2009 ജൂൺ 11, വ്യാഴാഴ്‌ച

പ്രണയ ദുഖം

ഭുമിയിലെ ആദ്യത്തെ സ്ത്രീയും പുരുഷനും നമ്മളയിരുന്നെങ്കില്‍
ഒന്നിനെയും പേടിക്കാതെ നമുക്കു പ്രണയിക്കാമായിരുന്നു
ജാതി നോക്കാതെ, മതം നോക്കാതെ നമുക്കു പ്രണയിക്കമായിരുന്നു
ഗാഢമായി പുണരാമായിരുന്നു
ചുടു ചുംബനങ്ങള്‍ ഏകാമായിരുന്നു
നഗ്നത ആവോളം അസ്സ്വതിക്കാമായിരുന്നു
തമ്മിലലിഞ്ഞു ചേരാമായിരുന്നു
ഇന്നും നാം പ്രണയിക്കുന്നു
പക്ഷെ എന്തിനെയൊക്കെയോ നാം പേടിക്കുന്നു
ജാതിയെ, മതത്തെ പേടിക്കുന്നു
പൂര്‍വികര്‍ ചെയ്താ ക്രൂരത
ഗാഢമായി പുണരനാകാതെ
ചുടു ചുംബനങ്ങള്‍ ഏകാനാകാതെ
നഗ്നത അസ്വതിക്കാന്‍ ആകാതെ
തമ്മില്‍ അലിഞ്ഞു ചേരനകാതെ നാം പ്രണയിക്കുന്നു
മുട്ടത്തോട് പൊട്ടിച്ചു പുറത്തുവരാന്‍ ആകാത്ത
കിളി കുഞ്ഞിനെ പോലെ , പ്രണയം -
നമ്മുടെ ഉള്ളില്‍ വച്ചു തന്‍നെ മരിക്കുന്നു.

2009 മേയ് 26, ചൊവ്വാഴ്ച

മഴപെയ്യുകയാണ്

മഴ പൈയ്യുകയാണ്. തെങ്ങോല തലപ്പുകളെ കുളിരണിയിച്ചു കൊണ്ടു മഴ പൈയ്യുകയാണ്. തുറന്നിട്ട ജനല്‍ പാളികള്‍ക്ക്‌ ഇടയിലുടെ മഴയുടെ സൌന്ദര്യം നോക്കി നിന്നപ്പോള്‍ ഓര്‍മ്മകള്‍ ഉണരുകയായി. ഓര്‍മയുടെ ജാലകം തുറക്കുമ്പോള്‍ ബാല്യത്തില്‍ ചെളി വെള്ളത്തില്‍ ചാടി ക്കളിച്ചതും, കളി വഞ്ചികള്‍ ഒഴുക്കിയതും , മഴ നനഞ്ഞു പനി പിടിച്ച കാരണം സ്കൂളില്‍ പോകാന്‍ ആവാതെ വിഴമിച്ചതും ഇന്നലത്തേത് പോലെ തോന്നുന്നു. എനിക്ക് ഒരു സുഹൃത്തിനെ ആദ്യമായി നാഴ്ട്ടപ്പെടുന്നത് ഒരു മഴക്കാലതാണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം . എന്റെ പ്രിയ കുട്ടുകാരന്‍ ശങ്കരന്‍ നമ്പൂതിരി . എനിക്ക് ആദ്യമായി ഒരു മയില്‍ പീലി തുണ്ട് തന്നത് അവനാണ്. എന്നിട്ട് എന്നോട് പറഞ്ഞു. മാനം കാണിക്കാതെ പുസ്തകത്തില്‍ ഒളിച്ചു വൈക്കണം, മയില്‍ പീലി പ്രസവിക്കും ,അപ്പോള്‍ നിനക്കു ഒരുപാടു മയില്‍‌പീലി കുഞ്ഞുങ്ങളെ കിട്ടും ,അപ്പോള്‍ എനിക്കും ഒരു കുഞ്ഞിനെ തരണം. മാനം കാണിക്കാതെ പുസ്തകതാളില്‍ ഒളിപ്പിച്ച മയില്‍ പീലി മുറിക്കു ഉള്ളില്‍ കയറി തുറന്നു നോക്കും , മയില്‍‌പീലി പ്രസ്സവിച്ചോ എന്നറിയാന്‍. അന്നൊരു മഴക്കാലമായിരുന്നു ശങ്കരന്‍ അന്ന് ക്ലാസ്സില്‍ വന്നില്ല. ഉച്ച ആയപ്പ്പോഴേക്കും മഴയ്ക്ക് ശക്തി കുടി. കുറെ കഴിഞ്ഞപ്പോള്‍ ശന്കരനെയും കൂട്ടി അവന്റെ അച്ഛന്‍ വന്നു. അവനെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. എന്നാല്‍ ശങ്കരന്റെ അച്ഛന്‍ ടീച്ചറിനോട് പറഞ്ഞതു കേട്ടപ്പോള്‍ വിഴമം തോന്നി. ശങ്കരന്റെ അച്ചന് സ്ഥലം മാറ്റം കിട്ടി . ടി .സി . വാങ്ങി യാത്ര പറയാന്‍ വന്നതാണ്. എടാ ഞാന്‍ പൂവ്വാന് ? എവിടേക്ക് ?അച്ചന് സ്ഥലം മാറ്റം എന്നാലും അച്ചന് ജോലി ഇവിടെ കിട്ടുമ്പോ തിരിച്ചു വരും . പിന്നെ ഒരു കാര്യം മറക്കല്ലേ ഞാന്‍ തന്ന മയില്‍‌പീലി പ്രസ്സവിച്ചോ ഇല്ലങ്കില്‍ മാനം കാണാതെ സൂക്ഷിച്ചു വൈക്കനെ കുഞ്ഞു വിരിയുമ്പോള്‍ ഒന്നു എനിക്കും തരണേ . മഴയത്ത് അച്ഛന്റെ കൈയും പിടിച്ചു സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോഴും ശങ്കരന്‍ തിരിഞ്ഞു നോക്കി എന്നെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് എത്രയോ മഴക്കാലങ്ങള്‍ വന്നിരിക്കുന്നു. അന്ന് എന്നെ പിരിഞ്ഞ ശങ്കരനെ പിന്നെ ഇന്നുവരെ കണ്ടിട്ടില്ല . എവിടെ ആണെന്നറിയില്ല . ശങ്കരന്‍ നമ്പൂതിരി എന്ന് എവിടെ കേട്ടാലും അത് എന്റെ ശങ്കരന്‍ ആയിരിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട് ,എന്നാലും ഇന്നുവരെയും എന്റെ ശങ്കരനെ എനിക്ക് കണ്ടെത്താനായിട്ടില്ല. ഇന്നീ മഴക്കാലത്തും ഞാന്‍ നിന്നെ കുറിച്ചു ഓര്‍ക്കുന്നു. ഒരു പക്ഷെ നീയും എന്നെ ക്കുറിച്ച് ഓര്‍ക്കുന്നുണ്ടാവും . എന്നെങ്കിലും ഒരു മയില്‍ പീലി കുഞ്ഞിനെയും തേടി നീ വരുമെന്ന പ്രതീക്ഷയില്‍ മാനം കാണിക്കാതെ മയില്‍‌പീലി തുണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചു ഓരോ മഴക്കാലവും ഞാന്‍ കാത്തിരിക്കും.

2009 മേയ് 23, ശനിയാഴ്‌ച

പ്രണയത്തിനും അപ്പുറം

പ്രനയിക്കുവാനെനിക്കിഷ്ട്ടം
നഴ്ട്ട പ്രണയത്തിന്‍ വേദനയും ഏറെ ഇഷ്ട്ടം
ഇനിയും നിന്‍ പ്രണയത്തിനായി ഞാനെന്റെ
ഹൃദയത്തിന്‍ വാതില്‍ തുറന്നു വൈക്കാം
പ്രണയത്തിന്‍ ചെംബനീര്‍ പൂവുമായി
നീയെന്റെ അരികില്‍ അണയുന്ന നാളിനായി

സ്നേഹിക്കുവാന്‍ എനിക്കിഷ്ട്ടം
നഷ്ട്ട സൌഹ്രിധന്ങള്‍ തീരാ വേധന മാത്രമായി
ഇനിയുമൊരായിരം സൌഹ്രിധന്ഗല്ക്കയി
എന്‍ മനസ്സിന്റെ ചെപ്പ് തുറന്നു വൈക്കാം
സൌഹ്രിധ പൂക്കള്‍ തന്‍ ചെണ്ടുമായി
നീ എന്റെ അരികില്‍ അണയുന്ന നാളിനായി

ഒരു കൈയില്‍ പ്രണയത്തിന്‍ ചെമ്പനീര്പൂവും
മറുകൈയില്‍ സൌഹ്രിധ പൂച്ചെണ്ടുമായി
അരികില്‍ നീ അണയുന്ന നേരത്ത്
കൈക്കൊല്വതാരെ ഞാന്‍ നിന്‍
പ്രണയമോ സൌത്രിധമോ
സംശയത്തിന്‍ ചെറു അഗ്നിനാലത്തില്‍
പ്രണയത്തിന്‍ ചെന്ബനീര്‍ വാടിക്കരിയുമ്പോള്‍
മരണത്തിലും വാടാതോര സൌത്രിധതിന്‍
പൂച്ചെണ്ട് ഞാനെട്ടെടുതോട്ടെ .



2009 മേയ് 11, തിങ്കളാഴ്‌ച

ഭാഗ്യദേവത മലയാള സിനിമകകൊരു ഷോക്ക്‌ ട്രീത്മെന്റ്റ്‌

പ്രേക്ഷകര്‍ തിയേറ്ററില്‍ വരുന്നില്ല എന്ന് വിലപിക്കുന്നവര്‍ക്ക് ഉള്ള മറുപടിയാണ്‌ ഭാഗ്യദേവത എണ്ണ ചിത്രം . മലയാളി ഏത് നാട്ടില്‍ ജീവിച്ചാലും എത്ര ഉയരങ്ങള്‍ കീഴടക്കിയാലും നഴ്ട്ടപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു മലയാള മനസ്സുണ്ട് , അത്തരം മലയാള മനസ്സുകളെ തൊട്ടുണര്‍ത്താന്‍ സാധിച്ചതാണ് ഈ ചിത്രത്തിന്റെ വിജയം . ഏറെ നാളുകളായി ചിത്രം പുറത്തിറങ്ങി രണ്ടു നാള്‍ കഴിയുമ്പോള്‍ കാണികളുടെ എണ്ണം കുറയുന്നതായാണ് കണ്ടു വരുന്നതു, എന്നാല്‍ ഭാഗ്യദേവത എന്ന ചിത്രം കാണുന്ന കാണികളുടെ എണ്ണം ഓരോ ദിവസം കഴിയുംതോറും വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത് . എത്ര ലളിതമായ വിഷയമായാലും കാണികള്‍ക്ക്‌ ഇഷ്ട്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കുകയനെന്കില്‍ അവര്‍ ചിത്രത്തെ ഏറ്റെടുക്കും എന്നതിന്റെ തെളിവാണ് ഈ ചിത്രത്തിന്റെ വിജയം സൂചിപ്പിക്കുന്നത്. ചെറിയ സംഭവങ്ങളിളുടെ സമകാലിക സമുഹത്തിന്റെ നേര്‍ചിത്രം വരച്ചു കാട്ടാന്‍ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്. കു‌ട്ടനാടന്‍ ഗ്രാമത്തിന്റെ നിഷ്കളങ്കതയും മനോഹാരിതയും ശുദ്ധ സംഗീതത്തിന്റെ അകമ്പടിയുമായി ഈ ചിത്രം പ്രേക്ഷക മനസ്സില്‍ നിറയുകയാണ്. ഈ അടുത്ത കാലത്തായി മലയാള സിനിമ ലോകത്തുണ്ടായ സംഭവ വികാസങ്ങള്‍ ലജ്ജാകരമാണ് . സിമയായാലും സാഹിത്യമായാലും മറ്റേതൊരു കല ആയാലും ഇത്തരം വേര്‍തിരിവുകള്‍ അതിന്റെ വളര്‍ച്ചയെ മുരടിപ്പിക്കുവനെ വഴി ഒരുക്കു. സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഇത്തരം അന്തര്‍ നാടകങ്ങള്‍ ഇഷ്ടപ്പെടുന്നില്ല .ഇത്തരം പടലപ്പിണക്കങ്ങള്‍ മാറ്റി വച്ചു പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള സിനിമകള്‍ ചെയ്തു മലയാള സിനിമയുടെ വസന്ത കാലത്തിലേക്ക് ഇനിയും മലയാളിത്തമുള്ള കഥകള്‍ ഉണ്ടാവട്ടെ. ഭാഗ്യദേവത പോലുള്ള ചിത്രങ്ങള്‍ക്ക് ഇനിയും കാണികളുടെ എണ്ണം വര്ധിച്ചുകൊണ്ടേ ഇരിക്കും. അര്‍ഹതപ്പീട്ട വിജയം നിഷേടിക്കുന്നവരല്ല മലയാളി പ്രേഷകര്‍ , എന്നാല്‍ അവര്‍ ആഗ്രഹിക്കുന്നത്‌ നല്‍കാനുള്ള ബാധ്യത മലയാള സിനിമാക്കുമുണ്ട്.

2009 മാർച്ച് 26, വ്യാഴാഴ്‌ച

തെരഞ്ഞെടുപ്പ് - ജനാധിപത്യത്തിന്റെ ജീവനാഡി

വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പ് കൂടി ആഗതമായിരിക്കുന്നു. ഒരു ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടിപ്പിനുള്ള പ്രാധാന്യത്തെ ക്കുറിച്ച് നാമെല്ല്ലാം ബോധവന്മാരകെണ്ടാതാണ്. ഒരു ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും ശക്തവും പ്രധന്യമെരിയതുമായ ഒന്നാണ് തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ നാം തെരഞ്ഞെടുക്കുന്ന സ്ഥാനാര്തികള്‍ അതിന് തികച്ചും അര്‍ഹതപ്പെട്ടവരായിരിക്കണം. ഒരു മണ്ഡലത്തിന്റെ ജനങ്ങളുടെ സ്പന്ദനങ്ങള്‍ അറിയുന്ന ആ മണ്ഡലത്തിലെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന , ആ മണ്ഡലത്തിലെ ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്ന സ്ഥാനാര്തികലെയാകണം നാം തെരഞ്ഞെടുക്കേണ്ടത്. മറ്റു എന്തൊക്കെ യോഗ്യതകള്‍ അവകാശപ്പെടാന്‍ കഴിയുന്നവരായാലും സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അവര്‍ പറയാതെ തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന , അവരോടൊപ്പം എന്ത് പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം നില്ക്കുന്ന സ്ഥാനര്തികലെയാകണം നാം തെരഞ്ഞെടുക്കേണ്ടത്. അല്ലാതെ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം ഇറക്കുമതി ചെയ്യുന്ന സ്ഥാനാര്‍ത്തികളെ അല്ല വിജയിപ്പിക്കേണ്ടത്. ജനാതിപത്യം അത് പൂര്ണ്ണ ലക്ഷ്യത്തില്‍ എത്തണമെങ്കില്‍ തെരഞ്ഞെടുപ്പു സുതാര്യമാകണം . മാത്രമല്ല സ്ഥാനാര്തികള്‍ അവരുടെ മണ്ഡലങ്ങളില്‍ മുന്പ് നടത്തിയിട്ടുള്ള ചെറിയ തോതിലുള്ള പ്രവതനങ്ങളെയും വിലയിരുതിയാകണം വോട്ട് നല്‍കേണ്ടത്. പെട്ടെന്ന് ഒരു ദിവസം പൊട്ടി മുളക്കുന്ന സ്ഥാനാര്‍ത്തികളെ തള്ളിക്കാളയുക തന്നെ വേണം. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രം മണ്ഡലങ്ങളില്‍ കാണപ്പെടുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സാധാരണക്കാര്‍ക്ക് ഒരു നോക്ക് കാണുവാന്‍ പോലും വിധത്തില്‍ മാറാന്‍ സാധ്യതയുള്ള സ്ഥനാര്തികളെ എന്തിന് നാം തെരഞ്ഞെടുക്കണം . ജനാധിപത്യത്തിന്റെ ജീവനാഡിയായ തെരഞ്ഞെടുപ്പില്‍ നാം നമ്മുടെ അധികാരം തീര്ച്ചയായും വിനിയോങിക്കെണ്ടതും നമ്മുടെ പ്രശ്നങ്ങളില്‍ ഒപ്പം ഉണ്ടായിരിക്കുകയും ചെയ്യുന്ന സ്ഥാനര്തികളെ തെരഞ്ഞെടുക്കെണ്ടാതുമാണ്. ഇറക്കുമതി ചെയ്യപ്പെട്ടവര്‍ക്ക് അധിക യോഗ്യതകള്‍ ഉണ്ടെങ്കില്‍ അവര്‍ രാജ്യസഭയില്‍ മല്സരിക്കട്ടെ. നമുക്കു നമ്മുടെ സ്വന്തം പ്രതിനിധികള്‍ മതി. അങ്ങനെ വോട്ടുകള്‍ ശരിയാം വണ്ണം ഉപയോഗപ്പെടുത്തി നമുക്കു ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ കാവല്‍ ഭാടന്മാരായി മാറാം.

2009 മാർച്ച് 5, വ്യാഴാഴ്‌ച

സാമ്പത്തിക മാന്ദ്യം - യാഥാര്‍ത്യവും പുകമരയും

ലോകം സമ്ബതിക പ്രതി സന്ധി നേരിടുകയാണ്. ആഗോള വല്ക്കരനതിന്റെയും മറ്റും ഫലമായി ഈ സാമ്ബ്ബതിക പ്രതിസന്ധി എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇന്ത്യയെ പോലെ കരുത്തുറ്റ സമ്പത്ത് വ്യവസ്ഥയുള്ള ഒരു രാജ്യം പിടിച്ചു നില്ക്കുന്നു എങ്കിലും പ്രത്യാഘാതങ്ങള്‍ ഇവിടെയും കണ്ടു തുടങ്ങിയിട്ടുണ്ട്. ഐ ടി മേഘലയില്‍നിന്നും ഗള്ഫ് രാജ്യങ്ങളില്‍ നിന്നും ധാരാളം പിരിച്ചു വിടല്‍ ഭീഷണികള്‍ നേരിടുകയാണ്. ടെക്നോ പാര്ക്ക് ഉള്പ്പീടെ ഉള്ള ഐ. ടി. ആസ്ഥാനങ്ങളില്‍ നിന്നും ധാരാളം യുവാക്കളെ പിരിച്ചു വിടുകയോ അവരുടെ സംബലം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. മാന്ദ്യത്തെ അതി ജീവിക്കുവാനുള്ള വഴികള്‍ നല്ലത് തന്നെ. അത്തരം വഴികള്‍ ആലോചിക്കുമ്പോള്‍ തന്നെ അത് യുവാക്കളുടെ സംബലം വെട്ടിക്കുറച്ചു കൊണ്ടോ ,അവരെ പിരിച്ചു വിട്ടു കൊണ്ടോ ചൈയ്യേണ്ടാതല്ല . യുവാക്കളെ പിരിച്ചു വിടുന്ന കമ്പനികള്‍ ഒന്നു ആലോചിക്കണം നിങ്ങള്ക്ക് വേണ്ടി ഈ യുവാക്കള്‍ നല്കിയ സംഭാവനകള്‍ വളരെ വലുതാണ്‌. സമ്ബതിക മാന്ദ്യവും ഉയര്ച്ചയുമൊക്കെ ഒരു സമ്പദ് വ്യവസ്ഥയില്‍ സാധാരണമാണ്. അത്തരം സാഹചര്യങ്ങളില്‍ യുവാക്കള്‍ക്ക് കുടുതല്‍ ആത്മ വിസ്വസ്സവും സംരക്ഷണവും നല്‍കേണ്ട കമ്പനികള്‍ ഒരു സുപ്രഭാതത്തില്‍ യാതൊരു മുന്നറിയിപ്പും കുടാതെ അവരെ പിരിച്ചു വിടുന്നത് കടുത്ത വന്ച്ചനയാണ്. തൊഴില്‍ സ്ഥാപനങ്ങളില്‍ പണി എടുക്കുന്ന യുവാക്കളുമായി പൊതുവായ ചര്‍ച്ചയില്‍ കുടി മാന്ദ്യം പരിഹരിക്കുവാനുള്ള മാര്‍ഗങ്ങള്‍ ആരായുകയും കുടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സജ്ജരാകുകയുമാണ് അധികൃതര്‍ ചെയ്യേണ്ടത്. അതുപോലെ ഇന്ത്യയുടെ പ്രതേകിച്ചു കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ ഗള്ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്ന മലയാളികള്‍ ഉള്പ്പെടെ ഉള്ള ആയിരക്കണക്കിന് ആളുകള്‍ മടങ്ങി വരവിനുള്ള തയ്യാറെടുപ്പിലാണ്. അവര്ക്കു സംരക്ഷണം നല്‍കുവാനും ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുവാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാരാകെണ്ടാതാണ്. പ്രവാസി കാര്യ ക്ഷേമ വകുപ്പുമായി ചേര്ന്നു ക്ഷേമ പട്തതികള്‍ ആവിഷ്കരിക്കുകയും അവര്ക്കു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യേണ്ടതാണ് . ഈ അവസ്ഥയെ കൂട്ടായ പ്രവര്തനതിളുടെ പ്രധിരോധിച്ചു കൊണ്ടു കൂടുതല്‍ കരുത്തുറ്റ ഒരു സമ്പത്ത് വ്യവസ്ഥക്ക് വേണ്ടി നമുക്കു പരിശ്രമിക്കാം. സമ്പത്ത് വ്യവസ്ഥകള്‍ മെച്ചപ്പെടുകയും ഇന്നത്തേതിലും മെച്ചപ്പെട്ട തോഴിലവസ്സരങ്ങളും വേതനവും നിങ്ങളെ തേടി എത്തുകയും ചെയ്യും. അപ്പോഴും ഓരോര്മപ്പെടുതലായി ഈ മാന്ദ്യവും അത് മൂലമുണ്ടായ പ്രത്യാഘാതങ്ങളും ഓര്‍മയില്‍ ഉണ്ടാവണം . ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാന്‍ നമുക്കു ഒരുമിച്ചു പ്രവര്‍ത്തിക്കാം . ജയരാജ് മുരുക്കുംപുഴ -9349025945

