2012, മാർച്ച് 27, ചൊവ്വാഴ്ച
വെള്ളിത്തിരയില്‍ പോലിസ് ഗര്‍ജ്ജനം ................
മലയാള സിനിമയ്ക്ക് മറ്റൊരു ഉത്സവ കാലം കൂടി . വേനലവധിയും, വിഷുവും ഒക്കെയായി മലയാള സിനിമ മറ്റൊരു ഉണര്‍വ്വിന്റെ വഴിയില്‍. തികച്ചും യാദ്രിശ്ച്കം ആകും ഈ സീസ്സനില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ എല്ലാം പോലീസു വേഷത്തിലാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ശ്രീ ഷാജി കൈലാസിന്റെ കിംഗ് ആന്‍ഡ് കമ്മിഷനരില്‍ മമ്മൂട്ടി സെക്യൂരിറ്റി ഡയറക്ടര്‍ അയ ജോസഫ് അലക്സ് ആയും, സുരേഷ് ഗോപി ഭരത്ചന്ദ്രന്‍ ഐ പി എസ്സുമായി വരുമ്പോള്‍ , ശ്രീ ബി . ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച ഗ്രാന്‍ഡ് മാസ്റെരില്‍ മോഹന്‍ലാല്‍ ചന്ദ്രശേഖര്‍ എന്നാ പോലിസ് കമ്മിഷണര്‍ ആയി വരുന്നു. ശ്രീ ജോണി ആന്റണി ഒരുക്കുന്ന മാസ്റ്റെര്സില്‍ പ്രിത്വിരാജ് എ എസ പി ശ്രീരാമ കൃഷ്ണന്‍ എന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചുരുക്കത്തില്‍ ഈ വിഷുക്കാലം വെള്ളിത്തിരയില്‍ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളുടെ ഗര്‍ജ്ജനങ്ങള്‍ മുഴങ്ങും. കിങ്ങിന്റെയും, കമ്മിഷനരിന്റെയും തുടര്‍ച്ചയായി വരുന്ന കിംഗ് ആന്‍ഡ് കമ്മിഷനരില്‍ രഞ്ചി പണിക്കര്‍ എഴുതിയ തീപ്പൊരി സംഭാഷണങ്ങള്‍ തന്നെയാണ് മുഖ്യ ആകര്‍ഷണം . രാജാമണിയുടെ സംഗീതവും, ഭരണി.കെ .ധാരന്റെ ചായഗ്രഹനവും ചിത്രത്തിന് അനുകൂല ഘടകങ്ങള്‍ ആണ്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഗ്രാന്‍ഡ് മാസ്റെരിനു അദ്ദേഹം തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്നു. സംഗീതം ദീപക് ദേവും , ചായാഗ്രഹണം വിനോദ് ഇല്ലം പള്ളിയും നിര്‍വഹിച്ചിരിക്കുന്നു. ജോണി ആന്റണി ഒരുക്കുന്ന മാസ്റെര്സില്‍കഥയും തിരക്കഥയും ജിനു അബ്രഹാമും, സംഗീതം ഗോപി സുന്ദറും, ചായാഗ്രഹണം മധു നീലകന്ദനുംനിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടി , സുരേഷ് ഗോപി, മോഹന്‍ലാല്‍, പ്രിത്വിരാജ് എന്നിവര്‍ പോലീസെ വേഷങ്ങള്‍ ഉജ്ജ്വലമായി ഇതിനു മുന്‍പും അവതരിപ്പിച്ചിട്ടുണ്ട് . എന്നാല്‍ ഒരേ സമയം തന്നെ പല ചിത്രങ്ങളിലായി ഈ താരങ്ങള്‍ പോലീസെ വേഷത്തില്‍ എത്തുമ്പോള്‍ ഈ വിഷുക്കാലം പ്രേക്ഷകര്‍ക്ക് വിരുന്നാകും. നിയമത്തിന്റെ വഴികളിലൂടെ കിംഗ് ആന്‍ഡ് കമ്മിഷണര്‍ യാത്ര തുടങ്ങുമ്പോള്‍ മമ്മൂട്ടിയുടെയും , സുരേഷ്ഗോപിയുടെയും മത്സര പ്രകടനം ചിത്രത്തിന് തുണയാവും എന്ന് കരുതാം. കുടുംബ ബന്ധങ്ങളുടെ ആവിഷകാരവും മോഹനലലിന്റെ പോലീസെ വേഷവും ഗ്രാന്‍ഡ് മസ്റെര്കും വിജയം സമ്മാനിക്കും. പ്രിത്വിരജിന്റെ തകര്‍പ്പന്‍ പ്രകടനവും, ശശികുമാര്‍ - പ്രിത്വിരാജ് ടീമിന്റെ ഒത്തു ചേരലും, സൌഹൃദത്തിന്റെ ഊഷ്മള നിമിഷങ്ങളും മാസ്റെര്സിനെ യദാര്‍ത്ഥ മാസ്റെര്സ് എന്ന് പ്രേക്ഷകരെ കൊണ്ട് പറയിക്കും . മാസ്റെര്സിലെ സുഹൃത്ത് എന്നാ ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത് എത്തിക്കഴിഞ്ഞു. ഈ സൂപ്പര്‍ താരങ്ങള്‍ക്ക് പുറമേ മുകേഷ് , ഗണേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ എല്ലാം തന്നെ ഈ വിഷുവിനു പോലീസെ വേഷത്തില്‍ എത്തുന്നു. അതെ സമയം തന്നെ ഇപ്പോള്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വൈക്കുന്ന ഓര്‍ഡിനറി എന്നാ ചിത്രത്തില്‍ പോലീസെ വേഷം അല്ലെങ്കില്‍ പോലും, ഡ്രൈവറും,കണ്ടുക്ടരും ആയി കാക്കി വേഷത്തില്‍ തന്നെയാണ് ബിജുമേനോനും, കുഞ്ചാക്കോ ബോബനും എന്നതും യാദ്രിചികമാണ്. എന്തായാലും ഈ ചിത്രങ്ങള്‍ എല്ലാം വിജയം ആകട്ടെ അത് വഴി മലയാള സിനിമ ഒന്ന് കൂടി ശക്തമാവട്ടെ............
2012, മാർച്ച് 21, ബുധനാഴ്‌ച
എല്ലാം നമുക്കറിയാം, പക്ഷെ .............
യാത്രകള്‍ നമുക്ക് നല്‍കുന്ന അനുഭവങ്ങള്‍ എത്ര വ്യത്യസ്തമാണ്. ദിവസ്സവും രാവിലെയും വൈകിട്ടും മുരുക്കുംപുഴയില്‍ ന്നിന്നു തിരുവനന്തപുരതെക്കും തിരിച്ചും ഉള്ള ഹ്രസ്സ്വമായ തീവണ്ടി യാത്രകള്‍ പോലും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. നിശ്ചിതമായ മാസ്സ വരുമാനം ചിട്ടി, ലോണ്‍ തുടങ്ങി മറ്റു ചിലവുകളില്‍ തട്ടി മാസ്സതിന്റെ പകുതിയില്‍ തന്നെ പൂര്‍ണ്ണമാകുന എന്നെ പോലെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം തീവണ്ടിയിലെ യാത്ര ആശ്വാസം തന്നെയാണ് . പലപ്പോഴും വെള്ളത്തിന്റെ പ്രകൃതമാണ് ജീവിതത്തിനു, വെള്ളം അത് നിലനില്‍ക്കുന്ന പാത്രത്തിന്റെ രൂപം പ്രാപിക്കുന്നത് പോലെ ചുറ്റുപാടുകളും, സാഹചര്യങ്ങളും നമ്മുടെ ജീവിതത്തെയും