2016 ഏപ്രിൽ 17, ഞായറാഴ്‌ച

മെസ്സി@500 !!!!




മെസ്സിയുടെ കരിയറിലെ 500 ഗോളുകൾ !!!!

LIONEL MESSI’S 500 GOALS, SEASON BY SEASON

2004/05: 1 Goal with Barça/ 0 Goals with Argentina/ 1 Goal

2005/06: 8 Goals with Barça/ 2 Goals con Argentina/ 10 Goals

2006/07: 17 Goals with Barça/ 4 Goals with Argentina/ 21 Goals

2007/08: 16 Goals with Barça/ 3 Goals with Argentina/ 19 Goals

2008/09: 38 Goals with Barça/ 3 Goals with Argentina/ 41 Goals

2009/10: 47 Goals with Barça/ 1 Goal with Argentina/ 48 Goals

2010/11: 53 Goals with Barça/ 4 Goals with Argentina/ 57 Goals

2011/12: 73 Goals with Barça/ 9 Goals with Argentina/ 82 Goals

2012/13: 60 Goals with Barça/ 9 Goals with Argentina/ 69 Goals

2013/14: 41 Goals with Barça/ 7 Goals with Argentina/ 48 Goals

2014/15: 58 Goals with Barça/ 4 Goals with Argentina/ 62 Goals

2015/16: 38 Goals with Barça/ 4 Goals with Argentina/ 42 Goals

TOTAL: 450 GOALS WITH BARÇA/ 50 GOALS WITH ARGENTINA/ 500 GOALS

2016 ഏപ്രിൽ 15, വെള്ളിയാഴ്‌ച

എന്റെ ഗ്രാമം!!!!



 ദേവ ചൈതന്യം തുടിക്കുന്ന കാവും

ഓശാന പാടുന്ന പള്ളി മുറ്റങ്ങളും

തേനൂറും ഒപ്പന പാട്ടിന്റെ താളവും

ദീപങ്ങള്‍ തെളിയുന്ന കാര്‍ത്തിക രാത്രിയും 

തിരുവാതിരക്കളി താള മേളങ്ങളും

തെയ്യം, തിറ, തുള്ളല്‍ , കഥകളി വേഷവും

ശംഖും  , ഇടയ്ക്കയും , സോപാന ഗാനവും,

അരയാലിലകളെ തഴുകുന്ന കാറ്റും 

മുറ തെറ്റാതെത്തുന്നവര്‍ഷ മേഘങ്ങളും

കണിക്കൊന്ന പൂവിന്റെ വര്‍ണവും കാന്തിയും

വിഷുപ്പക്ഷി തന്‍ കൂജനങ്ങളും 

തെങ്ങും , കവുങ്ങും നിറഞ്ഞ പറമ്പും

തൂക്കണാം കുരുവി തന്‍ കൂടും

പനം തത്ത മൂളുന്ന പാട്ടും 

തേക്ക് പാട്ടിന്റെ ഈരടികള്‍ -

ഒഴുകിയെത്തുന്ന വയലേലകളും

നിറഞ്ഞൊഴുകും പുഴയും

അതിലിളകിയാടുന്ന കളിവഞ്ചിയും

കൂടിയാട്ടത്തിന്റെ നിറപ്പകിട്ടും

മലയാളി മംഗ തന്‍ ശാലീന ഭാവങ്ങളും

ഒന്ന് ചേരുമീ ഗ്രാമ ഭൂവിലെന്‍ ജീവിതം ധന്യം

എന്റെ ഗ്രാമമേ നീയെന്റെ സ്വന്തം......

2016 ഏപ്രിൽ 12, ചൊവ്വാഴ്ച

കണിക്കൊന്നകള്‍ പൂവിടും കാലം .............





ഒരിക്കലും അസ്തമിക്കാത്ത നന്മകളെയും, പ്രതീക്ഷകളെയും ഓര്‍മ്മപ്പെടുതിക്കൊണ്ട് ഇതാ മറ്റൊരു വിഷുപുലരി കൂടി ആഗതമായിരിക്കുന്നു. നിറയെ പൂവുകള്‍ ചൂടി കണിക്കൊന്നകള്‍ പുഞ്ചിരി തൂകുന്നു. ഇനിയും അവശേഷിക്കുന്ന ചില്ലകളില്‍ ഇരുന്നു വിഷുപ്പക്ഷികള്‍ നീട്ടി പാടുന്നു. ബാല്യത്തിന്റെ ഇട നാഴികളില്‍ എവിടെയോ കൊയ്ത്തു പാട്ടിന്റെ ഈരടികള്‍ മുഴങ്ങി കേള്‍ക്കുന്നു. കണ്ണിമാങ്ങയും, കശുവണ്ടിയും, ചക്കയും നിറഞ്ഞ ഫലവൃഷങ്ങള്‍ , കണി ഒരുക്കുന്നതിനായി  കൊന്നപ്പൂവു തേടിയുള്ള യാത്രകള്‍. ഇന്നും വിഷുവിന്റെ പ്രാധാന്യം കുറയുന്നില്ല, ഒരു പക്ഷെ എന്റെ ബാല്യത്തിലെ വിഷുവിനോളം ഇപ്പോഴത്തെ വിഷു ആഘോഷങ്ങള്‍ തിളക്കമുള്ളതല്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ഇന്ന് ജനിച്ചു ജീവിക്കുന്ന തലമുറയ്ക്ക് ഇപ്പോഴത്തെ വിഷു എന്റ ബാല്യകാലത്തിലെ വിഷു പോലെ തന്നെ പ്രിയമുള്ളതായിരിക്കാം.മാറ്റങ്ങളില്‍ ജീവിക്കാന്‍ കഴിയുക ഭാഗ്യം തന്നെയാണ്. ഒരു പക്ഷെ നാളെ ഇനിയും ആഘോഷങ്ങള്‍ക്ക് മാറ്റമുണ്ടാകാം. എന്നാലും വിഷുവിന്റെയും, ഓണത്തിന്റെയും ഒക്കെ അടിസ്ഥാനപരമായ നന്മയ്ക്ക് എന്നും സ്ഥായിയായ ഭാവം ഒന്ന് തന്നെയാണ്, . പറമ്പിലും, പാതയോരങ്ങളിലും പൂവിട്ടു നില്‍ക്കുന്ന കണിക്കൊന്നകള്‍ കാണുക ആനന്ദകരമാണ്. എങ്കിലും വിഷുപ്പുലരി കഴിയുമ്പോള്‍ ഒരു പൂവ് പോലും അവശേഷിക്കാത്ത , ഒടിഞ്ഞു തൂങ്ങിയ ചില്ലകളുമായി നിസ്സഹായരായി നില്‍ക്കുന്ന കൊന്നമരങ്ങളെകാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും, എന്നിരുന്നാലും മലയാള മണ്ണിനു മുഴുവനും കണി ഒരുക്കിയ നിര്‍വൃതിയും , സംതൃപ്തിയും ആ കൊന്നമരങ്ങള്‍ അനുഭവിക്കുന്നുണ്ടാകണം , അതുകൊണ്ടാണല്ലോ മുളപൊട്ടിയ പുതിയ ചില്ലകളില്‍ നിറയെ കൊന്നപ്പൂക്കളുമായി അടുത്ത വിഷുവിനും കൊന്നമരങ്ങള്‍ മലയാളികള്‍ക്ക് കണി ഒരുക്കുന്നത്, ഒരിക്കലും അസ്തമിക്കാത്ത നന്മകളും, പ്രതീക്ഷകളും പോലെ...............

