2012 ഏപ്രിൽ 29, ഞായറാഴ്‌ച

അതിര്............

ജീവിതവും, മരണവും......
വിശ്വാസ്സവും, അവിശ്വാസ്സവും.....
നന്മയും, തിന്മയും.......
സ്നേഹ വിദ്വോഷങ്ങളും .....
വേര്‍തിരിക്കുന്ന അതിരെവിടെ.......
ചില നിമിഷങ്ങളില്‍
വിശ്വാസികള്‍ അവിശ്വാസ്സികലാകാം......
അവിശ്വാസ്സം വിശ്വാസ്സത്തിനു മുന്നില്‍ പോലിഞ്ഞിടാം
ചില നിമിഷങ്ങളില്‍ നന്മ തിന്മയായി മാറാം.....
തിന്മ നന്മതന്‍ നടക്കല്‍ വീണു തകരാം......
ചില നിമിഷങ്ങളില്‍ സ്നേഹം വിദ്വോഷമായി മാറാം.....
വിദ്വോഷമോ സ്നേഹത്തിന്‍ മുന്നില്‍ ഒന്നുമല്ലാതാകും
ചില നിമിഷങ്ങളില്‍
അല്ല എല്ലായ്പ്പോഴും
ജീവിതം മരണത്തിനു മുന്നില്‍ കീഴടങ്ങും
എന്നാലും എപ്പോഴും നന്മ ചെയ്തീടുകില്‍
മരണം ജീവിതത്തിന്‍ തിളക്കം ഏറ്റും ............

2012 ഏപ്രിൽ 18, ബുധനാഴ്‌ച

ന്യൂ ജനറേഷന്‍ സിനിമ എന്നാല്‍ ..............

പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നും സ്വാഗതം ചെയ്യപ്പെടെണ്ടാതാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ പുതിയ തലമുറയെ മുദ്രണം ചെയ്യുന്ന രീതി നിരാശാജനകമാണ്. പുരുഷ കഥാപാത്രങ്ങള്‍ക്ക് ഒപ്പം സ്ത്രീ കഥാപാത്രങ്ങളുടെ കൈയിലും മദ്യ ഗ്ലാസ്സുകള്‍ നല്‍കുകയും, വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും അപ്പുറത്ത് യുവത്വത്തിന്റെ വേറിട്ട എന്ത് മുഖമാണ് ഈ ചിത്രങ്ങള്‍ നല്‍കുന്നത്. ഇന്നത്തെ തലമുറ മദ്യവും, ലൈഗികതയും മാത്രം ലക്‌ഷ്യം വൈക്കുന്നവരാണോ. പുതിയ തലമുറ എന്ന് വിളിച്ചു കൂവുന്നവരോട് ഒരു ചോദ്യം, താന്‍ മദ്യപിക്കുന്നവള്‍ ആണെന്നും, വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പറയാന്‍ ധൈര്യമുള്ള എത്ര പെണ്‍കുട്ടികള്‍ കേരളത്തില്‍ ഉണ്ട്, അതുപോലെ മദ്യപിക്കുന്ന ഒരുവളെ, വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരു പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ധൈര്യം കാണിക്കുന്ന പുതിയ തലമുറയില്‍ പെട്ട എത്ര യുവാക്കള്‍ കേരളത്തില്‍ ഉണ്ട്. ആരാണ്ട അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ എനിക്കെത് എന്നാ മട്ടില്‍ ഇത്തരം രംഗങ്ങള്‍ക്ക് കൈ അടിക്കുകയും സ്വന്തം കാര്യം വരുമ്പോള്‍ ഉള്‍വലിയുകയും ചെയ്യുന്ന കാപട്യമല്ലേ നാം ഇവിടെ കാണുന്നത്. സ്ത്രീ പക്ഷ സിനിമകള്‍ എന്നാ പേരില്‍ പോലും പുറത്തു വരുന്ന പുതു തലമുറ ലേബല്‍ ചിത്രങ്ങള്‍ സ്ത്രീയുടെ നഗ്നതയും, ലൈങ്ങികതയും ആവോളം എടുത്തു കാട്ടിയ ശേഷം അവളെ ധീരയാക്കി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഇവിടെയാണ്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ പഞ്ചാന്ഗ്നി പോലുള്ള സ്ത്രീ പക്ഷ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അതില്‍ ഗീത അവതരിപ്പിച്ച ഇന്ദിര എന്നാ കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സില്‍ ഉണ്ട്, സ്ത്രീ ലൈങ്ങികതയും, നഗനതയും പ്രദര്‍ശിപ്പിക്കാന്‍ ആവോളം അവസ്സരം ഉള്ള ആ ചിത്രം അത്തരം ഒരു വഴിയില്‍ നീങ്ങാതെ തന്നെ സമൂഹത്തിനു സന്ദേശം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ഇനൂ പുത്തന്‍ തലമുറ എന്ന് പറയുന്ന സ്ത്രീപക്ഷ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചിത്രങ്ങളും സ്ത്രീയെ അവളുടെ നഗനതയെയും, ലൈങ്ങികതയെയും പരമാവധി ചൂഷണം ചെയ്താ ശേഷം സമൂഹതോടോ , സ്ത്രീ പക്ഷത്തോടെ ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കുന്ന്വയാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ മുഴുവന്‍ മദ്യപാനികളും, വിവാഹ ഇതര ലൈംഗിക ബന്ടങ്ങളില്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുമാണ് എന്നാ തോന്നല്‍ പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ചിത്രങ്ങള്‍ കാണുന്ന എതൊരു പ്രേക്ഷകനും ഉണടയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. പിന്നെ മറ്റൊരു കാര്യം ഇറങ്ങുന്ന പുതുമുഖ ചിത്രങ്ങളുടെ എണ്ണം നോക്കിയാല്‍ അവയില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്, പണ്ട് കാലങ്ങളിലും അങ്ങനെ ഒക്കെ തന്നെ ആയിരുന്നു. അന്ന് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ ഇടവേളകള്‍ ഇല്ലാതെ ഇറങ്ങുന്ന സമയവും ആയിരുന്നു, എന്നിട്ട് പോലും പല ചിത്രങ്ങളും വിജയിച്ചിട്ടുണ്ട്. ഇന്ന് സൂപ്പര്‍ താര ചിതങ്ങള്‍ തമ്മില്‍ വലിയ ഇടവേളകള്‍ ഉണ്ട് അപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധ നേടേണ്ടത് ആണ്, എന്നിട്ട് പോലും പല ചിത്രങ്ങളും ശ്രദ്ധ നേടാതെ പോകുന്നത് യുവ സമൂഹത്തെ , അവരുടെ ചിന്തകളെ അവരുടെ ലക്ഷ്യങ്ങളെ അവരുടെ സ്വപ്നഗലെ അവരുടെ പ്രതീക്ഷകളെ മദ്യത്തിലും, വിവാഹ പൂര്‍വ്വ ബന്ടങ്ങളിലും , ലൈങ്ങികതയിലും മാത്രം തളച്ചു ഇടുന്നത് കൊണ്ട് കൂടിയാണ്. നല്ല ശ്രമങ്ങള്‍ക് എന്നും പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്‌, പക്ഷെ യാദാര്‍ത്ഥ്യം മറന്നു കൂടാ. അത് കൊണ്ട് യുവ സിനിമ എന്ന് പറയുമ്പോള്‍ അത് യുവത്വത്തിനു പ്രോചോധനം നല്‍കുന്ന , ലക്ഷ്യങ്ങള്‍ക്ക് കരുത്തു പകരുന്ന , സന്ദേശങ്ങള്‍ നിരഞ്ഞതാകണം. ഇനിയുള്ള ശ്രമങ്ങള്‍ എങ്കിലും ആ വഴിക്ക് തിരിയും എന്നാ പ്രതീക്ഷയോടെ................

2012 ഏപ്രിൽ 6, വെള്ളിയാഴ്‌ച

അണ്ണാരകണ്ണാ വാ ..........

വീണ്ടും ഒരു വിഷുക്കാലം കൂടി വരവായി. ഒരു വസന്ത കാലത്തിന്റെ വരവറിയിച്ചു കൊണ്ട് കണിക്കൊന്നപ്പൂക്കള്‍ ചൂടി പ്രകൃതി ഒന്ന് കൂടി സുന്ദരി ആയിരിക്കുന്നു. പൂക്കളും ഫലങ്ങളുമായി വൃക്ഷ ലാതാതികള്‍ പുഞ്ചിരി തൂകുന്നു. ഈ വസന്ത കാലം മാമ്പഴ കാലം കൂടിയാണ്. കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ മാമ്പഴം പോലെ മധുരിക്കുന്നു. എന്റെ ഓലപ്പുര സ്ഥിതി ചെയുന്ന പത്തു സെന്ററില്‍ ഒരു മാവിന്‍ തൈ പോലും ഇല്ല എങ്കിലും കുട്ടിക്കാലത്ത് ആ നാട്ടിലെ എല്ലാ മാവിന്റെയും അവകാശി ഞാനാണ്‌ എന്നായിരുന്നു എന്റെ ഭാവം. ഒരു ചെറു കാറ്റോ, മഴയോ വന്നാല്‍ എല്ലാ മാവിന്‍ ചുവടുകളിലും ഓടിയെത്തി മാമ്പഴം പെറുക്കാന്‍ മത്സരമായിരുന്നു. അണ്ണാരകണ്ണന്‍ മാരും, തത്തകളും നിറഞ്ഞ മാവുകള്‍ സാധാരണ കാഴ്ച ആയിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി ഞാന്‍ ഒരു അന്വോഷണത്തില്‍ ആയിരുന്നു. മറ്റൊന്നുമല്ല അണ്ണാര കണ്ണന്‍ മാരെ ഇപ്പോള്‍ നാട്ടില്‍ ഒരിടത്തും കാണാനില്ല . അണ്ണാര കണ്ണന്മാര്‍ സുലഭമായി കാണാറുള്ള പ്രദേശങ്ങള്‍ എല്ലാം തിരഞ്ഞെങ്കിലും ഒന്നിനെ പോലും കാണാന്‍ കഴിഞ്ഞില്ല. എന്റെ അന്വോഷണം ചെന്നെത്തിയത് മൊബൈല്‍ ഫോണ്‍ ടവരുകലിലാണ്, കാരണം മൊബൈല്‍ തരംഗങ്ങള്‍ അതിജീവിക്കാന്‍ കഴിയാതെ അണ്ണാനുകള്‍ ഓടി ഒളിക്കുകയാണ്. മൊബൈല്‍ തരംഗങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് അണ്ണാന്‍കളെയാണ്. അണ്ണാന്‍ മാത്രമല്ല , അങ്ങാടി കുരുവികളും., തത്തകളും ഉള്‍പ്പെടെ ഒട്ടേറെ ജീവികള്‍ നിലനില്‍പ്പിനായി പോരാടുകയാണ്. മൊബൈല്‍ നമുക്ക് അവിഭാജ്യമാകുമ്പോള്‍ ഇത്തരം നാട്ടു നന്മകള്‍ മറയുകയാണ്. മാമ്പഴം മാത്രമല്ല കുട്ടിക്കാലത്ത് ആഞ്ഞിലി മരം നമ്മള്‍ അയണിമരം എന്ന് വിളിക്കും അതിന്റെ ചക്കയും വളരെ സ്വാദാണ്, എല്ലാവരും കൂടി ചേര്‍ന്ന് ചക്ക ശേഖരിച്ചു മരത്തോല്‍ഒക്കെ മൂടി പഴുപ്പിച്ചു വീതം വയ്ച്ചു കഴിക്കാറുണ്ട്. ഇപ്പോള്‍ നാട്ടില്‍ അവയുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. ഈ അടുത്ത ദിവസ്സങ്ങളില്‍ സെക്രടരിയടിനു മുന്‍പില്‍ ജനറല്‍ ഹോസ്പിടല്‍ റോഡില്‍ പഴങ്ങള്‍; വില്പാനക്ക് വച്ചിരിക്കുന്ന കൂട്ടത്തില്‍ അയണി ചക്കകളും കണ്ടു.അയണി ചക്കയുടെ സ്വാദു അറിയണം എന്നുള്ളവര്‍ അങ്ങോട്ട്‌ വന്നാല്‍ മതി. മൂന്ന് നാലു എണ്ണം വരുന്ന ഒരു കിലോ എന്പതു രൂപ. ഇനിയും എന്തെല്ലാം നാട്ടു വിഭവങ്ങള്‍ ആണ് പൊള്ളുന്ന വിലക്ക് നമുക്ക് വങ്ങേണ്ടി വരുക . വിഷുക്കാലം കണിക്കൊന്ന പൂക്കളുടെ കാലം കൂടിയാണ്. നിറയെ പൂക്കള്‍ ചൂടി നില്‍ക്കുന്ന കണിക്കൊന്നകള്‍ നല്‍കുന്ന ദ്രിശ്യ ഭംഗി അനിര്‍വചനീയമാണ്. ഈയിടെയായി വിഷു കാലത്ത് കഴക്കൂട്ടം - കോവളം ബൈ പാസ്സില്‍ കൂടി യാത്ര ചെയ്യാന്‍ വളരെ സന്തോഷമാണ്. കാരണം റോഡിനു ഇരു വശങ്ങളിലുമായി നിറയെ പൂത്തു നില്‍ക്കുന്ന കണിക്കൊന്നകള്‍ , അവ നല്‍കുന്ന കാഴ്ചാനുഭവം മനസ്സിന് കുളിര്‍മ്മ പകരുന്ന ഒന്നാണ്. ഈ മനോഹരമായ കാഴ്ച വിഷുവിന്റെ തലേന്ന് വരെ മാത്രമേ കാണാന്‍ കഴിയൂ. കാരണം വിഷു തലേന്ന് കച്ചവടക്കാരും മറ്റും ചേര്‍ന്ന് ഈ കൊന്നപ്പൂക്കള്‍ എല്ലാം പറിച്ചു കൊണ്ട് പോകും. കൊമ്പുകള്‍ എല്ലാം ഒടിഞ്ഞു, ഒരു പൂവ് പോലും ശേഷിക്കാതെ വാടിതളര്‍ന്നു നില്‍ക്കുന്ന കൊന്ന മരങ്ങള്‍ പിന്നെ ഒരു നൊമ്പര കാഴ്ചയാണ്. എങ്കിലും അടുത്ത വിഷു എത്തുമ്പോള്‍ പുത്തന്‍ ചില്ലകളില്‍ നിറയെ പൂവുമായി വരവേല്‍ക്കുന്ന ഈ കൊന്ന മരങ്ങള്‍ ഒരു പ്രതീകമാണ്‌ , നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ പ്രതീകം.ഈ വിഷുക്കാലം നമുക്കും കാണിക്കൊന്നകളെ മാതൃക ആക്കാം . മനസ്സില്‍ സ്നേഹം നിറക്കാം അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാം . ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍..........

