2010 ഒക്‌ടോബർ 3, ഞായറാഴ്‌ച
എങ്കിലും ക്ഷമിക്കൂ ഉഷേ................
കോമന്‍ വെല്‍ത്ത് ഗൈമ്സിനു തിരി തെളിഞ്ഞു. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ സംസ്കാരത്തിന്റെ , മതേതരത്വത്തിന്റെ , ഐക്യത്തിന്റെ , ശക്തി ബോധ്യപ്പെടുത്താന്‍ നമ്മള്‍ ഓരോ ഇന്ത്യക്കാര്‍ക്കും പ്രാര്‍ത്ഥിക്കാം, പ്രയത്നിക്കാം,. നിരവധി വിവാദങ്ങളും, വീഴ്ചകളും, കടന്നു ഗൈമ്സ് അതിന്റെ പൂര്‍ണ്ണതയില്‍ എത്തുമ്പോള്‍ ഇന്ത്യ എന്നാ വിസ്മയം ലോക രാജ്യങ്ങള്‍ക്ക് മാതൃക ആകും എന്നതില്‍ സംശയം വേണ്ട. ഒരു കായിക മാമാങ്കം എന്നതിലുപരി വിവിധ സംസ്കാരങ്ങളുടെ ഒത്തുചേരല്‍ , ഇന്ത്യയെപ്പോലെ നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരു രാജ്യത്തിന് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും എന്നത് തന്നെയാണ് ഈ ഗൈമ്സിന്റെ വിജയത്തിന്റെ അടിസ്ഥാന ഘടകം. എന്നിരുന്നാലും, പി.ടി. ഉഷയെപോലുള്ള ലോകോത്തര നിലവാരമുള്ള മുന്‍ താരങ്ങള്‍ക്ക് അര്‍ഹമായ ക്ഷണം നല്‍കാതിരുന്നത് വലിയ വീഴ്ചയാണ്. ഗേംസ് വില്ലജിനെ പറ്റി ഒട്ടേറെ പരാതികള്‍ ഉയര്‍ന്നപ്പോള്‍ അതിനെതിരെ ആദ്യം പ്രതികരിച്ചത് ഉഷയാണ്. താന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് മറ്റു രാജ്യങ്ങളിലും ഇത് പോലുള്ള സൌകര്യങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ, അത് കൊണ്ട് ഇവിടെ പറയത്തക്ക പോരായ്മകള്‍ ഇല്ല എന്ന് ശക്തമായി തന്നെ ഉഷ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഇന്ത്യയുടെ കായിക രംഗവുമായി ഇത്രയേറെ ചേര്‍ന്ന് നില്‍ക്കുന്ന ഉഷയെപോലുള്ള കായികതാരങ്ങള്‍ക്ക് അര്‍ഹമായ ക്ഷണം നല്‍കാതിരുന്നത് സങ്കടം തന്നെ. മുന്‍പ് ഞാന്‍ , ഇന്ത്യയില്‍ ഉസൈന്‍ ബോള്‍ട്ടുമാര്‍ ഉണ്ടാകാത്തത് എന്തുകൊണ്ട്? എന്നാ ലേഖനത്തില്‍ പറഞ്ഞതുപോലെ ഉഷയെപോലുള്ള താരങ്ങളുടെ കണ്ണുനീര്‍ വീഴുന്ന അവസ്ഥ തുടരുന്ന കാലത്തോളം ഇന്ത്യയില്‍ ഉസ്സൈന്‍ ബോള്‍ടുമാര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. വലിയ തെറ്റ് തന്നെ , എങ്കിലും ക്ഷമിക്കൂ ഉഷേ , ഇന്ത്യക്കാര്‍ എന്നാ നിലയില്‍ എല്ലാം പൊറുത്തു കൊണ്ട് വലിയൊരു മുന്നേറ്റത്തിനായി നമുക്ക് കൈകോര്‍ക്കാം. ഉഷയുടെ ശിഷ്യ ആയ ടിന്റു ലൂക്കാ സ്വര്‍ണ്ണം നേടട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു...............
2010 സെപ്റ്റംബർ 29, ബുധനാഴ്‌ച
ഓ.എന്‍.വി - മലയാളത്തിന്റെ ധന്യത ......
ജി. ശങ്കരക്കുറുപ്പ്, എസ.കെ. പൊറ്റക്കാട്, തകഴി ശിവശങ്കര പിള്ള, എം.ടി . വാസുദേവന്‍ നായര്‍ , ഇപ്പോഴിതാ ഭാരതത്തിന്റെ പരമോന്നത സാഹിത്യ പുരസ്കാരം , ജ്ഞാനപീഠം ഓ.എന്‍ വി കുറുപ്പിനും. ആകാശത്തോളം വളരന്ന്ന നമ്മുടെ സ്വന്തം മലയാളത്തെ ഓര്‍ത്തു നമുക്ക് അഭിമാനിക്കാം. ജീവിതവും, കവിതയും ഒന്നായിതീരുന്ന ഓ.എന്‍.വി. കവിതകളുടെ മുഖമുദ്ര അവയുടെ ലാളിത്യം ഒന്ന് തന്നെയാണ്. മനുഷ്യനും, പ്രകൃതിയും, ജീവിതവുമൊക്കെ ഒന്ന് ചേര്‍ന്ന ഓ.എന്‍ വി കവിതകള്‍ ജീവിതതിന്ന്റെ , പ്രകൃതിയുടെ അവസ്ഥകളുടെ നേര്‍കാഴ്ചകള്‍ തന്നെയാണ്. കാലത്തിനും മുന്‍പേ കുതിക്കുന്ന കവി മനസ്സ് , കവിതകളിലുടെ ഭാവികാലത്തിന്റെ
ചൂണ്ടു പലകയാകുന്നു . ജി. ശങ്കര കുറുപ്പിന് ശേഷം മലയാള കവിതയ്ക്ക് ഓ.എന്‍ .വി യിലൂടെ വന്നു ചര്‍ന്ന അംഗീകാരം കവിതകളുടെ വളര്‍ച്ചയ്ക്ക് നല്‍ക്കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. അക്ഷരങ്ങളിലൂടെ മാനവ സ്നേഹത്തിനെ അതിന്റെ ഉദാത്ത തലങ്ങളില്‍ പ്രതിഷ്ട്ടിക്കാനും, സ്നേഹത്തിന്റെ ശക്തി മനസ്സിലാക്കി കൊടുക്കുന്നതിനും ഓ. എന്‍. വി എന്നാ സ്നേഹ ഗായകന് സാധിച്ചു എന്നത് ഒരു കാര്യം മാത്രം മതി അദ്ധേഹത്തിന്റെ മഹത്വം തിരിച്ചറിയാന്‍. പുരസ്കാര പ്രഖ്യാപനം കേട്ട് അദ്ദേഹം പ്രതികരിച്ച വാക്കുകള്‍ മതി ഓ.എന്‍. വി എന്നാ വലിയ മനസ്സിനെ തിരിച്ചറിയാന്‍. അദ്ദേഹം ഇങ്ങനെ പറഞ്ഞു, എന്റെ ഗ്രാമത്തിലെ കടലിലെ ഉപ്പും , അവിടുത്തെ മനുഷ്യരുടെ കണ്നീരുപ്പുമാണ് എന്റെ കവിതയ്ക്ക് ഉപ്പു പകര്‍ന്നത്. ഒരു കവി ആയിരിക്കുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല , നാനാതരത്തിലുള്ള പ്രലോഭനങ്ങളെ അതി ജീവിക്കേണ്ടതുണ്ട്, ജീവിത അന്ത്യം വരെ സത്യസന്ധമായി എഴുത്തും, കവിയായിരിക്കും.ഹൃദയത്തില്‍ നിന്നുള്ള ആ വാക്കുകള്‍ക്കു മുന്നില്‍ മലയാളം ഒന്നടങ്കം പ്രണാമം അര്‍പ്പിക്കുന്നു. മലയാളത്തിനു അര്‍ഹാതപ്പെട്ടതും, മലയാളത്തിന്റെ അവകാശവുമായ ക്ലാസിക്കല്‍ ഭാഷ പദവി ഒട്ടും വൈകാതെ മലയാളത്തെ തേടിയെത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം, ഒപ്പം അതിനായി ഒരുമിച്ചു പ്രയത്നിക്കാം...................
ചൂണ്ടു പലകയാകുന്നു . ജി. ശങ്കര കുറുപ്പിന് ശേഷം മലയാള കവിതയ്ക്ക് ഓ.എന്‍ .വി യിലൂടെ വന്നു ചര്‍ന്ന അംഗീകാരം കവിതകളുടെ വളര്‍ച്ചയ്ക്ക് നല്‍ക്കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. അക്ഷരങ്ങളിലൂടെ മാനവ സ്നേഹത്തിനെ അതിന്റെ ഉദാത്ത തലങ്ങളില്‍ പ്രതിഷ്ട്ടിക്കാനും, സ്നേഹത്തിന്റെ ശക്തി മനസ്സിലാക്കി കൊടുക്കുന്നതിനും ഓ. എന്‍. വി എന്നാ സ്നേഹ ഗായകന് സാധിച്ചു എന്നത് ഒരു കാര്യം മാത്രം മതി അദ്ധേഹത്തിന്റെ മഹത്വം തിരിച്ചറിയാന്‍. പുരസ്കാര പ്രഖ്യാപനം കേട്ട് അദ്ദേഹം പ്രതികരിച്ച വാക്കുകള്‍ മതി ഓ.എന്‍. വി എന്നാ വലിയ മനസ്സിനെ തിരിച്ചറിയാന്‍. അദ്ദേഹം ഇങ്ങനെ പറഞ്ഞു, എന്റെ ഗ്രാമത്തിലെ കടലിലെ ഉപ്പും , അവിടുത്തെ മനുഷ്യരുടെ കണ്നീരുപ്പുമാണ് എന്റെ കവിതയ്ക്ക് ഉപ്പു പകര്‍ന്നത്. ഒരു കവി ആയിരിക്കുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല , നാനാതരത്തിലുള്ള പ്രലോഭനങ്ങളെ അതി ജീവിക്കേണ്ടതുണ്ട്, ജീവിത അന്ത്യം വരെ സത്യസന്ധമായി എഴുത്തും, കവിയായിരിക്കും.ഹൃദയത്തില്‍ നിന്നുള്ള ആ വാക്കുകള്‍ക്കു മുന്നില്‍ മലയാളം ഒന്നടങ്കം പ്രണാമം അര്‍പ്പിക്കുന്നു. മലയാളത്തിനു അര്‍ഹാതപ്പെട്ടതും, മലയാളത്തിന്റെ അവകാശവുമായ ക്ലാസിക്കല്‍ ഭാഷ പദവി ഒട്ടും വൈകാതെ മലയാളത്തെ തേടിയെത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം, ഒപ്പം അതിനായി ഒരുമിച്ചു പ്രയത്നിക്കാം...................
