2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

കണ്ണന്റെ അമ്മ .........

ആറ്റു നോറ്റുണ്ടായ ഉണ്ണിക്കു കണ്ണൻ എന്ന് പേരിട്ടു വിളിച്ചു. ഗുരുവായൂര് കണ്ണന്റെ മുന്നില് ചോറ് കൊടുത്തു, എഴുത്തിനിരുത്തി. കണ്ണന്റെ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും തുടങ്ങുന്നതിനു മുൻപ്  ഗുരുവായൂര് കണ്ണന്റെ മുന്നില് എത്തണമെന്ന് അമ്മയുടെ ആഗ്രഹം , ഇഷ്ട്ടക്കേട്‌ ഉണ്ടെങ്കിലും പലപ്പോഴും അമ്മയുടെ നിരബന്ധതിനു മുൻപിൽ കണ്ണൻ വഴങ്ങി കൊടുക്കും. അവസാനം കണ്ണന്റെ വിവാഹവും ഗുരുവായൂര് കണ്ണന്റെ മുന്നി വച്ച് തന്നെ നടന്നു. കാലം കഴിഞ്ഞപ്പോൾ ആ പതിവ് മുടങ്ങി മകന്റെയും ഭാര്യയുടെയും ഇഷ്ട്ടങ്ങല്ക്ക് എതിര് നിന്നില്ല. പിന്നീട് പലപ്പോഴും ഗുരുവായൂര് കണ്ണന്റെ നടയിൽ പോകണം എന്ന് ആഗ്രഹിച്ചു എങ്കിലും കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതകൾ തളര്തിയപ്പോൾ ആ ആഗ്രഹവും ഉപേക്ഷിച്ചു,. എന്നാൽ ഇന്ന് തന്റെ മകൻ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. അമ്മെ നമുക്ക് ഗുരുവായൂര് കണ്ണനെ കാണാൻ പോയാലോ ? പ്രായത്തിന്റെ അവശതകൾ തളര്തുമ്പോഴും അമ്മ സന്തോഷിച്ചു . ജീവിതത്തിൽ ആദ്യമായി തന്റെ മകൻ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു ഗുരുവയൂര്ക്ക് പോകണം എന്ന്. തന്റെ മകനോടൊപ്പം ഗുരുവായൂര് കണ്ണന്റെ മുന്നില് നിൽക്കുമ്പോൾ അമ്മയുടെ കണ്ണുകള നിറഞ്ഞൊഴുകി, വിരയര്ന്ന കൈകളാൽ കൈ കൂപ്പി പ്രര്തിച്ചു. തന്റെ മകനും കുടുംബത്തിനും സര്വ്വ ഐശ്വര്യങ്ങളും ഉണ്ടാകണേ എന്ന്.. മിഴികളടച്ചു നോന്തുരുകി പ്രര്തിച്ചു . എത്ര നേരം അങ്ങനെ നിന്ന് എന്നറിയില്ല. എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ താൻ ഒറ്റക്കാണ്. തന്റെ കണ്ണനെ കാണാൻ ഇല്ല . എല്ലായിടത്തും തന്റെ മകൻ കണ്ണനെ അന്വോഷിച്ചു തളര്ന്ന അമ്മ ഗുരുവായൂര് കണ്ന്നന്റെ മുന്നില് തളര്ന്നിരുന്നു...... ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു , തന്റെ മകന്റെ വരവും കാത്തു......

2013 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

പ്രതിബദ്ധത കൂടിയേ തീരൂ ........


തീര്ച്ചയായും കലാകാരന് സമൂഹത്തോട് പ്രതിബദ്ധത ഉണ്ട്. ഇപ്പോൾ  ഇത് പറയാൻ കാരണം ഈയിടെ തന്റെ സിനിമകളെ  കുറിച്ച് വിമര്ശനം ഉയർന്നപ്പോൾ ഒരു യുവ സംവിധയകാൻ പറയുന്ന കേട്ടു, ഞാൻ സമൂഹത്തെ ഉധരിക്കാനല്ല സിനിമ എടുക്കുന്നത്, മറിച്ച് സാമ്പത്തിക നേട്ടം തന്നെയാണ് ലക്‌ഷ്യം എന്ന്. ഇത്തരം വാക്കുകൾ ഒരു യഥാര്ത കലാകാരന് ചേര്ന്നതല്ല. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് എന്ത് മൂല്യ ച്ചുതിയും  ചിത്രീകരിക്കാൻ തയ്യാറാകുമ്പോൾ  സമൂഹം അതിനെതിരെ പ്രതികരിക്കും . നിങളുടെ ഒരുചിത്രത്തിന്റെ പരാജയം , മികച്ച രീതിയിൽ മറ്റൊരു സിനിമ ഉണ്ടാക്കുന്നതിലൂടെ മാറാവുന്നത്തെ ഉള്ളു, എന്നാൽ നിങ്ങൾ ഒരു ചിത്രത്തിലൂടെ സമൂഹത്തില എത്തിക്കുന്ന തെറ്റായ സന്ദേശങ്ങളും, മൂല്യ ച്യുതികളും എളുപ്പം മായ്ച്ചു കളയാൻ കഴിയുന്നതല്ല. കാരണം സിനിമ പോലുള്ള ഒരു മാധ്യമത്തിനു അത്രയും സ്വാധീനം ഉണ്ട് എന്നത് തന്നെ. തെറ്റായ സന്ദേശങ്ങളും മൂല്യ ശോഷണവും , തെറി വിളികളുമായി വരുന്ന സിനിമകളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്താൻ മാധ്യമങ്ങളും , പ്രേക്ഷകരും തയ്യാറാകണം. സെൻസർ ബോർഡിൽ തങ്ങളുടെ ബന്ധുക്കളോ, വേണ്ടപ്പെട്ടവരോ ഉണ്ടെങ്കിൽ എന്ത് അസംബന്ധവും ചിത്രീകരിക്കാനും തെറിവിളികൾ ഉള്പ്പെടുതനും , ഒന്ന് രണ്ടു ബീപ് ശബ്ദങ്ങള കേള്പ്പിച്ചു കൊണ്ട് ചിത്രം പ്രദര്ശനത്തിന് എത്തിക്കാം എന്ന് കരുതുന്നവർക്ക് മാധ്യമങ്ങളും, പ്രേക്ഷകരും ചുട്ട മറുപടി കൊടുക്കണം. രാജാവ്‌ നഗ്നൻ ആണ് എന്ന് വിളിച്ചു പറയാനുള്ള ആര്ജ്ജവം നമ്മുടെ സമൂഹത്തിനും, പ്രേക്ഷകര്ക്കും മാധ്യമങ്ങള്ക്കും ഉണ്ട് എന്ന കാര്യം ഓര്ക്കുക.......

ന്യൂ ജനറേഷൻ തെറി പ്പടങ്ങൾ എന്നപേരിൽ ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി ഇൽ വന്ന ലേഖനം ചുവടെ..........

