2011 മേയ് 25, ബുധനാഴ്‌ച
കറിവേപ്പിലയുടെ ദുഃഖം ..............
തീന്‍ മേശയ്ക്കു ഇരു പുറവുമായി ഇരിക്കുമ്പോഴും അവരുടെ ഉള്ളില്‍ പ്രണയം മാത്രമായിരുന്നു. ഭക്ഷണത്തിന് ഇടയില്‍ കൈയ്യില്‍ തടഞ്ഞ കറിവേപ്പിലകളെ ഓരോന്നായി അവന്‍ ദൂരേക്ക് എറിയുന്നത് കണ്ടു ആശങ്കയോടെ അവള്‍ അവനെ നോക്കി. അതുകണ്ട് അവന്‍ അവളെ നോക്കി പുഞ്ചിരിച്ചു. അവന്റെ ചിരിയിലെ നിഗൂഡത മനസ്സിലാക്കിയത് പോലെ അവള്‍ ചാടി എഴുന്നേറ്റു. ഒരു കറി വേപ്പില ആകാന്‍ തന്നെ കിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് അവള്‍ പുറത്തേക്കു പാഞ്ഞു പോയി. താനും ഒരു കറി വേപ്പില ആയതു പോലെ അയാള്‍ക്ക് തോന്നി. അന്ന് ആദ്യമായി ഒരു കറി വെപ്പിലയുടെ ദുഃഖം അയാള്‍ക്ക് മനസ്സിലായി............
2011 മേയ് 21, ശനിയാഴ്‌ച
എനിക്ക് ഭയമാകുന്നു.........
കേരളം വീണ്ടും ജാതി വ്യവസ്ഥയുടെ കറുത്ത നാളുകളിലേക്ക് മടങ്ങുകയാണോ ?. സമീപ കാലത്ത് ഉണ്ടായ സംഭവങ്ങള്‍ അത്തരം സൂചനയാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പും, അതിനെ തുടര്‍ന്ന് ഉള്ള സാഹചര്യങ്ങളും ഈ ചിന്തയ്ക്ക് കൂടുതല്‍ ശക്തി നല്‍കുന്നു. രാഷ്ട്രീയ ചിന്തയെക്കളും ഇപ്പോള്‍ ജനങളുടെ മനസ്സില്‍ ജാതി ചിന്തയോ, സാമുദായിക ചിന്തയോ ആണ് കൂടുതലായി കാണുന്നത്. മതം, ജാതി, സമുദായം തുടങ്ങിയ ഒരു വ്യവസ്ഥയില്‍ തന്നെയാണ് എന്നും നാം ജീവിച്ചു പോന്നത്, എങ്കിലും അതിനെക്കാളും ഉയര്‍ന്ന രാഷ്ട്രീയ ചിന്ത നമ്മളെ അതില്‍ നിന്നെല്ലാം സംരക്ഷിച്ചു പോന്നു. എന്നാല്‍ ഇന്ന് രാഷ്ട്രീയത്തിനും അതീതമായി ഇത്തരം ദുര്‍ബല ചിന്തകള്‍ ശക്തി പ്രാപിക്കുന്നു. ഇത് വലിയ അപകടത്തിലെക്കുള്ള സൂചനയാണ്. ആരാണ് ഇതിനു ഉത്തരവാദികള്‍ , തീര്‍ച്ചയായും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്. താല്‍ക്കാലിക ലാഭത്തിനും അധികാരത്തിനും വേണ്ടി ജാതി, മത , സാമുദായിക ചിന്തകള്‍ കുത്തി നിറച്ചു നേട്ടം കൊയ്യാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ വില നല്‍കിക്കൊണ്ടിരിക്കുന്നു. ഇനിയെങ്കിലും നിങ്ങള്‍ യാദാര്‍ത്ഥ്യം തിരിച്ചറിയണം . മികച്ച രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ മനസ്സില്‍ ജാതി, മത, സമുദായ ചിന്തകള്‍ക്കും മുകളിലായി രാഷ്ട്രീയ ബോധം പ്രതിഷ്ട്ടിക്കണം . അങ്ങനെ മാത്രമേ ഇന്നത്തെ ദുരവസ്ഥയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കുകയുള്ളൂ.. ഇത്തരം ജാതി, മത , സാമുദായിക ചിന്തകളെ തടയാന്‍ പക്ഷം നോക്കാതെ തന്നെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കേണ്ടതാണ്. വളരെ വിശാല അര്‍ത്ഥത്തില്‍ കാര്യങ്ങള്‍ നോക്കി കാണുന്ന ഒരു സമൂഹം പോലും ഇത്തരം ദുഷിച്ച പ്രവനതകളിലേക്ക് തിരിയുന്നത് അപകടകരമാണ്. മുഖ്യ ധാര രാഷ്ട്രിയ പാര്‍ട്ടികളുടെ ഉറച്ച പ്രവര്‍ത്തനം ഇതിനു ആവശ്യമാണ്. ഒരു പക്ഷെ നാം ഊറ്റം കൊള്ളുന്ന പല കാര്യങ്ങളും തകര്‍ന്നു വീഴാന്‍ നമ്മള്‍ തന്നെ കാരണക്കാര്‍ ആകരുത്. മികച്ച പ്രവര്‍ത്തനത്തിലൂടെ ജനങ്ങളെ രാഷ്ട്ര്ര്യമായി ഉത്ബുധര്‍ ആക്കുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി. എനിക്ക് ഭയമാകുന്നു എന്നത് എന്റെ മാത്രം ചിന്തയല്ല, പൊതുസമൂഹത്തിന്റെ ഉത്ഖണ്ട തന്നെയാണ്.....
2011 മേയ് 19, വ്യാഴാഴ്‌ച
തീയറ്ററിലെ ക്കുള്ള വഴി .........
ദേശിയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഒരിക്കല്‍ കൂടി മലയാള സിനിമ അതിന്റെ നേട്ടം ആവര്‍ത്തിച്ചിരിക്കുന്നു. മികച്ച നടനായി ശ്രീ സലിംകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത് അര്ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. മികച്ച ചിത്രമായി ആദാമിന്റെ മകന്‍ അബുവും , മികച്ച മലയാള ചിത്രമായി വീട്ടിലേക്കുള്ള വഴിയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒട്ടേറെ മികച്ച ചിത്രങ്ങളുമായി മത്സരിച്ചു പുരസ്കാരം നേടിയ ഈ ചിത്രങ്ങളെ കുറിച്ച് ജൂറിക്കും രണ്ടു അഭിപ്രായമില്ല . നമുക്ക് അഭിമാനിക്കാം. പക്ഷെ എന്ത് കൊണ്ട് ഇത്തരം നല്ല ചിതങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നില്ല. ആദാമിന്റെ മകന്‍ അബുവും, വീട്ടിലേക്കുള്ള വഴിയും വളരെ നാളായി പ്രദര്‍ശനത്തിനു വേണ്ടി ശ്രമിക്കുകയാണ്. എന്നാല്‍ വിതരണക്കാരയോ , തീയട്ടെരോ കിട്ടാതെ ഈ ചിത്രങ്ങള്‍ ഇരുട്ടില്‍ തന്നെയാണ്. ഇത്തരം ചിത്രങ്ങള്‍ കാണണമെന്നും, വിലയിരുത്തണമെന്നും ആഗ്രഹിക്കുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ എങ്കിലുമുണ്ട്. ഇത്തരം ചിത്രങ്ങളുടെ വിതരണത്തിനും, പ്രദര്‍ശനത്തിനും, വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകേണ്ടതാണ്. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള തീയട്ടരുകളില്‍ കൂടി എങ്കിലും ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടികള്‍ ഉണ്ടാകണം. മികച്ച ചിത്രങ്ങള്‍ ചെയ്യാന്‍ സന്നദ്ധരായി വരുന്നവര്‍ക്ക് ഇത്തരത്തിലുള്ള പ്രോത്സാഹനം എങ്കിലും നമുക്ക് ചെയ്തു കൊടുക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ നല്ല ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല എന്നാ കഴമ്പില്ലാത്ത പരത്തി പറഞ്ഞിരിക്കാന്‍ നമുക്ക് എന്ത് അവകാശമാണ് ഉള്ളത്. ആദാമിന്റെ മകന്‍ അബുവും, വീട്ടിലേക്കുള്ള വഴിയും എത്രയും പെട്ടെന്ന് തീയട്ടരിലെക്കുള്ള വഴി കാണട്ടെ എന്ന് ആശംസിക്കുന്നു. അവാര്‍ഡിന് അര്‍ഹരായ മുഴുവന്‍ മലയാളികള്‍ക്കും അഭിനന്ദനങ്ങള്‍.........
2011 മേയ് 12, വ്യാഴാഴ്‌ച
സ്നേഹപൂര്‍വ്വം ചിത്രചേച്ചിക്ക്...........