2016 ഏപ്രിൽ 11, തിങ്കളാഴ്‌ച

പറയാതെ വയ്യ !!!!



ഒരു സന്യാസി , സദാ സമയവും ഈശ്വരനെ ഭജിച്ചു കൊണ്ടിരിക്കും. വഴിപോക്കർ നല്കുന്ന ഭക്ഷണം കഴിച്ചു സമയാസമയങ്ങളിൽ വിശപ്പടക്കും. വളരെ സുഖമായ ജീവിതം. അങ്ങനെയിരിക്കെ  ഒരു ദിവസ്സം വഴിപോക്കർ ആരും ഭക്ഷണം നല്കിയില്ല. സന്യാസിക്കു വിശന്നിട്ടു വയ്യ.  വിശപ്പ്‌ സഹിക്ക വയ്യാതെ സന്ന്യാസി ഈശ്വരനെ പഴി പറഞ്ഞു കൊണ്ടിരുന്നു. സദാസമയവും ഈശ്വര നാമം ജപിക്കുന്ന എനിക്ക് വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണം തരാൻ സാധിക്കാത്ത ഈശ്വരനെ  ഭജിച്ചിട്ടു എന്ത് കാര്യം . പെട്ടെന്ന് സന്യാസി ഒരു അശരീരി  കേട്ടു. എന്തിനാണ് നീ ഈശ്വരനെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്, നിനക്ക് ഈശ്വരൻ നല്ല ആരോഗ്യവും ബുദ്ധിയും ചിന്ത ശേഷിയും നല്കിയിട്ടുണ്ട് . അത് പ്രയോജനപ്പെടുത്തി നിനക്ക് നിന്റെ വിശപ്പടക്കാനുള്ള  ഭക്ഷണം കണ്ടെതാവുന്നതെ  ഉള്ളു. ഈശ്വരനെ ഭജിക്കുന്നത് നല്ലത് തന്നെ . പക്ഷെ ഈശ്വരൻ നല്കിയിരിക്കുന്ന കഴിവുകളും അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തി സ്വന്തം കടമകൾ ശരിയാം വണ്ണം നിർവഹിക്കുന്നതാണ്‌ ശരിയായ ഈശ്വര വിശ്വാസം. പലപ്പോഴും ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ  ഈശ്വരനെ കുറ്റപ്പെടുത്താനും ഈശ്വരന്റെ നിലനില്പ്പിനെ ചോദ്യം ചെയ്യാനുമാണ് പലരും തിടുക്കം കാട്ടുന്നത്. മറിച്ച് ഈശ്വരൻ മനുഷ്യന് മാത്രം നല്കിയിരിക്കുന്ന വിശേഷ  ബുദ്ധിയും വിവേചന ശേഷിയും ഉപയോഗപ്പെടുത്തി ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മാർഗ്ഗങ്ങൾ ആണ് ചെയ്യേണ്ടത്. കൊല്ലം പരവൂരിൽ ഉണ്ടായ വെടിക്കെട്ട്‌ ദുരന്തത്തിൽ  വ്യക്തിപരമായി നേരിട്ടും അല്ലാതെയും അറിയാവുന്ന കുറേപേർ അപകടപെട്ടിട്ടുണ്ട് . വളരെയേറെ വിഷമകരമായ സാഹചര്യം തന്നെയാണ്. തീര്ച്ചയായും വ്യക്തിക്കും സമൂഹത്തിനും ദോഷം ഉണ്ടാകാത്ത ആചാരങ്ങൾ അതിന്റെ തനിമയിൽ നിലനില്ക്കുന്നത് കൊണ്ട്ട്  ദോഷം പറയാനില്ല. എന്നാൽ ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട്‌ തുടങ്ങി മനുഷ്യര്ക്കും മൃഗങ്ങള്ക്കും ദോഷകരമായിട്ടുള്ള ആചാരങ്ങൾക്ക് നിയന്ത്രണം കൂടിയേ തീരു. മറ്റു ജീവജാലങ്ങൾക്ക് ഇല്ലാത്ത ബുദ്ധിയും ചിന്താശേഷിയും ഒക്കെ മനുഷ്യന് മാത്രം കൈമുതൽ ആയതു കൊണ്ടാവണം ഈശ്വരനെ പോലെ ഒരു ശക്തിയിൽ അവൻ വിശ്വസിക്കുന്നത്. അത്തരത്തിലുള്ള വിശ്വസ്സങ്ങൾക്ക് ഒപ്പം തന്നെ സ്വന്തം ബുദ്ധിയും വിവേചന ശേഷിയും ശരിയാം വണ്ണം പ്രയോജനപ്പെടുത്താനും മനുഷ്യന് സാധിക്കണം. വാഹനാപകടം , മദ്യദുരന്തം , എന്ന് വേണ്ട പ്രകൃതി ദുരന്തങ്ങൾ പോലും മാനുഷികമായ പ്രവർത്തനങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നതു. അണുശക്തി കണ്ടെത്താനും ഉപയോഗപ്പെടുത്താനും ഉള്ള കഴിവ് ഈശ്വരൻ മനുഷ്യർക്ക്‌ നല്കിയിട്ടുണ്ട് എന്നാൽ അതോടൊപ്പം തന്നെ ആ അണുശക്തി നന്മക്കു വേണ്ടി അല്ലെങ്കിൽ തിന്മക്കു വേണ്ടി  ഉപയോഗപ്പെടുതാണോ എന്ന് വിവേചിച്ചു തീരുമാനിക്കുവാനുള്ള ബുദ്ധിയും ഈശ്വരൻ മനുഷ്യന് നല്കിയിട്ടുണ്ട്. അതുകൊണ്ട് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഈശ്വരന്റെ നിലനില്പ്പ് ചോദ്യം ചെയ്യപ്പെടുന്നതിന്  പകരം ഈശ്വരൻ നല്കിരിക്കുന്ന കഴിവുകൾ ശരിയാം വണ്ണം പ്രയോജനപ്പെടുത്തി ദുരന്തങ്ങൾ ഒഴിവാക്കുകയും അതിജീവികകുയുമാണ് വേണ്ടത്. ഒരിക്കൽ വേനലിൽ നടന്നു തളര്ന്നു ഒരാൾ തെങ്ങിൻ തോപ്പിൽ എത്തി. ഒരു തെങ്ങിന്റെ ചുവടിൽ കിടന്നു വിശ്രമിച്ചു . പെട്ടെന്ന് അയാളുടെ തലയിൽ ഒരു ഉണക്ക തേങ്ങ വീണു , ചാടി എണീറ്റ അയാൾ ഈശ്വരനെ കുറ്റപ്പെടുത്തി , നടന്നു തളര്ന്ന ഞാൻ വന്നു കിടന്ന സമയം നോക്കി തന്നെ നീ തേങ്ങ എന്റെ തലയിലേക്കിട്ടു. എന്തൊരു ദുഷ്ട്ടനാണ് നീ.. സ്വാഭാവികമായും ഓരോ ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും നമ്മൾ എല്ലാം ഇത്തരത്തിൽ തന്നെയാണ് ഈശ്വരനെ കുറ്റം പറയുന്നത്. പക്ഷെ ഒരു കാര്യം ഉണ്ട്. ന്യുട്ടന്റെ സിദ്ധാന്തം അറിയില്ല എങ്കിലും കിടക്കുന്നതിനു മുൻപ് തെങ്ങിന്റെ മുകളിലേക്ക് നോക്കി വീഴാൻ പാകമായ തേങ്ങ ഉണ്ടോ എന്ന് അറിയുന്നതിന് ഈശ്വരൻ നല്കിരിക്കുന്ന ബുദ്ധിശക്തി, ചിന്താശേഷി , വിവേചന ശേഷി എന്നിവ തന്നെ ധാരളമല്ലേ !!!!!