2010 സെപ്റ്റംബർ 22, ബുധനാഴ്‌ച
സിനിമയ്ക്കും, പ്രേക്ഷകര്‍ക്കും വേണ്ടി.........
അലാസ ഭാവങ്ങളില്‍ നിന്നും ഉണര്‍ന്നു മലയാള സിനിമ വീണ്ടും സജീവമായിരിക്കുന്നു. ഓരോ ഉത്സവ സീസണ്‌കളും ഇത്തരത്തില്‍ സിനിമയ്ക്ക് സജീവത നല്‍കാറുണ്ട് , അത് കഴിയുമ്പോള്‍ വീണ്ടും പഴയ അലസ ഭാവങ്ങളിലേക്ക് താണ് പോകുകയാണ് പതിവ്. എന്നാല്‍ ഈ റംസാന്‍ റിലീസ് പുറത്തു വന്ന ശ്രീ രഞ്ജിത്തിന്റെ പ്രാഞ്ചിയെട്ടന്‍ ആന്‍ഡ് ദി സൈന്റ്റ് , ശ്രീ പത്മകുമാര്‍ സംവിധാനം ചെയ്താ ശിക്കാര്‍ , ശ്രീ ലാല്‍ ജോസിന്റെ എല്‍സമ്മ എന്നാ ആണ്‍കുട്ടി എന്നീ മൂന്നു ചിത്രങ്ങള്‍ക്കും പ്രേക്ഷകരുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം ആശാവഹമാണ്. ലാളിത്യമാര്‍ന്ന പ്രമേയങ്ങള്‍ തികച്ചും വ്യത്യസ്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ മൂന്നു ചിത്രങ്ങളുടെയും വിജയരഹസ്യം. ഒരു പക്ഷെ നന്മയുടെയും, സ്നേഹത്തിന്റെയും , ഗ്രാമീണ നിഷ്കളങ്കതയുടെയുമൊക്കെ പശ്ചാത്തലം ഈ ചിത്രങ്ങളെ കൂടുതല്‍ അടുത്ത് നില്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് സാധ്യത ഒരുക്കി. രഞ്ജിത്തും, പദ്മകുമാരും , ലാല്‍ജോസും, തങ്ങളുടെ പക്ഷത് നിന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതോ, ആവശ്യപ്പെടുന്നതയോ ഉള്ള സൃഷ്ട്ടികള്‍ നല്‍കുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. അതുപോലെ തന്നെ മഹാ നടന്‍ മാരായ ശ്രീ മമ്മൂട്ടിയും, ശ്രീ മോഹന്‍ലാലും തങ്ങളുടെ അഭിനയ വൈവിധ്യം ഒരിക്കല്‍ കൂടി പ്രകടമാക്കിയിരിക്കുന്നു. ഒരിക്കല്‍ കൂടി ഈ അഭിനയ പ്രതിഭകള്‍ക്ക് തങ്ങളുടെ മാന്ത്രിക സ്പര്‍ശം പകര്‍ന്നു നല്കാന്‍ കഴിഞ്ഞിരിക്കുന്നു. കുഞ്ചാക്കോ ബോബനും, ഇന്ദ്രജിത്തും ആനുമെല്ലാം ലാല്‍ജോസിന്റെ കഥാപാത്രങ്ങളിലൂടെ കൂടുതല്‍ തിളങ്ങുന്നു. കുഞ്ചാക്കോ ബോബനെയും ഇന്ദ്രജിത്തിനെയും കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ മലയാള സിനിമ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാലം എത്ര മുന്നോട്ടു പോയാലും മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന സ്നേഹവും, നന്മയും, ബന്ധങ്ങളുടെ ഇഴയടുപ്പവും എന്നും പോറല്‍ ഏല്‍ക്കാതെ നിലനില്‍ക്കും എന്ന് ഈ ചിത്രങ്ങളുടെ വിജയങ്ങള്‍ തെളിയിക്കുന്നു. ഇനിയും നന്മയും, സ്നേഹവും, ഗ്രാമീണ നിഷ്കളങ്കതയും, നിറഞ്ഞ മണ്ണിന്റെ മണമുള്ള , മഴയുടെ കുളിരുള്ള , മഞ്ഞിന്റെ തണുപ്പുള്ള , തെന്നലിന്റെ സുഖമുള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ, അവയെ നമുക്ക് ഹൃദയപൂര്‍വ്വം സ്വീകരിക്കാം...........
2010 സെപ്റ്റംബർ 16, വ്യാഴാഴ്‌ച
അവാര്‍ഡുകളില്‍ സംഭവിക്കുന്നത്.............
ദേശിയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തിനു അഭിമാനിക്കാവുന്ന നേട്ടം. കൂട്ടത്തില്‍ അടുത്ത വര്‍ഷത്തെ അവാര്‍ഡു പ്രഖ്യാപനം വരെ ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും ചില കാര്യങ്ങളും. കുട്ടിസ്രാങ്ക് ഉള്‍പ്പെടെ ബഹു രാഷ്ട്ര കമ്പനി ആയ റിലയന്‍സ് നിര്‍മ്മിച്ച ചിത്രങ്ങള്‍ക്ക് പതിനേഴു അവാര്‍ഡുകള്‍. സ്വാധീനവും, ലോബിയിങ്ങും ആണ് ഇതിനു പിന്നിലെന്ന് വാദം. അതല്ല കമ്പനി നിര്മീചതു മികച്ച ചിത്രങ്ങള്‍ എന്ന് മറു വാദം. മൂന്നു ചിത്രങ്ങളില്‍ വ്യത്യസ്തമായ ഏഴു വേഷങ്ങള്‍ മികച്ച പ്രകടനം നടത്തിയ മലയാളത്തിന്റെ അതുല്യ പ്രതിഭ മമ്മൂട്ടിക്ക് അവാര്‍ഡില്ല, മേകപ്, മുഖം മൂടി വേഷത്തിലൂടെ അമിതാഭ് ബച്ചന് അവാര്‍ഡു. ബച്ചന്‍ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാണിച്ച സന്മാനസ്സിനാണ് അവാര്‍ഡു, മൂന്നു ചിത്രങ്ങളില്‍ ഏഴു വേഷം ചെയ്യാന്‍ കഠിന ശ്രമം നടത്തിയതിനു അന്ഗീകരമില്ല. അതുപോലെ ബച്ചന് പാ എന്നാ ഒറ്റ ചിത്രം മാത്രം ആയതു കൊണ്ട് മമ്മൂട്ടിയുടെ ഒരു ചിത്രത്തിലെ പ്രകടനം മാത്രമേ വിലയിരിതിയുള്ള്. എങ്കില്‍ പിന്നെ അടുത്ത വര്ഷം മുതല്‍ ഒരു നടന്റെ ഒരു ചിത്രം അയച്ചാല്‍ മതിയല്ലോ. ഹരികുമാര്‍ ഇടപെടാത്തത് കൊണ്ടാണ് മലയാളത്തിനു അവാര്‍ഡുകള്‍ കുറഞ്ഞു പോയത് എന്ന് ശിവന്‍, താന്‍കൂടി പിന്തുണ നല്‍കിയിട്ടാണ് ശിവന് അവാര്‍ഡു കിട്ടിയത് എന്ന് ഹരികുമാര്‍. പത്മപ്രിയ ടബ്പ് സ്വന്തമായി ടബ്പ് ചെയ്യാത്തത് കൊണ്ട് അവാര്‍ഡില്ല. ബച്ചന്‍ മുഖം മൂടി വച്ചാലും ഭാവങ്ങള്‍ മിന്നി മറയുന്നു. പലേരിമാനിക്യംമികച്ച ചിത്രം, ഹരിഹരന്‍ മികച്ച സംവിടയകന്‍ എന്നിങ്ങനെ സംസ്ഥാന അവാര്‍ഡു വന്നപ്പോള്‍ മികച്ച സംവിടയകന്റെ ചിത്രമല്ലേ മികച്ച ചിത്രം എന്ന് വാദം. ദേശിയ അവാര്‍ഡില്‍ കുട്ടിസ്രാങ്ക് മികച്ച ചിത്രം, ഋതു പര്നഘോഷ് മികച്ച സംവിടയകന്‍, അപ്പോള്‍ പിന്നെയും സംശയം ബാക്കി മികച്ച ചിത്രമായ കുട്ടിസ്രാങ്കിന്റെ സംവിധായകന്‍ ഷാജിയാണോമികച്ച സംവിധായകന്‍ അതോ മികച്ച സംവിധായകന്‍ ആയ ഋതു പരന ഘോഷിന്റെ ചിത്രമാണോ മികച്ച സിനിമ, . പഴസ്സിരാജയ്ക്ക് മികച്ച മലയാളചിത്രതിനുള്ള ദേശിയ അവാര്‍ഡു വന്നപ്പോള്‍ പിന്നെയും വാദം. ഇപ്പൊ മനസ്സിലായില്ലേ പഴസ്സിരജയാണ് മികച്ച സിനിമ എന്നും, പഴശ്ശി രാജയ്ക്ക് സുവര്‍ണകമലംകിട്ടാത്തത് അതിനെക്കാള്‍ മികച്ച സിനിമ ഉണ്ടായിരുന്നത് കൊണ്ടാണെന്നും, എങ്കിലും കുട്ടിശ്രന്കിനു കിട്ടിയതില്‍ സന്തോഷമെന്നും പഴസ്സിരജയുടെ സംവിടയകന്റെ വാദം. പക്ഷെ ഈ കൂട്ടിസ്രന്കിന്ന്ടെ സംവിടയകനെ തഴഞ്ഞു പഴസ്സിരജയുടെ സംവിധാനത്തിന് തനിക്കു സംസ്ഥാന അവാര്‍ഡു കിട്ടിയപ്പോള്‍ കുട്ടി ശ്രങ്കിനെ പറ്റി സങ്കടപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല. ഇങ്ങനെ അടുത്ത അവാര്‍ഡു പ്രഖ്യാപനം വരെ നമുക്ക് ചര്‍ച്ച തുടരാം. നഷ്ട്ടം മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിക്കും, പലേരിമാനിക്യം പോലുള്ള നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്തിച്ചവര്‍ക്കും........
2010 സെപ്റ്റംബർ 10, വെള്ളിയാഴ്‌ച
പ്രണയത്തിന്റെ ഉള്‍ക്കടലിരംബങ്ങള്‍ ...........
