2015 മാർച്ച് 6, വെള്ളിയാഴ്‌ച

വനിതാ ദിന ആശംസകൾ......

ദേശത്തിന്റെ അതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് വനിതകളുടെ അവകാശങ്ങള്‍ക്കായി ഒരു ദിനം. അതാണ് മാര്‍ച്ച് എട്ട്. സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ എന്തുചെയ്തു എന്നതിന്റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്റെ ഓര്‍മപ്പെടുത്തലുമാണ് ഈ ദിനം.
 തീര്ച്ചയായും പ്രതികൂല സാഹചര്യങ്ങളെ പോലും ത്യാഗ മനോഭാവം കൊണ്ടും സഹിഷ്ണുത കൊണ്ടും പോരാട്ട വീര്യം കൊണ്ടും അനുകൂലമാക്കി മാറ്റിയ ധീര വനിതകളെ നിങ്ങള്ക്ക് പ്രണാമം.
പുരാണങ്ങളിൽ പോലും  പ്രചോദനം നല്കുന്ന  ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങൾ നമുക്ക് കാണാം. ഒരു സ്ത്രീ എന്നാ നിലയിൽ ഏറ്റവും കൂടുതൽ ത്യാഗവും , മാനസ്സിക സംഘര്ഷവും ,വേദനയും അനുഭവിച്ചത് ഒരു പക്ഷെ ഗാന്ധാരി ആയിരിക്കും. സ്വന്തം ഭര്ത്താവിനു കാണാൻ കഴിയാത്ത കാഴ്ചകൾ തനിക്കും വേണ്ട എന്ന് തീരുമാനിച്ച അവർ ഒരു പക്ഷെ ആകെയുള്ള ഒരു മകനെ കുറിച്ച് പോലും ആശങ്ക പെടുകയും വേദനിക്കുകയും ചെയ്യുന്ന അമ്മമാർക്കിടയിൽ നൂറു ആണ്മക്കൾ നല്കിയ വേദനയും വേര്പാടും എത്ര സഹനത്തോടെ ആയിരിക്കും അഭിമുഖീകരിചിരിക്കുക.
തന്നെ തേടി  വരുന്നവരെ സേവിക്കുക എന്നതല്ല തെരുവിലേക്ക് ഇറങ്ങി ചെന്ന് കുഷ്ഠ രോഗികളെ ഉള്പ്പെടെ സേവിച്ച മദർ തെരേസ , സ്വന്തം വൈകല്യത്തെ വിജയത്തിന്റെ ചവിട്ടു പടിയാക്കി മാറ്റിയ ഹെലെൻ കെല്ലെർ , രാഷ്ട്രീയ പ്രതിസന്ധികളെ അതിജീവനത്തിന്റെ പാത ആക്കിയ ഇന്ദിര ഗാന്ധി. പരിമിതികളെ പോലും വെല്ലു വിളിച്ചു മുന്നേറിയ പി ടി ഉഷ. അക്രമിയുടെ കത്തി മുനക്ക് മുന്നിലും പതറാത്ത ടെന്നീസ് പ്രതിഭ മോണിക്ക സെലെസ് , ഒരു കലാകാരി എന്നാ നിലയിൽ മഞ്ജു വാര്യര് , അവകാശ പോരാട്ടത്തിന്റെ കുഞ്ഞു മുഖം മലാല, അക്ഷരങ്ങളെ അനുഭവമാക്കിയ കമല സുരയ്യ...... പട്ടിക നീളുകയാണ്. അമ്മ , ഭാര്യ , കാമുകി, മകൾ ,സഹോദരി , സുഹൃത്ത്‌  തുടങ്ങി സര്വ്വ നിലകളിലും ഓരോ സ്ത്രീയുടെയും സ്നേഹം ,വാത്സല്യം , സഹനം , ത്യാഗം അതിനുമപ്പുറം മറ്റൊന്നുമില്ല തന്നെ.......

സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലമുണ്ട് വനിതാദിനത്തിന്റെ ചരിത്രത്തിന്. ഇന്ത്യപോലൊരു രാജ്യത്ത് വനിതാദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇത് ഒരു ആഘോഷമല്ല, സ്ത്രീ അവളുടെ അവകാശങ്ങളെ കുറിച്ച് , ശക്തിയെക്കുറിച്ച് തിരിച്ചറിഞ്ഞു കൂടുതൽ കരുത്തോടെ മുന്നോട്ടു കുതിക്കുവാനുള്ള അവസ്സരമാണിത്....... ഹൃദയം നിറഞ്ഞ വനിതാ ദിന ആശംസകൾ.......

2015 മാർച്ച് 2, തിങ്കളാഴ്‌ച

ആറ്റുകാൽ പൊങ്കാല മാർച്ച്‌ 5 വ്യാഴാഴ്ച............

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. 2015 മാർച്ച്‌ 5 വ്യാഴം ആണ് ആറ്റുകാൽ പൊങ്കാല. ഭക്ത ലക്ഷങ്ങൾ കാത്തിരിക്കുന്ന പൊങ്കാല മഹോത്സവത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുൻവർഷങ്ങളിൽ ഉണ്ടായതിനെക്കാളും പതിന്മടങ്ങ്‌ തിരക്ക് ഇത്തവണ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ......
തിരുവനന്തപുരം ജില്ലയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ആറ്റുകാൽ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാൽ പൊങ്കാല പ്രശസ്തമാണ്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. . അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.

ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റിൽ കുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവിൽ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാർവ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം.

അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു.

2015 ഫെബ്രുവരി 26, വ്യാഴാഴ്‌ച

വാഗണ്‍ ട്രാജഡി ..........

നിത്യവും യാത്രക്കായി ട്രെയിനിനെ ആശ്രയിക്കുന്ന ലക്ഷങ്ങളിൽ ഒരാളെന്ന നിലക്ക് പറയട്ടെ. പുതുതായി ട്രെയിനുകൾ എത്തുകയും നിശ്ചിത സമയത്ത് ലക്ഷ്യ സ്ഥാനത് എത്തുകയും ചെയ്യും എന്നത് സ്വപ്നവും പ്രതീക്ഷയുമായി അവശേഷിക്കുന്നു. എന്നാൽ നിലവിലുള്ള ട്രെയിനുകളിൽ അധികമായി രണ്ടു ബോഗികൾ എങ്കിലും കൂട്ടിചേര്ക്കുക എങ്കിലും ചെയ്തു കൂടെ . പ്രതേകിച്ചു പാസ്സെന്ജ്ജേർ ട്രെയിനുകൾ. വാഗണ്‍ ട്രാജഡി യെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് നിത്യവും യാത്ര . ആറ്റുകാൽ പോലെ പ്രമുഖമായ ഉത്സവ സീസണുകളിൽ എങ്കിലും എല്ലാ പാസ്സെന്ജ്ജർ ട്രെയിനുകളിലും അധികമായി രണ്ടു ബോഗികൾ അനുവദിച്ചു നല്കാൻ അപേക്ഷിക്കുന്നു...........

2015 ഫെബ്രുവരി 18, ബുധനാഴ്‌ച

ചിറകടിച്ചുയരട്ടെ ചിന്തകൾ.......