2012 മാർച്ച് 27, ചൊവ്വാഴ്ച

വെള്ളിത്തിരയില്‍ പോലിസ് ഗര്‍ജ്ജനം ................

മലയാള സിനിമയ്ക്ക്‌ മറ്റൊരു ഉത്സവ കാലം കൂടി . വേനലവധിയും, വിഷുവും ഒക്കെയായി മലയാള സിനിമ മറ്റൊരു ഉണര്‍വ്വിന്റെ വഴിയില്‍. തികച്ചും യാദ്രിശ്ച്കം ആകും ഈ സീസ്സനില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ എല്ലാം പോലീസു വേഷത്തിലാണ് വെള്ളിത്തിരയില്‍ എത്തുന്നത്‌. ശ്രീ ഷാജി കൈലാസിന്റെ കിംഗ്‌ ആന്‍ഡ്‌ കമ്മിഷനരില്‍ മമ്മൂട്ടി സെക്യൂരിറ്റി ഡയറക്ടര്‍ അയ ജോസഫ്‌ അലക്സ്‌ ആയും, സുരേഷ് ഗോപി ഭരത്ചന്ദ്രന്‍ ഐ പി എസ്സുമായി വരുമ്പോള്‍ , ശ്രീ ബി . ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച ഗ്രാന്‍ഡ്‌ മാസ്റെരില്‍ മോഹന്‍ലാല്‍ ചന്ദ്രശേഖര്‍ എന്നാ പോലിസ് കമ്മിഷണര്‍ ആയി വരുന്നു. ശ്രീ ജോണി ആന്റണി ഒരുക്കുന്ന മാസ്റ്റെര്സില്‍ പ്രിത്വിരാജ് എ എസ പി ശ്രീരാമ കൃഷ്ണന്‍ എന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചുരുക്കത്തില്‍ ഈ വിഷുക്കാലം വെള്ളിത്തിരയില്‍ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളുടെ ഗര്‍ജ്ജനങ്ങള്‍ മുഴങ്ങും. കിങ്ങിന്റെയും, കമ്മിഷനരിന്റെയും തുടര്‍ച്ചയായി വരുന്ന കിംഗ്‌ ആന്‍ഡ്‌ കമ്മിഷനരില്‍ രഞ്ചി പണിക്കര്‍ എഴുതിയ തീപ്പൊരി സംഭാഷണങ്ങള്‍ തന്നെയാണ് മുഖ്യ ആകര്‍ഷണം . രാജാമണിയുടെ സംഗീതവും, ഭരണി.കെ .ധാരന്റെ ചായഗ്രഹനവും ചിത്രത്തിന് അനുകൂല ഘടകങ്ങള്‍ ആണ്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഗ്രാന്‍ഡ്‌ മാസ്റെരിനു അദ്ദേഹം തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്നു. സംഗീതം ദീപക് ദേവും , ചായാഗ്രഹണം വിനോദ് ഇല്ലം പള്ളിയും നിര്‍വഹിച്ചിരിക്കുന്നു. ജോണി ആന്റണി ഒരുക്കുന്ന മാസ്റെര്സില്‍കഥയും തിരക്കഥയും ജിനു അബ്രഹാമും, സംഗീതം ഗോപി സുന്ദറും, ചായാഗ്രഹണം മധു നീലകന്ദനുംനിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടി , സുരേഷ് ഗോപി, മോഹന്‍ലാല്‍, പ്രിത്വിരാജ് എന്നിവര്‍ പോലീസെ വേഷങ്ങള്‍ ഉജ്ജ്വലമായി ഇതിനു മുന്‍പും അവതരിപ്പിച്ചിട്ടുണ്ട് . എന്നാല്‍ ഒരേ സമയം തന്നെ പല ചിത്രങ്ങളിലായി ഈ താരങ്ങള്‍ പോലീസെ വേഷത്തില്‍ എത്തുമ്പോള്‍ ഈ വിഷുക്കാലം പ്രേക്ഷകര്‍ക്ക്‌ വിരുന്നാകും. നിയമത്തിന്റെ വഴികളിലൂടെ കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ യാത്ര തുടങ്ങുമ്പോള്‍ മമ്മൂട്ടിയുടെയും , സുരേഷ്ഗോപിയുടെയും മത്സര പ്രകടനം ചിത്രത്തിന് തുണയാവും എന്ന് കരുതാം. കുടുംബ ബന്ധങ്ങളുടെ ആവിഷകാരവും മോഹനലലിന്റെ പോലീസെ വേഷവും ഗ്രാന്‍ഡ്‌ മസ്റെര്കും വിജയം സമ്മാനിക്കും. പ്രിത്വിരജിന്റെ തകര്‍പ്പന്‍ പ്രകടനവും, ശശികുമാര്‍ - പ്രിത്വിരാജ് ടീമിന്റെ ഒത്തു ചേരലും, സൌഹൃദത്തിന്റെ ഊഷ്മള നിമിഷങ്ങളും മാസ്റെര്സിനെ യദാര്‍ത്ഥ മാസ്റെര്സ് എന്ന് പ്രേക്ഷകരെ കൊണ്ട് പറയിക്കും . മാസ്റെര്സിലെ സുഹൃത്ത്‌ എന്നാ ഗാനം ഇതിനകം ഹിറ്റ്‌ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത് എത്തിക്കഴിഞ്ഞു. ഈ സൂപ്പര്‍ താരങ്ങള്‍ക്ക് പുറമേ മുകേഷ് , ഗണേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ എല്ലാം തന്നെ ഈ വിഷുവിനു പോലീസെ വേഷത്തില്‍ എത്തുന്നു. അതെ സമയം തന്നെ ഇപ്പോള്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വൈക്കുന്ന ഓര്‍ഡിനറി എന്നാ ചിത്രത്തില്‍ പോലീസെ വേഷം അല്ലെങ്കില്‍ പോലും, ഡ്രൈവറും,കണ്ടുക്ടരും ആയി കാക്കി വേഷത്തില്‍ തന്നെയാണ് ബിജുമേനോനും, കുഞ്ചാക്കോ ബോബനും എന്നതും യാദ്രിചികമാണ്. എന്തായാലും ഈ ചിത്രങ്ങള്‍ എല്ലാം വിജയം ആകട്ടെ അത് വഴി മലയാള സിനിമ ഒന്ന് കൂടി ശക്തമാവട്ടെ............

2012 മാർച്ച് 21, ബുധനാഴ്‌ച

എല്ലാം നമുക്കറിയാം, പക്ഷെ .............

