ശ്രീ രഞ്ജിത് നെ കുറിച്ച് അദേഹത്തിന്റെ ചിത്രങ്ങളെ കുറിച്ച് പലപ്പോഴായി എഴുതിയിട്ടുണ്ട്. ഞാൻ എന്നാ ചിത്രത്തെ കുറിച്ചും പരാമർശിക്കാതെ വയ്യ. കാരണം സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രം തന്നെയാണ് ഞാൻ. ഒരു തിരക്കഥ കൃതിനു, ഒരു സംവിധായകന് ഒരു ചിത്രത്തിന്റെ പശ്ചാത്തലം എപ്രകാരം നിശ്ച്ചയിക്കുവാനുമുള്ള പൂര്‍ണ്ണമായ സ്വാതന്ത്ര്യം ഉള്ളപ്പോൾ തന്നെ തന്റെ ഉള്ളിലുള്ള കലാപരതയെ വാണിജ്യ താല്പര്യങ്ങൾക്ക് അപ്പുറം മൂല്യം നിലനിര്‍ത്തി സൃഷ്ട്ടി നടത്തുന്നതിൽ ശ്രീ രഞ്ജിത് അഭിനന്ദനം അര്‍ഹിക്കുന്നു. ചലച്ചിത്ര മേളകളിലും മറ്റും കിം കി ദുകിനെ പോലെ സ്വയം പ്രഖ്യാപിതമോ, സ്വയം നിർമ്മിതമോ ആയ വിഗ്രഹങ്ങള്‍ക്ക് പിന്നാലെ പായുന്ന അഭിനവ സമൂഹം ഇത്തരത്തിൽ ഞാൻ പോലെയുള്ള മണ്ണിന്റെ മണവും ചൂരും നിറഞ്ഞ ചിത്രങ്ങൾ കാണുക തന്നെ വേണം. ആസ്വാദന തലത്തിൽ ആഴത്തിൽ സ്പർശിക്കുമ്പോഴും, അത്തരം അനുഭവം സിരകളിൽ നിറയുമ്പോഴും അത് മനസ്സിലായി എന്നോ ,മികച്ചത് എന്ന് പറയുന്നതോ , കുറവായി കാണുന്ന ഒരു പൊതു സമൂഹം എപ്പോഴും കുറ്റങ്ങളും കുറവുകളും തേടിക്കൊണ്ടിരിക്കും. വളരെ വിശാലമായ വെളുത്ത പ്രതലത്തിലെ വളരെ സൂക്ഷ്മമായ കറുത്ത പൊട്ടിൽ മാത്രം കണ്ണുകൾ ഉടക്കുന്നവർ . പാൽ പായസത്തിനു എരിവു കൂടുതൽ എന്നും ചിക്കൻ കറി യിൽ മധുരം കൂടിപ്പോയി എന്നും ഒരു ഉളുപ്പും ഇല്ലാതെ പറയുന്ന ഒരു പൊതു സമൂഹത്തിനു മുൻപിൽ വളരെ ധീരമായി ഇത്തരം ഒരു ചിത്രം നല്കിയ ശ്രീ രഞ്ജിത് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ........
2014 സെപ്റ്റംബർ 21, ഞായറാഴ്ച
2014 സെപ്റ്റംബർ 19, വെള്ളിയാഴ്ച
പറയാതെ വയ്യ ........
നമ്മുടെ റോഡുകളുടെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. കാലം തെറ്റി എത്തുന്ന കാലവര്‍ഷം ഉള്‍പ്പെടെ ഒട്ടേറെ കാരണങ്ങൾ ഇത്തരം ഒരു അവസ്ഥക്ക് പിന്നിൽ ഉണ്ട് . ഞാൻ സ്ഥിരമായി യാത്ര ചെയ്യുന്ന കണിയാപുരം - മുരുക്കുംപുഴ - ചിറയിന്‍കീഴ് റോഡിന്റെ അവസ്ഥ തന്നെ വളരെ ദയനീയമാണ്. പൊട്ടിപൊളിഞ്ഞ റോഡിൽ കൂടിയുള്ള യാത്ര പലപ്പോഴും അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. പ്രസ്തുത റോഡിനെ കുറിച്ച് ഒരു ഉദാഹരണമായി പറഞ്ഞു എന്നേയുള്ളു. എന്നാൽ ധാരാളം യാത്രകൾ ചെയ്യുന്ന ആൾ എന്നാ നിലയിൽ നമ്മുടെ പല റോഡുകളുടെയും ഇന്നത്തെ അവസ്ഥ ഇത് പോലെയോ അല്ലെങ്കിൽ ഇതിലും എത്രയോ ദയനീയമാണ് എന്ന് അറിയുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകളും പരിഹാര മാര്‍ഗ്ഗങ്ങളും ഉണ്ടാകുന്നുണ്ട് എങ്കിലും കൂടുതൽ ദീര്ഘാ വീക്ഷണത്തോടെ ഉള്ള പ്രവർത്തനങ്ങൾക്ക് സമയമായിരിക്കുന്നു. തീര്‍ച്ചയായും ഇത്തരം പ്രശ്നങ്ങള്‍ക്ക് വളരെ വേഗം പരിഹാരം ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.........
2014 സെപ്റ്റംബർ 17, ബുധനാഴ്ച
വര്‍ത്തമാനത്തിന്റെ ഭാവി ............
കാറ്റാടി മരക്കൊമ്പിലെ ബിഗ് ഷൊപ്പെരില്
പിഞ്ചു ജീവന്റെ തുടിപ്പ്
അനാഥത്വത്തിന്റെ വിങ്ങല്‍
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം
കാമന്ധതയുടെ ചോരപ്പാടുകള്‍
എട്ടു ദിക്കും പൊട്ടും നിലവിളികള്‍
എവിടെയും പ്രാണന്റെ പിടച്ചില്‍
റെയില്‍ പാളത്തില്‍ സൌമ്യമാര്‍
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്
എതിരിട്ടു നില്ക്കാനാവാതെ ആര്യമാര്‍
കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍
ചെന്നായ കൂട്ടം പല്ലിളിക്കുന്നു
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ
അച്ഛന് അമ്മ സോദര നും
ആയിരമല്ല, അഞ്ഞൂറല്ല മകള്‍ക്ക് മതിപ്പുവില
നൂറു മതിയെന്ന് പെറ്റ വയര്‍
കാമുകനും ചേര്‍ന്ന് പതിക്കായി
ചിത ഒരുക്കുന്ന പതിവ്രതകൾ
മദ്യം , മയക്കുമരുന്ന് , പെണ്ണ്
കൊഴുക്കുന്ന വാണിഭങ്ങള്‍
ബിവരേജസ്സിലെ നീണ്ട ക്യൂ
ന്യൂ ജനറേഷന് സിനിമയിലെ പച്ചത്തെറി
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം
മനുഷ്യന് മൃഗ തുല്യനാവുമ്പോള്‍
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍
നാം അറിയാതെ ചോദിച്ചു പോകും
എവിടെനിന്ന് എവിടെക്കീ യാത്ര.........

2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച
നിറമുള്ള സ്വപ്നങ്ങള്‍ .....
അയാള്‍ ഡയറി യിലെ അവസാന കുറിപ്പ് എഴുതാന്‍ തുടങ്ങി. ഇതു എന്റെ അവസാന കുറിപ്പാണ്. നാളെ ഞാനെന്ന വ്യക്തി ഈ ഭുമിയില്‍ ഉണ്ടാകില്ല. ഞാന്‍ ആത്മഹത്യ ചൈയ്യുകയാണ്. ജീവിച്ചു കൊതി തീര്‍ന്നത് കൊണ്ടല്ല. പിന്നെ എന്താണെന്ന് ചോദിച്ചാല്‍ താന്‍ ഈയിടെയായി കാണുന്ന സ്വപ്നങ്ങള്ക്കൊന്നും നിറമില്ല. നിറമില്ലാത്ത സ്വപ്നങ്ങള്‍ കണ്ടു മടുത്തു. ജീവിതത്തില്‍ ഇനി ഒരു പ്രതീക്ഷയും ഇല്ല . എല്ലായിടത്തും അവഗണന മാത്രം. ഒന്നിലും വിജയം കണ്ടെത്താന്‍ ആകുന്നില്ല. മടുത്തു, ഒരു സിനിമ പാട്ടില്‍ പറയുന്നതുപോലെ 'നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു',എല്ലാവര്ക്കും നന്ദി, ഇനി വിട പറഞ്ഞോട്ടെ, ഡയറി എഴുത്ത് മതിയാക്കി , മേശപ്പുറത്തു വച്ചിരുന്ന വിഷക്കുപ്പി കൈയില്‍ എടുത്തു. ഇനി ഒന്നിനെപ്പറ്റിയും വിചാരിച്ചു സമയം കളയാന്‍ ഇല്ല. അയാള്‍ കുപ്പിയുടെ അടപ്പ് തുറന്നു, അതിലെ വിഷം കുടിക്കാനായി തുടങ്ങിയതും അയാളുടെ മൊബയില്‍ ഫോണ്‍ ശബ്ദിച്ചു. മരിക്കാൻ പോകുന്നയാള്‍ക്ക് ആരുടെ ഫോണ്‍ ആയാലെന്ത്, അത് അവിടെ കിടന്നു അടിക്കട്ടെ, പക്ഷെ തുടരെതുടരെയുള്ള കോളുകള്‍ കെട്ട് അയാളുടെ സഹികെട്ടു. സമാധാനമായി മരിക്കാനും സമ്മതിക്കില്ല എന്ന് പിറ് പിറുത്തു കൊണ്ട് അയാള്‍ ഫോണ്‍ കൈയിലെടുത്തു. ഹലോ ആരാണ് ,അയാള്‍ ചോദിച്ചു. അപ്പുറത്ത് നിന്നു ഒരു പെണ്‍കുട്ടിയുടെ ശബ്ദം, അവള് പറഞ്ഞു, ഹലോ ദീപക് ഇനി നമ്മള് കാണില്ല ,ഞാന്‍ മരിക്കാന്‍ പോകുകയാണ്, ഗുഡ് ബെ . ഹലോ ഞാന്‍ ദീപക് അല്ല ബാലു ആണ്, അയാള്‍ പ്രതിവചിച്ചു. അപ്പോഴേക്കും മറുതലക്കല്‍ ഫോണ്‍ കട്ട് ചെയ്തിരുന്നു. എന്തായാലും ആ കുട്ടിയെ ഒന്നു വിളിച്ചിട്ട് തന്നെ കാര്യം, ബാലു തനിക്ക് വന്ന നമ്പരിലേക്ക് തിരിച്ചു വിളിച്ചു. ഭാഗ്യം അങ്ങേ തലക്കല്‍ ഫോണ്‍ എടുത്തു. ,ഹലോ കുട്ടീ ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള് അല്ല .എന്റെ പേരു ബാലു എന്നാണ്, . അത് കേട്ട് പെണ്‍കുട്ടി പറഞ്ഞു സോറി, പെട്ടെന്ന് വിളിച്ചപ്പോള്‍ നമ്പര്‍ മാറി പോയതാണ്. അത് കേട്ട് അയാള്‍ പറഞ്ഞു കുട്ടീ ദയവു ചെയ്തു ഫോണ്‍ കട്ട് ചൈയ്യരുത്. എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്, അപ്പോള്‍ പെണ്‍കുട്ടി പറഞ്ഞു എനിക്ക് ഒന്നും കേള്‍ക്കണ്ട ,ഒന്നും കേള്‍ക്കാനുള്ള മാനസ്സിക അവസ്ഥയിലല്ല ഞാന്‍ ,ഞാന്‍ മരിക്കാന്‍ പോകുകയാണ്. അപ്പോള്‍ ബാലു ചോദിച്ചു കുട്ടി എന്തിന് മരിക്കണം അതും ഈ പ്രായത്തില്‍ , പ്രേമനൈരാശ്യം വല്ലതുമാണോ. ആണെങ്കില്‍ തന്നെ നിങ്ങള്‍ക്കെന്താ ഇതില്‍ കാര്യം എനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല പെണ്‍കുട്ടി മറുപടിയായി പറഞ്ഞു , അപ്പോള്‍ ബാലു പറഞ്ഞു കുട്ടീ നീ മരിച്ചാല്‍ നഷ്ട്ടം നിനക്കു മാത്രം അല്ലെ, നിന്നെ പ്രണയിച്ചവാൻ സുഖമായി ജീവിക്കുകയും ചെയ്യും. നിന്റെ മരണം അറിഞ്ഞു ആദ്യം അവന് വിഷമിച്ചാലും പിന്നെ പതിവു പോലെ ആകും അവന്റെ ദിവസ്സങ്ങള്‍ , അവന്റെ കാര്യം മാത്രം അല്ല നിന്റെ ബന്ധുക്കളും കൂട്ടുകാരും ഉള്‍പ്പെടെ ഉള്ളവര്‍ നിന്റെ മരണത്തില്‍ ദുഖിക്കും പക്ഷെ അവര്‍ക്കു മുന്നോട്ടുള്ള വഴിയില്‍ നിന്നെ മറന്നേ പറ്റൂ . നാളെ പ്രഭാതത്തിലും സുര്യന് ഉദിക്കും , പക്ഷികള്‍ പാടും, പൂക്കള്‍ വിരിയും , പക്ഷെ നിന്റെ മരണം നിന്റെ മാത്രം നഷ്ട്ടം ആയിരിക്കും. നിന്നെക്കാള്‍ ദുഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന എത്രയോ പേര് ഈ ഭുമിയില്‍ ഉണ്ട് , നീ ജീവിക്കണം , നിന്നെ തോല്‍പ്പിച്ച വിധിയെ ജീവിതം കൊണ്ടു നീ കീഴ്പ്പെടുത്തണം , നിന്നെ ദ്രോഹി ചവര്‍ക്ക് നിന്നെ പരിഹസ്സിച്ചവര്‍ക്ക് നിന്റെ ജീവിതം കൊണ്ടു നീ മറുപടി നല്‍കണം . നിനക്കു ഈ ഭുമിയില്‍ ചെയ്തു തീര്‍ക്കാന്‍ ഒത്തിരി കാര്യങ്ങള്‍ ഉണ്ട് , അത്മവിസ്വസ്സത്തോടെ അവ ചെയ്തു തീര്ക്കു, അതിനാല്‍ മരണത്തെപ്പറ്റി ഇപ്പോള്‍ ചിന്തിക്കേണ്ട . എന്ത് പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടല്ലോ. പെട്ടെന്ന് മറുതലക്കല്‍ നിന്നും ഒരു തേങ്ങല്‍ ഉയര്‍ന്നു. തേങ്ങിക്കൊണ്ട് തന്നെ പെണ്‍കുട്ടി പറഞ്ഞു നിങ്ങള്‍ ആരാണ്, ഇത്രയും സ്നേഹപൂര്ന്നമായ വാക്കുകള്‍ എന്നെ തോല്‍പ്പിച്ചുകളഞ്ഞു, ഒരു നിമിഷത്തിന്റെ ദുര്‍ബലതയില്‍ തോന്നിയ അപരാധം , ഇല്ല ഞാന്‍ മരിക്കില്ല, എനിക്ക് ജീവിക്കണം , എന്നെ തോല്‍പ്പിച്ച വിധിക്ക് എന്റെ ജീവിതം കൊണ്ടു ഞാന്‍ മറുപടി നല്‍കും , എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന നിങ്ങള്‍ എന്റെ ദൈവമാണ്, എനിക്ക് നിങ്ങളെ കാണണം നാളെത്തന്നെ , നിങ്ങളെ നേരില്‍ കണ്ടു എനിക്ക് നന്ദി പറയണം , നാളെ ഞാൻ വിളിക്കാം , പെണ്‍കുട്ടി ഫോണ്‍ കട്ട് ചെയ്തു, മൊബൈല്‍ ഓഫ് ആക്കിയ ശേഷം ബാലു ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു, പിന്നെ പതിയെ വിഷക്കുപ്പി കൈയിലെടുത്തു, പിന്നെ താനെഴുതിയ ഡയറി കുറിപ്പില്‍ കണ്ണോടിച്ചു, താന്‍ മരിക്കാന്‍ പോകുകയാണ്, പക്ഷെ താന്‍ എന്തൊക്കെയാണ് ആ പെണ്‍കുട്ടിയോട് പറഞ്ഞതു, ഇത്രയും ഉപദേശങ്ങള്‍ നല്കിയ താനും അതെവഴി തെരഞ്ഞെടുത്തിരിക്കുന്നു, ഇല്ല എനിക്ക് മരിക്കാന്‍ കഴിയില്ല എന്റെ മരണം എന്റെ മാത്രം നഷ്ടമാണ്. ബാലു ജനല്‍ പാളി കള്‍ക്ക് ഇടയിലുടെ വിഷക്കുപ്പി വലിച്ചെറിഞ്ഞു, എന്നിട്ട് ഡയറി ഇല താന്‍ അവസാനം എഴുതിയ കുറിപ്പ് കീറിക്കളഞ്ഞു, എന്നിട്ട് ഉറങ്ങാന്‍ തുടങ്ങി, പതിവു പോലെ ഉറക്കത്തില്‍ ബാലുവിന് കൂട്ടായി സ്വപ്നങ്ങള്‍ എത്തി , പക്ഷെ ഒരു വ്യത്യാസം അന്ന് ബാലു കണ്ട സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ഉണ്ടായിരുന്നു , പ്രതീക്ഷയുടെ നിറങ്ങള്‍ ..................
2014 സെപ്റ്റംബർ 15, തിങ്കളാഴ്ച
ഇത് മാതൃകാപരം...........
റോഡ് മുറിച്ചു കടക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നവർക്ക് പിഴ ഈടാക്കുവാനും , അതുപോലെ ഓട്ടോ ഡ്രൈവർമാർക്ക് പാന്റ്സ് നിര്‍ബന്ധം ആക്കി കൊണ്ടുമുള്ള കോഴികോട് സിറ്റി പോലിസ് കമ്മിഷണർ സ്വീകരിച്ച നടപടികൾ തികച്ചും മാതൃകാ പരവും അഭിനന്ദനാർഹാവുമാണ്. പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുക , പൊതു സ്ഥലത്ത് പുക വലിക്കുക ,ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുക , റോഡിൽ തുപ്പുക എന്ന് വേണ്ട ഇത്തരത്തിലുള്ള എല്ലാ നിയമലന്ഘനങ്ങളും മലയാളിയുടെ ശീലം കൂടിയാണ്. നമ്മുടെ രാജ്യത്തെക്കാൾ വികസ്സനം കുറഞ്ഞ രാജ്യങ്ങള പോലും ഇത്തരത്തിലുള്ള മേഘലകളിൽ അതീവ ജാഗ്രത പ്രകടിപ്പിക്കുകയും നിയമങ്ങൾ കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും കേരളത്തില എത്തുന്ന വിനോദ സഞ്ചാരികൾ ഇവിടുത്തെ ഇത്തരം പ്രവണതകൾ കണ്ടു അത്ഭുതപ്പെടാറുണ്ട്. വിദ്യാഭ്യാസ നിലവാരത്തിൽ ഏറെ മുന്നില്‍ നില്ക്കുന്ന കേരളത്തിൽ ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നത് ഉള്‍പ്പെടെയുള്ള നിയമ ലങ്ഘനങ്ങൾ അവരെ അട്ഭുതപ്പെടുതുന്നതിൽ കുറ്റം പറയാനാവില്ലല്ലോ. അത് കൊണ്ട് തന്നെ ഇത്തരത്തിൽ നിയമലന്ഘനം നടത്തുന്നവർ അത് പൊതു നിരത്തിൽ തുപ്പുന്നവർ ആയാലും ,മാലിന്യം നിക്ഷേപിക്കുന്നവർ ആയാലും , നിയമ ലങ്ഘിത മദ്യം ഉണ്ടാക്കുന്നവർ, അത് ഉപയോഗിക്കുന്നവർ , പൊതു ഇടങ്ങളിൽ പുക വലിക്കുന്നവർ , ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര , ട്രാഫിക് നിയമങ്ങൾ ലങ്ഘിക്കുന്നവർ , മൊബൈൽ ഫോണിൽ സംസാരിച്ചു ഡ്രൈവ് ചെയ്യുന്നവര , റോഡു മുറിച്ചു കടക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവർ തുടങ്ങി എല്ലാ മേഘലകളിലും നിയമം കര്‍ശനമായി നടപ്പിലാക്കുകയും പിഴ ഈടാക്കുകയും ചെയ്യുക . ഇത്തരത്തിൽ ഉള്ള പ്രവർത്തനങ്ങളിലൂടെ മലയാളിയുടെ ഇത്തരം ദൌർബല്യങ്ങൾ മാറ്റി എടുക്കാം. നിയമങ്ങളുടെ അഭാവമല്ല അത് നടപ്പിലാക്കുവാനുള്ള ആര്‍ജ്ജവം തന്നെയാണ് പ്രധാനം. ഇത്തരത്തിലുള്ള ധീരമായ നടപടികൾ എല്ലാ ജില്ലകളിലും ഉണ്ടാകട്ടെ. ആശംസകൾ...............
2014 സെപ്റ്റംബർ 10, ബുധനാഴ്ച
കണ്ണന്റെ അമ്മ .........
ആറ്റു നോറ്റുണ്ടായ ഉണ്ണിക്കു കണ്ണൻ എന്ന് പേരിട്ടു വിളിച്ചു. ഗുരുവായൂര്‍ കണ്ണന്റെ മുന്നില്‍ ചോറ് കൊടുത്തു, എഴുത്തിനിരുത്തി. കണ്ണന്റെ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും തുടങ്ങുന്നതിനു മുൻപ് ഗുരുവായൂര്‍ കണ്ണന്റെ മുന്നില്‍ എത്തണമെന്ന് അമ്മയുടെ ആഗ്രഹം , ഇഷ്ട്ടക്കേട് ഉണ്ടെങ്കിലും പലപ്പോഴും അമ്മയുടെ നിരബന്ധതിനു മുൻപിൽ കണ്ണൻ വഴങ്ങി കൊടുക്കും. അവസാനം കണ്ണന്റെ വിവാഹവും ഗുരുവായൂര്‍ കണ്ണന്റെ മുന്നി വച്ച് തന്നെ നടന്നു. കാലം കഴിഞ്ഞപ്പോൾ ആ പതിവ് മുടങ്ങി മകന്റെയും ഭാര്യയുടെയും ഇഷ്ട്ടങ്ങല്ക്ക് എതിര് നിന്നില്ല. പിന്നീട് പലപ്പോഴും ഗുരുവായൂര്‍ കണ്ണന്റെ നടയിൽ പോകണം എന്ന് ആഗ്രഹിച്ചു എങ്കിലും കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതകൾ തളര്തിയപ്പോൾ ആ ആഗ്രഹവും ഉപേക്ഷിച്ചു,. എന്നാൽ ഇന്ന് തന്റെ മകൻ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. അമ്മെ നമുക്ക് ഗുരുവായൂര്‍ കണ്ണനെ കാണാൻ പോയാലോ ? പ്രായത്തിന്റെ അവശതകൾ തളര്തുമ്പോഴും അമ്മ സന്തോഷിച്ചു . ജീവിതത്തിൽ ആദ്യമായി തന്റെ മകൻ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു ഗുരുവയൂര്ക്ക് പോകണം എന്ന്. തന്റെ മകനോടൊപ്പം ഗുരുവായൂര്‍ കണ്ണന്റെ മുന്നില്‍ നിൽക്കുമ്പോൾ അമ്മയുടെ കണ്ണുകള നിറഞ്ഞൊഴുകി, വിരയര്ന്ന കൈകളാൽ കൈ കൂപ്പി പ്രര്തിച്ചു. തന്റെ മകനും കുടുംബത്തിനും സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകണേ എന്ന്.. മിഴികളടച്ചു നോന്തുരുകി പ്രര്തിച്ചു . എത്ര നേരം അങ്ങനെ നിന്ന് എന്നറിയില്ല. എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ താൻ ഒറ്റക്കാണ്. തന്റെ കണ്ണനെ കാണാൻ ഇല്ല . എല്ലായിടത്തും തന്റെ മകൻ കണ്ണനെ അന്വോഷിച്ചു തളര്‍ന്ന അമ്മ ഗുരുവായൂര്‍ കണ്ന്നന്റെ മുന്നില്‍ തളര്‍ന്നിരുന്നു...... ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു , തന്റെ മകന്റെ വരവും കാത്തു......
2014 സെപ്റ്റംബർ 9, ചൊവ്വാഴ്ച
അത് ഞാന്‍ തന്നെയാണ്....
തിങ്ങി നിറഞ്ഞ ജനക്കൂട്ടം
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരനാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കര്നങ്ങളാൽ
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................

2014 സെപ്റ്റംബർ 3, ബുധനാഴ്ച
അമ്മയില്ലാതെ ഒരോണം........
