ശ്രീനിവാസൻ അധ്യക്ഷനായ സമിതിയിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല . കാരണം ശ്രീക്കെതിരെയുള്ള ഗൂടാലോചനയിൽ മുഖ്യ പ്രതികൾ ശ്രീനിവാസ്സനും ധോണിയും തന്നെയാണ്. ഒരു പക്ഷെ ഗൂഢാലോചന ശ്രീനിവസ്സന്റെയും ഡല്ഹി പോലീസിന്റെയും കൈകളില നിന്ന് അത്ഭുതകരമായി മുംബൈ പോലീസിന്റെ കൂടി ഇടപെടലിൽ എത്തിയതോടെ ആണ് ചതിയുടെ കാണാപ്പുറങ്ങൾ ജനങ്ങൾക്ക് വ്യക്തമായത്. ഒരു പക്ഷെ മുംബൈ പോലീസു ഇടപെട്ടില്ലയിരുന്നു എങ്കിൽ ഇതിനും എത്രയോ മുൻപ് തന്റെ കസേരയിൽ ഞെളിഞ്ഞിരുന്നു കൊണ്ട് ശ്രീനിവസ്സൻ ഈ വിലക്ക് പ്രഖ്യാപനം നടത്തിയേനെ. ഇവിടെ തെറ്റേത്, ശരിയേത് എന്നതിനപ്പുറം നീതി നിഷേധം , തുല്യ നീതി തുടങ്ങിയ വിഷയങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശ്രീനിവസ്സൻ , ധോണി, സാക്ഷി ധോണി , മൈയ്യപ്പൻ , വിന്ദൂൂ ധാരാസിംഗ് , രാജ് കുണ്ടറ ഇങ്ങനെ ആരോപണ വിധേയരായവർ ഒട്ടനവധിയാണ്. ഇതിൽ ഒരാളാണ് ശ്രീശാന്തും, . കേസ് കോടതിയിലാണ് , മതിയായ തെളിവുകള ഇല്ല എന്ന് കോടതി പറയുകയും ചെയ്തിട്ടുണ്ട്, മാത്രമല്ല ഡല്ഹി പോലീസിന്റെ വ്യ്ഗ്രതകളെ നിശിതമായി വിമര്ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നീതിന്യായ വ്യവസ്ഥയെ പോലും മറികടന്നു കൊണ്ട് നീതിന്യായ വ്യവസ്ഥ തള്ളിക്കളഞ്ഞ വസ്തുതകൾ ഉദ്ധരിച്ചു കൊണ്ട് ശ്രീശാന്തിനു വിലക്കെർപ്പെടുതിയിരിക്കുന്നു. കോടതി വിധി വന്നതിനു ശേഷം വിലക്ക് ഏർപ്പെടുതംയിരുന്നല്ലോ, പക്ഷെ അതിനു പോലും കാത്തു നില്ക്കാതെ ഡല്ഹി പോലീസു കാണിച്ച വ്യഗ്രതയെക്കളും ഉപരിയായി വ്യഗ്രത കാണിച്ചു കൊണ്ട് ബി സി സി ഐ തങ്ങളുടെ ലക്ഷ്യം നടപ്പിലാക്കി കഴിഞ്ഞു. അധികാരം കയ്യാളുന്നവന്റെയും അധികാരത്തിന്റെ തണലിൽ ജീവിക്കാൻ വിധിക്കപ്പെട്ടവന്റെയും അന്തരത്തിന്റെ വിടവ് ഇവിടെ ഒന്ന് കൂടി വര്ധിചിരിക്കുന്നു. അധികാര സ്ഥാനത്തിരുന്നു എന്ത് അധാര്മ്മിക പ്രവര്ത്തിയും ചെയ്യുകയും അധികാരം ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവരെ വേട്ടയാടപ്പെടുകയും ചെയ്യുന്ന ഏകാധിപത്യ പ്രവണത തന്നെയാണ് ഇവിടെയും വെളിവാകുന്നത്. ഇങ്ങനെ ഒരുകൂട്ടം ആളുകള് നിയന്ത്രിക്കുന്ന , അവര്ക്ക് വേണ്ടി മാത്രം തിരക്കഥ തയ്യാറാക്കപ്പെടുന്ന ഒരു കളിക്ക് വേണ്ടി ഉറക്കമൊഴിഞ്ഞ രാത്രികളും , പാഴാക്കി ക്കളഞ്ഞ പകലുകളും തിരച്ചു കിട്ടില്ലലോ എന്നാ വേദനയാണ് . ഇനി ക്രിക്കെറ്റ് എന്നാ കളിയെ പഴയത് പോലെ ഉൾകൊള്ളു വാനോ സ്നേഹിക്കുവാണോ കഴിയുമെന്നു തോന്നുന്നില്ല. കാരണം തിരിച്ചറിവുകൾ സമ്മാനിക്കുന്ന നിമിഷങ്ങളാണ് മുന്നില്. പ്രിയപ്പെട്ട ശ്രീശാന്ത് നിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. നിനക്ക് തിരിച്ചു വരൻ കഴിയും. തളരാതെ മുന്നേറുക . നീതിന്യായ വ്യവസ്ഥയിൽ ഇന്ത്യയിലെ സാധാരണക്കാര്ക്കുള്ള വിശ്വാസം നിന്റെ തിരിച്ചു വരവിനു പ്രതീക്ഷ നല്കുന്നു. എന്നെപോലെയുള്ള സാധാരണ ക്രിക്കെറ്റ് പ്രേമികൾക്ക് എപ്പോഴോ കൈമോശം വന്ന ക്രിക്കെറ്റ് എന്നാ കളിയോടുള്ള അഭിനിവേശത്തിന് വീണ്ടും ഊര്ജ്ജം നല്കാൻ നിന്റെ തിരിച്ചു വരവ് അനിവാര്യം തന്നെയാണ്........
2013 സെപ്റ്റംബർ 13, വെള്ളിയാഴ്ച
ശ്രീ ഒപ്പം ഞങ്ങളുണ്ട്..........
