2013 മേയ് 24, വെള്ളിയാഴ്‌ച

ഇന്ത്യൻ ക്രിക്കെട്ടിനെ രക്ഷിക്കാൻ........

ഇന്ത്യൻ ക്രിക്കെട്ടിനെ രക്ഷിക്കാൻ........
ശ്രീനിവസ്സൻ രാജി വയ്ക്കുക, ധോനിയെ ടീമിൽ നിന്ന് പുറത്താക്കുക, ...........

മുംബൈ പോലീസ് @ ഡല്ഹി പോലീസ്


ശ്രീശാന്തിന്റെ കാമുകിമാർ എത്ര , ശ്രീശാന്തിന്റെ വസ്ത്രങ്ങൾ ഉള്പ്പെടെ യുള്ളവയുടെ വില എത്ര, ശ്രീശാന്ത് മദ്യപിക്കുമോ , ശ്രീശാന്തിന്റെ മുറിയില ഗര്ഭ നിരോധന ഉറ ഉണ്ടോ...... ഡല്ഹി പോലീസ് അന്വോഷണം പുരോഗമിക്കുന്നു.......
അതെ സമയം മുംബൈ പോലീസ് അന്വോഷണം ശകതമാക്കുന്നു..... തങ്ങൾക്കു ലഭ്യമായ തെളിവുകള വച്ച് മുംബൈ പോലീസ് എത്ര ഉന്നതർ ആയാലും അവരെ ചോദ്യം ചെയ്യന്നു , അറസ്റ്റ് ചെയ്യുന്നു...... നിയമത്തിനു മുന്നില് എല്ലാവരും തുല്യരെന്നു തെളിയിക്കുന്ന മുംബൈ പോലീസിന് അഭിനന്ദനങ്ങൾ........

ശ്രീശാന്തിനെ കുടുക്കി ശ്രീനിവാസൻ കുടുങ്ങി.........


ശ്രീനിവാസനും , ധോണിയും ചേര്ന്ന നടത്തിയ ഗൂഡാലോചന തന്നെയാണ് ശ്രീയെ കുടുക്കിയത് എന്ന് റിപ്പോർട്ടുകൾ. ധോനിയുടെ ഭാര്യ സാക്ഷി ധോണി തന്റെ കൂട്ടുകാരിയെ ഉപയോഗിച്ച് ഗൂഡാലോചന യിൽ പങ്കാളി ആകുകയും ശ്രീയുടെ നീക്കങ്ങൾ മനസ്സിലാക്കി ഡല്ഹി പോലീസിന്റെ ഒത്താശയോടെ ശ്രീയെ എന്നെന്നേക്കുമായി ഒതുക്കാനും ആയിരുന്നു നീക്കം അതിൽ അവർ വിജയിക്കുകയും ചെയ്തു പക്ഷെ അപ്പോഴാണ് അവർ പോലും നിര്നചിരിക്കാതെ മുംബൈ പോലീസിന്റെ രംഗ പ്രവേശം അതോടെ അവർ നടപ്പിലാക്കിയ കെണിയിൽ അവർ തന്നെ വീണു. ശ്രീനിവസ്സന്റെയും. ധോനിയുടെയും കരീര് അവസാനം കൂടിയായി അവരുടെ തന്നെ പദ്ധതികൾ മാറി ..........................

അവിശുദ്ധ കൂട്ട്.........


ശ്രീനിവാസനും ധോണിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കൂടുതൽ വാർത്തകൾ വെളിച്ചത് വരുന്നു. ഇന്ഗ്ലാണ്ടിനോട് സംബൂര്ന്ന പരാജയം ഏറ്റു വാങ്ങിയപ്പോൾ ധോനിയെ കപ്ടാൻ സ്ഥാനത് നിന്ന് നീക്കം ചെയ്യാൻ സെലെക്ഷൻ കമ്മിറ്റി തീരുമാനിച്ചപ്പോൾ വീറ്റൊ പവർ ഉപയോഗിച്ച് ആ തീരുമാനം അട്ടിമറിക്കുകയും , വാതു വയിപൂ ഉള്പ്പെടയുള്ള തന്റെ പ്രവർത്തികൾക്ക് പിന്തുണ നല്കുന്ന ധോനിയുടെ കടുംപിടുതങ്ങൾക്ക് വഴങ്ങി കൊടുക്കുകയും ആയിരുന്നു .......

ദൈവത്തിന്റെ കരങ്ങൾ...........


ഡല്ഹി പോലീസിന്റെ ഒത്താശയോടെ ശ്രീനിവസ്സൻ, ധോണി , സാക്ഷി ധോണി തുടങ്ങിയവരുടെ ഗൂഢാലോചന യിൽ ശ്രീശാന്ത് കെണിയിൽ പെടുമ്പോൾ ശ്രീശാന്തിന്റെ ദൈവ വിശ്വസ്സത്തെ എല്ലാവരും കളിയാക്കി എന്നാൽ അതെ ദൈവം തന്നെയാണ് മുംബൈ പോലീസിന്റെ രൂപത്തില എത്തിയതും ഒട്ടേറെ സത്യങ്ങള വെളിച്ചത് കൊണ്ട് വന്നതും

2013 മേയ് 21, ചൊവ്വാഴ്ച

വാതു വൈപ്പുകാരനോട് ഒപ്പം സാക്ഷി ധോണി...............


ചെന്നയിൽ നടന്ന മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിങ്ങ്സ് മല്സരം നടക്കുന്നതിനു  മുൻപ് സ്റെടിയത്തിൽ വന്ന വിന്ദു ധാരസിങ്ങിനെ  ബി സി സി ഐ യുടെ പ്രസിഡന്റ്‌ ആയ  ശ്രീനിവസ്സന്റെ മകൻ ചെന്ന് സ്വീകരിക്കുകയും കൂട്ടിക്കൊണ്ടു വന്നു വി ഐ പി ഗാല്ലര്രിയിൽ  ഇരുന്ന ധോനിയുടെ ഭാര്യ സാക്ഷി ധോനിയുടെ സമീപം സീറ്റ് നല്കുകയും സാക്ഷി ധോണിയും വിന്ദു ധാരസിങ്ങും ഒരുമിച്ചു കളി കാണുകയും ചെയ്യുന്ന ദ്രിശ്യങ്ങൾ മാധ്യമങ്ങളിൽ കൂടി എല്ലാവരും കണ്ട് കഴിഞ്ഞു..... ബി സി സി ഐ പ്രസിഡന്റ്‌ സരീനിവാസ്സന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ചെന്നൈ സൂപ്പർ കിങ്ങ്സ് അതിന്റെ നായകന് ധോണിയും. ധാരസിങ്ങിന്റെ പുത്രനായ വിന്ദു ധാരസിങ്ങിനെ ഇന്നലെ വാതു വൈപ്പിൽ നേരിട്ട് ബന്ധം ഉണ്ട് എന്ന് പറഞ്ഞു ഡല്ഹി പോലീസെ അറസ്റ്റ് ചെയ്തു അങ്ങനെ ആണെങ്കില ശ്രീനിവാസ്സൻ, അദ്ധേഹത്തിന്റെ മകൻ , ധോണി , ധോനിയുടെ ഭാര്യ സാക്ഷി ഇവരെ ഒക്കെ അറസ്റ്റ് ചെയ്യുമോ........... മലയാളി സമൂഹമേ ഉണരൂ , നിങ്ങൾ ശ്രീ എന്നാ ചെറുപ്പക്കാരനെ കല്ല്‌ എറിഞ്ജോളൂ ... പക്ഷെ നീതി അത് എല്ലാവര്ക്കും തുല്യ നിലയില വേണം.........

ശ്രീക്കെതിരെ ആസൂത്രിത നീക്കം........


മലയാളത്തിന്റെ സ്വന്തം ശ്രീശാന്തിനു എതിരെ ഡല്ഹി പോലീസെ ഉള്പ്പെടെയുള്ള ഒരു സംഘത്തിന്റെ ആസൂത്രിത ഗൂഡാലോചന. ശ്രീയുടെ കരിയര് അവസാനിപ്പിക്കുക എന്നാ ഒരു ലക്‌ഷ്യം മാത്രമാണ് ഇതിനു പിന്നിൽ എന്ന് വ്യക്തമായിക്കഴിഞ്ഞു.

1 ശ്രീ പന്ത് എറിയുന്നതിന് മുൻപ് അരയിൽ തൂവാല തിരുകി.......
ആ ഒരു കളിയില മാത്രമല്ല ശ്രീ അരയിൽ തൂവാല തിരുകിയിട്ടുള്ളത്. . ശ്രീ ഇതുവരെ കളിച്ച എല്ലാ കളികളും പരിശോധിക്കുക. ഈ കളിയില മാത്രമാണ് ശ്രീ തൂവാല തിരുകിയത് എങ്കിൽ ശ്രീ കുറ്റക്കാരൻ എന്ന് സമ്മതിക്കാം.......
.
2 ഓവറിനു മുൻപ് വാം അപ്പ്‌ ചെയ്തു........ എല്ലാ കളിക്കാരും അത് ചെയ്യാറുണ്ട്.... ശ്രീ വാം അപ്പു ചെയ്യാൻ എടുത്ത സമയതെക്കളും കൂടുതൽ സമയം എടുത്തു വാം അപ്പ്‌ ചെയ്തവർ ഉണ്ട്.... അപ്പോൾ അത് തെറ്റാണോ......

