2012, ജനുവരി 26, വ്യാഴാഴ്‌ച

പ്രണയത്തിന്റെ കുളിരുമായി കാസനോവ...........

പ്രണയത്തിന്റെ കുളിരുമായി കാസനോവ എത്തി. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവു കൂടിയ ചിത്രമായ കാസനോവ , മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുന്ന ചിത്രമായി മാറുന്നു. ശ്രീ റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്തു മലയാളത്തിന്റെ മഹാനടനായ ശ്രീ മോഹന്‍ലാല്‍ നായകനായ കാസനോവ പ്രേക്ഷകര്‍ ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുക്കുന്നു. പ്രണയത്തിന്റെ ആര്‍ദ്ര ഭാവങ്ങളുമായി ശ്രീ മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രേക്ഷക ഹൃദയങ്ങളും പ്രണയതുരമാകുന്നു . ലോകം ഉണ്ടായ നാള്‍ മുതല്‍ പ്രണയത്തിനു നിര്‍വ്വചനങ്ങള്‍ നല്‍കുന്നു എങ്കിലും എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറം നില്‍ക്കുന്ന പ്രണയം . പ്രണയത്തിന്റെ മറ്റൊരു അര്‍ത്ഥ തലം തേടുകയാണ് കാസനോവ. ബോബി - സഞ്ജയ്‌ ടീമിന്റെ ശക്തമായ തിരക്കഥ ചിത്രത്തിന് മുതല്‍കൂട്ടാണ്. അനശ്വരനായ ശ്രീ ഗിരീഷ്‌ പുത്തഞ്ചേരി, റോഷന്‍ ആണ്ട്രൂസ്, ഗൌരി ലക്ഷ്മി , ശരത് വയലാര്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ നല്‍കിയ സംഗീതം ഹൃദ്യമാണ്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവു കൂടിയ ചിത്രമായ കാസനോവ മികച്ച വിജയം നേടുമ്പോള്‍ അത് മലയാള സിനിമ വ്യവസ്സയത്തിനു പുത്തന്‍ ഉണര്‍വ്വ് നല്‍കുകയാണ്. ഒരു ചിത്രം ഏറ്റവും ചെലവു കൂടിയ ചിത്രം ആകുമ്പോള്‍ അതിനു തക്ക വണ്ണം സാങ്കേതികവും, കലാപരവുമായ സവിശേഷതകളും, ഔന്നത്യവും പുലര്‍ത്താന്‍ സാധിക്കണം. ഇത്തരത്തില്‍ സാങ്കേതികവും, കലാപരവുമായ സവിശേഷതയും, ഔന്ന്യത്യവും ചിത്രത്തില്‍ ഉടനീളം കാത്തു സൂക്ഷിക്കാന്‍ കസനോവയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു എന്നതാണ് മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവു കൂടിയ ചിത്രം എന്നാ ബഹുമതിക്ക് ഒപ്പം മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രം എന്നാ ബഹുമതിക്കും കസനോവയെ പ്രാപ്തമാക്കുന്നത്. മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ കാസനോവ പോലെ മനോഹരമായ ചിത്രം സമ്മാനിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.........

22 അഭിപ്രായങ്ങൾ:

Manoj മനോജ് പറഞ്ഞു...

ഓടുമോ എന്ന് കാത്തിരിന്നു കാണാം ;)

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

"മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവു കൂടിയ ചിത്രം എന്നാ ബഹുമതിക്ക് ഒപ്പം മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രം എന്നാ ബഹുമതിക്കും കസനോവയെ പ്രാപ്തമാക്കുന്നത്."

ചിരിപ്പിക്കല്ലേ മാഷെ..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MANOJJI..... ee sneha varavinum, prathikaranathinum orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai DUBAIKARANJI....... chirippikkan paranjathalla ketto, CASANOVA vijayathilekkanu neengunnathu. ee niranja snehathinum, abhiprayathinum orayiram nandhi........

ജാനകി.... പറഞ്ഞു...

ഇവിടെ ഈ സിനിമയുടെ ഇടയ്ക്ക് ഇറങ്ങിപ്പോന്ന ചില ആളുകളെ ഫാൻസ് അസൊസിയേഷന്റെ ചില ആൾക്കാർ അടിച്ചു....
തമാശയല്ല ജയരാജേ...
ഈയുള്ളവളും കണ്ടു- സഹനത്തിന്റെ എവറസ്റ്റ് കീഴടക്കി തിരിച്ചു പോന്നു..
പ്രായം മറന്നുള്ള കളി ലാലിനു അത്ര നല്ലതല്ല എന്ന് എന്റെ അഭിപ്രായചുരുക്കം. ലാലിന്റെ ശരീരാകൃതിക്ക് കാസനോവ പോയിട്ട് കാസനോവയുടെ അഛൻ പോലുമാകാൻ പറ്റില്ല. ഇത്രയും പെണ്ണുങ്ങളെ കറക്കി നടക്കുന്ന ലാൽകാസനോവ ശരിക്കും നാണം കെടുത്തി. ഒരു പെണ്ണും അങ്ങിനെ ഒരു ഫിഗറിനെ ഇഷ്ടപ്പെടില്ല...
കോളേജിൽ ക്ലാസ്സ് കട്ട് ചെയ്തെത്തിയ പെൺകുട്ടികൾ ഇന്റർവെല്ലിനു മുൻപ് ഇറങ്ങിപ്പോകുന്നത് കാസനോവ ചിത്രത്തിനുള്ള മുന്നറിയിപ്പായി കൂട്ടിയാൽ മതി