നമ്മുടെ ഇന്നത്തെ യുവത്വം മുന്നോടുള്ള വഴികളിൽ നേരിടുന്ന നിസ്സഹായകരമായ അവസ്ഥാ വിശേഷം കാണുമ്പോൾ ഇത് പറയാതെ വയ്യ. ചുംബന സമരത്തെയും സദാചാര പോലീസിനെയും അതിന്റെ തുടക്കത്തിൽ തന്നെ ഒരേ സമയം ശക്തമായി എതിര്ത്ത വ്യക്തികളിൽ ഒരാളാണ് ഞാൻ.  കാരണം എന്തൊക്കെ ന്യായവാദങ്ങൾ നിരത്തിയാലും ഇവ രണ്ടും അംഗീകരിക്കാൻ കഴിയാത്തത് തന്നെയാണ്. ചുംബന സമരത്തിന്റെ തുടക്ക സമയത്ത് ഞാൻ ഏറെ ബഹുമാനിക്കുന്ന , വ്യക്തമായ  കാഴ്ചപ്പാടുകളും പ്രതികരണ ശേഷിയുമുള്ള ഒരു പെണ്‍കുട്ടി ചാനെൽ ചർച്ചകളിൽ ചുംബന സമരക്കാരെ ന്യായീകരിച്ചു കൊണ്ട് മാറ് മറയ്ക്കൽ സമരം ഉള്പ്പെടെയുള്ള വാദമുഖങ്ങൾ നിരത്തിക്കൊണ്ട്‌ ഏറെ വാചാല ആകുന്നത്‌ കണ്ടിരുന്നു. തീര്ച്ചയായും അത് കണ്ടപ്പോൾ വിഷമം തോന്നിയിരുന്നു. കാരണം സദാചാര പോലീസ് എതിര്ക്കപ്പെടെണ്ടത് തന്നെ പക്ഷെ ആ തെറ്റിനെ ചുംബന സമരം എന്നാ മറ്റൊരു തെറ്റ് കൊണ്ടേ നേരിടാൻ കഴിയൂ എന്നാ തെറ്റായ ധാരണ ആ കുട്ടിയുടെ ചിന്താ ധാരയിൽ പോലും എങ്ങനെ കടന്നു കൂടി എന്നത് എന്നെ അട്ഭുതുതപ്പെടുത്തുക കൂടി ചെയ്തു.എന്നാൽ ഇന്നലെ ചില മാധ്യമങ്ങളിൽ ഒരു വാർത്ത‍ കണ്ടു . ഇതേ പെണ്‍കുട്ടി ഒരു പുസ്തകം എഴുതിയിരിക്കുന്നു. അതിൽ ചുംബന സമരക്കാരെ അരാജക വാദികൾ എന്ന് വിശേഷിപ്പിച്ചു കൊണ്ട് നിശിതമായി വിമര്ഷിചിരിക്കുന്നു. തെറ്റുകൾ തിരുതപ്പെടുതുന്നത്  അഭിനന്ദനാർഹം തന്നെ. പക്ഷെ തെറ്റിനും ശരിക്കും ഇടയിലുള്ള അകലങ്ങല്ക്ക് ഇടയിൽ എന്താണ് സംഭവിച്ചത്. അതാണ് ഇവിടെ ചിന്തനീയം. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾക്കും ആശയങ്ങള്ക്കും പ്രമാണങ്ങൾക്കും അടിസ്ഥാനമായി തന്നെയാണ് നാം ഓരോരുത്തരും പ്രവര്ത്തിക്കേണ്ടത്. പക്ഷെ സാമൂഹികമായ വിഷയങ്ങളിൽ സ്വന്തം നിലപാടുകൾ അതും ശരിയുടെ പക്ഷം  ഉണ്ടെന്നിരിക്കെ  അവ ഉച്ചത്തിൽ വിളിച്ചു പറയാനുള്ള ആര്ജ്ജവം ആണ് വേണ്ടത്. നേതൃത്വം ശരി പറയുന്നിടത്തോളം ശരിയെന്നും പിന്നീടവർ തിരുത്തുമ്പോൾ തെറ്റെന്നും പറയേണ്ടി വരുന്നത് യുവത്വത്തിനു ഭൂഷണമല്ല. ഇവിടെ ആ പെണ്‍കുട്ടി തുടക്കം മുതൽ തന്നെ ചുംബന സമരത്തെ എതിർത്ത് പറഞ്ഞിരുന്നെങ്കിൽ , ഇപ്പോൾ ഈ പുസ്തകത്തിന്‌ മാറ്റ് കൂടിയേനെ . പക്ഷെ സാധാരണക്കാരന്റെ ചിന്തയിൽ ഇത്തരം വൈരുധ്യങ്ങൾ തോന്നുന്നു എങ്കിൽ അതിനു മറ്റാരെയും പഴി ചാരാനും  കഴിയില്ല. അങ്ങനെ വരുമ്പോഴാണ് നമ്മൾ പ്രതീക്ഷ അർപ്പിക്കുന്ന യുവത്വങ്ങൾ പോലും സംശയത്തിന്റെ നിഴലിൽ  ആകുന്നതു. തീര്ച്ചയായും നമ്മുടെ യുവത്വം കൂടുതൽ ജാഗ്രത കാട്ടേണ്ടിയിരിക്കുന്നു . സാമൂഹിക വിഷയങ്ങളിൽ എങ്കിൽ പോലും ശരിയുടെ പക്ഷത് നിന്ന് കൊണ്ട് സ്വന്തം നിലപാടുകൾ ധീരമായി പറയാനുള്ള ആര്ജ്ജവം ഉണ്ടാവണം. അതിനു മറ്റാരുടെയും വാക്കുകൾക്കു വേണ്ടി കാത്തു നില്കെണ്ടാതില്ല. ഒരു പക്ഷെ തുടക്കത്തിൽ നമ്മുടെത് ഒറ്റപ്പെട്ട ശബ്ദമായി തോന്നാം എങ്കിലും ശരിയുടെ പക്ഷം തന്നെയാവും അന്തിമ വിജയി. അതാണല്ലോ ഇപ്പോൾ കണ്ടതും............... 

2015 ഫെബ്രുവരി 15, ഞായറാഴ്‌ച

ദേശിയ ഗെയിംസ് കേരളത്തിന്‌ അഭിമാനമായി........ അഭിനന്ദനങ്ങൾ...........

തീര്ച്ചയായും ദേശിയ ഗെയിംസ് കേരളത്തിനും , ഓരോ മലയാളിക്കും അഭിമാനമായി. ഗയിംസിന്റെ ചർച്ചകൾ തുടങ്ങിയ സമയം മുതൽ ഗയിംസ് അവസാനിക്കുന്നത്‌ വരെയും വിമര്ശനങ്ങളും ആരോപണങ്ങളും നിറഞ്ഞു നിന്നു. തെറ്റുകൾ ചൂണ്ടി കാണി ക്കുന്നത്  നല്ലത് തന്നെ പക്ഷെ അതിന്റെ ഉദ്ധേശ ശുദ്ധി സാധാരണക്കാരന്‌ പോലും തെറ്റിധാരണ പരത്തുന്നത് ആയിക്കൂടാ. 28 വര്ഷങ്ങള്ക്ക് ശേഷം ദേശിയ ഗയിംസ് നമ്മുടെ മണ്ണിൽ എത്തിയപ്പോൾ കക്ഷി രാഷ്ട്രീയ ഭേദം മറന്നു കേരളത്തിന്‌ വേണ്ടി , മലയാളികള്ക്ക് വേണ്ടി ഒന്നായി നില്ക്കും എന്നാ വിശ്വാസം നമ്മൾ ഓരോരുത്തര്ക്കും ഉണ്ടായിരുന്നു. പക്ഷെ ആ വിശ്വാസം പല കോണുകളിൽ നിന്നും ഉണ്ടായില്ല. കുറ്റങ്ങൾ വിളിച്ചു പറയാൻ മാത്രമായി ചില ഇടങ്ങള ഒതുങ്ങി പോയി. അത് വളരെ നിര്ഭാഗ്യകരമായി പോയി. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കട്ടുംപോഴും ഒപ്പം നിന്നു അവ തിരുത്തി മുന്നോട്ട് പോവുകയായിരുന്നു ജനങ്ങള് ആഗ്രഹിച്ചിരുന്നത്. എന്ത് കൊണ്ടെന്നാൽ ഈ ഗയിമ്സിനെ സാധാരണക്കാർ രാഷ്ട്രീയത്തിന്റെ കണ്ണുകളിൽ കൂടിയല്ല കണ്ടിരുന്നത്‌. അത് കൊണ്ടാണ് അഭൂത പൂര്വ്വമായ ജനപങ്കാളിത്തം ഈ മേളക്ക് ഉണ്ടായതു.ഗയിംസ് നടക്കില്ല , മാറ്റി വയ്ക്കും തുടങ്ങി പലതരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായി. നമ്മുടെ മുഖ്യ ധാര മാധ്യമങ്ങളും ഈ വിവാദങ്ങൾ സജീവമായി നിലനിര്താൻ ശ്രമിച്ചിരുന്നു എന്നതും ദൌര്ഭാഗ്യകരമായി. ഇത്രയും വിവാദങ്ങള്ക്കു ഇടയിലും ദേശിയ ഗയിംസ കേരളത്തിന്റെ അഭിമാനമായി ,വളരെ വിജയകരമായി മാറ്റിയ ഓരോരുത്തര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..........

2015 ഫെബ്രുവരി 11, ബുധനാഴ്‌ച

പ്രണയലേഖനം..........

വീണ്ടും മറ്റൊരു പ്രണയദിനം കൂടി.... തനിക്കു ആദ്യമായി കിട്ടിയ പ്രണയ ലേഖനം ഒരു നിധി പോലെ ഇന്നും അയാള് സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഭാര്യയും കുട്ടികളുമായി കുടുംബമായി  കഴിയുമ്പോഴും ഇന്നും അയാള് പതിവ് തെറ്റിക്കാറില്ല. ഓരോ പ്രണയദിനത്തിലും താൻ നിധിപോലെ സൂക്ഷിക്കുന്ന ആ പ്രണയലേഖനം അയാൾ പുറത്തെടുക്കും. അത് ആസ്വദിച്ച് വായിക്കും. ആദ്യമൊക്കെ ഭാര്യക്ക്‌ ദേഷ്യം ആയിരുന്നു , പിന്നെ പരിഭവമായി , പിന്നെ പിന്നെ അതൊരു ശീലമായി. എന്നാ പിന്നെ അവളെ കെട്ടി അങ്ങ് സുഖമായി കഴിഞ്ഞാ പോരായിരുന്നോ , പലപ്പോഴും ഭാര്യയുടെ കളി വാക്കുകൾ അങ്ങനെയാണ്.  ഭൂതം നിധി കാക്കും പോലെ സൂക്ഷിക്കാൻ എന്താ അതിൽ എഴുതിയിരുക്കുന്നത് അവൾ ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കുകയാണ് പതിവ്. ഇന്നിതാ മറ്റൊരു പ്രണയദിനം കൂടി..... അയാള് തന്റെ പഴയ ഡയറിയിൽ സൂക്ഷിച്ചിരുന്ന തനിക്കു കിട്ടിയ ആദ്യ പ്രണയ ലേഖനം കൈയ്യിലെടുത്തു. അത് നിവര്ത്തി വായിക്കാൻ ഒരുങ്ങി . അപ്പോഴാണ് അവൾ കയറി വന്നത്. ഓ രാവിലെ തുടങ്ങിയോ . പിള്ളേർ ഇന്നലെ പറയുന്ന കേട്ടു ഇന്ന് പ്രണയ ദിനമാണ് , അവര്ക്ക് എന്തോ ആഘോഷങ്ങൾ ഒക്കെ ഉണ്ടെന്ന്. അവർ ആഘോഷിക്കട്ടെ എന്റെ മക്കളല്ലേ അവർ തെറ്റായ വഴിക്കൊന്നും പോകില്ല അയാൾ പറഞ്ഞു. ഈ അച്ഛന്റെ മക്കളല്ലേ അത് കൊണ്ടാ എനിക്ക് പേടി . പിള്ളേരെ കെട്ടിക്കാരായി എന്നിട്ടും പ്രണയലേഖനം വായിച്ചു രസിക്കുന്നു, അല്ല പിന്നെ ഇന്നിപ്പോ രണ്ടാം ശനിയാഴ്ച കൂടി അല്ലെ ഓഫീസിലും പോകണ്ട സ്വപ്നം കണ്ടു ഇരിക്കാമല്ലോ, ഇവിടെ നൂറു കൂട്ടം കാര്യങ്ങളുണ്ട് അതൊന്നും അറിയണ്ടല്ലോ, അവൾ പരിഭവിച്ചു. എന്റെ പ്രിയതമേ നീ പോയി ഒരു ചായ കൊണ്ട് വാ അപ്പോഴേക്കും ഞാൻ ഇതൊന്നു വായിച്ചു തീര്ക്കട്ടെ . ഓ ശരി ശരി അവൾ അടുക്കളയിലേക്കു നടന്നു. അയാള് പ്രണയ ലേഖനം കൈയിലെടുത്തു അപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്, മുറിക്കുള്ളിൽ റേഞ്ച് ഇല്ല , അയാള് പുറത്തേക്കിറങ്ങി. അപ്പോഴാണ് അവൾ ചായയുമായി തിരികെ വന്നത്. പുറത്തു ആരെയോ ഫോണ്‍ ചെയ്യുന്ന ശബ്ദം കേള്ക്കാം, പ്രണയലേഖനം മേശപ്പുറത്തു തന്നെ ഉണ്ട് .അതെടുത്തു നോക്കിയാലോ , പിന്നെ കരുതി പാവം വേണ്ട അത് രഹസ്യമായി തന്നെ ഇരുന്നോട്ടെ .പെട്ടെന്ന് വീശിയ ചെറിയ കാറ്റിൽ പ്രണയലേഖനം പറന്നു അവൾക്കു അരികിലേക്ക് വീണു . അവളുടെ കണ്ണുകൾ അതിലെ വരികളിൽ ഉടക്കി. ഒരു വരി മാത്രമുള്ള പ്രണയലേഖനം . അതിലെ വരികൾ ഇങ്ങനെ ആയിരുന്നു " നിന്നെ പോലെ ഒരു വായ്‌ നോക്കിയെ പ്രേമിക്കാൻ മാത്രം മണ്ടിയല്ല ഞാൻ ". പെട്ടെന്ന് അവൾ ആ പ്രണയലേഖനം എടുത്തു മേശപ്പുറത്തു വച്ചു തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ അയാൾ. പരസ്പരം നോക്കിയപ്പോൾ തങ്ങളുടെ മുഖത്തെ ഭാവം എന്താണെന്നു അവര്ക്ക് പോലും അറിയാൻ സാധിച്ചില്ല. പതിയെ അയാൾ അവളെ  നോക്കി പുഞ്ചിരിച്ചു , അവളുടെ ചുണ്ടിലും പുഞ്ചിരി വിടര്ന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി , പ്രണയത്തിന്റെ പൊട്ടിച്ചിരി........