എവിടെ തുടങ്ങണം , എങ്ങനെ തുടങ്ങണം എന്ന് അറിയില്ല. ജീവിത യാത്രയില്‍ ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രതീക്ഷിത ദുരന്തങ്ങള്‍ക്ക് മുന്നില്‍ എന്ത് ചെയ്യണം എന്നറിയാതെ നാം പകച്ചു പോകുന്നു.ദുഖത്തിന്റെ സ്ഥാനം സാന്ത്വന വാക്കുകള്‍ക്കും, ആശ്വസ്സ വചനങ്ങള്‍ക്കും അപ്പുറത്ത് ആകുമ്പോള്‍ നമ്മള്‍ എല്ലാവരും നിസ്സഹായരായി തീരുന്നു. അതുവരെ നമ്മള്‍ പിന്തുടര്‍ന്ന പാതയും, മുന്നോട്ടുള്ള പാതയും കണ്ണുനീരിനാല്‍ മറയ്ക്കപ്പെടുന്നു. സാന്ത്വന വാക്കുകള്‍ക്കും, ആശ്വസ്സ വചനങ്ങള്‍ക്കും പകരം വൈക്കന്‍ കഴിയാത്ത നഷ്ട്ടങ്ങള്‍. പക്ഷെ നമുക്ക് പരസ്പരം ആശ്വസ്സിപ്പിച്ചേ തീരു, സാന്ത്വന്‍ വാക്കുകള്‍ പറഞ്ഞെ മതിയാകൂ. മുന്നോട്ടുള്ള പാതയെ മറച്ചിരിക്കുന്ന കണ്ണുനീര്‍ തുടച്ചു മാറ്റുക തന്നെ വേണം . കാരണം ഇനിയും കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകേണ്ടതുണ്ട്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ വിഷമ സന്ധികളില്‍ ഒന്നില്‍ കൂടിയാണ് ചേച്ചി കടന്നു പോകുന്നത് എന്ന് അറിയാം. സംഗീതത്തിന്റെ വഴികളിലേക്കുള്ള ചേച്ചിയുടെ മടക്കതിനായി മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്നു. ഇന്നലയോളം എന്തെന്ന് അറിഞ്ഞില്ല, നാളെയും എന്തെന്ന് അറിയില്ല, പക്ഷെ ഇതിനു രണ്ടിന്റെയും നടുവിലുള്ള ഇന്ന് നമുക്ക് ജീവിച്ചേ മതിയാകൂ. നമ്മില്‍ നിഷിപ്തം ആയിരിക്കുന്ന കര്‍മ്മങ്ങള്‍ പൂര്തീകരിച്ചേ തീരു. ദൈവം തന്ന വരദാനം ആയം സംഗീതത്തിന്റെ ലോകത്ത് ചേച്ചിക്ക് ചെയ്തു തീര്‍ക്കാന്‍ ഇനിയും ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട്. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ചേച്ചിയുടെ താരാട്ട് പാട്ട് കേട്ടാണ് ഉറങ്ങുന്നത്. അവര്‍ക്ക് താരാട്ട് പാടിക്കൊടുക്കുന്ന അമ്മയാണ് ചേച്ചി. ഇനിയും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കും താരാട്ട് പാടിക്കൊടുക്കേണ്ട അമ്മയാണ് ചേച്ചി. അത് കൊണ്ട് എത്രയും വേഗം ചേച്ചി മടങ്ങി വരണം. ഒന്നും ഒരിടത്തും അവസ്സനിക്കുന്നില്ല. ഓരോ അവസാനവും മറ്റൊന്നിന്റെ തുടക്കമാണ്. അസ്തമയം ഉദയത്തിന്റെ മുന്നോടിയാണ്. നമ്മുടെ യാത്രയില്‍ നിറയെ കല്ലും, മുള്ളും ആണ്. മുള്ള് കാലില്‍ തറച്ചത് കൊണ്ടോ , മുള്ള് കാലില്‍ തറക്കും എന്നാ ഭയം കൊണ്ടോ നാം യാത്ര അവസ്സനിപ്പിക്കേണ്ട കാര്യമില്ല. കാരണം നമുക്ക് മുന്‍പേ കടന്നു പോയവര്‍ എല്ലാം ഇത്തരം ദുര്‍ഘട പാതകള്‍ പിന്നിട്ടവര്‍ ആണ്. വിപരീതമായ ജീവിത അനുഭവങ്ങളില്‍ പോലും നമുക്ക് ആശ്വസിക്കാന്‍ വക നല്‍കുന്ന എന്തെങ്കിലും ദൈവം കരുതി വച്ചിട്ടുണ്ടാകും. ഓട്ടം നിലച്ച ഒരു ഘടികാരത്തിന്റെ കാര്യം എടുത്താല്‍ പോലും അത് ദിവസ്സത്തില്‍ രണ്ടു തവണ കൃത്യ സമയം കാണിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. സംഗീത ലോകത്തേക്ക് എത്ര വേഗം മടങ്ങി വരന്‍ കഴിയുമോ അത്രയും വേഗം ചേച്ചി മടങ്ങി വരണം. ചേച്ചി മടങ്ങി വരുമ്പോള്‍ , ഓ ഇവള്‍ വന്നോ എന്ന് ചിലര്‍ പുരികം ച്ചുളിചെക്കാം, അത് കാര്യം ആക്കണ്ട, കാരണം പന്തീരാണ്ട് കഴിഞ്ഞാലും ചിലരുടെ പുരികങ്ങള്‍ ചുളിഞ്ഞു തന്നെ ഇരിക്കും. മലയാളി മനസ്സുകളുടെ എല്ലാവിധ പ്രാര്‍ത്ഥനയും , പിന്തുണയും ചേച്ചിയോടൊപ്പം ഉണ്ട്. ആ സ്നേഹത്തിന്റെ കരുത്തില്‍ ചേച്ചിയുടെ മടങ്ങി വരവിനായി കാത്തിരിക്കുന്നു..........
2011 മേയ് 6, വെള്ളിയാഴ്‌ച
മാണിക്യകല്ലും , ഭക്തജനങ്ങളുടെ ശ്രദ്ധക്കും ..........
സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയവുമായി രണ്ടു ചിത്രങ്ങള്‍, ശ്രീ മോഹനന്‍ സംവിധാനം ചെയ്താ മാണിക്യകല്ലും , ശ്രീ പ്രിയനന്ദന്‍ സംവിധാനം ചെയ്താ ഭക്ത ജനങ്ങളുടെ ശ്രദ്ധക്കും. ഗൗരവമുള്ള വിഷയങ്ങളെ അതിന്റെ പ്രാധാന്യം ഒട്ടും ചോര്‍ന്നു പോകാതെ വളരെ ലളിതമായും ശക്തമായും ആവിഷ്കരിക്കുന്നതില്‍ രണ്ടു ചിത്രങ്ങളും വിജയം കൈ വരിചിരിക്കുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അധ്യാപകരും, രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും , പൊതു സമൂഹം മൊത്തത്തില്‍ തന്നെയും എത്രത്തോളം ഉത്തരവാദിത്വം പുലര്‍ത്തേണ്ടത് ഉണ്ടെന്നു ചിത്രം അടിവരയിട്ടു പറയുന്നു. തങ്ങള്‍ ഓരോരുത്തരും അവരവരുടെ ഉത്തരവാദിതവങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുമ്പോള്‍ സാമൂഹിക ഉന്നമനം താനെ കൈ വരുന്നു. നന്മ നിറഞ്ഞ സന്ദേശം പകര്‍ന്നു നല്‍കുന്നതിലൂടെ മാണിക്യ കല്ല് എല്ലാ വിഭാഗം പ്രേക്ഷകരുടെയും അഭിനന്ദനനം ഏറ്റു വാങ്ങുന്നു. കഥ പറയുമ്പോള്‍ എന്നാ ചിത്രത്തിന് ശേഷം ശ്രീ മോഹനന്‍ മാണിക്യ കല്ലിന്റെ കഥയുമായി എത്തുമ്പോള്‍ പേര് പോലെ തന്നെ ചിത്രത്തിന്റെ ഉദ്ധേശ ശുദ്ധിയും വ്യക്തമാണ്. ഓരോ വിദ്യാര്‍ത്ഥികളും മാണിക്യ കല്ലുകളാണ്, അവരുടെ അറിയപ്പെടാത്ത കഴിവുകള്‍ പുറത്തു കൊണ്ട് വരുമ്പോള്‍, അവര്‍ക്ക് സ്നേഹത്തിന്റെയും, നന്മയുടെയും വെളിച്ചം പകര്‍ന്നു നല്‍കുന്നതിലൂടെ അവരെ തിളക്കമുള്ള മാണിക്യ കല്ലുകള്‍ ആക്കി മാറ്റാം. ശ്രീ പ്രിത്വിരജിന്റെ ഇതുവരെ പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്ത പുതിയ മുഖമാണ് മാണിക്യ കല്ലിലൂടെ വെളിവാകുന്നത്. വളരെ തന്മയത്തത്തോടെ , പക്വതയോടെ വിനയച്ചന്ദ്രന്മാഷ് എന്നാ കഥാപാത്രത്തെ പ്രിത്വിരാജ് അവതരിപ്പിച്ചിരിക്കുന്നു. സാധാരണ പ്രേക്ഷകര്‍ക്ക് അപ്രാപ്യമായ കഥാപാത്രങ്ങള്‍ മാത്രം ചെയ്യുന്ന നടന്‍ എന്ന് വിമര്ഷിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് പ്രിത്വിരജിന്റെ ഈ ചിത്രത്തിലെ വിനയചന്ദ്രന്‍ മാഷ് എന്നാ കഥാപാത്രം. നമ്മുടെ അയല്‍ക്കാരനായ സാധാരണക്കാരനായി പ്രിത്വിരാജ് മികച്ച അഭിനയം കാഴ്ച്ചവൈക്കുന്നു. സ്വാഭാവികവും, മിതത്വവുമായ അഭിനയത്തിലൂടെ സംവൃത വീണ്ടും തിളങ്ങുന്നു. ശ്രീ ജയചന്ദ്രന്റെ സംഗീതവും, ഇമ്പമാര്‍ന്ന ഗാനങ്ങളും ചിത്രത്തിന് മുതല്‍കൂട്ടാണ്. അതുപോലെ തന്നെ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു ചിത്രമാണ് ശ്രീ പ്രിയനന്ദന്‍ സംവിധാനം ചെയ്താ ഭക്തജനങ്ങളുടെ ശ്രദ്ധക്ക്. ലളിതമായ ഭാഷയില്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഗൗരവമുള്ള ഒരു വിഷയം ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നു. വിശ്വാസം അത് എത്രത്തോളം ആകാമെന്നും, വിശ്വസ്സതിന്റെ അതിര്‍ വരംബുകള്‍ക്ക് അപ്പുറത്ത് അന്ധമായ ആരാധനകളുടെ ഭവിഷ്യതുകളെ കുറിച്ചും ചിത്രം വെളിവാക്കുന്നു. കുടുംബ ബന്ധത്തില്‍ പുലര്‍ത്തേണ്ട ഉത്തരവാദിതങ്ങളെകുറിച്ചും ചിത്രം ഓര്‍മ്മിപ്പിക്കുന്നു. വളരെ കാലിക പ്രസക്തമായ വിഷയം പ്രമേയമാക്കി എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ശ്രീ രഞ്ജിത്തിന്റെ ശക്തമായ രചനയും എടുത്തു പറയേണ്ടതാണ്. സുമഗലഎന്നാ കഥാപാത്രം കാവ്യയുടെ എക്കാലത്തെയും മികച്ച വേഷങ്ങളില്‍ ഒന്നാണ്. ശരാശരിയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പ്രകടനത്തിലൂടെ കാവ്യാ വീണ്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നു. ഇര്ശാധിന്റെ പ്രകടനവും മികച്ചതാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ എന്നാ രീതിയില്‍ മാണിക്യ കല്ലും, ഭക്ത ജനങ്ങളുടെ ശ്രദ്ധക്കും എല്ലാ പ്രേക്ഷകരും കണ്ടിരിക്കേണ്ട ചിത്രങ്ങള്‍ തന്നെയാണ്. നന്മയുടെ സന്ദേശങ്ങള്‍ തരുന്ന ഈ ചിത്രങ്ങള്‍ അര്‍ഹിക്കുന്ന അനുമോദനങ്ങളും, പുരസ്കാരങ്ങളും നേടും എന്ന് തന്നെ കരുതാം...........
2011 ഏപ്രിൽ 30, ശനിയാഴ്‌ച
സിറ്റി ഓഫ് ഗോഡ് - യാഥാര്‍ത്ഥ്യങ്ങളുടെ ഇരുണ്ട മുഖങ്ങള്‍ ........