മലയാള സിനിമയുടെ സൗമ്യ തേജസ്സു ശ്രീ വേണു നാഗവള്ളിയും ചമയങ്ങള്‍ ഇല്ലാത്ത ലോകത്തേക്ക് വിട വാങ്ങിയിരിക്കുന്നു. പ്രണയത്തിന്റെ ഉള്‍ക്കടല്‍ ഇരമ്പങ്ങള്‍ മലയാളി മനസ്സില്‍ നോവിന്റെയും വിരഹത്തിന്റെയും വേണുഗാനമായി പൈയ്തു ഇറങ്ങിയ നാളുകള്‍ മലയാളിക്കിനി ദീപ്തമായ ഓര്‍മ്മ മാത്രം. വിഷാദ കാമുകന്‍ എന്നാ ലേബലില്‍ തളചിടുമ്പോഴും പ്രണയത്തിന്റെ വിഷാദ ഭാവങ്ങള്‍ ഓരോ ചിത്രത്തിലും വ്യത്യസ്തമായി കോറിയിടാന്‍ സാധിച്ചതാകണം വേണു നാഗവള്ളി എന്നാ നടന്റെ വിജയം. പൂര്‍ണ്ണതയില്‍ എത്തിയ പ്രണയങ്ങളെക്കാളും ത്യജിക്കപ്പെടെണ്ടി വരുന്ന പ്രണയങ്ങളാണ് ജീവിത കാലം മുഴുവന്‍ മനസ്സില്‍ ഒരു നോവായി നിറയുന്നത്. ഒരു പക്ഷെ അത് കൊണ്ടാകണം വേണു നാഗവള്ളി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എക്കാലവും മലയാള സിനിമാ പ്രേക്ഷകരെ പിന്തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നതും. ഒരു പക്ഷെ ഇന്നത്തെ പ്പോലെ ആശയ വിനിമയത്തിന് മൊബൈല് ഫോണ്‍ ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഇല്ലാതിരുന്ന സമയത്തെ പ്രണയിതാക്കളുടെ വിഹ്വലതകളും ,സ്വപ്നങ്ങളും, പ്രതീക്ഷകളും , പുഞ്ചിരിയും, കണ്ണീരും ചാലിച്ചെടുത്ത പ്രണയ സുഗന്ധം നിറഞ്ഞ കഥകള്‍ കാണാന്‍ ഇനിയും വേണു നാഗവള്ളി ചിത്രങ്ങള്‍ മാത്രം ബാക്കിയാവുന്നു. ഗായകനായും, അവതരകനായും, കഥാകാരനായും , സംവിധായകനായും, സമസ്ത മേഘലകളിലും വ്യക്തി മുദ്ര പതിപ്പിച്ച മഹാനായ കലാകാരന്‍ വിട വാങ്ങുമ്പോള്‍ , ഒരു അഭിനേതാവെന്ന നിലയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ നല്‍കാന്‍ നമുക്ക് സാധിച്ചിരുന്നെങ്കില്‍ എന്ന് മോഹിച്ചു പോകുന്നു, വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം........
2010 സെപ്റ്റംബർ 4, ശനിയാഴ്‌ച
അനുപമമായ നേട്ടം, അര്‍ഹിക്കുന്ന അംഗീകാരം....
യൂത്ത് ഒളിമ്പിക്സില്‍ ബാട്മിന്റാനില്‍ വെള്ളി മെടല്‍ നേടുക വഴി പ്രണോയ് ഭാരതത്തിനു ഒന്നടങ്കം അഭിമാനമായി മാറിയിരിക്കുന്നു. കേരളത്തിന്റെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് മെഡല്‍ ജേതാവായി പ്രണോയ് ചരിത്രത്തില്‍ ഇടം പിടിക്കുമ്പോള്‍ ഓരോ മലയാളിക്കും ലോകത്തിന്റെ നെറുകയില്‍ എത്തിയ സന്തോഷവും, അഭിമാനവും. പലപ്പോഴും, ക്രിക്കെട്ടിന്റെ ഗ്ലാമറിന്റെയും , പണക്കൊഴുപ്പിന്റെയും, നിഴലില്‍ ഒതുങ്ങിക്കൂടെണ്ടി വരുന്ന മറ്റു കായിക താരങ്ങള്‍ക്ക് തങ്ങളുടേതായ ലോകത്തേക്കുള്ള ഒരു പാത ഒരുക്കാന്‍ പ്രണോയിയുടെ ഈ വിജയത്തിന് കഴിഞ്ഞിരിക്കുന്നു. ഇത്തരത്തില്‍ മഹത്തായ നേട്ടം കൈവരിച്ച പ്രനോയിക്ക് അര്‍ഹമായ അന്ഗീകാരങ്ങള്‍ നല്‍കി കേരള സര്‍ക്കാരും, മുഖ്യമന്ത്രിയും,കായിക മന്ത്രിയും, ധനകാര്യ മന്ത്രിയും, സ്പോര്‍ട്സ് കൌണ്‍സില്‍ ഉള്‍പ്പെടെയുള്ള സംഘടനകളും മാതൃക കാട്ടിയിരിക്കുന്നു. വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്ന ഈ നടപടി പ്രശംസനീയമാണ്. പലപ്പോഴും അര്‍ഹതപ്പെട്ട സമയത്ത് അന്ഗീകാരങ്ങള്‍ നല്കാന്‍ നമള്‍ മറന്നു പോകുന്നു എന്ന് ഞാനുള്‍പ്പെടെയുള്ളവര്‍ മുറവിളി കൂട്ടിയിട്ടുണ്ട്. എന്നാല്‍ അര്‍ഹതപ്പെട്ട അന്ഗീകാരങ്ങളും, പ്രോത്സാഹനങ്ങളും, നല്‍കാന്‍ സര്‍ക്കാരും, മറ്റുള്ളവരും തയ്യാറാകുമ്പോള്‍ അതിനെ പ്രശംസിക്കുവാനും എന്നെപ്പോലുള്ളവര്‍ക്ക് കഴിയണം, . അതാണല്ലോ യദാര്‍ത്ഥ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്. പ്രണോയിയുടെ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന വെള്ളി പതക്കത്തിന്റെ തിളക്കം നല്‍കുന്ന പ്രകാശത്തിലൂടെ കൂടുതല്‍ കായിക താരങ്ങള്‍ ഉയരത്തിന്റെ പാതകളില്‍ നടന്നു കയറുമെന്ന് പ്രതീക്ഷിക്കാം. ആശംസകള്‍..........
2010 ഓഗസ്റ്റ് 30, തിങ്കളാഴ്‌ച
പാട്ടിന്റെ പാലാഴി, നന്മയുടെയും...........
ശ്രീ രാജീവ് അഞ്ചല്‍ അണിയിച്ചൊരുക്കിയ പാട്ടിന്റെ പാലാഴി ഹൃദയ സ്പര്‍ശിയായ മനോഹരമായ ഒരു ചലച്ചിത്ര കാവ്യമാണ്. ലാളിത്യമാര്‍ന്ന അവതരണത്തിലൂടെ , ഹൃദ്യമായ സംഗീതത്തിലൂടെ, അര്‍ത്ഥപൂര്‍ണ്ണമായ സംഭാഷണങ്ങളിലൂടെ പാട്ടിന്റെ പാലാഴി പ്രേക്ഷക ഹൃദയങ്ങളില്‍ നിറയുന്നു. ഒരു ചിത്രം മികച്ച ചിത്രമാകുന്നത് ആ ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പ്രേക്ഷകന് ഒരു സംശയവും കൂടാതെ മനസ്സിലാക്കാന്‍ സാധിക്കുംപോഴാണ്. ആശയ വിനിമയം സുഗമം ആകുമ്പോഴാണ് സംവേദനം എളുപ്പമാകുന്നത്. പാട്ടിന്റെ പാലാഴിയിലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിച്ച നന്മയുടെ സന്ദേശം പ്രേക്ഷകര്‍ ഹൃദയ പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് സിനിമ തീര്‍ന്നിട്ടും ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ മറന്നു പോകുന്ന പ്രേക്ഷകര്‍ . മനസ്സിലേക്ക് പകര്‍ന്നു കിട്ടിയ നന്മ അല്‍പ നേരത്തേക്ക് എങ്കിലും മനസ്സില്‍ നിലനില്‍ക്കാന്‍ ആകണം സിനിമ തീര്‍ന്നിട്ടും പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങാന്‍ മടിക്കുന്നത്. ശ്രീ രാജീവ് അഞ്ചലിന്റെ സംവിധാനവും, അഴകപ്പന്റെ ക്യാമറയും, സുരേഷ് മനിമാലയുടെ സംഗീതവും, ഓ. എന്‍ . കുറുപ്പ് സാറിന്റെ ഗാനങ്ങളും ബാലഭാസ്കരിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ ശരാശരിയിലും മുകളില്‍ എത്തിച്ചിരിക്കുന്നു. മീരാജാസ്മിനെ പോലെ ഉള്ള ഒരു കലാകാരിയുടെ അഭിനയ സിദ്ധിയെ പരമാവധി പ്രയോജനപ്പെടുത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ഒതുതീര്‍പ്പുകള്‍ക്ക് വിധേയരാകേണ്ടി വരുമെങ്കിലും ഒരു കലാകാരനോ ,കലാകാരിക്കോ തന്റെ ആത്മസംത്രിപ്തിക്കി അനുസൃതമായ കഥാപാത്രം ലഭിക്കുന്ന അപൂര്‍വ്വം അവസ്സര്ങ്ങളില്‍ ഒന്നാണ് മീരക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ രേവതിയുടെ കഥാപാത്രം പറയുന്നു, ചില കാലങ്ങളില്‍ ചിലര്‍ക്ക് ചില സിദ്ധികള്‍ അത് നമ്മള്‍ അംഗീകരിച്ചു കൊടുത്താല്‍ അവര്‍ക്ക് നമ്മള്‍ ദൈവങ്ങള്‍ ആയിരിക്കും . ഒരു പക്ഷെ പാട്ടിന്റെ പാലാഴി കണ്ടിറങ്ങിയ പ്രേക്ഷകന്‍ എന്നാ നിലയില്‍ എനിക്ക് പറയാന്‍ ഉള്ളത്, ചില കാലങ്ങളില്‍ ചില നല്ല ചിത്രങ്ങള്‍ അത് നമ്മള്‍ പ്രേക്ഷകര്‍ ഏറ്റെടുത്താല്‍ കൂടുതല്‍ നല്ല ചിത്രങ്ങള്‍ക്ക് അതൊരു പ്രചോദനമാകും.......
2010 ഓഗസ്റ്റ് 24, ചൊവ്വാഴ്ച
മദ്യം ഒഴുകുന്ന തിരുമുറ്റങ്ങള്‍.............
മലയാളികളുടെ ഗതകാല സമൃതികള്‍ ഉണര്‍ത്തി ഒരു തിരുവോണം കൂടി കടന്നു പോയി. ഒത്തു ചേരലിന്റെ ആഹ്ലാദം പങ്കിടുന്ന ഈ വേളയില്‍ ഒട്ടൊരു ആശങ്ക ഉണര്‍ത്തുന്ന വാര്‍ത്തയും നമ്മെ തേടി എത്തിയിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അഭിമാനിക്കാവുന്ന മേഘലകളില്‍ എല്ലാം ഒന്നാം സ്ഥാനം അലങ്കരിക്കുന്ന കേരളം മദ്യപാനത്തിന്റെ കാര്യത്തിലും മറ്റാര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്തവിധം മുന്നില്‍ എത്തിയിരിക്കുന്നു. ഈ ഓണ ദിവസ്സങ്ങളില്‍ കേരളം കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്കു അമ്പരപ്പിക്കുന്നതാണ്. ആഘോഷ വേളകള്‍ മദ്യത്തിനായി മാറ്റി വയ്ക്കുന്ന ഒരു സമൂഹമായി മലയാളി മാറിക്കഴിഞ്ഞു എന്നതിന് ഇതില്‍പ്പരം എന്ത് തെളിവാണ് വേണ്ടത്. ഓണസദ്യയെക്കാളും പ്രാധാന്യം ഉള്ളതായി മദ്യത്തിന്റെ സാന്നിധ്യം മലയാളി മനസ്സുകളില്‍ കുടിയേറുന്നത് ഒട്ടേറെ കുടുംബങ്ങളെ ആശങ്കപ്പെടുത്തുന്നു. സാമൂഹിക ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്താനും, , അപകടങ്ങള്‍ക്ക് കൂടുതല്‍ സഹായം ചെയ്തു കൊടുക്കാനും മാത്രമേ ഈ മദ്യസംസ്കാരം ഉപയോഗപ്പെടുകയുള്ളൂ. കണക്കുകള്‍ അനുസ്സരിച്ച് കഴിഞ്ഞ ഓണത്തിന് ഒഴുകിയ മദ്യത്തിന്റെ ഇരുപതു ശതമാനം കൂടുതലാണ് ഈ ഓണത്തിന് മലയാളികള്‍ കുടിച്ചു തീര്‍ത്തത്. ചാലക്കുടി, കരുനാഗപ്പള്ളി , ബാലരാമപുരം, എന്നിങ്ങനെ വാര്‍ത്ത മാധ്യമങ്ങള്‍ മദ്യപാനത്തിന് ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നല്‍കി , അടുത്ത തവണ മറ്റു പ്രദേശങ്ങളോട് കൂടുതല്‍ വാശിയോടെ മത്സരിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ അടുത്ത തവണ മദ്യപാനത്തില്‍ മുന്നില്‍ എത്തുന്നവര്‍ക്കായി ഒരു എവര്‍റോളിംഗ് ട്രോഫി ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കാവുന്നതാണ്. മദ്യപാനത്തെ മുന്‍നിര്‍ത്തി ഒരു റിയാലിറ്റി ഷോ കൂടി സംഘടിപ്പിച്ചു ഫ്ലാറ്റോ മറ്റോ നല്‍കിയാല്‍ സംഗതി കെങ്കേമം ആകുകയും ചെയ്യും, ആനന്ദ ലബ്ധിക്കു ഇനിയെന്ത് വേണം...............
2010 ഓഗസ്റ്റ് 11, ബുധനാഴ്‌ച
ഓര്‍മ്മയില്‍ ഒരു പൊന്നോണം ............
ഗ്രിഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി. സ്നേഹത്തിന്റെയും, സഹോദര്യതിന്റെയും , ഐശ്വര്യത്തിന്റെയും , സംബല്‍സമൃതിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ക്കൂടി വന്നെതുകയായി . തുംബയും, മുക്കുറ്റിയും, കാക്ക പൂവും , നിറഞ്ഞ ബാല്യത്തിനെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് മാധുര്യം എറ്രുന്നു. ഒഴുകിപ്പരക്കുന്ന ഓണ നിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍, ചുറ്റു പാട് നിന്നും പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍ , ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ പൂക്കള്‍ തേടി നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പുല്‍കൊടി തുമ്പുകളില്‍ നിന്ന് ഇറ്റിറ്റു
വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍, സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍ , ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ , എന്നിരുന്നാലും വിഭവ സമൃദ്ധമായ സദ്യിക്കും, പുത്തന്‍ കുപ്പായത്തിനും ഓണം എത്തുന്നതും കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന എന്റെ ബാല്യം മറു വശത്ത്. കൈപ്പു ഏറിയ ജീവിത യാത്രയ്ക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പായങ്ങളും ഒക്കെയായി ഒരു കുറവും വരുത്താത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി ഞാന്‍ അമ്മയ്ക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹ വാല്സല്യങ്ങള്‍ക്ക് പകരമാവില്ല. വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പായങ്ങള്‍ക്ക് പകരം നല്‍കാന്‍ എത്ര ജന്മങ്ങള്‍ എടുതാലാണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോള്‍ , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍കേണ്ടി വരുന്ന സോദരങ്ങള്‍ ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മയുടെ ജാലകങ്ങള്‍ അടയ്ക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല, . കാലത്തിനെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടായത് സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും , ഊഞ്ഞാല് കെട്ടിയ തൈമാവുകള്‍ അപൂര്‍വ്വ കാഴ്ചകള്‍ ആകുമ്പോഴും, സ്നേഹത്തിനെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും, സന്ദേശം ഉണര്‍ത്തി ഓണമെതുമ്പോള്‍ ആഹ്ലാദാരവത്തോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും, ഉറവകള്‍ ഒരിക്കലും നഷ്ട്ടമാകില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും, തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരകകുന്നു, ഓണ തുമ്പികള്‍ വട്ടമിട്ടു പരകകുന്നു, പൂവിളികള്‍ ഉയരുന്നു.......... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണ ആശംസകള്‍ .............
വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍, സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍ , ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ , എന്നിരുന്നാലും വിഭവ സമൃദ്ധമായ സദ്യിക്കും, പുത്തന്‍ കുപ്പായത്തിനും ഓണം എത്തുന്നതും കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന എന്റെ ബാല്യം മറു വശത്ത്. കൈപ്പു ഏറിയ ജീവിത യാത്രയ്ക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പായങ്ങളും ഒക്കെയായി ഒരു കുറവും വരുത്താത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി ഞാന്‍ അമ്മയ്ക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹ വാല്സല്യങ്ങള്‍ക്ക് പകരമാവില്ല. വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പായങ്ങള്‍ക്ക് പകരം നല്‍കാന്‍ എത്ര ജന്മങ്ങള്‍ എടുതാലാണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോള്‍ , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍കേണ്ടി വരുന്ന സോദരങ്ങള്‍ ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മയുടെ ജാലകങ്ങള്‍ അടയ്ക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല, . കാലത്തിനെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടായത് സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും , ഊഞ്ഞാല് കെട്ടിയ തൈമാവുകള്‍ അപൂര്‍വ്വ കാഴ്ചകള്‍ ആകുമ്പോഴും, സ്നേഹത്തിനെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും, സന്ദേശം ഉണര്‍ത്തി ഓണമെതുമ്പോള്‍ ആഹ്ലാദാരവത്തോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും, ഉറവകള്‍ ഒരിക്കലും നഷ്ട്ടമാകില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും, തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരകകുന്നു, ഓണ തുമ്പികള്‍ വട്ടമിട്ടു പരകകുന്നു, പൂവിളികള്‍ ഉയരുന്നു.......... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണ ആശംസകള്‍ .............
2010 ജൂലൈ 31, ശനിയാഴ്‌ച
മലയാള സിനിമയിലെ വര്‍ത്തമാനകാല ചിന്തകള്‍..
ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമ വീണ്ടും സജീവമാവുകയാണ്. അതോടൊപ്പം തന്നെ താരാധിപത്യം, പുതുമുഖങ്ങളുടെ പ്രാധാന്യം, പുത്തന്‍ പരീക്ഷണങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിക്കഴിഞ്ഞു. തിക്കുറിശി സുകുമാരന്‍ നായരില്‍ നിന്ന് തുടങ്ങി സത്യന്‍, നസീര്‍, മമ്മൂട്ടി , മോഹന്‍ലാല്‍ , എന്നിവരിലുടെ ഇന്ന് പ്രിത്വിരാജില്‍ എത്തി നില്‍ക്കുന്ന താരപദവി മലയാളത്തിന്റെ മാത്രം പ്രത്യേകത അല്ല. ലോകത്ത് ഏതൊക്കെ ഭാഷകളില്‍ സിനിമ ഇറങ്ങുന്നുണ്ടുന്കിലും ആ ഭാഷകളില്‍ എല്ലാം താരപദവികള്‍ ഉണ്ട്. ഇനി ഉണ്ടാവുകയും ചെയ്യും. ഒരു താരത്തിനും സ്വയം സൂപ്പര്‍ സ്റ്റാര്‍ പദവി കല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ജനങ്ങള്‍ തന്നെയാണ് അവര്‍ക്ക് ആ പദവി നല്‍കുന്നത്. എന്ന് കരുതി അവര്‍ നല്‍കുന്ന എന്തും ഒരേ മനസ്സോടെ സ്വീകരിക്കാനും അവര്‍ തയ്യാറാവില്ല. കാരണം ജനങ്ങള്‍ സൂപ്പര്‍ താര പദവി കല്പിച്ചു നല്‍കുമ്പോള്‍ തന്നെ ആ താരങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന നിലവാരം ഉണ്ടായില്ലെങ്കില്‍ അവരുടെ ചിത്രങ്ങള്‍ തള്ളി കളയുക തന്നെ ചെയ്യും. മമ്മൂട്ടിയെയോ, മോഹന്‍ലാലിനെയോ, പ്രിത്വിരജിനെയോ എടുക്കുമ്പോള്‍ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് സമകാലികരായി വന്ന എത്രയോ താരങ്ങള്‍, പക്ഷെ എന്തുകൊണ്ട് അവര്‍ക്ക് ഇവരുടെ നിരയിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല എന്ന് ചിന്തിക്കുമ്പോള്‍ , മമ്മൂടിയുടെയും, മോഹന്‍ലാലിന്റെയും, പ്രിത്വിരജിന്റെയുമൊക്കെ കഠിനദ്വാനവും, പ്രതിഭയുമോക്കെയാണ് അവരെ സൂപ്പര്‍ താര പദവിയില്‍ എത്തിച്ചത് എന്ന് കാണാം. ഇത് പോലെ തന്നെ എലാ ഭാഷകളിലും സൂപ്പര്‍ താരങ്ങള്‍ ഉണ്ട്. സിനിമ രംഗത്ത് മാത്രമല്ല ഏതു രംഗം ആയിരുന്നാലും അവരവരുടേതായ മേഘലകളിലെ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നവര്‍ ആ മേഘലകളിലെ സൂപ്പര്‍ താരങ്ങള്‍ തന്നെയാണ്. അതുകൊണ്ട് താരപദവി എല്ലാക്കാലത്തും നിലനില്‍ക്കും, അത് അതിനു അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുകയും ചെയ്യും, പുതുമുഖങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ഈയിടെ ചില തല മുതിര്‍ന്ന സംവിധായകരുടെ ഭാഗത്ത് നിന്നും , പുതു മുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കണം , പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാവണം എന്നൊക്കെ ഉള്ള അഭിപ്രായങ്ങള്‍ കേട്ടു. എന്പതുകളിലും, തൊണ്ണൂറുകളിലും , സജീവമായിരുന്ന ഈ സംവിധായകരുടെ മിക്കവാറും, എല്ലാ ചിത്രങ്ങളിലും നായകന്മാരയത്, മമ്മൂട്ടിയോ , മോഹന്‍ലാലോ ആണ്. എന്നാല്‍ ഇന്ന് ആ താരങ്ങള്‍ തങ്ങള്‍ക്കു അപ്രാപ്യര്‍ ആയി എന്ന് തോന്നിയത് കൊണ്ടോ, അവര്‍ക്ക് വേണ്ട ചിത്രങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തത് കൊണ്ടോ ആണ് ആ സംവിധായകരില്‍ നിന്നും ഈ വൈകിയ വേളയില്‍ ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടായതു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും, പുതെന്‍ പരീക്ഷണങ്ങള്‍ വേണമെന്നും ആത്മാര്‍ഥമായി ആഗ്രഹിച്ചവര്‍ ആണെങ്കില്‍ തങ്ങളുടെ നാളിതു വരെയുള്ള ചിത്രങ്ങളില്‍ അതിനു വേണ്ടുന്ന സാഹചര്യങ്ങള്‍ ഒരുക്കണം ആയിരുന്നു. അല്ലാതെ കിട്ടാത്ത മുന്തിരി പുളിക്കും എന്നാ നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ട് വരുന്നത് ഭംഗിയല്ല. അത് പോലെ മലര്‍വാടി ആര്‍ട്സ് ക്ലാബ്ബു ഇറങ്ങിയപ്പോള്‍ വിനീത് ശ്രീനിവാസനെപ്പോലെ എന്ത് കൊണ്ട് ചെറുപ്പക്കാര്‍ ധൈര്യമായി മുന്നോട്ടു വരുന്നില്ല എന്നാ ചോദ്യം പലയിടത് നിന്നും ഉയര്‍ന്നു കേട്ടു. വിനീതിനെ പോലെ കഴിവും, പ്രതിഭയും ഉള്ള ഒരു കലാകാരന്‍ മലയാള സിനിമയ്ക്ക് മുതല്‍കൂട്ടാണ്. പക്ഷെ വിനീതിന് കിട്ടിയ പിന്തുണ അത് നിര്‍മാതാവിന്റെ ഭാഗത്ത് നിന്നായാലും, മറ്റു സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നായാലും , അതുപോലെ പുതുതായി കടന്നു വരുന്ന എത്ര പേര്‍ക്ക് പിന്തുണ ലഭിക്കും. എന്റെ തന്നെ പല സുഹൃത്തുക്കളും വര്‍ഷങ്ങളായി സഹ സംവിധായകര്‍ ആയ്യി പ്രവര്തിക്കുന്നുട്. അവരുടെ കൈ വശം മനോഹരമായ കഥകളും , തിരക്കഥകളും ഉണ്ട് . പക്ഷെ അവര്‍ക്ക് മതിയായ സാമ്പത്തിക സഹായം നല്‍കുവാനും, മറ്റു സഹകരനങ്ങള്‍ക്കും എത്ര പേര്‍ തയ്യാറാവും. വിനീതിന്റെ മലര്‍വാടിയില്‍ ഒരു രംഗം ഉണ്ട്, നായകന്മാര്‍ ജനാര്‍ധനനെ സമീപിച്ചു നമുക്ക് ക്കൂടി ഒരു ചാന്‍സ് തരണം എന്ന് പരയ്മ്പോള്‍ , ന്നിങ്ങളെ മുന്‍പ് ഒരിടത്തും കണ്ടിട്ടില്ലല്ലോ എന്ന് ജനാര്‍ധനന്‍ പറയുന്നു. അപ്പോള്‍ അതില്‍ ഒരു ചെറുപ്പക്കാരന്‍ യുവജനോത്സവത്തില്‍ പാടുന്ന ഒരു ഫോട്ടോ കാണിക്കുന്നു, അത് കണ്ടു ജനാര്‍ധനന്‍ പരിഹസിച്ചു ചിരിക്കുന്നു, . ഒരു പക്ഷെ കഴിവുള്ള ഒട്ടേറെ പുതുമുഖങ്ങള്‍ ഈ പരിഹാസ്സചിരിക്കു വിധേയരായിക്കൊണ്ടിരിക്കുന്നു. യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെ ആവുമ്പോള്‍ മറ്റുള്ളവരെ ഉപദേശിക്കുന്നതിനു മുന്‍പ് തങ്ങള്‍ ഒരുക്കുന്ന ചിത്രങ്ങളില്‍ , കഥയോ, തിരക്കഥയോ, പാട്ടോ, സംഗീതമോ, അഭിനയമോ , ഏതു മേഖലയും ആയിക്കോട്ടെ ഒരു പുതുമുഖത്തെ എങ്കിലും ഉള്‍പ്പെടുത്താന്‍ ഈ സംവിധായകര്‍ ശ്രദ്ധിക്കട്ടെ. അഭിനയിക്കാന്, പാട്ടുപാടാനും, കഥ എഴുതാനും, പാട്ട് എഴുതാനുമൊക്കെ പുതുമുഖങ്ങള്‍ വരണം എന്ന് പത്ര സമ്മേളനം നടത്തുന്ന സംവിധായകരുടെ ശ്രദ്ധക്കായി എന്റെ മൊബൈല്‍ നമ്പര്‍ ഇവിടെ കൊടുക്കുന്നു, . ഇനി എന്റെ മൊബൈലിനു വിശ്രമം ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം, കാരണം അത്ര ആത്മാര്തം ആയാണല്ലോ അവര്‍ പുതുമുഖങ്ങളെ സ്വാഗതം ചെയ്യുന്നത്....... ഒന്ന് നില്‍ക്കണേ എന്റെ മൊബൈല്‍ റിങ്ങ് ചെയ്യുന്നു ഏതോ സംവിധായകന്‍ ആയിരിക്കും, ഒന്ന് നോക്കട്ടെ.........
2010 ജൂലൈ 25, ഞായറാഴ്‌ച
മാധ്യമങ്ങള്‍ അറിയാതെ പോകുന്നത് ...........
ഐക്യ രാഷ്ട്ര സഭയുടെ പഠനം അടിസ്ഥാനമാക്കിയുള്ള പുതിയ വെളിപ്പെടുത്തല്‍ അനുസ്സരിച്ച് ക്ഷേമ സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. മുഴുവന്‍ സംസ്ഥാനങ്ങളുടെയും ദാരിദ്ര്യ സൂചിക കണക്കില്‍ എടുക്കുമ്പോള്‍ കേരളത്തിലാണ് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവ് കാണപ്പെടുന്നത്. ഇന്ത്യയിലെ അന്‍പത്തി അഞ്ചു ശതമാനം ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ കേരളത്തില്‍ ഇത് പതിനാറു ശതമാനം മാത്രം ആണെന്നും പഠനം വെളിപ്പെടുത്തുന്നു. യു . എന്‍. ഡി . പി പുറത്തിറക്കാന്‍ പോകുന്ന മനുഷ്യ വികസ്സന റിപ്പോര്‍ട്ടിന്റെ ഇരുപതാം വാര്‍ഷിക എഡിഷനില്‍ ആണ് പുതിയ കണക്കു വെളിപ്പെടുത്തുന്നത്. ഓക്സ്ഫോര്‍ഡ് പോവര്ടി ആന്‍ഡ് ഹുമന്‍ ടെവലെപ്മെന്റ്റ് ഇനിഷിഅടിവ് തയ്യാറാക്കിയ ദാരിദ്ര്യ സൂചിക അടിഷ്ടനമാക്കിയാണ് കണക്കെടുപ്പ് നടത്തിയത്. വിദ്യാഭ്യാസം , ആരോഗ്യം , വൈദ്യുതി, ശുചിത്വം, കുടിവെള്ളം, തുടങ്ങി പത്തു സൂചികയാണ് കണക്കെടുപ്പിനു ആധാരം ആക്കിയത്. ഇന്ത്യയിലെ അന്‍പത്തി അഞ്ചു ശതമാനം ജനങ്ങള്‍ ദരിദ്രര്‍ ആണെന്ന് യു. എന്‍. ഡി. പി. പറയുന്നു. പോഷക ആഹാര കുറവ് ആണ് ഇന്ത്യയിലെ ദാരിദ്ര്യത്തിന് പ്രധാന കാരണം എന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. ബീഹാറില്‍ എണ്‍പത്തിഒന്ന് ശതമാനവും, ജാര്ഖണ്ടില്‍ എഴുപത്തി ഏഴു ശതമാനവും ദരിദ്രരാണ്. ഇന്ത്യയില്‍ അന്‍പത്തി അഞ്ചു ശതമാനം ജനങ്ങള്‍ ദരിദ്രര്‍ ആകുമ്പോള്‍ പാകിസ്താനില്‍ അന്‍പത്തി ഒന്ന് ശതമാനവു, ബംഗ്ലാദേശില്‍ അന്‍പത്തി എട്ടു ശതമാനവും, നേപ്പാളില്‍ അറുപത്തി അഞ്ചു ശതമാനവും ദരിദ്രരുടെ പട്ടികയില്‍ ആണ്. ഈ പട്ടിക വിശദമായി അപഗ്രധിക്കുമ്പോള്‍ മാത്രമേ കേരളത്തിന്റെ മെച്ചപ്പെട്ട അവസ്ഥയെ കുറിച്ച് നമുക്ക് മനസ്സില്‍ ആക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത് പരിമിതമായ വിഭവങ്ങള്‍ മാത്രം ലഭ്യമാകുന്ന കേരളം പോലെ ഒരു കൊച്ചു സംസ്ഥാനം കൈവരിച്ച ഈ നേട്ടം രാജ്യത്തിന് മൊത്തം മാതൃകയാണ്. വിദ്യാഭ്യാസം , ആരോഗ്യം, ശുചിത്വം, വൈദ്യുതി, തുടങ്ങി എലാ മേഘലകളിലും കേരളം വളരെ മുന്നിലാണെന്ന് ഈ അന്താരാഷ്ട്ര സര്‍വ്വേ വെളിപ്പെടുത്തുന്നു. ഏതൊരു മലയാളിക്കും തല ഉയര്‍ത്തിപ്പിടിച്ചു ലോകത്തിനു മുന്‍പില്‍ നില്ക്കാന്‍ അര്‍ഹതയും, അവകാശവും ഉണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. പക്ഷെ നിര്‍ഭാഗ്യം എന്ന് പറയട്ടെ , കേരളത്തിലെ ഒരു മാധ്യമങ്ങളും ഇത്തരം ഒരു നേട്ടത്തെ എടുത്തു കാണിക്കുകയോ , ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയോ ചെയ്തു കണ്ടില്ല. നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി പോലും മണിക്കൂറുകള്‍ ചര്‍ച്ച നടത്തുകയും, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഇത്തരം യാധര്ത്യങ്ങള്‍ കൂടി അന്ഗീകരിക്കുവാനും, നമ്മുടെ നേട്ടങ്ങളെ മറ്റുള്ളവരെ അറിയിക്കുവാനും ,ചര്‍ച്ചകള്‍ക്ക് വിധേയമാക്കുവാനും കൂടി തയ്യാറാകേണ്ടതുണ്ട്. നമ്മുടെ നേട്ടങ്ങള്‍ നമ്മള്‍ പോലും അന്ഗീകരിക്കുവാന്‍ തയ്യാര്‍ അല്ലെങ്കില്‍ പിന്നെ ആരാണ് അതിനു തയ്യാര്‍ ആവുക...........
