2011, ഡിസംബർ 21, ബുധനാഴ്‌ച

പ്രതീക്ഷയോടെ............................

പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മറ്റൊരു പുതുവര്‍ഷം കൂടി ആഗതമായി. ദിനരാത്രങ്ങളുടെ അവര്തനങ്ങള്‍ക്ക് അപ്പുറം ഓരോ നവവത്സരവും നമുക്ക് ആത്മ പരിശോധനയുടെ കാലം കൂടിയാണ്. അനന്തമായ ഈ ജീവിത യാത്രയില്‍ ഒരു നിമിഷം ഒന്ന് നില്‍ക്കുവാനും പിന്നിട്ട വഴിയിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിനും , മുന്നോട്ടുള്ള പാത ഏതെന്നു വിലയിരുത്തുന്നതിനും ഓരോ പുതു വല്സരവും നമുക്ക് അവസ്സരം ഒരുക്കുന്നു. ആശങ്കകളും, ആകുലതകളും വീഴ്ചകളും നിറഞ്ഞ ഈ യാത്രയില്‍ ശുഭ പ്രതീക്ഷയോടെ മുന്നോട്ടു പോകാന്‍ ഓരോ പുതു വര്‍ഷവും നമുക്ക് കരുത്ത് പകരുന്നു. പിന്നിട്ട വര്‍ഷങ്ങള്‍ പുതു വര്‍ഷങ്ങള്‍ക്കു ബാധ്യത നല്‍കി കൊണ്ടാണ് പലപ്പോഴും കടന്നു പോകുന്നത്. ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ തുടങ്ങി സ്ഥിരം ബാധ്യതകള്‍ക്ക് പുറമേ പുതിയ വര്‍ഷത്തിനു ഒട്ടേറെ ബാധ്യതകള്‍ ഏറ്റെടുക്കാനുണ്ട്. അഴിമതി, ദേശിയ പാത വികസ്സനം ഉള്‍പ്പെടെയുള്ള റോഡു വികസ്സനങ്ങള്‍, തീവണ്ടി യാത്രയിലും മറ്റും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കല്‍, വിദ്യാര്‍ഥികളുടെ വാഹനങ്ങളുടെ സുരക്ഷ, തുടങ്ങി ഈ വര്ഷം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും എന്നാല്‍ പരിഹാരമാകാതെ അനന്തമായി നീളുന്നതുമായ ഒട്ടനവധി പ്രശ്നങ്ങള്‍ പുതുവര്‍ഷത്തിന്റെ ചുമലില്‍ എല്പ്പിച്ചാണ് പോയ വര്ഷം പടിയിറങ്ങുന്നത്. അതില്‍ ഏറ്റവും ഒടുവിലതെതും തികച്ചും സങ്കീര്ന്നവുമായ മുല്ലപ്പെരിയാര്‍. പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം പടി വാതില്‍ക്കല്‍ എത്തുമ്പോഴും ആശങ്കകളുടെ ഭാരം വര്‍ധിക്കുന്നു. എങ്കിലും നമുക്ക് പ്രതീക്ഷിക്കാം, പരസ്പര സ്നേഹത്തില്‍ , സഹിഷ്ണുതയില്‍ അലിഞ്ഞു തീരാത്ത ഒരു പ്രശ്നവും ലോകത്തില്‍ ഇല്ല. ഒരിക്കലും ഉറവ വറ്റാത്ത സ്നേഹം തന്നെയാണ് ഈ ലോകത്തിന്റെ നിലനില്പിന് ആധാരം. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും സ്നേഹത്തിന്റെ കാണാച്ചരടുകള്‍ കൊണ്ട് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് , നവവത്സര ആശംസകള്‍............................

2011, ഡിസംബർ 15, വ്യാഴാഴ്‌ച

മഹാനടന്മാര്‍ മുഖാമുഖം.................

ഏറെ നാളുകളായി മലയാളി സിനിമ പ്രേക്ഷകര്‍ കാത്തിരുന്ന രണ്ടു ചിത്രങ്ങള്‍ എത്തുന്നു. മലയാള സിനിമയിലെ മഹാനടന്മാര്‍ വീണ്ടും മുഖാമുഖം എത്തുന്ന ഉത്സവ നാളുകള്‍ക്ക് തുടക്കമാവുന്നു. സമരങ്ങളുടെ ആലസ്യത്തില്‍ നിന്നും പതിയെ ഉണരുന്ന മലയാള സിനിമയ്ക്ക്‌ പുതിയൊരു ഊര്‍ജ്ജം കൂടി വീണ്ടു കിട്ടുന്നു. ശ്രീ പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ അറബിയും ഒട്ടകവും പിന്നെ മാധവന്‍ നായരും, ശ്രീ ഷാഫി - മമ്മൂട്ടി ടീമിന്റെ വെനിസിലെ വ്യാപാരിയും തെയെട്ടെരുകളിലേക്ക് . ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ ഹിറ്റ്‌ കൂട്ടുകെട്ട് - ശ്രീ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍- ഒത്തു ചേരുമ്പോള്‍ , പ്രേക്ഷകര്‍ അവേശതിമിര്‍പ്പിലാണ്. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ കൂട്ടുകെട്ട് ഒരിക്കല്‍ക്കൂടി സംഭവിക്കുമ്പോള്‍ അത് ഹിറ്റുകളുടെ തുടര്‍ച്ച തന്നെ ആകും. അതുപോലെ ശ്രീ ഷാഫി - മമ്മൂട്ടി ടീമിന്റെ വെനിസിലെ വ്യാപാരിയും പ്രേക്ഷകര്‍ക്ക്‌ മറ്റൊരു വിരുന്നു തന്നെ ആകും. ഈ ഹിറ്റ് കൂട്ട് കെട്ടില്‍ നിന്നും ഉറപ്പായും മറ്റൊരു ഹിറ്റ് തന്നെയാകും വെനിസിലെ വ്യാപാരി. മലയാള സിനിമയുടെ അഭിമാനമായ ഈ രണ്ടു മഹാനടന്മാരുടെ ചിത്രങ്ങള്‍ ഈ ക്രിസ്തുമസ് - ന്യൂ ഇയര്‍ ഉത്സവങ്ങള്‍ക്ക് കൂടുതല്‍ ശോഭ പകരുക തെന്നെ ചെയ്യും. എക്കാലവും മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് താങ്ങായും, തണലായും നില കൊള്ളുന്ന ഈ രണ്ടു മഹാ നടന്മാരുടെ ചിത്രങ്ങളുടെ വിജയം മലയാള സിനിമ വ്യവസായത്തിന് കൂടുതല്‍ കറുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ രണ്ടു ചിത്രങ്ങളും മികച്ച വിജയം നേടട്ടെ എന്ന് ആശംസിക്കുന്നു...........

