2016 മാർച്ച് 10, വ്യാഴാഴ്‌ച

ഡാർവിന്റെ പരിണാമം !!!!

'🚁പോക്കിരിയുടെ കുറച്ച് നുമ്മ എടുത്തിട്ടുണ്ടെങ്കിലും മേക്കിംഗ് അടിപൊളിയായിരിക്കും';
ഡാര്‍വിന്റെ പരിണാമം ട്രെയ്‌ലര് ‍ സൂപ്പര്‍ഹിറ്റ്
ജിജോ ആന്റണി പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഡാര്‍വിന്റെ പരിണാമത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ആദ്യ മണിക്കൂറുകളില്‍ തന്നെ വന്‍ ശ്രദ്ധ നേടി.
ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോജ് ജോസാണ് ടെറ്റില്‍ റോളില്‍ എത്തുന്നത്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ശംഭു ശര്‍മ്മ സംഗീതവും നിര്‍വ്വഹിക്കുന്നു. വിജയ് ശങ്കറാണ് എഡിറ്റിംഗ്.
കെ എല്‍ ടെന്‍ പത്ത് ഫെയിം ചാന്ദ്‌നി ശ്രീധരനാണ് നായിക. ഡാര്‍വിന്‍ എന്ന ഗുണ്ടയുടെ ജീവിതത്തിലെത്തുന്ന ചെറുപ്പക്കാരനും അവരിലുണ്ടാകുന്ന മാറ്റങ്ങളുമാണ് സിനിമ. മനോജ് നായരും ജിജോ ആന്റണിയും ചേര്‍ന്നാണ് രചന.
മാര്‍ച്ച്  18 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.📡


2016 മാർച്ച് 8, ചൊവ്വാഴ്ച

നമ്മൾ അറിയാതെ പോകുന്നത് .....?





 
ഇവിടെ കാണുന്ന ചിത്രങ്ങൾ നമ്മെ പ്രധാനമായും ഓർമ്മപ്പെടുത്തുന്നത്‌ സമകാലിക സമൂഹത്തിൽ നമുക്ക് അന്യമായി കൊണ്ടിരിക്കുന്ന മനുഷ്യത്വത്തെ കുറിച്ചാണ്. ഒരു പക്ഷെ പ്രകൃതി നിയമം പോലെ സിംഹം വേട്ടയാടിപിടിച്ച ഈ കുരങ്ങനും അതിന്റെ കുഞ്ഞും ഒക്കെ നൊമ്പരം ഉളവാക്കുന്ന ഓർമ്മപ്പെടുത്തൽ തന്നെയാണ് ! ഇവിടെ സിംഹം വേട്ടയാടിപ്പിച്ചു കൊന്ന കുരങ്ങന്റെ മാറിൽ അപ്പോഴും പിടി വിടാതെ കിടക്കുന്ന കുട്ടിക്കുരങ്ങൻ. പിന്നീട് ആ കുട്ടിക്കുരങ്ങന് എന്ത് സംഭവിച്ചു. അതും സിംഹത്തിന്റെ ഭക്ഷണമായോ? ഇവിടെയാണ് നമ്മളിൽ നിന്ന് നഷ്ട്ടമാകുന്ന മനുഷ്യത്വവും നമ്മൾ ഒക്കെ സംശയത്തോടെ വീക്ഷിക്കുന്ന ദൈവ സാന്നിധ്യവും പ്രകടമാകുന്നത്. നിസ്സഹായനായ ആ കുട്ടിക്കുരങ്ങനെ സ്വന്തം കുഞ്ഞിനെ പോലെ താലോലിക്കുന്ന സിംഹത്തെയാണ് പിന്നീട് നാം കാണുന്നത്. പിന്നീട് അവസ്സരം വീണു കിട്ടിയപ്പോൾ അതിന്റെ അച്ഛൻ കുരങ്ങു അതിനെ രക്ഷപ്പെടുത്തി മരച്ചില്ലകളിലേക്ക്‌ മറഞ്ഞു.
എന്ത് മാജിക് ആണ് ഇവിടെ പ്രവർത്തിച്ചത്! ഒരു പക്ഷെ വാദത്തിനു വേണ്ടി പലതും നമുക്ക് പറയാം എങ്കിലും നമ്മിൽ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വവും നമ്മൾ അറിയാതെ നമ്മെ തഴുകുന്ന ദൈവ സ്നേഹവും തന്നെയാണ് ഇവിടെ വെളിവാകുന്നത് !!!!

2016 മാർച്ച് 7, തിങ്കളാഴ്‌ച

വനിതാ ദിന ആശംസകൾ !!!!





ദേശത്തിന്റെ അതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് വനിതകളുടെ അവകാശങ്ങള്‍ക്കായി ഒരു ദിനം. അതാണ് മാര്‍ച്ച് എട്ട്. സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ എന്തുചെയ്തു എന്നതിന്റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്റെ ഓര്‍മപ്പെടുത്തലുമാണ് ഈ ദിനം.
 തീര്ച്ചയായും പ്രതികൂല സാഹചര്യങ്ങളെ പോലും ത്യാഗ മനോഭാവം കൊണ്ടും സഹിഷ്ണുത കൊണ്ടും പോരാട്ട വീര്യം കൊണ്ടും അനുകൂലമാക്കി മാറ്റിയ ധീര വനിതകളെ നിങ്ങള്ക്ക് പ്രണാമം.
പുരാണങ്ങളിൽ പോലും  പ്രചോദനം നല്കുന്ന  ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങൾ നമുക്ക് കാണാം. ഒരു സ്ത്രീ എന്നാ നിലയിൽ ഏറ്റവും കൂടുതൽ ത്യാഗവും , മാനസ്സിക സംഘര്ഷവും ,വേദനയും അനുഭവിച്ചത് ഒരു പക്ഷെ ഗാന്ധാരി ആയിരിക്കും. സ്വന്തം ഭര്ത്താവിനു കാണാൻ കഴിയാത്ത കാഴ്ചകൾ തനിക്കും വേണ്ട എന്ന് തീരുമാനിച്ച അവർ ഒരു പക്ഷെ ആകെയുള്ള ഒരു മകനെ കുറിച്ച് പോലും ആശങ്ക പെടുകയും വേദനിക്കുകയും ചെയ്യുന്ന അമ്മമാർക്കിടയിൽ നൂറു ആണ്മക്കൾ നല്കിയ വേദനയും വേര്പാടും എത്ര സഹനത്തോടെ ആയിരിക്കും അഭിമുഖീകരിചിരിക്കുക.
അമ്മ , ഭാര്യ , കാമുകി, മകൾ ,സഹോദരി , സുഹൃത്ത്‌  തുടങ്ങി സര്വ്വ നിലകളിലും ഓരോ സ്ത്രീയുടെയും സ്നേഹം ,വാത്സല്യം , സഹനം , ത്യാഗം അതിനുമപ്പുറം മറ്റൊന്നുമില്ല തന്നെ.......

സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലമുണ്ട് വനിതാദിനത്തിന്റെ ചരിത്രത്തിന്. ഇന്ത്യപോലൊരു രാജ്യത്ത് വനിതാദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇത് ഒരു ആഘോഷമല്ല, സ്ത്രീ അവളുടെ അവകാശങ്ങളെ കുറിച്ച് , ശക്തിയെക്കുറിച്ച് തിരിച്ചറിഞ്ഞു കൂടുതൽ കരുത്തോടെ മുന്നോട്ടു കുതിക്കുവാനുള്ള അവസ്സരമാണിത്....... ഹൃദയം നിറഞ്ഞ വനിതാ ദിന ആശംസകൾ.......



