2012 ജൂലൈ 18, ബുധനാഴ്‌ച

അറിഞ്ഞോ... എന്റെ അബ്ദുവിനു കല്യാണമായി .......

ഏതാണ്ട് ഒരു വര്‍ഷത്തോളം ആകുന്നു. അന്ന് പതിവുപോലെ ഓഫീസില്‍ നിന്നും ഇറങ്ങി ഒരു ടി വി ചാനെല്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തമ്പാനൂരില്‍ എത്തിയപ്പോഴേക്കും സമയം രാത്രി പത്തു മണിയോട് അടുത്തിരുന്നു. സ്റ്റാന്‍ഡില്‍ കണ്ട ഒരു ഫാസ്റ്റ് പാസ്സെന്‍ചേറില്‍ കയറി ഇരിപ്പുറപ്പിച്ചു. പെട്ടെന്ന് വെളുത്തു മെലിഞ്ഞ തല മൊട്ടയടിച്ച ഒരു ചെറുപ്പക്കാരന്‍ എന്നോട് ചോദിച്ചു . ഈ ബസ്സ് വര്‍ക്കലക്ക് പോകുമോ. പോകും ഞാന്‍ പറഞ്ഞു. തോളില്‍ ഒരു ചെറിയ ബാഗുമായി വന്ന ആ ചെറുപ്പക്കാരന്‍ ഞാനിരുന്ന സീറ്റില്‍ തന്നെ വന്നിരുന്നു. ഒറ്റ നോട്ടത്തില്‍തന്നെ അറിയാം വളരെ ക്ഷീണിച്ചു അവശനായിരിക്കുന്നു. കണ്ട്ക്ടര്‍ ടിക്കറ്റ്‌ നല്കാന്‍ തുടങ്ങി. ഞാന്‍ പത്തു രുപനോട്ടു കൊടുത്തു കഴക്കുട്ടം ടിക്കറ്റ്‌ വാങ്ങി. എന്റെ അടുത്തിരുന്ന ചെറുപ്പക്കാരന്‍ പോക്കെറ്റില്‍ കിടന്ന നാണയത്തുട്ടുകള്‍ എന്നി പെറുക്കി വര്‍ക്കലക്കുള്ള ടിക്കെട്ടുമെടുത്തു. ബസ്സ് പതുക്കെ യാത്ര തുടങ്ങി. അപ്പോള്‍ ഞാന്‍ ആ ചെരുപ്പക്കാരനോട്‌ ചോദിച്ചു. വര്‍ക്കലക്ക് ആദ്യമായി പോകുകയാണോ. അല്ല എന്റെ വീട് വര്‍ക്കലയില്‍ ആണ് , ചെറുപ്പക്കാരന്‍ പറഞ്ഞു. എവിടെ പോയിട്ട് വരുന്നു വല്ലാതെ ക്ഷീണി ചു ഇരിക്കുന്നലോ, ഞാന്‍ ചോദിച്ചു. എന്റെ ചോദ്യം കെട്ട് ഒരു നിമിഷം നിര്‍വികാരനായി ഇരുന്ന ആ ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു ഞാന്‍ ഗള്‍ഫില്‍ നിന്നും വരുകയാണ്. ആ ചെരുപ്പക്കാരന്റ്റ്‌ മറുപടി കെട്ട് ഞാന്‍ ഞെട്ടിപ്പോയി. എന്നെ മുഖഭാവം കണ്ടിട്ടാവണം അവന്‍ അവന്റ് കഥ പറയാന്‍ തുടങ്ങി. എന്റെ പേരു അബ്ദു വീട് വര്കലയില്‍ ആണ്. ഉമ്മയും ഒരു അനുജത്തിയും ഉണ്ട്. പ്ലസ്‌ ടു വരെ പഠിച്ചു. പിന്നീട് കടം വാങ്ങിയും വീടും പറമ്പും പണയപ്പെടുത്തിയും ഗള്‍ഫില്‍ പോയി ഏതാണ്ട് രണ്ടു വര്ഷം ആകുന്നു. അവിടെ ഒരു ഹോട്ടലില്‍ ആയിരുന്നു ജോലി.ഒരു വര്ഷം കഴിഞ്ഞപ്പോള്‍ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ ചതിയില്‍ പെട്ട് ജയിലില്‍ ആയി . കഴിഞ്ഞ ഒരു വര്ഷം ആയി വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ആത്മഹത്യയെ കുറിച്ചു ചിന്തിച്ചതാണ്. പക്ഷെ എന്റെ ഉമ്മയെയും അനുജതിയെയും എനിക്ക് കാണണം. പിന്നെ എന്താണ് ഉണ്ടാവുക എന്ന് എനിക്ക് അറിയില്ല. ഉച്ച ആയപോഴേ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് നേരം ഇരുട്ടാന്‍ കാത്തിരിക്കുകയായിരുന്നു. പകല്‍ വെളിച്ചത്തില്‍ എങ്ങനെ നാട്ടില്‍ ചെന്നിറങ്ങും . ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, അവര്‍ പരിഹസ്സിക്കില്ലേ . അബ്ദുവിന്റെ നിസ്സഹായത കണ്ടു എന്റെ കണ്ണ് നിറഞ്ഞു . ഞാന്‍ അവനെ ആസ്സ്വസ്സിപ്പിച്ചു .നീ എന്തിന് ആളുകളെ പേടിക്കണം . അവര്‍ പലതും പറയും നീ അതൊന്നും കാര്യം ആക്കെണ്ടാതില്ല. നിന്നെ കാണുമ്പോള്‍ നിന്റെ ഉമ്മക്കും അനുജത്തിക്കും ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ വലുതായി നിനക്കു എന്താണ് കിട്ടുക, അവര്ക്കു നിന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. നീ ആളുകളെ കുറിച്ചോര്‍ത്തു വിഷമിക്കേണ്ട ആളുകള്‍ പലതും പറയുക , നമ്മള്‍ ശരിയായി ജീവിക്കുന്നിടത്തോളം അത്തരം ആളുകളെയും അവരുടെ വാക്കുകളെയും തീര്ത്തും അവഗണിക്കണം. അവര്ക്കു അത്തരത്തിലുള്ള വില കൊടുത്താല്‍ മതി. അവര്‍ പലതും പറയും പക്ഷെ നീ അവരുടെ മുന്നില്‍ തല ഉയര്ത്തി നില്‍ക്കണം. ഉമ്മക്കും അനുജത്തിക്കും ഇപ്പോള്‍ ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല എന്നോര്‍ത്ത് വിഷമിക്കേണ്ട. നീ ശ്രമിച്ചാല്‍ അതൊക്കെ സാധിക്കാവുന്നത്തെ ഉള്ളു. നിനക്കു ചെയ്യാന്‍ ഈ നാട്ടില്‍ തന്നെ ഒരുപാടു ജോലികള്‍ ഉണ്ട്. അത് ചെയ്തു നീ നിന്റെ ഉമ്മയെയും അനുജതിയെയും നോക്കണം . ഒരിക്കലും തളരരുത്, നിരാശയും പാടില്ല. അതുകൊണ്ട് പകല്‍ വെളിച്ചത്തെ ഭയപ്പെടെണ്ടതില്ല , ധൈര്യമായി ജീവിക്കണം അതാണ് നിന്റെ കുടുംബത്തിനു നിനക്കു നല്‍കാവുന്ന വലിയ സമ്മാനം. പിന്നീട് പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നു.ക്ഷീണം കൊണ്ടാവാം അബ്ദു പതുക്കെ ഉറക്കത്തിലേക്കു വീണു. പലപ്പോഴും നമ്മുടെ അടുത്തിരിക്കുന്ന ആളുകള്‍ ഉറങ്ങി നമ്മുടെ തോളിലേക്ക് ചായുമ്പോള്‍ നമ്മള്‍ അസ്വസ്ഥര്‍ ആകാറുണ്ട്. എന്നാല്‍ അബ്ദുവിന്റെ തല എന്റെ തോളത്തു ചാഞ്ഞപ്പോള്‍ ഞാന്‍ അവനെ ചേര്ത്തു പിടിച്ചു, പാവം ഉറങ്ങിക്കോട്ടെ. കഴക്ക്‌ുറ്റം അടുക്കാരയപ്പോള്‍ ഞാന്‍ അബ്ധുവിനെ തട്ടി വിളിച്ചു .ഞാന്‍ പേഴ്സ് തുറന്നു നോക്കി , ഒരു നൂര് രൂപയും മുന്ന് പത്തു രുപ നോട്ടുകളും . മാസാവസാനം ആയി യാത്ര ചെലവിനു കരുതി വച്ചതാണ്. എന്റെ കാര്യം എങ്ങനെയും നടക്കും ഞാന്‍ നൂര് രൂപ അബ്ദുവിന് നേരെ നീട്ടി . അവന്‍ ആ നോട്ടു വാങ്ങിയില്ല, വേണ്ട ചേട്ടാ ചേട്ടന്റെ സ്നേഹത്തിന്റെ വില ഒന്നും ആ നോട്ടിന് ഇല്ലല്ലോ, ഇതുപോലെ സ്നേഹം കിട്ടിയിട്ട് വര്‍ഷങ്ങള്‍ ആകുന്നു, നന്ദിയുണ്ട്, ഒരുപാടു നന്ദിയുണ്ട് ഞാന്‍ ആ രൂപ അവന്റെ പോക്കെറ്റില്‍ വച്ചു കൊടുത്തു, എന്നിട് പറഞ്ഞു വര്‍ക്കല എത്തുമ്പോള്‍ നേരം ഒരുപാടു വൈകും ഭക്ഷണം കഴിച്ചിട്ടേ വീട്ടില്‍ പോകാവു. കഴക്ക്‌ുറ്റം സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങി. വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ഓര്‍ത്തത്‌ എന്റെ ഫോണ്‍ നമ്പര്‍ അബ്ധുവിനു കൊടുക്കുവാന്‍ വിട്ടു പോയി, ഇനി അവനെക്കുറിച്ചു എങ്ങനെ അറിയും, .പിന്നീട് എപ്പോഴൊക്കെയോ ഒരു വേദന ആയി അബ്ദു എന്റെ മനസ്സില്‍ കടന്നു വരാറുണ്ടായിരുന്നു. എന്നാല്‍ രണ്ടു ആഴ്ച മുന്പ് സിറ്റിയില്‍ കുടി പോകുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി ആദ്യം മനസ്സില്‍ ആയില്ല എങ്കിലും എന്റെ അബ്ദുവിനെ നാന്‍ തിരിച്ചറിഞ്ഞു. മുടിയൊക്കെ വളര്ന്നു സുന്ദരന്‍ അയ്യിരിക്കുന്നു. ചേട്ടാ സുഖം അല്ലെ , എന്നോടൊപ്പം ഉമ്മയും അനുജത്തിയും ഉണ്ട്, അവര്‍ അപ്പുറത്ത് നില്പുണ്ട് ചേട്ടനെ കാണണം എന്ന് പറഞ്ഞു. ഞാനും അബ്ദുവും അവര്ക്കു അരികിലേക്ക് പോയി എന്നെ കണ്ടത് ഉമ്മ എന്നെ കെട്ടിപ്പിടിച്ചു , മോനേ നിന്നെ കാണാന്‍ സാധിച്ചല്ലോ എന്റെ അബ്ധുവിനെ തിരിച്ചു തന്നത് നീയ്യാണു, നിന്നീക്കുരിച്ചു അവന്‍ പറയാത്ത ഒരു ദിവസ്സം പോലും ഇല്ല . അതെ ഇക്ക ഇക്കയെ കണ്ടപ്പോള്‍ എനിക്കും സന്തോഷമായി അബ്ദുവിന്റെ അനുജത്തി പറഞ്ഞു. അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കും സന്തോഷമായി . കുറെ നേരം അവരോടൊപ്പം ചിലവഴിച്ച ശേഷം ഞാന്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അബ്ദു പേര്‍സ് തുറന്നു ഒരു നൂര് രൂപ നോട്ടു എടുത്തു എന്റെ നേരെ നീട്ടി. അത് കണ്ടു ഉമ്മ അബ്ധുവിനെ ശകാരിച്ചു, എന്താടാ അബ്ദു നീ നിന്റെ ചേട്ടനോട് കണക്കു പറയുന്നോ. അത് കെട്ട് അബ്ദു പറഞ്ഞു അങ്ങനെ അല്ല ഉമ്മ ഈ നോട്ടു ചേട്ടന്റെ കൈയ്യില്‍ ഇരുന്നാല്‍ ഒരു പാടു അബ്ധുമാര്‍ക്ക് അത് ഉപകരിക്കും ഏതായാലും ഉമ്മ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇതു എന്റെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ. അത് കെട്ട് എല്ലാവരും ചിരിച്ചു. ഞാന്‍ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു .ഇത്തരം സന്തോഷവ് സ്നേഹവും നിറഞ്ഞ നിമിഴങ്ങള്‍ക്ക് ഭാഗമാകാന്‍ കഴിയുന്നതല്ലേ ഈ ചെറിയ ജീവിതത്തില്‍ നമുക്കു കിട്ടാവുന്ന വലിയ ഭാഗ്യങ്ങള്‍.

രണ്ടായിരത്തി ഒന്‍പതു ജൂലൈ ഇരുപത്തി ഏഴാം തീയതി തിങ്കളാഴ്ച ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയ പോസ്റ്റ്‌ ആണ് മുകളില്‍ കാണുന്നത്. ഇന്നിപ്പോള്‍ ഈ പോസ്റ്റ്‌ ഒരിക്കല്‍ കൂടി ഓര്‍ക്കുവാന്‍ കാരണം എന്റെ അബ്ദുവിന് കല്യാണമായി ആ വിവരം നിങ്ങളെ അറിയിക്കുവാനാണ്. അന്ന് അബ്ദുവിനെയും കുടുംബത്തെയും കണ്ട ശേഷം രണ്ടു മൂന്നു വര്‍ഷങ്ങള്‍ കടന്നു പോയി, ഇതിനിടയില്‍ പല മാറ്റങ്ങളും സംഭവിച്ചു. അബ്ദുവിന്റെ സഹോദരിയുടെ വിവാഹം കഴിഞു. അബ്ദുവിന്റെ പ്രയത്നം കൊണ്ട് ആ കുടുംബം വീണ്ടും പ്രകാശിചു തുടങ്ങി. ഇന്നിപ്പോള്‍ അബ്ദുവും, ഉമ്മയും കൂടി എന്നെ കാണാന്‍ വന്നിരുന്നു. ഈ റമദാന്‍ പുണ്യം കഴിയുമ്പോള്‍ അബ്ദുവിന് കല്യാണമാണ്. അത് ആദ്യം എന്നോട് പറയണം എന്ന് അബ്ദുവിന് നിര്‍ബന്ധം , കല്യാണ കാര്യം പറഞ്ഞപ്പോള്‍ എന്റെ അബ്ദുവിന്റെ നാണം കലര്‍ന്ന മുഖത്തെ കണ്ണുകളുടെ തിളക്കം , എന്നോ കൈവിട്ടു പോയ പ്രതീക്ഷകള്‍ തിരിച്ചു പിടിച്ചതിന്റെ തിളക്കം തന്നെയാണ് എന്ന് എനിക്ക് മനസ്സിലായി..... എന്റെ അബ്ദുവിന്റെ വിവാഹത്തിന് ഞാനുണ്ടാകും, നമ്മള്‍ എല്ലാം ഉണ്ട്ടകും, ഹൃദയം നിറഞ്ഞ വിവാഹ മംഗള ആശംസകള്‍...........

