2009, ഡിസംബർ 27, ഞായറാഴ്‌ച

ഒരു സ്നേഹഗീതം പോലെ .............

കലണ്ടറില്‍ ഡിസംബറിന്റെ അവസാന താളും മറിയുമ്പോള്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മുന്നില്‍ മറ്റൊരു പുതു വര്ഷം കൂടി. ഇന്നലെയുടെ തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു കൊണ്ട് ശുഭ പ്രതീക്ഷയോടെ പുതിയൊരു വര്‍ഷത്തിലേക്ക് പദമുന്നാം. സ്നേഹത്തില്‍ അധിഷ്ടടിതമായ ജീവിത ചര്യയിലുടെ നാളെകള്‍ കൂടുതല്‍ സുന്ദരമാക്കി മാറ്റാം. തെറ്റുകള്‍ തിരുത്താനും പൊറുക്കാനും മറക്കാനും സ്നേഹം വഴിയൊരുക്കുന്നു. സ്നേഹം പ്രകടിപ്പിക്കാന്‍ വിമുഖത കാണിക്കുന്നവരാണ് നമ്മിലധികംപേരും. പ്രകടിപ്പിക്കാത്ത സ്നേഹം ഇല്ലാത്ത സ്നേഹത്തിനു തുല്യമാണ്. പങ്കു വൈക്കാത്ത സ്നേഹം അപൂര്‍ണവുമാണ്. ഒരിക്കലും ഈ ലോകത്ത് വിദ്വേഷം കൊണ്ട് വിദ്വേഷം ഇല്ലാതാകുന്നില്ല, സ്നേഹം കൊണ്ടേ വിദ്വേഷം ഇല്ലാതകുന്നുള്ള്. ആധുനിക ലോകത്ത് വ്യക്തി ബന്ധങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കുടുംബങ്ങള്‍ക്ക് ഉള്ളില്‍ തന്നെ അസ്സമാധാനം വളര്‍ന്നു കഴിഞ്ഞു . മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദുര്‍ബലമാകുന്നു. വിവാഹം, കുടുംബം തുടങ്ങിയ സാമൂഹ്യ സങ്കല്‍പ്പങ്ങള്‍ കാലഹരനപ്പെട്ടെന്നും ആധുനിക ജീവിതത്തില്‍ അവയ്ക്ക് പ്രസ്സക്തി ഇല്ല എന്നും ചിലര്‍ കരുതുന്നു. കുടുംബ ബന്ധങ്ങളില്‍ നടക്കുന്ന ഈ ആധുനിക വല്‍ക്കരണത്തിന്റെ ഫലമായി കുടുംബ ബന്ധങ്ങളും, വ്യക്തി ബന്ധങ്ങളും തകരുന്നു. ഇവയ്ക്കുള്ള പരിഹാരം മനസ്സില്‍ സ്നേഹം നിറയ്ക്കുക എന്നത് മാത്രമാണ്. മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ നാമറിയാതെ നമ്മുടെ വ്യക്തി ബന്ധങ്ങളും, കുടുംബ ബന്ധങ്ങളും ശക്തിപ്പെടുന്നു. മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ നമുക്കും നമുഉടെ ചുറ്റു പാടുകള്‍ക്കും മാറ്റം സംഭവിക്കുന്നു. നമ്മുടെ ചുറ്റുപാടുകള്‍ കൂടുതല്‍ സുന്ദരമായി തോന്നുന്നു. പൂക്കള്‍ കൂടുതല്‍ മനോഹരവും സുഗന്ധം ഉള്ളവയായും, പക്ഷികളുടെ കൊഞ്ചല്‍ മധുരതരമായും അനുഭവപ്പെടുന്നു. സൌഹൃദങ്ങള്‍ ഇളം കാറ്റുപോലെ ആസ്സ്വസമാകുന്നു. , വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും കൂടുതല്‍ ദ്ധ്രിടം ആകുന്നു. അതുകൊണ്ടുതന്നെ ആധുനിക വല്‍ക്കരണവും വികസ്സനവും മാറ്റങ്ങളും സ്വാഗതം ചെയ്യുന്നതിനൊപ്പം മനസ്സുകള്‍ സ്നേഹം കൊണ്ട് നിറയ്ക്കാം . സ്നേഹമുണ്ടെങ്കില്‍ എല്ലാമുണ്ട്, എല്ലാമുണ്ടെങ്കിലും സ്നേഹമില്ലെങ്കില്‍ ഒന്നുമില്ല. അതിനാല്‍ ഈ പുതുവര്‍ഷം സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനുമായി നമുക്ക് മാറ്റി വയ്ക്കാം. എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ നവവത്സര ആശംസകള്‍...............