2010 ജൂലൈ 18, ഞായറാഴ്‌ച
കുല മഹിമയുടെ ചോര പൂക്കള്‍.............
പ്രണയ വിവാഹം കഴിച്ച മകളെ കുല മഹിമയും, കുടുംബ മഹിമയും നിലനിര്‍ത്താന്‍ അച്ഛനും, സഹോദരന്മാരും തന്നെ കൊല്ലുന്ന സംഭവങ്ങള്‍ ഉത്തര ഇന്ത്യയില്‍ സാധാരണം ആയി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പ്രണയത്തിന്റെ കണ്ണീര്‍ നദികള്‍ ഉത്തര ഇന്ത്യ യാകെ ഒഴുകി പടരുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ കണ്ണീര്‍ വറ്റാത്ത മിഴികളും,, നീറുന്ന ഹൃദയവുമായി കഴിയുന്ന നിസ്സഹായരായ ഒട്ടേറെ അമ്മമാര്‍.......... ആ അമ്മമാര്‍ക്ക് വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു................
അരുതേ എന്‍ മകളെ കൊല്ലരുതേ...........
കുല മഹിമയ്ക്കായി ചുട്ട്‌രിക്കാനോ
പത്തു മാസം വയറ്റില്‍ ചുമന്നതും
പെറ്റുനോവിനായി കാത്തിരുന്നതും
കൈകാല്‍ വളരുവാന്‍ ഉറക്കമിളച്ചതും
കണ്മണി നിന്നില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നൈതതും
ഓമനിചൂട്ടിവളര്‍ത്തിയ പൊന്മകള്‍
ആരെയോ കൈ പിടിച്ചുഎങ്ങോ മറഞ്ഞപ്പോള്‍
വേദന കൊണ്ടെന്‍ മാതൃ ഹൃദയം പിടഞ്ഞു പോയി
ചിറകു മുളച്ച കിളിക്കുഞ്ഞു പോലെ നീ
കൂട് വിട്ടെങ്ങുപറന്നു പോയ് അകലയായി
എവിടെ നീ എന്നാകിലും നന്മയുണ്ടാകണേ
അന്തരാത്മാവില്‍ നിന്നുയരുന്നു ഗധ്ഗതം
ചെയ്തൊരു അപരാധത്തിന് പകരമായി
കുല മഹിമ കാക്കുവാന്‍ , താതനും, സോദരും
നിന്‍ ജീവനായി കത്തി മിനുക്കുമ്പോള്‍
ആരുടെ പക്ഷത്ത് നില്ല്ക്കുമീ അമ്മ
മകളെ നിന്‍ ചോരയില്‍ എഴുതുന്ന
കുലമാഹിമയില്‍ ശിഷ്ട്ട ജീവിതം
ഉരുകി തീര്‍ക്കുവാനോഈ അമ്മതന്‍ തലവിധി .................
അരുതേ എന്‍ മകളെ കൊല്ലരുതേ...........
കുല മഹിമയ്ക്കായി ചുട്ട്‌രിക്കാനോ
പത്തു മാസം വയറ്റില്‍ ചുമന്നതും
പെറ്റുനോവിനായി കാത്തിരുന്നതും
കൈകാല്‍ വളരുവാന്‍ ഉറക്കമിളച്ചതും
കണ്മണി നിന്നില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നൈതതും
ഓമനിചൂട്ടിവളര്‍ത്തിയ പൊന്മകള്‍
ആരെയോ കൈ പിടിച്ചുഎങ്ങോ മറഞ്ഞപ്പോള്‍
വേദന കൊണ്ടെന്‍ മാതൃ ഹൃദയം പിടഞ്ഞു പോയി
ചിറകു മുളച്ച കിളിക്കുഞ്ഞു പോലെ നീ
കൂട് വിട്ടെങ്ങുപറന്നു പോയ് അകലയായി
എവിടെ നീ എന്നാകിലും നന്മയുണ്ടാകണേ
അന്തരാത്മാവില്‍ നിന്നുയരുന്നു ഗധ്ഗതം
ചെയ്തൊരു അപരാധത്തിന് പകരമായി
കുല മഹിമ കാക്കുവാന്‍ , താതനും, സോദരും
നിന്‍ ജീവനായി കത്തി മിനുക്കുമ്പോള്‍
ആരുടെ പക്ഷത്ത് നില്ല്ക്കുമീ അമ്മ
മകളെ നിന്‍ ചോരയില്‍ എഴുതുന്ന
കുലമാഹിമയില്‍ ശിഷ്ട്ട ജീവിതം
ഉരുകി തീര്‍ക്കുവാനോഈ അമ്മതന്‍ തലവിധി .................
2010 ജൂലൈ 12, തിങ്കളാഴ്‌ച
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍...........
ജേതാക്കളുടെ പുഞ്ചിരിയും, പരാജിതരുടെ കണ്ണീരുമായി ലോകകപ്പ് ഫുട്ബാളിന് കൊടിയിറങ്ങി . ഈ ആരവങ്ങള്‍ക്കു ഇടയില്‍ നമുക്ക് ചില വിലമതിക്കാനാകാത്ത നഷ്ട്ടങ്ങളും, നേട്ടങ്ങളും ഉണ്ടായി, ആ നിമിഷങ്ങളിലേക്ക്........ സ്വത സിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ എന്നെന്നേക്കുമായി ഇടം നേടിയ ശ്രീമതി അടൂര്‍ പങ്കജതിന്റെ മരണത്തിലുടെഒരു കാലഘട്ടത്തിന്റെ നിറം തന്നെ യാണ് നമുക്ക് നഷ്ട്ടംയിരിക്കുന്നത്.ഒരു പക്ഷെ അഭിനയ കലയെ ആവേശത്തോടെ വാരിപ്പുനരുംബോഴും അടിസ്ഥാന ജീവിത സൌകര്യങ്ങള്‍ പോലും തങ്ങളുടെ സംബാധ്യത്തിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയാതിരുന്ന ഒരു കാലഘട്ടത്തിലെ ഒരു കൂട്ടം പ്രതിഭകളുടെ പ്രതിനിധിയാണ് ശ്രീമതി അടൂര്‍ പങ്കജം. പകരം വയ്ക്കാന്‍ കഴിയാത്ത നഷ്ട്ടം തന്നെയാണ് ആ അമ്മയുടെ വിയോഗം സൃഷ്ട്ടിചിരിക്കുന്നത്. അതുപോലെ മലയാളത്തിനെ ലളിതവും , ശലീനവുമായ ഈനങ്ങല്ലുംമായി ഓരോ മലയാളിയുടെയും ഹൃദയത്തിന്റെ ഭാഗമായി മാറിയ ശ്രീ എം. ജി. രാധാകൃഷ്ണന്‍ . മലയാളിയും , മലയാളവും നിലനില്‍ക്കുന്നിടത്തോളം അദ്ദേഹം പകര്‍ന്നു നല്‍കിയ നാദധാര കാലനുവര്തിയായി നിലകൊള്ളും. ഒരു ലളിത സ്ന്ഗീതം പോലെ ആ ജീവിതവും, ഗാനങ്ങളും എന്നും നമ്മെ പിന്തുടരുക തന്നെ ചെയ്യും. പക്ഷെ ഈ പ്രതിഭകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ നമ്മള്‍ മലയാളികള്‍ക്ക് കഴിഞ്ഞിട്ടില്ല ഈന്നത് സത്യമാണ്. ഒരു പക്ഷെ എന്തിനെയും സംശയ ധ്രിഷ്ട്ടിയോട്ടെയും, വിപരീത അര്തതോടെയും നോക്കി കാണുന്ന മലയാളിയുടെ ഇടുങ്ങിയ ചിന്താഗതി തന്നെ ആക്യിരിക്കാം അതിനു കാരണം. സാധാരണ പറയുമ്പോലെ പകുതി വെള്ളം നിറഞ്ഞിരിക്കുന്ന ഒരു ഗ്ലാസ്സിനെ നമുക്ക് രണ്ടു തരത്തില്‍ വീക്ഷിക്കാം, ഒന്നാമതായി ആ ഗ്ലാസില്‍ പകുതി വെള്ളം നിറഞ്ഞിരിക്കുന്നു എന്ന് പറയുമ്പോള്‍ , രണ്ടാമതായി ആ ഗ്ലാസില്‍ പകുതി നിറഞ്ഞിട്ടില്ല എന്നും പറയാം, ഒരു പക്ഷെ മലയാളികള്‍ രണ്ടാമത് പറഞ്ഞ അഭിപ്രായമേ പറയൂ. കാരണം ഒരാള്‍ക്ക് പ്രതേകിച്ചു ഒരു മലയാളിക്ക് എത്ര കഴിവ് ഉണ്ടെങ്കിലും അത് അന്ഗീകരിക്കാതെ അയാള്‍ക്ക് എന്തെല്ലാം കുറവുകള്‍ ഉണ്ട് എന്ന് കണ്ടു പിടിക്കാനാവും മലയാളി ശ്രമിക്കുക. ഞാന്‍ തന്നെ മുന്‍പ് ഒരു ലേഖനത്തില്‍ പറഞ്ഞത് പോലെ ഒരാള്‍ മരിച്ചു കഴിഞ്ഞു , കണ്ണീര്‍ വാര്ത് കൊണ്ട് അയാളെക്കുറിച്ച് വാ തോരാതെ പറയുന്നതിനെക്കാളും എത്രയോ മഹത്തരമാണ് ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ നല്‍കുന്ന പ്രതിഭയ്ക്ക് അര്‍ഹിക്കുന്ന ആദരം നല്‍കുക എന്നത്....... ഈ നഷ്ട്ടങ്ങള്‍ക്ക് ഇടയിലും നമുക്ക് അഭിമാനകരമായ നേട്ടം നല്‍കിയത് സൈനനഹ്വല്‍ ആണ്,. ബാട്മിന്റാനില്‍ ചെന്നൈ ഓപ്പണും, സിങ്ങപൂര്‍ ഓപ്പണും , ഇന്തോനേഷ്യന്‍ ഓപ്പണും, നേടുക വഴി ഇന്ത്യുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുന്നു നമ്മുടെ കൊച്ചു സൈന. ഒരു പക്ഷെ ക്രിക്കെട്ടിന്റെയും,ടെന്നിസ്സിന്റെയുംഗ്ലാമറിനും, പണക്കൊഴിപ്പിനും നേടിത്തരാന്‍ കഴിയാത്ത ഉജ്ജ്വലവും , അനുപമവും, അഭിമാനാര്‍ഹവുമായ നേട്ടം നല്‍കിയ സൈനയ്ക്ക് ആ കൊച്ചു മിടുക്കി അര്‍ഹിക്കുന്ന ആദരം യഥാസമയം നല്കാനെങ്കിലുംനമുക്ക് കഴിഞ്ഞെങ്കില്‍..........
