മലയാള സിനിമയിൽ വീണ്ടും ഒരു സമരം കൂടി !!!! സിനിമ എന്നത് ആത്യന്തികമായി പ്രേക്ഷകന്റെയും കൂടി പങ്കാളിത്തം ആവശ്യപ്പെടുന്ന ഒന്നായത് കൊണ്ട് ഇവനാര് സിനിമയെ കുറിച്ച് അഭിപ്രായം പറയാൻ എന്ന് ആരും നെറ്റി ചുളിക്കണ്ട !!!! ഏതൊരു സമരത്തിനും അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ഉണ്ടാവും അത് അന്ഗീകരിക്കുകയും ചെയ്യുന്നു !!!! പക്ഷെ സിനിമാ സമരങ്ങളെ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ് !!!! ഈ സമരങ്ങൾക്ക് പിന്നിൽ ചില സ്ഥിരം മുഖങ്ങൾ തന്നെ അയ്യിരിക്കും !!!! സ്വന്തമായി സിനിമാ എടുത്തു വിജയിപ്പിക്കാൻ സാധിക്കാത്ത ചില അഭിനവ ബുദ്ധി ജീവി പ്രമാണിമാർ !!!! തന്റെ ചിത്രങ്ങൾ വിജയിക്കാത്തതിന്റെ അസഹിഷ്ണുതയിൽ മറ്റു ചിത്രങ്ങൾക്കും പണി കൊടുക്കാം എന്ന ചിന്തയിൽ ഏതെങ്കിലും സംഘടനാ തലപ്പത്ത് കയറിപ്പറ്റി എങ്ങനെ എങ്കിലും മാധ്യമ ശ്രദ്ധ നേടാനും മലയാള സിനിമയുടെ വിജയ കുതിപ്പിന് തല്ക്കാലത്തേക്ക് എങ്കിലും വിരാമ നല്കി സന്തോഷം കണ്ടെത്തുക എന്ന സ്വാർത്ഥ താല്പര്യങ്ങളും മാത്രമായി സമരത്തെ ഒരുക്കി എടുക്കുന്നവർ !!!! ആത്മാർത്ഥമായ പരിഹാര ശ്രമം ആണെങ്കിൽസമരത്തിനു അപ്പുറം എത്രയോ മാഗ്ഗങ്ങൾ ഉണ്ട് !!!!
2016 ജനുവരി 3, ഞായറാഴ്‌ച
സാഫ് കപ്പ് ഫുട്ബോളും മാധ്യമങ്ങളും !!!!
സാഫ് ഫുട്ബോൾ കപ്പ് ഇന്ത്യയ്ക്ക് !!!! ഏറെ അർഹതപ്പെട്ട വിജയം!!!! ഫുട്ബോൾ ജീവനായി കരുതുന്ന ഒരു ജനത ഏറെ ആഗ്രഹിച്ച വിജയം !!!! പക്ഷെ നമ്മുടെ മാധ്യമങ്ങൾ ആത്മ പരിശോധന നടത്തണം !!!! സാഫ് കപ്പിന് അര്ഹമായ പരിഗണന , പ്രാധാന്യം നൽകാൻ നിങ്ങൾക്ക് കഴിഞ്ഞോ? ഏറെ വിയർപ്പൊഴുക്കി നേടിയ ഈ വിജയത്തിന് തിളക്കം പത്തര മാറ്റ് തന്നെയാണ് !!!! പക്ഷെ ഐ എസ് എല്ലിനു നല്കിയ പ്രാധാന്യത്തിന്റെ ചെറിയൊരു അളവ് പോലും സാഫ് കപ്പിന് നമ്മുടെ മാധ്യമങ്ങൾ നൽകിയില്ല എന്നത് ദൌർഭാഗ്യകരം തന്നെ !!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...
-
ശ്രീ മണിരത്നം സംവിധാനം ചെയ്ത രാവണന് എന്നാ ചിത്രം മികച്ച ദൃശ്യഅനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. രാമായണത്തിന്റെ കഥാ തന്തു ആധുനിക...
-
പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നു...