2015 ഫെബ്രുവരി 10, ചൊവ്വാഴ്ച

ചൂലിൽ നിന്നും തീപ്പെട്ടിയിലെക്കുള്ള ദൂരം..........

ഡല്ഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാര്ട്ടി സമ്പൂർണ്ണ വിജയം നേടിയിരിക്കുന്നു.ആം ആദ്മി പാര്ട്ടിയുടെ ഈ മുന്നേറ്റം കേരളം ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എല്ലാ രാഷ്ട്രീയ കക്ഷികല്ക്കും ഉള്ള ഒരു മുന്നറിയിപ്പാണ്. തീര്ച്ചയായും ഒരു സ്വയം വിമർശനത്തിനു എല്ലാ പാർട്ടികളെയും ഉദ്ബോധിപ്പിക്കുന്ന ഒരു തിരെഞ്ഞെടുപ്പ് ഫലം. ഇവിടെ ആം ആദ്മി പാര്ട്ടി ഒരു പ്രതീകമാണ്‌ . അതുപോലെ സമൂഹത്തിന്റെ ഏതു നിലയിൽ ഉള്ളവര ആയാലും അവസ്സര വാദ  രാഷ്ട്രീയത്തിന് ഉള്ള കനത്ത തിരിച്ചടി കൂടിയായി ഈ ഫലം. അതിനുമൊക്കെ അപ്പുറത്ത് പൊതുജനം കഴുതകൾ എന്ന അബദ്ധ ധാരണയെ  തിരുത്തി കുറിക്കുന്നത് കൂടിയാണ് ഈ തിരെഞ്ഞെടുപ്പ് ഫലം എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. ഒരു ഭരണ കൂടത്തിനു ഒട്ടേറെ പരിമിതികൾ ഉണ്ട്   എങ്കിലും അത്തരം പരിമിതികൾക്ക്‌ ഉള്ളില നിന്ന് കൊണ്ട് ജനോപകാര പ്രദമായി എങ്ങനെ പ്രവര്തിക്കാൻ കഴിയുന്നു എന്നതാകും ആം ആദ്മി പാര്ട്ടിയുടെ ജയത്തിന്റെയും പരാജയത്തിന്റെയും അടിസ്ഥാനം.
ആം ആദ്മി പാര്ട്ടി ആദ്യം അധികാരത്തിൽ എത്തിയപ്പോൾ 2013 ഡിസംബർ 10 നു ബ്ലോഗിൽ ഞാൻ എഴുതിയ ചൂലിൽ നിന്നും തീപ്പെട്ടിയിലെക്കുള്ള ദൂരം എന്ന കുറിപ്പാണ് ചുവടെ.  ഇന്നത്തെ സാഹചര്യത്തിലും ആ കുറിപ്പിന് പ്രസക്തിയുണ്ട്........

ലോകത്ത് ഒരു വ്യക്തിയും മറ്റൊരു വ്യക്തിക്കും , ഒരു പ്രസ്ഥാനവും മറ്റൊരു പ്രസ്ഥാനത്തിനും വെല്ലുവിളി അല്ല ,സ്വന്തം കടമകളും കര്തവ്വ്യങ്ങളും ഉത്തര വാദിത്ങ്ങളും ശരിയാം വണ്ണം നിര്വ്വഹിക്കുക ആണെങ്കിൽ മാത്രം .  പ്രധാനപ്പെട്ട രണ്ടു കക്ഷികൾ മാത്രം ഉള്ള സംസ്ഥാനങ്ങൾ മാത്രം ആണെങ്കിൽ പോലും ഒരു തിരെഞ്ഞെടുപ്പ് അടുക്കുമ്പോൾ അവർ ജനങ്ങളെ സമീപിക്കുന്നത് എതിര് പാര്ടിയുടെ കോട്ടങ്ങൾ ചൂണ്ടിക്കാട്ടി മാത്രമാകും. ഭരണ പക്ഷത്  ആയാലും പ്രതി പക്ഷത് ആയാലും ഒരു കക്ഷിക്ക് എതിര് പാർട്ടിയുടെ കോട്ടങ്ങൾ പറയുന്നതിന് മുകളില തങ്ങളുടെ സ്ഥാനത് ഇരുന്നു കൊണ്ട് ചെയ്താ നല്ല കാര്യങ്ങളും നേട്ടങ്ങളും ജനങ്ങളോട് ഉറക്കെ പറയാൻ സാധിക്കതിടത്തോളം  , ജനങ്ങൾ അത് ശരിയാണ് എന്ന് ഏറ്റു   പറയാത്തിടത്തോളം  അവർ മറ്റു മാർഗ്ഗങ്ങൾ തേടി പോകും. തങ്ങൾക്കു ഒപ്പമുള്ളവർ തങ്ങളുടെ ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റി തരുന്നു എന്നുണ്ടെങ്കിൽ ആരും മറ്റൊരു മാര്ഗ്ഗതെ കുറിച്ച് ചിന്തിക്കില്ല . അത് കൊണ്ടാണ് പല ഇടങ്ങളിലും 20 ഉം  25 ഉം വർഷങ്ങൾ ഒരു കക്ഷി തന്നെ ഭരിക്കുന്നത്‌. ഇപ്പോൾ തന്നെ  ഡൽഹിയിലെ ജനങ്ങൾ പ്രതീക്ഷയോടെ ചൂൽ എല്പിചിരിക്കുന്നവർ ചൂലിന്റെ ധര്മ്മം മറന്നു  അത് ഒരു മൂലയിലോ, വാരിയിലോ തിരുകി വച്ചാൽ ഉപയോഗ ശുന്യമായ ചൂൽ ഉള്പ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചുകളയാൻ ജനങ്ങൾ തീപ്പെട്ടികൾ അന്വോഷിച്ചു പോയാലും അതിശയിക്കപ്പെടെണ്ട കാര്യമില്ല........


2015 ഫെബ്രുവരി 6, വെള്ളിയാഴ്‌ച

അപായ ചങ്ങലയുടെ ദുഖം........

മലയാളികള്‍ ഒരിക്കലും മറക്കാത്ത സംഭവം, ഗോവിന്ദച്ചാമിയെന്ന ഒറ്റക്കയ്യന്‍ സൗമ്യ എന്ന 23കാരിയെ ക്രൂരമായി ആക്രമിച്ച് കൊല്ലപ്പെടുത്തിയിട്ട് ഇന്ന് നാലുവര്‍ഷം. തീവണ്ടിയുടെ ചൂളം വിളി കേള്‍ക്കുമ്പോഴും ഓരോ അമ്മമാരുടെയും മനസിലൂടെ പാഞ്ഞു പോകുന്ന പേരായി മാറി സൗമ്യ. നാലുവര്‍ഷം മുമ്പ് ഫെബ്രുവരി ആറിനാണ് സൗമ്യ കേരളത്തിന്റെ നൊമ്പരമായത്.
2011 ഫെബ്രുവരി 1ന് ട്രെയിന്‍ യാത്രയിലാണ് ചെറുതുരുത്തിക്കടുത്തുവച്ച് ഗോവിന്ദച്ചാമിയെന്ന ഒറ്റക്കയ്യന്‍ സൗമ്യയെ ആക്രമിക്കുന്നത്. പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയപ്പെട്ട സൗമ്യയെ ഇയാള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് സൗമ്യ മരണത്തിന് കീഴടങ്ങി. പുതിയ വാർത്തകൾക്കും ഇരകള്ക്കും വേണ്ടി പായുന്ന വര്ത്തമാന കാല സമൂഹത്തിനു ഒരു ഒര്മ്മപ്പെടുത്തൽ ആയി 2011 ഫെബ്രുവരി 7 നു ബ്ലോഗില ഞാൻ എഴുതിയ അപായ ചങ്ങലയുടെ ദുഖം എന്നാ കവിത ചുവടെ.........

