2011 നവംബർ 23, ബുധനാഴ്‌ച

മലയാള സിനിമ.........?

മലയാള സിനിമ മരിച്ചു...

കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു

തീട്യേരുകള്‍ മാറി മാറി കയറി നോക്കി
ഇല്ല മലയാള സിനിമയെ കാണ്മതില്ല ഒരിടവും


സിനിമയുടെ അവകാശത്തര്‍ക്കം മുറികിയപ്പോള്‍

ശ്വാസം മുട്ടി മരിച്ചത് മലയാള സിനീമ മാത്രം
എല്ലാവരും ജയിച്ചതായി വമ്പു പറഞ്ഞപ്പോള്‍
തോറ്റത് മലയാള സിനിമ മാത്രം
പഴകിയ പോസ്റ്ററുകള്‍ കണ്ടു ജനം നെടുവീര്‍പ്പിട്ടു.
തെലുങ്കിനും, തമിഴിനും, ഹിന്ദിക്കും കീശയില്‍ കോടികള്‍.
നഷ്ട്ടങ്ങല്‍ക്കൊടുവില്‍ തിരിച്ചറിവ്.
ഭിന്നിച്ചു നിന്നാല്‍ എങ്ങുമെത്തില്ല
കൂട്ടായ്മ തന്നെ വിജയത്തിനാധാരം.
പതിയെ മലയാള സിനിമയ്ക്ക്‌ ജീവന്‍ വയ്ക്കുന്നു.
കേട്ടവര്‍ കേട്ടവര്‍ തിയേറ്റര്‍ കളിലേക്ക്
അതെ മലയാള സിനിമ പുനര്‍ജനിക്കുന്നു.
സ്വപ്നസന്ച്ചരിയായി, നായികയായി,
അറബിയും ഒട്ടകവുമായി, വെനിസിലെ വ്യപരിയായി
മാസ്റെര്സായി , ബുട്ടിഫുല്‍ ആയി
മലയാള സിനിമ വിജയ യാത്ര തുടങ്ങി കഴിഞ്ഞു........

2011 നവംബർ 15, ചൊവ്വാഴ്ച

പുല്ലുമേടിന്റെ ഓര്‍മ്മയില്‍ ................

വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായി . കുളിര്‍ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. വ്രതാനുഷ്ട്ടനങ്ങളിലൂടെ ആത്മ ശുധീകരണത്തിന്റെ പവിത്രമായ നാളുകള്‍ക്കു ശുഭാരംഭം . ഓരോ മണ്ടലകാലവും മുന്‍ വര്‍ഷങ്ങളിലെതിനേക്കാള്‍ തിരക്ക് വര്‍ധിക്കുകയാണ് പതിവ്. അതിനു ഇത്തവണയും മുടക്കം വരുന്നില്ല. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മണ്ഡല കാലം അനിയന്ത്രിതമായ ഭക്ത ജന പ്രവാഹം ഉണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍. കഴിഞ്ഞ മണ്ഡലകാലം പുല്ലുമേട്ടില്‍ ഉണ്ടായ ദുരന്തം നമ്മള്‍ മറന്നിട്ടില്ല. പലപ്പോഴും ദുരന്തങ്ങള്‍ അപ്രതീക്ഷിതവും, നിയന്ത്രണാതീതവും ആയിട്ടാവും പ്രത്യക്ഷപ്പെടുക. പക്ഷെ ഓരോ ദുരന്തവും ഓരോ പാഠങ്ങള്‍ ആണ്. സമാനമായ സാഹചര്യങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ഉണ്ട്. ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ഓരോ മണ്ഡല കാലത്തും അതാതു കാലങ്ങളിലെ സര്‍ക്കാരുകള്‍ ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ സംഭവിക്കുന്നു. സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓരോ ഭക്തജനങ്ങളും , സമീപ പ്രദേശ വാസികളും , കച്ചവടം ചെയ്യുന്നവരും, വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഉള്‍പ്പെടെ എല്ലാവര്ക്കും ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്വം ഉണ്ട്. ചെറിയ ഒരു ശ്രദ്ധ കുറവില്‍ നിന്നാണ് പുല്ലുമെദു ദുരന്തം ഉണ്ടായതു. അത് കൊണ്ട് തന്നെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധ പുലര്‍ത്തേണ്ടത് ആണ്. കാത്തിരിപ്പിന്റെ നാളുകള്‍ കഴിയുകയായി ,ശരണ മന്ത്ര ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയായി, ആത്മ ശുധീകരണത്തിന്റെ ഈ നാളുകളില്‍ എല്ലാ പ്രാര്‍ത്ഥനകളും..................

2011 നവംബർ 3, വ്യാഴാഴ്‌ച

തുലാമഴ..................

രാവിന്‍റെ ഏതോ യാമങ്ങളില്‍ നിദ്രയുടെ തീരങ്ങള്‍ തേടുമ്പോള്‍ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ തുലാമഴയുടെ പതിഞ്ഞ താളം എന്റെ ബോധമണ്ടലത്തില്‍ പൈയ്തിറങ്ങാന്‍ തുടങ്ങി. ഒരു തുള്ളിക്കിലുക്കത്തില്‍ നിന്ന് ഒരു കടലിരംബമായി എന്നിലേക്ക്‌ പടര്‍ന്നു കയറി. പാതി തുറന്ന ജനലഴികളില്‍ കൂടി മഴയുടെ സൌന്ദര്യം നോക്കി നില്‍ക്കെ ഓര്‍മ്മകളും കടലാഴം തേടുകയായിരുന്നു. ബാല്യത്തിന്റെ നാട്ടിടവഴികളില്‍ എവിടെയൊക്കെയോ ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍ ഒഴുക്കി കൊണ്ട് തുലാമഴ യാത്ര തുടങ്ങി. മയില്പീലിതുണ്ടുകളും, വളപ്പൊട്ടുകളും ആ വഴികളിലാകെ ചിതറി കിടന്നിരുന്നു. മുന്നോട്ടു പോകും തോറും പ്രണയത്തിന്റെ പാദസരങ്ങളുടെ കിലുക്കം വ്യക്തമായി കേള്‍ക്കുന്നു. മുല്ലപ്പൂഗന്ധം നിറഞ്ഞ പ്രണയത്തിന്റെ വഴികളില്‍ മഴ നനഞു നടക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്നും ഈ തുലമാഴയില്‍ ഇങ്ങനെ നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം . ആഗ്രഹങ്ങളെ മഴചാറ്റില്‍ ഒറ്റക്കാക്കി പ്രണയം തുലമാഴപോലെ രണ്ടു കൈവഴികളിലായി ഒഴുകി അകന്നപ്പോള്‍ തുലാ മഴയോട് ആദ്യമായി ദേഷ്യം തോന്നി. പ്രരാബ്ദങ്ങള്‍ക്ക് മുന്‍പില്‍ എന്റെ പ്രണയത്തെ ഞാന്‍ അടിയറ വച്ചതാണോ അതോ പ്രണയം എന്നില്‍ നിന്ന് ഓടി ഒളിക്കുകയയിരുന്നോ. നഷ്ട്ട പ്രണയങ്ങളുടെ തോരാകണ്ണ് നീരുമായി തുലാമഴ അവസ്സനമില്ലാത്ത പൈയ്തു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ഒപ്പം എന്റെ യാത്രയും, പൊള്ളുന്ന യാദര്ത്യങ്ങളിലേക്ക് , ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി ചേര്‍ത്ത് കല്പനികതയില്‍ മുഴുകുമ്പോള്‍ ഒരു ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന യാദര്ത്യങ്ങള്‍ക്ക് മുന്‍പില്‍ , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക് മുന്‍പില്‍ എന്റെ കാല്‍പനിക പ്രണയത്തിന്റെ സ്ഥാനം എത്രയോ നിസ്സാരം........

2011 ഒക്‌ടോബർ 26, ബുധനാഴ്‌ച

കുട്ടനും, മുട്ടനും പിന്നെ മലയാള സിനിമയും .............

ഇന്ന് തിരുവനതപുരത്ത് നിന്ന് മുരുക്കുംപുഴയിലേക്ക് യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ തമിഴ് നാട്ടിലാണോ, മുംബൈയില്‍ ആണോ ഞാന്‍ നില്‍ക്കുന്നത് എന്ന് ശങ്കിച്ച് പോയി. കാരണം മറ്റൊന്നുമല്ല എല്ലായിടത്തും വിജയിന്റെയും, സുര്യയുടെയും, ഷാരൂഖിന്റെയും പോസ്റ്ററുകള്‍ . ഈ ചിത്രങ്ങള്‍ കളിക്കുന്ന തിയട്ടെരുകള്‍ക്ക് മുന്‍പില്‍ വന്‍ ജനക്കൂട്ടം. കഴക്കൂട്ടം എത്തിയപ്പോള്‍ കൃഷണയില്‍ രാ വന്‍ , കഠിനം കുളം വി ട്രക്ക്സില്‍ ഏഴാം അറിവ്, വെട്ടുറോഡ്‌ ഹരിശ്രീയില്‍ വേലായുധം , നഗരത്തില്‍ മാത്രമല്ല ഗ്രാമങ്ങളും തമിലും, ഹിന്ദിയും നിറഞ്ഞിരിക്കുന്നു. മലയാള സിനിമ വ്യവസായത്തിന് ഉപകരിക്കേണ്ടുന്ന കോടികള്‍ അന്യ ഭാഷകള്‍ കൊണ്ട് പോകുന്നത് കണ്ടു വല്ലാത്ത വിഷമം തോന്നി. മലയാള സിനിമയില്‍ എന്നും സമര പ്രഖ്യാപനങ്ങള്‍ക്ക് മാത്രം യാതൊരു കുറവും ഇല്ല. പണ്ട് ചെറിയ ക്ലാസ്സില്‍ കുട്ടനും, മുട്ടനും എന്ന് പേരുള്ള രണ്ടു അട്ടിന്കുട്ടികളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന ചതിയന്‍ ചെന്നായുടെ പാഠം പഠിച്ചത് ഓര്‍മ്മയുണ്ട്. ഇന്ന് മലയാള സിനിമയ്ക്കും ഈ ഗതിയാണ്. ഇവിടെ നൂറായിരം സംഘടനകള്‍ , ആ സംഘടനകളില്‍ തന്നെ മറ്റൊരയിരം ചേരി തിരിവുകള്‍. ഓരോ സംഘടനക്കരും തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ വ്യഗ്രതയിലും. ഇവിടെ ഓരോ സംഘടനയുടെയും തലപ്പത്തിരിക്കുന്നവര്‍ വര്‍ഷങ്ങളായി ഈ മേഘലയില്‍ പ്രവര്‍ത്തിച്ചു സാമ്പത്തിക ഭദ്രത ഉണ്ടാക്കിയവര്‍ ആണ്. ഒരു മാസമോ, ഒരു വര്‍ഷമോ സിനിമ മുടങ്ങിയാലും അവര്‍ക്ക് ഒരു കുഴപ്പവും ഇല്ല. എന്നാല്‍ ടിക്കറ്റ്‌ നല്‍കുന്നവര്‍ , പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ , ലൈറ്റ് ബോയ്സ്, ടച് അപ്പ്‌ ബോയ്സ് ത്ടങ്ങി ഒരു ദിവസ്സത്തെ കൂലി മുടങ്ങിയാല്‍ പട്ടിണിയി ആകുന്ന ഒരു ബഹുപൂരിപക്ഷം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്, അവരുടെ കാര്യം എന്തെ നിങ്ങള്‍ മറന്നു പോകുന്നു. ഇവിടെ അഭിനയത്തെ വിലക്കാനും, നിര്‍മ്മാണം നിര്‍ത്തി വൈക്കാനും, തെയെട്ടരുകള്‍ അടച്ചിടാനും ഒക്കെ ആഖ്വാനം ചെയ്യുന്നവര്‍ ഈ ബഹുഭൂരിപക്ഷത്തെ ഓര്‍ക്കാത്തത് എന്തെ. ഈ സംഖടനകള്‍ കൊണ്ട് സിനിമ വ്യവസ്സയത്തിനു എന്ത് നേട്ടം ഉണ്ടായി. ഈ വ്യവസായത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കാന്‍ അല്ലാതെ എന്ത് നേടി. ഈ സംഘടനകളുടെ തലപ്പത് ഇരിക്കുന്നവര്‍ എല്ലാം തന്നെ കാലാകാലങ്ങളായി അവിടെ അള്ളി പിടിച്ചിരിക്കാന്‍ ശ്രമിക്കുന്നു അല്ലാതെ അവര്‍ ഈ വ്യവസ്സയത്തിനു ഗുണപരമായ എന്തു നല്‍കി. ഈ സംഘടനകള്‍ പിരിച്ചു വിടണം. മലയാള സിനിമയുടെ പൂര്‍ണ്ണ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണം. സിനിമാ താരം കൂടിയായ മന്ത്രി ശ്രീ ഗണേശന്റെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നു. ഈ സംഘടനകള്‍ പിരിച്ചു വിട്ടു മലയാള സിനിമയുടെ പൂര്‍ണ്ണ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കാനും, അത് വഴി മലയാള സിനിമയുടെ നല്ല കാലം തിരിച്ചു പിടിക്കാനും അങ്ങേക്ക് സാധിക്കട്ടെ. അതിനു പ്രേക്ഷകരുടെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. കാരണം ഇതൊക്കെ കണ്ടു കേട്ടും പ്രേക്ഷകര്‍ക്ക്‌ മടുത്തിരിക്കുന്നു. ഈജിപ്ത്, ടുണിഷ്യ , ലിബിയ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രക്ഷോഭം ഉണ്ടായി നേതാക്കള്‍ അധികാരം വിടുകയോ, പലായനം ചെയ്യുകയോ ചെയ്തതുപോലെ സാംസ്‌കാരിക രംഗങ്ങളിലും ബഹുജന പ്രക്ഷോഭങ്ങള്‍ ഉണ്ടായി കൂടാ എന്നില്ല. പ്രേക്ഷകരെ അത്തരം പ്രക്ഷോഭങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്ന പ്രവര്തനഗളില്‍ നിന്ന് എല്ലാവരും പിന്തിരിയട്ടെ. അല്ലെങ്കില്‍ പരസ്പരം വിലക്കാന്‍ മത്സരിക്കുന്ന നിങ്ങളെ ഒന്നടങ്കം വിലക്കാനുള്ള ശക്തിയും, അര്‍ഹതയും, സ്വാതന്ത്യവും ഞങ്ങള്‍ പ്രേക്ഷര്‍ക്കു ഉണ്ട് എന്നാ യാദാര്‍ത്ഥ്യം നിങ്ങള്‍ മറക്കാതിരിക്കുക. കുട്ടനും മുട്ടനും കഥയില്‍ ചെന്നയ്ക്ക് സംഭവിച്ചത് പോലെ ചിലത് സംഭവിക്കുമ്പോള്‍ മാത്രമേ മലയാള സിനിമ രക്ഷപ്പെടുകയുള്ളൂ. അല്ലാത്തിടത്തോളം മലയാള സിനിമയുടെ സ്നേഹ വീട്ടില്‍ നിന്നും കോടിക്കണക്കിനു ഇന്ത്യന്‍ രുപീകള്‍ അന്യ ഭാഷക്കാര്‍ കൊണ്ട് പൊയ്ക്കൊണ്ടിരിക്കും .........

2011 ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ഇന്ത്യന്‍ റുപീ - മറ്റൊരു രഞ്ജിത് വിസ്മയം..........

സമകാലിക യുവത്വത്തിന്റെ കാണാ കാഴ്ചകളുമായി ശ്രീ രഞ്ജിത് സംവിധാനം ചെയ്താ ഇന്ത്യന്‍ റുപീ ആവേശമാകുന്നു. ഓഗസ്റ്റ്‌ സിനിമയുടെ ബാനറില്‍ ശ്രീ ഷാജി നടേശന്‍, ശ്രീ സന്തോഷ്‌ ശിവന്‍ , ശ്രീ പ്രിത്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ചലച്ചിത്രം മലയാള സിനിമ ചരിത്രത്തില്‍ തന്നെ മറ്റൊരു നാഴികക്കല്ലാണ് എന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്. മലയാള സിനിമ ഇന്നോളം സഞ്ചരിക്കാത്ത കഥ പറച്ചിലിന്റെ വേറിട്ട വഴികളിലൂടെ ശ്രീ രഞ്ജിത് പ്രേക്ഷകരെ കൈ പിടിച്ചു നടത്തുമ്പോള്‍ മലയാള സിനിമ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ഏതു മാര്‍ഗ്ഗത്തില്‍ കൂടിയും പണമുണ്ടാക്കാനുള്ള ഓട്ടത്തിനിടയില്‍ ഇന്നത്തെ യുവത്വത്തിനു എന്തൊക്കെ വില നല്‍കേണ്ടി വരുന്നു എന്ന് ഒട്ടും അതിശയോക്തി കലരാതെ , തികച്ചും സ്വാഭാവിക രീതിയില്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ശ്രീ രഞ്ജിത് പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ പ്രതിഭ ധനനായ ഈ കഥകരനോട്, സംവിധായകനോട് കടപ്പെട്ടിരിക്കുന്നു. തികച്ചും സാധാരണമായ ഒരു കഥയെ,പരിചിതമായ ചുറ്റുപാടുകളിലൂടെ , യാദര്ത്യബോധം ഒട്ടും കൈവിടാതെ , മികച്ച കൈ ഒതുക്കത്തില്‍ ഇന്ത്യന്‍ രുപീയിലൂടെ വരച്ചു കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. അഭിനേതാക്കളുടെ കാര്യം എടുത്താല്‍ ശ്രീ പ്രിത്വിരാജ് ഇന്നുവരെ കൈ കാര്യം ചെയ്താ കഥാപാത്രങ്ങളില്‍ ഒന്നാം സ്ഥാനത് ഇന്ത്യന്‍ രുപീയിലെ ജയപ്രകാശ് തന്നയാണ്. സ്വന്തം കടമകളും, ഉത്തരവാദിത്വവും, മറന്നു കൊണ്ട് എങ്ങനെയും പണമുണ്ടാക്കാനുള്ള യാത്രക്കിടയില്‍ അതുമൂലം നേരിടേണ്ടി വരുന്ന വിപത്തുകള്‍ക്ക് മുന്നില്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ നിസ്സഹായതയോടെ പ്രതികരിക്കേണ്ടി വരുന്ന ഒരു ശരാശരി യുവാവായി പ്രിത്വിരാജ് അഭിനയിക്കുകയല്ല , ജീവിക്കുകയാണ് ചെയ്യുന്നത്. ജയപ്രകാശ് എന്നാ കഥാപാത്രത്തിലൂടെ പ്രിത്വിരാജ് അഭിനയത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ജയപ്രകാശ് എന്നാ കഥാപാത്രം പ്രിത്വിരിരജിനു ഒട്ടേറെ അന്ഗീകാരങ്ങള്‍ നേടിക്കൊടുക്കും എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. അതുപോലെ ശ്രീ തിലകന്‍ കൈകാര്യം ചെയ്താ അച്ചുത മേനോന് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത വിധം ഉജ്ജ്വലമായി അദ്ധേഹത്തിന്റെ പ്രകടനം. ശ്രീ തിലകനെ പോലെയുള്ള പ്രതിഭയുള്ളവരെ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന വേഷങ്ങള്‍ നല്‍കി ആദരിക്കുകയാണ് വേണ്ടത്, അല്ലാതെ അവരുടെ വിയോഗ സമയത്ത് പറയാന്‍ വേണ്ടി മാത്രം പ്രശംസ വചനങ്ങള്‍ സ്വരുക്കൂട്ടി വയ്ക്കുക അല്ല ചെയ്യേണ്ടത്. നായികയായി എത്തുന്ന റീമ കല്ലിങ്ങല്‍ വളരെ മനോഹരമായി മിതത്വമായി തന്റെ ഭാഗം ഭംഗിയാക്കി. ഇവരെ കൂടാതെ ടിനിടോം, ജഗതി ശ്രീകുമാര്‍ , ലാലു അലക്സ്‌ , രേവതി, കല്പന , മാമുക്കോയ, സീനത് , മല്ലിക തുടങ്ങി അവസാന സീനില്‍ മാത്രം അഭിനയിച്ച ഷാന് വരെ ഈ ചിത്രത്തിലെ ഓരോ അഭിനേതാക്കളും ഗംഭീര പ്രകടനമാണ് നടത്തുന്നത്,. എസ കുമാറിന്റെ ചായഗ്രഹന മികവും, ഷബാസ് അമന്റെ മാധുര്യമാര്‍ന്ന ഈണങ്ങളും ചിത്രത്തിന് മുതല്‍കൂട്ടാണ്. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌ ശ്രീ രഞ്ജിത്ത് നല്‍കുന്ന സ്നേഹ വിരുന്നാണ് ഇന്ത്യന്‍ റുപീ എന്നാ മനോഹര ചിത്രം. ഓരോ മലയാളിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം. പണമില്ലാത്തവന്‍ പിണം എന്ന് പഠിപ്പിച്ച പോയ കാലത്തിനുള്ള സമര്‍പ്പണമായി ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുമ്പോള്‍ നോട്ടുകെട്ടുകളുടെ വലുപ്പത്തിനും, മൂല്യതിനും എത്രയോ ഉയരെ യാണ്, കുടുബ ബന്ധങ്ങളുടെ, വ്യക്തി ബന്ധങ്ങളുടെ , സുഹൃത്ത്‌ ബന്ധങ്ങളുടെ സ്ഥാനം എന്ന് ഓരോ മലയാളിയും തിരിച്ചറിയുന്നു..... അതുതന്നെയാണ് ഇന്ത്യന്‍ രുപീയുടെ വിജയവും........

