2013 മാർച്ച് 24, ഞായറാഴ്‌ച

മാനിഷാദ.........

യുഗങ്ങൾക്കു മുൻപ് രത്നാകരൻ  എന്നാ കാട്ടാളനും കൊള്ളക്കാരനുമായ ഒരാൾ തിരിച്ചറിവിന്റെയും, അത്മബോധതിന്റെയും പശ്ചാ താപത്തിന്റെയും   വെളിച്ചത്തിൽ വാല്മീകി  എന്നൊരു ശ്രേഷ്ട്ടൻ ആയി പരിണമിച്ചു, അതുകൊണ്ട് രാമായണം പോലൊരു  മഹത്തായ ഇതിഹാസം ഭാരതീയര്ക്ക് ലഭിക്കുകയും ചെയ്തു  എന്നാൽ  ഇന്നത്തെ കാലത്ത്  ഏതെങ്കിലും  രത്നാകരന്മാർക്കു വാല്മീകിമാർ ആയി മാറുവാനുള്ള സാഹചര്യം ഉണ്ടോ.....? ഒരു പക്ഷെ  ഇന്നത്തെ കാലത്ത് ഏതെങ്കിലും ഒരു രത്നാകരൻ  തിരിച്ചറിവിന്റെയും ആത്മബോധതിന്റെയും, പശ്ചാതാപത്തിന്റെയും  പേരില് വാല്മീകി ആയി മാറിയാലും , നീ വാല്മീകിയല്ല  നീ രത്നാകരനാണ്  എന്ന് നിരന്തരം വിളിച്ചു പറഞ്ഞു കൊണ്ടും  വേട്ടയാടിക്കൊണ്ടും സമൂഹം പുറകെ ഉണ്ട്ടാകും...............

2013 മാർച്ച് 10, ഞായറാഴ്‌ച

സെല്ലുലോയിദ് യു കെ യിലും പ്രദര്ശനം തുടങ്ങി..........,സെല്ലുലോയിദ് ഈ ആഴ്ച അമേരിക്കയിലും ഗള്‍ഫ്‌ രാജ്യങ്ങളിലും .......


സെല്ലുലോയിദ് യു കെ യിലും പ്രദര്ശനം തുടങ്ങി............
CELLULOID - UK SCREENING SCHEDULE
www.ashirvad.co.uk/1/theaters_time.html

1.Worcester
31 March Sunday @ 3 Pm - WR1 1DX

2.Edinburgh Odeon
31 March Sunday @ 3 Pm - EH14 3HR

3.Maidstone Odeon
31 March Sunday @ 8 Pm - ME16 8RG

4.Southend Odeon
31 March Sunday @ 8 Pm - SS1 1TJ

5.Bournemouth Odeon
31 March Sunday @ 3 Pm - BH1 2BZ

6.East Kilbride Odeon
31 March Sunday @ 6 Pm - G74 1PG

7.Braehead Odeon
31 March Sunday @ 6 Pm- PA4 8XU

8.Huddersfield Odeon
31 March Sunday @ 3 Pm- HD1 6PG

9.Basingstoke Odeon
31 March Sunday @ 3 Pm- RG21 6YR

10.Derby Odeon
31 March Sunday @ 3 Pm- DE21 4SY

11.Hull Odeon
31 March Sunday @ 3 Pm - HU1 2TX

12.Preston Odeon
31 March Sunday @ 3 Pm - PR2 2YQ

13.Stoke-On-Trent Odeon
31 March Sunday @ 6 Pm - ST1 5SN

14.Bromborough Odeon
31 March Sunday @ 3 Pm - CH62 3PN

15.Cardiff Odeon
31 March Sunday @ 6 Pm - CF10 4JY

16.Lee Valley Odeon
31 March Sunday @ 6 Pm - N9 0AS

17.Nuneaton Odeon
31 March Sunday @ 5 Pm - CV10 7SD

18.Newcastle( Metro) Odeon
31 March Sunday @ 5 Pm- NE11 9XZ

19.Leeds- Bradford Odeon
31 March Sunday @ 3 Pm - BD3 7AT

20.Southampton Odeon
31 March Sunday @ 3 Pm - SO15 1RE

21.Leicester Odeon
31 March Sunday @ 6.30 Pm- LE2 7LT

22.Birmingham Odeon
31 March 4 Pm ,7.30 Pm & 1 St April @ 4 Pm - B16 8LP*

23.Trafford Centre Odeon
31 March 3 Pm & 1 St April 3 Pm -M17 8DF

24.Warrington Odeon
1 St April Monday @ 3 Pm - WA5 8UD

25.NORWICH HOLLYWOOD CINEMAS
16 March Sat @ 7 Pm

26.Ipswich Corn Exchange Theatre
24 March Sun @ 2 Pm

27.Slough Empire Cinemas
31 March Sun 6 Pm & 1 St April 3 Pm -- SL1 1DD

28.Basildon Empire Cinemas
6 Th April ( Time TBC) - SS14 3WB

29.Omni Plex Cinemas- Belfast
1 St April Monday 11 Am

30.Savoy Cinemas Nottingham
31 St March @ 2 Pm-- NG7 1QN

31.Andover Odeon Cinemas
31 March @ 8 Pm -- SP10 2RW

32.Weston Super Mare Odeon
6 April Sat @ 11 Am -- BS23 1VR

33.Aylesbury Odeon
31 St March ( Time TBC) -- HP20 1UR

34.Portsolent Odeon
6 Th April ( Time TBC) --PO6 4TS

35.SWANSEA Odeon
6 Th April ( Time TBC )-- SA1 2BA

36.Bristol Odeon
7 Th April ( Time TBC)-- BS1 2DS

37.Tunbridge Wells Odeon
6 Th April ( Time TBC)-- TN2 3UW

38.Guildford Odeon Cinemas
6 Th April ( Time TBC)-- GU1 4SJ

39.Chelsford Odeon Cinemas
6 Th April ( Time TBC)-- CM2 6FH

40.Kettering Odeon
2 April ( Time TBC)-- NN15 6XS

41.Salisbury Odeon Cinemas
6 Th April ( Time TBC)-- SP1 2AA

42.Sheffield Odeon
6 Th April ( Time Tbc)-- S1 1DL

For More Details Or Enquiry Of The Screening In Any Areas Please Contact...
Sheejo : 07852931287 / Sam : 07795464160 /
Email: Sheejo@Ashirvad.Co.Uk
Email: Ashirvadcinemas@Yahoo.Co.Uk
Web: Ashirvad.co.uk

അമേരിക്കന്‍ മലയാളികള്‍ക്ക് കമല്‍ സംവിധാനം ചെയ്തു 7 സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ  മികച്ച ചിത്രം ,പ്രിത്വിരാജ് മികച്ച നടന്‍  സംസ്ഥാന പുരസ്കാരം നേടിയ സെല്ലുലോയിദ്  എന്നാ മലയാള സിനിമയുടെ ചരിത്രം കാണാന്‍ സുവര്‍ന്നാവസ്സരം......
സെല്ലുലോയിദ്  അമേരിക്കയിലെ പ്രദര്‍ശനങ്ങള്‍........

Celluloid - USA - New Jersey showtime
BIG Cinemas - Movie City
Shop Rite Complex, 1655 Oak Tree Road Edison NJ 08820

Fri, 08 Mar 2013 2:45pm | 7:25pm | 10:15pm
Sat, 09 Mar 2013 11:15am | 2:45pm | 7:25pm |10:15pm
... Sun, 10 Mar 2013 12:15pm | 3:45pm | 7:15pm
Mon, 11 Mar 2013 4:10pm | 7:35pm
Tue, 12 Mar 2013 4:10pm | 7:35pm
Wed, 13 Mar 2013 4:10pm | 7:35pm
Thu, 14 Mar 2013 4:10pm | 7:35pm
ദയവായി ഈ അവസ്സരം പ്രയോജനപ്പെടുത്തുക.......

സെല്ലുലോയിദ് ഗള്‍ഫ്‌ രാജ്യങ്ങളിലും .....

CELLULOID - Released in all GCC countries..

UAE Theatre List and Timings...

Dubai

... Golden Cinema (Bur Dubai - (1.30 & 7.30pm) & (Fri - 1.30am)

Bollywood Cinemas (Al Quoz Mall - 1.30, 4, 7 & 10) (Thu - 12.30 latenight)

Galleria (1.30, 4.30, 7.30, 10.30 & 1.15)

Grand Ibn Battuta, Grand Cinecity (10.30, 1, 3.30, 6, 8.30 & 11);

VOX Cinemas (Deira City Centre - (12.15, 3, 5.45, 8.30 & 11.15);

Sharjah

StarCinePlex (1.30, 4.30, 7.30 & 10.30) & (Thu - 1am)

Al Hamra (4.30 & 10.30) & 1.30am (Thurs)

Grand Megamall (11, 1.30, 4, 6.30, 9 & 11.30)

Ajman

VOX Cinemas (City Centre - (6.15, 9 & 11.45)

Ras Al Khaimah

Gulf Cinema (1.45, 5, 8 & 10.45) & (Thu - 1am)

Fujairah

Grand Dana (3.15, 7.30 & 10.15)

VOX Cinemas (Fujairah City Centre - (5.45, 8.30 & 11.15)

Abu Dhabi

National (Fri - 11am (4.30 & 10.30pm)

El Dorado (Fri - 10.30am) & (1.30, 4.30, 7.30 & 10.30pm) (Thu - 1am)

Grand Safeer (Mussafah - 10.30am - Fri), (1.30, 4.30, 7.30, 9.30 & 10.30) & (12mn & 1.15am - Thu, Fri)

Al Ain

Club Cinema (1.30, 6.30 & 9pm)

2013 മാർച്ച് 5, ചൊവ്വാഴ്ച

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി ...........



മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങലാണീ  മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി

ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............

2013 ജനുവരി 28, തിങ്കളാഴ്‌ച

ജെ സി ഡാനിയേലും , വിഗതകുമാരനും സെല്ലുലോയിടില്‍ എത്തുമ്പോള്‍........................

