള സമീപനവും , പ്രേക്ഷകന്റെ അഭിരുചി മനസ്സിലാക്കി ചിത്രം ഒരുക്കാൻ കഴിയുന്നതിലെ പ്രാഗത്ഭ്യവും മനസ്സിലാക്കുവാൻ. ഇവിടെ കുറ്റങ്ങളും കുറവുകളും മാത്രം ഉള്ള ചിത്രങ്ങളാണ്‌ ഒട്ടു മുക്കാലും  അത് കൊണ്ട് തന്നെ അവയെ കുറിച്ച് ചർച്ചകൾ നടക്കുന്നില്ല ആരും അത്തരം ചിത്രങ്ങൾ ശ്രദ്ധിക്കുന്നത് പോലും ഇല്ല. പക്ഷെ ജീതുവിനെ പോലെ പ്രഗല്ഭനായ ഒരു സംവിധായകന്റെ ചിത്രം ആയതു കൊണ്ടാകാം ഇത്രയും ചർച്ചകൾ ഉണ്ടാകുന്നതു . അത് കൊണ്ട് അതിനെ ചൊല്ലി  വിഷമം വേണ്ട . ജീത്തു എന്നാ സംവിധായകന്റെ മലയാള സിനിമയിലെ സ്ഥാനം എത്ര ഉയരത്തിലാണ് എന്നതും , ജീതുവിന്റെ ചിത്രങ്ങൾ കേരള സമൂഹം എത്ര പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നതും ആണ് ഇത്തരം വിഷയങ്ങള അടയാളപ്പെടുത്തുന്നത്. ഇന്നലെ ബ്രാഡ് പിറ്റ് പറയ്കയുണ്ടായി 12 എയെര്സ് സ്ലേവ് എന്നാ  ഈ വര്ഷത്തെ ഗോള്ടെൻ ഗ്ലോബ് പുരസ്‌കാരം നേടുകയും ഓസ്കാര് നൊമൊനെഷൻ ലഭിക്കുകയും ചെയ്താ ചിത്രത്തിൽ ഒരു ക്രൂരനായ കഥാപാത്രം ചെയ്യാൻ തന്നെ ക്ഷണിച്ചു എങ്കിലും അദേഹം അത് നിരസിച്ചു എന്ന് കാരണം തന്റെ കുട്ടികള്ക്ക് തെറ്റായ സന്ദേശം നല്കണ്ട എന്ന് കരുതി എന്നാണ് അദേഹം പറഞ്ഞത് . പക്ഷെ ബ്രാഡ് പിറ്റ് അഭിനയിച്ചില്ല എങ്കിലും ആ റോൾ മറ്റൊരു താരം ചെയ്യുകയും ചിത്രം ശ്രദ്ധ നേടുകയും ചെയ്തു. അപ്പോൾ ഇത്തരം കാര്യങ്ങൾ ഓരോരുത്തരുടെയും വ്യക്തിപരമായ ചിന്തകള് കൂടി ആണ്. പിന്നെ ഇന്നലെ വൈകിട്ട് ശ്രീകുമാർ തെയെട്ടരിനു മുൻപിൽ കൂടി പോയപ്പോൾ ദൃശ്യം ഷോ കഴിഞ്ഞ സമയം ആയിരുന്നു, വലിയൊരു ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു അതിലും വലിയ തിരക്ക് അടുത്ത ഷൊവ്ക്കു നില്ക്കുന്ന ആളുകള് ആയിരുന്നു. അപ്പോൾ ചർച്ചകൾ നടക്കും ചിത്രം അതിന്റെതായ രീതിയിൽ മുന്നോട്ടു പോവുകയും ചെയ്യം.... അതുകൊണ്ട് ജീത്തു അടുത്ത ചിത്രത്തെ കുറിച്ച് ചിന്തിക്കൂ , തന്റെ കർമ പദത്തിൽ ധൈര്യമായി മുന്നോട്ടു പോവുക........ ആശംസകൾ..........

