2011, ജൂൺ 23, വ്യാഴാഴ്‌ച
ഐ. ടി. - പുകമറയും , യാഥാര്‍ത്ഥ്യവും ...............
ഇക്കഴിഞ്ഞ ദിവസ്സം ഐ. ടി സ്ഥാപനത്തില്‍ രാത്രി ജോലിക്ക് പോകുന്ന വഴിയില്‍ യുവാവും, യുവതിയും ആക്രമിക്കപ്പെട്ട സംഭവം മലയാളി സമൂഹത്തെ ഒന്നാകെ ഞെട്ടിച്ച ഒന്നാണ്. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. ടെക്നോപാര്‍ക്ക് , ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ രാത്രി ജോലി ചെയ്യേണ്ടി വരുന്ന യുവതിയുവാക്കള്‍ പതിവായി അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്നമാണ് ഇത്. സാമ്പത്തികവും, ആരോഗ്യപരവും, മനസ്സികപരവുമായ ഒട്ടേറെ ബുദ്ധി മുട്ടുകള്‍ക്ക് ഒപ്പം ഇത്തരത്തിലുള്ള സാമൂഹിക ആക്രമങ്ങള്‍ കൂടി നേര്ടിടെണ്ട ഒരു സാഹചര്യമാണ് ഇന്നത്തെ ഐ.ടി യുവത്വതിനുള്ളത്. ടെക്നോ പാര്‍ക്കിന്റെയും, ഇന്‍ഫോ പാര്‍ക്കിന്റെയും ഒക്കെ ക്യാമ്പസ് കടന്നു പുറത്തിറങ്ങിയാല്‍ ഭീതിജനകമായ അന്തരീക്ഷമാണ്. ആവശ്യത്തിനു സ്ട്രീറ്റ് ലയിട്ടുകാലോ, സുരക്ഷ സാഹചര്യങ്ങളോ ഇല്ലാതെ തീര്‍ത്തും അരക്ഷിതമായ ഒരു അവസ്ഥയാണ് വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഇവിടങ്ങളില്‍ നിലനില്‍ക്കുന്നത്. ജോലി കഴിഞു പോകുന്ന യുവതിയുവക്കളില്‍ നിന്ന് മൊബൈല്‍ ഫോണും, പണവും തട്ടിയെടുക്കുന്ന സംഭവങ്ങള്‍ നിത്യേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എങ്കിലും ചുറ്റുപടുകള്‍ക്ക് ഇന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല. പല ഐ. ടി സ്ഥാപനങ്ങളിലെയും തൊഴില്‍ സാഹചര്യങ്ങള്‍ പരിതാപകരമാണ്. മെച്ചപ്പെട്ട സേവനത്തിനു അര്‍ഹാതപെട്ട വേതനമോ , ഭൌതിക സാഹചര്യങ്ങളോ നല്‍കാതെ തൊഴിലാളികളെ പരമാവധി ചൂഷണം ചെയ്തു കൊണ്ട് പരമാവധി ലാഭം നേടുക മാത്രമാണ് അവരുടെ ലക്‌ഷ്യം. രാവും, പകലും വ്യത്യാസം ഇല്ലാതെ പണിയെടുക്കുന്നവര്‍ക്ക് ഗതാഗത സൌകര്യങ്ങള്‍ പോലും പല സ്ഥാപനങ്ങളും ചെയ്തു കൊടുക്കുന്നില്ല. തങ്ങളുടെ സേവനം കഴിയുമ്പോള്‍ തൊഴിലാളികളെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കാന്‍ പോലും പല സ്ഥാപനങ്ങളും ശ്രദ്ധിക്കാറില്ല. ഇത്തരം പ്രശ്നങ്ങളില്‍ സ്ഥാപനങ്ങള്‍ വ്യക്തമായ നടപടികള്‍ സ്വീകരിക്കുക തന്നെ വേണം. ഇനി മറ്റൊന്ന് പറയാനുള്ളത് ഇത്തരം ആക്രമണങ്ങള്‍ നടക്കുമ്പോള്‍ അതിനു ഇരയായ പെണ്‍കുട്ടികള്‍ മാധ്യമങ്ങളില്‍ വരുകയും, നീതിക്ക് വേണ്ടി പോരാടുകയും ചെയ്യുമ്പോള്‍ പൊതു സമൂഹവും അവര്‍ക്ക് ശക്തമായ പിന്തുണ നല്‍കാറുണ്ട്. പക്ഷെ ഇത്തരം അക്രമങ്ങളില്‍ പെണ്‍കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ പിന്നീട് കാണുവാന്‍ സാധിക്കുന്നില്ല. അവര്‍ മാധ്യമങ്ങളില്‍ വരുകയോ തന്നു കുട്ടിക്കൊപ്പം ഉണ്ടായിരുന്നത് എന്ന് പറയുവാനോ, പരസ്യമായി കുട്ടിക്ക് പിന്തുണ നല്‍കുവാനോ ശ്രമിക്കാറില്ല. അത് എന്ത് കൊണ്ടാണ് രാത്രി ബൈക്കില്‍ പെണ്‍കുട്ടിക്ക് ഒപ്പം സഞ്ചരിച്ചത് തന്നു എന്ന് പുറം ലോകവും, സ്വന്തം കുടുംബവും അറിയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഓര്‍ത്തിട്ടാണോ . അങ്ങനെ ആണെങ്കില്‍ അത്തരം സൌഹൃദങ്ങള്‍ കാപട്യം നിറഞ്ഞതാണ്. മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വൈകകുന്നഇത്തരം സൌഹൃദങ്ങളുടെ പൊള്ളത്തരങ്ങള്‍ അവരവര്‍ തന്നെ സ്വയം തിരിച്ചരിയെണ്ടാതാണ്. സുതാര്യമായ സൌഹൃദങ്ങള്‍ക്ക് മുന്നില്‍ ഒരു അക്രമിയും വാള് ഓങ്ങാന്‍ധൈര്യപ്പെടില്ല , അഥവാ അങ്ങനെ സംഭവിച്ചാല്‍ അതിനെതിരെ പട നയിക്കുന്ന പൊതു സമൂഹത്തിന്റെ മുന്‍ നിരയില്‍ ആ സുഹൃത്തുക്കളും ഉണ്ടാകും........