ശ്രീനിവാസൻ അധ്യക്ഷനായ സമിതിയിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല . കാരണം ശ്രീക്കെതിരെയുള്ള ഗൂടാലോചനയിൽ മുഖ്യ പ്രതികൾ ശ്രീനിവാസ്സനും ധോണിയും തന്നെയാണ്. ഒരു പക്ഷെ ഗൂഢാലോചന ശ്രീനിവസ്സന്റെയും ഡല്ഹി പോലീസിന്റെയും കൈകളില നിന്ന് അത്ഭുതകരമായി മുംബൈ പോലീസിന്റെ കൂടി ഇടപെടലിൽ എത്തിയതോടെ ആണ് ചതിയുടെ കാണാപ്പുറങ്ങൾ ജനങ്ങൾക്ക് വ്യക്തമായത്. ഒരു പക്ഷെ മുംബൈ പോലീസു ഇടപെട്ടില്ലയിരുന്നു എങ്കിൽ ഇതിനും എത്രയോ മുൻപ് തന്റെ കസേരയിൽ ഞെളിഞ്ഞിരുന്നു കൊണ്ട് ശ്രീനിവസ്സൻ ഈ വിലക്ക് പ്രഖ്യാപനം നടത്തിയേനെ. ഇവിടെ തെറ്റേത്, ശരിയേത് എന്നതിനപ്പുറം നീതി നിഷേധം , തുല്യ നീതി തുടങ്ങിയ വിഷയങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശ്രീനിവസ്സൻ , ധോണി, സാക്ഷി ധോണി , മൈയ്യപ്പൻ , വിന്ദൂൂ ധാരാസിംഗ് , രാജ് കുണ്ടറ ഇങ്ങനെ ആരോപണ വിധേയരായവർ ഒട്ടനവധിയാണ്. ഇതിൽ ഒരാളാണ് ശ്രീശാന്തും, . കേസ് കോടതിയിലാണ് , മതിയായ തെളിവുകള ഇല്ല എന്ന് കോടതി പറയുകയും ചെയ്തിട്ടുണ്ട്, മാത്രമല്ല ഡല്ഹി പോലീസിന്റെ വ്യ്ഗ്രതകളെ നിശിതമായി വിമര്ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നീതിന്യായ വ്യവസ്ഥയെ പോലും മറികടന്നു കൊണ്ട് നീതിന്യായ വ്യവസ്ഥ തള്ളിക്കളഞ്ഞ വസ്തുതകൾ ഉദ്ധരിച്ചു കൊണ്ട് ശ്രീശാന്തിനു വിലക്കെർപ്പെടുതിയിരിക്കുന്നു. കോടതി വിധി വന്നതിനു ശേഷം വിലക്ക് ഏർപ്പെടുതംയിരുന്നല്ലോ, പക്ഷെ അതിനു പോലും കാത്തു നില്ക്കാതെ ഡല്ഹി പോലീസു കാണിച്ച വ്യഗ്രതയെക്കളും ഉപരിയായി വ്യഗ്രത കാണിച്ചു കൊണ്ട് ബി സി സി ഐ തങ്ങളുടെ ലക്ഷ്യം നടപ്പിലാക്കി കഴിഞ്ഞു. അധികാരം കയ്യാളുന്നവന്റെയും അധികാരത്തിന്റെ തണലിൽ ജീവിക്കാൻ വിധിക്കപ്പെട്ടവന്റെയും അന്തരത്തിന്റെ വിടവ് ഇവിടെ ഒന്ന് കൂടി വര്ധിചിരിക്കുന്നു. അധികാര സ്ഥാനത്തിരുന്നു എന്ത് അധാര്മ്മിക പ്രവര്ത്തിയും ചെയ്യുകയും അധികാരം ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവരെ വേട്ടയാടപ്പെടുകയും ചെയ്യുന്ന ഏകാധിപത്യ പ്രവണത തന്നെയാണ് ഇവിടെയും വെളിവാകുന്നത്. ഇങ്ങനെ ഒരുകൂട്ടം ആളുകള് നിയന്ത്രിക്കുന്ന , അവര്ക്ക് വേണ്ടി മാത്രം തിരക്കഥ തയ്യാറാക്കപ്പെടുന്ന ഒരു കളിക്ക് വേണ്ടി ഉറക്കമൊഴിഞ്ഞ രാത്രികളും , പാഴാക്കി ക്കളഞ്ഞ പകലുകളും തിരച്ചു കിട്ടില്ലലോ എന്നാ വേദനയാണ് . ഇനി ക്രിക്കെറ്റ് എന്നാ കളിയെ പഴയത് പോലെ ഉൾകൊള്ളു വാനോ സ്നേഹിക്കുവാണോ കഴിയുമെന്നു തോന്നുന്നില്ല. കാരണം തിരിച്ചറിവുകൾ സമ്മാനിക്കുന്ന നിമിഷങ്ങളാണ് മുന്നില്. പ്രിയപ്പെട്ട ശ്രീശാന്ത് നിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. നിനക്ക് തിരിച്ചു വരൻ കഴിയും. തളരാതെ മുന്നേറുക . നീതിന്യായ വ്യവസ്ഥയിൽ ഇന്ത്യയിലെ സാധാരണക്കാര്ക്കുള്ള വിശ്വാസം നിന്റെ തിരിച്ചു വരവിനു പ്രതീക്ഷ നല്കുന്നു. എന്നെപോലെയുള്ള സാധാരണ ക്രിക്കെറ്റ് പ്രേമികൾക്ക് എപ്പോഴോ കൈമോശം വന്ന ക്രിക്കെറ്റ് എന്നാ കളിയോടുള്ള അഭിനിവേശത്തിന് വീണ്ടും ഊര്ജ്ജം നല്കാൻ നിന്റെ തിരിച്ചു വരവ് അനിവാര്യം തന്നെയാണ്........
2013 സെപ്റ്റംബർ 7, ശനിയാഴ്ച
പൊന്നോണം വരവായി.........
ഓണം വന്നോണം വന്നോണം വന്നേ
മാമല നാട്ടിലിന്ന്നോണം വന്നേ
ഓണ നിലാവ് പരക്കുന്നുണ്ടേ
ഓണപ്പാട്ടുകൾ പാടുന്നുണ്ടേ
തൊടിയിലെ തുമ്പപ്പൂ പുഞ്ചിരിച്ചേ
വേലിയിൽ കാക്കപ്പൂ കണ് തുറന്നെ
ഓണത്തുമ്പികൾ മൂളുന്നുണ്ടേ
ഓണത്താരാടി വരുന്നു ചെമ്മേ
ഊഞ്ഞാലാടി കളിക്കുന്നുണ്ടേ
ഓണസദ്യ ഒരുക്കുന്നുണ്ടേ
ഓണ പ്പൂവിളി ഉയരുന്നുണ്ടേ
ഓണത്തപ്പൻ എഴുന്നള്ളു ണ്ടെ
ഓണം വന്നോണം വന്നോണം വന്നേ ..............