രൂപപ്പെടുത്തുന്നു. കാരണം മുരുക്കുംപുഴയില്‍ രണ്ടു ട്രെയിനുകളെ നിര്തുകയുല്ല്, കൊല്ലം പസ്സെഞ്ഞെരും, മലബാര്‍ എക്സ്പ്രസ്സും അത് കൊണ്ടുതന്നെ അവയുടെ സമയത്തിനു അനുസരിച്ച് ഓരോ ദിവസ്സവും ക്രമീകരിക്കപ്പെടുന്നു. എന്നിരുന്നാലും ഈ യാത്രകളില്‍ ഒരു ദിവസ്സത്തെ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. സച്ചിന്റെ നൂറാം സെഞ്ചറി , പിറവം തിരഞ്ഞെടുപ്പ്, ഈ അടുത്ത കാലത്ത് സിനിമയുടെ വിജയം, എന്ന് വേണ്ട പ്രാദേശികവും, ദേശിയവും, അന്തരടെശിയവുമായ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. പലപ്പോഴും ഈ യാത്രകളില്‍ വിദേശിയരായ പലരെയും പരിചയപ്പെടാനും സാധിക്കാറുണ്ട്. ഇന്ഗ്ലാണ്ട് കാരനായ ലെസ്ലി , ജെര്‍മ്മനി കാരനായ തോമസ്, സ്പയിന്‍ കാരനായ സാന്ജ്ജസ് , ഇറ്റലി ക്കാരായ ലോറ, എട്വര്ദ് തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. പലപ്പോഴും ആദ്യ കാഴ്ച്ചയില്‍ തന്നെ അവര്‍ നമുക്ക് സമ്മാനിക്കുന്ന പുഞ്ചിരിയില്‍ നിന്നാണ് പിന്നീടുള്ള സംഭാഷണങ്ങള്‍ ആരംഭിക്കുന്നത്. പലപ്പോഴും അവരോടു സംസാരിക്കുമ്പോള്‍ അനുയോജ്യമായ വാക്കുകള്‍ കിട്ടാന്‍ വിഷമിക്കാറുണ്ട്, അപ്പോഴാണ് എന്റെ ഇംഗ്ലീഷ് പരിജ്ഞാനം എത്ര മോശം ആണെന്ന് തിരിച്ചറിയുന്നത്. എങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഭാഷ പലപ്പോഴും തടസ്സം ആകാറില്ല. അവരുമായുള്ള സംഭാഷണങ്ങള്‍ എന്തെ ഭാഷ ശുദ്ധിയെ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും സംഭാഷണ മദ്ധ്യേ കേരളത്തെക്കുറിച്ചും മലയാളി കളെ കുറിച്ച് ചോദിക്കാറുണ്ട്. പരിചയപ്പെട്ട എല്ലാവരും തന്നെ കേരളത്തെക്കുറിച്ചും മലയാളികലെക്കുരിച്ചും നല്ല വാക്കുകള്‍ മാത്രം പറയുന്നു. എല്ലാം നന്മകളെയും കുറിച്ച് വാ തോരാതെ പറയുന്ന അവര്‍ എല്ലാവരും അവസാനമായി ഒരു വാചകം കൂടി കൂട്ടിചേര്‍ക്കാറുണ്ട്. നിങ്ങളുടെ നാട് മനോഹരം തന്നെ പക്ഷെ എത്ര വൃത്തിഹീനം ആയിട്ടാണ് നിങ്ങള്‍ പരിസ്സരം സൂക്ഷിക്കുന്നത്. നിങ്ങളുടെ റോഡ് , റെയില്‍വേ സ്റ്റേഷന്‍ , ബസ് സ്റ്റോപ്പ് എന്ന് വേണ്ട എല്ലായിടവും മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവിടെ നിയമം ബാധകമല്ലേ, ഞങ്ങളുടെ നാട്ടില്‍ ഇത്തരം നിയമങ്ങള്‍ കര്‍ശനമാണ്. മാത്രമല്ല ഓരോ പൌരനും പരിസ്സരം വൃത്തിയായി സൂക്ഷിക്കുന്നത് തങ്ങളുടെ കടമ ആയി കരുതുകയും ചെയ്യുന്നു, നിങ്ങള്‍ ഉന്നത വിദ്യഭ്യാസ്സം ഉള്ളവര്‍ അല്ലെ പിന്നെന്ത അങ്ങിനെ. ഇങ്ങനെ നിരവധി മറുചോദ്യങ്ങള്‍ . അവയ്ക്ക് മുന്‍പില്‍ കടമകള്‍ മറന്ന മലയാളിയുടെ വിളറിയ ചിരിയുമായി നില്‍ക്കേണ്ടി വരുന്നു. ഇത്തരം മാലിന്യ കൂമ്പാരങ്ങള്‍ നമ്മുടെ നാടിന്റെ ശാപമാണ്. മാലിന്യ സംസകരണം കാര്യക്ഷമാമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യത്വത്തിന്റെ പക്ഷത് നിന്ന് നാം ഓരോരുത്തരും മുന്‍കൈ എടുത്തു നമ്മുടെ കടമകള്‍ നിര്‍വഹിച്ചാല്‍ മാത്രമേ മാത്രമേ ഇതിനു പരിഹാരം കാണാന്‍ സാധിക്കുകയുള്. ഇത് പറഞ്ഞു തരാനും ബോധ്യപ്പെടുത്താനും ലെസ്ല്യും, എട്വര്‍ഡും, തോമസ്സും ഒന്നും വേണ്ട കാരണം ഇതൊക്കെ നമുക്ക് അറിവുള്ള കാര്യങ്ങള്‍ തന്നെ, ഒരു പക്ഷെ നമ്മള്‍ ബോധപൂര്‍വ്വം മറക്കുന്നതും ........
2012, മാർച്ച് 8, വ്യാഴാഴ്‌ച
ഉറുമിയെ തഴഞ്ഞവര്‍ എന്ത് നേടി..............
ഈ വര്‍ഷത്തെ ദേശിയ സിനിമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ റുപീ മികച്ച മലയാള ചിത്രമായി , ആദിമാധ്യാന്ത്യം പ്രതേക പരാമര്‍ശവും നേടി. രണ്ടു ചിത്രങ്ങളും അര്‍ഹിച്ച പുരസ്കാരങ്ങള്‍ തന്നെയാണ് നേടിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. രോഹിണി ഹട്ടങ്ങാടി അധ്യക്ഷ ആയ ദേശിയ ജുരിയും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം ഇന്ത്യന്‍ റുപീ, പ്രണയം , ആകാശത്തിന്റെ നിറം, ആദിമധ്യാന്തം, അകം തുടങ്ങിയ അഞ്ചു ചിത്രങ്ങള്‍ ആണ് അവരുടെ മുന്‍പില്‍ എത്തിയത്, ആ ചിത്രങ്ങളെ മുന്‍നിര്‍ത്തി അവര്‍ സത്യസന്ധമായ തീരുമങ്ങളും കൈക്കൊണ്ടു. ഇന്ത്യന്‍ റുപീ മികച്ച ചിത്രമായി തിരഞ്ഞെടുത്തു, ആധിമാധ്യാതത്തിനു പ്രതേക പരാമര്‍ശം നല്‍കി .അതുപോലെ പ്രണയത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രം അല്ലാത്തത് കൊണ്ട് മികച്ച നടന്‍ എന്നാ നിലയില്‍ പരിഗണിക്കാന്‍ കഴിയില്ല എന്നാ അവരുടെ തീരുമാനവും തെറ്റാണു എന്ന് പറയാന്‍ കഴിയില്ല. പ്രിത്വിരജിനെ ഇന്ത്യന്‍ രുപ്പീയിലെ പ്രകടനത്തിന് പരിഗണിച്ചു എങ്കിലും ഉറുമി ജൂറിക്ക് മുന്‍പില്‍ ഏതാതിരുന്നത് ഉറപ്പായ അവാര്‍ഡ് പ്രിത്വിരജിനും നഷ്ട്ടമാക്കി. ദുബായിലും ലണ്ടനിലും വച്ച് അവാര്‍ഡു ചടങ്ങ് നടത്തുകയും തങ്ങളുടെ ചാനലിനു അവകാശം കിട്ടിയ ചിത്രങ്ങള്‍ക്കും താരങ്ങള്‍ക്കും , തങ്ങളുടെ ചാനലില്‍ റിയാലിറ്റി ഷോ ജഡ്ജ് ആയിരിക്കുന്നവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി മറ്റു ഭാഷകളിലെ നടന്മാരെ ഇറക്കുമതി ചെയ്തു മലയാളി നടിമാരെ കൂടെ തുള്ളിക്കുകയും ചെയ്യുന്ന അവാര്‍ഡു സംസ്കാരങ്ങളില്‍ നിന്നും എന്ത് കൊണ്ടും ഉയര്‍ന്ന നിലയില്‍ തന്നെയാണ് ദേശിയ ജൂറി ചിത്രങ്ങളെ വിലയിരുത്തിയത്. മലയാളത്തിനു രണ്ടു അവാര്‍ഡുകള്‍ കിട്ടി എന്നാല്‍ അവാര്‍ഡു കിട്ടിയ മലയാളികളെ എല്ലാം വിളിച്ചു കൂട്ടി അത് തങ്ങളുടെതന് എന്ന് സ്ഥാപിക്കാന്‍ മലയാളി പാടുപെടുന്നതും കണ്ടു. ഒരു ഇന്ത്യന്‍ വംശജന്‍ ഓസ്ട്രല്യന്‍ ടീമില്‍ കളിച്ചു ആ ടീം ലോക കപ്പു നേടിയാല്‍ അത് ഇന്ത്യക്ക് അവകാശപ്പെട്ടതാണ് എന്ന് സ്ഥാപിക്കുന്നത് പോലെ പരിഹാസ്യം ആണ് അത്. ഇവിടെ പ്രാദേശിക ജൂറിയാണ് പിഴവ് വരുത്തിയത്. ഉറുമി, ഊമക്കുയില്‍ പാടുമ്പോള്‍ , വീരപുത്രന്‍ തുടങ്ങി വിവിധ മേഘലകളില്‍ അവാര്‍ഡു കിട്ടുമായിരുന്ന ഒട്ടേറെ ചിത്രങ്ങള്‍ പ്രാദേശിക ജൂറി തള്ളിക്കളഞ്ഞു. ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്ടിവേളില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു അന്താരാഷ്ട്ര പ്രശംസ നേടിയ ഉറുമി പോലൊരു ചിത്രം ദേശിയ ജൂറിക്ക് മുന്നില്‍ എത്തിക്കാതെ തള്ളി ക്കളഞ്ഞ പ്രാദേശിക ജൂറി മലയാളത്തെ അപമാനിക്കുകയായിരുന്നു. സാങ്കേതികമായും, കലാപരമായും, സംഗീതപരമായും അവാര്‍ഡുകള്‍ കിട്ടേണ്ടിയിരുന്ന ചിത്രം ദേശിയ ജൂറിക്ക് മുന്‍പില്‍ ഏതാതിരുന്നത് കാരണം പ്രിത്വിരാജ് എന്നാ താരത്തിനു ഏതാണ്ട് ഉറപ്പായ മികച്ച നടനുള്ള പുരസ്കാരവും നഷ്ട്ടമാക്കി. മോഹന്‍ലാലിനെ പരിഗണിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ പ്രിത്വിരജും ഗിരീഷ് കുല്‍ക്കര്‍ണിയും ആണ് പരിഗണയില്‍ വന്നത്. അവസാനം ദേവുള്‍ എന്നാ ചിത്രത്തിന് ദിനേശ് കുല്‍ക്കര്‍ണി അവാര്‍ഡു നേടുകയായിരുന്നു. അതേസമയം ഉറുമി എന്നാ ചിത്രം കൂടി ദേശിയ ജൂറിക്ക് മുന്‍പില്‍ എത്തിയിരുന്നു എങ്കില്‍ മികച്ച നടനായി