2011 ഒക്‌ടോബർ 1, ശനിയാഴ്‌ച

മോഹന്‍ലാലിനെ അപമാനിക്കരുതേ ............,

പുതിയ ലക്കം കേരള കൌമുദി ആഴ്ചപ്പതിപ്പില്‍ മലയാളത്തിലെ ഒരു യുവ താരത്തിനു വേണ്ടി തട്ടിക്കൂട്ടിയ അഭിമുഖമാണ് ഈ ലേഖനത്തിന് ആധാരം. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രം മുഖം കാണിക്കുകയും, അതില്‍ തന്നെ മലയാളത്തിലെ എക്കാലത്തെയും വലിയ പരാജയങ്ങളായ ഒന്നോ, രണ്ടോ ചിത്രങ്ങളില്‍ മുഖ്യ കഥാപാത്രത്തെ കൈകാര്യം ചെയ്യുകയും ചെയ്താ, സ്വന്തം നിലയില്‍ ഒരു ചിത്രം പോലും വിജയിപ്പിക്കാന്‍ സാധിക്കാത്ത , മലയാള സിനിമയിലെ പുതിയ അലിയാണ് താന്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന ആ യുവതാരത്തിന് വേണ്ടി തട്ടിക്കൂട്ടിയ അഭിമുഖത്തിന്റെ ആദ്യ വരി മുതല്‍ അവസാന വരി വരെ പൊരുത്തക്കേടുകള്‍ മാത്രമാണ്. താന്‍ ഒരിക്കലും ഫോണ്‍ വന്നാല്‍ എടുക്കുകയില്ല എന്ന് താരം പറയുന്നു, അഭിമുഖത്തിന്റെ അവസ്സാനം ആ കാര്യം സ്രെസ്സ് ചെയ്തു എഴുതണം എന്നും പറയുന്നു, പക്ഷെ ഉപ്പും മുളകും ചേര്‍ന്ന സിനിമയ്ക്ക് ശേഷം ഫോണില്‍ കൂടിയുള്ള അഭിനന്ദനങ്ങള്‍ കേട്ട് അയാളുടെ ചെവി പൊട്ടിപ്പോയി എന്നും പറയുന്നു, ഫോണ്‍ വരുമ്പോള്‍ എടുക്കാത്ത അയാളുടെ ചെവി അഭിനന്ദനങ്ങള്‍ കേട്ട് പൊട്ടാന്‍ തക്ക വണ്ണം , അഭിനന്ദനങ്ങള്‍ വരുമ്പോള്‍ മാത്രം സ്വയം പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ എന്നാ നിലയിലേക്ക് നമ്മുടെ ടെക്നോളജി വളര്‍ന്നുവോ?. ഈ യുവ താരത്തിന്റെ സമീപകാലത്തെ ഏതു അഭിമുഖം എടുത്താലും മലയാളത്തിലെ ഒരു യുവ സൂപ്പര്‍ താരത്തെ അനാവശ്യമായി അവഹേളിക്കുന്ന സമീപനമാണ് കാണുന്നത്. സ്വന്തം നിലയില്‍ ചിത്രങ്ങള്‍ വിജയിപ്പിക്കുകയും, മലയാളത്തിലെ ഒന്നാം നിരയില്‍ നില്‍ക്കുകയും ചെയ്യുന്ന ആ യുവ സുപെര്താരത്തിന്റെ അഭിമുഖങ്ങളില്‍ ഈ യുവതാരത്തെ കുറിച്ച് പരാമര്‍ശിക്കുന്നത് കേട്ടിട്ടില്ല. ഒരു പക്ഷെ യുവ സുപെര്താരത്തെ കുറ്റം പറയുക വഴി കിട്ടുന്ന ചീപ് പുബ്ലിസിടിക് വേണ്ടി ചെയ്യുന്നതാകണം. ഈ യുവ താരത്തെ കാളും കഴിവുറ്റ വിനീത് ശ്രിനിവാസന്‍, ഷാന്, രജത് .... തുടങ്ങിയ മറ്റു യുവതാരങ്ങള്‍ ഒന്നും തന്നെ ഇത്തരം വില കുറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതായി കണ്ടിട്ടില്ല. ഇങ്ങനെയുള്ള ഒരാള്‍ മതി മറ്റു യുവ താരങ്ങള്‍ക്ക് കൂടി പേര് ദോഷം കേള്‍പ്പിക്കാന്‍. ഇവിടെ മോഹന്‍ലാലിനെ പരാമര്‍ശിക്കാന്‍ കാരണം മലയാളത്തിലെ രണ്ടു പ്രമുഖ സംവിധായകര്‍, ഒരാള്‍ ഈ യുവതാരത്തെ വച്ച് അപൂര്‍വ്വ രാഗം മീട്ടി സംഗതി പോയപ്പോള്‍ വയലിന്‍ എടുത്തു തന്ത്രികള്‍ പൊട്ടിയത് കാരണം ഇപ്പോള്‍ പുതിയ ഒരു ഉന്നവുമായി പരീക്ഷണം നടത്തുന്ന ആളും, രണ്ടാമത്തെ ആള്‍ തന്റെ ഒരു ചിത്രത്തില്‍ അഥിതി താരമായി ഇയാള്‍ക്ക് ഒരു റോള്‍ നല്‍കിയ മലയാള സിനിമയിലെ സ്നേഹവീട്ടിന്റെ ഉടമയും ആണ്, ഈ രണ്ടു സംവിടയകാര്, ഈ യുവതാരത്തെ മലയാളത്തിലെ മഹാ നടനായ മോഹന്‍ലാലിനോട് താരതമ്യം ചെയ്തു ആ മഹാനടനെ അപമാനിച്ചിരിക്കുന്നു. വെറും നാല് ചിത്രങ്ങള്‍ മാത്രം അഭിനയിച്ച ഈ യുവതാരത്തെ മുപ്പതു വര്‍ഷവും, മുന്നൂറു ചിത്രങ്ങളുമായി മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മഹാനടനോട് തുലനം ചെയ്യുക വഴി ആ മഹാ നടന്റെ കഴിവിനെ അപമാനിച്ചിരിക്കുന്നു. അഥിതി താരമായി തന്റെ ചിത്രത്തില്‍ അഭിനയിച്ച യുവ നടന്‍ അഭിനയിച്ച എല്ലാ ചിതങ്ങളുടെയും സെറ്റില്‍ നല്ല സൌഹൃദം പുലര്തം ശ്രദ്ധിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ ഈ യുവ താരം അഭിനയിച്ച സെറ്റുകളില്‍ എല്ലാം ഈ സംവിധായകന്‍ പോയിരുന്നു എന്നത് അവിസ്സ്വസ്സനീയമായി തോന്നുന്നു. ഗതാഗതം സംബന്ധിച്ച സിനിമയില്‍ വിനീത് ശ്രീ നിവസ്സന്റെ കഥാപാത്രം അപകടത്തില്‍ പെടുമ്പോള്‍ മട്ടുപാവില്‍ നിന്ന് നായികയോട് അതിനെ കുറിച്ച് ഈ യുവ നടന്‍ പറയുന്ന ഒരു രംഗമുണ്ട്, വികാര തീവ്രമായ ഈ രംഗത്തില്‍ ഇയാളുടെ സംഭാഷണവും, ഭാവങ്ങളും ദയവായി ശ്രദ്ധിക്കുക അഭിനയത്തിന്റെ കാര്യത്തില്‍ എത്ര താഴെയാണ് ഇയാളുടെ സ്ഥാനം എന്ന് ആ ഒരു രംഗം നമ്മളെ ബോധ്യപ്പെടുത്തും. അങ്ങനെയുള്ള ഒരാളെ മലയാളത്തിന്റെ മഹാനടനുമായി താരതമ്യം ചെയ്തത് ബാലിശമായിപ്പോയി. സഹപ്രവര്‍ത്തകരെ അനാവശ്യമായി കുറ്റം പറഞ്ഞു ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന അസുരവിത്തുകളെ മുളയിലെ നുള്ളാന്‍ പ്രേക്ഷകര്‍ മടിക്കില്ല. അതുകൊണ്ട് മറ്റുള്ളവരെ കുറ്റം പറയുന്നതിന് പകരം സ്വന്തം പ്രയന്ടം കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ ശ്രമിക്കൂ.......................