ന്യൂജനറേഷന്‍ തെറിപ്പടങ്ങള്‍
http://eastcoastdaily.com/new/writers-corner/item/6734-new-gerneration-films
വാരാന്ത്യം പ്രമാണിച്ച്‌ കുടുംബസമേതം ഒരു സിനിമയ്ക്ക്‌ പോവാമെന്നു വിചാരിച്ചു. അടുത്ത ടൗണിലെ നാലു തിയേറ്ററുകളിലും ഓടുന്നത്‌ നവതലമുറസിനിമകള്‍.! തമ്മില്‍ ഭേദമെന്നു തോന്നിയ ഒരു ബാനര്‍ തീരുമാനിച്ച്‌ ഞങ്ങള്‍ തിയേറ്ററിലെത്തി ടിക്കറ്റ്‌ എടുത്ത്‌ ഹാളില്‍ പ്രവേശിച്ചു. സീറ്റുകള്‍ പകുതിയേ നിറഞ്ഞിട്ടുള്ളു. എല്ലാം ടീനേജുകാര്‍. കോളേജില്‍ നിന്നും ക്ലാസ്‌ കട്ട്‌ ചെയ്തു വന്നതോ മറ്റോ ആയ ആണ്‍ പെണ്‍ കൂട്ടങ്ങള്‍. ലൈറ്റുകള്‍ മെല്ലെ അണഞ്ഞു. സിനിമ തുടങ്ങുകയായി. ടൈറ്റിലുകള്‍ തെളിഞ്ഞുതുടങ്ങി. തിരക്കഥാകൃത്തിനെയും നിര്‍മ്മാതാവിനെയും ഗാനരചയിതാവിനെയുമൊന്നും മുന്‍ പരിചയം വരുന്നില്ല. എല്ലാവരും പുത്തന്‍ കൂറ്റുകാരാവണം. അവസാനം സംവിധായകന്റെ പേരെഴുതിക്കാണിച്ചു. ഹാളില്‍ കയ്യടികള്‍, വിസിലടികള്‍.. ഒന്നുരണ്ട്‌ സിനിമകള്‍ തരക്കേടില്ലാതെ നിര്‍വ്വഹിച്ച ആളാണു കക്ഷി.

ഒന്നാം സീനില്‍ തന്നെ മുട്ടനൊരു തെറിയുടെ അകമ്പടിയോടെ നായകനെത്തുകയായി. ഗ്രാമ്യഭാഷയിലുള്ള ആ തെറിവാക്കു കേട്ടയുടന്‍ ഹാളില്‍ വീണ്ടും കയ്യടി. ഞാനൊന്ന് പാളിനോക്കി. മക്കള്‍ ആവേശത്തോടെ സ്ക്രീനും നോക്കിയിരുപ്പാണ്‌. പിന്നെയങ്ങോട്ട്‌ സിനിമ തീരുവോളം പുട്ടിനു തേങ്ങയെന്നപോലെ ഓരോ പത്തു മിനിട്ടിലും ഓരോ തെറിവാക്കു വീതം ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ സ്ക്രീനില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഒപ്പം കയ്യടിയും. ആസ്വദിയ്ക്കാനോ, ചിന്തിയ്ക്കാനോ, ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒറ്റ സീന്‍ പോലുമില്ലാതിരുന്ന ആ സിനിമ അവസാനിയ്ക്കുമ്പോള്‍ കഥാതന്തു എന്താണെന്നുപോലും മനസ്സിലാക്കാനാവാതെ നഷ്ടപ്പെട്ടുപോയ ടിക്കറ്റ്‌ കാശിനെയോര്‍ത്ത്‌ വിഷാദവാനായി.

“ന്യൂ ജനറേഷന്‍ സിനിമകള്‍ മലയാളചലച്ചിത്രമേഖലയില്‍ എല്ലാ അര്‍ത്ഥത്തിലും സമഗ്രമായ നവോത്ഥാനമാണ് സൃഷ്ടിച്ചത്. ഈ പാതയിലൂടെ മലയാളസിനിമയ്ക്ക് കുറേദൂരം സഞ്ചരിക്കേണ്ടതുണ്ട്.” ഇതെന്റെ വാക്കുകളല്ല, പ്രസിദ്ധമായ ഡിസി ബുക്ക്‌സിന്റെ ബ്ലോഗില്‍ കണ്ട വരികളാണ്. മലയാള സിനിമയുടെ പ്രതിസന്ധിഘട്ടത്തിലാണത്രേ ന്യൂജനറേഷന്‍ സിനിമകള്‍ രക്ഷകരായി എത്തിയത്. മലയാളത്തിലെ സാമ്പ്രദായിക രീതിയിലുള്ള ചലച്ചിത്രാഖ്യാനത്തെ ചോദ്യം ചെയ്തും തച്ചുടച്ചുമാണ് ഈ ചിത്രങ്ങള്‍ എത്തിയതെന്നും ഈ ബ്ലോഗ് വിലയിരുത്തുന്നു. ഇത് അംഗീകരിക്കാം, എല്ലാ ന്യൂജനറേഷന്‍ ചിത്രങ്ങളും തെറി സിനിമകളാണെന്ന അഭിപ്രായവും എനിക്കില്ല. എന്നാല്‍ സാമ്പ്രദായിക രീതികളെ തച്ചുടച്ച് വരുമ്പോള്‍ തെറിയഭിഷേകം മാത്രമായി മാറുന്ന സിനിമകളെ ന്യൂജനറേഷന്‍ എന്ന ചലച്ചിത്രസംഘത്തില്‍ ഉള്‍പ്പെടുത്തി. ന്യൂജനറേഷന്‍ എന്ന വാക്കിന്റെ വിലകൂടി കളയണമോയെന്നത് ഈ ചലച്ചിത്രത്തിന്റെ അണിയറക്കാര്‍ തന്നെ തീരുമാനിക്കേണ്ടുന്ന ഒന്നാണ്.

വാസ്‌തവത്തില്‍ എന്താണ്‌ ഈ ന്യൂ ജനറേഷന്‍ സിനിമ? ആദിമധ്യാന്തങ്ങളില്ലാതെ, കൃത്യമായ സീന്‍ ഓര്‍ഡര്‍ പോലുമില്ലാതെ വൃത്തികെട്ട വാക്കുകളും ആംഗ്യങ്ങളും വാരിവിതറി രണ്ടര മണിക്കൂര്‍ എന്തെങ്കിലും കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയാല്‍ അതിനെ സിനിമയെന്ന് വിളിയ്ക്കാമോ? ഗാനങ്ങള്‍ അരോചകവും അര്‍ത്ഥമില്ലാത്തതുമായ കുറെ ശബ്ദഘോഷങ്ങള്‍ മാത്രം. കലാമൂല്യം തെല്ലുമില്ലാത്ത വിരസമായ ഇത്തരം സിനിമകളുടെ ഒരു തരംഗമാണ്‌ ന്യൂ ജനറേഷന്‍ എന്ന പേരില്‍ മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. അധികം താമസിയാതെ ഈ അസംബന്ധചിത്രങ്ങള്‍ കെട്ടടങ്ങി ജീവിതഗന്ധികളായ പ്രമേയങ്ങളുമായി, ശ്രവണസുഖമുള്ള ഗാനങ്ങളുമായി പഴയ വസന്തകാലം മലയാളസിനിമ തിരിച്ചുപിടിച്ചില്ലായെങ്കില്‍ കുടുംബപ്രേക്ഷകരെ നഷ്ടപ്പെട്ട്‌ ഈ വ്യവസായം അന്യം നിന്നുപോകും. പദ്മരാജനും ഭരതനുമൊക്കെ സ്വര്‍ഗ്ഗലോകത്തിരുന്ന് കണ്ണീര്‍ വാര്‍ക്കുകയാവണം. ഗ്രഹണം പിടിച്ച മലയാളസിനിമയുടെ അപചയകാലമോര്‍ത്ത്‌.

2013 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

എത്രയോ മുൻപേ സച്ചിൻ വിടപറഞ്ഞിരുന്നു ! ! !

