2012, ജനുവരി 30, തിങ്കളാഴ്‌ച
റിപ്പോര്‍ട്ടര്‍............
സെന്‍സേഷനല്‍ ന്യൂസ് കണ്ടെത്തുന്നതിന്റെ സമ്മര്‍ദം താങ്ങനാകാതെ സ്വന്തം ചരമക്കുറിപ്പ് സീല്‍ ചെയ്താ കവര്‍ ന്യൂസ് ഡെസ്കില്‍ ഏല്‍പ്പിച്ചിട്ട് ആരുമറിയാത്ത വാര്‍ത്തകളുടെ അനന്തതയിലേക്ക് അയാള്‍ നടന്നു മറഞ്ഞു.........
2012, ജനുവരി 26, വ്യാഴാഴ്‌ച
പ്രണയത്തിന്റെ കുളിരുമായി കാസനോവ...........
പ്രണയത്തിന്റെ കുളിരുമായി കാസനോവ എത്തി. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവു കൂടിയ ചിത്രമായ കാസനോവ , മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുന്ന ചിത്രമായി മാറുന്നു. ശ്രീ റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്തു മലയാളത്തിന്റെ മഹാനടനായ ശ്രീ മോഹന്‍ലാല്‍ നായകനായ കാസനോവ പ്രേക്ഷകര്‍ ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുക്കുന്നു. പ്രണയത്തിന്റെ ആര്‍ദ്ര ഭാവങ്ങളുമായി ശ്രീ മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രേക്ഷക ഹൃദയങ്ങളും പ്രണയതുരമാകുന്നു . ലോകം ഉണ്ടായ നാള്‍ മുതല്‍ പ്രണയത്തിനു നിര്‍വ്വചനങ്ങള്‍ നല്‍കുന്നു എങ്കിലും എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറം നില്‍ക്കുന്ന പ്രണയം . പ്രണയത്തിന്റെ മറ്റൊരു അര്‍ത്ഥ തലം തേടുകയാണ് കാസനോവ. ബോബി - സഞ്ജയ് ടീമിന്റെ ശക്തമായ തിരക്കഥ ചിത്രത്തിന് മുതല്‍കൂട്ടാണ്. അനശ്വരനായ ശ്രീ ഗിരീഷ് പുത്തഞ്ചേരി, റോഷന്‍ ആണ്ട്രൂസ്, ഗൌരി ലക്ഷ്മി , ശരത് വയലാര്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ നല്‍കിയ സംഗീതം ഹൃദ്യമാണ്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവു കൂടിയ ചിത്രമായ കാസനോവ മികച്ച വിജയം നേടുമ്പോള്‍ അത് മലയാള സിനിമ വ്യവസ്സയത്തിനു പുത്തന്‍ ഉണര്‍വ്വ് നല്‍കുകയാണ്. ഒരു ചിത്രം ഏറ്റവും ചെലവു കൂടിയ ചിത്രം ആകുമ്പോള്‍ അതിനു തക്ക വണ്ണം സാങ്കേതികവും, കലാപരവുമായ സവിശേഷതകളും, ഔന്നത്യവും പുലര്‍ത്താന്‍ സാധിക്കണം. ഇത്തരത്തില്‍ സാങ്കേതികവും, കലാപരവുമായ സവിശേഷതയും, ഔന്ന്യത്യവും ചിത്രത്തില്‍ ഉടനീളം കാത്തു സൂക്ഷിക്കാന്‍ കസനോവയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു എന്നതാണ് മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവു കൂടിയ ചിത്രം എന്നാ ബഹുമതിക്ക് ഒപ്പം മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രം എന്നാ ബഹുമതിക്കും കസനോവയെ പ്രാപ്തമാക്കുന്നത്. മലയാള സിനിമ പ്രേക്ഷകര്‍ക്ക് കാസനോവ പോലെ മനോഹരമായ ചിത്രം സമ്മാനിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.........