2009, ഡിസംബർ 16, ബുധനാഴ്‌ച

രഞ്ജിത് - മലയാളസിനിമയുടെ മാണിക്യം

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ രഞ്ജിത് അണിയിച്ചൊരുക്കിയ പാലേരിമാണിക്യം പ്രേക്ഷകര്‍ക്ക്‌ പുതിയ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. കഥ പറച്ചിലില്‍ പുത്തന്‍ സംബ്രധായങ്ങളിലൂടെ ,പരീക്ഷണങ്ങളില്‍ലൂടെയുള്ള യാത്രകളില്‍ രഞ്ജിത് എന്നാ സംവിധായകന്‍ എന്നും വേറിട്ട്‌ നില്‍ക്കുന്നു. ടി. പി. രാജീവന്റെ നോവല്‍ സിനിമയാക്കിയപ്പോള്‍ അതിന്റെ ശക്തിക്ക് ഒട്ടും കോട്ടം സംഭവിക്കാത്ത തരത്തില്‍ ,എന്നാല്‍ തന്റേതായ ശൈലിയില്‍ കൈയ്യടക്കത്തോടെ സിനിമയെ അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ ശ്രീ രഞ്ജിത്നു കഴിഞ്ഞിരിക്കുന്നു. പതിവ് സംബ്രധയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു കൂട്ടം പുത്തന്‍ പ്രതിഭകളെ സമ്മാനിക്കാനും അദ്ദേഹത്തിന് സാധിച്ചു. മമ്മൂട്ടി എന്നാ മഹാ നടന്റെ താര പകിട്ടില്ലാത്ത വ്യത്യസ്തമായ പാത്ര സൃഷ്ട്ടി പ്രേക്ഷകര്‍ക്ക്‌ നവ്യാനുഭവമായി. ഒട്ടേറെ പരിമാതികള്‍ക്ക് ഇടയിലും പ്രേക്ഷകന്റെ അഭിരുചിക്ക് പ്രാധാന്യം നല്‍കി പുത്തന്‍ പരീക്ഷണങ്ങളിലൂടെ മലയാള സിനിമയില്‍ പുതിയ ഒരു ഉണര്‍വ്വ് സമ്മാനിച്ച ശ്രീ രഞ്ജിത് അങ്ങേക്ക് ഒരായിരം അഭിനന്ദനങള്‍ . അങ്ങയെ പോലുള്ള സംവിധായകര്‍ ഇത്തരം ചിത്രങ്ങള്‍ ഒരുക്കുമ്പോള്‍ അവ വിജയിപ്പിക്കേണ്ട കടമ ഞങ്ങള്‍ പ്രേക്ഷകര്‍ക്കുണ്ട്‌. അതുകൊണ്ടുതന്നെ ഇനിയം നല്ല ചിത്രങ്ങള്‍ക്കായുള്ള അങ്ങയുടെ ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ പ്രേക്ഷകരുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകും. മലയാള സിനിമയുടെ മാണിക്യമായി തിളങ്ങുന്ന ശ്രീ രഞ്ജിത്നു ഒരായിരം അഭിനന്ദനങള്‍.

2009, ഡിസംബർ 7, തിങ്കളാഴ്‌ച

പ്രിത്വിരാജും, ശ്രീശാന്തും യുവത്വത്തിനു നല്കുന്ന സന്ദേശം ............................

