2018, ഡിസംബർ 12, ബുധനാഴ്‌ച
എന്റെ ശബരിമല യാത്ര ✍🙏.
മണ്ഡലകാലത്ത് ശബരിമല അയ്യപ്പ ദർശനം നടത്തണമെന്ന് മനസ്സിൽ തോന്നിയിരുന്നു. അതു കൊണ്ട് തന്നെ മാലയിട്ട് വ്രതം നോറ്റ് മണ്ഡല കാലത്തിന് ഒരുക്കം തുടങ്ങി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൊണ്ടാകണം പലരും ഇത്തവണ മല കയറുന്നില്ല എന്ന് തീരുമാനമെടുത്തു എങ്കിലും ദർശനം നടത്തണം എന്ന അയ്യപ്പ ഭഗവാന്റെ തീരുമാനം മാറ്റുവാൻ ഞാനൊരുക്കമായിരുന്നില്ല. ആരും ഒപ്പമില്ലെങ്കിലും ഒറ്റക്ക് മല ചവിട്ടാൻ തന്നെ തീരുമാനിച്ചു. അതിൻ പ്രകാരം ഇന്നലെ രാവിലെ തിരുവനന്തപുരം തമ്പാനൂർ ഗണപതി ക്ഷേത്രത്തിൽ ആചാരപരമായി തന്നെ കെട്ട് നിറച്ച് ഇരുമുടിക്കെട്ടുമായി തമ്പാനൂർ ബസ്റ്റാൻഡിൽ നിന്നും പത്തനംതിട്ട ബസിൽ പത്തനം തിട്ടയിൽ ഇറങ്ങി. അവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം പമ്പ ബസിൽ കയറി പമ്പയിലേക്ക് യാത്രയായി. അപ്പോഴേക്കും ശക്തമായ മഴ തുടങ്ങിയിരുന്നു. നിലക്കൽ ബേസിലൂടെ പമ്പയിലെത്തുമ്പോൾ വൈകുന്നേരം നാല് മണി കഴിഞ്ഞിരുന്നു. അപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞിരുന്നു. മല കയറി പൊന്നു പതിനെട്ടാം പടിയെ തൊട്ടു വണങ്ങി തൃക്കാർത്തിക നാളിലെ പൊൻപ്രഭ ചൊരിയുന്ന അയ്യപ്പന്റെ പുണ്യ ദർശനത്താൽ ധന്യനായി. നെയ്യഭിഷേകം ചെയ്തിട്ടേ മടങ്ങാവൂ എന്ന് അയ്യപ്പ ഭഗവാന്റെ ഇംഗിതം കാരണം ഇന്ന് പുലര്‍ച്ചെ 3.30 ന് നെയ്യഭിഷേകം നടത്തി 4 മണിയോടെ ഭഗവാനോട് യാത്ര പറഞ്ഞ് മലയിറങ്ങി. പമ്പയിൽ എത്തുമ്പോൾ സമയം 5 മണി. ത്രിവേണി സ്റ്റാൻഡിൽ നിന്നുളള പമ്പ സ്റ്റാൻഡിലേക്കുളള ബസിൽ കയറി പമ്പ സ്റ്റാൻഡിൽ ഇറങ്ങി. ആ യാത്ര സൗജന്യമാണ്. അവിടെ നിന്ന് 6 മണിക്കുളള തിരുവനന്തപുരം ബസിൽ കയറി . ഉച്ചക്ക് 12.30ന് തിരുവനന്തപുരം തമ്പാനൂർ സ്റ്റാൻഡിൽ സുരക്ഷിതനായി ഇറങ്ങി. ഈ യാത്രയിൽ ഉടനീളം അയ്യപ്പ ഭഗവാന്റെ സാന്നിധ്യം ഞാൻ തിരിച്ചറിയുകയായിരുന്നു. അതേ ഈ യാത്ര ഞാൻ തനിച്ചായിരുന്നില്ല, അയ്യപ്പ ഭഗവാൻ വഴി കാട്ടിയായി ഒപ്പം തന്നെ ഉണ്ടായിരുന്നു.
ഞാൻ മലക്ക് പോയി വന്നതോടെ പലരും പറഞ്ഞു മലകയറാൻ ഇനി ഞങ്ങളും മടിക്കുന്നില്ല ഉടനെ പോകുന്നുണ്ടെന്ന്. അത് കേൾക്കുമ്പോൾ ഒരു പാട് സന്തോഷം. ശബരിമല വീണ്ടും ഭക്ത ലക്ഷങ്ങളെ കൊണ്ട് നിറയാൻ തുടങ്ങുന്നു. തീർച്ചയായും ഇന്ന് പുലര്‍ച്ചെ ഞാൻ മല ഇറങ്ങി വരുമ്പോൾ തന്നെ ഈ മണ്ഡല കാലത്തിലെ മുൻ ദിനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭക്തരുടെ ഒഴുക്ക് നേരിട്ട് കണ്ടു. അത് ശുഭസൂചനയാണ്.
സ്വാമിയേ ശരണമയ്യപ്പ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...