യാത്രകള്‍ നമുക്ക് നല്‍കുന്ന അനുഭവങ്ങള്‍ എത്ര വ്യത്യസ്തമാണ്. ദിവസ്സവും രാവിലെയും വൈകിട്ടും മുരുക്കുംപുഴയില്‍ ന്നിന്നു തിരുവനന്തപുരതെക്കും തിരിച്ചും ഉള്ള ഹ്രസ്സ്വമായ തീവണ്ടി യാത്രകള്‍ പോലും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. നിശ്ചിതമായ മാസ്സ വരുമാനം ചിട്ടി, ലോണ്‍ തുടങ്ങി മറ്റു ചിലവുകളില്‍ തട്ടി മാസ്സതിന്റെ പകുതിയില്‍ തന്നെ പൂര്‍ണ്ണമാകുന എന്നെ പോലെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം തീവണ്ടിയിലെ യാത്ര ആശ്വാസം തന്നെയാണ് . പലപ്പോഴും വെള്ളത്തിന്റെ പ്രകൃതമാണ് ജീവിതത്തിനു, വെള്ളം അത് നിലനില്‍ക്കുന്ന പാത്രത്തിന്റെ രൂപം പ്രാപിക്കുന്നത് പോലെ ചുറ്റുപാടുകളും, സാഹചര്യങ്ങളും നമ്മുടെ ജീവിതത്തെയും രൂപപ്പെടുത്തുന്നു. കാരണം മുരുക്കുംപുഴയില്‍ രണ്ടു ട്രെയിനുകളെ നിര്തുകയുല്ല്, കൊല്ലം പസ്സെഞ്ഞെരും, മലബാര്‍ എക്സ്പ്രസ്സും അത് കൊണ്ടുതന്നെ അവയുടെ സമയത്തിനു അനുസരിച്ച് ഓരോ ദിവസ്സവും ക്രമീകരിക്കപ്പെടുന്നു. എന്നിരുന്നാലും ഈ യാത്രകളില്‍ ഒരു ദിവസ്സത്തെ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. സച്ചിന്റെ നൂറാം സെഞ്ചറി , പിറവം തിരഞ്ഞെടുപ്പ്, ഈ അടുത്ത കാലത്ത് സിനിമയുടെ വിജയം, എന്ന് വേണ്ട പ്രാദേശികവും, ദേശിയവും, അന്തരടെശിയവുമായ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. പലപ്പോഴും ഈ യാത്രകളില്‍ വിദേശിയരായ പലരെയും പരിചയപ്പെടാനും സാധിക്കാറുണ്ട്. ഇന്ഗ്ലാണ്ട് കാരനായ ലെസ്ലി , ജെര്‍മ്മനി കാരനായ തോമസ്‌, സ്പയിന്‍ കാരനായ സാന്ജ്ജസ് , ഇറ്റലി ക്കാരായ ലോറ, എട്വര്ദ് തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. പലപ്പോഴും ആദ്യ കാഴ്ച്ചയില്‍ തന്നെ അവര്‍ നമുക്ക് സമ്മാനിക്കുന്ന പുഞ്ചിരിയില്‍ നിന്നാണ് പിന്നീടുള്ള സംഭാഷണങ്ങള്‍ ആരംഭിക്കുന്നത്. പലപ്പോഴും അവരോടു സംസാരിക്കുമ്പോള്‍ അനുയോജ്യമായ വാക്കുകള്‍ കിട്ടാന്‍ വിഷമിക്കാറുണ്ട്, അപ്പോഴാണ് എന്റെ ഇംഗ്ലീഷ് പരിജ്ഞാനം എത്ര മോശം ആണെന്ന് തിരിച്ചറിയുന്നത്‌. എങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഭാഷ പലപ്പോഴും തടസ്സം ആകാറില്ല. അവരുമായുള്ള സംഭാഷണങ്ങള്‍ എന്തെ ഭാഷ ശുദ്ധിയെ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും സംഭാഷണ മദ്ധ്യേ കേരളത്തെക്കുറിച്ചും മലയാളി കളെ കുറിച്ച് ചോദിക്കാറുണ്ട്. പരിചയപ്പെട്ട എല്ലാവരും തന്നെ കേരളത്തെക്കുറിച്ചും മലയാളികലെക്കുരിച്ചും നല്ല വാക്കുകള്‍ മാത്രം പറയുന്നു. എല്ലാം നന്മകളെയും കുറിച്ച് വാ തോരാതെ പറയുന്ന അവര്‍ എല്ലാവരും അവസാനമായി ഒരു വാചകം കൂടി കൂട്ടിചേര്‍ക്കാറുണ്ട്. നിങ്ങളുടെ നാട് മനോഹരം തന്നെ പക്ഷെ എത്ര വൃത്തിഹീനം ആയിട്ടാണ് നിങ്ങള്‍ പരിസ്സരം സൂക്ഷിക്കുന്നത്. നിങ്ങളുടെ റോഡ്‌ , റെയില്‍വേ സ്റ്റേഷന്‍ , ബസ്‌ സ്റ്റോപ്പ്‌ എന്ന് വേണ്ട എല്ലായിടവും മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവിടെ നിയമം ബാധകമല്ലേ, ഞങ്ങളുടെ നാട്ടില്‍ ഇത്തരം നിയമങ്ങള്‍ കര്‍ശനമാണ്. മാത്രമല്ല ഓരോ പൌരനും പരിസ്സരം വൃത്തിയായി സൂക്ഷിക്കുന്നത് തങ്ങളുടെ കടമ ആയി കരുതുകയും ചെയ്യുന്നു, നിങ്ങള്‍ ഉന്നത വിദ്യഭ്യാസ്സം ഉള്ളവര്‍ അല്ലെ പിന്നെന്ത അങ്ങിനെ. ഇങ്ങനെ നിരവധി മറുചോദ്യങ്ങള്‍ . അവയ്ക്ക് മുന്‍പില്‍ കടമകള്‍ മറന്ന മലയാളിയുടെ വിളറിയ ചിരിയുമായി നില്‍ക്കേണ്ടി വരുന്നു. ഇത്തരം മാലിന്യ കൂമ്പാരങ്ങള്‍ നമ്മുടെ നാടിന്റെ ശാപമാണ്. മാലിന്യ സംസകരണം കാര്യക്ഷമാമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യത്വത്തിന്റെ പക്ഷത് നിന്ന് നാം ഓരോരുത്തരും മുന്‍കൈ എടുത്തു നമ്മുടെ കടമകള്‍ നിര്‍വഹിച്ചാല്‍ മാത്രമേ മാത്രമേ ഇതിനു പരിഹാരം കാണാന്‍ സാധിക്കുകയുള്. ഇത് പറഞ്ഞു തരാനും ബോധ്യപ്പെടുത്താനും ലെസ്ല്യും, എട്വര്‍ഡും, തോമസ്സും ഒന്നും വേണ്ട കാരണം ഇതൊക്കെ നമുക്ക് അറിവുള്ള കാര്യങ്ങള്‍ തന്നെ, ഒരു പക്ഷെ നമ്മള്‍ ബോധപൂര്‍വ്വം മറക്കുന്നതും ........

2012 മാർച്ച് 8, വ്യാഴാഴ്‌ച

ഉറുമിയെ തഴഞ്ഞവര്‍ എന്ത് നേടി..............

ഈ വര്‍ഷത്തെ ദേശിയ സിനിമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ റുപീ മികച്ച മലയാള ചിത്രമായി , ആദിമാധ്യാന്ത്യം പ്രതേക പരാമര്‍ശവും നേടി. രണ്ടു ചിത്രങ്ങളും അര്‍ഹിച്ച പുരസ്കാരങ്ങള്‍ തന്നെയാണ് നേടിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. രോഹിണി ഹട്ടങ്ങാടി അധ്യക്ഷ ആയ ദേശിയ ജുരിയും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം ഇന്ത്യന്‍ റുപീ, പ്രണയം , ആകാശത്തിന്റെ നിറം, ആദിമധ്യാന്തം, അകം തുടങ്ങിയ അഞ്ചു ചിത്രങ്ങള്‍ ആണ് അവരുടെ മുന്‍പില്‍ എത്തിയത്, ആ ചിത്രങ്ങളെ മുന്‍നിര്‍ത്തി അവര്‍ സത്യസന്ധമായ തീരുമങ്ങളും കൈക്കൊണ്ടു. ഇന്ത്യന്‍ റുപീ മികച്ച ചിത്രമായി തിരഞ്ഞെടുത്തു, ആധിമാധ്യാതത്തിനു പ്രതേക പരാമര്‍ശം നല്‍കി .അതുപോലെ പ്രണയത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രം അല്ലാത്തത് കൊണ്ട് മികച്ച നടന്‍ എന്നാ നിലയില്‍ പരിഗണിക്കാന്‍ കഴിയില്ല എന്നാ അവരുടെ തീരുമാനവും തെറ്റാണു എന്ന് പറയാന്‍ കഴിയില്ല. പ്രിത്വിരജിനെ ഇന്ത്യന്‍ രുപ്പീയിലെ പ്രകടനത്തിന് പരിഗണിച്ചു എങ്കിലും ഉറുമി ജൂറിക്ക് മുന്‍പില്‍ ഏതാതിരുന്നത് ഉറപ്പായ അവാര്‍ഡ്‌ പ്രിത്വിരജിനും നഷ്ട്ടമാക്കി. ദുബായിലും ലണ്ടനിലും വച്ച് അവാര്‍ഡു ചടങ്ങ് നടത്തുകയും തങ്ങളുടെ ചാനലിനു അവകാശം കിട്ടിയ ചിത്രങ്ങള്‍ക്കും താരങ്ങള്‍ക്കും , തങ്ങളുടെ ചാനലില്‍ റിയാലിറ്റി ഷോ ജഡ്ജ് ആയിരിക്കുന്നവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി മറ്റു ഭാഷകളിലെ നടന്മാരെ ഇറക്കുമതി ചെയ്തു മലയാളി നടിമാരെ കൂടെ തുള്ളിക്കുകയും ചെയ്യുന്ന അവാര്‍ഡു സംസ്കാരങ്ങളില്‍ നിന്നും എന്ത് കൊണ്ടും ഉയര്‍ന്ന നിലയില്‍ തന്നെയാണ് ദേശിയ ജൂറി ചിത്രങ്ങളെ വിലയിരുത്തിയത്. മലയാളത്തിനു രണ്ടു അവാര്‍ഡുകള്‍ കിട്ടി എന്നാല്‍ അവാര്‍ഡു കിട്ടിയ മലയാളികളെ എല്ലാം വിളിച്ചു കൂട്ടി അത് തങ്ങളുടെതന് എന്ന് സ്ഥാപിക്കാന്‍ മലയാളി പാടുപെടുന്നതും കണ്ടു. ഒരു ഇന്ത്യന്‍ വംശജന്‍ ഓസ്ട്രല്യന്‍ ടീമില്‍ കളിച്ചു ആ ടീം ലോക കപ്പു നേടിയാല്‍ അത് ഇന്ത്യക്ക് അവകാശപ്പെട്ടതാണ് എന്ന് സ്ഥാപിക്കുന്നത് പോലെ പരിഹാസ്യം ആണ് അത്. ഇവിടെ പ്രാദേശിക ജൂറിയാണ് പിഴവ് വരുത്തിയത്. ഉറുമി, ഊമക്കുയില്‍ പാടുമ്പോള്‍ , വീരപുത്രന്‍ തുടങ്ങി വിവിധ മേഘലകളില്‍ അവാര്‍ഡു കിട്ടുമായിരുന്ന ഒട്ടേറെ ചിത്രങ്ങള്‍ പ്രാദേശിക ജൂറി തള്ളിക്കളഞ്ഞു. ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്ടിവേളില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു അന്താരാഷ്ട്ര പ്രശംസ നേടിയ ഉറുമി പോലൊരു ചിത്രം ദേശിയ ജൂറിക്ക് മുന്നില്‍ എത്തിക്കാതെ തള്ളി ക്കളഞ്ഞ പ്രാദേശിക ജൂറി മലയാളത്തെ അപമാനിക്കുകയായിരുന്നു. സാങ്കേതികമായും, കലാപരമായും, സംഗീതപരമായും അവാര്‍ഡുകള്‍ കിട്ടേണ്ടിയിരുന്ന ചിത്രം ദേശിയ ജൂറിക്ക് മുന്‍പില്‍ ഏതാതിരുന്നത് കാരണം പ്രിത്വിരാജ് എന്നാ താരത്തിനു ഏതാണ്ട് ഉറപ്പായ മികച്ച നടനുള്ള പുരസ്കാരവും നഷ്ട്ടമാക്കി. മോഹന്‍ലാലിനെ പരിഗണിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ പ്രിത്വിരജും ഗിരീഷ്‌ കുല്‍ക്കര്‍ണിയും ആണ് പരിഗണയില്‍ വന്നത്. അവസാനം ദേവുള്‍ എന്നാ ചിത്രത്തിന് ദിനേശ് കുല്‍ക്കര്‍ണി അവാര്‍ഡു നേടുകയായിരുന്നു. അതേസമയം ഉറുമി എന്നാ ചിത്രം കൂടി ദേശിയ ജൂറിക്ക് മുന്‍പില്‍ എത്തിയിരുന്നു എങ്കില്‍ മികച്ച നടനായി പ്രിത്വിരാജ് എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെടുമായിരുന്നു. സാങ്കേതിക, സംഗീത വിഭാഗങ്ങളില്‍ ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തേനെ. കഴിഞ്ഞ ദേശിയ അവാര്‍ഡു പ്രഖ്യാപന വേളയില്‍ സലിംകുമാര്‍ പറഞ്ഞത് പോലെ മലയാളി തന്നെയാണ് മലയാളിയുടെ നേട്ടങ്ങള്‍ക്ക്‌ തടസ്സം നില്‍ക്കുന്നത്. മലയാളത്തിനു അവാര്‍ഡു കുറഞ്ഞു പോയി എന്ന് കുറ്റം പറയുന്നതില്‍ കാര്യമില, കാരണം ദേശിയ ജൂറിക്ക് മുന്‍പില്‍ എത്തിയ ചിത്രങ്ങള്‍ വര സത്യസന്ധമായി തന്നെ വിലയിരുത്തി. മറ്റു ഭാഷകളിലെ പ്രാദേശിക ജൂറികള്‍ വ്യക്തിതല്പര്യവും, പക്ഷപാതവും കാണിക്കാതെ അവരുടെ നല്ല ചിതങ്ങള്‍ ജൂറിക്ക് മുന്നില്‍ എത്തിച്ചത് കൊണ്ടാണ് ആ ഭാഷകള്‍ നേട്ടങ്ങള്‍ കൈവരിച്ചത്. എന്നാല്‍ മലയാളത്തിനെ സംബധിച്ച് അര്‍ഹതയുള്ള എല്ലാ ചിത്രങ്ങളും പ്രാദേശിക ജൂറി പരിഗണിക്കാതെ അവഗണിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു സ്ഥിതി വന്നത്.ഉറുമി പോലൊരു ചിത്രം ഒഴിവാക്കുന്നത് കൊണ്ട് ഇക്കൂട്ടര്‍ നേടിയത് എന്താണ്, മികച്ച നടന്‍ ഉള്‍പ്പെടെ മലയാളത്തിനു കിട്ടേണ്ടിയിരുന്ന വിലപ്പെട്ട അവാര്‍ഡുകള്‍. പ്രിത്വിരജിനു അഭിമാനികാം, ഇന്ത്യന്‍ റുപീ മികച്ച മലയാള ചിത്രമായി, ഇന്ത്യന്‍ രുപീയിലെ പ്രകടനത്തിന് അവസാന നിമിഷം വരെ പരിഗണിക്കുകയും ചെയ്തു. താങ്കളുടെ കഴിവുകള്‍ അന്ഗീകരിക്കപ്പെട്ടിരിക്കുന്നു. താങ്കള്‍ക്ക് ഒന്നല്ല ഒന്നിലേറെ ദേശിയ പുരസ്കാരങ്ങള്‍ ലഭിക്കും, കാലം സാക്ഷി. ദേശിയ പുരസ്കാരങ്ങളുടെ മാനദണ്ഡം നോക്കിയാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അര്‍ഹന്‍ പ്രിത്വിരാജ് തന്നെയാണ് കാരണം ഇന്ത്യന്‍ റുപീ, മനിക്യകല്ല്, ഉറുമി എന്നീ മികച്ച മൂന്നു ചിത്രങ്ങളില്‍ കേന്ദ്ര കടപത്രങ്ങളെ ഉജ്ജ്വലമായി പ്രിത്വിരാജ് കകാര്യം ചെയ്തിരിക്കുന്നു. അര്‍ഹതപ്പെട്ട സംസ്ഥാന അവാര്‍ഡു എങ്കിലും നല്‍കി മലയാളം പ്രായശ്ചിത്തം ചെയ്യുമോ ,അതോ അവിടെയും വ്യക്തി താല്പര്യങ്ങളും, പക്ഷപാതവും മുന്നിട്ടു നില്‍ക്കുമോ , നമുക്ക് കാത്തിരുന്നു കാണാം. അവാര്‍ഡുകള്‍ നേടിയ ഇന്ത്യന്‍ റുപീ, ആദിമധ്യാന്തം എനീ ചിതങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..............