2009 ഫെബ്രുവരി 24, ചൊവ്വാഴ്ച

ഹേ ഐശ്ശര്യ , ഇറ്റ്സ് നോട് ജസ്റ്റ് അനോതെര്‍ ഫിലിം

രാജ്യത്തിന്റെ യെശ്ശസ്സു വാനോളം ഉയര്‍ത്തിയ റഹ്മാനും രസ്സുളിനും ഒരായിരം അഭിനന്ദനങള്‍. എത്ര വിമര്‍ശനങ്ങള്‍ ഉണ്ടായാലും തങ്ങളില്‍ വന്നു ചേര്ന്ന കര്‍മം ആത്മവിശ്വാസത്തോടെ പുര്നതയില്‍ എത്തിച്ത്തിനുള്ള അംഗീകാരമാണ് ഈ ഒസ്കാരുകള്‍ . എന്തിനേയും വിമര്‍ശിക്കാന്‍ സ്വാതന്ത്രിയം ഉള്ളപ്പോള്‍ തന്നെ നമ്മള്‍ വിമര്‍ശിക്കുന്ന സംഭവത്തില്‍ നന്മയുടെ, സ്നേഹത്തിന്റെ , പ്രതീക്ഷയുടെ , അന്ഗീകാരത്തിന്റെ ഒരംശം ഉണ്ടെങ്കില്‍ അത് വിളിച്ചു പറയാനുള്ള ആര്‍ജ്ജവം ഉണ്ടാകണം. കുറെ നാളുകള്‍ക്കു മുന്പ് കാന്‍ ഫിലിം ഫെസ്ടിവേലിനു എത്തിയ ഐശ്ശ്വരിയ രായിയോടു ഒരു പത്ര പ്രവര്‍ത്തകന്‍ സ്ലം ഡോഗ് എന്ന ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ , വളരെ ഉധസീനതയില്‍ ഇറ്റ്സ് ജസ്റ്റ് അനോതെര്‍ ഫിലിം , ഇതു മറ്റേതൊരു ചിത്രവും പോലെ അല്ലാതെ ഇതു കൊണ്ടു യാതൊരു നേട്ടവും എല്ലാ എന്ന് പരിഹസ്സ പുര്‍വ്വം മറുപടി നല്കി. അത് കേട്ടപ്പോള്‍ വലിയ വിഷമം തോന്നി. കാരണം ആ ചിത്രം എങ്ങനെയോ ആയിക്കോട്ടെ പക്ഷെ ആ ചിത്രത്തിന് ഇന്ത്യക്കാര്‍ നല്കിയ സംഭാവനകലോ ആചിത്രം ഇന്ത്യക്കാര്‍ക്ക് നല്കുന്ന നേട്ടങ്ങളോ വിലയിരുത്താതെ വളരെ പരിഹസ്സ രുപേനയാണ് ഐശ്വരിയ പ്രതികരിച്ചത്. ഇന്നിപ്പോള്‍ ഐശ്വരിയ ഉള്പ്പെടെ ഉള്ള ഏതൊരു ഇന്ത്യക്കാരനും മറ്റേതൊരു ചിത്രത്തെയും പോലെ സ്ലാംടോങിനെ മാറ്റി നിര്‍ത്താന്‍ സാധിക്കുമോ. എന്റെ ലേഖനങ്ങള്‍ വായിക്കുന്ന ആയിരങ്ങള്‍ ഉണ്ട് . എന്നാല്‍ ഐശ്വര്യയെ പ്പോലെ ഉള്ള ഒരാളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്ന കോടി ജനങ്ങളുണ്ട്‌ . അപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകുടി വിശാല മനസ്സില്‍ കാനെണ്ടിയിരുന്നില്ലേ . കൊട്ടാര കേട്ടിലോ , മനിമാളികയിലോ കഴിയുന്നത്‌ കൊണ്ടു മാത്രം ഒരാള്‍ ശ്രേഷ്ട്ടനാകുന്നില്ല , ചേരിയില്‍ കഴിയുന്നത്‌ കൊണ്ടു ഒരാള്‍ മോശ ക്കാരനും ആകുന്നില്ല. എല്ലാവരും രക്തവും, മാംസവും ചേര്ന്ന ശരീരതാലും അതിനുള്ളിലെ മനസ്സിനാലുമാണ് ശ്രിസ്ട്ടിക്കപെട്ടിരിക്കുന്നത്. സ്നേഹം, നന്മ , കാരുണ്യം , സഹാനുഭുതി, പ്രവര്‍ത്തികളിലെ നിര്‍മലത, വിശാലമായ കാഴ്ചപ്പാട് ഇവയൊക്കെ തന്നെയാണ് മനുഷ്യന്റെ ശ്രേഷ്ട്ടത നിര്‍ണയിക്കുന്നത്. അത് മനിമാളികയായാലും ചേരിയില്‍ ആയാലും . താനെഴുതുന്നത് യാഥാര്‍ഥ്യം ആവുക എന്നതാണ് ഏതൊരു എഴുത്തുകാരനെ സംബന്ധിച്ചും സംതൃപ്തി നല്കുന്നത് . ഞാനെഴുതിയ സ്ലാംടോഗ് മിളിനെര്‍ -കാഴ്ചയുടെ കാണാപ്പുറങ്ങള്‍ എന്ന ലേഖനം വായിച്ചു ധാരാളം പേര്‍ അഭിപ്രായം അറിയിച്ചിരുന്നു .ഇന്നിപ്പോള്‍ ഓസ്കാര്‍ പ്രഖാപനം കഴിഞ്ഞപ്പോള്‍ അതിലും ഏറെപ്പേര്‍ അഭിപ്രായങ്ങള്‍ അറിയിക്കുന്നു. സാഹിത്യ , സാംസ്‌കാരിക , സിനിമ , മാധ്യമ രംഗം ഉള്ളവരും എന്റെ സ്നേഹിതരും ഉള്പ്പെടെ ഉള്ള നിങ്ങളുടെ എല്ലാം അഭിപ്രായങ്ങള്‍ എന്റെ സത്യാസന്ധമായ എഴുത്തിനു കിട്ടിയ അന്ഗീകാരമായി കരുതുന്നു. ഇനിയും നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ഉണ്ടാകുമല്ലോ. റഹ്മാനും പൂക്കുട്ടിക്കും ഒരിക്കല്‍ കുടി ഹൃദയം നിറഞ്ഞ അഭിനന്ദനങള്‍ . ജയരാജ് മുരുക്കുംപുഴ - 9349025945

2009 ഫെബ്രുവരി 12, വ്യാഴാഴ്‌ച

പ്രണയവര്‍ണങ്ങള്‍

കുളിര്‍മഞ്ഞും ഇളംവെയിലും പ്രണയം കൈ മാറുന്ന ,നിരനിരയായി നിറയെ പുത്ത് നില്ക്കുന്ന വാക മരങ്ങള്‍ നിറഞ്ഞ പാതയോരത്ത് അന്ന് ആദ്യമായി അവര്‍ കണ്ടുമുട്ടി. യാദ്രിചികമാണോ അതോ മനപൂര്‍വമാണോ എന്തായാലും പിന്നീടും പല തവണകള്‍ അവര്‍ തമ്മില്‍ കാണാനിടയായി . ആ കണ്ടുമുട്ടലുകള്‍ക്കിടയില്‍ എപ്പോഴോ അവന്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി, അവള്‍ അവനെയും. പിന്നീടെപ്പൊഴോ കണ്ടുമുട്ടിയപ്പോള്‍ , വാക മരത്തിലെ ചുവന്ന പൂക്കള്‍ മെല്ലെ താഴേക്ക്‌ അടര്‍ന്നു വീഴുന്നത് പോലെ അവന്റെ പ്രണയം അവളോട്‌ പറഞ്ഞു "എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. .അത് കേട്ട് അവളുടെ മുഖം വാകപൂവ് പോലെ ചുവന്നു. അവളുടെ ചുണ്ടുകള്‍ വിറച്ചു . എനിക്കും നിന്നെ ഒരുപാടു ഇഷ്ടമാണ് ,അവള്‍ അത് പറഞ്ഞപ്പോള്‍ അവളുടെ മുഖത്തുണ്ടായ തിളക്കം അത് നാളിതുവരെ മറ്റൊരിടത്തും അവന്‍ കണ്ടിരുന്നില്ല. ഈ ലോകം തന്നെ തന്റെ കാല്‍ ചുവട്ടില്‍ എന്ന് അവന് തോന്നി. അവരുടെ സ്നേഹ പ്രകടനത്തില്‍ പങ്കു ചേര്‍ന്നത്‌ പോലെ വാകമരങ്ങള്‍ ചുവന്ന പൂക്കള്‍ പൊഴിച്ചു കൊണ്ടേയിരുന്നു. പിന്നെയും പല തവണകള്‍ അവര്‍ കണ്ടുമുട്ടി .അപ്പോഴെന്നോ ഒരിക്കല്‍ കൂടി അവന്‍ പറഞ്ഞു . എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. അത് കെട്ട് അവള്‍ ചിരിക്കാന്‍ തുടങ്ങി. എനിക്കും ഇഷ്ടമാണ് ചിരി നിര്‍ത്താതെ തന്നെ അവള്‍ പറഞ്ഞു. അവളുടെ സ്നേഹത്തിന്റെ ആഴം കുറഞ്ഞു വരന്നത് പോലെ അവന് തോന്നി . പിന്നെയും വാകമരങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്തു. അപ്പോഴും അവരുടെ സമാഗമങ്ങള്‍ തുടര്‍ന്ന് കൊണ്ടേ യിരുന്നു. എങ്കിലും അവളുടെ സ്നേഹത്തിന്റെ മാറ്റ് ഒന്നു കൂടി അറിയണമെന്ന് അവന് തോന്നി . ഒരിക്കല്‍ കൂടി അവന്‍ അവളോട്‌ പറഞ്ഞു എന്ക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. പതിവുപോലെ അവള്‍ ചിരിക്കാന്‍ തുടങ്ങി , എനിക്കും എന്ന്ന ഒറ്റ വാക്കില്‍ ഉത്തരം ഒതുക്കുകയും ചെയ്തു. അവളുടെ സ്നേഹത്തെ ക്കുറിച്ചുള്ള അവന്റെ അശാന്കകള്‍ക്ക് ഒന്നു കൂടി കനം വച്ചു. എന്നായാലും അവളുടെ സ്നേഹം പൂര്‍ണമായി തനിക്ക് തിരികെ കിട്ടും എന്ന് അവന് ഉറപ്പുണ്ടായിരുന്നു. അങ്ങനെ കുളിര്‍മഞ്ഞും ഇളംവെയിലും പ്രണയം കൈ മാറുന്ന നിരനിരയായി നിറയെ പൂത്തുനില്‍ക്കുന്ന വാകമരങ്ങള്‍ നിറഞ്ഞ പാതയോരത്ത് ഒരിക്കല്‍ കൂടി അവര്‍ കണ്ടുമുട്ടി. അവളുടെ സ്നേഹത്തെ കുറിച്ചുള്ള ആശങ്കകള്‍ എങ്ങനെ അവളെ അറിയിക്കും അവള്‍ തെറ്റി ധരിച്ചാലോ .അവളുടെ സ്നേഹം പൂര്‍ണമായി തിരികെ കിട്ടുമെന്ന് അവന്റെ മനസ്സു പറഞ്ഞു കൊണ്ടേയിരുന്നു. വാകപൂക്കള്‍ നിറഞ്ഞ പാതയോരത്ത് നിന്നുകൊണ്ട്‌ അവന്‍ ഒരിക്കല്‍ കൂടി അവളോട്‌ പറഞ്ഞു എനിക്ക് നിന്നെ ഒരുപാടു ഇഷ്ട്ടമാണ്. അവളുടെ മറുപടി എന്താകും , അവന്റെ ഹൃദയതാളം വേഗത്തിലായി, ഇളം മഞ്ഞിലും അവന്‍ വിയര്‍ക്കാന്‍ തുടങ്ങി ,അവന്‍ കണ്ണുകള്‍ മെല്ലെ അടച്ചു അവളുടെ മറുപടിക്കായി കാതോര്‍ത്തു. പെട്ടെന്നാണ് അവളുടെ മറുപടി അവന്റെ കാതുകളില്‍ മുഴങ്ങിയത്. എനിക്കും നിന്നെ ഒരുപാടു ഇഷ്ടമാണ് ,പ്രണയത്തിന്റെ തീവ്രതകളെല്ലാം ആവാഹിച്ച മറുപടിയില്‍ അവളുടെ സ്നേഹത്തിന്റെ ആഴം അവന്‍ തിരിച്ചറിഞ്ഞു. അവന് തന്നെത്തന്നെ വിശ്വസിക്കാന്‍ ആയില്ല . അവന്‍ പതിയെ കണ്ണുകള്‍ തുറന്നു , എന്നാല്‍ അവള്‍ അടുത്തുണ്ടായിരുന്നില്ല . അവന്‍ ചുറ്റും നോക്കി, അവളെ കാന്നുന്നില്ല , വാകപ്പൂക്കള്‍ നിറഞ്ഞ പാതയിലേക്ക് കണ്ണോടിച്ചപ്പോള്‍ മറ്റൊരാളുടെ കൈയും പിടിച്ചു കൊണ്ടു അവള്‍ നടന്നകലുന്നത് അവന്‍ കണ്ടു, അവളുടെ സ്നേഹത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏറ്റു വാങ്ങാന്‍ എത്തിയ പുതിയ അതിഥി യോട് അപ്പോഴും അവള്‍ പറയുന്നുണ്ടായിരുന്നു എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ് ,അപ്പോഴും വാക മരങ്ങളില്‍ നിന്നു ചുവന്ന പൂക്കള്‍ അടര്‍ന്നു വീഴുന്നുണ്ടായിരുന്നു............