2012, ജനുവരി 19, വ്യാഴാഴ്‌ച
നമുക്കും ജയിക്കാം , പക്ഷെ വേണ്ടത്...........
ഇന്ത്യയില്‍ നന്നായി കളിക്കുകയും, വിദേശത്ത് അതി ദയനീയമായി പരാജയപ്പെടുകയും ചെയ്യുക , കാലങ്ങളായി ഇന്ത്യന്‍ ക്രിക്കെട്ടു നേരിടുന്ന പ്രശ്നമാണ്. ഇന്ത്യയില്‍ വിജയം നേടിയ ടീമിനെ ഒന്നടങ്കം പ്രശംസിക്കുകയും അതെ ടീം വിദേശത്ത് പരാജയപ്പെടുമ്പോള്‍ വിമര്‍ശനങ്ങള്‍ ചൊരിയുക, ടീമിലെ ഒന്ന് രണ്ടു താരങ്ങളെ പുറത്താക്കുക, പുതിയ ടീമിനെ പ്രഖ്യാപിക്കുക , പുതിയ ടീം ഇന്ത്യയില്‍ വിജയം നേടും, പ്രശംസ, അതെ പുതിയ ടീമും വിദേശത്ത് പരാജയപ്പെടുക, വീണ്ടും വിമര്‍ശനം , അഴിച്ചു പണി . ഇന്ത്യ ക്രിക്കെട്ടു കളി തുടങ്ങിയ കാലം മുതല്‍ ഇതാണ് സംഭവിക്കുന്നത്. എന്നാല്‍ പ്രായോഗികമായ നടപടികള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. നമുക്കും വിദേശത്ത് ജയിക്കാം പക്ഷെ അതിനായി ആദ്യം ചെയ്യേണ്ടത് വിദേശ രാജ്യങ്ങളിലേത് പോലെയുള്ള പിച്ചുകള്‍ ഒരുക്കുകയാണ് ആദ്യം വേണ്ടത്. നമ്മള്‍ തല്ക്കാല ലാഭത്തിനായി സ്പിന്നിനു അനുകൂലമായ പിച്ചുകളാണ് എന്നും ഒരുക്കിയിട്ടുള്ളത്. ഇവിടുത്തെ ചെറുപ്പക്കാര്‍ അത്തരം പിച്ചുകളില്‍ ആണ് കളിച്ചു വളരുന്നത്. വിദേശത്ത് ചെല്ലുമ്പോള്‍ തീര്‍ത്തും വിഭിന്നമായ സാഹചര്യങ്ങളില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനും കഴിയുന്നില്ല. എല്ലാ രാജ്യങ്ങളും അവര്‍ക്ക് അനുകൂലമായ പിച്ചുകള്‍ ഒരുക്കുമെങ്കിലും അവരൊന്നും മറ്റു രാജ്യങ്ങളില്‍ പോയി സമ്പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങുന്നില്ല, കാരണം അവര്‍ കളിച്ചു വളര്‍ന്ന പിച്ചുകളുടെ പ്രതേകതയാണ്. വിദേശത്ത് ഉള്ള പിച്ചുകള്‍ പോലെ ഇന്ത്യയിലും പിച്ചുകള്‍ ഉണ്ടാക്കുകയും, ക്ലബ് ക്രിക്കെട്ടു, രേഞ്ഞിട്രോഫി തുടങ്ങിയ മത്സരങ്ങള്‍ ഒക്കെ തന്നെയും ഇത്തരം പിച്ചുകളില്‍ നടത്തുകയും ചെയ്യുക, വളര്‍ന്നു വരുന്ന തലമുറകള്‍ എങ്കിലും അത്തരം സാഹചര്യങ്ങളില്‍ കളിച്ചു വളരട്ടെ, വിദേശ പര്യടനങ്ങളില്‍ അവര്‍ക്ക് അത് പ്രയോജനപ്പെടുകയും ചെയ്യും. ഇനിയും പരാജയങ്ങള്‍ക്കു റിസര്‍ച്ച് നടത്താതെ ഇത്തരം പ്രായോഗിക നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുക. അല്ലെങ്കില്‍ ഇനിയും ഇത്തരം വിമര്‍ശനങ്ങളും , വിചാരണകളും നമുക്ക് തുടരാം. ഒരു പക്ഷെ വിദേശ പിച്ചുകള്‍ ഇന്ത്യയില്‍ ഒരുക്കുമ്പോള്‍ തുടക്കത്തില്‍ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളിലും നമുക്ക് തിരിച്ചടി നേരിട്ടേക്കാം, പക്ഷെ അത് വഴി പിനീട് നമുക്ക് നമ്മുടെ രാജ്യത്തും വിദേശ രാജ്യങ്ങളിലും നേട്ടം ഉണ്ട്ടാക്കാന്‍ സാധിക്കും. അത് കൊണ്ട് പ്രായോഗിക സമീപനങ്ങള്‍ അതാണ് ഏതൊരു കാര്യത്തിലും നമുക്ക് വേണ്ടത് എന്ന് തിരിച്ചറിയുക, അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ വിജയം നമ്മളെ തേടി എത്തും.പിന്നെ കൂട്ടത്തില്‍ ഒരു കാര്യം കൂടി ഓസ്ട്രലിയയെ പോലെ ഉള്ള ഒരു രാജ്യത്തോട് എന്നും പോരാട്ട വീര്യം കാണിച്ചിട്ടുള്ള പ്രഗല്‍ഭനായ ശ്രീശാന്തിനെ ഈ പര്യടനത്തില്‍ നിന്ന് ഒഴിവാകിയത് നിര്‍ഭാഗ്യകരമായി പോയി , ടീമിനും, രാജ്യത്തിനും...........
2012, ജനുവരി 14, ശനിയാഴ്‌ച
കൊയ്തുകാലം...............
ചേന്നന്റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണിപാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു. കതിരുകള്‍ നിറഞ്ഞു നില്‍ക്കുന്ന പാടം, കൈതയും കാട്ടുചെമ്പും നിറഞ്ഞ പുഴവക്ക്. പുഴയില്‍ തോര്‍ത്ത് മുണ്ട് കൊണ്ട് മീന്‍ പിടിക്കുന്ന കുട്ടികള്‍ , പുഴയുടെ ഇരു വശങ്ങളിലുമായി വിശാലമായ നെല്പാടങ്ങള്‍, കാട്ടു ചെമ്പിന്റെ ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഞ്ഞിന്‍ തുള്ളികള്‍, പുഴയില്‍ ഒളി കണ്ണിട്ടു നോക്കുന്ന മാനത് കണ്ണികള്‍, ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊറ്റികള്‍, കൂട്ടമായി വന്നെത്തുന്ന കുളക്കോഴികള്‍ , തെങ്ങോല തലപ്പുകളില്‍ ഇളകിയാടുന്ന തൂക്കണാം കുരുവി കൂട്ടം,നെല്‍കതിരുകള്‍ കൊത്തി പറക്കുന്ന പനംതത്തകള്‍ , കൊയ്തു കഴിഞ്ഞ പാടങ്ങളില്‍ മേയുന്ന കാലിക്കൂട്ടം ,അവയ്ക്ക് മുകളില്‍ സൌജന്യ സവാരി നടത്തുന്ന ഇരട്ട വാലനും, കൊറ്റികളും, പുഴയുടെ ഓരത്ത് കുളിക്കുകയും, തുണി അലകകുകയും ചെയ്യുന്ന പെണ്‍കൊടികള്‍ , തലയില്‍ കറ്റകളുമായി പോകുമ്പോഴും അവരെ ഒളികണ്ണിട്ടു നോക്കുന്ന പണിക്കാര്‍, അവരുടെ വല്ലാത്ത നോട്ടം കാണുമ്പോള്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കൊഞ്ഞനം കാട്ടുന്ന പെണ്‍കൊടികള്‍. തൊപ്പി പാളയും വച്ച് പൊരി വെയിലില്‍ പോന്നു വിളയിക്കുന്ന കര്‍ഷകര്‍, വയല്‍ വരമ്പില്‍ അവര്‍ക്കുള്ള കഞ്ഞിയുമായി