പ്രിത്വിരാജ് എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെടുമായിരുന്നു. സാങ്കേതിക, സംഗീത വിഭാഗങ്ങളില്‍ ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തേനെ. കഴിഞ്ഞ ദേശിയ അവാര്‍ഡു പ്രഖ്യാപന വേളയില്‍ സലിംകുമാര്‍ പറഞ്ഞത് പോലെ മലയാളി തന്നെയാണ് മലയാളിയുടെ നേട്ടങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത്. മലയാളത്തിനു അവാര്‍ഡു കുറഞ്ഞു പോയി എന്ന് കുറ്റം പറയുന്നതില്‍ കാര്യമില, കാരണം ദേശിയ ജൂറിക്ക് മുന്‍പില്‍ എത്തിയ ചിത്രങ്ങള്‍ വര സത്യസന്ധമായി തന്നെ വിലയിരുത്തി. മറ്റു ഭാഷകളിലെ പ്രാദേശിക ജൂറികള്‍ വ്യക്തിതല്പര്യവും, പക്ഷപാതവും കാണിക്കാതെ അവരുടെ നല്ല ചിതങ്ങള്‍ ജൂറിക്ക് മുന്നില്‍ എത്തിച്ചത് കൊണ്ടാണ് ആ ഭാഷകള്‍ നേട്ടങ്ങള്‍ കൈവരിച്ചത്. എന്നാല്‍ മലയാളത്തിനെ സംബധിച്ച് അര്‍ഹതയുള്ള എല്ലാ ചിത്രങ്ങളും പ്രാദേശിക ജൂറി പരിഗണിക്കാതെ അവഗണിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു സ്ഥിതി വന്നത്.ഉറുമി പോലൊരു ചിത്രം ഒഴിവാക്കുന്നത് കൊണ്ട് ഇക്കൂട്ടര്‍ നേടിയത് എന്താണ്, മികച്ച നടന്‍ ഉള്‍പ്പെടെ മലയാളത്തിനു കിട്ടേണ്ടിയിരുന്ന വിലപ്പെട്ട അവാര്‍ഡുകള്‍. പ്രിത്വിരജിനു അഭിമാനികാം, ഇന്ത്യന്‍ റുപീ മികച്ച മലയാള ചിത്രമായി, ഇന്ത്യന്‍ രുപീയിലെ പ്രകടനത്തിന് അവസാന നിമിഷം വരെ പരിഗണിക്കുകയും ചെയ്തു. താങ്കളുടെ കഴിവുകള്‍ അന്ഗീകരിക്കപ്പെട്ടിരിക്കുന്നു. താങ്കള്‍ക്ക് ഒന്നല്ല ഒന്നിലേറെ ദേശിയ പുരസ്കാരങ്ങള്‍ ലഭിക്കും, കാലം സാക്ഷി. ദേശിയ പുരസ്കാരങ്ങളുടെ മാനദണ്ഡം നോക്കിയാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അര്‍ഹന്‍ പ്രിത്വിരാജ് തന്നെയാണ് കാരണം ഇന്ത്യന്‍ റുപീ, മനിക്യകല്ല്, ഉറുമി എന്നീ മികച്ച മൂന്നു ചിത്രങ്ങളില്‍ കേന്ദ്ര കടപത്രങ്ങളെ ഉജ്ജ്വലമായി പ്രിത്വിരാജ് കകാര്യം ചെയ്തിരിക്കുന്നു. അര്‍ഹതപ്പെട്ട സംസ്ഥാന അവാര്‍ഡു എങ്കിലും നല്‍കി മലയാളം പ്രായശ്ചിത്തം ചെയ്യുമോ ,അതോ അവിടെയും വ്യക്തി താല്പര്യങ്ങളും, പക്ഷപാതവും മുന്നിട്ടു നില്‍ക്കുമോ , നമുക്ക് കാത്തിരുന്നു കാണാം. അവാര്‍ഡുകള്‍ നേടിയ ഇന്ത്യന്‍ റുപീ, ആദിമധ്യാന്തം എനീ ചിതങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..............