2011 സെപ്റ്റംബർ 26, തിങ്കളാഴ്‌ച

തനിയാവര്‍ത്തനം ...................

ദുരന്തങ്ങള്‍ തനിയാവര്‍ത്തനങ്ങള്‍ ആകുമ്പോള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള ഓരോ വ്യക്തികളും അതിനു കാരണക്കാര്‍ തന്നെയാണ്. കരിക്കകം സ്കൂള്‍ വന്‍ അപകടം നടന്നപ്പോള്‍ , ഇനി ഒരിക്കലും അത്തരം ദുരന്തം ഉണ്ടാകരുതേ എന്നാ പ്രാര്‍ത്ഥനയോടെ ഞാന്‍ എഴുതിയ കവിതയാണ് തനിയാവര്‍ത്തനം. എന്നാല്‍ ഇപ്പോള്‍ ചാന്നാങ്കര സ്കൂള്‍ ബസ്‌ അപകടം നടക്കുമ്പോള്‍ വീണ്ടും ആ കവിത സമര്‍പ്പിക്കുകയാണ്, അപ്പോഴും ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു ഇനിയും ഇതുപോലൊരു ദുരന്തം ഉണ്ടാകരുതേ..........

ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ എല്ലാം പഴയ പടി ............
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം .

2011 സെപ്റ്റംബർ 21, ബുധനാഴ്‌ച

ഇനിയും ...................

അകലെയൊരു പക്ഷിയുടെ പാട്ടൊന്നു കേള്‍ക്കവേ
അരികിലായ് ചെമ്പകം പൂവിട്ടു നില്‍ക്കവേ
ഒരു കുളിര്‍ തെന്നെലെന്‍ മേനിയെ തഴുകവേ
ഒരു മാരിവില്ലിന്‍ നിറച്ചാര്‍ത്ത് കാണ്കവേ

രാത്രിമഴ ഓര്‍മ്മതന്‍ മാറാല നീക്കവേ
നിലാവിന്റെ നാട്ടിലൊരു കുടമുല്ല പൂക്കവേ
സ്നേഹമായ് എന്നുമെന്‍ അരികില്‍ നീ നില്‍ക്കവേ
ഒരു സാന്ത്വനത്തില്‍ എന്‍ ഹൃദയം നിറയവേ
ഇനിയും എഴുതാതിരിക്കുവതെങ്ങിനെ ഞാന്‍............

2011 സെപ്റ്റംബർ 10, ശനിയാഴ്‌ച

നന്ദി.... ഒരായിരം നന്ദി ..............

നന്ദി.... ഒരായിരം നന്ദി....., ഈ വാക്കുകള്‍ ആലങ്കാരികമായി ഉപയോഗിക്കുന്നതല്ല, മറിച്ച് ഹൃദയത്തില്‍ നിന്നുള്ള സ്നേഹാക്ഷരങ്ങള്‍ തന്നെയാണ്. സ്നേഹഗീതം സ്നേഹ നിറവിന്റെ മൂന്നു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ കുറഞ്ഞ കാലയളവില്‍ ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ, സ്നേഹം പങ്കു വൈക്കലുകളിലൂടെ , ചില്ലറ പിണക്കങ്ങളിലൂടെ അതിലേറെ ഇണക്കങ്ങളിലൂടെ സ്നേഹഗീതത്തിന്റെ ഭാഗമായ എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം ഒരായിരം നന്ദി.എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായത് ഒന്നേയുള്ളൂ, അത് സ്നേഹം തന്നെയാണ്. കാരണം സ്നേഹം ഉണ്ടെങ്കില്‍ എല്ലാമുണ്ട്, എന്നാല്‍ എല്ലാം ഉണ്ടെങ്കിലും സ്നേഹം ഇല്ലെങ്കില്‍ ഒന്നുമില്ല.ഒരിക്കലും ഉറവ വറ്റാത്ത സ്നേഹമാണ് ലോകത്തിന്റെ നില നില്പിന് ആധാരം. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവകള്‍ മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് ഒഴുകി പരക്കട്ടെ. നമുക്ക് സ്നേഹിക്കാം മതിയാവോളം. ഇടവേളകള്‍ ഇല്ലാതെ എഴുതിയത് കൊണ്ടാവാം ചെറിയൊരു ഇടവേള പോലും നിങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല . പക്ഷെ ഇപ്പോള്‍ അനിവാര്യമായ ഒരു ഇടവേള എടുക്കുകയാണ്. എന്റെ സൃഷ്ട്ടികള്‍ മഹത്തരമോ, ഉദാത്തമോ അല്ല എന്നാ യാദാര്‍ത്ഥ്യം മനസ്സിലാക്കി കൊണ്ട് തന്നെ എഴുതുമ്പോഴും നിങ്ങളുടെ പ്രോത്സാഹനമാണ് മുന്നോട്ടു പോകാന്‍ പ്രേരണ നല്‍കിയത്. ഇപ്പോഴും നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും കൂടെയുള്ളപ്പോള്‍ എത്രനാള്‍ മാറിനില്‍ക്കാന്‍ കഴിയും എന്ന് അറിയില്ല, ചിലപ്പോള്‍ നാളെത്തന്നെ മടങ്ങി വന്നലുമായി . എങ്കിലും ജീവിതത്തിന്റെ അനിശ്ചിതത്വം ആശയപരമായ ചിന്തകള്‍ക്ക് വിലങ്ങു തീര്‍ക്കുമ്പോള്‍ അത് അന്ഗീകരിക്കാതെ തരമില്ലല്ലോ. പക്ഷെ എന്നെ സ്നേഹിക്കുന്നവര്‍ക്ക് ഞാന്‍ ഉറപ്പു നല്‍കുകയാണ് ,എത്രയും വേഗം ഞാന്‍ മടങ്ങി വരും............... നന്ദി......... ഒരായിരം നന്ദി............

2011 സെപ്റ്റംബർ 3, ശനിയാഴ്‌ച

തുമ്പപൂക്കള്‍ ചിരിക്കുന്നു .................

ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കയിപ്പു ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകള് അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

2011 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

തേജാഭായി , പ്രണയം - വരവായി ഓണ ചിത്രങ്ങള്‍.....

വീണ്ടും ഒരു ഉത്സവ സീസന്‍ കൂടി എത്തിച്ചേര്‍ന്നിരിക്കുന്നു. മലയാള സിനിമയും ഈ ഉത്സവത്തിനായി ഒരുങ്ങി കഴിഞ്ഞു. ശ്രീ ദീപു കരുണാകരന്‍ സംവിധാനം നിര്‍വഹിച്ച പ്രിത്വിരാജ് ചിത്രം തേജഭായി ആന്‍ഡ്‌ ഫാമിലി, ശ്രീ ബ്ലെസി സംവിധാനം നിര്‍വഹിച്ച മോഹന്‍ലാല്‍ ചിത്രം പ്രണയം തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങള്‍ ഈ ഉത്സവ കാലത്ത് പ്രേക്ഷകരെ കാത്തിരിക്കുന്നു. തേജ ഭായി പൂര്‍ണ്ണമായും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു റൊമാന്റിക്‌ കോമഡി ആണ്. പ്രിത്വിരജിന്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്ര ആവിഷ്കാരമാണ് തേജ ഭായി. ശുദ്ധ ഹാസ്യവും തനിക്കു ഭംഗിയായി വഴങ്ങുമെന്ന് ഈ ചിത്രത്തിലൂടെ പ്രിത്വിരാജ് തെളിയിക്കുകയാണ്. ഒരു അഭിനേതാവ് എന്നാ നിലയില്‍ പ്രിത്വിരജിന്റെ ഈ പുതിയ ഭാവ പ്രകടനങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതില്‍ സംശയം ഇല്ല. കാലാതിവര്‍ത്തിയായ പ്രണയത്തിന്റെ നന്മ നിറഞ്ഞ മുഹൂര്‍തങ്ങളുമായി ബ്ലെസ്സിയുടെ പ്രണയവും പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുകയാണ്. മോഹന്‍ലാലിന്‍റെ ആരാധകരെ ത്രിപ്തിപെടുത്താന്‍ പോന്ന പ്രകടനവുമായി മോഹന്‍ലാലും എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ ഈ സീസന്‍ പ്രതീക്ഷക്കു വക നല്‍കുന്നു. അതോടൊപ്പം തന്നെ പല പ്രമുഖ സംവിധായകരും തങ്ങളുടെ തനതു ശൈലിയിലേക്ക് തിരിച്ചു വരുന്നു എന്നത് മലയാള സിനിമക്ക് മറ്റൊരു പ്രതീക്ഷയാണ്. ശ്രീ രഞ്ജിത്ത് - പ്രിത്വിരാജ് ടീമിന്റെ ഇന്ത്യന്‍ റുപീ, ശ്രീ ജയരാജിന്റെ നായികാ, കമല്‍ - ജയറാം ചിത്രം, ശ്രീ സത്യന്‍ അന്തികാട് - മോഹന്‍ലാല്‍ ചിത്രം, ശ്രീ ഷാഫി- മമ്മൂട്ടി ചിത്രം, ഷാജികൈലാസ് - മമ്മൂട്ടി ചിത്രം കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയെ സുവര്‍ണ്ണ കാലത്തിലേക്കു തിരിച്ചു കൊണ്ട് പോകും എന്നതില്‍ സംശയം ഇല്ല. എന്നാല്‍ തനതു ശൈലിയില്‍ നിന്ന് മാറി ചിത്രങ്ങള്‍ ഒരുക്കി പരാജയ പെട്ട ശ്രീ സിബി മലയില്‍, ശ്രീ ഫാസില്‍ തുടങ്ങിയ പ്രഗല്‍ഭര്‍ കൂടി തങ്ങളുടെ തനതു ശൈലിയില്‍ തിരിച്ചു വന്നാല്‍ മലയാള സിനിമ ഒന്ന് കൂടി ശക്തിപ്പെടും. എന്തായാലും ഈ ഉത്സവ സീസന്‍ അതിനു തുടക്കമാവും എന്ന് പ്രതീക്ഷിക്കാം. തേജ ഭായി ആന്‍ഡ്‌ ഫാമിലിയും പ്രണയവും മികച്ച വിജയങ്ങള്‍ നേടട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ റംസാന്‍ - ഓണ ആശംസകള്‍...........