പ്രണാമം !!!!




ജനങ്ങളുടെ സ്നേഹം മതിയാവോളം ലഭിക്കുക എന്നതാണ് ഒരു കലാകാരനെ സംബന്ധിച്ച് മഹാഭാഗ്യം !ഒരു കലാകാരന്റെ വേഷപ്പകർച്ചകളെക്കാൾ മാനുഷിക ഭാവങ്ങളാണ് ജനഹൃദയങ്ങളിൽ അവരെ ചിര പ്രതിഷ്ട്ടർ ആക്കുന്നത് !  പ്രിയപ്പെട്ട കലാഭവൻ മണി താങ്കളെ അവസാനമായി  ഒരു നോക്ക് കാണാൻ തടിച്ചു കൂടിയ ജനസഞ്ചയം അതിനു സാക്ഷ്യമാണ് !!!!

2016 മാർച്ച് 4, വെള്ളിയാഴ്‌ച

വിവേചനം ?


ശ്യാമ പ്രസാദിന്റെ ഇവിടെ ,  മേജർ രവിയുടെ പിക്കെറ്റ് 43 എന്നീ ചിത്രങ്ങളെ സംസ്ഥാന അവാർഡിൽ പരിഗണിക്കാതിരുന്നതിനു  പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്‌. രാഷ്ട്രീയം സംസ്ഥാന തലത്തിൽ മാത്രമല്ല ദേശീയ തലത്തിലും ഉണ്ടെന്നു ഇവർ ഓർക്കണം. പിക്കെറ്റ് 43 യും ഇവിടെയും ദേശീയ തലത്തിൽ അർഹമായ പുരസകാരങ്ങൾ നേടും എന്ന് തന്നെ പ്രതീക്ഷിക്കാം .

2016 മാർച്ച് 3, വ്യാഴാഴ്‌ച

അവസ്സര വാദം !!!!

   

രാഷ്ട്രീയത്തിൽ ജനങ്ങൾ ഏറ്റവും വെറുക്കുന്നത് അവസ്സര വാദം തന്നെ ആണ് !!!  മാറി മാറി വരുന്ന ഭരണ സംവിധാനങ്ങളിൽ എല്ലാം തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ അവസ്സര വാദം ചെയ്യുന്നവരെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരു പോലെ അകറ്റി നിർത്തുകയാണ് വേണ്ടത്. അല്ലെങ്കിൽ ജനാധിപത്യത്തിന്റെ ജീർണ്ണതക്ക് എല്ലാവരും ഒരുപോലെ ഉത്തരവാദികൾ ആയിരിക്കും !!!!

പുരസ്‌കാരം അപമാനമാകുമ്പോൾ !!!!


 അർഹാരയവർക്ക് പുരസ്കാരം നിഷേധിച്ചു കൊണ്ട് അപമാനിക്കുന്നതിനെക്കാൾ  എത്രയോ വലുതാണ് തങ്ങളേക്കാൾ അർഹരായവർ ഉണ്ട് എന്ന് പുരസ്കാര ജേതാക്കൾക്ക് തന്നെ പറയേണ്ടി വരുന്ന നിസ്സഹായ അവസ്ഥ !!!! ഉത്തരവാദിത്തം മറന്നു വ്യക്തി താല്പര്യങ്ങൾക്കും രാഷ്ട്രീയ വിലപേശലുകൾക്കും വഴങ്ങി കൊടുക്കുന്ന ജൂറികൾ തന്നെയാണ് ഇതിനു ഉത്തരവാദികൾ !!!!

പ്രിഥ്വിരാജ് - സ്റ്റാർ ഓഫ് ദി ഇയർ !!!!


 

2015 ഇൽ വിമൽ , നാദിർഷ, സച്ചി എന്നീ പുതുമുഖ സംവിധായകരോട് ഒപ്പമുള്ള മൂന്നു ചിത്രങ്ങളിൽ നിന്ന് മാത്രം മലയാള സിനിമയ്ക്ക്  100 കോടിയിൽ ഏറെ സാമ്പത്തിക നേട്ടം!!!!  വ്യക്തി താല്പര്യങ്ങൾ മൂലം സംസ്ഥാന  അവാർഡിൽ പ്രധാന പുരസ്കാരങ്ങൾ നിഷേധിക്കപ്പെട്ടു എങ്കിലും ജനപ്രിയ ചിത്രം ഉൾപ്പെടെ  യുള്ള  പുരസ്കാരങ്ങൾ !!!!  ഏഷ്യാ വിഷൻ, സിമ , ഏഷ്യാനെറ്റ്‌ , വനിതാ .... ജനകീയ പുരസ്കാരങ്ങളിൽ ഏറിയ പങ്കും !!!!
പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയെ സാക്ഷ്യപ്പെടുത്താൻ പ്രേക്ഷകർക്ക്‌ ഇതിലും അപ്പുറം ഒന്നും വേണ്ട !!!!


2016 മാർച്ച് 2, ബുധനാഴ്‌ച

പ്രിയപ്പെട്ട മാർട്ടിൻ ............





ലോക ക്രിക്കെറ്റ് കണ്ടിട്ടുള്ള മികച്ച താരങ്ങളിൽ ഒരാളായ മാർട്ടിൻ ക്രോ അന്തരിച്ചു!
പ്രതിഭാധനനായ ആ കളിക്കാരനെ കുറിച്ച് പ്രിയപ്പെട്ട  മാർട്ടിൻ  എന്ന പേരില് 2015 മാർച്ച്‌ 29 നു സ്നേഹഗീതം എന്ന എന്റെ ബ്ലോഗിൽ എഴുതിയ കുറിപ്പ് ചുവടെ !!!!