തിരുവോണത്തിന്റെ വരവറിയിച്ചു തുമ്പയും മുക്കുറ്റിയും പുഞ്ചിരി തൂകി നില്ക്കുന്ന മഴയിൽ കുതിര്‍ന്ന നാട്ടിടവഴികളിലൂടെ നടക്കുമ്പോൾ ജീവിതാനുഭവത്തിന്റെ താളുകളിൽ കഴിഞ്ഞ ഓണക്കാലങ്ങളിൽ കോറിയിട്ട ചില വരികൾ മുന്നില്‍ തെളിഞ്ഞു വന്നു......
പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത് കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം . കയ്പ്പ് ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്കിയാലും അമ്മ പകര്‍ന്നു നല്കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല.വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന് എത്ര ജന്മങ്ങള് എടുത്താല്‍ ആണ് കഴിയുക..........
തീര്‍ച്ചയായും ഒര്മ്മയിലുള്ള ആദ്യ ഓണം മുതൽ എല്ലാ ഓണത്തിനും അമ്മയുടെ സാമീപ്യം ഉണ്ടായിരുന്നു. ഇന്നിപ്പോൾ അമ്മ മരണമടഞ്ഞിട്ട് ഒരു മാസ്സതോളം ആകുന്നു. ഈ ഓഗസ്റ്റ് ഒന്നിന് വെളുപ്പിനെ അമ്മ ഈ ലോകത്ത് നിന്ന് യാത്രയായി. മനസ്സിലുള്ള എല്ലാ ഓണ ചിത്രങ്ങളിലും അമ്മയുടെ സാന്നിധ്യം ഉണ്ട്. കാലം അങ്ങനെയാണ്. നിർത്താതെ മുന്നോട്ടു കുതിക്കുമ്പോഴും ചില നിമിഷങ്ങളിൽ നമ്മുടെ ലോകം മാത്രം നിശ്ചലം ആയിപ്പോകും. വീണ്ടും നമ്മൾ പതിയെ കാലത്തോടൊപ്പം യാത്ര തുടരാൻ തുടങ്ങുമ്പോഴേക്കും പിന്നിലുള്ള പ്രിയപ്പെട്ട കാഴ്ചകൾ ഒര്മ്മചിത്രമായി മാറും.
തീര്‍ച്ചയായും ഓണം ഒത്തു ചേരലിന്റെയും പങ്കു വൈക്കലുകളുടെയും ആഹ്ലാദകരമായ നിമിഷങ്ങൾ ആണ്. തീര്‍ച്ചയായും നമ്മുടെ പ്രിയപ്പെട്ടവരുമായി ഒത്തു ചേരുന്ന പകരം വയ്ക്കാൻ കഴിയാത്ത അത്തരം നിമിഷങ്ങൾ ഒരിക്കലും പാഴാക്കി കളയരുത്. കാരണം അത്തരം നിമിഷങ്ങൾ ഒരിക്കലും മായാത്ത ഓര്‍മ്മ ചിത്രമായി നമ്മുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം നമ്മിൽ നിറക്കുന്നു.......
എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ........

2014 സെപ്റ്റംബർ 2, ചൊവ്വാഴ്ച
‘സപ്തമ . ശ്രീ. തസ്കര:’ .....
ജാഗ്രത....ഈ ഓണ നാളുകളിൽ നിങ്ങളുടെ ഹൃദയങ്ങൾ കൊള്ളയടിക്കപ്പെട്ടെക്കാം. കാരണം അവർ ഏഴു കള്ളന്മാർ വരുന്നു. വെറും കള്ളന്മാർ അല്ല നന്മയും ഐശ്വര്യവും ഉള്ള ഏഴു കള്ളന്മാർ .........
നോര്‍ത്ത് 24 കാതത്തിനു ശേഷം അനില്‍ രാധാകൃഷ്ണ മേനോന് സംവിധാനം ചെയ്യന്ന ‘സപ്തമ ശ്രീ തസ്കര’ ഈ ഓണ നാളുകളിൽ തെയെറെരുകളിൽ എത്തുന്നു.
ഈ ഓണ ആഘോഷ നാളുകളിൽ പ്രേക്ഷക ഹൃദയങ്ങൾ കവരുന്ന ആസ്വാദനത്തിന്റെ പുത്തൻ അനുഭവമാകും ചിത്രം.
പൃഥിരാജ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ ആസിഫലി, നെടുമുടിവേണു, നീരജ് മാധവ്, സുധീര്‍ കരമന, സലാം ബുഖാരി, ചെമ്പന്‍ വിനോദ് എന്നിവരും പ്രധാനവേഷത്തിലത്തെുന്നു. സംസ്കൃത പദമാണ് സപ്തമ ശ്രീ തസ്കര, മലയാളത്തില്‍ പറഞ്ഞാല്‍ ഐശ്വര്യമുള്ള ഏഴു കള്ളന്മാര്. പേരു സൂചിപ്പിക്കുംപോലെ ഏഴ് കള്ളന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ആഷേപഹാസ്യവും നര്‍മവും കോര്‍ത്തിണക്കിയ ചിത്രം തൃശ്ശൂര്‍ പശ്ചാത്തലത്തിലാണ് അവതരിപ്പിപ്പെടുന്നത്.
ചിത്രത്തിന്റെ ടീസര്‍ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. കൃഷ്ണനുണ്ണിയായി പൃഥിരാജും ഷഹബായി ആസിഫലിയും എത്തുന്നു. മംഗോളിയന്‍ സര്‍ക്കസ് താരം ഫ്ലവര്‍ ബാറ്റ്സെറ്റ് സെഗ്, റീനു മാത്യൂസ്, ജോയ് മാത്യു, സനുഷ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നോര്‍ത്ത് 24 കാതത്തിനുവേണ്ടി കാമറ ചലിപ്പിച്ച ജയേഷ് നായരാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് മനോജ് കണ്ണോത്തും സംഗീതം റെക്സ ് വിജയനുമാണ്. 10 കോടി ചെലവില്‍ സന്തോഷ് ശിവന്, ഷാജി നടേശന്, പൃഥീരാജ് കൂട്ടുകെട്ടിലെ ആഗസ്റ്റ് സിനിമാ നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നതും ആഗസ്റ്റ് സിനിമതന്നെയാണ്.
തീര്‍ച്ചയായും ഈ ഓണനാളുകൾ ഐശ്വര്യം ഉള്ള കള്ളന്മാരുടെ ആഘോഷ നാളുകൾ കൂടിയാകും .............

2014 ഓഗസ്റ്റ് 27, ബുധനാഴ്ച
പറയാതെ വയ്യ...........
സംവിധായകൻ ശ്രീ രഞ്ജിത്ത് ഫേസ് ബുക്കിനെ കുറിച്ച് പരാമര്‍ശം നടത്തിയത് വലിയ വിവാദം ആയ സാഹചര്യത്തിൽ ആണ് ഇത്തരം ഒരു കുറിപ്പ് എഴുതുന്നത്. ഇന്നലെ ഏതാണ്ട് ഉച്ച കഴിഞ്ഞ സമയത്താണ് ചില ഓണ്‍ലൈൻ മാധ്യമങ്ങൾ ഇത്തരത്തിൽ ഒരു വാർത്ത കൊടുത്തത്. ഫേസ് ബുക്ക് നിറയെ മനോരോഗികളാണ് , ടോയിലേറ്റ് ചുമരിൽ എഴുതുന്ന ഭാഷയാണ് അവർ ഉപയോഗിക്കുന്നത് , കൂലിക്ക് വേണ്ടി എഴുതുന്നവർ ആണ് ഇത്തരക്കാർ എന്നിങ്ങനെ മൂന്നോ നാലോ വരികൾ മാത്രം. സത്യം പറഞ്ഞാൽ ഇത് വായിച്ചപ്പോൾ വലിയ വിഷമം തോന്നി. ഉടൻ തന്നെ ദ്രിശ്യ മാധ്യമങ്ങൾ പരിശോധിച്ചു, അപ്പോൾ അവിടെയും ജസ്റ്റ് ഇൻ, ബ്രീകിംഗ് ന്യൂസ് ഈ തലക്കെട്ടുകളിൽ ഫേസ് ബുക്ക് നിറയെ മനോരോഗികൾ - രഞ്ജിത് എന്നാ സ്ക്രോല്ലിംഗ് ന്യൂസ് കാണിക്കുന്നു. അത് കൂടി കണ്ടപ്പോൾ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമായി . എന്നാലും രഞ്ജിത് സാറിനെ പോലെ ഒരാള്‍ ഇങ്ങനെ പറഞ്ഞതിന്റെ വാസ്തവം അന്വോഷിക്കാൻ തന്നെ തീരുമാനിച്ചു . അങ്ങനെ ആ വാര്‍ത്താ സമ്മേളനത്തിന്റെ പൂര്ന്ന രൂപം കേട്ടു. അപ്പോൾ ഒരു കാര്യം മനസ്സിലായി രഞ്ജിത് സർ അങ്ങനെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് പക്ഷെ അത്തരം ഭാഷ ഉപയോഗിച്ച് എഴുതുകയും അടിസ്ഥാനമില്ലാത്ത വിമർശനങ്ങൾ നടത്തുകയും ചെയ്യുന്നവരെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ആയാണ് അദ്ദേഹം അത് പറഞ്ഞത് . കൂടാതെ വര്താ സമ്മേളനം തുടങ്ങിയത് തന്നെ ഫേസ് ബുക്ക് പോലുള്ള ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് കൂടിയാണ്. പക്ഷെ കാര്യങ്ങൾ ആകെ തകിടം മറിഞ്ഞത് അദ്ധേഹത്തിന്റെ ചില വാചകങ്ങൾ മാത്രം പ്രസിദ്ധീകരിക്കുകയും , റിപ്പോർട്ട് ചെയ്യുകയും ചെയ്തപ്പോഴാണ്. എന്നാൽ ഏതു സന്ദർഭത്തിൽ ആണ് അദ്ദേഹം ഇത് പറഞ്ഞത് എന്ന് ഈ മാധ്യമങ്ങൾ ഒന്നും പറഞ്ഞതുമില്ല. ഇത് കേട്ട പാടെ ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിൽ ശ്രീ രണ്ജിതിനു എതിരെ വിമർശങ്ങൾ ഉയര്‍ന്നു തുടങ്ങി. അത് അതിന്റെ മൂര്ധന്യതയിൽ എത്തുകയും ചെയ്തു. ചില ദ്രിശ്യ മാധ്യമങ്ങൾ നീണ്ട ചർച്ചകൾ തന്നെ സംഘടിപ്പിച്ചു . ഇവിടെ ആര്‍ക്കാണ് പിഴച്ചത്, വാർത്ത സമ്മേളനം നടത്തുമ്പോൾ ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവര്തകര്ക്കോ ? ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം പറഞ്ഞ ശ്രീ രണ്ജ്ജിതിനോ ? രഞ്ജിത്ത് പറഞ്ഞ ചില വാചകങ്ങൾ മാത്രം റിപ്പോർട്ട് ചെയ്താ മാധ്യമങ്ങല്ക്കോ ? മാധ്യമ റിപ്പോർട്ടുകൾ കണ്ടു പ്രതികരിക്കാൻ ഇറങ്ങിയ ഞാൻ ഉള്‍പ്പെടെയുള്ള ഓണ്‍ലൈൻ വക്താക്കൾക്കോ? അതോ ഈ വിഷയവുമായി നീണ്ട ചർച്ചകൾ നടത്തുമ്പോഴും ശ്രീ രഞ്ജിത് നടത്തിയ വാർത്താ സമ്മേളനത്തിന്റെ പൂര്ന്ന രൂപം കാണിക്കാത്ത വാർത്താ മാധ്യമങ്ങല്ക്കോ ?............ ശരിക്കും ചര്‍ച്ച വേണ്ടത് മുകളിൽ സൂചിപ്പിച്ച ചോദ്യങ്ങളുടെ ഉത്തരം തേടിയാണ്. കാരണം ഇന്നലെ മറ്റൊരാൾ , ഇന്ന് രഞ്ജിത്ത് , നാളെ നമ്മളിൽ ആരുമാകാം , സന്ദര്ഭികമായി പറയുന്ന കാര്യങ്ങളിൽ ചിലത് മാത്രം അടര്തിയെടുക്കപ്പെടുമ്പോൾ തകര്‍ന്നു വീഴുന്നത് ഒട്ടേറെ ബന്ധങ്ങളുടെ ഇഴയടുപ്പം ആകാം...... അത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങൾ അതിര് കടന്ന വിവാദങ്ങളിൽ കൊണ്ട് എത്തിക്കുന്നതിൽ നമ്മളെല്ലാം ഒരേ പോലെ പങ്കാളികൾ ആണ്....... കാര്യങ്ങളുടെ നിജസ്ഥിതി അറിയാനുള്ള സാവകാശവും സഹിഷ്ണുതയും നമ്മൾ ഓരോരുത്തരും പ്രകടിപ്പിക്കുക തന്നെ വേണം..ഒരു പുനര്‍ വിചിന്തനം അത്യാവശ്യമാണ്. .......