മാമല നാട്ടിലിന്ന്നോണം വന്നേ
ഓണ നിലാവ് പരക്കുന്നുണ്ടേ
ഓണപ്പാട്ടുകൾ പാടുന്നുണ്ടേ
തൊടിയിലെ തുമ്പപ്പൂ പുഞ്ചിരിച്ചേ
വേലിയിൽ കാക്കപ്പൂ കണ് തുറന്നെ
ഓണത്തുമ്പികൾ മൂളുന്നുണ്ടേ
ഓണത്താരാടി വരുന്നു ചെമ്മേ
ഊഞ്ഞാലാടി കളിക്കുന്നുണ്ടേ
ഓണസദ്യ ഒരുക്കുന്നുണ്ടേ
ഓണ പ്പൂവിളി ഉയരുന്നുണ്ടേ
ഓണത്തപ്പൻ എഴുന്നള്ളു ണ്ടെ
ഓണം വന്നോണം വന്നോണം വന്നേ ..............
തിരുവോണ പ്പുലരിയിൽ ........
ഒരമ്മയുടെ തീരങ്ങൾ കൈവഴികൾ തേടി നാം
തിരുവോണ നാളിൽ യാത്രയായി
പുതുമഞ്ഞു വീണൊരാ വീഥി കളൊക്കെയും
പുതു പൂക്കള പുഞ്ചിരി തേൻ നിറച്ചു
പുലര വെയിലൊളി മെല്ലെ പടരും മുൻപേ
പൂക്കളിറുത്തു മടങ്ങിയെത്തി
തിരുമുറ്റം മെഴുകി പൂക്കളം തീർത്തു
ഓണപ്പുടവ യുടുത്തു നിന്നു
ഊഞ്ഞാൽ കളികളും പാട്ടും മേളവും
ആമൊദമാർപ്പു വിളികളുമായി
തൂശനിലയിൽ വിളമ്പിയ സദ്യ
ഒന്നിച്ചോരെ മനസ്സോടെ യുണ്ടു
സന്തോഷ ചിത്തരായി സർവ്വരും ചേർന്നപ്പോൾ
സന്താപമൊക്കെ അകന്നുപോയി
മാനുഷരെല്ലാരും ഒന്നുപോൾ വാഴുന്ന
മാതൃകാ ദിനമാണീ തിരുവോണ നാൾ
മാവേലി നാടിന്റെ പുണ്യോത്സവം
ഇത് മലയാളി നാടിന്റെ തിരുവുത്സവം ......
തിരുവോണ നാളിൽ യാത്രയായി
പുതുമഞ്ഞു വീണൊരാ വീഥി കളൊക്കെയും
പുതു പൂക്കള പുഞ്ചിരി തേൻ നിറച്ചു
പുലര വെയിലൊളി മെല്ലെ പടരും മുൻപേ
പൂക്കളിറുത്തു മടങ്ങിയെത്തി
തിരുമുറ്റം മെഴുകി പൂക്കളം തീർത്തു
ഓണപ്പുടവ യുടുത്തു നിന്നു
ഊഞ്ഞാൽ കളികളും പാട്ടും മേളവും
ആമൊദമാർപ്പു വിളികളുമായി
തൂശനിലയിൽ വിളമ്പിയ സദ്യ
ഒന്നിച്ചോരെ മനസ്സോടെ യുണ്ടു
സന്തോഷ ചിത്തരായി സർവ്വരും ചേർന്നപ്പോൾ
സന്താപമൊക്കെ അകന്നുപോയി
മാനുഷരെല്ലാരും ഒന്നുപോൾ വാഴുന്ന
മാതൃകാ ദിനമാണീ തിരുവോണ നാൾ
മാവേലി നാടിന്റെ പുണ്യോത്സവം
ഇത് മലയാളി നാടിന്റെ തിരുവുത്സവം ......
തുമ്പപൂക്കള് ചിരിക്കുന്നു .................
ഗൃഹാതുര സ്മരണകളുണര്ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല് സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള് ഒരിക്കല് കൂടി വന്നെതുകയായി. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള് ഓര്മ്മകള്ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില് മുറ്റത്തെ തൈമാവില് കെട്ടിയ ഊഞ്ഞാലില് ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്ന്നു കേള്ക്കുന്ന പൂവിളികള്. ആഹ്ലാദത്തിന്റെ അലയൊലികള്, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്പേ നാട്ടിടവഴികളില് കൂടിയുള്ള യാത്രകള് , പില്ക്കൊടിതുംബുകളില് നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന് തുള്ളികള്.സൂര്യന്റെ തലോടല് കാത്തു വിടരാന് വെമ്പി നില്ക്കുന്ന പൂമൊട്ടുകള്, ഓണ സമ്മാനമായി കിട്ടിയ പുത്തന് കുപ്പായങ്ങള് , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന് കുപ്പയങ്ങള്ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത് കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കയിപ്പു ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന് കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള് വാങ്ങി അമ്മക്ക് നല്കിയാലും അമ്മ പകര്ന്നു നല്കിയ സ്നേഹവല്സല്യങ്ങള്ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള് കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്ക്ക് പകരം നല്കാന് എത്ര ജന്മങ്ങള് എടുത്താല് ആണ് കഴിയുക. തൂശനിലയില് ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്ക്കു ഇടയില് നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില് നിന്ന് മാറി നില്ക്കേണ്ടി വരുന്ന സോദരങ്ങള്ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്മ്മയുടെ ജാലകങ്ങള് അടക്കുമ്പോള് ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില് ഓണത്തിന്റെ ചിത്രങ്ങള്ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള് അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകള് അപൂര്വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള് ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല് വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള് വട്ടമിട്ടു പറക്കുന്നു, പൂവിളികള് ഉയരുന്നു....... എല്ലാ മലയാളികള്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള് ...........
2013 ഓഗസ്റ്റ് 22, വ്യാഴാഴ്ച
മനസ്സ് നിറയ്ക്കുന്ന മെമ്മറീസ് ..........