2012 ജൂലൈ 11, ബുധനാഴ്‌ച

സംസ്ഥാന ചലച്ചിത്ര അവാര്‍ഡു..........?

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഈ ആഴ്ച പ്രഖ്യാപിക്കുകയാണ്. തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അധ്യക്ഷനായ ജൂറി ചിത്രങ്ങള്‍ വിലയിരുത്തുകയാണ്. ദേശിയ അവാര്‍ഡു പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന സംസ്ഥാന അവാര്‍ഡു പ്രഖ്യാപനം ആയതിനാല്‍ എല്ലാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന അവാര്‍ഡു പ്രഖ്യാപനത്തിനായി മലയാളികള്‍ കാത്തിരിക്കുന്നു. അതോടൊപ്പം തന്നെ ചില പ്രതീക്ഷകളും , ആശങ്കകളും.................

ദേശിയ തലത്തില്‍ മികച്ച മലയാള ചിത്രമായ ഇന്ത്യന്‍ രുപ്പീ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡു നേടുമോ........?

ദേശിയ തലത്തില്‍ മികച്ച മലയാള ചിത്രമായ ഇന്ത്യന്‍ രുപീയുടെ സംവിധായകന്‍ രഞ്ജിത്ത് മികച്ച സംവിധായകനുള്ള അവാര്‍ഡു നേടുമോ.....?

ദേശിയ തലത്തില്‍ പരാമര്‍ശം നേടിയ ആധിമാധ്യാന്തത്തിന്റെ സംവിധായകന്‍ ഷെറി മികച്ച നവാഗത സംവിധായകന്‍ ആകുമോ....?

പ്രണയത്തിലെ മോഹന്‍ലാലിന്‍റെ കഥാപാത്രം മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കാന്‍ കഴിയുന്ന തരത്തില്‍ മുഖ്യ കഥാപാത്രം അല്ല അതിനാല്‍ സഹ നടനുള്ള അവാര്‍ഡിനെ പരിഗണിക്കാന്‍ കഴിയൂ എന്നാ ദേശിയ അവാര്‍ഡു ജൂറിയുടെ മാനദണ്ഡം ഇവിടെയും പാലിക്കപ്പെടുമോ.....?

ഇന്ത്യന്‍ റുപീ എന്നാ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശിയ പുരസ്കാരത്തിന് അവസാന നിമിഷം വരെ പരിഗണിച്ച പ്രിത്വിരാജിനു ഇന്ത്യന്‍ റുപീ, ഉറുമി, മാണിക്യാ കല്ല്‌, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച മൂന്നു കഥാപാത്രങ്ങള്‍ക്ക് മികച്ച നടനുള്ള അവാര്‍ഡു നല്‍കുമോ........?

ഗോവ അന്തരാഷ്ട്ര ഫിലിം ഫെസ്ടിവേളില്‍ ഉദ്ഘാടന ചിത്രമായി മലയാളത്തിന്റെ അഭിമാനമായ ഉരുമിക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുമോ.......?

ഷാനഗ് ഹായ് മേളയില്‍ മല്സര വിഭാഗത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ചിത്രം ആകാശത്തിന്റെ നിറം പരിഗണിക്കപ്പെടുമോ..........?

കെട്ടുറപ്പില്ലാത്ത പ്രമേയം എന്ന് ദേശിയ ജൂറി വിലയിരുത്തിയ പ്രണയം അവാര്‍ഡു നേടുമോ.............?

മാധവ രാംദാസിന്റെ മേല്‍വിലാസം അന്ഗീകരിക്കപ്പെടുമോ...........?

ഉരുമിയിലെ അഭിനയത്തിന് ജഗതി ശ്രീകുമാറിന് അര്‍ഹമായ പുരസ്കാരം ലഭിക്കുമോ........?

ഇന്ത്യന്‍ രുപീയിലെ ഉജ്ജവാല പ്രകടനം തിലകന് സഹനടനുള്ള അവാര്‍ഡു നേടിക്കൊടിക്കുമോ.......?

ഈ പുഴയും സന്ധ്യകളും എന്നാ മനോഹരമായ വരികള്‍ സമ്മാനിച്ച്‌ നമ്മെ വിട്ടു പിരിഞ്ഞ മുല്ലനെഴിക്കു അര്‍ഹിക്കുന്ന പുരസ്‌കാരം മരണാന്തര ബഹുമതിയായി നല്‍കുമോ....?


അവാര്‍ഡുകള്‍ പ്രോത്സാഹനവും, പ്രചോധനവുമാണ്, അത് അര്‍ഹിക്കുന്ന കൈകളില്‍ എത്തുമ്പോഴാണ് അവയുടെ മൂല്യം വെളിവാകുന്നത്. ദേശിയ പുരസ്കാരവും, സംസ്ഥാന പുരസ്കാരവും മറ്റു ചലച്ചിത്ര പുരസ്കാരങ്ങലെക്കള്‍ മൂല്യം കല്പ്പിക്കുന്നവയാണ്. ഇത്തവണത്തെ ദേശിയ ജൂറി ഒരു പരിധി വരെ അവാര്‍ഡിന്റെ മൂല്യം ഉയര്തിപ്പിടിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. സംസ്ഥാന ജുരിയും ഇത്തരം വിലയിരുത്തലുകള്‍ നടത്തും എന്ന് പ്രതീക്ഷിക്കാം. അത് കൊണ്ട് തന്നെ ആരുടേയും പക്ഷം ചേര്‍ന്ന് നില്‍ക്കാത്ത സത്യസന്ധമായ അവാര്‍ഡു പ്രഖ്യാപനത്തിന് നമുക്ക് കാതോര്‍ക്കാം.........

2012 ജൂലൈ 1, ഞായറാഴ്‌ച

പ്രിത്വിരാജ് സിംഹാസനത്തില്‍ ........... മുല്ലമൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത് .........

ശ്രീ എസ് . ചന്ദ്രകുമാര്‍ നിര്‍മിച്ചു ശ്രീ ഷാജി കൈലാസ് രചനയും സംവിധാനവും നിര്‍വഹിച്ച സിംഹാസ്സനവും ശ്രീമതി മേരി സോമനും, സോമന്‍ പുല്ലാട്ടും ചേര്‍ന്ന് നിര്‍മിച്ചു ശ്രീ അനീഷ്‌ അന്‍വര്‍ സംവിധാനം ചെയ്യുന്ന മുല്ലമൊട്ടും മുന്തിരിച്ചാറും എന്നീ ചിത്രങ്ങള്‍ റിലീസിങ്ങിന് തയ്യാറായി. ഷാജി കൈലാസ് തന്നെ തിരക്കഥ ഒരുക്കുന്ന സിംഹസ്സനത്തില്‍ പ്രിത്വിരാജ് ആണ് നായകന്‍ . ഈ ആഴ്ച എത്തേണ്ടിയിരുന്ന സിംഹാസ്സനം പ്രിത്വിരാജ് ചിക്കന്‍ പോക്സ് ബാധിതന്‍ ആയി വിശ്രമത്തില്‍ ആയതു കൊണ്ട് ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ഉള്ളത് കൊണ്ടാണ് വൈകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എത്രയും വേഗം പ്രിത്വിരാജ് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അര്‍ജുന്‍ മാധവ എന്നാ കരുത്തുറ്റ കഥാപാത്രമായാണ് സിംഹസ്സനത്തില്‍ പ്രിത്വിരാജ് എത്തുന്നത്‌. പ്രിത്വിരജിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളില്‍ ഒന്നാണ് അര്‍ജുന്‍ മാധവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിതൃ പുത്റ സ്നേഹത്തിന്റെ മഹനീയത വരച്ചു കാട്ടുന്ന ചിത്രത്തില്‍ സായി കുമാര്‍ അതി ശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിത്വിരജിനെയും സായി കുമാറിനെയും കൂടാതെ വന്ദന , ഐശ്വര്യ ദേവന്‍, തിലകന്‍ , സിദ്ധിക്ക് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈ കാര്യം ചെയ്യുന്നു. ബിജി പാല്‍ , രാജാമണി ടീമിന്റെ സംഗീതം ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി ക്കഴിഉഞ്ഞു. ശരവണന്റെ ക്യാമറ ,ഡോണ്‍ മാക്സിന്റെ എഡിറ്റിംഗ് എന്നിവയും സിംഹസ്സനത്തിനു മുതല്‍കൂട്ടാണ്. പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല ശക്തമായി കുതിക്കുവാനാണ് തുടങ്ങിയ സിംഹാസ്സനതിന്റെ പരസ്യ വാചകങ്ങള്‍ ഇതിനകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു.

അതുപോലെ ശ്രീ ബിജു കെ ജോസെഫിന്റെ രചനയില്‍ ശ്രീ അനീഷ്‌ അന്‍വര്‍ സംവിധാനം ചെയ്യുന്ന മുല്ലമൊട്ടും മുന്തിരിച്ചാറും ഈ ആഴ്ച തീറെരുകളില്‍ എത്തുന്നു. ശ്രീ ഇന്ദ്രജിത്ത് ആണ് ചിത്രത്തിലെ നായകന്‍. ചുരുട്ട ജോസ് എന്നാ നാടന്‍ വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്‌. വ്യത്യസ്തങ്ങള്‍ ആയ നിരവധി വേഷങ്ങള്‍ ഭംഗിയായി ചെയ്യുന്ന ഇന്ദ്രജിത്തിന്റെ കൈകളില്‍ ചുരുട്ട ജോസ് എന്നാ കഥാപാത്രവും ഭദ്രമാണ്. കൂട്ടത്തില്‍ എടുത്തു പറയേണ്ട കാര്യം കഴിഞ്ഞ ആഴ്ച ചൈനയില്‍ നടന്ന ഷാന്ഗ് ് ഹായ് ഫിലിം ഫെസ്റ്റി വേലില്‍ ഇന്ത്യയില്‍ നിന്ന് നോമിനഷന്‍ നേടിയ ഏക ചിത്രം ആകാശത്തിന്റെ നിറം ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള നോമിനേഷന്‍ ലഭിച്ച ഇന്ദ്രജിത്ത് ആണ് ഇന്ത്യയെ പ്രധിനിധീകരിച്ചു ഷാന്ഗ് ഹായ് മേളക്ക് എത്തിയതി എന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം. മുല്ലമൊട്ടും മുന്തിരിച്ചാറും ഇന്ദ്രജിത്തിന്റെ മറ്റൊരു മുഖം കൂടി പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കും . ഇന്ദ്രജിത്തിനെ കൂടാതെ മേഘ്ന രാജ് , അനന്യ , തിലകന്‍ പ്രവീണ തുടങ്ങിയ വന്താര നിര ചിത്രത്തില്‍ അണി നിരക്കുന്നു. മോഹന്‍ സിതാര ഒരുക്കിയ ഗാനങ്ങള്‍ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
സിംഹാസ്സനവും , മുല്ലമൊട്ടും മുന്തിരി ചാറും നേടുന്ന വിജയം മലയാള സിനിമയ്ക്കു കൂടുതല്‍ കുതിപ്പ് നല്‍കും . രണ്ടു ചിത്രങ്ങള്‍ക്കും വിജയാശംസകള്‍. കൂട്ടത്തില്‍ ഷങ്ങ ഹായ് മേളക്ക് ഇന്ത്യന്‍ പ്രതിനിധി ആയ ഇന്ദ്രജിത്തിന് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ ഒപ്പം തന്നെ പ്രിത്വിരാജ് പൂര്‍ണ്ണ സുഖം പ്രാപിച്ചു കൂടുതല്‍ ശക്തനായി മലയാള സിനിമയിലേക്ക് വരട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു....................

2012 ജൂൺ 27, ബുധനാഴ്‌ച

ഈ മഴ എനിക്ക് സ്വന്തം .............

സ്നിഗ്ധമാം നിന്‍ മേനി തന്‍
ഇളം ചൂടില്‍ അലിഞ്ഞു
നിദ്ര തന്‍ തീരങ്ങള്‍ തേടവേ
ജാലകങ്ങള്‍ക്കപ്പുറം രാത്രി മഴ
നേര്‍ത്ത രാഗങ്ങള്‍ മീട്ടി വന്നെത്തുന്നു
ഇനി എനിക്കുറങ്ങാന്‍ ആവതില്ല മല്‍സഖി
ഒരു വേള എന്നില്‍ പൊറുക്ക നീ
മനസ്സില്‍ പ്രണയം നിറഞ്ഞതല്ല
ഉള്ളില്‍ വിരഹം ഉറഞ്ഞതല്ല
ചോര്‍ന്നോലിക്കും ചെറു കൂരയ്ക്ക് കീഴിലായി
അമ്മതന്‍ മടിയില്‍ വിറയാര്‍ന്നു ഉറങ്ങാത്ത
ബാല്യത്തിന്‍ ശീലമാം വേദന
രാത്രി മഴയായി പൈയ്തിറങ്ങുമ്പോള്‍
എനിക്ക് ഉറങ്ങുവാന്‍ ആവതെങ്ങനെ
പുലരോളം ഈ മഴ എനിക്ക് സ്വന്തം ........

2012 ജൂൺ 19, ചൊവ്വാഴ്ച

ആഘോഷമായി ബാച്ചിലേര്‍സ് ...... ആവേശമായി സ്പിരിറ്റ് ..........

ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്ത ബാച്ചിലര്‍ പാര്‍ടിയും , ശ്രീ രഞ്ജിത്ത് സംവിധാനം നിര്‍വഹിച്ച സ്പിരിറ്റും തിയട്ടെരുകളില്‍ എത്തി. ബാച്ചിലര്‍ പാര്‍ട്ടി യുവത്വത്തിന്റെ ആഘോഷമാകുമ്പോള്‍ , സ്പിരിറ്റ്‌ മലയാളി സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്നായ മദ്യപാനം ചര്‍ച്ച ചെയ്യുന്നു. സാമൂഹ്യ പ്രസക്തമായ വിഷയങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കാന്‍ എന്നും തയ്യാറായിട്ടുള്ള ചലച്ചിത്രകാരന്‍ എന്നാ നിലയില്‍ ശ്രീ രഞ്ജിത്തിനെ പ്രേക്ഷക സമൂഹം വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അദ്ധേഹത്തിന്റെ സമീപകാല ചിത്രങ്ങള്‍ എല്ലാം തന്നെ അതിനു ഉദാഹരണങ്ങളും ആണ്. സ്പിരിറ്റും പ്രേക്ഷകര്‍ക്ക്‌ നിരാശ സമ്മാനിക്കുന്നില്ല. പുത്തന്‍ തലമുറ ചിത്രങ്ങള്‍ തുടങ്ങി ചിത്രങ്ങളെ വേര്‍തിരിച്ചു അവതരിപ്പിക്കുന്ന വര്‍ത്തമാന കാല മലയാള സിനിമയില്‍ ഈ എല്ലാ വേര്‍തിരിവുകളുടെയും അതിര്‍ വരന്ബുകള്‍ പരമാവധി ഇല്ലാതാക്കാന്‍ സ്പിരിട്ടിലൂടെ ശ്രീ രഞ്ജിത് നടത്തുന്ന ശ്രമവും അഭിനന്ദനര്‍ഹാമാണ്. വളരെ ശക്തവും, സൂക്ഷ്മവും ആയ തിരക്കഥയാണ് സ്പിരിറ്റിന്റെ ശക്തി. മോഹന്‍ലാല്‍ എന്നാ അഭിനയ പ്രതിഭയുടെ ഉജ്ജ്വല പ്രകടനമാണ് സ്പിരിറ്റിന്റെ സവിശേഷത.രഘുനന്ദന്‍ എന്നാ കഥാപാത്രമായി അദ്ദേഹം അത്രയേറെ തദാദ്മ്യം പ്രാപിച്ചിരിക്കുന്നു. മോഹന്‍ലാലിനെ കൂട്ടാതെ ശങ്കര്‍ രാമകൃഷ്ണന്‍ , മധു, സിദ്ധാര്‍ത്ഥന്‍ , കനിഹ, ലെന , നന്ദു , തിലകന്‍ തുടങ്ങി അഭിനേതാക്കളെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ഷഹബാസ് അമന്റെ സംഗീതം ചിത്രത്തിന് മാറ്റ് കൂട്ടുന്നു. സന്ദീപ്‌ നന്ദകുമാറിന്റെ എഡിറിങ്ങും പരാമര്‍ശം അര്‍ഹിക്കുന്നു. മലയാളി സമൂഹത്തെ ആഴത്തില്‍ ഗ്രസ്സിചിരിക്കുന്ന ഒരു വിഷയത്തെ ഒരു പുനര്‍ വിചിതനതിനു വിധേയമാക്കാന്‍ സ്പിരിറ്റ് എന്നാ ചിത്രത്തില്‍ കൂടി സാധിക്കുന്നു എന്നിടത്താണ് രഞ്ജിത്ത് എന്നാ സംവിധായക പ്രതിഭ വീണ്ടും വിസ്മയമാകുന്നത്.
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്താ ബാച്ചിലര്‍ പാര്‍ട്ടിയും ശ്രദ്ധ നേടുന്നു. ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയുമായി ബാച്ചിലര്‍ പാര്‍ട്ടി ആഘോഷമാവുന്നു. ഉണ്ണി ആറും, സന്തോഷ്‌ എചിക്കാനവും എഴുതിയ ബാച്ചിലര്‍ പാര്‍ട്ടി ചുരുങ്ങിയ ദിവസ്സങ്ങള്‍ക്കുള്ളില്‍ നടക്കുന്ന സംഭവ കഥയാണ്‌ അനാവരണം ചെയ്യുന്നത്.പ്രിത്വിരാജ്, ഇന്ദ്രജിത്ത് , അസിഫ് അലി, റഹ്മാന്‍ , കലാഭവന്‍ മണി, വിനായകന്‍ , നിത്യ മേനോന്‍, പദ്മപ്രിയ , രമ്യ നമ്പീശന്‍ തുടങ്ങിയ യുവത്വത്തിന്റെ ഊര്‍ജ്ജം ചിത്രത്തെ ചടുലമാക്കുന്ന ഘടകമാണ്. വളരെ ചെറിയ റോളുകള്‍ ആണെങ്കില്‍ പോലും ഓരോ അഭിനേതാവും തങ്ങളുടെ ഭാഗം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അമല്‍ നീരദിന്റെ ക്യാമറ, വിവേക് ഹര്‍ഷന്റെ എഡിറ്റിംഗ്, രാഹുല്‍ രാജിന്റെ സംഗീതം എന്നിവ ചിത്രത്തിന്റെ ഹൈലൈറ്റുകള്‍ ആണ്. ഒരു അമല്‍ നീരദ് ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ബാചിലേര്‍ പാര്‍ട്ടിക്കും നല്‍കാന്‍ സാധിക്കുന്നു എന്നതാണ് സംവിധായകന്റെയും ചിത്രത്തിന്റെയും വിജയം. രണ്ടു വ്യത്യസ്ത തലങ്ങളിലുള്ള കഥ പറയലുമായി സ്പിരിറ്റും , ബാചെലോര്‍ പാര്‍ട്ടിയും വിജയം നേടുമ്പോള്‍ അത് മലയാള സിനിമയ്ക്ക്‌ കൂടുതല്‍ ഉണര്‍വ്വ് സമ്മാനിക്കുന്നു ...........

ഇന്നലെ വേളി , ഇന്ന് മുരുക്കുംപുഴ , നാളെ ............

വിളപ്പില്‍ ശാലക്കും , വേളിക്കും പിന്നാലെ നഗര മാലിന്യങ്ങള്‍ മുരുക്കുംപുഴയിലേക്ക് വന്നു തുടങ്ങി. മുരുക്കുംപുഴയില്‍ റെയില്‍വേ പ്ലാറ്റ് ഫോം നിര്‍മാണത്തിന് വേണ്ടിയാണു ഈ മാലിന്യങ്ങള്‍ കൊണ്ട് വരുന്നത്. മാലിന്യങ്ങള്‍ കൊണ്ട് വന്നു നിക്ഷേപിക്കുകയും അതിനു മുകളില്‍ മണ്ണിട്ട്‌ ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്. ശാസ്ത്രീയ മായ രീതിയില്‍ കൂടിയാണ് ഈ പ്രക്രിയ നടത്തുന്നത് എന്നാണ് അവകാശ വാദം. എന്തൊക്കെ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ആണെങ്കില്‍ പോലും മുരുക്കുംപുഴയിലെ ജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഈ നിര്‍മ്മാണം നടക്കുന്ന തൊട്ടടുത്ത്‌ താമസിക്കുന്ന വ്യക്തി എന്നാ നിലയില്‍ ഈ ബുദ്ധിമുട്ടുകള്‍ നേരിട്ട് അനുഭവിക്കുന്ന വ്യക്തി കൂടിയാണ് ഞാനും . വികസ്സന കാര്യങ്ങളില്‍ തുറന്ന മനസ്സ് ഉള്ളവരാണ് മുരുക്കുംപുഴയിലെ ജനങ്ങള്‍. വികസ്സന കാര്യങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം കൂടാതെ ഒറ്റക്കെട്ടായി നില്‍ക്കുന്നവരാണ് നമ്മള്‍. പക്ഷെ ഇത്തരത്തിലുള്ള മാലിന്യ നീക്കം കാരണം പ്രതികരിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മുരുക്കുംപുഴ നിവാസികള്‍. മാലിന്യ പ്രശ്നങ്ങള്‍ക്ക് ഇത്തരത്തിലുള്ള താല്‍ക്കാലിക പരിഹാരം അല്ല വേണ്ടത്. ശാശ്വതമായ പരിഹാരം കണ്ടുപിക്കുകയാണ് ഏക പോംവഴി. കേരളത്തിന്റെ പകുതി പോലും വികസ്സനം ഇല്ലാത്ത പല സ്ഥലങ്ങളിലും മാലിന്യ നിര്‍മ്മാര്‍ജ്ജനം പോലുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് മുന്തിയ പരിഗണന ലഭിക്കുമ്പോള്‍, വിദ്യഭ്യസ്സവും, ബുദ്ധിയുമുള്ള മലയാളി സമൂഹത്തിനു മാലിന്യ പ്രശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാത്തത് വലിയ പോരായ്മ തന്നെയാണ്. ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ ,നാളെ..... എത്ര നാള്‍ ഈ ഒളിച്ചോട്ടം നടത്താന്‍ നമുക്ക് കഴിയും. രാഷ്രീയ ഭേദം മറന്നു കൂട്ടായ ചര്‍ച്ചകളിലൂടെ ഈ പ്രശ്നത്തിന് അന്തിമ പരിഹാരം കാണുകയാണ് വേണ്ടത്. അതിനായി സംസ്ഥാന സര്‍ക്കാരും, നഗരസഭയും പരസ്പര ധാരണയില്‍ പ്രവര്‍ത്തിച്ചേ മതിയാകു. മാലിന്യ പ്രശ്ന പരിഹാരത്തിനായി ഒരു സമിതി രൂപീകരിക്കുക , ആ സമിതിയില്‍ രാഷ്ട്രീയ , സാമൂഹിക, സാംസ്കാരിക, സാമ്പത്തിക , ശാസ്ത്ര ,ആരോഗ്യ മേഘലകളില്‍ ഉള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി അഭിപ്രായ രൂപീകരണത്തിലൂടെ പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുത്തു അന്തിമ പരിഹാരം കാണുകയാണ് യദാര്‍ത്ഥ പോംവഴി. മറ്റു രാജ്യങ്ങളില്‍ മാലിന്യ സംസ്കരണത്തിന് അവലംബിച്ചിരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുകയും, നമുക്ക് സ്വീകരിക്കാന്‍ പറ്റുന്ന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും വേണം. ഇത്തരത്തില്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ നമുക്ക് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. ഇന്നലെ വേളിയും, ഇന്ന് മുരുക്കുംപുഴയും അനുഭവിക്കുന്ന ദുരിതം നാളെ മറ്റൊരു പ്രദേശ വാസികള്‍ അനുഭവിക്കാന്‍ ഇടവരാതെ കഴിയട്ടെ. ബഹുമാന പ്പെട്ട മുഖ്യമന്ത്രിയോടും, നഗരസഭ മേയരോടും , സംസ്ഥാന സര്‍ക്കാരിനോടും, നഗരസഭയോടും അപേക്ഷിക്കുകയാണ് മുരുക്കുംപുഴയിലെക്കുള്ള ഈ മാലിന്യ അവസ്സനിപ്പിക്കാനുള്ള നടപടി ഉണ്ടാവണം, കാരണം മുരുക്കുംപുഴ നിവാസികള്‍ ഇത് മൂലം ഒത്തിരി ബുദ്ധി മുട്ടുകള്‍ നേരിടുന്നുണ്ട്..........

2012 മേയ് 30, ബുധനാഴ്‌ച

സ്നേഹമഴ...........

മഴ പെയ്യണം.........
വരണ്ട മണ്ണിലും
ഇരുണ്ട മനസ്സിലും
മഴ പെയ്യണം.........
വിദ്വേഷത്തിന്റെ കനലുകള്‍ കെടാന്‍
പകയുടെ ചോരപ്പാടുകള്‍ കഴുകിടാന്‍
മഴ പെയ്യണം.........
പുകയുന്ന മനസ്സിലും
വിങ്ങുന്ന ഹൃത്തിലും
മഴ പെയ്യണം........
ഭീതിയില്‍ വിയര്‍ക്കാതെ ഉറങ്ങുവാന്‍
സ്വപ്‌നങ്ങള്‍ തന്‍ മഴവില്ല് കാണുവാന്‍
മഴ പെയ്യണം.......
കാഹളങ്ങള്‍ക്ക് മേല്‍
ശുദ്ധ സംഗീതമാവാന്‍
വിരഹാഗ്നി ജ്വാലയില്‍
പ്രണയ നീര്‍ തൂകാന്‍
മഴ പെയ്യണം.......
ക്ഷണിക ജീവിത നീര്‍ക്കുമിള പൊട്ടും മുന്‍പേ
ചേര്‍ത്ത് പിടിച്ച കൈ വിരലുകള്‍ നിശ്ചലമാവും മുന്‍പേ
മതിയാവോളം നനഞ്ഞിടാന്‍
മഴ പെയ്യണം .......... സ്നേഹ മഴ.

2012 മേയ് 20, ഞായറാഴ്‌ച

പ്രിയപ്പെട്ട അഞ്ജലിമേനോനു ..............