3 ശ്രീയോട് ഒപ്പം കാറിൽ പെണ്‍കുട്ടി ഉണ്ടായിരുന്നു......
ലോകത്തില ആദ്യംനടക്കുന്ന സംഭവമാണോ ഇത് ....പ്രതേകിച്ചു ഡൽഹിയിലും മുംബയിലും

4 ശ്രീ കാമുകിക്കു മൊബൈൽ അതും വിലകൂടിയത് വാങ്ങി കൊടുത്തു.......
അത് വാങ്ങി കൊടുക്കാനുള്ള ശേഷി ശ്രീക്ക് ഉണ്ട് .......മാത്രമല്ല എല്ലാതാരങ്ങളും അങ്ങനെ ചെയ്യാറുണ്ട്...

5 ശ്രീ വില കൂടിയ ഡ്രസ്സ്‌ വാങ്ങി ......
വില കൂടിയ ഡ്രസ്സ്‌ വാങ്ങുവാനുള്ള സമ്പാദ്യം ശ്രീക്ക് ഉണ്ട്...... വില കൂടിയ ഡ്രസ്സ്‌ ധരിക്കുന്നത്  കുറ്റമാണോ......

6 ആരും കേസ് കൊടുക്കാത്തത്  കൊണ്ട്  ആരെങ്കിലും കേസ് കൊടുക്കൂ എന്ന് ഡല്ഹി പോലീസെ അഭ്യർത്ഥിക്കുന്നു......

ഒരു കേസും ഇല്ലാതെ ഒരാളെ അറെസ്റ്റ്‌ ചെയ്തിട്ടു ആരെങ്കിലും കേസേ കൊടുക്കൂ എന്ന് അഭ്യര്തിക്കുന്നത് ലോക ചരിത്രത്തില ആദ്യം......

7 പോലീസിനെ കണ്ടപ്പോൾ ശ്രീ മുഖ്യമന്ത്രിയെ വിളിക്കാൻ പറഞ്ഞു......
കാര്യമില്ലാതെ ആരെ അറസ്റ്റ് ചെയ്താലും ഫോണിൽ ഉത്തര വാദിത്വാ പ്പെട്ടവരെ വിളിക്കാനുള അവകാശം ഉണ്ട്.....

8 ശ്രീയുടെ മുറിയില നിന്ന് ഗര്ഭ നിരോധന ഉറ കണ്ടെടുത്തു.......
ഇപ്പോൾ,  പൊതു സ്ഥലങ്ങളില പോലും ഉറകൾ ലഭ്യമാകാനുള്ള സംവിധാനം നിലവില ഉണ്ട്...

9 ശ്രീയുടെ ലാപ്‌ ടോപിൽ പെണ്‍കുട്ടികളുടെ ചിത്രങ്ങൾ.....

ലോക ചരിത്രത്തില ആദ്യമായി ഒരു ചെറുപ്പക്കാരന്റെ ലാപ്‌ ടോപിൽ പെണ്‍കുട്ടികളുടെ ചിത്രം

10 ശ്രീയുടെ ലാപ്‌ ടോപ്പിൽ വത് വെപ്പുകാരന്റെ ചിത്രം
ധോനിയുടെ ഭാര്യ സാക്ഷിയും ബി സി സി ഐ പ്രസിഡന്റ്‌ സ്രീനിവസ്സന്റെ പുത്രനും അരീസ്ടിലായ വാതുവെപ്പുകാരൻ ധാരസിങ്ങിന്റെ മകനുമായി ഒരുമിച്ചാണ് കളി കണ്ടത്.......

മലയാളി സമൂഹമേ ഉണരൂ , നിങ്ങൾ എന്നും ശ്രീ എന്നാ ചെറുപ്പക്കാരനെ കല്ലെരിഞ്ഞിട്ടുണ്ട്...... പക്ഷെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കൂ. തെറ്റ് ചെയ്യാത്തവർ ഇല്ല , പക്ഷെ നീതി അത്ഘു എല്ലാവര്ക്കും തുല്യമാകണം. .......


2013 മേയ് 16, വ്യാഴാഴ്‌ച

ശ്രീയെ കുടുക്കിയത് തന്നെ..............



വാതു വൈപ് കേസുമായി ബന്ധപ്പെട്ടു  ശ്രീശാന്ത് അറ്രെസ്റ്റിൽ ആയ വാര്തയെ വളരെ സൂക്ഷ്മമായാണ് ഞാൻ സമീപിച്ചത്. കാരണം എന്നും ശ്രീക്ക് പ്രോത്സാഹനം നല്കുകയും , വ്യക്തിപരമായി നല്ലൊരു ബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന ഒരാൾ എന്നാ നിലയില ശ്രീക്ക് ഉണ്ടായ ഈ അനുഭവംവളരെ ദുഖകരമാണ്. അപ്പോഴും എല്ലാ രിപോര്ടുകളും ക്ലിപ്പിങ്ങുകളും സൂക്ഷ്മായി പരിശോധിക്കുകയായിരുന്നു. അതിൽ നിന്ന് മനസ്സിലാവുന്നത് ശ്രീക്ക് ചതി പറ്റി എന്ന് തന്നെയാണ്. വിശ്വസിച്ച ആളുകള് തന്നെയാണ് ഈ ചതി,ക്ക് പിന്നിൽ എന്ന് ശ്രീയുടെ വാക്കുകളും ബോധ്യപ്പെടുത്തുന്നു. ശ്രീ തെറ്റ് ചെയ്തോ ഇല്ലയോ എന്നത് പരിശോധിക്കുന്നതിന് മുൻപ് ഇത്തരം ഒരു സംഭവം ഉണ്ടാകുവാൻ ഇടയായ സാഹചര്യം അത് വ്യക്തമായി പുറത്തു കൊണ്ട് വരണം. ഇന്നലെ ശ്രീ പറഞ്ഞത് ജിജു തന്നെ ചതിച്ചു എന്നാണ്. ക്ലിപ്പിങ്ങുകൾ സൂചിപ്പിക്കുന്നതും അത് തന്നെയാണ് . എന്തെന്നാൽ ഡല്ഹി പോലീസെ അറെസ്റ്റ്‌ ചൈയ്യുംബോഴും, വാനിൽ കൊണ്ട് വരുമ്പോഴും, കോടതിയിൽ ഹജരാക്കുമ്പോഴും ശ്രീശാന്ത് വളരെ വിഷമത്തിൽ ആയിരുന്നു അദ്ധേഹത്തിന്റെ ശരീര ഭാഷ അത് വ്യക്തമാക്കുന്നുണ്ടായിരുന്നു .പക്ഷെ ജിജു അപ്പോഴൊക്കെ വളരെ ഉല്ലാസ്സവനായി കാണപ്പെട്ടു. തനിക്കു ഒന്നും നഷ്ട്ടംയിട്ടില്ല എന്നും തന്റെ ലക്ഷ്യം നേടി എന്നും തന്നെയാണ് ജിജുവിന്റെ ഭാവത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്‌. അതുകൊണ്ട് തന്നെ ശ്രീയെ കുടുക്കിയത്തിനു പിന്നിൽ ഇനിയും ആരൊക്കെയോ ഉണ്ട് എന്ന് വ്യക്തമാണ്‌,. മാത്രമല്ല ഡല്ഹി പോലീസിന് ഈ വിവരം ചോര്തിക്കൊടുതതിലും ആര്ക്കോ പങ്കു ഉണ്ട് അവര്തന്നെയാണ് ശ്രീക്കെതിരെ പ്രവര്തിച്ചത്.  ഡല്ഹി പോലീസെ എല്ലാ മാച്ചുകളും കുത്തിയിരുന്ന് കണ്ടു ഇത് കണ്ടു പിടിച്ചു എന്ന് കരുതുന്നില്ല. മരിച്ചു ആരോ ശ്രീയെ കുടുക്കാൻ ചോര്തിക്കൊടുത്ത വാര്ത്തയുടെ അടിസ്ഥാനത്തിൽ ആണ് അവർ ഈ നടപടികള സ്വീകരിച്ചത്. അതുകൊണ്ട് ശ്രീ തെറ്റ് ചെയ്തോ ഇല്ലയോ എന്ന് തെളിയിക്കുന്നതോടൊപ്പം ഇത്തരം സാഹചര്യങ്ങളുടെ നിജസ്ഥിതി കൂടി വെളിച്ചത് കൊണ്ട് വരണം. ഇന്ന് വരെ ശ്രീ എന്നാ ചെറുപ്പക്കാരനെ മലയാളി വെറുതെ വിട്ടിട്ടില്ല.ഇപ്പൊ അവര്ക്ക് വീണ്ടും അവസ്സരം വീണ്ടു കിട്ടിയിരിക്കുന്നു. പക്ഷെ മാനസ്സികമായി തളര്ന്നിരിക്കുന്ന ആ ചെറുപ്പക്കാരനെ കൂടുതൽ ഉപദ്രവിക്കരുതേ എന്ന് അപേക്ഷിക്കുന്നു, തെറ്റ് ചെയ്തെങ്കിൽ ശ്രീ ശിക്ഷ അനുഭവിചോളും പക്ഷെ ഇപ്പോൾ വേണ്ടത് ഒരു കൈത്താങ്ങ്‌ ആണ്..... മലയാളി സമൂഹം അത് ചെയ്യുമെന്നു കരുതാം.......

2013 ഏപ്രിൽ 19, വെള്ളിയാഴ്‌ച

ഉത്തരവാദികൾ നമ്മൾ തന്നെ...........

