2009 ഡിസംബർ 27, ഞായറാഴ്‌ച

ഒരു സ്നേഹഗീതം പോലെ .............

കലണ്ടറില്‍ ഡിസംബറിന്റെ അവസാന താളും മറിയുമ്പോള്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മുന്നില്‍ മറ്റൊരു പുതു വര്ഷം കൂടി. ഇന്നലെയുടെ തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു കൊണ്ട് ശുഭ പ്രതീക്ഷയോടെ പുതിയൊരു വര്‍ഷത്തിലേക്ക് പദമുന്നാം. സ്നേഹത്തില്‍ അധിഷ്ടടിതമായ ജീവിത ചര്യയിലുടെ നാളെകള്‍ കൂടുതല്‍ സുന്ദരമാക്കി മാറ്റാം. തെറ്റുകള്‍ തിരുത്താനും പൊറുക്കാനും മറക്കാനും സ്നേഹം വഴിയൊരുക്കുന്നു. സ്നേഹം പ്രകടിപ്പിക്കാന്‍ വിമുഖത കാണിക്കുന്നവരാണ് നമ്മിലധികംപേരും. പ്രകടിപ്പിക്കാത്ത സ്നേഹം ഇല്ലാത്ത സ്നേഹത്തിനു തുല്യമാണ്. പങ്കു വൈക്കാത്ത സ്നേഹം അപൂര്‍ണവുമാണ്. ഒരിക്കലും ഈ ലോകത്ത് വിദ്വേഷം കൊണ്ട് വിദ്വേഷം ഇല്ലാതാകുന്നില്ല, സ്നേഹം കൊണ്ടേ വിദ്വേഷം ഇല്ലാതകുന്നുള്ള്. ആധുനിക ലോകത്ത് വ്യക്തി ബന്ധങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കുടുംബങ്ങള്‍ക്ക് ഉള്ളില്‍ തന്നെ അസ്സമാധാനം വളര്‍ന്നു കഴിഞ്ഞു . മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദുര്‍ബലമാകുന്നു. വിവാഹം, കുടുംബം തുടങ്ങിയ സാമൂഹ്യ സങ്കല്‍പ്പങ്ങള്‍ കാലഹരനപ്പെട്ടെന്നും ആധുനിക ജീവിതത്തില്‍ അവയ്ക്ക് പ്രസ്സക്തി ഇല്ല എന്നും ചിലര്‍ കരുതുന്നു. കുടുംബ ബന്ധങ്ങളില്‍ നടക്കുന്ന ഈ ആധുനിക വല്‍ക്കരണത്തിന്റെ ഫലമായി കുടുംബ ബന്ധങ്ങളും, വ്യക്തി ബന്ധങ്ങളും തകരുന്നു. ഇവയ്ക്കുള്ള പരിഹാരം മനസ്സില്‍ സ്നേഹം നിറയ്ക്കുക എന്നത് മാത്രമാണ്. മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ നാമറിയാതെ നമ്മുടെ വ്യക്തി ബന്ധങ്ങളും, കുടുംബ ബന്ധങ്ങളും ശക്തിപ്പെടുന്നു. മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ നമുക്കും നമുഉടെ ചുറ്റു പാടുകള്‍ക്കും മാറ്റം സംഭവിക്കുന്നു. നമ്മുടെ ചുറ്റുപാടുകള്‍ കൂടുതല്‍ സുന്ദരമായി തോന്നുന്നു. പൂക്കള്‍ കൂടുതല്‍ മനോഹരവും സുഗന്ധം ഉള്ളവയായും, പക്ഷികളുടെ കൊഞ്ചല്‍ മധുരതരമായും അനുഭവപ്പെടുന്നു. സൌഹൃദങ്ങള്‍ ഇളം കാറ്റുപോലെ ആസ്സ്വസമാകുന്നു. , വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും കൂടുതല്‍ ദ്ധ്രിടം ആകുന്നു. അതുകൊണ്ടുതന്നെ ആധുനിക വല്‍ക്കരണവും വികസ്സനവും മാറ്റങ്ങളും സ്വാഗതം ചെയ്യുന്നതിനൊപ്പം മനസ്സുകള്‍ സ്നേഹം കൊണ്ട് നിറയ്ക്കാം . സ്നേഹമുണ്ടെങ്കില്‍ എല്ലാമുണ്ട്, എല്ലാമുണ്ടെങ്കിലും സ്നേഹമില്ലെങ്കില്‍ ഒന്നുമില്ല. അതിനാല്‍ ഈ പുതുവര്‍ഷം സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനുമായി നമുക്ക് മാറ്റി വയ്ക്കാം. എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ നവവത്സര ആശംസകള്‍...............

2009 ഡിസംബർ 16, ബുധനാഴ്‌ച

രഞ്ജിത് - മലയാളസിനിമയുടെ മാണിക്യം

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ രഞ്ജിത് അണിയിച്ചൊരുക്കിയ പാലേരിമാണിക്യം പ്രേക്ഷകര്‍ക്ക്‌ പുതിയ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. കഥ പറച്ചിലില്‍ പുത്തന്‍ സംബ്രധായങ്ങളിലൂടെ ,പരീക്ഷണങ്ങളില്‍ലൂടെയുള്ള യാത്രകളില്‍ രഞ്ജിത് എന്നാ സംവിധായകന്‍ എന്നും വേറിട്ട്‌ നില്‍ക്കുന്നു. ടി. പി. രാജീവന്റെ നോവല്‍ സിനിമയാക്കിയപ്പോള്‍ അതിന്റെ ശക്തിക്ക് ഒട്ടും കോട്ടം സംഭവിക്കാത്ത തരത്തില്‍ ,എന്നാല്‍ തന്റേതായ ശൈലിയില്‍ കൈയ്യടക്കത്തോടെ സിനിമയെ അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ ശ്രീ രഞ്ജിത്നു കഴിഞ്ഞിരിക്കുന്നു. പതിവ് സംബ്രധയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു കൂട്ടം പുത്തന്‍ പ്രതിഭകളെ സമ്മാനിക്കാനും അദ്ദേഹത്തിന് സാധിച്ചു. മമ്മൂട്ടി എന്നാ മഹാ നടന്റെ താര പകിട്ടില്ലാത്ത വ്യത്യസ്തമായ പാത്ര സൃഷ്ട്ടി പ്രേക്ഷകര്‍ക്ക്‌ നവ്യാനുഭവമായി. ഒട്ടേറെ പരിമാതികള്‍ക്ക് ഇടയിലും പ്രേക്ഷകന്റെ അഭിരുചിക്ക് പ്രാധാന്യം നല്‍കി പുത്തന്‍ പരീക്ഷണങ്ങളിലൂടെ മലയാള സിനിമയില്‍ പുതിയ ഒരു ഉണര്‍വ്വ് സമ്മാനിച്ച ശ്രീ രഞ്ജിത് അങ്ങേക്ക് ഒരായിരം അഭിനന്ദനങള്‍ . അങ്ങയെ പോലുള്ള സംവിധായകര്‍ ഇത്തരം ചിത്രങ്ങള്‍ ഒരുക്കുമ്പോള്‍ അവ വിജയിപ്പിക്കേണ്ട കടമ ഞങ്ങള്‍ പ്രേക്ഷകര്‍ക്കുണ്ട്‌. അതുകൊണ്ടുതന്നെ ഇനിയം നല്ല ചിത്രങ്ങള്‍ക്കായുള്ള അങ്ങയുടെ ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ പ്രേക്ഷകരുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകും. മലയാള സിനിമയുടെ മാണിക്യമായി തിളങ്ങുന്ന ശ്രീ രഞ്ജിത്നു ഒരായിരം അഭിനന്ദനങള്‍.

2009 ഡിസംബർ 7, തിങ്കളാഴ്‌ച

പ്രിത്വിരാജും, ശ്രീശാന്തും യുവത്വത്തിനു നല്കുന്ന സന്ദേശം ............................

പ്രിത്വി രാജിനെയും ശ്രീശാന്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതുവായ കാര്യം എന്താണ്.പ്രിത്വി രാജും ശ്രീശാന്തും ഏറെ പ്രതി സന്ധികള്‍ തരണം ചെയ്താണ് വിജയത്തില്‍ എത്തിച്ചേര്‍ന്നത്. മാനുഷിക വിചാര വികാരങ്ങളില്‍ ഒരു പക്ഷെ ഭിന്നത ഉണ്ടെങ്കിലും ഇരുവരെയും തമ്മില്‍ കൂട്ടി യോജിപ്പിക്കുന്ന ഒന്നിലേറെ കാര്യങ്ങള്‍ ഉണ്ട് . ജോലിയോടുള്ള ആത്മാര്‍ത്ഥത , കഠിന അദ്വാനം , ആത്മ സമര്‍പ്പണം, ലക്ഷ്യബോധം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഈ ചെറുപ്പക്കാരെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ഒരു പക്ഷെ രണ്ടു മേഘലയില്‍ ആണെങ്കില്‍ കൂടി അടിസ്ഥാന പരമായി വിജയത്തിന് അവരെ പ്രാപ്തര്‍ ആക്കുന്നത് ഈ ഘടകങ്ങള്‍ തന്നെ ആണ്. പ്രിത്വി രാജിന്റെ തുടക്ക കാലം ശ്രദ്ധിച്ചാല്‍ അറിയാം ഒട്ടേറെ പ്രധിസന്ധികളും, വെല്ലുവിളികളും നേരിട്ടാണ് ആ ചെറുപ്പക്കാരന്‍ ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത്. തികഞ്ഞ ആത്മ സമര്‍പ്പണത്തിലൂടെ എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റാന്‍ പ്രിത്വിരാജിനു കഴിഞ്ഞിട്ടുണ്ട്. ഇന്നു പ്രേഷകര്‍ ഒന്നടങ്കം പ്രിത്വിരജിനെ അന്ഗീകരിചിരിക്കുന്നു. അതുപോലെ മലയാളികളില്‍ നിന്നു പോലും ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുള്ള കളികാരനാണ് ശ്ര്രീശാന്ത്. ഒരു പക്ഷെ ഇനി ക്രിക്കെട്ടില്‍ ശ്രീശാന്ത്‌ ഉണ്ടാകില്ല എന്ന് വരെ പറഞ്ഞവരെ അത്ഭുതപ്പെടുതിക്കൊണ്ട് ആ ചെറുപ്പാക്കാരന്‍ ഗംഭിരമായി തിരിച്ചു വന്നു. ഇന്നത്തെ യുവാക്കള്‍ ഈ രണ്ടു ചെറുപ്പക്കാരെയും കണ്ടു പഠിക്കാന്‍ ഏറെ ഉണ്ട്. ആത്മ വിശ്വാസം കൈവിടാതെ, പ്രതിസന്ധികളില്‍ തളരാതെ , ലക്ഷ്യം നേടുവാന്‍ ഉള്ള കഠിനമായ പരിശ്രമത്തിനു രണ്ടു ഉത്തമ ഉധഹരണങ്ങള്‍ ആണ് ഈ രണ്ടു ചെറുപ്പക്കാര്‍. ഒരാളെ ബഹുമാനിക്കാന്‍ പ്രായം ഒരു ഘടകം മാത്രമെ ആകുന്നുള്ളൂ. എന്നാല്‍ ഓരോരുത്തരും അവരവരുടെ കര്‍മ മേഘലകളിലും ജീവിതത്തിലും നേടുന്ന വിജയങ്ങള്‍ തന്നെയാണ് ഒരാളിനെ ബഹുമാനിതന്‍ ആക്കുന്ന മുഖ്യ ഘടകം .അങ്ങനെ നോക്കുമ്പോള്‍ എന്നെക്കാളും ചെറുപ്പമായ പ്രിത്വിരജിനെയും, ശ്രീശാന്തിനെയും സ്നേഹിക്കുന്നതിനോപ്പം തന്നെ ഞാന്‍ അവരെ ബഹുമാനിക്ക്കയും ചെയ്യുന്നു . നമ്മുടെ കര്‍മ്മ മേഘല ഏത് ആയിരുന്നാലും വിജയത്തിന് മാതൃക ആക്കാന്‍ പറ്റിയ രണ്ടു വ്യക്തിത്വങ്ങള്‍ ആണ് പ്രിത്വിരാജും ശ്രീശാന്തും എന്നതില്‍ തര്‍ക്കമില്ല, ഈ ചെറുപ്പക്കാരുടെ നിശ്ചയ ധര്ട്ട്യം കുടുതല്‍ കുടുതല്‍ ഉയരങ്ങളില്‍ ഇവരെ എത്തിക്കുക തന്നെ ചെയ്യും കാലം സാക്ഷി ..............................................................................

