2013, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

മനസ്സ് നിറയ്ക്കുന്ന മെമ്മറീസ് ..........


ഇന്നലെ തിരുവനന്തപുരം ശ്രീകുമാറിൽ മാറ്റിനി ഷൊവ്ക്കു മെമ്മറീസ് കണ്ടു. മെമ്മറീസ് വളരെ മികച്ച ചിത്രമെന്നതും ചിത്രത്തിന്റെ വൻ വിജയവുമെല്ലാം ഇതിനകം തന്നെ ചര്ച്ചയായി കഴിഞ്ഞു. എന്നാൽ ഇതിനു പുറമേ എന്നെ സന്തോഷിപ്പിച്ച കാര്യം ചിത്രം കാണാൻ വന്ന പ്രേക്ഷകരാണ്. കാരണം ടിക്കറ്റ്‌ കിട്ടാൻ വളരെ നേരം ക്യുവിൽ നില്ക്കേണ്ടി വന്നു അതിനു പുറമേ വന്ന പ്രേക്ഷകരിൽ ആബാല വൃദ്ധ ജനങ്ങള് ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് അത് വളരെ കൌതുകമായി തോന്നി. കാരണം വളരെ പ്രായം ചെന്ന പുരുഷന്മാര, അമ്മമാർ, സ്ത്രീകള് , കുട്ടികൾ , ഇന്നിന്റെ പ്രധിനിധികൾ ആയ യുവാക്കൾ എന്ന് വേണ്ട എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും ഉണ്ടായിരുന്നു. അത്തരം ഒരു ആൾക്കൂട്ടത്തിൽ ഇരുന്നു സിനിമ ആസ്വദിച്ചപ്പോൾ എവിടെയോ നഷ്ട്ട്മായ സിനിമയുടെ ഒരു നല്ല കാലം തിരിച്ചു കിട്ടിയത് പോലെ തോന്നി. പിന്നെ നമ്മൾ ഫേസ് ബുക്ക്‌ എഴുതുകാര്ക്കും ഈ വിജയത്തിൽ പങ്കുണ്ടെന്ന് ഒരു സംസാരം കേട്ടു, എന്റെ അടുത്തിരുന്ന വൃദ്ധയായ അമ്മയോട് അവരുട മകള പറയുകയാണ് അമ്മെ എന്താണ് ഇത്രയം ആളുകള് വരുന്നത് എന്നോ നല്ല സിനിമ എന്ന് ഫേസ് ബുക്കിൽ എല്ലാവരും എഴുതുന്നത്‌ കൊണ്ടാണ് എന്ന്. പിന്നെ ടികെറ്റ് എടുക്കാൻ ക്യുവിൽ നിന്നപ്പോൾ രാവിലത്തെ ഷോ കണ്ടിട്ട് സംവിധായകൻ സോഹൻ ലാൽ ഇറങ്ങുന്നത് കണ്ടു... അധികാരികതക്ക് വേണ്ടി മാത്രമാണ് സോഹനെ കുറിച്ച് പരാമര്ഷിച്ചത്...........

അധിക്ഷേപിച്ചവർ ആരോപണങ്ങൾ പിൻ വലിക്കുമോ........?


ശ്രീ ബ്ലെസി സംവിധാനം ചെയ്താ കളി മണ്ണ് എന്നാ ചിത്രം പുറത്തിറങ്ങി. ശ്വേത മേനോന്റെ പ്രസവ രംഗത്തിന്റെ പേരില് ചിത്രം ഇറങ്ങുന്നതിനും മുൻപേ വിവിധ മേഘലകളിൽ പെട്ട പലരും വിമർശനങ്ങളുമായി എത്തുകയുണ്ടായി. അവരില തന്നെ ചിലര് വ്യക്തിപരമായി അധിക്ഷേപ വാക്കുകൾ ചൊരിയുകയുണ്ടായി. എന്നാൽ ചിത്രം ഇറങ്ങി പ്രേക്ഷകര ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. മാതൃത്വത്തിന്റെ മഹനീയത വെളിവാക്കുന്ന ചിത്രം എന്നാ നിലയില എല്ലാവരുടെയും പ്രശംസകൾ നേടിയിരിക്കുന്നു. അനാവശ്യ വിവാദങ്ങള ഉണ്ടാക്കിയവർ പ്രതേകിച്ചു വ്യക്തിപരമായി പൂരപ്പറമ്പ് പ്രയോഗങ്ങൾ വരെ നടത്തിയവർ അവരുടെ പ്രസ്താവനകൾ പിന് വലിക്കാൻ തയ്യാറാകുമോ. ഒരിക്കലുമില്ല കാരണം അതിനു സഹിഷ്ണുത വേണം , അതില്ലാത്തവർ അത് കൊണ്ടാണ് ഇങ്ങനെ അല്ലെങ്കിൽ ഇത് കൊണ്ടാണ് അങ്ങനെ എന്ന് പറഞ്ഞു തങ്ങളുടെ വാദങ്ങള ന്യായീകരിച്ചു കൊണ്ടേ ഇരിക്കും..............

