മഴ പെയ്യുകയാണ്. വരണ്ട മണ്ണിനെ കുളിരനിയിച്ചുകൊണ്ട് മഴ പെയ്യുകയാണ്. ഓരോ മഴയും ഓരോ അനുഭവങ്ങളാണ്. ഹൃദയം നിറയുന്ന സന്തോഷമോ തിരിച്ചറിയാനാകാത്ത നൊമ്പരമോ സമ്മാനിച്ചു കൊണ്ടാണ് ഓരോ മഴയും പെയ്തു ഒഴിയുന്നത്. ബാല്യത്തിന്റെ ഓര്മ്മ ചെപ്പ് തുറക്കുമ്പോള്‍ , ജാലകങ്ങള്‍ക്കപ്പുറത്ത് മഴയുടെ ഈണം അമ്മയുടെ താരാട്ട് പാട്ടായി ലയിച്ചതും , ഒഴുകുന്ന ചെളി മണ്ണില്‍ ചാടിക്കളിച്ചതും , മഴചാലില്‍ കളി വഞ്ചികള്‍ ഒഴുക്കിയതും , പുതുമഴ നനയാന്‍ മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ അമ്മയുടെ ശകാരവും ഇന്നലെപ്പോലെ തോന്നുന്നു. നിറഞ്ഞു ഒഴുകുന്ന പുഴയും, വരമ്പുകള്‍ കാണാനാകാതെ വയലുകളെല്ലാം ഒന്നായ പോലെ വെള്ളം കൊണ്ടു നിറയുന്നു. , നനഞ്ഞൊട്ടിയ തൂവലുകലുമായി തെങ്ങോലതലപ്പുകളില്‍ മഴ കൊണ്ടിരിക്കുന്ന കൊറ്റികൂട്ടങ്ങള്‍ , കാട്ടുചെമ്ബിന്റെ ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഴത്തുള്ളികള്‍, മഴയും കാറ്റും ഒന്നു അടങ്ങുമ്പോള്‍ മറ്റു കുട്ടികള്‍ കൈവശപ്പെടുതും മുന്പേ മാമ്പഴങ്ങള്‍ സ്വന്തമാക്കാന്‍ മാവിന്‍ ചുവട്ടിലെക്കുള്ള ഓട്ടങ്ങള്‍, ................... പിന്നീടെപ്പൊഴോ എനിക്ക് മഴ ഒരു പ്രണയിനി ആയി മാറി, . മഴയുടെ കൊഞ്ചലും ചിനുങ്ങലും , പിറു പിറുകലുമൊക്കെ ഒരു പ്രണയിനിയുടെ സാമീപ്യം പകര്ന്നു തന്നു, . ചിലപ്പോള്‍ സന്തോഷം പകര്ന്നു തന്നു കൊണ്ടും , മറ്റു ചിലപ്പോള്‍ വേദനകള്‍ സമ്മാനിച്ചു കൊണ്ടും ഞാന്‍ കാത്തിരിക്കുന്ന , എന്നെ കാത്തിരിക്കുന്ന പ്രണയിനിയുടെ സാമീപ്യം. ......... എന്നാലും പ്രണയത്തെ ക്കളും ആര്‍ദ്രമായ സ്നേഹമായി മഴയെ കാണാനാണ് എനിക്കിഷ്ട്ടം . വരണ്ട മണ്ണിനെ കുളിരണിയിക്കുന്ന മഴ പോലെയാണ് വരണ്ട മനസ്സിലേക്ക് പകര്ന്നു കൊടുക്കുന്ന സ്നേഹവും. ......... സുരക്ഷിതമായ കൂരക്കു താഴെ നിന്നു മഴയുടെ സൌന്ദര്യ ആസ്സ്വദിക്കുംബൊഴും ഒന്നു ഞാന്‍ ഓര്‍ക്കാറുണ്ട് , ചെറിയൊരു ചാറ്റല്‍ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരയ്ക്ക് താഴെ സ്വന്തം കുടുംബത്തിന്റെ സുരക്ഷ തേടുന്ന വലിയൊരു വിഭാഗത്തിന്റെ നിസ്സഹായ ചിത്രം. കാല്‍പ്പനിക ഭാവങ്ങളില്‍ നിന്നു മാറി , ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ഈ ഓര്‍മ്മപ്പെടുതലാകാം , ഒരു പക്ഷെ മഴ എനിക്ക് നല്കുന്ന ഏറ്റവും വലിയ അനുഭവം...........................................
2014 ജൂൺ 3, ചൊവ്വാഴ്ച
2014 ജൂൺ 2, തിങ്കളാഴ്‌ച
പറയാതെ വയ്യ.....
പുതിയ ഒരു അധ്യയന വര്ഷത്തിനു ആരംഭമായി. ലക്ഷക്കണക്കിന് കുരുന്നുകൾ അക്ഷര വിദ്യയുടെ ലോകത്തിലേക്ക് കാലെടുത്തു വച്ചു. തീര്ച്ചയായും വിദ്യയുടെ ലോകത്തിലേക്ക് ഇത്തരം കുരുന്നുകൾ കടന്നു വരമ്പോൾ അവരെ അത്തരം ഒരു സാഹചര്യത്തിലേക്ക് മാനസ്സികമായി പ്രാപ്തരക്കുന്നതിൽ നമ്മുടെ സര്ക്കാര് സ്കൂളുകൾ വഹിക്കുന്ന പങ്കു അഭിനന്ദനര്ഹമാണ്. പ്രവേശനോത്സവം പോലുള്ള പരിപാടികളിലൂടെ ഈ കുരുന്നുകളെ പഠനത്തോട് കൂടുതൽ അടുപ്പിക്കുകയും അവര്ക്ക് മാനസികമായ ഉല്ലാസ്സം പകര്ന്നു നല്കുകയും ചെയ്യുന്നു. സ്വകാര്യ സ്കൂളുകളും അവരുടെതായ രീതിയൽ അധ്യയന വര്ഷം ആഘോഷമാക്കുന്നു. എന്നാൽ ഇന്നലെ തന്നെ പല സ്വകാര്യ i സ്കൂളുകളിൽ നിന്നും പ്രതേകിച്ചു ഇന്ഗ്ലിഷ് മീഡിയം സ്കൂളുകൾ വരുന്ന റിപ്പോർട്ടുകൾ ഉല്ഖണ്ട ഉണ്ടാക്കുന്നതാണ്. അസ്സംബ്ലി എന്നാ പേരില് ചെറിയ കുരുന്നുകൾ ഉള്പ്പെടയുള്ള കുട്ടികളെ വെയിലത്ത് നിർത്തി മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങൾ ആയിരുന്നു ഇന്നലെ പല സ്വകാര്യ ഇന്ഗ്ലിഷ് മീഡിയം സ്കൂളുകളിലും നടന്നത്. പല കുരുന്നുകളും തലചുറ്റി വീണതായി റിപ്പോർട്ടുകൾ ഉണ്ട്. പലപ്പോഴും ഇത്തരം സംഭവങ്ങൾ പുറം ലോകം അറിയുന്നില്ല. അത് കൊണ്ട് തന്നെ റിപ്പോർട്ട് ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. പലപ്പോഴും മതാപിതാക്കൾ പോലും അറിയാതെ ഇത്തരം സംഭവങ്ങൾ ഒളിപ്പിച്ചു വൈക്കുകയാണ് ചെയ്യുന്നത്. തീര്ച്ചയായും ഇത്തരം രീതികൾ അവസ്സനിപ്പിക്കുകയാണ് വേണ്ടത്. ഒരു ഭാഗത്ത് ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ തന്നെയാണ് നമ്മുടെ സര്ക്കാര് സ്കൂളുകൾ പ്രവേശനോത്സവം പോലുള്ള മാതൃകാപരമായ പരിപാടികളുമായി മുന്നോട്ടു പോകുന്നത് . തീര്ച്ചയായും അഭിനന്ദനാർഹമായ കാര്യം തന്നെ........
2014 മേയ് 30, വെള്ളിയാഴ്‌ച
മേയ് 31 : ഇന്ന് ലോക പുകയില വിരുദ്ധ ദിനം
പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക, പുകയിലഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ലോകാരോഗ്യസംഘടന എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.
