2009, മാർച്ച് 26, വ്യാഴാഴ്‌ച

തെരഞ്ഞെടുപ്പ് - ജനാധിപത്യത്തിന്റെ ജീവനാഡി

വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പ് കൂടി ആഗതമായിരിക്കുന്നു. ഒരു ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടിപ്പിനുള്ള പ്രാധാന്യത്തെ ക്കുറിച്ച് നാമെല്ല്ലാം ബോധവന്മാരകെണ്ടാതാണ്. ഒരു ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും ശക്തവും പ്രധന്യമെരിയതുമായ ഒന്നാണ് തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ നാം തെരഞ്ഞെടുക്കുന്ന സ്ഥാനാര്തികള്‍ അതിന് തികച്ചും അര്‍ഹതപ്പെട്ടവരായിരിക്കണം. ഒരു മണ്ഡലത്തിന്റെ ജനങ്ങളുടെ സ്പന്ദനങ്ങള്‍ അറിയുന്ന ആ മണ്ഡലത്തിലെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന , ആ മണ്ഡലത്തിലെ ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്ന സ്ഥാനാര്തികലെയാകണം നാം തെരഞ്ഞെടുക്കേണ്ടത്. മറ്റു എന്തൊക്കെ യോഗ്യതകള്‍ അവകാശപ്പെടാന്‍ കഴിയുന്നവരായാലും സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അവര്‍ പറയാതെ തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന , അവരോടൊപ്പം എന്ത് പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം നില്ക്കുന്ന സ്ഥാനര്തികലെയാകണം നാം തെരഞ്ഞെടുക്കേണ്ടത്. അല്ലാതെ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം ഇറക്കുമതി ചെയ്യുന്ന സ്ഥാനാര്‍ത്തികളെ അല്ല വിജയിപ്പിക്കേണ്ടത്. ജനാതിപത്യം അത് പൂര്ണ്ണ ലക്ഷ്യത്തില്‍ എത്തണമെങ്കില്‍ തെരഞ്ഞെടുപ്പു സുതാര്യമാകണം . മാത്രമല്ല സ്ഥാനാര്തികള്‍ അവരുടെ മണ്ഡലങ്ങളില്‍ മുന്പ് നടത്തിയിട്ടുള്ള ചെറിയ തോതിലുള്ള പ്രവതനങ്ങളെയും വിലയിരുതിയാകണം വോട്ട് നല്‍കേണ്ടത്. പെട്ടെന്ന് ഒരു ദിവസം പൊട്ടി മുളക്കുന്ന സ്ഥാനാര്‍ത്തികളെ തള്ളിക്കാളയുക തന്നെ വേണം. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രം മണ്ഡലങ്ങളില്‍ കാണപ്പെടുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സാധാരണക്കാര്‍ക്ക് ഒരു നോക്ക് കാണുവാന്‍ പോലും വിധത്തില്‍ മാറാന്‍ സാധ്യതയുള്ള സ്ഥനാര്തികളെ എന്തിന് നാം തെരഞ്ഞെടുക്കണം . ജനാധിപത്യത്തിന്റെ ജീവനാഡിയായ തെരഞ്ഞെടുപ്പില്‍ നാം നമ്മുടെ അധികാരം തീര്ച്ചയായും വിനിയോങിക്കെണ്ടതും നമ്മുടെ പ്രശ്നങ്ങളില്‍ ഒപ്പം ഉണ്ടായിരിക്കുകയും ചെയ്യുന്ന സ്ഥാനര്തികളെ തെരഞ്ഞെടുക്കെണ്ടാതുമാണ്. ഇറക്കുമതി ചെയ്യപ്പെട്ടവര്‍ക്ക് അധിക യോഗ്യതകള്‍ ഉണ്ടെങ്കില്‍ അവര്‍ രാജ്യസഭയില്‍ മല്സരിക്കട്ടെ. നമുക്കു നമ്മുടെ സ്വന്തം പ്രതിനിധികള്‍ മതി. അങ്ങനെ വോട്ടുകള്‍ ശരിയാം വണ്ണം ഉപയോഗപ്പെടുത്തി നമുക്കു ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ കാവല്‍ ഭാടന്മാരായി മാറാം.

