2011, നവംബർ 27, ഞായറാഴ്‌ച
ആശങ്കയുടെ വിള്ളലുകള്‍.................
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള്‍ സൃഷ്ട്ടിചിരിക്കുന്നു. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി അഞ്ചില്‍ ബ്രിടിഷുകാരനായ ജോണ് പെന്നി കികിന്റെ മേല്‍നോട്ടത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്. അന്ന് ഡാമിന്റെ കാലപ്പഴക്കം അന്പത് വര്‍ഷമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്ന് മുല്ലപ്പെരിയാര്‍ നൂറ്റി പതിനാറു വര്ഷം പിന്നിട്ടിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഡാമുകള്‍ പോലും അന്‍പതോ, അറുപതോ വര്ഷം മാത്രം നിലനില്‍ക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ ഇന്നും നിലനില്‍ക്കുന്നത് അവിസ്സ്വസ്സനീയമാണ് . കാലാകാലങ്ങളില്‍ ഉണ്ടായ ബലക്ഷയങ്ങള്‍ക്കും, വില്ലലുകള്‍ക്കും ഉപരിയായി തുടര്‍ തുടരെ ഉണ്ടാകുന്ന ഭൂ ചലനങ്ങള്‍ ഡാമിനെ ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ എത്രയും വേഗം പുതിയ ഡാം നിര്മിക്കെണ്ടാതാണ്. ബഹുഭൂരിപക്ഷം വരുന്ന മലയാളികളുടെ ജീവന് ഭീഷണിയായി ഈ പഴയ ദാമിനെ ഇനിയും നിലനിര്‍ത്തുന്നത് ശുദ്ധ അബദ്ധമാണ്. ഇക്കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്. നമ്മുടെ സംസ്ഥാനത്തിന്റെയും, സഹോദരങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. പുതിയ ഡാം പണിയുമ്പോള്‍ നിലവിലുള്ള കരാര്‍ അട്ടിമരിക്കപ്പെടുമോഎന്നതാണ് തമിഴ്നാട് ആശങ്കയോടെ കാണുന്നത്. പുതിയ ഡാം നിലവില്‍ വന്നാലും കരാര്‍ നിലവില്‍ ഉള്ളിടത്തോളം അത് പാലിക്കപ്പെടുമെന്നതും, കേരളത്തിനും, ജനങ്ങള്‍ക്കും ഉണ്ടായിരുക്കുന്ന അരക്ഷിതാവസ്ഥയും തമിഴ്നാടിനെയും, കേന്ദ്രത്തെയും ബോധ്യപ്പെടുത്തി സമവയങ്ങളിലൂടെ എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കേണ്ടതാണ്. സുപ്രീം കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ ആവില്ല എന്ന് പറഞ്ഞു ആര്‍ക്കും ഇതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സാധിക്കുകയില്ല. സുപ്രീം കോടതിയുടെ പരഗനയില്‍ ആണെങ്കില്‍ പോലും അടിയതിരമായ വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാരിനു അധികാരമുണ്ട്, ഒരു പക്ഷെ പരിമിത്കള്‍ ഉണ്ടെങ്കില്‍ സുപ്രീം കോടതി തന്നെ എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം ഉണ്ടാക്കട്ടെ. ഒരു ജനതയെ പാടെ തുടച്ചു മാറ്റിയതിനു ശേഷം പ്രശ്ന പരിഹാരം നടത്തിയിട്ട് കാര്യമില്ല. അതിനാല്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളില്‍ കൂടിയും അടിയതിരമായി മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കേണ്ടതാണ്. സമീപ പ്രദേശങ്ങളില്‍ പാര്‍ക്കുന്ന ജനങ്ങള്‍ മാനസ്സികമായി ഏറെ വിഷമതകള്‍ നേരിടുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്, ആശങ്കയും ഭീതിയും കുട്ടികളുടെ മാനസ്സിക നിലയെ തളര്‍ത്തുന്നു എന്നും പഠനങ്ങള്‍ കാണിക്കുന്നു. വളരെ ഗൗരവമുള്ള ഈ വിഷയം എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ഈ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണ്.കക്ഷി രാഷ്ട്രീയ വ്യ്ത്യസ്സമില്ലാതെ നേതാക്കളും ജനങ്ങളും ഈ പ്രശ്നത്തെ ഒരു മനസ്സോടെ സമീപിക്കുന്നത് പ്രതീക്ഷയുനര്തുന്നു. ബഹുമാന്യനായ മന്ത്രി പി. ജെ. ജോസഫു പറഞ്ഞു- മന്ത്രി സ്ഥാനം പോയാലും ഈ പ്രശനത്തില്‍ ഉടന്‍ പരിഹാരം കാണുമെന്നു, ഈ വാക്കുകള്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ നേതാക്കളില്‍ നിന്നും ഇത്തരം ഉറച്ച ശബ്ദം ഉയരട്ടെ, കാരണം ജനപക്ഷത് ആത്മാര്‍ഥമായി നിലകൊള്ളുന്നത് കൊണ്ട് സ്ഥാനമാനങ്ങള്‍ പോയാല്‍ പോകട്ടെ എന്ന് വൈക്കണം എന്തെന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി നഷ്ട്ടപ്പെടുതുന്ന സ്ഥാനമാനങ്ങള്‍; ജനങ്ങള്‍ തിരികെ നല്‍കും കാരണം അവരാണ് അന്തിമ വിധി കര്‍ത്താക്കള്‍...........