ഇന്നലെ തിരുവനന്തപുരം ശ്രീകുമാറിൽ മാറ്റിനി ഷൊവ്ക്കു മെമ്മറീസ് കണ്ടു. മെമ്മറീസ് വളരെ മികച്ച ചിത്രമെന്നതും ചിത്രത്തിന്റെ വൻ വിജയവുമെല്ലാം ഇതിനകം തന്നെ ചര്ച്ചയായി കഴിഞ്ഞു. എന്നാൽ ഇതിനു പുറമേ എന്നെ സന്തോഷിപ്പിച്ച കാര്യം ചിത്രം കാണാൻ വന്ന പ്രേക്ഷകരാണ്. കാരണം ടിക്കറ്റ് കിട്ടാൻ വളരെ നേരം ക്യുവിൽ നില്ക്കേണ്ടി വന്നു അതിനു പുറമേ വന്ന പ്രേക്ഷകരിൽ ആബാല വൃദ്ധ ജനങ്ങള് ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് അത് വളരെ കൌതുകമായി തോന്നി. കാരണം വളരെ പ്രായം ചെന്ന പുരുഷന്മാര, അമ്മമാർ, സ്ത്രീകള് , കുട്ടികൾ , ഇന്നിന്റെ പ്രധിനിധികൾ ആയ യുവാക്കൾ എന്ന് വേണ്ട എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും ഉണ്ടായിരുന്നു. അത്തരം ഒരു ആൾക്കൂട്ടത്തിൽ ഇരുന്നു സിനിമ ആസ്വദിച്ചപ്പോൾ എവിടെയോ നഷ്ട്ട്മായ സിനിമയുടെ ഒരു നല്ല കാലം തിരിച്ചു കിട്ടിയത് പോലെ തോന്നി. പിന്നെ നമ്മൾ ഫേസ് ബുക്ക് എഴുതുകാര്ക്കും ഈ വിജയത്തിൽ പങ്കുണ്ടെന്ന് ഒരു സംസാരം കേട്ടു, എന്റെ അടുത്തിരുന്ന വൃദ്ധയായ അമ്മയോട് അവരുട മകള പറയുകയാണ് അമ്മെ എന്താണ് ഇത്രയം ആളുകള് വരുന്നത് എന്നോ നല്ല സിനിമ എന്ന് ഫേസ് ബുക്കിൽ എല്ലാവരും എഴുതുന്നത് കൊണ്ടാണ് എന്ന്. പിന്നെ ടികെറ്റ് എടുക്കാൻ ക്യുവിൽ നിന്നപ്പോൾ രാവിലത്തെ ഷോ കണ്ടിട്ട് സംവിധായകൻ സോഹൻ ലാൽ ഇറങ്ങുന്നത് കണ്ടു... അധികാരികതക്ക് വേണ്ടി മാത്രമാണ് സോഹനെ കുറിച്ച് പരാമര്ഷിച്ചത്...........
അധിക്ഷേപിച്ചവർ ആരോപണങ്ങൾ പിൻ വലിക്കുമോ........?
ശ്രീ ബ്ലെസി സംവിധാനം ചെയ്താ കളി മണ്ണ് എന്നാ ചിത്രം പുറത്തിറങ്ങി. ശ്വേത മേനോന്റെ പ്രസവ രംഗത്തിന്റെ പേരില് ചിത്രം ഇറങ്ങുന്നതിനും മുൻപേ വിവിധ മേഘലകളിൽ പെട്ട പലരും വിമർശനങ്ങളുമായി എത്തുകയുണ്ടായി. അവരില തന്നെ ചിലര് വ്യക്തിപരമായി അധിക്ഷേപ വാക്കുകൾ ചൊരിയുകയുണ്ടായി. എന്നാൽ ചിത്രം ഇറങ്ങി പ്രേക്ഷകര ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. മാതൃത്വത്തിന്റെ മഹനീയത വെളിവാക്കുന്ന ചിത്രം എന്നാ നിലയില എല്ലാവരുടെയും പ്രശംസകൾ നേടിയിരിക്കുന്നു. അനാവശ്യ വിവാദങ്ങള ഉണ്ടാക്കിയവർ പ്രതേകിച്ചു വ്യക്തിപരമായി പൂരപ്പറമ്പ് പ്രയോഗങ്ങൾ വരെ നടത്തിയവർ അവരുടെ പ്രസ്താവനകൾ പിന് വലിക്കാൻ തയ്യാറാകുമോ. ഒരിക്കലുമില്ല കാരണം അതിനു സഹിഷ്ണുത വേണം , അതില്ലാത്തവർ അത് കൊണ്ടാണ് ഇങ്ങനെ അല്ലെങ്കിൽ ഇത് കൊണ്ടാണ് അങ്ങനെ എന്ന് പറഞ്ഞു തങ്ങളുടെ വാദങ്ങള ന്യായീകരിച്ചു കൊണ്ടേ ഇരിക്കും..............
മലയാളികൾ ഒന്നടങ്കം അപമാനിതരായിരിക്കുന്നു .....,.
പ്രിയപ്പെട്ട ടോം ജോസഫ് നിങ്ങൾ മാത്രമല്ല കായിക പ്രേമികൾ മൊത്തത്തിൽ പ്രേതെകിച്ചു മലയാളികൾ ഒന്നടങ്കം അപമാനിതരായിരിക്കുന്നു .....,.
സിനിമ അവാര്ട് പോലെ ഒരു വര്ഷത്തെ പ്രകടനം നോക്കി നല്കുന്ന പുരസ്കരമല്ല അര്ജുന പുരസ്കാരം ഒരു നീണ്ട കാലം കളിക്കളത്തിൽ ചിന്തിയ വിയര്പ്പിന്റെ ആദരം തന്നെയാണ് അര്ജുന പോലുള്ള പുരസ്കാരങ്ങൾ . എന്നാൽ ടോം താങ്കളെപ്പോലുള്ള ഒരാളെ അപമാനിച്ചതിലൂടെ അത്തരം വിസ്വസ്സ്യതക്ക് ഭംഗം വന്നിരിക്കുന്നു. താങ്കള്ക്ക് നേരിട്ട അപമാനത്തിന്റെ ഉത്തരവാദികളെ നമുക്കെല്ലാം തിരിച്ചറിയാം. ശബ്ദവും രൂപവും ഇല്ലാത്തവർക്ക് ഇത് രണ്ടും മറ്റാരെക്കാളും ഉണ്ട് എന്ന് വാഴ്ത്തപ്പെടുന്ന നാളിൽ നമുക്ക് ഇതിനുള്ള ഉത്തരം നല്കാം......