2009 ഡിസംബർ 2, ബുധനാഴ്‌ച

വിരിയട്ടെ ഇനിയും ഒരായിരം നീലത്താമരകള്‍................

എം. ടി . , ലാല്‍ ജോസ് കൂട്ടുകെട്ടിലുടെ മുപ്പതു വര്‍ഷങ്ങള്‍ക്കു ഇപ്പുറം വീണ്ടും മലയാളസിനിമയ്ക്ക് തിരുമുല്‍കഴ്ചയോരുക്കി നീലത്താമര വിരിരിഞ്ഞു. നീലത്താമരയുടെ ഭംഗിയും, സുഗന്ധവും ആസ്വദിക്കാന്‍ എത്തുന്ന കാണികള്‍ക്ക് നിരാശപ്പെടേണ്ടി വരുന്നില്ല. കെട്ട് കാഴ്ചകള്‍ ഇല്ലാത്ത ഗ്രാമജീവിതത്തിന്റെ നിഷ്കളങ്കതയും , നന്മകളുമായി നീലത്താമര കാഴ്ചക്കാരുടെ മനം കവരുന്നു. എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്ന കിനാവ്‌ പോലെ , എപ്പോഴും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന സംഗീതം പോലെ മനോഹരമാണ് നീലത്താമര. ദ്രിശ്യ ചാരുതയോടെ, ഇമ്പമുള്ള സംഗീതത്തിന്റെ അകമ്പടിയോടെ നീലത്താമര സുഗന്ധം പരത്തിക്കൊണ്ട്‌ ചിരി തൂകി നില്ക്കുന്നു. മലയാള സിനിമയ്ക്ക് പൂക്കാലമൊരുക്കി ഇനിയും ഒരായിരം നീല താമരകള്‍ വിരിയട്ടെ .........................................................................................

2009 നവംബർ 10, ചൊവ്വാഴ്ച

മഴ പെയ്യുകയാണ്..............................

മഴ പെയ്യുകയാണ്. വരണ്ട മണ്ണിനെ കുളിരനിയിച്ചുകൊണ്ട്‌ മഴ പെയ്യുകയാണ്. ഓരോ മഴയും ഓരോ അനുഭവങ്ങളാണ്. ഹൃദയം നിറയുന്ന സന്തോഷമോ തിരിച്ചറിയാനാകാത്ത നൊമ്പരമോ സമ്മാനിച്ചു കൊണ്ടാണ് ഓരോ മഴയും പെയ്തു ഒഴിയുന്നത്. ബാല്യത്തിന്റെ ഓര്മ്മ ചെപ്പ് തുറക്കുമ്പോള്‍ , ജാലകങ്ങള്‍ക്കപ്പുറത്ത് മഴയുടെ ഈണം അമ്മയുടെ താരാട്ട് പാട്ടായി ലയിച്ചതും , ഒഴുകുന്ന ചെളി മണ്ണില്‍ ചാടിക്കളിച്ചതും , മഴചാലില്‍ കളി വഞ്ചികള്‍ ഒഴുക്കിയതും , പുതുമഴ നനയാന്‍ മുറ്റത്തേക്ക്‌ ഇറങ്ങുമ്പോള്‍ അമ്മയുടെ ശകാരവും ഇന്നലെപ്പോലെ തോന്നുന്നു. നിറഞ്ഞു ഒഴുകുന്ന പുഴയും, വരമ്പുകള്‍ കാണാനാകാതെ വയലുകളെല്ലാം ഒന്നായ പോലെ വെള്ളം കൊണ്ടു നിറയുന്നു. , നനഞ്ഞൊട്ടിയ തൂവലുകലുമായി തെങ്ങോലതലപ്പുകളില്‍ മഴ കൊണ്ടിരിക്കുന്ന കൊറ്റികൂട്ടങ്ങള്‍ , കാട്ടുചെമ്ബിന്റെ ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഴത്തുള്ളികള്‍, മഴയും കാറ്റും ഒന്നു അടങ്ങുമ്പോള്‍ മറ്റു കുട്ടികള്‍ കൈവശപ്പെടുതും മുന്പേ മാമ്പഴങ്ങള്‍ സ്വന്തമാക്കാന്‍ മാവിന്‍ ചുവട്ടിലെക്കുള്ള ഓട്ടങ്ങള്‍, ................... പിന്നീടെപ്പൊഴോ എനിക്ക് മഴ ഒരു പ്രണയിനി ആയി മാറി, . മഴയുടെ കൊണ്ജ്ജലും ചിനുങലും , പിറു പിറുകലുമൊക്കെ ഒരു പ്രണയിനിയുടെ സാമീപ്യം പകര്ന്നു തന്നു, . ചിലപ്പോള്‍ സന്തോഷം പകര്ന്നു തന്നു കൊണ്ടു, മറ്റു ചിലപ്പോള്‍ വേദനകള്‍ സമ്മാനിച്ചു കൊണ്ടു ഞാന്‍ കാത്തിരിക്കുന്ന , എന്നെ കാത്തിരിക്കുന്ന പ്രണയിനിയുടെ സാമീപ്യം. ......... എന്നാലും പ്രണയത്തെ ക്കളും ആര്‍ദ്രമായ സ്നേഹമായി മഴയെ കാണാനാണ് എനിക്കിഷ്ട്ടം . വരണ്ട മണ്ണിനെ കുളിരണിയിക്കുന്ന മഴ പോലെയാണ് വരണ്ട മനസ്സിലേക്ക് പകര്ന്നു കൊടുക്കുന്ന സ്നേഹവും. ......... സുരക്ഷിതമായ കൂരക്കു താഴെ നിന്നു മഴയുടെ സൌന്ദര്യം അസ്വധിക്കുമ്പോഴും ഒന്നു ഞാന്‍ ഓര്‍ക്കാറുണ്ട് , ചെറിയൊരു ചാറ്റല്‍ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരയ്ക്ക് താഴെ സ്വന്തം കുടുംബത്തിന്റെ സുരക്ഷ തേടുന്ന വലിയൊരു വിഭാഗത്തിന്റെ നിസ്സഹായ ചിത്രം. കാല്‍പ്പനിക ഭാവങ്ങളില്‍ നിന്നു മാറി , ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ഈ ഓര്‍മ്മപ്പെടുതലാകാം , ഒരു പക്ഷെ മഴ എനിക്ക് നല്കുന്ന ഏറ്റവും വലിയ അനുഭവം...........................................

2009 നവംബർ 2, തിങ്കളാഴ്‌ച

കേരള കഫെ -ശക്തവും ധീരവുമായ ചുവടുവയ്പ്.

ശ്രീ രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ പത്തു സംവിധായകര്‍ ചേര്‍ന്നൊരുക്കിയ പത്തു കഥകളുടെ മനോഹരമായ ആവിഷ്കാരമാണ് കേരള കഫെ എന്ന ചിത്രം. ഈ പത്തു കഥകളില്‍ കൂടി സമകാലിക സമൂഹത്തിലെ മനുഷ്യരുടെ ജീവിതാവസ്ഥകള്‍ അതിശയോക്തി കലരാതെ, വളരെ തന്മയത്വമായി ചിത്രീകരിച്ചിരിക്കുന്നു. വ്യക്തി എന്ന നിലയില്‍ നാം നമ്മളില്‍ തന്നെ പൂര്‍ണ ശ്രദ്ധയും കേന്ദ്രികരിക്കുമ്പോള്‍ നമ്മള്‍ കാണാതെ പോകുന്ന ഒരു പിടി ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഈ ചിത്രത്തില്‍ നമുക്കു കാണാന്‍ കഴിയും. മലയാള സിനിമയിലെ കൂട്ടായ്മയുടെ ഈ വിജയം തികച്ചും അര്ഹിചതു തന്നെ. നാമൊഴികെ മറ്റെല്ലാം മോശമാണെന്ന വിമര്‍ശനവുമായി വരുന്ന നമ്മള്‍ പ്രേഷകര്‍ ഉള്‍പ്പീടെയുള്ള പൊതു സമുഹം കണ്ടിരിക്കേണ്ട ചിത്രമാണ്‌ കേരള കഫെ,. കാരണം മാറ്റവും പുതുമയും വേണമെന്നു മുറവിളി കൂട്ടുമ്പോഴും ഇത്തരം നല്ല ചിത്രങ്ങളോട് മുഖം തിരിക്കാനുള്ള പ്രവണത അല്ലെങ്കില്‍ മോശം ചിത്രം എന്ന് പറഞ്ഞു കൊണ്ടു ഇത്തരം നല്ല സംരഭങ്ങളെ തലരതാനുള്ള ശ്രമങ്ങള്‍ നമ്മള്‍ പ്രേഷകരുടെ ഭാഗത്ത് നിന്നു ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം നല്ല ചിത്രങ്ങളെ അവയ്ക്ക് അര്‍ഹിക്കുന്ന വിജയം നല്കി , കൂടുതല്‍ നള ചിത്രങ്ങളുടെ പിറവിക്കു വേണ്ടി നമുക്കു ശ്രമിക്കാം. പ്രിത്വിരാജ്‌ പ്രധാന കഥാപാത്രമായ ഐലാദ്‌ എക്സ്പ്രസ്സ് കണ്ടു പ്രേക്ഷകര്‍ നിര്‍ത്താതെ കയ്യടിക്കുമ്പോള്‍ , മമ്മൂട്ടിയുടെ പുറം കാഴ്ചകള്‍ കണ്ടു കണ്ണ് നിറയുമ്പോള്‍ ഈ ചിത്രം അതിന്റെ ലക്ഷ്യം നേടി എന്ന് സംവിടയകന് അഭിമാനിക്കാം. ഇത്രയും മനോഹരമായ ഈ ചിത്രം പനോരമയില്‍ നിന്നും ഒഴിവാക്കപ്പെട്ടത് തികച്ചും നിര്‍ഭാഗ്യകരം തന്നെ, കവിത പോലെ മനോഹരമായ കേരള കഫെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു . ഇനിയും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകട്ടെ, .ഇത്രയും ധീരവും ശക്തവുമായ ചുവടു വയ്പിനു ചുക്കാന്‍ പിടിച്ച രഞ്ജിത്ത് സാറിന് ഒരായിരം അഭിനന്ദനങ്ങള്‍ .