പിന്നെ ജയരാജ് മറുപടി എല്ലാം മഗ്ലീഷിൽഎഴുതുന്നതിനു പകരം മലയാളത്തിൽ ചെയ്തുകൂടെ,,?

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഞാന്‍ സിനിമ കണ്ടില്ല. സിനിമ കണ്ടിറങ്ങിയവരില്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായങ്ങളും, റിവ്യൂകളും അറിഞ്ഞപ്പോള്‍ തോന്നിയത്‌ ലാലേട്ടന് കുറച്ചധികം ചിയര്‍ ഗേള്‍സ്-നേയും സംഘടിപ്പിച്ച് ഇനിയുള്ള കാലം കേരള സ്ട്രൈക്കേര്‍സിലെ "കാസിനോവ" ആയി വിലസുന്നതാകും നല്ലത് എന്നാണ്. വ്യഭിചാരത്തെ പ്രണയമെന്ന് വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ് ചെയ്യുന്നത് എന്നും തോന്നി.. :)

സിനിമ കണ്ടിട്ടുതന്നെയാണ് ഇത്രയും ആധികാരികമായി വിലയിരുത്തിയത്‌ എന്ന് വിശ്വസിക്കുന്നു. ജയരാജിന്റെ പോസ്റ്റ്‌ കിടുകിടിലന്‍.. കോണ്‍ഫിഡന്‍റ് റോയിച്ചനും, ആശീര്‍വാദ്‌ ആന്റണിച്ചായനും ഈ പോസ്റ്റ്‌ വായിച്ചാല്‍ ഒരു പാതിതോഷികം ഉറപ്പാ. ചിലപ്പോള്‍ അടുത്ത സിനിമയില്‍ ഒരു ചാന്‍സും. :-)

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JANAKIJI..... JANAKIJIYUDE ABHIPRAYATHE MANICHU KONDU THANNE CHILA KARYANGAL PARANJU KOLLATTE. PAKUTHI MAATHRAM VELLAM ULLA ORU GLASSNINE RANDU THARATHIL VEEKSHIKKAMALLO. HALF FILLED ENNUM HALF EMPTY ENNUM. ITHIL HALF FILLED ENNA NILAYIL KARYANGAL NOKKI KANANAU ENIKKU THALPARYAM. MOHANLALUM , MAMMOOTTIYUM ELLAA CHITHRANGALILUM ITHARAM KADAPATHRANGAL ALLALLO KAIKARYAM CHEYYUNNATHU. ABHINETHAVU ENNA NILAYIL VIVIDHA KADAPATHRANGAL CHEYYENDI VARUNNATHU SWABHAVIKAM. PINNE PRAYATHINE KARYAMANENKIL THAMIZHIL REJANIKANTH, PRABHU, VIJAYAKANTH, KARTHIK, KAMALHASSAN , SATHYARAJ- TELUNGIL BALAKRISHNA, NAGARJUNA, CHIRAMJEEVI- KANNADAYIL AMBAREESH VISHNUVARDHAN HINDIYIL AMITHABH BACHAN, NASARUDEENSHAW, JACHYSROWFF ENNUVENDA LOKA CINEMAYIL POLUM PRAYATHINE PARIMITHIKAL KADANNU PRANAYAM ULPPEDEYULLA VISHAYANGALIL ABHINAYIKKUNNA KALAKARANMAR ANAVADHI UNDALLO. MAATHRAMALLA CASANAVOVA ENNA CHITHRATHEKKALUM THAAZHE NILKKUNNA ANYABHASHA CHITHRANGALE PAADI PUKASHTHUNNAVARALLE NAMMAL MALAYALIKAL. ABHINETHAVU MANTHRIKANALLA PRAYAVUM, PARIMITHIKALUM ELLAVARKKUM UNDAAKUM INNU AVARKKANENKIL NALE MATTULLAVARKKU. PORAYMAKAL NAMUKKU CHOONDI KANIKKAAM ATHU ELLAVARKKUM SWEEKARYAMANU. PAKSHE NALITHUVARE ORUKALAKARAN NALKIYA SAMBHAVANAKALE PAADE VISMARICHU KONDU NEETHI POORVVAMALLAATHA VIMARSHANANGAL NADATHUNNATHU KROORATHAYANU. PORAYMAKAL PALATHU UNDENKILUM ITHARAM PARISHRAMANGALE PAADE THARADICHU KANIKKUNNATHU VALIYA APARAADHAM THANNEYANU. ee niranja snehathinum, abhiprayathinum orayiram nandhi............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SREEJITHJI...... vimarshanagal nallathanu pakshe athu aareyum vyakthiparamayi vedanippikkunnathu aakaruthu ennanu ente abhiprayam. ee niranja snehathinum abhiprayathinum orayiram nandhi.............