മദ്യ നിരോധനം - ചില ചിന്തകൾ........
ഒരു കഥയിൽ നിന്ന് തുടങ്ങാം ..
അച്ഛനും അമ്മയും രണ്ടു ആണ് മകളും അടങ്ങുന്ന ഒരു കുടുംബം . അച്ഛൻ തികഞ്ഞ ഒരു മദ്യപാനി. ഉത്തരവാദിത്തങ്ങളും കടമകളും മറക്കുകയും ഭാര്യയെയും മക്കളെയും ഉപദ്രവിക്കുകയും ചെയുന്ന ആൾ. പാവപ്പെട്ട ആ അമ്മ എല്ലാം സഹിച്ചു കൊണ്ട് തന്റെ രണ്ടു മക്കളെയും വളര്‍ത്തി വലുതാക്കി. പക്ഷെ മൂത്ത മകൻ അച്ഛനെ പോലെ തന്നെ മദ്യപാനി ആയി മാറി , കുടുംബത്തിനും സമൂഹത്തിനും പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു . എന്നാൽ രണ്ടാമത്തെ മകൻ ആ നാട്ടിലെ തന്നെ ഏറ്റവും മര്യാദയും നന്മയും ഉള്ളവനായി മാറി . ഒരേ കുടുംബത്തിൽ ഒരേ പശ്ചാത്തലത്തിൽ പിറന്ന രണ്ടു പേര് എങ്ങിനെ ഇത്രയും വ്യത്യസ്ത സ്വഭാവ വിശേഷങ്ങൾക്ക് പാത്രമായി ......
നമുക്ക് അവരോടു തന്നെ ചോദിക്കാം...
മൂത്ത മകൻ - എനിക്ക് ഓര്‍മ്മ വച്ച നാൾ മുതൽ ഞാൻ കാണുന്ന കാഴ്ച എന്റെ അച്ഛൻ മദ്യപിച്ചു വരുന്നതും ഇത്തരത്തിൽ പെരുമാറുന്നതും ആണ് , സ്വാഭാവികമായും ഞാനും അങ്ങിനെ ആയി.......
രണ്ടാമത്തെ മകൻ - എനിക്ക് ഓര്‍മ്മ വച്ച നാൾ മുതൽ ഞാൻ കാണുന്ന കാഴ്ചയും എന്റെ അച്ഛൻ മദ്യപിച്ചു വരുന്നതും ഇത്തരത്തിൽ പെരുമാറുന്നതും തന്നെ ആണ് എന്നാൽ അത് മൂലം എന്റെ അമ്മയ്ക്കും ഞങ്ങൾ രണ്ടു മക്കള്‍ക്കും അനുഭവിക്കേണ്ടി വന്ന വിഷമങ്ങൾ എത്ര വലുതാണ്. അത് കൊണ്ട് അച്ഛന്റെ വഴി പിന്തുടരാതെ നന്നായി പഠിക്കുകയും എത്രയും വേഗം ഒരു ജോലി നേടുകയും എന്റെ അമ്മയുടെയും കുടുംബത്തിന്റെയും വിഷമങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യണം എന്നാ ചിന്ത ആണ് എന്നെ ഇത്തരം ഒരു മനുഷ്യൻ ആക്കി മാറ്റിയത്.......
തീര്‍ച്ചയായും മുകളിൽ പറഞ്ഞ കഥ വളരെ പ്രസക്തമാണ്. കാരണം കാഴ്ചപ്പാടിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എല്ലാത്തിനും കാരണം. ഏതു കാര്യമായാലും നമ്മൾ അതിനെ എങ്ങിനെ കാണുന്നു എന്നത് പരമ പ്രധാനമാണ്.
ഇന്നിപ്പോൾ മദ്യ നിരോധനത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന സമയമാണ്. തീര്‍ച്ചയായും മുകളിൽ പറഞ്ഞ പോലെ ഈ വിഷയതോടും നമ്മൾ സമീപിക്കുന്ന രീതിയും കാഴ്ചപ്പാടും വളരെ വ്യത്യസ്തങ്ങൾ ആയിരിക്കാം.എന്നിര്ക്കിലും അത്യന്ധികമായി അതിൽ വരുന്ന നന്മ നമ്മൾ തിരിച്ചറിയുക തന്നെ വേണം. ഒരു പക്ഷെ ഒരു ഭരണ സംവിധാനത്തിന് രാഷ്ട്രീയ പരമായോ, സാമുദായിക പരമായോ , സംഘടനാ പരമായോ ഒക്കെ ഉള്ള പരിമിതികളോ, നിയന്ത്രനങ്ങലോ ഇത്തരം വിഷയങ്ങളിൽ ഉണ്ടാവുക സ്വാഭാവികം മാത്രം എന്നാൽ അവയ്ക്കെല്ലാം ഉപരി ആയി സമൂഹത്തോടുള്ള പ്രധിബധതയും ഉത്തരവാദിത്വവും തന്നെ ആണ് ഇത്തരം വിഷയങ്ങളിൽ മുന്നില്‍ നില്‍ക്കേണ്ടത്. മദ്യപിക്കുന്നവർ തന്നെ പല വിഭാഗങ്ങൾ ഉണ്ട്. മദ്യത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു വിഭാഗമാണ് അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട വിഭാഗം. ഇത്തരം ആളുകളുടെ എണ്ണം ഇന്ന് ക്രമാതീതമായി വര്ധിചിരിക്കുന്നു. അത് പോലെ തന്നെ ശരാശരി കുടിയന്മാരുടെ എണ്ണവും മുന്പെന്നതെക്കളും കൂടിയിരിക്കുന്നു. അത്യാവശ്യത്തിനു മാത്രം മ്ധ്യപിക്കുന്നവർ മുകളിൽ പറഞ്ഞ രണ്ടു വിഭാഗങ്ങളിലുമായി മാരിക്കൊണ്ടിരിക്കുകയം ചെയ്യുന്നു. തീര്‍ച്ചയായും ആശങ്ക ഉണര്‍ത്തുന്ന ഒരു സാഹചര്യം തന്നെ ആണ് ഇത്. അത് കൊണ്ട് തന്നെ നടപടികൾ തീര്‍ച്ചയായും കൈകൊള്ളേണ്ട സന്ദര്‍ഭം തന്നെ ആണിത്. ബാറുകളുടെ അടച്ചു പൂട്ടലുകലോടൊപ്പം തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഉണ്ട് . ഓരോ ഗ്രാമങ്ങൾ എടുത്തു നോക്കിയാൽ പുലര്‍ച്ചെ ആളുകൾ ഒരു പ്രതേക ദിക്ക് നോക്കി പോകുന്നത് കാണാം . കൂലി പണിക്കു പോകുന്നതിനു മുൻപ് മദ്യപിക്കുന്നതിനു വേണ്ടി ഏതോ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പോകുന്ന കൂട്ടര് ആണു അവർ. ഓരോ പഞ്ചായത്തിലും ഇത്തരത്തിൽ അനവധി നിയമ ലങ്ഘന മദ്യ വില്പന കേന്ദ്രങ്ങൾ നമ്മൾ അറിയാതെ നടക്കുന്നുണ്ട്. ഇപ്പോൾ തന്നെ മദ്യ നിരോധനത്തെ പറ്റി പലരോടും ചോദിച്ചപ്പോൾ , എങ്കിൽ ഞങ്ങൾ ഉണ്ടാക്കി കുടിക്കും എന്നാ മറുപടി കേട്ടു, തീര്‍ച്ചയായും ഇത്തരം നിയമ ലങ്ഘന കേന്ദ്രങ്ങൾ ഉള്ളത് തന്നെ ആണ് ആളുകളെ കൊണ്ട് ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത്. തീര്‍ച്ചയായും നമ്മുടെ ഗ്രാമങ്ങളിൽ ഓരോ പഞ്ചായത്തിലും ഉള്ള ഇത്തരം നിയംലന്ഘ്ന മദ്യ കേന്ദ്രങ്ങൾ എടുത്താൽ അവ ഓരോന്നും ചെയ്യുന്ന കാര്യങ്ങൾ ഏതു വലിയ ബാറുകൾ ചെയ്യുന്ന കാര്യങ്ങൾക്കും അപ്പുറമുള്ള പ്രവര്തികളാണ്. അത് കൊണ്ട് തന്നെ ഇത്തരത്തിൽ നിയമം ലങ്ഘിച്ചു മദ്യം ഉണ്ടാക്കുന്നവരെയും വിൽക്കുന്നവരെയും വാങ്ങുന്നവരെയും ശക്തമായ് നിയമത്തിന്റെ പരിധിയിൽ കൊണ്ട് വരണം. നിയമങ്ങൾ ഇപ്പോൾ തന്നെ നിലവിൽ ഇല്ല എന്നല്ല . നിയമങ്ങൾ അത് എല്ലാക്കാലത്തും ഉണ്ട് എന്നാൽ അത് അര്ജ്ജവത്തോടെ നടപ്പിലാക്കുവാനുള്ള ഇച്ചാശക്തി ആണ് വേണ്ടത്. ഒരു പക്ഷെ പലപ്പോഴും ഇത്തരത്തിലുള്ള നിയമലന്ഘിത മദ്യ കേന്ദ്രങ്ങൾ നമ്മൾ കണ്ടില്ലെന്നു നടിക്കുന്നു , അവര്കെതിരെ നടപടി എടുക്കാൻ അലംഭാവം കാണിക്കുകയും ചെയ്യുന്നു. താഴെ തട്ടിൽ നടക്കുന്ന ഇത്തരം പ്രവർത്തികൾ സമൂഹത്തിൽ സൃഷ്ട്ടിക്കു്ന പ്രശ്നങ്ങൾ വളരെ വലുതാണ്. ഇത്തരത്തിൽ ഉള്ള നിയമ ലങ്ഘിത മദ്യം ഉണ്ടാക്കുന്നവര്‍ക്കും അത് ഉപയോഗിക്കുന്നവര്‍ക്കും കേസ് ചുമതുന്നതിനു ഒപ്പം നിശ്ചിത തുക പിഴ ഈടാക്കണം . വീണ്ടും അവർ ഇത്തരം പ്രവർത്തികൾ തുടർന്നാൽ കഠിന തടവും വൻ തുക പിഴ ,ഈടാക്കുകയും വേണം . കൂടാതെ ബോധവല്‍ക്കരണം ഊര്‍ജ്ജിതമാക്കുകയും വേണം. മദ്യം മാത്രമല്ല മറ്റു ലഹരി വസ്തുക്കളുടെ കാര്യത്തിലും നമ്മൾ കൂടുതൽ ജാഗ്രത പാലിക്കുക തന്നെ വേണം.ഗ്രാമങ്ങളിലും മറ്റും പ്രതേക ബോധവല്‍ക്കരണ യുണിട്ടുകൾ തുടങ്ങുകയും വേണം. അവയുടെ പ്രവര്‍ത്തനം മികച്ച രീതിയിൽ നടക്കുന്നു എന്ന് ഉറപ്പു വരുത്തുകയും വേണം. ഇത്തരത്തിൽ മാതൃക പരമായ രീതിയിൽ ഉള്ള പ്രവർത്തനങ്ങളിലൂടെ വലിയൊരു ലക്ഷ്യത്തിലേക്കുള്ള ചെറിയ ചുവടു വൈപ്പ് നമുക്ക് തുടങ്ങാം. ആശംസകൾ..........

2014 ഓഗസ്റ്റ് 21, വ്യാഴാഴ്ച
തോറ്റാലും മാറ്റില്ലേ, ധോണിക്കെന്താ കൊമ്പുണ്ടോ?
ഇന്ത്യയില്‍ മാത്രം കളിച്ചാല്‍ പോരല്ലോ, വിദേശത്തും കളി ജയിച്ചേ പറ്റൂ. വിദേശത്ത് ഇന്ത്യയുടെ റെക്കോര്‍ഡ് ധോണിയുടെ കീഴില്‍ ദയനീയമാണ്. വിദേശത്തെ തോല്‍വിയുടെ കാര്യത്തില്‍ രണ്ട് കളി കൂടി തോറ്റാല്‍ ലോകറെക്കോര്‍ഡിലെത്തും ധോണി.