2012 മാർച്ച് 3, ശനിയാഴ്‌ച

സച്ചിന്‍,..... താങ്കള്‍ അത് നേടും............

മറ്റൊരു പരാജയ ഭാരവുമായി ഇന്ത്യന്‍ ടീം മടങ്ങിയെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിടേണ്ടി വന്നതിന്റെ കാരണങ്ങള്‍ പലതാണ്. മുന്‍പ് പല പോസ്റ്റുകളിലും ഇന്ത്യ അഭിമുഖീകരിക്കനിരുന്ന ഈ സാഹചര്യത്തെ കുറിച്ച് വിശദമായി എഴുതിയിരുന്നു. അത് കൊണ്ട് തന്നെ അത്തരം കാര്യങ്ങളിലേക്ക് കടക്കുന്നില്ല. ഈ പര്യടനത്തില്‍ എല്ലാവരും കാത്തിരുന്നത് സച്ചിന്‍ എന്നാ മഹാനായ കളിക്കാരന്റെ നൂറാം സെഞ്ചറി ആണ്. അത് നേടാന്‍ കഴിയാതെ വന്ന പ്പോള്‍ മഹാനായ ആ കളിക്കാരന് ഏറെ വിമര്‍ശനഗല്‍ നേരിടെണ്ടിയും വന്നു. പ്രതിഭാശാലിയായ ആ കളിക്കാരനെ ഇത്തരത്തില്‍ കരൂശിക്കേണ്ട കാര്യമുണ്ടോ, ഇല്ല എന്ന് നിശംസയം പറയാം. കാരണം സച്ചിന്‍ എന്നാ പ്രതിഭയുടെ കരുത്തു ചോര്‍ന്നു പോയിട്ടില്ല, ഇനിയും ആയിരക്കണക്കിനു റണ്‍സുകള്‍ നേടാനുള്ള കരുത്തു ആ പേശികളില്‍ അവശേഷിക്കുന്നു. ഏറെ വൈകാതെ തന്നെ സച്ചിന്‍ ആ നേട്ടം കൈവരിക്കും, അതും സ്വാഭാവികമായ രീതിയില്‍ തന്നെ. നൂറാം സെഞ്ചറി സച്ചിനില്‍ വലിയ സമ്മര്‍ദം ഉണ്ടാക്കി എന്ന് കരുതാന്‍ കഴിയില്ല. കാരണം തന്റെ ഈ യാത്രയില്‍ ഇതിലും വലിയ സമ്മര്‍ദങ്ങള്‍ ധീരമായി എതിരിട്ടു വിജയിച്ച ആളാണ് സച്ചിന്‍. അത് കൊണ്ട് തന്നെ മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന സമ്മര്‍ദങ്ങള്‍ സച്ചിന്‍ എന്നാ താരത്തിന്റെ പ്രകടനത്തില്‍ നിഴലിച്ചു കാണുന്നില്ല. സച്ചിന്‍ അങ്ങയുടെ കരുത്തിലും, പ്രതിഭയിലും ഇന്ദ്യന്‍ ജനത മുഴുവനും ഇപ്പോഴും വിശ്വസിക്കുന്നു. അങ്ങേക്ക് അത് സാധിക്കും, നൂറാം സെഞ്ചറി എന്നാ മഹത്തായ നേട്ടം ഏറെ താമസിയാതെ അങ്ങ് നേടും എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അങ്ങേക്ക് അത് നേടാന്‍ കഴിയും. അങ്ങ് നൂറാം സെഞ്ചറി നേടുമ്പോള്‍ ഈ വിമര്‍ശകര്‍ തന്നെ പൂമാലയുമായി വരും , ആ മഹത്തായ ദിനം ഏറെ വൈകാതെ തന്നെ വന്നു ചേരും..........

2012 ഫെബ്രുവരി 25, ശനിയാഴ്‌ച

ഈ അടുത്തകാലത്ത്‌.... കാഴ്ച്ചയുടെ നവ്യാനുഭവം ...........

ശ്രീ രാജു മല്ലിയത് നിര്‍മ്മിച്ച്‌ ശ്രീ അരുണ്‍കുമാര്‍ സംവിധാനം നിര്‍വഹിച്ച ഈ അടുത്ത കാലത്ത്..... പ്രദര്‍ശനത്തിനു എത്തി. കോക്ക്ടയില്‍ എന്ന ചിത്രത്തിന് ശേഷം അരുണ്‍കുമാര്‍ അണിയിച്ചു ഒരുക്കിയ ഈ അടുത്ത കാലത്തും പ്രേക്ഷകരെ നിരാശ പെടുതുന്നില്ല. പലപ്പോഴും പുതുമ എന്നാ പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടലുകള്‍ നടത്തി പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന പതിവ് സിനിമ സങ്കല്‍പ്പങ്ങളെ പാടെ മാറ്റി കൊണ്ട് ഈ അടുത്ത കാലത്ത്.... പ്രേക്ഷകര്‍ക്ക്‌ നവ്യമായ കാഴ്ച്ചയുടെ അനുഭവം സമ്മാനിക്കുന്നു. അതുതന്നെയാണ് ചിത്രത്തിന്റെ വിജയവും. ശ്രീ അരുണ്‍കുമാര്‍ മികച്ച കൈയടക്കത്തോടെ ചിത്രത്തെ അണിയിച്ചു ഒരുക്കിയിരിക്കുന്നു. അതിനു അദ്ധേഹത്തെ സഹായിച്ചത് ശ്രീ മുരളി ഗോപിയുടെ ശക്തമായ തിരക്കഥ ഒന്ന് തന്നെയാണ്. സൂക്ഷ്മമായ വീക്ഷണത്തോടെ തയ്യാറാക്കിയ തിരക്കഥ മുരളി ഗോപിയുടെ പ്രതിഭ വെളിവാക്കുന്നു. അഭ്നെതാക്കളുടെ കാര്യം നോക്കുമ്പോള്‍ ചിത്രത്തിന്റെ ഭാഗമായ ഓരോ അഭിനേതാക്കളും ശരാശരിക്കും മുകളില്‍ പ്രകടനം നടത്തുന്നു. വളരെ വ്യത്യസ്തമായ കഥാപാത്രമായി ശ്രീ ഇന്ദ്രജിത്ത് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നു. വര്‍ത്തമാന കാല മലയാള സിനിമയില്‍ ഇത്രയും വ്യത്യസ്തമായ വേഷങ്ങള്‍ അതും തന്മയത്വത്തോടെ ചെയ്യുന്ന ഏക താരം ശ്രീ ഇന്ദ്രജിത്ത് തന്നെയാണ്. അത് കൊണ്ട് തന്നെയാണ് സൂപ്പര്‍ ആക്ടര്‍ എന്ന് പ്രേക്ഷകര്‍ സ്നേഹപൂര്‍വ്വം അദ്ധേഹത്തെ വിളിക്കുന്നത്‌. അശരനാര്‍ ആയവരെ സഹായിക്കുന്നവരെ ദൈവം സഹായിക്കും എന്നാ വാക്യം വായിച്ചിട്ട് , അല്ല പിന്നെ എന്ന് സ്വത സിദ്ധമായ ശൈലിയില്‍ പറയുന്ന ആ ഒരു രംഗം മതി ഇന്ദ്രജിത്ത് എന്നാ നടന്റെ അഭിനയത്തിന്റെ ആഴം അറിയാന്‍. വര്‍ഷവസ്സാനം കണക്കെടുക്കുമ്പോള്‍ ഇന്ദ്രജിത്ത് എന്നാ നടന്റെ സംഭാവനകള്‍ ഒട്ടേറെ ഉണ്ടാകും എന്ന് ഉറപ്പിച്ചു തന്നെ പറയാം. അതുപോലെ ശ്രീ മുരളിഗോപി ഉജ്ജ്വലമായി പ്രകടനം നടത്തിയിരിക്കുന്നു. കഥാപാത്രത്തിന്റെ സൂക്ഷ്മ ചലനങ്ങള്‍ പോലും വളരെ ഗംഭീരമായി അദ്ദേഹം ചെയ്തിരിക്കുന്നു. ശ്രീ അനൂപ്‌ മേനോന്‍ സ്വത സിദ്ധമായ അഭിനയത്തിലൂടെ ശ്രദ്ധ നേടുന്നു. ഋതു എന്നാ ചിത്രത്തിലെ പാവം പയ്യനില്‍ നിന്നും നിഷാന്‍ വളരെ മുന്നോട്ടു പോയിരിക്കുന്നു. നായികമാരില്‍ തനുശ്രീ , മൈഥിലി , ലെന മൂവരും തങ്ങളുടെ കഥാപാത്രങ്ങള്‍ ഗംഭീരമാക്കി. രഫേക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറിന്റെ ഹൃദ്യമായ ഈണങ്ങള്‍. ശഹ്നാദ് ജലാലിന്റെ കാമറയും, അരുന്കുമാറിന്റെ എഡിറ്റിങ്ങും ചിത്രത്തെ വേറിട്ടത് ആക്കി മാറ്റുന്നു. ഇത്തരത്തില്‍ ഈ അടുത്തകാലത്ത്‌ എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയാണ്. ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് തന്നെ ഈ വര്‍ഷത്തെ റിയല്‍ ഹിറ്റ് ...... അല്ല പിന്നെ............