ഞാനൊരു അപായ ചങ്ങല,
നടുക്കും ദുരന്തത്തിന്‍ മൂക സാക്ഷി
പൂവാം കുരുന്നു പോല്‍ സൌമ്യമാം
എന്‍ സോദരീ സൌമ്യെ നിന്നെയോര്‍ത്തു
നിശബ്ധമായി കേഴുന്നു ഈ ഞാന്‍,
പാറി വന്നൊരാ പൂമ്പാറ്റ പോലെ നീ
തീവണ്ടി മുറിയിലേക്ക് ഓടിയെത്തി,
ജീവിതം തന്നൊരാ സുഖ ദുഖം ഒക്കെയും,
പങ്കിടാനായി വരുന്നുണ്ട് ഒരാള്‍ നാളെ,
പുത്തന്‍ പ്രതീക്ഷയും, സ്വപ്നങ്ങളുമായി,
വീട് അണയുവാന്‍ നീ വെമ്പല്‍ കൊള്കെ
,ഇരുളിന്‍ മറ പറ്റി വന്നൊരാ കാട്ടാളന്‍ ,
നിന്‍ സ്വപ്നങ്ങളൊക്കെയും തച്ചിടുമ്പോൾ
കേട്ടില്ല ആരുമേ നിന്‍ ദീന രോദനം
കേള്‍ക്കാതതല്ല , കേട്ടതായി ഭാവിച്ചില്ല,
ഞാനാം അപായ ചങ്ങല കണ്ടതില്ലാരും
കാണാത്തതല്ല ,കണ്ടതായി നടിച്ചില്ല,
സ്വാര്‍ത്ഥ ഭാരത്താല്‍ പൊങ്ങിയില്ല ഒരു  കരവും,
പൊറുക്കുക പ്രിയ സോദരീ നീ ,
സഹജീവി ദുഃഖം തിരിച്ചരിയതോരീ  ,
സ്വാര്താന്ധമാം ലോകം തുടരുവോളം
അപായ ചങ്ങലകള്‍ ഞങ്ങള്‍ നിസ്സഹായര്‍......

2015 ഫെബ്രുവരി 2, തിങ്കളാഴ്‌ച

മോഹൻലാലിന് സ്നേഹപൂര്വ്വം ............

മലയാളത്തിന്റെ മഹാനടൻ ശ്രീ മോഹൻലാലിന് എതിരെ ഉയരുന്ന വിമർശനങ്ങൾ വളരെ ദൌർഭാഗ്യകരമാണ്. ഈ അടുത്ത കാലത്താണ് മോഹൻ ലാലിനും കുടുംബത്തിനും എതിരെ വ്യക്തിപരമായി ഏറെ അധിക്ഷേപങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. അതിനു എതിരെ അദ്ദേഹത്തിന് നിയമ നടപടി സ്വീകരിക്കേണ്ടി വരിക പോലും ചെയ്തു. അതിനു പിന്നാലെ ആണ് ഇപ്പോൾ ലാലിസം എന്നാ പരിപാടിയുമായി ബന്ധപ്പെട്ടു കൂടുതൽ അവഹേളനങ്ങൾ അദേഹത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. എന്തായാലും ലാലിസം എന്നാ പരിപാടിക്ക് വേണ്ടി വാങ്ങിയ പ്രതിഫലം തിരിച്ചു നല്കുവാനുള്ള അങ്ങയുടെ തീരുമാനത്തോട് വ്യക്തിപരമായി യോജിക്കുന്നു. ആരെയും പേടിച്ചിട്ടല്ല , ആരോടും പരിഭവിച്ചിട്ടുമല്ല എന്നാൽ മോഹൻലാലിനെ പോലെ പോലെ ഒരു കലാകാരന് അങ്ങനെയേ പ്രതികരിക്കാൻ കഴിയൂ. എന്തൊരു സമൂഹമാണിത്. കടിച്ചു കീറാൻ ഇരകളെ തേടി പായുന്ന ഒരു സമൂഹം.ഒരു ഇരയിൽ തൃപ്തി കണ്ടെത്തി കഴിഞ്ഞാൽ അവർ മറ്റൊരു ഇരക്ക് പിന്നാലെ പാഞ്ഞു കൊള്ളും. തീര്ച്ചയായും ദേശിയ ഗയിംസിന്റെ തുടക്കം ഗംഭീരം തന്നെ ആയിരുന്നു. ഒരു പക്ഷെ ബീജിങ്ങിലെ പക്ഷികൂട്ടിൽ നടന്ന ചടങ്ങിനെയും വെല്ലുന്ന സാംസ്‌കാരിക തനിമ നിറഞ്ഞ പരിപാടി തന്നെ ആയിരുന്നു. പിന്നെ വിമര്ശനം ഉയര്ന്നത് ലാലിസം എന്നാ പരിപാടിയെ കുറിച്ച് ആയിരുന്നു. തീര്ച്ചയായും ലാലിസതിനു പോരായ്മകൾ വന്നിട്ടുണ്ടാകാം , അതിനെതിരെ വിമർശങ്ങൾ സ്വാഭാവികവുമാണു് . പക്ഷെ അത്തരത്തിലുള്ള വിമർശങ്ങൾ ഒരു കലാകാരന്റെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്ന തരത്തിൽ ആയതു ദുഖകരമാണ്. മോഹൻലാലിനെ പോലെ ആത്മസമർപ്പണം നടത്തുന്ന ഒരു കലാകാരന്റെ ഹൃദയം എത്ര മാത്രം മുറിപ്പെട്ടിട്ടുണ്ടാകാം. അതിന്റെ പിന്നിലെ ആത്മ സമര്പ്പണം , കഠിന പ്രയത്നം ഒന്നും കണ്ടില്ലെന്നു വൈക്കാതെ ആ മനുഷ്യനെ കടിച്ചു കുടഞ്ഞ സമൂഹം ആത്മ വിമർശനത്തിന് തയ്യാറാകണം. എന്തായാലും ഒരു ചിത്രത്തിന് രണ്ടു കോടിയിൽ ഏറെ പ്രതിഫലം കിട്ടുന്ന മോഹൻലാലിന് ലാലിസതിന്റെ പ്രതിഫലം കൊണ്ടേ  ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ കഴിയൂ  എന്ന് ഈ വിമർശകർക്ക് പോലും ചിന്തിക്കാവുന്നത്തെ ഉള്ളു. ഒരു മലയാളി എന്നാ നിലയിൽ ഒരു കേരളീയൻ എന്നാ നിലയിൽ ഇന്ത്യക്ക് മുന്നില് ലോകത്തിനു മുന്നില് തല ഉയരത്തി നില്ക്കാൻ നമുക്ക് കിട്ടിയ ഒരു അവസ്സരമാണ് ദേശിയ ഗെയിംസ് . അത് ഇത്തരത്തിൽ വ്യക്തിപരമോ, രാഷ്ട്രീയ പരമോ , സാംസ്‌കാരിക പരമോ ആയ വൈരാഗ്യങ്ങൾക്കും വിധ്വേഷങ്ങല്ക്കും ഭിന്നതകൾക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നത് അപമാനകരമാണ്. നാനാത്വത്തിൽ ഏകത്വം എന്നതുപോലെ വിവിധ സംസ്കാരങ്ങൾ മലയാള മണ്ണിൽ ഒത്തു ചേരുന്ന ഈ വേളയിൽ കേരളം എന്നാ എകത്വതിൽ പോലും നാനാത്വം പുലര്ത്തുന്ന മലയാളി സമൂഹം ആത്മ പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.....തീര്ച്ചയായും നമ്മുടെ വീഴ്ചകളുടെ സമയത്ത് തന്നെയാണ് നമ്മുടെ യദാർത്ഥ സുഹൃത്തുക്കളെ നമുക്ക് തിരിച്ചറിയാൻ കഴിയുന്നത്‌, അവർ എപ്പോഴും നമ്മോടൊപ്പം ഉണ്ടാവും , മറ്റെല്ലാം വെറും ആൾക്കൂട്ടങ്ങൾ മാത്രം........ പ്രിയപ്പെട്ട മോഹൻലാൽ എന്തൊക്കെ ആശ്വസ്സ വാക്കുകൾ പറഞ്ഞാലും അങ്ങയുടെ ഹൃദയത്തിനു ഏറ്റ മുറിവിനു പകരമാവില്ല എങ്കിലും മലയാളത്തിന്റെ മഹാനടനെ തിരിച്ചറിയുന്ന , സ്നേഹിക്കുന്ന , ബഹുമാനിക്കുന്ന ഒരു വലിയ സമൂഹം എന്നും  ഇവിടെ ഉണ്ടാവും....  പ്രാർത്ഥനയോടെ.....................

2015 ഫെബ്രുവരി 1, ഞായറാഴ്‌ച

ലഹരിയിൽ മുങ്ങുന്ന മലയാള സിനിമ.............


