2008, ഡിസംബർ 29, തിങ്കളാഴ്‌ച
മഞ്ഞുതുള്ളിപോലെ ...പുതുവര്‍ഷ ചിന്തകള്‍
കലണ്ടറില്‍ ഡിസംബറിന്റെ അവസാന താളും മറിയുമ്പോള്‍ മുമ്പില്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മറ്റൊരു പുതുവര്‍ഷം കുടി. സമാധാനത്തിന്റെ സ്നേഹത്തിന്റെ ഐശ്വര്യത്തിന്റെ ഈ പുതു പ്രഭാതത്തെ പ്രാര്‍ത്ഥനയോടെ നിറഞ്ഞ മനസ്സോടെ നമുക്കു വരവേല്‍ക്കാം . ലോകമോന്നടന്കം തീവ്രവാദത്തിന്റെയും ഭീകരതയുടെയും പിടിയിലമാര്‍നിരിക്കുനാ ഈ നാളുകളില്‍ സ്നേഹത്തില്‍ അധിഷ്ട്ടിതമായ ഒരു നവ ലോക സൃഷ്ടിക്കായി നമുക്കു ഒരുമിച്ചു പരിശ്രമിക്കാം. തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നലെകളില്‍ എവിടെയൊക്കെയോ നഷ്ട്ടപ്പെട്ടുപോയ സൌഹ്രിതങ്ങള്‍ ഒരു നൊമ്പരമായി ഒരു നോവായി മനസ്സില്‍ അവസ്സെഷിക്കുന്നു. എങ്കിലും കാലം ഏറെ കഴിഞ്ഞാലും സൌഹ്രി ദത്തിന്റെ ഉഷ്മലതക്കും ദ്രിടതക്കും ഒരു കോട്ടവും സംഭവിക്കുകയില്ല എന്ന് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം നിന്നെ ഇന്നലെ കണ്ടു മുട്ടിയപ്പോള്‍ എനിക്ക് ഒന്നു കുടി ബോധ്യപ്പെട്ടു. കലാലയ ജീവിതത്തിലെ സൌഹ്രി ധ കുട്ടയ്മകളിലെ സജീവ സാന്ന്നിധ്യമയിരുന്ന നീ വര്‍ഷങ്ങള്‍ക്കു ശേഷം ഇനാലെ കണ്ടു മുട്ടിയപ്പോള്‍ എനീ അല്‍ഭുതപ്പെടുത്തി. കണ്ട മാത്രയില്‍ ഓടി അരികിലെത്തി സ്നേഹം പങ്കു വച്ചപ്പോള്‍ പഴയ സൌഹ്രി ദത്തിന്റെ ഇഴയടുപ്പം അന്നതെതിലും ശക്തമാണെന്ന് മനസ്സിലായി. ആ നിമിഴം നഷ്ട സൌഹ്രി ധന്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ നമുക്കു പ്രേരണയായി. മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുകയാണ് എന്ന് ഡോക്ടര്‍ ജോണ്‍ പ്ലോച്കേര്‍ പറഞ്ഞതു എത്ര ശരിയാണ്. അരാഷിതരായിരിക്കുമ്പോള്‍ ആരാണ് നിങ്ങള്ക്ക് സംരക്ഷണം നല്കുന്നത് കഴ്ട്ടതയുടെയും പീടനതിന്റെയും മദ്യത്തില്‍ നിങ്ങളെ കൈ വിടാതിരിക്കുനാത് ആരാണ് നിങ്ങള്ക്ക് വേണ്ടി പ്രാണന്‍ വടിയാന്‍ പോലും തയ്യാറാകുന്നത് ആരാണ് തിന്മ പ്രവതിക്കുന്നതില്‍ നിന്നും നിങ്ങളെ പിടിച്ചു നിര്തിന്നത് ആരാണ് നന്മ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങളോടൊപ്പം സഹകരിക്കുന്നത് ആരാണ് സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ചു തരുന്നത് ആരാണ് അയാളാണ് യഥാര്‍ത്ഥ സ്നേഹിതന്‍. സൈന്റ് പോല്‍ സ്നേഹത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു എഇതെല്ലാം തരത്തിലുള്ള സിദ്ധി വിശേഷങ്ങള്‍ ഉണ്ടയിരുനാലും , വിഞ്ഞനമോ , മലകളെ നീക്കാന്‍ പോന്ന പോരുന്ന വിസ്വസ്സമോ ഉണ്ടായിരുന്നാലും സര്വ്വസ്സ്വവും ദാനം