ശ്രീ രഞ്ജിത് നെ കുറിച്ച് അദേഹത്തിന്റെ ചിത്രങ്ങളെ കുറിച്ച് പലപ്പോഴായി എഴുതിയിട്ടുണ്ട്. ഞാൻ എന്നാ ചിത്രത്തെ കുറിച്ചും പരാമർശിക്കാതെ വയ്യ. കാരണം സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രം തന്നെയാണ് ഞാൻ. ഒരു തിരക്കഥ കൃതിനു, ഒരു സംവിധായകന് ഒരു ചിത്രത്തിന്റെ പശ്ചാത്തലം എപ്രകാരം നിശ്ച്ചയിക്കുവാനുമുള്ള പൂര്ണ്ണമായ സ്വാതന്ത്ര്യം ഉള്ളപ്പോൾ തന്നെ തന്റെ ഉള്ളിലുള്ള കലാപരതയെ വാണിജ്യ താല്പര്യങ്ങൾക്ക് അപ്പുറം മൂല്യം നിലനിര്ത്തി സൃഷ്ട്ടി നടത്തുന്നതിൽ ശ്രീ രഞ്ജിത് അഭിനന്ദനം അര്ഹിക്കുന്നു. ചലച്ചിത്ര മേളകളിലും മറ്റും കിം കി ദുകിനെ പോലെ സ്വയം പ്രഖ്യാപിതമോ, സ്വയം നിർമ്മിതമോ ആയ വിഗ്രഹങ്ങള്ക്ക് പിന്നാലെ പായുന്ന അഭിനവ സമൂഹം ഇത്തരത്തിൽ ഞാൻ പോലെയുള്ള മണ്ണിന്റെ മണവും ചൂരും നിറഞ്ഞ ചിത്രങ്ങൾ കാണുക തന്നെ വേണം. ആസ്വാദന തലത്തിൽ ആഴത്തിൽ സ്പർശിക്കുമ്പോഴും, അത്തരം അനുഭവം സിരകളിൽ നിറയുമ്പോഴും അത് മനസ്സിലായി എന്നോ ,മികച്ചത് എന്ന് പറയുന്നതോ , കുറവായി കാണുന്ന ഒരു പൊതു സമൂഹം എപ്പോഴും കുറ്റങ്ങളും കുറവുകളും തേടിക്കൊണ്ടിരിക്കും. വളരെ വിശാലമായ വെളുത്ത പ്രതലത്തിലെ വളരെ സൂക്ഷ്മമായ കറുത്ത പൊട്ടിൽ മാത്രം കണ്ണുകൾ ഉടക്കുന്നവർ . പാൽ പായസത്തിനു എരിവു കൂടുതൽ എന്നും ചിക്കൻ കറി യിൽ മധുരം കൂടിപ്പോയി എന്നും ഒരു ഉളുപ്പും ഇല്ലാതെ പറയുന്ന ഒരു പൊതു സമൂഹത്തിനു മുൻപിൽ വളരെ ധീരമായി ഇത്തരം ഒരു ചിത്രം നല്കിയ ശ്രീ രഞ്ജിത് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ........
2014 സെപ്റ്റംബർ 21, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നു...
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