ഒരു ലോകകപ്പ്‌ മല്സരം കൂടി കടന്നു പോയി...  നുസീലണ്ടിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ കപ്പു നേടി. പക്ഷെ ഈ മത്സരങ്ങൾക്ക് ഇടയിൽ  വീണ്ടും ലോകം ശ്രദ്ധിച്ച പേരാണ് മാർട്ടിൻ ക്രോ . തീര്ച്ചയായും ഇത്  കാലത്തിന്റെ കാവ്യ നീതി തന്നെയാണ് . മാർട്ടിൻ ക്രോ എന്നാ അതുല്യ പ്രതിഭയെ ഇന്നത്തെ തലമുറയ്ക്ക് കൂടി അടുത്തറിയാൻ കാലം ഒരുക്കിയ സന്ദര്ഭം. ഇത്തവണ ന്യൂ സീലണ്ട് ഉജ്ജ്വലമായി തന്നെ കളിച്ചു. ചരിത്രം പരിശോധിച്ചാൽ അറിയാം 1992 ലോകകപ്പ്‌ മാർട്ടിൻ ക്രൌയുടെ നേതൃത്വത്തിൽ ന്യൂസീലണ്ട് അത്ഭുതകരമായ പ്രകടനം ആണ് ക്ഴ്ച്ചവച്ചത്. ആരും പ്രതീക്ഷിക്കാത്ത വിധം ലീഗിലെ എല്ലാ മത്സരങ്ങളും വിജയിച്ച അവർ  സെമിയിൽ പരാജയപ്പെടുക ആയിരുന്നു. മാർട്ടിൻ ക്രോ എന്നാ മികച്ച നായകൻ മുന്നില് നിന്ന് നയിച്ചപ്പോൾ അവർ ചരിത്രം എഴുത്ക ആയിരുന്നു. ഇന്നിപ്പോൾ ന്യൂ സീലണ്ട് ആദ്യമായി ഫൈനൽ കളിച്ചപ്പോൾ അത് കാണാൻ മാർട്ടിൻ എത്തി. കാൻസർ ബാധിതനായി മരണത്തിന്റെ കാലപരിധി നിശ്ചയിക്കപ്പെട്ടു എങ്കിലും ഒരിക്കൽ താൻ മുന്നില് നിന്ന് നയിച്ച രാജ്യത്തിൻറെ അന്തിമ പോരാട്ടം കാണാൻ ആ അതുല്യ പ്രതിഭ എത്തി. തീര്ച്ചയായും മാർട്ടിൻ അങ്ങയോടു വൈകാരികമായ ഒരു അടുപ്പവും ആരാധനയും ഇപ്പോഴും ഉണ്ട് . കാരണം കുട്ടിക്കാലത്ത് ക്രിക്കെറ്റ് കളിക്കുമ്പോൾ പലപ്പോഴും മടൽ കൊണ്ട് ഉണ്ടാക്കിയ ബാറ്റും ടെന്നീസ് ബാളും  ഉപയോഗിച്ചകും കളി അപ്പോഴൊക്കെ ഞങ്ങൾ ടീമിലെ ഓരോരുത്തരും ഓരോ പ്രമുഖ കളിക്കാരന്റെ പേര് ആകും സ്വീകരിക്കുക. അതിൽ ഗവാസ്കർ , കപിൽ ദേവ് , ദിലീപ് വെങ്ങ്സർക്കാർ ,സച്ചിൻ , ഗാംഗുലി ( ഇന്ത്യ ) , അലൻ ബോര്ടെർ , ഡേവിഡ്‌ ബൂണ്‍ ( ഓസ്ട്രേലിയ ) , ഗ്രഹം ഗൂച് , ഇയാൻ ബോതം, അലൻ ലാംബ് (ഇംഗ്ലണ്ട് ) , ഡേവിഡ്‌ ഹ്യുട്ടാൻ, ആന്റി ഫ്ലവർ , ഗ്രാന്റ് ഫ്ലവർ  ( സിംബാബ്വേ ), കേപ്ലെർ വെസ്സ്ല്സ് ,  ഹാൻസി ക്രോന്യേ , ഡോണാലദ്  ( സൌത്ത് ആഫ്രിക്ക ), മാർട്ടിൻ ക്രോ , റിച്ചാർഡ്‌ ഹാഡ്‌ലി  ( ന്യൂ സീലണ്ട്), അര്ജുന രണതുങ്ങ , അരവിന്ദ ദിസില്വ, ജയസുര്യ  ( ശ്രീ ലങ്ക )   വിവ് റിച്ചാർഡ്‌ ,കൊട്നേ വാല്ഷ് , അംബ്രോസ് , ലാറ ( വെസ്റ്റ് ഇന്ടീസ് )  തുടങ്ങി എല്ലാവരും ഉണ്ടാകും. തീര്ച്ചയായും അന്നൊക്കെ ഞാൻ പ്രതിനിധാനം ചെയ്യുന്ന പേര് മാർട്ടിൻ ക്രൌയുടെത് ആയിരുന്നു. അദേഹത്തിന്റെ കളി , നേത്രുത്വ പാടവം ഒക്കെ വല്ലാതെ അകര്ഷിച്ചിരുന്നു. കാലം ഏറെ കഴിഞ്ഞിട്ടും ഓർമ്മകളിൽ ഇന്നും ആ കളിയഴക് നിറഞ്ഞു നില്ക്കുന്നു. കാലപരിധി നിശ്ചയിച്ചാലും ഇല്ലെങ്കിലും മരണം അത് ആര്ക്കും എപ്പോഴും സംഭവിക്കാം. പക്ഷെ കാലപരിധി നിശ്ചയിക്കാൻ കഴിയാത്ത പ്രതിഭാ വിലാസം അത് ലോകം ഉള്ളിടത്തോളം നിലനില്ക്കുക തന്നെ ചെയ്യും ......... പ്രാർത്ഥനയോടെ......

വാൽ കഷ്ണം   - ഓക്ലണ്ടിലെ ഈദെൻ പാർകിൽ 1992 ഫെബ്രുവരി 22 ആം തീയതി നടന്ന 5 മത് ലോകകപ്പ്‌ ക്രിക്കെറ്റ് മത്സരത്തിലെ ആദ്യ  കളിയിൽ ഓസ്ട്രലിയയെ 37 റണ്‍സിനു  പരാജയപ്പെടുത്തിയ   ന്യൂസീലണ്ട്  ക്യപ്ടാൻ  മാർട്ടിൻ ക്രോവ്യുടെ  പിന്നാലെ ആരാധകര്   തടിച്ചു കൂടുകയായിരുന്നു  . മാർട്ടിൻ ക്രോ പുറത്താകാതെ  നേടിയ 100 രണ്‍സ് ആണ് ന്യൂ സീലണ്ടിനു  വിജയം  സമ്മാനിച്ചത്‌ .  ഇത് ഒരു തുടക്കം  മാത്രം   ആയിരുന്നു    .മാർട്ടിൻ ക്രൌയുടെ പ്രൊചൊദനകരമായ  മികവുറ്റ നേതൃത്വത്തിൽ പിന്നീടുള്ള   മത്സരങ്ങൾ എല്ലാം    ആധികാരികമായി   വിജയിച്ച ന്യൂസീലണ്ട് സെമി ഫൈനലിൽ പരാജയപ്പെടുക ആയിരുന്നു....സെമി ഫൈനൽ മത്സരത്തിനിടയിൽ പരുക്കേറ്റ മാർട്ടിൻ  ക്രോ ഫീൽഡ്    ക്യപ്ടന്സി ജോണ്‍  റൈറ്റിനു  കൈമാറുക   ആയിരുന്നു

ഇന്ദ്രന്‍സിനു സ്നേഹപൂര്‍വ്വം!!!!



           

 തികച്ചും അര്‍ഹമായതും ഒരു വേള ഉറച്ചതുമായ സംസ്ഥാനപുരസ്കാരം വഴിമാറി  പോകുന്നത് ഒരു കലാകാരന്റ ആത്മ വേദന തന്നെയാണ്!!!!
ദേശീയ പുരസ്കാര പട്ടികയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുക തന്നെ ചെയ്യും  !!!! 

                               പ്രാര്‍ത്ഥനയോടെ  

2016 മാർച്ച് 1, ചൊവ്വാഴ്ച

ഒളിച്ചോട്ടം!!!!





ഒന്നിലേറെ മികച്ച പ്രകടനങ്ങൾ മുന്നിൽ വരുമ്പോൾ ഏറ്റവും അര്ഹമായ  അവയെ ഒക്കെ തഴഞ്ഞു സുരക്ഷിതമായ മറ്റൊന്നിലേക്കു മാറുക എന്നത് മികച്ച സൃഷ്ട്ടികളോടും പ്രകടനങ്ങളോടും കാണിക്കുന്ന കടുത്ത അനീതി എന്നതിലും അപ്പുറം   ഒരു ജൂറി എന്നാ നിലയിൽ സ്വന്തം കർത്തവ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടം കൂടിയാണ് !!!!