2009 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ചരിത്രത്തിന്റെ നേര്കാഴ്ച്ചയായി പഴശ്ശി രാജ

എം. ടി ., ഹരിഹരന്‍ ടീമിന്റെ പഴശ്ശിരാജാ ഒരു കാലഘട്ടത്തിലെ ചരിത്രത്തിന്റെ നേര്‍ കാഴ്ചയാണ്. തലശ്ശേരിയില്‍ കോട്ടയം താവഴിയിലെ പടിഞ്ഞാറെ കോവിലകത്തെ കേരളവര്‍മ പഴശ്ശി രാജയുടെ ധീരോദാത്തമായ ജീവിത കഥ അതിന്റെ വീര്യം ഒട്ടും ചോര്‍ന്നു പോകാതെ പ്രേഷകര്‍ക്ക് പകര്ന്നു കൊടുക്കാന്‍ എം. ടി , ഹരിഹരന്‍ ടീമിന് കഴിഞ്ഞിരിക്കുന്നു.ആയിരത്തി എഴുന്നുറ്റിതോന്ന്നുട്ടി മൂന്നിലെ ഒന്നാം പഴശ്ശി വിപ്ലവം മുതല്‍ ആയിരത്തി എണ്ണൂറ്റി അഞ്ചില്‍ മാവിലായി തോടിന്റെ കരയില്‍ വെടിയേറ്റു വീഴുന്നത് വരെയുള്ള കേരളസിംഹം എന്ന്ന പഴശ്ശി രാജയുടെ കഥ പറയുന്ന ചിത്രം ചരിത്രം പകര്ന്നു തരുന്നതിനോടൊപ്പം പ്രേഷക സിരകളില്‍ ദേശസ്നേഹം നിറയ്ക്കുകയും ചെയ്യുന്നു. സാങ്കേതിക തികവില്‍ ഹോളിവുഡ്‌ ചിതരങ്ങളോട് കിടപിടിക്കുന്ന ഈ ചിത്രം മലയാളത്തിന്റെ പരിമിതിയും കടന്നു വിദേശങ്ങളില്‍ പോലും ചര്ച്ച ചെയ്യപ്പെടുന്നു എന്നത് അഭിമാനകരം തന്നെ, . പഴശ്ശി രാജാ, തലക്കല്‍ ചന്ദു, എടച്ചേരി കുംങ്കന്‍ , പഴയവീടന്ച്ചന്ദു , നീലി, മാക്കം , തുടങ്ങി ഓരോ കഥാപാത്രങ്ങളും വ്യക്തിത്വം പുലര്‍ത്തുന്നവയാണ്. എം.ടി. യുടെ തിരക്കഥ, ഹരിഹരന്റെ സംവിധാനം, രസ്സൂല്‍ പൂക്കുട്ടിയുടെ ശബ്ധമിശ്രണം, ഇളയരാജയുടെ സംഗീതം ഇതെല്ലം ചിത്രത്തിന്റെ വിജയ ഘടകങ്ങള്‍ ആണ്. അന്യ ഭാഷ ചിത്രങ്ങള്‍ക്കുള്ള വിഭാഗത്തില്‍ ഓസ്കാര്‍ നോമിനെഷ നോ, ഒരു പക്ഷെ ഓസ്കാര്‍ പുരസ്കാരം തന്നെയോ പഴശ്ശി രാജക്ക് ലഭിച്ചേക്കാം.

2009 ഒക്‌ടോബർ 14, ബുധനാഴ്‌ച

നക്ഷത്രങ്ങളെ പ്രണയിച്ച ഒരാള്‍

കുന്നിന്ചെരുവിലെ പുല്‍ത്തകിടിയില്‍ നീലാകാശത്തിലെ നക്ഷത്രങ്ങളുടെ സൌന്ദര്യം നോക്കി കിടക്കുകയാണ് അയാള്‍ . കുട്ടിക്കാലം മുതല്‍ നക്ഷത്രങ്ങള്‍ അയാളെ ആകര്‍ഷിച്ചിരുന്നു, അവയുടെ തിളക്കം അയാളെ വല്ലാതെ മോഹിപ്പിച്ചിരുന്നു. അതിലൊരു നക്ഷത്രമായി മാറാന്‍ എന്നും അയാള്‍ കൊതിച്ചിരുന്നു. ഇളം കാറ്റു വീശുന്നുണ്ട്, മഴ പെയ്യാന്‍ സാദ്യത ഉണ്ട്, . നക്ഷത്രങ്ങളെ നോക്കി കിടക്കും തോറും അയാളുടെ ചിന്തകള്‍ ഉണര്‍ന്നു. വായുവിലുടെ അയാള്‍ സാവധാനം നക്ഷത്രങ്ങളുടെ അടുത്തേക്ക് പറന്നു ചെന്നു. നക്ഷതങ്ങളോട് അടുക്കുംതോറും അയാള്‍ക്ക്‌ അസഹനീയമായ ചുടു അനുഭവപ്പെട്ടു, ഒരു പരിധിക്കപ്പുറം നക്ഷത്രങ്ങളെ സമീപിക്കാന്‍ തനിക്ക് കഴിയില്ല എന്ന് അയാള്ക്ക് മനസ്സിലായി. അയാളുടെ വിഷമം കണ്ടു നക്ഷത്രത്തില്‍ ഒരാള്‍ ചോദിച്ചു, നിങ്ങള്‍ ആരാണ്, എന്തിനിവിടെ വന്നു, ?. നക്ഷത്രത്തിന്റെ ചോദ്യം കെട്ട് അയാള്‍ പറഞ്ഞു , എനിക്കും നിങ്ങളെ പോലെ ഒരു നക്ഷത്രമാകണം , . അയാളുടെ മറുപടി കെട്ട് ആ നക്ഷത്രം ചെറുതായി പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു നിങ്ങള്‍ പുറമെ നിന്നു നോക്കുമ്പോള്‍ ഞങ്ങള്ക്ക് തിളക്കം ഉണ്ട്, പക്ഷെ ഞങളുടെ പൊള്ളുന്ന ചുടു നിങ്ങള്ക്ക് മനസ്സിലായില്ലെ , ഈ ചുടു സഹിച്ചു കൊണ്ടാണ് നമ്മള്‍ പ്രകാശിക്കുന്നത്, വെട്ടി തിളങ്ങുന്നത്, ഇതിനെക്കാള്‍ ച്ചുടാണ് ഞങ്ങളുടെ മനസ്സിന്, ഇനി പറയു നിങ്ങള്ക്ക് ഒരു നക്ഷത്രമാകണോ? തങ്ങളുടെ വേദന മറ്റൊരാളോട് പങ്കിട്ടപ്പോള്‍ നക്ഷത്രങ്ങളുടെ കണ്ണ് നിറഞ്ഞു, കണ്ണ് നീര്‍ത്തുള്ളികള്‍ ഒഴുകാന്‍ തുടങ്ങി ...... മഴ തുള്ളികള്‍ മുഖത്ത് പതിച്ചപ്പോള്‍ അയാള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു, . മഴത്തുള്ളികള്‍ വീഴുന്നുന്ടെന്കിലും ആകാശത്തില്‍ അപ്പോഴും നക്ഷത്രങ്ങള്‍ തിളങ്ങി നില്‍പ്പുണ്ടായിരുന്നു..............

2009 ഒക്‌ടോബർ 7, ബുധനാഴ്‌ച

ഇന്ത്യയില്‍ ഉസ്സൈന്‍ ബോള്‍ട്ട്മാര്‍ ഉണ്ടാകാത്തത് ..........?