2014, ജനുവരി 1, ബുധനാഴ്‌ച

ജീവിത ഭാരം.........

പുതുവര്ഷം സാധാരണക്കാരന്‌ നിരാശ സമ്മാനിച്ച്‌ കൊണ്ട് പാചക വാതക വിതരണ രംഗം. അധാർ കാർഡുമായി പാചക വാതക കണെക്ഷൻ ബന്ധപ്പെടുതതവർക്ക് സബ്സിഡി ലഭിക്കില്ല എന്നതിന് പുറമേ വില വര്ധനവും കൂടി ആയപ്പോൾ പുതുവര്ഷ ആരംഭം തന്നെ സാധാരണക്കാരന്റെ ജീവിത ഭാരം കൂടുകയാണ്. അധാര് കാർഡിന്റെ കാര്യത്തില സുപ്രീം കോടതി പോലും അഭിപ്രായം വ്യക്തമാക്കിയ സാഹചര്യത്തിൽ അധാര് നിര്ബന്ധം എന്നാ വ്യവസ്ഥ തീര്ത്തും നീതി രഹിതമാണ്. തിരുവനതപുരം ജില്ല മാത്രം എടുക്കുകയാണെങ്കിൽ പോലും പകുതി ആളുകള്;ക്ക് പോലും അധാര് കാർഡുമായി പാചക വാതക കണെക്ഷൻ ബന്ധിപ്പിക്കാൻ സാധിച്ചിട്ടില്ല. ഇതിൽ ഏറെ പേരും അധാര് കാർഡ് ലഭിക്കാത്തവരും ആണ്. എന്നാൽ ഈ ആളുകള് എല്ലാം വോട്ടു ചെയ്യുന്നവരും , വോട്ടർ കാർഡ് ഉള്ളവരും ആണ്. ആധാർ ലഭിചിചിട്ടില്ല എന്നതിന്റെ പേരില് ഇവരുടെ പൌരാവകാശങ്ങൾ ചോദ്യം ചെയ്യീപ്പെടെണ്ടത് ഉണ്ടോ. തീര്ച്ചയായും പരിഷ്കാരങ്ങൾ നല്ലതാണു. പക്ഷെ പരിഷ്കാരത്തിന്റെ പേരില് സാധാരണക്കാരനെ ചൂഷണം ചെയ്യപ്പെടാതെ നോക്കണം. ഇപ്പോൾ ഈ പരിഷ്കാരങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നത് സാധാരണക്കാരന മാത്രമാണ്. സാമ്പത്തിക ഭദ്രത ഉള്ളവര്ക്ക് എത്ര ഉയര്ന്ന തുക നല്കിയും പാചക വാതകം ഉള്പ്പെടെയുള്ള കാര്യങ്ങൾ നേടി എടുക്കാൻ കഴിയും. അതിനാല ഇക്കാര്യത്തിൽ ഒരു പുനര് വിചിന്തനം അത്യാവശ്യം ആണ്. കൂടാതെ അധാർ ലഭിക്കാത്തവർക്ക്‌ അത് തടസ്സം കൂടതെ ലഭിക്കുവാനുള്ള സാഹചര്യവും ഒരുക്കേണ്ടതുണ്ട്. എത്ര പുതിയ വർഷങ്ങൾ പിറന്നാലും സാധാരണക്കാരന്റെ ജീവിത ഭാരം എന്നും ഇത്തരത്തിൽ ഉള്ളതായിരിക്കും എന്നും അവനു പ്രതീക്ഷ വേണ്ട എന്നുമുള്ള സന്ദേശമാണ് ഈ പുതുവര്ഷ ദിനം സമ്മാനിക്കുന്നത് എന്നതില എന്നെപോലെ ഉള്ള സാധാരണക്കാര നിരാശരാണ്.........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️