സംസ്ഥാനത്ത് ഒരു ലക്ഷം പേരില്‍ 120 പേര്‍ക്ക് ക്യാന്‍സര്‍ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതില്‍ 60 ശതമാനം പേരും പുകയില ഉപയോഗിക്കുന്നവരാണ്. പുകയില ഉപയോഗത്തിലൂടെ വായിലും തൊണ്ടയിലുപം ക്യാന്‍സര്‍ ബാധിച്ചവരുടെ ബന്ധുക്കളില്‍ നടത്തിയ പഠനത്തിലെ വിവിരങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ദുരന്തം നേരിട്ട് കണ്ടറിഞ്ഞവരില്‍ ബഹുഭൂരിപക്ഷവും പുകയില ഉപയോഗിക്കുന്നു എന്നതാണ് ആശ്ചര്യകരം. മനഃശാസ്ത്രപരമായ ഘടകങ്ങള്‍ കൂടി പുകയിലശീലത്തിന് ഇടയാക്കുന്നതായും നിഗമനമുണ്ട്. രോഗികളുടെ ദുരിതം കണ്ട് പുകയില ഉപയോഗം ഉപേക്ഷിച്ചവരില്‍ കൂടുതലും ഉന്നത വിദ്യാഭ്യാസ മുള്ളവരാണ്. എന്നാല്‍ കൂലിപ്പണിക്കാരാണ് പുകയില ഉപയോഗത്തിന് കൂടുതല്‍ അടിമപ്പെടുന്നത്. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ അസോ. പ്രൊഫസര്‍ ഡോ. പി ജി ബാലഗോപാലിന്റെ മേല്‍നോട്ടക്കിലായിരുന്നു പഠനം നടന്നത്. ( ഈ പഠന റിപ്പോര്‍ട്ട് ഏഷ്യന്‍ പസഫിക് ജേര്‍ണല്‍ ഓഫ് ക്യാന്‍സര്‍ പ്രിവന്‍ഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.) .
ഒരു സിഗരറ്റില്‍ നാലായിരത്തില്‍പരം രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍, 600ഓളം രാസവസ്തുക്കള്‍ നേരിട്ട് കാന്‍സര്‍ ഉണ്ടാക്കാന്‍ കഴിയുന്നവയാണ്. ശ്വാസകോശാര്‍ബുദത്തിലെ പ്രധാന വില്ലനാണ് പുകയില. സിഗരറ്റ്പുകയിലെ അമ്പതില്‍പ്പരം രാസവസ്തുക്കള്‍ അര്‍ബുദകാരികളാണ്. വായ, തൊണ്ട, അന്നനാളം എന്നിവിടങ്ങളിലെ അര്‍ബുദത്തിനുള്ള പ്രധാന കാരണം പുകയിലയാണ്. മൂത്രസഞ്ചി, വൃക്ക, പാന്‍ക്രിയാസ് എന്നിവയില്‍ ക്യാന്‍സറിനുള്ള പരോക്ഷ കാരണവും പുകയിലതന്നെ. പുകയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ എന്ന രാസവസ്തു പുകയെടുത്ത് പത്തുസെക്കന്‍ഡിനുള്ളില്‍ തലച്ചോറില്‍ ലഹരിയായി പ്രവര്‍ത്തിക്കുന്നു. ഇത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദം ഉയര്‍ത്തുക വഴി പക്ഷാഘാതത്തിനും കാരണമാകുന്നു. സിഗരറ്റില്‍ അടങ്ങിയിട്ടുള്ളതില്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വാസകോശാര്‍ബുദത്തിനിടയാക്കും. സിഗരറ്റിലെ ഏറ്റവും കൊടിയ രാസവസ്തുവായ ബെന്‍സ് പയറിന്‍ രക്തത്തില്‍ കലര്‍ന്ന് ശരീര കോശങ്ങളെ നശിപ്പിക്കുകയും എല്ലാ അവയവങ്ങളെയും ക്ഷയിപ്പിക്കുകയും ചെയ്യും.
2020 ആകുമ്പോള്‍ പ്രതിവര്‍ഷം 90 ലക്ഷം മനുഷ്യര്‍ പുകയിലജന്യരോഗങ്ങളാല്‍ മരിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 70 ലക്ഷം പേരും വികസ്വരരാഷ്ട്രങ്ങളില്‍നിന്നുള്ളവരാകും. ഈ ദുരന്തം ഒഴിവാക്കാന്‍ പുകയിലയോടുള്ള അഭിനിവേശം ഇല്ലാതാക്കുകയേ നിവൃത്തിയുള്ളു. സമൂഹത്തെ എരിക്കുന്ന പുകയില ഉല്‍പന്നങ്ങളുടെ വില്‍പന സര്‍ക്കാര്‍ നിയമം മൂലം നിരോധിക്കേണ്ടതുണ്ട്. Say No to tobacco എന്ന് നമുക്ക് വീണ്ടും ദൃഢ പ്രതിജ്ഞയെടുക്കാം...
2014 മേയ് 27, ചൊവ്വാഴ്ച
ദൈവ സ്പര്ശം.........
നിനച്ചിരിക്കാതെ ഒരു നാൾ ദൈവം നമ്മുടെ മുന്നില് പ്രത്യക്ഷമായാൽ......... തീര്ച്ചയായും സച്ചിൻ എന്നാ അതുല്യ പ്രതിഭയെ മുന്നില് കണ്ട നിമിഷം അത്തരം ഒരു വികാരം തന്നെ ആയിരുന്നു. എന്ത് കൊണ്ട് സച്ചിൻ ദൈവത്തെ പോലെ ഇത്ര മേൽ ആദരണീയൻ ആകുന്നു എന്നതിന് ഉത്തരം അദേഹത്തിന്റെ പ്രതിഭയും അതിനു അനുരൂപമായ പെരുമാറ്റവും തന്നെയാണ് .പ്രതിഭകൾ ഇനിയും അനേകം ഉണ്ടാകാം എന്നാൽ സച്ചിനെ പോലെ പ്രതിഭക്കും അപ്പുറത്ത് അനുകരണീയമായ പെരുമാറ്റ ഗുണം ഉള്ള ഒരാൾ ഇനി ഉണ്ടാവുക അസംഭവ്യം തന്നെയാണ്. രണ്ടു പതിറ്റാണ്ടിൽ ഏറെ ആയി ഇന്ത്യൻ ക്രികെട്ടിന്റെ ഭാരം താങ്ങിയ ആ ചുമലുകളിൽ വിറയാർന്ന കൈകളാൽ സ്പർശിക്കുമ്പോൾ ഉണ്ടായ വികാരം, ഇന്ത്യ എന്നാ വികാരം തന്നെ ആയിരുന്നു. ...... നന്ദി സച്ചിൻ , ഒരായിരം നന്ദി.......
2014 മേയ് 23, വെള്ളിയാഴ്‌ച
തിരിച്ചു വരവ്.......
തിരെഞ്ഞെടുപ്പ് കഴിഞ്ഞു , ആത്മ പരിശോധനയുടെയും സ്വയം വിമർശനത്തിന്റെയും നാളുകളിലൂടെ കടന്നു പോവുകയാണ് ഇടതുപക്ഷ പാര്ട്ടികളും കോണ്‍ഗ്രസ്സും . തീര്ച്ചയായും ചില കാലഘട്ടങ്ങൾ അങ്ങനെയാണ് അത് വ്യക്തികൾ ആയാലും പ്രസ്ഥാനങ്ങൾ ആയാലും ഇത്തരം സന്നിഗ്ധ ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടി വരും . ഒരു പക്ഷെ അത് അനിവാര്യതയുമാണ്. എന്നിരുന്നാലും ഈ രണ്ടു പാർടികളുടെയും പ്രസ്കതിക്കും ശക്തിക്കും ഒരു കോട്ടവും സംഭവിക്കുന്നില്ല. കാരണം ഇന്ത്യയുടെ മതേതര മൂല്യങ്ങളും സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ ഈ രണ്ടു പാര്ടികളുടെയും പങ്കു ഒരു കാലത്തും അവഗണിക്കവുന്നത് അല്ല. തീര്ച്ചയായും തിരെഞ്ഞെടുപ്പിൽ ജയ പരാജയങ്ങൾ സ്വാഭാവികമാണ് , അത് സ്വയം വിമര്ഷനതിനും, ആത്മ പരിശോധനക്കും സാഹചര്യം ഒരുക്കുകയും ചെയ്യും . ഈ രണ്ടു പര്ടികളിലും ജനങ്ങൾക്ക് ഉള്ള വിശ്വാസം നഷ്ട്ടപ്പെട്ടിട്ടില്ല , ഒരു പക്ഷെ കൂടുതൽ കരുതോടെയുള്ള ഒരു തിരിച്ചു വരവിനുള്ള അവസ്സരം ഒരുക്കി എന്നെ പറയാനാകു. ആ അവസ്സരം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നത് വളരെ പ്രധാനമാണ്. തീര്ച്ചയായും അനുഭവ സമ്പത്തും പ്രായോഗിക ജ്ഞാനവും ഉള്ള ഈ കക്ഷികൾ കൂടുതൽ കരുത്തോടെ തിരിച്ചു വരുക തന്നെ ചെയ്യും..........
