2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

തുമ്പപൂക്കള്‍ ചിരിക്കുന്നു .................

ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കയിപ്പു ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകള് അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

30 അഭിപ്രായങ്ങൾ:

കലി (veejyots) പറഞ്ഞു...

onashamsakal..................


onanilavum thumpayum mukkootiyum iniyum sauhridangal pozhikkunna onam manasum nadum nirakkatte....

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ഓണാശംസകള്‍.

ഏപ്രില്‍ ലില്ലി. പറഞ്ഞു...

ഓണാശംസകള്‍ ജയരാജ്

jayarajmurukkumpuzha പറഞ്ഞു...

Hai VEEJYOTSJI..... hridayam niranja onashamsakal.......

jayarajmurukkumpuzha പറഞ്ഞു...

Hai DUBAIKKARANJI..... hridayam niranja onashamsakal.........

jayarajmurukkumpuzha പറഞ്ഞു...

Hai APRIL LILLYJI.... hridayam niranja onashamsakal........

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

കൊതിപ്പിച്ചു കയ്യില്‍ തന്നു... ഓണാശംസകള്‍

ramanika പറഞ്ഞു...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ........... !

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

ഓണസ്മരണകള്‍ നന്നായിരുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയുന്നതിനുമപ്പുറം സ്മരണകള്‍ ഓരോ മലയാളിമനസ്സിലുമുണ്ടാവും. എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍!!

സങ്കല്‍പ്പങ്ങള്‍ പറഞ്ഞു...

ഓണാശംസകള്‍..

സീത* പറഞ്ഞു...

ഗൃഹാതുരതയും നൊമ്പരവുമായി ഒരോർമ്മക്കുറിപ്പ്..

കൊള്ളാം ട്ടോ നന്നായി..

ഓണാശംസകൾ

chitra പറഞ്ഞു...

Jayaraj wish you a happy Onam...good post.

jayarajmurukkumpuzha പറഞ്ഞു...

Hai MADJI....... hridayam niranja onashamsakal.........

jayarajmurukkumpuzha പറഞ്ഞു...

Hai RAMANIKAJI...... hridayam niranja onashamsakal.......

jayarajmurukkumpuzha പറഞ്ഞു...

Hai SHABUJI....... hridayam niranja onashamsakal......

jayarajmurukkumpuzha പറഞ്ഞു...

Hai SEETHAJI...... hridayam niranja onashamsakal.......

jayarajmurukkumpuzha പറഞ്ഞു...

Hai SANKALPPANGALJI...... hridayam niranja onashamsakal........

jayarajmurukkumpuzha പറഞ്ഞു...

Hai CHITRAJI...... hridayam niranja onashamsakal........

AFRICAN MALLU പറഞ്ഞു...

happy onam

K A Solaman പറഞ്ഞു...

സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള്‍ ഒരിക്കലും നഷ്ട്ടമാവില്ല എന്ന ജയരാജിന്റെ പ്രതീക്ഷയോടു പൂര്‍ണമായും യോജിക്കുന്നു . നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലിപടര്പ്പുകളിലും തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും ചിരി തൂകി നില്‍ക്കുന്നു വെന്നത് നേരോ ? പിന്നെവിടെയാണ് ഒഴിപ്പു കേന്ദ്രങ്ങള്‍ ? ഒഴുകി പരക്കുന്നത് ഓണനിലാവു തന്നെയോ? വട്ടമിടുന്നത് ഓണതുന്പികളല്ല , മാവേലിത്തന്പു രാന്റെ പ്രജകളാണ്, ബിവേറെജസിനു മുന്നില്‍ .
ഓണാശംസകള്‍ പ്രിയപ്പെട്ട ജയരാജ് !
കെ എ സോളമന്‍

jayarajmurukkumpuzha പറഞ്ഞു...

Hai AFRICAN MALLUJI...... hridayam niranja onashamsakal.......

jayarajmurukkumpuzha പറഞ്ഞു...

Hai SOLAMANSIR........ hridayam niranja onashamsakal.........

വെള്ളരി പ്രാവ് പറഞ്ഞു...

ആമോദത്തോടെ ...മാനുഷ്യര്‍ എല്ലാം സമന്മാരാണ് എന്ന സന്ദേശവുമായി സമത്വത്തിനും,സാഹോദര്യത്തിനും..വേണ്ടി നിലകൊണ്ട ഒരു ഭരണാധികാരിയുടെ തിരിച്ചു വരവ്.കള്ളവും ചതിയുമില്ലാതിരുന്നഒരു നല്ല കാലഘട്ടത്തിന്‍റെ പാവന സ്മരണ!തിന്മക്കു മേല്‍ നന്മയുടെ വിജയത്തിന്‍റെ കൊടിക്കൂറകള്‍!തന്‍റെ പ്രജകളുടെ ക്ഷേമത്തിനായി പാതാളം വരെ താഴാന്‍ സന്നദ്ധനായ ഒരു പ്രജാപതിയുടെ പവിത്രമായ സ്നേഹം!ഇവയെല്ലാം നമ്മെ ഒരു ആഘോഷത്തിലേക്ക്നയിക്കുമ്പോള്‍,നാടു വിട്ടുപോയ ആ പ്രവാസിയുടെ
തിരിച്ചു വരവിനായി പടിപ്പുര വാതിലില്‍ പൂക്കളുമായി ഒരു ജനത കാത്തിരിക്കും.അവന്‍റെ നന്മ എണ്ണി പറഞ്ഞ്‌ അവര്‍ ആര്‍പ്പും കുരവയും ഇടും..അവന്‍റെ വരവ് ആകര്‍ഷകമാക്കാന്‍ കോടി തോരണങ്ങള്‍ ഉയര്‍ത്തും...പുത്തന്‍ വസ്ത്രങ്ങളെപ്പോലെ..പുതു പ്രതീക്ഷയുമായി അവര്‍ അവനെ കാത്തിരിക്കും..യുക്തി ബോധവും...വിവേചന ശേഷിയും, ഉള്ള ഒരു സമൂഹം ആ നാടിന്‍റെ സാമ്പത്തിക ഭദ്രതയുടെ നെടും തൂണായ പ്രവാസിയുടെ വരവിനെ സ്വപ്നം കാണും.അത് സ്വന്തം നാടിനും...വീടിനും വേണ്ടി നാടുകടത്തപെട്ടവനെ കുറിച്ചുള്ള ഒരു സ്മരണ പുതുക്കല്‍ ആകുമെന്നതില്‍ സംശയം ഇല്ല.
ഒരു പ്രവാസിയുടെ,ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

MINI.M.B പറഞ്ഞു...

ഓണത്തിന്റെ മുഴുവന്‍ ഭാവവും ഉള്‍കൊണ്ട വരികള്‍.ഓണാശംസകള്‍!

Satheesan പറഞ്ഞു...

ഹൃദയത്തിന്റെ ഭാഷയില്‍ ഓണശംസകള്‍ ..

അജ്ഞാതന്‍ പറഞ്ഞു...

nice!!!!!
welcome to my blog
nilaambari.blogspot.com
if u like it follow and support me

jayarajmurukkumpuzha പറഞ്ഞു...

Hai VELLARIPRAVUJI..... hridayam niranja onashamsakal............

jayarajmurukkumpuzha പറഞ്ഞു...

Hai MINIJI...... hridayam niranja onashamsakal.........

jayarajmurukkumpuzha പറഞ്ഞു...

Hai SATHEESANJI...... hridayam niranja onashamsakal..........

jayarajmurukkumpuzha പറഞ്ഞു...

Hai ARUNJI...... hridayam niranja onashamsakal...........

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...