വീണ്ടും പീഡനം , വീണ്ടും,ബലാത്സംഗം ........ വീണ്ടും, വീണ്ടും എന്ന് തുടങ്ങി ഇത്തരം വാർത്തകൾക്ക് കണ്ണും കാതും കൊടുക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി,  എന്തുകൊണ്ട്  ഇങ്ങനെ വീണ്ടും വീണ്ടും ...... സംഭവങ്ങൾ ആവര്തിക്കപ്പെടുന്നു. നമ്മുടെ രാജ്യത്ത് ശക്തമായ നിയമങ്ങളും അത് പാലിക്കുവാൻ വേണ്ട സംവിധാനങ്ങളും ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് ഇത്തരം സംഭവങ്ങൾ തുടരെ ഉണ്ടാകുന്നു. ഒന്നുകിൽ നമ്മുടെ നിയമങ്ങളുടെ ശക്തിയില്ലയ്മയോ, അതിന്റെ ന്യൂനത കളോ ആകാം, അതുമല്ലെങ്കിൽ ഇത്തരം നിയമങ്ങൾ നടപ്പില വരുത്തുന്നതിൽ നമുക്ക് പിഴവ് സംഭവിക്കുന്നതോ ആകാം. ഇവിടെ ശക്തമായ ഒരു നിയമത്തെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ അത്തരം നിയമങ്ങള്ക്ക് പഴുതുകളും ഉണ്ടാക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങുന്നു അവിടെയാണ് നമ്മുടെ നിയമ സംവിധാനത്തിന് പിഴവ് പറ്റുന്നത്. ബലാത്സംഗ കേസുകൾക്കു വധശിക്ഷ നല്കണം എന്ന് ആവശ്യം ഉയർന്നപ്പോൾ തന്നെ  അത് പാടില്ല മാനുഷിക വശങ്ങൾ കണക്കില എടുക്കണം എന്ന് പറഞ്ഞു ഒരു വിഭാഗം എതിര്പ്പുമായി എത്തി. പിഞ്ചു കുഞ്ഞിനെ ഉള്പ്പെടെ ഒരു മനുഷ്യത്വവും ഇല്ലാതെ പീടിപ്പിക്കുന്നവർക്ക് എന്തിന്റെ പേരിലാണ് മനുഷ്യത്വം പരിഗണിക്കേണ്ടത്. അത്തരക്കാർക്കു വധ ശിക്ഷ തന്നെ നല്കണം . ഒരു പക്ഷെ വധ ശിക്ഷയെ എതിർക്കുന്നവർ തങ്ങളുടെ മകള്ക്കോ , ചെറു മകള്ക്കോ ഇത്തരം അനുഭവം ഉണ്ടായാൽ മാനുഷിക പരിഗണ പറഞ്ഞു കൊണ്ട് വെറുതെ ഇരിക്കുമോ. ഒരിക്കലും ഇല്ല അപ്പോൾ അവനവനു വരുമ്പോൾ മാത്രമേ അതിന്റെ ഭീകര  അവസ്ഥ മനസ്സില് ആകുകയുള്ളൂ. അതുകൊണ്ട് തന്നെ  ഇത്തരം കുറ്റകൃത്യങ്ങൾക്ക് വധ ശിക്ഷ തന്നെ നല്കണം അതിനു പരിമിതി ഉണ്ടെങ്കിൽ അവരുടെ ലിംഗം ചേദിച്ചു കളയണം , അതുമല്ലെങ്കിൽ അത്തരം കുറ്റം ചെയ്യുന്നവരുടെ ലൈംഗിക ശേഷി പൂര്ണ്ണമായും തളര്തുക തന്നെ വേണം. ഇത്തരത്തിൽ കര്ശനമായ നിയമങ്ങള പാലിക്കാൻ കഴിഞ്ഞാല ഇത്തരം കുറ്റ കൃത്യങ്ങൾ പൂര്ന്നമയും തടയാൻ കഴിയും, അതിനു ഉതകുന്ന നിയമ നിര്മ്മാണം നടത്താനുള്ള ആര്ജ്ജവം അധികാരികല്ക്ക് ഉണ്ടാവണം. ഇത്തരം നിയമങ്ങള നിര്മ്മിക്കുവാനും ,അത് നടപ്പിലാക്കുവാനും വേണ്ട ഇടപെടലുകൾ സമൂഹത്തില നിന്ന് ഉണ്ടാവണം. ഒരു സമൂഹ ജീവി എന്നാ നിലയില നമ്മൾ ഓരോരുത്തരും നമ്മുട കടമകൾ നിര്വ്വഹിക്കെണ്ടിയിരിക്കുന്നു. ഇന്ന് ഒരാള്ക്കു ഉണ്ടായ അനുഭവം അത് നാളെ നമ്മളിൽ ഏതൊരാള്ക്കും ഉണ്ടാകാം എന്നാ ബോധത്തോട് കൂടി ഉണര്ന്നു പ്രവര്ത്തിക്കുക തന്നെ വേണം. വീണ്ടും വീണ്ടും........ തുടങ്ങിയ വാർത്തകൾ ഇനി ഉണ്ടാകാതെ ഇരിക്കണം എങ്കിൽ നമ്മൾ ഓരോരുത്തരും കൂടുതൽ ജാഗ്രത കാട്ടിയെ തീരു....  അവസാനമായി ഒരിക്കൽ കൂടി പറയട്ടെ ഇത്തരം പീഡനങ്ങളും ബലത് സന്ഗങ്ങളും നടുതുന്നവർക്ക് അര്ഹമായ ശിക്ഷ അതിവേഗത്തിൽ നടപ്പിലാക്കണം.  നിയമങ്ങള നടപ്പിലാക്കുന്നതിൽ ഉള്ള കാലതമാസ്സവും നിയമത്തിന്റെ പോരായ്മയാണ്. ഇത്തരം കുറ്റം ചെയ്യുന്നവര്ക്ക് തൊട്ടടുത്ത ദിവസ്സം തന്നെ ശിക്ഷ വിധിക്കണം, അത് വധ ശിക്ഷയോ , ലിന്ഗ ചെദനമൊ, ലൈംഗിക ശേഷി തളര്തുകയോ ചെയ്യുന്നത് തന്നെ ആവുകയും വേണം , അതിൽ കുറഞ്ഞ ഒരു ശിക്ഷ ഇനി വേണ്ട തന്നെ.............

2013 ഏപ്രിൽ 3, ബുധനാഴ്‌ച

ഒരു നിമിഷം ...........

എവിടെ തുടങ്ങണം എങ്ങിനെ പറയാം എന്നൊന്നും പിടികിട്ടുന്നില്ല, പറഞ്ഞു വരുന്നത് നമ്മുടെ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക അവസ്ഥയെ കുറിച്ച് തന്നെയാണ്. വളരെ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉള്ള ഒരു വ്യക്തിയാണ് ഞാനും, പക്ഷെ അത്തരം ഒരു കാഴ്ചപ്പാടിന്റെ പക്ഷം ചേർന്ന് കൊണ്ടല്ല ഇത് എഴുതുന്നത്‌. ., ഇന്നത്തെ ഈ സാഹചര്യത്തിൽ ഏതൊരു സാധാരണ പൌരനേയും പോലെ നിരാശനാണ് ഞാനും . നമ്മുടെ കൊച്ചു കേരളം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾ നമുക്ക് മുന്നില് ഒരു പരിഹാരവും കാണാതെ കിടക്കുന്നു. പക്ഷെ ഇവിടെ ഒരു രാഷ്ട്രീയ കഷികളും അത്തരത്തിലുള്ള അടിസ്ഥാന വിഷയങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നതായി കാണുന്നില്ല. ഭരണ പക്ഷമായാലും , പ്രതിപക്ഷമായാലും ഇത്തരം ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ഇടപെട്ടു പ്രവർത്തിച്ചാൽ മാത്രമേ ജനങ്ങളുടെ പിന്തുണ ഉണ്ടാകൂ. ഇത് ആരെയും കുറ്റപ്പെടുത്താൻ വേണ്ടി എഴുതുന്നതല്ല, മരിച്ചു ഒരു ഒര്മ്മപ്പെടുത്തൽ മാത്രമാണ്. കാരണം സാധാരണ ജനങ്ങള് വളരെ നിരാശരാണ്. ഇന്ന് അവര്ക്ക് ആരെയും വിശ്വാസം ഇല്ലാതായിരിക്കുന്നു. ഇത് ഇത്ര ഉറപ്പിച്ചു പറയാൻ കാരണം, ട്രെയിനിലും , ബസിലും ഒക്കെയായി എന്നും വളരെ യാത്ര ചെയ്യുന്ന വ്യക്തിയാണ് ഞാൻ അപ്പോഴൊക്കെ ആളുകളുടെ സംസാരവും മറ്റും ശ്രദ്ധിക്കാറുണ്ട് , കൂടാതെ ഹൊട്ടെലുകലിൽ, പീടികകളിൽ , മർകെറ്റുകലിൽ ഒക്കെ പോയി സാധനങ്ങൾ വാങ്ങുന്ന ഒരാൾ എന്നാ നിലക്ക് അവിടങ്ങളിൽ നടക്കുന്ന സംഭാഷണങ്ങൾക്ക് സാക്ഷിയാകരും ഉണ്ട്. അതിൽ നിന്നൊക്കെ ഞാൻ മനസ്സിലാക്കിയ ഒരു കാര്യം മൊത്തത്തിൽ ഒരു നിരാശ സാധാരക്കര്ക്ക് ഉണ്ട് എന്നുള്ളതാണ്. ആ നിരാശ ഭരണപക്ഷതിനോടും , പ്രതിപക്ഷതിനോടും ഒരു പോലെ തന്നെ ഉണ്ട് താനും. അത് കൊണ്ട് തന്നെയാണ് ആരെയും വിശ്വാസം ഇല്ലാ എന്നാ നിലയിലേക്ക് അവർ എതിചെർന്നിരിക്കുന്നത്. ഇവിടെ എന്നും ഒരു ഭരണ പക്ഷവും പ്രതിപക്ഷവും ആവശ്യമാണ് , അത് മാറി മാറി വരും എങ്കിലും , പക്ഷെ രണ്ടു കൂട്ടരും ജനങ്ങളുടെ പ്രശ്നങ്ങളോട് കൂടുതൽ ചേർന്ന് നിന്ന് പ്രവര്ത്തിക്കേണ്ടത് ഉണ്ട് . തീര്ച്ചയായും ഭരണപക്ഷത് ഉള്ളവരും പ്രതിപക്ഷത് ഉള്ളവരും ആര് തന്നെ ആയിരുന്നാലും കുറച്ചു കൂടി ജനകീയ പ്രശ്നങ്ങള്ക്ക് മുന്ഗണന കൊടുക്കുക ഇന്നത്തെ സാഹചര്യത്തിൽ പരമപ്രധാനമാണ്. ഒരു കക്ഷിയെയും കുറ്റം പറയുന്നത് അല്ല മറിച്ച് ജനങ്ങളുടെ പ്രതികരങ്ങളുടെ വെളിച്ചത്തില ഒരു ഒര്മ്മപ്പെടുത്തൽ മാത്രമാണ് ഇത് , കാരണം സാധരക്കാരന്റെ വിശ്വാസം ആര്ജ്ജിക്കുന്ന ഒരു ഭരണ പക്ഷവും, പ്രതിപക്ഷവും നമ്മുക്ക് കൂടിയേ തീരു............