2009 ജനുവരി 28, ബുധനാഴ്‌ച

സ്ലം ഡോഗ് മില്ലയാനാര്‍ -കാഴ്ച്ചയുടെ കാണാപ്പുറങ്ങള്‍

ഇന്ത്യയെ പോലെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം അവകാശപ്പെടാന്‍ തക്ക ഒരു രാജ്യവും ലോകത്തില്ല. ഒരു ചിത്രം കാണുന്നത് മുലം തകര്ന്നു പോകാന്‍ തക്ക വിധം ധുര്‍ബലമാണോ ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം .ശ്രീ അമിതാഭ് ബച്ചനും , ശ്രീ അറിഞ്ടാം ചൌധരിയും പ്രസ്താവിക്കുന്നത് കേട്ടാല്‍ നമുക്കു അങ്ങനെ സംശയിക്കേണ്ടി വരും. ഇന്ത്യയെ അപമാനിക്കാന്‍ വേണ്ടി മാത്രം ഫോക്കസ് ചെയ്യുകയാണ് ഈ ചിത്രം ചെയ്തതെങ്കില്‍ അത് തെറ്റാണെന്ന് പറയാം. എന്നാല്‍ യാധര്ത്യങ്ങളെ നാം വിസ്മരിച്ചു കുടാ. മുഴു പട്ടിണിയുടെയും ,അര്‍ദ്ധ പട്ടിണിയുടെയും ,ചുവന്ന തെരുവിന്റെയും ,വര്ങിയ സന്ഘട്ടനങളുടെയും എത്ര മറക്കാന്‍ ശ്രമിച്ചാലും സാധിക്കാത്ത വികൃതമായ ഒരു വശം ഇന്ത്യയിലുമുണ്ട്. അത് ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലാ രാജ്യങ്ങള്‍ക്കും അത്തരം കഥകള്‍ പറയാനുണ്ട്. അപ്പോള്‍ പിന്നെ ഇന്ത്യയെ മാത്രം ഫോക്കസ് ചെയ്തു ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശ്ശസ്സിനു കളങ്കം വരുത്തിയിരിക്കുന്നു എന്ന് ഒരു പക്ഷം പറയുമ്പോള്‍ , എന്റെ അഭിപ്രായം മറ്റൊന്നാണ്‌ . ഇന്ത്യന്‍ യുവത്വത്തിന്റെ പോരാട്ട വീര്യത്തിന്റെയും വിജയ തൃഷ്ണ ക്കുമുള്ള അന്ഗീകാരമാണ് ഈ ചിത്രം. ലോകത്ത് ഒരു രാഷ്ട്രത്തിനും അവകാശപ്പെടാനില്ലാത്ത മതേതരവും സാംസ്കാരികവും സാമുഖികവുമായ സംസ്ക്രിതിയുള്ള ഇന്ത്യയെപ്പോലെ ഒരു രാജ്യത്തെ ഒരു ചിത്രം കൊണ്ടു തകര്‍ക്കാന്‍ ലോകത്തില്‍ ഒരു ശക്തിക്കും കഴിയുകയില്ല, . എന്നാല്‍ എന്ത് കൊണ്ടു ഇന്ത്യയിലെ ഒരു യുവാവിനെ കേന്ദ്ര കഥാപാത്രമാക്കി എന്നാലോചിക്കുമ്പോള്‍ തോന്നുന്നത് , മറ്റൊരു രാജ്യത്തിലെയും യുവാക്കളെ ഇന്ത്യന്‍ യുവാക്കളുടെ സ്ഥാനത്ത് പ്രതിഴ്ട്ടിക്കാന്‍ ലോകത്തിലെ ഒരു സംവിധായകനും സാധിക്കുകയില്ല. കാരണം ഇന്ത്യന്‍ യുവത്വം അത് ചേരിയില്‍ ആയാലും മറ്റു എവിടെ ആണെന്കിലും , ഇന്ത്യന്‍ യുവാക്കളുടെ ധൈര്യവും അറിവും തീഴ്നതയും, അനുഭവങ്ങളുടെ കരുത്തും ലോകത്തില്‍ മറ്റൊരു യുവത്വത്തിനും അവകാശപ്പെടാന്‍ കഴിയില്ല. അത്രമേല്‍ ഇന്ത്യന്‍ യുവത്വം ലോകത്തിലെ മറ്റേതൊരു യുവത്വത്തിനും മുകളിലാണ്. ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയായ ഓസ്കാര്‍ നേട്ടം വരെ റഹ്മാനും , രസ്സുല്‍ പുക്കുട്ടി എണ്ണ മലയാളിയുമുല്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഏതാപ്പെടുമ്പോള്‍ തന്നെ ഇന്ത്യന്‍ യുവത്വത്തിന്റെ ശക്തി നാം തിരിച്ചറിയേണ്ടതുണ്ട്. അതിനാല്‍ റഹ്മാനും രസ്സു‌ല്‍ പുക്കുടിക്കും കിട്ടുന്ന ഒസ്കാരുകള്‍ കാട്ടി ലോകത്തോട്‌ ഇന്ത്യന്‍ യുവത്വത്തിന്റെ ശക്തി വിളിച്ചറിയിക്കാം . എന്തൊക്കെ പ്രതിസ്സന്ധികള്‍ ഉണ്ടായാലും ഇന്ത്യന്‍ യുവത്വത്തിന്റെ മുന്നേറ്റം തടയാന്‍ ഒരു ശക്തിക്കുമാവില്ല. അതിനാല്‍ ഈചിത്രം ഇന്ത്യന്‍ യുവത്വത്തിന്റെ പോരാട്ട വീര്യതിനും വിജയ തൃഷ്ണ ക്കുമുള്ള അന്ഗീകാരമായി കണക്കാകാം .