2014 മേയ് 19, തിങ്കളാഴ്‌ച
ജനാധിപത്യം........
അണികൾക്ക് എന്നത് പോലെ തന്നെ നേതൃത്വത്തിന് ഉണ്ടാകുന്ന തെറ്റും വീഴ്ചയും ചൂണ്ടിക്കാണിക്കാനും തിരുത്താനുമുള്ള ആര്ജ്ജവം എല്ലാ പാര്ട്ടികളിലും ഉണ്ടാകണം അത്തരത്തിൽ ജനാധിപത്യപരമായ രീതിയിൽ പ്രവര്ത്തിക്കുന്ന പാർട്ടികൾക്ക് മാത്രമേ ഇനിയുള്ള കാലം നിലനില്പ് ഉണ്ടാകൂ....................
2014 മേയ് 16, വെള്ളിയാഴ്‌ച
തിരെഞ്ഞെടുപ്പിലെ ജനപക്ഷം.........
ഇതേ തലക്കെട്ടിൽ സ്ഥാനാർഥി നിർണയത്തിന് വളരെ മുൻപ് തന്നെ ഒരു പോസ്റ്റ് ഇട്ടിരുന്നു. ജനപക്ഷത് നിന്ന് പ്രവര്ത്തിക്കുന്ന സ്ഥാനര്തികൾക്ക് മാത്രമേ ജനപിന്തുണ ഉണ്ടാകു എന്നും, ആറ്റിങ്ങൽ , തിരുവനന്തപുരം മണ്ഡലങ്ങളിലെ ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന ഒരാൾ എന്നാ നിലയിൽ അവിടുത്തെ ജനങ്ങളുടെ വികാരം മനസ്സിലാക്കിയിരുന്നു അതുകൊണ്ട് തന്നെ നിലവിലെ ജനപ്രധിനിധികൾ മത്സരിച്ചാൽ അവർ തന്നെ ജയിക്കും എന്നും കുറിച്ചിരുന്നു. ഇപ്പോൾ തിരെഞ്ഞെടുപ്പ് ഫല വന്നപ്പോൾ അത് യാഥാര്ത്യം ആയി. ആറ്റിങ്ങൽ മണ്ഡലത്തിൽ ബിന്ദു കൃഷണ ശക്തയായ എതിരാളി തന്നെ ആയിരുന്നു എങ്കിലും സമ്പത്ത് ചെയ്താ വികസ്സന പ്രവര്തനങ്ങളോട് കണ്ണടക്കാൻ അവിടതുകാര്ക്ക് കഴിയുമായിരുന്നില്ല , അത് കൊണ്ട് തന്നെയാണ് മൂന്നിരട്ടി വോട്ടിന്റെ ഭൂരിപക്ഷം സമ്പത്ത് നേടിയത്. തിരുവനന്തപുരവും മറിച്ചായിരുന്നില്ല, ശക്തമായ ത്രികോണ മത്സരം , അതിലുപരി വ്യക്തിപരമായ ആക്രമണങ്ങൾ , റിപ്പോർട്ടുകൾ , ജാതീയ ധ്രുവീകരണങ്ങൾ എന്നാൽ അതിനൊന്നും തരൂരിന്റെ വിജയത്തെ ചെറുക്കാൻ കഴിഞ്ഞില്ല കാരണം തരൂര് നടത്തിയ വികസനപ്രവര്തനങ്ങൾക്ക് മുൻപിൽ കണ്ണടക്കാനും തിരുവനന്തപുരത്ത് കാര്ക്ക് കഴിയുമായിരുന്നില്ല. പാലക്കാടു രാജേഷ് റെക്കോർഡ് ഭൂരിപക്ഷം നേടിയതും , ആലത്തൂരിൽ ബിജു , ആലപ്പുഴയിൽ വേണുഗോപാൽ , മാവേലികരയിൽ കൊടിക്കുന്നിൽ സുരേഷ് .... ഇവരുടെ വിജയങ്ങൾ എല്ലാം ജനപക്ഷത് നിന്ന് പ്രവര്തിച്ചത് കൊണ്ട് തന്നെ ആയിരുന്നു. വ്യക്തിപരമായ് വിഷയങ്ങല്ക്ക് ഉപരി ജനങ്ങള് നോക്കുന്നത് വികസ്സന പ്രവര്ത്തനങ്ങളും ജനപക്ഷത് നിന്നുള്ള പ്രവര്ത്തനങ്ങളും തന്നെയാണ്. ഈ തിരെഞ്ഞെടുപ്പ് ഫലം എല്ലാ പാർട്ടികൾക്കും ഉള്ള പാഠമാണ്. വ്യക്തി താല്പര്യങ്ങല്ക്കും , പാര്ടി താല്പര്യങ്ങല്ക്കും അപ്പുറം ജന താല്പര്യങ്ങൾക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ജനപ്രതിനിധികളെ ജനങ്ങൾ കൈവെടിയുകയില്ല എന്നാ പാഠം. ജനങ്ങളുടെ ഇടയില നിന്ന് കൊണ്ട് ജനതല്പര്യങ്ങൾക്ക് വേണ്ടി പ്രവര്തിക്കാൻ എല്ലാ ജനപ്രതിനിധികൾക്കും കഴിയണം എങ്കിൽ രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണ നേടാൻ അവര്ക്ക് സാധിക്കും. എന്തായാലും ജനങ്ങളുടെ തീരുമാനം അന്ഗീകരിച്ചേ മതിയാകൂ. ഇപ്പോൾ വിജയിച്ച എല്ലാ ജനപ്രധിനിധികൾക്കും ജനപക്ഷത് നിന്ന് പ്രവര്തിക്കുവാനും ജനപിന്തുണ ആര്ജിക്കുവാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും..........
2014 മേയ് 14, ബുധനാഴ്‌ച
മഞ്ജുവാര്യര് വിസ്മയിപ്പിക്കുന്നു...
‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയുടെ ട്രെയിലറില്‍ തന്നെ മഞ്ജു വാര്യര്‍ ഞെട്ടിക്കുകയാണ്. പണ്ട് നമ്മള്‍ കണ്ട് ഇഷ്ടപ്പെട്ടുപോയ അഭിനയ വൈഭവത്തിന് ഒരു ചെറിയ അണുവിന്‍റെ അത്രപോലും കുറവ് വന്നിട്ടില്ല എന്ന തിരിച്ചറിവ് വലിയ ആഹ്ലാദമാണ് സമ്മാനിക്കുന്നത്. ഒരു സ്വപ്നത്തിന് വേണ്ടി ജീവിക്കുന്ന നിരുപമ എന്ന മുപ്പത്താറുകാരിയായി മഞ്ജു മിന്നിത്തിളങ്ങുന്ന സിനിമയായിരിക്കും ഹൌ ഓള്‍ഡ് ആര്‍ യു എന്ന് ട്രെയിലര്‍ വാഗ്ദാനം ചെയ്യുന്നു.
സഞ്ജയ് - ബോബി ടീം ഒരുക്കുന്ന തിരക്കഥ സംവിധാനം ചെയ്തിരിക്കുന്നത് റോഷന്‍ ആന്‍ഡ്രൂസ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ മഞ്ജുവിന്‍റെ നായകന്‍. കനിഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമ കാണാന്‍ ആരെയും പ്രേരിപ്പിക്കും വിധമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കാത്തിരിക്കുകയാണ് മലയാളം, മഞ്ജു എന്ന വിസ്മയത്തെ വരവേല്‍ക്കാന്‍.