2013 മാർച്ച് 24, ഞായറാഴ്‌ച

മാനിഷാദ.........

യുഗങ്ങൾക്കു മുൻപ് രത്നാകരൻ  എന്നാ കാട്ടാളനും കൊള്ളക്കാരനുമായ ഒരാൾ തിരിച്ചറിവിന്റെയും, അത്മബോധതിന്റെയും പശ്ചാ താപത്തിന്റെയും   വെളിച്ചത്തിൽ വാല്മീകി  എന്നൊരു ശ്രേഷ്ട്ടൻ ആയി പരിണമിച്ചു, അതുകൊണ്ട് രാമായണം പോലൊരു  മഹത്തായ ഇതിഹാസം ഭാരതീയര്ക്ക് ലഭിക്കുകയും ചെയ്തു  എന്നാൽ  ഇന്നത്തെ കാലത്ത്  ഏതെങ്കിലും  രത്നാകരന്മാർക്കു വാല്മീകിമാർ ആയി മാറുവാനുള്ള സാഹചര്യം ഉണ്ടോ.....? ഒരു പക്ഷെ  ഇന്നത്തെ കാലത്ത് ഏതെങ്കിലും ഒരു രത്നാകരൻ  തിരിച്ചറിവിന്റെയും ആത്മബോധതിന്റെയും, പശ്ചാതാപത്തിന്റെയും  പേരില് വാല്മീകി ആയി മാറിയാലും , നീ വാല്മീകിയല്ല  നീ രത്നാകരനാണ്  എന്ന് നിരന്തരം വിളിച്ചു പറഞ്ഞു കൊണ്ടും  വേട്ടയാടിക്കൊണ്ടും സമൂഹം പുറകെ ഉണ്ട്ടാകും...............

2013 മാർച്ച് 10, ഞായറാഴ്‌ച

സെല്ലുലോയിദ് യു കെ യിലും പ്രദര്ശനം തുടങ്ങി..........,സെല്ലുലോയിദ് ഈ ആഴ്ച അമേരിക്കയിലും ഗള്‍ഫ്‌ രാജ്യങ്ങളിലും .......


സെല്ലുലോയിദ് യു കെ യിലും പ്രദര്ശനം തുടങ്ങി............
CELLULOID - UK SCREENING SCHEDULE
www.ashirvad.co.uk/1/theaters_time.html

1.Worcester
31 March Sunday @ 3 Pm - WR1 1DX

2.Edinburgh Odeon
31 March Sunday @ 3 Pm - EH14 3HR

3.Maidstone Odeon
31 March Sunday @ 8 Pm - ME16 8RG

4.Southend Odeon
31 March Sunday @ 8 Pm - SS1 1TJ

5.Bournemouth Odeon
31 March Sunday @ 3 Pm - BH1 2BZ

6.East Kilbride Odeon
31 March Sunday @ 6 Pm - G74 1PG

7.Braehead Odeon
31 March Sunday @ 6 Pm- PA4 8XU

8.Huddersfield Odeon
31 March Sunday @ 3 Pm- HD1 6PG

9.Basingstoke Odeon
31 March Sunday @ 3 Pm- RG21 6YR

10.Derby Odeon
31 March Sunday @ 3 Pm- DE21 4SY

11.Hull Odeon
31 March Sunday @ 3 Pm - HU1 2TX

12.Preston Odeon
31 March Sunday @ 3 Pm - PR2 2YQ

13.Stoke-On-Trent Odeon
31 March Sunday @ 6 Pm - ST1 5SN

14.Bromborough Odeon
31 March Sunday @ 3 Pm - CH62 3PN

15.Cardiff Odeon
31 March Sunday @ 6 Pm - CF10 4JY

16.Lee Valley Odeon
31 March Sunday @ 6 Pm - N9 0AS

17.Nuneaton Odeon
31 March Sunday @ 5 Pm - CV10 7SD

18.Newcastle( Metro) Odeon
31 March Sunday @ 5 Pm- NE11 9XZ

19.Leeds- Bradford Odeon
31 March Sunday @ 3 Pm - BD3 7AT

20.Southampton Odeon
31 March Sunday @ 3 Pm - SO15 1RE

21.Leicester Odeon
31 March Sunday @ 6.30 Pm- LE2 7LT

22.Birmingham Odeon
31 March 4 Pm ,7.30 Pm & 1 St April @ 4 Pm - B16 8LP*

23.Trafford Centre Odeon
31 March 3 Pm & 1 St April 3 Pm -M17 8DF

24.Warrington Odeon
1 St April Monday @ 3 Pm - WA5 8UD

25.NORWICH HOLLYWOOD CINEMAS
16 March Sat @ 7 Pm

26.Ipswich Corn Exchange Theatre
24 March Sun @ 2 Pm

27.Slough Empire Cinemas
31 March Sun 6 Pm & 1 St April 3 Pm -- SL1 1DD

28.Basildon Empire Cinemas
6 Th April ( Time TBC) - SS14 3WB

29.Omni Plex Cinemas- Belfast
1 St April Monday 11 Am

30.Savoy Cinemas Nottingham
31 St March @ 2 Pm-- NG7 1QN

31.Andover Odeon Cinemas
31 March @ 8 Pm -- SP10 2RW

32.Weston Super Mare Odeon
6 April Sat @ 11 Am -- BS23 1VR

33.Aylesbury Odeon
31 St March ( Time TBC) -- HP20 1UR

34.Portsolent Odeon
6 Th April ( Time TBC) --PO6 4TS

35.SWANSEA Odeon
6 Th April ( Time TBC )-- SA1 2BA

36.Bristol Odeon
7 Th April ( Time TBC)-- BS1 2DS

37.Tunbridge Wells Odeon
6 Th April ( Time TBC)-- TN2 3UW

38.Guildford Odeon Cinemas
6 Th April ( Time TBC)-- GU1 4SJ

39.Chelsford Odeon Cinemas
6 Th April ( Time TBC)-- CM2 6FH

40.Kettering Odeon
2 April ( Time TBC)-- NN15 6XS

41.Salisbury Odeon Cinemas
6 Th April ( Time TBC)-- SP1 2AA

42.Sheffield Odeon
6 Th April ( Time Tbc)-- S1 1DL

For More Details Or Enquiry Of The Screening In Any Areas Please Contact...
Sheejo : 07852931287 / Sam : 07795464160 /
Email: Sheejo@Ashirvad.Co.Uk
Email: Ashirvadcinemas@Yahoo.Co.Uk
Web: Ashirvad.co.uk

അമേരിക്കന്‍ മലയാളികള്‍ക്ക് കമല്‍ സംവിധാനം ചെയ്തു 7 സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ  മികച്ച ചിത്രം ,പ്രിത്വിരാജ് മികച്ച നടന്‍  സംസ്ഥാന പുരസ്കാരം നേടിയ സെല്ലുലോയിദ്  എന്നാ മലയാള സിനിമയുടെ ചരിത്രം കാണാന്‍ സുവര്‍ന്നാവസ്സരം......
സെല്ലുലോയിദ്  അമേരിക്കയിലെ പ്രദര്‍ശനങ്ങള്‍........