2009 ജനുവരി 16, വെള്ളിയാഴ്‌ച

റിയാലിറ്റി ഷോ

ഓരോ സെക്കംടുംഓരോ ഉഗാങ്ങളായി രാഹുലിനു തോന്നി. എത്രയും പെട്ടെന്ന് ഇതൊന്നു അവസ്സനിചിരുന്നെന്കില്‍ ,ഏറ്റവും ജന പ്രീതി ആര്‍ജിച്ച റിയാലിറ്റി ഷോയുടെ സെമിഫൈനലിന്റെ എലിമിനറേന്‍ റൌണ്ട് പുരോഗമിക്കുകയാണ്. ഇനി താനും അരവിന്ദും മാത്രം ,അതിലൊരാള്‍ പുറത്താകും ഒരാള്‍ ഫൈനലില്‍ എത്തും . പുറത്തായവരുടെ കണ്ണുനീരും ഫൈനലില്‍ എത്തിയവരുടെ സന്തോഷവും ഒന്നും രാഹുല്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .കാരണം താന്‍ പുറത്തായി എന്ന പ്രഹ്യപനമ് കെല്ക്കാന് മാത്രമായി അവന്‍ മനസ്സിനെ പാകപ്പെടുതുകയായിരുന്നു .അരവിന്ധുമായി താരതമ്യം ചെയ്യുമ്പോള്‍ തന്റെ പാട്ടു അത്ര മികച്ചതോന്നുമല്ല എന്ന് രതുലിനു തന്നെ അറിയാം . അവതാരക രണ്ജിത അസ്വസ്സിപ്പിക്കാന്‍ പറഞ്ഞതൊന്നും രാഹുല്‍ കേട്ടതെ ഇല്ല. അവസ്സാനം സെലിബ്രിടി ഗസ്റ്റ് ആയി വന്ന നയന്‍‌താര റിസള്‍ട്ട് കവര്‍ തുറന്നു .ഫൈനലില്‍ എത്തിയത് രാഹുല്‍. പ്രേക്ഷകരുടെ എസ് എം എസ്സുകളുടെ പിന്‍ബലത്തില്‍ അരവിന്ദിനെ പിന്തള്ളി രാഹുല്‍ ഫൈനലില്‍ കടന്നു . രാഹുല്‍ ഇന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, . അരവിന്ദിന്റെ ദുഖം കണ്ണ് നീരായി ഒഴുകിയപ്പോള്‍ രാഹുല്‍ അരവിന്ദിനെ കെട്ടിപ്പിടിച്ചു. താനല്ല യഥാര്‍ത്ഥ വിജയി അരവിന്ധനെന്നു പറയുകയും ചെയ്തു. പക്ഷെ കാര്യം ഇല്ലല്ലോ. പ്രേക്ഷകര്‍ രാഹുല്‍ ഇന് നല്കിയ പിന്തുണ അത്ര ശക്തം ആയിരുന്നു. വീടിലേക്ക്‌ ഉള്ള മടക്ക യാത്രയില്‍ രാഹുല്‍ ഇന്റെ മനസ്സില്‍ സന്തോഷം തിര തല്ലുക ആയിരുന്നു. സ്റ്റുഡിയോ കടന്നു രാഹുല്‍ ഇന്റെ ബൈക്ക് മെയിന്‍ റോഡിലേക്ക്‌ കടന്നു. ഫൈനലില്‍ എത്തിയ ആഹ്ലാദത്തില്‍ എതിരെ വന്ന വാഹനങ്ങള്‍ ഒന്നും രാഹുല്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല . പെട്ടെന്നാണ് എതിരെ വന്ന ടിപ്പര്‍ ലോറി രാഹുല്‍ ഇന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. അമ്മേ എന്ന നിലവിളി ഓടെ രാഹുല്‍ റോഡിലേക്ക്‌ തെറിച്ചു വീണു. വീഴ്ശ്ചയില്‍ തല പൊട്ടി രക്തം ഒഴുകാന്‍ തുടങ്ങി . രാഹുല്‍ ഇന്റെ ബോധം നശിച്ചു തുടങ്ങിയിരുന്നു. അര്‍ദ്ധ ബോധ അവസ്ഥയില്‍ അവന്‍ വിളിച്ചു പറഞ്ഞു -ആരെങ്കിലും എന്നെ ഹോസ്പിറ്റലില്‍ എത്തിക്കണേ അല്ലെങ്കില്‍ ഞാന്‍ മരിച്ചു പോകും. ചുറ്റും കുടി നിന്നവര്‍ ഓരോ അഭിപ്രായം പറഞ്ഞതല്ലാതെ സഹായിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ നിരങ്ങി നിരങ്ങി രാഹുല്‍ ഓരോ ആളുകളുടെ മുന്നിലും കൈ കൂപ്പി യാചിച്ചു. തന്റെ ജീവന്‍ രക്ഷിക്കാന്‍ ആരെങ്കിലും മുന്നോട്ട് വരനെ എന്ന് പൊട്ടി ക്കരഞ്ഞുകൊണ്ട് പറഞ്ഞു. കണ്ടവര്‍ കണ്ടവര്‍ അയ്യോ പാവം എന്ന് പറഞ്ഞതല്ലാതെ ഒരു സഹായവും ചെയ്തില്ല. ഒരല്‍പം വെള്ളം എങ്കിലും തരണേ എന്ന് പറഞ്ഞു കൊണ്ടു രാഹുല്‍ ബോധം അറ്റ് റോഡില്‍ നിലം പതിച്ചു. ഏതോ റിയാലിറ്റി ഷോ കണ്ടു രസിക്കുന്ന മട്ടില്‍ ആളുകള്‍ അപ്പോഴും രാഹുല്‍ ഇന് ചുറ്റും കൂടി നില്‍ക്കുന്നുണ്ടായിരുന്നു.

2009 ജനുവരി 7, ബുധനാഴ്‌ച

മാറ്റുവിന്‍ ചട്ടങ്ങളെ

നിയമ പരിഷ്കരണ കമ്മിഷന്റെ ശുപാര്‍ശകള്‍ വളരെയധികം സ്വാഗതാര്‍ഹമാണ്. ബഹു ഭാര്യത്വം , ശാന്തി നിയമനം , ദയാവധം , ഹര്‍ത്താല്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം കമ്മിഷന്‍ കാലാനുസൃതമായ മാറ്റം ഉള്കൊണ്ടിരിക്കുന്നു. നിയമങ്ങള്‍ ശ്രിഷ്ടിക്കപ്പെടുമ്പോള്‍ അവ എന്നും ഒരു പോലെ നിലനില്‍ക്കപ്പെടെണ്ടാവയല്ല . കാലങതിക്കനുസ്സരിച്ചു മാറ്റങ്ങള്‍ അനിവാര്യമാണ് താനും. അത്തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ ചില കോണുകളില്‍ നിന്നു എതിര്‍പ്പുകള്‍ ഉണ്ടാവുക സ്വാഭാവികം. എന്നിരുന്നാലും സമുഹത്തിന് നന്മക്കു ഉതകുന്ന തരത്തിലുള്ള നിയമ പരിഷ്ക്കാരങ്ങള്‍ ഞാനുള്‍പ്പെടെയുള്ള വളരെ സാധാരണക്കാരായ ജനങ്ങള്ക്ക് പ്രതീക്ഷക്കു വക നല്കുന്നു.

ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കാതെ മരണത്തെക്കാള്‍ ഭയാനകവും ഭീധിതവും ധാരുനവും ദയനീയവും നിസ്സഹായവുമായ അവസ്ഥയില്‍ കഴിയുന്ന ഒരാള്‍ക്ക്‌ ദയാവധം അനുഗ്രഹമാണ് . എന്നാല്‍ ഇതിനെ ചൊല്ലി ചില കോണുകളില്‍ നിന്നും ഉയരുന്ന അഭിപ്രായങ്ങള്‍ ബാലിശമാണ് . അത്തരക്കാര്‍ പറയുന്നതു തോന്നുട്ടി ഒന്‍പതു ശതമാനം ജനങ്ങളും ദൈവ വിസ്വസ്സികലയിട്ടുള്ള നാട്ടില്‍ ദയാവധം അനുവദിക്കരുത് എന്നാണ്. അപ്പോഴാണ് നമ്മള്‍ മറു ചോദ്യം ഉന്നയിക്കാന്‍ ബാധ്യസ്തരാകുന്നത്. തോന്ണ്‌ുട്ടി ഒന്‍പതു ശതമാനം ആളുകളും ദൈവത്തിന്റെ കല്പനകള്‍ എല്ലാം അനുസ്സരിച്ച് ജീവിചിരുന്നെന്കില്‍ ഈ നാടൊരു സ്വര്‍ഗം ആയേനെ. അപ്പോള്‍ അതല്ല കാര്യം സന്കുചിതമായ താല്പര്യങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്തുന്നവരാന് ധയവധതിനെതിരെയും ശബ്ദിക്കുന്നത്‌.
ക്ഷേത്രങ്ങളില്‍ കീഴ് ജാതിക്കാരെയും ശന്തിമാരായി നിയമിക്കനമെന്നത് അന്ഗീകരിക്കപ്പെടെണ്ടാതുതന്നെ . ഒരു ദൈവ് വും ഇന്നയാള്‍ തന്നെ പൂജ നടത്തണം എന്ന് ആവശ്യപ്പെടും എന്ന് തോന്നുന്നില്ല. മന്ത്രങ്ങളിലും പുജവിധികളിലും പ്രാവീണ്യം നേടി മാനസികവും ശാരീരികവും ആയി സമര്‍പ്പണം ചെയ്യുന്ന ആരും അതിന് യോഗ്യരാണ്‌. അത്തരത്തില്‍ അല്ലാതെ മന്ത്രവും പുജവിധികളും അറിയില്ല എങ്കിലും ഒരു പ്രത്യക വിഭാഗത്തില്‍പ്പെട്ട ആലയതുകൊണ്ട് ദൈവം പ്രസ്സധിക്കുമോ അങ്ങനെ മാത്രമെ ഒരു ദൈവം പ്രസ്സധിക്ക് എങ്കില്‍ ആ ദൈവത്തിന്റെ മുന്‍പില്‍ കൈ കുപ്പി നില്ക്കാന്‍ നമ്മള്‍ക്കവുമോ

ബഹു ഭാര്യത്വതെ കുറിച്ചുള്ള നിര്‍ദേശവും സ്വാഗതാര്‍ഹം തന്നെ. ബഹു ഭാര്യത്വതിനെ അനുകുളിക്കുന്ന ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അവരോട് ഒന്നു ചോദിക്കട്ടെ നിങ്ങളുടെ ഭാര്യമാരില്‍ എത്ര പേര്‍ ബഹു ഭാര്യത്വതെ അനുകൂളിക്കുന്നുട്. ആരുമുണ്ടാവില്ല അങ്ങനെ നോക്കുമ്പോള്‍ അവിടെയും സന്കുചിതമായ താല്‍പ്പര്യങ്ങള്‍ മാത്രമാണ് ശബ്ധമുയര്തുന്നത്.

പ്രതിക്ഷേധം അവകാശമാണെന്ന് പറയുമ്പോള്‍ തന്നെ അത് സാധാരണക്കാരെ വലിയതോതില്‍ ബാധിക്കാതിരിക്കാന്‍ , അവര്ക്കു അല്‍പ്പം മുന്‍കരുതല്‍ സീകരിക്കാന്‍ ഹര്‍ത്താലിന് ഒരാഴ്ച മുന്പ് നോടിസ്സു നല്കുന്നത് വഴി സാധിക്കും . പൊടുന്നനെ ഉള്ള ഹര്‍ത്താലുകള്‍ കാരണം ജീവിതത്തിന്റെ സമസ്ത മേഘലകളിലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഈ ഒരു നിര്ധേശ്ശവും സ്വാഗതാര്‍ഹം തന്നെ .