സഞ്ജയ് - ബോബി ടീം ഒരുക്കുന്ന തിരക്കഥ സംവിധാനം ചെയ്തിരിക്കുന്നത് റോഷന്‍ ആന്‍ഡ്രൂസ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ മഞ്ജുവിന്‍റെ നായകന്‍. കനിഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമ കാണാന്‍ ആരെയും പ്രേരിപ്പിക്കും വിധമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കാത്തിരിക്കുകയാണ് മലയാളം, മഞ്ജു എന്ന വിസ്മയത്തെ വരവേല്‍ക്കാന്‍.
2014 മേയ് 8, വ്യാഴാഴ്‌ച
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി ....
മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങലാണീ മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............
നഷ്ട്ട പ്രണയത്തിന്‍ തേങ്ങലാണീ മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............
2014 മേയ് 7, ബുധനാഴ്‌ച
മുല്ലപ്പെരിയാർ - തളരാതെ മുന്നോട്ടു......
മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്നാടിന് ഉപയോഗിക്കാന്‍ പാട്ടത്തിനു നല്‍കിയിട്ട് ഒന്നേകാല്‍നൂറ്റാണ്ടു കഴിയുന്നു. പതിറ്റാണ്ടുകളായി വിവാദവിഷയമായിനില്ക്കുകയും കേരളം - തമിഴ്നാട് അന്തര്സംസ്ഥാനബന്ധത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന ഈ പാട്ടക്കരാര്‍ ഒപ്പുവയ്ക്കപ്പെട്ടത് സ്വാതന്ത്ര്യം കിട്ടുന്നതിനും പതിറ്റാണ്ടുകള്‍ക്കു മുന്‍പ് 1886 ഒക്ടോബര്‍ ഒക്ടോബര്‍ 29ന് ആണ്.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മയും ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യയും തമ്മിലാണ് അന്ന് പാട്ടക്കരാര്‍ ഒപ്പുവച്ചത്. 999 വര്‍ഷത്തേക്കായിരുന്നു കരാര്. ഇരുകക്ഷികള്‍ക്കും സമ്മതമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷംകൂടി കരാര് തുടരാമെന്നും വ്യവസ്ഥചെയ്തിരുന്നു.
ലോകത്ത് ഒരിടത്തും കേട്ടുകേള്‍വിപോലുമില്ലാത്ത വ്യവസ്ഥകളായിരുന്നു കരാറിന്റേത്. 999 വര്‍ഷത്തേക്ക് ഒരു പാട്ടക്കരാര്‍ നിയമപരമായിത്തന്നെ സവിശേഷതയാണ്.
1862 മുതല്‍ മദിരാശി സര്‍ക്കാരിന്റെ ആവശ്യമായിരുന്ന മുല്ലപ്പെരിയാര്‍ ഡാം മദിരാശിക്കുവേണ്ടിയാണ് അന്ന് ബ്രിട്ടീഷ് സര്ക്കാര് നിര്‍മിച്ചതെന്നതാണ് അണക്കെട്ട് ഉപയുക്തമാക്കാന്‍ തമിഴ്നാടിന് അന്ന് അവകാശമായത്. അന്ന് മദിരാശി സംസ്ഥാനം പൂര്‍ണമായും ബ്രിട്ടീഷ് ഭരണത്തിന്‍കീഴിലായിരുന്നു എന്നതും പ്രധാനമായി. എന്നാല്‍, ഡാം മദിരാശിക്കായി പണിയാനും സ്വന്തമാക്കാനുമുള്ള ബ്രിട്ടീഷ് തന്ത്രങ്ങളെ ആദ്യമൊക്കെ തിരുവിതാംകൂര്‍ എന്ന നാട്ടുരാജ്യം ചെറുത്തുനിന്നു. ഒടുവില്‍ ഹൃദയരക്തം കൊണ്ട് താന്‍ കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനാകുന്നു എന്ന പരിദേവനത്തോടെയാണ് തിരുവിതാംകൂര്‍ രാജാവ് കരാറില്‍ ഒപ്പിട്ടത്.
ബ്രിട്ടീഷ് രാജും നാട്ടുരാജ്യസമ്പ്രദായവും അവസാനിച്ച്, ജനാധിപത്യ ഇന്ത്യ നിലവില്‍വന്നതോടെ തന്നെ കരാറിന്റെ വ്യവസ്ഥകള്‍ അസാധുവായിക്കഴിഞ്ഞിരുന്നു. എന്നാല്‍, ഇതിനെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കേരളീയ ജനപ്രതിനിധിസഭകള്ക്കു സാധിച്ചില്ല. കൃഷിയാവശ്യത്തിനു ജലമെടുക്കുക എന്ന പാട്ടക്കരാര്‍ വ്യവസ്ഥ ലംഘിച്ചുകൊണ്ട് തമിഴ്നാട് ഇതില്‍നിന്ന് വൈദ്യുതോത്പാദനവും തുടങ്ങി. ഈ നിയമലംഘനം മറികടക്കാന്‍ 1970-ല്‍ കരാര് പുതുക്കണമെന്ന ആവശ്യവുമായി തമിഴ്നാട് കേരളത്തെ സമീപിച്ചതിന് അന്നത്തെ കേരളസര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ആ കരാര്‍ലംഘനവും തമിഴ്നാട് സാധുവാക്കിയെടുത്തു.
ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രതിവര്‍ഷം 785 കോടി രൂപയാണ് തമിഴ്നാടിനു നേടിക്കൊടുക്കുന്നത്. പാട്ടത്തുകയായി കേരളത്തിന് ലഭിക്കുന്നത് നിസ്സാരമായ 13 ലക്ഷം രൂപയാണ്.
1948-ലെ ഇന്‍ഡിപ്പെന്‍ഡന്റ് ആക്ട് അനുസരിച്ച് ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലെ എല്ലാ കരാറും സ്വതന്ത്ര ഇന്ത്യയില്‍ റദ്ദായി. കാലാകാലങ്ങളില്‍ കേരളത്തിലെ സര്‍ക്കാരുകള്‍ കരാറിന്റെ സാധുത അംഗീകരിച്ച് കൂടുതല്‍ അനുബന്ധ വ്യവസ്ഥകള്‍കൂടി സമ്മതിച്ചതോടെ കരാര് ജനാധിപത്യഇന്ത്യയിലെ കരാറായി മാറുകയായിരുന്നു.
എണ്‍പതുകളില്‍ ഡാമിന്റെ സുരക്ഷാപ്രശ്നം ഗൗരവമായി മാദ്ധ്യമങ്ങള്‍ ഉന്നയിച്ചുതുടങ്ങിയതോടെയാണ് കേരള സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ബോധവാന്മാരായത്. പക്ഷേ, അപ്പോളേക്കും കരാര്തര്ക്കം സംസ്ഥാനപരിധികള്ക്കു പുറത്തുകടന്നിരുന്നു. സുപ്രീം കോടതി വിധി വന്നു എങ്കിൽ തന്നെയും നാം ഇനിയും ഈ വിഷയവുമായി കൂടുതൽ ശക്തമായി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്ന്റെ വാദങ്ങൾ അന്ഗീകരിക്കപ്പെടുക തെന്നെ ചെയ്യും............
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മയും ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യയും തമ്മിലാണ് അന്ന് പാട്ടക്കരാര്‍ ഒപ്പുവച്ചത്. 999 വര്‍ഷത്തേക്കായിരുന്നു കരാര്. ഇരുകക്ഷികള്‍ക്കും സമ്മതമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷംകൂടി കരാര് തുടരാമെന്നും വ്യവസ്ഥചെയ്തിരുന്നു.
ലോകത്ത് ഒരിടത്തും കേട്ടുകേള്‍വിപോലുമില്ലാത്ത വ്യവസ്ഥകളായിരുന്നു കരാറിന്റേത്. 999 വര്‍ഷത്തേക്ക് ഒരു പാട്ടക്കരാര്‍ നിയമപരമായിത്തന്നെ സവിശേഷതയാണ്.