സിനിമ അവാര്ട് പോലെ ഒരു വര്ഷത്തെ പ്രകടനം നോക്കി നല്കുന്ന പുരസ്കരമല്ല അര്ജുന പുരസ്കാരം ഒരു നീണ്ട കാലം കളിക്കളത്തിൽ ചിന്തിയ വിയര്പ്പിന്റെ ആദരം തന്നെയാണ് അര്ജുന പോലുള്ള പുരസ്കാരങ്ങൾ . എന്നാൽ ടോം താങ്കളെപ്പോലുള്ള ഒരാളെ അപമാനിച്ചതിലൂടെ അത്തരം വിസ്വസ്സ്യതക്ക് ഭംഗം വന്നിരിക്കുന്നു. താങ്കള്ക്ക് നേരിട്ട അപമാനത്തിന്റെ ഉത്തരവാദികളെ നമുക്കെല്ലാം തിരിച്ചറിയാം. ശബ്ദവും രൂപവും ഇല്ലാത്തവർക്ക് ഇത് രണ്ടും മറ്റാരെക്കാളും ഉണ്ട് എന്ന് വാഴ്ത്തപ്പെടുന്ന നാളിൽ നമുക്ക് ഇതിനുള്ള ഉത്തരം നല്കാം......
2013 ഓഗസ്റ്റ് 14, ബുധനാഴ്ച
ക്രിക്കെറ്റ് താരങ്ങള്ക്കു അര്ജുന പുരസ്കാരങ്ങൾ നല്കരുത്........
ബി സി സി ഐ യെ പോലെ ഇന്ത്യൻ കായിക മന്ത്രാലയത്തിനു ഒരു അധികാരവും ഇല്ലാത്ത ഒരു ബോര്ടിനു വേണ്ടി കളിക്കുന്ന ക്രികെറ്റ് താരങ്ങള്ക്കു കായിക പുരസ്കാരങ്ങൾ നല്കരുത്. കാരണം വര ഇന്ത്യ എന്നാ രാജ്യത്തിന് വേണ്ടി അല്ല മത്സരിക്കുന്നത് മറിചു ബി സി സി ഐ എന്നാ സ്ഥാപനത്തിന് വേണ്ടി മാത്രമാണ് . ഇന്ത്യൻ കായിക മന്ത്രാലയത്തിനു ബി സി സി ഐ യിൽ ഒരു നിയന്ത്രണവും ഇല്ല എന്ന് ബി സി സി ഐ തന്നെ പറയുന്ന സാഹചര്യത്തിൽ വിരട്ട് കൊഹ്ലിക്ക് ഇത്തവണ നല്കിയ അര്ജുന പുരസ്കാരം ഉള്പ്പെടെ ഇതുവരെ ക്രിക്കെറ്റ് താരങ്ങള്ക്കു നല്കിയ എല്ലാ കായിക പുരസ്കാരങ്ങളും ഇന്ത്യൻ സര്ക്കാര് തിരിച്ചെടുക്കണം. ഇതിനെ കുറിച്ച് രവി ശാസ്ത്രി എന്ത് പറയും.......
2013 ഓഗസ്റ്റ് 3, ശനിയാഴ്ച
ഇതാ വീണ്ടും മറ്റൊരു സൌഹൃദ ദിനം കൂടി.....
മഴ പൈയ്യുകയാണ്. തെങ്ങോല തലപ്പുകളെ കുളിരണിയിച്ചു കൊണ്ടു മഴ പൈയ്യുകയാണ്. തുറന്നിട്ട ജനല് പാളികള്ക്ക് ഇടയിലുടെ മഴയുടെ സൌന്ദര്യം നോക്കി നിന്നപ്പോള് ഓര്മ്മകള് ഉണരുകയായി. ഓര്മയുടെ ജാലകം തുറക്കുമ്പോള് ബാല്യത്തില് ചെളി വെള്ളത്തില് ചാടി ക്കളിച്ചതും, കളി വഞ്ചികള് ഒഴുക്കിയതും , മഴ നനഞ്ഞു പനി പിടിച്ച കാരണം സ്കൂളില് പോകാന് ആവാതെ വിഴമിച്ചതും ഇന്നലത്തേത് പോലെ തോന്നുന്നു. എനിക്ക് ഒരു സുഹൃത്തിനെ ആദ്യമായി നാഴ്ട്ടപ്പെടുന്നത് ഒരു മഴക്കാലതാണ്. മൂന്നാം ക്ലാസ്സില് പഠിക്കുന്ന സമയം . എന്റെ പ്രിയ കുട്ടുകാരന് ശങ്കരന് നമ്പൂതിരി . എനിക്ക് ആദ്യമായി ഒരു മയില് പീലി തുണ്ട് തന്നത് അവനാണ്. എന്നിട്ട് എന്നോട് പറഞ്ഞു. മാനം കാണിക്കാതെ പുസ്തകത്തില് ഒളിച്ചു വൈക്കണം, മയില് പീലി പ്രസവിക്കും ,അപ്പോള് നിനക്കു ഒരുപാടു മയില്പീലി കുഞ്ഞുങ്ങളെ കിട്ടും ,അപ്പോള് എനിക്കും ഒരു കുഞ്ഞിനെ തരണം. മാനം കാണിക്കാതെ പുസ്തകതാളില് ഒളിപ്പിച്ച മയില് പീലി മുറിക്കു ഉള്ളില് കയറി തുറന്നു നോക്കും , മയില്പീലി പ്രസ്സവിച്ചോ എന്നറിയാന്. അന്നൊരു മഴക്കാലമായിരുന്നു ശങ്കരന് അന്ന് ക്ലാസ്സില് വന്നില്ല. ഉച്ച ആയപ്പ്പോഴേക്കും മഴയ്ക്ക് ശക്തി കുടി. കുറെ കഴിഞ്ഞപ്പോള് ശന്കരനെയും കൂട്ടി അവന്റെ അച്ഛന് വന്നു. അവനെ കണ്ടപ്പോള് എനിക്ക് സന്തോഷമായി. എന്നാല് ശങ്കരന്റെ അച്ഛന് ടീച്ചറിനോട് പറഞ്ഞതു കേട്ടപ്പോള് വിഷമം തോന്നി. ശങ്കരന്റെ അച്ചന് സ്ഥലം മാറ്റം കിട്ടി . ടി .സി . വാങ്ങി യാത്ര പറയാന് വന്നതാണ്. എടാ ഞാന് പൂവ്വാന് ? എവിടേക്ക് ?