2012 ഫെബ്രുവരി 15, ബുധനാഴ്‌ച

പ്രിത്വിരാജിനെ പ്രണയിച്ച പെണ്‍കുട്ടി ........

ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവന്റെ മുഖത്തും പ്രകടമായിരുന്നു. ഇനിയിപ്പോ രണ്ടു പേര്‍ക്കും മാത്രമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ആവാം , കാരണവരില്‍ ഒരാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ , അവരുടെ ഹൃദയമിടിപ്പ്‌ ഒന്ന് കൂടി വര്‍ധിച്ചു. രണ്ടു പേരും മാത്രമായപ്പോള്‍ ശബ്ദത്തേക്കാള്‍ നിശബ്ദതയാണ് ബാക്കിയുണ്ടായത്. എങ്കിലും അവന്‍ പതിയെ ചോദിച്ചു, സത്യം പറയണം കുട്ടിക്ക് ആരോടെങ്കിലും പ്രണയം ഉണ്ടോ?. അത് കേട്ട് അവള്‍ വിയര്‍ക്കാന്‍ തുടങ്ങി. അത് കണ്ടു അവന്റെ ആകാംഷ വര്‍ധിച്ചു . ധൈര്യമായി പറഞ്ഞോളു ഒരു കുഴപ്പവും ഇല്ല, പറയാതെ ഇരുന്നാലാണ് കൂടുതല്‍ പ്രശനം , അവന്റെ വാക്കുകള്‍ കേട്ട് അവള്‍ പറഞ്ഞു , അതെ ഒരാളെ എനിക്കിഷ്ട്ടമാണ് . അപ്പോള്‍ അവന്‍ പറഞ്ഞു , ഞാന്‍ എന്തെങ്കിലും കാരണം പറഞ്ഞു ഇതില്‍ നിന്ന് ഒഴിയാം , കുട്ടി പതിയെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കി ആ ചെറുപ്പക്കാരനെ തന്നെ വിവാഹം കഴിക്കണം. അപ്പോള്‍ അവള്‍ മറുപടിയായി പറഞ്ഞു ഇനി ആ വിവാഹം നടക്കില്ല അയാളുടെ വിവാഹം കഴിഞ്ഞു. അവന്‍ ആകാംഷയോടെ ചോദിച്ചു എന്തെ നിങ്ങളുടെ വിവാഹം നടന്നില്ല അയാള്‍ എന്തെ ഇങ്ങനെ പെരുമാറി . ഇല്ല ഞാന്‍ പ്രണയിക്കുന്ന കാര്യം അയാള്‍ക്ക് അറിയില്ലായിരുന്നു. അത് കേട്ട് അവന്‍ അമ്പരന്നു പിന്നെ ചോദിച്ചു ആട്ടെ ആരാ ആ കക്ഷി . അത് പിന്നെ നമ്മുടെ പ്രിത്വിരാജ് , വിക്കി വിക്കി അവള്‍ പറഞ്ഞു ഒപ്പിച്ചു. അവളുടെ അന്നേരത്തെ ഭാവം കണ്ടു അവന്‍ പൊട്ടിച്ചിരിച്ചു . അത് കണ്ടു അവളും പൊട്ടിച്ചിരിച്ചു. അവരുടെ ചിരിയുടെ അലകള്‍ അങ്ങ് പൂമുഖത് എത്തിയപ്പോള്‍ കാരണവര്‍ വീണ്ടും പറഞ്ഞു, കുട്ടികള്‍ക്ക് തമ്മില്‍ ഇഷ്ട്ടമായി എന്നാ തോന്നണേ എങ്കി പിന്നെ നാള് കുറിക്കാമല്ലോ, അത് കേട്ട് ബാക്കിയുള്ളവരും പൊട്ടിച്ചിരിച്ചു............

2012 ഫെബ്രുവരി 10, വെള്ളിയാഴ്‌ച

ഹാര്‍ട്ട്‌ ട്രാന്‍സ്പ്ലാന്ടഷന്‍.........

പ്രണയ ദിനത്തില്‍ തന്റെ പ്രണയിനിക്ക് സമ്മാനിച്ച സ്വന്തം ഹൃദയ രക്തം കൊണ്ട് ചുവപ്പിച്ച ചെമ്പനീര്‍ പൂവ് മറ്റൊരു പെണ്‍കുട്ടിയുടെ കൈകളില്‍ ഇരിക്കുന്നത് കണ്ടു അയാള്‍ക്ക് അത്ഭുതം തോന്നി. കുട്ടീ നിനക്ക് ഈ ചെമ്പനീര്‍ പൂവ് എവിടെ നിന്ന് കിട്ടി - അയാള്‍ ചോദിച്ചു. എനിക്ക് ഇത് എന്റെ കാമുകന്‍ സമ്മാനിച്ചതാണ്‌ അവള്‍ പറഞ്ഞു. നിന്റെ കാമുകനോ അയാള്‍ക്ക് ഇത് എവിടെ നിന്ന് കിട്ടി, ഇത് എന്റെ ഹൃദയമാണ് ഇത് ഒരിക്കലും അയാളുടേത് ആവില്ല , അയാള്‍ ഗദ്ഗദ കണ്ടനായി . നിങ്ങള്ക്ക് തെറ്റി ഇത് എന്റെ പ്രിയതമന്‍ എനിക്കായി മാത്രം കൊണ്ട് വന്നതാണ്‌ , സംശയം ഉണ്ടെങ്കില്‍ അയാളോട് ചോദിച്ചു നോക്ക്. പിന്നെ അയാള്‍ തര്‍ക്കത്തിന് നിന്നില്ല , ഒടുവില്‍ അയാള്‍ ആ പെണ്‍കുട്ടിയുടെ കാമുകനെ കണ്ടെത്തി, എന്നിട്ട് ചോദിചു നിങ്ങള്ക്ക് ആ ചെമ്പനീര്‍ പൂവ് എവിടെ നിന്ന് കിട്ടി?. അപ്പോള്‍ പെണ്‍കുട്ടിയുടെ കാമുകന്‍ പറഞ്ഞു, ഓ ആ ചെമ്പനീര്‍ പൂവോ, അത് എനിക്ക് എന്റെ പ്രേമിക്കുന്നവള്‍ സമ്മാനിച്ചതാണ്‌, അത് ഞാന്‍ എന്റെ കാമുകിക്ക് സമ്മാനിച്ച്‌. ഇപ്പോള്‍ അയാള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി. താന്‍ കൊടുത്ത തന്റെ ഹൃദയമാകുന്ന പനിനീര്‍ പൂവ് അവള്‍ മറ്റൊരാള്‍ക്ക്‌ കൊടുത്തു, അയാള്‍ അത് വേറെ ഒരു പെണ്‍കുട്ടിക്ക് കൊടുത്തു. ഇല്ല എന്റെ ഹൃദയത്തെ ഇങ്ങനെ തട്ടിക്കളിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. എത്രയും വേഗം എന്റെ ഹൃദയം എനിക്ക് സ്വന്തമാക്കണം. അയാള്‍ ചെപനീര്‍ പൂവുമായി നിന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് ഓടി. അവളുടെ അടുത്ത് എത്തിയപ്പോള്‍ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു. ആ പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും ചെപനീര്‍ പൂവ് വാങ്ങി മറ്റൊരു യുവാവ്‌ ബൈക്ക് ഓടിച്ചു ദൂരേക്ക് പോയി.....

മറ്റൊരു പ്രണയ ദിനം കൂടി ആഗതമായിരിക്കുന്നു. ഇന്ന് പ്രണയം കച്ചവട വല്ക്കരിക്കപ്പെടുകയും , പ്രാക്റ്റിക്കല്‍ എന്നാ ലേബലില്‍ പ്രണയത്തെ തളച്ചിടുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥ പ്രണയത്തിന്റെ പ്രസക്തി തന്നെ നഷ്ട്ടം ആയിരിക്കുന്നു. എങ്കിലും ആത്മര്തമായ പ്രണയങ്ങള്‍ എല്ലാ കാലത്തും ഉണ്ടാവും , കാരണം ഒരു ചെമ്പനീര്‍ പൂവ് വിരിയും പോലെ മനോഹരമാണ് പ്രണയം.... ഹൃദയം നിറഞ്ഞ പ്രണയ ദിന ആശംസകള്‍.................

2012 ഫെബ്രുവരി 3, വെള്ളിയാഴ്‌ച

പുതുവസന്തം...........

മലയാള സിനിമയില്‍ മറ്റൊരു പുതുവസന്തം . ഈ ആഴ്ച പുറത്തു വരുന്ന സെക്കന്റ്‌ ഷോ , ഞാനും എന്റെ ഫാമിലിയും എന്നീ ചിത്രങ്ങളിലൂടെ കാമറക്കു മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങള്‍ തുടക്കം കുറിക്കുകയാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച സെക്കന്റ്‌ ഷോ പുതുമുകങ്ങളുടെ ഒരു കൂട്ടായ്മ തന്നെയാണ്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ മകന്‍ ദുല്കര്‍ സല്‍മാന്‍ ഈ ചിത്രത്തിലൂടെ തന്റെ സാന്നിധ്യം അറിയിക്കുകയാണ്. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ മുഖമായ ശ്രീ മമ്മൂടിയുടെ പിന്തുടര്‍ച്ച ദുല്കരിലൂടെ മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. ശ്രദ്ധാപൂര്‍വ്വം മുന്നോട്ടുപോയാല്‍ ദുല്കരിനു മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്കാന്‍ സാധിക്കും. പുതുമുഖങ്ങളുടെ ഈ ഒത്തുചേരല്‍ മലയാള സിനിമയ്ക്ക്‌ ഒട്ടേറെ താരങ്ങളെയും, സാങ്കേതിക പ്രവര്‍ത്തകരെയും സംഭാവന ചെയ്യുന്നു എന്നത് സന്തോഷകരമാണ്. ഇവരുടെ സംരഭത്തിനു പ്രേക്ഷകരുടെ പിന്തുണ തീര്‍ച്ചയായും ഉണ്ടാകും. അതുപോലെ തന്നെയാണ് ഞാനും എന്റെ ഫാമിലിയും എന്നാ ചിത്രവും. മലയാളി പ്രേക്ഷക മനസ്സുകളില്‍ നിന്നും ഒരിക്കലും പൈതോഴിയാത്ത മനോഹരമായ കഥകള്‍ സമ്മാനിച്ച ശ്രീ കെ.കെ. രാജീവിന്റെ ആദ്യ സിനിമ സംരഭമാണ് ഞാനും എന്റെ ഫാമിലിയും . കഥയിലെ രാജകുമാരി വരെ എത്തി നില്‍ക്കുന്ന പരമ്പരകളിലൂടെ മലയാളി കുടുംബങ്ങളുടെ സ്വന്തമായ ശ്രീ രാജീവിന്റെ ചിത്രം പേര് സൂചിപ്പിക്കും പോലെ തന്നെ മറ്റൊരുകുടുംബ കഥയാണ്. ജയറാം, മമത , മനോജ്‌ കെ ജയന്‍ , മൈഥിലി, മല്ലികസുകുമാരന്‍ തുടങിയ പ്രഗല്‍ഭ താരങ്ങള്‍ അണിനിരക്കുന്ന ഞാനും എന്റെ ഫാമിലിയും വിജയചിത്രമാക്കും എന്നത് ഉറപ്പാണ്‌. ശ്രീ എം. ജി . ശ്രീകുമാറിന്റെ ഹൃദ്യമായ സംഗീതവും ചിത്രത്തിന് മുതല്‍കൂട്ടാണ്. ഈ രണ്ടു ചിത്രങ്ങളും വിജയിക്കട്ടെ. രണ്ടു സംവിധായകരും , ദുല്കര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും, സാങ്കേതിക പ്രവര്‍ത്തകരും ഇനിയും ഒത്തിരി ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു.......