മലയാള സിനിമയുടെ പിതാവ്  ശ്രീ ജെ സി ദാനിയേലിന്റെ  ജീവിത കഥ പറയുന്ന ശ്രീ കമലിന്റെ സെല്ലുലോയിട്  എന്നാ ചിത്രം  പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുകയാണ. ആദ്യ മലയാള ചിത്രമായ  വിഗതകുമാരന്‍  , ആ ചിത്രത്തിന്റെ സമഗ്ര വിഭാഗങ്ങളും  കൈകാര്യം ചെയ്തത്. ശ്രീ ദാനിയേല്‍ ആയിരുന്നു.  വിഗതകുമാരന്‍ എന്നാ വാക്കിന്റെ അര്‍ഥം നഷ്ട്ടപ്പെട്ടു പോയ മകന്‍ എന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ  ഒരു മകനെ നഷ്ട്ടപ്പെട്ട  ഒരു കുടുംബത്തിന്റെ  കഥയാണ്‌  വിഗതകുമാരന്‍ . ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം ആ മകനെ തിരിച്ചു കിട്ടുമ്പോള്‍  വിഗത കുമാരന്‍  പൂര്‍ത്തിയാകുന്നു. ശ്രീ ഡാനിയേല്‍ കഥയും തിരക്കഥയും  സംഭാഷണവും, ക്യാമറയും എഡിറ്റിങ്ങും നിര്‍മ്മാണവും സംവിധാനവും മാത്രമല്ല ചിത്രത്തിലെ നായക് കഥാപാത്രത്തെയും അവതരിപ്പിച്ചു. നായികയായി അഭിനയിച്ചത് തിരുവനതപുരം തൈക്കാടു  സ്വദേശി  റോസി എന്നാ ദളിത്‌ യുവതി ആയിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്തെ കപിടോള്‍ തിയേറ്ററില്‍ ആണ് നടന്നത്. വലിയ ആഘോഷത്തോടെ പ്രദര്‍ശനം തുടങ്ങി എങ്കിലും റോസിയെ സ്ക്രീനില്‍ കണ്ടതോടെ യാഥാഷ്ടികാരായ ആളുകള്‍ ബഹളം തുടങ്ങി.  ഒരു സ്ത്രീ സിനിമയില്‍ അഭിനയിക്കുന്നു എന്നത് അന്നത്തെ സമൂഹത്തിനു ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല . മാത്രമല്ല റോസി എന്നാ ദളിത്‌ യുവതി നായര്‍ സ്ത്രീ ആയി അഭിനയിക്കുകയു ചെയ്ത. ആദ്യ പ്രദര്‍ശനം തന്നെ തടസ്സപ്പെട്ടു. ആളുകള്‍ സ്ക്രീന്‍ കുത്തിക്കീറി . പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നായികയായ റോസി തമിഴ് നാട്ടിലേക്ക് ഓടിപ്പോയി. ആളുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദാനിയേലും  തന്റെ സ്വപ്‌നങ്ങള്‍ ഉപേഷിച്ച് തമിള്‍ നാട്ടിലേക്ക് പോയി അവിടെ അദ്ദേഹം ജോലി ചെയ്തു കുടുംബം പുലര്‍ത്താന്‍ തുടങ്ങി. ആദ്യ ചിത്രത്തിന്റെ വിധി സാമ്പത്തികമായി അദ്ധേഹത്തെ വളരെ കഷ്ട്ട സ്ഥിതിയില്‍ ആക്കി എങ്കിലും അദ്ധേഹത്തിന്റെ മനസ്സില്‍ എന്നും സിനിമ തന്നെ ആയിരുന്നു. അടി തടി മുറൈ  എന്നാ ഒരു ഹ്രസ്വ ചിത്രം കൂടി അദ്ദേഹം ചെയ്തെങ്കിലുംസാമ്പത്തികമായി അദ്ദേഹം തകര്‍ന്നു പോയി. പലപ്പോഴും കേരള സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചു എങ്കിലും തമിഴ്നാട്‌ സര്‍ക്കാരിനോട്  സഹായം ചോദിക്ക് എന്നാണ് അദ്ദേഹത്തിന് മറുപടി കിട്ടിയത്. ജീവിത സായന്തനത്തില്‍ തന്റെ സിനിമ സ്വപനങ്ങളും താലോലിച്ചു കൊണ്ട്  ഈ ലോകത്ത് ആരോടും പരിഭവവും പരാതിയുമില്ലാതെ അദ്ദേഹം കഴിഞ്ഞു കൂടി..... പിന്നീട് അദ്ധേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ നമ്മള്‍ മലയാളികള്‍ അദ്ധേഹത്തെ മലയാള സിനിമയുടെ പിതാവായി അന്ഗീകരിക്ക്കയും, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ സമഗ്ര സംഭാവന നല്‍കുന്നവര്‍ക്ക് ജെ സി ദനിയൈ എന്നാ പേരില്‍ അവാര്‍ഡു ഏര്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയില്‍ ഈ വര്ഷം മുതല്‍ ശ്രീമതി റോസിയുടെ പേരിലും അവാര്‍ഡു നല്‍കും എന്ന് മുഖ്യമന്ത്രി പറയുക ഉണ്ടായി . തീര്‍ച്ചയായും വളരെ ഉചിതമായ തീരുമാനം. എന്തായാലും ശ്രീ കമല്‍ സെല്ലുലോയിദ് എന്നാ ചിത്രത്തില്‍ മലയാള സിനിമയുടെ പിതാവിന്റെ ജീവിത കഥയുമായി വരുമ്പോള്‍ നമ്മള്‍ മലയാളികള്‍ക്ക്  ഇരു കൈയും നീട്ടി സ്വീകരിക്കാം. ഇന്ന് താരങ്ങളും സിനിമ പ്രവര്‍ത്തകരും നേടുന്ന ആദരവും  ബഹുമാനവും ജനപിന്തുണയും  ജെ സി ഡാനിയേല്‍ എന്നാ മഹത് വ്യക്തിയുടെ ജീവ ത്യാഗത്തിന്റെ ഫലമാണ്. അത് കൊണ്ട് തന്നെ ഈ ചിത്രം മലയാളികള്‍ എത്റെടുക്കക്കുക തന്നെ വേണം , അത് അധെഹതോടുള്ള ആദരവിന് പുറമേ ഒരു പശ്ചാത്താപ ക്രിയ കൂടിയാണ്.............................. സെല്ലുലോയിദ് എന്നാ ചിത്രത്തിന് എല്ലാ വിജയ ആശംസകളും നേരുന്നു.........................

2013 ജനുവരി 27, ഞായറാഴ്‌ച

ശ്രീശാന്ത് ഇന്ത്യന്‍ ടീമിന് അനിവാര്യം..........

മലയാളി താരം ശ്രീശാന്തിന്റെ സാന്നിധ്യം ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന് അനിവാര്യമാണ്. ഗാംഗുലി ,സിദ്ധു  തുടങ്ങിയ മുന്‍കാല താരങ്ങള്‍ ഇത് ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെ ആയി. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഉള്ള ഏതൊരു ബോവ്ലെരെക്കളും മികവു പ്രകടിപ്പിക്കുന്ന താരമാണ് ശ്രീശാന്ത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ കാര്യം തന്നെ  എടുത്താല്‍ ഒട്ടേറെ പരാജയങ്ങളില്‍ കൂടി കടന്നു പോകുന്ന കാലമാണ്. ടീമില്‍ ഇപ്പോള്‍ നിലവില്‍ ഉള്ള കളിക്കാര്‍ തന്നെ ഒന്നോ രണ്ടോ മത്സരങ്ങളില്‍ മികവു പുലര്‍ത്തുകയും മറ്റുള മത്സരങ്ങളില്‍ അമ്പേ പരജയപ്പെദുകയുമാനു ചെയ്യുന്നത്. എങ്കില്‍ പോലും അത്തരം കളിക്കാര്‍ക്ക്‌ വീണ്ടും പരിഗണന നല്‍കുകയും ഒരു ചാന്‍സ് കൂടി നല്‍കാം എന്നാ ഉദാര സമീപനം നല്‍കുകയുമാണ് ചെയ്യുന്നത്. ശ്രീശാന്തിനെ സംബന്ധിച്ച്  പറയുകയാണെങ്കില്‍ പ്രതിഭ വേണ്ടുവോളം ഉണ്ടെങ്കിലും ഒരു മലയാളി ആയി ജനിച്ചു പോയി എന്നതാണ്. ടീം തിരെഞ്ഞെടുപ്പിലും മറ്റും ഇന്നും തുടരുന്ന ഇത്തരം ദുഷ് പ്രവണതകളെ ചോദ്യം ചെയ്യാനോ , തങ്ങളുടെ കളിക്കാര്‍ക്ക്‌ അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കുന്നതിണോ കേരള ക്രിക്കെറ്റ് അസ്സോസ്ഷ്യഷന് പോലും കഴിയുന്നില്ല. പകരം ശ്രീശാന്തിനെ പോലെ ഉള്ള പ്രതിഭാശാലികളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും അപ്പുറം മറ്റു കളിക്കാരെ താലപ്പൊലിയും നെറ്റിപ്പട്ടവും കെട്ടി എഴുന്നള്ളിക്കാനും, അത്തരക്കാരുടെ ഏറാന്‍ മൂളികള്‍ ആയി നില കൊല്ലാനും മാത്രമേ കേരള ക്രിക്കെറ്റ് അസ്സോസ്ഷ്യഷന് കഴിയുന്നുള്ളൂ. ഈ അടുത്ത് പ്രഖ്യാപിച്ച പദമാ പുരസ്കാരങ്ങളില്‍ പോലും മലയാളികള്‍ ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യാക്കാര്‍ തഴയപ്പെട്ടു. കായിക താരങ്ങളെ തിരെഞ്ഞു എടുക്കുമ്പോഴും, ദേശിയ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോഴും മലയാളികള്‍ ഇത്തരത്തില്‍ അവഗണന നേരിടാറുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ തുടരുന്ന അശ്വിന്റെ കാര്യം എടുത്താല്‍ ഒട്ടു മിക്ക കളികളില്‍ പരാജയപ്പെട്ടിട്ടും ഇപ്പോഴും ടീമില്‍ തുടരുന്നത് ശ്രീകാന്തിന്റെ പിന്തുണ ഉള്ളത് കൊണ്ട് മാത്രമാണ്. എന്നാല്‍ ശ്രീശാന്തിന്റെ കാര്യം വരുമ്പോള്‍ കെ സി എ പോലും മുഖം തിരിക്കുകയാണ് ചെയ്യുന്നത്. ഒരു പക്ഷെ മറ്റു വല്ല സംസ്ഥാനങ്ങളിലും  ആണ് ജനിചിരുന്നത് എങ്കില്‍ ശ്രീശാന്തിനു ഇതിലും പരിഗണന കിട്ടിയേനെ. ഇനി വരുന്ന മലസരങ്ങളില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തുക തന്നെ വേണം .ധോനിയുടെ ധാര്‍ഷ്ട്ട്യത്തിന                        മുന്നില്‍ ഏറാന്‍ മൂളികളായി നില്‍ക്കാതെ ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്താന്‍ കെ സി എ തയ്യാറാകണം. ഒരു കളിക്കാരന് അയാളുടെ കളിമികവിന്റെ ഉന്നതിയില്‍ ആണ് ടീമില്‍ ഇടം നല്‍കേണ്ടത് . അടുത്ത ടീം തിരെഞ്ഞെടുപ്പില്‍ ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ,തീര്ച്ചയായം ഉണ്ടാവുക തന്നെ വേണം.............................
ഇന്ത്യ ട്വന്റി ട്വന്റി  ലോക കപ്പു നേടിയപ്പോള്‍ അവസാന പന്ത്  തന്റെ കൈയില്‍  കുടുക്കി   ഇന്ത്യയ്ക്ക് കപ്പു നേടി തന്നത് ശ്രീശാന്ത് ആണ്. അത് പോലെ ലോകകപ്പ്‌  മത്സരങ്ങളില്‍ ധോണി ശ്രീശാന്തിനെ പുറത്തിരുത്തി എന്നാല്‍ ഫൈനലില്‍ ശ്രീശാന്തിനെ കളിപ്പിച്ചു , ഇന്ത്യ കപ്പും നേടി...... ശ്രീയുടെ സാന്നിധ്യം ആണ്  ഇന്ത്യയുടെ വിജയത്തിന് കാരണം ... അതുപോലെ ഈ അട്ത്  പാകിസ്ഥാനുമായും ഇന്ഗ്ലാണ്ടുമായും കളികള്‍ തോറ്റു  നിന്നപ്പോള്‍ ആണ് കൊച്ചി ഏകദിനം വന്നത് , കൊച്ചി ഏകദിനത്തിന്റെ  തലേന്ന്  ഇന്ത്യന്‍ ടീം ശ്രീശാന്തിനെ വിളിച്ചു വരുത്തുകയും നെറ്റ്സില്‍ പന്ത് എരിയിക്കുകയും ചെയ്തു..... ശ്രീയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമില്‍ ഉണ്ടായതോടെ വീണ്ടും ഇന്ത്യ വിജയം നേടിത്തുടങ്ങി........ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു........  ശ്രീശാന്ത് ഇന്ത്യന്‍ ടീമിന്റെ ശ്രീ തന്നെയാണ്.......

2013 ജനുവരി 17, വ്യാഴാഴ്‌ച

വര്‍ത്തമാനത്തിന്റെ ഭാവി ............

കാറ്റാടി മരക്കൊമ്പിലെ ബിഗ്‌ ഷൊപ്പെരില്‌ 
പിഞ്ചു ജീവന്റെ തുടിപ്പ് 
അനാഥത്വത്തിന്റെ വിങ്ങല്‍ 
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം 
കാമന്ധതയുദെ ചോരപ്പാടുകള്‍ 
എട്ടു ദിക്കും പൊട്ടും നിലവിളികള്‍ 
എവിടെയും പ്രാണന്‍റെ  പിടച്ചില്‍ 
റെയില്‍ പാളത്തില്‍ സൌമ്യമാര്‍ 
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്‌ 
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍ 
കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍ 
ചെന്നായ കൂട്ടം പല്ലിളിക്കുന്നു 
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ 
അച്ഛന്‍ അമ്മ സോദര നും 
ആയിരമല്ല, അഞ്ഞൂറല്ല  മകള്‍ക്ക് മതിപ്പുവില 
നൂറു മതിയെന്ന് പെറ്റ വയര്‍ 
കാമുകനും ചേര്‍ന്ന് പതിക്കായി 
ചിതയോരുക്കുന്ന പാതിവ്രതകള്‍ 
മദ്യം , മയക്കുമരുന്ന് , പെണ്ണ് 
കൊഴുക്കുന്ന വാണിഭങ്ങള്‍ 
ബിവരേജസ്സിലെ നീണ്ട ക്യൂ 
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി 
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം 
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍ 
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍ 
നാം അറിയാതെ ചോദിച്ചു പോകും 
എവിടെനിന്ന് എവിടെക്കീ യാത്ര.........

2012 ഡിസംബർ 30, ഞായറാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2o13

സ്നേഹഗീതം ജനപക്ഷം  ഫിലിം അവാര്‍ഡ്സ്  2013 വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍  എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍  കേരളത്തിലും, ഇന്ത്യയിലും  മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്‌. എല്ലാ നിര്ടെശങ്ങള്‍ക്കും  അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........