നില്‍ക്കുന്ന സ്ത്രീകളും, കുട്ടികളും. വരമ്പത്ത് ഇരുന്നു കഞ്ഞി കുടിക്കുന്നവര്‍ , കുറച്ചു കൂടി കഞ്ഞി ഒഴിക്കട്ടെ എന്ന് സ്നേഹത്തോടെ ചോദിക്കുന്ന പെണ്ണുങ്ങള്‍....... ചേന്നനും അവരില്‍ ഒരാളാണ് . പാടവും പുഴയോരവും ആത്മാവിന്റെ അംശങ്ങളായി മാത്രം കാണുന്ന സാത്വികന്‍ . ഇപ്പോള്‍ തീരെ അവശനാണ്. എന്നാലും സ്വപ്നങ്ങളില്‍ ആവണി പാടവും , കാതുകളില്‍ തേക്ക് പാട്ടിന്റെ ഇരടികളും മാത്രം. പെട്ടെന്നാണ് വെളിപാട് ഉണ്ടായത് പോലെ ചേന്നന്‍ ചാടി എഴുന്നേറ്റത്. പ്രായത്തിന്റെ അവശത തളര്തുമ്പോഴും എവിടെ നിന്നോ പകര്‍ന്നു കിട്ടിയ ഊര്‍ജ്ജവുമായി മേല്‍കൂരയില്‍ തിരുകി വച്ചിരുന്ന കൊയ്തു അരിവാള്‍ ഊരിയെടുത്തു. എന്തോ നിശ്ചയിച്ചു ഉറപ്പിച്ചത് പോലെ ആവണി പാടത്തേക്കു നടന്നു .വഴിയില്‍ കണ്ടവര്‍ ഒന്നും ചേന്നനെ തടഞ്ഞില്ല. അവര്‍ ഓരോരുത്തരും ബഹുമാനത്തോടെ ചെന്ന്നു വഴി മാറിക്കൊടുത്തു. കാരണം ഇത് ആദ്യമായല്ല ചേന്നന്‍ ഇങ്ങനെ ചെയ്യുന്നത്. വഴിയില്‍ കണ്ടവരെ ഒന്നും ശ്രദ്ധിക്കാതെ ചേന്നന്‍ ആവണി പാടത് എത്തി. കൊയ്തു അരിവാളുമായി ചേന്നന്‍ പാടത്തേക്കു ഇറങ്ങി , നെല്‍ക്കതിരുകള്‍ കൊയ്യാനായി അരിവാള്‍ നീട്ടി, പെട്ടെന്ന് സ്വബോധം തിരിച്ചു കിട്ടിയത് പോലെ ചേന്നന്‍ കാലുകള്‍ പുറകോട്ടു വച്ചു. യാദാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ചേന്നന്റെ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഒഴുകാന്‍ തുടങ്ങി. തന്റെ മുന്നില്‍ ആവണി പാടം ഇല്ല പകരം നിര നിര ആയി വാനോളം ഉയര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റുകള്‍ .തന്റെ കൈയില്‍ ഇരിക്കുന്ന തുരുമ്പ് പിടിച്ച കൊയ്തു അരിവാളിലെക്കും മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റുകളിലും മാറിമാറി നോക്കി നെടുവീര്‍പ്പിട്ടു.പിന്നെ പതുക്കെ തന്റെ കുടിലിലേക്ക് മടക്ക യാത്റ. കുടിലില് തിരിച്ചു എത്തിയ ചേന്നന്‍ തുരുമ്പ് പിടിച്ച അരിവാള്‍ വളരെ ഭദ്രമായി മേല്‍കൂരയില്‍ തിരുകി വച്ചു കാരണം സ്വബോധം നഷ്ട്ടമാകുന്ന സമയങ്ങളില്‍ ആ കൊയ്തു അരിവാള്‍ വീണ്ടും താന്‍ തേടുമെന്ന് ചെന്ന്നു അറിയാം......... എന്തെന്നാല്‍ ചേന്നന്റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണി പാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു.............