2009, മാർച്ച് 5, വ്യാഴാഴ്‌ച

സാമ്പത്തിക മാന്ദ്യം - യാഥാര്‍ത്യവും പുകമരയും

ലോകം സമ്ബതിക പ്രതി സന്ധി നേരിടുകയാണ്. ആഗോള വല്ക്കരനതിന്റെയും മറ്റും ഫലമായി ഈ സാമ്ബ്ബതിക പ്രതിസന്ധി എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇന്ത്യയെ പോലെ കരുത്തുറ്റ സമ്പത്ത് വ്യവസ്ഥയുള്ള ഒരു രാജ്യം പിടിച്ചു നില്ക്കുന്നു എങ്കിലും പ്രത്യാഘാതങ്ങള്‍ ഇവിടെയും കണ്ടു തുടങ്ങിയിട്ടുണ്ട്. ഐ ടി മേഘലയില്‍നിന്നും ഗള്ഫ് രാജ്യങ്ങളില്‍ നിന്നും ധാരാളം പിരിച്ചു വിടല്‍ ഭീഷണികള്‍ നേരിടുകയാണ്. ടെക്നോ പാര്ക്ക് ഉള്പ്പീടെ ഉള്ള ഐ. ടി. ആസ്ഥാനങ്ങളില്‍ നിന്നും ധാരാളം യുവാക്കളെ പിരിച്ചു വിടുകയോ അവരുടെ സംബലം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. മാന്ദ്യത്തെ അതി ജീവിക്കുവാനുള്ള വഴികള്‍ നല്ലത് തന്നെ. അത്തരം വഴികള്‍ ആലോചിക്കുമ്പോള്‍ തന്നെ അത് യുവാക്കളുടെ സംബലം വെട്ടിക്കുറച്ചു കൊണ്ടോ ,അവരെ പിരിച്ചു വിട്ടു കൊണ്ടോ ചൈയ്യേണ്ടാതല്ല . യുവാക്കളെ പിരിച്ചു വിടുന്ന കമ്പനികള്‍ ഒന്നു ആലോചിക്കണം നിങ്ങള്ക്ക് വേണ്ടി ഈ യുവാക്കള്‍ നല്കിയ സംഭാവനകള്‍ വളരെ വലുതാണ്‌. സമ്ബതിക മാന്ദ്യവും ഉയര്ച്ചയുമൊക്കെ ഒരു സമ്പദ് വ്യവസ്ഥയില്‍ സാധാരണമാണ്. അത്തരം സാഹചര്യങ്ങളില്‍ യുവാക്കള്‍ക്ക് കുടുതല്‍ ആത്മ വിസ്വസ്സവും സംരക്ഷണവും നല്‍കേണ്ട കമ്പനികള്‍ ഒരു സുപ്രഭാതത്തില്‍ യാതൊരു മുന്നറിയിപ്പും കുടാതെ അവരെ പിരിച്ചു വിടുന്നത് കടുത്ത വന്ച്ചനയാണ്. തൊഴില്‍ സ്ഥാപനങ്ങളില്‍ പണി എടുക്കുന്ന യുവാക്കളുമായി പൊതുവായ ചര്‍ച്ചയില്‍ കുടി മാന്ദ്യം പരിഹരിക്കുവാനുള്ള മാര്‍ഗങ്ങള്‍ ആരായുകയും കുടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സജ്ജരാകുകയുമാണ് അധികൃതര്‍ ചെയ്യേണ്ടത്. അതുപോലെ ഇന്ത്യയുടെ പ്രതേകിച്ചു കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ ഗള്ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്ന മലയാളികള്‍ ഉള്പ്പെടെ ഉള്ള ആയിരക്കണക്കിന് ആളുകള്‍ മടങ്ങി വരവിനുള്ള തയ്യാറെടുപ്പിലാണ്. അവര്ക്കു സംരക്ഷണം നല്‍കുവാനും ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുവാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാരാകെണ്ടാതാണ്. പ്രവാസി കാര്യ ക്ഷേമ വകുപ്പുമായി ചേര്ന്നു ക്ഷേമ പട്തതികള്‍ ആവിഷ്കരിക്കുകയും അവര്ക്കു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യേണ്ടതാണ് . ഈ അവസ്ഥയെ കൂട്ടായ പ്രവര്തനതിളുടെ പ്രധിരോധിച്ചു കൊണ്ടു കൂടുതല്‍ കരുത്തുറ്റ ഒരു സമ്പത്ത് വ്യവസ്ഥക്ക് വേണ്ടി നമുക്കു പരിശ്രമിക്കാം. സമ്പത്ത് വ്യവസ്ഥകള്‍ മെച്ചപ്പെടുകയും ഇന്നത്തേതിലും മെച്ചപ്പെട്ട തോഴിലവസ്സരങ്ങളും വേതനവും നിങ്ങളെ തേടി എത്തുകയും ചെയ്യും. അപ്പോഴും ഓരോര്മപ്പെടുതലായി ഈ മാന്ദ്യവും അത് മൂലമുണ്ടായ പ്രത്യാഘാതങ്ങളും ഓര്‍മയില്‍ ഉണ്ടാവണം . ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാന്‍ നമുക്കു ഒരുമിച്ചു പ്രവര്‍ത്തിക്കാം . ജയരാജ് മുരുക്കുംപുഴ -9349025945

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️