മികച്ച ചിത്രം - അയാളും ഞാനും തമ്മില്‍  ( ലാല്‍ ജോസ് )

മികച്ച രണ്ടാമത്തെ ചിത്രം - ഇത്രമാത്രം ( കെ. ഗോപിനാഥന്‍ )

മികച്ച സംവിധായകന്‍ - മധുപാല്‍ (ഒഴിമുറി  )


മികച്ച തിരക്കഥ - മുരളീ ഗോപി ( ഈ അടുത്ത കാലത്ത് )

മികച്ച നടന്‍ - പ്രിത്വിരാജ് (അയാളും ഞാനും തമ്മില്‍ )

മികച്ച നടി - ശ്വേതാ മേനോന്‍ ( ഇത്രമാത്രം , ആകസ്മികം , ഒഴിമുറി , പറുദീസാ )

മികച്ച രണ്ടാമത്തെ നടന്‍ -  ലാല്‍ ( ഒഴിമുറി ,സീന്‍ 1 നമ്മുടെ വീട് )

മികച്ച രണ്ടാമത്തെ നടി -  റീമാ കല്ലിങ്ങല്‍ (22 ഫീമൈല്‍ കോട്ടയം )

മികച്ച സഹ നടന്‍ -  മുരളീ ഗോപി ( ഈ അടുത്ത കാലത്ത് )

മികച്ച സഹ നടി -  സുകുമാരി ( അര്‍ദ്ധനാരി , അയാളും ഞാനും തമ്മില്‍ )

മികച്ച സ്വഭാവ നടന്‍ -  പ്രതാപ് പോതെന്‍ ( അയാളും ഞാനും തമ്മില്‍ )

മികച്ച സ്വഭാവ നടി - രേവതി (  ഫാദെര്‌സ്  ഡേ, മോളി ആന്റി റോക്ക്സ് )


മികച്ച ഗാന രചന -  ഷിബു ചകരവര്തി ( അരികെ )

മികച്ച സംഗീത സംവിധായകന്‍ -  ഔസേപ്പച്ചന്‍ ( അയാളും ഞാനും തമ്മില്‍ , അരികെ )

മികച്ച ഗായകന്‍ -  എം . ജി ശ്രീകുമാര്‍ ( മഞ്ജു ലാങ്ങിത - അര്‍ദ്ധനാരി )

മികച്ച ഗായിക -  കെ . എസ ചിത്ര ( പുതുമഴയില്‍ - ഇത്ര മാത്രം )


മികച്ച ഗാനം -  അഴലിന്റെ ആഴങ്ങളില്‍  ( അയാളും ഞാനും തമ്മില്‍ )

ജനപ്രിയ ഗാനം - അനുരാഗത്തിന്‍ വേളയില്‍ ( തട്ടതിന്‍ മറയത് )

മികച്ച ഹാസ്യ താരം -  സുരാജ് വെഞാരമൂട്  ( മല്ലു സിംഗ് , 101 വേഡ് ഗ്ന്‍സ് , കുഞ്ഞളിയന്‍ >>>>>)

മികച്ച പുതുമുഖ  സംവിധാനം  -  അഞ്ജലി മേനോന്‍ ( മഞ്ചാടിക്കുരു )

ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം -  സ്പിരിറ്റ്‌  (രഞ്ജിത് )

മികച്ച ചായഗ്രഹകാന്‍ -  ജോമോന്‍ ടി ജോണ്‍  ( അയാളും ഞാനും തമ്മില്‍, തട്ടതിന്‍ മറയത് )

മികച്ച എഡിറ്റൊര്‍ - അരുണ്‍കുമാര്‍ അരവിന്ദ്  ( ഈ അടുത്ത കാലത്ത് )
 

ജനപ്രിയ താരം - ബിജു മേനോന്‍ ( ഓര്‍ഡിനറി , മായാമോഹിനി , ചെട്ടയീസ്.........

മികച്ച പുതുമുഖം -     
ദുല്‌ഖര്‌  സല്‍മാന്‍  ( തീവ്രം , ഉസ്താദ് ഹോട്ടല്‍ , സെക്കന്റ്‌ ഷോ )







2012 ഡിസംബർ 11, ചൊവ്വാഴ്ച

ഇത് ധോണിക്ക് വേണ്ടി കാലം കരുതി വച്ചത് ................

2011, ആഗസ്റ്റ് 23, ചൊവ്വാഴ്ച

ഇത് ധോണിക്ക് വേണ്ടി കാലം കരുതി വച്ചത് ................

ഒടുവില്‍ അനിവാര്യം ആയതും പ്രതീക്ഷിതവുമായ കാര്യം സംഭവിച്ചു. ഇന്ത്യന്‍ ക്രിക്കെറ്റ് ടീം ഇന്ഗ്ലാണ്ടിനോട് സമ്പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങി. വാഴ്ത്തിയവര്‍ തന്നെ ശാപ വചനങ്ങള്‍ ചൊരിയുന്നത് കണ്ടു ഒരു അത്ഭുതവും തോന്നിയില്ല കാരണം അത് പ്രതീക്ഷിച്ചതാണ്. ധോണി എന്നാ അഹങ്കാരത്തിന് കിട്ടിയ അടിയാണ് ഈ പരാജയം. ക്രിക്കെറ്റ് എന്നത് ടീം വര്‍ക്ക്‌ ആണ്. ചില കാലങ്ങളില്‍ പ്രതിഭാധനരായ കൂടുതല്‍ കളിക്കാര്‍ ടീമില്‍ ഒരുമിക്കുമ്പോള്‍ വിജയങ്ങള്‍ സംഭവിക്കും. എന്നാല്‍ അതെല്ലാം താന്‍ ഒരാളുടെ കഴിവ് കൊണ്ട് ആണ് എന്ന് അഹങ്കരിച്ച ധോനിക്ക് തന്നെയാണ് ഈ സമ്പൂര്‍ണ്ണ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും. ചരിത്രത്തില്‍ ഇതുവരെ ഇന്ത്യ ഇത്രയും വലിയ പരാജയം നേരിട്ടിട്ടില്ല. മാത്രമല്ല പരാജയപ്പെട്ട പരമ്പരയില്‍ ധോണി സീനിയര്‍ താരങ്ങള്‍ എന്ന് കളിയാക്കിയ ദ്രാവിഡ്‌ ഇന്ത്യന്‍ നിരയിലെ മികച്ച ബാറ്സ്മനും, ധോണിയില്‍ നിന്ന് അവഗണ മാത്രം നേരിടേണ്ടി വന്ന ശ്രീശാന്ത് ഇന്ത്യന്‍ നിരയിലെ മികച്ച ബവുളരുംആയി അത് ധോനിക്ക് കിട്ടിയ മറ്റൊരു തിരിച്ചടിയാണ്. ഇന്ത്യന്‍ ഉപ ഭൂഗണ്ടങ്ങളില്‍ നേടിയ വിജയങ്ങള്‍ മറ്റു രാജ്യങ്ങളില്‍ ആവര്‍ത്തിക്കാന്‍ ധോനിക്ക് ഒരിക്കലും സാധിച്ചിട്ടില്ല, അവിടെയാണ് ഗാംഗുലി എന്നാ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെ നമ്മള്‍ ഓര്‍ക്കേണ്ടത്. തന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയ ഗാംഗുലിയെ ചവിട്ടി താഴ്തി അഹങ്കരിച്ചു നടന്ന ധോനിക്ക് കാലം കരുതി വെച്ച കനത്ത തിരിച്ചടിയാണ് ഈ പരാജയം. വന്‍ വൃഷങ്ങള്‍ കട പുഴകാന്‍ ഒരു ചെറു കാറ്റ് മതി, എന്നാല്‍ പുല്‍ക്കൊടികള്‍ കൊടുങ്കാറ്റിലും ശിരസ്സ്‌ ഉയര്‍ത്തി നില്‍ക്കും ഈ സത്യം ധോണി തിരിച്ചറിഞ്ഞാല്‍ നന്ന്. ഈയിടെ ചിലര്‍ ധോനിയുടെ തലച്ചോറിനെ കുറിച്ച് ഗവേഷണം നടത്താന്‍ മുന്നോട്ടു വന്നു, എന്നാല്‍ ഈ ചരിത്രപരമായ പരാജയത്തോടെ അവര്‍ ആ ശ്രമം ഉപേഷിക്കുന്നതായി റിപ്പോര്‍ട്ട്‌ , ഒരിക്കലും നിങ്ങള്‍ പിന്മാറരുത്‌ , ഇത്രയും വലിയ പരാജയങ്ങള്‍ ടീമിന് നേടിക്കൊടുത്ത ഒരു നായകന്റെ തലച്ചോറ് പഠന വിഷയം ആക്കേണ്ടത് തന്നെയാണ്, പില്‍ക്കാല കളിക്കാര്‍ക്ക്‌ അത് പ്രയോജനപ്പെടും. പിന്നെ മറ്റൊരു കാര്യം ധോണി എന്നും അവഗണിച്ച ശ്രീശാന്ത്‌ ഉജ്ജ്വലമായി കളി തുടരുമ്പോള്‍ കമന്ററി ബോക്സില്‍ ഇരുന്നു ധോണി ബഹുത് അച്ഛാ എന്ന് പറയുന്ന കാലം വിദൂരം അല്ല..........

ഇന്ന് 2012 ഡിസംബര്‍ 12 ഏതാണ്ട് ഒരു വര്ഷം മുന്‍പ് ഇന്ത്യന്‍ ടീം   ഇന്ഗ്ലാണ്ട്  പര്യടനം  നടത്തിയപ്പോള്‍  ബ്ലോഗില്‍  ഞാന്‍ എഴിതിയ കുറിപ്പാണ്.  ഒരു വര്‍ഷത്തിനു ഇപ്പുറം കാര്യങ്ങള്‍ സത്യമായി ഭവിച്ചിരിക്കുന്നു. ഇങ്ങലണ്ടിനോട്  ഇന്ത്യയില്‍ തന്നെ തോല്‍വി ഏറ്റു  വാങ്ങി  ധോണി കാലത്തിന്റെ  കരുത്ത്  തിരിച്ചറിഞ്ഞിരിക്കുന്നു. ധോണി എത്രയും പെട്ടെന്ന്  ക്യാപ്ടന്‍ സ്ഥാനം ഒഴിയണം . ഇത്രയും പരാജിതനായ ഒരു ക്യാപ്ടന്‍  ഇന്ത്യന്‍ ടീമില്‍ തുടരേണ്ട കാര്യമില്ല. ധോനിക്ക് മാത്രം  പ്രതേകം  ഇളവു നല്‍കേണ്ട കാര്യമില്ല. എത്രയും പെട്ടെന്ന് ധോനിയെ ഒഴിവാക്കണം. ഇത് എഴുതുമ്പോള്‍ ബ്രീകിംഗ് ന്യൂസ്‌  ആയി ഒരു വാര്‍ത്ത വരുന്നു , ശ്രീശാന്ത് മടങ്ങി വരുന്നു, പാകിസ്ഥാനുമായുള്ള അടുത്ത മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ ശ്രീശാന്ത് ഉണ്ടാകും  . അതാണ് കാലത്തിന്റെ കാവ്യ നീതി............................

2012 ഡിസംബർ 4, ചൊവ്വാഴ്ച

ആസ്വാദനത്തിന്റെ നിറവില്‍........

 അത്യപൂര്‍വ്വമായ  ഒരു ആസ്വാദന  നിറവിലാണ്  തലസ്ഥാനം. സംസ്ഥാന നാടന്‍ കലോത്സവം , ഡിസംബര്‍ നാല് മുതല്‍ ഏഴു വരെ നടക്കുന്ന  സംസ്ഥാന സ്കൂള്‍ കായിക മേള, ഈ ആഴ്ച തുടങ്ങുന്ന അന്താരാഷ്‌ട്ര  ചലച്ചിത്രോത്സവം  ,ഡിസംബര്‍ ആര് മുതല്‍ ഒന്‍പതു വരെ ചന്ദ്ര ശേഖരന്‍ നായര്‍  സ്റെടിയത്തില്‍ നടക്കുന്ന രാജ്യാന്തര ആയോധന കല മേള, തിരുവനന്തപുരം പാങ്ങോട് മിലിട്ടറി  ക്യാമ്പില്‍  എട്ടു , ഒന്‍പതു തീയതികളില്‍ നടക്കുന്ന ആര്‍മി മേള ജില്ല , ഉപജില്ല സ്കൂള്‍ കലോത്സവങ്ങള്‍  തുടങ്ങി  ആസ്വാദകര്‍ക്ക്  ഒട്ടേറെ സുന്ദര മുഹൂര്‍ത്തങ്ങള്‍ ............

ഡിസംബര്‍  മൂന്നു മുതല്‍ ആര് വരെ  മുരുക്കുംപുഴയില്‍  സംസ്ഥാന നാടന്‍ കലോത്സവം നടക്കുകയാണ്. നാടന്‍ കലകള്‍ക്ക് വേണ്ടത്ര പ്രോത്സാഹനവും, വേദിയും  ലഭിക്കാത്ത ഇക്കാലത്ത്  അത്തരം കലകള്‍ ആത്മാവിന്റെ അംശമായി കൊണ്ട് നടക്കുന്ന കലാകാരന്മാര്‍ക്ക്  അവരുടെ ആത്മ പ്രകാശനത്തിന്റെ വേദിയാണ് ഇത്തരം കലോത്സവങ്ങള്‍ സമ്മാനിക്കുന്നത്. മുരുക്കുംപുഴയില്‍ നടക്കുന്ന നാടന്‍ കലോത്സവത്തിന് വന്പിച്ച ജന പങ്കാളിത്തമാണ് ഉണ്ടാവുന്നത്.  മാറുന്ന ഈ ലോകക്രമാതിലും ഇത്തരം നന്മകള്‍ ഇനിയും നമ്മുടെ മനസ്സുകളില്‍ അവശ്ശെഷിക്കുന്നു എന്നത് തന്നെയാണ്  ഈ വന്പിച്ച ജനപിന്തുണ സൂചിപ്പിക്കുന്നത്. ഇത്തരം നാടന്‍ കലകളുടെ പ്രോത്സഹനതിനായി മുരുക്കുംപുഴയെ തിരെഞ്ഞെടുതത്തില്‍ അഭിമാനമുണ്ട് , ഒപ്പം അധികാരികളോട് നന്ദിയും.......