2016 ഫെബ്രുവരി 28, ഞായറാഴ്‌ച

അഭിനയ സപര്യയുടെ ലളിത സ്പർശം !!!!





ഇക്കഴിഞ്ഞ ദിവസ്സം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റെടിയത്തിൽ നടന്ന വനിതാ ഫിലിം അവാർഡ്‌ ചടങ്ങ് കാണാൻ പോയിരുന്നു. പ്രിഥ്വിരാജ്, പാർവതി , വിമൽ , ജയസുര്യ , നിവിൻ പോളി തുടങ്ങി എല്ലാവരും അവാർഡുകൾ വാങ്ങുകയും സംസാരിക്കുകയും ചെയ്തു. കൂട്ടത്തിൽ ലൈഫ് ടൈം അചീവ്മെന്റ്റ് പുരസ്‌കാരം നേടിയ കെ പി എ സി ലളിത ചേച്ചിയുടെ വാക്കുകൾ ഏറെ ശ്രദ്ധ നേടി. ലൈഫ് ടൈം നല്കി തന്നെ ഒഴിവാക്കരുത്‌ എന്നും ഇനിയും ഏറെ അഭിനയിക്കണമെന്നും പറഞ്ഞപ്പോൾ അത് ഉള്ളിൽ തട്ടുന്നതായി. പുതുമുഖ താരങ്ങളുടെ പേരുകൾ എടുത്തു പറഞ്ഞു അവരുടെയൊക്കെ അമ്മയും അമ്മുമ്മയുമായി അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ അഭിനയം സപര്യയാക്കിയ ഒരു കലാകാരിയുടെ ആത്മ നൊമ്പരം കൂടിയായി അത്. കാരണം പുത്തൻ തലമുറ ചിത്രങ്ങൾ എന്ന ഗണത്തിൽ പുറത്തിറങ്ങുന്ന ഭൂരിപക്ഷം ചിത്രങ്ങളിലും ലളിത ചേച്ചിയെ പോലുള്ള അഭിനയപ്രതിഭകൾക്ക് അർഹിക്കുന്ന അവസ്സരം ലഭിക്കുന്നില്ല എന്നത് യാദാർത്ഥ്യം തന്നെയാണ്. മതിലുകൾ എന്ന ചിത്രത്തിൽ നാരായണി എന്ന കഥാപാത്രത്തിന്റെ ശബ്ദം കേൾക്കുമ്പോൾ കഥാപാത്രത്തിന്റെ ഭൌതിക അസാന്നിധ്യം പ്രേക്ഷകർ അറിയുന്നേയില്ല. അത്തരത്തിൽ ശബ്ദ സാന്നിധ്യം കൊണ്ട് പോലും കഥാപാത്രത്തിന്റെ രൂപവും ഭാവവും പ്രേക്ഷകരിലേക്ക് പൂർണ്ണമായും പകർന്നു കൊടുത്ത അനുഗ്രഹീത കലാകാരിയുടെ വാക്കുകൾ നമ്മുടെ പുതുതലമുറ സിനിമ വേണ്ട പ്രാധാന്യത്തോടെ ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.
പ്രാർത്ഥനയോടെ!!!!

2016 ഫെബ്രുവരി 25, വ്യാഴാഴ്‌ച

ശ്രീ മോഹൻലാലിന് സ്നേഹപൂര്വ്വം !!!!




ശ്രീ മോഹൻലാലിന്റെ ബ്ലോഗ്‌ പോസ്റ്റ്‌ കടുത്ത വിമര്ശനം നേരിടുന്ന സാഹചര്യത്തിൽ ആ പോസ്റ്റ്‌ പല ആവര്തി വായിച്ചു . അപകടകരമായതോ , അസ്വഭാവികമായതോ ആയ ഒന്ന് അതിൽ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല. പിന്നെ എന്തിനാണ് ഇത്തരത്തിൽ ഉള്ള ഒരു കടന്നാക്രമണം എന്ന് പിടി കിട്ടുന്നില്ല. നമ്മൾ എന്ത് കഴിക്കണം  നമ്മൾ എന്ത് എഴുതണം എന്നത് തീരുമാനിക്കുവാനുള്ള അവകാശം നമുക്കുണ്ട് എന്ന് ധീരമായി വിളിച്ചു പറഞ്ഞ ഒരു വിഭാഗത്തിന്റെ ജിഹ്വയിൽ നിന്ന് തന്നെ മോഹൻലാൽ എഴുതിയതിനു എതിരെ പ്രതികരണം ഉണ്ടായപ്പോൾ അത്ഭുതം തോന്നി. സ്വന്തം മകളെ പോലും ഒരു നോക്ക് കാണാൻ കഴിയാതെ വീര ചരമം പ്രാപിച്ച ഒരു ധീര ജവാനെ അനുസ്മരിച്ചു കൊണ്ട് വികാരപരമായി എഴുതിയ ഒരു പോസ്റ്റിനെ  അതിലെ രാഷ്ട്രീയ നിറം ചികഞ്ഞു കൊണ്ടാണ് പലരം ആക്രമിച്ചത്. വൈകാരികമായി ഹൃദയത്തിൽ നിന്ന് വരുന്ന വേദനയുടെ , കണ്ണുനീരിൽ കുതിര്ന്ന അക്ഷരങ്ങള്ക്ക് പോലും കൊടിയുടെ നിറം തേടുന്ന സമകാലിക ലോകത്തെ കുറിച്ച് ഓർക്കുമ്പോൾ തീരാത്ത വേദനയുണ്ട്. വളരെ  വിശാലമായ വെളുത്ത പ്രതലത്തിൽ കാണുന്ന അതിസൂക്ഷ്മമായ കറുത്ത പൊട്ടിൽ മാത്രം കണ്ണുകൾ ഉടക്കുകയും അതിനെ കുറിച്ച് നിശിതമായി  വിമര്ശിക്കുകയും ചെയ്യുന്ന ഇടുങ്ങിയ മനസ്സുള്ളവരായി നമ്മൾ മാറി കഴിഞ്ഞിരിക്കുന്നു.
ഇന്നലെ  വീര ചരമ അടഞ്ഞ മേജർ  പവൻ കുമാർ അവസാനമായി കുറിച്ച വാക്കുകൾ നോക്കുക " കുറച്ചു പേര്ക്ക് സംവരണം വേണം, മറ്റു ചിലര്ക്ക് ആസാദിയും... ഞങ്ങള്ക്ക് ഒന്നും വേണ്ട സഹോദരാ ഞങ്ങളുടെ പുതപ്പു മാത്രം മതി" . രാജ്യത്തിൻറെ ദേശിയ പതാക പുതച്ചു ജീവൻ വെടിഞ്ഞ ആ ധീര ജവാന്റെ വാക്കുകൾ കണ്ണീരോടെ ഉള്ളിൽ ഒരു ഗദ്ഗതത്തോടെ അല്ലാതെ നമ്മുക്ക് ഒര്ക്കാൻ കഴിയുമോ. പവൻ പറഞ്ഞ കാര്യത്തിൽ നിന്നും എന്താണ് വ്യതാസമായി മോഹൻലാൽ പറഞ്ഞതിൽ ഉള്ളത്. ഇന്നലെ വീര ചരമം പ്രാപിച്ച പവൻകുമാർ എന്നാ 23 കാരനായ ധീര ജവാന് ഒരു രാഷ്ട്രീയവും ഇല്ലായിരുന്നു.ജാട്ട് സമുദായക്കാരൻ കൂടിയായ പവൻകുമാർ  ജെ എൻ യു വിദ്യാർത്ഥിയും ആയിരുന്നു.പവന്റെ ലക്‌ഷ്യം ദേശ സേവനം മാത്രം ആയിരുന്നു.പട്ടാളക്കാരുടെ ജീവിതം അടുത്തറിഞ്ഞത് കൊണ്ട് മോഹൻലാലിനെ പോലെ ഹൃദയ നൈർമല്യം  ഒരാൾക്ക് അയാളുടെ ഉള്ളിലെ വികാരം, വേദന അക്ഷരങ്ങളിലൂടെ എങ്കിലും പങ്കിടേണ്ട അവകാശമില്ലേ ? പ്രിയപ്പെട്ട മോഹൻലാൽ  താങ്കളുടെ ഉദ്ദേശ ശുദ്ധിയെ തിരിച്ചറിയാതെ അപക്വമായി വരുന്ന പ്രതികരണങ്ങളെ ഓർത്ത് വിഷമിക്കേണ്ട. അത് തിരിച്ചരിയുന്നവരും ഈ സമൂഹത്തിൽ ഉണ്ട്. മറ്റെല്ലാം കാലത്തിനു വിടുക ........