ഇന്ത്യയെപ്പോലെ വന്‍ ജന സംഖ്യയുള്ള ഒരു രാജ്യത്ത് ഉസൈന്‍ ബോള്‍ടിനെ പോലുള്ള ഒരു കായികതാരം ഉണ്ടാകാത്തത് എന്ത് കൊണ്ടു എന്ന് ഗവേഷണം നടത്തുന്നവര്‍ക്ക് ഇന്നലെ ഉത്തരം ലഭിച്ചിരിക്കുന്നു,പി. ടി.ഉഷ എന്ന ലോകോത്തര താരത്തിന്റെ കണ്ണ് നീരിലുടെ. അടിസ്ഥാന സൌകര്യങ്ങള്‍ പോലും ചെയ്തു കൊടുക്കാതെ കായിക താരങ്ങളെ തീര്ത്തും അവഗണിക്കുന്ന സ്ഥിതി ഇന്ത്യയില്‍ മാത്രമാണ് ഉള്ളത്. ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണനയുടെ നുറില്‍ ഒരംശമെങ്കിലും മറ്റു കായിക വിഭാഗത്തില്‍ പെടുന്നവര്‍ക്ക് നല്‍കിയിരുന്നെങ്കില്‍ എത്രയോ പ്രതിഭയുള്ള കളിക്കാര്‍ ഉയര്ന്നു വന്നേനെ. ക്രിക്കറ്റിന്റെ വലിയ ആരാധകനാണ് ഞാന്‍ , അതുപോലെ ഗവാസ്കര്‍, കപില്‍ദേവ്‌, സച്ചിന്റെണ്ടുല്കര്‍, സൌരവ് ഗംഗുലി തുടങിയവരെ ബഹുമാനവുമാണ് എങ്കിലും സത്യം തുറന്നു പറയാതെ വയ്യ, വ്യക്തിഗത ഇനങ്ങളില്‍ മികവു തെളിയിക്കുന്ന താരങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന നാം നല്‍കുന്നില്ല, ഈ അടുത്ത കാലത്തു വ്യക്തിഗത ഇനങ്ങളില്‍ ഒരുപിടി താരങ്ങള്‍ ഉയര്ന്നു വന്നിട്ടുണ്ട്, ട്ടെന്നിസ്സില്‍ സോം ദേവ് വര്‍മന്‍, ബട്ട്ടുമിന്ടാനില്‍ സയിന നൈവാല്‍ , ബോകസിങ്ങില്‍ വിജെ ന്ധര്സിംഗ് , ബില്യര്‍ദ്ട്സില്‍ പങ്കജ് അദ്വാനി, ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്ര , ഗുസ്തിയില്‍ സുശീല്‍കുമാര്‍ ,തുടങ്ങി അനേകം പേര്‍, ക്രിക്കെട്ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കായിക താരങ്ങളുടെ നേട്ടങ്ങള്‍ക്ക്‌, പത്തര മാറ്റ് തിളക്കമുണ്ട്. ക്രിക്കെട്ടിനു നല്കുന്ന പരിഗണനായുടെ ഒരംശമെങ്കിലും ഈ കായിക താരങ്ങള്‍ക്ക് നല്കുക അല്ലെങ്കില്‍ അവരെ അപമാനിക്കതിരിക്കുക എങ്കിലും ചെയ്യുക, . പി. ടി. ഉഷയെപ്പോലുള്ള ലോകോത്തര താരങ്ങളുടെ കണ്ണുനീര്‍ വീഴുന്ന അവസ്ഥ നിലനില്‍ക്കുന്ന കാലത്തോളം ഇന്ത്യയില്‍ നിന്നു ഒരു ഉസൈന്‍ ബോള്‍ടിനെ നമ്മള്‍ പ്രതീക്ഷിക്കേണ്ട കാര്യമില്ല,......................

2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

സ്നേഹം മുഴക്കുന്ന ലൗഡ് സ്പീക്കര്‍

ശ്രീ ജയരാജ്‌ സംവിധാനം ചെയ്താ ലൗഡ് സ്പീക്കര്‍ എന്ന ചിത്രം വളരെ മനോഹരമായിരിക്കുന്നു. സ്നേഹം , കരുണ , നന്മ തുടങ്ങി ഇന്നത്തെക്കാലത്ത് നമ്മില്‍ നിന്നും അന്യമായി കൊണ്ടിരിക്കുന്ന ആര്‍ദ്ര ഭാവങ്ങള്‍ ഒര്മപ്പെടുതുകയാണ് ഈ ചിത്രം . നിഷ്കളങ്ക മായ സ്നേഹവും വിസ്മ്രിതിയില്‍ ആകുന്ന ഗ്രാമീണ ഭാവങ്ങളുടെ പകര്‍ത്തിയെഴുതും ഈ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നു. സ്നേഹിക്കുന്നവനും സ്നേഹിക്ക പ്പെടുന്നവനും തമ്മിലുള്ള സംഖര്‍ഷം എത്ര വലുതാണെന്ന് ചിത്രം കാട്ടി തരുന്നു. സ്നേഹം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല , നമ്മളെല്ലാം സ്നേഹിക്കുന്നു, പക്ഷെ നമ്മുടെ സ്നേഹത്തിനു പിന്നില്‍ സ്വാര്‍ത്ഥതയുടെ അംശങ്ങള്‍ ഉണ്ട് , നമ്മള്‍ ഒരാളെ സ്നേഹിക്കുമ്പോള്‍ നമ്മള്‍ തിരിച്ചു എന്തെക്കെയോ പ്രതീക്ഷിക്കുന്നുട്, അത്തരം പ്രതീക്ഷകള്‍ തകരുമ്പോള്‍ നമ്മുടെ സ്നേഹബന്ധങ്ങളും അതോടൊപ്പം അവസ്സനിക്കുകയാണ് പതിവു, എന്നാല്‍ തിരിച്ചു ഒന്നും പ്രതീക്ഷിക്കാത്ത നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ കണികകള്‍ ഈ ലോകത്ത് ഇനിയും അവസ്സനിച്ചിട്ടില്ല എന്ന് ഈ ചിത്രം നമ്മെ ഓര്‍മപ്പെടുത്തുന്നു , അതൊരു പ്രതീക്ഷയാണ് ഇനിയും ഉറവ വറ്റാത്ത സ്നേഹത്തിന്റെ , നന്മയുടെ , കാരുണ്യത്തിന്റെ , ദയയുടെ സ്പര്‍ശത്തിനു വേണ്ടി കാത്തിരിക്കാനുള്ള പ്രതീക്ഷ, . ഈ പ്രപഞ്ചം തന്നെയാണ് അതിനുള്ള ഉത്തരവും, വൃഷങ്ങള്‍ ഫലം നല്കുന്നത് എന്തെങ്കിലും പ്രതീക്ഷിച്ചിട്ടല്ല, പക്ഷികള്‍ പാടുന്നത് എന്തെങ്കിലും പ്രതീക്ഷിച്ചിട്ടല്ല , സുര്യന്‍ വെളിച്ചം നല്കുന്നത്, ചന്ദ്രന്‍ നിലാവ് പൊഴിക്കുന്നത്, കുളിര്‍കാറ്റു വീശുന്നത്, തൂ മഞ്ഞു പൊഴിയുന്നത്, മഴ പെയ്യുന്നത്, ഒരിക്കലും ഒന്നും പ്രതീക്ഷിച്ചിട്ടല്ല. നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ മഹനീയ ആശയങ്ങള്‍ ചിരിയും നൊമ്പരവുമായി ലൗഡ് സ്പീക്കര്‍ നമുക്കു കാട്ടി തരുന്നു. പുല്‍ക്കൊടി തുമ്പില്‍ നിന്നും ഇട്ടുവീഴാന്‍ വെബിനില്‍ക്കുന്ന മഞ്ഞിന്‍ തുള്ളി പോലെ സ്നേഹവും നന്മയുമൊക്കെ നമ്മുടെ ഹൃദയത്തില്‍ തുളുമ്പി നില്കട്ടെ , .

2009 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

ഞാന്‍ ഒരു ഇന്ത്യക്കാരനാണ്................

ചന്ദ്രയാനിലുടെ ചന്ദ്രനില്‍ ജലത്തിന്റെ സാന്നിത്യം കണ്ടെത്തിയതോടെ ഭാരതം ലോകത്തിന്റെ നെറുകയില്‍ എത്തിയിരിക്കുന്നു. രണ്ടായിരതിഎട്ടു ഒക്ടോബര്‍ ഇരുപത്തിരണ്ടാം തീയതി വിക്ഷേപിച്ച ചന്ദ്രയാന്‍ മുന്നുറ്റി പന്ത്രണ്ടു ദിവസത്തെ പ്രവര്ത്തന ഫലമായി മനുഷ്യന്‍ ചന്ദ്രനില്‍ കാല് കുത്തിയതിനു ശേഷമുള്ള ഏറ്റവും വലിയ കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. ചന്ദ്രനില്‍ ജലമുണ്ടോ എന്നറിയാനുള്ള നാല്‍പതു വര്ഷത്തെ ലോകത്തിന്റെ കാത്തിരിപ്പിന് ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ഇന്ത്യ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി വളര്‍ന്നിരിക്കുന്നു. ഇതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം . നൂറ്റിപ്പത്ത് കോടി ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാനുള്ള മുഹൂര്‍ത്തം നല്കിയ ഇസ്രോയിലെ എല്ലാ ജീവനക്കാരെയും പ്രണമിക്കുന്നു, അതോടൊപ്പം ഒരായിരം അഭിനന്ദനങ്ങള്‍ നേരുകയും ചെയ്യുന്നു. ജാതി, മത , കക്ഷി, രാഷ്ട്രിയ ഭേദമന്യേ നാമെല്ലാവരും ഇന്ത്യയുടെ മക്കള്‍ എന്ന് അഭിമാനപൂര്‍വ്വം വിളിച്ചു പറയാം. അനാവശ്യ വിവാദങ്ങളും വാധപ്രതിവാധങ്ങളും വലിയ വാര്‍ത്തകള്‍ ആകുന്ന ഇക്കാലത്ത് അവയെല്ലാം മാറ്റി വച്ചു കൊണ്ടു ഇത്തരം ചരിത്ര പരമായ നേട്ടങ്ങള്‍ ആഘോഴങ്ങള്‍ ആക്കി മാറ്റാം . ഓരോ ഇന്ത്യക്കാരന്റെയും മനസ്സു ആഹ്ലാദവും അഭിമാനവും കൊണ്ടു നിറയുന്ന ഇത്തരം നിമിഴങ്ങള്‍ ആഘോഴിക്കപ്പെടെണ്ടത് തന്നെയാണ്, നമുക്കും ആഘോഴിക്കാം ഒപ്പം അഭിമാനത്തോടെ , തല ഉയര്‍ത്തിപ്പിടിച്ചു ലോകത്തോട്‌ ഉച്ചത്തില്‍ വിളിച്ചു പറയാം ഞാന്‍ ഒരു ഇന്ത്യക്കാരനാണ് ...............