അതുപോലെ സംസ്ഥാന സ്കൂള്‍ കായിക മേള പുരോഗമിക്കുകയാണ്. കായിക ആസ്വാദനത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങള്‍ സമ്മാനിച്ച്‌ കൊണ്ട് കൌമാരം കുതിക്കുകയാണ്. പി ടി. ഉഷയില്‍ തുടങ്ങി ടിന്റു ലൂക്കയില്‍ എത്തി നില്‍ക്കുന്ന നമ്മുടെ ദേശിയ താരങ്ങള്‍ എല്ലാം സ്കൂള്‍ മേളകളുടെ കണ്ടെതലുകലാണ്. ഇത്തരം മേളകളില്‍ ഒട്ടനവധി പ്രതിഭകള്‍ ഉയര്‍ന്നു വരുന്നുണ്ട് എങ്കിലും പിന്നീട് അവരില്‍ പലരെയും ഈ രംഗത്ത്  കാണാറില്ല . പരിശീലനത്തിന്റെ കുറവോ, സാമ്പത്തിക  ബുദ്ധിമുട്ട് കളാലോ  ഈ രംഗം വിടുന്നവരന് പലരും. ഇത്തരം കൊഴിഞ്ഞു പോവലുകള്‍ തടയാന്‍ ഈ രംഗത്ത് നാം കുറേക്കൂടി  ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു . സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നു എങ്കിലും അവയെല്ലാം ഫലപ്രടമാകുന്നുണ്ടോ എന്ന്  പര്ശോധിക്കെണ്ടിയിരിക്കുന്നു.........

ലോകത്തിലെ തന്നെ ഏറ്റവും മികച്ച മേള എന്ന് പേര് കേട്ട കേരളത്തിന്റെ അന്താരഷ്ട്ര ചലച്ചിത്രോത്സവം  ഈ ആഴ്ച തുടങ്ങുകയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി ഒട്ടേറെ ആസ്വാദകര്‍ മേളയിലേക്ക് എത്തിതുടങ്ങിയിരിക്കുന്നു. പലപ്പോഴും നടത്തിപ്പിന്റെയും മറ്റും പേരില്‍ വിവാദങ്ങള്‍ ഉണ്ടാകാറുണ്ട് എങ്കിലും ഓരോ വര്ഷം കഴിയും തോറും ചരിത്രത്തില്‍ ഇടം പിടിക്കും വിധം മേള കൂടുതല്‍ ഉയരങ്ങളിലേക്ക് തന്നെയാണ് .
വിവാദങ്ങളും, കുറ്റപ്പെടുത്തലുകളും ഒരു ഭാഗം മാത്രമാവുമ്പോള്‍ എന്നും നമ്മുടെ ചലച്ചിത്ര മേള ആസ്വാദകര്‍ക്ക് ആവേശം തന്നെയാണ്. ഇത്തവണയും ഈ ആവേശം കൂടുന്നതലാതെ ഒട്ടും കുറയുന്നില്ല. ബഹുമാനപ്പെട്ട സിനിമ മന്ത്രി ശ്രീ ഗണേഷ് കുമാറിന്റെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ മേളയെ  കൂടുതല്‍ തിളക്കമുള്ളതു ആക്കി മാറ്റും എന്ന് പ്രതീക്ഷിക്കാം.. അതോടൊപ്പം തന്നെ ശ്രീ തിലകന്‍, ശ്രീ ടി എ ശാഹിദ് തുടങ്ങി മണ്മറഞ്ഞ പ്രതിഭകള്‍ക്ക് അര്‍ഹമായ ആദരം  ഈ മേള നല്‍കുമെന്ന് കരുതാം. ചലച്ചിത്രമേള  വന്‍ വിജയം ആവട്ടെ എന്ന് ആശംസിക്കുന്നു.........

2012 നവംബർ 21, ബുധനാഴ്‌ച

ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മ്മയ്ക്ക്‌ ........

ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മ്മയ്ക്ക്‌......
ഇന്ന് മുംബൈ ഭീകര ആക്രമണ കേസിലെ ഒന്നാം പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയ വാര്‍ത്തകള്‍എങ്ങും നിറയുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ട മേജര്‍ സന്ദീപിനെ ഓര്‍ത്തു പോകുന്നു.... മേജര്‍ സന്ദീപ്‌ കൊല്ലപ്പെട്ടപ്പോള്‍ ബ്ലോഗില്‍ എഴുതിയ കുറിപ്പ് ചുവടെ ..........
2008, നവംബര്‍ 29, ശനിയാഴ്ച

ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മയ്ക്ക്
മേജര്‍ സന്ദീപ് നീ രാജ്യത്തിന്‌ വേണ്ടി ചെയ്ത

ാ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോഎന്നാ  സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്‌. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ചിമ്മുന്ന നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്രഉജ്ജവലം ആയി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്‍ഹതയും ഉള്ളു .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രടിസന്ധികളിലുംപതറാതെ നില്‍കാന്‍ , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോദാത്തമായ  ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ്‌

2012 ഒക്‌ടോബർ 27, ശനിയാഴ്‌ച

അയാളും ഞാനും തമ്മില്‍ ...........

ശ്രീ ലാല്‍ ജോസ് സംവിധാനം ചെയ്താ അയാളും ഞാനും  തമ്മില്‍  നിറഞ്ഞ സദസ്സില്‍  പ്രദര്‍ശനം  തുടരുന്നു. ചിത്രം ഇറങ്ങി ഒരാഴ്ച  പിന്നിട്ടു  എങ്കിലും  ഇന്നലെയാണ്  കാണാന്‍ സാധിച്ചത്.  ഏറെ നാളുകള്‍ക്ക് ശേഷം ആര്‍ദ്രമായ  മുഹൂര്തങ്ങളുമായി ഒരു ചിത്രം  പ്രേക്ഷക ഹൃദയങ്ങള്‍  കീഴടക്കുകയാണ്  .  ലാല്‍ ജോസ് സംവിധാനം ചെയ്താ ചിത്രങ്ങളില്‍  ഏറ്റവും മികച്ചത് എന്ന് തന്നെ അയാളെ വിശേഷിപ്പിക്കാം. സാധാരണ പ്രേക്ഷകര്‍ക്ക്‌ എളുപ്പത്തില്‍  സംവേദിക്കാന്‍ കഴിയുന്ന കഥ പശ്ചാത്തലം  തന്നെയാണ്  അയാളുടെ  വിജയത്തിന് പിന്നിലെ പ്രധാന ഘടകം. മെഡിക്കല്‍ പശ്ചാത്തലത്തില്‍  ഇതള്‍ വിടരുന്ന കഥാഗതിയില്‍  ഇന്നത്തെ സാമൂഹ്യ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. ശ്രീ ബോബി സഞ്ജയിന്റെ  ശക്തമായ തിരക്കഥ അതിലും തീവ്രതയോടെ  ആവിഷ്കരിക്കാന്‍  സംവിധായകന് സാധിച്ചിരിക്കുന്നു. അഭിനേതാക്കളുടെ കാര്യമെടുത്താല്‍  ശ്രീ പ്രിത്വിരാജിന്റെ  ഇതുവരെ ഉള്ള കാരീറില്‍ അദ്ധേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രമാണ്  ഡോക്ടര്‍ രവി തരകന്‍. അഭിനയത്തിന്റെ സൂക്ഷ്മ വശങ്ങള്‍ പോലും  വളരെ പക്വതയോടെ  പ്രകടംമാക്കാന്‍ പ്രിത്വിരാജിനു  കഴിഞ്ഞിരിക്കുന്നു. ചിത്രത്തില്‍ പ്രിത്വിരാജ് എന്നാ താരത്തെ ഒരിടത്തും നമുക്ക് കാണാന്‍ സാധിക്കില്ല മറിച്ച് ഡോക്ടര്‍ രവി തരകന്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ പ്രത്വക്ഷമാകുന്നത്. ഡോക്ടര്‍ രവി തരകനെ അത്ര ഗംഭീരംയാണ് പ്രിത്വിരാജ് തന്റെ ശരീരത്തില്‍ ആവാഹിചെടുത്തത്. ഡോക്ടര്‍ രവി തരകന്‍ എന്നാ കഥാപാത്രത്തിലൂടെ  ശ്രീ പ്രിത്വിരാജ് മലയാളത്തിലെ ഒന്നാം നിര അഭിനയ പ്രതിഭകളുടെ മുന്‍ നിരയില്‍ സ്ഥാനം ഉറപ്പിക്കുകയാണ്.  മികച്ച നടന്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പുരസ്കാരങ്ങള്‍ ഡോക്ടര്‍ രവി തരകനിലൂടെ  പ്രിത്വിരജിനെ കാത്തിരിക്കുന്നുണ്ട്. അതുപോലെ തന്നെ ഡോക്ടര്‍ സാമുവല്‍ എന്നാ കഥാപാത്രമായി ശ്രീ പ്രതാപ്‌ പോതെന്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. സ്വാഭാവിക നടനത്തിന്റെ എല്ലാ സൌന്ദര്യവും  ഈ അഭിനയത്തില്‍  കാണാന്‍ കഴിയുന്നുണ്ട്. അതുപോലെ നരേന്‍ , സംവൃത, റീമ കല്ലിങ്ങല്‍ , രമ്യ നമ്പീശന്‍ , സലിം കുമാര്‍, സുകുമാരി തുടങ്ങി എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ശ്രീ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയുടെ  വരികളില്‍ ശ്രീ അവുസേപ്പച്ചന്റെ  സംഗീതം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.  അഴലിന്റെ ആഴങ്ങളില്‍ എന്നാ ഗാനം  ശ്രോതാക്കളെ  പിടിച്ചുലക്കുന്ന  തരത്തില്‍  ഗംഭീരമാണ്. ശ്രീ ജോമോന്റെ ചായഗ്രഹനവും, രഞ്ജന്‍ എബ്രഹാമിന്റെ  കാമറയും  എടുത്തു പറയേണ്ടതാണ്‌. പലപ്പോഴും ഒരു ചിത്രത്തിന്റെ  കഥാ പശ്ചാത്തലം നമ്മുടെ ജീവിതവുമായി  ബന്ധം തോന്നുമ്പോഴാണ്  ചിത്രങ്ങള്‍  ജനങ്ങള്‍ സ്വീകരിക്കുന്നത്.  ഒരുതരത്തില്‍ പറഞ്ഞാല്‍ അയാളും ഞാനും തമ്മില്‍ എന്നാ ചിത്രത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. എന്റെ കാരണം കൊണ്ട് അല്ലെങ്കിലും നഷ്ട്ടമായ പ്രണയവും, സൌഹൃദങ്ങളും  ഇപ്പോഴും ഒരു നൊമ്പരമായി മനസ്സില്‍ തെളിയാറുണ്ട്  അതിലുപരി ചിത്രത്തില്‍ ഹോസ്പിറ്റലില്‍  കൊണ്ട് വരുന്ന കുട്ടിക്ക് അടിയതിരമായി ഒരു സര്‍ജറി  വേണമെന്ന് ഡോക്ടര്‍ പറയുന്ന  രംഗമുണ്ട്. സര്‍ജറി നടത്തിയില്ലെങ്കില്‍  കുട്ടി രേക്ഷപ്പെടില്ല , സര്‍ജറി നടത്തിയാല്‍  വിജയമാകുമെന്ന്  ഉറപ്പുമില്ല. ഏതാണ്ട് ഒന്നര വര്ഷം മുന്‍പ്  മെഡിക്കല്‍ കോളേജിലെ  ഡോക്ടെ എന്നോട്  പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ ചെവിയില്‍  മുഴങ്ങുന്നുട്.  ഒന്നര വര്ഷം മുന്‍പാണ്‌ എനിക്ക് ഒരു മകന്‍ പിറന്നത്‌.  കുഞ്ഞു ജനിച്ച  സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ്  പെട്ടെന്ന് അവന്റെ സ്ഥിതി മോശം ആയതു. ജനിച്ചു ഇരുപത്തിനാല് മണിക്കൂര്‍ പൂര്‍ത്തിയാകും മുന്‍പ്  അവന്റെ ജീവന്‍ രേക്ഷിക്കാന്‍  ഒരു അടിയന്തിര  സര്‍ജറി വേണ്ടാതായി വന്നു. ഡോക്ടര്‍മാര്‍ സര്‍ജറി ക്കുള്ള ഒരുക്കല്‍ പൂര്‍ത്തിയാക്കുന്നു, ഇത്തരം ഒരു അവസ്ഥയില്‍ എന്ത് ചെയ്യണം എന്നറിയാതെ  തളര്‍ന്നിരുന്ന  എന്നെ വിളിച്ചു ഡോക്ടര്‍ പറഞ്ഞു  സര്‍ജറി ചെയ്തെ മതിയാകു, സര്‍ജറി ചെയ്തില്ലെങ്കില്‍ കുഞ്ഞു രേക്ഷപ്പെടില്ല, എന്നാല്‍ ചെറിയ കുഞ്ഞു ആയതിനാല്‍ സര്‍ജറി ചെയ്താലും  ഒന്നും പറയാനാകില്ല എല്ലാം നേരിടാന്‍ മനസ്സ് സജ്ജമാക്കി  വയ്ക്കുക. ഡോക്ടര്‍ തീര്‍ച്ചയായും സര്‍ജറി ചെയ്യണം എന്ന് പറഞ്ഞു വിറയ്ക്കുന്ന കൈകളാല്‍ സമ്മത പത്രം ഒപ്പിടുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു , എന്റെ ഹൃദയം നുറുങ്ങി തകരുകയായിരുന്നു . മണിക്കൂറുകള്‍ നീണ്ട സര്‍ജറി, അതിനു ശേഷം വളരെ ക്രിട്ടിക്കല്‍ ആയ രണ്ടു ദിവസ്സങ്ങള്‍ പിന്നെയും കുഞ്ഞിനെ ഒന്ന് കാണാന്‍ പോലും കഴിയാതെ  ആഴ്ചകള്‍  വളരെ സങ്കീര്‍ണ്ണമായ  ദിവസ്സങ്ങള്‍ക്ക് ശേഷം എന്റെ മകനെ എനിക്ക് തിരിച്ചു കിട്ടി. ഇന്ന് അവനു  ഒന്നര വയസ്സ് കഴിഞ്ഞു, മിടുക്കനായിരിക്കുന്നു.ചിത്രത്തിലെ കുട്ടിയുടെ പേര് ഗൌരി  എന്നാണ്, എന്റെ മകനെ ഞാന്‍  വിളിക്കുന്നതും  അങ്ങനെയ്യാണ് അതും യാദ്രിചികം..
അന്ന് ഒത്തിരി സന്മാനസ്സുകള്‍ എന്റെ സഹായത്തിനു  എത്തി, അന്നത്തെ ആരോഗ്യ മന്ത്രി  ബഹുമാനപ്പെട്ട ശ്രീമതി ടീച്ചര്‍ , ടീച്ചറിന്റെ  ഓഫീസിലെ  സ്റ്റാഫ്‌ കള്‍, അന്നത്തെ ധനകാര്യ മന്ത്രി ബഹുമാനപ്പെട്ട  തോമസ്‌ ഐസക് സര്‍, എസ എ  ടി സുപ്രേന്റ്റ്  ശ്രീ അശോക്‌ സര്‍, എസ എ ടി യിലെ മറ്റു ഡോക്ടര്‍മാര്‍  എന്റെ സ്വകാര്യ  ദുഃഖങ്ങള്‍  നിശബ്ധമായി  കേള്‍ക്കുന്ന  എന്റെ പ്രിയ സുഹൃത്ത്‌ ........., സഹപ്രവര്‍ത്തകര്‍ , സുഹൃത്തുക്കള്‍  എന്ന് വേണ്ട  പ്രതെക്ഷമായും പരോക്ഷമായും  എന്നെ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. എന്റെ ബൂലോഗത്തിലെ സുഹൃത്തുക്കള്‍ ഇപ്പോഴയിരിക്കും  ഈ സംഭവം അറിയുന്നത്..... പലപ്പോഴും മറ്റുള്ളവര്‍ അറിയാതെ നമ്മുടെ ഉള്ളില്‍ ഒതുക്കുന്ന സ്വകാര്യ ദുഖങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ നാമറിയാതെ പുറത്തേക്കു വരുന്നു.................. അയാളും ഞാനും തമ്മില്‍ എന്നാ ചിത്രത്തെക്കുറിച്ച്  പറഞ്ഞ കൂട്ടത്തില്‍ എന്റെ അനുഭവം കൂടി പറഞ്ഞു എന്നേയുള്ളു...... അയാളും ഞാനും തമ്മില്‍  അര്ര്‍ദ്ദ്രമായ  മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നന്മയുള്ള ഒരു ചിത്രമാണ് . നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാവരും തീര്‍ച്ചയായും ഈ ചിത്രം  കണ്ടിരിക്കേണ്ടതാണ്............

