2011, ഏപ്രിൽ 30, ശനിയാഴ്‌ച
സിറ്റി ഓഫ് ഗോഡ് - യാഥാര്‍ത്ഥ്യങ്ങളുടെ ഇരുണ്ട മുഖങ്ങള്‍ ........
ശ്രീ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് ആഖ്യാനത്തിലെ പുതുമ കൊണ്ട് ശ്രദ്ധ നേടുന്നു. കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ചിത്രം വ്യത്യസ്തമായ പശ്ചാത്തലങ്ങളില്‍ നിന്ന് കൊണ്ട് കഥ പറയുമ്പോള്‍ അത് ഇത് വരെ കണ്ടു ശീലിച്ച പാതകളില്‍ നിന്നും ഏറെ പുതുമ നല്‍കുന്നു. നഗര ജീവിതത്തിന്റെ വെള്ളി വെളിച്ചങ്ങള്‍ക്ക് അപ്പുറത്ത് പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ഇരുണ്ട മുഖങ്ങള്‍ അനാവരണം ചെയ്യപ്പെടുകയാണ് ചിത്രം ചെയ്യുന്നത്. അത്തരം ഇരുണ്ട ഇട നാഴികളിലൂടെ ക്യാമറ ചലിക്കുമ്പോള്‍ തിരക്കഥാകൃത്തും , സംവിധായകനും, അഭിനേതാക്കളും ചേര്‍ന്ന് ചിത്രത്തെ ശരാശരിയിലും ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്തുന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളെ അതി വിദഗ്ധമായി സന്നിവേശിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത് നവ്യനുഭവം ആയി മാറുന്നു. ശക്തമായ തിരക്കഥ ചിത്രത്തിന്റെ നട്ടെല്ലാണ്, ശ്രീ ബാബു ജനാര്ധന്റെ തൂലികയില്‍ വിരിഞ്ഞ ചിത്രത്തിന്റെ കഥ ഒരു എഴുത്തുകാരന്റെ വൈഭവം വിളിച്ചോതുന്നു. സംവിധായകന്‍ ലിജോക്ക് അഭിമാനിക്കാം. ഇത്തരം ഒരു പരീക്ഷണത്തിന് ധൈര്യം കാണിചതിനും , അതില്‍ ഒരു പരിധി വരെ വിജയം നേടാന്‍ സാധിച്ചതിനും. പ്രിത്വിരാജ്, ഇന്ദ്രജിത്ത് , പാര്‍വതി, റീമ, ശ്വേത, രോഹിണി, തുടങ്ങി എല്ലാ താരങ്ങളും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. അഭിനേതാക്കളെ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ വേഷപ്പകര്ച്ചയിലും , കഥാപാത്രത്തിന്റെ ഉള്‍ക്കരുത് പ്രകടമാക്കുന്നതിലും ഇന്ദ്രജിത്ത് മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നിലാണ്. ഇന്ദ്രജിത്തിന്റെ അഭിനയ മികവിനെ ഒരു പരിധി വരെ ചൂഷണം ചെയ്യാന്‍ സംവിധായകന് സാധിച്ചിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഒട്ടേറെ നല്ല കഥാപാത്രങ്ങളും , പുരസ്കാരങ്ങളും ഇന്ദ്രജിത്തിനെ കാത്തിരിക്കുന്നുണ്ട്. ശക്തവും, പിഴവ് അറ്റതുമായ തിരക്കഥയും, മികവുറ്റ സംവിധാനവുമാണ് ചിത്രത്തിന് കറുത്ത് പകരുന്നത്. മഹത്തായ സൃഷ്ട്ടി എന്നാ തലത്തില്‍ അല്ലെങ്ങ്കിലും സൃഷ്ട്ടിപരമായ മഹത്വം എന്നാ നിലയില്‍ ചിത്രം വേറിട്ട് നില്‍ക്കുന്നു. ചിത്രം ശുഭ പര്യവസ്സനി ആയതു കൊണ്ടോ , അതോ തങ്ങള്‍ പ്രതീക്ഷിച്ചത് ലഭിച്ചത് കൊണ്ടോ എന്നറിയില്ല എന്തായാലും ചിത്രം അവസ്സാനിക്കുന്നത് പ്രേക്ഷകരുടെ കൈയ്യടികളോടെയാണ്................
2011, ഏപ്രിൽ 16, ശനിയാഴ്‌ച
എന്ടോസല്ഫന്‍ നിരോധിക്കൂ......