2012, മാർച്ച് 3, ശനിയാഴ്‌ച
സച്ചിന്‍,..... താങ്കള്‍ അത് നേടും............
മറ്റൊരു പരാജയ ഭാരവുമായി ഇന്ത്യന്‍ ടീം മടങ്ങിയെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിടേണ്ടി വന്നതിന്റെ കാരണങ്ങള്‍ പലതാണ്. മുന്‍പ് പല പോസ്റ്റുകളിലും ഇന്ത്യ അഭിമുഖീകരിക്കനിരുന്ന ഈ സാഹചര്യത്തെ കുറിച്ച് വിശദമായി എഴുതിയിരുന്നു. അത് കൊണ്ട് തന്നെ അത്തരം കാര്യങ്ങളിലേക്ക് കടക്കുന്നില്ല. ഈ പര്യടനത്തില്‍ എല്ലാവരും കാത്തിരുന്നത് സച്ചിന്‍ എന്നാ മഹാനായ കളിക്കാരന്റെ നൂറാം സെഞ്ചറി ആണ്. അത് നേടാന്‍ കഴിയാതെ വന്ന പ്പോള്‍ മഹാനായ ആ കളിക്കാരന് ഏറെ വിമര്‍ശനഗല്‍ നേരിടെണ്ടിയും വന്നു. പ്രതിഭാശാലിയായ ആ കളിക്കാരനെ ഇത്തരത്തില്‍ കരൂശിക്കേണ്ട കാര്യമുണ്ടോ, ഇല്ല എന്ന് നിശംസയം പറയാം. കാരണം സച്ചിന്‍ എന്നാ പ്രതിഭയുടെ കരുത്തു ചോര്‍ന്നു പോയിട്ടില്ല, ഇനിയും ആയിരക്കണക്കിനു റണ്‍സുകള്‍ നേടാനുള്ള കരുത്തു ആ പേശികളില്‍ അവശേഷിക്കുന്നു. ഏറെ വൈകാതെ തന്നെ സച്ചിന്‍ ആ നേട്ടം കൈവരിക്കും, അതും സ്വാഭാവികമായ രീതിയില്‍ തന്നെ. നൂറാം സെഞ്ചറി സച്ചിനില്‍ വലിയ സമ്മര്‍ദം ഉണ്ടാക്കി എന്ന് കരുതാന്‍ കഴിയില്ല. കാരണം തന്റെ ഈ യാത്രയില്‍ ഇതിലും വലിയ സമ്മര്‍ദങ്ങള്‍ ധീരമായി എതിരിട്ടു വിജയിച്ച ആളാണ് സച്ചിന്‍. അത് കൊണ്ട് തന്നെ മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന സമ്മര്‍ദങ്ങള്‍ സച്ചിന്‍ എന്നാ താരത്തിന്റെ പ്രകടനത്തില്‍ നിഴലിച്ചു കാണുന്നില്ല. സച്ചിന്‍ അങ്ങയുടെ കരുത്തിലും, പ്രതിഭയിലും ഇന്ദ്യന്‍ ജനത മുഴുവനും ഇപ്പോഴും വിശ്വസിക്കുന്നു. അങ്ങേക്ക് അത് സാധിക്കും, നൂറാം സെഞ്ചറി എന്നാ മഹത്തായ നേട്ടം ഏറെ താമസിയാതെ അങ്ങ് നേടും എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അങ്ങേക്ക് അത് നേടാന്‍ കഴിയും. അങ്ങ് നൂറാം സെഞ്ചറി നേടുമ്പോള്‍ ഈ വിമര്‍ശകര്‍ തന്നെ പൂമാലയുമായി വരും , ആ മഹത്തായ ദിനം ഏറെ വൈകാതെ തന്നെ വന്നു ചേരും..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...