2010 ജൂലൈ 3, ശനിയാഴ്‌ച
നിറമില്ലാത്തവര്‍ ................
ലോകകപ്പ് ഫുട്ബാളിന് മുന്‍പ്
നമുക്ക് ഒരേ നിറമായിരുന്നു
ലോകകപ്പ് ഫുട്ബാളിന് ഇപ്പുറം
ഞാന്‍ നീല നിറവും , നീ മഞ്ഞ നിറവും ചൂടി
എന്റെ നീലയാണ് ഉജ്ജ്വലമെന്നു ഞാനും,
നിന്റെ മഞ്ഞയാണ് കേമമെന്ന് നീയും വീമ്പിളക്കി
പക്ഷെ ഇന്നലെ പൈതൊരാ പേമാരിയില്‍
എന്റെ നീലയും, നിന്റെ മഞ്ഞയും
ഒരുമിച്ചു ഒഴുകി ഒലിച്ചു പോയി
ഇന്നിതാ വീണ്ടും നാം നിറം ഇല്ലാത്തവരായി മാറി.
ഇനിഒരു നിറം മാറ്റത്തിനായി
വീണ്ടും ഒരു ലോക കപ്പിനായി കാത്തിരിക്കാം...........
നമുക്ക് ഒരേ നിറമായിരുന്നു
ലോകകപ്പ് ഫുട്ബാളിന് ഇപ്പുറം
ഞാന്‍ നീല നിറവും , നീ മഞ്ഞ നിറവും ചൂടി
എന്റെ നീലയാണ് ഉജ്ജ്വലമെന്നു ഞാനും,
നിന്റെ മഞ്ഞയാണ് കേമമെന്ന് നീയും വീമ്പിളക്കി
പക്ഷെ ഇന്നലെ പൈതൊരാ പേമാരിയില്‍
എന്റെ നീലയും, നിന്റെ മഞ്ഞയും
ഒരുമിച്ചു ഒഴുകി ഒലിച്ചു പോയി
ഇന്നിതാ വീണ്ടും നാം നിറം ഇല്ലാത്തവരായി മാറി.
ഇനിഒരു നിറം മാറ്റത്തിനായി
വീണ്ടും ഒരു ലോക കപ്പിനായി കാത്തിരിക്കാം...........
2010 ജൂൺ 25, വെള്ളിയാഴ്‌ച
തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......
ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ് ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊല്ലാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുരുക്കത്തിനു ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അര്വിന്ധിനോടൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത് പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സിയനെങ്കില്‍ മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ് ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിദു അവേശതിനെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ് ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തള്ളി. അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക് വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിദു അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........
2010 ജൂൺ 19, ശനിയാഴ്‌ച
രാവണന്‍ - ഭാഷയ്ക്ക് അതീതമായ ഒരുമയുടെ വിജയം ..............
ശ്രീ മണിരത്നം സംവിധാനം ചെയ്ത രാവണന്‍ എന്നാ ചിത്രം മികച്ച ദൃശ്യഅനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. രാമായണത്തിന്റെ കഥാ തന്തു ആധുനിക കാലത്തേക്ക് പറിച്ചു നടുമ്പോഴും ബന്ധങ്ങളുടെയും, വികാരങ്ങളുടെയും തീവ്രത എന്നതെപ്പോലെയും ശക്തമായി അവതരിപ്പിക്കുവാന്‍ ശ്രിമണിരത്നത്തിന് സാധിച്ചിരിക്കുന്നു. മികച്ച ലോക്കെഷനുകളും, സംഗീതവും, കാമറയും , ചിത്രസംയോജനവും ചിത്രത്തെ ഉന്നത നിലവാരത്തില്‍ എത്തിക്കുന്ന പ്രധാന ഘടകങ്ങളാണ്. കേരളത്തിന്റെ പ്രകൃതി ഭംഗി ഓരോ ധ്രിശ്യങ്ങളിലും മനോഹാരിത വര്‍ധിപ്പിക്കുന്നു. അഭിനേതാക്കളുടെ കാര്യം പറയുകയാണെങ്കില്‍ ഐശ്വര്യ റായി, അഭിഷേക് ബച്ചന്‍, വിക്റം, പ്രിഥ്വിരാജ്, തുടങ്ങി ഹിന്ദിയിലും, തമിഴിലുമായി അഭിനയിച്ച എല്ലാ താരങ്ങളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഒരു പക്ഷെ ഈ താരങ്ങളുടെ എല്ലാം സൌന്ദര്യ ബിംബങ്ങള്‍ക്ക് മുകളില്‍ അവരുടെ അഭിനയ കലയെ പ്രതിഷ്ട്ടിക്കാന്‍ ശ്രീ മണിരത്നത്തിന് പൂര്‍ണ്ണമായും സാധിച്ചിരിക്കുന്നു. അത് തന്നെയാകണം ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യകത്തയും. ഭാഷകള്‍ക്ക് അതീതമായ കൂട്ടായ്മയുടെ വിജയമാണ് രാവനന്റെത്. പ്രിഥ്വിരാജ് എന്നാ നടന്റെ ചിത്രത്തിലെ പ്രകടനം ഏതൊരു മലയാളിക്കും അഭിമാനിക്കാന്‍ പോന്നതാണ്. ശ്രീ മണിരത്നത്തെ പോലൊരു സംവിധായക പ്രതിഭ പ്രിത്വിരജില്‍ അര്‍പ്പിച്ച പ്രതീക്ഷ നൂറു ശതമാനവും പാലിക്കാന്‍ പ്രിത്വിരജിനു കഴിഞ്ഞിരിക്കുന്നു. ഇ ചിത്രത്തോടെ പ്രിഥ്വിരാജ് ദേശിയ , അന്തര്‍ ദേശിയ തലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുന്നു. പ്രിത്വിരജിന്റെ മലയാള ചിത്രമായ പോക്കിരിരാജ റെക്കോര്‍ഡ് കളക്ഷന്‍ നേടുമ്പോള്‍, തെലുങ്ക് ചിത്രമായ കുറ്റപിരിവു മെഗാ ഹിടിലേക്ക് കുതിക്കുമ്പോള്‍, രാവണന്‍ എന്നാ ചിത്രം ഭാഷകള്‍ക്ക് അതീതമായി അന്ഗീകരിക്കപ്പെടുമ്പോള്‍ മലയാളികള്‍ക്ക് പ്രിഥ്വിരാജ് എന്നാ ദേശിയ താരത്തെ പറ്റി അഭിമാനിക്കാം. അതോടൊപ്പം പ്രിത്വിരജിന്റെ ഉത്തരവാദിത്വം വര്‍ധിക്കുകയാണ്. ഇനിയും ഒരു പിടി നല്ല ചിത്രങ്ങളും, കഥാപാത്രങ്ങളും പ്രിത്വിരജില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുകയാണ്.... ദേശിയ താരംഎന്നാ നിലയില്‍ നിന്നും അന്തര്‍ ദേശിയ താരം എന്നാ നിലയിലേക്കുള്ള അദ്ധേഹത്തിന്റെ വളര്‍ച്ചയ്ക്ക് മുഴുവന്‍ മലയാളികളുടെയും ആശംസകള്‍...................
2010 ജൂൺ 10, വ്യാഴാഴ്‌ച
ശ്രീശാന്തിനെ കുറിച്ച് പറയുമ്പോള്‍ ....................
കേരളത്തിന്റെ ഒന്നടങ്കം അഭിമാനമായ ക്രിക്കറ്റ് താരം ശ്രീശാന്തിനു കേരള ക്രിക്കറ്റ് രംഗം നല്‍കുന്ന അവഗണന വേദനാജനകമാണ്. ഞാന്‍ തന്നെ മുന്‍പ് ഒരു ലേഖനത്തില്‍ എഴുതിയത് പോലെ പ്രിത്വിരജും, ശ്രീശാന്തും പോലുള്ളവര്‍ യുവാക്കള്‍ക്ക് നല്‍കുന്ന പ്രചോദനം വളരെ വലുതാണ്. പ്രിത്വിരാജ് ആയാലും, ശ്രീശാന്ത് ആയാലും ഏറെ പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നു മുന്നോട്ടു കയറി വന്നവരാണ്. ഈ രണ്ടു പേരും അവരവരുടേതായ കര്‍മ്മ മേഘലകളില്‍ ആത്മ സമര്‍പ്പണം നടത്തുന്നവരുമാണ്. അത് തന്നെയാണ് അവരുടെ വിജയത്തിന്റെ അടിസ്ഥാനവും. പ്രിത്വിരാജ് ആര്‍ക്കും അവഗണിക്കാത്ത വിധം തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ശ്രീയെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും ഒട്ടേറെ പ്രതിസന്തികള്‍ നേരിടുകയാണ്. കേരള ക്രിക്കെട്ടിനു സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെതായ സ്ഥാനം എഴുതിച്ചേര്‍ത്ത ആളാണ്. മിക്കവാറും എല്ലാ രാജ്യങ്ങളുമായി കളിക്കുകയും, പ്രമുഖ കളിക്കാരുടെ വിക്കെറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ ടോന്ടിടോണി ലോകകപ്പില്‍ അവസാന പന്ത് ശ്രീയുടെ കൈകളില്‍ എത്തപ്പെട്ടതും, ഇന്ത്യ കപ്പു നേടിയതുമായ ഒരൊറ്റ നിമിഷം മതി ശ്രീയുടെ പേര് എന്നും ലോക ക്രികെറ്റ് ചരിത്രത്തില്‍ നിലനില്‍ക്കാന്‍. എന്നിട്ടും കേരള ക്രികെറ്റ് അസോസിയേഷന്‍ ശ്രീയോട് അനീതി കാണിക്കുന്നു. പ്രതിഭയും, കഠിന അദ്വാനവും കൊണ്ടാണ് ശ്രീ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. അങ്ങനെയുള്ള ഒരു കളിക്കാരനെ ക്യാപ്റ്റന്‍ സ്ഥാനത് നിന്ന് നീക്കം ചെയ്യുമ്പോള്‍ അത് മുന്‍കൂട്ടി അറിയിക്കനമായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത് നിന്ന് മാറ്റിയതിനു പറയുന്ന ഒരു കാരണം പരിക്ക് എന്നാണ് , അങ്ങനെയെങ്കില്‍ ടീമില്‍ തന്നെ എടുക്കരുതയിരുന്നു. മറ്റൊരു കാരണം പറയുന്നത്, ഇന്ത്യന്‍ ടീമില്‍ ശ്രീയെ എടുത്താലോ എന്ന് വിചാരിച്ചിട്ടാണ് എന്നാണ്, അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതിനു ശേഷം കേരള ടീം പ്രഖ്യാപിച്ചാല്‍ മതി ആയിരുന്നു. ശ്രീ മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു എന്ന് പറയുമ്പോള്‍ , കേരളത്തെ അത്രയേറെ സ്നേഹിച്ച ഒരു കളിക്കാരന്ന്റെ മനസ്സിനേറ്റ മുറിവ് എത്ര വലുതാണെന്ന് നാം തിരിച്ചരിയെണ്ടാതുണ്ട്. ശ്രീയുടെ സ്ഥാനത് ആരായിരുന്നാലും ഇങ്ങനെയോക്കയെ പ്രതികരിക്കൂ. അനീതി കാണുമ്പോള്‍ പ്രതികരിക്കുന്നത് പക്വത ഇല്ലയ്മയാണെങ്കില്‍ ആ പക്വത ഇല്ലായ്മ ആദരംഅര്‍ഹിക്കുന്നതാണ്. ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ അയാളെക്കുറിച്ച് വാ തോരാതെ പറഞ്ഞു കണ്ണീര്‍ പോഴിക്കുന്നതിനെക്കാലും എത്ര മഹത്തരമാണ് അയാള്‍ ജീവിച്ചിരിക്കുമ്പോള്‍ നല്‍കുന്ന പ്രതിഭയെ അന്ഗീകരിക്കുക എന്നത്. ഒരു പക്ഷെ മലയാളികള്‍ മാത്രം മറന്നു പോകുന്നതും അത് തന്നെ ആകാം.....