 ഇപ്പോൾ ഔദ്യോഗികമായി  വിടപറയൽ പ്രഖ്യാപനം നടത്തി എങ്കിലും ,തീര്ച്ചയായും  മാനസ്സികമായി വളരെ മുൻപേ തന്നെ സച്ചിൻ ക്രിക്കെട്ടിനോട്  വിട പറഞ്ഞിരുന്നു, ഇന്ന് ഇന്ത്യൻ ക്രിക്കെട്ടിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അപച്ചയത്തോട് അത്രമാത്രം അമര്ഷവും വേദനയും സച്ചിന് ഉണ്ടായിരുന്നു. ബി സി സി ഐ യുടെ പ്രവർത്തനങ്ങളിൽ സച്ചിന് അതൃപ്തി ഉണ്ടായിരുന്നു. അത് കൊണ്ടാണ് ഐ പി എല് ചാമ്പ്യൻ ട്രോഫി യുമായി ശ്രീനിവാസ്സൻ സമീപിച്ചപ്പോൾ സച്ചിൻ അവഗണിച്ചു കൊണ്ട് പിന്മാരിയതും അത് കണ്ടു ശ്രീനിവാസ്സൻ ഇളിഭ്യൻ ആയി മടങ്ങിയത്. ലോകം മുഴുവൻ അത് കണ്ടതാണ്. തീര്ച്ചയായും സച്ചിനെ പോലെ മാന്യൻ ആയ ഒരു കളിക്കാരന് ധോനിയെ പോലെ സ്വര്തമതിയും , ശ്രീനിവസ്സനെ പോലെ സ്വേച്ചധി പധിയും, ബി സി സി ഐ യെ പോലെ അഴിമതിയിൽ മുങ്ങി ന് ഇളക്കുന്ന ഒരു കായിക സംവിധാനത്തിൽ തുടരാൻ കഴിയുന്നത്‌ വളരെ പ്രയാസ്സകാരം തന്നെ ആണ്. ശ്രീശാന്തിനെ പോലെ യുള്ള ഒരു കളിക്കാരനെ ബലിയാടാക്കി കൈകഴുകാം എന്നാ തീരുമാനം തന്നെ സച്ചിൻ എതിര്തിരുന്നു. എന്തായാലും സച്ചിൻ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. ശ്രീശാന്തിന്റെ വിലക്കോടെ തന്നെ ക്രിക്കെറ്റ് മൽസരങ്ങൾ കാണുന്നത് നിരത്തിയ എന്നെ പോലെ ഒരു ക്രിക്കെറ്റ് ആരാധകനു സച്ചിന്റെ തീരുമാനം കൂടിയാകുമ്പോൾ ക്രിക്കെട്ടിനോടുള്ള അകലം വര്ധിക്കുന്നു. ..........

2013 ഒക്‌ടോബർ 6, ഞായറാഴ്‌ച

നന്ദി..........

എന്റെ ബ്ലോഗ്‌ സ്നേഹഗീതത്തിന്റെ പേജ് കാഴ്ചകൾ 30000 എത്തിച്ച എന്റെ പ്രിയപ്പെട്ടവര്ക്ക് ഹൃദയം നിറഞ്ഞ നന്ദി........

തുടക്ക കാലത്ത് എഴുതിയത് പോലെ വളരെ സജീവമായി ബ്ലോഗില എഴുതുവാൻ കഴിയുന്നില്ല എങ്കിലും ഓരോ ദിവസ്സവും എന്റെ പ്രിയപ്പെട്ടവർ നല്കുന്ന പിന്തുണ വളരെ സജീവമായി തുടരാൻ പ്രേരണ ആകുന്നു.... ഈ സ്നേഹവും പ്രോത്സാഹനവും എന്നും തുടരുമെന്ന പ്രതീക്ഷയോടെ സ്നേഹപൂര്വ്വം സ്നേഹഗീതം മുന്നോട്ടു .........

രാജ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പേജ്‌കാഴ്ചകള്‍‌

ബ്ലോഗ് കാഴ്‌ചക്കാർക്കിടയിലുള്ള ഏറ്റവും ജനപ്രിയമായ രാജ്യങ്ങളുടെ ഗ്രാഫ്

എൻട്രി പേജ്‌കാഴ്‌ചകള്‍‌

ഇന്ത്യ
12647

അമേരിക്കൻ ഐക്യനാടുകൾ
9726

സിംഗപ്പുർ
1954

റഷ്യ
1531

സംയുക്ത അറബ് രാഷ്ട്രം
1032

സൗദി അറേബ്യ
430

നെതർലൻഡ്സ്
185

ബ്രിട്ടൻ
162

ഉക്രൈൻ
159

ജർമനി
142
ബ്രൌസറുകള്‍ അടിസ്ഥാനമാക്കിയുള്ള പേജ്‌കാഴ്ചകള്‍‌

എൻട്രി പേജ്‌കാഴ്‌ചകള്‍

Firefox
10097 (34%)

UniversalFeedParser
7527 (25%)

Internet Explorer
4119 (13%)

Chrome
3731 (12%)

SimplePie
2881 (9%)

Opera
1085 (3%)

Safari
113 (<1%)

Mobile Safari
57 (<1%)

Epiphany
23 (<1%)

SurfCop
21 (<1%)

ചിത്രം ഏറ്റവും ജനപ്രിയമായ ബ്രൗസറുകൾ കാണിക്കുന്നു
ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍‌ അടിസ്ഥാനമാക്കിയുള്ള പേജ്‌കാഴ്ചകള്‍‌
എൻട്രി പേജ്‌കാഴ്‌ചകള്‍

Windows
15567 (81%)

Linux
3040 (15%)

Macintosh
216 (1%)

Other Unix
74 (<1%)

Android
64 (<1%)

Nokia
54 (<1%)

iPhone
40 (<1%)

iPad
18 (<1%)

SonyEricsson
16 (<1%)

Windows NT 6.1
6 (<1%)

2013 സെപ്റ്റംബർ 19, വ്യാഴാഴ്‌ച

ബി സി സി ഐ ക്ക് ഓര്മ്മയുണ്ടോ ...?


ഇപ്പോൾ ശ്രീശാന്തിനെ വിലക്കിയ  ബി സി സി ഐ ഈ സംഭവം ഒര്ക്കുന്നുണ്ടോ.......?

2011 മാർച്ച്‌ 10 നു ഞാൻ ബ്ലോഗില എഴുതിയ കുറിപ്പാണ് താഴെ , അന്ന് ബി സി സി ഐ എന്തെങ്കിലും നടപടി എടുത്തോ.......?

അന്ന് ധോണിയെ വിലക്കാത്തത് എന്ത്......?

2011, മാർച്ച് 10, വ്യാഴാഴ്ച

വാതു വൈപ്പിന്റെ നിഴലില്‍.........

ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിനു മണിക്കൂര്കള്‍ക്ക് മുന്‍പ് ഷയിന്‍ വോണ്‍ ട്വിട്ടെരില്‍ കുറിച്ചു, ഈ മത്സരം
സമനിലയില്‍ ആകും. അത് പോലെ തന്നെ സംഭവിച്ചു. വാതു വൈപ്പിന്റെ സംശയങ്ങള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ അത് തികച്ചും യാദ്രിശ്ചികം എന്നാ നിലയില്‍ കാര്യങ്ങള്‍ അവസാനിച്ചു. എനാല്‍ പുതിയ സംഭവങ്ങള്‍ വീണ്ടും സംശയത്തിനു ഇടയാക്കുന്നു. രണ്ടായിരത്തി എട്ടു ഐ. പി. എല്‍ ആദ്യ സീസ്സനില്‍ വത് വൈപ്പുംയി ബന്ധപ്പെട്ടു ഡല്‍ഹി ക്രികെറ്റ് അസോസിയേഷന്‍ പുറത്താക്കിയ പ്രദീപ്‌ അഗര്‍വാള്‍ കഴിഞ്ഞ ഇന്ത്യ - ഹോളണ്ട് മത്സരത്തില്‍ കളിക്കാരുടെ ഗലരിയിലും, , ട്രെസ്സിംഗ്റൂമിലും കാണപ്പെട്ടു . കോട്ട്ല ഗ്രവുണ്ടില്‍ പോലും പ്രവേശനം നിഷേധിക്കപെട്ടിരുന്ന ഒരാള്‍ എങ്ങനെ ഇത്തരത്തില്‍ കളിക്കാരോടൊപ്പം കാണപെട്ടു എന്നത് വളരെ പ്രധാനമാണ്. സംശയങ്ങള്‍ ഉയരുക സ്വാഭാവികം. ഇന്ത്യന്‍ നായകനായ ധോനിയുടെ സമീപനവും സംശയകരമാണ്. ആദ്യ മത്സരത്തില്‍ ആദ്യ പന്ത് ശ്രീക്ക് നല്‍കിയതില്‍ തുടങ്ങി, കഴിഞ്ഞ മത്സരത്തില്‍ പീയുഷിനെ കൊണ്ട് അവസാന ഓവറുകള്‍ എരിയിച്ചത് വരെയുള്ള ധോനിയുടെ നടപടികള്‍ സംശയിക്കെണ്ടാതാണ്. തനിക്കു ഇഷ്ട്ടപ്പെടുന്ന കളിക്കാരെ, അവര്‍ എത്ര മോശം പ്രകടനം നടത്തിയാലും വീണ്ടും ടീമില്‍ എടുക്കുക, ഉദാഹരണമായി അമ്പേ പരാജയപ്പെട്ട പീയുഷിനെ മാനസ്സികമായി കരുതനക്കുവാന്‍ വേണ്ടി എന്നാ തരത്തില്‍ അടിസ്തനമിലാത്ത കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ടീമില്‍ ഇടം കൊടുക്കുക, ഒരു മത്സരത്തില്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞു ശ്രീ യെ ഒഴിവാക്കുക, ശ്രീയെ മനസ്സികമായ് കരുത്തന്‍ ആക്കാന്‍ ധോനിക്ക് തോന്നുമെന് ഒരു വിസ്വസ്സവും നമുക്കില്ല. മൂന്നു ഫാസ്റ്റ് ബോവുലെര്സിനെ ഉള്‍പ്പെടുത്തുന്നതിന് പകരം ഏഴു ബാറ്സ്മന്മാര്‍ തന്നെ വേണം എന്ന് പറയുക , കളികാര്‍ വിക്കെറ്റ്നേടുമ്പോഴും, മറ്റും നിര്‍വികാരമായി പെരുമാറുക തുടങ്ങി എല്ലാ കാര്യങ്ങളും സംശയത്തിന്റെ നിഴലിലാണ്. ധോണി ഒരിക്കലും മികച്ച ക്യാപ്റ്റന്‍ അല്ല. സഹകളിക്കാരുടെ പ്രകടനം കൊണ്ടുള്ള വിജയങ്ങള്‍ കാരണമാണ് ധോണി ഇന്നും ആ സ്ഥാനത് തുടരുനത്. ഒരു നല്ല ക്യാപ്ടന് വേണ്ട ഒരു ഗുണവും ധോനികില്ല, കളിക്കാര്‍ക്ക്‌ പ്രചോദനം നല്‍കുവാനോ, അവരെ ഒതോരുമിപ്പിച്ചു നിര്തുവാണോ ധോനിക്ക് കഴിയുന്നില്ല. ശ്രീശാന്തിനെ പോലെ ഉള്ള ജൂനിയര്‍ താരങ്ങളെ അവഹെളിക്കുമ്പോള്‍ തന്നെ സഹീര്ഖന്‍ , ഹര്‍ഭജന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ മുന്‍പില്‍ തലയും താഴ്തി നില്‍ക്കുന്ന ധോണി സൌരവ് ഗന്ഗുളിയെ പോലെ ഉള്ള ക്യാപ്ടന്‍ മാരുടെ രീതികള്‍ മനസ്സിലാക്കേണ്ടതാണ്. അത് പിന്നെ എങ്ങനെ വളര്‍ത്തി വലുതാക്കിയ ഗന്ഗുളിയെ പോലും ചവുട്ടി താഴ്ത്തിയ ധോണി മറ്റുള്ളവരെ പിന്നെ എങ്ങനെ കാണാനാണ്. ഇപ്പോള്‍ ഇത്തരം വിവാദം ഉണ്ടായതു നന്നായി. കാരണം ഇനിയെങ്കിലും ധോണി യാദാര്‍ത്ഥ്യം മനസ്സിലാക്കി പെരുമാരട്ടെ, ടീം ഉണര്‍ന്നു കളിക്കാട്ടെ, എല്ലാ മത്സരങ്ങളും വിജയിച്ചു കപ്പു നേടട്ടെ. അടുത്ത മത്സരങ്ങളില്‍ നിന്ന് പീയുഷിനെയും, ഹര്‍ഭജനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവുലെര്സിനെയും, ഉള്‍പ്പെടുത്തുക, അല്ലെങ്കില്‍ പീയുഷിനെയു, ഏതെങ്കിലും ഒരു ബാറ്സ്മനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവ്ലെര്സിനെയും ഉള്‍പ്പെടുത്തുക, നിരവധി സാധ്യതകള്‍ ഉള്ളപ്പോള്‍ കടുപിടുതം നടത്തി ഇന്ത്യയെ തോല്പിക്കണോ, ധോണി ഒന്ന് ചിന്തിച്ചു നോക്കൂ.......

Posted by ജയരാജ്‌മുരുക്കുംപുഴ

2013 സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

ശ്രീ ഒപ്പം ഞങ്ങളുണ്ട്..........