2016 ഏപ്രിൽ 7, വ്യാഴാഴ്‌ച

ലോകാരോഗ്യ ദിനം ഏപ്രില്‍ 7


                 



ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം എല്ലാ വര്‍ഷവും ഏപ്രില്‍ 7 ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. 1948ല്‍ നടന്ന ആദ്യത്തെ ലോകാരോഗ്യ സമ്മേളനത്തില്‍ വച്ചാണ് ഏപ്രില്‍ 7 ലോകാരോഗ്യ ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്. ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തിന്റ വിഷയം:' ,"പ്രമേഹത്തെ എങ്ങനെ തോൽപ്പിക്കാം" എന്നതാണ് !!!!

2016 ഏപ്രിൽ 1, വെള്ളിയാഴ്‌ച

ഏപ്രിൽ രണ്ട് ലോക ഓട്ടിസം അവബോധ ദിനം !!!!






ഐക്യരാഷ്ട്ര പൊതുസഭയുടെ 2007 ഡിസംബർ 18 ലെ തീരുമാനപ്രകാരം ഏപ്രിൽ രണ്ട് ലോക ഓട്ടിസം അവബോധ ദിനം ആയി ആചരിക്കപ്പെടുന്നു
ഓട്ടിസം ഒരു രോഗമല്ല; മറിച്ച് ജന്മനാതന്നെയുണ്ടാകുന്ന സങ്കീര്‍ണതകള്‍ നിറഞ്ഞ മസ്തിഷ്കത്തിന്റെ ഒരു അവസ്ഥയാണ്. സാമൂഹീകരണ പ്രക്രിയയിലും ആശയവിനിമയത്തിലും പെരുമാറ്റരീതികളിലും ഓട്ടിസം ബാധിച്ചവര്‍ മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തരായിരിക്കും. ഈ മേഖലകളിലെല്ലാം പ്രകടമായ പിന്നോക്കാവസ്ഥ ഓട്ടിസം ബാധിച്ചവരെ ജീവിതത്തിന്റെ പൊതുമണ്ഡലങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ കാരണമാകും. അടുത്ത ബന്ധുക്കളുമായിപ്പോലും സൌഹൃദമോ ആശയവിനിമയമോ സാധിക്കാന്‍ കഴിയാതെ തികച്ചും ഒറ്റപ്പെട്ട് സദാസമയവും ദിവാസ്വപ്നത്തിലെന്നപോലെ കഴിയുന്ന അവസ്ഥ, ഓട്ടിസം ബാധിച്ച കുട്ടികളുടെ വിദ്യാഭ്യാസവും സാമൂഹീകരണവും ദുഷ്കരവും പ്രയാസകരവുമാക്കും.

ഓട്ടിസം ബാധിക്കാനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് ഇന്നും ശരിയായ നിഗമനത്തിലെത്തിയിട്ടില്ല. മസ്തിഷ്കത്തിലെ കോശങ്ങളായ ന്യൂറോണുകളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങള്‍ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള വിപുലമായ വലക്കണ്ണിബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു.
ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഏതാണ്ട് രണ്ട് വയസ്സാകുമ്പോഴേക്കും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങും. വസ്തുക്കളെ അല്ലെങ്കില്‍ ആളുകളെ കൈചൂണ്ടി കാണിക്കാനോ പേരുപറഞ്ഞ് തിരിച്ചറിയാനോ കഴിയാതിരിക്കുക, പേരുവിളിച്ചാല്‍ പ്രതികരിക്കാതിരിക്കുക, ഒരേ പ്രവര്‍ത്തിതന്നെ അര്‍ഥരഹിതമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുക, ഏതെങ്കിലും ഒരു വസ്തുവിനോട് അമിതമായി അടുപ്പം കാണിക്കുക, ഒരേ പ്രവൃത്തിയില്‍ തന്നെ മണിക്കൂറുകളോളം മുഴുകിയിരിക്കുക തുടങ്ങിയവ ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണ്. മുതിര്‍ന്നുവരുമ്പോള്‍ സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ തീരെ തയ്യാറാകാതിരിക്കുക, ചര്‍ച്ചകളില്‍ പങ്കുകൊള്ളാന്‍ താല്‍പര്യമില്ലായ്മ, ഭാവനാശേഷി ഒട്ടുമേ പ്രയോഗിക്കാത്ത അവസ്ഥ, ചില ശീലങ്ങളോട് മാനസികമായി ഒട്ടിപ്പോവുക, നിര്‍ബന്ധബുദ്ധി, ഒട്ടും അയവില്ലാത്ത വ്യക്തിത്വം തുടങ്ങിയ സ്വഭാവസവിശേഷതകള്‍ പ്രകടമാകും. ബുദ്ധിപരമായ പിന്നോക്കാവസ്ഥ, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിവില്ലായ്മ, പിരുപിരുപ്പ് ഒന്നും ചെയ്യാതിരിക്കുക, ദുര്‍വാശി, അസ്വാഭാവികമായ ചില ആഹാരശീലങ്ങള്‍, ചലനപരമായ പ്രയാസങ്ങള്‍ എന്നിവയില്‍ ചിലത് അനുബന്ധ പ്രശ്നങ്ങളായി ഓട്ടിസം ബാധിച്ചവരില്‍ കണ്ടേക്കാം.

ഓട്ടിസം ബാധിക്കാനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് ഇന്നും ശരിയായ നിഗമനത്തിലെത്തിയിട്ടില്ല. മസ്തിഷ്കത്തിലെ കോശങ്ങളായ ന്യൂറോണുകളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങള്‍ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള വിപുലമായ വലക്കണ്ണിബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു. ജനിതകമായ ചില സവിശേഷതകള്‍, മസ്തിഷ്കത്തിന്റെ ഘടനാപരമായ ചില തകരാറുകള്‍, ഘനലോഹങ്ങളുടെയും ചിലതരം കീടനാശിനികളുടെയും മനുഷ്യശരീരത്തിലെ സാന്നിധ്യം തുടങ്ങിയവ മസ്തിഷ്കത്തില്‍ ഓട്ടിസത്തിന് കാരണമായ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് പഠന റിപ്പോര്‍ട്ടുകളുണ്ട്. ശരീരത്തില്‍ രസം എന്ന ലോഹത്തിന്റെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന മാനസിക വ്യതിയാനങ്ങള്‍ക്ക് ഓട്ടിസത്തിന്റെ ലക്ഷണങ്ങളുമായി വലിയ സാമ്യമുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
മരുന്നുനല്‍കിയുള്ള ഫലപ്രദമായ ചികിത്സ ഓട്ടിസത്തിന് നിലവിലില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഓട്ടിസം അവതാളത്തിലാക്കുന്നത്. അതിനാല്‍ സൌഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഈ മൂന്നു മേഖലകളില്‍ പരിശീലനം നല്‍കുകയാണ് ഓട്ടിസത്തിന്റെ പ്രധാന ചികിത്സ.