2011, ജൂൺ 17, വെള്ളിയാഴ്‌ച
രതിനിര്‍വേദം- ഭ്രമാത്മകമായ യുവ കാമനകള്‍ .......
മുപ്പത്തി രണ്ടു വര്ഷം മുന്‍പ് ശ്രീ പദ്മരാജന്റെ തിരക്കഥയില്‍ ശ്രീ ഭരതന്‍ സംവിധാനം ചെയ്തു ജയഭാരതി, കൃഷ്ണചന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയ രതിനിര്‍വേദം കേരളത്തിലെ സിനിമ ആസ്വാദകര്‍ ആഘോഷമായി കൊണ്ടാടിയ ചിത്രമായിരുന്നു. മുപ്പത്തി രണ്ടു വര്‍ഷങ്ങള്‍ക്കു ഇപ്പുറം ശ്രീ പദ്മരാജന്റെ തന്നെ തിരക്കഥയില്‍ ശ്രീ ടി. കെ . രാജീവ്കുമാര്‍ സംവിധാനം നിര്‍വഹിച്ചു ശ്വേതമേനോനും , ശ്രീജിത്ത് വിജയും പ്രധാന താരങ്ങളായി രതിനിര്‍വേദം പുനരവതരിക്കുമ്പോഴും തിയേറ്ററുകള്‍ ആസ്വാദനത്തിന്റെ മറ്റൊരു ആഘോഷ തിമിര്‍പ്പിലാണ്. രണ്ടു ചിത്രങ്ങളെയും തമ്മില്‍ താരതമ്യം ചെയ്യേണ്ടതില്ല, കാരണം കാലഘട്ടത്തിന്റെ ആനുകൂല്യവും, പരിമിതിയും രണ്ടു ചിത്രങ്ങള്‍ക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. യുവ മനസ്സിന്റെ കാമനകളെയും , ഭ്രാമാത്മകതയെയും ഇത്ര മനോഹരമായി ചിത്രീകരിച്ചിട്ടുള്ള മറ്റൊരു ചിത്രം മലയാളത്തില്‍ ഇല്ല തന്നെ. സെക്സിന് വേണ്ടി രംഗങ്ങള്‍ കുത്തി നിറയ്ക്കുന്ന ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രംഗങ്ങള്‍ക്ക് അനുസൃതമായി സെക്സിനെ കലാപരമായി കൈകാര്യം ചെയ്യുന്നു എന്നതാണ് രതി നിര്‍വേദം എന്നാ ചിത്രത്തെ കാലാനുവര്തിയാക്കി മാറ്റുന്നത്. ഒരു വിരല്‍തുമ്പു അമര്‍ത്തിയാല്‍ എല്ലാം കണ്മുന്നില്‍ ലഭ്യമാകുന്ന ആധുനിക കാലത്ത് സെക്സിന് വേണ്ടി മാത്രം രംഗങ്ങള്‍ കുത്തി നിറച്ചാല്‍ ഒരു ചിത്രവും വിജയിക്കില്ല . മറിച്ച് സൃഷ്ട്ടിപരമായ ഔന്നിത്യം കാത്തുസൂക്ഷിച്ചാല്‍ മാത്രമേ ചിത്രങ്ങള്‍ വിജയിക്കുകയുള്ളൂ, . അത്തരത്തില്‍ സൃഷ്ട്ടിപരമായ ഔന്നിത്യം പുലര്‍ത്താന്‍ രതിനിര്‍വേദം എന്നാ ചിത്രത്തിന് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. പദ്മരാജന്റെ മനോഹരമായ തിരക്കഥയും, രാജീവ്കുമാറിന്റെ സംവിധാന മികവും എടുത്തു പറയേണ്ടതാണ്. ജയചന്ദ്രന്റെ സംഗീതം ചിത്രത്തിന് മുതല്‍കൂട്ടാണ്. ശ്വേതയും, ശ്രീജിത്തും തങ്ങളുടെ റോളുകള്‍ മനോഹരമാക്കിയിരിക്കുന്നു. മലയാളത്തിലെ സമകാലികരായ ഒരു നടികളും ചെയ്യാന്‍ ധൈര്യപ്പെടാത്ത രതി എന്നാ കഥാപാത്രത്തെ ശ്വേത ധൈര്യപൂര്‍വ്വം തിരഞ്ഞെടുക്കാന്‍ ഒരു കാരണം മലയാളി പ്രേക്ഷകര്‍ അവര്‍ക്ക് അനുവദിച്ചിരിക്കുന്ന സ്വാതത്ര്യം ഒന്ന് തന്നെ ആവണം. അത്തരം ഒരു സ്വാതന്ത്ര്യത്തില്‍ നിന്ന് കൊണ്ട് തന്റെ കഥാപാത്രത്തെ ശ്വേത മനോഹരമാക്കിയിരിക്കുന്നു. ലൈംഗികമായ ചോദന കള്‍ക്ക് അപ്പുറത്ത് കലാപരമായ ഉദ്ദേശ്യ ശുദ്ധി മനസ്സിലാക്കുന്നിടതാണ് സിനിമയുടെയും , ഒപ്പം പ്രേക്ഷകന്റെയും വിജയം.............