ശ്രീനിവാസൻ അധ്യക്ഷനായ സമിതിയിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല . കാരണം ശ്രീക്കെതിരെയുള്ള ഗൂടാലോചനയിൽ മുഖ്യ പ്രതികൾ ശ്രീനിവാസ്സനും ധോണിയും തന്നെയാണ്. ഒരു പക്ഷെ ഗൂഢാലോചന ശ്രീനിവസ്സന്റെയും ഡല്ഹി പോലീസിന്റെയും കൈകളില നിന്ന് അത്ഭുതകരമായി മുംബൈ പോലീസിന്റെ കൂടി ഇടപെടലിൽ എത്തിയതോടെ ആണ് ചതിയുടെ കാണാപ്പുറങ്ങൾ ജനങ്ങൾക്ക്‌ വ്യക്തമായത്. ഒരു പക്ഷെ മുംബൈ പോലീസു ഇടപെട്ടില്ലയിരുന്നു എങ്കിൽ ഇതിനും എത്രയോ മുൻപ് തന്റെ കസേരയിൽ ഞെളിഞ്ഞിരുന്നു കൊണ്ട് ശ്രീനിവസ്സൻ ഈ വിലക്ക് പ്രഖ്യാപനം നടത്തിയേനെ. ഇവിടെ തെറ്റേത്, ശരിയേത് എന്നതിനപ്പുറം നീതി നിഷേധം  , തുല്യ നീതി തുടങ്ങിയ വിഷയങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശ്രീനിവസ്സൻ , ധോണി, സാക്ഷി ധോണി , മൈയ്യപ്പൻ , വിന്ദൂൂ ധാരാസിംഗ് , രാജ് കുണ്ടറ  ഇങ്ങനെ ആരോപണ വിധേയരായവർ ഒട്ടനവധിയാണ്. ഇതിൽ ഒരാളാണ് ശ്രീശാന്തും, . കേസ് കോടതിയിലാണ് , മതിയായ തെളിവുകള ഇല്ല എന്ന് കോടതി പറയുകയും ചെയ്തിട്ടുണ്ട്, മാത്രമല്ല ഡല്ഹി പോലീസിന്റെ വ്യ്ഗ്രതകളെ നിശിതമായി വിമര്ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നീതിന്യായ വ്യവസ്ഥയെ പോലും മറികടന്നു കൊണ്ട് നീതിന്യായ വ്യവസ്ഥ തള്ളിക്കളഞ്ഞ വസ്തുതകൾ ഉദ്ധരിച്ചു കൊണ്ട് ശ്രീശാന്തിനു വിലക്കെർപ്പെടുതിയിരിക്കുന്നു. കോടതി വിധി വന്നതിനു ശേഷം വിലക്ക് ഏർപ്പെടുതംയിരുന്നല്ലോ, പക്ഷെ അതിനു പോലും കാത്തു നില്ക്കാതെ ഡല്ഹി പോലീസു കാണിച്ച വ്യഗ്രതയെക്കളും ഉപരിയായി വ്യഗ്രത കാണിച്ചു കൊണ്ട് ബി സി സി ഐ തങ്ങളുടെ ലക്‌ഷ്യം നടപ്പിലാക്കി കഴിഞ്ഞു. അധികാരം കയ്യാളുന്നവന്റെയും അധികാരത്തിന്റെ തണലിൽ ജീവിക്കാൻ വിധിക്കപ്പെട്ടവന്റെയും അന്തരത്തിന്റെ വിടവ് ഇവിടെ ഒന്ന് കൂടി വര്ധിചിരിക്കുന്നു. അധികാര സ്ഥാനത്തിരുന്നു എന്ത് അധാര്മ്മിക പ്രവര്ത്തിയും ചെയ്യുകയും അധികാരം ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവരെ വേട്ടയാടപ്പെടുകയും ചെയ്യുന്ന ഏകാധിപത്യ പ്രവണത തന്നെയാണ് ഇവിടെയും വെളിവാകുന്നത്.  ഇങ്ങനെ ഒരുകൂട്ടം ആളുകള് നിയന്ത്രിക്കുന്ന , അവര്ക്ക് വേണ്ടി മാത്രം തിരക്കഥ തയ്യാറാക്കപ്പെടുന്ന ഒരു കളിക്ക് വേണ്ടി ഉറക്കമൊഴിഞ്ഞ രാത്രികളും , പാഴാക്കി ക്കളഞ്ഞ പകലുകളും തിരച്ചു കിട്ടില്ലലോ എന്നാ വേദനയാണ് . ഇനി ക്രിക്കെറ്റ് എന്നാ കളിയെ പഴയത് പോലെ ഉൾകൊള്ളു വാനോ  സ്നേഹിക്കുവാണോ കഴിയുമെന്നു തോന്നുന്നില്ല. കാരണം തിരിച്ചറിവുകൾ സമ്മാനിക്കുന്ന നിമിഷങ്ങളാണ് മുന്നില്. പ്രിയപ്പെട്ട ശ്രീശാന്ത് നിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. നിനക്ക് തിരിച്ചു വരൻ കഴിയും. തളരാതെ മുന്നേറുക . നീതിന്യായ വ്യവസ്ഥയിൽ ഇന്ത്യയിലെ സാധാരണക്കാര്ക്കുള്ള വിശ്വാസം നിന്റെ തിരിച്ചു വരവിനു പ്രതീക്ഷ നല്കുന്നു. എന്നെപോലെയുള്ള സാധാരണ ക്രിക്കെറ്റ് പ്രേമികൾക്ക്‌ എപ്പോഴോ കൈമോശം വന്ന ക്രിക്കെറ്റ് എന്നാ കളിയോടുള്ള അഭിനിവേശത്തിന് വീണ്ടും ഊര്ജ്ജം നല്കാൻ നിന്റെ തിരിച്ചു വരവ് അനിവാര്യം തന്നെയാണ്........

2013 സെപ്റ്റംബർ 7, ശനിയാഴ്‌ച

പൊന്നോണം വരവായി.........

ഓണം വന്നോണം വന്നോണം വന്നേ
മാമല നാട്ടിലിന്ന്നോണം വന്നേ
ഓണ നിലാവ് പരക്കുന്നുണ്ടേ
ഓണപ്പാട്ടുകൾ പാടുന്നുണ്ടേ
തൊടിയിലെ തുമ്പപ്പൂ പുഞ്ചിരിച്ചേ
വേലിയിൽ കാക്കപ്പൂ കണ്‍ തുറന്നെ
ഓണത്തുമ്പികൾ മൂളുന്നുണ്ടേ
ഓണത്താരാടി വരുന്നു ചെമ്മേ
ഊഞ്ഞാലാടി കളിക്കുന്നുണ്ടേ
ഓണസദ്യ ഒരുക്കുന്നുണ്ടേ
ഓണ പ്പൂവിളി ഉയരുന്നുണ്ടേ
ഓണത്തപ്പൻ എഴുന്നള്ളു ണ്ടെ
ഓണം വന്നോണം വന്നോണം വന്നേ ..............

തിരുവോണ പ്പുലരിയിൽ ........

ഒരമ്മയുടെ തീരങ്ങൾ കൈവഴികൾ തേടി നാം
തിരുവോണ നാളിൽ യാത്രയായി
പുതുമഞ്ഞു വീണൊരാ വീഥി കളൊക്കെയും
പുതു പൂക്കള പുഞ്ചിരി തേൻ നിറച്ചു
പുലര വെയിലൊളി മെല്ലെ പടരും മുൻപേ
പൂക്കളിറുത്തു മടങ്ങിയെത്തി
തിരുമുറ്റം മെഴുകി പൂക്കളം തീർത്തു
ഓണപ്പുടവ യുടുത്തു നിന്നു
ഊഞ്ഞാൽ കളികളും പാട്ടും മേളവും
ആമൊദമാർപ്പു വിളികളുമായി
തൂശനിലയിൽ വിളമ്പിയ സദ്യ
ഒന്നിച്ചോരെ മനസ്സോടെ യുണ്ടു
സന്തോഷ ചിത്തരായി സർവ്വരും ചേർന്നപ്പോൾ
സന്താപമൊക്കെ അകന്നുപോയി
മാനുഷരെല്ലാരും ഒന്നുപോൾ വാഴുന്ന
മാതൃകാ ദിനമാണീ തിരുവോണ നാൾ
 മാവേലി നാടിന്റെ പുണ്യോത്സവം
ഇത് മലയാളി  നാടിന്റെ തിരുവുത്സവം ......

തുമ്പപൂക്കള്‍ ചിരിക്കുന്നു .................

ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കയിപ്പു ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകള് അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

2013 ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

മനസ്സ് നിറയ്ക്കുന്ന മെമ്മറീസ് ..........