2016 ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 23 നു !







ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു.
  ഫെബ്രുവരി 23 നു  ആണ് ആറ്റുകാൽ പൊങ്കാല. ഭക്ത ലക്ഷങ്ങൾ കാത്തിരിക്കുന്ന പൊങ്കാല മഹോത്സവത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുൻവർഷങ്ങളിൽ ഉണ്ടായതിനെക്കാളും പതിന്മടങ്ങ്‌ തിരക്ക് ഇത്തവണ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ......

തിരുവനന്തപുരം ജില്ലയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ആറ്റുകാൽ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാൽ പൊങ്കാല പ്രശസ്തമാണ്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. . അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.

ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റിൽ കുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവിൽ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാർവ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം.

അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു.

ഡാർവിന്റെ പരിണാമം മാർച്ച് 18ന് !





പൃഥ്വിരാജ് നായകനായി എത്തുന്ന ഡാർവിന്റെ പരിണാമം മാർച്ച് 18ന് തിയറ്ററുകളിലെത്തും. ജിജോ ആന്റണിയാണ്സംവിധാനം. കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ഒരുക്കുന്ന ചിത്രമാണിത്....

ആഗസ്റ്റ് സിനിമാസ് ആണ് നിർമാണം. ജീവിതത്തെ നിസാരമായി കണ്ട് തമാശയും വില്ലത്തരവും മാത്രം കാണിച്ച്  ജീവിച്ച ഒരാള്‍, മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ ആകെ മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം....

ചാൾസ് ഡാർവിന്റെ 'പരിണാമ സിദ്ധാന്ത'വുമായി യാതൊരു ബന്ധവുമില്ല ഈ ചിത്രത്തിന്. ഡാർവിൻ എന്ന ഗുണ്ട നേതാവിനെ ഒരു സാധാരണ ചെറുപ്പക്കാരൻ ചില 'കുരുട്ട് വഴികളിലൂടെ' നല്ല ഒരു മനുഷ്യനാക്കി മാറ്റുന്നതാണ് കഥയുടെ പശ്ചാത്തലം. 

2016 ഫെബ്രുവരി 17, ബുധനാഴ്‌ച

മെസ്സി @300 !!!!




സ്പാനിഷ് ലീഗില്‍ ചരിത്രം രചിച്ച് ലയണല്‍ മെസ്സി. ലീഗിന്റെ ചരിത്രത്തില്‍ മുന്നൂറ് ഗോള്‍ നേടുന്ന ആദ്യതാരമെന്ന ബഹുമതിയാണ് മെസ്സി സ്വന്തമാക്കിയിരിക്കുന്നത് !!!!
സ്‌പോര്‍ട്ടിങ്ങിനെതിരായ മത്സരത്തിലാണ് മെസ്സി തന്റെ മുന്നൂറാം ഗോള്‍ നേടിയത്. 25-ാം മിനിറ്റില്‍ മെസ്സി നേടിയ ഗോളിലൂടെ ബാഴ്‌സ മുന്നിലെത്തിയെങ്കിലും മുന്നിലെത്തിയെങ്കിലും നിമിഷങ്ങള്‍ക്കകം തിരിച്ചടിച്ച് സ്‌പോര്‍ട്ടിങ് സമനില പിടിച്ചു. എന്നാല്‍ 31-ാം മിനിറ്റില്‍ മെസ്സി തന്റെ 301-ാം ഗോള്‍ കണ്ടെത്തി ബാഴ്‌സയെ വീണ്ടും മുന്നിലെത്തിച്ചു. മെസ്സിയുടെ ഈ ഗോള്‍ ബാഴ്‌സയുടെ ഗോളുകളുടെ എണ്ണം പതിനായിരത്തില്‍ എത്തിച്ചു.......

രണ്ടാം പകുതിയില്‍ സുവാരസ് കൂടി സ്‌കോര്‍ ചെയ്തതോടെ മത്സരത്തില്‍ ബാഴ്‌സ 3-1ന് ജയിച്ചു.  ജയത്തോടെ ലീഗില്‍ ഒന്നാമതുള്ള ബാഴ്‌സക്ക് 24 മത്സരങ്ങളില്‍ നിന്ന് 60 പോയന്റായി. 54 പോയന്റോടെ അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള റയലിന് 53 പോയന്റുണ്ട്. 11 വര്‍ഷത്തിനിടെ 335 മത്സരത്തില്‍ നിന്നാണ്  മെസ്സി മൂന്നൂറ് ഗോളുകള്‍ എന്ന നേട്ടത്തിലെത്തിയത്. 251 ഗോളുകളുള്ള ടെല്‍മോ സാറയാണ് മെസ്സിക്ക് പിന്നിലുള്ളത്. 246 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ മൂന്നാംസ്ഥാനത്തുണ്ട്.......


2016 ഫെബ്രുവരി 14, ഞായറാഴ്‌ച

പ്രണയദിന ആശംസകള്‍!!!!