പ്രിയപ്പെട്ട അഞ്ജലിമേനോന്‍, മഞ്ചാടിക്കുരു പോലെ ഗ്രിഹാതുരമായ ഒരു ചിത്രം സമ്മാനിച്ചതിന് ആദ്യം തന്നെ നന്ദി പറയുന്നു, ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും. ഇന്നലെ തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ ആണ് ചിത്രം കണ്ടത്. എത്ര പേര്‍ ചിത്രം കാണാന്‍ എന്ന് ആശങ്ക ഉണ്ടായിരുന്നു . എന്നാല്‍ എന്റെ കണക്കു കൂട്ടല്‍ തെറ്റിച്ചു കൊണ്ട് എല്ലാ വിഭാഗത്തിലും പെട്ട നിരവധി പേര്‍ ചിത്രം കാണാന്‍ എത്തി. എടുത്തു പറയേണ്ട കാര്യം കൂടത്തില്‍ യുവാക്കള്‍ ആയിരുന്നു കൂടുതല്‍. പുത്തന്‍ തലമുറ എന്നാ ലേബലില്‍ തളചിടുമ്പോഴും ഇത്തരം നല്ല ചിത്രങ്ങള്‍ കാണാന്‍ പുതു തലമുറ തയ്യാറാകുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു. ചിത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ബാല്യത്തിന്റെ നിഷ്കളങ്കതയും, ബന്ദങ്ങളുടെ വിള്ളലുകളും, ഇഴയടുപ്പങ്ങളും എത്ര മനോഹരമായാണ് ചിത്രത്തില്‍ വരച്ചു കാട്ടുന്നത് എന്നത് വാക്കുകളില്‍ പറയാന്‍ തന്നെ ബുദ്ധിമുട്ടാണ്. അത്രമേല്‍ ചാരുതയോടെയും, ഹ്രിദ്യവും ആയാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്. തീര്‍ച്ചയായും ഈ ചിത്രത്തിന്റെ ഭാഗമായ ഓരോ വ്യക്തികള്‍ക്കും അഭിമാനിക്കാം. ഇത്തരം ഒരു ചിത്രത്തിന്റെ ഭാഗം ആക്കാന്‍ കഴിയുക തന്നെ ഭാഗ്യമാണ്. ചിത്രത്തിലെ ഓരോ മേഘലയിലും പ്രവര്‍ത്തിച്ചവര്‍ അവരുടെ പരമാവധി നല്‍കുവാന്‍ ശ്രമിച്ചിട്ടുണ്ട് , അതില്‍ അവര്‍ വിജയിച്ചിട്ടുമുണ്ട്. ബാല താരങ്ങള്‍ ഉള്‍പ്പെടെ തിലകന്‍ , മുരളി, പ്രിത്വിരാജ് , റഹ്മാന്‍, ഉര്‍വശി, സിന്ധു മേനോന്‍ , ബിന്ദു പണിക്കര്‍ , കവിയൂര്‍ പൊന്നമ്മ, ജഗതി ശ്രീകുമാര്‍....... ആരുടേയും പേര് ഒഴിവ്വാക്കാന്‍ കഴിയാത്ത വിധം അസാധ്യ പ്രകടനമാണ് ചിത്രത്തില്‍ ഉടനീളം. ഈ ചിത്രം എല്ലാ പ്രേക്ഷകരിലും എത്തേണ്ടത് അത്യാവശ്യമാണ് കാരണം ഇത് പോലുള്ള നല്ല ചിത്രങ്ങളുടെ പിറവിക്കു അത് കൂടിയേ തീരു. ബഹുമാനപ്പെട്ട സിനിമ മന്ത്രി ശ്രീ ഗണേഷ് കുമാര്‍ സാറിനോട് പറയാനുള്ളത് നന്മ നിറഞ്ഞ ഈ ചിത്രത്തിന് നികുതി ഇളവു നല്‍കണം എന്നാണ്. അങ്ങയുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവുന്ന വലിയ കാര്യമായിരിക്കും അത്. നല്ല ചിത്രങ്ങളുടെ നിര്‍മ്മാണത്തിന് അത് പ്രോത്സാഹനമാകും. കൂടാതെ രാഷ്ട്രീയ തിരക്കുകള്‍ ഉണ്ടെങ്കിലും, ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയും, പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും, കല ,സാംസ്കാരിക , സാഹിത്യ രംഗം ഉള്‍പ്പെടെ എല്ലാ മേഘലയിലും പെട്ട ആളുകള്‍ ചിത്രം കണ്ടു വിലയിരുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. നല്ല ചിത്രങ്ങള്‍ വേണം എന്ന് ആഗ്രഹിക്കുന്ന ഒരു പ്രേക്ഷകനും ഈ ചിത്രം കാണാതിരിക്കരുത്. കാരണം അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന നന്മയാണ് ഈ ചിത്രം. ഈ ചിത്രത്തിനെ അവസാനം പ്രിത്വിരാജ് പറയുന്ന ഒരു വാചകം ഉണ്ട്, നല്ല നിറമുള്ള , കാണാന്‍ ചന്തമുള്ള മഞ്ചാടിക്കുരുക്കള്‍ എല്ലാവരും ശ്രദ്ധിക്കും എന്നാല്‍ അതിനിടയില്‍ ചെറു പുരണ്ടു അധികം ചന്തമില്ലാത്ത ചില മഞ്ചാടി മണികളും കാണും ഒരു പക്ഷെ ആ മഞ്ചാടി കുരുക്കളാണ് പിന്നീട് ആയിരം മഞ്ചാടി മണികള്‍ പൊഴിക്കുന്ന മരങ്ങളായി വളരുന്നത്‌...... അതുപോലെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ചിത്രങ്ങള്‍ക്കിടയില്‍ നിശബ്ദമായി എത്തുന്ന മഞ്ചാടിക്കുരു പോലുള്ള ചിത്രങ്ങള്‍ ആവും മലയാള സിനിമയുടെ യശസ്സ് ലോകം എങ്ങും എത്തിക്കുന്നത്........ പ്രിയപ്പെട്ട അഞ്ജലി മേനോന്‍ ഒരിക്കല്‍ക്കൂടി നന്ദിയും അഭിനന്ദനങ്ങളും...... താങ്കളെ നേരില്‍ കണ്ടു അഭിനന്ദിക്കണം എന്നുണ്ട്, സാധിക്കാത്ത പക്ഷം ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഇടറി വീണ ഈ അക്ഷരങ്ങള്‍ താങ്കള്‍ സ്വീകരിക്കുമല്ലോ..........

2012 മേയ് 9, ബുധനാഴ്‌ച

ഹീറോ - പ്രിഥ്വിരാജിന്റെ പുതിയ മുഖം ..........

പുതിയ മുഖം എന്ന മെഗാ ഹിറ്റ്‌ ചിത്രത്തിന് ശേഷം ശ്രീ ദീപന്‍ അണിയിച്ചു ഒരുക്കുന്ന യുവ സൂപ്പര്‍ താരം പ്രിത്വിരാജിന്റെ ഹീറോ തീറ്റെരുകളിലേക്ക്. ശ്രീ വിജയകുമാര്‍ നിര്‍മ്മിച്ച്‌ വിനോദ് ഗുരുവായൂരിന്റെ രചനയില്‍ ദീപന്‍ സംവിധാനം നിര്‍വഹിക്കുന്ന ഹീറോ വര്‍ത്തമാനകാല മലയാള സിനിമയുടെ ഉണര്‍വ്വിന് കൂടുതല്‍ ഊര്‍ജ്ജം പകരും. ടാര്‍സന്‍ ആന്റണി എന്ന ഡുപ്പിനെ യാണ് പ്രിത്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌ . മലയാള സിനിമയില്‍ സംഘട്ടന രംഗങ്ങളില്‍ ഡൂപ്പായി നില്‍ക്കുന്നവരുടെ കഥകള്‍ വളരെ അപൂര്‍വ്വം ആയെ വന്നിട്ടുള്ളൂ. ഫാന്റം എന്ന ചിത്രത്തില്‍ ശ്രീ മമ്മൂട്ടിയാണ് ഇതിനു മുന്‍പ് അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. പലപ്പോഴും നായക കഥാപാത്രങ്ങളെക്കാള്‍ ത്യാഗങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നവരാണ് ഡൂപ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്നവര്‍. എന്നിരുന്നാലും അവര്‍ക്ക് അതിനു അര്‍ഹമായ പ്രതിഫലമോ , പരിഗണനയോ ലഭിക്കാറില്ല എന്നതാണ് വാസ്തവം. ഏറെ ബുദ്ധിമുട്ടുകളും കഷ്ട്ടപ്പാടുകളും അനുഭവിക്കുന്ന ഈ വിഭാഗത്തിന്റെ പേരുകള്‍ അക്ഷരങ്ങള്‍ ആയോ, ചിത്രങ്ങള്‍ ആയോ സ്ക്രീനില്‍ തെളിയാറുമില്ല. ഇത്തരത്തില്‍ അവഗണ നേരിടുന്ന ഡൂപ്പുകളുടെ ജീവിതം പലപ്പോഴും പുറം ലോകം അറിയാറുമില്ല. ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നവരുടെ പക്ഷത് നിന്നാണ് ദീപന്‍ ഹീറോ എന്ന ചിത്രം ഒരുക്കുന്നത്. ഡൂപ്പിള്‍ നിന്നും ഹീറോ യിലേക്കുള്ള ടാര്‍സന്‍ ആന്റണിയുടെ വളര്‍ച്ചയുടെ കഥയാണ് ഹീറോ. പുതിയ മുഖം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ സ്ഥാനം ഉറപ്പിച്ച ദീപന്‍ ഹീറോയിലൂടെ അതിലും വലിയ വിജയം നേടുമെന്ന് ഉറപ്പാണ്. പ്രിത്വിരാജ് എന്ന താരത്തിനു കൂടുതല്‍ കരുത്തു നല്‍കാന്‍ ടാര്‍സന്‍ ആന്റണി സഹായകമാവുക തന്നെ ചെയ്യും. പ്രിത്വിരാജ് , ശ്രീകാന്ത്, യമി ഗൌതം, തലൈവാസ്സല്‍ വിജയ്‌ , ബാല , അനൂപ്‌ മേനോന്‍, അനില്‍ മുരളി , ഇന്ദ്രന്‍സ് , മാളവിക തുടങ്ങിയ ശക്തമായ താര നിര പ്രതീക്ഷ നല്‍കുന്നു. ഗോപി സുന്ദറിന്റെ മനോഹരമായ ഈണങ്ങളും , ഭരണി . കെ. ധരന്റെ ചായാഗ്രഹണവും ചിത്രത്തിന് മുതല്‍കൂട്ടാണ്. വാണിജ്യ സിനിമയുടെ ചേരുവകള്‍ പാകത്തില്‍ കൂട്ടിയോജിപ്പിച്ച ഹീറോ മലയാള സിനിമയുടെ സാമ്പത്തിക അടിത്തറക്ക് കൂടുതല്‍ കരുത്തു നല്‍കും. പ്രിത്വിരജിന്റെ കരിയറിന് കൂടുതല്‍ ശക്തി നല്‍കാനും ചിത്രത്തിന് സാധിക്കും. ഇത്തരം വാണിജ്യ ചിത്രങ്ങളുടെ ഭാഗം ആകുമ്പോള്‍ തന്നെ ആകാശത്തിന്റെ നിറം, മഞ്ചാടിക്കുരു തുടങ്ങിയ ചിത്രങ്ങളില്‍ തന്റെ സാന്നിധ്യം അറിയിക്കുന്ന പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. പ്രിത്വിരജിന്റെ മറ്റൊരു പുതിയ മുഖവുമായി എത്തുന്ന ഹീറോയെ വരവേല്‍ക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിക്കഴിഞ്ഞു....... ചിത്രത്തിന് വിജയാശംസകള്‍..................

2012 മേയ് 6, ഞായറാഴ്‌ച

സിനിമയും , പ്രേക്ഷകരും ആവശ്യപ്പെടുന്നത്............

വര്ഷം പകുതിയോടു അടുക്കുമ്പോള്‍ മലയാള സിനിമ ഉയരങ്ങളിലേക്ക് ആണ് എന്ന് നിസംശയം പറയാം. ഈ അടുത്ത കാലത്ത് , സെക്കന്റ്‌ ഷോ തുടങ്ങി വിരലില്‍ എന്നാവുന്ന വിജയങ്ങളില്‍ ഒതുങ്ങി നിന്ന മലയാള സിനിമ കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ , ഓര്‍ഡിനറി , മാസ്റെര്സ്, മയമോഹിനി, കോബ്ര, ഡയമണ്ട് നെക്ക്ലസ് , മല്ലുസിംഗ് , ഗ്രാന്‍ഡ്‌ മാസ്റെര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു. സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന കാര്യാമണത്. ഈ വിജയങ്ങള്‍ എല്ലാം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്‌ , സാധാരണ പ്രേക്ഷകനെ തിയേറ്ററില്‍ എത്തിക്കാന്‍ സാധിച്ചു എന്നതാണ് ഈ സിനിമകളുടെ വിജയം. സിനിമ കാണാന്‍ പ്രേക്ഷകര്‍ മടിക്കുന്നു എന്ന് പറയാന്‍ ഇനി നമുക്ക് സാധിക്കില്ല. കാരണം സിനിമയെ സൂക്ഷ്മം നിരീക്ഷിക്കുന്ന ആള്‍ എന്നാ നിലയില്‍ നഗരത്തിലും, ഗ്രാമത്തിലും സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകരുമായി ഏറെ ചര്‍ച്ചകള്‍ ചെയ്യാറുണ്ട്. കഠിനംകുളം പോലുള്ള തീര പ്രദേശങ്ങളില്‍ പോലും ഏറെ നാളുകളായി സിനിമ കാണാന്‍ പോകാതിരുന്ന സാധാരണക്കാര്‍ ഓര്‍ഡിനറി, മയമോഹിനി തുടങ്ങിയ ചിത്രങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുന്നത് നേരിട്ട് കണ്ടതാണ്. കാരണം സിനിമ സ്ക്രീനില്‍ തെളിയുമ്പോള്‍ പ്രേക്ഷകനും സിനിമയുമായി സംവേദനം നടക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്ന് സ്ക്രീനില്‍ സിനിമ നടക്കുമ്പോള്‍ പ്രേക്ഷകര്‍ അതില്‍ നിന്ന് മാറി മറ്റു പല കാര്യങ്ങളും ചിന്തിക്കുന്ന നിലയാണ് ഉള്ളത്. രണ്ടു മണിക്കൂര്‍ എല്ലാം മറന്നു പ്രേക്ഷകനും സിനിമയുമായി പൂര്‍ണ്ണമായ സംവേദനം നടക്കുമ്പോഴാണ് ആ ചിത്രം കാണാന്‍ പ്രേക്ഷകര്‍ എത്തുന്നത്‌. ഒരു പ്രതേക വിഭാഗത്തിന് വേണ്ടി സിനിമ ഒരുക്കുംബോഴാണ് അത് എല്ലാ വിഭാഗം പ്രേക്ഷകനും എത്താതെ പോകുന്നത്. സിനിമ അത് എല്ലാ വിഭാഗം പ്രേക്ഷകരെയും മുന്നില്‍ കണ്ടു ഒരുക്കുംബോഴാണ് വിജയത്തില്‍ എത്തുന്നത്‌. വന്‍ വിജയങ്ങള്‍ നേടിയ ചിത്രങ്ങള്‍ എല്ലാം എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളും ഒരേ പോലെ കാണാന്‍ എത്തിയത് കൊണ്ടാണ് സംഭവിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു വിഭാഗം പ്രേക്ഷകര്‍ മാത്രം വിചാരിച്ചാല്‍ ഒരു സിനിമയും ഉദേശിച്ച വിജയം നേടില്ല. മലയാള സിനിമ പ്രഗല്ഭാന്മാരായ ആളുകളാല്‍ സമ്പന്നമാണ്. മമ്മൂടി, മോഹന്‍ലാല്‍, പ്രിത്വിരാജ് , ദിലീപ്, സുരേഷ്ഗോപി , ജയറാം, മുകേഷ് , കുഞ്ചാക്കോ ബോബന്‍ , ഇന്ദ്രജിത്ത്, ജയസുര്യ , തുടങ്ങിയ മുന്‍ നിരക്കാരില്‍ തുടങ്ങി അസിഫ് അലി,ഫഹദ് , ഉണ്ണി മുകുന്ദന്‍ വരെ എത്തി നില്‍ക്കുന്ന നായകനിരയും, കാവ്യ ,സംവൃത , റീമ കല്ലിങ്ങല്‍ ,ശ്വേത ,മമത, ഭാവന,ആന്‍ അഗസ്റിന്‍ , മീര നന്ദന്‍,ഭാമ , അനന്യ, രമ്യ, മൈഥിലി തുടങ്ങിയ ശക്തമായ നായിക നിരയും മറ്റേതു ഭാഷയിലെ അഭിനേതാക്കള്‍ക്കും ഉയരെയാണ്. സംവിധാന രംഗത്ത് പേരെടുത്തു പറയാന്‍ കഴിയാത്ത വിധം പ്രഗല്‍ഭാമതികളുടെ ഒരു നീണ്ട നിര തന്നെ മലയാള സിനിമയില്‍ ഉണ്ട്. ഒരു പക്ഷെ ലോക സിനിമയില്‍ തന്നെ ഇത്രയും പ്രഗല്‍ഭ സംവിധായകരുടെ കൂട്ടായ്മ കാണാന്‍ കഴിയില്ല, നിലവിലെ പ്രഗല്‍ഭരായ സംവിധയകരോടൊപ്പം തന്നെ അരുണ്‍കുമാര്‍ രാജേഷപിള്ള, ആഷിക്ക് അബു തുടങ്ങിയ യുവ സംവിധായകരും നിലയുറപ്പിക്കുന്നു. അതെ മലയാള സിനിമ ഉയരങ്ങളിലേക്ക് തന്നെയാണ്. നല്ല സിനിമകള്‍ ഉണ്ടാവുകയും അത് വിജയിക്കുകയും ചെയ്യേണ്ടത് സിനിമയുടെയും, പ്രേക്ഷകരുടെയും നില നിലപ്പിനു അത്യാവശ്യമാണ് . സാധരണ പ്രേക്ഷകന്‍ തന്നെയാണ് സിനിമയുടെ വിജയത്തിന്റെ യദാര്‍ത്ഥ അവകാശി എന്ന് സമീപകാല മലയാള സിനിമ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്ന ഈ വേളയില്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും ഈ യാദാര്‍ത്ഥ്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സിനിമയും പ്രേക്ഷകനും ആവശ്യപ്പെടുന്നത് നല്‍കുമ്പോള്‍ വിജയം കൂടെ വരും...........