അച്ചന് സ്ഥലം മാറ്റം എന്നാലും അച്ചന് ജോലി ഇവിടെ കിട്ടുമ്പോ തിരിച്ചു വരും . പിന്നെ ഒരു കാര്യം മറക്കല്ലേ ഞാന് തന്ന മയില്പീലി പ്രസ്സവിച്ചോ ഇല്ലങ്കില് മാനം കാണാതെ സൂക്ഷിച്ചു വൈക്കനെ കുഞ്ഞു വിരിയുമ്പോള് ഒന്നു എനിക്കും തരണേ . മഴയത്ത് അച്ഛന്റെ കൈയും പിടിച്ചു സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോഴും ശങ്കരന് തിരിഞ്ഞു നോക്കി എന്നെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് എത്രയോ മഴക്കാലങ്ങള് വന്നിരിക്കുന്നു. അന്ന് എന്നെ പിരിഞ്ഞ ശങ്കരനെ പിന്നെ ഇന്നുവരെ കണ്ടിട്ടില്ല . എവിടെ ആണെന്നറിയില്ല . ശങ്കരന് നമ്പൂതിരി എന്ന് എവിടെ കേട്ടാലും അത് എന്റെ ശങ്കരന് ആയിരിക്കണേ എന്ന് പ്രാര്ത്ഥിക്കാറുണ്ട് ,എന്നാലും ഇന്നുവരെയും എന്റെ ശങ്കരനെ എനിക്ക് കണ്ടെത്താനായിട്ടില്ല. ഇന്നീ മഴക്കാലത്തും ഞാന് നിന്നെ കുറിച്ചു ഓര്ക്കുന്നു. ഒരു പക്ഷെ നീയും എന്നെ ക്കുറിച്ച് ഓര്ക്കുന്നുണ്ടാവും . എന്നെങ്കിലും ഒരു മയില് പീലി കുഞ്ഞിന്റെ അവകാശവും തേടി നീ വരുമെന്ന പ്രതീക്ഷയില് മാനം കാണിക്കാതെ മയില്പീലി തുണ്ട് പുസ്തകത്തില് ഒളിപ്പിച്ചു വച്ചു ഓരോ മഴക്കാലവും ഞാന് കാത്തിരിക്കും. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ സൌഹൃദ ദിനാശംസകൾ........
2013 ജൂലൈ 1, തിങ്കളാഴ്ച
ഒളിക്യാമറ ................
ഉറക്കത്തിൽ അയാൾ ഞെട്ടി ഉണര്ന്നു , വല്ലാത്ത കിതപ്പ്, വിയര്ത് കുളിച്ചിരിക്കുന്നു. ഇപ്പോൾ കുറെ നാളായി അങ്ങനെയാണ്. ഉറങ്ങാൻ കഴിയുന്നില്ല, ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല വല്ലാത്ത ഒരു ഭയം അയാളെ പിടികൂടിയിരിക്കുന്നു. ഏതോ ഒളിക്യമാരകൾ തന്റെ ചുറ്റും ഉള്ളത് പോലെ , തന്നെ പിന്തുടരുന്നത് പോലെ ഒരു തോന്നൽ. താൻ എന്തിനു ഇങ്ങനെ ഭയക്കുന്നു എന്ന് എത്ര ചിന്തിച്ചിട്ടും അയാള്ക്ക് മനസ്സിലായില്ല . ഒടുവില അയ്യാൾ തീരുമാനിച്ചു ,ജീവിതം അവസാനിപ്പിക്കുക. അയാൾ വിജനമായ മലഞ്ചെരുവിൽ ചെന്ന് അഗാധമായ കൊക്കയിലേക്ക് നോക്കി , ഇല്ല ആരും ഇല്ല അയാൾ താഴേക്ക് ചാടി.......
അപ്പോൾ ചനെലുകളിൽ യുവാവിന്റെ ആത്മഹത്യാ ലൈവ് ആയി ആഘോഷിക്കപ്പെടുകയായിരുന്നു............
അപ്പോൾ ചനെലുകളിൽ യുവാവിന്റെ ആത്മഹത്യാ ലൈവ് ആയി ആഘോഷിക്കപ്പെടുകയായിരുന്നു............
2013 ജൂൺ 28, വെള്ളിയാഴ്ച
അശ്ലീല ഹൌസ് ................
വീടുകളുടെ അകത്തളങ്ങളിൽ വന്നു അശ്ലീലം പറയുകയും ഇതാണ് മലയാളി സംസ്കാരം എന്ന് ലോകത്തോട് വിളിച്ചു പറയുകയും ചെയ്യുന്ന മലയാളി ഹൌസ് എന്നാ സംസ്കാര ശൂന്യമായ പരിപാടി സഭ്യതയുടെ എല്ലാ അതിര് വരമ്പുകളും ലംഘിക്കുന്നു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഈ പരിപാടിയിലെ ഒരു പുരുഷ താരം ഈ പരിപാടിയിൽ പങ്കെടുക്കുന്ന പെണ്കുട്ടിയെ ഉടു തുണി ഉരിഞ്ഞു കാണിക്കുകയും, അശ്ലീല പദങ്ങൾ ചേർത്ത് ശകാരിക്കുകയും ചെയ്തു എന്നാണ്. എല്ലാവരുടെയും വീടുകളില നടക്കുന്നതാണ് ഇത് എന്ന് അവകാശപ്പെടുന്നവർ ഇതിനെയും ന്യയീകരിക്കുമോ. നമ്മുടെ വീടുകളിൽ നമ്മുടെ കുടുംബങ്ങഗളോട് ഇത്തരതിലാണോ നമ്മൾ പെരുമാറുന്നത്. ഒരിക്കലുമല്ല. മാത്രമല്ല ഒരു ഷോ യുടെ പേരില് ഇത്തരത്തിൽ പെണ്കുട്ടികളെ അപമാനിക്കുന്നത് ന്യായീകരിക്കാൻ കഴിയുന്നതാണോ. ഇത് റിയാലിറ്റി ഷോ ആണ് ഗെയിം അല്ല എന്ന് നൂറു വട്ടം വിളിച്ചു പറയുന്ന ഇതിന്റെ അണിയറക്കാർ അപ്പോൾ ഇതെല്ലാം ശരിക്കും പീഡനം എന്ന് സമ്മതിക്കുകയല്ലേ ചെയ്യുന്നത്. കേരളത്തിലെ സ്ത്രീ സമൂഹം ഇത് കാണുന്നില്ലേ ? മക്കളെ ഇത്തരത്തിൽ അപമാനിക്കുന്നത് കണ്ടിരിക്കാൻ ഏതെങ്കിലും മാതാ പിതാക്കൾക്ക് കഴിയുമോ? കേരള സര്ക്കാരും വനിതാ കമ്മിശ്ശനും, സ്ത്രീ സംഘടനകളും അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടുക തന്നെ വേണം. ഈ പരിപാടിയുമായി ബന്ധപ്പെട്ട എല്ലാവര്ക്കും എതിരെ നിയമ നടപടികള സ്വീകരിക്കണം. എല്ലാ രംഗത്തും ഉള്ള സ്ത്രീ സമൂഹം ഇത്തരം സഭ്യത ഇല്ലാത്ത പരിപാടികൾക്കെതിരെ പ്രതികരിക്കണം. പീഡനം നടന്നതിനു ശേഷം മാത്രം ആവരുത് നമ്മുടെ പ്രതികരണം, മറിച്ച് പീഡനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നീക്കങ്ങളെ മുളയിലെ നുള്ളുക തന്നെ വേണം.......