ഇന്നലെ തിരുവനന്തപുരം ശ്രീകുമാറിൽ മാറ്റിനി ഷൊവ്ക്കു മെമ്മറീസ് കണ്ടു. മെമ്മറീസ് വളരെ മികച്ച ചിത്രമെന്നതും ചിത്രത്തിന്റെ വൻ വിജയവുമെല്ലാം ഇതിനകം തന്നെ ചര്ച്ചയായി കഴിഞ്ഞു. എന്നാൽ ഇതിനു പുറമേ എന്നെ സന്തോഷിപ്പിച്ച കാര്യം ചിത്രം കാണാൻ വന്ന പ്രേക്ഷകരാണ്. കാരണം ടിക്കറ്റ്‌ കിട്ടാൻ വളരെ നേരം ക്യുവിൽ നില്ക്കേണ്ടി വന്നു അതിനു പുറമേ വന്ന പ്രേക്ഷകരിൽ ആബാല വൃദ്ധ ജനങ്ങള് ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് അത് വളരെ കൌതുകമായി തോന്നി. കാരണം വളരെ പ്രായം ചെന്ന പുരുഷന്മാര, അമ്മമാർ, സ്ത്രീകള് , കുട്ടികൾ , ഇന്നിന്റെ പ്രധിനിധികൾ ആയ യുവാക്കൾ എന്ന് വേണ്ട എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും ഉണ്ടായിരുന്നു. അത്തരം ഒരു ആൾക്കൂട്ടത്തിൽ ഇരുന്നു സിനിമ ആസ്വദിച്ചപ്പോൾ എവിടെയോ നഷ്ട്ട്മായ സിനിമയുടെ ഒരു നല്ല കാലം തിരിച്ചു കിട്ടിയത് പോലെ തോന്നി. പിന്നെ നമ്മൾ ഫേസ് ബുക്ക്‌ എഴുതുകാര്ക്കും ഈ വിജയത്തിൽ പങ്കുണ്ടെന്ന് ഒരു സംസാരം കേട്ടു, എന്റെ അടുത്തിരുന്ന വൃദ്ധയായ അമ്മയോട് അവരുട മകള പറയുകയാണ് അമ്മെ എന്താണ് ഇത്രയം ആളുകള് വരുന്നത് എന്നോ നല്ല സിനിമ എന്ന് ഫേസ് ബുക്കിൽ എല്ലാവരും എഴുതുന്നത്‌ കൊണ്ടാണ് എന്ന്. പിന്നെ ടികെറ്റ് എടുക്കാൻ ക്യുവിൽ നിന്നപ്പോൾ രാവിലത്തെ ഷോ കണ്ടിട്ട് സംവിധായകൻ സോഹൻ ലാൽ ഇറങ്ങുന്നത് കണ്ടു... അധികാരികതക്ക് വേണ്ടി മാത്രമാണ് സോഹനെ കുറിച്ച് പരാമര്ഷിച്ചത്...........

അധിക്ഷേപിച്ചവർ ആരോപണങ്ങൾ പിൻ വലിക്കുമോ........?


ശ്രീ ബ്ലെസി സംവിധാനം ചെയ്താ കളി മണ്ണ് എന്നാ ചിത്രം പുറത്തിറങ്ങി. ശ്വേത മേനോന്റെ പ്രസവ രംഗത്തിന്റെ പേരില് ചിത്രം ഇറങ്ങുന്നതിനും മുൻപേ വിവിധ മേഘലകളിൽ പെട്ട പലരും വിമർശനങ്ങളുമായി എത്തുകയുണ്ടായി. അവരില തന്നെ ചിലര് വ്യക്തിപരമായി അധിക്ഷേപ വാക്കുകൾ ചൊരിയുകയുണ്ടായി. എന്നാൽ ചിത്രം ഇറങ്ങി പ്രേക്ഷകര ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. മാതൃത്വത്തിന്റെ മഹനീയത വെളിവാക്കുന്ന ചിത്രം എന്നാ നിലയില എല്ലാവരുടെയും പ്രശംസകൾ നേടിയിരിക്കുന്നു. അനാവശ്യ വിവാദങ്ങള ഉണ്ടാക്കിയവർ പ്രതേകിച്ചു വ്യക്തിപരമായി പൂരപ്പറമ്പ് പ്രയോഗങ്ങൾ വരെ നടത്തിയവർ അവരുടെ പ്രസ്താവനകൾ പിന് വലിക്കാൻ തയ്യാറാകുമോ. ഒരിക്കലുമില്ല കാരണം അതിനു സഹിഷ്ണുത വേണം , അതില്ലാത്തവർ അത് കൊണ്ടാണ് ഇങ്ങനെ അല്ലെങ്കിൽ ഇത് കൊണ്ടാണ് അങ്ങനെ എന്ന് പറഞ്ഞു തങ്ങളുടെ വാദങ്ങള ന്യായീകരിച്ചു കൊണ്ടേ ഇരിക്കും..............

മലയാളികൾ ഒന്നടങ്കം അപമാനിതരായിരിക്കുന്നു .....,.

പ്രിയപ്പെട്ട ടോം ജോസഫ്‌ നിങ്ങൾ മാത്രമല്ല കായിക പ്രേമികൾ മൊത്തത്തിൽ പ്രേതെകിച്ചു മലയാളികൾ ഒന്നടങ്കം അപമാനിതരായിരിക്കുന്നു .....,.
സിനിമ അവാര്ട് പോലെ ഒരു വര്ഷത്തെ പ്രകടനം നോക്കി നല്കുന്ന പുരസ്കരമല്ല അര്ജുന പുരസ്കാരം ഒരു നീണ്ട കാലം കളിക്കളത്തിൽ ചിന്തിയ വിയര്പ്പിന്റെ ആദരം തന്നെയാണ് അര്ജുന പോലുള്ള പുരസ്കാരങ്ങൾ . എന്നാൽ ടോം താങ്കളെപ്പോലുള്ള ഒരാളെ അപമാനിച്ചതിലൂടെ അത്തരം വിസ്വസ്സ്യതക്ക് ഭംഗം വന്നിരിക്കുന്നു. താങ്കള്ക്ക് നേരിട്ട അപമാനത്തിന്റെ ഉത്തരവാദികളെ നമുക്കെല്ലാം തിരിച്ചറിയാം. ശബ്ദവും രൂപവും ഇല്ലാത്തവർക്ക് ഇത് രണ്ടും മറ്റാരെക്കാളും ഉണ്ട് എന്ന് വാഴ്ത്തപ്പെടുന്ന നാളിൽ നമുക്ക് ഇതിനുള്ള ഉത്തരം നല്കാം......

2013 ഓഗസ്റ്റ് 14, ബുധനാഴ്‌ച

ക്രിക്കെറ്റ് താരങ്ങള്ക്കു അര്ജുന പുരസ്കാരങ്ങൾ നല്കരുത്........

ബി സി സി ഐ യെ പോലെ ഇന്ത്യൻ കായിക മന്ത്രാലയത്തിനു ഒരു അധികാരവും ഇല്ലാത്ത ഒരു ബോര്ടിനു വേണ്ടി കളിക്കുന്ന ക്രികെറ്റ് താരങ്ങള്ക്കു കായിക പുരസ്കാരങ്ങൾ നല്കരുത്. കാരണം വര ഇന്ത്യ എന്നാ രാജ്യത്തിന്‌ വേണ്ടി അല്ല മത്സരിക്കുന്നത് മറിചു ബി സി സി ഐ എന്നാ സ്ഥാപനത്തിന് വേണ്ടി മാത്രമാണ് . ഇന്ത്യൻ കായിക മന്ത്രാലയത്തിനു ബി സി സി ഐ യിൽ ഒരു നിയന്ത്രണവും ഇല്ല എന്ന് ബി സി സി ഐ തന്നെ പറയുന്ന സാഹചര്യത്തിൽ വിരട്ട് കൊഹ്ലിക്ക് ഇത്തവണ നല്കിയ അര്ജുന പുരസ്‌കാരം ഉള്പ്പെടെ ഇതുവരെ ക്രിക്കെറ്റ് താരങ്ങള്ക്കു നല്കിയ എല്ലാ കായിക പുരസ്കാരങ്ങളും ഇന്ത്യൻ സര്ക്കാര് തിരിച്ചെടുക്കണം. ഇതിനെ കുറിച്ച് രവി ശാസ്ത്രി എന്ത് പറയും.......