2012 ജനുവരി 30, തിങ്കളാഴ്‌ച

റിപ്പോര്‍ട്ടര്‍............

സെന്‍സേഷനല്‍ ന്യൂസ്‌ കണ്ടെത്തുന്നതിന്റെ സമ്മര്‍ദം താങ്ങനാകാതെ സ്വന്തം ചരമക്കുറിപ്പ് സീല്‍ ചെയ്താ കവര്‍ ന്യൂസ്‌ ഡെസ്കില്‍ ഏല്‍പ്പിച്ചിട്ട് ആരുമറിയാത്ത വാര്‍ത്തകളുടെ അനന്തതയിലേക്ക് അയാള്‍ നടന്നു മറഞ്ഞു.........

2012 ജനുവരി 26, വ്യാഴാഴ്‌ച

പ്രണയത്തിന്റെ കുളിരുമായി കാസനോവ...........

പ്രണയത്തിന്റെ കുളിരുമായി കാസനോവ എത്തി. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവു കൂടിയ ചിത്രമായ കാസനോവ , മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുന്ന ചിത്രമായി മാറുന്നു. ശ്രീ റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്തു മലയാളത്തിന്റെ മഹാനടനായ ശ്രീ മോഹന്‍ലാല്‍ നായകനായ കാസനോവ പ്രേക്ഷകര്‍ ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുക്കുന്നു. പ്രണയത്തിന്റെ ആര്‍ദ്ര ഭാവങ്ങളുമായി ശ്രീ മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രേക്ഷക ഹൃദയങ്ങളും പ്രണയതുരമാകുന്നു . ലോകം ഉണ്ടായ നാള്‍ മുതല്‍ പ്രണയത്തിനു നിര്‍വ്വചനങ്ങള്‍ നല്‍കുന്നു എങ്കിലും എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറം നില്‍ക്കുന്ന പ്രണയം . പ്രണയത്തിന്റെ മറ്റൊരു അര്‍ത്ഥ തലം തേടുകയാണ് കാസനോവ. ബോബി - സഞ്ജയ്‌ ടീമിന്റെ ശക്തമായ തിരക്കഥ ചിത്രത്തിന് മുതല്‍കൂട്ടാണ്. അനശ്വരനായ ശ്രീ ഗിരീഷ്‌ പുത്തഞ്ചേരി, റോഷന്‍ ആണ്ട്രൂസ്, ഗൌരി ലക്ഷ്മി , ശരത് വയലാര്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ നല്‍കിയ സംഗീതം ഹൃദ്യമാണ്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവു കൂടിയ ചിത്രമായ കാസനോവ മികച്ച വിജയം നേടുമ്പോള്‍ അത് മലയാള സിനിമ വ്യവസ്സയത്തിനു പുത്തന്‍ ഉണര്‍വ്വ് നല്‍കുകയാണ്. ഒരു ചിത്രം ഏറ്റവും ചെലവു കൂടിയ ചിത്രം ആകുമ്പോള്‍ അതിനു തക്ക വണ്ണം സാങ്കേതികവും, കലാപരവുമായ സവിശേഷതകളും, ഔന്നത്യവും പുലര്‍ത്താന്‍ സാധിക്കണം. ഇത്തരത്തില്‍ സാങ്കേതികവും, കലാപരവുമായ സവിശേഷതയും, ഔന്ന്യത്യവും ചിത്രത്തില്‍ ഉടനീളം കാത്തു സൂക്ഷിക്കാന്‍ കസനോവയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു എന്നതാണ് മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവു കൂടിയ ചിത്രം എന്നാ ബഹുമതിക്ക് ഒപ്പം മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രം എന്നാ ബഹുമതിക്കും കസനോവയെ പ്രാപ്തമാക്കുന്നത്. മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ കാസനോവ പോലെ മനോഹരമായ ചിത്രം സമ്മാനിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.........

2012 ജനുവരി 19, വ്യാഴാഴ്‌ച

നമുക്കും ജയിക്കാം , പക്ഷെ വേണ്ടത്...........

ഇന്ത്യയില്‍ നന്നായി കളിക്കുകയും, വിദേശത്ത് അതി ദയനീയമായി പരാജയപ്പെടുകയും ചെയ്യുക , കാലങ്ങളായി ഇന്ത്യന്‍ ക്രിക്കെട്ടു നേരിടുന്ന പ്രശ്നമാണ്. ഇന്ത്യയില്‍ വിജയം നേടിയ ടീമിനെ ഒന്നടങ്കം പ്രശംസിക്കുകയും അതെ ടീം വിദേശത്ത് പരാജയപ്പെടുമ്പോള്‍ വിമര്‍ശനങ്ങള്‍ ചൊരിയുക, ടീമിലെ ഒന്ന് രണ്ടു താരങ്ങളെ പുറത്താക്കുക, പുതിയ ടീമിനെ പ്രഖ്യാപിക്കുക , പുതിയ ടീം ഇന്ത്യയില്‍ വിജയം നേടും, പ്രശംസ, അതെ പുതിയ ടീമും വിദേശത്ത് പരാജയപ്പെടുക, വീണ്ടും വിമര്‍ശനം , അഴിച്ചു പണി . ഇന്ത്യ ക്രിക്കെട്ടു കളി തുടങ്ങിയ കാലം മുതല്‍ ഇതാണ് സംഭവിക്കുന്നത്‌. എന്നാല്‍ പ്രായോഗികമായ നടപടികള്‍ ആരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നില്ല. നമുക്കും വിദേശത്ത് ജയിക്കാം പക്ഷെ അതിനായി ആദ്യം ചെയ്യേണ്ടത് വിദേശ രാജ്യങ്ങളിലേത് പോലെയുള്ള പിച്ചുകള്‍ ഒരുക്കുകയാണ് ആദ്യം വേണ്ടത്. നമ്മള്‍ തല്ക്കാല ലാഭത്തിനായി സ്പിന്നിനു അനുകൂലമായ പിച്ചുകളാണ് എന്നും ഒരുക്കിയിട്ടുള്ളത്. ഇവിടുത്തെ ചെറുപ്പക്കാര്‍ അത്തരം പിച്ചുകളില്‍ ആണ് കളിച്ചു വളരുന്നത്‌. വിദേശത്ത് ചെല്ലുമ്പോള്‍ തീര്‍ത്തും വിഭിന്നമായ സാഹചര്യങ്ങളില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനും കഴിയുന്നില്ല. എല്ലാ രാജ്യങ്ങളും അവര്‍ക്ക് അനുകൂലമായ പിച്ചുകള്‍ ഒരുക്കുമെങ്കിലും അവരൊന്നും മറ്റു രാജ്യങ്ങളില്‍ പോയി സമ്പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങുന്നില്ല, കാരണം അവര്‍ കളിച്ചു വളര്‍ന്ന പിച്ചുകളുടെ പ്രതേകതയാണ്‌. വിദേശത്ത് ഉള്ള പിച്ചുകള്‍ പോലെ ഇന്ത്യയിലും പിച്ചുകള്‍ ഉണ്ടാക്കുകയും, ക്ലബ്‌ ക്രിക്കെട്ടു, രേഞ്ഞിട്രോഫി തുടങ്ങിയ മത്സരങ്ങള്‍ ഒക്കെ തന്നെയും ഇത്തരം പിച്ചുകളില്‍ നടത്തുകയും ചെയ്യുക, വളര്‍ന്നു വരുന്ന തലമുറകള്‍ എങ്കിലും അത്തരം സാഹചര്യങ്ങളില്‍ കളിച്ചു വളരട്ടെ, വിദേശ പര്യടനങ്ങളില്‍ അവര്‍ക്ക് അത് പ്രയോജനപ്പെടുകയും ചെയ്യും. ഇനിയും പരാജയങ്ങള്‍ക്കു റിസര്‍ച്ച് നടത്താതെ ഇത്തരം പ്രായോഗിക നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുക. അല്ലെങ്കില്‍ ഇനിയും ഇത്തരം വിമര്‍ശനങ്ങളും , വിചാരണകളും നമുക്ക് തുടരാം. ഒരു പക്ഷെ വിദേശ പിച്ചുകള്‍ ഇന്ത്യയില്‍ ഒരുക്കുമ്പോള്‍ തുടക്കത്തില്‍ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളിലും നമുക്ക് തിരിച്ചടി നേരിട്ടേക്കാം, പക്ഷെ അത് വഴി പിനീട് നമുക്ക് നമ്മുടെ രാജ്യത്തും വിദേശ രാജ്യങ്ങളിലും നേട്ടം ഉണ്ട്ടാക്കാന്‍ സാധിക്കും. അത് കൊണ്ട് പ്രായോഗിക സമീപനങ്ങള്‍ അതാണ് ഏതൊരു കാര്യത്തിലും നമുക്ക് വേണ്ടത് എന്ന് തിരിച്ചറിയുക, അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ വിജയം നമ്മളെ തേടി എത്തും.പിന്നെ കൂട്ടത്തില്‍ ഒരു കാര്യം കൂടി ഓസ്ട്രലിയയെ പോലെ ഉള്ള ഒരു രാജ്യത്തോട് എന്നും പോരാട്ട വീര്യം കാണിച്ചിട്ടുള്ള പ്രഗല്‍ഭനായ ശ്രീശാന്തിനെ ഈ പര്യടനത്തില്‍ നിന്ന് ഒഴിവാകിയത് നിര്‍ഭാഗ്യകരമായി പോയി , ടീമിനും, രാജ്യത്തിനും...........

2012 ജനുവരി 14, ശനിയാഴ്‌ച

കൊയ്തുകാലം...............