മലയാളികൾ ഒന്നടങ്കം അപമാനിതരായിരിക്കുന്നു .....,.

പ്രിയപ്പെട്ട ടോം ജോസഫ്‌ നിങ്ങൾ മാത്രമല്ല കായിക പ്രേമികൾ മൊത്തത്തിൽ പ്രേതെകിച്ചു മലയാളികൾ ഒന്നടങ്കം അപമാനിതരായിരിക്കുന്നു .....,.
സിനിമ അവാര്ട് പോലെ ഒരു വര്ഷത്തെ പ്രകടനം നോക്കി നല്കുന്ന പുരസ്കരമല്ല അര്ജുന പുരസ്കാരം ഒരു നീണ്ട കാലം കളിക്കളത്തിൽ ചിന്തിയ വിയര്പ്പിന്റെ ആദരം തന്നെയാണ് അര്ജുന പോലുള്ള പുരസ്കാരങ്ങൾ . എന്നാൽ ടോം താങ്കളെപ്പോലുള്ള ഒരാളെ അപമാനിച്ചതിലൂടെ അത്തരം വിസ്വസ്സ്യതക്ക് ഭംഗം വന്നിരിക്കുന്നു. താങ്കള്ക്ക് നേരിട്ട അപമാനത്തിന്റെ ഉത്തരവാദികളെ നമുക്കെല്ലാം തിരിച്ചറിയാം. ശബ്ദവും രൂപവും ഇല്ലാത്തവർക്ക് ഇത് രണ്ടും മറ്റാരെക്കാളും ഉണ്ട് എന്ന് വാഴ്ത്തപ്പെടുന്ന നാളിൽ നമുക്ക് ഇതിനുള്ള ഉത്തരം നല്കാം......

2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

ക്രിക്കെറ്റ് താരങ്ങള്ക്കു അര്ജുന പുരസ്കാരങ്ങൾ നല്കരുത്........

ബി സി സി ഐ യെ പോലെ ഇന്ത്യൻ കായിക മന്ത്രാലയത്തിനു ഒരു അധികാരവും ഇല്ലാത്ത ഒരു ബോര്ടിനു വേണ്ടി കളിക്കുന്ന ക്രികെറ്റ് താരങ്ങള്ക്കു കായിക പുരസ്കാരങ്ങൾ നല്കരുത്. കാരണം വര ഇന്ത്യ എന്നാ രാജ്യത്തിന്‌ വേണ്ടി അല്ല മത്സരിക്കുന്നത് മറിചു ബി സി സി ഐ എന്നാ സ്ഥാപനത്തിന് വേണ്ടി മാത്രമാണ് . ഇന്ത്യൻ കായിക മന്ത്രാലയത്തിനു ബി സി സി ഐ യിൽ ഒരു നിയന്ത്രണവും ഇല്ല എന്ന് ബി സി സി ഐ തന്നെ പറയുന്ന സാഹചര്യത്തിൽ വിരട്ട് കൊഹ്ലിക്ക് ഇത്തവണ നല്കിയ അര്ജുന പുരസ്‌കാരം ഉള്പ്പെടെ ഇതുവരെ ക്രിക്കെറ്റ് താരങ്ങള്ക്കു നല്കിയ എല്ലാ കായിക പുരസ്കാരങ്ങളും ഇന്ത്യൻ സര്ക്കാര് തിരിച്ചെടുക്കണം. ഇതിനെ കുറിച്ച് രവി ശാസ്ത്രി എന്ത് പറയും.......

2013, ഓഗസ്റ്റ് 3, ശനിയാഴ്‌ച

ഇതാ വീണ്ടും മറ്റൊരു സൌഹൃദ ദിനം കൂടി.....