Celluloid - USA - New Jersey showtime
BIG Cinemas - Movie City
Shop Rite Complex, 1655 Oak Tree Road Edison NJ 08820

Fri, 08 Mar 2013 2:45pm | 7:25pm | 10:15pm
Sat, 09 Mar 2013 11:15am | 2:45pm | 7:25pm |10:15pm
... Sun, 10 Mar 2013 12:15pm | 3:45pm | 7:15pm
Mon, 11 Mar 2013 4:10pm | 7:35pm
Tue, 12 Mar 2013 4:10pm | 7:35pm
Wed, 13 Mar 2013 4:10pm | 7:35pm
Thu, 14 Mar 2013 4:10pm | 7:35pm
ദയവായി ഈ അവസ്സരം പ്രയോജനപ്പെടുത്തുക.......

സെല്ലുലോയിദ് ഗള്‍ഫ്‌ രാജ്യങ്ങളിലും .....

CELLULOID - Released in all GCC countries..

UAE Theatre List and Timings...

Dubai

... Golden Cinema (Bur Dubai - (1.30 & 7.30pm) & (Fri - 1.30am)

Bollywood Cinemas (Al Quoz Mall - 1.30, 4, 7 & 10) (Thu - 12.30 latenight)

Galleria (1.30, 4.30, 7.30, 10.30 & 1.15)

Grand Ibn Battuta, Grand Cinecity (10.30, 1, 3.30, 6, 8.30 & 11);

VOX Cinemas (Deira City Centre - (12.15, 3, 5.45, 8.30 & 11.15);

Sharjah

StarCinePlex (1.30, 4.30, 7.30 & 10.30) & (Thu - 1am)

Al Hamra (4.30 & 10.30) & 1.30am (Thurs)

Grand Megamall (11, 1.30, 4, 6.30, 9 & 11.30)

Ajman

VOX Cinemas (City Centre - (6.15, 9 & 11.45)

Ras Al Khaimah

Gulf Cinema (1.45, 5, 8 & 10.45) & (Thu - 1am)

Fujairah

Grand Dana (3.15, 7.30 & 10.15)

VOX Cinemas (Fujairah City Centre - (5.45, 8.30 & 11.15)

Abu Dhabi

National (Fri - 11am (4.30 & 10.30pm)

El Dorado (Fri - 10.30am) & (1.30, 4.30, 7.30 & 10.30pm) (Thu - 1am)

Grand Safeer (Mussafah - 10.30am - Fri), (1.30, 4.30, 7.30, 9.30 & 10.30) & (12mn & 1.15am - Thu, Fri)

Al Ain

Club Cinema (1.30, 6.30 & 9pm)

2013 മാർച്ച് 5, ചൊവ്വാഴ്ച

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി ...........



മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങലാണീ  മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി

ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............

2013 ജനുവരി 28, തിങ്കളാഴ്‌ച

ജെ സി ഡാനിയേലും , വിഗതകുമാരനും സെല്ലുലോയിടില്‍ എത്തുമ്പോള്‍........................

മലയാള സിനിമയുടെ പിതാവ്  ശ്രീ ജെ സി ദാനിയേലിന്റെ  ജീവിത കഥ പറയുന്ന ശ്രീ കമലിന്റെ സെല്ലുലോയിട്  എന്നാ ചിത്രം  പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുകയാണ. ആദ്യ മലയാള ചിത്രമായ  വിഗതകുമാരന്‍  , ആ ചിത്രത്തിന്റെ സമഗ്ര വിഭാഗങ്ങളും  കൈകാര്യം ചെയ്തത്. ശ്രീ ദാനിയേല്‍ ആയിരുന്നു.  വിഗതകുമാരന്‍ എന്നാ വാക്കിന്റെ അര്‍ഥം നഷ്ട്ടപ്പെട്ടു പോയ മകന്‍ എന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ  ഒരു മകനെ നഷ്ട്ടപ്പെട്ട  ഒരു കുടുംബത്തിന്റെ  കഥയാണ്‌  വിഗതകുമാരന്‍ . ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം ആ മകനെ തിരിച്ചു കിട്ടുമ്പോള്‍  വിഗത കുമാരന്‍  പൂര്‍ത്തിയാകുന്നു. ശ്രീ ഡാനിയേല്‍ കഥയും തിരക്കഥയും  സംഭാഷണവും, ക്യാമറയും എഡിറ്റിങ്ങും നിര്‍മ്മാണവും സംവിധാനവും മാത്രമല്ല ചിത്രത്തിലെ നായക് കഥാപാത്രത്തെയും അവതരിപ്പിച്ചു. നായികയായി അഭിനയിച്ചത് തിരുവനതപുരം തൈക്കാടു  സ്വദേശി  റോസി എന്നാ ദളിത്‌ യുവതി ആയിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്തെ കപിടോള്‍ തിയേറ്ററില്‍ ആണ് നടന്നത്. വലിയ ആഘോഷത്തോടെ പ്രദര്‍ശനം തുടങ്ങി എങ്കിലും റോസിയെ സ്ക്രീനില്‍ കണ്ടതോടെ യാഥാഷ്ടികാരായ ആളുകള്‍ ബഹളം തുടങ്ങി.  ഒരു സ്ത്രീ സിനിമയില്‍ അഭിനയിക്കുന്നു എന്നത് അന്നത്തെ സമൂഹത്തിനു ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല . മാത്രമല്ല റോസി എന്നാ ദളിത്‌ യുവതി നായര്‍ സ്ത്രീ ആയി അഭിനയിക്കുകയു ചെയ്ത. ആദ്യ പ്രദര്‍ശനം തന്നെ തടസ്സപ്പെട്ടു. ആളുകള്‍ സ്ക്രീന്‍ കുത്തിക്കീറി . പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നായികയായ റോസി തമിഴ് നാട്ടിലേക്ക് ഓടിപ്പോയി. ആളുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദാനിയേലും  തന്റെ സ്വപ്‌നങ്ങള്‍ ഉപേഷിച്ച് തമിള്‍ നാട്ടിലേക്ക് പോയി അവിടെ അദ്ദേഹം ജോലി ചെയ്തു കുടുംബം പുലര്‍ത്താന്‍ തുടങ്ങി. ആദ്യ ചിത്രത്തിന്റെ വിധി സാമ്പത്തികമായി അദ്ധേഹത്തെ വളരെ കഷ്ട്ട സ്ഥിതിയില്‍ ആക്കി എങ്കിലും അദ്ധേഹത്തിന്റെ മനസ്സില്‍ എന്നും സിനിമ തന്നെ ആയിരുന്നു. അടി തടി മുറൈ  എന്നാ ഒരു ഹ്രസ്വ ചിത്രം കൂടി അദ്ദേഹം ചെയ്തെങ്കിലുംസാമ്പത്തികമായി അദ്ദേഹം തകര്‍ന്നു പോയി. പലപ്പോഴും കേരള സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചു എങ്കിലും തമിഴ്നാട്‌ സര്‍ക്കാരിനോട്  സഹായം ചോദിക്ക് എന്നാണ് അദ്ദേഹത്തിന് മറുപടി കിട്ടിയത്. ജീവിത സായന്തനത്തില്‍ തന്റെ സിനിമ സ്വപനങ്ങളും താലോലിച്ചു കൊണ്ട്  ഈ ലോകത്ത് ആരോടും പരിഭവവും പരാതിയുമില്ലാതെ അദ്ദേഹം കഴിഞ്ഞു കൂടി..... പിന്നീട് അദ്ധേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ നമ്മള്‍ മലയാളികള്‍ അദ്ധേഹത്തെ മലയാള സിനിമയുടെ പിതാവായി അന്ഗീകരിക്ക്കയും, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ സമഗ്ര സംഭാവന നല്‍കുന്നവര്‍ക്ക് ജെ സി ദനിയൈ എന്നാ പേരില്‍ അവാര്‍ഡു ഏര്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയില്‍ ഈ വര്ഷം മുതല്‍ ശ്രീമതി റോസിയുടെ പേരിലും അവാര്‍ഡു നല്‍കും എന്ന് മുഖ്യമന്ത്രി പറയുക ഉണ്ടായി . തീര്‍ച്ചയായും വളരെ ഉചിതമായ തീരുമാനം. എന്തായാലും ശ്രീ കമല്‍ സെല്ലുലോയിദ് എന്നാ ചിത്രത്തില്‍ മലയാള സിനിമയുടെ പിതാവിന്റെ ജീവിത കഥയുമായി വരുമ്പോള്‍ നമ്മള്‍ മലയാളികള്‍ക്ക്  ഇരു കൈയും നീട്ടി സ്വീകരിക്കാം. ഇന്ന് താരങ്ങളും സിനിമ പ്രവര്‍ത്തകരും നേടുന്ന ആദരവും  ബഹുമാനവും ജനപിന്തുണയും  ജെ സി ഡാനിയേല്‍ എന്നാ മഹത് വ്യക്തിയുടെ ജീവ ത്യാഗത്തിന്റെ ഫലമാണ്. അത് കൊണ്ട് തന്നെ ഈ ചിത്രം മലയാളികള്‍ എത്റെടുക്കക്കുക തന്നെ വേണം , അത് അധെഹതോടുള്ള ആദരവിന് പുറമേ ഒരു പശ്ചാത്താപ ക്രിയ കൂടിയാണ്.............................. സെല്ലുലോയിദ് എന്നാ ചിത്രത്തിന് എല്ലാ വിജയ ആശംസകളും നേരുന്നു.........................

2013 ജനുവരി 27, ഞായറാഴ്‌ച

ശ്രീശാന്ത് ഇന്ത്യന്‍ ടീമിന് അനിവാര്യം..........