1862 മുതല്‍ മദിരാശി സര്‍ക്കാരിന്റെ ആവശ്യമായിരുന്ന മുല്ലപ്പെരിയാര്‍ ഡാം മദിരാശിക്കുവേണ്ടിയാണ് അന്ന് ബ്രിട്ടീഷ് സര്ക്കാര് നിര്‍മിച്ചതെന്നതാണ് അണക്കെട്ട് ഉപയുക്തമാക്കാന്‍ തമിഴ്നാടിന് അന്ന് അവകാശമായത്. അന്ന് മദിരാശി സംസ്ഥാനം പൂര്‍ണമായും ബ്രിട്ടീഷ് ഭരണത്തിന്‍കീഴിലായിരുന്നു എന്നതും പ്രധാനമായി. എന്നാല്‍, ഡാം മദിരാശിക്കായി പണിയാനും സ്വന്തമാക്കാനുമുള്ള ബ്രിട്ടീഷ് തന്ത്രങ്ങളെ ആദ്യമൊക്കെ തിരുവിതാംകൂര്‍ എന്ന നാട്ടുരാജ്യം ചെറുത്തുനിന്നു. ഒടുവില്‍ ഹൃദയരക്തം കൊണ്ട് താന്‍ കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനാകുന്നു എന്ന പരിദേവനത്തോടെയാണ് തിരുവിതാംകൂര്‍ രാജാവ് കരാറില്‍ ഒപ്പിട്ടത്.
ബ്രിട്ടീഷ് രാജും നാട്ടുരാജ്യസമ്പ്രദായവും അവസാനിച്ച്, ജനാധിപത്യ ഇന്ത്യ നിലവില്‍വന്നതോടെ തന്നെ കരാറിന്റെ വ്യവസ്ഥകള്‍ അസാധുവായിക്കഴിഞ്ഞിരുന്നു. എന്നാല്‍, ഇതിനെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കേരളീയ ജനപ്രതിനിധിസഭകള്ക്കു സാധിച്ചില്ല. കൃഷിയാവശ്യത്തിനു ജലമെടുക്കുക എന്ന പാട്ടക്കരാര്‍ വ്യവസ്ഥ ലംഘിച്ചുകൊണ്ട് തമിഴ്നാട് ഇതില്‍നിന്ന് വൈദ്യുതോത്പാദനവും തുടങ്ങി. ഈ നിയമലംഘനം മറികടക്കാന്‍ 1970-ല്‍ കരാര് പുതുക്കണമെന്ന ആവശ്യവുമായി തമിഴ്നാട് കേരളത്തെ സമീപിച്ചതിന് അന്നത്തെ കേരളസര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ആ കരാര്‍ലംഘനവും തമിഴ്നാട് സാധുവാക്കിയെടുത്തു.
ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രതിവര്‍ഷം 785 കോടി രൂപയാണ് തമിഴ്നാടിനു നേടിക്കൊടുക്കുന്നത്. പാട്ടത്തുകയായി കേരളത്തിന് ലഭിക്കുന്നത് നിസ്സാരമായ 13 ലക്ഷം രൂപയാണ്.
1948-ലെ ഇന്‍ഡിപ്പെന്‍ഡന്റ് ആക്ട് അനുസരിച്ച് ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലെ എല്ലാ കരാറും സ്വതന്ത്ര ഇന്ത്യയില്‍ റദ്ദായി. കാലാകാലങ്ങളില്‍ കേരളത്തിലെ സര്‍ക്കാരുകള്‍ കരാറിന്റെ സാധുത അംഗീകരിച്ച് കൂടുതല്‍ അനുബന്ധ വ്യവസ്ഥകള്‍കൂടി സമ്മതിച്ചതോടെ കരാര് ജനാധിപത്യഇന്ത്യയിലെ കരാറായി മാറുകയായിരുന്നു.
എണ്‍പതുകളില്‍ ഡാമിന്റെ സുരക്ഷാപ്രശ്നം ഗൗരവമായി മാദ്ധ്യമങ്ങള്‍ ഉന്നയിച്ചുതുടങ്ങിയതോടെയാണ് കേരള സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ബോധവാന്മാരായത്. പക്ഷേ, അപ്പോളേക്കും കരാര്തര്ക്കം സംസ്ഥാനപരിധികള്ക്കു പുറത്തുകടന്നിരുന്നു. സുപ്രീം കോടതി വിധി വന്നു എങ്കിൽ തന്നെയും നാം ഇനിയും ഈ വിഷയവുമായി കൂടുതൽ ശക്തമായി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്ന്റെ വാദങ്ങൾ അന്ഗീകരിക്കപ്പെടുക തെന്നെ ചെയ്യും............
2014 മേയ് 2, വെള്ളിയാഴ്‌ച
ഉണ്ണികൃഷ്ണൻ അറിയാതെ പോയത്..........
മിസ്റ്റർ ഫ്രാഡ് മായി ബന്ടപ്പെട്ടു നടക്കുന്ന വിവാദങ്ങൾ ആയ സമയം ആയതു കൊണ്ട് ഇന്നലെ മനോരമ ന്യൂസ് ചാനലിൽ ബി ഉണ്ണികൃഷ്ണനും ജോണി ലൂക്കോസും തമ്മിലുള്ള നേരെ ചൊവ്വ കണ്ടു. അതിൽ ഉണ്ണികൃഷ്ണന്റെ ഒരു പരാമര്ശമാണ് ഈ കുറിപ്പ് എഴുതാൻ കാരണം. 21 ആം വയസ്സിൽ എംപി അപ്പനെ വിമര്ശിച്ചു കൊണ്ട് താൻ ലേഖനം എഴുതി എന്നും അത് കണ്ടിട്ട് എം പി അപ്പൻ തന്നെ നേരിട്ട് കാണണം എന്ന് ആവശ്യപ്പെട്ടു എന്നും അതിന്പ്രകാരം അദേഹത്തെ കണ്ടപ്പോൾ ഇനിയും ഒരു പാട് എഴുതണം എന്ന് പറഞ്ഞു ആശംസിച്ചു എന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. താൻ ആരാണ് എന്ന് സ്ഥാപിക്കുവാനുള്ള ഉണ്ണികൃഷ്ണന്റെ ഒരു ശ്രമം ആയിരുന്നു ഈ സംഭവത്തെ കുറിച്ചുള്ള അവതരണം. പക്ഷെ ഇത് കേട്ട എന്നെ പോലെ ഉള്ളവര്ക്ക് തോന്നിയത് മറ്റൊന്നാണ്. എന്തെന്ന് വച്ചാൽ തന്നെ വിമര്ശിച്ച ചെറിയ പയ്യനെ പോലും എത്ര സഹിഷ്ണുതയോടെ ആണ് എം പി അപ്പനെ പോലെ ഒരാള് കൈകാര്യം ചെയ്തത്. അദേഹം തനിക്കെതിരെയുള്ള വിമര്ശനം ഉൾക്കൊള്ളുകയും വിമര്ശിച്ച ആളെ അന്ഗീകരിക്കുകയും ചെയ്തു. പക്ഷെ അന്നത്തെ 21 കാരനിൽ നിന്ന് 42 കാരനിലേക്ക് എത്തിയിയ്ട്ടും തനിക്കെതിരെ ഉയരുന്ന വിമര്ശനങ്ങളെ സഹിഷ്ണുതയോടെ കാണുവാനും ചര്ച്ച ചെയ്യുവാനും സാധിക്കാത്ത ഉണ്ണികൃഷ്ണനെ ഓര്ത് സഹതാപം തോന്നുക മാത്രമാണ് എന്നെപോലെ ഉള്ള കാണികൾക്ക് തോന്നിയത്.
2014 ഏപ്രിൽ 29, ചൊവ്വാഴ്ച
മുദ്ഗൽ സമിതി അന്വോഷിക്കട്ടെ.........
ഐ പി എല് വാതു വൈപ്പ് കേസ് നീതി പൂര്വ്വകം ആകണമെങ്കിൽ മുദ്ഗൽ സമിതി തന്നെ അന്വോഷിക്കണം. ഇന്ത്യയിലെ സാധാരണക്കാരായ ഓരോ ക്രിക്കെറ്റ് ആരാധകരും മുദ്ഗൽ സമിതി തന്നെ ഈ കേസ് അന്വോഷിക്കണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. പരമോന്നത കോടതി നീതിപൂര്വ്വകമായ തീരുമാനം കൈക്കൊള്ളും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.............