കൊച്ചിയിൽ മയക്കുമരുന്നുമായി യുവനടനും യുവതികളും അറെസ്റ്റിൽ ആയതോടെ ന്യൂ ജനറേഷൻ സിനിമകളെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. തീര്ച്ചയായും ന്യൂ ജനറേഷൻ എന്നാ പേരില് തെറ്റായ സന്ദേശം നല്കുന്ന ഒരാള്ക്കും ഇത്തരം സാമൂഹിക അധപതനതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മാറാൻ കഴിയില്ല . ഇത്തരത്തിൽ ചിത്രം എടുക്കുന്ന പല സംവിധായകരും പറയുന്നത് കേട്ടിട്ടുണ്ട് സമൂഹത്തെ ഉദ്ധരിക്കുക എന്നതല്ല ലക്‌ഷ്യം മറിച്ചു ലാഭം ഉണ്ടാക്കുകയാണ് എന്നത്. പക്ഷെ അപ്പോഴും അവർ മറന്നു പോകുന്ന ഉത്തരവാദിത്വങ്ങളും  യാദര്ത്യങ്ങളും  ആണ് ഇന്ന് ഞെട്ടിപ്പിക്കുന്ന വാർത്തകൾ ആയി നിറയുന്നത്. 
സമൂഹത്തിനു വേണ്ടി ഉണ്ടാക്കപ്പെടുന്ന  അവതരിപ്പിക്കപ്പെടുന്ന ഒരു കലാ സൃഷ്ട്ടിക് തീര്ച്ചയായും സമൂഹത്തോട് പ്രതിബദ്ധത അനിവാര്യമാണ്.......

തീര്ച്ചയായും കലാകാരന് സമൂഹത്തോട് പ്രതിബദ്ധത ഉണ്ട്. ഇപ്പോൾ  ഇത് പറയാൻ കാരണം ഈയിടെ തന്റെ സിനിമകളെ  കുറിച്ച് വിമര്ശനം ഉയർന്നപ്പോൾ ഒരു യുവ സംവിധയകാൻ പറയുന്ന കേട്ടു, ഞാൻ സമൂഹത്തെ ഉധരിക്കാനല്ല സിനിമ എടുക്കുന്നത്, മറിച്ച് സാമ്പത്തിക നേട്ടം തന്നെയാണ് ലക്‌ഷ്യം എന്ന്. ഇത്തരം വാക്കുകൾ ഒരു യഥാര്ത കലാകാരന് ചേര്ന്നതല്ല. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് എന്ത് മൂല്യ ച്ചുതിയും  ചിത്രീകരിക്കാൻ തയ്യാറാകുമ്പോൾ  സമൂഹം അതിനെതിരെ പ്രതികരിക്കും . നിങളുടെ ഒരുചിത്രത്തിന്റെ പരാജയം , മികച്ച രീതിയിൽ മറ്റൊരു സിനിമ ഉണ്ടാക്കുന്നതിലൂടെ മാറാവുന്നത്തെ ഉള്ളു, എന്നാൽ നിങ്ങൾ ഒരു ചിത്രത്തിലൂടെ സമൂഹത്തില എത്തിക്കുന്ന തെറ്റായ സന്ദേശങ്ങളും, മൂല്യ ച്യുതികളും എളുപ്പം മായ്ച്ചു കളയാൻ കഴിയുന്നതല്ല. കാരണം സിനിമ പോലുള്ള ഒരു മാധ്യമത്തിനു അത്രയും സ്വാധീനം ഉണ്ട് എന്നത് തന്നെ. തെറ്റായ സന്ദേശങ്ങളും മൂല്യ ശോഷണവും , തെറി വിളികളുമായി വരുന്ന സിനിമകളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്താൻ മാധ്യമങ്ങളും , പ്രേക്ഷകരും തയ്യാറാകണം. സെൻസർ ബോർഡിൽ തങ്ങളുടെ ബന്ധുക്കളോ, വേണ്ടപ്പെട്ടവരോ ഉണ്ടെങ്കിൽ എന്ത് അസംബന്ധവും ചിത്രീകരിക്കാനും തെറിവിളികൾ ഉള്പ്പെടുതനും , ഒന്ന് രണ്ടു ബീപ് ശബ്ദങ്ങള കേള്പ്പിച്ചു കൊണ്ട് ചിത്രം പ്രദര്ശനത്തിന് എത്തിക്കാം എന്ന് കരുതുന്നവർക്ക് മാധ്യമങ്ങളും, പ്രേക്ഷകരും ചുട്ട മറുപടി കൊടുക്കണം. രാജാവ്‌ നഗ്നൻ ആണ് എന്ന് വിളിച്ചു പറയാനുള്ള ആര്ജ്ജവം നമ്മുടെ സമൂഹത്തിനും, പ്രേക്ഷകര്ക്കും മാധ്യമങ്ങള്ക്കും ഉണ്ട് എന്ന കാര്യം ഓര്ക്കുക.......

2015 ജനുവരി 29, വ്യാഴാഴ്‌ച

അത് ഞാൻ തന്നെയാണ്...........

ദിനം പ്രതി വര്ദ്ധിച്ചു  വരുന്ന വാഹനാപകടങ്ങൾ.അതിലേറെ വിഷമകരം  ഈ വാഹനാപകടങ്ങളിൽ പെട്ട് സമയത്ത് വൈദ്യ സഹായം ലഭിക്കാതെ നിരത്തുകളിൽ പൊലിയുന്ന ജീവനുകൾ അനവധി എന്നുള്ളതാണ്. ഇത്തരം അനവധി കേസുകൾ ഓരോ ദിവസ്സവും കേരളത്തില അങ്ങോളം ഇങ്ങോളം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. നമ്മുടെ സമൂഹ മനസാക്ഷിക്ക് എന്ത് പറ്റി ? . അപകടത്തിൽ പെടുന്നവരെ കാണുമ്പോൾ അത് നമ്മൾ തന്നയാണ് അല്ലെങ്കിൽ നമുക്ക് വേണ്ടപ്പെട്ടവർ തന്നെയാണ് , അല്ലെങ്കിൽ നാളെ നമുക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകാം എന്നാ നിസ്സ്വര്തമായ ചിന്ത നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു... ഇനിയും വിലപ്പെട്ട ഒരു ജീവൻ കൂടി നഷ്ട്ടമാകാതെ നമുക്ക് പ്രവര്ത്തിക്കാം.....

വാഹനാപകടങ്ങളിൽ പരുക്കേറ്റു വഴിയിൽ കിടക്കുന്നവരെ കണ്ടാൽ പോലീസിൽ അറിയിക്കാനുള്ള ടോൾ ഫ്രീ നംബര് - 1099
ഹൈവേ സുരക്ഷാ ഹെല്പ് ലൈൻ - 9846100100
എസ്‌ എം എസ്‌ നമ്പർ - 94979 00000
പോലീസ് ആസ്ഥാനം - 0471 - 3244000, 3245000

തിങ്ങി നിറഞ്ഞ ജനക്കൂട്ടം
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരന്നാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കർണങ്ങളാൽ
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................

2015 ജനുവരി 24, ശനിയാഴ്‌ച

പിക്കെറ്റ് 43 - സ്നേഹത്തിന്റെ , സൌഹൃദത്തിന്റെ , മാനുഷിക മൂല്യങ്ങളുടെ മഹനീയ മാതൃക .....