മലയാളി താരം ശ്രീശാന്തിന്റെ സാന്നിധ്യം ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന് അനിവാര്യമാണ്. ഗാംഗുലി ,സിദ്ധു  തുടങ്ങിയ മുന്‍കാല താരങ്ങള്‍ ഇത് ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെ ആയി. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഉള്ള ഏതൊരു ബോവ്ലെരെക്കളും മികവു പ്രകടിപ്പിക്കുന്ന താരമാണ് ശ്രീശാന്ത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ കാര്യം തന്നെ  എടുത്താല്‍ ഒട്ടേറെ പരാജയങ്ങളില്‍ കൂടി കടന്നു പോകുന്ന കാലമാണ്. ടീമില്‍ ഇപ്പോള്‍ നിലവില്‍ ഉള്ള കളിക്കാര്‍ തന്നെ ഒന്നോ രണ്ടോ മത്സരങ്ങളില്‍ മികവു പുലര്‍ത്തുകയും മറ്റുള മത്സരങ്ങളില്‍ അമ്പേ പരജയപ്പെദുകയുമാനു ചെയ്യുന്നത്. എങ്കില്‍ പോലും അത്തരം കളിക്കാര്‍ക്ക്‌ വീണ്ടും പരിഗണന നല്‍കുകയും ഒരു ചാന്‍സ് കൂടി നല്‍കാം എന്നാ ഉദാര സമീപനം നല്‍കുകയുമാണ് ചെയ്യുന്നത്. ശ്രീശാന്തിനെ സംബന്ധിച്ച്  പറയുകയാണെങ്കില്‍ പ്രതിഭ വേണ്ടുവോളം ഉണ്ടെങ്കിലും ഒരു മലയാളി ആയി ജനിച്ചു പോയി എന്നതാണ്. ടീം തിരെഞ്ഞെടുപ്പിലും മറ്റും ഇന്നും തുടരുന്ന ഇത്തരം ദുഷ് പ്രവണതകളെ ചോദ്യം ചെയ്യാനോ , തങ്ങളുടെ കളിക്കാര്‍ക്ക്‌ അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കുന്നതിണോ കേരള ക്രിക്കെറ്റ് അസ്സോസ്ഷ്യഷന് പോലും കഴിയുന്നില്ല. പകരം ശ്രീശാന്തിനെ പോലെ ഉള്ള പ്രതിഭാശാലികളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും അപ്പുറം മറ്റു കളിക്കാരെ താലപ്പൊലിയും നെറ്റിപ്പട്ടവും കെട്ടി എഴുന്നള്ളിക്കാനും, അത്തരക്കാരുടെ ഏറാന്‍ മൂളികള്‍ ആയി നില കൊല്ലാനും മാത്രമേ കേരള ക്രിക്കെറ്റ് അസ്സോസ്ഷ്യഷന് കഴിയുന്നുള്ളൂ. ഈ അടുത്ത് പ്രഖ്യാപിച്ച പദമാ പുരസ്കാരങ്ങളില്‍ പോലും മലയാളികള്‍ ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യാക്കാര്‍ തഴയപ്പെട്ടു. കായിക താരങ്ങളെ തിരെഞ്ഞു എടുക്കുമ്പോഴും, ദേശിയ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോഴും മലയാളികള്‍ ഇത്തരത്തില്‍ അവഗണന നേരിടാറുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ തുടരുന്ന അശ്വിന്റെ കാര്യം എടുത്താല്‍ ഒട്ടു മിക്ക കളികളില്‍ പരാജയപ്പെട്ടിട്ടും ഇപ്പോഴും ടീമില്‍ തുടരുന്നത് ശ്രീകാന്തിന്റെ പിന്തുണ ഉള്ളത് കൊണ്ട് മാത്രമാണ്. എന്നാല്‍ ശ്രീശാന്തിന്റെ കാര്യം വരുമ്പോള്‍ കെ സി എ പോലും മുഖം തിരിക്കുകയാണ് ചെയ്യുന്നത്. ഒരു പക്ഷെ മറ്റു വല്ല സംസ്ഥാനങ്ങളിലും  ആണ് ജനിചിരുന്നത് എങ്കില്‍ ശ്രീശാന്തിനു ഇതിലും പരിഗണന കിട്ടിയേനെ. ഇനി വരുന്ന മലസരങ്ങളില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തുക തന്നെ വേണം .ധോനിയുടെ ധാര്‍ഷ്ട്ട്യത്തിന                        മുന്നില്‍ ഏറാന്‍ മൂളികളായി നില്‍ക്കാതെ ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്താന്‍ കെ സി എ തയ്യാറാകണം. ഒരു കളിക്കാരന് അയാളുടെ കളിമികവിന്റെ ഉന്നതിയില്‍ ആണ് ടീമില്‍ ഇടം നല്‍കേണ്ടത് . അടുത്ത ടീം തിരെഞ്ഞെടുപ്പില്‍ ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ,തീര്ച്ചയായം ഉണ്ടാവുക തന്നെ വേണം.............................
ഇന്ത്യ ട്വന്റി ട്വന്റി  ലോക കപ്പു നേടിയപ്പോള്‍ അവസാന പന്ത്  തന്റെ കൈയില്‍  കുടുക്കി   ഇന്ത്യയ്ക്ക് കപ്പു നേടി തന്നത് ശ്രീശാന്ത് ആണ്. അത് പോലെ ലോകകപ്പ്‌  മത്സരങ്ങളില്‍ ധോണി ശ്രീശാന്തിനെ പുറത്തിരുത്തി എന്നാല്‍ ഫൈനലില്‍ ശ്രീശാന്തിനെ കളിപ്പിച്ചു , ഇന്ത്യ കപ്പും നേടി...... ശ്രീയുടെ സാന്നിധ്യം ആണ്  ഇന്ത്യയുടെ വിജയത്തിന് കാരണം ... അതുപോലെ ഈ അട്ത്  പാകിസ്ഥാനുമായും ഇന്ഗ്ലാണ്ടുമായും കളികള്‍ തോറ്റു  നിന്നപ്പോള്‍ ആണ് കൊച്ചി ഏകദിനം വന്നത് , കൊച്ചി ഏകദിനത്തിന്റെ  തലേന്ന്  ഇന്ത്യന്‍ ടീം ശ്രീശാന്തിനെ വിളിച്ചു വരുത്തുകയും നെറ്റ്സില്‍ പന്ത് എരിയിക്കുകയും ചെയ്തു..... ശ്രീയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമില്‍ ഉണ്ടായതോടെ വീണ്ടും ഇന്ത്യ വിജയം നേടിത്തുടങ്ങി........ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു........  ശ്രീശാന്ത് ഇന്ത്യന്‍ ടീമിന്റെ ശ്രീ തന്നെയാണ്.......

2013 ജനുവരി 17, വ്യാഴാഴ്‌ച

വര്‍ത്തമാനത്തിന്റെ ഭാവി ............

കാറ്റാടി മരക്കൊമ്പിലെ ബിഗ്‌ ഷൊപ്പെരില്‌ 
പിഞ്ചു ജീവന്റെ തുടിപ്പ് 
അനാഥത്വത്തിന്റെ വിങ്ങല്‍ 
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം 
കാമന്ധതയുദെ ചോരപ്പാടുകള്‍ 
എട്ടു ദിക്കും പൊട്ടും നിലവിളികള്‍ 
എവിടെയും പ്രാണന്‍റെ  പിടച്ചില്‍ 
റെയില്‍ പാളത്തില്‍ സൌമ്യമാര്‍ 
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്‌ 
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍ 
കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍ 
ചെന്നായ കൂട്ടം പല്ലിളിക്കുന്നു 
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ 
അച്ഛന്‍ അമ്മ സോദര നും 
ആയിരമല്ല, അഞ്ഞൂറല്ല  മകള്‍ക്ക് മതിപ്പുവില 
നൂറു മതിയെന്ന് പെറ്റ വയര്‍ 
കാമുകനും ചേര്‍ന്ന് പതിക്കായി 
ചിതയോരുക്കുന്ന പാതിവ്രതകള്‍ 
മദ്യം , മയക്കുമരുന്ന് , പെണ്ണ് 
കൊഴുക്കുന്ന വാണിഭങ്ങള്‍ 
ബിവരേജസ്സിലെ നീണ്ട ക്യൂ 
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി 
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം 
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍ 
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍ 
നാം അറിയാതെ ചോദിച്ചു പോകും 
എവിടെനിന്ന് എവിടെക്കീ യാത്ര.........

2012 ഡിസംബർ 30, ഞായറാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2o13

സ്നേഹഗീതം ജനപക്ഷം  ഫിലിം അവാര്‍ഡ്സ്  2013 വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍  എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍  കേരളത്തിലും, ഇന്ത്യയിലും  മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്‌. എല്ലാ നിര്ടെശങ്ങള്‍ക്കും  അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........