ശ്രീ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് ആഖ്യാനത്തിലെ പുതുമ കൊണ്ട് ശ്രദ്ധ നേടുന്നു. കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ചിത്രം വ്യത്യസ്തമായ പശ്ചാത്തലങ്ങളില്‍ നിന്ന് കൊണ്ട് കഥ പറയുമ്പോള്‍ അത് ഇത് വരെ കണ്ടു ശീലിച്ച പാതകളില്‍ നിന്നും ഏറെ പുതുമ നല്‍കുന്നു. നഗര ജീവിതത്തിന്റെ വെള്ളി വെളിച്ചങ്ങള്‍ക്ക് അപ്പുറത്ത് പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ഇരുണ്ട മുഖങ്ങള്‍ അനാവരണം ചെയ്യപ്പെടുകയാണ് ചിത്രം ചെയ്യുന്നത്. അത്തരം ഇരുണ്ട ഇട നാഴികളിലൂടെ ക്യാമറ ചലിക്കുമ്പോള്‍ തിരക്കഥാകൃത്തും , സംവിധായകനും, അഭിനേതാക്കളും ചേര്‍ന്ന് ചിത്രത്തെ ശരാശരിയിലും ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്തുന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളെ അതി വിദഗ്ധമായി സന്നിവേശിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത് നവ്യനുഭവം ആയി മാറുന്നു. ശക്തമായ തിരക്കഥ ചിത്രത്തിന്റെ നട്ടെല്ലാണ്, ശ്രീ ബാബു ജനാര്ധന്റെ തൂലികയില്‍ വിരിഞ്ഞ ചിത്രത്തിന്റെ കഥ ഒരു എഴുത്തുകാരന്റെ വൈഭവം വിളിച്ചോതുന്നു. സംവിധായകന്‍ ലിജോക്ക് അഭിമാനിക്കാം. ഇത്തരം ഒരു പരീക്ഷണത്തിന് ധൈര്യം കാണിചതിനും , അതില്‍ ഒരു പരിധി വരെ വിജയം നേടാന്‍ സാധിച്ചതിനും. പ്രിത്വിരാജ്, ഇന്ദ്രജിത്ത് , പാര്‍വതി, റീമ, ശ്വേത, രോഹിണി, തുടങ്ങി എല്ലാ താരങ്ങളും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. അഭിനേതാക്കളെ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ വേഷപ്പകര്ച്ചയിലും , കഥാപാത്രത്തിന്റെ ഉള്‍ക്കരുത് പ്രകടമാക്കുന്നതിലും ഇന്ദ്രജിത്ത് മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നിലാണ്. ഇന്ദ്രജിത്തിന്റെ അഭിനയ മികവിനെ ഒരു പരിധി വരെ ചൂഷണം ചെയ്യാന്‍ സംവിധായകന് സാധിച്ചിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഒട്ടേറെ നല്ല കഥാപാത്രങ്ങളും , പുരസ്കാരങ്ങളും ഇന്ദ്രജിത്തിനെ കാത്തിരിക്കുന്നുണ്ട്. ശക്തവും, പിഴവ് അറ്റതുമായ തിരക്കഥയും, മികവുറ്റ സംവിധാനവുമാണ് ചിത്രത്തിന് കറുത്ത് പകരുന്നത്. മഹത്തായ സൃഷ്ട്ടി എന്നാ തലത്തില്‍ അല്ലെങ്ങ്കിലും സൃഷ്ട്ടിപരമായ മഹത്വം എന്നാ നിലയില്‍ ചിത്രം വേറിട്ട് നില്‍ക്കുന്നു. ചിത്രം ശുഭ പര്യവസ്സനി ആയതു കൊണ്ടോ , അതോ തങ്ങള്‍ പ്രതീക്ഷിച്ചത് ലഭിച്ചത് കൊണ്ടോ എന്നറിയില്ല എന്തായാലും ചിത്രം അവസ്സാനിക്കുന്നത് പ്രേക്ഷകരുടെ കൈയ്യടികളോടെയാണ്................
2011 ഏപ്രിൽ 16, ശനിയാഴ്‌ച
എന്ടോസല്ഫന്‍ നിരോധിക്കൂ......
എന്ടോസല്ഫാണ് എതിരായ ജനകീയ സമരം വീണ്ടും ശക്തി ആര്‍ജ്ജിച്ചിരിക്കുന്നു. വളരെ പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. . ഇതോടുകൂടി എന്ടോസല്ഫാന്‍ എന്നാ മാരക വിഷം ഇവിടെ നിന്ന് തുടച്ചു നീക്കപ്പെടുക തന്നെ വേണം. വര്‍ഷങ്ങളായി നീതിക്ക് വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടം അതിന്റെ പാരമ്യതയില്‍ എത്തിക്കഴിഞ്ഞു. ഇനിയും നീതി നടപ്പാക്കാ പെട്ടില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ വളരെ വലുതായിരിക്കും. നീതിക്ക് വേണ്ടി കേഴുംബോഴും കേട്ടിയടക്കപ്പെട്ട വാതിലുകള്‍ തച്ചു തകര്‍ക്കപ്പെടണം. ഇനിയും ക്ഷമിക്കുവാന്‍ ഞങ്ങള്‍ക്ക് ആവില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ശവമായി കാലം കഴിക്കേണ്ടി വരുന്ന ഒരു ജനതയുടെ സംഘടിത ശക്തി ഉണര്‍ന്നു കഴിഞ്ഞു. ഇനി നമ്മള്‍ പിന്നോട്ടില്ല. ഈ മാസം സ്വീഡനില്‍ നടക്കുന്ന സ്റൊക്ഖോം കന്വേന്ഷനില്‍ ഇന്ത്യ എനോസല്ഫാണ് എതിരായ നിലപാട് സ്വീകരിക്കണം. അതുവഴി ദുരിതം അനുഭവിക്കുന്ന ഒരു തലമുറയെ അവരുടെ അവകാശങ്ങളെ സംരക്ഷിക്കണം. ഒരു ദുരന്തം അത് തങ്ങള്‍ക്കു വന്നാല്‍ മാത്രമേ പ്രതികരിക്കൂ എന്നാ നിലപാട് മാറ്റണം. ഈ വിഷതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു പോരാടണം. കല, രാഷ്ട്രീയ , സാമൂഹിക , സാമ്പത്തിക, സാംസ്‌കാരിക , സാഹിത്യ , ചലച്ചിത്ര, കായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഈ മാരക വിപത്തിന് എതിരെ പ്രതികരിക്കണം. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരു സാന്ത്വനം വാക്കുകളില്‍ കൂടി എങ്കിലും പകര്‍ന്നു നല്‍കണം. മനസ്സാക്ഷിയുള്ള എല്ലാ വിഭാഗം ജനങ്ങളും ഈ വിഷതിനെതിരെ പ്രതികരിക്കണം. ഇല്ല ഞങ്ങള്‍ തളരില്ല, നീതി ലഭിക്കും വരെ ഞങ്ങള്‍ പോരാടും. ജനകീയ ശക്തി ഉണര്‍ന്നു കഴിഞ്ഞു. ഇനിയും ക്ഷമിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഈ വിഷം എന്നെന്നേക്കുമായി അവസ്സനിക്കട്ടെ. ഒരു ജനതയുടെ വിലാപങ്ങള്‍ക്ക് ചെവിയോര്‍ക്കൂ ,മനസ്സാക്ഷി ഉള്ള എല്ലാവരും പ്രതികരിക്കൂ.......
2011 ഏപ്രിൽ 13, ബുധനാഴ്‌ച
മലയാളസിനിമയിലെ വിഷുക്കണി...........
വിഷുക്കണി ഒരുക്കി കണിക്കൊന്ന പൂക്കള്‍ പുഞ്ചിരി തൂകുന്നു, വിഷുപ്പക്ഷികള്‍ നീട്ടി പാടുന്നു. ഐശ്വര്യത്തിന്റെ , നന്മയുടെ , സമൃദ്ധിയുടെ മറ്റൊരു വിഷുക്കാലം കൂടി വരവായി. പ്രേക്ഷകര്‍ക്കായി വിഷുക്കണി ഒരുക്കി പതിവ് പോലെ മലയാള സിനിമയും ഒരുങ്ങി കഴിഞ്ഞു. വിഷുക്കാലം പോലുള്ള ഉത്സവ കാലങ്ങള്‍ മലയാള സിനിമയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. മുന്നോട്ടുള്ള കുതിപ്പിന് കരുത്തു പകരാന്‍ വിഷു ചിത്രങ്ങളുടെ വിജയം അനിവാര്യമാണ്. ഈ വിഷുവിനു തിയറ്ററുകള്‍ താര നിബിടമാണ്. ശ്രീ മമ്മൂട്ടി, ശ്രീ മോഹന്‍ലാല്‍ , ശ്രീ പ്രിത്വിരാജ് , ശ്രീ ജയറാം, ശ്രീ ദിലീപ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ എല്ലാം രണ്ടു ചിത്രങ്ങള്‍ വീതം തിയട്ടെരുകളില്‍ സജീവമാണ്. ഓഗസ്റ്റ് ൧൫ , ഡാബില്സ് , ക്രിസ്ത്യന്‍ ബ്രോതെര്സ്, ചൈന ടൌണ്‍ , ഉറുമി, മേകപ്മാന്‍ തുടങ്ങിയവ നല്ല പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ അവയുടെ ലക്‌ഷ്യം നേടും എന്ന് തന്നെ കരുതാം. ഈ ഉത്സവ കാലം പ്രേക്ഷകരെ തൃപ്തി പ്പെടുത്താന്‍ ഈ ചിത്രങ്ങള്‍ക്ക് കഴിയട്ടെ.പ്രേക്ഷകര്‍ ഈ ചിത്രങ്ങള്‍ സ്വീകരിക്കുകയും , മലയാള സിനിമയ്ക്ക് പുതിയ ഒരു ഉണര്‍വ്വ് നല്‍കുകയും ചെയ്യും. പുതിയ പ്രതീക്ഷകളുമായി ഒരു വിഷുക്കാലം കൂടി അണയുമ്പോള്‍ മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന ഈ ചിത്രങ്ങള്‍ക്ക് എല്ലാം വിജയം നേരുന്നു. അതോടൊപ്പം തന്നെ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.....
2011 ഏപ്രിൽ 8, വെള്ളിയാഴ്‌ച
കലയും രാഷ്ട്രീയവും.............
കലയും, രാഷ്ട്രീയവും തമ്മില്‍ എന്താണ് ബന്ധം ? തീര്‍ച്ചയായും കലാകാരന്‍ മാരും മനുഷ്യരാണ് . അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയവും ഉണ്ടാകണം . അവര്‍ക്ക് തങ്ങളുടെ രാഷ്ട്രീയം പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. ജനങ്ങള്‍ കലാകാരന്മാരെ സ്നേഹിക്കുന്നത് രാഷ്ട്രീയത്തിന് അതീതം ആയാണ്. പക്ഷെ തെരഞ്ഞെടുപ്പു പോലെ ഉള്ള സമയത്ത് പൊതു വേദികളില്‍ ഇന്ന കഷിക്കു വോട്ടു ചെയ്യണം എന്ന് പറഞ്ഞു കൊണ്ട് മറ്റുള്ളവരെ താറടിച്ചു കാണിക്കുന്നത് ആകരുത് കലാകാരന്മാരുടെ രാഷ്ട്രീയം. കലാകാരന്മാര്‍ അത്തരം പൊള്ളയായ രാഷ്ട്രീയ മേലങ്കി അണിയുമ്പോള്‍ അവരെ സ്നേഹിക്കുന്ന ജനങ്ങള്‍ക്കും രാഷ്ട്രീയത്തിന്റെ കണ്ണുകളിലൂടെ മാത്രമേ ഇത്തരം കലാകാരന്മാരെ നോക്കി കാണുവാന്‍ സാധിക്കൂ. ജനങ്ങള്‍ കലാകാരന്മാരെ സ്നേഹിക്കുന്നത് നിങ്ങളുടെ രാഷ്ട്രീയം നോക്കിയല്ല. പക്ഷെ നിങ്ങള്‍ രാഷ്ട്രീയം പറയുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക നിങ്ങളെ പോലെ രാഷ്ട്രീയം ഉള്ളവര്‍ തന്നെയാണ് ജനങ്ങളും. നിങ്ങള്‍ പറയുന്ന ആളിന് വോട്ടു ചെയ്യാന്‍ ജനങ്ങളെ കിട്ടില്ല, മാത്രമല്ല ഇതുവരെ രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ കലാകാരന്‍മാര്‍ എന്നാ നിലയില്‍ നിങ്ങള്ക്ക് നല്‍കിയിരുന്ന സ്നേഹം മേലില്‍ നിങ്ങള്ക്ക് ലഭിക്കുകയും ഇല്ല. തങ്ങളുടെ മേഘലയില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയം പോലുള്ള പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്ന ഇത്തരം ആളുകളെ തിരിച്ചറിയാനുള്ള വിവരവും, വിവേകവും പ്രബുദ്ധ കേരളത്തിന് ഉണ്ടെന്നു ഓര്‍ക്കുക..........
2011 മാർച്ച് 24, വ്യാഴാഴ്‌ച
ചരിത്രമാകാന്‍ ഉറുമി............
മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിസ്മയ കാഴ്ചകളുമായി ഉറുമി എത്തുകയായി. ശ്രീ സന്തോഷ് ശിവന്റെ സംവിധാനത്തില്‍ , ശ്രീ പ്രിത്വിരാജ് നായകനായ ഉറുമി മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. മലയാളിക്ക് എക്കാലവും അഭിമാനിക്കാനും, ലോക സിനിമയ്ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടാനും ഉറുമി എന്നാ ചിത്രത്തിലൂടെ സാധിക്കും. ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റി എഴില്‍ പോര്ടുഗളിലെ മാനുവല്‍ രാജാവ് വാസ്കൊട ഗാമയെ ഇന്ത്യയിലേക്ക് അയച്ചു. ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റി എട്ടു , മെയ് ഇരുപതിന് , സൈന്റ്റ് ഗബ്രിഎല്‍ എന്നാ കപ്പലില്‍ ഗാമ കോഴിക്കോട് കാപ്പാട് വന്നിറങ്ങി. അവിടെ നിന്നും ഇന്ത്യയുടെയും, കേരളത്തിന്റെയും ചരിത്രത്തിന്റെ ഗതി മാറുക ആയിരുന്നു. പിന്നീട് ആയിരത്തി അഞ്ഞൂറ്റി രണ്ടിലും, ആയിരത്തി അഞ്ഞൂറ്റി ഇരുപത്തി നാലിലും ഗാമ കൊഴികോട് വന്നിറങ്ങി. വൈദേശിക അധിനിവേശം അങ്ങനെ ഗാമയില്‍ നിന്ന് ആരംഭിക്കുകയായിരുന്നു. ആദ്യമായി ഇന്ത്യയില്‍ എത്തിയ വിദേശി എന്നാ മട്ടില്‍ ചരിത്രം ഗാമയെ കാണുമ്പോള്‍ , ഗാമയുടെ ആക്രമണത്തില്‍ വേട്ടയാടപ്പെട്ട മലബാറിലെ സാധരണക്കാര്‍ ചരിത്രത്തില്‍ ഇടം നേടാന്‍ കഴിയാതെ മറഞ്ഞു പോവുക ആയിരുന്നു. അത്തരത്തില്‍ ചരിത്രത്തിന്റെ ഇരുട്ടറകളില്‍ തഴയപെട്ട ധീര യോദ്ധാക്കളുടെ കഥയാണ് ഉറുമി. കേള് നായനാര്‍ എന്നാ ധീര യോദ്ധാവിന്റെ ജീവിതത്തിലൂടെ അന്നത്തെ അറിയപ്പെടാത്ത ചരിത്രത്തിന്റെ നാള്‍ വഴികളുടെ ഉള്ള ഒരു യാത്രയാണ്, ഈ ചിത്രം.കേള് നായനാര്‍ എന്നാ വീര പുത്രന്റെ കഥയിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് അറിയപ്പെടാതെ പോയ ആയിരക്കണക്കിന് ധീര ജന്മങ്ങള്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് ഉറുമി. മണ്മറഞ്ഞ ചരിത്രത്തിന്റെ അവസിഷ്ട്ടങ്ങളില്‍ നിന്നും കേളുനയനാര്‍ എന്നാ ധീര യോദ്ധാവ് ഉയിര്തെഴുന്നെല്‍ക്കുമ്പോള്‍ മലയാളിക്ക് എക്കാലവും അഭിമാനിക്കാവുന്ന ഒരു ചിത്രം കൂടി പിറവി എടുക്കുകയാണ്. ശ്രീ സന്തോഷ്ഷിവന്റെ സംവിധാന മികവും, ക്യാമറ കൊണ്ടുള്ള വിസ്മയങ്ങളും, ശ്രീ ശങ്കര്‍ രാമകൃഷ്ണന്റെ ഉജ്ജ്വലമായ തിരക്കഥയും , ശ്രീ പ്രിത്വിരജ്നെ അഭിനയ മികവും ഒത്തു ചേരുമ്പോള്‍ ഉറുമി ചരിത്രം സൃഷ്ട്ടിക്കുക തന്നെ ചെയ്യും. ശ്രീ ഷാജി നടേശനും, ശ്രീ സന്തോഷ് ശിവനും, ശ്രീ പ്രിത്വിരജും കൂടി നിര്‍മ്മിച്ച ഉറുമി ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായാലും അത്ഭുതപ്പെടേണ്ട കാര്യമില്ല. ഭാഷക്ക് അതീതമായി പ്രഭുദേവ, വിദ്യ ബാലന്‍, ജനിലിയ ,ആര്യ , അമോല്ഗുപ്ത, തബു, ഇന്ത്യന്‍ സിനിമയിലെ പ്രഗല്‍ഭര്‍ എല്ലാം തന്നെ മലയാളത്തില്‍ എത്തുന്നു എന്നാ പ്രതെകതയും, ഉരുമിക്കുണ്ട്. ഇമ്പമാര്‍ന്ന ഗാനങ്ങള്‍, അമ്പരപ്പിക്കുന്ന സംഘട്ടനങ്ങള്‍ ഉറുമി ഒട്ടേറെ വിസ്മയ കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു. ശ്രീ പ്രിത്വിരജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാവും ഉറുമി സമ്മാനിക്കുന്നത്. ഓരോ മലയാളിക്കും അഭിമാനിക്കാം, .ഒപ്പം ഇത്തരത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന ഉരുമിക്ക് അര്‍ഹമായ വിജയം നല്‍കേണ്ടത് നമ്മള്‍ ഓരോ മലയാളികളുടെയും കടമയാണ്. ഉരുമിയുടെ മുരള്‍ച്ച അന്തരീക്ഷത്തില്‍ ഉയര്‍ന്നു കഴിഞ്ഞു , ആ വെള്ളി വെളിച്ചത്തില്‍ മലയാള സിനിമ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനു നമുക്ക് സാക്ഷികള്‍ ആകാം........
2011 മാർച്ച് 12, ശനിയാഴ്‌ച
പൊറുക്കുക, സച്ചിന്‍... പൊറുക്കുക ...
പൊറുക്കുക, നൂറു കോടിയില്‍ പരം വരുന്ന ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട സച്ചിന്‍ തെണ്ടുല്‍ക്കരോട് പറയാനുള്ളത് ഇത് മാത്രമാണ്. രണ്ടു പതിറ്റാണ്ടായി ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന സച്ചിന്‍ താങ്കള്‍ക്ക് ശക്തമായ പിന്തുണ ഇന്നത്തെ ടീമില്‍ നിന്ന് കിട്ടാത്തതിനു പൊറുക്കുക. സൌത്ത് അഫ്രികായും ആയുള്ള കളിയില്‍ ശക്തമായ അടിത്തറ നല്‍കിയിട്ടും അത് മുതലാക്കാന്‍ കഴിയാത്ത ടീമായി ഇന്ത്യ മാറിയത് കണ്ടു താങ്കളെ പോലെ ഓരോ ഇന്ത്യക്കാരനും ദുഖിചിട്ടുണ്ടാകും. തീര്‍ച്ചയായും താങ്കള്‍ ടീമില്‍ ഉള്ളപ്പോള്‍ ഇന്ത്യ ഒരു ലോക കപ്പു നേടെണ്ടാതാണ്. പക്ഷെ സ്വാര്‍ത്ഥ താല്പര്യം മാത്രം കൈ മുതലാക്കിയ ധോണി ആ സ്വപ്നം തകര്‍ക്കുന്ന തരത്തിലാണ് പെരുമാറുന്നത്. ധോണി ഒരു കാര്യം മനസിലാക്കുക താങ്കളുടെ ഇഷ്ട്ടം മാത്രം നടത്തുവാനുള്ള ടീമല്ല ഇന്ത്യ, നൂറു കോടി ജനങ്ങളുടെ സ്വപനം യാഥാര്‍ത്ഥ്യം ആക്കി മാറ്റുവാനാണ് താങ്കള്‍ ശ്രമിക്കേണ്ടത്. ശ്രീശാന്തിനെ പോലെ മികച്ച കളിക്കാരനെ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പുറത്തിരുതുന്നത് ക്രൂരതയാണ്. ഇത് വരെ നടന്ന കളികളില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ് തിരിച്ചറിവ് ഉണ്ടാവുക. ഇനിയും ഇന്ത്യയ്ക്ക് പ്രതീക്ഷ ഉണ്ട്. പക്ഷെ ധോണി സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാറ്റി വൈക്കണം. അടുത്ത കളിയില്‍ ശ്രീശാന്തിനെയും, ആശ്വിനെയും കളിപ്പിച്ചു നോക്ക്, ഇന്ത്യ മികച്ച വിജയം നേടും. തീര്‍ച്ചയായും ശ്രീശാന്തിന്റെയും, ആശ്വിന്റെയും പ്രകടനം ഇന്ത്യക്ക് കപ്പു നേടി കൊടുക്കും പക്ഷെ അവരെ കളിപ്പിക്കാന്‍ ധോണി തയ്യാറാവണം. എന്തായാലും സച്ചിന്‍ ഒരില്‍ക്കല്‍ കൂടി നൂറു കോടി ജനങ്ങള്‍ ഒരേ സ്വരതി പറയുന്നു പൊറുക്കുക സച്ചിന്‍ പൊറുക്കുക.........
2011 മാർച്ച് 10, വ്യാഴാഴ്‌ച
വാതു വൈപ്പിന്റെ നിഴലില്‍.........
ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിനു മണിക്കൂര്കള്‍ക്ക് മുന്‍പ് ഷയിന്‍ വോണ്‍ ട്വിട്ടെരില്‍ കുറിച്ചു, ഈ മത്സരം
സമനിലയില്‍ ആകും. അത് പോലെ തന്നെ സംഭവിച്ചു. വാതു വൈപ്പിന്റെ സംശയങ്ങള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ അത് തികച്ചും യാദ്രിശ്ചികം എന്നാ നിലയില്‍ കാര്യങ്ങള്‍ അവസാനിച്ചു. എനാല്‍ പുതിയ സംഭവങ്ങള്‍ വീണ്ടും സംശയത്തിനു ഇടയാക്കുന്നു. രണ്ടായിരത്തി എട്ടു ഐ. പി. എല്‍ ആദ്യ സീസ്സനില്‍ വത് വൈപ്പുംയി ബന്ധപ്പെട്ടു ഡല്‍ഹി ക്രികെറ്റ് അസോസിയേഷന്‍ പുറത്താക്കിയ പ്രദീപ് അഗര്‍വാള്‍ കഴിഞ്ഞ ഇന്ത്യ - ഹോളണ്ട് മത്സരത്തില്‍ കളിക്കാരുടെ ഗലരിയിലും, , ട്രെസ്സിംഗ് റൂമിലും കാണപ്പെട്ടു . കോട്ട്ല ഗ്രവുണ്ടില്‍ പോലും പ്രവേശനം നിഷേധിക്കപെട്ടിരുന്ന ഒരാള്‍ എങ്ങനെ ഇത്തരത്തില്‍ കളിക്കാരോടൊപ്പം കാണപെട്ടു എന്നത് വളരെ പ്രധാനമാണ്. സംശയങ്ങള്‍ ഉയരുക സ്വാഭാവികം. ഇന്ത്യന്‍ നായകനായ ധോനിയുടെ സമീപനവും സംശയകരമാണ്. ആദ്യ മത്സരത്തില്‍ ആദ്യ പന്ത് ശ്രീക്ക് നല്‍കിയതില്‍ തുടങ്ങി, കഴിഞ്ഞ മത്സരത്തില്‍ പീയുഷിനെ കൊണ്ട് അവസാന ഓവറുകള്‍ എരിയിച്ചത് വരെയുള്ള ധോനിയുടെ നടപടികള്‍ സംശയിക്കെണ്ടാതാണ്. തനിക്കു ഇഷ്ട്ടപ്പെടുന്ന കളിക്കാരെ, അവര്‍ എത്ര മോശം പ്രകടനം നടത്തിയാലും വീണ്ടും ടീമില്‍ എടുക്കുക, ഉദാഹരണമായി അമ്പേ പരാജയപ്പെട്ട പീയുഷിനെ മാനസ്സികമായി കരുതനക്കുവാന്‍ വേണ്ടി എന്നാ തരത്തില്‍ അടിസ്തനമിലാത്ത കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ടീമില്‍ ഇടം കൊടുക്കുക, ഒരു മത്സരത്തില്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞു ശ്രീ യെ ഒഴിവാക്കുക, ശ്രീയെ മനസ്സികമായ് കരുത്തന്‍ ആക്കാന്‍ ധോനിക്ക് തോന്നുമെന് ഒരു വിസ്വസ്സവും നമുക്കില്ല. മൂന്നു ഫാസ്റ്റ് ബോവുലെര്സിനെ ഉള്‍പ്പെടുത്തുന്നതിന് പകരം ഏഴു ബാറ്സ്മന്മാര്‍ തന്നെ വേണം എന്ന് പറയുക , കളികാര്‍ വിക്കെറ്റ്നേടുമ്പോഴും, മറ്റും നിര്‍വികാരമായി പെരുമാറുക തുടങ്ങി എല്ലാ കാര്യങ്ങളും സംശയത്തിന്റെ നിഴലിലാണ്. ധോണി ഒരിക്കലും മികച്ച ക്യാപ്റ്റന്‍ അല്ല. സഹകളിക്കാരുടെ പ്രകടനം കൊണ്ടുള്ള വിജയങ്ങള്‍ കാരണമാണ് ധോണി ഇന്നും ആ സ്ഥാനത് തുടരുനത്. ഒരു നല്ല ക്യാപ്ടന് വേണ്ട ഒരു ഗുണവും ധോനികില്ല, കളിക്കാര്‍ക്ക് പ്രചോദനം നല്‍കുവാനോ, അവരെ ഒതോരുമിപ്പിച്ചു നിര്തുവാണോ ധോനിക്ക് കഴിയുന്നില്ല. ശ്രീശാന്തിനെ പോലെ ഉള്ള ജൂനിയര്‍ താരങ്ങളെ അവഹെളിക്കുമ്പോള്‍ തന്നെ സഹീര്ഖന്‍ , ഹര്‍ഭജന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ മുന്‍പില്‍ തലയും താഴ്തി നില്‍ക്കുന്ന ധോണി സൌരവ് ഗന്ഗുളിയെ പോലെ ഉള്ള ക്യാപ്ടന്‍ മാരുടെ രീതികള്‍ മനസ്സിലാക്കേണ്ടതാണ്. അത് പിന്നെ എങ്ങനെ വളര്‍ത്തി വലുതാക്കിയ ഗന്ഗുളിയെ പോലും ചവുട്ടി താഴ്ത്തിയ ധോണി മറ്റുള്ളവരെ പിന്നെ എങ്ങനെ കാണാനാണ്. ഇപ്പോള്‍ ഇത്തരം വിവാദം ഉണ്ടായതു നന്നായി. കാരണം ഇനിയെങ്കിലും ധോണി യാദാര്‍ത്ഥ്യം മനസ്സിലാക്കി പെരുമാരട്ടെ, ടീം ഉണര്‍ന്നു കളിക്കാട്ടെ, എല്ലാ മത്സരങ്ങളും വിജയിച്ചു കപ്പു നേടട്ടെ. അടുത്ത മത്സരങ്ങളില്‍ നിന്ന് പീയുഷിനെയും, ഹര്‍ഭജനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവുലെര്സിനെയും, ഉള്‍പ്പെടുത്തുക, അല്ലെങ്കില്‍ പീയുഷിനെയു, ഏതെങ്കിലും ഒരു ബാറ്സ്മനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവ്ലെര്സിനെയും ഉള്‍പ്പെടുത്തുക, നിരവധി സാധ്യതകള്‍ ഉള്ളപ്പോള്‍ കടുപിടുതം നടത്തി ഇന്ത്യയെ തോല്പിക്കണോ, ധോണി ഒന്ന് ചിന്തിച്ചു നോക്കൂ.......
സമനിലയില്‍ ആകും. അത് പോലെ തന്നെ സംഭവിച്ചു. വാതു വൈപ്പിന്റെ സംശയങ്ങള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ അത് തികച്ചും യാദ്രിശ്ചികം എന്നാ നിലയില്‍ കാര്യങ്ങള്‍ അവസാനിച്ചു. എനാല്‍ പുതിയ സംഭവങ്ങള്‍ വീണ്ടും സംശയത്തിനു ഇടയാക്കുന്നു. രണ്ടായിരത്തി എട്ടു ഐ. പി. എല്‍ ആദ്യ സീസ്സനില്‍ വത് വൈപ്പുംയി ബന്ധപ്പെട്ടു ഡല്‍ഹി ക്രികെറ്റ് അസോസിയേഷന്‍ പുറത്താക്കിയ പ്രദീപ് അഗര്‍വാള്‍ കഴിഞ്ഞ ഇന്ത്യ - ഹോളണ്ട് മത്സരത്തില്‍ കളിക്കാരുടെ ഗലരിയിലും, , ട്രെസ്സിംഗ് റൂമിലും കാണപ്പെട്ടു . കോട്ട്ല ഗ്രവുണ്ടില്‍ പോലും പ്രവേശനം നിഷേധിക്കപെട്ടിരുന്ന ഒരാള്‍ എങ്ങനെ ഇത്തരത്തില്‍ കളിക്കാരോടൊപ്പം കാണപെട്ടു എന്നത് വളരെ പ്രധാനമാണ്. സംശയങ്ങള്‍ ഉയരുക സ്വാഭാവികം. ഇന്ത്യന്‍ നായകനായ ധോനിയുടെ സമീപനവും സംശയകരമാണ്. ആദ്യ മത്സരത്തില്‍ ആദ്യ പന്ത് ശ്രീക്ക് നല്‍കിയതില്‍ തുടങ്ങി, കഴിഞ്ഞ മത്സരത്തില്‍ പീയുഷിനെ കൊണ്ട് അവസാന ഓവറുകള്‍ എരിയിച്ചത് വരെയുള്ള ധോനിയുടെ നടപടികള്‍ സംശയിക്കെണ്ടാതാണ്. തനിക്കു ഇഷ്ട്ടപ്പെടുന്ന കളിക്കാരെ, അവര്‍ എത്ര മോശം പ്രകടനം നടത്തിയാലും വീണ്ടും ടീമില്‍ എടുക്കുക, ഉദാഹരണമായി അമ്പേ പരാജയപ്പെട്ട പീയുഷിനെ മാനസ്സികമായി കരുതനക്കുവാന്‍ വേണ്ടി എന്നാ തരത്തില്‍ അടിസ്തനമിലാത്ത കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ടീമില്‍ ഇടം കൊടുക്കുക, ഒരു മത്സരത്തില്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞു ശ്രീ യെ ഒഴിവാക്കുക, ശ്രീയെ മനസ്സികമായ് കരുത്തന്‍ ആക്കാന്‍ ധോനിക്ക് തോന്നുമെന് ഒരു വിസ്വസ്സവും നമുക്കില്ല. മൂന്നു ഫാസ്റ്റ് ബോവുലെര്സിനെ ഉള്‍പ്പെടുത്തുന്നതിന് പകരം ഏഴു ബാറ്സ്മന്മാര്‍ തന്നെ വേണം എന്ന് പറയുക , കളികാര്‍ വിക്കെറ്റ്നേടുമ്പോഴും, മറ്റും നിര്‍വികാരമായി പെരുമാറുക തുടങ്ങി എല്ലാ കാര്യങ്ങളും സംശയത്തിന്റെ നിഴലിലാണ്. ധോണി ഒരിക്കലും മികച്ച ക്യാപ്റ്റന്‍ അല്ല. സഹകളിക്കാരുടെ പ്രകടനം കൊണ്ടുള്ള വിജയങ്ങള്‍ കാരണമാണ് ധോണി ഇന്നും ആ സ്ഥാനത് തുടരുനത്. ഒരു നല്ല ക്യാപ്ടന് വേണ്ട ഒരു ഗുണവും ധോനികില്ല, കളിക്കാര്‍ക്ക് പ്രചോദനം നല്‍കുവാനോ, അവരെ ഒതോരുമിപ്പിച്ചു നിര്തുവാണോ ധോനിക്ക് കഴിയുന്നില്ല. ശ്രീശാന്തിനെ പോലെ ഉള്ള ജൂനിയര്‍ താരങ്ങളെ അവഹെളിക്കുമ്പോള്‍ തന്നെ സഹീര്ഖന്‍ , ഹര്‍ഭജന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ മുന്‍പില്‍ തലയും താഴ്തി നില്‍ക്കുന്ന ധോണി സൌരവ് ഗന്ഗുളിയെ പോലെ ഉള്ള ക്യാപ്ടന്‍ മാരുടെ രീതികള്‍ മനസ്സിലാക്കേണ്ടതാണ്. അത് പിന്നെ എങ്ങനെ വളര്‍ത്തി വലുതാക്കിയ ഗന്ഗുളിയെ പോലും ചവുട്ടി താഴ്ത്തിയ ധോണി മറ്റുള്ളവരെ പിന്നെ എങ്ങനെ കാണാനാണ്. ഇപ്പോള്‍ ഇത്തരം വിവാദം ഉണ്ടായതു നന്നായി. കാരണം ഇനിയെങ്കിലും ധോണി യാദാര്‍ത്ഥ്യം മനസ്സിലാക്കി പെരുമാരട്ടെ, ടീം ഉണര്‍ന്നു കളിക്കാട്ടെ, എല്ലാ മത്സരങ്ങളും വിജയിച്ചു കപ്പു നേടട്ടെ. അടുത്ത മത്സരങ്ങളില്‍ നിന്ന് പീയുഷിനെയും, ഹര്‍ഭജനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവുലെര്സിനെയും, ഉള്‍പ്പെടുത്തുക, അല്ലെങ്കില്‍ പീയുഷിനെയു, ഏതെങ്കിലും ഒരു ബാറ്സ്മനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവ്ലെര്സിനെയും ഉള്‍പ്പെടുത്തുക, നിരവധി സാധ്യതകള്‍ ഉള്ളപ്പോള്‍ കടുപിടുതം നടത്തി ഇന്ത്യയെ തോല്പിക്കണോ, ധോണി ഒന്ന് ചിന്തിച്ചു നോക്കൂ.......
2011 ഫെബ്രുവരി 23, ബുധനാഴ്‌ച
എന്ടോസള്‍ഫാന്‍- ഇത് നീതിയോ............