2011, ഡിസംബർ 11, ഞായറാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2o11

മറ്റൊരു അവാര്‍ഡു കാലം കൂടി വരുകയായി. കഴിഞ്ഞ വര്ഷം സ്നേഹഗീതം ജനപക്ഷം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് പോലെ ഈ വര്‍ഷവും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയാണ്. വിശകലനങ്ങളുടെയും, കൂട്ടായ ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിഗമങ്ങള്‍ ആണ് ജനപക്ഷം സമര്‍പ്പിക്കുന്നത്. അവാര്‍ഡുകള്‍ അത് ഏതു കോണില്‍ നിന്നായാലും അര്‍ഹമായ കൈകളില്‍ തന്നെ എത്തിപ്പെടെണ്ടാതാണ് എന്നാ പ്രാര്‍ഥനയോടെ.......

മികച്ച ചിത്രം - ഉറുമി

മികച്ച സംവിധായകന്‍ - രഞ്ജിത്ത് (ഇന്ത്യന്‍ റുപീ )

മികച്ച തിരക്കഥ - ശങ്കര്‍ രാമകൃഷ്ണന്‍ ( ഉറുമി )

മികച്ച നടന്‍ - പ്രിത്വിരാജ് ( ഉറുമി, ഇന്ത്യന്‍ റുപീ, മാണിക്യകല്ല്‌ )

മികച്ച നടി - കാവ്യ മാധവന്‍ ( ഭക്ത ജനങളുടെ ശ്രദ്ധക്ക് )

മികച്ച രണ്ടാമത്തെ നടന്‍ - ജയസൂര്യ ( ബുട്ടിഫുല്‍ , ശങ്കരനും മോഹനും, ജനപ്രിയന്‍ )

മികച്ച രണ്ടാമത്തെ നടി - സംവൃത ( സ്വപ്ന സഞ്ചാരി, മാണിക്യ കല്ല്‌ )

മികച്ച സഹ നടന്‍ - തിലകന്‍ ( ഇന്ത്യന്‍ റുപീ )

മികച്ച സഹ നടി - ജയപ്രദ (പ്രണയം )

മികച്ച സ്വഭാവ നടന്‍ - ജഗതി ശ്രീകുമാര്‍ ( ഉറുമി, ഇന്ത്യന്‍ റുപീ )

മികച്ച സ്വഭാവ നടി - ഷീല ( സ്നേഹ വീട് )

മികച്ച ഗാനം - പോകയായി വിരുന്നു കാരി (ഇന്ത്യന്‍ റുപീ )

ജനപ്രിയ ഗാനം - ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന ( ഉറുമി)

മികച്ച ഗാന രചന - മുല്ലനേഴി ( ഈ പുഴയും - ഇന്ത്യന്‍ റുപീ )

മികച്ച സംഗീത സംവിധായകന്‍ - ദീപക് ദേവ് (ഉറുമി)

മികച്ച ഗായകന്‍ - മധു ബാലകൃഷ്ണന്‍ (യാത്ര പോകുന്നു - സ്വപ്ന സഞ്ചാരി )

മികച്ച ഗായിക - മഞ്ജരി ( ചിമ്മി ചിമ്മി - ഉറുമി )

മികച്ച ഹാസ്യ താരം - സുരാജ് വെഞ്ഞരമൂട് (തേജ ഭായി ആന്‍ഡ്‌ ഫാമിലി )

മികച്ച പുതുമുഖ സംവിധായകന്‍ - മാധവ് രാംദാസ് (മേല്‍വിലാസം )

ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം - മാണിക്യ കല്ല്‌

ജനപ്രിയ താരം - സലിം കുമാര്‍

മികച്ച പുതുമുഖം - ഉണ്ണി മുകുന്ദന്‍ ( ബോംബെ മാര്‍ച്ച്‌ )

മികച്ച ചായഗ്രഹകാന്‍ - സന്തോഷ്‌ ശിവന്‍ (ഉറുമി)

മികച്ച എഡിറ്റൊര്‍ - വിജയ്‌ ശങ്കര്‍ ( ഇന്ത്യന്‍ റുപീ)

അവാര്‍ഡുകള്‍ പ്രോത്സാഹനമാണ് ഒപ്പം കഠിന പ്രയത്നത്തിന്റെ ഫലവും , സ്നേഹഗീതം ജനപക്ഷം അവാര്‍ഡുകള്‍ ലഭിച്ച എല്ലാ കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍..........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️