2011 ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഇത് ധോണിക്ക് വേണ്ടി കാലം കരുതി വച്ചത് ................

ഒടുവില്‍ അനിവാര്യം ആയതും പ്രതീക്ഷിതവുമായ കാര്യം സംഭവിച്ചു. ഇന്ത്യന്‍ ക്രിക്കെറ്റ് ടീം ഇന്ഗ്ലാണ്ടിനോട് സമ്പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങി. വാഴ്ത്തിയവര്‍ തന്നെ ശാപ വചനങ്ങള്‍ ചൊരിയുന്നത് കണ്ടു ഒരു അത്ഭുതവും തോന്നിയില്ല കാരണം അത് പ്രതീക്ഷിച്ചതാണ്. ധോണി എന്നാ അഹങ്കാരത്തിന് കിട്ടിയ അടിയാണ് ഈ പരാജയം. ക്രിക്കെറ്റ് എന്നത് ടീം വര്‍ക്ക്‌ ആണ്. ചില കാലങ്ങളില്‍ പ്രതിഭാധനരായ കൂടുതല്‍ കളിക്കാര്‍ ടീമില്‍ ഒരുമിക്കുമ്പോള്‍ വിജയങ്ങള്‍ സംഭവിക്കും. എന്നാല്‍ അതെല്ലാം താന്‍ ഒരാളുടെ കഴിവ് കൊണ്ട് ആണ് എന്ന് അഹങ്കരിച്ച ധോനിക്ക് തന്നെയാണ് ഈ സമ്പൂര്‍ണ്ണ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും. ചരിത്രത്തില്‍ ഇതുവരെ ഇന്ത്യ ഇത്രയും വലിയ പരാജയം നേരിട്ടിട്ടില്ല. മാത്രമല്ല പരാജയപ്പെട്ട പരമ്പരയില്‍ ധോണി സീനിയര്‍ താരങ്ങള്‍ എന്ന് കളിയാക്കിയ ദ്രാവിഡ്‌ ഇന്ത്യന്‍ നിരയിലെ മികച്ച ബാറ്സ്മനും, ധോണിയില്‍ നിന്ന് അവഗണ മാത്രം നേരിടേണ്ടി വന്ന ശ്രീശാന്ത് ഇന്ത്യന്‍ നിരയിലെ മികച്ച ബവുളരുംആയി അത് ധോനിക്ക് കിട്ടിയ മറ്റൊരു തിരിച്ചടിയാണ്. ഇന്ത്യന്‍ ഉപ ഭൂഗണ്ടങ്ങളില്‍ നേടിയ വിജയങ്ങള്‍ മറ്റു രാജ്യങ്ങളില്‍ ആവര്‍ത്തിക്കാന്‍ ധോനിക്ക് ഒരിക്കലും സാധിച്ചിട്ടില്ല, അവിടെയാണ് ഗാംഗുലി എന്നാ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെ നമ്മള്‍ ഓര്‍ക്കേണ്ടത്. തന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയ ഗാംഗുലിയെ ചവിട്ടി താഴ്തി അഹങ്കരിച്ചു നടന്ന ധോനിക്ക് കാലം കരുതി വെച്ച കനത്ത തിരിച്ചടിയാണ് ഈ പരാജയം. വന്‍ വൃഷങ്ങള്‍ കട പുഴകാന്‍ ഒരു ചെറു കാറ്റ് മതി, എന്നാല്‍ പുല്‍ക്കൊടികള്‍ കൊടുങ്കാറ്റിലും ശിരസ്സ്‌ ഉയര്‍ത്തി നില്‍ക്കും ഈ സത്യം ധോണി തിരിച്ചറിഞ്ഞാല്‍ നന്ന്. ഈയിടെ ചിലര്‍ ധോനിയുടെ തലച്ചോറിനെ കുറിച്ച് ഗവേഷണം നടത്താന്‍ മുന്നോട്ടു വന്നു, എന്നാല്‍ ഈ ചരിത്രപരമായ പരാജയത്തോടെ അവര്‍ ആ ശ്രമം ഉപേഷിക്കുന്നതായി റിപ്പോര്‍ട്ട്‌ , ഒരിക്കലും നിങ്ങള്‍ പിന്മാറരുത്‌ , ഇത്രയും വലിയ പരാജയങ്ങള്‍ ടീമിന് നേടിക്കൊടുത്ത ഒരു നായകന്റെ തലച്ചോറ് പഠന വിഷയം ആക്കേണ്ടത് തന്നെയാണ്, പില്‍ക്കാല കളിക്കാര്‍ക്ക്‌ അത് പ്രയോജനപ്പെടും. പിന്നെ മറ്റൊരു കാര്യം ധോണി എന്നും അവഗണിച്ച ശ്രീശാന്ത്‌ ഉജ്ജ്വലമായി കളി തുടരുമ്പോള്‍ കമന്ററി ബോക്സില്‍ ഇരുന്നു ധോണി ബഹുത് അച്ഛാ എന്ന് പറയുന്ന കാലം വിദൂരം അല്ല..........

2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

സ്നേഹനൊമ്പരം....

തിരിച്ചറിയാതെ പോയ സ്നേഹം , വിടരും മുന്‍പേ അടര്‍ന്നു വീണ പനിനീര്‍ മുകുളത്തിന്റെ നെറുകയില്‍ ച്ചുബിച്ചു കൊണ്ട് ചൊല്ലി, സ്നേഹിക്കാന്‍ കഴിയാതെ പോകുന്നത് എത്ര വലിയ ദുഖമാണ്, അതിലും എത്രയോ വലിയ ദുഖമാണ് സ്നേഹം തിരിച്ചറിയപ്പെടാതെ പോകുന്നത്...........

2011 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ലിവിംഗ് ടുഗതര്‍ ...................

സദാചാര ലംഘനത്തിന് പിടിക്കപ്പെട്ട യുവതിയോടും , യുവാവിനോടും എസ്സ് ഐ , നിങ്ങള്‍ വിവാഹിതരാണോ? . അത് കേട്ട യുവതി , അല്ല സാറേ ഞങ്ങള്‍ ലിവിംഗ് ടുഗതരിലാണ് . അപ്പോള്‍ എസ്സ് ഐ , പിന്നെ കഴിഞ്ഞ ആഴ്ച നിങ്ങളെ മറ്റൊരാളുടെ കൂടെയല്ലേ പിടിക്കപ്പെട്ടത്. അപ്പോള്‍ യുവതി അത് ശരിയാ സാറെ ഒരാഴ്ച അങ്ങേരുടെ കൂടെ കഴിഞ്ഞപ്പഴാ മനസ്സിലായത് അങ്ങേരത്ര പോര എന്ന്, അത് കൊണ്ട് ഞാന്‍ ഇങ്ങേരുടെ കൂടെ കൂടി , ഇനിയിപ്പോ ഇങ്ങേരും പോരെന്നു കണ്ടാല്‍ വേറെ ആളെ കണ്ടു പിടിക്കണം, അതല്ലേ സാറേ ഈ ലിവിംഗ് ടുഗതര്‍ കൊണ്ടുള്ള ഗുണം, നമ്മുടെ കാര്യവും നടക്കും, സാറമ്മാരുടെ പിടിയില്‍ പെടാതെ രക്ഷപ്പെടുകയും ചെയ്യാം. ഇത് കേട്ട എസ്സ് ഐ ഈ ഏര്‍പ്പാടാണോ ലിവിംഗ് ടുഗതര്‍ , ഇതിനു പച്ച മലയാളത്തില്‍ മറ്റെന്തോ അല്ലെ പറയുന്നത്..........................

2011 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഗായത്രി പറഞ്ഞ സത്യങ്ങള്‍ ...................