2013 ജൂൺ 23, ഞായറാഴ്ച
മലയാളി ഹൌസ് ഉടൻ നിര്ത്തലാക്കുക.......
സുര്യ ടി വി സംപ്രേഷണം ചെയ്യുന്ന മലയാളി ഹൌസ് എന്നാ ;പരിപാടി എത്രയും പെട്ടെന്ന് നിര്ത്തലാക്കുക. ഇന്നലെ അതെ ചാനെലിൽ ഈ ഷോയുമായി ബന്ധപ്പെട്ടവർ നടത്തിയ ന്യായീകരണങ്ങൾ കേട്ടപ്പോൾ കൂടി ഇനി ഒരു നിമിഷം പോലും ഈ പരിപാടി തുടരുന്നത് സാംസ്കാരിക കേരളത്തിന് ഭൂഷണമല്ല എന്ന് എല്ലാ മലയാളികള്ക്കും ബോധ്യമായി. പ്രദീപും , രാഹുലും ഉൾപ്പെടെയുള്ളവർ ഈ ഷോയിൽ പങ്കെടുതില്ലയിരുന്നു എങ്കിൽ ഈ പരിപാടിയെ കുറിച്ച് ഏറ്റവും കൂടുതൽ വിമർശിക്കുന്നവർ ഇവര ആകുമായിരുന്നു. മലയാളി സമൂഹത്തെ നോക്കി കൊഞ്ഞനം കാട്ടുന്ന ഈ ഷോ അടിയന്തിരമായി നിര്ത്തണം. ബഹുമാനപ്പെട്ട വനിതാ കമ്മിഷൻ സ്വമേധയ കേസ് എടുത്തിട്ടുണ്ട്, അതിന്റെ നടപടി എത്രയും വേഗം ഉണ്ടാവണം. മലയാളി സ്ത്രീ സമൂഹത്തിന്റെ പ്രധിനിധികൾ ആയ ബഹുമാനപ്പെട്ട ശ്രീമതി ടീച്ചര് , ബഹുമാനപ്പെട്ട ബിന്ദു കൃഷണ , ബഹുമാനപ്പെട്ട ശോഭ സുരേന്ദ്രൻ തുടങ്ങിയവര രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി ഇതിനെതിരെ ശബ്ദം ഉയർത്തണം. കാരണം മലയാളി സ്ത്രീകളുടെ പ്രശ്നങ്ങളിൽ കേരളത്തിന്റെ ശബ്ദം തന്നെയാണ് മേല പറഞ്ഞ മൂന്നു പേരും.കൂടാതെ യുവജന സംഘടനകളും , കല സംസകരിക , രാഷ്ട്രീയ , സിനിമ , സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര എല്ലാം ഇത്തരം ജീര്ന്നതകൾക്ക് എതിരെ രംഗത്ത് വരണമെന്ന് അപേഷിക്കുന്നു. കാരണം ഇപ്പോൾ മുളച്ച ഈ വിഷ വിത്ത് വലിയ മരമായി മാറാതിരിക്കാനും, കൂടുതൽ മുളകൾ ഉണ്ടാവതിരിക്കാനും അത് അനിവാര്യമാണ്. ഒപ്പം പറയട്ടെ പ്രിയപ്പെട്ട രേവതി ഈ പരിപാടിയിൽ നിന്ന് എത്രയും വേഗം പുറത്തു വരിക, കാരണം നിങ്ങള്ക്ക് ഞങ്ങളുടെ മനസ്സില് ഒരിടം ഉണ്ട് അത് നഷ്ട്ടപ്പെട്തതിരിക്കുക.........
2013 ജൂൺ 16, ഞായറാഴ്ച
എങ്കിലും മഴയെ ഞാന് സ്നേഹിച്ചു പോയി .......
മഴയെ ഞാന് സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന് തേങ്ങലാണീ മഴ
നഷ്ട്ട ബന്ധങ്ങള് തന് വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്നങ്ങള് തന് കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള് തന് പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന് സ്നേഹിച്ചു പോയി
ഒരു ചെറു ചാറ്റല് മഴയെന്നാകിലും
ചോര്ന്നോലിക്കുന്നരാ ജീര്ണ്ണിച്ച
മേല്ക്കൂര തന് കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന് വേദന
എന് വേദനയാണെന്ന് അറിയുന്നു ഞാന്
എങ്കിലും മഴയെ ഞാന് സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന് നീര്ത്തുള്ളി പോലയാണീ മഴ
എങ്കിലും മഴയെ ഞാന് സ്നേഹിച്ചു പോയി...............
നഷ്ട്ട പ്രണയത്തിന് തേങ്ങലാണീ മഴ
നഷ്ട്ട ബന്ധങ്ങള് തന് വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്നങ്ങള് തന് കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള് തന് പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന് സ്നേഹിച്ചു പോയി
ഒരു ചെറു ചാറ്റല് മഴയെന്നാകിലും
ചോര്ന്നോലിക്കുന്നരാ ജീര്ണ്ണിച്ച
മേല്ക്കൂര തന് കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന് വേദന
എന് വേദനയാണെന്ന് അറിയുന്നു ഞാന്
എങ്കിലും മഴയെ ഞാന് സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന് നീര്ത്തുള്ളി പോലയാണീ മഴ
എങ്കിലും മഴയെ ഞാന് സ്നേഹിച്ചു പോയി...............