2012, ജനുവരി 4, ബുധനാഴ്‌ച
ഓര്‍കൂട്ട് ഒരു സ്വപ്നകൂട്ടു..............
ഒരു പുതുവര്‍ഷം കൂടി ആഗതമായിരിക്കുന്നു. ഈ വര്‍ഷത്തെ ആദ്യ പോസ്റ്റ് ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപനങ്ങല്ക് പ്രോത്സാഹനവും പിന്തുണയും നല്കുന്നതാകട്ടെ. മലയാള സിനിമയുടെ വെള്ളിത്തിര പുതുവര്‍ഷത്തിലെ ആദ്യ ചിത്രത്തെ വരവേല്‍ക്കുന്നു, ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കുട്ടു. തലക്കെട്ടില്‍ പറഞ്ഞത് പോലെ ഇത് ഒരു കൂട്ടം യുവാക്കളുടെ സ്വപനങ്ങളുടെ കൂട്ട് തന്നെയാണ്. നന്മ നിറഞ്ഞ ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. വലിയ ബഹളങ്ങളില്ലാതെ എത്തുന്ന ഈ കൊച്ചു ചിത്രം അതിന്റെ നന്മയില്‍ ഊന്നിയ സന്ദേശം കൊണ്ട് തന്നെ തികച്ചും പ്രോത്സാഹനം അര്‍ഹിക്കുന്നു. ഇന്നത്തെ കൌമാരവും, യുവത്വവും തിരിച്ചറിയപ്പെടാതെ പോകുന്ന നന്മകളിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുന്ന ചിത്രം വിജയിപ്പിക്കേണ്ട ബാധ്യത മലയാളി പ്രേക്ഷകര്‍ക്കുണ്ട്. ഒരു ചിത്രം അതിന്റെ ചട്ടക്കൂട് എത്ര വലുതായാലും, ചെറുതായാലും അവ സമൂഹത്തിനു നല്‍കുന്ന നന്മയുടെ സന്ദേശമാണ് ആ ചിത്രത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത്, അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഓര്‍ക്കുട്ട്ടു എന്നാ ചിത്രം മൂല്യം ഉള്ള ചിത്രം തന്നെയാണ്. മനോജ്, വിനോദ് സംവിധാനം ചെയ്താ ഈ ചിത്രത്തില്‍ റഫീക്ക് അഹമ്മദു എഴുതി ലീല ഗിരിഷ് കുട്ടന്‍ സംഗീതം പകര്‍ന്ന മനോഹരമായ ഗാനങ്ങളും ഉണ്ട്. വിഷ്ണു, വിനു, ജോ , ബെന്‍ എന്നീ യുവതാരങ്ങള്‍ ചലച്ചിത്രലോകതെക്ക് പിച്ച വയ്ക്കുന്ന ഈ ചിത്രത്തില്‍ റീമ കല്ലിങ്ങളും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നു. ഇത്തരം നന്മ നിറഞ്ഞ ചിത്രങ്ങള്‍ വിജയിക്കട്ടെ. അതിലൂടെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ.. ഓര്‍ക്കുട്ട് ഓര്‍മ്മക്കൂട്ട് മാത്രമല്ല പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ , നന്മയുടെ, സ്നേഹത്തിനെ കൂട്ട് തന്നെയാണ്.........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...