മലയാളത്തിലെ യുവ ഗായിക ശ്രീ ഗായത്രി നടത്തിയ ചില പരാമര്‍ശങ്ങളും, അതിനെതിരെ സംഗീത സംവിധായകന്‍ ശ്രീ ജയചന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങളും ആണ് ഈ പോസ്റ്റ്‌ എഴുതാന്‍ കാരണം. മലയാളത്തിലെ സംഗീത സംവിധായകര്‍ ഹിന്ദി തുടങ്ങി അന്യ ഭാഷയിലെ ഗായകരെ കൊണ്ട് പാടിക്കുവനാണ് താല്പര്യം കാണിക്കുന്നത്, എന്നാല്‍ മറ്റു ഭാഷകളില്‍ നിന്ന് മലയാളി ഗായകര്‍ക്ക് ഈ പരിഗണന ലഭിക്കുന്നില്ല എന്നാണ് ഗായത്രി പറഞ്ഞത്. ഗായത്രി പറഞ്ഞത് വളരെ സത്യമാണ്. ഇവിടെ എത്രയോ മികച്ച ഗായകരുണ്ട് എങ്കിലും അന്യ ഭാഷയിലെ ഗായകര്‍ തന്നെ പാടണം എന്ന് ചിലര്‍ക്ക് നിര്‍ബന്ധം ആണ്. അതെ സമയം തന്നെ മറ്റു ഭാഷകളില്‍ നിന്ന് മലയാളി ഗായകര്‍ക്ക് നല്ല പരിഗണന ലഭിക്കുന്നുമില്ല ശ്രീ യേശുദാസില്‍ നിന്ന് തുടങ്ങുന്ന മലയാളി ഗായകര്‍ക്ക് ഹിന്ദിയില്‍ നിന്നും മറ്റും നേരിടേണ്ടി വന്നിട്ടുള്ള തിക്ത അനുഭവങ്ങള്‍ എല്ലാ തലമുറകളിലും പെട്ടവര്‍ക്ക് അറിവുള്ളതാണ്. യേശുദാസ്‌ ,ജയചന്ദ്രന്‍ , ചിത്ര, സുജാത, എം. ജി . ശ്രീകുമാര്‍, വേണുഗോപാല്‍ , ഉണ്ണിമേനോന്‍, മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍, മഞ്ജരി, മിന്മിനി, ജ്യോത്സ്ന, റിമി ടോമി, വിധു പ്രതാപ്‌., അഫ്സല്‍ , ഗായത്രി........ ... തുടങ്ങി റിയാലിറ്റി ഷോ കളില്‍ കൂടി രംഗതെത്തിയ അനേകം പേര്‍ മലയാളി ഗായകരയുണ്ട്. ഇവരൊക്കെ അനുഗ്രഹീതരാണ്. ഇവരെയെല്ലാം ശരിയാം വിധം പ്രയോജനപ്പെടുത്താന്‍ മലയാളത്തിലെ സംഗീത സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ഗായത്രി ഇങ്ങനെ സത്യസന്ധമായ അഭിപ്രായം പറഞ്ഞപ്പോള്‍ , ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ ഗായത്രി വളര്‍ന്നിട്ടില്ല , ഹിന്ദിയിലെയും മറ്റും ചില ഗായകര്‍ മലയാളി ഗായകരെക്കളും മികച്ചവരാണ് എന്നാണ് ശ്രീ ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടത്. ഒരാള്‍ക്ക് ഒരു അഭിപ്രായം പറയാന്‍ അര്‍ഹാതയോ, യോഗ്യതയോ ഉണ്ടെന്നു നിശ്ചയിക്കാന്‍ ആര്‍ക്കെങ്കിലും പ്രതേക അവകാശം നല്‍കിയിട്ടുണ്ടോ ? അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അതിന്റെ മാനദണ്ഡം എന്താണ്.എല്ലാവര്ക്കും ഭൂതകാലം മറന്നു കൊണ്ട് വര്‍ത്തമാന കാലത്തില്‍ സംസാരിക്കുവാനാണ് താല്പര്യം. ഒരാളുടെ യോഗ്യതയെ ചോദ്യം ചെയ്യുമ്പോള്‍ നമ്മള്‍ നമ്മുടെ യോഗ്യതയുടെ നേരെ തന്നെയാണ് വിരല്‍ ചൂണ്ടുന്നത്, പലപ്പോഴും സ്വയം സങ്കല്പ്പിച്ചുണ്ടാക്കുന്ന യോഗ്യതകള്‍ക്ക് അപ്പുറം ആരും മഹാന്മാരല്ല. രാജാവ്‌ നഗ്നന്‍ ആണ് എന്ന് വിളിച്ചു പറയുമ്പോള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണുകയാണ് വേണ്ടത്, അല്ലാതെ സ്വയം സങ്കല്പ്പിച്ചുണ്ടാക്കുന്ന യോഗ്യതകളെ മുന്‍ നിര്‍ത്തി മറ്റുള്ളവരുടെ യോഗ്യതകള്‍ അളക്കുകയല്ല ചെയ്യേണ്ടത്. ഗായത്രി , കുട്ടി പറഞ്ഞത് നൂറു ശതമാനം ശരിയാണ്, മലയാളികളെ അന്ഗീകരിക്കുവനുള്ള മലയാളികളുടെ വൈമുഖ്യം തന്നെയാണ് സത്യത്തെ വിമര്‍ശിക്കുന്നത് വഴി ചിലര്‍ ചെയ്യുന്നത്. പിന്നെ ഒരു കാര്യം തങ്ങളുടെ കൂട്ടത്തിലുള്ള ഒരു ഗായികയുടെ അഭിപ്രായത്തിനു പിന്തുണ നല്കാന്‍ ഒരു ഗായകനും, ഗായികയും മുന്നോട്ടു വന്നില്ല എന്ന് കാണുമ്പോള്‍ വിഷമം ഉണ്ട് ഒരു പക്ഷെ തങ്ങളുടെ ചാന്‍സ് നഷ്ട്ടമാകുമോ എന്ന് ഭയന്നിട്ടാവണം സത്യാ സന്ധമായ അഭിപ്രായവും, അതിനെതിരെ നടന്ന വിമര്‍ശനവും കേട്ടില്ല എന്ന് നടിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് , പക്ഷെ മനസ്സ് കൊണ്ടെങ്കിലും നിങ്ങള്‍ പറയാന്‍ ആഗ്രഹിച്ചത് തന്നെയാണ് ഗായത്രി തുറന്നു പറഞ്ഞത്, അതുകൊണ്ട് ഗായത്രി പറഞ്ഞത് സത്യങ്ങള്‍ തന്നെയാണ്, അഭിനന്ദനങ്ങള്‍.............

2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

നല്ല സിനിമയിലേക്കുള്ള വഴി.............

ഡോക്ടര്‍ ബിജു സംവിധാനം ചെയ്താ വീട്ടിലേക്കുള്ള വഴി നല്ല മലയാള സിനിമയിലേക്കുള്ള വഴി കാട്ടിക്കൊണ്ട് പ്രദര്‍ശനത്തിനു എത്തിയിരിക്കുന്നു.സാമൂഹ്യ പ്രസക്തിയുള്ള ഒരു ചിത്രം സംഭാവന ചെയ്തതിലൂടെ ഡോക്ടര്‍ ബിജു, ശ്രീ പ്രിത്വിരാജ്, ശ്രീ ഇന്ദ്രജിത്ത് തുടങ്ങി ചിത്രത്തിന്റെ ഭാഗമായ ഓരോ വ്യക്തികളും അഭിനന്ദനം അര്‍ഹിക്കുന്നു. തീവ്രവാദവും, അതിന്റെ അനന്തര ഫലങ്ങളും മുഖ്യ പ്രമേയം ആക്കിയിരിക്കുന്ന ചിത്രം സമകാലിക ലോകം നേരിടുന്ന വലിയ വിപത്തിനെ സത്യസന്ധമായി വരച്ചു കാട്ടുന്നു. തീവ്രവാദം അത് എന്തിന്റെ പേരിലായാലും തെറ്റ് തന്നെയാണ്. തീവ്രവാദി ആക്രമണങ്ങളും, ബോംബ്‌ സ്ഫോടനങ്ങളും നടക്കുമ്പോള്‍ മരണത്തിന്റെയും, നാശനഷ്ട്ടങ്ങളുടെയും കണക്കുകള്‍ക്ക്‌ അപ്പുറം ഇത്തരം ആക്രമണങ്ങളിലും , സ്ഫോടനങ്ങളിലും ജീവന്‍ പൊലിഞ്ഞ നിരപരാധികളുടെ കുടുംബങ്ങളെ കുറിച്ച് പിന്നീട് നാം ഓര്‍ക്കാറില്ല. ഇത്തരത്തില്‍ ഓര്‍ക്കപ്പെടാതെ പോയവര്‍ക്കുള്ള ഒരു ഉണര്‍ത് പാട്ടാണ് വീട്ടിലേക്കുള്ള വഴി. ഒരു സ്ഫോടനം നടക്കുമ്പോള്‍ അവിടെ പൊലിഞ്ഞു പോകുന്നവരുടെ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍, അതിലുപരി അവരെ കുറിച്ച് സ്വപ്നം കാണുന്ന , അവരില്‍ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്ന ജീവിതങ്ങളിലേക്ക് പറക്കുന്ന ഇരുള്‍. ഇത്തരത്തില്‍ പ്രേക്ഷകന് ചിന്തകള്‍ സമ്മാനിക്കാന്‍ കഴിയുന്നതാണ് വീട്ടിലേക്കുള്ള വഴിയുടെ വിജയം. മികച്ച മലയാള ചിത്രത്തിനുള്ള ദേശിയ പുരസ്കാരവും, വിവിധ അന്താരാഷ്ട്ര മേളകളില്‍ അന്ഗീകരങ്ങളും ലഭിച്ച മികച്ച സന്ദേശം നല്‍കുന്ന ഈ ചിത്രം എന്ത് കൊണ്ട് ഇത്ര നാളും വെളിച്ചം കണ്ടില്ല എന്നത് മലയാള സിനിമാലോകം ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്. അന്യ ഭാഷാ ചിത്രങ്ങള്‍ പോലും വന്‍ തുക നല്‍കി ഇറക്കുമതി ചെയ്യുംന്നവ്ര്‍ അതിന്റെ ചെറിയ ഒരു ഭാഗം ഇത്തരം നല്ല ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ചെലവാക്കാത്തത് ദുഖകരമാണ് . ഇത്തരം ചിത്രങ്ങളെ അവഗണിക്കുക വഴി മലയാളത്തിലെ നല്ല സിനിമയുടെ വഴി നാം മറന്നു പോവുകയാണ് ചെയ്യുന്നത്. അല്‍പ്പം വൈകി ആണെങ്കിലും വീട്ടിലേക്കുള്ള വഴി പോലുള്ള ചിത്രങ്ങളുടെ വരവ് കാട് പിടിച്ചും , മാലിന്യങ്ങള്‍ നിറഞ്ഞും കിടന്ന നല്ല സിനിമയിലേക്കുള്ള വഴി പ്രകാശമാനം ആക്കി മാറ്റിയിരിക്കുന്നു. ഇനി ഇത്തരം നല്ല സിനിമയിലേക്കുള്ള വഴി കാടു പിടിക്കാതെയും, മാലിന്യങ്ങള്‍ മൂടാതെയും, സംരക്ഷിക്കേണ്ടത് മലയാള സിനിമ പ്രവര്‍ത്തകരും ഒപ്പം നമ്മള്‍ പ്രേക്ഷകരുമാണ്..........