2012 ഏപ്രിൽ 29, ഞായറാഴ്‌ച

അതിര്............

ജീവിതവും, മരണവും......
വിശ്വാസ്സവും, അവിശ്വാസ്സവും.....
നന്മയും, തിന്മയും.......
സ്നേഹ വിദ്വോഷങ്ങളും .....
വേര്‍തിരിക്കുന്ന അതിരെവിടെ.......
ചില നിമിഷങ്ങളില്‍
വിശ്വാസികള്‍ അവിശ്വാസ്സികലാകാം......
അവിശ്വാസ്സം വിശ്വാസ്സത്തിനു മുന്നില്‍ പോലിഞ്ഞിടാം
ചില നിമിഷങ്ങളില്‍ നന്മ തിന്മയായി മാറാം.....
തിന്മ നന്മതന്‍ നടക്കല്‍ വീണു തകരാം......
ചില നിമിഷങ്ങളില്‍ സ്നേഹം വിദ്വോഷമായി മാറാം.....
വിദ്വോഷമോ സ്നേഹത്തിന്‍ മുന്നില്‍ ഒന്നുമല്ലാതാകും
ചില നിമിഷങ്ങളില്‍
അല്ല എല്ലായ്പ്പോഴും
ജീവിതം മരണത്തിനു മുന്നില്‍ കീഴടങ്ങും
എന്നാലും എപ്പോഴും നന്മ ചെയ്തീടുകില്‍
മരണം ജീവിതത്തിന്‍ തിളക്കം ഏറ്റും ............

2012 ഏപ്രിൽ 18, ബുധനാഴ്‌ച

ന്യൂ ജനറേഷന്‍ സിനിമ എന്നാല്‍ ..............

പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നും സ്വാഗതം ചെയ്യപ്പെടെണ്ടാതാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ പുതിയ തലമുറയെ മുദ്രണം ചെയ്യുന്ന രീതി നിരാശാജനകമാണ്. പുരുഷ കഥാപാത്രങ്ങള്‍ക്ക് ഒപ്പം സ്ത്രീ കഥാപാത്രങ്ങളുടെ കൈയിലും മദ്യ ഗ്ലാസ്സുകള്‍ നല്‍കുകയും, വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും അപ്പുറത്ത് യുവത്വത്തിന്റെ വേറിട്ട എന്ത് മുഖമാണ് ഈ ചിത്രങ്ങള്‍ നല്‍കുന്നത്. ഇന്നത്തെ തലമുറ മദ്യവും, ലൈഗികതയും മാത്രം ലക്‌ഷ്യം വൈക്കുന്നവരാണോ. പുതിയ തലമുറ എന്ന് വിളിച്ചു കൂവുന്നവരോട് ഒരു ചോദ്യം, താന്‍ മദ്യപിക്കുന്നവള്‍ ആണെന്നും, വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പറയാന്‍ ധൈര്യമുള്ള എത്ര പെണ്‍കുട്ടികള്‍ കേരളത്തില്‍ ഉണ്ട്, അതുപോലെ മദ്യപിക്കുന്ന ഒരുവളെ, വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരു പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ധൈര്യം കാണിക്കുന്ന പുതിയ തലമുറയില്‍ പെട്ട എത്ര യുവാക്കള്‍ കേരളത്തില്‍ ഉണ്ട്. ആരാണ്ട അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ എനിക്കെത് എന്നാ മട്ടില്‍ ഇത്തരം രംഗങ്ങള്‍ക്ക് കൈ അടിക്കുകയും സ്വന്തം കാര്യം വരുമ്പോള്‍ ഉള്‍വലിയുകയും ചെയ്യുന്ന കാപട്യമല്ലേ നാം ഇവിടെ കാണുന്നത്. സ്ത്രീ പക്ഷ സിനിമകള്‍ എന്നാ പേരില്‍ പോലും പുറത്തു വരുന്ന പുതു തലമുറ ലേബല്‍ ചിത്രങ്ങള്‍ സ്ത്രീയുടെ നഗ്നതയും, ലൈങ്ങികതയും ആവോളം എടുത്തു കാട്ടിയ ശേഷം അവളെ ധീരയാക്കി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഇവിടെയാണ്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ പഞ്ചാന്ഗ്നി പോലുള്ള സ്ത്രീ പക്ഷ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അതില്‍ ഗീത അവതരിപ്പിച്ച ഇന്ദിര എന്നാ കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സില്‍ ഉണ്ട്, സ്ത്രീ ലൈങ്ങികതയും, നഗനതയും പ്രദര്‍ശിപ്പിക്കാന്‍ ആവോളം അവസ്സരം ഉള്ള ആ ചിത്രം അത്തരം ഒരു വഴിയില്‍ നീങ്ങാതെ തന്നെ സമൂഹത്തിനു സന്ദേശം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ഇനൂ പുത്തന്‍ തലമുറ എന്ന് പറയുന്ന സ്ത്രീപക്ഷ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചിത്രങ്ങളും സ്ത്രീയെ അവളുടെ നഗനതയെയും, ലൈങ്ങികതയെയും പരമാവധി ചൂഷണം ചെയ്താ ശേഷം സമൂഹതോടോ , സ്ത്രീ പക്ഷത്തോടെ ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കുന്ന്വയാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ മുഴുവന്‍ മദ്യപാനികളും, വിവാഹ ഇതര ലൈംഗിക ബന്ടങ്ങളില്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുമാണ് എന്നാ തോന്നല്‍ പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ചിത്രങ്ങള്‍ കാണുന്ന എതൊരു പ്രേക്ഷകനും ഉണടയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. പിന്നെ മറ്റൊരു കാര്യം ഇറങ്ങുന്ന പുതുമുഖ ചിത്രങ്ങളുടെ എണ്ണം നോക്കിയാല്‍ അവയില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്, പണ്ട് കാലങ്ങളിലും അങ്ങനെ ഒക്കെ തന്നെ ആയിരുന്നു. അന്ന് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ ഇടവേളകള്‍ ഇല്ലാതെ ഇറങ്ങുന്ന സമയവും ആയിരുന്നു, എന്നിട്ട് പോലും പല ചിത്രങ്ങളും വിജയിച്ചിട്ടുണ്ട്. ഇന്ന് സൂപ്പര്‍ താര ചിതങ്ങള്‍ തമ്മില്‍ വലിയ ഇടവേളകള്‍ ഉണ്ട് അപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധ നേടേണ്ടത് ആണ്, എന്നിട്ട് പോലും പല ചിത്രങ്ങളും ശ്രദ്ധ നേടാതെ പോകുന്നത് യുവ സമൂഹത്തെ , അവരുടെ ചിന്തകളെ അവരുടെ ലക്ഷ്യങ്ങളെ അവരുടെ സ്വപ്നഗലെ അവരുടെ പ്രതീക്ഷകളെ മദ്യത്തിലും, വിവാഹ പൂര്‍വ്വ ബന്ടങ്ങളിലും , ലൈങ്ങികതയിലും മാത്രം തളച്ചു ഇടുന്നത് കൊണ്ട് കൂടിയാണ്. നല്ല ശ്രമങ്ങള്‍ക് എന്നും പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്‌, പക്ഷെ യാദാര്‍ത്ഥ്യം മറന്നു കൂടാ. അത് കൊണ്ട് യുവ സിനിമ എന്ന് പറയുമ്പോള്‍ അത് യുവത്വത്തിനു പ്രോചോധനം നല്‍കുന്ന , ലക്ഷ്യങ്ങള്‍ക്ക് കരുത്തു പകരുന്ന , സന്ദേശങ്ങള്‍ നിരഞ്ഞതാകണം. ഇനിയുള്ള ശ്രമങ്ങള്‍ എങ്കിലും ആ വഴിക്ക് തിരിയും എന്നാ പ്രതീക്ഷയോടെ................

2012 ഏപ്രിൽ 6, വെള്ളിയാഴ്‌ച

അണ്ണാരകണ്ണാ വാ ..........

വീണ്ടും ഒരു വിഷുക്കാലം കൂടി വരവായി. ഒരു വസന്ത കാലത്തിന്റെ വരവറിയിച്ചു കൊണ്ട് കണിക്കൊന്നപ്പൂക്കള്‍ ചൂടി പ്രകൃതി ഒന്ന് കൂടി സുന്ദരി ആയിരിക്കുന്നു. പൂക്കളും ഫലങ്ങളുമായി വൃക്ഷ ലാതാതികള്‍ പുഞ്ചിരി തൂകുന്നു. ഈ വസന്ത കാലം മാമ്പഴ കാലം കൂടിയാണ്. കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ മാമ്പഴം പോലെ മധുരിക്കുന്നു. എന്റെ ഓലപ്പുര സ്ഥിതി ചെയുന്ന പത്തു സെന്ററില്‍ ഒരു മാവിന്‍ തൈ പോലും ഇല്ല എങ്കിലും കുട്ടിക്കാലത്ത് ആ നാട്ടിലെ എല്ലാ മാവിന്റെയും അവകാശി ഞാനാണ്‌ എന്നായിരുന്നു എന്റെ ഭാവം. ഒരു ചെറു കാറ്റോ, മഴയോ വന്നാല്‍ എല്ലാ മാവിന്‍ ചുവടുകളിലും ഓടിയെത്തി മാമ്പഴം പെറുക്കാന്‍ മത്സരമായിരുന്നു. അണ്ണാരകണ്ണന്‍ മാരും, തത്തകളും നിറഞ്ഞ മാവുകള്‍ സാധാരണ കാഴ്ച ആയിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി ഞാന്‍ ഒരു അന്വോഷണത്തില്‍ ആയിരുന്നു. മറ്റൊന്നുമല്ല അണ്ണാര കണ്ണന്‍ മാരെ ഇപ്പോള്‍ നാട്ടില്‍ ഒരിടത്തും കാണാനില്ല . അണ്ണാര കണ്ണന്മാര്‍ സുലഭമായി കാണാറുള്ള പ്രദേശങ്ങള്‍ എല്ലാം തിരഞ്ഞെങ്കിലും ഒന്നിനെ പോലും കാണാന്‍ കഴിഞ്ഞില്ല. എന്റെ അന്വോഷണം ചെന്നെത്തിയത് മൊബൈല്‍ ഫോണ്‍ ടവരുകലിലാണ്, കാരണം മൊബൈല്‍ തരംഗങ്ങള്‍ അതിജീവിക്കാന്‍ കഴിയാതെ അണ്ണാനുകള്‍ ഓടി ഒളിക്കുകയാണ്. മൊബൈല്‍ തരംഗങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് അണ്ണാന്‍കളെയാണ്. അണ്ണാന്‍ മാത്രമല്ല , അങ്ങാടി കുരുവികളും., തത്തകളും ഉള്‍പ്പെടെ ഒട്ടേറെ ജീവികള്‍ നിലനില്‍പ്പിനായി പോരാടുകയാണ്. മൊബൈല്‍ നമുക്ക് അവിഭാജ്യമാകുമ്പോള്‍ ഇത്തരം നാട്ടു നന്മകള്‍ മറയുകയാണ്. മാമ്പഴം മാത്രമല്ല കുട്ടിക്കാലത്ത് ആഞ്ഞിലി മരം നമ്മള്‍ അയണിമരം എന്ന് വിളിക്കും അതിന്റെ ചക്കയും വളരെ സ്വാദാണ്, എല്ലാവരും കൂടി ചേര്‍ന്ന് ചക്ക ശേഖരിച്ചു മരത്തോല്‍ഒക്കെ മൂടി പഴുപ്പിച്ചു വീതം വയ്ച്ചു കഴിക്കാറുണ്ട്. ഇപ്പോള്‍ നാട്ടില്‍ അവയുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. ഈ അടുത്ത ദിവസ്സങ്ങളില്‍ സെക്രടരിയടിനു മുന്‍പില്‍ ജനറല്‍ ഹോസ്പിടല്‍ റോഡില്‍ പഴങ്ങള്‍; വില്പാനക്ക് വച്ചിരിക്കുന്ന കൂട്ടത്തില്‍ അയണി ചക്കകളും കണ്ടു.അയണി ചക്കയുടെ സ്വാദു അറിയണം എന്നുള്ളവര്‍ അങ്ങോട്ട്‌ വന്നാല്‍ മതി. മൂന്ന് നാലു എണ്ണം വരുന്ന ഒരു കിലോ എന്പതു രൂപ. ഇനിയും എന്തെല്ലാം നാട്ടു വിഭവങ്ങള്‍ ആണ് പൊള്ളുന്ന വിലക്ക് നമുക്ക് വങ്ങേണ്ടി വരുക . വിഷുക്കാലം കണിക്കൊന്ന പൂക്കളുടെ കാലം കൂടിയാണ്. നിറയെ പൂക്കള്‍ ചൂടി നില്‍ക്കുന്ന കണിക്കൊന്നകള്‍ നല്‍കുന്ന ദ്രിശ്യ ഭംഗി അനിര്‍വചനീയമാണ്. ഈയിടെയായി വിഷു കാലത്ത് കഴക്കൂട്ടം - കോവളം ബൈ പാസ്സില്‍ കൂടി യാത്ര ചെയ്യാന്‍ വളരെ സന്തോഷമാണ്. കാരണം റോഡിനു ഇരു വശങ്ങളിലുമായി നിറയെ പൂത്തു നില്‍ക്കുന്ന കണിക്കൊന്നകള്‍ , അവ നല്‍കുന്ന കാഴ്ചാനുഭവം മനസ്സിന് കുളിര്‍മ്മ പകരുന്ന ഒന്നാണ്. ഈ മനോഹരമായ കാഴ്ച വിഷുവിന്റെ തലേന്ന് വരെ മാത്രമേ കാണാന്‍ കഴിയൂ. കാരണം വിഷു തലേന്ന് കച്ചവടക്കാരും മറ്റും ചേര്‍ന്ന് ഈ കൊന്നപ്പൂക്കള്‍ എല്ലാം പറിച്ചു കൊണ്ട് പോകും. കൊമ്പുകള്‍ എല്ലാം ഒടിഞ്ഞു, ഒരു പൂവ് പോലും ശേഷിക്കാതെ വാടിതളര്‍ന്നു നില്‍ക്കുന്ന കൊന്ന മരങ്ങള്‍ പിന്നെ ഒരു നൊമ്പര കാഴ്ചയാണ്. എങ്കിലും അടുത്ത വിഷു എത്തുമ്പോള്‍ പുത്തന്‍ ചില്ലകളില്‍ നിറയെ പൂവുമായി വരവേല്‍ക്കുന്ന ഈ കൊന്ന മരങ്ങള്‍ ഒരു പ്രതീകമാണ്‌ , നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ പ്രതീകം.ഈ വിഷുക്കാലം നമുക്കും കാണിക്കൊന്നകളെ മാതൃക ആക്കാം . മനസ്സില്‍ സ്നേഹം നിറക്കാം അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാം . ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍..........