മികച്ച ചിത്രം - അയാളും ഞാനും തമ്മില്‍  ( ലാല്‍ ജോസ് )

മികച്ച രണ്ടാമത്തെ ചിത്രം - ഇത്രമാത്രം ( കെ. ഗോപിനാഥന്‍ )

മികച്ച സംവിധായകന്‍ - മധുപാല്‍ (ഒഴിമുറി  )


മികച്ച തിരക്കഥ - മുരളീ ഗോപി ( ഈ അടുത്ത കാലത്ത് )

മികച്ച നടന്‍ - പ്രിത്വിരാജ് (അയാളും ഞാനും തമ്മില്‍ )

മികച്ച നടി - ശ്വേതാ മേനോന്‍ ( ഇത്രമാത്രം , ആകസ്മികം , ഒഴിമുറി , പറുദീസാ )

മികച്ച രണ്ടാമത്തെ നടന്‍ -  ലാല്‍ ( ഒഴിമുറി ,സീന്‍ 1 നമ്മുടെ വീട് )

മികച്ച രണ്ടാമത്തെ നടി -  റീമാ കല്ലിങ്ങല്‍ (22 ഫീമൈല്‍ കോട്ടയം )

മികച്ച സഹ നടന്‍ -  മുരളീ ഗോപി ( ഈ അടുത്ത കാലത്ത് )

മികച്ച സഹ നടി -  സുകുമാരി ( അര്‍ദ്ധനാരി , അയാളും ഞാനും തമ്മില്‍ )

മികച്ച സ്വഭാവ നടന്‍ -  പ്രതാപ് പോതെന്‍ ( അയാളും ഞാനും തമ്മില്‍ )

മികച്ച സ്വഭാവ നടി - രേവതി (  ഫാദെര്‌സ്  ഡേ, മോളി ആന്റി റോക്ക്സ് )


മികച്ച ഗാന രചന -  ഷിബു ചകരവര്തി ( അരികെ )

മികച്ച സംഗീത സംവിധായകന്‍ -  ഔസേപ്പച്ചന്‍ ( അയാളും ഞാനും തമ്മില്‍ , അരികെ )

മികച്ച ഗായകന്‍ -  എം . ജി ശ്രീകുമാര്‍ ( മഞ്ജു ലാങ്ങിത - അര്‍ദ്ധനാരി )

മികച്ച ഗായിക -  കെ . എസ ചിത്ര ( പുതുമഴയില്‍ - ഇത്ര മാത്രം )


മികച്ച ഗാനം -  അഴലിന്റെ ആഴങ്ങളില്‍  ( അയാളും ഞാനും തമ്മില്‍ )

ജനപ്രിയ ഗാനം - അനുരാഗത്തിന്‍ വേളയില്‍ ( തട്ടതിന്‍ മറയത് )

മികച്ച ഹാസ്യ താരം -  സുരാജ് വെഞാരമൂട്  ( മല്ലു സിംഗ് , 101 വേഡ് ഗ്ന്‍സ് , കുഞ്ഞളിയന്‍ >>>>>)

മികച്ച പുതുമുഖ  സംവിധാനം  -  അഞ്ജലി മേനോന്‍ ( മഞ്ചാടിക്കുരു )

ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം -  സ്പിരിറ്റ്‌  (രഞ്ജിത് )

മികച്ച ചായഗ്രഹകാന്‍ -  ജോമോന്‍ ടി ജോണ്‍  ( അയാളും ഞാനും തമ്മില്‍, തട്ടതിന്‍ മറയത് )

മികച്ച എഡിറ്റൊര്‍ - അരുണ്‍കുമാര്‍ അരവിന്ദ്  ( ഈ അടുത്ത കാലത്ത് )
 

ജനപ്രിയ താരം - ബിജു മേനോന്‍ ( ഓര്‍ഡിനറി , മായാമോഹിനി , ചെട്ടയീസ്.........

മികച്ച പുതുമുഖം -     
ദുല്‌ഖര്‌  സല്‍മാന്‍  ( തീവ്രം , ഉസ്താദ് ഹോട്ടല്‍ , സെക്കന്റ്‌ ഷോ )







2012 ഡിസംബർ 11, ചൊവ്വാഴ്ച

ഇത് ധോണിക്ക് വേണ്ടി കാലം കരുതി വച്ചത് ................

2011, ആഗസ്റ്റ് 23, ചൊവ്വാഴ്ച

ഇത് ധോണിക്ക് വേണ്ടി കാലം കരുതി വച്ചത് ................

ഒടുവില്‍ അനിവാര്യം ആയതും പ്രതീക്ഷിതവുമായ കാര്യം സംഭവിച്ചു. ഇന്ത്യന്‍ ക്രിക്കെറ്റ് ടീം ഇന്ഗ്ലാണ്ടിനോട് സമ്പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങി. വാഴ്ത്തിയവര്‍ തന്നെ ശാപ വചനങ്ങള്‍ ചൊരിയുന്നത് കണ്ടു ഒരു അത്ഭുതവും തോന്നിയില്ല കാരണം അത് പ്രതീക്ഷിച്ചതാണ്. ധോണി എന്നാ അഹങ്കാരത്തിന് കിട്ടിയ അടിയാണ് ഈ പരാജയം. ക്രിക്കെറ്റ് എന്നത് ടീം വര്‍ക്ക്‌ ആണ്. ചില കാലങ്ങളില്‍ പ്രതിഭാധനരായ കൂടുതല്‍ കളിക്കാര്‍ ടീമില്‍ ഒരുമിക്കുമ്പോള്‍ വിജയങ്ങള്‍ സംഭവിക്കും. എന്നാല്‍ അതെല്ലാം താന്‍ ഒരാളുടെ കഴിവ് കൊണ്ട് ആണ് എന്ന് അഹങ്കരിച്ച ധോനിക്ക് തന്നെയാണ് ഈ സമ്പൂര്‍ണ്ണ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും. ചരിത്രത്തില്‍ ഇതുവരെ ഇന്ത്യ ഇത്രയും വലിയ പരാജയം നേരിട്ടിട്ടില്ല. മാത്രമല്ല പരാജയപ്പെട്ട പരമ്പരയില്‍ ധോണി സീനിയര്‍ താരങ്ങള്‍ എന്ന് കളിയാക്കിയ ദ്രാവിഡ്‌ ഇന്ത്യന്‍ നിരയിലെ മികച്ച ബാറ്സ്മനും, ധോണിയില്‍ നിന്ന് അവഗണ മാത്രം നേരിടേണ്ടി വന്ന ശ്രീശാന്ത് ഇന്ത്യന്‍ നിരയിലെ മികച്ച ബവുളരുംആയി അത് ധോനിക്ക് കിട്ടിയ മറ്റൊരു തിരിച്ചടിയാണ്. ഇന്ത്യന്‍ ഉപ ഭൂഗണ്ടങ്ങളില്‍ നേടിയ വിജയങ്ങള്‍ മറ്റു രാജ്യങ്ങളില്‍ ആവര്‍ത്തിക്കാന്‍ ധോനിക്ക് ഒരിക്കലും സാധിച്ചിട്ടില്ല, അവിടെയാണ് ഗാംഗുലി എന്നാ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെ നമ്മള്‍ ഓര്‍ക്കേണ്ടത്. തന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയ ഗാംഗുലിയെ ചവിട്ടി താഴ്തി അഹങ്കരിച്ചു നടന്ന ധോനിക്ക് കാലം കരുതി വെച്ച കനത്ത തിരിച്ചടിയാണ് ഈ പരാജയം. വന്‍ വൃഷങ്ങള്‍ കട പുഴകാന്‍ ഒരു ചെറു കാറ്റ് മതി, എന്നാല്‍ പുല്‍ക്കൊടികള്‍ കൊടുങ്കാറ്റിലും ശിരസ്സ്‌ ഉയര്‍ത്തി നില്‍ക്കും ഈ സത്യം ധോണി തിരിച്ചറിഞ്ഞാല്‍ നന്ന്. ഈയിടെ ചിലര്‍ ധോനിയുടെ തലച്ചോറിനെ കുറിച്ച് ഗവേഷണം നടത്താന്‍ മുന്നോട്ടു വന്നു, എന്നാല്‍ ഈ ചരിത്രപരമായ പരാജയത്തോടെ അവര്‍ ആ ശ്രമം ഉപേഷിക്കുന്നതായി റിപ്പോര്‍ട്ട്‌ , ഒരിക്കലും നിങ്ങള്‍ പിന്മാറരുത്‌ , ഇത്രയും വലിയ പരാജയങ്ങള്‍ ടീമിന് നേടിക്കൊടുത്ത ഒരു നായകന്റെ തലച്ചോറ് പഠന വിഷയം ആക്കേണ്ടത് തന്നെയാണ്, പില്‍ക്കാല കളിക്കാര്‍ക്ക്‌ അത് പ്രയോജനപ്പെടും. പിന്നെ മറ്റൊരു കാര്യം ധോണി എന്നും അവഗണിച്ച ശ്രീശാന്ത്‌ ഉജ്ജ്വലമായി കളി തുടരുമ്പോള്‍ കമന്ററി ബോക്സില്‍ ഇരുന്നു ധോണി ബഹുത് അച്ഛാ എന്ന് പറയുന്ന കാലം വിദൂരം അല്ല..........