ഇംഗ്ലണ്ടിനെതിരെ 0- 4 ന് തോല്‍വി, ഓസ്ട്രേലിയയ്ക്കെതിരെ 0 - 4ന് തോല്‍വി, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 0 - 1ന് തോല്‍വി, ന്യൂസിലന്‍ഡിനെതിരെ 0 - 1ന് തോല്‍വി, ഇംഗ്ലണ്ടിനെതിരെ വീണ്ടും 1 - 3 ന് തോല്‍വി. 2011 ന് ശേഷം ഇന്ത്യയുടെ വിദേശത്തെ റെക്കോര്‍ഡാണിത്. എല്ലാം ധോണിക്ക് കീഴില്‍. ഒരു ജയം. 13 തോല്‍വി. മൂന്ന് സമനില. എന്നിട്ടും രാജിവെക്കാന്‍ ധോണിയോ പുറത്താക്കാന്‍ ബി സി സി ഐയോ തയ്യാറല്ല.ക്രിക്ക്കറ്റിൽ നിന്ന് ജനങ്ങള്‍ അകന്നു പോകുന്നതിന്റെ കാരണവും ഇതൊക്കെ തന്നെ ആണ്.......

2014 ഓഗസ്റ്റ് 17, ഞായറാഴ്ച
‘സപ്തമ . ശ്രീ. തസ്കര:’ .....
ജാഗ്രത....ഈ ഓണ നാളുകളിൽ നിങ്ങളുടെ ഹൃദയങ്ങൾ കൊള്ളയടിക്കപ്പെട്ടെക്കാം. കാരണം അവർ ഏഴു കള്ളന്മാർ വരുന്നു. വെറും കള്ളന്മാർ അല്ല നന്മയും ഐശ്വര്യവും ഉള്ള ഏഴു കള്ളന്മാർ .........
നോര്‍ത്ത് 24 കാതത്തിനു ശേഷം അനില്‍ രാധാകൃഷ്ണ മേനോന് സംവിധാനം ചെയ്യന്ന ‘സപ്തമ ശ്രീ തസ്കര’ ഈ ഓണ നാളുകളിൽ തെയെറെരുകളിൽ എത്തുന്നു.
ഈ ഓണ ആഘോഷ നാളുകളിൽ പ്രേക്ഷക ഹൃദയങ്ങൾ കവരുന്ന ആസ്വാദനത്തിന്റെ പുത്തൻ അനുഭവമാകും ചിത്രം.
പൃഥിരാജ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ ആസിഫലി, നെടുമുടിവേണു, നീരജ് മാധവ്, സുധീര്‍ കരമന, സലാം ബുഖാരി, ചെമ്പന്‍ വിനോദ് എന്നിവരും പ്രധാനവേഷത്തിലത്തെുന്നു. സംസ്കൃത പദമാണ് സപ്തമ ശ്രീ തസ്കര, മലയാളത്തില്‍ പറഞ്ഞാല്‍ ഐശ്വര്യമുള്ള ഏഴു കള്ളന്മാര്. പേരു സൂചിപ്പിക്കുംപോലെ ഏഴ് കള്ളന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ആഷേപഹാസ്യവും നര്‍മവും കോര്‍ത്തിണക്കിയ ചിത്രം തൃശ്ശൂര്‍ പശ്ചാത്തലത്തിലാണ് അവതരിപ്പിപ്പെടുന്നത്.
ചിത്രത്തിന്റെ ടീസര്‍ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. കൃഷ്ണനുണ്ണിയായി പൃഥിരാജും ഷഹബായി ആസിഫലിയും എത്തുന്നു. മംഗോളിയന്‍ സര്‍ക്കസ് താരം ഫ്ലവര്‍ ബാറ്റ്സെറ്റ് സെഗ്, റീനു മാത്യൂസ്, ജോയ് മാത്യു, സനുഷ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നോര്‍ത്ത് 24 കാതത്തിനുവേണ്ടി കാമറ ചലിപ്പിച്ച ജയേഷ് നായരാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് മനോജ് കണ്ണോത്തും സംഗീതം റെക്സ ് വിജയനുമാണ്. 10 കോടി ചെലവില്‍ സന്തോഷ് ശിവന്, ഷാജി നടേശന്, പൃഥീരാജ് കൂട്ടുകെട്ടിലെ ആഗസ്റ്റ് സിനിമാ നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നതും ആഗസ്റ്റ് സിനിമതന്നെയാണ്.
തീര്‍ച്ചയായും ഈ ഓണനാളുകൾ ഐശ്വര്യം ഉള്ള കള്ളന്മാരുടെ ആഘോഷ നാളുകൾ കൂടിയാകും .............
നോര്‍ത്ത് 24 കാതത്തിനു ശേഷം അനില്‍ രാധാകൃഷ്ണ മേനോന് സംവിധാനം ചെയ്യന്ന ‘സപ്തമ ശ്രീ തസ്കര’ ഈ ഓണ നാളുകളിൽ തെയെറെരുകളിൽ എത്തുന്നു.
ഈ ഓണ ആഘോഷ നാളുകളിൽ പ്രേക്ഷക ഹൃദയങ്ങൾ കവരുന്ന ആസ്വാദനത്തിന്റെ പുത്തൻ അനുഭവമാകും ചിത്രം.
പൃഥിരാജ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ ആസിഫലി, നെടുമുടിവേണു, നീരജ് മാധവ്, സുധീര്‍ കരമന, സലാം ബുഖാരി, ചെമ്പന്‍ വിനോദ് എന്നിവരും പ്രധാനവേഷത്തിലത്തെുന്നു. സംസ്കൃത പദമാണ് സപ്തമ ശ്രീ തസ്കര, മലയാളത്തില്‍ പറഞ്ഞാല്‍ ഐശ്വര്യമുള്ള ഏഴു കള്ളന്മാര്. പേരു സൂചിപ്പിക്കുംപോലെ ഏഴ് കള്ളന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ആഷേപഹാസ്യവും നര്‍മവും കോര്‍ത്തിണക്കിയ ചിത്രം തൃശ്ശൂര്‍ പശ്ചാത്തലത്തിലാണ് അവതരിപ്പിപ്പെടുന്നത്.
ചിത്രത്തിന്റെ ടീസര്‍ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. കൃഷ്ണനുണ്ണിയായി പൃഥിരാജും ഷഹബായി ആസിഫലിയും എത്തുന്നു. മംഗോളിയന്‍ സര്‍ക്കസ് താരം ഫ്ലവര്‍ ബാറ്റ്സെറ്റ് സെഗ്, റീനു മാത്യൂസ്, ജോയ് മാത്യു, സനുഷ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നോര്‍ത്ത് 24 കാതത്തിനുവേണ്ടി കാമറ ചലിപ്പിച്ച ജയേഷ് നായരാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് മനോജ് കണ്ണോത്തും സംഗീതം റെക്സ ് വിജയനുമാണ്. 10 കോടി ചെലവില്‍ സന്തോഷ് ശിവന്, ഷാജി നടേശന്, പൃഥീരാജ് കൂട്ടുകെട്ടിലെ ആഗസ്റ്റ് സിനിമാ നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നതും ആഗസ്റ്റ് സിനിമതന്നെയാണ്.
തീര്‍ച്ചയായും ഈ ഓണനാളുകൾ ഐശ്വര്യം ഉള്ള കള്ളന്മാരുടെ ആഘോഷ നാളുകൾ കൂടിയാകും .............
2014 ജൂലൈ 29, ചൊവ്വാഴ്ച
ആദിത്യൻ എന്റെ അബ്ദു.........
ശ്രീ ലാൽ ജോസ് സംവിധാനം ചെയ്താ വിക്രമാദിത്യൻ എന്നാ ചിത്രം ഈ റമദാൻ വേളയിൽ എന്റെ അബ്ദുവിനെ ഒരിക്കൽക്കൂടി ഓര്‍മ്മിപ്പിച്ചു.
ആദിത്യൻ എന്നാ കഥാപാത്രം എന്റെ അബ്ദു തന്നെ ആണ് . ഇനി അബ്ദു ആരാണ് എന്ന് അറിയേണ്ടേ. 2009 ജൂലൈ 27 നു ആണ് സ്നേഹഗീതം എന്നാ എന്റെ ബ്ലോഗില അബ്ദുവിനെ കുറിച്ച് ഞാൻ ആദ്യം എഴുതിയത്. പിന്നെ 2012 ജൂലൈ 18 നു ആണ് അറിഞ്ഞോ എന്റെ അബ്ദുവിന് കല്യാണമായി എന്നാ രണ്ടാമത്തെ പോസ്റ്റ് ഇട്ടതു. ഇന്നിപ്പോൾ അബ്ദുവും കുടുംബവും സുഖമായിരിക്കുന്നു...... ഇനി എന്റെ അബ്ദ്വിനെ കുറിച്ച് കൂടുതൽ അറിയാൻ 2012 അബ്ദുവിന്റെ വിവാഹം അറിഞ്ഞു ഞാൻ എഴുതിയ പോസ്റ്റ് ചുവടെ.......
അറിഞ്ഞോ... എന്റെ അബ്ദുവിനു കല്യാണമായി .......