ഇന്നലെ തിരുവനന്തപുരം ശ്രീ വിശാഖിൽ നിന്ന് ഞാനും  ഗിരിയും ചേർന്ന് പിക്കെറ്റ് 43 കണ്ടു. സ്നേഹത്തിന്റെ , സൌഹൃദത്തിന്റെ , മാനുഷിക മൂല്യങ്ങളുടെ മഹനീയ മാതൃക തന്നെയാണ് പിക്കെറ്റ് 43. ഏറെ കലുഷിതമായ ഈ  വര്ത്തമാനകാല ലോകത്തിൽ സ്നേഹത്തിന്റെ സൌഹൃദത്തിന്റെ സമാധാനത്തിന്റെ സന്ദേശമാണ് പിക്കെറ്റ് 43 അനാവരണം ചെയ്യുന്നത്. ഹരീന്ദ്രൻ നായര് എന്നാ ഇന്ത്യൻ പട്ടാളക്കരന്റെയും മുഷറഫ് എന്നാ പാകിസ്താൻ പട്ടാളക്കരന്റെയും സൌഹൃദ കഥയിലൂടെ ആഗോളതലത്തിൽ തന്നെ വളരെ ചര്ച്ച ചെയ്യപ്പെടണ്ട , ച്നിതിക്കേണ്ട വിഷയമാണ്‌ പിക്കെറ്റ് 43 യുടേത്. യുദ്ധം അല്ലെങ്കിൽ സമാധാനം അത് നടക്കുന്നത് അല്ലെങ്കിൽ തീരുമാനിക്കപ്പെടുന്നത് സമീപനങ്ങളുടെ വൈരുധ്യതയിൽ നിന്നാണ് എന്ന യാദര്ത്യം ഓരോ പ്രേക്ഷകനും തിരിച്ചറിയപ്പെടുന്നു. തീര്ച്ചയായും യാന്ത്രികമായ ഈ വര്ത്തമാന കാല ജീവിതത്തിൽ നാം ഓരോരുത്തരും പിക്കെറ്റ് 43 കളിൽ ആണ് കഴിയുന്നത്‌. തൊട്ടടുത്തുള്ള ഒരാളെ പോലും തിരിച്ചറിയാൻ കഴിയാതെ , ആരോടും  സ്നേഹമോ , സൗഹൃദമോ പുലര്താൻ കഴിയാതെ എന്തിനെയും സംശയ ദൃഷട്ടി യോട് മാത്രം നോക്കി കാണാൻ വിധിക്കപ്പെട്ട ഒരു സമൂഹമാണ്‌ നമ്മുടേത്‌. അത് കൊണ്ട് തന്നയാണ് നടു റോഡിൽ ചോര വര്ന്നോലിച്ചു കിടക്കുന്ന സഹജീവിയെ , അയാൾ തങ്ങളുടെ ബന്ധുവാണോ , സുഹൃത്താണോ , അയൽക്കാരൻ ആണോ എന്ന് പോലും നോക്കാൻ നില്ക്കാതെ ഓടിയകലുന്ന ഒരു സമൂഹമായി  നമ്മൾ മാറിയിരിക്കുന്നത്. അത്തരം ഒരു സാമൂഹിക കഴ്ച്ചപ്പ്പാടിനു ഉള്ള വ്യക്തവും ശക്തവുമായ മറുപടിയാണ് ഹരീന്ദ്രൻ നായര് എന്ന ഇന്ത്യൻ പട്ടാളക്കരന്റെയും മുഷറഫ് എന്ന പാകിസ്താൻ പട്ടാളക്കരന്റെയും സൌഹൃദ കഥ പറയുന്ന  പിക്കെറ്റ് 43  . തീര്ച്ചയായും മലയാളത്തിൽ മാത്രം ഒതുങ്ങേണ്ട ചിത്രമല്ല പിക്കെറ്റ് 43 ഇന്ഗ്ലിഷ് ഉള്പ്പെടയുള്ള എല്ലാ ഭാഷകളിലേക്കും ഡബപ് ചെയ്തു ലോകം എങ്ങും പ്രദര്ശിപ്പിക്കണം കാരണം പിക്കെറ്റ് 43 നല്കുന്ന സന്ദേശ ത്തിന്റെ വ്യാപ്തി അത്ര വലുതാണ്‌. ഒപ്പം കുടുംബ ബന്ടങ്ങളുടെ മാനുഷിക മൂല്യങ്ങളുടെ നൂലിഴകളും അതി മനോഹരമ്യി തുന്നി ചേര്ത്തിരിക്കുന്നു. തീര്ച്ചയായും സംവിധയകാൻ മേജര് രവി അഭിനന്ദനം അര്ഹിക്കുന്നു. പ്രകടനത്തിന്റെ കാര്യത്തില പ്രിത്വിരാജ് വീണ്ടും നമ്മെ വിസ്മയിപ്പിക്കുന്നു. ഒരു പക്ഷെ പ്രിത്വിരാജിനെ പോലെ ഒരു അഭിനേതാവ് മലയാൽ സിനെമക്ക് കിട്ടിയ ഭാഗ്യമാണ് , അഭിമാനമാണ്. അത്ര ഉജ്ജ്വലംയാണ് പ്രിഥ്വി പ്രകടനം നടത്തിയിരിക്കുന്നത്. ഒപ്പം ജാവേദ്‌ ജഫ്രി മനസ്സ് നിരക്കുന്ന പ്രകടനം കാഴ്ചവച്ചിരിക്കുന്നു. എടുത്തു പറയേണ്ടത് ബാക്കര്ടി എന്ന നായയുടെ പ്രകടനമാണ്. ഇപ്പോൾ ജീവിച്ചിരിപ്പില്ല എങ്കിലും പ്രേക്ഷകരുടെ ഹൃദയത്തിൽ എന്നും ബാക്കര്ടിക്ക് സ്ഥാനം ഉണ്ടാവും. തീര്ച്ചയായും പിക്കെറ്റ് 43 കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സ് അർദ്രമാകും. സ്നേഹത്തിനെയും സൌഹൃദത്തിന്റെയും , മാനുഷിക മൂല്യങ്ങളുടെയും വില അറിയാവുന്ന ഏതൊരാളും പിക്കെറ്റ് 43 എന്ന ചിത്രത്തെ നെഞ്ചോട്‌ ചേര്ക്കും.........  പിക്കെറ്റ് 43 പോലെ ഒരു ചിത്രം സമ്മാനിച്ചതിന് അല്ല പ്രവതകര്ക്കും ഒരു പാട് നന്ദി... ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും....... പ്രാർത്ഥനയോടെ.........

2015 ജനുവരി 22, വ്യാഴാഴ്‌ച

"താന്‍ താന്‍ നിരന്തരം ചെയ്യുന്ന പാപ കര്മ്മങ്ങള്‍ തൻ ഫലം .., താന്‍ താന്‍ അനുഭവിച്ചീടുകെന്നേവരൂ."

"താന്‍ താന്‍ നിരന്തരം ചെയ്യുന്ന പാപ കര്മ്മങ്ങള്‍ തൻ ഫലം ..,
താന്‍ താന്‍ അനുഭവിച്ചീടുകെന്നേവരൂ."

ഇന്നലെ മുൻ ബി സി സി ഐ  പ്രസിഡന്റ്‌ ശ്രീനിവാസൻ, മൈയപ്പൻ , രാജ് കുന്ദ്ര, ചെന്നൈ സൂപ്പർ കിങ്ങ്സ് , രാജസ്ഥാൻ റോയൽസ് എന്നിവര്ക്കെതിരെയുള്ള സുപ്രീം കോടതി പരാമർശങ്ങൾകേട്ടപ്പോൾ മുകളില പറഞ്ഞ വരികളാണ് ഓര്മ്മ വന്നത്. തുഞ്ചത്ത് എഴുത്തച്ഛന്റെ വരികൾ ആണിവ . ശ്രീരാമൻ ലക്ഷ്മണനോട് പറയുന്നത്.  നമ്മൾ ആര് എന്ത് അധര്മ്മം പ്രവര്തിച്ചാലും അതിന്റെ ഫലം ഇന്നല്ലെങ്കിൽ നാളെ നമ്മൾ അനുഭവിക്കുക തന്നെ ചെയ്യും . ചിലപ്പോൾ സ്വന്തം അധികാരവും സമ്പത്തും സ്വാധീനവും ഉപയോഗിച്ച് കുറച്ചു കാലം പിടിച്ചു നില്ക്കാൻ കഴിയും എന്നാലും അന്തിമ വിധിയെ തടുക്കാൻ ആര്ക്കും കഴിയില്ല. ശ്രീശാന്ത് എന്നാ ചെറുപ്പക്കാരനെ ബലിയാടാക്കി ,ധോണി ഉള്പ്പെടെയുള്ളവരെ സംരക്ഷിച്ചതിന് ദൈവം നല്കിയ മറുപടി തന്നെയാണിത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് എല്ലാവര്ക്കും ബാധകമായിരിക്കണം . അല്ലെങ്കിൽ എല്ലാവരെയും അതിൽ നിന്ന് മുക്തരാക്കണം അല്ലാതെ തങ്ങൾക്കു താല്പര്യം ഉള്ളവരെ സംരക്ഷിക്കുകയും അല്ലാത്തവരെ നിഷ്കരുണം തള്ളുകയും ചെയ്യുന്ന അധര്മ്മം എന്നും നില നില്ക്കുകയില്ല.ഇനിയെങ്കിലും ബി സി സി ഐ കണ്ണ് തുറക്കണം , അർഹാതയുള്ളവർക്ക് ടീമിൽ സ്ഥാനം നല്കണം. അര്ഹത ഇല്ലാത്തവർക്ക് , സ്വാർത്ഥ മോഹികല്ക്ക് ഇനി ടീമിൽ സ്ഥാനം നല്കരുത്. ക്രിക്കെട്ടിനെ നെഞ്ചോട്‌  ചേർത്ത് സ്നേഹിച്ച എന്നെപോലെ യുള്ള ആയിരങ്ങൾക്ക് ഒരിക്കൽ കൂടി എല്ലാം മറന്നു ക്രിക്കെട്ടിനെ സ്നേഹിക്കാൻ നിങ്ങൾ അവസ്സരം ഒരുക്കണം. ഇവിടെ ആരും നമ്മുടെ ശത്രുവല്ല  ആരെയും ശിക്ഷിക്കണം എന്നുമില്ല . പക്ഷെ നീതി അത് എല്ലാവര്ക്കും തുല്യമായിരിക്കണം. ശ്രീശാന്ത് എന്നാ കളിക്കാരൻ കളിക്കളത്തിൽ തിരിച്ചു എത്തണം എങ്കിൽ മാത്രമേ നീതി അതിന്റെ പൂര്ന്നത കൈവരിക്കൂ. അല്ലാത്ത പക്ഷം ഇനിയുമേറെ കാലം ഇന്ത്യൻ ക്രിക്കെടിനെ ശാപം പിന്തുടരുക തന്നെ ചെയ്യും...........

ജീവിത്തിലെ ഒന്നിനുപുറകെ മറ്റൊന്നായി വരുന്ന പ്രശ്നങ്ങളുടെ കാരണം അന്വേഷിച്ചു തലപുണ്ണാക്കുമ്പോഴും പരിഹാരക്രീയകള്‍ ചെയ്യുമ്പൊഴും നമ്മളില്‍ പലരും ഈ 'വലിയ' നിയമം ഓര്‍ക്കാറില്ല എന്നതാണു വാസ്തവം!

നമ്മുടെ ബുദ്ധിയില്‍ സുരക്ഷവലയം തീര്ത്ത്, തെളിവുകളെല്ലാം നശിപ്പിച്ച് ഏറ്റവും ശക്തരായവരുടെ സഹായം ഉള്ളവരെന്നു സ്വയം ബോദ്ധ്യപ്പെടുത്തുമ്പോള്‍, നിങ്ങള്‍ കണ്ണില്‍ കാണുന്ന പരിധികള്‍ക്കപ്പുറം പരിധിയും കണ്ണും ഉള്ളവന്‍ വെച്ച നിയമമാണിതെന്നു മറക്കരുത്! ദൈവം നമ്മുടെ ചെയ്തികള്‍ക്കു എന്തായാലും ഭൂമിയില്‍ പകരം വെച്ചിട്ടുണ്ടു. "നല്ലതു ചെയ്യുന്നവനു നല്ലതും തിന്മ ചെയ്യുന്നവനു തിന്മയും!".........
ചെയ്യും.....