2013 ഓഗസ്റ്റ് 3, ശനിയാഴ്‌ച

ഇതാ വീണ്ടും മറ്റൊരു സൌഹൃദ ദിനം കൂടി.....


മഴ പൈയ്യുകയാണ്. തെങ്ങോല തലപ്പുകളെ കുളിരണിയിച്ചു കൊണ്ടു മഴ പൈയ്യുകയാണ്. തുറന്നിട്ട ജനല്‍ പാളികള്‍ക്ക്‌ ഇടയിലുടെ മഴയുടെ സൌന്ദര്യം നോക്കി നിന്നപ്പോള്‍ ഓര്‍മ്മകള്‍ ഉണരുകയായി. ഓര്‍മയുടെ ജാലകം തുറക്കുമ്പോള്‍ ബാല്യത്തില്‍ ചെളി വെള്ളത്തില്‍ ചാടി ക്കളിച്ചതും, കളി വഞ്ചികള്‍ ഒഴുക്കിയതും , മഴ നനഞ്ഞു പനി പിടിച്ച കാരണം സ്കൂളില്‍ പോകാന്‍ ആവാതെ വിഴമിച്ചതും ഇന്നലത്തേത് പോലെ തോന്നുന്നു. എനിക്ക് ഒരു സുഹൃത്തിനെ ആദ്യമായി നാഴ്ട്ടപ്പെടുന്നത് ഒരു മഴക്കാലതാണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം . എന്റെ പ്രിയ കുട്ടുകാരന്‍ ശങ്കരന്‍ നമ്പൂതിരി . എനിക്ക് ആദ്യമായി ഒരു മയില്‍ പീലി തുണ്ട് തന്നത് അവനാണ്. എന്നിട്ട് എന്നോട് പറഞ്ഞു. മാനം കാണിക്കാതെ പുസ്തകത്തില്‍ ഒളിച്ചു വൈക്കണം, മയില്‍ പീലി പ്രസവിക്കും ,അപ്പോള്‍ നിനക്കു ഒരുപാടു മയില്‍‌പീലി കുഞ്ഞുങ്ങളെ കിട്ടും ,അപ്പോള്‍ എനിക്കും ഒരു കുഞ്ഞിനെ തരണം. മാനം കാണിക്കാതെ പുസ്തകതാളില്‍ ഒളിപ്പിച്ച മയില്‍ പീലി മുറിക്കു ഉള്ളില്‍ കയറി തുറന്നു നോക്കും , മയില്‍‌പീലി പ്രസ്സവിച്ചോ എന്നറിയാന്‍. അന്നൊരു മഴക്കാലമായിരുന്നു ശങ്കരന്‍ അന്ന് ക്ലാസ്സില്‍ വന്നില്ല. ഉച്ച ആയപ്പ്പോഴേക്കും മഴയ്ക്ക് ശക്തി കുടി. കുറെ കഴിഞ്ഞപ്പോള്‍ ശന്കരനെയും കൂട്ടി അവന്റെ അച്ഛന്‍ വന്നു. അവനെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. എന്നാല്‍ ശങ്കരന്റെ അച്ഛന്‍ ടീച്ചറിനോട് പറഞ്ഞതു കേട്ടപ്പോള്‍ വിഷമം  തോന്നി. ശങ്കരന്റെ അച്ചന് സ്ഥലം മാറ്റം കിട്ടി . ടി .സി . വാങ്ങി യാത്ര പറയാന്‍ വന്നതാണ്. എടാ ഞാന്‍ പൂവ്വാന് ? എവിടേക്ക് ?അച്ചന് സ്ഥലം മാറ്റം എന്നാലും അച്ചന് ജോലി ഇവിടെ കിട്ടുമ്പോ തിരിച്ചു വരും . പിന്നെ ഒരു കാര്യം മറക്കല്ലേ ഞാന്‍ തന്ന മയില്‍‌പീലി പ്രസ്സവിച്ചോ ഇല്ലങ്കില്‍ മാനം കാണാതെ സൂക്ഷിച്ചു വൈക്കനെ കുഞ്ഞു വിരിയുമ്പോള്‍ ഒന്നു എനിക്കും തരണേ . മഴയത്ത് അച്ഛന്റെ കൈയും പിടിച്ചു സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോഴും ശങ്കരന്‍ തിരിഞ്ഞു നോക്കി എന്നെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് എത്രയോ മഴക്കാലങ്ങള്‍ വന്നിരിക്കുന്നു. അന്ന് എന്നെ പിരിഞ്ഞ ശങ്കരനെ പിന്നെ ഇന്നുവരെ കണ്ടിട്ടില്ല . എവിടെ ആണെന്നറിയില്ല . ശങ്കരന്‍ നമ്പൂതിരി എന്ന് എവിടെ കേട്ടാലും അത് എന്റെ ശങ്കരന്‍ ആയിരിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട് ,എന്നാലും ഇന്നുവരെയും എന്റെ ശങ്കരനെ എനിക്ക് കണ്ടെത്താനായിട്ടില്ല. ഇന്നീ മഴക്കാലത്തും ഞാന്‍ നിന്നെ കുറിച്ചു ഓര്‍ക്കുന്നു. ഒരു പക്ഷെ നീയും എന്നെ ക്കുറിച്ച് ഓര്‍ക്കുന്നുണ്ടാവും . എന്നെങ്കിലും ഒരു മയില്‍ പീലി കുഞ്ഞിന്റെ അവകാശവും  തേടി നീ വരുമെന്ന പ്രതീക്ഷയില്‍ മാനം കാണിക്കാതെ മയില്‍‌പീലി തുണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചു ഓരോ മഴക്കാലവും ഞാന്‍ കാത്തിരിക്കും. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ സൌഹൃദ ദിനാശംസകൾ........

2013 ജൂലൈ 1, തിങ്കളാഴ്‌ച

ഒളിക്യാമറ ................

ഉറക്കത്തിൽ അയാൾ ഞെട്ടി ഉണര്ന്നു , വല്ലാത്ത കിതപ്പ്, വിയര്ത് കുളിച്ചിരിക്കുന്നു. ഇപ്പോൾ കുറെ നാളായി അങ്ങനെയാണ്. ഉറങ്ങാൻ കഴിയുന്നില്ല, ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല വല്ലാത്ത ഒരു ഭയം അയാളെ പിടികൂടിയിരിക്കുന്നു. ഏതോ ഒളിക്യമാരകൾ തന്റെ ചുറ്റും ഉള്ളത് പോലെ , തന്നെ പിന്തുടരുന്നത് പോലെ ഒരു തോന്നൽ. താൻ എന്തിനു ഇങ്ങനെ ഭയക്കുന്നു എന്ന് എത്ര ചിന്തിച്ചിട്ടും അയാള്ക്ക് മനസ്സിലായില്ല . ഒടുവില അയ്യാൾ തീരുമാനിച്ചു ,ജീവിതം അവസാനിപ്പിക്കുക. അയാൾ വിജനമായ മലഞ്ചെരുവിൽ ചെന്ന് അഗാധമായ കൊക്കയിലേക്ക് നോക്കി , ഇല്ല ആരും ഇല്ല അയാൾ താഴേക്ക്‌ ചാടി.......
അപ്പോൾ ചനെലുകളിൽ യുവാവിന്റെ ആത്മഹത്യാ ലൈവ് ആയി ആഘോഷിക്കപ്പെടുകയായിരുന്നു............

2013 ജൂൺ 28, വെള്ളിയാഴ്‌ച

അശ്ലീല ഹൌസ് ................