കുട്ടി കൂടുതല്‍ സമയം ചെലവഴിക്കുന്ന ഇടങ്ങളെന്നനിലയ്ക്ക് വീട്ടിലും വിദ്യാലയത്തിലും വേണം ഇതിനാവശ്യമായ ഇടപെടലുകള്‍ നടത്താന്‍. അതുകൊണ്ടുതന്നെ നല്ല മാറ്റങ്ങള്‍ കുട്ടിയില്‍ ഉണ്ടാക്കുന്നതില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്ക് വളരെ വലുതാണ്. പൊതുവിദ്യാലയങ്ങളില്‍ സാധാരണ കുട്ടികളോടൊപ്പം ചേര്‍ന്നുള്ള വിദ്യാഭ്യാസമാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ഗുണംചെയ്യുക. തികച്ചും ഉള്‍വലിയുന്ന സ്വഭാവക്കാരായതിനാല്‍ സാധാരണ ക്ളാസ്മുറിയില്‍ തുടക്കത്തില്‍ പ്രയാസങ്ങള്‍ അനുഭവപ്പെട്ടേക്കാം. എന്നാല്‍, മറ്റു കുട്ടികളുമായി ഇടപെടുന്നതിലൂടെ ഇവരുടെ സാമൂഹീകരണവും ആശയവിനിമയശേഷിയും വളരെവേഗം മെച്ചപ്പെടും. സാധാരണകുട്ടികളെപ്പോലെ ഭാരിച്ച പഠന ഉദ്യമങ്ങള്‍ ഏറ്റെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞെന്നുവരില്ല. പഠനവേഗവും പഠനനേട്ടങ്ങളും ആരംഭത്തില്‍ കുറവായിരിക്കാം. പഠനപ്രവര്‍ത്തനങ്ങള്‍ ചെറിയ ചെറിയ ഘട്ടങ്ങളായി ആസൂത്രണംചെയ്ത് ഇവര്‍ക്ക് പ്രത്യേകമായി നല്‍കണം. രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍നിന്നും കൂടുതല്‍ ശ്രദ്ധയും പരിഗണനയും ഇവര്‍ക്ക് ആവശ്യമാണ്. മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന അത്തരം അനുഭവങ്ങള്‍ പൂര്‍ണമായ ഉള്‍വലിയലിലേക്കായിരിക്കും ഇത്തരം കുട്ടികളെ നയിക്കുക. ക്ളാസില്‍, സംഘപഠനത്തിന് പൊതുവെ ഇവര്‍ ഇണങ്ങണമെന്നില്ല. ഇവരുടെ സാമൂഹീകരണം, ആശയവിനിമയ ശേഷിവികസനം, പെരുമാറ്റനവീകരണം എന്നിവയ്ക്കാണ് രക്ഷിതാക്കളും അധ്യാപകരും കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടത്. ചിത്രരചന, സംഗീതം, ചെസ്, കംപ്യൂട്ടര്‍പഠനം തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് അസാമാന്യ പാടവമുള്ളതായി കാണാറുണ്ട്. ഇത്തരം കഴിവുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവ വളര്‍ത്താന്‍ പരമാവധി അവസരങ്ങള്‍ ഒരുക്കിക്കൊടുക്കണം.
ഓട്ടിസം ഒരു മാനസിക പ്രശ്നമായി അംഗീകരിച്ച് അതുള്ളവരെ പി ഡബ്ള്യു ഡി ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടിസക്കാരായ കുട്ടികളുടെ വിദ്യാലയപ്രവേശനത്തിന് നിയമപരമായ പിന്തുണയുണ്ട്. വിവിധതരം അലവന്‍സുകളും സ്കോളര്‍ഷിപ്പുകളും പൊതുവിദ്യാലയങ്ങളിലും അംഗീകൃത സ്കൂളുകളിലും പഠിക്കുന്ന ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് വിദ്യാഭ്യാസവകുപ്പ് നല്‍കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക പരിഗണന ആവശ്യമായ കുട്ടികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പിനും ഓട്ടിസം ബാധിച്ചകുട്ടികള്‍ക്ക് അര്‍ഹതയുണ്ട്

എൽ ക്ലാസ്സിക്കോ !!!!




ബാർസിലോണയും റയൽ മാഡ്രിഡും ഏറ്റുമുട്ടുന്ന എൽ ക്ലാസ്സിക്കോ ഇന്ന് രാത്രി 12 മണിക്ക് !!!!
മെസ്സിയുടെ 500 ആം ഗോളിനായി ലോകം കാത്തിരിക്കുന്നു !!!!
ലൈവ് - സോണി സിക്സ് 

2016 മാർച്ച് 31, വ്യാഴാഴ്‌ച

പ്രതീക്ഷയോടെ !!!!





വിരാട് കോഹ്‌ലിയെ പോലുള്ള പ്രതിഭാശാലികളായ കളിക്കാർ ലോകകപ്പ്‌ അർഹിക്കുന്നുണ്ട്. സമീപ ഭാവിയിൽ തന്നെ അവർ അത് നേടുകയും ചെയ്യും. വിരാട് കോഹ്‌ലി നായകനും സഞ്ജു സാംസൻ വിക്കെറ്റ് കീപ്പറും ആയി അടുത്ത ലോകകപ്പ്‌ ഇന്ത്യ നേടും എന്ന് ഉറപ്പാണ്‌ !!!!
പ്രാർത്ഥനയോടെ!!!!

ദൗർഭാഗ്യകരം!!!!



ഇന്ത്യ ട്വന്റി 20 ലോക കപ്പിൽ നിന്ന് പുറത്തായി എന്ന വാർത്ത‍ കേട്ടു, തികച്ചും ദൗർഭാഗ്യകരമായി  പോയി ! വാർത്ത‍ കേട്ടു എന്ന് പ്രതേകിച്ചു പറയാൻ കാരണം ഏകദിന , ട്വന്റി 20 മത്സരങ്ങൾ കാണാറില്ല. ധോണി എന്ന ലോകം കണ്ട ഏറ്റവും സ്വാർത്ഥനും അഴിമതിക്കാരനുമായ ഒരു കളിക്കാരൻ ഏകദിനത്തിലും ട്വന്റി 20 യിലും ഉള്ളിടത്തോളം ഏകദിന , ട്വന്റി 20 മത്സരങ്ങൾ കാണാൻ മനസാക്ഷി അനുവദിക്കുകയില്ല താനും. ടെസ്റ്റിൽ നിന്നും ഈ ശാപം നേരത്തെ ഒഴിഞ്ഞു പോയത് കൊണ്ട് ടെസ്റ്റ്‌ മത്സരങ്ങൾ ആസ്വദിക്കാറുണ്ട് . എത്ര കളിക്കാരുടെ അവരുടെ  കുടുംബങ്ങളുടെ ശാപം ഏറ്റുവാങ്ങിയ ഒരാളാണ് ധോണി. ധോണി ചെയ്തിടത്തോളം തെറ്റുകൾ മറ്റൊരു താരവും ചെയ്തിട്ടുമില്ല..
 വിരാട് കോഹ്‌ലിയെ പോലുള്ള പ്രതിഭാശാലികളായ കളിക്കാർ ലോകകപ്പ്‌ അർഹിക്കുന്നുണ്ട്. സമീപ ഭാവിയിൽ തന്നെ അവർ അത് നേടുകയും ചെയ്യും. വിരാട് കോഹ്‌ലി നായകനും സഞ്ജു സാംസൻ വിക്കെറ്റ് കീപ്പറും ആയി അടുത്ത ലോകകപ്പ്‌ ഇന്ത്യ നേടും എന്ന് ഉറപ്പാണ്‌ !!!!
പ്രാർത്ഥനയോടെ!!!!