2015 ജനുവരി 20, ചൊവ്വാഴ്ച

ഒരുമയുടെ ഓട്ടത്തിന് , അഭിനനന്ദനങ്ങൾ.......... നന്ദി സച്ചിൻ....

ദേശിയ ഗയിംസിന്റെ മുന്നോടിയായി നടന്ന റണ്‍ കേരള  റണ്‍, കേരള ജനത ഒരേ മനസ്സോടെ ഏറ്റെടുത്തതിനു അഭിനന്ദനങ്ങൾ . തീര്ച്ചയായും നാടിൻറെ പൊതുവായ ആവശ്യങ്ങള്ക്ക് ഇത്തരം ഒത്തൊരുമ അനിവാര്യം തന്നെയാണ്. ഇന്ത്യയെ സംബന്ധിച്ച് നാനാത്വത്തിൽ ഏകത്വം എന്ന് പറയുന്നത് പോലെ ഇന്നലെ കേരളവും അത് തന്നെയാണ് കണ്ടത്. ജാതി, മത , രാഷ്ട്രീയ ,പ്രായ , തൊഴിൽ ഭേദമന്യേ എല്ലാവരും ദേശിയ ഗയിമ്സിനു പിന്തുണയുമായി എത്തിയത് വളരെ സന്തോഷകരമാണ്, ഒപ്പം ഏറെ പ്രതീക്ഷാ നിർഭരവും. തീര്ച്ചയായും  ഇത്തരത്തിൽ ദേശിയ ഗയിംസിന്റെ വിജയത്തിനും ഈ ഒത്തൊരുമ ഉണ്ടാകണം. കുറ്റങ്ങളും കുറവുകളും ഭിന്നതകളും ഒക്കെ ഉണ്ടെങ്കിലും അതെല്ലാം പരിഹരിച്ചു കൊണ്ട് , ഭിന്ന വിചാരങ്ങൾ എല്ലാം മാറ്റി വച്ച് കൊണ്ട് നമ്മുടെ കേരളത്തിന്റെ അഭിമാനത്തിനായി നമുക്ക് ഒരുമിച്ചു നില്ക്കാം, ഒപ്പം കേരളത്തിനായി എല്ലാ പിന്തുണയും സ്നേഹവും നല്കുന്ന അതുല്യ പ്രതിഭ സച്ചിന് ഒരായിരം നന്ദി............ തീര്ച്ചയായും  ദേശിയ ഗയിംസ് വലിയ വിജയമാകും, കേരളത്തിന്‌ അഭിമാനമാകും ......... പ്രാർത്ഥനയോടെ

2015 ജനുവരി 18, ഞായറാഴ്‌ച

സർക്കാർ ഓഫീസിലെ പുകവലി , മദ്യപാനം സസ്പെൻഷൻ ഉറപ്പ്.............

ഇനി മുതൽ ജോലി സമയത്ത് മദ്യപിക്കുകയോ , പുകവലിക്കുകയോ ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥര്ക്ക്  സസ്പെൻഷൻ.ഓഫീസിൽ ഇരുന്നു പുകവലിച്ചതായോ ,മദ്യപിച്ചു ജോലിക്ക് എതിയതായോ പരാതി കിട്ടിയാലും , മേലധികാരി റിപ്പോർട്ട്‌ ചെയ്താലും നടപടി ഉണ്ടാകും . ഇതിനായി സർക്കാർ ഉദ്യോഗസ്ഥര്ക്കുള്ള സർവ്വീസ് നിയമം ഭേദഗതി ചെയ്യാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിര്ദേശം നല്കി. ഇത് സംബന്ധിച്ച ഉത്തരവ് ഭരണ പരിഷ്കാര വകുപ്പിന് നല്കി. സർക്കാർ സർവ്വീസ് നിയമം പിന്തുടരുന്ന പൊതുമെഘലാ സ്ഥാപനങ്ങള്ക്കും നിയമ ഭേദഗതി ബാധകമാകും .
കടപ്പാട്- 2015 ജനുവരി  19 തിങ്കൾ മലയാള മനോരമ ദിനപ്പത്രം
                പേജ് 11 വര്ത്തമാനം 

2015 ജനുവരി 15, വ്യാഴാഴ്‌ച

അക്ഷരദുഖം ............

താൻ  ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന തൂലിക അയാള് കൈയിലെടുത്തു. അനന്തമായ ഭാവനയുടെ വിഹായസ്സിലേക്ക് പറന്നിറങ്ങി. ഇതുവരെ ആരും കാണാത്ത , ആരും അനുഭവിച്ചറിയാത്ത ഭാവനയുടെ ചിറകിൽ അക്ഷരങ്ങൾ വാക്കുകളായി , വാക്കുകൾ വരികളായി  വല്ലാത്തൊരു ആത്മഹർഷമാണ് ഈ നിമിഷങ്ങളിൽ അയാൾ അനുഭവിക്കുന്നത്.പറഞ്ഞറിയിക്കാൻ കഴിയാത്ത അവാച്യമായ അനുഭുതിയുടെ ഭിന്ന തലങ്ങൾ....... പെട്ടെന്നാണ് പിന്നിൽ ഒരാരവം ഉയര്ന്നത്. തനിക്കു നേരെ പാഞ്ഞടുക്കുന്ന ഒരു കൂട്ടം . അവർ വിളിച്ചു പറയുകയാണ് ഞങ്ങൾ  തരുന്ന അക്ഷരങ്ങൾ , ഞങ്ങൾ  പറയുന്ന വാക്കുകൾ , ഞങ്ങൾ പറയുന്ന വരികൾ , ഞങ്ങൾ വഴി കാണിക്കുന്ന ഭാവനയുടെ മേച്ചിൽ പുറങ്ങൾ അതിലൂടെ വേണം സഞ്ചരിക്കാൻ. ഇല്ല ഒരിക്കലുമില്ല ആത്മാവ് നഷ്ട്ടപ്പെട്ട ഒരു എഴുത്തുകാരനായി ഞാനുണ്ടാവില്ല . എന്റെ സൃഷ്ട്ടികൾ സ്വതന്ത്രമായിരിക്കണം . . പെട്ടെന്ന് വല്ലാത്തൊരു കിതപ്പോടെ അയാൾ ഞെട്ടി ഉണര്ന്നു. മഷിയുണങ്ങാത്ത തന്റെ തൂലിക മേശപ്പുറത്തു തന്നെ ഉണ്ട്. കിതപ്പ് മാറാതെ , വിറയാർന്ന കൈകളാൽ അയാൾ ആ തൂലിക എടുത്തു, താൻ സ്നേഹിക്കുന്ന അക്ഷരങ്ങളെ അതിലേക്കു ആവാഹിച്ചു, ഭാവനയുടെ അനന്തതയിലേക്ക് പറക്കാൻ തുടങ്ങി. പെട്ടെന്ന് ഞെട്ടലോടെ ഒരു സത്യം അയ്യാൾ തിരിച്ചറിഞ്ഞു. തന്റെ അക്ഷരങ്ങളെ ആരോ ബന്ധിച്ചിരിക്കുന്നു, ഭാവനയുടെ അനന്തതയിൽ നിന്ന് ഇരുളിടങ്ങളുടെ അഗാധതയിലേക്ക്‌  താൻ പതിച്ചിരിക്കുന്നു.  ആത്മാവ് നഷ്ട്ടമായ എന്നിലെ കലാകാരൻ മരിച്ചിരിക്കുന്നു.ഇല്ല ഇനിയും ഈ സഹനം കഴിയില്ല. വിരയാര്ർന്ന കൈകകളാൽ താൻ ഏറെ സ്നേഹിക്കുന്ന തൂലിക അയാൾ സ്വന്തം ഹൃദയത്തിലേക്ക് കുത്തിയിറക്കി . പേപ്പറിലെ വെളുത്ത പ്രതലത്തിൽ ചോരത്തുള്ളികൾ പുതിയ ചിത്രം വരച്ചു.ചോര വാര്ന്നു  നിശ്ചെതനമായ അയാളുടെ ശരീരം ആരുമറിയാതെ കിടക്കുമ്പോഴും തെരുവുകളിൽ അയാൾക്കെതിരെ ആരവങ്ങൾ ഉയരുന്നുണ്ടായിരുന്നു........ അപ്പോഴും അയാൾ ഏറെ സ്നേഹിച്ച അക്ഷരങ്ങളും, വാക്കുകളും, വരികളും , ഭാവനയും എല്ലാം തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനെ തേടി അലയുന്നുണ്ടായിരുന്നു..........

സമര്പ്പണം -  ആത്മാവിഷ്കാരത്തിന്റെ പേരിൽ സ്വയം ബലിയർപ്പിക്കാൻ വിധിക്കപ്പെട്ട ഓരോ കലാകാരന്മാര്ക്കും.............

2015 ജനുവരി 5, തിങ്കളാഴ്‌ച

ദേശിയ ഗെയിംസ് - കേരളത്തിന്റെ അഭിമാനം........