🌹💕പ്രണയം എന്നത്  ഒരിക്കലും അവസ്സാനിക്കാത്ത യാത്ര പോലെയാണ്! വിവാഹം പ്രണയത്തിന്റ പുര്‍ത്തീകരണം എന്ന ചിന്തയാണ് പലപ്പോഴും വേര്‍പിരിയലുകള്‍ക്ക് വഴിയൊരുക്കുന്നത്. അത് കൊണ്ടാണ് നീയില്ലാതെ ഞാനില്ല എന്ന് പറഞ്ഞു കൊണ്ട് ഒത്തു ചേരുന്നവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍  പതറി പോകുന്നതും പ്രണയത്തെ ശപിച്ച് കൊണ്ട് മറുവഴി തേടുന്നതും. വിവാഹം പ്രണയത്തിന്റ പൂര്‍ത്തീകരണം അല്ല, മറിച്ച് പാതിവഴി പിന്നിടല്‍ മാത്രമാണ്. കൂടുതല്‍ തീവ്രവും വേദനയും മധുരവും നൊമ്പരവും കുടിക്കലര്‍ന്ന പ്രണയാനുഭവങ്ങളുടെ തുടക്കം മാത്രമാണ് വിവാഹം. വിവാഹത്തോടെ പ്രണയം എന്ന പളുങ്കു പാത്രം അലസമായി കൈകര്യം ചെയ്യുമ്പോഴാണ് അത് എളുപ്പത്തില്‍ വീണുടയുന്നത്. എന്നാല്‍ മൂന്നോട്ടുളള വഴികള്‍ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണെന്ന യാഥാര്‍ത്ഥ്യ ബോധത്തോടെ പ്രണയം എന്ന പളുങ്ക് പാത്രത്തെ കൈകാര്യം ചെയ്യുമ്പോഴാണ് അത് പൂര്‍ണ്ണത കൈവരിക്കുന്നത്. അതിനെ മാത്രമേ പ്രണയം എന്ന് വിളിക്കാന്‍ കഴിയൂ . മറ്റെല്ലാം പ്രണയത്തിന്റ അവസ്ഥാഭേദങ്ങള്‍ മാത്രം. നീയില്ലാതെ ഞാനില്ല എന്ന് പറഞ്ഞ പ്രണയത്തില്‍ നിന്ന് വേദനയോടെ കുതറിമാറേണ്ടി വരുമ്പോള്‍ ഒാര്‍ക്കുക, മുന്നോട്ടുളള വഴികളില്‍ പൂവായ് കിളിയായ് മഞ്ഞായ് മഴയായ് മാരിവില്ലായ് പ്രണയം നമ്മെ തേടുന്നുണ്ടാവും ! നഷ്ട് പ്രണയത്തിന്റ ആഴങ്ങളിലലയാതെ ജീവിതത്തെ പ്രണയിക്കൂ  എന്ന ഓര്‍മ്മപ്പെടുത്തലുമായി🌹💕
🌟പ്രണയദിന ആശംസകള്‍!!!!🌟

2016 ഫെബ്രുവരി 9, ചൊവ്വാഴ്ച

2016 ഫെബ്രുവരി 3, ബുധനാഴ്‌ച

നാഗ്ജി ആവേശത്തിന് 05/02/16 വെള്ളി ആഴ്ച കിക്കോഫ്







ആദ്യകളി അര്‍ജന്‍റീന അണ്ടര്‍ 23 ടീമും ബ്രസീലിയന്‍ ടീം അത്ലറ്റികോ പരാനെയും തമ്മില്‍
 കാത്തിരിപ്പിന്‍െറ ആവേശത്തിനൊടുവില്‍ കാല്‍പ്പന്തിന്‍െറ നഗരത്തില്‍ നാഗ്ജി ഫുട്ബാളിന് നാളെ മുതല്‍ പന്തുരുളും. 21 വര്‍ഷത്തെ ഇടവേളക്കുശേഷം പുനരാരംഭിക്കുന്ന സേട്ട് നാഗ്ജി അമര്‍സി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാളിന്‍െറ രണ്ടാം പതിപ്പില്‍ ഫുട്ബാളിലെ രാജാക്കന്മാരെന്നറിയപ്പെടുന്ന യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള ക്ളബുകളാണ് പങ്കെടുക്കുന്നത്. രണ്ട് ഗ്രൂപ്പിലായി 12 ലീഗ് മത്സരങ്ങളും സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും. ആരാധകര്‍ക്കിടയിലെ ബദ്ധവൈരികളായ അര്‍ജന്‍റീനയുടെ അണ്ടര്‍ 23 ടീമും ബ്രസീലിലെ അത്ലറ്റികോ പരാനെയും തമ്മിലാണ് വെള്ളിയാഴ്ച ആദ്യകളി. ഫെബ്രുവരി 18, 19 ദിവസങ്ങളില്‍ സെമി ഫൈനലും 21ന് ഫൈനലും നടക്കും. ബ്രസീലില്‍നിന്നുള്ള ക്ളബ് അത്ലറ്റികോ പരാനെ, ജര്‍മനിയില്‍ നിന്നുള്ള ടി.എസ്.വി 1860 മ്യൂണിക്, അര്‍ജന്‍റീനയുടെ അണ്ടര്‍ 23 ടീം, യുക്രെയിനില്‍ നിന്നുള്ള എഫ്.സി വോളിന്‍ ലുറ്റ്സ്ക്ക്, എഫ്.സി ഡിന്‍പ്രോ, ഇംഗ്ളണ്ടില്‍നിന്നുള്ള വാട്ട്ഫോര്‍ഡ് എഫ്.സി, അയര്‍ലന്‍ഡില്‍നിന്നുള്ള ഷംറോക് റോവേഴ്സ് എഫ്.സി   റുമാനിയയില്‍ നിന്നുള്ള എഫ്.സി റാപിഡ് ബുകാറ എന്നിവയാണ് ടീമുകള്‍.
അയര്‍ലന്‍ഡില്‍നിന്നുള്ള ഷംറോക് റോവേഴ്സ് എഫ്.സി ബുധനാഴ്ച  രാവിലെ എത്തി. യുക്രെയിന്‍ ടീം എഫ്.സി ഡിന്‍പ്രോ, റുമാനിയന്‍ ടീം എഫ്.സി റാപിഡ് ബുകാറ എന്നിവ വ്യാഴാഴ്ച എത്തും. ടൂര്‍ണമെന്‍റിന്‍െറ ടിക്കറ്റ് വില്‍പന വ്യാഴാഴ്ച മുതല്‍ തുടങ്ങും. സൗജന്യ പാസുകള്‍ ഇല്ല. ഉദ്ദേശിച്ച സ്പോണ്‍സര്‍ഷിപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സംഘാടക സമിതി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ കളി കാണുന്നതിന് പണം മുടക്കി ടിക്കറ്റ് വാങ്ങാമെന്ന തീരുമാനത്തിലത്തെിയത്.
കടപ്പാട് - മാധ്യമം 

Finding the "CAN" in Cancer

Finding the "CAN" in Cancer
By Nancy Emerson, Pam Leight, Susan Moonan,Terri Schinazi

A compelling handbook for cancer patients, their families, and friends. Four long-term survivors, with more than 70 years of collective experience dealing with cancer, have put together a guidebook to help others who face this illness. The authors combine personal stories and experiences with practical tips for coping with side effects, information on tests and procedures, emotional and spiritual encouragement, and advice on how to let others help during this difficult time. "This book is many things: a pragmatic and practical handbook on dealing with the details of cancer treatment; a book with helpful and inspirational vignettes; and most of all, a story of friends...each exemplifies a depth of resourcefulness and optimism that has sustained them through the roughest of times." P. Kelly Marcom, MD Director, Breast Medical Oncology and Hereditary Cancer Clinic Duke University Comprehensive Cancer Center