ചേന്നന്റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണിപാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു. കതിരുകള്‍ നിറഞ്ഞു നില്‍ക്കുന്ന പാടം, കൈതയും കാട്ടുചെമ്പും നിറഞ്ഞ പുഴവക്ക്. പുഴയില്‍ തോര്‍ത്ത്‌ മുണ്ട് കൊണ്ട് മീന്‍ പിടിക്കുന്ന കുട്ടികള്‍ , പുഴയുടെ ഇരു വശങ്ങളിലുമായി വിശാലമായ നെല്പാടങ്ങള്‍, കാട്ടു ചെമ്പിന്റെ ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഞ്ഞിന്‍ തുള്ളികള്‍, പുഴയില്‍ ഒളി കണ്ണിട്ടു നോക്കുന്ന മാനത് കണ്ണികള്‍, ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊറ്റികള്‍, കൂട്ടമായി വന്നെത്തുന്ന കുളക്കോഴികള്‍ , തെങ്ങോല തലപ്പുകളില്‍ ഇളകിയാടുന്ന തൂക്കണാം കുരുവി കൂട്ടം,നെല്‍കതിരുകള്‍ കൊത്തി പറക്കുന്ന പനംതത്തകള്‍ , കൊയ്തു കഴിഞ്ഞ പാടങ്ങളില്‍ മേയുന്ന കാലിക്കൂട്ടം ,അവയ്ക്ക് മുകളില്‍ സൌജന്യ സവാരി നടത്തുന്ന ഇരട്ട വാലനും, കൊറ്റികളും, പുഴയുടെ ഓരത്ത് കുളിക്കുകയും, തുണി അലകകുകയും ചെയ്യുന്ന പെണ്‍കൊടികള്‍ , തലയില്‍ കറ്റകളുമായി പോകുമ്പോഴും അവരെ ഒളികണ്ണിട്ടു നോക്കുന്ന പണിക്കാര്‍, അവരുടെ വല്ലാത്ത നോട്ടം കാണുമ്പോള്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കൊഞ്ഞനം കാട്ടുന്ന പെണ്‍കൊടികള്‍. തൊപ്പി പാളയും വച്ച് പൊരി വെയിലില്‍ പോന്നു വിളയിക്കുന്ന കര്‍ഷകര്‍, വയല്‍ വരമ്പില്‍ അവര്‍ക്കുള്ള കഞ്ഞിയുമായി നില്‍ക്കുന്ന സ്ത്രീകളും, കുട്ടികളും. വരമ്പത്ത് ഇരുന്നു കഞ്ഞി കുടിക്കുന്നവര്‍ , കുറച്ചു കൂടി കഞ്ഞി ഒഴിക്കട്ടെ എന്ന് സ്നേഹത്തോടെ ചോദിക്കുന്ന പെണ്ണുങ്ങള്‍....... ചേന്നനും അവരില്‍ ഒരാളാണ് . പാടവും പുഴയോരവും ആത്മാവിന്റെ അംശങ്ങളായി മാത്രം കാണുന്ന സാത്വികന്‍ . ഇപ്പോള്‍ തീരെ അവശനാണ്. എന്നാലും സ്വപ്നങ്ങളില്‍ ആവണി പാടവും , കാതുകളില്‍ തേക്ക്‌ പാട്ടിന്റെ ഇരടികളും മാത്രം. പെട്ടെന്നാണ് വെളിപാട് ഉണ്ടായത് പോലെ ചേന്നന്‍ ചാടി എഴുന്നേറ്റത്. പ്രായത്തിന്റെ അവശത തളര്തുമ്പോഴും എവിടെ നിന്നോ പകര്‍ന്നു കിട്ടിയ ഊര്‍ജ്ജവുമായി മേല്‍കൂരയില്‍ തിരുകി വച്ചിരുന്ന കൊയ്തു അരിവാള്‍ ഊരിയെടുത്തു. എന്തോ നിശ്ചയിച്ചു ഉറപ്പിച്ചത് പോലെ ആവണി പാടത്തേക്കു നടന്നു .വഴിയില്‍ കണ്ടവര്‍ ഒന്നും ചേന്നനെ തടഞ്ഞില്ല. അവര്‍ ഓരോരുത്തരും ബഹുമാനത്തോടെ ചെന്ന്നു വഴി മാറിക്കൊടുത്തു. കാരണം ഇത് ആദ്യമായല്ല ചേന്നന്‍ ഇങ്ങനെ ചെയ്യുന്നത്. വഴിയില്‍ കണ്ടവരെ ഒന്നും ശ്രദ്ധിക്കാതെ ചേന്നന്‍ ആവണി പാടത് എത്തി. കൊയ്തു അരിവാളുമായി ചേന്നന്‍ പാടത്തേക്കു ഇറങ്ങി , നെല്‍ക്കതിരുകള്‍ കൊയ്യാനായി അരിവാള്‍ നീട്ടി, പെട്ടെന്ന് സ്വബോധം തിരിച്ചു കിട്ടിയത് പോലെ ചേന്നന്‍ കാലുകള്‍ പുറകോട്ടു വച്ചു. യാദാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ചേന്നന്റെ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഒഴുകാന്‍ തുടങ്ങി. തന്റെ മുന്നില്‍ ആവണി പാടം ഇല്ല പകരം നിര നിര ആയി വാനോളം ഉയര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റുകള്‍ .തന്റെ കൈയില്‍ ഇരിക്കുന്ന തുരുമ്പ് പിടിച്ച കൊയ്തു അരിവാളിലെക്കും മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റുകളിലും മാറിമാറി നോക്കി നെടുവീര്‍പ്പിട്ടു.പിന്നെ പതുക്കെ തന്റെ കുടിലിലേക്ക് മടക്ക യാത്റ. കുടിലില് തിരിച്ചു എത്തിയ ചേന്നന്‍ തുരുമ്പ് പിടിച്ച അരിവാള്‍ വളരെ ഭദ്രമായി മേല്‍കൂരയില്‍ തിരുകി വച്ചു കാരണം സ്വബോധം നഷ്ട്ടമാകുന്ന സമയങ്ങളില്‍ ആ കൊയ്തു അരിവാള്‍ വീണ്ടും താന്‍ തേടുമെന്ന് ചെന്ന്നു അറിയാം......... എന്തെന്നാല്‍ ചേന്നന്റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണി പാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു.............

2012 ജനുവരി 4, ബുധനാഴ്‌ച

ഓര്‍കൂട്ട് ഒരു സ്വപ്നകൂട്ടു..............

ഒരു പുതുവര്‍ഷം കൂടി ആഗതമായിരിക്കുന്നു. ഈ വര്‍ഷത്തെ ആദ്യ പോസ്റ്റ്‌ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപനങ്ങല്ക് പ്രോത്സാഹനവും പിന്തുണയും നല്കുന്നതാകട്ടെ. മലയാള സിനിമയുടെ വെള്ളിത്തിര പുതുവര്‍ഷത്തിലെ ആദ്യ ചിത്രത്തെ വരവേല്‍ക്കുന്നു, ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കുട്ടു. തലക്കെട്ടില്‍ പറഞ്ഞത് പോലെ ഇത് ഒരു കൂട്ടം യുവാക്കളുടെ സ്വപനങ്ങളുടെ കൂട്ട് തന്നെയാണ്. നന്മ നിറഞ്ഞ ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. വലിയ ബഹളങ്ങളില്ലാതെ എത്തുന്ന ഈ കൊച്ചു ചിത്രം അതിന്റെ നന്മയില്‍ ഊന്നിയ സന്ദേശം കൊണ്ട് തന്നെ തികച്ചും പ്രോത്സാഹനം അര്‍ഹിക്കുന്നു. ഇന്നത്തെ കൌമാരവും, യുവത്വവും തിരിച്ചറിയപ്പെടാതെ പോകുന്ന നന്മകളിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുന്ന ചിത്രം വിജയിപ്പിക്കേണ്ട ബാധ്യത മലയാളി പ്രേക്ഷകര്‍ക്കുണ്ട്‌. ഒരു ചിത്രം അതിന്റെ ചട്ടക്കൂട് എത്ര വലുതായാലും, ചെറുതായാലും അവ സമൂഹത്തിനു നല്‍കുന്ന നന്മയുടെ സന്ദേശമാണ് ആ ചിത്രത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത്, അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഓര്‍ക്കുട്ട്ടു എന്നാ ചിത്രം മൂല്യം ഉള്ള ചിത്രം തന്നെയാണ്. മനോജ്‌, വിനോദ് സംവിധാനം ചെയ്താ ഈ ചിത്രത്തില്‍ റഫീക്ക് അഹമ്മദു എഴുതി ലീല ഗിരിഷ് കുട്ടന്‍ സംഗീതം പകര്‍ന്ന മനോഹരമായ ഗാനങ്ങളും ഉണ്ട്. വിഷ്ണു, വിനു, ജോ , ബെന്‍ എന്നീ യുവതാരങ്ങള്‍ ചലച്ചിത്രലോകതെക്ക് പിച്ച വയ്ക്കുന്ന ഈ ചിത്രത്തില്‍ റീമ കല്ലിങ്ങളും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നു. ഇത്തരം നന്മ നിറഞ്ഞ ചിത്രങ്ങള്‍ വിജയിക്കട്ടെ. അതിലൂടെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ.. ഓര്‍ക്കുട്ട് ഓര്‍മ്മക്കൂട്ട് മാത്രമല്ല പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ , നന്മയുടെ, സ്നേഹത്തിനെ കൂട്ട് തന്നെയാണ്.........

2011 ഡിസംബർ 21, ബുധനാഴ്‌ച

പ്രതീക്ഷയോടെ............................

പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മറ്റൊരു പുതുവര്‍ഷം കൂടി ആഗതമായി. ദിനരാത്രങ്ങളുടെ അവര്തനങ്ങള്‍ക്ക് അപ്പുറം ഓരോ നവവത്സരവും നമുക്ക് ആത്മ പരിശോധനയുടെ കാലം കൂടിയാണ്. അനന്തമായ ഈ ജീവിത യാത്രയില്‍ ഒരു നിമിഷം ഒന്ന് നില്‍ക്കുവാനും പിന്നിട്ട വഴിയിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിനും , മുന്നോട്ടുള്ള പാത ഏതെന്നു വിലയിരുത്തുന്നതിനും ഓരോ പുതു വല്സരവും നമുക്ക് അവസ്സരം ഒരുക്കുന്നു. ആശങ്കകളും, ആകുലതകളും വീഴ്ചകളും നിറഞ്ഞ ഈ യാത്രയില്‍ ശുഭ പ്രതീക്ഷയോടെ മുന്നോട്ടു പോകാന്‍ ഓരോ പുതു വര്‍ഷവും നമുക്ക് കരുത്ത് പകരുന്നു. പിന്നിട്ട വര്‍ഷങ്ങള്‍ പുതു വര്‍ഷങ്ങള്‍ക്കു ബാധ്യത നല്‍കി കൊണ്ടാണ് പലപ്പോഴും കടന്നു പോകുന്നത്. ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ തുടങ്ങി സ്ഥിരം ബാധ്യതകള്‍ക്ക് പുറമേ പുതിയ വര്‍ഷത്തിനു ഒട്ടേറെ ബാധ്യതകള്‍ ഏറ്റെടുക്കാനുണ്ട്. അഴിമതി, ദേശിയ പാത വികസ്സനം ഉള്‍പ്പെടെയുള്ള റോഡു വികസ്സനങ്ങള്‍, തീവണ്ടി യാത്രയിലും മറ്റും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കല്‍, വിദ്യാര്‍ഥികളുടെ വാഹനങ്ങളുടെ സുരക്ഷ, തുടങ്ങി ഈ വര്ഷം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും എന്നാല്‍ പരിഹാരമാകാതെ അനന്തമായി നീളുന്നതുമായ ഒട്ടനവധി പ്രശ്നങ്ങള്‍ പുതുവര്‍ഷത്തിന്റെ ചുമലില്‍ എല്പ്പിച്ചാണ് പോയ വര്ഷം പടിയിറങ്ങുന്നത്. അതില്‍ ഏറ്റവും ഒടുവിലതെതും തികച്ചും സങ്കീര്ന്നവുമായ മുല്ലപ്പെരിയാര്‍. പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം പടി വാതില്‍ക്കല്‍ എത്തുമ്പോഴും ആശങ്കകളുടെ ഭാരം വര്‍ധിക്കുന്നു. എങ്കിലും നമുക്ക് പ്രതീക്ഷിക്കാം, പരസ്പര സ്നേഹത്തില്‍ , സഹിഷ്ണുതയില്‍ അലിഞ്ഞു തീരാത്ത ഒരു പ്രശ്നവും ലോകത്തില്‍ ഇല്ല. ഒരിക്കലും ഉറവ വറ്റാത്ത സ്നേഹം തന്നെയാണ് ഈ ലോകത്തിന്റെ നിലനില്പിന് ആധാരം. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും സ്നേഹത്തിന്റെ കാണാച്ചരടുകള്‍ കൊണ്ട് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് , നവവത്സര ആശംസകള്‍............................

2011 ഡിസംബർ 15, വ്യാഴാഴ്‌ച

മഹാനടന്മാര്‍ മുഖാമുഖം.................