ആചാര്യന്‍ പറഞ്ഞു...

കാസനോവയാകാന്‍ പറ്റിയ ആള്‍..... ഓടുമോ എന്നല്ല ഓടി പ്രേക്ഷകര്‍ ഓടി എന്ന് പറയാം

ജാനകി.... പറഞ്ഞു...

ജയരാജ്...
മറുപടി കണ്ടു--വായിച്ചില്ല-
മഗ്ലീഷ് ഒരു സെന്റൻസിലോ രണ്ടു സെന്റൻസിലൊ വായിക്കാൻ കുഴപ്പമില്ല.പക്ഷെ..അത്രത്തോളം...ആ കാഴ്ച്ച തന്നെ മടുപ്പുണ്ടാക്കുന്നു..ക്ഷമിക്കണം
കഴിവതും മലയാളത്തിൽ റിപ്ലേ ചെയ്യൂ എല്ലാവർക്കും

K A Solaman പറഞ്ഞു...

കാസനോവയുടെ കവിള്‍ അല്പം തൂങ്ങിയിട്ടുണ്ടോ എന്നു സംശയം. എല്ലാം പോസിറ്റീവ് ആയി കാണുന്ന ജയരാജിന് അഭിനന്ദനങ്ങള്‍ !
-കെ എ സോളമന്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ACHARYANJI..... ee sneha varavinum, prathikaranathinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JANAKIJI...... technical problems kondanu ingane ezhuthunnathu, pala thavanayayi randu sentence veetham vayichittenkilum poornnamyi vayikkane...... ee niranja snehathinum, abhiprayathinum orayiram nandhi.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR.....swabhavikamayum nammude shareerikamaya avasthakal marikkondirikkum pakshe appozhum manassikamaya avastha sthiramayi nilanirthan kazhiyunnathakaam mohanlaline pole ulla mahanadante prathekatha. hridhyamaya ee sannidhyathinum, prothsahanthinum orayiram nandhi............

Admin പറഞ്ഞു...

കാസനോവ ഞാന്‍ കണ്ടിട്ടില്ല. കാണണമെന്ന് കരുതിയിരുന്നു. പക്ഷേ അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ വെറുതെ സമയം കളഞ്ഞ് സാഹസത്തിന് മുതിരുന്നതെന്തെന്ന് തോന്നി.

ramanika പറഞ്ഞു...

ee cinima enthinu?
lalinu gunam cheyyilla
producerkkum gunam cheyyilla
fans koodi koyyozhinjaal pinne .....

K A Solaman പറഞ്ഞു...

വെനീസുകാരനായ ഒരു രതിസാഹസികനും എഴുത്തുകാരനുമായിരുന്നു ജിയോവാനി യാക്കോപ്പോ കാസനോവ (ജനനം: ഏപ്രിൽ 2, 1725 – മരണം: ജൂൺ 4, 1798). "എന്റെ ജീവിതകഥ"(Histoire de ma vie) എന്ന അദ്ദേഹത്തിന്റെ രചന ആത്മകഥയുടേയും സ്മരണകളുടേയും ചേരുവയാണ്‌. പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ സാമൂഹ്യജീവിതത്തെക്കുറിച്ച് അറിയാനുള്ള ഏറ്റവും ആധികാരികമായ സ്രോതസ്സുകളിലൊന്നായി ഈ രചന കണക്കാക്കപ്പെടുന്നു.

അതിരില്ലാത്ത സ്ത്രീലമ്പടതയുടെ പേരിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ പേരു തന്നെ വശീകരണത്തിനു പര്യായമായി മാറിയിരിക്കുന്നു.
Is Mohanlal an apt guy to play Kasanova, dear Jayaraj?

-K A Solaman

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SREEJITHJI..... ee sneha varavinum prathikaranathinum orayiram nandhi................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMANIKAJI..... ee hridhya varavinum, prathikaranathinum orayiram nandhi............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR..... ee sneha varavinum, arivukalkkum orayiram nandhi...............

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

സാങ്കേതികവും, കലാപരവുമായ സവിശേഷതയും, ഔന്ന്യത്യവും ചിത്രത്തില്‍ ഉടനീളം കാത്തു സൂക്ഷിക്കാന്‍ കസനോവയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു എന്നതാണ് മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവു കൂടിയ ചിത്രം എന്നാ ബഹുമതിക്ക് ഒപ്പം മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രം എന്നാ ബഹുമതിക്കും കസനോവയെ പ്രാപ്തമാക്കുന്നത്...
ഇപ്പോൾ ലണ്ടനിലും കാസനോവ കളക്ഷൻ വാരുകയാണ് കേട്ടൊ ഭായ്

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKUNDANSIR..... vivaram arinjathil santhosham..... ee sneha sandarshanathinum, prothsahanthinum orayiram nandhi.................

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...