പ്രിത്വി രാജിനെയും ശ്രീശാന്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതുവായ കാര്യം എന്താണ്.പ്രിത്വി രാജും ശ്രീശാന്തും ഏറെ പ്രതി സന്ധികള്‍ തരണം ചെയ്താണ് വിജയത്തില്‍ എത്തിച്ചേര്‍ന്നത്. മാനുഷിക വിചാര വികാരങ്ങളില്‍ ഒരു പക്ഷെ ഭിന്നത ഉണ്ടെങ്കിലും ഇരുവരെയും തമ്മില്‍ കൂട്ടി യോജിപ്പിക്കുന്ന ഒന്നിലേറെ കാര്യങ്ങള്‍ ഉണ്ട് . ജോലിയോടുള്ള ആത്മാര്‍ത്ഥത , കഠിന അദ്വാനം , ആത്മ സമര്‍പ്പണം, ലക്ഷ്യബോധം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഈ ചെറുപ്പക്കാരെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ഒരു പക്ഷെ രണ്ടു മേഘലയില്‍ ആണെങ്കില്‍ കൂടി അടിസ്ഥാന പരമായി വിജയത്തിന് അവരെ പ്രാപ്തര്‍ ആക്കുന്നത് ഈ ഘടകങ്ങള്‍ തന്നെ ആണ്. പ്രിത്വി രാജിന്റെ തുടക്ക കാലം ശ്രദ്ധിച്ചാല്‍ അറിയാം ഒട്ടേറെ പ്രധിസന്ധികളും, വെല്ലുവിളികളും നേരിട്ടാണ് ആ ചെറുപ്പക്കാരന്‍ ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത്. തികഞ്ഞ ആത്മ സമര്‍പ്പണത്തിലൂടെ എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റാന്‍ പ്രിത്വിരാജിനു കഴിഞ്ഞിട്ടുണ്ട്. ഇന്നു പ്രേഷകര്‍ ഒന്നടങ്കം പ്രിത്വിരജിനെ അന്ഗീകരിചിരിക്കുന്നു. അതുപോലെ മലയാളികളില്‍ നിന്നു പോലും ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുള്ള കളികാരനാണ് ശ്ര്രീശാന്ത്. ഒരു പക്ഷെ ഇനി ക്രിക്കെട്ടില്‍ ശ്രീശാന്ത്‌ ഉണ്ടാകില്ല എന്ന് വരെ പറഞ്ഞവരെ അത്ഭുതപ്പെടുതിക്കൊണ്ട് ആ ചെറുപ്പാക്കാരന്‍ ഗംഭിരമായി തിരിച്ചു വന്നു. ഇന്നത്തെ യുവാക്കള്‍ ഈ രണ്ടു ചെറുപ്പക്കാരെയും കണ്ടു പഠിക്കാന്‍ ഏറെ ഉണ്ട്. ആത്മ വിശ്വാസം കൈവിടാതെ, പ്രതിസന്ധികളില്‍ തളരാതെ , ലക്ഷ്യം നേടുവാന്‍ ഉള്ള കഠിനമായ പരിശ്രമത്തിനു രണ്ടു ഉത്തമ ഉധഹരണങ്ങള്‍ ആണ് ഈ രണ്ടു ചെറുപ്പക്കാര്‍. ഒരാളെ ബഹുമാനിക്കാന്‍ പ്രായം ഒരു ഘടകം മാത്രമെ ആകുന്നുള്ളൂ. എന്നാല്‍ ഓരോരുത്തരും അവരവരുടെ കര്‍മ മേഘലകളിലും ജീവിതത്തിലും നേടുന്ന വിജയങ്ങള്‍ തന്നെയാണ് ഒരാളിനെ ബഹുമാനിതന്‍ ആക്കുന്ന മുഖ്യ ഘടകം .അങ്ങനെ നോക്കുമ്പോള്‍ എന്നെക്കാളും ചെറുപ്പമായ പ്രിത്വിരജിനെയും, ശ്രീശാന്തിനെയും സ്നേഹിക്കുന്നതിനോപ്പം തന്നെ ഞാന്‍ അവരെ ബഹുമാനിക്ക്കയും ചെയ്യുന്നു . നമ്മുടെ കര്‍മ്മ മേഘല ഏത് ആയിരുന്നാലും വിജയത്തിന് മാതൃക ആക്കാന്‍ പറ്റിയ രണ്ടു വ്യക്തിത്വങ്ങള്‍ ആണ് പ്രിത്വിരാജും ശ്രീശാന്തും എന്നതില്‍ തര്‍ക്കമില്ല, ഈ ചെറുപ്പക്കാരുടെ നിശ്ചയ ധര്ട്ട്യം കുടുതല്‍ കുടുതല്‍ ഉയരങ്ങളില്‍ ഇവരെ എത്തിക്കുക തന്നെ ചെയ്യും കാലം സാക്ഷി ..............................................................................

2009, ഡിസംബർ 2, ബുധനാഴ്‌ച

വിരിയട്ടെ ഇനിയും ഒരായിരം നീലത്താമരകള്‍................

എം. ടി . , ലാല്‍ ജോസ് കൂട്ടുകെട്ടിലുടെ മുപ്പതു വര്‍ഷങ്ങള്‍ക്കു ഇപ്പുറം വീണ്ടും മലയാളസിനിമയ്ക്ക് തിരുമുല്‍കഴ്ചയോരുക്കി നീലത്താമര വിരിരിഞ്ഞു. നീലത്താമരയുടെ ഭംഗിയും, സുഗന്ധവും ആസ്വദിക്കാന്‍ എത്തുന്ന കാണികള്‍ക്ക് നിരാശപ്പെടേണ്ടി വരുന്നില്ല. കെട്ട് കാഴ്ചകള്‍ ഇല്ലാത്ത ഗ്രാമജീവിതത്തിന്റെ നിഷ്കളങ്കതയും , നന്മകളുമായി നീലത്താമര കാഴ്ചക്കാരുടെ മനം കവരുന്നു. എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്ന കിനാവ്‌ പോലെ , എപ്പോഴും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന സംഗീതം പോലെ മനോഹരമാണ് നീലത്താമര. ദ്രിശ്യ ചാരുതയോടെ, ഇമ്പമുള്ള സംഗീതത്തിന്റെ അകമ്പടിയോടെ നീലത്താമര സുഗന്ധം പരത്തിക്കൊണ്ട്‌ ചിരി തൂകി നില്ക്കുന്നു. മലയാള സിനിമയ്ക്ക് പൂക്കാലമൊരുക്കി ഇനിയും ഒരായിരം നീല താമരകള്‍ വിരിയട്ടെ .........................................................................................

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️