2012 ഒക്‌ടോബർ 13, ശനിയാഴ്‌ച

മാലിന്യ പ്രശനം പരിഹരിക്കട്ടെ ..........

മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി മലിന  ജല  നിര്‍മ്മാര്‍ജ്ജന ഉപകരണങ്ങള്‍  വിളപ്പില്‍ ശാലയില്‍ എത്തിച്ചു  കഴിഞ്ഞു. അതിന്റെ പേരില്‍  വിളപ്പില്‍  ശാലയില്‍  പ്രധിഷേധങ്ങളും ഉയര്‍ന്നു കഴിഞ്ഞു. എന്തൊക്കെ ആയാലും സര്‍ക്കാരും, നഗരസഭയും  ചെയ്താ കാര്യം വളരെ നന്നായി. മാലിന്യ  പ്രശ്നന്തില്‍ അടിയന്തിരമായി  ഇടപെടേണ്ട സമയം തന്നെ ആണിത്.  ഒരു സര്‍ക്കാരിന്  ഒരു പഞ്ചായത്തിലെ  മാത്രമല്ല  സംസ്ഥാനത്തിലെ  മുഴുവന്‍ ജനങ്ങളുടെയും പ്രശ്നങ്ങള്‍ അറിഞ്ഞു പ്രവതിക്കേണ്ട  കടമയും ബാധ്യതയും  ഉണ്ട്.  ഒരു സര്‍ക്കാരിനും ശൂന്യതയില്‍  മാലിന്യം  സംസ്കരിക്കാന്‍  കഴിയില്ല, അത് കൊണ്ട് തന്നെ  നിലവില്‍ മാലിന്യ സംസ്കരണ  പ്ലാന്റ്  ഉള്ള സ്ഥലത്ത് മാത്രമേ  അതിനുള്ള  നടപടികള്‍  ചെയ്യുവാന്‍ കഴിയുകയുള്ളൂ, അത് കൊണ്ട് സര്‍ക്കാരും , നഗരസഭയും ധൈര്യമായി  മുന്നോട്ട് പോവുക തന്നെ ചെയ്യണം. കേരളത്തിലെ എല്ലാ വിഭാഗം ആളുകളുടെ പിന്തുണയും ഉണ്ട്ടാകും. ഇനി എന്തൊക്കെ പ്രധിക്ഷേധങ്ങള്‍ ഉയര്‍ന്നാലും  സര്‍ക്കാരും, നഗരസഭയും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറകോട്ടു പോകരുത്. കാരണം ഇപ്പോഴെങ്കിലും മാലിന്യ സമ്സ്കരണത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിനു കനത്ത വില നല്‍കേണ്ടി വരും. ആരോഗ്യ രംഗത്ത്  മുന്നില്‍ നില്‍ക്കുന്ന കേരളം ലോകത്തിനു മുന്നില്‍ തല കുനിച്ചു നില്‍ക്കേണ്ടുന്ന അവസ്ഥ ഉണ്ടാകും. ഇപ്പോള്‍ ചെയ്യേണ്ടത് എന്തെന്നാല്‍ വിളപ്പില്‍ ശാലയില്‍ നിലവില്‍ കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ സംസകരിക്കണം, പൂര്‍ണ്ണമായി അത് ചെയ്യുന്നതുവരെ  പുതിയ മാലിന്യങ്ങള്‍  കൊണ്ട് പോകേണ്ട, നിലവിലെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായി സംസ്കരിച്ചു കഴിഞ്ഞാല്‍  പുതിയ മാലിന്യങ്ങള്‍  ചെറിയ അളവുകളില്‍ കൊണ്ട് പോവുകയും സംസ്കരിക്കുകയും ചെയ്തു തുടങ്ങണം. ഇങ്ങനെ പടി പടി ആയി നാട്ടുകാര്‍ക്ക്  ബുദ്ധിമുട്ട്  ഉണ്ടാകാത്ത തരത്തില്‍ പ്രശനനം  കൈകാര്യം ചെയ്യണം . പ്രധിക്ഷേധിക്കാന്‍  വിളപ്പില്‍ ശാല ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌  എന്നത് പോലെ തന്നെ  കടമ നിര്‍വഹിക്കാന്‍  സര്‍ക്കാരിനും ബാധ്യത  ഉണ്ട് എന്ന്  ജനങ്ങള്‍ മനസ്സിലാക്കണം. ഈ പ്രശ്നനം ഇനിയും നീട്ടിക്കൊണ്ടു  പോകാന്‍ പാടില്ല, അന്തിമമായ ഒരു പരിഹാരം വിളപ്പില്‍ ശാല  ഫാക്ടറി തുറന്നു പ്രവര്‍ത്തനം ആരംഭിക്കുക മാത്രമാണ്.   ഒരു മഴക്കാലം കൂടി വന്നു കഴിഞ്ഞാല്‍  ഒരു പക്ഷെ പകര്‍ച്ചവ്യാധികള്‍ നമുക്ക്  നിയന്ത്രിക്കാന്‍  കഴിയാത്ത വിധം വ്യപകമാവും.  പ്രതിക്ഷേധവും  സമരവും നടത്താന്‍  സ്വാതന്ത്ര്യം  ഉള്ളത് പോലെ  സര്‍ക്കാരിന് ജനങ്ങളോടുള്ള  കടമ നിര്‍വ്വഹിക്കുകയും വേണം. ഇനിയും പ്രധിക്ഷേധങ്ങള്‍ക്ക്  മുന്നില്‍ പിന്തിരിയേണ്ട കാര്യമില്ല. ശൂന്യാകാശത്ത്  സംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ കഴിയാത്തിടത്തോളം സര്‍ക്കാരിനും നഗരസഭാക്കും അത്തരം പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ നടപടികള്‍ തുടരാന്‍ കഴിയൂ . എല്ലാ വിഭാഗം ജനഗള്‍ക്കും ഇത്തരം യാഥാര്‍ത്യങ്ങള്‍  അറിയാമെന്നിരിക്കെ സര്‍ക്കാരും, നഗരസഭയും നടപടികളുമായി  മുന്നോട്ടു പോകണം. കാരണം ഒരു വലിയ വിപത്ത് നമ്മെ കാത്തിരിക്കുന്നു അത് ഒഴിവാകണമെങ്കില്‍  ധൃത ഗതിയിലുള്ള  നടപടികള്‍ അനിവാര്യമാണ്..........

2012 ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ആശംസകള്‍, പ്രിത്വിരാജ് .......................

മലയാള സിനിമയുടെ യുവ സൂപര്‍ താരം ശ്രീ പ്രിത്വിരാജിന്റെ ആദ്യ ഹിന്ദി ചിത്രം അയ്യ പ്രേക്ഷകരിലേക്ക് . മലയാള സിനിമ ലോകത്തിനു  മൊത്തത്തില്‍ അഭിമാനിക്കാവുന്ന നിമിഷം. മലയാളം , തമിഴ്, തെലുങ്ക് തുടങ്ങിയ  ഭാഷകളില്‍  എല്ലാം തന്റെ  വ്യക്തമായ  സാന്നിധ്യം  അറിയിച്ച പ്രിത്വിരജിന്റെ  കരിയറിലെ അഭിമാനിക്കാവുന്ന മറ്റൊരു       നേട്ടമാണ്  അയ്യ  എന്നാ ചിത്രം. ശ്രീ അനുരാഗ് കശ്യപ്  നിര്‍മ്മിച്ച്‌  ശ്രീ സച്ചിന്‍ കുണ്ടാല്കര്‍  സംവിധാനം  ചെയ്താ  അയ്യാ  ഇതിനോടകം  തന്നെ  വന്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രിത്വിരജും, റാണി മുഖര്‍ജിയും  പ്രധാന  വേഷങ്ങള്‍  കൈകാര്യം  ചെയ്യുന്ന അയ്യാ രസകരമായ രീതിയില്‍ മനോഹരമായ  ഒരു പ്രണയ കഥ ആണ്  പറയുന്നത്. റാണി മുഖര്‍ജി  എന്നാ  താരത്തിന്റെ  ശക്തമായ  തിരിച്ചു വരവിനോപ്പം മലയാളത്തിന്റെ  സ്വന്തം പ്രിത്വിരാജിന്റെ  ശക്തം ആയ  സാന്നിധ്യം  രേഖപ്പെടുത്തുന്ന  ചിത്രം കൂടിയാകും  അയ്യ . സൂര്യ എന്നാ  കഥാപാത്രമായി  പ്രിത്വിരാജും , മീനാക്ഷി  എന്നാ കഥാപാത്രമായി  റാണി മുഖര്‍ജിയും മികച്ച പ്രകടനം  കാഴ്ച വയ്ക്കുന്നു. ശ്രീ അമിത് ത്രിവേദിയുടെ  സംഗീതത്തില്‍  അയ്യയിലെ  പാട്ടുകള്‍ ഇതിനോടകം തന്നെ  ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞു. ശ്രീ അമലേന്ദു ചൌധരിയുടെ  ചായാഗ്രഹണം ,അഭിജിത്ത് ദേശ്പാന്ടെയുടെ എഡിറ്റിംഗ്  എന്നിവ  ചിത്രത്തിന്റെ  മുതല്ക്കൂട്ടുകളാണ്. അകാരണമായി ഒട്ടേറെ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും    നല്‍കി  വേദനിപ്പിക്കുംപോഴും  മലയാള സിനിമയുടെ പേര്  ഇന്ത്യന്‍  സിനിമ ലോകം മുഴുവന്‍ ഉയര്‍ത്തിപ്പിടിച്ചു  കൊണ്ട് പ്രിത്വിരാജ്  എന്നാ ചെറുപ്പക്കാരന്‍ മലയാളികള്‍ക്ക്  ഒന്നടങ്കം  അഭിമാനമാവുന്നു. അയ്യാ എന്നാ ചിത്രത്തിന്  പുറമേ ഔറംഗ സീബ് എന്നാ പേരില്‍ തന്റെ രണടാമത്തെ ഹിന്ദി ചിത്രം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ പ്രിത്വിര്രാജ്. പ്രിത്വിരജിനെ പോലെ കഴിവും, അര്‍പ്പണ ബോധവും , ആത്മ സമര്‍പ്പണവും  ഉള്ള ഒരു കലാകാരനെ സംബധിച്ച്  ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയും പ്രിത്വിരജിനെ തേടി ഒട്ടേറെ  നേട്ടങ്ങള്‍  വരനിരിക്കുന്നതെയുല്ല്, കാലം സാക്ഷി....... മലയാളികള്‍ക്ക് അഭിമാനമായ ശ്രീ പ്രിത്വിരജിന്റെ  ആദ്യ ഹിന്ദി ചിത്രത്തിന്  എല്ലാ ആശംസകളും ഭാവുകങ്ങളും നേരുന്നു.........................