ചെയ്യുകയോ സ്വന്തം ശരീരം ഹോമാഗ്നിയില്‍ ധതിപ്പിക്കുന്നതിനു ആഎല്‍പ്പിച്ചു കൊടുക്കുകയോ ചെയ്താലും സ്നേഹം ഇല്ലന്കില്‍ ഒന്നുമില്ലാതവരാന് , സ്നേഹമില്ലെന്കില്‍ ഒന്നും നേടുവാനും പോകുന്നില. ഈ പുതു വര്‍ഷ പുലരിയില്‍ മനസ്സിന്റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ സൌഹ്രി ധന്ങള്‍ പനിനീര്‍ മുകുലങ്ങളായി നമുക്കു ചുറ്റും വിടരട്ടെ . സ്നേഹത്തിന്റെ മഞ്ഞു തുള്ളികള്‍ അവയെ കുളിരനിയിക്കട്ടെ. അങ്ങനെ ഒരിക്കലും വാടാത്ത പനിനീര്‍ മലരുകലായി നമ്മുടെ സൌഹ്രി ധന്ങള്‍ സ്നേഹത്തിന്റെ പരിമളം പരത്തട്ടെ. നഷ്ട്ടപ്പെട്ട സൌഹ്രി തങ്ങള്‍ തിരിച്ചു പിടിക്കാനും പുതിയ സൌഹ്രി തങ്ങളുടെ ഉഷ്മലാത്ത ഒന്നു കുടി ഉട്ടി ഉറപ്പിക്കുവാനും നമുക്കീ പുതു വര്‍ഷ പ്പുലരി പ്രയോജനപ്പെടുത്താം . എന്റെ എല്ലാ പ്രിയ സ്നേഹിതര്‍ക്കും ഐശ്വര്യവും നന്മയും നിറഞ്ഞ പുതു വല്സ്സരം അസ്സംഷിക്കുന്നു. നിങ്ങളുടെ സ്നേഹമാണ് എന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നത്. നിങ്ങളില്‍ ചിലര്‍ അവശ്യ പ്പെട്ടതുപോലെ എന്റെ ഫോണ്‍ നമ്പര്‍ നല്കുന്നു.....9349025945
2008, ഡിസംബർ 13, ശനിയാഴ്‌ച
നവംബറിന്റെ ദുഖം
തീവ്ര വാധമേ നിന്റെ ധുക്ഷിച്ച മനസ്സിന്
സെപ്റ്റംബര്‍ പതിനൊന്നു എന്നോ
നവംബര്‍ ഇരുപത്തി ആറ് എന്നോ വ്യത്വസ്സം ഇല്ല
നിന്റെ കണ്ണില്‍ എല്ലാ ദിനവും ഒരുപോലെ തന്നെ
നാളെ പുതിയ ദിനങ്ങള്‍ മസ്സങ്ങലുമായി
ചേര്ത്തു വൈക്കാന്‍ നീ ശ്രമിക്കും
എന്നാല്‍ ഞങ്ങള്‍ ഒറ്റ ക്കെട്ടായി
നിന്റെ നേര്‍ക്ക് തിരിയുമ്പോള്‍
മുംബയിലെ, ഡല്‍ഹിയിലെ , ഹൈദ്രബധിലെ
നിഷ്കളങ്കരുടെ ആത്മാക്കള്‍
നിന്നെ തുറിച്ചു നോക്കുമ്പോള്‍
നീ ഓടി ഒളിക്കാന്‍ ശ്രമിച്ചാലും
നിന്റെ അന്ത്യം ഞങ്ങള്‍ വിധിക്കും
അപ്പോള്‍ നീ ഒരു സത്യം തിരിച്ചറിയും
നിനക്കു കുട്ടിനായി കലണ്ടറിലെ
അക്കങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് .
സെപ്റ്റംബര്‍ പതിനൊന്നു എന്നോ
നവംബര്‍ ഇരുപത്തി ആറ് എന്നോ വ്യത്വസ്സം ഇല്ല
നിന്റെ കണ്ണില്‍ എല്ലാ ദിനവും ഒരുപോലെ തന്നെ
നാളെ പുതിയ ദിനങ്ങള്‍ മസ്സങ്ങലുമായി
ചേര്ത്തു വൈക്കാന്‍ നീ ശ്രമിക്കും
എന്നാല്‍ ഞങ്ങള്‍ ഒറ്റ ക്കെട്ടായി
നിന്റെ നേര്‍ക്ക് തിരിയുമ്പോള്‍
മുംബയിലെ, ഡല്‍ഹിയിലെ , ഹൈദ്രബധിലെ
നിഷ്കളങ്കരുടെ ആത്മാക്കള്‍
നിന്നെ തുറിച്ചു നോക്കുമ്പോള്‍
നീ ഓടി ഒളിക്കാന്‍ ശ്രമിച്ചാലും
നിന്റെ അന്ത്യം ഞങ്ങള്‍ വിധിക്കും
അപ്പോള്‍ നീ ഒരു സത്യം തിരിച്ചറിയും
നിനക്കു കുട്ടിനായി കലണ്ടറിലെ
അക്കങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് .