2012 മാർച്ച് 27, ചൊവ്വാഴ്ച

വെള്ളിത്തിരയില്‍ പോലിസ് ഗര്‍ജ്ജനം ................

മലയാള സിനിമയ്ക്ക്‌ മറ്റൊരു ഉത്സവ കാലം കൂടി . വേനലവധിയും, വിഷുവും ഒക്കെയായി മലയാള സിനിമ മറ്റൊരു ഉണര്‍വ്വിന്റെ വഴിയില്‍. തികച്ചും യാദ്രിശ്ച്കം ആകും ഈ സീസ്സനില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ എല്ലാം പോലീസു വേഷത്തിലാണ് വെള്ളിത്തിരയില്‍ എത്തുന്നത്‌. ശ്രീ ഷാജി കൈലാസിന്റെ കിംഗ്‌ ആന്‍ഡ്‌ കമ്മിഷനരില്‍ മമ്മൂട്ടി സെക്യൂരിറ്റി ഡയറക്ടര്‍ അയ ജോസഫ്‌ അലക്സ്‌ ആയും, സുരേഷ് ഗോപി ഭരത്ചന്ദ്രന്‍ ഐ പി എസ്സുമായി വരുമ്പോള്‍ , ശ്രീ ബി . ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച ഗ്രാന്‍ഡ്‌ മാസ്റെരില്‍ മോഹന്‍ലാല്‍ ചന്ദ്രശേഖര്‍ എന്നാ പോലിസ് കമ്മിഷണര്‍ ആയി വരുന്നു. ശ്രീ ജോണി ആന്റണി ഒരുക്കുന്ന മാസ്റ്റെര്സില്‍ പ്രിത്വിരാജ് എ എസ പി ശ്രീരാമ കൃഷ്ണന്‍ എന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചുരുക്കത്തില്‍ ഈ വിഷുക്കാലം വെള്ളിത്തിരയില്‍ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളുടെ ഗര്‍ജ്ജനങ്ങള്‍ മുഴങ്ങും. കിങ്ങിന്റെയും, കമ്മിഷനരിന്റെയും തുടര്‍ച്ചയായി വരുന്ന കിംഗ്‌ ആന്‍ഡ്‌ കമ്മിഷനരില്‍ രഞ്ചി പണിക്കര്‍ എഴുതിയ തീപ്പൊരി സംഭാഷണങ്ങള്‍ തന്നെയാണ് മുഖ്യ ആകര്‍ഷണം . രാജാമണിയുടെ സംഗീതവും, ഭരണി.കെ .ധാരന്റെ ചായഗ്രഹനവും ചിത്രത്തിന് അനുകൂല ഘടകങ്ങള്‍ ആണ്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഗ്രാന്‍ഡ്‌ മാസ്റെരിനു അദ്ദേഹം തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്നു. സംഗീതം ദീപക് ദേവും , ചായാഗ്രഹണം വിനോദ് ഇല്ലം പള്ളിയും നിര്‍വഹിച്ചിരിക്കുന്നു. ജോണി ആന്റണി ഒരുക്കുന്ന മാസ്റെര്സില്‍കഥയും തിരക്കഥയും ജിനു അബ്രഹാമും, സംഗീതം ഗോപി സുന്ദറും, ചായാഗ്രഹണം മധു നീലകന്ദനുംനിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടി , സുരേഷ് ഗോപി, മോഹന്‍ലാല്‍, പ്രിത്വിരാജ് എന്നിവര്‍ പോലീസെ വേഷങ്ങള്‍ ഉജ്ജ്വലമായി ഇതിനു മുന്‍പും അവതരിപ്പിച്ചിട്ടുണ്ട് . എന്നാല്‍ ഒരേ സമയം തന്നെ പല ചിത്രങ്ങളിലായി ഈ താരങ്ങള്‍ പോലീസെ വേഷത്തില്‍ എത്തുമ്പോള്‍ ഈ വിഷുക്കാലം പ്രേക്ഷകര്‍ക്ക്‌ വിരുന്നാകും. നിയമത്തിന്റെ വഴികളിലൂടെ കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ യാത്ര തുടങ്ങുമ്പോള്‍ മമ്മൂട്ടിയുടെയും , സുരേഷ്ഗോപിയുടെയും മത്സര പ്രകടനം ചിത്രത്തിന് തുണയാവും എന്ന് കരുതാം. കുടുംബ ബന്ധങ്ങളുടെ ആവിഷകാരവും മോഹനലലിന്റെ പോലീസെ വേഷവും ഗ്രാന്‍ഡ്‌ മസ്റെര്കും വിജയം സമ്മാനിക്കും. പ്രിത്വിരജിന്റെ തകര്‍പ്പന്‍ പ്രകടനവും, ശശികുമാര്‍ - പ്രിത്വിരാജ് ടീമിന്റെ ഒത്തു ചേരലും, സൌഹൃദത്തിന്റെ ഊഷ്മള നിമിഷങ്ങളും മാസ്റെര്സിനെ യദാര്‍ത്ഥ മാസ്റെര്സ് എന്ന് പ്രേക്ഷകരെ കൊണ്ട് പറയിക്കും . മാസ്റെര്സിലെ സുഹൃത്ത്‌ എന്നാ ഗാനം ഇതിനകം ഹിറ്റ്‌ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത് എത്തിക്കഴിഞ്ഞു. ഈ സൂപ്പര്‍ താരങ്ങള്‍ക്ക് പുറമേ മുകേഷ് , ഗണേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ എല്ലാം തന്നെ ഈ വിഷുവിനു പോലീസെ വേഷത്തില്‍ എത്തുന്നു. അതെ സമയം തന്നെ ഇപ്പോള്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വൈക്കുന്ന ഓര്‍ഡിനറി എന്നാ ചിത്രത്തില്‍ പോലീസെ വേഷം അല്ലെങ്കില്‍ പോലും, ഡ്രൈവറും,കണ്ടുക്ടരും ആയി കാക്കി വേഷത്തില്‍ തന്നെയാണ് ബിജുമേനോനും, കുഞ്ചാക്കോ ബോബനും എന്നതും യാദ്രിചികമാണ്. എന്തായാലും ഈ ചിത്രങ്ങള്‍ എല്ലാം വിജയം ആകട്ടെ അത് വഴി മലയാള സിനിമ ഒന്ന് കൂടി ശക്തമാവട്ടെ............

2012 മാർച്ച് 21, ബുധനാഴ്‌ച

എല്ലാം നമുക്കറിയാം, പക്ഷെ .............

യാത്രകള്‍ നമുക്ക് നല്‍കുന്ന അനുഭവങ്ങള്‍ എത്ര വ്യത്യസ്തമാണ്. ദിവസ്സവും രാവിലെയും വൈകിട്ടും മുരുക്കുംപുഴയില്‍ ന്നിന്നു തിരുവനന്തപുരതെക്കും തിരിച്ചും ഉള്ള ഹ്രസ്സ്വമായ തീവണ്ടി യാത്രകള്‍ പോലും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. നിശ്ചിതമായ മാസ്സ വരുമാനം ചിട്ടി, ലോണ്‍ തുടങ്ങി മറ്റു ചിലവുകളില്‍ തട്ടി മാസ്സതിന്റെ പകുതിയില്‍ തന്നെ പൂര്‍ണ്ണമാകുന എന്നെ പോലെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം തീവണ്ടിയിലെ യാത്ര ആശ്വാസം തന്നെയാണ് . പലപ്പോഴും വെള്ളത്തിന്റെ പ്രകൃതമാണ് ജീവിതത്തിനു, വെള്ളം അത് നിലനില്‍ക്കുന്ന പാത്രത്തിന്റെ രൂപം പ്രാപിക്കുന്നത് പോലെ ചുറ്റുപാടുകളും, സാഹചര്യങ്ങളും നമ്മുടെ ജീവിതത്തെയും രൂപപ്പെടുത്തുന്നു. കാരണം മുരുക്കുംപുഴയില്‍ രണ്ടു ട്രെയിനുകളെ നിര്തുകയുല്ല്, കൊല്ലം പസ്സെഞ്ഞെരും, മലബാര്‍ എക്സ്പ്രസ്സും അത് കൊണ്ടുതന്നെ അവയുടെ സമയത്തിനു അനുസരിച്ച് ഓരോ ദിവസ്സവും ക്രമീകരിക്കപ്പെടുന്നു. എന്നിരുന്നാലും ഈ യാത്രകളില്‍ ഒരു ദിവസ്സത്തെ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. സച്ചിന്റെ നൂറാം സെഞ്ചറി , പിറവം തിരഞ്ഞെടുപ്പ്, ഈ അടുത്ത കാലത്ത് സിനിമയുടെ വിജയം, എന്ന് വേണ്ട പ്രാദേശികവും, ദേശിയവും, അന്തരടെശിയവുമായ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. പലപ്പോഴും ഈ യാത്രകളില്‍ വിദേശിയരായ പലരെയും പരിചയപ്പെടാനും സാധിക്കാറുണ്ട്. ഇന്ഗ്ലാണ്ട് കാരനായ ലെസ്ലി , ജെര്‍മ്മനി കാരനായ തോമസ്‌, സ്പയിന്‍ കാരനായ സാന്ജ്ജസ് , ഇറ്റലി ക്കാരായ ലോറ, എട്വര്ദ് തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. പലപ്പോഴും ആദ്യ കാഴ്ച്ചയില്‍ തന്നെ അവര്‍ നമുക്ക് സമ്മാനിക്കുന്ന പുഞ്ചിരിയില്‍ നിന്നാണ് പിന്നീടുള്ള സംഭാഷണങ്ങള്‍ ആരംഭിക്കുന്നത്. പലപ്പോഴും അവരോടു സംസാരിക്കുമ്പോള്‍ അനുയോജ്യമായ വാക്കുകള്‍ കിട്ടാന്‍ വിഷമിക്കാറുണ്ട്, അപ്പോഴാണ് എന്റെ ഇംഗ്ലീഷ് പരിജ്ഞാനം എത്ര മോശം ആണെന്ന് തിരിച്ചറിയുന്നത്‌. എങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഭാഷ പലപ്പോഴും തടസ്സം ആകാറില്ല. അവരുമായുള്ള സംഭാഷണങ്ങള്‍ എന്തെ ഭാഷ ശുദ്ധിയെ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും സംഭാഷണ മദ്ധ്യേ കേരളത്തെക്കുറിച്ചും മലയാളി കളെ കുറിച്ച് ചോദിക്കാറുണ്ട്. പരിചയപ്പെട്ട എല്ലാവരും തന്നെ കേരളത്തെക്കുറിച്ചും മലയാളികലെക്കുരിച്ചും നല്ല വാക്കുകള്‍ മാത്രം പറയുന്നു. എല്ലാം നന്മകളെയും കുറിച്ച് വാ തോരാതെ പറയുന്ന അവര്‍ എല്ലാവരും അവസാനമായി ഒരു വാചകം കൂടി കൂട്ടിചേര്‍ക്കാറുണ്ട്. നിങ്ങളുടെ നാട് മനോഹരം തന്നെ പക്ഷെ എത്ര വൃത്തിഹീനം ആയിട്ടാണ് നിങ്ങള്‍ പരിസ്സരം സൂക്ഷിക്കുന്നത്. നിങ്ങളുടെ റോഡ്‌ , റെയില്‍വേ സ്റ്റേഷന്‍ , ബസ്‌ സ്റ്റോപ്പ്‌ എന്ന് വേണ്ട എല്ലായിടവും മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവിടെ നിയമം ബാധകമല്ലേ, ഞങ്ങളുടെ നാട്ടില്‍ ഇത്തരം നിയമങ്ങള്‍ കര്‍ശനമാണ്. മാത്രമല്ല ഓരോ പൌരനും പരിസ്സരം വൃത്തിയായി സൂക്ഷിക്കുന്നത് തങ്ങളുടെ കടമ ആയി കരുതുകയും ചെയ്യുന്നു, നിങ്ങള്‍ ഉന്നത വിദ്യഭ്യാസ്സം ഉള്ളവര്‍ അല്ലെ പിന്നെന്ത അങ്ങിനെ. ഇങ്ങനെ നിരവധി മറുചോദ്യങ്ങള്‍ . അവയ്ക്ക് മുന്‍പില്‍ കടമകള്‍ മറന്ന മലയാളിയുടെ വിളറിയ ചിരിയുമായി നില്‍ക്കേണ്ടി വരുന്നു. ഇത്തരം മാലിന്യ കൂമ്പാരങ്ങള്‍ നമ്മുടെ നാടിന്റെ ശാപമാണ്. മാലിന്യ സംസകരണം കാര്യക്ഷമാമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യത്വത്തിന്റെ പക്ഷത് നിന്ന് നാം ഓരോരുത്തരും മുന്‍കൈ എടുത്തു നമ്മുടെ കടമകള്‍ നിര്‍വഹിച്ചാല്‍ മാത്രമേ മാത്രമേ ഇതിനു പരിഹാരം കാണാന്‍ സാധിക്കുകയുള്. ഇത് പറഞ്ഞു തരാനും ബോധ്യപ്പെടുത്താനും ലെസ്ല്യും, എട്വര്‍ഡും, തോമസ്സും ഒന്നും വേണ്ട കാരണം ഇതൊക്കെ നമുക്ക് അറിവുള്ള കാര്യങ്ങള്‍ തന്നെ, ഒരു പക്ഷെ നമ്മള്‍ ബോധപൂര്‍വ്വം മറക്കുന്നതും ........