ഇന്ന് 2012 ഡിസംബര്‍ 12 ഏതാണ്ട് ഒരു വര്ഷം മുന്‍പ് ഇന്ത്യന്‍ ടീം   ഇന്ഗ്ലാണ്ട്  പര്യടനം  നടത്തിയപ്പോള്‍  ബ്ലോഗില്‍  ഞാന്‍ എഴിതിയ കുറിപ്പാണ്.  ഒരു വര്‍ഷത്തിനു ഇപ്പുറം കാര്യങ്ങള്‍ സത്യമായി ഭവിച്ചിരിക്കുന്നു. ഇങ്ങലണ്ടിനോട്  ഇന്ത്യയില്‍ തന്നെ തോല്‍വി ഏറ്റു  വാങ്ങി  ധോണി കാലത്തിന്റെ  കരുത്ത്  തിരിച്ചറിഞ്ഞിരിക്കുന്നു. ധോണി എത്രയും പെട്ടെന്ന്  ക്യാപ്ടന്‍ സ്ഥാനം ഒഴിയണം . ഇത്രയും പരാജിതനായ ഒരു ക്യാപ്ടന്‍  ഇന്ത്യന്‍ ടീമില്‍ തുടരേണ്ട കാര്യമില്ല. ധോനിക്ക് മാത്രം  പ്രതേകം  ഇളവു നല്‍കേണ്ട കാര്യമില്ല. എത്രയും പെട്ടെന്ന് ധോനിയെ ഒഴിവാക്കണം. ഇത് എഴുതുമ്പോള്‍ ബ്രീകിംഗ് ന്യൂസ്‌  ആയി ഒരു വാര്‍ത്ത വരുന്നു , ശ്രീശാന്ത് മടങ്ങി വരുന്നു, പാകിസ്ഥാനുമായുള്ള അടുത്ത മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ ശ്രീശാന്ത് ഉണ്ടാകും  . അതാണ് കാലത്തിന്റെ കാവ്യ നീതി............................

2012 ഡിസംബർ 4, ചൊവ്വാഴ്ച

ആസ്വാദനത്തിന്റെ നിറവില്‍........

 അത്യപൂര്‍വ്വമായ  ഒരു ആസ്വാദന  നിറവിലാണ്  തലസ്ഥാനം. സംസ്ഥാന നാടന്‍ കലോത്സവം , ഡിസംബര്‍ നാല് മുതല്‍ ഏഴു വരെ നടക്കുന്ന  സംസ്ഥാന സ്കൂള്‍ കായിക മേള, ഈ ആഴ്ച തുടങ്ങുന്ന അന്താരാഷ്‌ട്ര  ചലച്ചിത്രോത്സവം  ,ഡിസംബര്‍ ആര് മുതല്‍ ഒന്‍പതു വരെ ചന്ദ്ര ശേഖരന്‍ നായര്‍  സ്റെടിയത്തില്‍ നടക്കുന്ന രാജ്യാന്തര ആയോധന കല മേള, തിരുവനന്തപുരം പാങ്ങോട് മിലിട്ടറി  ക്യാമ്പില്‍  എട്ടു , ഒന്‍പതു തീയതികളില്‍ നടക്കുന്ന ആര്‍മി മേള ജില്ല , ഉപജില്ല സ്കൂള്‍ കലോത്സവങ്ങള്‍  തുടങ്ങി  ആസ്വാദകര്‍ക്ക്  ഒട്ടേറെ സുന്ദര മുഹൂര്‍ത്തങ്ങള്‍ ............

ഡിസംബര്‍  മൂന്നു മുതല്‍ ആര് വരെ  മുരുക്കുംപുഴയില്‍  സംസ്ഥാന നാടന്‍ കലോത്സവം നടക്കുകയാണ്. നാടന്‍ കലകള്‍ക്ക് വേണ്ടത്ര പ്രോത്സാഹനവും, വേദിയും  ലഭിക്കാത്ത ഇക്കാലത്ത്  അത്തരം കലകള്‍ ആത്മാവിന്റെ അംശമായി കൊണ്ട് നടക്കുന്ന കലാകാരന്മാര്‍ക്ക്  അവരുടെ ആത്മ പ്രകാശനത്തിന്റെ വേദിയാണ് ഇത്തരം കലോത്സവങ്ങള്‍ സമ്മാനിക്കുന്നത്. മുരുക്കുംപുഴയില്‍ നടക്കുന്ന നാടന്‍ കലോത്സവത്തിന് വന്പിച്ച ജന പങ്കാളിത്തമാണ് ഉണ്ടാവുന്നത്.  മാറുന്ന ഈ ലോകക്രമാതിലും ഇത്തരം നന്മകള്‍ ഇനിയും നമ്മുടെ മനസ്സുകളില്‍ അവശ്ശെഷിക്കുന്നു എന്നത് തന്നെയാണ്  ഈ വന്പിച്ച ജനപിന്തുണ സൂചിപ്പിക്കുന്നത്. ഇത്തരം നാടന്‍ കലകളുടെ പ്രോത്സഹനതിനായി മുരുക്കുംപുഴയെ തിരെഞ്ഞെടുതത്തില്‍ അഭിമാനമുണ്ട് , ഒപ്പം അധികാരികളോട് നന്ദിയും.......

അതുപോലെ സംസ്ഥാന സ്കൂള്‍ കായിക മേള പുരോഗമിക്കുകയാണ്. കായിക ആസ്വാദനത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങള്‍ സമ്മാനിച്ച്‌ കൊണ്ട് കൌമാരം കുതിക്കുകയാണ്. പി ടി. ഉഷയില്‍ തുടങ്ങി ടിന്റു ലൂക്കയില്‍ എത്തി നില്‍ക്കുന്ന നമ്മുടെ ദേശിയ താരങ്ങള്‍ എല്ലാം സ്കൂള്‍ മേളകളുടെ കണ്ടെതലുകലാണ്. ഇത്തരം മേളകളില്‍ ഒട്ടനവധി പ്രതിഭകള്‍ ഉയര്‍ന്നു വരുന്നുണ്ട് എങ്കിലും പിന്നീട് അവരില്‍ പലരെയും ഈ രംഗത്ത്  കാണാറില്ല . പരിശീലനത്തിന്റെ കുറവോ, സാമ്പത്തിക  ബുദ്ധിമുട്ട് കളാലോ  ഈ രംഗം വിടുന്നവരന് പലരും. ഇത്തരം കൊഴിഞ്ഞു പോവലുകള്‍ തടയാന്‍ ഈ രംഗത്ത് നാം കുറേക്കൂടി  ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു . സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നു എങ്കിലും അവയെല്ലാം ഫലപ്രടമാകുന്നുണ്ടോ എന്ന്  പര്ശോധിക്കെണ്ടിയിരിക്കുന്നു.........

ലോകത്തിലെ തന്നെ ഏറ്റവും മികച്ച മേള എന്ന് പേര് കേട്ട കേരളത്തിന്റെ അന്താരഷ്ട്ര ചലച്ചിത്രോത്സവം  ഈ ആഴ്ച തുടങ്ങുകയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി ഒട്ടേറെ ആസ്വാദകര്‍ മേളയിലേക്ക് എത്തിതുടങ്ങിയിരിക്കുന്നു. പലപ്പോഴും നടത്തിപ്പിന്റെയും മറ്റും പേരില്‍ വിവാദങ്ങള്‍ ഉണ്ടാകാറുണ്ട് എങ്കിലും ഓരോ വര്ഷം കഴിയും തോറും ചരിത്രത്തില്‍ ഇടം പിടിക്കും വിധം മേള കൂടുതല്‍ ഉയരങ്ങളിലേക്ക് തന്നെയാണ് .
വിവാദങ്ങളും, കുറ്റപ്പെടുത്തലുകളും ഒരു ഭാഗം മാത്രമാവുമ്പോള്‍ എന്നും നമ്മുടെ ചലച്ചിത്ര മേള ആസ്വാദകര്‍ക്ക് ആവേശം തന്നെയാണ്. ഇത്തവണയും ഈ ആവേശം കൂടുന്നതലാതെ ഒട്ടും കുറയുന്നില്ല. ബഹുമാനപ്പെട്ട സിനിമ മന്ത്രി ശ്രീ ഗണേഷ് കുമാറിന്റെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ മേളയെ  കൂടുതല്‍ തിളക്കമുള്ളതു ആക്കി മാറ്റും എന്ന് പ്രതീക്ഷിക്കാം.. അതോടൊപ്പം തന്നെ ശ്രീ തിലകന്‍, ശ്രീ ടി എ ശാഹിദ് തുടങ്ങി മണ്മറഞ്ഞ പ്രതിഭകള്‍ക്ക് അര്‍ഹമായ ആദരം  ഈ മേള നല്‍കുമെന്ന് കരുതാം. ചലച്ചിത്രമേള  വന്‍ വിജയം ആവട്ടെ എന്ന് ആശംസിക്കുന്നു.........

2012 നവംബർ 21, ബുധനാഴ്‌ച

ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മ്മയ്ക്ക്‌ ........

ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മ്മയ്ക്ക്‌......
ഇന്ന് മുംബൈ ഭീകര ആക്രമണ കേസിലെ ഒന്നാം പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയ വാര്‍ത്തകള്‍എങ്ങും നിറയുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ട മേജര്‍ സന്ദീപിനെ ഓര്‍ത്തു പോകുന്നു.... മേജര്‍ സന്ദീപ്‌ കൊല്ലപ്പെട്ടപ്പോള്‍ ബ്ലോഗില്‍ എഴുതിയ കുറിപ്പ് ചുവടെ ..........
2008, നവംബര്‍ 29, ശനിയാഴ്ച

ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മയ്ക്ക്
മേജര്‍ സന്ദീപ് നീ രാജ്യത്തിന്‌ വേണ്ടി ചെയ്ത

ാ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോഎന്നാ  സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്‌. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ചിമ്മുന്ന നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്രഉജ്ജവലം ആയി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്‍ഹതയും ഉള്ളു .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രടിസന്ധികളിലുംപതറാതെ നില്‍കാന്‍ , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോദാത്തമായ  ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ്‌

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️