2012 ഒക്‌ടോബർ 2, ചൊവ്വാഴ്ച

കള്ളിന്റെ പേരില്‍..............

കള്ള് ചെത്ത്  വ്യവസായം  നിരോധിക്കണം  എന്നാ  കോടതിയുടെ  പരാമര്‍ശം  ഒട്ടേറെ ചര്‍ച്ചകള്‍ക്ക്  വഴി തുറന്നിരിക്കുന്നു.  തീര്‍ച്ചയായും  കോടതിക്ക്  സാമൂഹ്യ  പ്രശ്നങ്ങളില്‍  നിരീഷണങ്ങള്‍  നടത്തുന്നതിനും,  അഭിപ്രായ പ്രകടനം  നടത്തുന്നതിനും  ഉള്ള  അധികാരം  ഉണ്ട്.  പക്ഷെ  അത്തരം നിരീക്ഷണങ്ങള്‍ നടത്തുമ്പോള്‍  അവയുടെ  സാമൂഹ്യ പശ്ചാത്തലങ്ങള്‍  കൂടി  പരിഗണിക്കപ്പെടെണ്ടത്  ഉണ്ട്. ആയിരക്കണക്കിന്  ആളുകള്‍ കള്ള് ചെത്ത്‌  തൊഴിലുമായി  ബന്ധപ്പെട്ടു  കേരളത്തില്‍  കഴിയുന്നുണ്ട്. അവര്‍ക്ക്  ഉപജീവന മാര്‍ഗ്ഗം  ഈ തൊഴിലില്‍ നിന്ന്  കിട്ടുന്ന തുച്ചമായ  വരുമാന മാര്‍ഗ്ഗമാണ്.  മാത്രമല്ല  കള്ള് ആരോഗ്യത്തിനു ഹാനികരമായ  പാനീയവും അല്ല. അത്തരം  ഒരു സാഹചര്യത്തില്‍  കള്ള് ചെത്ത്‌  നിരോധിക്കണം  എന്നാ കോടതിയുടെ  അഭിപ്രായം ഉചിതമായി തോന്നുന്നില്ല. മാത്രമല്ല  കള്ളിനു പകരം  ബിയര്‍  കുടിക്കണം  എന്നൊരു അധിക  നിരീക്ഷണവും  കൂടി  നടത്തി  കോടതി . തീര്‍ച്ചയായും കോടതി ഇത്തരം  നിരീക്ഷണങ്ങള്‍  പുറപ്പെടുവിക്കുമ്പോള്‍  അത്തരം പരാമര്‍ശങ്ങള്‍ക്ക്  വേണട്പ്പെട്ട  ബഹുമാനം  നല്‍കി കൊണ്ട് തന്നെ  അതിനോട്  വിയോജിപ്പ്  പ്രകടിപ്പിക്കാന്‍  സംസ്ഥാന  സര്‍ക്കാരിന്  അവകാശമുണ്ട്‌ , കാരണം  ജനങ്ങള്‍ തെരഞ്ഞെടുത്ത  ഒരു  ഭരണ കൂടത്തിനു ജനങ്ങളുടെ  താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള  ചുമതല ഉണ്ട്.  ഇക്കാര്യത്തില്‍  ബഹുമാനപ്പെട്ട  സംസ്ഥാന സര്‍ക്കാരും, എക്സൈസ് മന്ത്രി  ബാബുവും, കെ.പി. സി. സി  പ്രസിഡന്റ്‌  രമേശ്‌  ചെന്നിത്തലയും,. പ്രതിപക്ഷ  നേതാവ്  വി. എസ .അച്യുതാനന്ദനും  ഉള്‍പ്പെടെയുള്ള  നേതാക്കള്‍   നല്‍കിയ പ്രതികരണങ്ങള്‍  അഭിനന്ദനം  അര്‍ഹിക്കുന്നു. കാരണം  കള്ളുചെത്ത് നിരോധിക്കുന്നതിന് പകരം  അതിന്റെ മറവില്‍ നടക്കുന്ന  വ്യാജ  മദ്യ ഉത്പാദനവും, വില്പനയുമാണ്  തടയെണ്ടതും, നിരോധിക്കെണ്ടതും.  കള്ള്  ചെത്ത്‌  വ്യവസായം  ഒറ്റയടിക്ക്  നിര്‍ത്തുന്നതില്‍  ഒട്ടേറെ  പ്രായോഗിക ബുദ്ധിമുട്ടുകള്‍  ഉണ്ട്, ഈ മേഘലയുമായി ബന്ധപ്പെട്ടു  നില്‍ക്കുന്ന തൊഴിലാളികളുടെ  പുനരധിവസ്സം തന്നെ  ഏറെ ബുദ്ധി മുട്ട്  ഉണ്ടാക്കുന്നതാണ്.  ഇപ്പോള്‍  തന്നെ ഏറെ പ്രതിസന്ധി  നേരിടുന്ന നാളികേര  കൃഷിയെ  കൂടുതല്‍ പ്രതിസന്ധികളിലേക്ക്  തള്ളി വിടാനേ  കള്ള് ചെത്ത്‌ നിരോധനം കൊണ്ട് സാധിക്കുകയുള്ളൂ.  അത് കൊണ്ട് തന്നെ  ഈ വിഷയത്തില്‍ ബഹുമാനപ്പെട്ട കോടതിയുടെ  നിരീക്ഷണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അപ്പുറം ജനങ്ങളുടെ  പക്ഷത് നിന്ന് ചിന്തിക്കുവാനെ ഭരണകൂടത്തിനു  സാധിക്കുകയുള്ളൂ.............................................

2012 സെപ്റ്റംബർ 24, തിങ്കളാഴ്‌ച

തനിയാവര്‍ത്തനം ...................

ചാന്നാങ്കര   പാര്‍വതി പുത്തനാരില്‍ സ്കൂള്‍ വാന്‍ മറിഞ്ഞു  ദുരന്തം  ഉണ്ടായിട്ടു  ഒരു വര്ഷം തികയുന്നു. അതിനും ഒരു വര്ഷം മുന്‍പ്  കരിക്കകം  പാര്‍വതി  പുത്തനാരിലും സമാന ദുരന്തം ഉണ്ടായി. അന്നെല്ലാം ഒട്ടേറെ സുരക്ഷനടപടികളെ  കുറിച്ചും  മുന്കരുതലുകളെ  കുറിച്ചും ധാരാളം ചര്‍ച്ചകള്‍ ഉണ്ടായി.... ഇനി സമാനമായ ഒരു ദുരന്തം  ഉണ്ടാകാതിരിക്കാന്‍  നമ്മള്‍  തയ്യാറായി ക്കഴിഞ്ഞുവോ, ഒരു ആത്മ പരിശോധനക്ക്  വിധേയരാകാനുള്ള സമയമാണിത്....... കരിക്കകം ദുരന്തം  നടന്നപ്പോഴും, ചാന്നാങ്കര  ദുരന്തം നടന്നപ്പോഴും  ബ്ലോഗില്‍ ഞാന്‍  പോസ്റ്റ്‌  ചെയ്താ  തനിയാവര്‍ത്തനം  എന്നാ കവിത  ഒരു ഒരു ഓര്‍മ്മപ്പെടുതലായി  വീണ്ടും..................


തനിയാവര്‍ത്തനം ...................


ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ എല്ലാം പഴയ പടി ............
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം .

2012 സെപ്റ്റംബർ 23, ഞായറാഴ്‌ച

വിലക്കുകളിലാത്ത ലോകത്തിലേക്ക്‌.......

മലയാളത്തിന്റെ  മഹാ നടന്‍ ശ്രീ തിലകന്‍  വിട വാങ്ങിയിരിക്കുന്നു. വിലക്കുകള്‍ ഇല്ലാത്ത പുതിയ ലോകത്തേക്ക്  അദ്ദേഹം  നടന്നു  മറഞ്ഞു. മലയാള  സിനിമയ്ക്ക്‌  തീരാ നഷ്ട്ടമാണ്  അദേഹ ത്തിന്റെ  മരണം  മൂലം  ഉണ്ടായിരിക്കുന്നത്.  കുറെ നാളുകളായി , മായാത്ത  തിലക ക്കുറി , മറയാത്ത  അമ്പിളിക്കല  എന്നാ പേരില്‍  ശ്രീ തിലകനെയും, ശ്രീ ജഗതി ശ്രീകുമാറിനേയും കുറിച്ച് എഴുതണം  എന്ന്  കരുതിയിരുന്നു. മാറ്റെരും  തയ്യാറാക്കിയിരുന്നു.  എന്നാല്‍  പോസ്റ്റ്‌ ചെയ്യാന്‍  കഴിഞ്ഞില്ല, എന്നാല്‍  ഇന്ന്  ഉറപ്പായും പോസ്റ്റ്‌ ചെയ്യണം  എന്ന് കരുതി എല്ലാ   തയ്യാറുകളും ചെയ്തപ്പോള്‍  ശ്രീ തിലകന്റെ  മരണ വാര്‍ത്തയാണ്  അറിയാന്‍ കഴിഞ്ഞത്.  മലയാള സിനിമയുടെ  മഹാ നടന്മാര്‍  എന്നതിലുപരി,   വേറിട്ട  ശബ്ദത്തിന്റെ  ഉടമകളും  കൂടിയാണ്  ശ്രീ തിലകനും ,  ശ്രീ ജഗതിയും . നെറികേടുകള്‍ക്ക്  എതിരെയും  ദുഷ് പ്രവണതകള്‍ക്ക്  എതിരെയും  മുഖം നോക്കാതെ  ശബ്ദം  ഉയര്‍ത്തിയ രണ്ടു  അപൂര്‍വ്വ  വ്യക്തിത്വങ്ങള്‍ ആയിരുന്നു, ശ്രീ തിലകനും,  ശ്രീ ജഗതിയും, അതില്‍ ശ്രീ തിലകന്റെ  ശബ്ദം  എന്നേക്കുമായി  നിലച്ചിരിക്കുന്നു, പക്ഷെ  അദ്ദേഹം  ചൂണ്ടിക്കാടിയ  കാര്യങ്ങള്‍ എന്നും ഒരു ഓര്‍മ്മപ്പെടുത്തലായി  നമ്മുടെ  മുന്നില്‍ ഉണ്ട്ടാവും. അദ്ദേഹം  ജീവന്‍  നല്‍കിയ കഥാപാത്രങ്ങളിലൂടെ  ജനമനസ്സുകളില്‍  എന്നും അദേഹം ജീവിക്കും..  ഒരാള്‍  മരണം അടയുമ്പോള്‍ ആ   ചേതനയറ്റ  ശരീരത്തില്‍  അര്‍പ്പിക്കുന്ന  ഒരു പിടി പൂകളെ കാളും, കണ്ണ് നീരിനെ ക്കാളും, ഭംഗി വാക്കുകളെ കാളും  എത്രയോ  മഹത്തരം  ആണ്  ജീവിച്ചിരിക്കുമ്പോള്‍  അയാള്‍ക്ക്  നല്‍കുന്ന സ്നേഹവും, പരിഗണനയും , അര്‍ഹാതക്കുള്ള  അന്ഗീകാരവും  എന്ന്  തിരിച്ചറിയാന്‍  ശ്രീ തിലകന്റെ  മരണം ഒരു വിങ്ങലായി, ഓര്‍മ്മപ്പെടുത്തലായി   എന്നും  നമ്മുടെ  ഉള്ളില്‍ ഉണ്ട്ടാവും...............

2012 സെപ്റ്റംബർ 13, വ്യാഴാഴ്‌ച

മലയാള സിനിമ റോക്ക്സ്..........