2011, ജൂൺ 12, ഞായറാഴ്‌ച
സത്യാഗ്രഹം..........
അഴിമതി മുള പൊട്ടുമ്പോഴേ തിരിച്ചറിഞ്ഞെങ്കിലും അതിനെതിരെ ഒരു വാക്ക് പോലും പ്രതികരിക്കാതിരുന്ന ഞാന്‍ അത് ആല്‍മരം പോലെ പടര്‍ന്നു പന്തലിക്കാന്‍ കാത്തിരുന്നു, സത്യാഗ്രഹം എന്ന ബോര്‍ഡും സ്ഥാപിച്ചു അതിന്റെ തണലില്‍ ഇരിക്കുവാന്‍ ......
2011, ജൂൺ 1, ബുധനാഴ്‌ച
ഈ മഴ എനിക്ക് സ്വന്തം .............
സ്നിഗ്ധമാം നിന്‍ മേനി തന്‍
ഇളം ചൂടില്‍ അലിഞ്ഞു
നിദ്ര തന്‍ തീരങ്ങള്‍ തേടവേ
ജാലകങ്ങള്‍ക്കപ്പുറം രാത്രി മഴ
നേര്‍ത്ത രാഗങ്ങള്‍ മീട്ടി വന്നെത്തുന്നു
ഇനി എനിക്കുറങ്ങാന്‍ ആവതില്ല മല്‍സഖി
ഒരു വേള എന്നില്‍ പൊറുക്ക നീ
മനസ്സില്‍ പ്രണയം നിറഞ്ഞതല്ല
ഉള്ളില്‍ വിരഹം ഉറഞ്ഞതല്ല
ചോര്‍ന്നോലിക്കും ചെറു കൂരയ്ക്ക് കീഴിലായി
അമ്മതന്‍ മടിയില്‍ വിറയാര്‍ന്നു ഉറങ്ങാത്ത
ബാല്യത്തിന്‍ ശീലമാം വേദന
രാത്രി മഴയായി പൈയ്തിറങ്ങുമ്പോള്‍
എനിക്ക് ഉറങ്ങുവാന്‍ ആവതെങ്ങനെ
പുലരോളം ഈ മഴ എനിക്ക് സ്വന്തം ........
ഇളം ചൂടില്‍ അലിഞ്ഞു
നിദ്ര തന്‍ തീരങ്ങള്‍ തേടവേ
ജാലകങ്ങള്‍ക്കപ്പുറം രാത്രി മഴ
നേര്‍ത്ത രാഗങ്ങള്‍ മീട്ടി വന്നെത്തുന്നു
ഇനി എനിക്കുറങ്ങാന്‍ ആവതില്ല മല്‍സഖി
ഒരു വേള എന്നില്‍ പൊറുക്ക നീ
മനസ്സില്‍ പ്രണയം നിറഞ്ഞതല്ല
ഉള്ളില്‍ വിരഹം ഉറഞ്ഞതല്ല
ചോര്‍ന്നോലിക്കും ചെറു കൂരയ്ക്ക് കീഴിലായി
അമ്മതന്‍ മടിയില്‍ വിറയാര്‍ന്നു ഉറങ്ങാത്ത
ബാല്യത്തിന്‍ ശീലമാം വേദന
രാത്രി മഴയായി പൈയ്തിറങ്ങുമ്പോള്‍
എനിക്ക് ഉറങ്ങുവാന്‍ ആവതെങ്ങനെ
പുലരോളം ഈ മഴ എനിക്ക് സ്വന്തം ........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...