മഴ പൈയ്യുകയാണ്. തെങ്ങോല തലപ്പുകളെ കുളിരണിയിച്ചു കൊണ്ടു മഴ പൈയ്യുകയാണ്. തുറന്നിട്ട ജനല്‍ പാളികള്‍ക്ക്‌ ഇടയിലുടെ മഴയുടെ സൌന്ദര്യം നോക്കി നിന്നപ്പോള്‍ ഓര്‍മ്മകള്‍ ഉണരുകയായി. ഓര്‍മയുടെ ജാലകം തുറക്കുമ്പോള്‍ ബാല്യത്തില്‍ ചെളി വെള്ളത്തില്‍ ചാടി ക്കളിച്ചതും, കളി വഞ്ചികള്‍ ഒഴുക്കിയതും , മഴ നനഞ്ഞു പനി പിടിച്ച കാരണം സ്കൂളില്‍ പോകാന്‍ ആവാതെ വിഴമിച്ചതും ഇന്നലത്തേത് പോലെ തോന്നുന്നു. എനിക്ക് ഒരു സുഹൃത്തിനെ ആദ്യമായി നാഴ്ട്ടപ്പെടുന്നത് ഒരു മഴക്കാലതാണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം . എന്റെ പ്രിയ കുട്ടുകാരന്‍ ശങ്കരന്‍ നമ്പൂതിരി . എനിക്ക് ആദ്യമായി ഒരു മയില്‍ പീലി തുണ്ട് തന്നത് അവനാണ്. എന്നിട്ട് എന്നോട് പറഞ്ഞു. മാനം കാണിക്കാതെ പുസ്തകത്തില്‍ ഒളിച്ചു വൈക്കണം, മയില്‍ പീലി പ്രസവിക്കും ,അപ്പോള്‍ നിനക്കു ഒരുപാടു മയില്‍‌പീലി കുഞ്ഞുങ്ങളെ കിട്ടും ,അപ്പോള്‍ എനിക്കും ഒരു കുഞ്ഞിനെ തരണം. മാനം കാണിക്കാതെ പുസ്തകതാളില്‍ ഒളിപ്പിച്ച മയില്‍ പീലി മുറിക്കു ഉള്ളില്‍ കയറി തുറന്നു നോക്കും , മയില്‍‌പീലി പ്രസ്സവിച്ചോ എന്നറിയാന്‍. അന്നൊരു മഴക്കാലമായിരുന്നു ശങ്കരന്‍ അന്ന് ക്ലാസ്സില്‍ വന്നില്ല. ഉച്ച ആയപ്പ്പോഴേക്കും മഴയ്ക്ക് ശക്തി കുടി. കുറെ കഴിഞ്ഞപ്പോള്‍ ശന്കരനെയും കൂട്ടി അവന്റെ അച്ഛന്‍ വന്നു. അവനെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. എന്നാല്‍ ശങ്കരന്റെ അച്ഛന്‍ ടീച്ചറിനോട് പറഞ്ഞതു കേട്ടപ്പോള്‍ വിഷമം  തോന്നി. ശങ്കരന്റെ അച്ചന് സ്ഥലം മാറ്റം കിട്ടി . ടി .സി . വാങ്ങി യാത്ര പറയാന്‍ വന്നതാണ്. എടാ ഞാന്‍ പൂവ്വാന് ? എവിടേക്ക് ?അച്ചന് സ്ഥലം മാറ്റം എന്നാലും അച്ചന് ജോലി ഇവിടെ കിട്ടുമ്പോ തിരിച്ചു വരും . പിന്നെ ഒരു കാര്യം മറക്കല്ലേ ഞാന്‍ തന്ന മയില്‍‌പീലി പ്രസ്സവിച്ചോ ഇല്ലങ്കില്‍ മാനം കാണാതെ സൂക്ഷിച്ചു വൈക്കനെ കുഞ്ഞു വിരിയുമ്പോള്‍ ഒന്നു എനിക്കും തരണേ . മഴയത്ത് അച്ഛന്റെ കൈയും പിടിച്ചു സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോഴും ശങ്കരന്‍ തിരിഞ്ഞു നോക്കി എന്നെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് എത്രയോ മഴക്കാലങ്ങള്‍ വന്നിരിക്കുന്നു. അന്ന് എന്നെ പിരിഞ്ഞ ശങ്കരനെ പിന്നെ ഇന്നുവരെ കണ്ടിട്ടില്ല . എവിടെ ആണെന്നറിയില്ല . ശങ്കരന്‍ നമ്പൂതിരി എന്ന് എവിടെ കേട്ടാലും അത് എന്റെ ശങ്കരന്‍ ആയിരിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട് ,എന്നാലും ഇന്നുവരെയും എന്റെ ശങ്കരനെ എനിക്ക് കണ്ടെത്താനായിട്ടില്ല. ഇന്നീ മഴക്കാലത്തും ഞാന്‍ നിന്നെ കുറിച്ചു ഓര്‍ക്കുന്നു. ഒരു പക്ഷെ നീയും എന്നെ ക്കുറിച്ച് ഓര്‍ക്കുന്നുണ്ടാവും . എന്നെങ്കിലും ഒരു മയില്‍ പീലി കുഞ്ഞിന്റെ അവകാശവും  തേടി നീ വരുമെന്ന പ്രതീക്ഷയില്‍ മാനം കാണിക്കാതെ മയില്‍‌പീലി തുണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചു ഓരോ മഴക്കാലവും ഞാന്‍ കാത്തിരിക്കും. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ സൌഹൃദ ദിനാശംസകൾ........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️