2011 ജൂലൈ 29, വെള്ളിയാഴ്‌ച

മലയാള സിനിമ മാറ്റത്തിന്റെ വഴിയിലോ ! ?...........

കുറെ കുട്ടി താരങ്ങളും , അവര്‍ കൊണ്ട് നടക്കുന്ന ചില കുട്ടി സംവിധായകരും ചേര്‍ന്ന് മലയാള സിനിമയില്‍ വിപ്ലവം നടക്കുന്നു എന്ന് മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് വളരെ നാളുകളായി. ഒരു കാമറക്കു പകരം നൂറു ക്യാമറകള്‍ കെട്ടി തൂക്കി ചിത്രീകരണം നടത്തുക, ഏഴു ഡി ക്യാമറയില്‍ ചിത്രീകരിക്കുക, സാധാരണ സീനുകള്‍ തല കീഴായും ചരിച്ചും, മറിഞ്ഞും ചിത്രീകരിക്കുക, നായകനും, വില്ലനും സംഘട്ടന രംഗങ്ങളില്‍ ആകാശത്തേക്ക് പറന്നു തിരികെ ഭൂമിയില്‍ പതിക്കാന്‍ രണ്ടു മണിക്കൂര് എടുക്കുക , ഇവര്‍ പറയുന്ന വിപ്ലവങ്ങള്‍ ഇതൊക്കെയാണ് അല്ലാതെ ആശയപരമായോ , ആഖ്യാന പരമായോ, കഥ ആവിഷ്ക്കരിക്കുന്ന രീതിയിലോ ഒരു വിപ്ലവവും കാണാന്‍ സാധിക്കുന്നില്ല എന്നതാണ് യാദാര്‍ത്ഥ്യം. സമ്പന്നതയില്‍ വളരന്നു സാധാരണക്കക്കാരന്റെ ചുറ്റുപാടുകളോ, ജീവിത സാഹചര്യങ്ങളോ അറിയാത്ത അല്ലെങ്കില്‍ മനസ്സിലാക്കാന്‍ താല്‍പ്പര്യമില്ലാത്ത , വരേണ്യ വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി ചിത്രങ്ങള്‍ എടുക്കുന്ന ഇത്തരം കുട്ടി താരങ്ങളാണ് മലയാള സിനിമയുടെ ഇന്നത്തെ തകര്‍ച്ചക്ക് കാരണം. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പോലും തങ്ങള്‍ക്കു പരിചിതമായ വരേണ്യ വര്‍ഗ്ഗത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുവനാണ് ഈ കുട്ടിതാരങ്ങള്‍ ശ്രമിക്കുന്നത്. അത്തരം ശ്രമങ്ങള്‍ മലയാള സിനിമയെ സാധാരണ പ്രേക്ഷകരില്‍ നിന്നും അകറ്റി നിര്താനെ വഴി തെളിക്കുകയുള്ള്. സാധാരണ പ്രേക്ഷകരാണ് സിനിമയുടെ വിജയം നിശ്ചയിക്കുന്നത് എന്ന് ഇവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിപ്ലവത്തിന് കാരണമായി പറയുന്ന മറ്റൊരു കാരണം സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കിലും ചിത്രങ്ങള്‍ വിജയിക്കുന്നു എന്നാണ്. ഇതില്‍ എന്താണ് പുതിയ വിപ്ലവം. ഇത് വിപ്ലവമാനെങ്കില്‍ മലയാള സിനിമയുടെ തുടക്കം മുതല്‍ ഈ വിപ്ലവം നടക്കുന്നുണ്ട്. ചെറിയ ഉദാഹരണം പറഞ്ഞാല്‍ നഖഷതങ്ങള്‍ , സല്ലാപം, നന്ദനം തുടങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ പുതുമുഖങ്ങളെ വച്ച് ചെയ്തിട്ടും കാലാകാലങ്ങളില്‍ വന്‍ വിജയം നേടിയവയാണ്. അന്നെല്ലാം പരാജയപ്പെട്ട സൂപ്പര്‍ താര ചിത്രങ്ങള്‍ ഉണ്ടായിരുന്നു, മാത്രമല്ല അന്ന് പുറത്തിറങ്ങിയ എല്ലാ പുതു മുഖ ചിത്രങ്ങളും വിജയിച്ചുമില്ല. ഇന്നും അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്‌. ട്രാഫിക്‌ , കൊക്ക്ടയില്‍ , സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ മൂന്നു പുതുമുഖ ചിത്രങ്ങള്‍ വിജയിച്ചപ്പോള്‍ ഇതിനിടയില്‍ പരാജയപ്പെട്ട പുതുമുഖ ചിത്രങ്ങള്‍ മുപ്പതു എണ്ണം വരും. അപ്പോള്‍ ഇവിടെ വിപ്ലവം ഒന്നും അരങ്ങേരുന്നില്ല . മാണിക്കകല്ല് പോലെ സാധാരണക്കാരന്‌ വേണ്ടി നില കൊള്ളുന്ന ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ വിജയിപ്പിക്കും, വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ള തട്ടി കൂട്ടുകള്‍ അത്തരക്കാര്‍ കാണും അത് കാണാന്‍ സാധാരണക്കാരനെ കിട്ടില്ല. സാധാരണ മനുഷ്യന്റെ ജീവിതത്തെ നോക്കി കാണാനും അവന്റെ ചിന്തകളെ ആവിഷ്കരിക്കാനും സാധിച്ചലെ സാദാരണ പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തുകയുള്ളൂ. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ നല്ല കാമ്പുള്ള കഥകള്‍ തിരഞ്ഞെടുക്കുകയും സാധാരണക്കാര്‍ക്ക് പരിചിതമായ ഭാഷയില്‍ അവതരിപ്പിക്കുവാനും ശ്രമിച്ചാല്‍ മാത്രമേ ഇന്നത്തെ ഈ ദുരവസ്ഥയില്‍ നിന്ന് മലയാള സിനിമയ്ക്ക് മോചനം ലഭിക്കൂ. കുട്ടിതാരങ്ങളുടെ കാട്ടിക്കൂട്ടലുകള്‍ സാധാരണ പ്രേക്ഷകര്‍ക്ക്‌ മടുത്തിരിക്കുന്നു. ജീവിത ഗന്ധിയായ കഥകള്‍ ലളിത്യമായി പറയാന്‍ സാധിച്ചലെ കുട്ടിതാരങ്ങള്‍ക്ക് ഭാവിയുള്ളു, അല്ലെങ്കില്‍ ഒരിക്കലും നടക്കാന്‍ പോകാത്ത വിപ്ലവം , നടക്കുന്നു എന്ന് വീമ്പിളക്കി കാലം കഴിക്കാം......

2011 ജൂലൈ 21, വ്യാഴാഴ്‌ച

2011 ജൂലൈ 2, ശനിയാഴ്‌ച

ഈ അഹങ്കാരം അഭിനന്ദനീയം ..............