2009 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

സ്നേഹനിരവിന്റെ ഒരുവര്‍ഷം

സ്നേഹഗീതം എന്ന എന്റെ ബ്ലോഗ് ഇന്നു ഒരു വര്ഷം പൂര്തിയാക്കുകയാനു‌ . ആദ്യ പോസ്റ്റ് ആയ ആര്‍ദ്രം മുതല്‍ നിങ്ങള്‍ എനിക്ക് നല്കിയ സ്നേഹം എത്ര വലുതാണ്. ആദ്യ പോസ്റ്റ് ആയ ആര്ദ്രത്തില്‍ ആദ്യമായി കമന്റ്‌ നല്കിയ ശിവാജി എന്ന് ഞാന്‍ വിളിക്കുന്ന ശിവ മുതല്‍ ഇന്നിതുവരെ എനിക്ക് പിന്തുണ നല്കിയ ആയിരക്കണക്കിന് വായനക്കാര്‍ക്ക് എന്റെ നന്ദി അറിയിക്കുന്നു. സ്നേഹം എല്ലാ മാനുഷിക ബന്ധങ്ങളെയും വിമലീകരിക്കുകയും സംബന്നമാക്കുകയും ചെയ്യുന്നു. ഒരിക്കലും ഈ ലോകത്ത് വിധ്വോഷം കൊണ്ടു വിദ്വോഷം ഇല്ലാതാകുന്നില്ല, സ്നേഹം കൊണ്ടേ വിദ്വോഷം ഇല്ലാതകുന്നുല്ല്ല് . എല്ലാ ജീവിതത്തെയും ഒരുമിച്ചു നിര്‍ത്തുകയും നിയന്ത്രിക്കുകയും പ്രേരിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നത് സ്നേഹമാണ് . സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ് നാം ധന്യര്‍ ആയി തീരുന്നത്. ജീവിതത്തിനു അര്ത്ഥം അല്കുന്നത് സ്നേഹമാണ്. സ്നേഹം ദൈവത്തില്‍ നിന്നാണ് വരുന്നതു എന്തെന്നാല്‍ സ്നേഹം ദൈവം തന്നെ ആണ്. തകര്‍ന്ന ജീവിതത്തെ പുനരുധരിക്കുകയും വീണ്ടും പണിയുകയും ചെയ്യുക എന്നതാണ് സ്നേഹത്തിന്റെ ധര്‍മം . പ്രശസ്ത ചിന്തകനായ ബെര്ട്രന്റ്റ്‌ റസ്സല്‍ പറഞ്ഞതു ലോകത്ത് നാം ആദരിക്കേണ്ട രണ്ടു കാര്യങ്ങള്‍ മാത്രമെ ഉള്ളു ഒന്നു ജ്ഞാനം രണ്ടു - സ്നേഹം, . അതുപോലെ പ്രകടിപ്പിക്കാത്ത സ്നേഹം അപൂര്‍ണമാണ് , . നമുക്കുള്ള സ്നേഹം മനസ്സില്‍ അടക്കി വയ്ക്കാതെ അത് മറ്റുള്ളവര്‍ക്ക് പകര്ന്നു കൊടുക്കുക , പലപ്പോഴും ശരിയായ സമയത്തു സ്നേഹം പകര്ന്നു കൊടുക്കാന്‍ മടിക്കുന്നതു പിന്നീട് വലിയ വേദന ആയി മാറാറുണ്ട്. നമുക്കു പരസ്പരം സ്നേഹിക്കാം , സ്നേഹിക്കാന്‍ നാമെന്തിനു മടിക്കണം , സ്നേഹത്തിന്റെ ശക്തിക്ക് മുന്നില്‍ തോല്‍ക്കാത്ത ഒന്നും തന്നെ ഈ ഭുമിയിലില്ല , അതിനാല്‍ സ്നേഹം മനസ്സുകളില്‍ നിന്നു മനസ്സുകളിലേക്ക് ഹൃദയങ്ങളില്‍ നിന് ഹൃദയങ്ങളിലേക്ക് സ്നേഹഗീതമായി നിറയട്ടെ, . സ്നേഹഗീതത്തിന്റെ മുന്നോട്ടുള്ള യാത്രയിലും നിങ്ങളുടെ സ്നേഹം എന്നോടൊപ്പമുണ്ടാവും എന്ന പ്രതീക്ഷയോടെ ...................................................സ്നേഹത്തോടെ ജയരജ്മുരുക്കുംപുഴ, 9349025945

2009 സെപ്റ്റംബർ 10, വ്യാഴാഴ്‌ച

ഹെ വോട്ടര്‍ മാരെ ലജ്ജിക്കുക.............

ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ കഴ്ട്ടപ്പെടുന്ന പട്ടിണിപ്പാവങ്ങളുടെ വോട്ടും വാങ്ങി പഞ്ചനക്ഷത്ര ഹോടലുകള്‍ താവളമാക്കി മാറ്റിയ ഭരണാധികാരികളെ നിങ്ങളുടെ കപടമുഖം ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്റര്‍നെറ്റും , ട്വിട്റെരും , ബ്ലോഗും , പഞ്ചനക്ഷത്ര ഹോടലുകളും മാത്രമല്ല ഇന്ത്യ, പട്ടിണിപ്പാവങ്ങളുടെ, തൊഴില്‍തേടി അലയുന്നവരുടെ,ജീവിതത്തിന്റെ രണ്ടു ആറ്റങ്ങളും കുട്ടി മുട്ടിക്കാന്‍ പെടപ്പടുപെടുന്നവരുടെ രാജ്യമാണ് ഇന്ത്യ. ഒന്നോ രണ്ടോ മാന്ദ്യമങ്ങളെ വിലക്കെടുത്തു അവയില്കുടി തങ്ങളുടെ മഹത്വം വിളമ്പുന്ന കാപട്യം എല്ലാക്കാലത്തും വിജയിക്കുകയില്ല. പഞ്ചനക്ഷത്ര ഹോടലുകളിലെ ശീതീകരിച്ച മുറി താവളം ആക്കി മാറ്റിയ നിങ്ങള്ക്ക് സാധാരണക്കാരന്റെ ജീവിതത്തിന്റെ പൊള്ളുന്ന ചുടു മനസ്സിലാക്കന്‍ എങ്ങനെ കഴിയും. ലളിതജീവിതം മാതൃക ആക്കാന്‍ പറഞ്ഞ ഗാന്ധിജി ഇപ്പോള്‍ ഇല്ലാത്തതു ഭാഗ്യം, അല്ലെങ്കില്‍ അദ്ദേഹം എത്ര വേദനിചെനെ . ഹെ വോറെര്മാരെ നിങ്ങള്‍ ജയിപ്പിച്ച ഇത്തരം നേതാക്കളെ ഓര്ത്തു ലജ്ജിക്കുക ..................

2009 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

നിറമുള്ള സ്വപ്‌നങ്ങള്‍ .....

അയാള്‍ ഡയറി യിലെ അവസാന കുറിപ്പ് എഴുതാന്‍ തുടങ്ങി. ഇതു എന്റെ അവസാന കുറിപ്പാണ്. നാളെ ഞാനെന്ന വ്യക്തി ഈ ഭുമിയില്‍ ഉണ്ടാകില്ല. ഞാന്‍ ആത്മഹത്യ ചൈയ്യുകയാണ്. ജീവിച്ചു കൊതി തീര്‍ന്നത് കൊണ്ടല്ല. പിന്നെ എന്താണെന്ന് ചോദിച്ചാല്‍ താന്‍ ഈയിടെയായി കാണുന്ന സ്വപ്നങ്ങള്ക്കൊന്നും നിറമില്ല. നിറമില്ലാത്ത സ്വപ്‌നങ്ങള്‍ കണ്ടു മടുത്തു. ജീവിതത്തില്‍ ഇനി ഒരു പ്രതീക്ഷയും ഇല്ല . എല്ലായിടത്തും അവഗണ മാത്രം. ഒന്നിലും വിജയം കണ്ടെത്താന്‍ ആകുന്നില്ല. മടുത്തു, ഒരു സിനിമ പാട്ടില്‍ പറയുന്നതുപോലെ 'നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു',എല്ലാവര്ക്കും നന്ദി, ഇനി വിട പറഞ്ഞോട്ടെ, ഡയറി എഴുത്ത് മതിയാക്കി , മേശപ്പുറത്തു വച്ചിരുന്ന വിഷക്കുപ്പി കൈയില്‍ എടുത്തു. ഇനി ഒന്നിനെപ്പറ്റിയും വിചാരിച്ചു സമയം കളയാന്‍ ഇല്ല. അയാള്‍ കുപ്പിയുടെ അടപ്പ് തുറന്നു, അതിലെ വിഷം കുടിക്കാനായി തുടങ്ങിയതും അയാളുടെ മൊബയില്‍ ഫോണ്‍ ശബ്ദിച്ചു. മറിക്കാന്‍ പോകുന്നയാള്‍ക്ക് ആരുടെ ഫോണ്‍ ആയാലെന്ത്, അത് അവിടെ കിടന്നു അടിക്കട്ടെ, പക്ഷെ തുടരെതുടരെയുള്ള കോളുകള്‍ കെട്ട് അയാളുടെ സഹികെട്ട്. സമാധാനമായി മരിക്കാനും സമ്മതിക്കില്ല എന്ന് പിരുപിരുതുകൊണ്ട് അയാള്‍ ഫോണ്‍ കൈയിലെടുത്തു. ഹലോ ആരാണ് ,അയാള്‍ ചോദിച്ചു. അപ്പുറത്ത് നിന്നു ഒരു പെണ്‍കുട്ടിയുടെ ശബ്ദം, അവള്‍ പറഞ്ഞു, ഹലോ ദീപക് ഇനി നമ്മള്‍ കാണില്ല ,ഞാന്‍ മരിക്കാന്‍ പോകുകയാണ്, ഗുഡ് ബെ . ഹലോ ഞാന്‍ ദീപക് അല്ല ബാലു ആണ്, അയാള്‍ പ്രതിവചിച്ചു. അപ്പോഴേക്കും മറുതലക്കല്‍ ഫോണ്‍ കട്ട് ചെയ്തിരുന്നു. എന്തായാലും ആകുട്ടിയെ ഒന്നു വിളിച്ചിട്ട് തന്നെ കാര്യം, ബാലു തനിക്ക് വന്ന നമ്പരിലേക്ക് തിരിച്ചു വിളിച്ചു. ഭാഗ്യം അങ്ങേ തലക്കല്‍ ഫോണ്‍ എടുത്തു. ,ഹലോ കുട്ടീ ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ അല്ല .എന്റെ പേരു ബാലു എന്നാണ്, . അത് കെട്ട് പെണ്കുട്ടി പറഞ്ഞു സോറി, പെട്ടെന്ന് വിളിച്ചപ്പോള്‍ നമ്പര്‍ മാറി പോയതാണ്. അത് കെട്ട് അയാള്‍ പറഞ്ഞു കുട്ടീ ദയവു ചെയ്തു ഫോണ്‍ കട്ട് ചൈയ്യരുത്. എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്, അപ്പോള്‍ പെണ്കുട്ടി പറഞ്ഞു എനിക്ക് ഒന്നും കേള്‍ക്കണ്ട ,ഒന്നും കേള്‍ക്കാനുള്ള മാനസ്സിക അവസ്ഥയിലല്ല ഞാന്‍ ,ഞാന്‍ മരിക്കാന്‍ പോകുകയാണ്. അപ്പോള്‍ ബാലു ചോദിച്ചു കുട്ടി എന്തിന് മരിക്കണം അതും ഈ പ്രായത്തില്‍ , പ്രേമനൈരാശ്യം വല്ലതുമാണോ. ആണെങ്കില്‍ തന്നെ നിങ്ങള്‍ക്കെന്താ ഇതില്‍ കാര്യം എനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല, അപ്പോള്‍ ബാലു പറഞ്ഞു കുട്ടീ നീ മരിച്ചാല്‍ നഷ്ട്ടം നിനക്കു മാത്രം അല്ലെ, നിന്നെ പ്രനയിച്ചവാന്‍ സുഖമായി ജീവിക്കുകയും ചെയ്യും. നിന്റെ മരണം അറിഞ്ഞു ആദ്യം അവന്‍ വിഷമിച്ചാലും പിന്നെ പതിവു പോലെ ആകും അവന്റെ ദിവസ്സങ്ങള്‍ , അവന്റെ കാര്യം മാത്രം അല്ല നിന്റെ ബന്ധുക്കളും കൂട്ടുകാരും ഉള്പ്പെടെ ഉള്ളവര്‍ നിന്റെ മരണത്തില്‍ ദുഖിക്കും പക്ഷെ അവര്ക്കു മുന്നോട്ടുള്ള വഴിയില്‍ നിന്നെ മറന്നേ പറ്റൂ . നാളെ പ്രഭാതത്തിലും സുര്യന്‍ ഉദിക്കും , പക്ഷികള്‍ പാടും, പൂക്കള്‍ വിരിയും , പക്ഷെ നിന്റെ മരണം നിന്റെ മാത്രം നഷ്ട്ടം ആയിരിക്കും. നിന്നെക്കാള്‍ ദുഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന എത്രയോ പേര്‍ ഈ ഭുമിയില്‍ ഉണ്ട് , നീ ജീവിക്കണം , നിന്നെ തോല്‍പ്പിച്ച വിധിയെ ജീവിതം കൊണ്ടു നീ കീഴ്പ്പെടുത്തണം , നിന്നെ ദ്രോഹി ചവര്‍ക്ക് നിന്നെ പരിഹസ്സിച്ചവര്‍ക്ക് നിന്റെ ജീവിതം കൊണ്ടു നീ മറുപടി നല്‍കണം . നിനക്കു ഈ ഭുമിയില്‍ ചെയ്തു തീര്‍ക്കാന്‍ ഒത്തിരി കാര്യങ്ങള്‍ ഉണ്ട് , അത്മവിസ്വസ്സത്തോടെ അവ ചെയ്തു തീര്‍ക്കു, അതിനാല്‍ മരണത്തെപ്പറ്റി ഇപ്പോള്‍ ചിന്തിക്കേണ്ട . എന്ത് പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടല്ലോ. പെട്ടെന്ന് മറുതലക്കല്‍ നിന്നും ഒരു തേങ്ങല്‍ ഉയര്ന്നു. തേങ്ങിക്കൊണ്ട്‌ തന്നെ പെണ്കുട്ടി പറഞ്ഞു നിങ്ങള്‍ ആരാണ്, ഇത്രയും സ്നേപുര്നമായ വാക്കുകള്‍ എന്നെ തോല്‍പ്പിച്ചുകളഞ്ഞു, ഒരു നിമിഷത്തിന്റെ ദുര്‍ബലതയില്‍ തോന്നിയ അപരാധം , ഇല്ല ഞാന്‍ മരിക്കില്ല, എനിക്ക് ജീവിക്കണം , എന്നെ തോല്‍പ്പിച്ച വിധിക്ക് എന്റെ ജീവിതം കൊണ്ടു ഞാന്‍ മറുപടി നല്കും , എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന നിങ്ങള്‍ എന്റെ ദൈവമാണ്, എനിക്ക് നിങ്ങളെ കാണണം നാളെത്തന്നെ , നിങ്ങളെ നേരില്‍ കണ്ടു എനിക്ക് നന്ദി പറയണം , നാളെ ഞാന്ന്‍ വിളിക്കാം , പെണ്കുട്ടി ഫോണ്‍ കട്ട് ചെയ്തു, മൊബൈല് ഓഫ്‌ ആക്കിയ ശേഷം ബാലു ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു, പിന്നെ പതിയെ വിഷക്കുപ്പി കൈയിലെടുത്തു, പിന്നെ താനെഴുതിയ ഡയറി കുറിപ്പില്‍ കണ്ണോടിച്ചു, താന്‍ മരിക്കാന്‍ പോകുകയാണ്, പക്ഷെ താന്‍ എന്തൊക്കെയാണ് ആ പെണ്‍കുട്ടിയോട് പറഞ്ഞതു, ഇത്രയും ഉപദേശങ്ങള്‍ നല്കിയ താനും അതെവഴി തെരഞ്ഞെടുത്തിരിക്കുന്നു, ഇല്ല എനിക്ക് മരിക്കാന്‍ കഴിയില്ല എന്റെ മരണം എന്റെ മാത്രം നഷ്ടമാണ്. ബാലു ജനല്‍ പാളി കള്‍ക്ക് ഇടയിലുടെ വിഷക്കുപ്പി വലിച്ചെറിഞ്ഞു, എന്നിട്ട് ഡയറി ഇല താന്‍ അവസാനം എഴുതിയ കുറിപ്പ് കീറിക്കളഞ്ഞു, എന്നിട്ട് ഉറങ്ങാന്‍ തുടങ്ങി, പതിവു പോലെ ഉറക്കത്തില്‍ ബാലുവിന് കൂട്ടായി സ്വപ്‌നങ്ങള്‍ എത്തി , പക്ഷെ ഒരു വ്യത്യാസം അന്ന് ബാലു കണ്ട സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ഉണ്ടായിരുന്നു , പ്രതീക്ഷയുടെ നിറങ്ങള്‍ ..................