ഏതാണ്ട് ഒരു വര്‍ഷത്തോളം ആകുന്നു. അന്ന് പതിവുപോലെ ഓഫീസില്‍ നിന്നും ഇറങ്ങി ഒരു ടി വി ചാനെല്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തമ്പാനൂരില്‍ എത്തിയപ്പോഴേക്കും സമയം രാത്രി പത്തു മണിയോട് അടുത്തിരുന്നു. സ്റ്റാന്‍ഡില്‍ കണ്ട ഒരു ഫാസ്റ്റ് പാസ്സെന്‍ചേറില്‍ കയറി ഇരിപ്പുറപ്പിച്ചു. പെട്ടെന്ന് വെളുത്തു മെലിഞ്ഞ തല മൊട്ടയടിച്ച ഒരു ചെറുപ്പക്കാരന് എന്നോട് ചോദിച്ചു . ഈ ബസ്സ് വര്‍ക്കലക്ക് പോകുമോ. പോകും ഞാന്‍ പറഞ്ഞു. തോളില്‍ ഒരു ചെറിയ ബാഗുമായി വന്ന ആ ചെറുപ്പക്കാരന് ഞാനിരുന്ന സീറ്റില്‍ തന്നെ വന്നിരുന്നു. ഒറ്റ നോട്ടത്തില്‍തന്നെ അറിയാം വളരെ ക്ഷീണിച്ചു അവശനായിരിക്കുന്നു. കണ്ട്ക്ടര്‍ ടിക്കറ്റ് നല്കാന് തുടങ്ങി. ഞാന്‍ പത്തു രുപനോട്ടു കൊടുത്തു കഴക്കുട്ടം ടിക്കറ്റ് വാങ്ങി. എന്റെ അടുത്തിരുന്ന ചെറുപ്പക്കാരന് പോക്കെറ്റില്‍ കിടന്ന നാണയത്തുട്ടുകള്‍ എന്നി പെറുക്കി വര്‍ക്കലക്കുള്ള ടിക്കെട്ടുമെടുത്തു. ബസ്സ് പതുക്കെ യാത്ര തുടങ്ങി. അപ്പോള്‍ ഞാന്‍ ആ ചെരുപ്പക്കാരനോട് ചോദിച്ചു. വര്‍ക്കലക്ക് ആദ്യമായി പോകുകയാണോ. അല്ല എന്റെ വീട് വര്‍ക്കലയില്‍ ആണ് , ചെറുപ്പക്കാരന് പറഞ്ഞു. എവിടെ പോയിട്ട് വരുന്നു വല്ലാതെ ക്ഷീണി ചു ഇരിക്കുന്നലോ, ഞാന്‍ ചോദിച്ചു. എന്റെ ചോദ്യം കെട്ട് ഒരു നിമിഷം നിര്‍വികാരനായി ഇരുന്ന ആ ചെറുപ്പക്കാരന് എന്നോട് പറഞ്ഞു ഞാന്‍ ഗള്‍ഫില്‍ നിന്നും വരുകയാണ്. ആ ചെരുപ്പക്കാരന്റ്റ് മറുപടി കെട്ട് ഞാന്‍ ഞെട്ടിപ്പോയി. എന്നെ മുഖഭാവം കണ്ടിട്ടാവണം അവന് അവന്റ് കഥ പറയാന്‍ തുടങ്ങി. എന്റെ പേരു അബ്ദു വീട് വര്കലയില് ആണ്. ഉമ്മയും ഒരു അനുജത്തിയും ഉണ്ട്. പ്ലസ് ടു വരെ പഠിച്ചു. പിന്നീട് കടം വാങ്ങിയും വീടും പറമ്പും പണയപ്പെടുത്തിയും ഗള്‍ഫില്‍ പോയി ഏതാണ്ട് രണ്ടു വര്‍ഷം ആകുന്നു. അവിടെ ഒരു ഹോട്ടലില്‍ ആയിരുന്നു ജോലി.ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ ചതിയില്‍ പെട്ട് ജയിലില്‍ ആയി . കഴിഞ്ഞ ഒരു വര്‍ഷം ആയി വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ആത്മഹത്യയെ കുറിച്ചു ചിന്തിച്ചതാണ്. പക്ഷെ എന്റെ ഉമ്മയെയും അനുജതിയെയും എനിക്ക് കാണണം. പിന്നെ എന്താണ് ഉണ്ടാവുക എന്ന് എനിക്ക് അറിയില്ല. ഉച്ച ആയപോഴേ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് നേരം ഇരുട്ടാന്‍ കാത്തിരിക്കുകയായിരുന്നു. പകല്‍ വെളിച്ചത്തില്‍ എങ്ങനെ നാട്ടില്‍ ചെന്നിറങ്ങും . ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, അവര്‍ പരിഹസ്സിക്കില്ലേ . അബ്ദുവിന്റെ നിസ്സഹായത കണ്ടു എന്റെ കണ്ണ് നിറഞ്ഞു . ഞാന്‍ അവനെ ആസ്സ്വസ്സിപ്പിച്ചു .നീ എന്തിന് ആളുകളെ പേടിക്കണം . അവര്‍ പലതും പറയും നീ അതൊന്നും കാര്യം ആക്കെണ്ടാതില്ല. നിന്നെ കാണുമ്പോള്‍ നിന്റെ ഉമ്മക്കും അനുജത്തിക്കും ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ വലുതായി നിനക്കു എന്താണ് കിട്ടുക, അവര്‍ക്കു നിന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. നീ ആളുകളെ കുറിച്ചോര്‍ത്തു വിഷമിക്കേണ്ട ആളുകള്‍ പലതും പറയുക , നമ്മള് ശരിയായി ജീവിക്കുന്നിടത്തോളം അത്തരം ആളുകളെയും അവരുടെ വാക്കുകളെയും തീര്‍ത്തും അവഗണിക്കണം. അവര്‍ക്കു അത്തരത്തിലുള്ള വില കൊടുത്താല്‍ മതി. അവര്‍ പലതും പറയും പക്ഷെ നീ അവരുടെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കണം. ഉമ്മക്കും അനുജത്തിക്കും ഇപ്പോള്‍ ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല എന്നോര്‍ത്ത് വിഷമിക്കേണ്ട. നീ ശ്രമിച്ചാല്‍ അതൊക്കെ സാധിക്കാവുന്നത്തെ ഉള്ളു. നിനക്കു ചെയ്യാന്‍ ഈ നാട്ടില്‍ തന്നെ ഒരുപാടു ജോലികള്‍ ഉണ്ട്. അത് ചെയ്തു നീ നിന്റെ ഉമ്മയെയും അനുജതിയെയും നോക്കണം . ഒരിക്കലും തളരരുത്, നിരാശയും പാടില്ല. അതുകൊണ്ട് പകല്‍ വെളിച്ചത്തെ ഭയപ്പെടെണ്ടതില്ല , ധൈര്യമായി ജീവിക്കണം അതാണ് നിന്റെ കുടുംബത്തിനു നിനക്കു നല്കാവുന്ന വലിയ സമ്മാനം. പിന്നീട് പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നു.ക്ഷീണം കൊണ്ടാവാം അബ്ദു പതുക്കെ ഉറക്കത്തിലേക്കു വീണു. പലപ്പോഴും നമ്മുടെ അടുത്തിരിക്കുന്ന ആളുകള്‍ ഉറങ്ങി നമ്മുടെ തോളിലേക്ക് ചായുമ്പോള്‍ നമ്മള് അസ്വസ്ഥര്‍ ആകാറുണ്ട്. എന്നാല്‍ അബ്ദുവിന്റെ തല എന്റെ തോളത്തു ചാഞ്ഞപ്പോള്‍ ഞാന്‍ അവനെ ചേര്‍ത്തു പിടിച്ചു, പാവം ഉറങ്ങിക്കോട്ടെ. കഴക്കൂട്ടം അടുക്കാരയപ്പോള്‍ ഞാന്‍ അബ്ധുവിനെ തട്ടി വിളിച്ചു .ഞാന്‍ പേഴ്സ് തുറന്നു നോക്കി , ഒരു നൂര്‍ രൂപയും മുന്ന് പത്തു രുപ നോട്ടുകളും . മാസാവസാനം ആയി യാത്ര ചെലവിനു കരുതി വച്ചതാണ്. എന്റെ കാര്യം എങ്ങനെയും നടക്കും ഞാന്‍ നൂര്‍ രൂപ അബ്ദുവിന് നേരെ നീട്ടി . അവന് ആ നോട്ടു വാങ്ങിയില്ല, വേണ്ട ചേട്ടാ ചേട്ടന്റെ സ്നേഹത്തിന്റെ വില ഒന്നും ആ നോട്ടിന് ഇല്ലല്ലോ, ഇതുപോലെ സ്നേഹം കിട്ടിയിട്ട് വര്‍ഷങ്ങള്‍ ആകുന്നു, നന്ദിയുണ്ട്, ഒരുപാടു നന്ദിയുണ്ട് ഞാന്‍ ആ രൂപ അവന്റെ പോക്കെറ്റില്‍ വച്ചു കൊടുത്തു, എന്നിട് പറഞ്ഞു വര്‍ക്കല എത്തുമ്പോള്‍ നേരം ഒരുപാടു വൈകും ഭക്ഷണം കഴിച്ചിട്ടേ വീട്ടില്‍ പോകാവു. കഴക്ക്ുറ്റം സ്റ്റോപ്പ് എത്തിയപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങി. വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ഓര്‍ത്തത് എന്റെ ഫോണ്‍ നമ്പര്‍ അബ്ധുവിനു കൊടുക്കുവാന്‍ വിട്ടു പോയി, ഇനി അവനെക്കുറിച്ചു എങ്ങനെ അറിയും, .പിന്നീട് എപ്പോഴൊക്കെയോ ഒരു വേദന ആയി അബ്ദു എന്റെ മനസ്സില്‍ കടന്നു വരാറുണ്ടായിരുന്നു. എന്നാല്‍ രണ്ടു ആഴ്ച മുന്‍പ് സിറ്റിയില്‍ കുടി പോകുമ്പോള്‍ ഒരു ചെറുപ്പക്കാരന് ഓടിയെത്തി ആദ്യം മനസ്സില്‍ ആയില്ല എങ്കിലും എന്റെ അബ്ദുവിനെ നാന് തിരിച്ചറിഞ്ഞു. മുടിയൊക്കെ വളര്‍ന്നു സുന്ദരന്‍ അയ്യിരിക്കുന്നു. ചേട്ടാ സുഖം അല്ലെ , എന്നോടൊപ്പം ഉമ്മയും അനുജത്തിയും ഉണ്ട്, അവര്‍ അപ്പുറത്ത് നില്പുണ്ട് ചേട്ടനെ കാണണം എന്ന് പറഞ്ഞു. ഞാനും അബ്ദുവും അവര്‍ക്കു അരികിലേക്ക് പോയി എന്നെ കണ്ടത് ഉമ്മ എന്നെ കെട്ടിപ്പിടിച്ചു , മോനേ നിന്നെ കാണാന്‍ സാധിച്ചല്ലോ എന്റെ അബ്ധുവിനെ തിരിച്ചു തന്നത് നീയ്യാണു, നിന്നീക്കുരിച്ചു അവന് പറയാത്ത ഒരു ദിവസ്സം പോലും ഇല്ല . അതെ ഇക്ക ഇക്കയെ കണ്ടപ്പോള്‍ എനിക്കും സന്തോഷമായി അബ്ദുവിന്റെ അനുജത്തി പറഞ്ഞു. അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കും സന്തോഷമായി . കുറെ നേരം അവരോടൊപ്പം ചിലവഴിച്ച ശേഷം ഞാന്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അബ്ദു പേര്‍സ് തുറന്നു ഒരു നൂര്‍ രൂപ നോട്ടു എടുത്തു എന്റെ നേരെ നീട്ടി. അത് കണ്ടു ഉമ്മ അബ്ധുവിനെ ശകാരിച്ചു, എന്താടാ അബ്ദു നീ നിന്റെ ചേട്ടനോട് കണക്കു പറയുന്നോ. അത് കെട്ട് അബ്ദു പറഞ്ഞു അങ്ങനെ അല്ല ഉമ്മ ഈ നോട്ടു ചേട്ടന്റെ കൈയ്യില്‍ ഇരുന്നാല്‍ ഒരു പാടു അബ്ധുമാര്‍ക്ക് അത് ഉപകരിക്കും ഏതായാലും ഉമ്മ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇതു എന്റെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ. അത് കെട്ട് എല്ലാവരും ചിരിച്ചു. ഞാന്‍ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു .ഇത്തരം സന്തോഷവ് സ്നേഹവും നിറഞ്ഞ നിമിഷങ്ങള്‍ക്ക് ഭാഗമാകാന്‍ കഴിയുന്നതല്ലേ ഈ ചെറിയ ജീവിതത്തില്‍ നമുക്കു കിട്ടാവുന്ന വലിയ ഭാഗ്യങ്ങള്‍.
രണ്ടായിരത്തി ഒന്‍പതു ജൂലൈ ഇരുപത്തി ഏഴാം തീയതി തിങ്കളാഴ്ച ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയ പോസ്റ്റ് ആണ് മുകളില്‍ കാണുന്നത്. ഇന്നിപ്പോള്‍ ഈ പോസ്റ്റ് ഒരിക്കല്‍ കൂടി ഓര്‍ക്കുവാന്‍ കാരണം എന്റെ അബ്ദുവിന് കല്യാണമായി ആ വിവരം നിങ്ങളെ അറിയിക്കുവാനാണ്. അന്ന് അബ്ദുവിനെയും കുടുംബത്തെയും കണ്ട ശേഷം രണ്ടു മൂന്നു വര്‍ഷങ്ങള്‍ കടന്നു പോയി, ഇതിനിടയില്‍ പല മാറ്റങ്ങളും സംഭവിച്ചു. അബ്ദുവിന്റെ സഹോദരിയുടെ വിവാഹം കഴിഞു. അബ്ദുവിന്റെ പ്രയത്നം കൊണ്ട് ആ കുടുംബം വീണ്ടും പ്രകാശിചു തുടങ്ങി. ഇന്നിപ്പോള്‍ അബ്ദുവും, ഉമ്മയും കൂടി എന്നെ കാണാന്‍ വന്നിരുന്നു. ഈ റമദാന് പുണ്യം കഴിയുമ്പോള്‍ അബ്ദുവിന് കല്യാണമാണ്. അത് ആദ്യം എന്നോട് പറയണം എന്ന് അബ്ദുവിന് നിര്‍ബന്ധം , കല്യാണ കാര്യം പറഞ്ഞപ്പോള്‍ എന്റെ അബ്ദുവിന്റെ നാണം കലര്‍ന്ന മുഖത്തെ കണ്ണുകളുടെ തിളക്കം , എന്നോ കൈവിട്ടു പോയ പ്രതീക്ഷകള്‍ തിരിച്ചു പിടിച്ചതിന്റെ തിളക്കം തന്നെയാണ് എന്ന് എനിക്ക് മനസ്സിലായി..... എന്റെ അബ്ദുവിന്റെ വിവാഹത്തിന് ഞാനുണ്ടാകും, നമ്മള് എല്ലാം ഉണ്ട്ടകും, ഹൃദയം നിറഞ്ഞ വിവാഹ മംഗള ആശംസകള്‍...........
ഇത് ഞാൻ 2012 ജൂലൈ 18 നു എഴുതിയ പോസ്റ്റ് ആണ്.......
ഇന്നിപ്പോൾ അബ്ദുവിന്റെ വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷം പിന്നിടുന്നു... സന്തോഷപൂര്ന്നമായ ഒരു കുടുംബജീവിതവുമായി അബ്ദു നമ്മുക്കിടയിൽ ഉണ്ട്..
തീര്‍ച്ചയായും അബ്ദുവിനെയും ആദിത്യനേയും പോലെ ഒരുപാടുപേർ നമ്മുടെ തൊട്ടടുത്ത് തന്നെ ഉണ്ട് അല്ലെങ്കിൽ ചിലപ്പോഴൊക്കെ നമ്മൾ തന്നെ അവരെ പോലെ ആകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഒരു ചെറിയ കൈത്താങ്ങ് , സ്നേഹ പൂര്‍ണ്ണമായ ഒരു വാക്ക് , ഒരു നോക്ക് അത് മതി ഒരു ജീവിതം അല്ല ഒരു പാട് പേരുടെ ജീവിതം പ്രകശമാനമാക്കാൻ...................

2014 ജൂലൈ 23, ബുധനാഴ്ച
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പുനര്‍ നിരണയിക്കണം.........
ഹൈ കോടതി വിശദീകരണം ആവശ്യപ്പെട്ട സാഹചര്യത്തിൽ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പുനര്‍ നിര്നയിക്കണം.. ഇന്ത്യൻ സിനിമ തന്നെ അംഗീകരിച്ച ചിത്രമായ പേരറിയാത്തവർ എന്നാ ചിത്രത്തിന് ഒരു പരാമര്‍ശം പോലും നല്‍കാതെ സംസ്ഥാന ജൂറി മലയാള സിനിമയെ അപമാനിച്ചിരുന്നു. ഇനി ഒരിക്കലും ദേശിയ തലത്തിൽ മലയാള സിനിമയെ മികച്ച സിനിമയായി തിരെഞ്ഞെടുക്കരുത് എന്നും അതിനുള്ള അര്‍ഹത മലയാള സിനെമക്ക് ഇല്ല എന്നുമാണ് ഇതുവഴി സംസ്ഥാന ജൂറി ദേശിയ ജൂറിക്ക് നല്കിയ സന്ദേശം. അതുപോലെ മികച്ച നടനായി ദേശിയ തലത്തിൽ അംഗീകരിച്ച സുരാജ് വെഞ്ഞരമൂടിനെ ഹാസ്യ നടൻ എന്നാ ലേബലിൽ ഒതുക്കി. നടൻ , സ്വപാനം എന്നെ ചിത്രങ്ങളില മികച്ച പ്രകടനം നടത്തിയ ജയറാമിനെ നാടകീയത കൂടി പോയി എന്നാ പേരില്‍ അപമാനിച്ചു.നാടക സംബധമായ ചിത്രത്തിലും , സ്വപാനം പോലെ നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രത്തിലും ന്യൂ ജെനെരേശൻ നടനം ചെയ്യണമെന്നാണ് ജൂറി യുടെ അഭിപ്രായം കേട്ടാൽ തോന്നുക.മികച്ച നടനായി സുരജിനെയും ജയരമിനെയുമാണ് തിരെഞ്ഞെടുക്കെണ്ടിയിരുന്നത് . ഫഹദും ലാലും മികച്ച നടൻമാർ തന്നെ പക്ഷെ കഴിഞ്ഞ വര്‍ഷം പ്രക്സ്ടനതിന്റെ കാര്യത്തില ജയറാമും സുരാജും ഒരു പടി മുന്നില്‍ തന്നെ ആയിരുന്നു. ജയരമിനും സുരാജിനും ആണ് അവാർഡ് എന്ന് മാധ്യമങ്ങള പോലും റിപ്പോർട്ട് ചെയ്തിരുന്നു എങ്കിലും അത് അട്ടിമരിക്കപ്പെടുകആയിരുന്നു.. കൂടാതെ മികച്ച ഗായകനുള്ള പുരസ്കാരത്തിന്റെ കാര്യത്തിലും ഏറെ വിവാദങ്ങളും സംശയങ്ങളും ഉണ്ടായി. ഇത്തരത്തിൽ ഏറെ സംശയകരവും അനാരോഗ്യകരവുമായ രീതിയിൽ നടന്ന അവാര്ട് നിര്‍ണ്ണയം പുന പരിശോധിക്കുക തന്നെ വേണം.....
വാൽ കഷ്ണം - കഴിഞ്ഞ വര്‍ഷത്തെ ദേശിയ ചലച്ചിത്ര അവാർഡുകളിൽ മികച്ച പരിസ്ഥിതി ചിത്രമായാണ് പേരറിയാത്തവർ തിരെഞ്ഞെടുക്കപ്പെട്ടത്. എന്നാൽ സംസ്ഥാന ചലച്ചിത്ര അവ്ർഡിൽ പേരറിയാത്തവർ തഴയപ്പെട്ടു. എന്ത് കൊണ്ട് പേരറിയാത്തവർ തഴയപ്പെട്ടു എന്ന് മലയാളത്തിന്റെ പ്രിയ നടിയായ സംസ്ഥാന ജൂറി അംഗത്തോട് മാധ്യമ പ്രവർത്തകർ ചോദിച്ചു അപ്പോൾ കിട്ടിയ മറുപടി.....
മാധ്യമ പ്രവർത്തകർ - എന്ത് കൊണ്ട് പേരറിയാത്തവർ പരിഗണിക്കപ്പെട്ടില്ല ?
ജൂറി അംഗമായ പ്രിയ നടി- അത് എന്ത് കൊണ്ടെന്നാൽ ദേശിയ തലത്തിൽ മികച്ച പരിതസ്ഥിതി ചിത്രമായാണ് പേരറിയാത്തവർ തിരെഞ്ഞെടുക്കപ്പെട്ടത് , ഇവിടെ പരിതസ്ഥിതി ചിത്രം എന്നാ വിഭഗം ഇല്ല.........
ശ്രദ്ധിക്കുക പരിസ്ഥിതി ചിത്രം എന്നതിന് താരം ഉപയോഗിച്ച വാക്ക് പരിതസ്ഥിതി എന്നാണ്, ഒന്നല്ല ഒരുപാട് തവണ.......
പരിസ്ഥിതിയും, പരിതസ്ഥിതിയും തമ്മിൽ തിരിച്ചറിയാൻ വയ്യാത്ത ജൂറിയുടെ നിലവാരം സംശയിച്ചാൽ കുറ്റം പറയാൻ ആവുമോ.....?

2014 ജൂലൈ 13, ഞായറാഴ്ച
പ്രിയപ്പെട്ട മെസ്സിക്ക്......
നന്ദി, ലോക കപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ കളിയഴകിന്റെ കാണാ കാഴ്ചകൾ നല്‍കിയതിനു, പുനര്‍ ജീവനത്തിന്റെ പ്രതീക്ഷകൾ പകര്‍ന്നു നല്‍കിയതിനു. ഇടവപ്പാതി മഴയുടെ നേർത്ത ചിലംമ്പലുകൾക്ക് അപ്പുറം പലപ്പോഴും ഏകനായി ആണ് നിന്റെ കളി സൌന്ദര്യം ആസ്വദിച്ചത്. പലപ്പോഴും നിന്റെ ചിരിയിൽ പങ്കു ചേർന്നും, നിന്റെ നിരാശയിൽ ഖിന്നനായും എന്നാൽ മറ്റു ചിലപ്പോൾ നിന്നോട് കലഹിച്ചും ലോകകപ്പിന്റെ ഈ യാത്രയിൽ നമ്മൾ ഒരുമിച്ചു തന്നെ ഉണ്ടായിരുന്നു, പലപ്പോഴും സ്വകാര്യ ദുഃഖങ്ങൾ മറന്നു കൊണ്ടും , ദിനചര്യകൾ മാറ്റി മറിച്ചും.നിന്റെ ടീം കളിച്ച ആദ്യ കളി മുതൽ ഓരോ കളിക്ക് മുന്‍പും കളി വിദഗ്ദന്മാർ വിലയിരുത്തും അന്നന്നതോടെ നിന്റെ ടീം ലോക കപ്പിനോട് വിട പറയും എന്ന് , എന്നാൽ എനിക്ക് നിന്നില പ്രതീക്ഷ ഉണ്ടായിരുന്നു, ആ പ്രതീക്ഷ 100 ശതമാനവും നീ കാത്തു. എല്ലാവരുടെയും പ്രവച്ചനങ്ങളെയും കാറ്റിൽ പരത്തി നീയും നിന്റെ ടീമും ലോകകപ്പിന്റെ തുടക്കം മുതൽ അവസാന മത്സരത്തിലെ വിസിൽ മുഴങ്ങുന്നത് വരെ കളിക്കളത്തിൽ നിറഞ്ഞു നിന്നു. തീര്‍ച്ചയായും ഈ ലോകകപ്പ് നീ അര്‍ഹിച്ചിരുന്നു. ഒരു പക്ഷെ മറ്റാരുടെയും പിഴവിനെക്കളും കാലത്തിനു പറ്റിയ വലിയ പിഴവാണ് നിനക്ക് ലൊകകപ്പിൽ മുത്തമിടാൻ കഴിയാതെ പോയത്. കാരണം കാലത്തിനു അതിന്റെ ചരിത്ര പുസ്തകത്തിൽ നിന്നെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനെ ലോക കപ്പുമായി ചേർത്ത് വൈക്കേണ്ട നിയോഗം ഉണ്ടായിരുന്നു.കാരണം ഫുട്ബാളിന് വേണ്ടി ജീവിതം തന്നെ സമര്‍പ്പിച്ച നീ ഫുട്ബാളിന് ആവശ്യമായത് എല്ലാം തിരിച്ചു നല്‍കുകയും ചെയ്തു. ഓരോരുത്തരും നിന്റെ ടീമിനെ എഴുതി തള്ളുമ്പോൾ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കലും മികച്ച പ്രകടനം നടത്താതെ ഒരു ടീമിനും ഇത്രയേറെ മുന്നേറാൻ കഴിയില്ല , പ്രതിഭയില്ലാത്ത ഒരു കളിക്കാരനും ഇത്രയേറെ ഉയരങ്ങളിൽ എത്താനുമാവില്ല. ആ പ്രതീക്ഷയും വിശ്വസ്സവും നീ കാത്തു. നിന്റെ നിരാശ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാം. ഏതൊരു തുടക്കതിനും ഒരു ഒടുക്കം ഉണ്ട് എന്നത് പോലെ , എല്ലാ ഒടുക്കങ്ങളും മറ്റൊരു തുടക്കതിനാണ് നാന്ദി കുറിക്കുന്നത്. ഇനിയും നിനക്ക് ഏറെ ദൂരം മുന്നോട്ടു പോകേണ്ടത് ഉണ്ട്. നഷ്ട്ടമായ അവസ്സരങ്ങളിലേക്ക് തിരിഞ്ഞു നോക്കി നിരാശനാകാതെ മുന്നിലെ പ്രതീക്ഷാ നിര്‍ഭരമായ വഴിത്താരയിലേക്ക് ധീരതയോടെ മുന്നോട്ടു പോകു,നിനക്ക് വേണ്ടി കാലം അതിന്റെ ചരിത്ര പുസ്തകത്തിൽ ഇനിയും ഒട്ടേറെ താളുകൾ അവശേഷിപ്പിച്ചിട്ടുണ്ട്........ നിന്റെ ഇനിയുള്ള യാത്രകളിലും പ്രാർത്ഥനയുമായി ഒപ്പം ഞാൻ ഉണ്ടാകും..........
2014 ജൂലൈ 10, വ്യാഴാഴ്ച
തെക്കേക്കര മെസ്സി എന്ന അരവിന്ദന് ......
2010 ലോക കപ്പു ഫുട് ബോൾ സമയത്ത് ബ്ലോഗിൽ ഞാൻ എഴുതിയ കഥയാണ് ഇത്. ഇന്നിപ്പോൾ 2014 ലോകകപ്പിൽ അർജെന്റീന ഫൈനലിൽ എത്തിയിരിക്കുന്നു. മെസ്സിക്കും അർജന്റീനക്കും വിജയാശംസകൾ നേരുന്നതോടൊപ്പം ഈ കഥ സമര്‍പ്പിക്കുന്നു......
ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ് ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊള്ളാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുരുക്കത്തിനു ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അരവിന്ദിനൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത് പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സി ആണെങ്കില മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്കിയ പാസ് ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിന്ദ് ആവേശത്തിന്റെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ് ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന് ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തല്ലി . അരവിന്ദന് അലറി വിളിച്ചു. ചാടി എഴുന്നേല്ക്കാന് ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക് വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിന്ദ് അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്ക്കാന് ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........

