2015, ഓഗസ്റ്റ് 23, ഞായറാഴ്‌ച

തുമ്പപൂക്കള്‍ ചിരിക്കുന്നു .................

ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി.
 തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കൈയ്പ്പു  ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ  എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക.ഇന്നിപ്പോൾ ആ സ്നേഹസാമീപ്യം ഇല്ലാതെ മറ്റൊരോണം കൂടി...

 തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്.
 ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു.
 തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകൾ  അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015.......

അർഹാരയവർക്ക് പുരസ്‌കാരം നിഷേധിക്കപ്പെടുകയും അനർഹാരയവരുടെ കൈകളിൽ പുരസ്‌കാരം എത്തിക്കുകയും ചെയ്തു എന്നാ നിലയിൽ സംസ്ഥാന ചലച്ചിത്ര അവാർഡ്‌ 2015 വിവാദം തുടരുമ്പോൾ സ്നേഹഗീതം ജനപക്ഷം ഫിലിം അവാര്ട്സ്  2015  പട്ടിക പുന പ്രസിദ്ധീകരിക്കുന്നു.2014 ഡിസംബർ 25 നാണ് സ്നേഹഗീതം ജനപക്ഷം ഈ പുരസ്കാര പട്ടിക ആദ്യം പ്രസിദ്ധീകരിച്ചത് 2014 ഇൽ പുറത്തിറങ്ങിയ ചിത്രങ്ങളെ മാത്രം വിലയിരുത്തി സ്നേഹഗീതം ജനപക്ഷം പ്രഖ്യാപിച്ച പുരസ്കാരങ്ങൾ അർഹാരയവർക്ക് തന്നെയാണ് എന്ന് ഇപ്പോഴത്തെ ചർച്ചകൾ സാക്ഷ്യപ്പെടുത്തുന്നു....... .വരും കാലങ്ങളിലും ഒരു പക്ഷവും ചേരാതെ അര്ഹതയുള്ളവരെ തന്നെ തിരെഞ്ഞെടുക്കും എന്നാ ഉറപ്പോടെ ........

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015

സ്നേഹഗീതം ജനപക്ഷം  ഫിലിം അവാര്‍ഡ്സ്  2015വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍  എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍  കേരളത്തിലും, ഇന്ത്യയിലും  മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്‌. എല്ലാ നിര്ടെശങ്ങള്‍ക്കും  അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........

മികച്ച സംവിധായകന്‍ - രഞ്ജിത് ( ഞാൻ )

മികച്ച ചിത്രം - ഹൗ ഓൾഡ്‌ ആർ യു

മികച്ച രണ്ടാമത്തെ ചിത്രം - മുന്നറിയിപ്പ്

സാമൂഹിക പ്രതിബദ്ധതയുള്ള  ചിത്രം - അപ്പോത്തിക്കിരി

ജനപ്രിയ ചിത്രം - സപ്തമശ്രീ തസ്കരഹ

മികച്ച നടന്‍ - മമ്മൂട്ടി ( മുന്നറിയിപ്പ് , വര്ഷം )

മികച്ച നടി - മഞ്ജു വാര്യർ ( ഹൗ ഓൾഡ്‌ ആർ യു )

പ്രത്യേക പരാമര്ശം - ജയസുര്യ ( അപ്പോത്തിക്കിരി , ഇയ്യോബിന്റെ പുസ്തകം )

                                         ദുൽഖർ സൽമാൻ ( ഞാൻ )

                                         ഭാമ ( ഒറ്റ മന്ദാരം )

ജനപ്രിയ താരം - നിവിൻ പോളി , നസ്രിയ

അഭിമാന താരം - പ്രിഥ്വിരാജ് ( ബഹു ഭാഷ പ്രകടനം  )

മികച്ച തിരക്കഥ - ബോബി സഞ്ജയ്‌ ( ഹൗ ഓൾഡ്‌ ആർ യു )

                                 രഞ്ജിത് ശങ്കർ ( വര്ഷം )

മികച്ച പുതുമുഖ സംവിധാനം - ശ്യാം ധർ (7th ഡേ )

മികച്ച സഹനടൻ - രണ്‍ജി പണിക്കർ ( ഞാൻ )

മികച്ച സഹനടി - സജിത മഠത്തിൽ ( ഞാൻ , ഒറ്റ മന്ദാരം )

മികച്ച ചായാഗ്രഹണം - അമൽ നീരദ് ( ഇയ്യോബിന്റെ പുസ്തകം )

മികച്ച എഡിറ്റിംഗ് - ജോണ്‍ കുട്ടി ( 7th ഡേ )

മികച്ച ഗായകൻ - ഹരിചരണ്‍ ( ബാംഗ്ലൂർ ദയ്സ് , ലണ്ടൻ ബ്രിഡ്ജ് )

മികച്ച ഗായിക - സുജാത ( ഒറ്റ മന്ദാരം )

മികച്ച ഗാനരചന - റഫീഖ് അഹമ്മദ് ( ഞാൻ , ബാംഗ്ലൂർ ദയ്സ് , ഹൗ ഓൾഡ്‌ ആർ യു )

മികച്ച സംഗീതം  - ഗോപി സുന്ദർ ( 1983 , ബാംഗ്ലൂർ ദയ്സ് , ഹൗ ഓൾഡ്‌ ആർ യു )

മികച്ച ഗാനം - വിജനതയിൽ ( ഹൗ ഓൾഡ്‌ ആർ  യു

ജനപ്രിയ ഗാനം - തുടക്കം മാന്ഗല്യം ( ബംഗ്ലൂർദയ്സ് )

പുതുമുഖ താരങ്ങൾ - ഫര്ഹാൻ ഫാസിൽ ( ഞാൻ സ്റ്റീവ് ലോപ്പസ് )
                                         അഹാന കൃഷ്ണ ( ഞാൻ സ്റ്റീവ് ലോപ്പസ് )

മികച്ച ബാല താരം - പ്രജ്വൽ പ്രസാദ് ( വര്ഷം )

                                       അമൃത അനിൽ ( ഹൗ ഓൾഡ്‌ ആർ യു )

2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

ക്ഷണ പത്രിക .......

നമസ്കാരം.......
എന്റെ വീടിന്റെ  ഗൃഹ പ്രവേശം  2015  ആഗസ്ത് 21 വെള്ളി ആഴ്ച ആണ്.....
ആനാവൂർ , മണവാരി ജങ്ങ്ഷനിൽ ആണ് വീട്.
റൂട്ട് - നെയ്യാറ്റിൻകര, പെരുങ്കടവിള,ആനാവൂർ മണവാരി ജങ്ങ്ഷൻ .
മലയിൻകീഴ്‌ വഴിയും പെരുങ്കടവിളയിൽ  എത്തിച്ചേരാം .
അവിടെ നിന്നും ഒന്നര കിലോ മീറ്റെർ ആണ് മണവാരി ....
പ്രിയ സാന്നിധ്യം ഉറപ്പായും ഉണ്ടാകണം ....
പ്രാർത്ഥനയോടെ......
പ്രിയ സുഹൃത്ത്‌
ജയരാജ്‌ മുരുക്കുംപുഴ
ഫോണ്‍ - 9349025945

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️