2014 ഏപ്രിൽ 28, തിങ്കളാഴ്‌ച
സമരക്കാരുടെ സിനിമകളെ പരാജയപ്പെടുത്തുക........
ആയിരക്കണക്കിന് പാവപ്പെട്ട തൊഴിലാളികളെ മറന്നു കൊണ്ട് നാലോ അഞ്ചോ സമ്പന്നന്മാർ ചേർന്ന് വീണ്ടും മലയാള സിനിമയിൽ വിലക്കും സമരവുമായി മുന്നോട്ടു വന്നിരിക്കുന്നു. ഇത്തരം വിലക്കും സമരവുമായി മലയാള സിനിമയെ തകര്ക്കാൻ നോക്കുന്ന ഇത്തരക്കാരുടെ സിനിമകൾ അത് എതു സൂപ്പർ താരത്തിന്റെ ചിത്രം ആയാലും ഏതു സൂപ്പർ സംവിധായകനെ ചിത്രം ആയാലും ഏതു സൂപ്പർ നിര്മ്മാതാവിന്റെ ചിത്രം ആയാലും ഏതു സൂപ്പർ വിതരനക്കാരന്റെ ചിത്രം ആയാലും ഏതു സൂപ്പർ തീറ്റെരുകരെന്റെ ചിത്രം ആയാലും പ്രേക്ഷകര ബഹിഷ്കരിക്കുകയും പരാജയപ്പെടുത്താൻ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുകയും ചെയ്യണം. കാരണം ഇത്തരം ദുഷിച്ച പ്രവണതകൾ ഇനി മലയാള സിനിമയിൽ ഉണ്ടാകാൻ പാടില്ല. ഇപ്പൊ സമരവും വിലക്കും ആയി വരുന്നവര സിനിമെയിൽ വരുന്നതിനു മുന്പും അവർ സിനിമ നിരത്തിയാലും മലയാള സിനിമ ഉണ്ടാകും . അത് കൊണ്ട് തങ്ങളാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത് എന്നാ മിഥ്യാധാരണയിൽ നിന്നും ഇവര പിന്മാറണം . ഇത്തരം സ്വാർത്ഥ താല്പര്യക്കാരെ പാഠം പഠിപ്പിക്കാൻ പ്രേക്ഷകരും സംഘടിക്കണം. പ്രേക്ഷകാൻ തങ്ങളുട്ച്നെമ കാണണ്ട, സിനിമയെ കുറിചു അഭിപ്രായം പറയണ്ട എന്ന് പറയാൻ നട്ടെല്ലുള്ള ഏതു സ്വാർത്ഥ സിനിമാക്കാരൻ ഉണ്ട്. ഇനി അങ്ങനെ പറഞ്ഞു നോക്കട്ടെ അപ്പോൾ അറിയാം പ്രേക്ഷകന്റെ ശക്തി........... എത്രയും വേഗം ഈ വിലക്കും സമരവുമെലാം ഒഴിവാക്കണം എന്നാണ് ഞങ്ങൾ പ്രേക്ഷകരുടെ അഭ്യര്ത്ഥന.........
വിലക്കും വേണ്ട , സമരവും വേണ്ട.......?
മലയാള സിനിമാ ലോകത്ത് വീണ്ടും വിലക്കിന്റെയും സമരങ്ങളുടെയും വാർത്തകൾ വരുന്നു. ഞാൻ എന്നാ ഭാവം ഒന്ന് മാത്രമാണ് ഈ വിലക്കുകളുടെയും സമരങ്ങളുടെയും പിന്നിൽ എന്നതാണ് സത്യം. സമീപകാലത്ത് മലയാള സിനിമയിൽ ഉണ്ടായ വിലക്കുകൌം സമരങ്ങളും എടുത്തു പരിശോധിച്ചാൽ അവൈക്കെല്ലാം പിന്നിൽ ഒരേ പേരുകൾ തന്നെയാണ് എന്നതാണ് വാസ്തവം, അത് ഒന്നുകിൽ വിലക്കിന്റെ പക്ഷത് ആകാം അല്ലെങ്കിൽ സമരങ്ങളുടെ പക്ഷത് ആകാം എന്ന് മാത്രം. ആയിരക്കനനക്കിനു ജീവനക്കാർ തൊഴില എടുക്കുന്ന സിനിമ മേഘലയിൽ നിങ്ങൾ വിരലിൽ എണ്ണാവുന്ന ആളുകള് ചേർന്ന് പലപ്പോഴായി നടത്തുന്ന ഇത്തരം വിലക്കുകല്ക്കും സമരങ്ങള്ക്ക് നാളെ നിങ്ങൾ എണ്ണി എണ്ണി കണക്കു പറയേണ്ടി വരും കാരണം ആയിരക്കണക്കിന് വരുന്ന പട്ടിണി പാവങ്ങളായ തൊഴിലാളികളുടെയും അവരെ ആശ്രയിച്ചു കഴിയുന്ന ആളുകളുടെയും ശാപം നിങ്ങളെ പിന്തുടർന്ന് കൊണ്ടേയിരിക്കും. മുൻപ് മലയാളത്തിന്റെ മഹാ നടന തിലകനെ വിലക്കിയതും തിയേറ്റർ സമരവും ചിത്രീകരണ സമരവും ഒക്കെ ഇതേ ആളുകള് ചേർന്ന് സ്ന്ഘടിപ്പിച്ചിട്ടുണ്ട്. അതിൽ എല്ലാവരും പങ്കാളികൾ ആണ്. അന്ന് ജോലി ഇല്ലാതെ വിഷമിചവരുദെ , വിലക്കിൽ ദുഖിച്ചവരുടെ ശാപം ഇപ്പോഴും നിങ്ങളെ വിട്ടോഴിഞ്ഞിട്ടുണ്ടോ...? മഹാ രോഗത്തിന്റെ രൂപത്തിൽ, സ്വര്ണ കടത്തു കേസിന്റെ രൂപത്തിൽ , നികുതി വെട്ടിപ്പ് കേസിന്റെ രൂപത്തിൽ കൂടാതെ കുടുംബപരംയോ , വ്യക്തിപരമായോ ഉള്പ്പെടയുള്ള നിരവധി പ്രയാസങ്ങളുടെ രൂപത്തിൽ ആ ശാപം നിങ്ങളെ പിന്തുടര്ന്നില്ലേ....? എന്നിട്ടും മതിയായില്ലേ...? ദൈവം ഇത്തരം അവസ്ഥകൾ നമുക്ക് തരുന്നത് ചിന്തിക്കുവാൻ വേണ്ടിയാണു അതിലൂടെ നമ്മുടെ തെറ്റുകള തിരുത്തുവാൻ ആണ്. അല്ലാതെ അത്തരം അവസ്ഥകൾ മറന്നു കൊണ്ട് വീണ്ടും തെറ്റുകള ചെയ്യുവാനും അനീതിയെ പോത്സഹിപ്പിക്കുവാനും അല്ല. സ്വാർഥതയും അഹന്തയും മാറ്റി വച്ച് കൊണ്ട് മറ്റുള്ളവരെ അന്ഗീകരിക്കുവാനും അവരുടെ അഭിപ്രായങ്ങള കൂടി കേൾക്കുവനുമുള്ള സന്നദ്ധതയും സഹിഷ്ണുതയും ഉണ്ടെങ്കിൽ എല്ലാ പ്രശ്നവും തീരവുന്നത്തെ ഉള്ളു. അതിനായി എല്ലാവരും നന്മ നിറഞ്ഞ മനസോടെ ഒത്തൊരുമയോടെ മുന്നോട്ടു പോകട്ടെ , ഇനി ഒരു വിലക്കും സമരവും ഉണ്കാതിരിക്കട്ടെ .........
2014 ഏപ്രിൽ 24, വ്യാഴാഴ്‌ച
7th ഡേ ...വശ്യം , മനോഹരം അതിലേറെ നിഗൂഡം ...... മോണോലിസയെപോലെ ......