കാന്‍സറിനെ ഭയക്കേണ്ട കരുതലോടെ ജീവിക്കാം




ഒരു വര്‍ഷം 50,000 ത്തോളം പേര്‍ക്ക്‌ കാന്‍സര്‍ രോഗം പിടിപെടുന്നു.
ഈവര്‍ഷം ആഗോളതലത്തില്‍ ഏകദേശം 120 ലക്ഷം ആളുകള്‍ പുതുതായി കാന്‍സര്‍ രോഗബാധിതരാവുകയും, 70 ലക്ഷം പേര്‍ മരണമടയുകയും ചെയ്യാം എന്ന്‌ ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നമ്മുടെ രാജ്യത്ത്‌ ഈ വര്‍ഷം 10 ലക്ഷം പേര്‍ക്ക്‌ കാന്‍സര്‍ വരുവാനുള്ള സാധ്യതയുണ്ട്‌.
കേരളത്തിലും ഗണ്യമായ വര്‍ധനവ്‌ ഉണ്ടായിട്ടുണ്ട്‌. ഇപ്പോള്‍ ഒരു വര്‍ഷം 50,000 ത്തോളം പേര്‍ക്ക്‌ കാന്‍സര്‍ രോഗം പിടിപെടുന്നു. നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന 30 ശതമാനം കാന്‍സര്‍ രോഗങ്ങളും വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ നമുക്ക്‌ സാധിക്കും.
കൂടാതെ മൂന്നിലൊന്ന്‌ കാന്‍സറുകള്‍ നേരത്തേയുള്ള രോഗനിര്‍ണയത്തിലൂടെയും ശരിയായ രോഗചികിത്സയിലൂടെയും പൂര്‍ണമായും ഭേദമാക്കുവാന്‍ സാധിക്കും. എന്നാല്‍ നമ്മുടെ നാട്ടിലുണ്ടാകുന്ന ഭൂരിപക്ഷം കാന്‍സറുകളുടെയും കാരണങ്ങള്‍ വൈദ്യശാസ്‌ത്രത്തിന്‌ അറിവുള്ളതിനാല്‍ കാന്‍സര്‍ പ്രതിരോധം താരതമ്യേന എളുപ്പമാണ്‌.
പുകയില വില്ലന്‍
കാന്‍സറിന്‌ മുഖ്യ കാരണം പുകയിലയാണ്‌. 30-35 ശതമാനം കാന്‍സര്‍ രോഗത്തിനുള്ള ഹേതു പുകയിലയ്‌ക്കാണ്‌. പുകവലിക്കുക, മുറുക്കുക, പൊടിവലിക്കുക തുടങ്ങി ഏത്‌ വിധത്തിലുമുള്ള ഉപയോഗം കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പുകയില വിവിധ തരത്തിലുള്ള പതിമൂന്ന്‌ കാന്‍സറുകള്‍ ഉണ്ടാക്കുവാന്‍ കാരണമാകുന്നു.
വായ, തൊണ്ട, മൂക്ക്‌, ശ്വാസകോശം, അന്നനാളം, ആമാശയം, പാന്‍ക്രിയാസ്‌, വൃക്ക, മൂത്രാശയം എന്നീ അവയവങ്ങളെയാണ്‌ പുകയിലയുടെ ഉപയോഗം കൂടുതല്‍ ബാധിക്കുന്നത്‌. 85-90 ശതമാനം ശ്വാസകോശ കാന്‍സര്‍ രോഗികളും പുകവലിക്കുന്നവരാണ്‌.
വായിലെ കാന്‍സറിന്റെ പ്രധാന കാരണം പുകയില ചവയ്‌ക്കുന്നതോ മറ്റ്‌ ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കുന്നതോ മൂലമാണ്‌. പുകയില ഉപയോഗിക്കാതിരുന്നാല്‍ രാജ്യത്തുണ്ടാകുന്ന കാന്‍സര്‍ രോഗികളില്‍ 30-35 ശതമാനം കുറവ്‌ വരും എന്നുള്ളത്‌ തീര്‍ച്ചയാണ്‌. പുകയിലയില്‍ നാലായിരത്തോളം രാസവസ്‌തുക്കള്‍ ഉണ്ട്‌.
ഇതില്‍ 70 ഓളം കാന്‍സര്‍ പ്രേരിത വസ്‌തുക്കളാണ്‌. 15 ശതമാനം സ്‌ക്കൂള്‍ വിദ്യാര്‍ഥികളും പുകയില എപ്പോഴെങ്കിലും രുചിച്ചിട്ടുള്ളവരാണെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. കൗമാരത്തില്‍ പുകയില രുചിച്ച്‌ നോക്കുന്നവരില്‍ നല്ലൊരു ശതമാനവും ഈ ദുശീലം അവരുടെ പിന്നീടുള്ള ജീവിതത്തില്‍ തുടരുന്നു. തുടര്‍ന്ന്‌ അകാല മരണത്തിന്‌ കീഴ്‌പ്പെടുന്നു.
പുകവലിക്കാത്തവരില്‍ ഉണ്ടാവുന്ന 15 ശതമാനം ശ്വാസകോശ അര്‍ബുദത്തിന്റെയും കാരണം നിഷ്‌ക്രിയ പുകവലിയാണ്‌. രാജ്യത്ത്‌ ഒരിക്കലും പുകവലിക്കാത്തവരില്‍ 45 ശതമാനവും നിഷ്‌ക്രിയ പുകവലിക്ക്‌ വിധേയരാകുന്നതാണ്‌. കുട്ടികള്‍, സ്‌ത്രീകള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരാണ്‌ മറ്റുള്ളവരുടെ പുകവലികൊണ്ടുള്ള ദോഷഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നവര്‍.
പൂസാകുമ്പോള്‍ ഓര്‍മ്മിക്കുക
കേരളീയരുടെ മറ്റൊരു ദുശീലമായ മദ്യപാനം 5 ശതമാനം കാന്‍സറുകള്‍ക്കും കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. മാരകമായ ലിവര്‍ കാന്‍സര്‍ വരവാന്‍ മദ്യം സഹായിക്കുന്നു.
കൂടാതെ വായ്‌, തൊണ്ട, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലും കാന്‍സര്‍ വരുവാന്‍ മദ്യം കാരണമാകുന്നു. രോഗാണുക്കള്‍ ഏകദേശം 18 ശതമാനം കാന്‍സറുകളേയുടേയും കാരണമാകുന്നു.
അന്തരീക്ഷ മലിനീകരണവും തൊഴില്‍ ജന്യ കാന്‍സറും
വായു, മണ്ണ്‌, ജലം എന്നിവ മലിനീകരിക്കുന്ന രാസവസ്‌തുക്കള്‍ പല വിധത്തിലുള്ള കാന്‍സറുകള്‍ക്ക്‌ കാരണമാകുന്നു. നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന 5 ശതമാനം കാന്‍സറും തൊഴിലുമായി ബന്ധപ്പെട്ടവയാണ്‌. കാന്‍സര്‍ പ്രേരിത വസ്‌തുക്കളുമായി ഇടപഴകുന്നവരില്‍ വിവിധ തരത്തിലുള്ള അര്‍ബുദങ്ങള്‍ വരുവാനുള്ള സാധ്യതയുണ്ട്‌.