തീര്ച്ചയായും കേരളത്തിൽ നടക്കാനിരിക്കുന്ന ദേശിയ കായിക മേള  കേരളത്തിന്‌ അഭിമാനമാകണം, മാത്രമല്ല ഇന്ത്യക്ക് ആകമാനം മാതൃകയും ആകണം.  നമ്മുടെ കായിക മേഘലയുടെ പുത്തൻ ഉണര്വ്വിനു ഒരു മുതല്ക്കൂട്ടു തന്നെയാകും ദേശിയ കായിക മേള എന്നാ കാര്യത്തിൽ സംശയം വേണ്ട. വിവാദങ്ങൾ ഉണ്ടാകും , പോരായ്മകൾ ചൂണ്ടി കാണിക്കപ്പെടും എന്നാൽ അത്തരം പോരായ്മകൾ പരിഹരിച്ചു, വിവാദങ്ങൾ മാറ്റി വച്ച് കൊണ്ട് ഒരു മനസ്സായി നമുക്ക് ഈ കായിക മേളയെ വിജയമാക്കാം. ഇത് നമുക്ക് വീണു കിട്ടിയ അവസ്സരമാണ് , അത് നമ്മൾ പ്രയോജനപ്പെടുത്തുക തന്നെ വേണം. അനാവശ്യ വിവാദങ്ങളും , ഭിന്നിച്ചു നിൽക്കലും ഒഴിവാക്കണം. ഈ മേള കേരളത്തിന്റെ , മലയാളിയുടെ അഭിമാനത്തിന്റെ മേള ആകണം. അതിനായി ഓരോ മലയാളിക്കും എന്ത് ചെയ്യാൻ കഴിയും എന്നത് ചിന്തിക്കണം , അതിനനുസരിച്ച് പ്രവര്ത്തിക്കണം...  തീര്ച്ചയായും ദേശിയ കായികമേള വൻ വിജയമാകും , ഇന്ത്യൻ കായിക രംഗത്തിനു കേരളം നല്കുന്ന മഹത്തായ സംഭാവന തന്നെയാകും ദേശിയ കായിക മേള ....... ആശംസകൾ..... പ്രാർത്ഥനയോടെ...........
വാൽ കഷ്ണം - കാര്യവട്ടം വഴി യാത്ര ചെയ്യുമ്പോൾ തലയുര്തി നില്ക്കുന്ന പുത്തൻ സ്റ്റെഡിയം കാണുമ്പോൾ എത്രയോ നാളായി ആഗ്രഹിച്ച കാര്യമാണ് യാദാർത്ഥ്യം ആകുന്നതു എന്നത് തന്നെ ഈ മേള നമുക്ക് നല്കിയ അനുഗ്രഹം വ്യക്തമാക്കി തരുന്നു........

ഇന്ത്യൻ ക്രിക്കെട്ടിന്റെ ശാപം ഒഴിയാൻ ധോണി വിരമിക്കണം...........


ഇന്ത്യൻ ടെസ്റ്റ്‌ ക്രിക്കെട്ടിൽ നിന്ന് മാത്രമല്ല ക്രിക്കെട്ടിന്റെ സമസ്ത മേഘലകളിൽ നിന്നും ധോണി എന്നാ ലോകം കണ്ട ഏറ്റവും സ്വാർത്ഥനും അഴിമതിക്കാരനുമായ കളിക്കാരൻ വിരമിക്കണം. അങ്ങനെ ഇന്ത്യൻ ക്രിക്കെട്ടിന്റെ ശാപം ഒഴിയട്ടെ. എന്നെപോലെ ആയിരക്കണക്കിന് ക്രിക്കെറ്റ് പ്രേമികളെ ക്രിക്കെട്ടിൽ നിന്ന് അകറ്റിയതിനു പൂർണ്ണ ഉത്തരവാദി ധോണി എന്നാ സ്വാർത്ഥനും അഴിമതിക്കാരനും ആയ ഒരു കളിക്കാരൻ തന്നെയാണ്. ഇപ്പോൾ ടെസ്റ്റ്‌ ക്രിക്കെട്ടിൽ നിന്നും വിരമിച്ചു എന്നത് കൊണ്ട് ഇന്ത്യൻ ക്രിക്കെട്ടിന്റെ ശാപം പകുതി ഒഴിഞ്ഞു. ധോണി പൂർണ്ണമായി വിരമിച്ചിട്ടു വേണം വീണ്ടും ക്രിക്കെറ്റിനെ സ്നേഹിച്ചു തുടങ്ങാൻ...............

2014 ഡിസംബർ 29, തിങ്കളാഴ്‌ച

പുതുവര്ഷ ചിന്തുകൾ...........

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടവുമായാണ്‌ 2014 . വിട പറയുന്നത്. കഴിഞ്ഞ അഗസ്റ്റ് 1 നു ആയിരുന്നു അമ്മയുടെ മരണം. 2015 ജനുവരി 1 നു 5 മാസം ആകുന്നു..... ഒരുപക്ഷെ മാതൃ സ്നേഹത്തിനും വൽസല്യങ്ങൽക്കും അപ്പുറം എവിടെയോ മറന്നു വച്ച പിതൃ വാത്സല്യവും സംരക്ഷണവും പകര്ന്നു തരാനും അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നലെ അറിഞ്ഞവര്ക്കും , ഇന്ന് അറിയുന്നവര്ക്കും , നാളെ അറിയനിരിക്കുന്നവർക്കും മുന്നില് തുറക്കപ്പെടാത്ത ഒരു ഏട് എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും . തീര്ച്ചയായും അത്തരം സ്വകാര്യ ദുഖങ്ങൾ നമ്മളിൽ തുടങ്ങി നമ്മളിൽ അവസാനിക്കുകയാണ് നല്ലത്. ഏറെ മുറിവേറ്റ തു കൊണ്ടാകകം പെയ്യാൻ വിതുമ്പി നില്ക്കുന്ന മഴമേഘം പോലെ ആയിരുന്നു ബാല്യത്തിൽ എപ്പോഴും മനസ്സ്. ഒരു തുള്ളി പോലും തുളുംബാതെ വീര്പ്പു മുട്ടുന്ന മഴ മേഘത്തിന്റെ വേദന എന്റെ വേദന തന്നെ ആയിരുന്നു. ഈ കുറിപ്പ് എഴുതുമ്പോൾ എന്റെ കണ്ണുകൾ സജലങ്ങൾ ആകുന്നു എങ്കിൽ എനിക്ക് അത് ആശ്വസ്സമാണ് . എങ്കിലും ഇക്കാല ജീവിത യാത്രയിൽ മുഴുവനും മറ്റുള്ളവര്ക്ക് സന്തോഷം പകര്ന്നു കൊടുക്കുവനെ ശ്രമിച്ചിട്ടുള്ളൂ. സ്വയം ഉരുകി തീരുംബോളും ചുറ്റുപാടും പ്രകാശം ചൊരിയുന്ന മെഴുകു തിരിയുടെ സാഫല്യം തന്നെ ആയിരുന്നു എന്റെ ജീവിത ദര്ശനം. നല്ല നാളെകൾ തന്നെയാകട്ടെ നമ്മുടെ പ്രതീക്ഷകൽ. ഇല പൊഴിയുന്ന ശിശിരത്തിന് അപ്പുറം വസന്തം ഒരു വർണ്ണ പൂത്താലവുമായി നില്ക്കുന്നുണ്ടാവും . ഓരോ ഉദയവും അസ്തമയത്തിൽ അവസാനിക്കുന്നു എന്നാ ചിന്തക്ക് പകരം ഓരോ അസ്തമനവും പുതിയ ഉദയത്തിന്റെ തുടക്കം എന്ന് ചിന്തിക്കാം........ എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........

പിക്കറ്റ് 43.....

ഇതൊരു പട്ടാള കഥയോ യുദ്ധ ചിത്രമോ അല്ല.........
പട്ടാളക്കാരന്റെ സ്വപ്നങ്ങളും ഹൃദയതുടിപ്പുമാണിത്.......
രണ്ടു രാജ്യങ്ങളുടെ അതിര്ത്തി കാക്കാൻ വിധിക്കപ്പെട്ട രണ്ടു രാജ്യക്കാരായ രണ്ടു പട്ടാളക്കാരുടെ ഹൃദയത്തിൽ വിരിയുന്ന തീവ്ര സൌഹൃദത്തിന്റെ കഥയാണ്‌ .ഇവിടെ യുദ്ധവും യുദ്ധഭീതിയും അവസാനിക്കുന്നു.......
സമാധാനത്തിന്റെ പുലരിയെ വരവേൽക്കുകയാണ്‌, ഒരു ചരിത്ര നിയോഗം പോലെ.......
മേജര്* രവിയുടെ പൃഥ്വിരാജ് ചിത്രം 'പിക്കറ്റ് 43' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്ന നായ ആണ് ബക്കാര്*ഡി . ആറു വര്*ഷം ഇന്ത്യന്* പട്ടാളത്തില്* സേവനമനുഷ്ഠിച്ച നായയാണിത്. ലാബ്രഡോര്* ഇനത്തില്* പെട്ട പരിശീലനം സിദ്ധിച്ച നായായിരുന്നു ബക്കാര്*ഡി.
ചിത്രത്തില്* അതിര്*ത്തിയിലെ ഏകാന്തതയില്* പൃഥ്വിരാജിന് കൂട്ടായെത്തുകയാണ് ബക്കാര്*ഡി.
ഈ അടുത്ത് ബക്കാർഡി ഈ ലോകത്തോട്‌ വിട പറഞ്ഞു. പൂർണ്ണ സൈനിക ബഹുമതികളോടെ ആണ് ബക്കാർഡി ക്ക് അന്ത്യ വിശ്രമം നല്കിയത്.......
ഇന്ത്യാ-പാക്ക് അതിര്*ത്തിയില്* കഴിയുന്ന പട്ടാളക്കാരന്റെ കഥയാണ് പിക്കറ്റ് 43 പറയുന്നത്. തങ്ങളുടെ ബാരക്കുകളില്* ഒറ്റയ്ക്ക് കഴിയുന്ന ഇന്ത്യന്* പട്ടാളക്കാരനും പാക്കിസ്ഥാന്* പട്ടാളക്കാരനും തമ്മില്* ഉടലെടുക്കുന്ന സൗഹൃദമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️