അത്തരത്തില്‍ സാധാരണ ജനങ്ങളുടെ ഭാഗത്ത് നിന്നു നോക്കുമ്പോള്‍ നിയമപരിഷ്ക്കരണ കമ്മിശ്ശന്റെ നിര്‍ദേശങ്ങള്‍ വളരെ സ്വാഗതാര്‍ഹംമാന്

ജയരജ്മുരുക്കുംപുഴ 9349025945

2008 ഡിസംബർ 29, തിങ്കളാഴ്‌ച

മഞ്ഞുതുള്ളിപോലെ ...പുതുവര്‍ഷ ചിന്തകള്‍

കലണ്ടറില്‍ ഡിസംബറിന്റെ അവസാന താളും മറിയുമ്പോള്‍ മുമ്പില്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മറ്റൊരു പുതുവര്‍ഷം കുടി. സമാധാനത്തിന്റെ സ്നേഹത്തിന്റെ ഐശ്വര്യത്തിന്റെ ഈ പുതു പ്രഭാതത്തെ പ്രാര്‍ത്ഥനയോടെ നിറഞ്ഞ മനസ്സോടെ നമുക്കു വരവേല്‍ക്കാം . ലോകമോന്നടന്കം തീവ്രവാദത്തിന്റെയും ഭീകരതയുടെയും പിടിയിലമാര്‍നിരിക്കുനാ ഈ നാളുകളില്‍ സ്നേഹത്തില്‍ അധിഷ്ട്ടിതമായ ഒരു നവ ലോക സൃഷ്ടിക്കായി നമുക്കു ഒരുമിച്ചു പരിശ്രമിക്കാം. തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നലെകളില്‍ എവിടെയൊക്കെയോ നഷ്ട്ടപ്പെട്ടുപോയ സൌഹ്രിതങ്ങള്‍ ഒരു നൊമ്പരമായി ഒരു നോവായി മനസ്സില്‍ അവസ്സെഷിക്കുന്നു. എങ്കിലും കാലം ഏറെ കഴിഞ്ഞാലും സൌഹ്രി ദത്തിന്റെ ഉഷ്മലതക്കും ദ്രിടതക്കും ഒരു കോട്ടവും സംഭവിക്കുകയില്ല എന്ന് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം നിന്നെ ഇന്നലെ കണ്ടു മുട്ടിയപ്പോള്‍ എനിക്ക് ഒന്നു കുടി ബോധ്യപ്പെട്ടു. കലാലയ ജീവിതത്തിലെ സൌഹ്രി ധ കുട്ടയ്മകളിലെ സജീവ സാന്ന്നിധ്യമയിരുന്ന നീ വര്‍ഷങ്ങള്‍ക്കു ശേഷം ഇനാലെ കണ്ടു മുട്ടിയപ്പോള്‍ എനീ അല്‍ഭുതപ്പെടുത്തി. കണ്ട മാത്രയില്‍ ഓടി അരികിലെത്തി സ്നേഹം പങ്കു വച്ചപ്പോള്‍ പഴയ സൌഹ്രി ദത്തിന്റെ ഇഴയടുപ്പം അന്നതെതിലും ശക്തമാണെന്ന് മനസ്സിലായി. ആ നിമിഴം നഷ്ട സൌഹ്രി ധന്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ നമുക്കു പ്രേരണയായി. മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുകയാണ് എന്ന് ഡോക്ടര്‍ ജോണ്‍ പ്ലോച്കേര്‍ പറഞ്ഞതു എത്ര ശരിയാണ്. അരാഷിതരായിരിക്കുമ്പോള്‍ ആരാണ് നിങ്ങള്ക്ക് സംരക്ഷണം നല്കുന്നത് കഴ്ട്ടതയുടെയും പീടനതിന്റെയും മദ്യത്തില്‍ നിങ്ങളെ കൈ വിടാതിരിക്കുനാത് ആരാണ് നിങ്ങള്ക്ക് വേണ്ടി പ്രാണന്‍ വടിയാന്‍ പോലും തയ്യാറാകുന്നത് ആരാണ് തിന്മ പ്രവതിക്കുന്നതില്‍ നിന്നും നിങ്ങളെ പിടിച്ചു നിര്തിന്നത് ആരാണ് നന്മ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങളോടൊപ്പം സഹകരിക്കുന്നത് ആരാണ് സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ചു തരുന്നത് ആരാണ് അയാളാണ് യഥാര്‍ത്ഥ സ്നേഹിതന്‍. സൈന്റ് പോല്‍ സ്നേഹത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു എഇതെല്ലാം തരത്തിലുള്ള സിദ്ധി വിശേഷങ്ങള്‍ ഉണ്ടയിരുനാലും , വിഞ്ഞനമോ , മലകളെ നീക്കാന്‍ പോന്ന പോരുന്ന വിസ്വസ്സമോ ഉണ്ടായിരുന്നാലും സര്വ്വസ്സ്വവും ദാനം ചെയ്യുകയോ സ്വന്തം ശരീരം ഹോമാഗ്നിയില്‍ ധതിപ്പിക്കുന്നതിനു ആഎല്‍പ്പിച്ചു കൊടുക്കുകയോ ചെയ്താലും സ്നേഹം ഇല്ലന്കില്‍ ഒന്നുമില്ലാതവരാന് , സ്നേഹമില്ലെന്കില്‍ ഒന്നും നേടുവാനും പോകുന്നില. ഈ പുതു വര്‍ഷ പുലരിയില്‍ മനസ്സിന്റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ സൌഹ്രി ധന്ങള്‍ പനിനീര്‍ മുകുലങ്ങളായി നമുക്കു ചുറ്റും വിടരട്ടെ . സ്നേഹത്തിന്റെ മഞ്ഞു തുള്ളികള്‍ അവയെ കുളിരനിയിക്കട്ടെ. അങ്ങനെ ഒരിക്കലും വാടാത്ത പനിനീര്‍ മലരുകലായി നമ്മുടെ സൌഹ്രി ധന്ങള്‍ സ്നേഹത്തിന്റെ പരിമളം പരത്തട്ടെ. നഷ്ട്ടപ്പെട്ട സൌഹ്രി തങ്ങള്‍ തിരിച്ചു പിടിക്കാനും പുതിയ സൌഹ്രി തങ്ങളുടെ ഉഷ്മലാത്ത ഒന്നു കുടി ഉട്ടി ഉറപ്പിക്കുവാനും നമുക്കീ പുതു വര്‍ഷ പ്പുലരി പ്രയോജനപ്പെടുത്താം . എന്റെ എല്ലാ പ്രിയ സ്നേഹിതര്‍ക്കും ഐശ്വര്യവും നന്മയും നിറഞ്ഞ പുതു വല്സ്സരം അസ്സംഷിക്കുന്നു. നിങ്ങളുടെ സ്നേഹമാണ് എന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നത്. നിങ്ങളില്‍ ചിലര്‍ അവശ്യ പ്പെട്ടതുപോലെ എന്റെ ഫോണ്‍ നമ്പര്‍ നല്കുന്നു.....9349025945

2008 ഡിസംബർ 13, ശനിയാഴ്‌ച

നവംബറിന്റെ ദുഖം

തീവ്ര വാധമേ നിന്റെ ധുക്ഷിച്ച മനസ്സിന്
സെപ്റ്റംബര്‍ പതിനൊന്നു എന്നോ
നവംബര്‍ ഇരുപത്തി ആറ് എന്നോ വ്യത്വസ്സം ഇല്ല
നിന്റെ കണ്ണില്‍ എല്ലാ ദിനവും ഒരുപോലെ തന്നെ
നാളെ പുതിയ ദിനങ്ങള്‍ മസ്സങ്ങലുമായി
ചേര്ത്തു വൈക്കാന്‍ നീ ശ്രമിക്കും
എന്നാല്‍ ഞങ്ങള്‍ ഒറ്റ ക്കെട്ടായി
നിന്റെ നേര്‍ക്ക്‌ തിരിയുമ്പോള്‍
മുംബയിലെ, ഡല്‍ഹിയിലെ , ഹൈദ്രബധിലെ
നിഷ്കളങ്കരുടെ ആത്മാക്കള്‍
നിന്നെ തുറിച്ചു നോക്കുമ്പോള്‍
നീ ഓടി ഒളിക്കാന്‍ ശ്രമിച്ചാലും
നിന്റെ അന്ത്യം ഞങ്ങള്‍ വിധിക്കും
അപ്പോള്‍ നീ ഒരു സത്യം തിരിച്ചറിയും
നിനക്കു കുട്ടിനായി കലണ്ടറിലെ
അക്കങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് .

2008 ഡിസംബർ 8, തിങ്കളാഴ്‌ച

ഞാനോ നീയോ നമ്മളോ ?