സിനിമയെ  നവ സിനിമ, പുത്തന്‍ തലമുറ  സിനിമ എന്നൊക്കെ ഔചിത്യമില്ലാതെ  വേര്‍തിരിക്കുന്ന  വര്‍ത്തമാന  കാല മലയാള സിനിമയില്‍ ഒരു പിടി  നല്ല  ചിത്രങ്ങള്‍  പ്രേക്ഷകര്‍ക്ക്‌  മുന്‍പില്‍ എത്തുകയാണ്. അത്വന്തികമായി  സിനിമയില്‍ രണ്ടു വിഭാഗങ്ങള്‍  മാത്രമേ ഉള്ളു, നല്ല സിനിമയും , മോശം  സിനിമയും.  ഈ രണ്ടു വിഭാഗങ്ങളിലും  വിജയിക്കുന്ന  ചിത്രങ്ങളും  പരാജയപ്പെടുന്ന  ചിത്രങ്ങളും ഉണ്ടാകും.  നല്ല സിനിമയും, മോശം സിനിമയും എന്നാ വേര്‍തിരിവുകള്‍ക്ക്  അപ്പുറത്ത്  മറ്റൊരു വേര്‍തിരിവ്  സിനിമയ്ക്ക്‌  ഗുണകരമാവില്ല. നല്ല സിനിമ എല്ലാ വിഭാഗത്തില്‍ പെടുത്താവുന്ന  മോളി ആന്റി റോക്ക്സ് , ഒഴിമുറി, ഭൂപടത്തില്‍  ഇല്ലാത്ത ഒരിടം, ഇത്ര മാത്രം, പറുദീസാ  എന്നീ ചിത്രങ്ങള്‍  പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ എത്തുകയാണ്.

നവ സിനിമയുടെ  പിതൃത്വം അവകാശപ്പെടുന്നവര്‍ക്ക്  മുന്‍പേ തന്നെ  പാസ്സജര്‍  എന്നാ ചിത്രത്തിലൂടെ  സ്വതമായി ഒരു ആഖ്യാന  പാത വെട്ടിത്തുറന്ന  ശ്രീ രഞ്ജിത്ത്  ശങ്കറിന്റെ പുതിയ ചിത്രമാണ്‌  മോളി ആന്റി റോക്ക്സ് . അര്‍ജുനന്‍ സാക്ഷിക്കു ശേഷം പ്രിത്വിരജും  രഞ്ജിത് ശങ്കറും  ഒന്നിക്കുന്ന  മോളി ആന്റി റോക്സില്‍  രേവതിയും  പ്രിത്വിരാജും  പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു. ആനന്ദ്‌ മധുസൂദനന്‍  സംഗീതവും, ലിജോ പോള്‍ എഡിടിങ്ങും നിര്‍വഹിച്ച മോളി ആന്റി  പ്രമേയ പരമായി വളരെ വ്യത്യസ്തത പുലര്‍ത്തുന്നു. ലാലു അലക്സ്‌ , കെ പി എ സി ലളിത , മാമു കോയ  തുടങ്ങി ശക്തമായ താരനിര അണിനിരക്കുന്ന  മോളി ആന്റി റോക്ക്സ്  പ്രേക്ഷകര്‍ പ്രതീക്ഷയോടെ  കാത്തിരിക്കുന്നു.

തലപ്പാവ്  എന്നാ  സ്വന്തം കൈഒപ്പു  ചാര്‍ത്തിയ ചിത്രത്തിന് ശേഷം ശ്രീ മധുപാല്‍  സംവിധാനം ചെയ്താ ഒഴിമുറി ഇതിനകം തന്നെ  ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രമേയ പരമായി ശക്തമായ  ചിത്രമാണ്‌. ഒഴിമുറി. ശ്രീ ജയമോഹന്റെ ശക്തമായ തിരക്കഥ  അതിന്റെ ഭാവ തീവ്രത ഒട്ടും ചോര്‍ന്നു പോകാതെ  പകര്‍ത്താന്‍ ശ്രീ മധുപാലിനു സാധിച്ചിരിക്കുന്നു. ലാല്‍, അസിഫ് അലി, ശ്വേത , മല്ലിക . ഭാവന  തുടങ്ങി അഭിനേതാക്കള്‍ എല്ലാം  മികച്ച പ്രകടനം  നടത്തിയിരിക്കുന്നു. ബിജിപാലിന്റെ സംഗീതവും, അഴഗപ്പന്റെ  കാമറയും  ചിത്രത്തിന് മുതല്‍കൂട്ടാണ്.

കെ. ഗോപിനാഥ് സംവിധാനം  നിര്‍വഹിക്കുന്ന ഇത്രമാത്രം  പ്രമേയ പരമായി മറ്റൊരു ശക്തമായ  വിഷയം  കൈകാര്യം ചെയ്യുന്നു. ബിജുമേനോന്‍, ശ്വേത, ജഗതി , നെടുമുടി തുടങ്ങി അഭിനേതാക്കളുടെ കരുത്തുറ്റ പ്രകടനം ഇത്രമാത്രം ഉറപ്പു നല്‍കുമ്പോള്‍ അത് നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌  മറ്റൊരു  വിരുന്നാകും.

ശ്രീ ജോ ചാലിശ്ശേരി  ഒരുക്കുന്ന ഭൂപടത്തില്‍ ഇലാത്ത ഒരിടം  ഏറെ പ്രതീക്ഷ നല്‍കുന്ന  മറ്റൊരു ചിത്രമാണ്‌. ശ്രീനിവാസന്‍, നിവിന്‍ പോളി, ഇന്നസിന്റ്റ് , നെടുമുടി, സലിം കുമാര്‍, ഇനിയ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഗാനങ്ങളും ഇതിനകം  ശ്രദ്ധ നേടിക്കഴിഞ്ഞു.

ശ്രീ ശരത് സംവിധാനം  ചെയ്താ പറുദീസാ ആണ്  കൂട്ടത്തിലുള്ള മറ്റൊരു ചിത്രം. ശ്രീനിവാസന്‍, ശ്വേത, തമ്പി ആന്റണി , ജഗതി, ഇന്ദ്രന്‍സ് തുടങ്ങി പ്രഗല്‍ഭരായ താരങ്ങളുടെ പിന്‍ബലവും ചിതര്തിനുണ്ട്.  കരുത്തുറ്റ പ്രമേയം തന്നെയാണ് പരുദീസയുടെയും  പ്രതെകത.


അത്വന്തികമായി  നല്ല സിനിമ, മോശം  സിനിമ എന്നീ രണ്ടു വിഭാഗങ്ങള്‍ മാത്രം  ഉള്ള  സിനിമയില്‍ നല്ല സിനിമ എന്നാ ഗണത്തില്‍ പെടുത്താവുന്ന  മേല്പറഞ്ഞ ചിത്രങ്ങള്‍ ശ്രധിക്കപ്പെടുമെന്നു തന്നെ കരുതാം. സിനിമയ്ക്കും വിഭാഗീയത പണിയുന്നവരുടെ ശ്രദ്ധ ഇത്തരം നല്ല ചിത്രങ്ങളില്‍  പതിയയ്ട്ടെ  , അങ്ങനെ കൂടുതല്‍ നല്ല ചിത്രങ്ങള്‍  ഉണ്ടാകുവാന്‍ പ്രേരണ ആവട്ടെ. മാത്രമല്ല  ഒട്ടേറെ പുരസ്കാരങ്ങള്‍ നേടുമെന്ന് ഉറപ്പുള്ള ചിത്രങ്ങളാണ്‌ മേല്‍ സൂചിപ്പിച്ചവ എല്ലാം. അടുത്ത വര്‍ഷത്തെ പുരസ്കാര നിര്‍ണയത്തില്‍ ഈ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ആളുകളും  വ്യക്തമായ സാന്നിധ്യം  അറിയിക്കുമെന്ന്  ഉറപ്പാണ്‌.......................................

2012 സെപ്റ്റംബർ 3, തിങ്കളാഴ്‌ച

വികസ്സനത്തിന്റെ ജനപക്ഷം................

ഇപ്പോള്‍ വികസ്സനത്തിന്റെ പേരില്‍ ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സമയമാണല്ലോ. അത് കൊണ്ട് തന്നെ ഇവിടെയും ചര്‍ച്ച ചെയ്യുന്നത് വികസ്സനം തന്നെയാണ്. പക്ഷെ ഇവിടെ ചര്‍ച്ച ചെയ്യുന്ന വികസ്സനത്തിനു പക്ഷമോ, രാഷ്ട്രീയമോ, നിറമോ ഇല്ല പകരം സാധാരണകാരന്റെ പക്ഷത് നിന്നുള്ള കാഴ്ചപ്പാടുകളാണ്. നാടിന്‍റെ വളര്‍ച്ചക്ക് ഉപയോഗ പ്രദവും, കോട്ടം ഇല്ലാത്തതുമായ വികസ്സന പ്രവര്‍ത്തനങ്ങള്‍ നല്ലത് തന്നെ , പക്ഷെ ഇത്തരം വികസ്സന ചര്‍ച്ചകളില്‍ നാം ബോധപൂര്‍വ്വം ഒഴിവാക്കപ്പെടുന്ന അടിസ്ഥാന വികസ്സന കാര്യങ്ങള്‍ ഏറെയാണ്‌. ഒന്നാമതായി റോഡു വികസ്സനം തന്നെ എടുക്കാം. നമുക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ കാണുന്ന റോഡുകള്‍ അതെ അവസ്ഥയില്‍ തന്നെ ഇപ്പോഴും തുടരുന്നു, എന്നാല്‍ വാഹനങ്ങളുടെ എണ്ണം എത്രയോ മടങ്ങ്‌ വര്‍ധിച്ചിരിക്കുന്നു. മണിക്കൂറുകള്‍ റോഡുകളില്‍ കുടിങ്ങിക്കിടക്കാന്‍ വിധിക്കപ്പെട്ടവരാണ് മലയാളികള്‍. ഇടുങ്ങിയ റോഡുകളും, വര്‍ധിച്ച വാഹനങ്ങളും കാരണം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. അപകടത്തില്‍ പെട്ടവരെ സമയത്ത് ആശുപത്രിയില്‍ എത്തിക്കുവാന്‍ പോലും സാധിക്കാതെ പൊലിഞ്ഞ ജീവനുകള്‍ എണ്ണിയാല്‍ ഒടുങ്ങാത്ത താണ്‌. ബാലരാമപുരം, കഴക്കൂട്ടം പോലെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം റോഡുകളില്‍ മണിക്കുറുകള്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത വിലപ്പെട്ട സമയം റോഡുകളില്‍ തള്ളിനീക്കേണ്ടി വരുന്നു. എന്നിട്ടും ഇനി വരുന്ന തലമുറയുടെ തോളില്‍ കെട്ടി വെച്ച് തടി തപ്പാനാണ് നമ്മുടെ ശ്രമം. നമ്മള്‍ അല്ലാതെ ആരാണ് ഇത്തരം പ്രശ്നത്തിന് പരിഹാരം കാണുക. വരും തലമുറയെ കൂടുതല്‍ അപകടപ്പെടുതാതെ നമുക്ക് ഈ പ്രശ്നത്തിന് പരിഹാരം കണ്ടു കൂടെ.
റോഡു വികസ്സനം പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു വിഷയം ആണ് മാലിന്യ സംസ്കരണം. കേരളത്തിന്റെ അത്ര പോലും വലുപ്പമിലാത്ത രാജ്യങ്ങള്‍ പോലും ശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജ്ജന മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുമ്പോള്‍ നമ്മള്‍ ഈ വിഷയത്തില്‍ നിന്നും ഒളിച്ചോടുകയാണ് ചെയ്യുന്നത്. ഇത്രയും ബുദ്ധിയും, വിവേകവുമുള്ള ഒരു ജന വിഭാഗത്തിന് ഈ പ്രശ്നന്തിനു പരിഹാരം കാണാന്‍ സാധിക്കാത്തത് ലജ്ജാകരമാണ്. ശാസ്ത്രീയമായ മാലിന്യ സംസ്കരണവും വികസ്സന പ്രവര്തങ്ങളുടെ ഭാഗം തന്നെയാണ്. പരസ്പരം പഴിചാരുന്ന പ്രവണത അവസാനിപ്പിച്ചു കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണുക തന്നെ വേണം. മാലിന്യ പ്രശ്നം പരിഹരിക്കുമ്പോള്‍ തന്നെ ആരോഗ്യ മേഘലയിലും നമുക്ക്ക് കൂടുതല്‍ നീടം ഉണ്ട്ടക്കുവാന്‍ സാധിക്കും.
കുടിവെള്ള പ്രശനം, കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കല്‍, ഖാദി കൈത്തറി പോലുള്ളവ സംരക്ഷിത മേഘലയില്‍ കൊണ്ട് വരുക, അത്തരം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക, പീഡിത വ്യ്വസ്സയങ്ങള്‍ക്ക് അവശ്യ സഹായം നല്‍കുക , ഭാഷാ പരമായ വികസ്സനത്തിനു മലയാളത്തെയും ക്ലാസ്സിക്‌ പദവിക്ക് അര്‍ഹാമാക്കുക , കായല്‍ ,കടല്‍ തീരങ്ങള്‍ കൂടുതല്‍ ആകര്ഷമാക്കുവാനും സഞ്ചാരികളെ ആകര്ഷിക്കുവാനുമുള്ള പദ്ധതികള്‍ തയ്യാറാക്കുക. വേണ്ടയിടങ്ങളില്‍ എല്ലാം ബസ്‌ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുക, ടോയിലേറ്റ് സൌകര്യങ്ങള്‍ വ്യാപിപ്പിക്കുക , പൊതു നിരത്തുകളില്‍ മാലിന്യ നിക്ഷേപിക്കാന്‍ വലിയ പെട്ടികള്‍ സ്ഥാപിക്കുക, തമ്പാനൂര്‍ പോലുള്ള സ്ഥലങ്ങളിലെ വെള്ളക്കെട്ടുകള്‍ക്ക് പരിഹാരം കാണുക, ട്രാഫിക് സിഗ്നലുകള്‍ കാര്യ ക്ഷമമാക്കുക , പാര്‍വതി പുത്തനാര്‍ പോലെ മാലിന്യങ്ങള്‍ നിറഞ്ഞ നദികള്‍ ശുദ്ധീകരിക്കുക , പാര്‍വതി പുത്തനാര്‍ പോലെ റോഡു ചേര്‍ന്ന് വരുന്ന നദികള്‍ക്ക് സൈഡ് വാള്‍ പണിയുക തുടങ്ങി നമുക്ക് ചെയ്യാന്‍ ഏറെ വികസ്സന പ്രവര്‍ത്തനങ്ങള്‍ ബാക്കിയാണ്. വമ്പന്‍ പദ്ധതികല്‍ക്കൊപ്പം ഇത്തരം അടിസ്ഥാന വികസ്സന കാര്യങ്ങളും നമ്മള്‍ ചര്‍ച്ച ചെയ്യണം.കുതിച്ചുയരുന്ന കേരളത്തിനൊപ്പം ഇത്തരം ജനകീയ വികസ്സന പ്രവത്തനങ്ങള്‍ കൂടി മെച്ചപ്പെട്ടാല്‍ മാത്രമേ നമ്മള്‍ ഉദേശിക്കുന്ന ഫല പ്രാപ്തി കൈവരിക്കാന്‍ കഴിയുകയുള്ളൂ..........................