പ്രതീക്ഷയുടെ നീലാകാശം നിറയെ

കാന്‍സര്‍ രോഗ ചികിത്സ അത്രമാത്രം പുരോഗമിച്ചു കഴിഞ്ഞു. എന്നാല്‍ മറ്റ്‌ രോഗങ്ങളെ അപേക്ഷിച്ച്‌ കാന്‍സര്‍ ചികിത്സയുടെ ഫലം, രോഗം ഏത്‌ അവസ്‌ഥയില്‍ കണ്ടു പിടിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌. ഇവിടെയാണ്‌ കാന്‍സര്‍ സ്‌ക്രീനിങ്ങിന്റെ പ്രാധാന്യം.
എന്നാല്‍ പലരും ഇക്കാര്യം വിസ്‌മരിക്കുന്നു .
പ്രതീക്ഷകളാണ്‌ ചുറ്റും. ഡോക്‌ടര്‍മാരുടെ വാക്കുകളില്‍, രോഗിയുടെ കണ്ണുകളില്‍, ബന്ധുക്കളുടെ ഹൃദയങ്ങളില്‍ എല്ലാം പ്രതീക്ഷകള്‍. ആ പ്രതീക്ഷകളൊന്നും അസ്‌ഥാനത്താകുന്നില്ല എന്നതാണ്‌ പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചനകള്‍.
കാന്‍സര്‍ രോഗ ചികിത്സ അത്രമാത്രം പുരോഗമിച്ചു കഴിഞ്ഞു. എന്നാല്‍ മറ്റ്‌ രോഗങ്ങളെ അപേക്ഷിച്ച്‌ കാന്‍സര്‍ ചികിത്സയുടെ ഫലം, രോഗം ഏത്‌ അവസ്‌ഥയില്‍ കണ്ടു പിടിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌.
ഇവിടെയാണ്‌ കാന്‍സര്‍ സ്‌ക്രീനിങ്ങിന്റെ പ്രാധാന്യം. എന്നാല്‍ പലരും ഇക്കാര്യം വിസ്‌മരിക്കുന്നു. അതിന്റെ ഫലമായി രോഗം ഏറ്റവും അവസാന നിമിഷം മാത്രം തിരിച്ചറിയാന്‍ സാധിക്കുകയും ചികിത്സയുടെ ഗുണം വേണ്ടവിധം ഫലിക്കാതെ പോവുകയും ചെയ്യുന്നു.
മൂന്‍കൂട്ടിയുള്ള പരിശോധനയിലൂടെ കാന്‍സറിന്റെ ഭീകരത വളരെയേറെ കുറയ്‌ക്കാനാവും. പ്രത്യേകിച്ച്‌ സ്‌തനാര്‍ബുദം പോലെ സാധാരണ കണ്ടുവരുന്ന കാന്‍സറിന്റെ കാര്യത്തില്‍.
സ്‌ത്രീകളുടെ ശ്രദ്ധയ്‌ക്ക്
സ്‌തനാര്‍ബുദം അല്ലെങ്കില്‍ ഭാവിയില്‍ സ്‌തനാര്‍ബുദമായി മാറിയേക്കാവുന്ന വ്യതിയാനങ്ങള്‍ സ്‌തനങ്ങളില്‍ ഉണ്ടായിട്ടുണ്ടോ എന്നും (പ്രത്യേകിച്ചും പാരമ്പര്യമായി കുടുംബത്തില്‍ സ്‌തന - അണ്ഡാശയ കാന്‍സറുകള്‍ ഉള്ള ആളുകളില്‍) തിരിച്ചറിയുവാന്‍ സ്‌ത്രീനിംങ്‌ ടെസ്‌റ്റ് കൊണ്ട്‌ സാധിക്കുന്നു.
മാമ്മോഗ്രാം എന്നാണീ പരിശോധനാ രീതിയുടെ പേര്‌. പ്രത്യേകതരത്തില്‍ ഏറ്റവും റോഡിയേഷന്‍ കുറഞ്ഞ രീതിയിലാണ്‌ മാമ്മോഗ്രാം എടുക്കുന്നത്‌. ഇതുവഴി സ്‌തനങ്ങളിലുണ്ടാകുന്ന ഏറ്റവും പ്രാരംഭ മാറ്റങ്ങള്‍ പോലും കണ്ടുപിടിക്കപ്പെടുന്നു. ഇപ്പോള്‍ എം.ആര്‍. ഐ സ്‌കാനിങ്‌ വഴിയും (എം.ആര്‍. മാമ്മോഗ്രാം) സ്‌തനങ്ങളിലെ മാറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കും.
ഇന്നത്തെ അംഗീകരിക്കപ്പെട്ടിട്ടുള്ള ചികിത്സാവിധിയനുസരിച്ച്‌ 40 വയസു കഴിഞ്ഞ എല്ലാ സ്‌ത്രീകളും വര്‍ക്ഷത്തില്‍ ഒരിക്കല്‍ മാമ്മോഗ്രാം ചെയ്യേണ്ടതാണ്‌. പാരമ്പര്യമായി സ്‌തന - അണ്ഡാശയ കാന്‍സര്‍ രോഗമുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ ഇത്‌ നിര്‍ബന്ധമായും ചെയ്യേണ്ടതാണ്‌.
അമ്മ, സഹോദരി, മകള്‍, അച്‌ഛന്‍, സഹോദരന്‍ (പുരുഷന്മാര്‍ 100 ല്‍ ഒരാള്‍ക്ക്‌ സ്‌തനാര്‍ബുദം കണ്ടുവരുന്നു.) എന്നിവരില്‍ ആര്‍ക്കെങ്കിലും സ്‌തനാര്‍ബുദം വന്നിട്ടുണ്ട്‌ എങ്കില്‍ ആ വ്യക്‌തിയക്ക്‌ സ്‌തനാര്‍ബുദം വരുവാനുള്ള സധ്യത ഇരട്ടിയോളമാണ്‌. അങ്ങിനെയെങ്കില്‍ ഇങ്ങനെയുള്ള ആളുകള്‍ വളരെ കൃത്യമായിതന്നെ സ്‌ക്രീനിങ്‌ ടെസ്‌റ്റുകള്‍ നടത്തേണ്ടതാണ്‌.
അതുപോലെ മലത്തിലെ രക്‌തത്തിന്റെ അളവ്‌ വച്ച്‌ വന്‍കുടലിലെ കാന്‍സര്‍,ൗ രക്‌തത്തിലെ പി.എസ്‌.എ എന്നതിന്റെ അളവ്‌ വച്ച്‌ പ്രോസ്‌റ്റേറ്റ്‌ കാന്‍സറും പാപ്പ്‌ സ്‌മിയര്‍ പരിശോധനയിലൂടെ ഗര്‍ഭാശയമുഖയെത്ത കാന്‍സറിന്റെ സാന്നിധ്യ, നമുക്ക്‌ വളരെ മുമ്പേ തന്നെ കണ്ടുപിടിക്കാം എന്നത്‌ നാം എല്ലാവരും അറിയേണ്ടതുണ്ട്‌. വന്‍കുടലിന്റെ കാന്‍സര്‍ പാമ്പര്യമായി ഉള്ള ഒരു വ്യക്‌തി എന്‍ഡോസ്‌കോപി പരിശോധന 50 വയസിലോ അല്ലെങ്കില്‍ അതിനു മുമ്പുതന്നെയോ ആരംഭിക്കേണ്ടതാണ്‌.
ചികിത്സയിലെ പ്രതീക്ഷകള്‍
സര്‍ജറി, റേഡിയേഷന്‍ എന്നിവ കാന്‍സര്‍ ചികിത്സയുടെ നെടും തൂണായി കണക്കാക്കപ്പെടുന്നു. കാന്‍സറിനെ രണ്ട്‌ ഘട്ടങ്ങളായായണ്‌ തിരിച്ചിരിക്കുന്നത്‌. കാന്‍സര്‍, അതിനെ ബാധിച്ച അവയവത്തില്‍ തന്നെ നില്‍ക്കുന്നത്‌ ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ടമായി കണക്കാക്കാം. അടുള്ള കഴലകളിലേക്കോ ആ അവയവത്തിന്റെ മുഴുവന്‍ ഭാഗത്തോ അസുഖം കാണുകയാണെങ്കില്‍ അത്‌ മൂന്നാം ഘട്ടമായി കണക്കാക്കുന്നു.



സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️