തുറന്നിട്ടിരിക്കുന്ന ജനല്പ്പാള്ളികള്‍ക്ക് ഇടയിലുടെ പ്രഭാത സുര്യന്റെ കിരണങ്ങള്‍ മുറിയിലേക്ക് അരിച്ചു ഇറങ്ങി . കട്ടിലില്‍ കിടന്നു കൊണ്ടു തന്നെ മനു ജനല്‍ പളിക്കപ്പുറത്തെ ആകാശ പരപ്പിലേക്ക് നോക്കി . ഒഴിവു ദിനത്തിന്റെ ആലസ്യത്തില്‍ പതിവു ദിന ചര്യകള്‍ വേണ്ടെന്നു വച്ചു. അല്ലെങ്കില്‍ ഇതുപോലെ അല്ല മനുവിന്റെ ദിവസ്സങ്ങള്‍ ആരംഭിക്കുന്നത് . പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കും. ട്രാക്ക് സൂട് അണിഞ്ഞു പതിവായുള്ള നടത്തം , നടത്തം കഴിഞ്ഞു മടങ്ങുമ്പോള്‍ വീട്ടിനടുത്തെ തട്ട് കടയില്‍ നിന്നൊരു ചായ . പിന്നീട് പത്രം വായന , വീടിലേക്ക്‌ ഒരു ഫോണ്‍ കാള്‍ . പിന്നെ ഓഫീസില്‍ പോകാനുള്ള തയ്യാറെടുപ്പ്. ഒഴിവു ദിവസ്സങ്ങളില്‍ പ്രത്യകിച്ച് ഞായറാഴ്ച കളില്‍ പൊതുവെ ഈ ശീലത്തിന് മാറ്റം വരുത്താറുണ്ട്. എങ്കിലും വീട്ടിലേക്കുള്ള ഫോണ്‍ കാള്‍ അത് ഒഴിവാക്കാന്‍ പറ്റില്ല . കാരണം എന്നും കൃത്യ സമയത്തു വിളിചോലാം എന്ന് വാക്കു കൊടുത്തിട്ടുണ്ട്‌. അല്ലെങ്കില്‍ അവര്‍ പിണങ്ങും. കിടക്കയില്‍ കിടന്നു കൊണ്ടു തന്നെ അന്നത്തെ പ്രോഗ്ര്മുകള്‍ക്ക് മനു രൂപം കൊടുത്തു. ഒരു ഫിലിമിനു പോയാലോ മലയാളത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒന്നിച്ചു അഭിനയിക്കുന്ന പടം റിലീസ് ആയിട്ടുണ്ട്‌. വളരെ മികച്ച എന്റെര്ട്രിനെര്‍ എന്നാണു കേട്ടത്. അമലിനെ യും ജ്ഹോനിനെയും വിളിച്ചു നോക്കാം പട്ടുമെന്കില്‍ നൂന്ശോവ്ക്ക് പോകാം ,വലിയ തിരക്കാനത്രേ സിറ്റിയില്‍ നാല് തീടരുകളില്‍ റിലീസ് ആയിട്ടുണ്ട്‌. എനാലും തിരക്കിനു കുറവില്ല . നല്ല കഥ ഉണ്ടെങ്കില്‍ ഒരു ചിത്രവും നമ്മള്‍ പ്രേഷകര്‍ നിരകരിക്കില്ലല്ലോ . സുര്യന്‍ കുടുതല്‍ പ്രകാശിച്ചു തുടങ്ങി. മനു പതിയെ എഴുന്നേറ്റു. ജനലിനു അടുത്ത് ചെന്നു പുറത്തേക്ക് നോക്കി . റോഡില്‍ പതിവു പോലെ തിരക്കില്ല. ടുശന് പോകുന്ന കുട്ടികള്‍ , ചില്ലറ കച്ചവടക്കാര്‍ , . നിരത്തുകള്‍ ഒന്നും സജീവമായിട്ടില്ല. റോഡ് അരുകിലെ തട്ട് കടയും തുറന്നിട്ടില്ല. ഇനി ചായ കുടിക്കാന്‍ ജന്ക്ഷന്‍ വരെ പോണം . മനു ഹിറ്റര്‍ ഓണ്‍ ചെയ്തു. കാപ്പി തിളപ്പിച്ച് . അത്യാവശ്യത്തിനു കാപ്പി പൊടിയും പന്ച്ചസ്സരയും കരുതിയിട്ടുണ്ട്. വല്ല ലൊടുക്കു പാര്‍ടികളും ഹര്‍ത്താലോ ബന്ധോ പ്രത്യപിച്ചാല്‍ ചായ കുടി മുട്ടരുതല്ലോ. ഹര്‍ത്താലിനും ബന്ദിനും ഒരു പഞ്ഞവും ഇല്ലാത്ത നാടല്ലെ നമ്മുടേത്. അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല . ആവി പറക്കുന്ന കാപ്പിയുമായി മനു സിറ്റ് ഔട്ടില്‍ വന്നു. പത്രം വന്നു കിടപ്പുണ്ട് . പത്രം വൈക്കുന്നതിന്‌ ഉള്ള ബോക്സ് സ്ടാപിച്ചിട്ടുണ്ട് എങ്കിലും അത് വലിച്ചെറിഞ്ഞു ശീലിച്ചു പോയി. മഴ ആണെന്കില്‍ പല കഷണങ്ങള്‍ ആയിട്ടായിരിക്കും പത്രം കിട്ടുക. മനു ഗേറ്റിനു അടുത്ത് ചെന്നു ചിതറി കിടക്കുന്ന പത്രങ്ങള്‍ പെറുക്കി എടുത്തു . തിരികെ സിറ്റ് ഔട്ടില്‍ എത്തി. കാപ്പി കുടിച്ചു കൊണ്ടു പത്രത്തില്‍ കണ്ണോടിച്ചു. പെട്ടന്നാണ് പത്രത്തിലെ ഒരു ചിത്രം മനുവിന്റെ കണ്ണില്‍ ഉടക്കിയത്. അക്രമികളുടെ തോക്കിന്‍ കുഴളിനും വല്തലപ്പിനും മുന്‍പില്‍ ജീവന് വേണ്ടി യാചിച്ചു കൊണ്ടു നിര കണ്ണുകളോടെ തൊഴുതു നില്ക്കുന്ന യുവാവിന്റെ ചിത്രം . അക്രമികളുടെ തോക്കിന്‍ കുഴളിനും വാല്തലപ്പിനും മുന്നില്‍ നിസ്സഹായനായി നില്ക്കുന്ന യുവാവിന്റെ മുഖത്തെ ധൈന്യധ മനുവില്‍ ഭയപ്പടുണ്ടാക്കി. ആ ചിത്രം നോക്കിയിരിക്കും തോറും മനുവിന്റെ നെഞ്ചു ഇടിപ്പ് കുടി. ശ്വാസ ഗതി വര്‍ദ്ധിച്ചു. വിയര്‍പ്പു പൊടിയാന്‍ തുടങ്ങി. വല്ലാത്ത ഒരു അസ്വസ്ഥത . മനു ഒന്നു കുടി ആ ചിത്രത്തിലേക്ക് നോക്കി . ആയുവാവ് മറ്റാരും അല്ല ഞാന്‍ തന്നെ അല്ലെ . മനുവിന് ഭ്രാന്ത് പിടിക്കുന്നത്‌ പോലെ തോന്നി . അതെ അത് ഞാന്‍ തന്നെ ആണ്. മതത്തിന്റെയും ജാതിയുടെയും പോലുള്ള ഭീകരതകളുടെ തോക്കിന്‍ കുഴലുകളില്‍ നിന്നും വാല്തലപ്പുകളില്‍ നിന്നും നമ്മള്‍ ആരും മുക്താര്‍ അല്ലല്ലോ. ആ യുവാവിന്റെ സ്ഥാനത്ത് നാളത്തെ പത്രങ്ങളില്‍ നമ്മളും പ്രതിഷ്ട്ടിക്കപ്പെടില്ലെന്നുടോ ?അതിനാല്‍ ആ ചിത്രത്തിലെ യുവാവ് ഞാന്‍ തന്നെ അല്ലെ നിങ്ങള്‍ തന്നെ അല്ലെ നമ്മള്‍ തന്നെ അല്ലെ ?pettennanu മനുവിന്റെ മൊബൈല് റിങ്ങ് ചെയ്തത് ചിന്തകളുടെ ലോകത്ത് നിന്നു മനു ഉണര്‍ന്നു. വീട്ടില്‍ നിന്നുള്ള കാള്‍ ആണ് അങ്ങോട്ട് വിളിക്കേണ്ട സമയം കഴിഞ്ഞു ഇനി പരിഭവമാകും . മനു പതുക്കെ മൊബൈല് കൈയില്‍ എടുത്തു മിസ്സെദ് കാള്‍ നമ്പറിലേക്ക് ഔട്ട് കാള്‍ ചെയ്തു ചെവിയോര്‍ക്കാന്‍ തുടങ്ങി ..............

2008 നവംബർ 29, ശനിയാഴ്‌ച

ഒരു ചെമ്പനീര്‍ പുവിന്റെ ഓര്‍മയ്ക്ക്

മേജര്‍ സന്ദീപ് നീ രാജ്യത്തിന്‌ വേണ്ടി ചെയ്താ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോ എണ്ണ സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്‌. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ചിമ്മുന്ന നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്ര ഉജ്ജ്വലമായി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്‍ഹതയുമുല്ല് .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രടിസന്ധികളിലുംപതറാതെ നില്‍കാന്‍ , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോധതമായ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ്‌

മാനിഷാദ

തീവ്രവാദം അത് എന്തിന് വേണ്ടി ആയാലും എവിടെ നിന്നായാലും തുടച്ചു മാടപെടെണ്ടാതാണ്. ജാതിയുടെയും മതത്തിന്റെയും രാജ്യങ്ങളുടെയും പേരില്‍ നമ്മുടെ മനസ്സിന്റെ വാതിലുകള്‍ കൊട്ടി അടക്കുമ്പോള്‍ ഒന്നോര്‍ക്കുക, ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്നും നമ്മളാരും മുക്തരല്ല. ഇന്നു മുംബയിലെ ടാജിലും തൃടെന്റിലും നരിമാനിലും നടന്ന ആക്രമണങ്ങളില്‍ എല്ലാം നഷ്ട്ടപ്പെട്ടവര്‍ . അവരുടെ സ്വപ്‌നങ്ങള്‍ പ്രതീക്ഷകള്‍ അത് അവരുടേത് മാത്രമല്ല അവരുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് അവിടെ പൊലിഞ്ഞു പോയത്. അച്ഛന്റെ അമ്മയുടെ സഹോദരന്റെ സഹോദരിയുടെ കുട്ടുകാരന്റെ കുട്ടുകാരിയുടെ സാമീപ്യം ആഗ്രഹിച്ചവര്‍ക്ക് അവരെയൊക്കെ നഷ്ട്ടപ്പെട്ടു ഒപ്പം നിറമുള്ള സ്വപ്നങ്ങളും. നാളെ അതിന്റെ ഇരകള്‍ നമ്മലാകാം . സ്വാര്‍ത്ഥ താല്‍പര്യങ്ങളിലേക്ക് ഒതുങ്ങിക്കുടുമ്പോള്‍ മനസ്സിന്റെ വാതിലുകള്‍ കൊട്ടി അടക്കുമ്പോള്‍ ഒന്നോര്‍ക്കുക ഇന്നു നമ്മുടെ അയല്‍ക്കര്‍ക്കുണ്ടായ അനുഭവം നാളെ നമുക്കുമുണ്ടാവാം . കാരണം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വേരുകള്‍ അത്ര മാത്രം ശക്തിപ്പെട്ടിരിക്കുന്നു. ഇതിനെ ചെറുക്കാന്‍ നാം ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. അന്യന്റെ വേദന നമ്മുടെ വേദന ആയി കാണാം . പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും വാതായനങ്ങള്‍ തുറന്നു കൊണ്ടു നമ്മുടെ ചുറ്റുപാടും കുടുതല്‍ സുരക്ഷിതമാക്കി മാറ്റം . ഹെ തീവ്രവാദി നീ ഒന്നോര്‍ക്കുക നീ യുദ്ധം ചെയ്യുന്നത് നിന്നോട് തന്നെയാണ് അതില്‍ നിന്നു നീ ഒന്നും നേടാന്‍ പോകുന്നില്ല , നിന്റെ തന്നെ നാശം മാത്രം.

2008 നവംബർ 14, വെള്ളിയാഴ്‌ച

മലയാളം ചന്ദ്രയാന്‍ ട്വന്റി ട്വന്റി ഒബാമ

മലയാളത്തെ അവഗണിച്ച് കൊണ്ടു മറ്റു തെന്നിന്ത്യന്‍ ഭക്ഷകള്‍ക്ക് ക്ലാസ്സിക് പദവി നല്‍കിയിരിക്കുന്നു. വിശ്വ സാഹിത്യത്തിലേയും വിശ്വ സിനിമകളിലെയും മഹത്തായ കഥകളും കഥാപാത്രങ്ങളും മലയാളത്തി നിന്നാണ് ഉണ്ടായിട്ടുലാത് . അവര്‍ ലോകത്തോട്‌ സവടിച്ചത് മലയാളത്തിലായിരുന്നു. ലോകത്തിലെ മറ്റേതൊരു ഭക്ഷയെക്കളും സംസ്കാരത്തിന്റെ ശുദ്ധിഅര്‍ഹിക്കുന്നത് മലയാളമാണ്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് മലയാളം അപമാനിക്കപ്പെട്ടത് .മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് ഇതു ഉള്‍ക്കൊള്ളാന്‍ കഴിയില്ല . മലയാളമേ നമുക്കൊന്നായി ഇതിനെതിരെ പ്രതികരിക്കാം .


ഒടുവില്‍ നമ്മളത് നേടി , ഇന്ത്യന്‍ ബഹിരാകാശ സംഹടനയുടെ ചെയര്‍മാന്‍ ഡോക്ടര്‍ ജി മാധവന്നയര്‍ ലോകത്തോട്‌ വിളിച്ചു പറഞ്ഞ ആ ഒറ്റ വാചകത്തില്‍ തന്നെ നമ്മുടെ നേട്ടത്തിന്റെ വ്യാപ്തി അടങ്ങിയിരിക്കുന്നു. ചന്ദ്രനില്‍ ഭാരതീയന്‍ കാല് കുത്തുന്ന നിമിഴം , അതും നമ്മള്‍ നേടും ..........