2012 ഓഗസ്റ്റ് 22, ബുധനാഴ്‌ച

തുമ്പപൂക്കള്‍ ചിരിക്കുന്നു .................

ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കയിപ്പു ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകള് അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

2012 ഓഗസ്റ്റ് 5, ഞായറാഴ്‌ച

കൊല്ലാം..........പക്ഷെ തോല്‍പ്പിക്കാനാവില്ല ...............

മുകളില്‍ കാണുന്ന തല വാചകം കാണുമ്പോള്‍ എന്തിനെകുറിച്ചുള്ള പോസ്റ്റ്‌ ആണ് എന്ന് സംശയം തോന്നിയേക്കാം. അതുകൊണ്ട് തന്നെ ആദ്യമേ പറയട്ടെ ഇത് മറ്റാരെയും കുറിച്ചല്ല മലയാളത്തിന്റെ സൂപ്പര്‍ താരവും ദേശിയ താരവുമായ ശ്രീ പ്രിത്വിരാജിനെ കുറിച്ച് തന്നെയാണ്. കാരണം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും നിന്ദ്യ മായ രീതിയില്‍ വേട്ടയാടപ്പെട്ട മറ്റൊരു താരം ഇല്ല. പ്രിത്വിരാജ് എന്ന് കേള്‍ക്കുമ്പോള്‍ അസ്വസ്ഥര്‍ ആവുകയും രക്ത സമ്മര്‍ദം ഉയരുകയും ചെയ്യുന്ന വിഭാഗക്കാര്‍ക്ക് ഈ സൂപ്പര്‍ ദേശിയ താര വിശേഷണങ്ങള്‍ കേട്ട് കൂടുതല്‍ അസ്വാസ്ഥ്യം ഉണ്ടാകുന്നു എങ്കില്‍ ദയവായി ക്ഷമിക്കുക. ഒരു കാരണവും കൂടാതെ ഒരാളെ വ്യക്തിപരമായി അപമാനിക്കുകയും, അവഹേളിക്കുകയും ചെയ്യുന്നതല്ലേ ഏറ്റവും വലിയ അഹങ്കാരം. സിനിമയ്ക്ക് പുറത്തു നിന്നുള്ള അപമാനിക്കലുകള്‍ക്കു പുറമേ ഇപ്പോള്‍ സിനിമയില്‍ കൂടി തന്നെ അദ്ധേഹത്തെ അപമാനിച്ചു കൈയ്യടി നേടാന്‍ ശ്രമം തുടങ്ങിയിരിക്കുന്നു. ഈയിടെ പുറത്തിറങ്ങിയ ഒരു ചിത്രം ബോധപൂര്‍വ്വം അദ്ധേഹത്തെ അപമാനിക്കാന്‍ ശ്രമിച്ചിരിക്കുന്നു. എന്നാല്‍ താന്‍ അങ്ങനെ ഉദേഷിചിട്ടില്ല, അങ്ങനെ തന്റെ ചിത്രത്തെ കുറിച്ച് പറയുന്നതില്‍ വിഷമം ഉണ്ട് എന്നുമാണ് ആ ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നത്. ഈ സംവിധായകനു വിഷമം തോന്നുന്നത് പോലെ ,അപമാനിക്കപ്പെടുമ്പോള്‍ പ്രിത്വിരാജിനും വിഷമം തോന്നും, കാരണം മാംസവും, രക്തവും, കൊണ്ടുള്ള ശരീരവും, എല്ലാ വികാര വിക്ഷോഭാങ്ങളും നിറഞ്ഞ മനസ്സും ഹൃദയവും കൊണ്ട് തന്നെയാണ് പ്രിത്വിരജിനെയും സൃഷ്ട്ടിചിട്ടുള്ളത്. തങ്ങളേക്കാള്‍ മിടുക്കും കഴിവും ഉള്ളവരെ അന്ഗീകരിക്കാന്‍ മടിക്കുന്ന വികല മനസ്സുകളുടെ പ്രതിഫലനം ആണ് പ്രിത്വിരജിനെ അവഹേളിക്കുന്ന പ്രവര്‍ത്തങ്ങളില്‍ കൂടി വെളിവാകുന്നത്. പ്രിത്വിരജിനു ലഭിക്കേണ്ടിയിരുന്ന പല അന്ഗീകാരങ്ങളും മറ്റൊരാളിലേക്ക് എത്തിക്കാന്‍ ഇടവേളകള്‍ ഇല്ലാതെ തന്നെ പല ശ്രമങ്ങളും നടന്നിട്ടുണ്ട് എന്നതും നാട്ടില്‍ പാട്ടാണ്. ശ്രീ തിലകന്‍ കഴിഞ്ഞ ലക്കം വെള്ളിനക്ഷത്രത്തില്‍ പറഞ്ഞത് പോലെ പ്രിതിവിരാജിനെതിരെ ബോധപൂര്‍വ്വമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഒരു കലാകാരന്റെ വളര്‍ച്ചയില്‍ വിറളി പൂണ്ട ചിലരുടെ ഭാഗത്ത്‌ നിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ക്ക്‌ അവര്‍ അര്‍ഹിക്കുന്ന അവഗണന നല്കണം. ഇത്തരം വികല മനന്‍സ്സുകള്‍ക്ക് ഉപരിയായി പ്രിത്വിരാജിനെ സ്നേഹിക്കുന്ന ഒരു സമൂഹം ഉണ്ടെന്നു ഇപ്പോള്‍ ഇക്കൂട്ടര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പ്രിത്വിരജിനെ അവഹേളിച്ചു കൊണ്ട് സിനിമ ഇറങ്ങിയപ്പോള്‍ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങള്‍ അതിനു തെളിവാണ്. ഇത്തരത്തിലുള്ള ഗൂഡ ശ്രമങ്ങള്‍ ഇനി ഉണ്ടാകാന്‍ പാടില്ല. കാരണം എല്ലാവരോടും മാന്യമായി പെരുമാറുകയും, ആത്മസമര്‍പ്പണം നടത്തുകയും ചെയ്യുന്ന ഒരു കലാകാരനെ അപമാനിക്കുമ്പോള്‍ അതിനെ ശക്തമായി ചെറുക്കുക തന്നെ വേണം. ഇവിടെ എടുത്തു പറയേണ്ടത് ശ്രീ പ്രിത്വിരജിന്റെ പക്വമായ സമീപനമാണ്. ഇത്തരം നീചമായ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും വളരെ മിതത്വമായി മാത്രം അതിനോട് പ്രതികരിക്കുന്ന പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. തനിക്കു നേരെ എരിയുന്ന കല്ലുകള്‍ കൊണ്ട് കോട്ട നിര്‍മ്മിക്കുകയാണ് ധീരത എന്നാ വാക്യം പ്രിത്വിരജിന്റെ കാര്യത്തില്‍ നൂറു ശതമാനം ശരിയാണ്. ഇത്തരം ആക്രമങ്ങള്‍ക്ക് ഇടയിലും ധീരമായി തന്റെ കര്മ്മപധത്തില്‍ അദ്ദേഹം മുന്നേറുന്നു, സിംഹാസ്സനം എന്നാ ചിതവുമായി കൂടുതല്‍ കരുത്തോടെ ഈ ആഴ്ച പ്രിത്വിരാജ് എത്തുകയാണ്. ശ്രീ എസ് . ചന്ദ്രകുമാര്‍ നിര്‍മിച്ചു ശ്രീ ഷാജി കൈലാസ് രചനയും സംവിധാനവും നിര്‍വഹിച്ച സിംഹാസ്സന റിലീസിങ്ങിന് തയ്യാറായി. ഷാജി കൈലാസ് തന്നെ തിരക്കഥ ഒരുക്കുന്ന സിംഹസ്സനത്തില്‍ പ്രിത്വിരാജ് ആണ് നായകന്‍ . അര്‍ജുന്‍ മാധവ എന്നാ കരുത്തുറ്റ കഥാപാത്രമായാണ് സിംഹസ്സനത്തില്‍ പ്രിത്വിരാജ് എത്തുന്നത്‌. സിംഹാസനത്തിന്‍റെ വിതരണാവകാശം രണ്ടരക്കോടി രൂപയ്ക്കാണ് ഒരു വിതരണക്കമ്പനി സ്വന്തമാക്കിയത്.

മാത്രമല്ല, സിംഹാസനത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് ഒരു ടി വി ചാനല്‍ 2.70 കോടി രൂപ കൊടുത്താണ് വാങ്ങിയത്. സിനിമയുട...
െ ഇന്ത്യന്‍ വീഡിയോ റൈറ്റും ഓവര്‍സീസ് റൈറ്റും കൂടി 30 ലക്ഷം രൂപയ്ക്ക് മേല്‍ ലഭിക്കും.

മൂന്നരക്കോടി രൂപ ബജറ്റില്‍ സിംഹാസനം പൂര്‍ത്തിയാകുമെന്നാണ് സൂചന. അതായത് റിലീസിന് മുമ്പ് തന്നെ സിംഹാസനം രണ്ടുകോടിയോളം രൂപ ലാഭം നേടിയിരിക്കുന്നു!
പ്രിത്വിരജിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളില്‍ ഒന്നാണ് അര്‍ജുന്‍ മാധവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിതൃ പുത്റ സ്നേഹത്തിന്റെ മഹനീയത വരച്ചു കാട്ടുന്ന ചിത്രത്തില്‍ സായി കുമാര്‍ അതി ശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിത്വിരജിനെയും സായി കുമാറിനെയും കൂടാതെ വന്ദന , ഐശ്വര്യ ദേവന്‍, തിലകന്‍ , സിദ്ധിക്ക് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈ കാര്യം ചെയ്യുന്നു. ബിജി പാല്‍ , രാജാമണി ടീമിന്റെ സംഗീതം ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി ക്കഴിഉഞ്ഞു. ശരവണന്റെ ക്യാമറ ,ഡോണ്‍ മാക്സിന്റെ എഡിറ്റിംഗ് എന്നിവയും സിംഹസ്സനത്തിനു മുതല്‍കൂട്ടാണ്. പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല ശക്തമായി കുതിക്കുവാനാണ് തുടങ്ങിയ സിംഹാസ്സനതിന്റെ പരസ്യ വാചകങ്ങള്‍ ഇതിനകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. നദികളുടെ ലക്‌ഷ്യം മഹാസമുദ്രങ്ങള്‍ തന്നെയാണ്, ഒഴുകി വരുന്ന വഴികളില്‍ തടസ്സമായി എത്ര കുന്നുകള്‍ ഉണ്ടെങ്കിലും നദികള്‍ സമുദ്രത്തില്‍ എത്തിച്ചേരുക തന്നെ ചെയ്യും, അതുപോലെ എന്തെല്ലാം ആക്രമണങ്ങള്‍ ഉണ്ടായാലും പ്രിത്വിരാജ് എന്നാ പ്രതിഭയുടെ വളര്‍ച്ച തടസ്സപ്പെടുത്താന്‍ ആര് വിചാരിച്ചാലും കഴിയില്ല ........കാലം സാക്ഷി...........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️