എന്ടോസള്‍ഫാന്റെ ദുരന്ത ഫലങ്ങള്‍ അനുഭവിക്കുന്ന ഒരു ജനതയെ പരിഹാസ്സ്യര്‍ ആക്കിക്കൊണ്ട് , എന്ടോസള്‍ഫാന്‍ അപകടകാരി അല്ലെന്നും, നിരോധിക്കേണ്ട കാര്യമില്ലെന്നും ഉള്ള ബഹുമാനപ്പെട്ട കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവന കേട്ടപ്പോള്‍ അതിയായ ദുഖം തോന്നി. വര്‍ഷങ്ങളായി എന്ടോസള്‍ഫാന്‍ എന്നാ മാരക വിഷം കാരണം ജീവച്ശ്ചവങ്ങള്‍ ആയി മാറിയിരിക്കുന്ന മനുഷ്യ കോലങ്ങളോട് ഉള്ള വെല്ലുവിളി ആണ് ഇത്തരം പ്രസ്താവനകള്‍ . എന്ടോസള്‍ഫാന്റെ പ്രവര്‍ത്തനം കൊണ്ട് തലമുറകളോളം ക്രൂരമായി ശിക്ഷിക്കപ്പെടുന്ന ഒരു സമൂഹത്തെ അതിലും ക്രൂരമായി ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ശിക്ഷിക്കുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്. കണ്ണുണ്ടായാല്‍ പോര കാണണം , കാതുണ്ടായാല്‍ പോര കേള്‍ക്കണം എന്ന് പറയുന്നത് എത്ര ശരിയായ കാര്യമാണ്. ജീവിച്ചിരിക്കുന്ന തെളിവുകള്‍ പോലും കാണാന്‍ സാധിക്കാത്ത, വിലാപങ്ങളുടെ അലയൊലി കേള്‍ക്കാത്ത ഒരു പ്രഖ്യാപനമാണ് ബഹുമാനപ്പെട്ട കേന്ദ്ര കൃഷി മന്ത്രി നടത്തിയത്. കക്ഷി രാഷ്ട്രിയ ഭേദമന്യേ സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി ഇത്തരം പ്രഖ്യാപനങ്ങളെ എതിര്‍ക്കെണ്ടാതാണ്. ജീവിക്കുവാനുള്ള അവകാശം പോലെ തന്നെയാണ് ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള അവകാശവും . അത്തരം മാനുഷികമായ അവകാശങ്ങളിന്‍ മേലുള്ള കടന്നു കയറ്റം അവസ്സനിപ്പിക്കെണ്ടാതാണ്. സംസ്ഥാന സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്ക് ഒട്ടേറെ ആശാസ്വ നടപടികള്‍ ചെയ്യുന്നുണ്ട്. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും ദുരിത ബാധിതരെ കണ്ടില്ലെന്നു നടിക്കുന്നു, മാത്രമല്ല കേന്ദ്ര സഹായം നല്‍കില്ലെന്നും പറയുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ഭരണകൂടത്തിനു ഞങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയും ഉണ്ട്. അങ്ങനെ അല്ലാതെ വരുമ്പോഴാണ് ജനരോഷം കൊണ്ട് നേതാക്കള്‍ പലായനം ചെയ്യുന്ന സ്ഥിതി ലോകത്ത് സംജാതമാകുന്നത്. ഇപ്പോള്‍ ലോകമെങ്ങും നടന്നു കൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ഈ നിമിഷം വരെയും മരണം തുടര്‍ന്ന് കൊണ്ടിരിക്കുന്ന എന്ടോസള്‍ഫാന്‍ ബാധിത പ്രദേശങ്ങള്‍ , അവിടുത്തെ ദയനീയ കാഴ്ചകള്‍ ആര്‍ക്കാണ് കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കുക. അത്തരം ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വാക്കുകള്‍ കൊണ്ട് പോലും നീതിയോ. സഹാനുഭൂതിയോ ലഭിക്കുന്നില്ല എങ്കില്‍ അനന്തര ഫലങ്ങള്‍ എന്താവും. ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സഹായം അനുവദിക്കാനും, എന്ടോസള്‍ഫാന്‍ സമ്പൂര്‍ണ്ണം ആയി നിരോധിക്കുവാനും അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് അപേക്ഷിക്കുന്നു.......
2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച
ശ്രീ , ഒപ്പം ഞങ്ങളുണ്ട്.......
ലോക കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ , ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. മലയാളി തരാം ശ്രീശാന്തിനു തിളങ്ങാന്‍ കഴിഞ്ഞില്ല എന്നുള്ളത് ശരി തന്നെ, പക്ഷെ ഒരു മത്സരത്തിന്റെ മാത്രം കാര്യം പറഞ്ഞു ശ്രീയെ ക്രൂശിക്കുവാന്‍ തക്ക യോഗ്യത ഇന്ത്യന്‍ ടീമില്‍ ആര്‍ക്കും ഉണ്ടെന്നു തോന്നുന്നില്ല. കാരണം മികച്ച എത്രയോ ബാറ്റ്സ് മാന്‍ മാര്‍ പൂജ്യത്തിനു പുറത്താകുന്നു, മികച്ച എത്രയോ ബവുല്ലര്‍ മാര്‍ വിക്കെറ്റ് കിട്ടാതെ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. മത്സരം കഴിഞ്ഞ ഉടന്‍ സെവാഗ് പറഞ്ഞത്, ശ്രീശാന്ത് ഒഴികെ ഇന്ത്യന്‍ ടീമില്‍ ഉള്ളവര്‍ക്ക് ഈ വിജയം സന്തോഷം നല്‍കുന്നു എന്നാണു, അതിനു അര്‍ഥം ഇന്ത്യ തോല്‍ക്കണം എന്നാണോ ശ്രീ ആഗ്രഹിച്ചത്, അങ്ങനെ ആണെങ്കില്‍ സെവാഗ് പൂജ്യത്തിനു പുറത്തായ എത്രയോ മത്സരങ്ങള്‍ ഇന്ത്യ ജയിച്ചിരിക്കുന്നു, അന്നെല്ലാം ടീമിന്റെ വിജയം നല്‍കുന്ന സന്തോഷത്തില്‍ സെവാഗിനു സന്തോഷം തോന്നിയിരുന്നില്ലേ. എന്തായാലും ജവഗല്‍ ശ്രീ നാഥിന്റെ അഭിപ്രായം വായിച്ചപ്പോള്‍ സന്തോഷം തോന്നി. കാരണം ശ്രീയെ ആരും ക്രൂശിക്കരുതെ എന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യം ലോക കപ്പു ടീമില്‍ തന്നെ ശ്രീ ഉണ്ടായിരുന്നില്ല, പിന്നെ ടീമില്‍ ഇടം കിട്ടി, ആദ്യ മത്സരത്തില്‍ ആദ്യ ഇലവനില്‍ ശ്രീയെ ഉള്‍പ്പെടുത്തിയില്ല , അവസാന നിമിഷം അവസ്സരം നല്‍കി. മാനസ്സികമായി തയ്യാറെടുപ്പ് നല്‍കാനുള്ള സമയം പോലും നല്കാന്‍ ധോണി തയ്യാറായില്ല. സ്വന്തം താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന ധോണി മലയാളിയ ശ്രീയെ മാനസ്സികമായി തളര്തുകയും ചെയ്യുന്നു, മാത്രമല്ല സഹ കളിക്കാരെ കൊണ്ട് പോലും ശ്രീയെ കുറ്റപ്പെടുത്തുന്നു. അങ്ങനെ അല്ലെങ്കില്‍ സെവാഗിനെ പോലെ ഉള്ളവര്‍ പറയുമ്പോഴും, ഹര്ഭാജെന്‍, യുവരാജ് തുടങ്ങിയവര്‍ പ്രോകൊപിതര്‍ ആവുമ്പോഴും ധോണി മിണ്ടാതെ ഇരിക്കുന്നത് എന്ത് കൊണ്ട്. ഇതിനെതിരെ മലയാളികള്‍ ഒന്നടങ്കം പ്രതികരിക്കണം, ശ്രീയെ പിന്തുണയ്ക്കണം. തമിള്‍ നാട്ടില്‍ നിന്നുള്ള ഒരു കളിക്കാരനെ ഇങ്ങനെ അവഗണിക്കാനും, ആക്ഷേപം ചൊറിയാനും അന്നാട്ടുകാര്‍ അനുവദിക്കില്ല. അവര്‍ക്ക് സ്വന്തം കളിക്കാരോട് അത്ര സ്നേഹമാണ്. എന്നാല്‍ മലയാളി സ്വന്തം കളിക്കാരന്‍, അതും ലോക കപ്പില്‍ ആദ്യമായി കളിയ്ക്കാന്‍ തക്ക വണ്ണം പ്രതിഭ ഉള്ള കളിക്കാരന്‍ എന്നാല്‍ കൂടി ഒറ്റ തിരിഞ്ഞു കുറ്റപ്പെടുതനെ ശ്രമിക്കൂ. വളരെ കഷ്ട്ടമാണ്. നമ്മുടെ സ്വന്തം കളിക്കാരനായ ശ്രീക്ക് പിന്തുണയും, പ്രോത്സാഹനവും നല്കാന്‍ നമ്മള്‍ തയ്യാറാവണം. ഇനിയുള്ള കളികളില്‍ ശ്രീ ഉണ്ടാവണം. എങ്ങനെയും ശ്രീയെ ഒഴിവാക്കാന്‍ കാത്തിരിക്കുന്ന ധോനിക്കും കൂട്ടുകാര്‍ക്കും ആദ്യ മത്സരത്തിലെ ശ്രീയുടെ പ്രകടനം സന്തോഷം നല്‍കിയിരിക്കണം അതാകും സെവാഗിന്റെയും മറ്റും വാക്കുകളില്‍ നിന്ന് പുറത്തു വരുന്നത്. ആദ്യ മത്സരത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ സെവാഗിനു എല്ലാ മത്സരങ്ങളിലും ഇങ്ങനെ റണ്‍സ് നേടാം എന്ന് ഉറപ്പുണ്ടോ. ഒരു കാര്യം ധോണി മനസ്സിലാക്കുന്നത് നന്ന്, ശ്രീ ഒറ്റക്കല്ല, ശ്രീക്ക് പിന്നില്‍ ഈ കേരളം മുഴുവനും ഒറ്റക്കെട്ടായി ഉണ്ട് , ശ്രീയെ ഒറ്റപ്പെടുത്താനും ഒഴിവാക്കാനും നോക്കിയാല്‍ അതിനു വലിയ വില നല്‍കേണ്ടി വരും. ജാര്ഖണ്ടില്‍ ഉള്ളവര്‍ ധോനിയെ സ്നേഹിക്കുന്നത് പോലെ തന്നെയാണ് കേരളീയര്‍ ശ്രീയെ യും സ്നേഹിക്കുന്നത് എന്ന് മനസിലാക്കുക........
2011 ഫെബ്രുവരി 18, വെള്ളിയാഴ്‌ച
തനിയാവര്‍ത്തനം..........
ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനെല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ പഴയ പടി......
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം........
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനെല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ പഴയ പടി......
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം........
2011 ഫെബ്രുവരി 12, ശനിയാഴ്‌ച
പ്രണയഭാരം .............