2013 ജൂൺ 12, ബുധനാഴ്ച
സ്വാഗതം
ദയവായി എന്റെ ഫേസ് ബുക്ക് പേജിലേക്ക് വരൂ........
http://www.facebook.com/jayarajmurukkumpuzha.jayaraj
2013 ജൂൺ 3, തിങ്കളാഴ്ച
നന്ദി ..................
നന്ദി ..................
എന്റെ ബ്ലോഗ് പോസ്റ്റുകളുടെ പേജ് കാഴ്ചകൾ 25000 നു മുകളില എത്തിച്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളില ഉള്ള മലയാളികള്ക്ക് ഹൃദയം നിറഞ്ഞ നന്ദി...........
എന്റെ ബ്ലോഗ് പോസ്റ്റുകളുടെ പേജ് കാഴ്ചകൾ 25000 നു മുകളില എത്തിച്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളില ഉള്ള മലയാളികള്ക്ക് ഹൃദയം നിറഞ്ഞ നന്ദി...........
2013 മേയ് 24, വെള്ളിയാഴ്ച
ഇന്ത്യൻ ക്രിക്കെട്ടിനെ രക്ഷിക്കാൻ........
ഇന്ത്യൻ ക്രിക്കെട്ടിനെ രക്ഷിക്കാൻ........
ശ്രീനിവസ്സൻ രാജി വയ്ക്കുക, ധോനിയെ ടീമിൽ നിന്ന് പുറത്താക്കുക, ...........
ശ്രീനിവസ്സൻ രാജി വയ്ക്കുക, ധോനിയെ ടീമിൽ നിന്ന് പുറത്താക്കുക, ...........
മുംബൈ പോലീസ് @ ഡല്ഹി പോലീസ്
ശ്രീശാന്തിന്റെ കാമുകിമാർ എത്ര , ശ്രീശാന്തിന്റെ വസ്ത്രങ്ങൾ ഉള്പ്പെടെ യുള്ളവയുടെ വില എത്ര, ശ്രീശാന്ത് മദ്യപിക്കുമോ , ശ്രീശാന്തിന്റെ മുറിയില ഗര്ഭ നിരോധന ഉറ ഉണ്ടോ...... ഡല്ഹി പോലീസ് അന്വോഷണം പുരോഗമിക്കുന്നു.......
അതെ സമയം മുംബൈ പോലീസ് അന്വോഷണം ശകതമാക്കുന്നു..... തങ്ങൾക്കു ലഭ്യമായ തെളിവുകള വച്ച് മുംബൈ പോലീസ് എത്ര ഉന്നതർ ആയാലും അവരെ ചോദ്യം ചെയ്യന്നു , അറസ്റ്റ് ചെയ്യുന്നു...... നിയമത്തിനു മുന്നില് എല്ലാവരും തുല്യരെന്നു തെളിയിക്കുന്ന മുംബൈ പോലീസിന് അഭിനന്ദനങ്ങൾ........
ശ്രീശാന്തിനെ കുടുക്കി ശ്രീനിവാസൻ കുടുങ്ങി.........
ശ്രീനിവാസനും , ധോണിയും ചേര്ന്ന നടത്തിയ ഗൂഡാലോചന തന്നെയാണ് ശ്രീയെ കുടുക്കിയത് എന്ന് റിപ്പോർട്ടുകൾ. ധോനിയുടെ ഭാര്യ സാക്ഷി ധോണി തന്റെ കൂട്ടുകാരിയെ ഉപയോഗിച്ച് ഗൂഡാലോചന യിൽ പങ്കാളി ആകുകയും ശ്രീയുടെ നീക്കങ്ങൾ മനസ്സിലാക്കി ഡല്ഹി പോലീസിന്റെ ഒത്താശയോടെ ശ്രീയെ എന്നെന്നേക്കുമായി ഒതുക്കാനും ആയിരുന്നു നീക്കം അതിൽ അവർ വിജയിക്കുകയും ചെയ്തു പക്ഷെ അപ്പോഴാണ് അവർ പോലും നിര്നചിരിക്കാതെ മുംബൈ പോലീസിന്റെ രംഗ പ്രവേശം അതോടെ അവർ നടപ്പിലാക്കിയ കെണിയിൽ അവർ തന്നെ വീണു. ശ്രീനിവസ്സന്റെയും. ധോനിയുടെയും കരീര് അവസാനം കൂടിയായി അവരുടെ തന്നെ പദ്ധതികൾ മാറി ..........................
അവിശുദ്ധ കൂട്ട്.........
ശ്രീനിവാസനും ധോണിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കൂടുതൽ വാർത്തകൾ വെളിച്ചത് വരുന്നു. ഇന്ഗ്ലാണ്ടിനോട് സംബൂര്ന്ന പരാജയം ഏറ്റു വാങ്ങിയപ്പോൾ ധോനിയെ കപ്ടാൻ സ്ഥാനത് നിന്ന് നീക്കം ചെയ്യാൻ സെലെക്ഷൻ കമ്മിറ്റി തീരുമാനിച്ചപ്പോൾ വീറ്റൊ പവർ ഉപയോഗിച്ച് ആ തീരുമാനം അട്ടിമറിക്കുകയും , വാതു വയിപൂ ഉള്പ്പെടയുള്ള തന്റെ പ്രവർത്തികൾക്ക് പിന്തുണ നല്കുന്ന ധോനിയുടെ കടുംപിടുതങ്ങൾക്ക് വഴങ്ങി കൊടുക്കുകയും ആയിരുന്നു .......
ദൈവത്തിന്റെ കരങ്ങൾ...........
ഡല്ഹി പോലീസിന്റെ ഒത്താശയോടെ ശ്രീനിവസ്സൻ, ധോണി , സാക്ഷി ധോണി തുടങ്ങിയവരുടെ ഗൂഢാലോചന യിൽ ശ്രീശാന്ത് കെണിയിൽ പെടുമ്പോൾ ശ്രീശാന്തിന്റെ ദൈവ വിശ്വസ്സത്തെ എല്ലാവരും കളിയാക്കി എന്നാൽ അതെ ദൈവം തന്നെയാണ് മുംബൈ പോലീസിന്റെ രൂപത്തില എത്തിയതും ഒട്ടേറെ സത്യങ്ങള വെളിച്ചത് കൊണ്ട് വന്നതും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
ശ്രീ അമല് നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്വര് തിയെടരുകളില് അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില് ...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...