2012 മാർച്ച് 8, വ്യാഴാഴ്‌ച

ഉറുമിയെ തഴഞ്ഞവര്‍ എന്ത് നേടി..............

ഈ വര്‍ഷത്തെ ദേശിയ സിനിമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ റുപീ മികച്ച മലയാള ചിത്രമായി , ആദിമാധ്യാന്ത്യം പ്രതേക പരാമര്‍ശവും നേടി. രണ്ടു ചിത്രങ്ങളും അര്‍ഹിച്ച പുരസ്കാരങ്ങള്‍ തന്നെയാണ് നേടിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. രോഹിണി ഹട്ടങ്ങാടി അധ്യക്ഷ ആയ ദേശിയ ജുരിയും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം ഇന്ത്യന്‍ റുപീ, പ്രണയം , ആകാശത്തിന്റെ നിറം, ആദിമധ്യാന്തം, അകം തുടങ്ങിയ അഞ്ചു ചിത്രങ്ങള്‍ ആണ് അവരുടെ മുന്‍പില്‍ എത്തിയത്, ആ ചിത്രങ്ങളെ മുന്‍നിര്‍ത്തി അവര്‍ സത്യസന്ധമായ തീരുമങ്ങളും കൈക്കൊണ്ടു. ഇന്ത്യന്‍ റുപീ മികച്ച ചിത്രമായി തിരഞ്ഞെടുത്തു, ആധിമാധ്യാതത്തിനു പ്രതേക പരാമര്‍ശം നല്‍കി .അതുപോലെ പ്രണയത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രം അല്ലാത്തത് കൊണ്ട് മികച്ച നടന്‍ എന്നാ നിലയില്‍ പരിഗണിക്കാന്‍ കഴിയില്ല എന്നാ അവരുടെ തീരുമാനവും തെറ്റാണു എന്ന് പറയാന്‍ കഴിയില്ല. പ്രിത്വിരജിനെ ഇന്ത്യന്‍ രുപ്പീയിലെ പ്രകടനത്തിന് പരിഗണിച്ചു എങ്കിലും ഉറുമി ജൂറിക്ക് മുന്‍പില്‍ ഏതാതിരുന്നത് ഉറപ്പായ അവാര്‍ഡ്‌ പ്രിത്വിരജിനും നഷ്ട്ടമാക്കി. ദുബായിലും ലണ്ടനിലും വച്ച് അവാര്‍ഡു ചടങ്ങ് നടത്തുകയും തങ്ങളുടെ ചാനലിനു അവകാശം കിട്ടിയ ചിത്രങ്ങള്‍ക്കും താരങ്ങള്‍ക്കും , തങ്ങളുടെ ചാനലില്‍ റിയാലിറ്റി ഷോ ജഡ്ജ് ആയിരിക്കുന്നവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി മറ്റു ഭാഷകളിലെ നടന്മാരെ ഇറക്കുമതി ചെയ്തു മലയാളി നടിമാരെ കൂടെ തുള്ളിക്കുകയും ചെയ്യുന്ന അവാര്‍ഡു സംസ്കാരങ്ങളില്‍ നിന്നും എന്ത് കൊണ്ടും ഉയര്‍ന്ന നിലയില്‍ തന്നെയാണ് ദേശിയ ജൂറി ചിത്രങ്ങളെ വിലയിരുത്തിയത്. മലയാളത്തിനു രണ്ടു അവാര്‍ഡുകള്‍ കിട്ടി എന്നാല്‍ അവാര്‍ഡു കിട്ടിയ മലയാളികളെ എല്ലാം വിളിച്ചു കൂട്ടി അത് തങ്ങളുടെതന് എന്ന് സ്ഥാപിക്കാന്‍ മലയാളി പാടുപെടുന്നതും കണ്ടു. ഒരു ഇന്ത്യന്‍ വംശജന്‍ ഓസ്ട്രല്യന്‍ ടീമില്‍ കളിച്ചു ആ ടീം ലോക കപ്പു നേടിയാല്‍ അത് ഇന്ത്യക്ക് അവകാശപ്പെട്ടതാണ് എന്ന് സ്ഥാപിക്കുന്നത് പോലെ പരിഹാസ്യം ആണ് അത്. ഇവിടെ പ്രാദേശിക ജൂറിയാണ് പിഴവ് വരുത്തിയത്. ഉറുമി, ഊമക്കുയില്‍ പാടുമ്പോള്‍ , വീരപുത്രന്‍ തുടങ്ങി വിവിധ മേഘലകളില്‍ അവാര്‍ഡു കിട്ടുമായിരുന്ന ഒട്ടേറെ ചിത്രങ്ങള്‍ പ്രാദേശിക ജൂറി തള്ളിക്കളഞ്ഞു. ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്ടിവേളില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു അന്താരാഷ്ട്ര പ്രശംസ നേടിയ ഉറുമി പോലൊരു ചിത്രം ദേശിയ ജൂറിക്ക് മുന്നില്‍ എത്തിക്കാതെ തള്ളി ക്കളഞ്ഞ പ്രാദേശിക ജൂറി മലയാളത്തെ അപമാനിക്കുകയായിരുന്നു. സാങ്കേതികമായും, കലാപരമായും, സംഗീതപരമായും അവാര്‍ഡുകള്‍ കിട്ടേണ്ടിയിരുന്ന ചിത്രം ദേശിയ ജൂറിക്ക് മുന്‍പില്‍ ഏതാതിരുന്നത് കാരണം പ്രിത്വിരാജ് എന്നാ താരത്തിനു ഏതാണ്ട് ഉറപ്പായ മികച്ച നടനുള്ള പുരസ്കാരവും നഷ്ട്ടമാക്കി. മോഹന്‍ലാലിനെ പരിഗണിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ പ്രിത്വിരജും ഗിരീഷ്‌ കുല്‍ക്കര്‍ണിയും ആണ് പരിഗണയില്‍ വന്നത്. അവസാനം ദേവുള്‍ എന്നാ ചിത്രത്തിന് ദിനേശ് കുല്‍ക്കര്‍ണി അവാര്‍ഡു നേടുകയായിരുന്നു. അതേസമയം ഉറുമി എന്നാ ചിത്രം കൂടി ദേശിയ ജൂറിക്ക് മുന്‍പില്‍ എത്തിയിരുന്നു എങ്കില്‍ മികച്ച നടനായി പ്രിത്വിരാജ് എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെടുമായിരുന്നു. സാങ്കേതിക, സംഗീത വിഭാഗങ്ങളില്‍ ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തേനെ. കഴിഞ്ഞ ദേശിയ അവാര്‍ഡു പ്രഖ്യാപന വേളയില്‍ സലിംകുമാര്‍ പറഞ്ഞത് പോലെ മലയാളി തന്നെയാണ് മലയാളിയുടെ നേട്ടങ്ങള്‍ക്ക്‌ തടസ്സം നില്‍ക്കുന്നത്. മലയാളത്തിനു അവാര്‍ഡു കുറഞ്ഞു പോയി എന്ന് കുറ്റം പറയുന്നതില്‍ കാര്യമില, കാരണം ദേശിയ ജൂറിക്ക് മുന്‍പില്‍ എത്തിയ ചിത്രങ്ങള്‍ വര സത്യസന്ധമായി തന്നെ വിലയിരുത്തി. മറ്റു ഭാഷകളിലെ പ്രാദേശിക ജൂറികള്‍ വ്യക്തിതല്പര്യവും, പക്ഷപാതവും കാണിക്കാതെ അവരുടെ നല്ല ചിതങ്ങള്‍ ജൂറിക്ക് മുന്നില്‍ എത്തിച്ചത് കൊണ്ടാണ് ആ ഭാഷകള്‍ നേട്ടങ്ങള്‍ കൈവരിച്ചത്. എന്നാല്‍ മലയാളത്തിനെ സംബധിച്ച് അര്‍ഹതയുള്ള എല്ലാ ചിത്രങ്ങളും പ്രാദേശിക ജൂറി പരിഗണിക്കാതെ അവഗണിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു സ്ഥിതി വന്നത്.ഉറുമി പോലൊരു ചിത്രം ഒഴിവാക്കുന്നത് കൊണ്ട് ഇക്കൂട്ടര്‍ നേടിയത് എന്താണ്, മികച്ച നടന്‍ ഉള്‍പ്പെടെ മലയാളത്തിനു കിട്ടേണ്ടിയിരുന്ന വിലപ്പെട്ട അവാര്‍ഡുകള്‍. പ്രിത്വിരജിനു അഭിമാനികാം, ഇന്ത്യന്‍ റുപീ മികച്ച മലയാള ചിത്രമായി, ഇന്ത്യന്‍ രുപീയിലെ പ്രകടനത്തിന് അവസാന നിമിഷം വരെ പരിഗണിക്കുകയും ചെയ്തു. താങ്കളുടെ കഴിവുകള്‍ അന്ഗീകരിക്കപ്പെട്ടിരിക്കുന്നു. താങ്കള്‍ക്ക് ഒന്നല്ല ഒന്നിലേറെ ദേശിയ പുരസ്കാരങ്ങള്‍ ലഭിക്കും, കാലം സാക്ഷി. ദേശിയ പുരസ്കാരങ്ങളുടെ മാനദണ്ഡം നോക്കിയാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അര്‍ഹന്‍ പ്രിത്വിരാജ് തന്നെയാണ് കാരണം ഇന്ത്യന്‍ റുപീ, മനിക്യകല്ല്, ഉറുമി എന്നീ മികച്ച മൂന്നു ചിത്രങ്ങളില്‍ കേന്ദ്ര കടപത്രങ്ങളെ ഉജ്ജ്വലമായി പ്രിത്വിരാജ് കകാര്യം ചെയ്തിരിക്കുന്നു. അര്‍ഹതപ്പെട്ട സംസ്ഥാന അവാര്‍ഡു എങ്കിലും നല്‍കി മലയാളം പ്രായശ്ചിത്തം ചെയ്യുമോ ,അതോ അവിടെയും വ്യക്തി താല്പര്യങ്ങളും, പക്ഷപാതവും മുന്നിട്ടു നില്‍ക്കുമോ , നമുക്ക് കാത്തിരുന്നു കാണാം. അവാര്‍ഡുകള്‍ നേടിയ ഇന്ത്യന്‍ റുപീ, ആദിമധ്യാന്തം എനീ ചിതങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..............

2012 മാർച്ച് 3, ശനിയാഴ്‌ച

സച്ചിന്‍,..... താങ്കള്‍ അത് നേടും............

മറ്റൊരു പരാജയ ഭാരവുമായി ഇന്ത്യന്‍ ടീം മടങ്ങിയെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിടേണ്ടി വന്നതിന്റെ കാരണങ്ങള്‍ പലതാണ്. മുന്‍പ് പല പോസ്റ്റുകളിലും ഇന്ത്യ അഭിമുഖീകരിക്കനിരുന്ന ഈ സാഹചര്യത്തെ കുറിച്ച് വിശദമായി എഴുതിയിരുന്നു. അത് കൊണ്ട് തന്നെ അത്തരം കാര്യങ്ങളിലേക്ക് കടക്കുന്നില്ല. ഈ പര്യടനത്തില്‍ എല്ലാവരും കാത്തിരുന്നത് സച്ചിന്‍ എന്നാ മഹാനായ കളിക്കാരന്റെ നൂറാം സെഞ്ചറി ആണ്. അത് നേടാന്‍ കഴിയാതെ വന്ന പ്പോള്‍ മഹാനായ ആ കളിക്കാരന് ഏറെ വിമര്‍ശനഗല്‍ നേരിടെണ്ടിയും വന്നു. പ്രതിഭാശാലിയായ ആ കളിക്കാരനെ ഇത്തരത്തില്‍ കരൂശിക്കേണ്ട കാര്യമുണ്ടോ, ഇല്ല എന്ന് നിശംസയം പറയാം. കാരണം സച്ചിന്‍ എന്നാ പ്രതിഭയുടെ കരുത്തു ചോര്‍ന്നു പോയിട്ടില്ല, ഇനിയും ആയിരക്കണക്കിനു റണ്‍സുകള്‍ നേടാനുള്ള കരുത്തു ആ പേശികളില്‍ അവശേഷിക്കുന്നു. ഏറെ വൈകാതെ തന്നെ സച്ചിന്‍ ആ നേട്ടം കൈവരിക്കും, അതും സ്വാഭാവികമായ രീതിയില്‍ തന്നെ. നൂറാം സെഞ്ചറി സച്ചിനില്‍ വലിയ സമ്മര്‍ദം ഉണ്ടാക്കി എന്ന് കരുതാന്‍ കഴിയില്ല. കാരണം തന്റെ ഈ യാത്രയില്‍ ഇതിലും വലിയ സമ്മര്‍ദങ്ങള്‍ ധീരമായി എതിരിട്ടു വിജയിച്ച ആളാണ് സച്ചിന്‍. അത് കൊണ്ട് തന്നെ മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന സമ്മര്‍ദങ്ങള്‍ സച്ചിന്‍ എന്നാ താരത്തിന്റെ പ്രകടനത്തില്‍ നിഴലിച്ചു കാണുന്നില്ല. സച്ചിന്‍ അങ്ങയുടെ കരുത്തിലും, പ്രതിഭയിലും ഇന്ദ്യന്‍ ജനത മുഴുവനും ഇപ്പോഴും വിശ്വസിക്കുന്നു. അങ്ങേക്ക് അത് സാധിക്കും, നൂറാം സെഞ്ചറി എന്നാ മഹത്തായ നേട്ടം ഏറെ താമസിയാതെ അങ്ങ് നേടും എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അങ്ങേക്ക് അത് നേടാന്‍ കഴിയും. അങ്ങ് നൂറാം സെഞ്ചറി നേടുമ്പോള്‍ ഈ വിമര്‍ശകര്‍ തന്നെ പൂമാലയുമായി വരും , ആ മഹത്തായ ദിനം ഏറെ വൈകാതെ തന്നെ വന്നു ചേരും..........