2008, ഡിസംബർ 8, തിങ്കളാഴ്‌ച
ഞാനോ നീയോ നമ്മളോ ?
തുറന്നിട്ടിരിക്കുന്ന ജനല്പ്പാള്ളികള്‍ക്ക് ഇടയിലുടെ പ്രഭാത സുര്യന്റെ കിരണങ്ങള്‍ മുറിയിലേക്ക് അരിച്ചു ഇറങ്ങി . കട്ടിലില്‍ കിടന്നു കൊണ്ടു തന്നെ മനു ജനല്‍ പളിക്കപ്പുറത്തെ ആകാശ പരപ്പിലേക്ക് നോക്കി . ഒഴിവു ദിനത്തിന്റെ ആലസ്യത്തില്‍ പതിവു ദിന ചര്യകള്‍ വേണ്ടെന്നു വച്ചു. അല്ലെങ്കില്‍ ഇതുപോലെ അല്ല മനുവിന്റെ ദിവസ്സങ്ങള്‍ ആരംഭിക്കുന്നത് . പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കും. ട്രാക്ക് സൂട് അണിഞ്ഞു പതിവായുള്ള നടത്തം , നടത്തം കഴിഞ്ഞു മടങ്ങുമ്പോള്‍ വീട്ടിനടുത്തെ തട്ട് കടയില്‍ നിന്നൊരു ചായ . പിന്നീട് പത്രം വായന , വീടിലേക്ക് ഒരു ഫോണ്‍ കാള്‍ . പിന്നെ ഓഫീസില്‍ പോകാനുള്ള തയ്യാറെടുപ്പ്. ഒഴിവു ദിവസ്സങ്ങളില്‍ പ്രത്യകിച്ച് ഞായറാഴ്ച കളില്‍ പൊതുവെ ഈ ശീലത്തിന് മാറ്റം വരുത്താറുണ്ട്. എങ്കിലും വീട്ടിലേക്കുള്ള ഫോണ്‍ കാള്‍ അത് ഒഴിവാക്കാന്‍ പറ്റില്ല . കാരണം എന്നും കൃത്യ സമയത്തു വിളിചോലാം എന്ന് വാക്കു കൊടുത്തിട്ടുണ്ട്. അല്ലെങ്കില്‍ അവര്‍ പിണങ്ങും. കിടക്കയില്‍ കിടന്നു കൊണ്ടു തന്നെ അന്നത്തെ പ്രോഗ്ര്മുകള്‍ക്ക് മനു രൂപം കൊടുത്തു. ഒരു ഫിലിമിനു പോയാലോ മലയാളത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒന്നിച്ചു അഭിനയിക്കുന്ന പടം റിലീസ് ആയിട്ടുണ്ട്. വളരെ മികച്ച എന്റെര്ട്രിനെര്‍ എന്നാണു കേട്ടത്. അമലിനെ യും ജ്ഹോനിനെയും വിളിച്ചു നോക്കാം പട്ടുമെന്കില്‍ നൂന്ശോവ്ക്ക് പോകാം ,വലിയ തിരക്കാനത്രേ സിറ്റിയില്‍ നാല് തീടരുകളില്‍ റിലീസ് ആയിട്ടുണ്ട്. എനാലും തിരക്കിനു കുറവില്ല . നല്ല കഥ ഉണ്ടെങ്കില്‍ ഒരു ചിത്രവും നമ്മള്‍ പ്രേഷകര്‍ നിരകരിക്കില്ലല്ലോ . സുര്യന്‍ കുടുതല്‍ പ്രകാശിച്ചു തുടങ്ങി. മനു പതിയെ എഴുന്നേറ്റു. ജനലിനു അടുത്ത് ചെന്നു പുറത്തേക്ക് നോക്കി . റോഡില്‍ പതിവു പോലെ തിരക്കില്ല. ടുശന് പോകുന്ന കുട്ടികള്‍ , ചില്ലറ കച്ചവടക്കാര്‍ , . നിരത്തുകള്‍ ഒന്നും സജീവമായിട്ടില്ല. റോഡ് അരുകിലെ തട്ട് കടയും തുറന്നിട്ടില്ല. ഇനി ചായ കുടിക്കാന്‍ ജന്ക്ഷന്‍ വരെ പോണം . മനു ഹിറ്റര്‍ ഓണ്‍ ചെയ്തു. കാപ്പി തിളപ്പിച്ച് . അത്യാവശ്യത്തിനു കാപ്പി പൊടിയും പന്ച്ചസ്സരയും കരുതിയിട്ടുണ്ട്. വല്ല ലൊടുക്കു പാര്‍ടികളും ഹര്‍ത്താലോ ബന്ധോ പ്രത്യപിച്ചാല്‍ ചായ കുടി മുട്ടരുതല്ലോ. ഹര്‍ത്താലിനും ബന്ദിനും ഒരു പഞ്ഞവും ഇല്ലാത്ത നാടല്ലെ നമ്മുടേത്. അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല . ആവി പറക്കുന്ന കാപ്പിയുമായി മനു സിറ്റ് ഔട്ടില്‍ വന്നു. പത്രം വന്നു കിടപ്പുണ്ട് . പത്രം വൈക്കുന്നതിന് ഉള്ള ബോക്സ് സ്ടാപിച്ചിട്ടുണ്ട് എങ്കിലും അത് വലിച്ചെറിഞ്ഞു ശീലിച്ചു പോയി. മഴ ആണെന്കില്‍ പല കഷണങ്ങള്‍ ആയിട്ടായിരിക്കും പത്രം കിട്ടുക. മനു ഗേറ്റിനു അടുത്ത് ചെന്നു ചിതറി കിടക്കുന്ന പത്രങ്ങള്‍ പെറുക്കി എടുത്തു . തിരികെ സിറ്റ് ഔട്ടില്‍ എത്തി. കാപ്പി കുടിച്ചു കൊണ്ടു പത്രത്തില്‍ കണ്ണോടിച്ചു. പെട്ടന്നാണ് പത്രത്തിലെ ഒരു ചിത്രം മനുവിന്റെ കണ്ണില്‍ ഉടക്കിയത്. അക്രമികളുടെ തോക്കിന്‍ കുഴളിനും വല്തലപ്പിനും മുന്‍പില്‍ ജീവന് വേണ്ടി യാചിച്ചു കൊണ്ടു നിര കണ്ണുകളോടെ തൊഴുതു നില്ക്കുന്ന യുവാവിന്റെ ചിത്രം . അക്രമികളുടെ തോക്കിന്‍ കുഴളിനും വാല്തലപ്പിനും മുന്നില്‍ നിസ്സഹായനായി നില്ക്കുന്ന യുവാവിന്റെ മുഖത്തെ ധൈന്യധ മനുവില്‍ ഭയപ്പടുണ്ടാക്കി. ആ ചിത്രം നോക്കിയിരിക്കും തോറും മനുവിന്റെ നെഞ്ചു ഇടിപ്പ് കുടി. ശ്വാസ ഗതി വര്‍ദ്ധിച്ചു. വിയര്‍പ്പു പൊടിയാന്‍ തുടങ്ങി. വല്ലാത്ത ഒരു അസ്വസ്ഥത . മനു ഒന്നു കുടി ആ ചിത്രത്തിലേക്ക് നോക്കി . ആയുവാവ് മറ്റാരും അല്ല ഞാന്‍ തന്നെ അല്ലെ . മനുവിന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി . അതെ അത് ഞാന്‍ തന്നെ ആണ്. മതത്തിന്റെയും ജാതിയുടെയും പോലുള്ള ഭീകരതകളുടെ തോക്കിന്‍ കുഴലുകളില്‍ നിന്നും വാല്തലപ്പുകളില്‍ നിന്നും നമ്മള്‍ ആരും മുക്താര്‍ അല്ലല്ലോ. ആ യുവാവിന്റെ സ്ഥാനത്ത് നാളത്തെ പത്രങ്ങളില്‍ നമ്മളും പ്രതിഷ്ട്ടിക്കപ്പെടില്ലെന്നുടോ ?അതിനാല്‍ ആ ചിത്രത്തിലെ യുവാവ് ഞാന്‍ തന്നെ അല്ലെ നിങ്ങള്‍ തന്നെ അല്ലെ നമ്മള്‍ തന്നെ അല്ലെ ?pettennanu മനുവിന്റെ മൊബൈല് റിങ്ങ് ചെയ്തത് ചിന്തകളുടെ ലോകത്ത് നിന്നു മനു ഉണര്‍ന്നു. വീട്ടില്‍ നിന്നുള്ള കാള്‍ ആണ് അങ്ങോട്ട് വിളിക്കേണ്ട സമയം കഴിഞ്ഞു ഇനി പരിഭവമാകും . മനു പതുക്കെ മൊബൈല് കൈയില്‍ എടുത്തു മിസ്സെദ് കാള്‍ നമ്പറിലേക്ക് ഔട്ട് കാള്‍ ചെയ്തു ചെവിയോര്‍ക്കാന്‍ തുടങ്ങി ..............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...