2014 ജൂൺ 29, ഞായറാഴ്ച
അർജന്റീനക്കു മുന്നില്‍ ഇനി........
അത്ഭുതങ്ങൾ സംഭവിച്ചില്ല എങ്കിൽ ലോക കപ്പു ഫുട് ബാളിൽ അർജെന്റീനിക്കു മുന്നോട്ടുള്ള വഴികളിൽ കാത്തിരിക്കുന്ന പ്രതിയോഗികൾ ഇവര ആകാം.......
പ്രീ കൊർട്ടെർ - സ്വിറ്റ്സർലാന്ദ്
കൊർട്ടെർ - ബെൽജിയം
സെമി ഫൈനൽ - ഹോളണ്ട്
ഫൈനൽ - ജർമ്മനി , ഫ്രാൻസ് , ബ്രസിൽ .... ഈ മൂന്നു ടീമുകളിൽ ഒന്ന്
കാരണം ഫൈനലിന് മുൻപ് ഈ മൂന്നു ടീമുകൾക്ക് തമ്മിൽ എട്ടു മുട്ടേണ്ടി വരികയും രണ്ടു ടീമിന് പുറത്തു പോകേണ്ടിയും വരും.............

2014 ജൂൺ 27, വെള്ളിയാഴ്ച
ആറ് മാസം ..... 78 ചിത്രങ്ങൾ ... 6 വിജയം.......?
2014 പകുതി പിന്നിടുമ്പോൾ 78 മലയാള ചിത്രങ്ങൾ പുറത്തു ഇറങ്ങിയതിൽ വിജയിച്ചവ വെറും 6 ചിത്രങ്ങൾ മാത്രം. ഊതി പെരുപ്പിച്ച കണക്കുകൾക്ക് അപ്പുറം യദാർത്ഥ വിജയം നേടിയ ചിത്രങ്ങൾ 6 എണ്ണം മാത്രമാണ്.......
1 1983
2 ഓം ശാന്തി ഓശാന
3 7th ഡേ
4 റിംഗ് മാസ്റ്റർ
5 ഹൌ ഓൾഡ് ആർ യു
6 ബാംഗ്ലൂർ ഡയസ്
മമ്മൂട്ടിക്കും മോഹൻലാലിനും ഒരു വിജയം പോലും ഇല്ലാത്ത 2014 ന്റെ ആദ്യ പകുതിയിൽ ദിലീപും പ്രിത്വിരാജും 2013 ന്റെ വിജയം ആവര്‍ത്തിച്ചു. വിജയിച്ച 6 ചിത്രങ്ങളില മൂന്നെണ്ണത്തിൽ സാന്നിധ്യമായി നിവിന്‍പോളി മുന്നില്‍ എത്തിയപ്പോൾ ഫഹദും ദുൽഖരും ബാംഗ്ലൂർ ദയ്സിൽ കൂടി വിജയ പട്ടികയിൽ എത്തി. എന്നാൽ ഈ വിജയങ്ങല്ക്ക് മേലെയാണ് മഞ്ജു വാര്യര്‍ തന്റെ തിരിച്ചു വരവ് ചിത്ര മായ ഹൌ ഓൾഡ് ആരെ യു വിൽ കൂടി നേടിയത്....
ഒട്ടേറെ ഘടകങ്ങളുടെ സങ്കലനമായ സിനിമയിൽ എതോന്ക്കെയോ ഘടകങ്ങളിൽ ഉണ്ടാകുന്ന ഏറ്റ കുറച്ചിലുകൾ തന്നെയാണ് ഇത്രയും വലിയ ഒരു പരാജയത്തിനു കാരണം എന്നത് മലയാള സിനിമ പ്രവർത്തകർ ചിന്ത്ക്കെണ്ടിയിരിക്കുന്നു.......
ഞാനോ നീയോ നമ്മളോ ?.....
തുറന്നിട്ടിരിക്കുന്ന ജനല്പ്പാള്ളികള്‍ക്ക് ഇടയിലുടെ പ്രഭാത സുര്യന്റെ കിരണങ്ങള്‍ മുറിയിലേക്ക് അരിച്ചിറങ്ങി . കട്ടിലില്‍ കിടന്നു കൊണ്ടു തന്നെ മനു ജനല്‍ പാളിക്കപ്പുറത്തെ ആകാശ പരപ്പിലേക്ക് നോക്കി . ഒഴിവു ദിനത്തിന്റെ ആലസ്യത്തില്‍ പതിവു ദിന ചര്യകള്‍ വേണ്ടെന്നു വച്ചു. അല്ലെങ്കില്‍ ഇതുപോലെ അല്ല മനുവിന്റെ ദിവസ്സങ്ങള്‍ ആരംഭിക്കുന്നത് . പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേല്ക്കും. ട്രാക്ക് സൂട് അണിഞ്ഞു പതിവായുള്ള നടത്തം , നടത്തം കഴിഞ്ഞു മടങ്ങുമ്പോള്‍ വീട്ടിനടുത്തെ തട്ട് കടയില്‍ നിന്നൊരു ചായ . പിന്നീട് പത്രം വായന , വീടിലേക്ക് ഒരു ഫോണ്‍ കാള്‍ . പിന്നെ ഓഫീസില്‍ പോകാനുള്ള തയ്യാറെടുപ്പ്. ഒഴിവു ദിവസ്സങ്ങളില്‍ പ്രത്യകിച്ച് ഞായറാഴ്ച കളില്‍ പൊതുവെ ഈ ശീലത്തിന് മാറ്റം വരുത്താറുണ്ട്. എങ്കിലും വീട്ടിലേക്കുള്ള ഫോണ്‍ കാള്‍ അത് ഒഴിവാക്കാന്‍ പറ്റില്ല . കാരണം എന്നും കൃത്യ സമയത്തു വിളിച്ചോലാം എന്ന് വാക്കു കൊടുത്തിട്ടുണ്ട്. അല്ലെങ്കില്‍ അവര്‍ പിണങ്ങും. കിടക്കയില്‍ കിടന്നു കൊണ്ടു തന്നെ അന്നത്തെ പ്രോഗ്ര്മുകള്‍ക്ക് മനു രൂപം കൊടുത്തു. ഒരു ഫിലിമിനു പോയാലോ മലയാളത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒന്നിച്ചു അഭിനയിക്കുന്ന പടം റിലീസ് ആയിട്ടുണ്ട്. വളരെ മികച്ച എന്റെര്ട്രിനെര്‍ എന്നാണു കേട്ടത്. അമലിനെ യും ജോണിനെയും വിളിച്ചു നോക്കാം പറ്റുമെങ്കിൽ നൂൻഷൊവ്ക്കു പോകാം ,വലിയ തിരക്കാനത്രേ സിറ്റിയില്‍ നാല് തെയെടരുകളിൽ റിലീസ് ആയിട്ടുണ്ട്. എന്നാലും തിരക്കിനു കുറവില്ല . നല്ല കഥ ഉണ്ടെങ്കില്‍ ഒരു ചിത്രവും നമ്മള് പ്രേഷകര്‍ നിരാകരിക്കാർ ഇല്ലല്ലോ . സുര്യന് കുടുതല്‍ പ്രകാശിച്ചു തുടങ്ങി. മനു പതിയെ എഴുന്നേറ്റു. ജനലിനു അടുത്ത് ചെന്നു പുറത്തേക്ക് നോക്കി . റോഡില്‍ പതിവു പോലെ തിരക്കില്ല. ടുഷന് പോകുന്ന കുട്ടികള്‍ , ചില്ലറ കച്ചവടക്കാര്‍ , . നിരത്തുകള്‍ ഒന്നും സജീവമായിട്ടില്ല. റോഡ് അരുകിലെ തട്ട് കടയും തുറന്നിട്ടില്ല. ഇനി ചായ കുടിക്കാന്‍ ജന്ക്ഷന് വരെ പോണം . മനു ഹിറ്റര്‍ ഓണ്‍ ചെയ്തു. കാപ്പി തിളപ്പിച്ച് . അത്യാവശ്യത്തിനു കാപ്പി പൊടിയും പഞ്ചസ്സാരയും കരുതിയിട്ടുണ്ട്. വല്ല ലൊടുക്കു പാര്‍ടികളും ഹര്‍ത്താലോ ബന്ദോ പ്രഖ്യാപിച്ചാൽ ചായ കുടി മുട്ടരുതല്ലോ. ഹര്‍ത്താലിനും ബന്ദിനും ഒരു പഞ്ഞവും ഇല്ലാത്ത നാടല്ലെ നമ്മുടേത്. അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല . ആവി പറക്കുന്ന കാപ്പിയുമായി മനു സിറ്റ് ഔട്ടില്‍ വന്നു. പത്രം വന്നു കിടപ്പുണ്ട് . പത്രം വൈക്കുന്നതിന് ഉള്ള ബോക്സ് സ്ടാപിച്ചിട്ടുണ്ട് എങ്കിലും അത് വലിച്ചെറിഞ്ഞു ശീലിച്ചു പോയി. മഴ ആണെന്കില് പല കഷണങ്ങള്‍ ആയിട്ടായിരിക്കും പത്രം കിട്ടുക. മനു ഗേറ്റിനു അടുത്ത് ചെന്നു ചിതറി കിടക്കുന്ന പത്രങ്ങള്‍ പെറുക്കി എടുത്തു . തിരികെ സിറ്റ് ഔട്ടില്‍ എത്തി. കാപ്പി കുടിച്ചു കൊണ്ടു പത്രത്തില്‍ കണ്ണോടിച്ചു. പെട്ടന്നാണ് പത്രത്തിലെ ഒരു ചിത്രം മനുവിന്റെ കണ്ണില്‍ ഉടക്കിയത്. അക്രമികളുടെ തോക്കിന് കുഴലിനും വാൾ തലപ്പിനും മുന്പില് ജീവന് വേണ്ടി യാചിച്ചു കൊണ്ടു നിറ കണ്ണുകളോടെ തൊഴുതു നില്ക്കുന്ന യുവാവിന്റെ ചിത്രം . അക്രമികളുടെ തോക്കിന് തോക്കിന് കുഴലിനും വാൾ തലപ്പിനും മുന്നില്‍ നിസ്സഹായനായി നില്ക്കുന്ന യുവാവിന്റെ മുഖത്തെ ദൈന്യത മനുവില്‍ ഭയപ്പടുണ്ടാക്കി. ആ ചിത്രം നോക്കിയിരിക്കും തോറും മനുവിന്റെ നെഞ്ചു ഇടിപ്പ് കുടി. ശ്വാസ ഗതി വര്‍ദ്ധിച്ചു. വിയര്‍പ്പു പൊടിയാന്‍ തുടങ്ങി. വല്ലാത്ത ഒരു അസ്വസ്ഥത . മനു ഒന്നു കുടി ആ ചിത്രത്തിലേക്ക് നോക്കി . ആയുവാവ് മറ്റാരും അല്ല ഞാന്‍ തന്നെ അല്ലെ . മനുവിന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി . അതെ അത് ഞാന്‍ തന്നെ ആണ്. മതത്തിന്റെയും ജാതിയുടെയും പോലുള്ള ഭീകരതകളുടെ തോക്കിന് കുഴലുകളില്‍ നിന്നും വാല്തലപ്പുകളില്‍ നിന്നും നമ്മള് ആരും മുക്താര്‍ അല്ലല്ലോ. ആ യുവാവിന്റെ സ്ഥാനത്ത് നാളത്തെ പത്രങ്ങളില്‍ നമ്മളും പ്രതിഷ്ട്ടിക്കപ്പെടില്ലെന്നുടോ ?അതിനാല്‍ ആ ചിത്രത്തിലെ യുവാവ് ഞാന്‍ തന്നെ അല്ലെ നിങ്ങള്‍ തന്നെ അല്ലെ നമ്മള് തന്നെ അല്ലെ ? പെട്ടന്നാണ് മനുവിന്റെ മൊബൈല്‍ റിങ്ങ് ചെയ്തത് ചിന്തകളുടെ ലോകത്ത് നിന്നു മനു ഉണര്‍ന്നു. വീട്ടില്‍ നിന്നുള്ള കാള്‍ ആണ് അങ്ങോട്ട് വിളിക്കേണ്ട സമയം കഴിഞ്ഞു ഇനി പരിഭവമാകും . മനു പതുക്കെ മൊബൈല്‍ കൈയില്‍ എടുത്തു മിസ്സെദ് കാള്‍ നമ്പറിലേക്ക് ഔട്ട് കാള്‍ ചെയ്തു ചെവിയോര്‍ക്കാന്‍ തുടങ്ങി ..............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...