എന്ടോസല്ഫാണ് എതിരായ ജനകീയ സമരം വീണ്ടും ശക്തി ആര്‍ജ്ജിച്ചിരിക്കുന്നു. വളരെ പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. . ഇതോടുകൂടി എന്ടോസല്ഫാന്‍ എന്നാ മാരക വിഷം ഇവിടെ നിന്ന് തുടച്ചു നീക്കപ്പെടുക തന്നെ വേണം. വര്‍ഷങ്ങളായി നീതിക്ക് വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടം അതിന്റെ പാരമ്യതയില്‍ എത്തിക്കഴിഞ്ഞു. ഇനിയും നീതി നടപ്പാക്കാ പെട്ടില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ വളരെ വലുതായിരിക്കും. നീതിക്ക് വേണ്ടി കേഴുംബോഴും കേട്ടിയടക്കപ്പെട്ട വാതിലുകള്‍ തച്ചു തകര്‍ക്കപ്പെടണം. ഇനിയും ക്ഷമിക്കുവാന്‍ ഞങ്ങള്‍ക്ക് ആവില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ശവമായി കാലം കഴിക്കേണ്ടി വരുന്ന ഒരു ജനതയുടെ സംഘടിത ശക്തി ഉണര്‍ന്നു കഴിഞ്ഞു. ഇനി നമ്മള്‍ പിന്നോട്ടില്ല. ഈ മാസം സ്വീഡനില്‍ നടക്കുന്ന സ്റൊക്ഖോം കന്വേന്ഷനില്‍ ഇന്ത്യ എനോസല്ഫാണ് എതിരായ നിലപാട് സ്വീകരിക്കണം. അതുവഴി ദുരിതം അനുഭവിക്കുന്ന ഒരു തലമുറയെ അവരുടെ അവകാശങ്ങളെ സംരക്ഷിക്കണം. ഒരു ദുരന്തം അത് തങ്ങള്‍ക്കു വന്നാല്‍ മാത്രമേ പ്രതികരിക്കൂ എന്നാ നിലപാട് മാറ്റണം. ഈ വിഷതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു പോരാടണം. കല, രാഷ്ട്രീയ , സാമൂഹിക , സാമ്പത്തിക, സാംസ്‌കാരിക , സാഹിത്യ , ചലച്ചിത്ര, കായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഈ മാരക വിപത്തിന് എതിരെ പ്രതികരിക്കണം. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരു സാന്ത്വനം വാക്കുകളില്‍ കൂടി എങ്കിലും പകര്‍ന്നു നല്‍കണം. മനസ്സാക്ഷിയുള്ള എല്ലാ വിഭാഗം ജനങ്ങളും ഈ വിഷതിനെതിരെ പ്രതികരിക്കണം. ഇല്ല ഞങ്ങള്‍ തളരില്ല, നീതി ലഭിക്കും വരെ ഞങ്ങള്‍ പോരാടും. ജനകീയ ശക്തി ഉണര്‍ന്നു കഴിഞ്ഞു. ഇനിയും ക്ഷമിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഈ വിഷം എന്നെന്നേക്കുമായി അവസ്സനിക്കട്ടെ. ഒരു ജനതയുടെ വിലാപങ്ങള്‍ക്ക് ചെവിയോര്‍ക്കൂ ,മനസ്സാക്ഷി ഉള്ള എല്ലാവരും പ്രതികരിക്കൂ.......
2011, ഏപ്രിൽ 13, ബുധനാഴ്‌ച
മലയാളസിനിമയിലെ വിഷുക്കണി...........