2011, നവംബർ 23, ബുധനാഴ്‌ച
മലയാള സിനിമ.........?
മലയാള സിനിമ മരിച്ചു...
കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു
തീട്യേരുകള്‍ മാറി മാറി കയറി നോക്കി
ഇല്ല മലയാള സിനിമയെ കാണ്മതില്ല ഒരിടവും
സിനിമയുടെ അവകാശത്തര്‍ക്കം മുറികിയപ്പോള്‍
ശ്വാസം മുട്ടി മരിച്ചത് മലയാള സിനീമ മാത്രം
എല്ലാവരും ജയിച്ചതായി വമ്പു പറഞ്ഞപ്പോള്‍
തോറ്റത് മലയാള സിനിമ മാത്രം
പഴകിയ പോസ്റ്ററുകള്‍ കണ്ടു ജനം നെടുവീര്‍പ്പിട്ടു.
തെലുങ്കിനും, തമിഴിനും, ഹിന്ദിക്കും കീശയില്‍ കോടികള്‍.
നഷ്ട്ടങ്ങല്‍ക്കൊടുവില്‍ തിരിച്ചറിവ്.
ഭിന്നിച്ചു നിന്നാല്‍ എങ്ങുമെത്തില്ല
കൂട്ടായ്മ തന്നെ വിജയത്തിനാധാരം.
പതിയെ മലയാള സിനിമയ്ക്ക് ജീവന്‍ വയ്ക്കുന്നു.
കേട്ടവര്‍ കേട്ടവര്‍ തിയേറ്റര്‍ കളിലേക്ക്
അതെ മലയാള സിനിമ പുനര്‍ജനിക്കുന്നു.
സ്വപ്നസന്ച്ചരിയായി, നായികയായി,
അറബിയും ഒട്ടകവുമായി, വെനിസിലെ വ്യപരിയായി
മാസ്റെര്സായി , ബുട്ടിഫുല്‍ ആയി
മലയാള സിനിമ വിജയ യാത്ര തുടങ്ങി കഴിഞ്ഞു........
കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു
തീട്യേരുകള്‍ മാറി മാറി കയറി നോക്കി
ഇല്ല മലയാള സിനിമയെ കാണ്മതില്ല ഒരിടവും
സിനിമയുടെ അവകാശത്തര്‍ക്കം മുറികിയപ്പോള്‍
ശ്വാസം മുട്ടി മരിച്ചത് മലയാള സിനീമ മാത്രം
എല്ലാവരും ജയിച്ചതായി വമ്പു പറഞ്ഞപ്പോള്‍
തോറ്റത് മലയാള സിനിമ മാത്രം
പഴകിയ പോസ്റ്ററുകള്‍ കണ്ടു ജനം നെടുവീര്‍പ്പിട്ടു.
തെലുങ്കിനും, തമിഴിനും, ഹിന്ദിക്കും കീശയില്‍ കോടികള്‍.
നഷ്ട്ടങ്ങല്‍ക്കൊടുവില്‍ തിരിച്ചറിവ്.
ഭിന്നിച്ചു നിന്നാല്‍ എങ്ങുമെത്തില്ല
കൂട്ടായ്മ തന്നെ വിജയത്തിനാധാരം.
പതിയെ മലയാള സിനിമയ്ക്ക് ജീവന്‍ വയ്ക്കുന്നു.
കേട്ടവര്‍ കേട്ടവര്‍ തിയേറ്റര്‍ കളിലേക്ക്
അതെ മലയാള സിനിമ പുനര്‍ജനിക്കുന്നു.
സ്വപ്നസന്ച്ചരിയായി, നായികയായി,
അറബിയും ഒട്ടകവുമായി, വെനിസിലെ വ്യപരിയായി
മാസ്റെര്സായി , ബുട്ടിഫുല്‍ ആയി
മലയാള സിനിമ വിജയ യാത്ര തുടങ്ങി കഴിഞ്ഞു........
2011, നവംബർ 15, ചൊവ്വാഴ്ച
പുല്ലുമേടിന്റെ ഓര്‍മ്മയില്‍ ................
വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായി . കുളിര്‍ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. വ്രതാനുഷ്ട്ടനങ്ങളിലൂടെ ആത്മ ശുധീകരണത്തിന്റെ പവിത്രമായ നാളുകള്‍ക്കു ശുഭാരംഭം . ഓരോ മണ്ടലകാലവും മുന്‍ വര്‍ഷങ്ങളിലെതിനേക്കാള്‍ തിരക്ക് വര്‍ധിക്കുകയാണ് പതിവ്. അതിനു ഇത്തവണയും മുടക്കം വരുന്നില്ല. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മണ്ഡല കാലം അനിയന്ത്രിതമായ ഭക്ത ജന പ്രവാഹം ഉണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍. കഴിഞ്ഞ മണ്ഡലകാലം പുല്ലുമേട്ടില്‍ ഉണ്ടായ ദുരന്തം നമ്മള്‍ മറന്നിട്ടില്ല. പലപ്പോഴും ദുരന്തങ്ങള്‍ അപ്രതീക്ഷിതവും, നിയന്ത്രണാതീതവും ആയിട്ടാവും പ്രത്യക്ഷപ്പെടുക. പക്ഷെ ഓരോ ദുരന്തവും ഓരോ പാഠങ്ങള്‍ ആണ്. സമാനമായ സാഹചര്യങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ഉണ്ട്. ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ഓരോ മണ്ഡല കാലത്തും അതാതു കാലങ്ങളിലെ സര്‍ക്കാരുകള്‍ ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ സംഭവിക്കുന്നു. സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓരോ ഭക്തജനങ്ങളും , സമീപ പ്രദേശ വാസികളും , കച്ചവടം ചെയ്യുന്നവരും, വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഉള്‍പ്പെടെ എല്ലാവര്ക്കും ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്വം ഉണ്ട്. ചെറിയ ഒരു ശ്രദ്ധ കുറവില്‍ നിന്നാണ് പുല്ലുമെദു ദുരന്തം ഉണ്ടായതു. അത് കൊണ്ട് തന്നെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധ പുലര്‍ത്തേണ്ടത് ആണ്. കാത്തിരിപ്പിന്റെ നാളുകള്‍ കഴിയുകയായി ,ശരണ മന്ത്ര ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയായി, ആത്മ ശുധീകരണത്തിന്റെ ഈ നാളുകളില്‍ എല്ലാ പ്രാര്‍ത്ഥനകളും..................
2011, നവംബർ 3, വ്യാഴാഴ്‌ച
തുലാമഴ..................
രാവിന്‍റെ ഏതോ യാമങ്ങളില്‍ നിദ്രയുടെ തീരങ്ങള്‍ തേടുമ്പോള്‍ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ തുലാമഴയുടെ പതിഞ്ഞ താളം എന്റെ ബോധമണ്ടലത്തില്‍ പൈയ്തിറങ്ങാന്‍ തുടങ്ങി. ഒരു തുള്ളിക്കിലുക്കത്തില്‍ നിന്ന് ഒരു കടലിരംബമായി എന്നിലേക്ക് പടര്‍ന്നു കയറി. പാതി തുറന്ന ജനലഴികളില്‍ കൂടി മഴയുടെ സൌന്ദര്യം നോക്കി നില്‍ക്കെ ഓര്‍മ്മകളും കടലാഴം തേടുകയായിരുന്നു. ബാല്യത്തിന്റെ നാട്ടിടവഴികളില്‍ എവിടെയൊക്കെയോ ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍ ഒഴുക്കി കൊണ്ട് തുലാമഴ യാത്ര തുടങ്ങി. മയില്പീലിതുണ്ടുകളും, വളപ്പൊട്ടുകളും ആ വഴികളിലാകെ ചിതറി കിടന്നിരുന്നു. മുന്നോട്ടു പോകും തോറും പ്രണയത്തിന്റെ പാദസരങ്ങളുടെ കിലുക്കം വ്യക്തമായി കേള്‍ക്കുന്നു. മുല്ലപ്പൂഗന്ധം നിറഞ്ഞ പ്രണയത്തിന്റെ വഴികളില്‍ മഴ നനഞു നടക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്നും ഈ തുലമാഴയില്‍ ഇങ്ങനെ നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം . ആഗ്രഹങ്ങളെ മഴചാറ്റില്‍ ഒറ്റക്കാക്കി പ്രണയം തുലമാഴപോലെ രണ്ടു കൈവഴികളിലായി ഒഴുകി അകന്നപ്പോള്‍ തുലാ മഴയോട് ആദ്യമായി ദേഷ്യം തോന്നി. പ്രരാബ്ദങ്ങള്‍ക്ക് മുന്‍പില്‍ എന്റെ പ്രണയത്തെ ഞാന്‍ അടിയറ വച്ചതാണോ അതോ പ്രണയം എന്നില്‍ നിന്ന് ഓടി ഒളിക്കുകയയിരുന്നോ. നഷ്ട്ട പ്രണയങ്ങളുടെ തോരാകണ്ണ് നീരുമായി തുലാമഴ അവസ്സനമില്ലാത്ത പൈയ്തു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ഒപ്പം എന്റെ യാത്രയും, പൊള്ളുന്ന യാദര്ത്യങ്ങളിലേക്ക് , ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി ചേര്‍ത്ത് കല്പനികതയില്‍ മുഴുകുമ്പോള്‍ ഒരു ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന യാദര്ത്യങ്ങള്‍ക്ക് മുന്‍പില്‍ , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക് മുന്‍പില്‍ എന്റെ കാല്‍പനിക പ്രണയത്തിന്റെ സ്ഥാനം എത്രയോ നിസ്സാരം........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...