പ്രണയ ഉപഹാരങ്ങളുമായി ഗിഫ്റ്റ് ഷോപ്പിന്റെ പടിയിറങ്ങുമ്പോള്‍ അയാള്‍ക്ക് വല്ലാത്ത ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു. പട്ടു തുണിയില്‍ ആ പ്രണയ സമ്മാനങ്ങള്‍ തോളില്‍ ഭാണ്ടാമാക്കി തൂക്കി കൊണ്ട് തന്റെ പ്രണയിനികളെ ലക്ഷ്യമാക്കി അയാള്‍ നടന്നു. ചുവന്ന പട്ടില്‍ ഇത് എന്റെ ഹൃദയമാണ് എന്ന് ഓരോ സമ്മാനങ്ങളിലും എഴുതി വച്ചിരുന്നു. നാലും കൂടിയ കവലയില്‍ എത്തിയപ്പോള്‍ അയാള്‍ക്ക് സംശയം ആദ്യം എങ്ങോട്ട് പോകണം, എന്തായാലും ആദ്യം ഇടത്തേക്ക് പോകാം. അവിടെയാണ്, കാര്‍ത്തിക, റസിയ, പിന്നെ ഡായിസിയും, ആദ്യം കാര്‍ത്തികയെ കാണാം . പക്ഷെ അവള്‍ക്കു സമ്മാനം കൊടുത്തു കഴിയുമ്പോള്‍ ഭാണ്ടാതിലുള്ള മറ്റു സമ്മാനങ്ങളെ കുറിച്ച് ചോദിച്ചാല്‍ എന്ത് പറയും, അവള്‍ക്കു സംശയം തോന്നിയാലോ. എന്തെങ്കിലും നമ്പര്‍ പറഞ്ഞു രക്ഷപ്പെടാം, അയാള്‍ ഓര്‍ത്തു. ആദ്യം കാര്‍ത്തികയെ കണ്ടു സമ്മാനം നല്‍കി , സമ്മാനം വാങ്ങി , ഓ ഗ്രേറ്റ് ഒരിക്കലും മറക്കാനാകാത്ത ദിവസം എന്ന് പറഞ്ഞു കൊണ്ട് അവള്‍ ചിരിച്ചു. അതിനു ശേഷം അയാള്‍ റസിയയുടെ വീട് ലക്ഷ്യമാക്കി നടന്നു. നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു എന്ത് കൊണ്ടാണ് കാര്‍ത്തിക ഭാണ്ടാതിലുള്ള മറ്റു സമ്മാനങ്ങളെ പറ്റി ചോദിക്കാത്തത്. എന്തായാലും രക്ഷപെട്ടു. റസിയ, ഡായിസി ഇവര്‍ക്കും ഗിഫ്റ്റുകള്‍ നല്‍കി ഒരു ലൈനില്‍ താമസ്സിക്കുന്നവരെ ത്രിപ്തിപ്പെടുതിയപ്പോള്‍ ഒരു വിധം സമാധാനമായി. ഇനി അടുത്ത ലൈനിലേക്ക് . പക്ഷെ അപ്പോഴും അയാള്‍ക്ക് ഒരു സംശയം ബാക്കിയായിരുന്നു. എന്ത് കൊണ്ട് അവരാരും ഭാണ്ഡത്തില്‍ ഉള്ള മറ്റു ഗിഫ്റുകളെ കുറിച്ച് ചോദിക്കാത്തത്. പിന്നെയും അയാള്‍ നാല്‍കവലയില്‍ എത്തി. അടുത്ത ലൈനില്‍ പോകും മുന്‍പ് അല്പം വിശ്രമിക്കാം. അയാള്‍ അടുത്ത് കണ്ട മരച്ചുവടിലേക്ക് നടന്നു. അപ്പോള്‍ കണ്ട കാഴ്ച അയാളെ അത്ഭുത പെടുത്തി. തന്നെപ്പോലെ കുറെ ചെറുപ്പക്കാര്‍ ഭാണ്ഡങ്ങളും ആയി അവിടെ ഇരിക്കുന്നു. ഓരോരുത്തരും ഓരോ ലൈനുകളില്‍ പോയി വന്നു വിശ്രമിക്കുക ആണ്. തങ്ങള്‍ കൊടുത്ത ഗിഫ്റ്റുകള്‍ വാങ്ങിയവര്‍ ഭാണ്ടാതിലെ മറ്റു ഗിഫ്ട്ടുകളെ കുറിച്ച് ചോദിക്കാത്തത് എന്ത് കൊണ്ടാണ് എന്നാണ് എല്ലാവരും ചിന്തിച്ചു കൊണ്ടിരുന്നത് . തമ്മില്‍ കണ്ടപ്പോള്‍ ആ ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ സംശയത്തിന്റെ ഉത്തരം പിടികിട്ടി. കാര്‍ത്തിക , ഡായിസി, റസിയ തുടങ്ങി എല്ലാവര്ക്കും അറിയാമായിരുന്നു ഇത് പോലെ തങ്ങളുടെ പ്രണയ പട്ടികയിലുള്ള ഒരു പാട് ചെറുപ്പക്കാര്‍ ഭാണ്ടാങ്ങലുംയി ഇനിയും വരാന്‍ ഉണ്ടെന്നും , ഗിഫ്ടുകളുമായി വരുന്നവന്മാരുടെ പ്രണയ പട്ടികയില്‍ വേറെയും പെണ്‍കുട്ടികള്‍ ഉണ്ടാകുമെന്നും , പ്രണയത്തിന്റെ ആ ഭാരങ്ങള്‍ ആണ് അവന്മാരുടെ തോളത് തൂങ്ങുന്നത് എന്നും.......... എന്നിട്ടും സമ്മാനങ്ങള്‍ വാങ്ങുന്നതിനും കൊടുക്കുന്നതിനും മാത്രം ഒരു കുറവും ഉണ്ടായില്ല..........
പണത്തിന്റെയും, സമ്പത്തിന്റെയും, സ്ഥാന മാനങ്ങളുടെയും , തൂക്കം നോക്കി പ്രണയം അളന്നു തിട്ടപ്പെടുത്തുന്ന ഇന്ന് പ്രണയവും കച്ചവട വല്ക്കരിക്കപ്പെട്ടിരിക്കുന്നു , എങ്കിലും അവശേഷിക്കുന്ന നാട്ടിടവഴികളിലും , പള്ളിമെടകളിലും, ഉത്സവ പറമ്പുകളിലും ഒക്കെയായി പ്രണയ ആര്‍ദ്രമായ ഒരു നോട്ടത്തിലൂടെ, പുഞ്ചിരിക്കുന്ന തിരിഞ്ഞു നോട്ടങ്ങളിലൂടെ നിശബ്ദമായി പ്രണയത്തിന്റെ വിശുദ്ധി ഇപ്പോഴും മങ്ങാതെ , മറയാതെ നില്‍ക്കുന്നു....... ഹൃദയം നിറഞ്ഞ പ്രണയ ദിന ആശംസകള്‍......
പണത്തിന്റെയും, സമ്പത്തിന്റെയും, സ്ഥാന മാനങ്ങളുടെയും , തൂക്കം നോക്കി പ്രണയം അളന്നു തിട്ടപ്പെടുത്തുന്ന ഇന്ന് പ്രണയവും കച്ചവട വല്ക്കരിക്കപ്പെട്ടിരിക്കുന്നു , എങ്കിലും അവശേഷിക്കുന്ന നാട്ടിടവഴികളിലും , പള്ളിമെടകളിലും, ഉത്സവ പറമ്പുകളിലും ഒക്കെയായി പ്രണയ ആര്‍ദ്രമായ ഒരു നോട്ടത്തിലൂടെ, പുഞ്ചിരിക്കുന്ന തിരിഞ്ഞു നോട്ടങ്ങളിലൂടെ നിശബ്ദമായി പ്രണയത്തിന്റെ വിശുദ്ധി ഇപ്പോഴും മങ്ങാതെ , മറയാതെ നില്‍ക്കുന്നു....... ഹൃദയം നിറഞ്ഞ പ്രണയ ദിന ആശംസകള്‍......
2011 ഫെബ്രുവരി 7, തിങ്കളാഴ്‌ച
അപായ ചങ്ങലയുടെ ദുഖം........
ഞാനൊരു അപായ ചങ്ങല,
നടുക്കും ദുരന്തത്തിന്‍ മൂക സാക്ഷി
പൂവാം കുരുന്നു പോല്‍ സൌമ്യമാം
എന്‍ സോദരീ സൌമ്യെ നിന്നെയോര്‍ത്തു
നിശബ്ധമായി കേഴുന്നു ഈ ഞാന്‍,
പാറി വന്നൊരാ പൂമ്പാറ്റ പോലെ നീ
തീവണ്ടി മുറിയിലേക്ക് ഓടിയെത്തി,
ജീവിതം തന്നൊരാ സുഖ ദുഖം ഒക്കെയും,
പങ്കിടാനായി വരുന്നുണ്ട് ഒരാള്‍ നാളെ,
പുത്തന്‍ പ്രതീക്ഷയും, സ്വപ്നങ്ങളുമായി,
വീട് അണയുവാന്‍ നീ വെമ്പല്‍ കൊള്കെ
,ഇരുളിന്‍ മറ പറ്റി വന്നൊരാ കാട്ടാളന്‍ ,
നിന്‍ സ്വപ്നങ്ങളൊക്കെയും തചിടുമ്പോള്‍
കേട്ടില്ല ആരുമേ നിന്‍ ദീന രോദനം
കേള്‍ക്കാതതല്ല , കേട്ടതായി ഭാവിച്ചില്ല,
ഞാനാം അപായ ചങ്ങല കണ്ടതില്ലാരും
കാണാത്തതല്ല ,കണ്ടതായി നടിച്ചില്ല,
സ്വാര്‍ത്ഥ ഭാരത്താല്‍ പോങ്ങിയില്ലൊരു കരവും,
പൊറുക്കുക പ്രിയ സോദരീ നീ ,
സഹജീവി ദുഃഖം തിരിച്ചരിയാതോരീ ,
സ്വാര്താന്ധമാം ലോകം തുടരുവോളം
അപായ ചങ്ങലകള്‍ ഞങ്ങള്‍ നിസ്സഹായര്‍......
നടുക്കും ദുരന്തത്തിന്‍ മൂക സാക്ഷി
പൂവാം കുരുന്നു പോല്‍ സൌമ്യമാം
എന്‍ സോദരീ സൌമ്യെ നിന്നെയോര്‍ത്തു
നിശബ്ധമായി കേഴുന്നു ഈ ഞാന്‍,
പാറി വന്നൊരാ പൂമ്പാറ്റ പോലെ നീ
തീവണ്ടി മുറിയിലേക്ക് ഓടിയെത്തി,
ജീവിതം തന്നൊരാ സുഖ ദുഖം ഒക്കെയും,
പങ്കിടാനായി വരുന്നുണ്ട് ഒരാള്‍ നാളെ,
പുത്തന്‍ പ്രതീക്ഷയും, സ്വപ്നങ്ങളുമായി,
വീട് അണയുവാന്‍ നീ വെമ്പല്‍ കൊള്കെ
,ഇരുളിന്‍ മറ പറ്റി വന്നൊരാ കാട്ടാളന്‍ ,
നിന്‍ സ്വപ്നങ്ങളൊക്കെയും തചിടുമ്പോള്‍
കേട്ടില്ല ആരുമേ നിന്‍ ദീന രോദനം
കേള്‍ക്കാതതല്ല , കേട്ടതായി ഭാവിച്ചില്ല,
ഞാനാം അപായ ചങ്ങല കണ്ടതില്ലാരും
കാണാത്തതല്ല ,കണ്ടതായി നടിച്ചില്ല,
സ്വാര്‍ത്ഥ ഭാരത്താല്‍ പോങ്ങിയില്ലൊരു കരവും,
പൊറുക്കുക പ്രിയ സോദരീ നീ ,
സഹജീവി ദുഃഖം തിരിച്ചരിയാതോരീ ,
സ്വാര്താന്ധമാം ലോകം തുടരുവോളം
അപായ ചങ്ങലകള്‍ ഞങ്ങള്‍ നിസ്സഹായര്‍......