2009 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

തുമ്പ പൂക്കള്‍ ചിരിക്കുന്നു ......

ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കുടി. സ്നേഹത്തിന്റെയും ,സഹോദര്യതിന്റെയും, ഐശ്വര്യത്തിന്റെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കുടി വന്നെതുകയായി. തുമ്പയും , മുക്കുറ്റിയും, കാക്കപ്പൂവും നിറഞ്ഞ ബാല്യത്തിന്റെ നാടിടവഴികളിലൂടെ സന്ച്ചരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴികിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍ ചുറ്റുപാടുനിന്നും പതിയെ ഉയര്ന്നു കേള്ക്കുന്ന പൂവിളികള്‍ ,ആഹ്ലാദത്തിന്റെ അലയൊലികള്‍ . മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്പേ പൂക്കള്‍ തേടി നാട്ടിടവഴികളില്‍ കുടിയുള്ള യാത്രകള്‍ , പുല്‍ക്കൊടി തുമ്പുകളില്‍ നിന്നു ഇറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍ ,സുര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്ക്കുന്ന പൂ മൊട്ടുകള്‍ , ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ. ഓണം എന്നും അങ്ങനെ ആണ്. ഒരുപാടു നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്ന സുന്ദര ദിനങ്ങള്‍ . ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടായത് സ്വാഭാവികം . എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നിലകൊള്ളുന്നു. തുമ്പയും , മുക്കുറ്റിയും, കാക്കപൂവും നിറഞ്ഞ നാട്ടുവഴികള്‍ അന്യമാകുമ്പോഴും , ഊഞ്ഞാല്‍ കെട്ടിയ തൈമാവുകള്‍ അപൂര്‍വ കാഴ്ചകള്‍ ആകുമ്പോഴും സ്നേഹത്തിന്റെയും, സഹോദര്യതിന്റെയും ഐശ്വര്യത്തിന്റെയും ,സമത്വത്തിന്റെയും സന്ദേശം ഉണര്‍ത്തി ഓണമെതുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും നന്മയുടെയം ഉറവകള്‍ ഒരിക്കലും നഷ്ട്ടം ആകുന്നില്ല എന്ന്ന പ്രതീക്ഷ നല്‍കിക്കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടുവഴികളിലും വയല്‍ വരമ്പുകളിലും , വേലി പടര്പുകളിലും തുമ്പയും , മുക്കുറ്റിയും, കാക്കപൂവും, ചിരി തൂകി നില്ക്കുന്നു, ഓണനിലാവ്‌ ഒഴുകിപ്പരക്കുന്നു. ,ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു , പൂവിളികള്‍ ഉയരുന്നു...........................................
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണംശംസകള്‍

2009 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യം തന്നെ അമൃതം

രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനം കുടി ആഘോഴിക്കുകയാണ്. ഈ അവസ്സരത്തില്‍ നമുക്കു അഭിമാനിക്കാന്‍ ഏറെ നേട്ടങ്ങള്‍ ഉണ്ട്. കലാ, ശാസ്ത്ര , രാഷ്ട്രിയ , സാങ്കേതിക രംഗങ്ങളില്‍ നാം ഏറെ മുന്നോട്ടു പോയിരിക്കുന്നു. ലോകം സാമ്പത്തിക മാന്ദ്യം നേരിടുന്ന ഈ കാലയളവില്‍ ഏറെ പരിക്കുകളില്ലാതെ നമ്മുടെ രാജ്യം മുന്നോട്ടു പോകുന്നതില്‍ നിന്നു തന്നെ നമ്മുടെ രാജ്യത്തിന്റെ കരുത്ത്‌ നമുക്കു മനസിലാക്കാം . എന്നിരുന്നാല്‍ തന്നെ പട്ടിണി, ദാരിദ്ര്യം, തൊഴില്‍ ഇല്ലായ്മ തുടങ്ങിയകാര്യങ്ങളില്‍ നാം ഇന്നും പഴയ നിലയില്‍ തന്നെ. താഴെക്കിടയിലുള്ള ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ മറ്റുള്ളവരോടൊപ്പം കൈ പിടിച്ചു ഉയര്‍ത്തുന്നതിനും കര്മാപധതികള്‍ ആവിഷ്കരിക്കെണ്ടാതാണ്. ഈ അടുത്തകാലത്ത്‌ ആരോഗ്യരംഗം വളരെ ഏറെ വെല്ലുവിളികള്‍ നേരിടുന്നു. എച്ച് വന്‍ എന്‍ വന്‍ പോലുള്ള രോഗങ്ങള്‍ തുടരെ പൊട്ടിപ്പുറപ്പെടുന്നു. ആരോഗ്യരന്ഗത്ത് നാം കുടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സമയം ആയി. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണി തീവ്രവാദ ആണ്. തീവ്രവാദത്തിനെതിരെ നാം നിതണ്ട്ണ്ട ജാഗ്രത പുലര്‍ത്തണം. എന്തെല്ലാം ഭിന്ന വിചാരങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യ എണ്ണ വികാരത്തിന് മുന്നില്‍ നാമെല്ലാം ഒറ്റക്കെട്ടാണ്. നാനാത്വത്തിലെ ഈ ഏകത്വമാണ് ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ വച്ചു ശ്രേഷ്ട്ടം ആക്കുന്നത്. ഈ സ്വാതന്ത്ര്യ പുലരിയില്‍ നമുക്കു ഒന്നായി അണിചേര്‍ന്നു പുതിയൊരു ഇന്ത്യയ്ക്ക് വേണ്ടി പ്രയനിക്കാം . ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍

2009 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

സാന്ദ്രമാം മൌനത്തിന്‍ ......................

കലാ, സാംസ്‌കാരിക, രാഷ്ട്രിയ, സാമുഹിക രംഗങ്ങളില്‍ ഈ അടുത്ത കാലത്തായി നികത പ്പെടാനാവാത്ത അനവധി നഷ്ട്ടങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുന്നു. മൈകള്‍ ജാക്ക്സന്‍ , ഗെം ഗുബയി ഹന്ങള്‍, മാധവിക്കുട്ടി, പട്ടമ്മാള്‍ , കൌമുദി ടീച്ചര്‍ , പണകാട് ശിഹാബ്‌ അലി തങ്ങള്‍ ,ലോഹിതദാസ്, രാജന്‍ പി ദേവ്, ഇപ്പോഷിത മുരളിയും. അകാലത്തിലുള്ള പ്രതിഭധനരരുടെ വേര്‍പാടുകള്‍ സൃഷ്ട്ടിക്കുന്ന വേദന എത്ര വലുതാണ്. മുരളി എന്ന മഹാ നടനെ കുറിച്ചു ഓര്‍ക്കുമ്പോള്‍ അദ്ദേഹം ജീവന്‍ നല്കിയ കഥാപാത്രങ്ങള്‍ തിരമാല പോലെ വന്നു നിറയുന്നു. സത്യപ്രതിഞ്ഞ , ലാല്‍ സലാം , പുലിജന്മം , നൈതുകാരന്‍, അമരം, താലോലം , ആര്‍ദ്രം, ധനം .....പറഞ്ഞാലും എന്നിയാലും തീരാത്ത കഥപാട്രതാന്ങള്‍. മറക്കാനാവാത്ത ഒരുപിടി കഥാപാത്രങ്ങളുമായി മലയാളസിനിമയിലെ നൈതുകാരനും വിട വാങ്ങുമ്പോള്‍ അഭ്രപാളികളില്‍ അദ്ദേഹം അവശേഷിപ്പിച്ച കഥാപാത്രങ്ങള്‍ ജന മനസ്സില്‍ എന്നും ജീവിക്കും. യുനിവേര്സിടി സെനറ്റ്‌ ഹാളില്‍ തിങ്ങി നിറഞ്ഞ ആയ്യിരക്കനക്കിനു ആളുകളോടൊപ്പം നിന്നു ആ മഹാ നടന്റെ ചേതന അറ്റ ശരീരത്തില്‍ ഒരു പിടി പൂക്കള്‍ അര്പിക്കുംബപോള്‍ ലാല്‍ സലാം എന്ന ചിത്രത്തിലെ ഗാനം ചെവിയില്‍ മുഴങ്ങുന്നുടയിരുന്നു.
സാന്ദ്രമാം മൌനത്തിന്‍ കച്ച പുതച്ചു നീ
ശാന്തമായി അന്ദ്യമാം ശൈയ്യ പുല്‍കി
മറ്റൊരത്മാവിന്‍ ആരുമറിയാത്ത
ദുഖമീ മന്ച്ചതില്‍ പൂക്കളായി .............................................................

2009 ജൂലൈ 27, തിങ്കളാഴ്‌ച

ചെറിയ ജീവിതത്തിലെ വലിയ ഭാഗ്യങ്ങള്‍

ഏതാണ്ട് ഒരു വര്‍ഷത്തോളം ആകുന്നു. അന്ന് പതിവുപോലെ ഓഫീസില്‍ നിന്നും ഇറങ്ങി ഒരു ടി വി ചാനെല്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തമ്പാനൂരില്‍ എത്തിയപ്പോഴേക്കും സമയം രാത്രി പത്തു മണിയോട് അടുത്തിരുന്നു. സ്റ്റാന്‍ഡില്‍ കണ്ട ഒരു ഫാസ്റ്റ് പസ്സെങ്ങേരില്‍ കയറി ഇരിപ്പുറപ്പിച്ചു. പെട്ടെന്ന് വെളുത്തു മെലിഞ്ഞ തല മൊട്ടയടിച്ച ഒരു ചെറുപ്പക്കാരന്‍ എന്നോട് ചോദിച്ചു . ഈ ബസ്സ് വര്കലക്ക് പോകുമോ. പോകും ഞാന്‍ പറഞ്ഞു. തോളില്‍ ഒരു ചെറിയ ബാഗുമായി വന്ന ആ ചെറുപ്പക്കാരന്‍ ഞാനിരുന്ന സീറ്റില്‍ തന്നെ വന്നിരുന്നു. ഒറ്റ നോട്ടത്തില്‍ താനെ അറിയാം വളരെ ക്ഷീണിച്ചു അവശനായിരിക്കുന്നു. കണ്ട്ക്ടര്‍ ടിക്കറ്റ്‌ നല്കാന്‍ തുടങ്ങി. ഞാന്‍ പത്തു രുപനോട്ടു കൊടുത്തു കഴക്കുട്ടം ടിക്കറ്റ്‌ വാങ്ങി. എന്റെ അടുത്തിരുന്ന ചെറുപ്പക്കാരന്‍ പോക്കെറ്റില്‍ കിടന്ന നാണയത്തുട്ടുകള്‍ എന്നി പെറുക്കി വര്‍ക്കലക്കുള്ള ടിക്കെട്ടുമെടുത്തു. ബസ്സ് പതുക്കെ യാത്ര തുടങ്ങി. അപ്പോള്‍ ഞാന്‍ ആചെരുപ്പക്കരനോട് ചോദിച്ചു. വര്‍ക്കലക്ക് ആദ്യമായി പോകുകയാണോ. അല്ല എന്റെ വീട് വര്കലയിലാണ് ചെറുപ്പക്കാരന്‍ പറഞ്ഞു. എവിടെ പോയിട്ട് വരുന്നു വല്ലാതെ ക്ഷീനിചിരിക്കുന്നല്ലോ ഞാന്‍ ചോദിച്ചു. എന്റെ ചോദ്യം കെട്ട് ഒരു നിമിഴം നിര്‍വികാരനായി ഇരുന്ന ആ ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു ഞാന്‍ ഗള്‍ഫില്‍ നിന്നും വരുകയാണ്. ആ ചെരുപ്പക്കാരന്റ്റ്‌ മറുപടി കെട്ട് ഞാന്‍ ഞെട്ടിഇപ്പോയി. എന്നെ മുഖഭാവം കണ്ടിട്ടാവണം അവന്‍ അവന്റ് കഥ പറയാന്‍ തുടങ്ങി. എന്റെ പേരു അബ്ദു വീട് വര്കലയില്‍ ആണ്. ഉമ്മായു ഒരു അനുജത്തിയും ഉണ്ട്. പ്ലസ്‌ ടു വരെ പഠിച്ചു. പിന്നീട് കടം വാങ്ങിയും വീടും പറമ്പും പണയപ്പെടുത്തിയും ഗള്‍ഫില്‍ പോയി ഏതാണ്ട് രണ്ടു വര്ഷം ആകുന്നു. അവിടെ ഒരു ഹോട്ടലില്‍ ആയിരുന്നു ജോലി.ഒരു വര്ഷം കഴിഞ്ഞപ്പോള്‍ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ ചത്തിയില്പീട്ടു ജയിലില്‍ ആയി . കഴിഞ്ഞ ഒരു വര്ഷം ആയി വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ആത്മഹത്യയെ കുറിച്ചു ചിന്തിച്ചതാണ്. പക്ഷെ എന്റെ ഉമ്മയെയും അനുജതിയെയും എനിക്ക് കാണണം. പിന്നെ എന്താണ് ഉണ്ടാവുക എന്ന് എനിക്ക് അറിയില്ല. ഉച്ച ആയപോഴേ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് നേരം ഇരുട്ടാന്‍ കാത്തിരിക്കുകയായിരുന്നു. പകല്‍ വെളിച്ചത്തില്‍ എങ്ങനെ നാട്ടില്‍ ചെന്നിറങ്ങും . ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, അവര്‍ പരിഹസ്സിക്കില്ലേ . അബ്ദുവിന്റെ നിസ്സഹായത കണ്ടു എന്റെ കണ്ണ് നിറഞ്ഞു . ഞാന്‍ അവനെ അസ്സസിപ്പിച്ചു.നീ എന്തിന് ആളുകളെ പേടിക്കണം . അവര്‍ പലതും പറയും നീ അതൊന്നും കാര്യം ആക്കെണ്ടാതില്ല. നിന്നെക്കനുമ്പോള്‍ നിനെ ഉമ്മക്കും അനുജത്തിക്കും ഉണ്ടാകുന്ന സന്തോസ്ത്തെക്കള്‍ വലുതായി നിനക്കു എന്താണ് കിട്ടുക, അവര്ക്കു നിന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. നീ ആളുകളെ കുറിച്ചോര്‍ത്തു വിഷമിക്കേണ്ട ആളുകള്‍ പലതും പറയുക , നമ്മള്‍ ശരിയായി ജീവിക്കുന്നിടത്തോളം അത്തരം ആളുകളെയും അവരുടെ വാക്കുകളെയും തീര്ത്തും അവഗണിക്കണം. അവര്ക്കു അത്തരത്തിലുള്ള വില കൊടുത്താല്‍ മതി. അവര്‍ പലതും പറയും പക്ഷെ നീ അവരുടെ മുന്നില്‍ തല ഉയര്ത്തി നില്‍ക്കണം. ഉമ്മക്കും അനുജത്തിക്കും ഇപ്പോള്‍ ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല എന്നോര്‍ത്ത് വിഷമിക്കേണ്ട. നീ ശ്രമിച്ചാല്‍ അതൊക്കെ സാധിക്കാവുന്നത്തെ ഉള്ളു. നിനക്കു ചെയ്യാന്‍ ഈ നാട്ടില്‍ തന്നെ ഒരുപാടു ജോലികള്‍ ഉണ്ട്. അത് ചെയ്തു നീ നിന്റെ ഉമ്മയെയും അനുജതിയെയും നോക്കണം . ഒരിക്കലും തളരരുത്, നിരാശയും പാടില്ല. അതുകൊണ്ട് പകല്‍ വെളിച്ചത്തെ ഭയപ്പെടെണ്ടതില്ല , ധൈര്യമായി ജീവിക്കണം അതാണ് നിന്റെ കുടുംബത്തിനു നിനക്കു നല്‍കാവുന്ന വലിയ സമ്മാനം. പിന്നീട് പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നു.ക്ഷീണം കൊണ്ടാവാം അബ്ദു പതുക്കെ ഉറക്കത്തിലേക്കു വീണു. പലപ്പോഴും നമ്മുടെ അടുത്തിരിക്കുന്ന ആളുകള്‍ ഉറങ്ങി നമ്മുടെ തോളിലേക്ക് ചായുമ്പോള്‍ നമ്മള്‍ അസ്സ്വസ്തര്‍ ആകാറുണ്ട്. എന്നാല്‍ അബ്ദുവിന്റെ തല എന്റെ തോളത്തു ചാഞ്ഞപ്പോള്‍ നാന്‍ അവനെ ചേര്ത്തു പിടിച്ചു, പാവം ഉറങ്ങിക്കോട്ടെ. കഴക്ക്‌ുറ്റം അടുക്കരയപ്പോള്‍ ഞാന്‍ അബ്ധുവിനെ തട്ടി വിളിച്ചു .ഞാന്‍ പേഴ്സ് തുറന്നു നോക്കി , ഒരു നൂര് രൂപയും മുന്ന് പത്തു രുപകലും . മാസാവസാനം ആയി യാത്ര ചെലവിനു കരുതി വച്ചതാണ്. എന്റെ കാര്യം എങ്ങനെയും നടക്കും നജ്ന്‍ നൂര് രൂപ അബ്ദുവിന് നേരെ നീട്ടി . അവന്‍ ആ നോട്ടു വാങ്ങിയില്ല, വേണ്ട ചേട്ടാ ചേട്ടന്റെ സ്നേഹത്തിന്റെ വില ഒന്നും ആ നോട്ടിന് ഇല്ലല്ലോ, ഇതുപോലെ സ്നേഹം കിട്ടിയിട്ട് വര്‍ഷങ്ങള്‍ ആകുന്നു, നന്ദിയുണ്ട്, ഒരുപാടു നന്ദിയുണ്ട് ഞാന്‍ ആ രൂപ അവന്റെ പോക്കെറ്റില്‍ വച്ചു കൊടുത്തു, എന്നിട് പറഞ്ഞു വരകള എത്തുമ്പോള്‍ നേരം ഒരുപാടു വൈകും ഭക്ഷണം കഴിച്ചിട്ടേ വീട്ടില്‍ പോകാവു. കഴക്ക്‌ുറ്റം സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങി. വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ഓര്‍ത്തത്‌ എന്റെ ഫോണ്‍ നമ്പര്‍ അബ്ധുവിനു കൊടുക്കുവാന്‍ വിട്ടു പോയി, ഇനി അവനെക്കുറിച്ചു എങ്ങനെ അറിയും, .പിന്നീട് എപ്പോഴൊക്കെയോ ഒരു വേദന ആയി അബ്ദു എന്റെ മനസ്സില്‍ കടന്നു വരാറുണ്ടായിരുന്നു. എന്നാല്‍ രണ്ടു ആഴ്ച മുന്പ് സിറ്റിയില്‍ കുടി പോകുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി ആദ്യം മനസ്സില്‍ ആയില്ല എങ്കിലും എന്റെ അബ്ദുവിനെ നാന്‍ തിരിച്ചറിഞ്ഞു. മുടിയൊക്കെ വളര്ന്നു സുന്ദരന്‍ അയ്യിരിക്കുന്നു. ചേട്ടാ സുഖം അല്ലെ , എന്നോടൊപ്പം ഉമ്മയും അനുജത്തിയും ഉണ്ട്, അവര്‍ അപ്പുറത്ത് നില്പുണ്ട് ചേട്ടനെ കാണണം എന്ന് പറഞ്ഞു. ഞാനും അബ്ദുവും അവര്ക്കു അരികിലേക്ക് പോയി എന്നെ കണ്ടത് ഉമ്മ എന്നെ കെട്ടിപ്പിടിച്ചു , മോനേ നിന്നെ കാണാന്‍ സാധിച്ചല്ലോ എന്റെ അബ്ധുവിനെ തിരിച്ചു തന്നത് നീയ്യാണു, നിന്നീക്കുരിച്ചു അവന്‍ പറയാത്ത ഒരു ദിവസ്സം പോലും ഇല്ല . അതെ ഇക്ക ഇക്കയെ കണ്ടപ്പോള്‍ എനിക്കും സന്തോഷമായി അബ്ദുവിന്റെ അനുജതിപറഞ്ഞു. അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കുംസന്തോശമായി. കുറെ നേരം ചിലവഷിച്ച ശേഷം ഞാന്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അബ്ദു പ്രസ് തുറന്നു ഒരു നൂര് രൂപ നോട്ടു എടുത്തു എന്റെ നേരെ നീട്ടി. അത് കണ്ടു ഉമ്മ അബ്ധുവിനെ ശകാരിച്ചു, എന്താടാ അബ്ദു നീ നിന്റെ ചേട്ടനോട് കണക്കു പറയുന്നോ. അത് കെട്ട് അബ്ദു പറഞ്ഞു അങ്ങനെ അല്ല ഉമ്മ ഈ നോട്ടു ചേട്ടന്റെ കൈയ്യില്‍ ഇരുന്നാല്‍ ഒരു പാടു അബ്ധുമാര്‍ക്ക് അത് ഉപകരിക്കും ഏതായാലും ഉമ്മ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇതു എന്റെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ. അത് കെട്ട് എല്ലാവരും ചിരിച്ചു. ഞാന്‍ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു .ഇത്തരം സന്തോഷവ് സ്നേഹവും നിറഞ്ഞ നിമിഴങ്ങള്‍ക്ക് ഭാഗമാകാന്‍ കഴിയുന്നതല്ലേ ഈ ചെറിയ ജീവിതത്തില്‍ നമുക്കു കിട്ടാവുന്ന വലിയ ഭാഗ്യങ്ങള്‍.