ശ്യംധർ സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ 7th ഡേ ലിയോനര്ടോ ഡാവിഞ്ചി യുടെ പ്രശസ്ത രചനയായ മോണോ ലിസ യെപോലെ വശ്യവും മനോഹരവും അതിലേറെ നിഗൂഡ വുമാണ് .കാരണം ഒറ്റ കാഴ്ച്ചയിൽ മാത്രം ഒതുക്കാവുന്നതല്ല ഈ രണ്ടു സൃഷ്ട്ടികളും . അവര്തിച്ചുള്ള കാണൽ കൂടുതൽ ആസ്വധ്യ്കരമാകും.
ഡേവിഡ് എബ്രഹാം ഐപിഎസ്. പൃഥ്വിരാജിന്റെ തൊപ്പിയില്‍ ചേര്‍ക്കാന്‍ വിജയം നേടിയ മറ്റൊരു പൊന്‍തൂവല്‍കൂടി. ശ്യാംധര്‍ എന്ന നവാഗതന്‍ കൈവിറയില്ലാതെ ചെയ്ത സെവന്‍ത് ഡേ എന്ന ചിത്രം കണ്ടവര്‍ പൃഥ്വിരാജിനും സംവിധായകനും സല്യൂട്ട് നല്‍കിയേ തിയറ്റര്‍ വിട്ടിറങ്ങുകയുള്ളൂ.
ത്രസിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ, കൃത്യതയുള്ള സംവിധാനത്തിലൂടെ, മികച്ച സാങ്കേതികത്തികവിലൂടെ, പ്രിഥ്വിരാജിന്റെ അഭിനയമികവിലൂടെ പ്രേക്ഷരിലെക്കേത്തിയ സെവന്‍ത് ഡേ എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും തൃപ്തിപെടുത്തുമെന്നുറപ്പ്.
2014 ഏപ്രിൽ 20, ഞായറാഴ്‌ച
സ്നേഹപൂര്വ്വം ജയറാമിന്.........
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡ് ജുരിക്കെതിരെയുള്ള വിമർശനമോ, പരാതിയോ , അമർഷവുമൊ അല്ല ഈ കുറിപ്പിന് ആധാരം, തികച്ചും സ്വതന്ത്രമായ ഒരു വിലയിരുത്തൽ മാത്രം. ഇത്തവണ അവാർഡ് പട്ടികയിൽ ജയറാം ഇടം നേടും എന്ന് തന്നെ കരുതിയതാണ്. എന്നാൽ മികച്ച നടൻ എന്ന പേരില് അല്ലെങ്കിൽ പോലും ഒരു പരാമര്ശത്തിന്റെ പേരില് പോലും ജയറാമിന്റെ പേര് അവാർഡ് പട്ടികയിൽ ഇടം കൊണ്ടില്ല. നീണ്ട 25 വര്ഷമായി മലയാള സിനിമകളിലൂടെ തങ്ങളുടെ കൂട്ടത്തിൽ ഒരാളായി ജയറാമിന് മലയാളികൾ ഇടം കൊടുത്തിരിക്കുന്നു. ഒരിക്കലും കാല ദൈര്ഖ്യം അല്ല പുരസ്കാര നിർണയത്തിന്റെ മാനദണ്ഡം .പക്ഷെ ഇത്തവണ മികച്ച രണ്ടു കഥാപാത്രങ്ങളിലൂടെ തികച്ചും അര്ഹനയിരുന്നു ജയറാം. എപ്പോഴും ഒരു കലാകാരന്റെ ജീവിതത്തിൽ വീണു കിട്ടുന്ന രണ്ടു കഥാപാത്രങ്ങൾ ആയിരുന്നില്ല നടനിലെതും, സ്വപാനതിലെതും .പലപ്പോഴും പുരസ്കാരങ്ങൾ അദ്ദേഹത്തിന് മുഖം തിരിഞ്ഞു നിന്നിട്ടുണ്ട് , അപ്പോഴൊക്കെ തന്റെ നിരാശയും സങ്കടവും ഉള്ളിലൊതുക്കി അത് അന്ഗീകരിക്കുകയാണ് ജയറാം ചെയ്തിട്ടുള്ളത്. ഇത്തവണയും അദ്ദേഹം അങ്ങനെ തന്നെയാണ് പ്രതികരിച്ചത്. എന്കിലുംമുന്പെങ്ങും ഇല്ലാത്ത വിധം അദ്ദേഹം വേദനിച്ചിട്ടുണ്ടാകണം. കാരണം അത്രമേൽ സമര്പനത്തോടെ ആണ് അദ്ദേഹം ഈ രണ്ടു കഥാപാത്രങ്ങളും ചെയ്തത്. ഇത്തവണ അവാർഡ് പട്ടികയിൽ ഒട്ടേറെ പരാമർശങ്ങൾ ഉണ്ടായി എങ്കിലും ജയറാം എന്ന നടന്റെ ഉജ്ജ്വല പ്രകടനത്തിന് ഒരു പരാമര്ശം പോലും ഉണ്ടായില്ല എന്നത് നിരാശയായി. എന്ന് വച്ച് ഭാരതീരജയുടെ മേൽനോട്ടത്തിൽ ഉള്ള ജൂറി യുടെ പ്രവര്ത്തനം അഭിനന്ദനീയം ആണ്.ഒരു വര്ഷം പത്തോ ഇരുപതോ മാധ്യമ അവാർഡുകൾ പ്രഖ്യാപിക്കുന്ന ഇന്നത്തെ കാലത്ത്, അത്തരം മാധ്യമ സമൂഹം കാണാതെ പോയതും എന്നാൽ തികച്ചും അര്ഹരയവരും ആയ ഒട്ടേറെ കലാകാരന്മാർക്ക് അര്ഹമായ അംഗീകാരം നല്കാൻ ഇത്തവണത്തെ ജൂറിക്ക് കഴിഞ്ഞു. മികച്ച നടിയുടെ കാര്യം എടുത്തൽ തന്നെ ആൻ അഗസ്റ്റിന്റെ ഉജ്ജ്വല പ്രകടനം ഒരു മാധ്യമ അവാര്ടുകളിലും ഉള്പ്പെട്ടടായി കണ്ടില്ല , എന്നാൽ അര്ഹിക്കുന്ന അംഗീകാരം ആ കുട്ടിക്ക് ഉള്പ്പെടെ ഉള്ളവര്ക്ക് നല്കാൻ ജുര്യ്ക്ക് കഴിഞ്ഞു. ഒരു പക്ഷെ മികച്ച നടൻ എന്ന നിലയിലോ , ഒരു പരാമര്ശത്തിന്റെ പേരിലോ എങ്കിലും ജയറാമിന്റെ പേര് കൂടി ഈ പട്ടികയിൽ വന്നിരുന്നു എങ്കിൽ തികച്ചും പൂർണ്ണത എത്തിയ ഒരു അവാർഡ് പ്രഖ്യാപനം ആയ്യി ഇത് മാറിയേനെ. പിന്നെ ഒരിക്കലും ഒന്നും പൂര്ന്നമാകില്ലലോ, ഏതു കലാസ്രിഷ്ട്ടികൾ എടുത്താലും എന്തെങ്കിലും അപൂര്ന്നതകൾ അറിഞ്ഞോ അറിയാതെയോ അതിൽ അവശേഷിക്കും ഒരു പക്ഷെ അതായിരിക്കാം ഇവിടെയും സംഭവിച്ചത്.പക്ഷെ നിർഭാഗ്യവശാൽ അത് ജയറാം എന്ന തികച്ചും അര്ഹനായ ഒരു കലാകാരന്റെ പേരില് ആയി എന്ന് മാത്രം. തീര്ച്ചയായും ജയറാം നിങ്ങളുടെ അഭിനയ മികവിനെ മലയാളികൾ ഒന്നടങ്കം ആദരിക്കുന്നു , ബഹുമാനിക്കുന്നു. എങ്കിലും താങ്കള്ക്ക് മുന്നേ വന്നവരും , താങ്കളുടെ സമകാലികരും, താങ്കള്ക്ക് പിറകെ വന്നവരും ഒക്കെ അര്ഹിച്ചതും അനർഹവുമയ പല പുരസ്കാരങ്ങളും നേടിയപ്പോൾ അര്ഹമായ പുരസ്കാരങ്ങൾ പോലും താങ്കളെ തേടി എത്തിയില്ല എന്ന കാര്യത്തില ഓരോ മലയാളിയും വേദനിക്കുന്നു...........