2016 മാർച്ച് 30, ബുധനാഴ്‌ച

എന്നും നന്മകൾ !!!!

ഒരിക്കൽ ഗാന്ധിജി ട്രെയിൻ യാത്രക്ക്  ഒരുങ്ങുകയായിരുന്നു . സ്റ്റെഷനിൽ എത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെടാൻ തുടങ്ങിയിരുന്നു. പെട്ടെന്ന് ഗാന്ധിജി ട്രെയിനിലേക്ക്‌ ചാടിക്കയറി. തിടുക്കപ്പെട്ടു കയറുന്നതിനു ഇടയിൽ ഒരു കാലിലെ ചെരുപ്പ് ട്രാക്കിലേക്ക് വീണു പോയി. ട്രെയിൻ മുന്നോട്ടു പോകുന്നു. പെട്ടെന്ന് ഗാന്ധിജി തന്റെ മറ്റേ കാലിൽ കിടക്കുന്ന ചെരുപ്പ് ഊരിയെടുത്തു . എന്നിട്ട് ആദ്യത്തെ ചെരുപ്പ് വീണ സ്ഥലത്തേക്ക് വലിച്ചെറിഞ്ഞു. ആ ബോഗിയിൽ ഇത് കണ്ടു നിന്നവർ എല്ലാം അത്ഭുതപ്പെട്ടു . അവരോടായി ഗാന്ധിജി പറഞ്ഞു. " എന്തായാലും ഈ ഒരു ചെരുപ്പ് കൊണ്ട് എനിക്ക് ഒരു പ്രയോജനവും ഇല്ല , തന്റെ കാലിൽ നിന്നും ട്രാക്കിലേക്ക് വീണു പോയ ഒരു ചെരുപ്പ് കൊണ്ടും ആർക്കും പ്രയോജനം ഇല്ല, മറിച്ച് രണ്ടു ചെരുപ്പുകളും ഒരിടത്ത് കിടന്നാൽ അത് കിട്ടുന്ന ആളിന് പ്രയോജനപ്പെടും "! എന്ത്  സുന്ദരമായ ഒരു പ്രവർത്തിയാണ് ഗാന്ധിജി ചെയ്തത്. നമ്മൾ ആണെങ്കിലോ എന്റെ ചെരുപ്പ് ഇട്ടു ആരും സുഖിക്കണ്ട എന്ന് കരുതി ഒന്നുകിൽ ആ ഒറ്റ ചെരുപ്പ് ബാഗിലാക്കി വീട്ടില്  കൊണ്ട്  വന്നിടും അല്ലെങ്കിൽ മറ്റെവിടെക്കെങ്കിലും വലിച്ചെറിയും .
ഒന്ന് ആലോചിച്ചു നോക്കു, ദിവസ്സവും നമ്മൾ എത്ര ഭക്ഷണം പാഴാക്കി കളയുന്നു. ഉപയോഗിക്കാത്തതും പാകം അകാത്തതുമായ കുപ്പായങ്ങൾ , ചെരുപ്പുകൾ തുടങ്ങി നമുക്ക് ഉപയോഗം ഇല്ലാത്തതും എന്നാൽ നമ്മുടെ സഹജീവികൾക്ക് വളരെ ഉപയോഗം ഉള്ളതുമായ  എത്രയോ വസ്തുക്കൾ നമ്മുടെ പക്കൽ ഉണ്ടാവും . അവയെല്ലാം  എത്തേണ്ട കൈകളിൽ എത്തുകയാണെങ്കിൽ എത്ര നന്നായേനെ . മാധുര്യമൂറുന്ന വാക്കുകളിലും പ്രസംഗങ്ങളിലും മാത്രം ഒതുക്കാതെ നമുക്ക് ഓരോരുത്തർക്കും ഇത്തരം ചെറിയ ചെറിയ നന്മകളിലൂടെ ഈ ലോകം കൂടുതൽ സുന്ദരമാക്കി തീർക്കാം !!!!

2016 മാർച്ച് 28, തിങ്കളാഴ്‌ച

അഭിനന്ദനങ്ങൾ !




ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ! വളരെ സന്തോഷകരമായി തോന്നിയത് അമിതാഭ് ബച്ചനെയും ജയസുര്യയെയും ഒരു പോലെ പരിഗണിച്ചു  എന്നതാണ്!  ദേശിയ പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് എന്നതിന്റെ പേരിലും പ്രായം കൂടിപ്പോയി എന്നതിന്റെ പേരിലും ബച്ചനെ മാറ്റി നിർത്തിയില്ല! അതെ പോലെ തന്നെ പ്രായം കുറവാണ് , ഇനിയും അവസ്സരം ഉണ്ട്  എന്ന നിലയിൽ ജയസുര്യയെയും  അവഗണിച്ചില്ല !
തീര്ച്ചയായും പ്രായവും പരിചയവും ഒന്നുമല്ല അവാര്ടിനു മാനദണ്ഡം ആക്കേണ്ടത്. അവിടെ പ്രകടനം തന്നെയാവണം മുൻപിൽ നില്ക്കേണ്ടത്. 100 മീറ്ററിലെ അജയ്യനാണ് ഉസ്സൈൻ ബോൾട്ട്. വിരമിക്കുന്നത് വരെ ഏതു  പ്രായത്തിലും ഒന്നാമതായി ഓടി എത്തിയാൽ ഉസ്സൈൻ ബോൾട്ട് തന്നെയാണ് ജേതാവ്. പ്രായമായി എന്ന് കരുതി ഒന്നാമത് എത്തിയ ബോൾടിനെ മാറ്റി നിരത്തി രണ്ടാമത് എത്തിയ ആളിനെ ജേതാവായി പ്രഖ്യാപിക്കാറില്ല. അത് പോലെ തിരിച്ചും . ബോൾടിനെ മറികടന്നു ഒരു യുവ താരം മുന്നില് എത്തിയാൽ ഇനിയും അവസ്സരം ഉണ്ട് , ഇത്തവണ കൂടി ബോൾടിനെ ജേതാവാക്കം എന്ന് ആരും പറയില്ല. കറ തീർന്ന പ്രകടനം തന്നെയാവണം ജേതാവിനെ നിശ്ചയിക്കുന്ന മാനദണ്ഡം . നിർഭാഗ്യവശാൽ മലയാള സിനിമയിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മറിച്ചാണ് കാര്യങ്ങൾ സംഭവിക്കുന്നത്‌. അവിടെ പ്രകടനം അല്ല മാനദണ്ഡം!  സുഖിപ്പിക്കൽ മാത്രമാണ് ! ഒരു പ്രാവശ്യം പറയും പ്രായമായല്ലോ യുവാക്കളെ പരിഗണിക്കാം, പിന്നൊരിക്കൽ പറയും യുവാക്കളല്ലേ ഇനിയും അവസ്സരം ഉണ്ട് അത് കൊണ്ട് പ്രായമായവരെ പരിഗണിക്കാം എന്ന്. ഇതൊക്കെ കാണുമ്പോൾ പുച്ചമാണ് തോന്നുക! ശരിയായ പ്രകടനത്തിനാണ് പുരസ്കാരം നല്കേണ്ടത്! അര്ഹതയുള്ളവരുടെ കൈകളിൽ പുരസ്കാരങ്ങൾ എത്തിച്ചേരുമ്പോൾ ആണ് അതിനു തിളക്കം ഉണ്ടാകുന്നതു. കഴിഞ്ഞ ഒന്ന് രണ്ടു വര്ഷങ്ങളായി സംസ്ഥാന പുരസ്കാരങ്ങൾ സുഖിപ്പിക്കലും , വീതം വൈക്കലും  മാത്രമായി ചുരുങ്ങി പോകുന്നു!  ഒരു തരത്തിലും അർഹതയില്ലാത്ത ചില ആളുകൾ കഴിഞ്ഞ ഒന്ന് രണ്ടു വര്ഷമായി സംസ്ഥാന പുരസ്കാര പട്ടികയിൽ ഇടം നേടുന്നത് പതിവായിരിക്കുന്നു. തികച്ചും നിർഭാഗ്യകരം! ഇച്ചാ ശക്തിയുള്ള ഒരു ഭരണകൂടത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ജൂറിക്ക് ഇത്തരത്തിൽ അലംഭാവമായി പ്രവർത്തിക്കാൻ കഴിയില്ല . ഇനി വരും നാളുകളിൽ എങ്കിലും  പ്രകടനം മുഖ്യ മാനദണ്ഡം ആയി കണക്കാക്കുന്ന ഒരു ജൂറി നിഷ്പക്ഷതയോടെ അർഹതയുള്ളവരെ തിരെഞ്ഞെടുക്കും എന്ന് പ്രതീക്ഷിക്കാം !!!! ദേശീയ പുരസ്കാരങ്ങൾ നേടി മലയാള സിനിമയുടെ അഭിമാനം ഉയർത്തിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !

2016 മാർച്ച് 25, വെള്ളിയാഴ്‌ച

വിശപ്പിന്റെ വേദന!





“ഒരു കാര്യം ഉറപ്പായി എനിക്കറിയാം. നാമാരും വിശപ്പ് എന്തെന്ന് അറിഞ്ഞിട്ടില്ല. അതിന്റെ വേദന അനുഭവിച്ചിട്ടില്ല. പക്ഷേ അത് എന്തെന്ന് ഞാനൊരു കൊച്ചു കുഞ്ഞില്‍ നിന്നും പഠിച്ചു. “ഒരിക്കല്‍ പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ പറഞ്ഞു.

ആ സംഭവം മദര്‍ വിവരിച്ചതിങ്ങനെ.

“ഒരിക്കല്‍ തെരുവിലൊരു കൊച്ചുകുട്ടിയെ ഞാന്‍ കണ്ടു നിരവധി മിഴികളില്‍ ഞാന്‍ കാണാറുള്ള വിശപ്പ് ആ കൊച്ചു കുഞ്ഞിന്റെ മ്ലാനമായ മിഴികളിലും ഞാന്‍ കണ്ടു.

ഒന്നും ചോദിക്കാതെ കൈയ്യിലുണ്ടായിരുന്ന ഒരു കഷ്ണം റൊട്ടി ഞാനവള്‍ക്കു നല്കി. കുട്ടി അത് വളരെ ചെറിയ കഷണമായി കടിച്ചെടുത്ത് വളരെ പതുക്കെ കഴിക്കാന്‍ തുടങ്ങി. അത് കണ്ട് ഞാന്‍ പറഞ്ഞു,

“എന്താണിങ്ങനെ വളരെ പതുക്കെ കഴിക്കുന്നത്, വേഗം കഴിക്കൂ…”

കുഞ്ഞ് എന്നെ നോക്കി ഭയത്തോടെ പറഞ്ഞു,”ഇത് തീര്‍ന്നു പോയാലോ, പിന്നേം എനിക്കു വിശക്കില്ലേ.”

“അന്നാണ് ഞാന്‍ വിശപ്പിന്റെ വേദന അറിഞ്ഞത്, ആ കുഞ്ഞുകണ്ണിലും വാക്കിലും വിശപ്പ് തുളുമ്പി നിന്നിരുന്നു. ഈ വിശപ്പിന്റെ വിളി നാം മറക്കരുത്, അവഗണിക്കരുത്.”

ആയിരക്കണക്കിന് പേര്‍ അമിതാഹാരം മൂലം മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. ആ ആഹാരം പട്ടിണിക്കാര്‍ക്ക് കൊടുത്താല്‍ രണ്ട് മരണങ്ങളാണ് ഒരേസമയം ഒഴിവാകുക. ഒന്ന് ദരിദ്രന്റെ മരണം; മറ്റൊന്ന് അമിതാഹാരം മൂലമുള്ള ധനികന്റെ മരണം. ആഹാരം പാഴാക്കുമ്പോള്‍ തെരുവില്‍ വിശക്കുന്ന മിഴികളുമായി കഴിയുന്ന ഈ പിഞ്ചുകുഞ്ഞുങ്ങളെ ഓര്‍ക്കണം.

2016 മാർച്ച് 21, തിങ്കളാഴ്‌ച

ലോക ജലദിനം!!!!





എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.

പൃഥ്വി ജൈത്രയാത്ര തുടരുന്നു; ഡാര്‍വിന്റെ പരിണാമം ആദ്യ ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്






  മെയില്‍ എന്ന് നിന്റെ മൊയ്തീന്‍ മുതല്‍ തുടങ്ങിയതാണ് പൃഥ്വിരാജിന്റെ സമീപകാലത്തെ വിജയ യാത്ര. പിന്നീട് അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി, പാവാട.. ഇപ്പോഴിതാ ഡാര്‍വിന്റെ പരിണാമം വരെ വന്നു നില്‍ക്കുന്നു ആ യാത്ര.  ഡാര്‍വിന്റെ പരിണാമവും വിജയം ആവര്‍ത്തിക്കുകയാണ് എന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. 1.41 കോടി രൂപയാണ് ഡാര്‍വിന്റെ പരിണാമം ആദ്യ ദിവസം നേടിയ ഗ്രോസ് കലക്ഷന്‍. കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന് മനോജ് നായരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മികച്ചൊരു ഫാമിലി ത്രില്ലര്‍ എന്നാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം ഡാര്‍വിന്‍ എന്ന ടൈറ്റില്‍ റോളില്‍ ചെമ്പന്‍ വിനോദ് എത്തുന്ന ചിത്രത്തില്‍ അനില്‍ ആന്റോ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിയ്ക്കുന്നത്. ചാന്ദ്‌നിയാണ് ചിത്രത്തില്‍ പൃഥ്വിയുടെ നായകയായി അഭിനയിച്ചിരിയ്ക്കുന്നത്.
 http://malayalam.filmibeat.com/news/first-day-gross-collection-darwinte-parinamam-027615.html

2016 മാർച്ച് 18, വെള്ളിയാഴ്‌ച

ഡാര്‍വിന്‍റെ പരിണാമം: അടിപൊളി സിനിമ, പൃഥ്വിരാജിന് വീണ്ടും മെഗാഹിറ്റ്, തിയേറ്ററുകളില്‍ ജനസമുദ്രം; യാത്രി ജെസെന്‍ എഴുതുന്ന നിരൂപണം








ബുദ്ധിപരമായി എങ്ങനെ ഒരു മാധ്യമത്തെ ഉപയോഗിക്കണം എന്ന് അറിയുന്നവര്‍ ആ മേഖലയില്‍ വിജയം വരിക്കാറുണ്ട്. അത് സ്വാഭാവികമാണ്. അങ്ങനെയെങ്കില്‍ പൃഥ്വിരാജിന്‍റെ വിജയം തികച്ചും സ്വാഭാവികമാണ്. കാരണം തന്‍റെ മാധ്യമത്തെ ഏറ്റവും ബുദ്ധിപരമായാണ് അദ്ദേഹം ഉപയോഗിക്കുന്നത്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡാര്‍വിന്‍റെ പരിണാമം.