ഏറെ നാളുകളായി മലയാളി സിനിമ പ്രേക്ഷകര്‍ കാത്തിരുന്ന രണ്ടു ചിത്രങ്ങള്‍ എത്തുന്നു. മലയാള സിനിമയിലെ മഹാനടന്മാര്‍ വീണ്ടും മുഖാമുഖം എത്തുന്ന ഉത്സവ നാളുകള്‍ക്ക് തുടക്കമാവുന്നു. സമരങ്ങളുടെ ആലസ്യത്തില്‍ നിന്നും പതിയെ ഉണരുന്ന മലയാള സിനിമയ്ക്ക്‌ പുതിയൊരു ഊര്‍ജ്ജം കൂടി വീണ്ടു കിട്ടുന്നു. ശ്രീ പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ അറബിയും ഒട്ടകവും പിന്നെ മാധവന്‍ നായരും, ശ്രീ ഷാഫി - മമ്മൂട്ടി ടീമിന്റെ വെനിസിലെ വ്യാപാരിയും തെയെട്ടെരുകളിലേക്ക് . ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ ഹിറ്റ്‌ കൂട്ടുകെട്ട് - ശ്രീ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍- ഒത്തു ചേരുമ്പോള്‍ , പ്രേക്ഷകര്‍ അവേശതിമിര്‍പ്പിലാണ്. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ കൂട്ടുകെട്ട് ഒരിക്കല്‍ക്കൂടി സംഭവിക്കുമ്പോള്‍ അത് ഹിറ്റുകളുടെ തുടര്‍ച്ച തന്നെ ആകും. അതുപോലെ ശ്രീ ഷാഫി - മമ്മൂട്ടി ടീമിന്റെ വെനിസിലെ വ്യാപാരിയും പ്രേക്ഷകര്‍ക്ക്‌ മറ്റൊരു വിരുന്നു തന്നെ ആകും. ഈ ഹിറ്റ് കൂട്ട് കെട്ടില്‍ നിന്നും ഉറപ്പായും മറ്റൊരു ഹിറ്റ് തന്നെയാകും വെനിസിലെ വ്യാപാരി. മലയാള സിനിമയുടെ അഭിമാനമായ ഈ രണ്ടു മഹാനടന്മാരുടെ ചിത്രങ്ങള്‍ ഈ ക്രിസ്തുമസ് - ന്യൂ ഇയര്‍ ഉത്സവങ്ങള്‍ക്ക് കൂടുതല്‍ ശോഭ പകരുക തെന്നെ ചെയ്യും. എക്കാലവും മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് താങ്ങായും, തണലായും നില കൊള്ളുന്ന ഈ രണ്ടു മഹാ നടന്മാരുടെ ചിത്രങ്ങളുടെ വിജയം മലയാള സിനിമ വ്യവസായത്തിന് കൂടുതല്‍ കറുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ രണ്ടു ചിത്രങ്ങളും മികച്ച വിജയം നേടട്ടെ എന്ന് ആശംസിക്കുന്നു...........

2011 ഡിസംബർ 11, ഞായറാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2o11

മറ്റൊരു അവാര്‍ഡു കാലം കൂടി വരുകയായി. കഴിഞ്ഞ വര്ഷം സ്നേഹഗീതം ജനപക്ഷം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് പോലെ ഈ വര്‍ഷവും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയാണ്. വിശകലനങ്ങളുടെയും, കൂട്ടായ ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിഗമങ്ങള്‍ ആണ് ജനപക്ഷം സമര്‍പ്പിക്കുന്നത്. അവാര്‍ഡുകള്‍ അത് ഏതു കോണില്‍ നിന്നായാലും അര്‍ഹമായ കൈകളില്‍ തന്നെ എത്തിപ്പെടെണ്ടാതാണ് എന്നാ പ്രാര്‍ഥനയോടെ.......

മികച്ച ചിത്രം - ഉറുമി

മികച്ച സംവിധായകന്‍ - രഞ്ജിത്ത് (ഇന്ത്യന്‍ റുപീ )

മികച്ച തിരക്കഥ - ശങ്കര്‍ രാമകൃഷ്ണന്‍ ( ഉറുമി )

മികച്ച നടന്‍ - പ്രിത്വിരാജ് ( ഉറുമി, ഇന്ത്യന്‍ റുപീ, മാണിക്യകല്ല്‌ )

മികച്ച നടി - കാവ്യ മാധവന്‍ ( ഭക്ത ജനങളുടെ ശ്രദ്ധക്ക് )

മികച്ച രണ്ടാമത്തെ നടന്‍ - ജയസൂര്യ ( ബുട്ടിഫുല്‍ , ശങ്കരനും മോഹനും, ജനപ്രിയന്‍ )

മികച്ച രണ്ടാമത്തെ നടി - സംവൃത ( സ്വപ്ന സഞ്ചാരി, മാണിക്യ കല്ല്‌ )

മികച്ച സഹ നടന്‍ - തിലകന്‍ ( ഇന്ത്യന്‍ റുപീ )

മികച്ച സഹ നടി - ജയപ്രദ (പ്രണയം )

മികച്ച സ്വഭാവ നടന്‍ - ജഗതി ശ്രീകുമാര്‍ ( ഉറുമി, ഇന്ത്യന്‍ റുപീ )

മികച്ച സ്വഭാവ നടി - ഷീല ( സ്നേഹ വീട് )

മികച്ച ഗാനം - പോകയായി വിരുന്നു കാരി (ഇന്ത്യന്‍ റുപീ )

ജനപ്രിയ ഗാനം - ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന ( ഉറുമി)

മികച്ച ഗാന രചന - മുല്ലനേഴി ( ഈ പുഴയും - ഇന്ത്യന്‍ റുപീ )

മികച്ച സംഗീത സംവിധായകന്‍ - ദീപക് ദേവ് (ഉറുമി)

മികച്ച ഗായകന്‍ - മധു ബാലകൃഷ്ണന്‍ (യാത്ര പോകുന്നു - സ്വപ്ന സഞ്ചാരി )

മികച്ച ഗായിക - മഞ്ജരി ( ചിമ്മി ചിമ്മി - ഉറുമി )

മികച്ച ഹാസ്യ താരം - സുരാജ് വെഞ്ഞരമൂട് (തേജ ഭായി ആന്‍ഡ്‌ ഫാമിലി )

മികച്ച പുതുമുഖ സംവിധായകന്‍ - മാധവ് രാംദാസ് (മേല്‍വിലാസം )

ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം - മാണിക്യ കല്ല്‌

ജനപ്രിയ താരം - സലിം കുമാര്‍

മികച്ച പുതുമുഖം - ഉണ്ണി മുകുന്ദന്‍ ( ബോംബെ മാര്‍ച്ച്‌ )

മികച്ച ചായഗ്രഹകാന്‍ - സന്തോഷ്‌ ശിവന്‍ (ഉറുമി)

മികച്ച എഡിറ്റൊര്‍ - വിജയ്‌ ശങ്കര്‍ ( ഇന്ത്യന്‍ റുപീ)

അവാര്‍ഡുകള്‍ പ്രോത്സാഹനമാണ് ഒപ്പം കഠിന പ്രയത്നത്തിന്റെ ഫലവും , സ്നേഹഗീതം ജനപക്ഷം അവാര്‍ഡുകള്‍ ലഭിച്ച എല്ലാ കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍..........

2011 നവംബർ 27, ഞായറാഴ്‌ച

ആശങ്കയുടെ വിള്ളലുകള്‍.................

നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള്‍ സൃഷ്ട്ടിചിരിക്കുന്നു. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി അഞ്ചില്‍ ബ്രിടിഷുകാരനായ ജോണ് പെന്നി കികിന്റെ മേല്‍നോട്ടത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്‌. അന്ന് ഡാമിന്റെ കാലപ്പഴക്കം അന്പത് വര്‍ഷമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്ന് മുല്ലപ്പെരിയാര്‍ നൂറ്റി പതിനാറു വര്ഷം പിന്നിട്ടിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഡാമുകള്‍ പോലും അന്‍പതോ, അറുപതോ വര്ഷം മാത്രം നിലനില്‍ക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ ഇന്നും നിലനില്‍ക്കുന്നത് അവിസ്സ്വസ്സനീയമാണ് . കാലാകാലങ്ങളില്‍ ഉണ്ടായ ബലക്ഷയങ്ങള്‍ക്കും, വില്ലലുകള്‍ക്കും ഉപരിയായി തുടര്‍ തുടരെ ഉണ്ടാകുന്ന ഭൂ ചലനങ്ങള്‍ ഡാമിനെ ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ എത്രയും വേഗം പുതിയ ഡാം നിര്മിക്കെണ്ടാതാണ്. ബഹുഭൂരിപക്ഷം വരുന്ന മലയാളികളുടെ ജീവന് ഭീഷണിയായി ഈ പഴയ ദാമിനെ ഇനിയും നിലനിര്‍ത്തുന്നത് ശുദ്ധ അബദ്ധമാണ്. ഇക്കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്. നമ്മുടെ സംസ്ഥാനത്തിന്റെയും, സഹോദരങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. പുതിയ ഡാം പണിയുമ്പോള്‍ നിലവിലുള്ള കരാര്‍ അട്ടിമരിക്കപ്പെടുമോഎന്നതാണ് തമിഴ്നാട്‌ ആശങ്കയോടെ കാണുന്നത്. പുതിയ ഡാം നിലവില്‍ വന്നാലും കരാര്‍ നിലവില്‍ ഉള്ളിടത്തോളം അത് പാലിക്കപ്പെടുമെന്നതും, കേരളത്തിനും, ജനങ്ങള്‍ക്കും ഉണ്ടായിരുക്കുന്ന അരക്ഷിതാവസ്ഥയും തമിഴ്നാടിനെയും, കേന്ദ്രത്തെയും ബോധ്യപ്പെടുത്തി സമവയങ്ങളിലൂടെ എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കേണ്ടതാണ്. സുപ്രീം കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ ആവില്ല എന്ന് പറഞ്ഞു ആര്‍ക്കും ഇതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സാധിക്കുകയില്ല. സുപ്രീം കോടതിയുടെ പരഗനയില്‍ ആണെങ്കില്‍ പോലും അടിയതിരമായ വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാരിനു അധികാരമുണ്ട്‌, ഒരു പക്ഷെ പരിമിത്കള്‍ ഉണ്ടെങ്കില്‍ സുപ്രീം കോടതി തന്നെ എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം ഉണ്ടാക്കട്ടെ. ഒരു ജനതയെ പാടെ തുടച്ചു മാറ്റിയതിനു ശേഷം പ്രശ്ന പരിഹാരം നടത്തിയിട്ട് കാര്യമില്ല. അതിനാല്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളില്‍ കൂടിയും അടിയതിരമായി മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കേണ്ടതാണ്. സമീപ പ്രദേശങ്ങളില്‍ പാര്‍ക്കുന്ന ജനങ്ങള്‍ മാനസ്സികമായി ഏറെ വിഷമതകള്‍ നേരിടുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്, ആശങ്കയും ഭീതിയും കുട്ടികളുടെ മാനസ്സിക നിലയെ തളര്‍ത്തുന്നു എന്നും പഠനങ്ങള്‍ കാണിക്കുന്നു. വളരെ ഗൗരവമുള്ള ഈ വിഷയം എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ഈ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണ്.കക്ഷി രാഷ്ട്രീയ വ്യ്ത്യസ്സമില്ലാതെ നേതാക്കളും ജനങ്ങളും ഈ പ്രശ്നത്തെ ഒരു മനസ്സോടെ സമീപിക്കുന്നത് പ്രതീക്ഷയുനര്തുന്നു. ബഹുമാന്യനായ മന്ത്രി പി. ജെ. ജോസഫു പറഞ്ഞു- മന്ത്രി സ്ഥാനം പോയാലും ഈ പ്രശനത്തില്‍ ഉടന്‍ പരിഹാരം കാണുമെന്നു, ഈ വാക്കുകള്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ നേതാക്കളില്‍ നിന്നും ഇത്തരം ഉറച്ച ശബ്ദം ഉയരട്ടെ, കാരണം ജനപക്ഷത് ആത്മാര്‍ഥമായി നിലകൊള്ളുന്നത് കൊണ്ട് സ്ഥാനമാനങ്ങള്‍ പോയാല്‍ പോകട്ടെ എന്ന് വൈക്കണം എന്തെന്നാല്‍ ജനങ്ങള്‍ക്ക്‌ വേണ്ടി നഷ്ട്ടപ്പെടുതുന്ന സ്ഥാനമാനങ്ങള്‍; ജനങ്ങള്‍ തിരികെ നല്‍കും കാരണം അവരാണ് അന്തിമ വിധി കര്‍ത്താക്കള്‍...........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️