വിഷുക്കണി ഒരുക്കി കണിക്കൊന്ന പൂക്കള്‍ പുഞ്ചിരി തൂകുന്നു, വിഷുപ്പക്ഷികള്‍ നീട്ടി പാടുന്നു. ഐശ്വര്യത്തിന്റെ , നന്മയുടെ , സമൃദ്ധിയുടെ മറ്റൊരു വിഷുക്കാലം കൂടി വരവായി. പ്രേക്ഷകര്‍ക്കായി വിഷുക്കണി ഒരുക്കി പതിവ് പോലെ മലയാള സിനിമയും ഒരുങ്ങി കഴിഞ്ഞു. വിഷുക്കാലം പോലുള്ള ഉത്സവ കാലങ്ങള്‍ മലയാള സിനിമയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. മുന്നോട്ടുള്ള കുതിപ്പിന് കരുത്തു പകരാന്‍ വിഷു ചിത്രങ്ങളുടെ വിജയം അനിവാര്യമാണ്. ഈ വിഷുവിനു തിയറ്ററുകള്‍ താര നിബിടമാണ്. ശ്രീ മമ്മൂട്ടി, ശ്രീ മോഹന്‍ലാല്‍ , ശ്രീ പ്രിത്വിരാജ് , ശ്രീ ജയറാം, ശ്രീ ദിലീപ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ എല്ലാം രണ്ടു ചിത്രങ്ങള്‍ വീതം തിയട്ടെരുകളില്‍ സജീവമാണ്. ഓഗസ്റ്റ് ൧൫ , ഡാബില്സ് , ക്രിസ്ത്യന്‍ ബ്രോതെര്സ്, ചൈന ടൌണ്‍ , ഉറുമി, മേകപ്മാന്‍ തുടങ്ങിയവ നല്ല പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ അവയുടെ ലക്‌ഷ്യം നേടും എന്ന് തന്നെ കരുതാം. ഈ ഉത്സവ കാലം പ്രേക്ഷകരെ തൃപ്തി പ്പെടുത്താന്‍ ഈ ചിത്രങ്ങള്‍ക്ക് കഴിയട്ടെ.പ്രേക്ഷകര്‍ ഈ ചിത്രങ്ങള്‍ സ്വീകരിക്കുകയും , മലയാള സിനിമയ്ക്ക് പുതിയ ഒരു ഉണര്‍വ്വ് നല്‍കുകയും ചെയ്യും. പുതിയ പ്രതീക്ഷകളുമായി ഒരു വിഷുക്കാലം കൂടി അണയുമ്പോള്‍ മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന ഈ ചിത്രങ്ങള്‍ക്ക് എല്ലാം വിജയം നേരുന്നു. അതോടൊപ്പം തന്നെ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.....
2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച
കലയും രാഷ്ട്രീയവും.............
കലയും, രാഷ്ട്രീയവും തമ്മില്‍ എന്താണ് ബന്ധം ? തീര്‍ച്ചയായും കലാകാരന്‍ മാരും മനുഷ്യരാണ് . അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയവും ഉണ്ടാകണം . അവര്‍ക്ക് തങ്ങളുടെ രാഷ്ട്രീയം പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. ജനങ്ങള്‍ കലാകാരന്മാരെ സ്നേഹിക്കുന്നത് രാഷ്ട്രീയത്തിന് അതീതം ആയാണ്. പക്ഷെ തെരഞ്ഞെടുപ്പു പോലെ ഉള്ള സമയത്ത് പൊതു വേദികളില്‍ ഇന്ന കഷിക്കു വോട്ടു ചെയ്യണം എന്ന് പറഞ്ഞു കൊണ്ട് മറ്റുള്ളവരെ താറടിച്ചു കാണിക്കുന്നത് ആകരുത് കലാകാരന്മാരുടെ രാഷ്ട്രീയം. കലാകാരന്മാര്‍ അത്തരം പൊള്ളയായ രാഷ്ട്രീയ മേലങ്കി അണിയുമ്പോള്‍ അവരെ സ്നേഹിക്കുന്ന ജനങ്ങള്‍ക്കും രാഷ്ട്രീയത്തിന്റെ കണ്ണുകളിലൂടെ മാത്രമേ ഇത്തരം കലാകാരന്മാരെ നോക്കി കാണുവാന്‍ സാധിക്കൂ. ജനങ്ങള്‍ കലാകാരന്മാരെ സ്നേഹിക്കുന്നത് നിങ്ങളുടെ രാഷ്ട്രീയം നോക്കിയല്ല. പക്ഷെ നിങ്ങള്‍ രാഷ്ട്രീയം പറയുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക നിങ്ങളെ പോലെ രാഷ്ട്രീയം ഉള്ളവര്‍ തന്നെയാണ് ജനങ്ങളും. നിങ്ങള്‍ പറയുന്ന ആളിന് വോട്ടു ചെയ്യാന്‍ ജനങ്ങളെ കിട്ടില്ല, മാത്രമല്ല ഇതുവരെ രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ കലാകാരന്‍മാര്‍ എന്നാ നിലയില്‍ നിങ്ങള്ക്ക് നല്‍കിയിരുന്ന സ്നേഹം മേലില്‍ നിങ്ങള്ക്ക് ലഭിക്കുകയും ഇല്ല. തങ്ങളുടെ മേഘലയില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയം പോലുള്ള പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്ന ഇത്തരം ആളുകളെ തിരിച്ചറിയാനുള്ള വിവരവും, വിവേകവും പ്രബുദ്ധ കേരളത്തിന് ഉണ്ടെന്നു ഓര്‍ക്കുക..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...