മലയാള സിനിമയുടെ അഭിമാനമായ യുവ നടന്‍ ശ്രീ പ്രിത്വിരജിന്റെ വിവാഹത്തെയും, അദ്ദേഹം നല്‍കിയ അഭിമുഖത്തെയും സംബന്ധിച്ച് ചില തരം താണ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ എഴുതുന്നത്‌. സ്വന്തം പേരോ, രൂപമോ, വ്യക്തിത്വമോ പോലും പരസ്യമായി പ്രകടിപ്പിക്കാന്‍ ധൈര്യം ഇല്ലാത്ത ചില മാന്യ ദേഹങ്ങള്‍ ആണ് ഇത്തരം തരം താണ പരിപാടികള്‍ക്ക് പിന്നില്‍ എന്നുള്ളതില്‍ നിന്ന് തന്നെ ഇവരുടെ ഉള്ളിലിരുപ്പ് വ്യക്തമാണ്‌. തങ്ങള്‍ക്കു നേടാന്‍ കഴിയാത്തതോ, പറയാന്‍ കഴിയാത്തതോ, പ്രവര്‍ത്തിക്കാന്‍ കഴിയാത്തതോ മറ്റൊരാള്‍ ചെയ്യുമ്പോള്‍ ഒരു ശരാശരി മലയാളിക്ക് ഉണ്ടാകുന്ന ഈര്‍ഷ്യയും , അസൂയയുമാണ് ഇവരുടെ പ്രവര്‍ത്തികളില്‍ നിന്നും വെളിവാകുന്നത്. അഹങ്കാരം എന്നാ വാക്കിനു ഇവര്‍ നല്‍കിയിരിക്കുന്ന നിര്‍വചനം വിചിത്രമാണ്. കഠിന പരിശ്രമം കൊണ്ട് ഒരാള്‍ വിജയം കൈ വരിച്ചാല്‍, തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള ധൈര്യം കാണിച്ചാല്‍ ഒക്കെ അഹങ്കാരമാണ്. പ്രിത്വിരാജ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ചു , ഇരു വീട്ടുകാരുടെയും സാന്നിധ്യത്തില്‍ ആ പെണ്‍കുട്ടിക്ക് താലി ചാര്‍ത്തുകയും ചെയ്തു, അതും അഹങ്കാരം. അഭിമുഖങ്ങളില്‍ തനിക്കു നേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തവും, ശക്തവുമായ ഭാഷയില്‍ മറുപടി പറയുന്നു , അത് മറ്റൊരു അഹങ്കാരം. മമ്മൂട്ടി, മോഹന്‍ലാല്‍, മദ്യപാനം, ആര്‍ക്കിട്ടെങ്കിലും പണി കൊടുക്കാറുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വളരെ വ്യക്തം ആയാണ്‌പ്രിത്വിരാജ് പ്രതികരിച്ചത്. മമ്മൂട്ടിയോടും, മോഹന്‍ലാലിനോടും ഉള്ള ബഹുമാനവും, ആദരവും നിലനിര്‍ത്തികൊണ്ട് തന്നെയാണ് അവര്‍ യോജിച്ച വേഷങ്ങള്‍ ചെയ്യണമെന്നു അദ്ദേഹം പറഞ്ഞത്. ഒരു പക്ഷെ ഇത്തരത്തില്‍ മമ്മൂട്ടി, മോഹന്ക്ലാല്‍ എന്നിവരോടൊപ്പം നില്‍ക്കാനും , അവരുടെ നിലയില്‍ നിന്ന് കൊണ്ട് മറുപടി പറയാനും ഇന്ന് മലയാളത്തില്‍ പ്രിത്വിരാജ് മാത്രമേയുള്ളൂ എന്നത് യാഥാര്‍ത്ഥ്യമാണ്. മലയാളത്തിലെ മറ്റു ഏതു താരത്തിനു ഇങ്ങനെ പറയാനുള്ള ചന്കൂട്ടമുണ്ട് , ആര്‍ക്കുമില്ല കാരണം പ്രിത്വിരാജ് എന്നാ നടന്‍ അത്തരം ഒരു നിലയിലേക്ക് വളര്‍ന്നു കഴിഞ്ഞു. അത് അഹങ്കരമാനെങ്കില്‍ മറ്റുള്ളവരും ആ പാത പിന്തുരുക, . ചോദ്യ കര്‍ത്താവിനെയും, ചോദ്യത്തെയും മാറ്റി നിര്‍ത്തി , ബന്ധപ്പെട്ട ഉത്തരങ്ങളെ മാത്രം നിരത്തി കൊണ്ട് ഒരാളെ വിമര്ഷിക്കുന്നതിലെ ഔചിത്യമില്ലായ്മ തരം താണ പ്രവര്‍ത്തി തന്നെയാണ്. മലയാള സിനിമ തനിക്കു നല്‍കുന്ന പേര് , മലയാള സിനിമയ്ക്കും തിരിച്ചു നല്‍കും എന്ന് അത്മവിശ്വസ്സത്തോടെ പറയുന്ന ആ ചെറുപ്പക്കാരനെ അഭിനന്ദിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഈ ചെറു പ്രായത്തില്‍ തന്നെ ഉറുമി എന്നാ ചിത്രം സ്വന്തമായി മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് പ്രിത്വിരാജ്. സ്ഥിരോല്സാഹിയും, പരിശ്രമ ശാലിയുമായ ആ ചെറുപ്പക്കാരനെ തളര്‍ത്താന്‍ ഇത്തരം വൃത്തികെട്ട നീക്കങ്ങള്‍ക്ക്‌ സാധിക്കുകയില്ല. ഇങ്ങനെ മറ്റുള്ളവരെ പറ്റി അടിസ്ഥാനമില്ലാത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ , അതില്‍ കുറച്ചു സമയം സ്വയം വിമര്‍ശനത്തിനു ഉപയോഗപ്പെടുതിയിരുന്നെങ്കില്‍ എന്നേഈ നാട് നന്നായേനെ . അതുകൊണ്ട് ശ്രീ പ്രിത്വിരാജ് താങ്കള്‍ ഇതൊന്നും കാര്യമാക്കേണ്ട . താങ്കള്‍ ഇനിയും അഹങ്കാരിയായി തന്നെ തുടരുക കാരണം ഈ അഹങ്കാരം അഭിനന്ദനീയമാണ്.....

2011 ജൂൺ 23, വ്യാഴാഴ്‌ച

ഐ. ടി. - പുകമറയും , യാഥാര്‍ത്ഥ്യവും ...............

ഇക്കഴിഞ്ഞ ദിവസ്സം ഐ. ടി സ്ഥാപനത്തില്‍ രാത്രി ജോലിക്ക് പോകുന്ന വഴിയില്‍ യുവാവും, യുവതിയും ആക്രമിക്കപ്പെട്ട സംഭവം മലയാളി സമൂഹത്തെ ഒന്നാകെ ഞെട്ടിച്ച ഒന്നാണ്. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. ടെക്നോപാര്‍ക്ക് , ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ രാത്രി ജോലി ചെയ്യേണ്ടി വരുന്ന യുവതിയുവാക്കള്‍ പതിവായി അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്നമാണ് ഇത്. സാമ്പത്തികവും, ആരോഗ്യപരവും, മനസ്സികപരവുമായ ഒട്ടേറെ ബുദ്ധി മുട്ടുകള്‍ക്ക് ഒപ്പം ഇത്തരത്തിലുള്ള സാമൂഹിക ആക്രമങ്ങള്‍ കൂടി നേര്ടിടെണ്ട ഒരു സാഹചര്യമാണ് ഇന്നത്തെ ഐ.ടി യുവത്വതിനുള്ളത്. ടെക്നോ പാര്‍ക്കിന്റെയും, ഇന്‍ഫോ പാര്‍ക്കിന്റെയും ഒക്കെ ക്യാമ്പസ്‌ കടന്നു പുറത്തിറങ്ങിയാല്‍ ഭീതിജനകമായ അന്തരീക്ഷമാണ്. ആവശ്യത്തിനു സ്ട്രീറ്റ് ലയിട്ടുകാലോ, സുരക്ഷ സാഹചര്യങ്ങളോ ഇല്ലാതെ തീര്‍ത്തും അരക്ഷിതമായ ഒരു അവസ്ഥയാണ്‌ വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഇവിടങ്ങളില്‍ നിലനില്‍ക്കുന്നത്. ജോലി കഴിഞു പോകുന്ന യുവതിയുവക്കളില്‍ നിന്ന് മൊബൈല്‍ ഫോണും, പണവും തട്ടിയെടുക്കുന്ന സംഭവങ്ങള്‍ നിത്യേന റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു എങ്കിലും ചുറ്റുപടുകള്‍ക്ക് ഇന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല. പല ഐ. ടി സ്ഥാപനങ്ങളിലെയും തൊഴില്‍ സാഹചര്യങ്ങള്‍ പരിതാപകരമാണ്. മെച്ചപ്പെട്ട സേവനത്തിനു അര്‍ഹാതപെട്ട വേതനമോ , ഭൌതിക സാഹചര്യങ്ങളോ നല്‍കാതെ തൊഴിലാളികളെ പരമാവധി ചൂഷണം ചെയ്തു കൊണ്ട് പരമാവധി ലാഭം നേടുക മാത്രമാണ് അവരുടെ ലക്‌ഷ്യം. രാവും, പകലും വ്യത്യാസം ഇല്ലാതെ പണിയെടുക്കുന്നവര്‍ക്ക് ഗതാഗത സൌകര്യങ്ങള്‍ പോലും പല സ്ഥാപനങ്ങളും ചെയ്തു കൊടുക്കുന്നില്ല. തങ്ങളുടെ സേവനം കഴിയുമ്പോള്‍ തൊഴിലാളികളെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കാന്‍ പോലും പല സ്ഥാപനങ്ങളും ശ്രദ്ധിക്കാറില്ല. ഇത്തരം പ്രശ്നങ്ങളില്‍ സ്ഥാപനങ്ങള്‍ വ്യക്തമായ നടപടികള്‍ സ്വീകരിക്കുക തന്നെ വേണം. ഇനി മറ്റൊന്ന് പറയാനുള്ളത് ഇത്തരം ആക്രമണങ്ങള്‍ നടക്കുമ്പോള്‍ അതിനു ഇരയായ പെണ്‍കുട്ടികള്‍ മാധ്യമങ്ങളില്‍ വരുകയും, നീതിക്ക് വേണ്ടി പോരാടുകയും ചെയ്യുമ്പോള്‍ പൊതു സമൂഹവും അവര്‍ക്ക് ശക്തമായ പിന്തുണ നല്‍കാറുണ്ട്. പക്ഷെ ഇത്തരം അക്രമങ്ങളില്‍ പെണ്‍കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ പിന്നീട് കാണുവാന്‍ സാധിക്കുന്നില്ല. അവര്‍ മാധ്യമങ്ങളില്‍ വരുകയോ തന്നു കുട്ടിക്കൊപ്പം ഉണ്ടായിരുന്നത് എന്ന് പറയുവാനോ, പരസ്യമായി കുട്ടിക്ക് പിന്തുണ നല്‍കുവാനോ ശ്രമിക്കാറില്ല. അത് എന്ത് കൊണ്ടാണ് രാത്രി ബൈക്കില്‍ പെണ്‍കുട്ടിക്ക് ഒപ്പം സഞ്ചരിച്ചത് തന്നു എന്ന് പുറം ലോകവും, സ്വന്തം കുടുംബവും അറിയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഓര്‍ത്തിട്ടാണോ . അങ്ങനെ ആണെങ്കില്‍ അത്തരം സൌഹൃദങ്ങള്‍ കാപട്യം നിറഞ്ഞതാണ്‌. മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വൈകകുന്നഇത്തരം സൌഹൃദങ്ങളുടെ പൊള്ളത്തരങ്ങള്‍ അവരവര്‍ തന്നെ സ്വയം തിരിച്ചരിയെണ്ടാതാണ്. സുതാര്യമായ സൌഹൃദങ്ങള്‍ക്ക് മുന്നില്‍ ഒരു അക്രമിയും വാള് ഓങ്ങാന്‍ധൈര്യപ്പെടില്ല , അഥവാ അങ്ങനെ സംഭവിച്ചാല്‍ അതിനെതിരെ പട നയിക്കുന്ന പൊതു സമൂഹത്തിന്റെ മുന്‍ നിരയില്‍ ആ സുഹൃത്തുക്കളും ഉണ്ടാകും........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️