എന്ന് നിന്‍റെ മൊയ്തീന്‍, അനാര്‍ക്കലി, അമര്‍ അക്ബര്‍ അന്തോണി, പാവാട തുടങ്ങി തുടര്‍ച്ചയായ വിജയങ്ങളുടെ കണ്ണിയില്‍ പുതിയ ചേര്‍പ്പാണ് ഈ സിനിമ. ഒരു ഗംഭീര എന്‍റര്‍ടെയ്നറാണ് ഡാര്‍വിന്‍റെ പരിണാമം. ജിജോ ആന്‍റണി എന്ന താരതമ്യേന പുതുമുഖമായ സംവിധായകന്‍ അമ്പരപ്പിക്കുന്ന ക്രാഫ്റ്റുള്ള ഒരു സിനിമയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. പൃഥ്വിരാജിനൊപ്പം വിസ്മയിപ്പിക്കുന്ന പ്രകടനം കൊണ്ട് ചെമ്പന്‍ വിനോദ് ജോസും സ്കോര്‍ ചെയ്യുന്നു.

അനില്‍ ആന്‍റോ എന്ന നായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായ ഡാര്‍വിനെ അവതരിപ്പിക്കുന്നത് ചെമ്പനാണ്. പ്രേമത്തിലൂടെയും മഹേഷിന്‍റെ പ്രതികാരത്തിലൂടെയും തരംഗമായി മാറിയ സൌബിന്‍ ഷാഹിര്‍ ഒരു മഹേഷ് ബാബു ഫാനായാണ് ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൌബിന്‍റെ ഓരോ ചെറുചലനങ്ങള്‍ പോലും തിയേറ്ററില്‍ ചിരി പടര്‍ത്തുകയാണ്.

മനുഷ്യന്‍ വിചാരിക്കുന്നതെല്ലാം നടക്കണമെന്നില്ല. വിധി അനുസരിച്ചുള്ളതേ നടക്കൂ. ഡാര്‍വിന്‍റെ പരിണാമം ചര്‍ച്ച ചെയ്യുന്നതും ഈ വിഷയമാണ്. ഡാര്‍വിന്‍ എന്ന വ്യക്തിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സിനിമയുടെ സബ്ജക്ട്. ഡാര്‍വിന്‍റെ മാറ്റത്തിന് അനില്‍ ആന്‍റോ എങ്ങനെ കാരണമാകുന്നു എന്ന് ചിത്രം പറയുന്നു.

ഒരു ചെറിയ കഥയില്‍ അതിഗംഭീരമായ സംവിധാനമികവോടെ ഒരുക്കിയിരിക്കുന്ന സിനിമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും. ചിത്രത്തിന്‍റെ ഒന്നാം പകുതി ത്രസിപ്പിക്കുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ഒരു കഥയെ അതീവഹൃദ്യമായി അവതരിപ്പിക്കുമ്പോള്‍ ഒരിക്കല്‍ കൂടി പൃഥ്വിരാജ് അടിച്ചുപൊളിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

കൊച്ചിയിലെ അവസാനവാക്ക് താനാണെന്ന് വിശ്വസിക്കുന്ന ഗുണ്ടയാണ് ഡാര്‍വിന്‍. അയാള്‍ അവിടെ വിഹരിക്കുകയാണ്. ഒരു സാധാരണക്കാരനായ അനില്‍ ആന്‍റോ നഗരത്തിലെത്തുന്നത് ഒരു ജോലിക്കാര്യവുമായി ബന്ധപ്പെട്ടാണ്. ഈ രണ്ട് കഥാപാത്രങ്ങളും ഒരു പ്രത്യേകസഹചര്യത്തില്‍ കണ്ടുമുട്ടുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

പൃഥ്വിരാജിന്‍റെ ഭാര്യാകഥാപാത്രമായ അമലയെ ചാന്ദ്നി ശ്രീധരനാണ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രകടനമാണ് ചാന്ദ്നി കാഴ്ചവയ്ക്കുന്നത്.

അഭിനന്ദന്‍ രാമാനുജത്തിന്‍റെ ഛായാഗ്രഹണമാണ് അഭിനന്ദനമര്‍ഹിക്കുന്ന മറ്റൊരു ഘടകം. ആമേന്‍ പോലുള്‍ല വലിയ ഹിറ്റുകളുടെ ക്യാമറാമാനാണ് അഭിനന്ദന്‍. കാഴ്ചയുടെ ഉത്സവമാക്കി ഡാര്‍വിന്‍റെ പരിണാമത്തെ മാറ്റാന്‍ അഭിനന്ദന് കഴിഞ്ഞിരിക്കുന്നു

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ് തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ ഒരു നിമിഷം പോലും ബോറടിക്കാത്ത വിധത്തില്‍ ഒരുക്കിയ സംവിധായകന്‍ ജിജോ ആന്‍റണി ഭാവിയിലേക്കുള്ള മികച്ച പ്രതീക്ഷയാണ്. ആദ്യചിത്രമായ കൊന്തയും പൂണൂലും ശ്രദ്ധേയമായിരുന്നെങ്കിലും ഡാര്‍വിന്‍റെ പരിണാമത്തിലൂടെയാണ് ഒരു കൊമേഴ്സ്യല്‍ വിജയത്തിന്‍റെ ചേരുവകളുള്ള സിനിമാലോകത്തേക്ക് ജിജോ കടക്കുന്നത്.

നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു എന്‍റര്‍ടെയ്നറാണെങ്കിലും മികച്ച ഒരു കുടുംബകഥയും ചിത്രം പറയുന്നുണ്ട്. നല്ല ആക്ഷന്‍ രംഗങ്ങളും കാഴ്ചക്കാര്‍ക്ക് മുതല്‍ക്കൂട്ടാണ്.

വെബ് ദുനിയ മലയാളം 

2016 മാർച്ച് 14, തിങ്കളാഴ്‌ച

കുല മഹിമയുടെ ചോര പൂക്കള്‍.............




പ്രണയ വിവാഹം കഴിച്ച മകളെ കുല മഹിമയും, കുടുംബ മഹിമയും നിലനിര്‍ത്താന്‍ അച്ഛനും, സഹോദരന്മാരും തന്നെ കൊല്ലുന്ന സംഭവങ്ങള്‍ ഉത്തര ഇന്ത്യയില്‍ സാധാരണം ആയി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പ്രണയത്തിന്റെ കണ്ണീര്‍ നദികള്‍ ഉത്തര ഇന്ത്യ യാകെ ഒഴുകി പടരുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ കണ്ണീര്‍ വറ്റാത്ത മിഴികളും,, നീറുന്ന ഹൃദയവുമായി കഴിയുന്ന നിസ്സഹായരായ ഒട്ടേറെ അമ്മമാര്‍.......... ആ അമ്മമാര്‍ക്ക് വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു................
വളരെ മുൻപ് ഞാൻ ബ്ലോഗില എഴുതിയ കവിതയാണ് ഇത്.