2012 ഫെബ്രുവരി 25, ശനിയാഴ്‌ച

ഈ അടുത്തകാലത്ത്‌.... കാഴ്ച്ചയുടെ നവ്യാനുഭവം ...........

ശ്രീ രാജു മല്ലിയത് നിര്‍മ്മിച്ച്‌ ശ്രീ അരുണ്‍കുമാര്‍ സംവിധാനം നിര്‍വഹിച്ച ഈ അടുത്ത കാലത്ത്..... പ്രദര്‍ശനത്തിനു എത്തി. കോക്ക്ടയില്‍ എന്ന ചിത്രത്തിന് ശേഷം അരുണ്‍കുമാര്‍ അണിയിച്ചു ഒരുക്കിയ ഈ അടുത്ത കാലത്തും പ്രേക്ഷകരെ നിരാശ പെടുതുന്നില്ല. പലപ്പോഴും പുതുമ എന്നാ പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടലുകള്‍ നടത്തി പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന പതിവ് സിനിമ സങ്കല്‍പ്പങ്ങളെ പാടെ മാറ്റി കൊണ്ട് ഈ അടുത്ത കാലത്ത്.... പ്രേക്ഷകര്‍ക്ക്‌ നവ്യമായ കാഴ്ച്ചയുടെ അനുഭവം സമ്മാനിക്കുന്നു. അതുതന്നെയാണ് ചിത്രത്തിന്റെ വിജയവും. ശ്രീ അരുണ്‍കുമാര്‍ മികച്ച കൈയടക്കത്തോടെ ചിത്രത്തെ അണിയിച്ചു ഒരുക്കിയിരിക്കുന്നു. അതിനു അദ്ധേഹത്തെ സഹായിച്ചത് ശ്രീ മുരളി ഗോപിയുടെ ശക്തമായ തിരക്കഥ ഒന്ന് തന്നെയാണ്. സൂക്ഷ്മമായ വീക്ഷണത്തോടെ തയ്യാറാക്കിയ തിരക്കഥ മുരളി ഗോപിയുടെ പ്രതിഭ വെളിവാക്കുന്നു. അഭ്നെതാക്കളുടെ കാര്യം നോക്കുമ്പോള്‍ ചിത്രത്തിന്റെ ഭാഗമായ ഓരോ അഭിനേതാക്കളും ശരാശരിക്കും മുകളില്‍ പ്രകടനം നടത്തുന്നു. വളരെ വ്യത്യസ്തമായ കഥാപാത്രമായി ശ്രീ ഇന്ദ്രജിത്ത് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നു. വര്‍ത്തമാന കാല മലയാള സിനിമയില്‍ ഇത്രയും വ്യത്യസ്തമായ വേഷങ്ങള്‍ അതും തന്മയത്വത്തോടെ ചെയ്യുന്ന ഏക താരം ശ്രീ ഇന്ദ്രജിത്ത് തന്നെയാണ്. അത് കൊണ്ട് തന്നെയാണ് സൂപ്പര്‍ ആക്ടര്‍ എന്ന് പ്രേക്ഷകര്‍ സ്നേഹപൂര്‍വ്വം അദ്ധേഹത്തെ വിളിക്കുന്നത്‌. അശരനാര്‍ ആയവരെ സഹായിക്കുന്നവരെ ദൈവം സഹായിക്കും എന്നാ വാക്യം വായിച്ചിട്ട് , അല്ല പിന്നെ എന്ന് സ്വത സിദ്ധമായ ശൈലിയില്‍ പറയുന്ന ആ ഒരു രംഗം മതി ഇന്ദ്രജിത്ത് എന്നാ നടന്റെ അഭിനയത്തിന്റെ ആഴം അറിയാന്‍. വര്‍ഷവസ്സാനം കണക്കെടുക്കുമ്പോള്‍ ഇന്ദ്രജിത്ത് എന്നാ നടന്റെ സംഭാവനകള്‍ ഒട്ടേറെ ഉണ്ടാകും എന്ന് ഉറപ്പിച്ചു തന്നെ പറയാം. അതുപോലെ ശ്രീ മുരളിഗോപി ഉജ്ജ്വലമായി പ്രകടനം നടത്തിയിരിക്കുന്നു. കഥാപാത്രത്തിന്റെ സൂക്ഷ്മ ചലനങ്ങള്‍ പോലും വളരെ ഗംഭീരമായി അദ്ദേഹം ചെയ്തിരിക്കുന്നു. ശ്രീ അനൂപ്‌ മേനോന്‍ സ്വത സിദ്ധമായ അഭിനയത്തിലൂടെ ശ്രദ്ധ നേടുന്നു. ഋതു എന്നാ ചിത്രത്തിലെ പാവം പയ്യനില്‍ നിന്നും നിഷാന്‍ വളരെ മുന്നോട്ടു പോയിരിക്കുന്നു. നായികമാരില്‍ തനുശ്രീ , മൈഥിലി , ലെന മൂവരും തങ്ങളുടെ കഥാപാത്രങ്ങള്‍ ഗംഭീരമാക്കി. രഫേക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറിന്റെ ഹൃദ്യമായ ഈണങ്ങള്‍. ശഹ്നാദ് ജലാലിന്റെ കാമറയും, അരുന്കുമാറിന്റെ എഡിറ്റിങ്ങും ചിത്രത്തെ വേറിട്ടത് ആക്കി മാറ്റുന്നു. ഇത്തരത്തില്‍ ഈ അടുത്തകാലത്ത്‌ എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയാണ്. ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് തന്നെ ഈ വര്‍ഷത്തെ റിയല്‍ ഹിറ്റ് ...... അല്ല പിന്നെ............

2012 ഫെബ്രുവരി 15, ബുധനാഴ്‌ച

പ്രിത്വിരാജിനെ പ്രണയിച്ച പെണ്‍കുട്ടി ........

ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവന്റെ മുഖത്തും പ്രകടമായിരുന്നു. ഇനിയിപ്പോ രണ്ടു പേര്‍ക്കും മാത്രമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ആവാം , കാരണവരില്‍ ഒരാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ , അവരുടെ ഹൃദയമിടിപ്പ്‌ ഒന്ന് കൂടി വര്‍ധിച്ചു. രണ്ടു പേരും മാത്രമായപ്പോള്‍ ശബ്ദത്തേക്കാള്‍ നിശബ്ദതയാണ് ബാക്കിയുണ്ടായത്. എങ്കിലും അവന്‍ പതിയെ ചോദിച്ചു, സത്യം പറയണം കുട്ടിക്ക് ആരോടെങ്കിലും പ്രണയം ഉണ്ടോ?. അത് കേട്ട് അവള്‍ വിയര്‍ക്കാന്‍ തുടങ്ങി. അത് കണ്ടു അവന്റെ ആകാംഷ വര്‍ധിച്ചു . ധൈര്യമായി പറഞ്ഞോളു ഒരു കുഴപ്പവും ഇല്ല, പറയാതെ ഇരുന്നാലാണ് കൂടുതല്‍ പ്രശനം , അവന്റെ വാക്കുകള്‍ കേട്ട് അവള്‍ പറഞ്ഞു , അതെ ഒരാളെ എനിക്കിഷ്ട്ടമാണ് . അപ്പോള്‍ അവന്‍ പറഞ്ഞു , ഞാന്‍ എന്തെങ്കിലും കാരണം പറഞ്ഞു ഇതില്‍ നിന്ന് ഒഴിയാം , കുട്ടി പതിയെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കി ആ ചെറുപ്പക്കാരനെ തന്നെ വിവാഹം കഴിക്കണം. അപ്പോള്‍ അവള്‍ മറുപടിയായി പറഞ്ഞു ഇനി ആ വിവാഹം നടക്കില്ല അയാളുടെ വിവാഹം കഴിഞ്ഞു. അവന്‍ ആകാംഷയോടെ ചോദിച്ചു എന്തെ നിങ്ങളുടെ വിവാഹം നടന്നില്ല അയാള്‍ എന്തെ ഇങ്ങനെ പെരുമാറി . ഇല്ല ഞാന്‍ പ്രണയിക്കുന്ന കാര്യം അയാള്‍ക്ക് അറിയില്ലായിരുന്നു. അത് കേട്ട് അവന്‍ അമ്പരന്നു പിന്നെ ചോദിച്ചു ആട്ടെ ആരാ ആ കക്ഷി . അത് പിന്നെ നമ്മുടെ പ്രിത്വിരാജ് , വിക്കി വിക്കി അവള്‍ പറഞ്ഞു ഒപ്പിച്ചു. അവളുടെ അന്നേരത്തെ ഭാവം കണ്ടു അവന്‍ പൊട്ടിച്ചിരിച്ചു . അത് കണ്ടു അവളും പൊട്ടിച്ചിരിച്ചു. അവരുടെ ചിരിയുടെ അലകള്‍ അങ്ങ് പൂമുഖത് എത്തിയപ്പോള്‍ കാരണവര്‍ വീണ്ടും പറഞ്ഞു, കുട്ടികള്‍ക്ക് തമ്മില്‍ ഇഷ്ട്ടമായി എന്നാ തോന്നണേ എങ്കി പിന്നെ നാള് കുറിക്കാമല്ലോ, അത് കേട്ട് ബാക്കിയുള്ളവരും പൊട്ടിച്ചിരിച്ചു............

2012 ഫെബ്രുവരി 10, വെള്ളിയാഴ്‌ച

ഹാര്‍ട്ട്‌ ട്രാന്‍സ്പ്ലാന്ടഷന്‍.........

പ്രണയ ദിനത്തില്‍ തന്റെ പ്രണയിനിക്ക് സമ്മാനിച്ച സ്വന്തം ഹൃദയ രക്തം കൊണ്ട് ചുവപ്പിച്ച ചെമ്പനീര്‍ പൂവ് മറ്റൊരു പെണ്‍കുട്ടിയുടെ കൈകളില്‍ ഇരിക്കുന്നത് കണ്ടു അയാള്‍ക്ക് അത്ഭുതം തോന്നി. കുട്ടീ നിനക്ക് ഈ ചെമ്പനീര്‍ പൂവ് എവിടെ നിന്ന് കിട്ടി - അയാള്‍ ചോദിച്ചു. എനിക്ക് ഇത് എന്റെ കാമുകന്‍ സമ്മാനിച്ചതാണ്‌ അവള്‍ പറഞ്ഞു. നിന്റെ കാമുകനോ അയാള്‍ക്ക് ഇത് എവിടെ നിന്ന് കിട്ടി, ഇത് എന്റെ ഹൃദയമാണ് ഇത് ഒരിക്കലും അയാളുടേത് ആവില്ല , അയാള്‍ ഗദ്ഗദ കണ്ടനായി . നിങ്ങള്ക്ക് തെറ്റി ഇത് എന്റെ പ്രിയതമന്‍ എനിക്കായി മാത്രം കൊണ്ട് വന്നതാണ്‌ , സംശയം ഉണ്ടെങ്കില്‍ അയാളോട് ചോദിച്ചു നോക്ക്. പിന്നെ അയാള്‍ തര്‍ക്കത്തിന് നിന്നില്ല , ഒടുവില്‍ അയാള്‍ ആ പെണ്‍കുട്ടിയുടെ കാമുകനെ കണ്ടെത്തി, എന്നിട്ട് ചോദിചു നിങ്ങള്ക്ക് ആ ചെമ്പനീര്‍ പൂവ് എവിടെ നിന്ന് കിട്ടി?. അപ്പോള്‍ പെണ്‍കുട്ടിയുടെ കാമുകന്‍ പറഞ്ഞു, ഓ ആ ചെമ്പനീര്‍ പൂവോ, അത് എനിക്ക് എന്റെ പ്രേമിക്കുന്നവള്‍ സമ്മാനിച്ചതാണ്‌, അത് ഞാന്‍ എന്റെ കാമുകിക്ക് സമ്മാനിച്ച്‌. ഇപ്പോള്‍ അയാള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി. താന്‍ കൊടുത്ത തന്റെ ഹൃദയമാകുന്ന പനിനീര്‍ പൂവ് അവള്‍ മറ്റൊരാള്‍ക്ക്‌ കൊടുത്തു, അയാള്‍ അത് വേറെ ഒരു പെണ്‍കുട്ടിക്ക് കൊടുത്തു. ഇല്ല എന്റെ ഹൃദയത്തെ ഇങ്ങനെ തട്ടിക്കളിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. എത്രയും വേഗം എന്റെ ഹൃദയം എനിക്ക് സ്വന്തമാക്കണം. അയാള്‍ ചെപനീര്‍ പൂവുമായി നിന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് ഓടി. അവളുടെ അടുത്ത് എത്തിയപ്പോള്‍ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു. ആ പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും ചെപനീര്‍ പൂവ് വാങ്ങി മറ്റൊരു യുവാവ്‌ ബൈക്ക് ഓടിച്ചു ദൂരേക്ക് പോയി.....

മറ്റൊരു പ്രണയ ദിനം കൂടി ആഗതമായിരിക്കുന്നു. ഇന്ന് പ്രണയം കച്ചവട വല്ക്കരിക്കപ്പെടുകയും , പ്രാക്റ്റിക്കല്‍ എന്നാ ലേബലില്‍ പ്രണയത്തെ തളച്ചിടുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥ പ്രണയത്തിന്റെ പ്രസക്തി തന്നെ നഷ്ട്ടം ആയിരിക്കുന്നു. എങ്കിലും ആത്മര്തമായ പ്രണയങ്ങള്‍ എല്ലാ കാലത്തും ഉണ്ടാവും , കാരണം ഒരു ചെമ്പനീര്‍ പൂവ് വിരിയും പോലെ മനോഹരമാണ് പ്രണയം.... ഹൃദയം നിറഞ്ഞ പ്രണയ ദിന ആശംസകള്‍.................

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️