2009 ജൂലൈ 13, തിങ്കളാഴ്‌ച

മലയാള സിനിമയില്‍ മറ്റൊരു പൂക്കാലം

മലയാള സിനിമക്കു പുത്തന്‍ ഉണര്‍വും പ്രതീക്ഷയും നല്കി കൊണ്ടു , അഞ്ചു ചിത്രങ്ങള്‍ . പ്ര്വിതിരാജിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനവുമായി ദീപന്‍ അണിയിച്ചൊരുക്കിയ പുതിയമുഖം , മാക്സിമം സന്തോഷം ഡൌണ്‍ ലോഡ് ചെയ്തെടുക്കുംപോഴും ബന്ധങ്ങള്‍ സേവ് ചെയ്യാന്‍ മറന്നു പോകുന്ന പുത്തന്‍ ഐ ടി യുവത്വത്തിന്റെ കഥയുമായി ശ്യാമപ്രസാദിന്റെ ഋതു ,സമകാലിക പ്രസക്തിയുള്ള വിഷയവുമായി മധു കൈതപ്രത്തിന്റെ മധ്യവേനല്‍ , മോഹന്‍ലാലിന്‍റെ അഭിനയക്കരുതുമായി ബ്ലെസ്സിയുടെ ഭ്രമരം , ഫാന്റസിയുടെ പുത്തന്‍ കാഴ്ചകളുമായി മമ്മൂട്ടിയുടെ ഈ പട്ടണത്തില്‍ ഭൂതം .ഈ അഞ്ചു ചിത്രങ്ങളും പ്രമേയപരമായി വളരെ വ്യതസ്തമാണ്. ഈ ചിത്രങ്ങളുടെ വിജയം മലയാള സിനിമയുടെ മുന്നോട്ടുള്ള കുതിപ്പിന് വളരെ ആവശ്യമാണ്. ഈ അഞ്ചു ചിത്രങ്ങള്‍ ഒരുക്കുന്നതിന് അവയുടെ അണിയറ പ്രവര്ത്ടകര്‍ വളരെ ശ്രമകരമായ പ്രവര്ത്തനം നടത്തിയിരിക്കുന്നു. ഈ അഞ്ചു ചിത്രങ്ങളും കലാപരമായും വാണിജ്യപരമായും നേട്ടങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയമില്ല ,. ഈ അഞ്ചു ചിത്രങ്ങളുടെ വിജയം കൂടുതല്‍ വ്യത്യസ്ത കഥകള്‍ ഉണ്ടാവാന്‍ കാരണം ആകുമെന്ന് കരുതാം. ഈ അഞ്ചു ചിത്രങ്ങള്‍ക്കും തീര്ച്ചയ്യായും അവയുടെ ലക്ഷ്യം നേടാന്‍ സാധിക്കും.

2009 ജൂലൈ 6, തിങ്കളാഴ്‌ച

മരണം പോലും നാണിക്കട്ടെ

പ്രണയത്തിന്റെ പട്ടുനൂല്ില് പൊതിഞ്ഞ കഥകള് പറഞ്ഞു തന്ന അമ്മ കമല സുരയ്യ , സ്നേഹത്തിന്റെ നാക്കിലയില് മലയാളിതത്തിന്റെ കഥകള് വിളമ്പി തന്ന പ്രിയപ്പെട്ട ലോഹിതദാസ്, മരണത്തിന്റെ നിമിഴങ്ങളിലും സംഗീതത്തിന്റെ മാന്ത്രികസ്പര്ശംഅയ്യി മൈക്കല് ജാക്ക്സന് . ഈ അതുല്യ പ്രതിഭകളുടെ സ്മരണക്കു മുന്പില് ഒരായിരം പ്രണാമം. ഓരോ വിടവാങ്ങലും ഷ്രിട്ടിക്കുന്ന ശുന്യത അതെത്ര ഭികരമാണ് എന്ന് നാം തിരിച്ചറിയുന്നത് എത്ര വൈകിയാണ്. മനസ്സില് സ്നേഹം നിറച്ചു വയ്ക്കുമ്പോഴും അതിന്റെ ഒരംശം എങ്കിലും പകര്ന്നു കൊടുക്കാന് നമുക്കുള്ള വിമുഖത എത്ര വലുതാണ്. നാമെല്ലാവരും മനുഷ്യരാണ്. അതുകൊണ്ടുതന്നെ വ്യക്തിപരമായ ജീവിതത്തില് പല വീഴ്ചകളും സംഭവിക്കാം. അതെല്ലാം സ്വാഭാവികം മാത്രം . അത്തരം വീഴ്ചകളെ പ്രതിഭയുമായി കൂട്ടി വായിക്കേണ്ടതില്ല. മരണം ഷ്രിട്ടിക്കുന്ന ശുന്യതയില് നമ്മുടെ സ്നേഹം അണ പൊട്ടിയൊഴുകുന്നു. ഇനിയൊരിക്കലും പകര്ന്നു കൊടുക്കാനാവാത്ത ആ സ്നേഹത്തിന്റെ നൊമ്പരം ഒരു തിരിച്ചറിവാണ്. സ്നേഹം അതര്ഹിക്കുന്നവര്ജീവിതവസ്സനം വരെയും അത് അനുഭവിക്കട്ടെ. അതിനാല് സ്നേഹത്തിന്റെ അതിര്വരമ്പുകള് പോളിച്ചുമാറ്റം .സ്നേഹം മനസ്സുകളി നിന്നു മനസ്സുകളിലേക്ക്, ഹൃദയങ്ങളില് നിന്നു ഹൃദയങ്ങളിലേക്ക് അണമുറിയാതെ ഒഴുകട്ടെ. അതുകണ്ട് മരണം പോലും നാണിക്കട്ടെ.

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️