അരുതേ എന്‍ മകളെ കൊല്ലരുതേ...........
കുല മഹിമയ്ക്കായി ചുട്ടെരിക്കാനോ
പത്തു മാസം വയറ്റില്‍ ചുമന്നതും
പേറ്റു    നോവിനായി കാത്തിരുന്നതും
കൈകാല്‍ വളരുവാന്‍ ഉറക്കമിളച്ചതും
കണ്മണി നിന്നില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തതും
ഓമനിചൂട്ടി  വളര്‍ത്തിയ പൊന്മകള്‍
ആരെയോ കൈ പിടിച്ചുഎങ്ങോ മറഞ്ഞപ്പോള്‍
വേദന കൊണ്ടെന്‍ മാതൃ ഹൃദയം പിടഞ്ഞു പോയി
ചിറകു മുളച്ച കിളിക്കുഞ്ഞു പോലെ നീ
കൂട് വിട്ടെങ്ങുപറന്നു പോയ്‌ അകലയായി
എവിടെ നീ എന്നാകിലും നന്മയുണ്ടാകണേ
അന്തരാത്മാവില്‍ നിന്നുയരുന്നു ഗദ്ഗതം
ചെയ്തൊരു അപരാധത്തിന് പകരമായി
കുല മഹിമ കാക്കുവാന്‍ , താതനും, സോദരും
നിന്‍ ജീവനായി കത്തി മിനുക്കുമ്പോള്‍
ആരുടെ പക്ഷത്ത് നില്ല്ക്കുമീ അമ്മ
മകളെ നിന്‍ ചോരയില്‍ എഴുതുന്ന
കുലമാഹിമയില്‍ ശിഷ്ട്ട ജീവിതം
ഉരുകി തീര്‍ക്കുവാനോ ഈ അമ്മതന്‍ തലവിധി ..........

2016 മാർച്ച് 13, ഞായറാഴ്‌ച

ഡാർവിന്റെ പരിണാമം മാർച്ച് 18ന് !






പൃഥ്വിരാജ് നായകനായി എത്തുന്ന ഡാർവിന്റെ പരിണാമം മാർച്ച് 18ന് തിയറ്ററുകളിലെത്തും. ജിജോ ആന്റണിയാണ്സംവിധാനം. കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ഒരുക്കുന്ന ചിത്രമാണിത്....

ആഗസ്റ്റ് സിനിമാസ് ആണ് നിർമാണം. ജീവിതത്തെ നിസാരമായി കണ്ട് തമാശയും വില്ലത്തരവും മാത്രം കാണിച്ച്  ജീവിച്ച ഒരാള്‍, മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ ആകെ മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം....

ചാൾസ് ഡാർവിന്റെ 'പരിണാമ സിദ്ധാന്ത'വുമായി യാതൊരു ബന്ധവുമില്ല ഈ ചിത്രത്തിന്. ഡാർവിൻ എന്ന ഗുണ്ട നേതാവിനെ ഒരു സാധാരണ ചെറുപ്പക്കാരൻ ചില 'കുരുട്ട് വഴികളിലൂടെ' നല്ല ഒരു മനുഷ്യനാക്കി മാറ്റുന്നതാണ് കഥയുടെ പശ്ചാത്തലം. 

മൂന്നാം നാൾ ഞായറാഴ്ച !!!!





ഗസല്‍, കാണാക്കിനാവ്, സ്‌നേഹം, ആയിരത്തിലൊരുവന്‍, പെരുമഴക്കാലം തുടങ്ങി ഒട്ടനവധി ഹിറ്റ് കുടുംബചിത്രങ്ങളുടെ തൂലിക ചലിപ്പിച്ച മലയാളത്തിന്റെ സ്വന്തം തിരക്കഥാകൃത്ത് ടി എ റസാഖ് സംവിധായകന്റെ തൊപ്പിയണിഞ്ഞ ആദ്യചിത്രം മൂന്നാം നാള്‍ ഞായറാഴ്ച  പ്രദര്‍ശനത്തിനെത്തുന്നു. ടി എ റസാക്ക് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് നടന്‍ സലിം കുമാര്‍ ആണ്. വലിയ മുതല്‍മുടക്കില്ലാത്ത ചിത്രമാണിത്. ടി എ റസാഖ് തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ സലിം കുമാര്‍, ബാബു ആന്റണി, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, ജ്യോതി കൃഷ്ണ, തെസ്‌നിഖാന്‍, രാധാലക്ഷ്മി എന്നിവരാണ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അനില്‍ ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

ചിത്രം മാര്‍ച്ച് 18 ന് പ്രദര്‍ശനത്തിനെത്തുന്നു.

2016 മാർച്ച് 10, വ്യാഴാഴ്‌ച

ഉറുമി !!!!

Ek Yodha Shoorveer !!!!




Ek Yodha Shoorveer (2016) - All Movie Songs Lyrics & Videos | Prithviraj Genelia D'Souza

"Ek Yodha Shoorveer" is an Upcoming Bollywood war-action film, it's India's first greatest Epic Adventure film, featuring Prithviraj, Prabhu Deva, Vidya Balan, Nitya Menon, Tabu, Amole Gupte & Genelia D'Souza in main leading role, directed by Santosh Sivan.

All soundtracks of Ek Yodha Shoorveer movie composed and written by Chander Shekhar Sehgal & Sunil Jha, and sung by various singers.

Movie Details -
Movie Name: Ek Yodha Shoorveer (2016)
Genre: Action, Romance, War, Adventure, Drama, Epic
Director: Santosh Sivan
Written by: Shankar Ramakrishnan
Star Cast: Prithviraj, Prabhu Deva, Vidya Balan, Nitya Menon, Tabu, Amole Gupte & Genelia D'Souza
Music by: Chander Shekhar Sehgal & Sunil Jha
Lyricist: Chander Shekhar Sehgal & Sunil Jha
Arrangers/Programmers: Chander Shekhar Sehgal & Deepak Dev
Banner: Muvoz Creations & Glamour Still
Producer: Muvoz Creations & Glamour Still
Country: India
Language: Hindi

ഡാർവിന്റെ പരിണാമം !!!!

'🚁പോക്കിരിയുടെ കുറച്ച് നുമ്മ എടുത്തിട്ടുണ്ടെങ്കിലും മേക്കിംഗ് അടിപൊളിയായിരിക്കും';
ഡാര്‍വിന്റെ പരിണാമം ട്രെയ്‌ലര് ‍ സൂപ്പര്‍ഹിറ്റ്
ജിജോ ആന്റണി പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഡാര്‍വിന്റെ പരിണാമത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ആദ്യ മണിക്കൂറുകളില്‍ തന്നെ വന്‍ ശ്രദ്ധ നേടി.
ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോജ് ജോസാണ് ടെറ്റില്‍ റോളില്‍ എത്തുന്നത്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ശംഭു ശര്‍മ്മ സംഗീതവും നിര്‍വ്വഹിക്കുന്നു. വിജയ് ശങ്കറാണ് എഡിറ്റിംഗ്.
കെ എല്‍ ടെന്‍ പത്ത് ഫെയിം ചാന്ദ്‌നി ശ്രീധരനാണ് നായിക. ഡാര്‍വിന്‍ എന്ന ഗുണ്ടയുടെ ജീവിതത്തിലെത്തുന്ന ചെറുപ്പക്കാരനും അവരിലുണ്ടാകുന്ന മാറ്റങ്ങളുമാണ് സിനിമ. മനോജ് നായരും ജിജോ ആന്റണിയും ചേര്‍ന്നാണ് രചന.
മാര്‍ച്ച്  18 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.📡


സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️