2010 ജൂൺ 3, വ്യാഴാഴ്‌ച
റോഡു വികസ്സനത്തിന്റെ കാണാപ്പുറങ്ങള്‍ ........
റോഡു വികസ്സനത്തെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്ന കാലമാണല്ലോ ഇത്. ഒരു പക്ഷെ എന്നെ പോലെയുള്ളവരുടെ അനുഭവം പറയുകയാണെങ്കില്‍, സ്കൂളില്‍ പോയിരുന്ന സമയത്ത് ഉണ്ടായിരുന്ന റോഡുകളുടെ അവസ്ഥയ്ക്ക് ഇന്ന് ഓഫീസില്‍ ജോലിക്ക് പോകുന്ന കാലത്തും ഒരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ വാഹനങ്ങളുടെ എണ്ണം അന്ന് ഉണ്ടായിരുന്നതിന്റെ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. ജനത്തിന് ശ്വാസം മുട്ടുകയാണ്. കൃത്യ സമയത്ത് വിദ്യാലയങ്ങളിലും, ഓഫീസുകളിലും എത്തിച്ചേരാന്‍ കഴിയാതെ പാതകളില്‍ കുടുങ്ങി കിടെക്കേണ്ട അവസ്ഥയാണ്. വാഹനങ്ങള്‍ ഓരോ പോയിന്റ് കടക്കാനും മണിക്കൂറുകള്‍ എടുക്കുന്നു. അത്രയേറെ വാഹന ബാഹുല്യം കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ റോഡുകള്‍ ഒരേ നിലയില്‍ തന്നെ തുടരുകയും ചെയ്യുന്നു. അടിസ്ഥാന സൌകര്യ വികസ്സനങ്ങളില്‍ ഒന്നായ റോഡു വികസ്സനം ഒരു രാജ്യത്തിന്‍റെ, ഒരു ജനതയുടെ വികസ്സനതിനു അവശ്യംവേണ്ട ഒന്നാണ്. യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ച് കൊണ്ട് ഇത്തരം വികസ്സന പദ്ധതികളെ അന്ധമായി എതിര്‍ക്കപ്പെടുന്നുണ്ട്. കിനാലൂരയാലും, കഴക്കുട്ടം, ആയാലും, ചേര്‍ത്തല ആയാലും, പാതകള്‍ വികസ്സിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇലാത്ത പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും, ഊതി വീര്‍പ്പിച്ചും, വികസ്സന മുരടിപ്പിന്റെ അരക്ഷിത അവഷ്ട സൃഷ്ട്ടിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അപകടത്തില്‍ പെട്ട ഒരാളെ ആശുപത്രിയില്‍ കൊണ്ട് പോകുന്ന വാഹനത്തിനു കടന്നു പോകാന്‍ പോലും കഴിയാത്ത വണ്ണം വാഹങ്ങള്‍ കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കുന്നു. ഒരു പക്ഷെ അപകടത്തില്‍ പെട്ട ഈ വ്യക്തി സമയത്ത് ചികിത്സ കിട്ടാതെ നടുറോഡില്‍ മരിച്ചാല്‍ ഈ മാധ്യമങ്ങള്‍ തന്നെ സെന്സേഷനാല്‍ ന്യൂസ് ആയി ഇതിനെ ഉയര്‍ത്തി കാട്ടുകയും ചെയ്യും. ഒരു പക്ഷെ റോഡു വികസ്സനത്തെ അനുകുലിക്കുമ്പോള്‍ എനിക്ക് നഷ്ട്ടപ്പെടാന്‍ ഇലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് പറയുന്നവര്‍ ഉണ്ടാകാം. വേദനയുടെ ആഴം വളരെ വലുതാണ്, വേധനിക്കുന്നവരുടെയും, നഷ്ട്ടം അനുഭവിക്കുന്നവന്റെയും പക്ഷത് തന്നെയാണ് ഞാന്‍ ഇപ്പോഴും നില കൊള്ളുന്നത്, അവരുടെ വേദന എന്റെയ് വേദന തന്നെയാണ് , പക്ഷെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ മുഖം തിരിച്ചിട്ടു കാര്യം ഇല്ലല്ലോ. വീടോ സ്ഥലമോ നഷ്ട്ടപ്പെടുന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന നഷ്ട്ടപരിഹാരം ലഭ്ക്കേണ്ടത് ഉണ്ട്. അത് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുംനല്‍കിയിരിക്കുന്നു. അത്തരം സാഹചര്യത്തില്‍ വിവാദങ്ങള്‍ മാറ്റി വച്ച് പുതിയ ഒരു വികസ്സന പുലരിയുടെ ഉദ്ധയത്തിനായി നമുക്ക് അണിചേരാം. ബഹുമാനപ്പെട്ട കേരള ധനകാര്യ മന്ത്രിയുടെയും, വ്യവസായ മന്ത്രിയുടെയും, ദീര്‍ഘ വീക്ഷണതോടെയുള്ള പ്രവര്‍ത്തങ്ങളില്‍ കേരള ജനത ഒന്നടങ്കം പ്രതീക്ഷ അര്‍പ്പിക്കുന്നു.........................
2010 മേയ് 27, വ്യാഴാഴ്‌ച
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി ...........
മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങല്‍ലാണീ മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............
നഷ്ട്ട പ്രണയത്തിന്‍ തേങ്ങല്‍ലാണീ മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............
2010 മേയ് 19, ബുധനാഴ്‌ച
ഇത് മലയാളത്തിന്റെ അവകാശം............
ഇന്ത്യയില്‍ വലുതും ചെറുതുമായ എഴുനനുറോളം ഭാഷകളാണ് ഉള്ളത്. അവയില്‍ സംസ്കൃതം, പേര്‍ഷ്യന്‍, അറബിക് , തമിഴ്, കന്നഡ ,തെലുങ്ക് എന്നീ ആറ് ഭാഷകള്‍ക്ക് മാത്രം ആണ് ക്ലാസിക്കല്‍ പദവി നല്‍കിയിട്ടുള്ളത്. എന്നാല്‍ ക്ലാസിക്കല്‍ പദവിക്ക് തികച്ചും അര്‍ഹതയുള്ള മലയാള ഭാഷയെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ് ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. അതിനു പറയുന്ന ന്യായം മാനദാണ്ട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ്. മാനദാണ്ട്ടങ്ങള്‍ നോക്കിയാല്‍ മലയാളത്തിനു ഒരു കാലത്തും ക്ലാസിക്കല്‍ പദവി കിട്ടീല്ല. അത് കൊണ്ട് മലയാളത്തിന്റെ മഹത്വം കണക്കിലെടുത്ത് ക്ലാസിക്കല്‍ പദവി എത്രയും വേഗം നല്‍കണമെന്ന് അപേഷിക്കുന്നു. സംസ്ഥാന സര്‍ക്കാരും, സാംസ്‌കാരിക കേരളം ഒന്നടന്കവും ആവശ്യപ്പെട്ടിട്ടും ഇതിനു പരിഹാരം കിട്ടാത്തത് തികച്ചും നിര്‍ഭാഗ്യകരം ആണ്. ക്ലാസിക്കല്‍ പദവി കിട്ടുന്ന ഭാഷക്ക് ആ ഭാഷയുടെ വികസ്സനതിനായി നൂറു കോടി രൂപയോളം ലഭിക്കും. കൂടാതെ യുനിവേര്സിടി ഗ്രാന്റ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മികവിന്റെ കേന്ദ്രവും , സര്‍വകലാശാലകളില്‍ പ്രതേക കേന്ദ്രങ്ങളും ലഭിക്കും. മലയാളം ലോകത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാന്‍ കഴിയാത്തവയാണ്. സിനിമ, കല , സാഹിത്യം രാഷ്ത്രിയം, സാമൂഹിക മേഘലകളില്‍ ഒന്നടങ്കം മലയാളത്തിന്റെ കൈയൊപ്പ് വ്യക്തമാണ്. ലോക ചരിത്രത്തില്‍ മലയാളം നല്‍കിയിട്ടുള്ള ഉന്നത സൃഷ്ട്ടികള്‍ മറ്റേതൊരു ഭാഷയിലെക്കാലും മുകളില്‍ ഉള്ളവയാണ്. യാഥാര്‍ത്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും അവ അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ കാണുവാന്‍ ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കാത്തത് നിരാശ ജനകമാണ്. സംസ്ഥാന സര്‍ക്കാരിന്റെയും , സാംസ്‌കാരിക കേരളത്തിന്റെ ഒന്നടന്ക്കം ആവശ്യമായി കണ്ടു എത്രയും വേഗം മലയാളത്തിനു , ആ ഭാഷ അര്‍ഹിക്കുന്ന പരിഗണയും പദവിയും നല്‍കുവാന്‍ കേന്ദ്രത്തില്‍നിന്നു നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം മലയാളം , മലയാളികള്‍ക്ക് പെറ്റമ്മയെ പോലെയാണ്.........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...
-
പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നു...