വീടുകളുടെ അകത്തളങ്ങളിൽ വന്നു അശ്ലീലം പറയുകയും ഇതാണ് മലയാളി സംസ്കാരം എന്ന് ലോകത്തോട്‌ വിളിച്ചു പറയുകയും ചെയ്യുന്ന മലയാളി ഹൌസ് എന്നാ സംസ്കാര ശൂന്യമായ പരിപാടി സഭ്യതയുടെ എല്ലാ അതിര് വരമ്പുകളും ലംഘിക്കുന്നു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഈ പരിപാടിയിലെ ഒരു പുരുഷ താരം  ഈ പരിപാടിയിൽ പങ്കെടുക്കുന്ന പെണ്‍കുട്ടിയെ ഉടു തുണി ഉരിഞ്ഞു കാണിക്കുകയും, അശ്ലീല പദങ്ങൾ ചേർത്ത് ശകാരിക്കുകയും ചെയ്തു എന്നാണ്. എല്ലാവരുടെയും വീടുകളില നടക്കുന്നതാണ് ഇത് എന്ന് അവകാശപ്പെടുന്നവർ  ഇതിനെയും ന്യയീകരിക്കുമോ. നമ്മുടെ വീടുകളിൽ നമ്മുടെ കുടുംബങ്ങഗളോട് ഇത്തരതിലാണോ നമ്മൾ പെരുമാറുന്നത്. ഒരിക്കലുമല്ല. മാത്രമല്ല  ഒരു ഷോ യുടെ പേരില് ഇത്തരത്തിൽ പെണ്‍കുട്ടികളെ അപമാനിക്കുന്നത്  ന്യായീകരിക്കാൻ കഴിയുന്നതാണോ. ഇത് റിയാലിറ്റി ഷോ ആണ് ഗെയിം അല്ല എന്ന് നൂറു വട്ടം വിളിച്ചു പറയുന്ന ഇതിന്റെ അണിയറക്കാർ അപ്പോൾ ഇതെല്ലാം ശരിക്കും പീഡനം എന്ന് സമ്മതിക്കുകയല്ലേ ചെയ്യുന്നത്. കേരളത്തിലെ സ്ത്രീ സമൂഹം ഇത് കാണുന്നില്ലേ ? മക്കളെ ഇത്തരത്തിൽ അപമാനിക്കുന്നത് കണ്ടിരിക്കാൻ ഏതെങ്കിലും മാതാ പിതാക്കൾക്ക്‌ കഴിയുമോ? കേരള സര്ക്കാരും വനിതാ കമ്മിശ്ശനും, സ്ത്രീ സംഘടനകളും അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടുക തന്നെ വേണം. ഈ പരിപാടിയുമായി ബന്ധപ്പെട്ട എല്ലാവര്ക്കും എതിരെ നിയമ നടപടികള സ്വീകരിക്കണം. എല്ലാ രംഗത്തും ഉള്ള സ്ത്രീ സമൂഹം ഇത്തരം സഭ്യത ഇല്ലാത്ത പരിപാടികൾക്കെതിരെ പ്രതികരിക്കണം. പീഡനം നടന്നതിനു ശേഷം മാത്രം ആവരുത് നമ്മുടെ പ്രതികരണം, മറിച്ച്‌ പീഡനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നീക്കങ്ങളെ മുളയിലെ നുള്ളുക തന്നെ വേണം.......

2013 ജൂൺ 23, ഞായറാഴ്‌ച

മലയാളി ഹൌസ് ഉടൻ നിര്ത്തലാക്കുക.......


സുര്യ ടി വി സംപ്രേഷണം ചെയ്യുന്ന മലയാളി ഹൌസ് എന്നാ ;പരിപാടി  എത്രയും പെട്ടെന്ന് നിര്ത്തലാക്കുക. ഇന്നലെ അതെ ചാനെലിൽ ഈ ഷോയുമായി ബന്ധപ്പെട്ടവർ നടത്തിയ ന്യായീകരണങ്ങൾ കേട്ടപ്പോൾ കൂടി  ഇനി ഒരു നിമിഷം പോലും ഈ പരിപാടി തുടരുന്നത് സാംസ്കാരിക കേരളത്തിന്‌ ഭൂഷണമല്ല എന്ന് എല്ലാ മലയാളികള്ക്കും ബോധ്യമായി. പ്രദീപും , രാഹുലും ഉൾപ്പെടെയുള്ളവർ  ഈ ഷോയിൽ പങ്കെടുതില്ലയിരുന്നു എങ്കിൽ ഈ പരിപാടിയെ കുറിച്ച് ഏറ്റവും കൂടുതൽ വിമർശിക്കുന്നവർ ഇവര ആകുമായിരുന്നു. മലയാളി സമൂഹത്തെ നോക്കി കൊഞ്ഞനം കാട്ടുന്ന ഈ ഷോ അടിയന്തിരമായി നിര്ത്തണം. ബഹുമാനപ്പെട്ട വനിതാ കമ്മിഷൻ സ്വമേധയ കേസ് എടുത്തിട്ടുണ്ട്, അതിന്റെ നടപടി എത്രയും വേഗം ഉണ്ടാവണം. മലയാളി സ്ത്രീ സമൂഹത്തിന്റെ പ്രധിനിധികൾ ആയ ബഹുമാനപ്പെട്ട ശ്രീമതി ടീച്ചര് , ബഹുമാനപ്പെട്ട ബിന്ദു കൃഷണ , ബഹുമാനപ്പെട്ട ശോഭ സുരേന്ദ്രൻ തുടങ്ങിയവര രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി ഇതിനെതിരെ ശബ്ദം ഉയർത്തണം. കാരണം മലയാളി സ്ത്രീകളുടെ പ്രശ്നങ്ങളിൽ കേരളത്തിന്റെ ശബ്ദം തന്നെയാണ് മേല പറഞ്ഞ മൂന്നു പേരും.കൂടാതെ യുവജന സംഘടനകളും , കല  സംസകരിക , രാഷ്ട്രീയ , സിനിമ , സാമൂഹ്യ  രംഗങ്ങളിലെ പ്രമുഖര എല്ലാം ഇത്തരം ജീര്ന്നതകൾക്ക് എതിരെ രംഗത്ത് വരണമെന്ന് അപേഷിക്കുന്നു. കാരണം ഇപ്പോൾ മുളച്ച ഈ വിഷ വിത്ത് വലിയ മരമായി മാറാതിരിക്കാനും, കൂടുതൽ മുളകൾ ഉണ്ടാവതിരിക്കാനും അത് അനിവാര്യമാണ്. ഒപ്പം പറയട്ടെ പ്രിയപ്പെട്ട രേവതി  ഈ പരിപാടിയിൽ നിന്ന് എത്രയും വേഗം പുറത്തു വരിക, കാരണം നിങ്ങള്ക്ക് ഞങ്ങളുടെ മനസ്സില് ഒരിടം  ഉണ്ട് അത് നഷ്ട്ടപ്പെട്തതിരിക്കുക.........

2013 ജൂൺ 16, ഞായറാഴ്‌ച

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി .......

മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങലാണീ  മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി

ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............

2013 ജൂൺ 3, തിങ്കളാഴ്‌ച

നന്ദി ..................

നന്ദി ..................

എന്റെ ബ്ലോഗ്‌ പോസ്റ്റുകളുടെ പേജ് കാഴ്ചകൾ 25000 നു മുകളില എത്തിച്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളില ഉള്ള മലയാളികള്ക്ക് ഹൃദയം നിറഞ്ഞ നന്ദി...........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️