ലോക സിനിമക്കു മാതൃകയായി മലയാളം സമ്മാനിച്ച മികച്ചൊരു എനെര്ട്രിനരാന് ട്വന്റി ട്വന്റി . കലാപരമായ പോരായ്മകളും വീഴ്ചകളും ചര്ച്ച ചെയ്യപ്പെടേണ്ട കാര്യമില്ല. കാരണം മലയാള സിനിമയുടെ കുട്ടായ്മയുടെ ഈ വിജയത്തില്‍ നമുക്കും പങ്കു ചേരാം.


കാലഘട്ടത്തിന്റെ അനിവാര്യമായി ഒബാമ പ്രസിടന്റ്റ് പദവിയില്‍ എത്തി. കാലം ചെയ്താ പിഴകള്‍ക്ക് കാലം തന്നെ തിരുത്തല്‍ നല്കുന്ന ഈ നിമിഴങ്ങള്‍ ഇവിടെ അവസ്സാനിക്കുകയില്ല , ഇത്തരം തിരുത്തലുകള്‍ ഇനിയും ഉണ്ടാകും , ഉണ്ടാവണം , ഉണ്ടാവട്ടെ , നമുക്കു പ്രാര്‍ത്ഥിക്കാം.

2008 നവംബർ 1, ശനിയാഴ്‌ച

നേരറിവ്

ജീവിതമരണ നുല്‍പ്പാലം തകരും മുന്പേ
ഏറെ പരയുവാനുന്ടെനിക്ക്
അതിലേറെ ചെയ്തു തീര്‍തീടുവാനും
എനിക്കായി മാത്രമല്ല അതൊന്നുമെന്കിലും
എന്നെ സ്നെഹിപ്പൊര്ക്കു നല്‍കാന്‍ അത് വേണം
ഉരുകിഉരുകി സ്വരുപം വെടിഞ്ഞെന്നാലും
ചുറ്റും പ്രകാശം പൊഴിക്കും മെഴുക് തിരിപോലെ
എന്‍ പ്രിയ ജനങ്ങള്‍ തന്‍ ഹൃദയത്തില്‍
നിത്യ പ്രകാശമായ് പൈതിരനഗീദനം
ഒരു നാള്‍ നിന്‍ കരവലയത്തില്‍ അലിയുമ്പോള്‍
നിന്‍ മൃദു ചുംബനങ്ങള്‍ ഏറ്റുവാന്ഗീടുമ്പോള്‍
നിര്‍വികാരനായി ഞാന്‍ ഉറങ്ഗീടും
ആ നിമിഷം അനയുന്നതിന്‍ മുന്പേ
നിറവാര്‍ന്ന കണ്കലാല്‍ ഭുമിയെ കാണാനും
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ തലോലിച്ചുരങ്ങാനും
പുലരിമാഞ്ഞിന്റെ കുളിരനിയാനും
ഉഴാസ്സിന്റെ വെള്ളിതെരിലെരാനും
നിശാഗന്ധി വിരിയുന്ന നില രാത്രി കാണാനും
ഏറെ മോഹമുന്ടെന്‍ മനസ്സിലെന്കിലും
എപ്പോഴും കൂടെ ഉള്ലോര സത്യമായി നീ നില്പൂ

2008 ഒക്‌ടോബർ 7, ചൊവ്വാഴ്ച

കൊയ്ത്തുകാലം

ചേന്നന്റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് ആവനിപ്പാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു . കതിരുകള്‍ നിറഞ്ഞു നില്ക്കുന്ന പാടം. കൈതയും കാട്ടുചെമ്പും നിറഞ്ഞ പുഴവക്ക് . പുഴയില്‍ തോര്‍ത്തുമുണ്ട് കൊണ്ടു മീന്‍ പിടിക്കുന്ന കുട്ടികള്‍ . പുഅതയുടെ ഇരു വസങ്ങളിലുമായി വിശാലമായ നെല്‍പ്പാടങ്ങള്‍. കാട്ടുചെമ്ബിന്റെ ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഞ്ഞിന്‍ തുള്ളികള്‍ . പുഅഴയില്‍ ഒളികന്നിടു‌ നോക്കുന്ന മാനതുകന്നികള്‍ . ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊറ്റികള്‍ . കൂട്ടമായി വന്നെത്തുന്ന കുളക്കൊഴിക്ഴ്ല്‍. തെങ്ങോലതുംബുകളില്‍ ഇളകിയാടുന്ന തുക്കനാം കുരുവിക്ക്‌ുട്ടംനെല്‍കതിരുകള്‍ കൊതിപ്പരക്കുന്ന പണം തത്തകള്‍ . കൊയ്തുകഴിഞ്ഞ പാടങ്ങളില്‍ മേയുന്ന കാലിക്കുട്ടം . അവയ്ക്ക് മുകളില്‍ സൌജന്യ സവാരി നടത്തുന്ന ഇരട്ടവാലനും കൊട്ടികളുംപുഴയുടെ ഒരു ഓരത്ത് കുളിക്കുകയും തുണി അലക്കുകയുംചെയ്യുന്ന പെണ്‍കൊടികള്‍ . തലയില്‍ കത്ടയുമായിപോകുംമ്പോഴും അവരെ ഒളികണ്ണിട്ടു നോക്കുന്ന പണിക്കര്‍ . അവരെ കാണുമ്പോള്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കൊഞ്ഞനം കാട്ടുന്ന ചിലര്‍ . തോപ്പിപ്പലയുമായി പൊരിവെയിലില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകര്‍ . വയല്‍ വരമ്പില്‍ അവര്‍ക്കുള്ള കഞ്ഞിയുമായി കാത്തു നില്ക്കുന്ന സ്ത്രീകളും കുട്ടികളും . വരമ്പോരതിരുന്നു കഞ്ഞി കുടിക്കുന്നവര്‍ കുറച്ചുകൂടി കഞ്ഞി ഒഴിക്കട്ടെ എന്ന് സ്നേഹത്തോടെ ചോദിക്കുന്ന പെണ്ണുങ്ങള്‍ . ചെന്നനും അവരിലോരലാണ് . പാടവും പുഴയോരവും ആത്മാവിന്റെ അമ്സങ്ങളായി മാത്രം കരുതുന്ന സാതികന്‍ . ഇപ്പൊ തീരെ അവസ്സനാണ് . എന്നാലും സ്വപ്നങ്ങളില്‍ പാടവും കാതുകളില്‍ തെക്കുപാട്ടിന്റെ ഈരടികലുമാണ് . പെട്ടെന്നാണ് വെളിപാട് ഉണ്ടായതു പോലെ ചെന്നാന്‍ ചാടി എഴുന്നേറ്റത്‌ . പ്രായത്തിന്റെ അവസ്സത തളര്തുമ്പോഴും എവിടെ നിന്നോ പകര്ന്നു കിട്ടിയ ഉര്‍ജവുമായി മേല്ക്ക്‌ുരയില്‍ തിരുകി വച്ചിരുന്ന കൊയ്ത്തരിവാള്‍ ഉരിയെടുത്തു . എന്തോ നിസ്ച്ചയിച്ചുരച്ചത് പോലെ അവ്വ നിപ്പടതെക്ക് നടന്നു . വഴിയില്‍ കണ്ടവരൊന്നും ചെന്നനെ തടഞ്ഞില്ല , അവരൂരോരുതരും ചെന്നാണ് വഴിമാറിക്കൊടുത്തു . കാരണം ഇതു ആധ്യമായ്ല്ല ചെന്നാന്‍ ഇങ്ങനെ ചെയ്യുന്നത്. വഴിയില്‍കണ്ടാവരെയൊന്നും ശ്രദ്ധിക്കാതെ ചെന്നാന്‍ ആവനിപാടത്തെത്തി . കൊയ്തരിവാലുമായി ചെന്നാന്‍ പാടതെക്കിറങ്ങി , പെട്ടെന്ന് സോബോധം തിരിച്ചു കിട്ടിയതുപോലെ ചെന്നാന്‍ കാല് പുറകോട്ടു വച്ചു . യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ കവിളിലേക്കു ഒഴുകിയിറങ്ങി . തന്റെ മുന്നില്‍ ആവനിപ്പടം ഇല്ല പകരം നിര നിര ആയി വാനോളം ഉയര്ന്നു നില്ക്കുന്ന ഫ്ലാറ്റുകള്‍ .തന്റെ കൈയിലിരിക്കുന്ന തുരുമ്പു പിടിച്ച കൊയ്തരിവളിലും മുന്നില്‍ ഉയര്ന്നു നില്ക്കുന്ന ഫാട്ടുകളിലുമായി നോക്കി നെടുവീര്‍പ്പിട്ടു . പിന്നെ പതുക്കെ തന്റെ കുടിലിലേക്ക് മടക്കയ്യാത്ര . കുടിലില്‍ തിരിച്ചെത്തിയ ചെന്നാന്‍ തുരുമ്പു പിടിച്ച കൊയ്തരിവല്‍ വളരെ ഭദ്രമായി മേല്‍ക്കൂരയില്‍ തിരികിവച്ചു . കാരണം സോബോധം നഷ്ടമാകുന്ന സമയങ്ങളില്‍ ആ കൊയ്ത്തരിവാള്‍ താന്‍ വീണ്ടും തേടുമെന്ന് ചെന്നനരിയാം......എന്തെന്നാല്‍ ചേന്നന്റെ സ്വപ്നങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണി പാടവും അവിടുത്തെ കാഴ്ച്ചകലുമായിരുന്നു .

2008 സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ഇരുട്ട്

നമുക്കു പരസ്പരം കാണാനാവുന്നില്ലല്ലോ , നമ്മുടെ മുന്‍പില്‍ വന്‍ മതിലുകളില്ല , പിന്നെ എന്താണ് നമുക്കു പരസ്പരം കാണാന്‍ സാധിക്കാത്തത് . ഒന്നു സ്പര്സിക്കാന്‍ , ഒന്നു പുണരാന്‍ എന്തെ നമുക്കു ഇനിയുമാവുന്നില്ല , നിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ , നിന്റെ ലേഖനങ്ങള്‍ വായിക്കുമ്പോള്‍ നീ എന്റെ ഏറ്റവും അടുത്താണെന്ന് എനിക്കറിയാം , അതിലേറെ നീ എന്റെ മനസ്സിലും , ഹൃദയത്തിലുമുണ്ട് , എന്നാലും ഒന്നു തലോടാന്‍ ,അസ്വ്സ്സിപ്പിക്കാന്‍ , നിന്റെ കൈകളില്‍ പിടിച്ചുകൊണ്ടു ഈ വഴികളിലുടെ നടക്കാന്‍ ഇനിയും നമുക്കവുന്നില്ല, കംപുട്ടെരിന്റെ , ലാപ്ടോപ്പിന്റെ , മോബിലെഫോനിന്റെ മോനിറെരുകളില്‍ തെളിയുന്ന ചിത്രങ്ങളില്‍ നിന്നും സ്വതന്ത്രരായി നമുക്കു പുറത്തു വരാം , നീയ് ഞാനുമാല്ലാതെ നമ്മളായി മാറാന്‍ ........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️