2011 ഫെബ്രുവരി 1, ചൊവ്വാഴ്ച
അര്‍ജുനന്‍ സാക്ഷി- യാഥാര്‍ത് ത്യങ്ങളുടെ നേര്‍ കാഴ്ച്ച
ശ്രീ രഞ്ജിത്ത് ശങ്കര്‍ സംവിധാനം നിര്‍വഹിച്ചു, ശ്രീ പ്രിത്വിരാജ് നായകനായ അര്‍ജുനന്‍ സാക്ഷി ശ്രദ്ധിക്കപ്പെടുന്നു. സമകാലിക പശ്ചാത്തലത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചിത്രം എന്ന നിലയില്‍ അര്‍ജുനന്‍ സാക്ഷി വളരെ ഉയര്‍ന്ന മാനങ്ങള്‍ കാഴ്ച വയ്ക്കുന്നു. സമകാലിക സാമൂഹിക വ്യവസ്ഥയുടെ കാണാച്ചരടുകള്‍ കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്ന , കണ്ടിട്ടും കാണാനാകാതെ , കേട്ടിട്ടും പ്രതികരിക്കാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കേണ്ടി വരുന്ന ഒട്ടേറെ അര്‍ജുനന്മാരെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് അര്‍ജുനന്‍ സാക്ഷി. പല സന്ദര്‍ഭങ്ങളിലും നമ്മള്‍ ഓരോരുത്തരും അര്‍ജുനനെ പോലെ തന്നെയാണ് , പറയേണ്ടത് പറയാനാകാതെ, പ്രതികരിക്കെണ്ടിടത്ത് പ്രതികരിക്കാന്‍ ആകാതെ ജനക്കൂട്ടത്തിനിടയില്‍ മരഞ്ഞിരിക്കേണ്ടി വരുന്ന അര്‍ജുനന്മാര്‍. ചിത്രത്തിന് ഒടുവില്‍ പ്രിത്വിരാജ് അവതരിപ്പിക്കുന്ന റോയ് മാത്യു എന്ന കഥാപാത്രം ചോദിക്കുന്നു, ഈ അര്‍ജുനന്‍ ആരാണ് ? ശരിക്കും ഈ ചോദ്യം പ്രേക്ഷകരായ നമ്മള്‍ ഓരോരുത്തരോടും തന്നെയാണ്. ആ ചോദ്യത്തിനു മുന്‍പില്‍ ഓരോ പ്രേക്ഷകനും തിരിച്ചറിയുന്നു ഒളിഞ്ഞിരിക്കുന്ന ആ അര്‍ജുനന്‍ നമ്മള്‍ ഓരോരുത്തരും തന്നെയാണ്. സാമൂഹികമായ മാറ്റത്തിന് ഓരോ അര്‍ജുനന്മാരും ധൈര്യപൂര്‍വ്വം മുന്നോട്ടു വരണം എന്നാണു ചിത്രം ആഹ്വോനം ചെയ്യുന്നത്. ആധുനിക കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ സാമൂഹിക വ്യവസ്ഥയും, വാര്‍ത്താ മാധ്യമങ്ങളുടെ അരങ്ങു വാഴലും, സാധാരണക്കാരന്‍ അനുഭവിക്കുന്ന ധര്‍മ സങ്കടങ്ങളും എല്ലാം ചിത്രം നന്നായി വരച്ചു കാട്ടുന്നു. എറണാകുളം കലക്റെരുടെ കൊലപാതകം മുഖ്യ വിഷയമായി വരുന്ന ചിത്രം എന്നും എവിടെയും എപ്പോഴും സംഭവിക്കാവുന്നത് തന്നെയാണ്, കാരണം രണ്ടു ദിവസ്സങ്ങള്‍ക്ക് മുന്‍പാണ് മഹാരാഷ്ട്രയില്‍ അടീഷണല്‍ ജില്ലാ കലെക്റെര്‍ ആയിരുന്ന യശ്വന്ത് സോനവനയെ അക്രമികള്‍ ചുട്ടു കൊന്നത്, നസക്കിനു അടുത്ത് മന്മാട് എന്ന സ്ഥലത്ത് ഡീസ്സല്‍ മായം ചേര്‍ക്കുന്ന കേന്ദ്രം റയിധു ചെയ്യാന്‍ പോയപ്പോഴാണ് അക്രമികള്‍ അദ്ധേഹത്തെ ചുട്ടു കൊന്നത്. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഏറെ പ്രസക്തിയുള്ള ചില ചോദ്യങ്ങളാണ് അര്‍ജുനന്‍ സാക്ഷി മുന്നോട്ടു വൈക്കുന്നത്. അപകടത്തില്‍പെട്ട തന്റെ സഹപ്രവര്‍ത്തകനെ ട്രാഫിക് ബ്ലോക്ക് കാരണം സമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വന്തം തോളില്‍ ചുമന്നു കൊണ്ട് ആശുപത്രിയിലേക്ക് ഓടുന്ന പ്രിത്വിരജിന്റെ കഥാപാത്രം വര്‍ത്തമാന കാല യാധര്ത്യതിന്റെ ദുരന്ത മുഖമാണ് അനാവരണം ചെയ്യുന്നത്. ശ്രീ രഞ്ജിത്ത് ശങ്കറിന് അഭിമാനിക്കാം സാമൂഹിക പ്രതിബതതയുള്ള ഒരു നല്ല ചിത്രം പ്രേക്ഷകന് സമ്മാനിക്കാന്‍ സാധിച്ചതിനു. പ്രിത്വിരാജ് എന്ന നടന്റെ താര പരിവേഷത്തിന് അപ്പുറം ഒരു കലാകാരന്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള ഉത്തര വാദിത്ത ബോധമാണ് അര്‍ജുനന്‍ സാക്ഷിയിലൂടെ കാണാന്‍ സാധിക്കുന്നത്. ഒരു ഉത്തമ കലാകാരന്റെ കടമയും, ഉത്തര വാദിതവും തിരിച്ചറിഞ്ഞു കൊണ്ട് ഇത്തരം നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ശ്രീ പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. ആണ്‍ അഗുസ്ടിന്റെ പ്രകടനവും വളരെ മികച്ചതാണ്. എല്സ്സ്സമ്മയില്‍ നിന്നും വളരെ വ്യത്യസ്തമാണ് ആനിന്റെ കഥാപാത്രം, . മുകേഷ്, ജഗതി. തുടങ്ങി മറ്റു താരങ്ങളെല്ലാം തന്നെ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു. രഞ്ജിത് ശങ്കറിന്റെ ശക്തമായ തിരക്കഥയും, അജയന്‍ വിന്‍സെന്റിന്റെ ക്യാമറയും, രേന്ജന്‍ എബ്രഹാമിന്റെ എഡിറ്റിങ്ങും, ബിജിപലിന്റെ സംഗീതവും ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്, . ഗാന രംഗത്ത് പ്രിതിവിരാജ് മനോഹരമായി നൃത്തം ചെയ്തിരിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. നല്ല സിനിമകള്‍ വേണമെന്ന് മുറവിളി കൂട്ടുന്ന പ്രേക്ഷകര്‍ അര്‍ജുനന്‍ സാക്ഷി പോലുള്ള നല്ല ചിത്രങ്ങള്‍ കാണുകയും , ഇത്തരം നല്ല ചിത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിജയം നല്‍കുകയും ചെയ്യേണ്ടതാണ്........
2011 ജനുവരി 22, ശനിയാഴ്‌ച
ദുഖസത്യം............
ഞാനെന്ന ദുഖവും, നീയെന്ന ദുഖവും -
കണ്ടു മുട്ടിയപ്പോള്‍
ഞാനെന്ന ദുഃഖം നീയെന്ന ദുഖത്തോടും
നീയെന്ന ദുഃഖം ഞാനെന്ന ദുഖത്തോടും
പരസ്പരം പറഞ്ഞത് എന്താവും...?
ഞാനെന്ന ദുഃഖം നീയെന്ന ദുഖത്തിന് മുന്നില്‍
എത്ര നിസ്സാരമെന്നോ ..........?
കണ്ടു മുട്ടിയപ്പോള്‍
ഞാനെന്ന ദുഃഖം നീയെന്ന ദുഖത്തോടും
നീയെന്ന ദുഃഖം ഞാനെന്ന ദുഖത്തോടും
പരസ്പരം പറഞ്ഞത് എന്താവും...?
ഞാനെന്ന ദുഃഖം നീയെന്ന ദുഖത്തിന് മുന്നില്‍
എത്ര നിസ്സാരമെന്നോ ..........?
2011 ജനുവരി 17, തിങ്കളാഴ്‌ച
ശ്രീ പോയ ഇന്ത്യ .........
ലോക കപ്പ് ക്രിക്കെറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നു. മലിയളി താരം ശ്രീശാന്ത് തഴയപ്പെട്ടിരിക്കുന്നു. ഇത് കടുത്ത അനീതിയാണ്. ആത്മസമര്‍പ്പണം ചെയ്താ ഒരു കളിക്കാരനോട് കാണിക്കുന്ന ഏറ്റവും വലിയ ക്ര്രൂരതയാണ് ഇതിലൂടെ വെളിവാകുന്നത്. ഒരു കളിക്കാരന്‍ തന്റെ പ്ര്തതിഭയുടെ ഉന്നതിയില്‍ നില്ല്ക്കുമ്പോള്‍ അയാളെ അവഗണിക്കുക വഴി ആ കളിക്കാരനെയും, ആ കളിയെ മൊത്തത്തില്‍ തന്നെയും പരിഹസിക്കുന്ന നിലപാട് തികച്ചും വേദനാജനകമാണ്. ഇന്ത്യ ഇതിനു ഒരു പാട് വില നല്‍കേണ്ടി വരും. പ്രതിസന്തികളില്‍ തളരാത്ത വീറുറ്റ പോരാളിയാണ് ശ്രീശാന്ത്, അത് കൊണ്ട് തന്നെ ശ്രീയുടെ ഭാവിയെപ്പറ്റി ഉത്ഖണ്ട പെടേണ്ട കാര്യമില്ല. ഇതിലും ശക്തമായി തന്നെ ശ്രീ തിരിച്ചു വരും, ശ്രീയെ സ്നേഹിക്കുന്ന ആയിരക്കണക്കിന് ജനങ്ങള്‍ ഉള്ളപ്പോള്‍ അവരുടെ പ്രതീക്ഷ കാത്തു സൂക്ഷിക്കാതിരിക്കാന്‍ ശ്രീക്ക് ആവില്ലല്ലോ. വേദനയോടെ ആണെങ്കിലും ശ്രീ ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് ആശംസ അറിയിച്ചിരിക്കുന്നു. ശ്രീക്ക് അങ്ങനെ പെരുമാരനെ കഴിയൂ. കാരണം ഒരു തളരാത്ത പോരാളിക്ക് അങ്ങനെയേ സാധിക്കൂ. ഇന്ന് ശ്രീ വാര്‍ത്തകളില്‍ നിറയുന്നത് ടീമില്‍ ഇടം കിട്ടാത്തത് കൊണ്ടാണ്, എന്നാല്‍ ലോകകപ്പിന്റെ നാളുകളില്‍ വീണ്ടും ശ്രീയുടെ പേര് ഉയര്‍ന്നു വരും, ശ്രീക്ക് പകരക്കാരായി വന്ന താരങ്ങള്‍ പരാജയം ഏറ്റു വാങ്ങുമ്പോള്‍ ശ്രീയെക്കുരിച്ചു വാനോളം പുകഴ്ത്താനും, ശ്രീയുടെ അഭാവതെക്കുരിച്ചു ചര്‍ച്ച ചെയ്യാനും മല്സ്സരിക്കുന്ന ആളുകള്‍ ഉണ്ടാവും. ഒരിക്ക്കലും തളരാതെ മുന്നോട്ടു പോവുക ഒപ്പം ഒരു പാട് പേരുടെ പ്രാര്‍ത്ഥനകള്‍ ഉണ്ട്. ശ്രീ പറഞ്ഞത് പോലെ വേദനയോടെ ആണെങ്കിലും ഇന്ത്യയുടെ വിജയത്തിന് ആശംസകള്‍ നേരുന്നു. പക്ഷെ ... വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...
-
പുത്തന്‍ തലമുറ ചിത്രങ്ങള്‍ എന്നാ ലേബലില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തു വരുന്ന സമയമാണ്. പുത്തന്‍ ആവിഷ്കരണങ്ങള്‍ എന്നു...