വാൽകഷ്ണം- ശ്രീ ഭാരതീ രാജാ പറഞ്ഞ ഒരു വാചകത്തോട് വിയോജിപ്പ് ഉണ്ട് .ദേശിയ അവാർഡ് പ്രഖ്യാപനം സുപ്രീം കോടതി വിധി ആയും, സംസ്ഥാന അവാർഡ് പ്രഖ്യാപനം ഹൈകോടതി വിധി ആയും കാണണം എന്നാണ് അദ്ദേഹം പറഞ്ഞത്. നീതി ലഭിക്കേണ്ടത് എപ്പോഴും താഴെ തട്ടിൽ നിന്ന് തന്നെ ആകണം അതിനു മുകള തട്ട് വരെ കാതിര്ക്കേണ്ട കാര്യം ഉണ്ടോ . ഹൈ കോടതി വിധികളിൽ തന്നെ പൂര്ണ്ണമായ നീതി കിട്ടണം. സുപ്രീം കോടതി ഉണ്ട് എന്ന് കരുതി ഹൈ കോടതി വിധി പ്രസ്താവിക്കുമ്പോൾ അലംഭാവം കാണിക്കാമോ ? അല്ലെങ്കിൽ പിന്നെ സുപ്രീം കോടതികൾ മാത്രം മതിയല്ലോ. അതുമല്ല സുപ്രീം കോടതി അന്തിമ തീര്പ്പു കല്പിച്ച ഒരു കേസിൽ ഹൈ കോടതി തിരുത്തൽ നടപടി കൈക്കൊള്ളുന്നത് അഭിലഷണീയം ആണോ.......
വാൽകഷ്ണം- ശ്രീ ഭാരതീ രാജാ പറഞ്ഞ ഒരു വാചകത്തോട് വിയോജിപ്പ് ഉണ്ട് .ദേശിയ അവാർഡ് പ്രഖ്യാപനം സുപ്രീം കോടതി വിധി ആയും, സംസ്ഥാന അവാർഡ് പ്രഖ്യാപനം ഹൈകോടതി വിധി ആയും കാണണം എന്നാണ് അദ്ദേഹം പറഞ്ഞത്. നീതി ലഭിക്കേണ്ടത് എപ്പോഴും താഴെ തട്ടിൽ നിന്ന് തന്നെ ആകണം അതിനു മുകള തട്ട് വരെ കാതിര്ക്കേണ്ട കാര്യം ഉണ്ടോ . ഹൈ കോടതി വിധികളിൽ തന്നെ പൂര്ണ്ണമായ നീതി കിട്ടണം. സുപ്രീം കോടതി ഉണ്ട് എന്ന് കരുതി ഹൈ കോടതി വിധി പ്രസ്താവിക്കുമ്പോൾ അലംഭാവം കാണിക്കാമോ ? അല്ലെങ്കിൽ പിന്നെ സുപ്രീം കോടതികൾ മാത്രം മതിയല്ലോ. അതുമല്ല സുപ്രീം കോടതി അന്തിമ തീര്പ്പു കല്പിച്ച ഒരു കേസിൽ ഹൈ കോടതി തിരുത്തൽ നടപടി കൈക്കൊള്ളുന്നത് അഭിലഷണീയം ആണോ.......
എന്തിനു രവിശാസ്ത്രി ..................?
സുപ്രീം കോടതി വിധിയെ തുടർന്ന് ഐ പി എല് ഒത്തുകളി അന്വോഷിക്കാൻ ബി സി സി ഐ രൂപീകരിച്ച മൂന്നംഗ സമിതിയിൽ രവിശാസ്ത്രിയും . തികച്ചും പരിഹാസ്യമായ കാര്യമാണ് ഇത്. പണം പറ്റി ശ്രീനിവസ്സനെയും ധോണിയെയും സദാ സമയവും സ്തുതിച്ചു കൊണ്ടിരിക്കുന്ന രവി ശാസ്ത്രിയിൽ നിന്ന് എന്ത് നീതിയാണ് ലഭിക്കുക. രവിശാസ്ത്രി ഒരു ചാരനെ പോലെ പ്രവര്ത്തിച്ചു ഈ സമിതിയുടെ പ്രവർത്തനങ്ങൾ ശ്രീനിവസ്സനും അയാളുടെ കൂട്ടളികൾക്കും ചോര്തിക്കൊടുക്കും , അവര്ക്ക് അനുകൂലമായി പറയാൻ മറ്റുള്ളവരെ നിര്ബന്ധിക്കും .ഇതൊക്കെ മാത്രമായിരിക്കും നടക്കാൻ പോകുന്നത്. എന്നാലും ബഹുമാനപ്പെട്ട പരമോന്നത നീതി പീOത്തിൽ ഇന്നാട്ടിലെ ജനങ്ങള് പ്രതീക്ഷ അര്പ്പിക്കുന്നു........
2014 ഏപ്രിൽ 17, വ്യാഴാഴ്‌ച
വര്‍ത്തമാനത്തിന്റെ ഭാവി ............
കാറ്റാടി മരക്കൊമ്പിലെ ബിഗ് ഷൊപ്പെരില്
പിഞ്ചു ജീവന്റെ തുടിപ്പ്
അനാഥത്വത്തിന്റെ വിങ്ങല്‍
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം
കാമന്ധതയുദെ ചോരപ്പാടുകള്‍
എട്ടു ദിക്കും പൊട്ടും നിലവിളികള്‍
എവിടെയും പ്രാണന്‍റെ പിടച്ചില്‍
റെയില്‍ പാളത്തില്‍ സൌമ്യമാര്‍
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍
കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍
ചെന്നായ കൂട്ടം പല്ലിളിക്കുന്നു
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ
അച്ഛന്‍ അമ്മ സോദര നും
ആയിരമല്ല, അഞ്ഞൂറല്ല മകള്‍ക്ക് മതിപ്പുവില
നൂറു മതിയെന്ന് പെറ്റ വയര്‍
കാമുകനും ചേര്‍ന്ന് പതിക്കായി
ചിതയോരുക്കുന്ന പാതിവ്രതകള്‍
മദ്യം , മയക്കുമരുന്ന് , പെണ്ണ്
കൊഴുക്കുന്ന വാണിഭങ്ങള്‍
ബിവരേജസ്സിലെ നീണ്ട ക്യൂ
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍
നാം അറിയാതെ ചോദിച്ചു പോകും
എവിടെനിന്ന് എവിടെക്കീ യാത്ര.........
പിഞ്ചു ജീവന്റെ തുടിപ്പ്
അനാഥത്വത്തിന്റെ വിങ്ങല്‍
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം
കാമന്ധതയുദെ ചോരപ്പാടുകള്‍
എട്ടു ദിക്കും പൊട്ടും നിലവിളികള്‍
എവിടെയും പ്രാണന്‍റെ പിടച്ചില്‍
റെയില്‍ പാളത്തില്‍ സൌമ്യമാര്‍
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍
കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍
ചെന്നായ കൂട്ടം പല്ലിളിക്കുന്നു
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ
അച്ഛന്‍ അമ്മ സോദര നും
ആയിരമല്ല, അഞ്ഞൂറല്ല മകള്‍ക്ക് മതിപ്പുവില
നൂറു മതിയെന്ന് പെറ്റ വയര്‍
കാമുകനും ചേര്‍ന്ന് പതിക്കായി
ചിതയോരുക്കുന്ന പാതിവ്രതകള്‍
മദ്യം , മയക്കുമരുന്ന് , പെണ്ണ്
കൊഴുക്കുന്ന വാണിഭങ്ങള്‍
ബിവരേജസ്സിലെ നീണ്ട ക്യൂ
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍
നാം അറിയാതെ ചോദിച്ചു പോകും
എവിടെനിന്ന് എവിടെക്കീ യാത്ര.........
2014 ഏപ്രിൽ 10, വ്യാഴാഴ്‌ച
ജനാധിപത്യത്തിന്റെ വിജയം.........
ആത്മാഭിമാനത്തോടെ കേരള ജനത വോട്ടു ചെയ്തു രാജ്യത്തിന് മാതൃകയായി. കഴിഞ്ഞ തിരെഞ്ഞെടുപ്പിനെക്കാൾ വോട്ടിംഗ് നിരക്ക് ഉയരത്തി കേരളം ഉത്തരവാദിത്വ ബോധം പ്രകടമാക്കി. ജനങ്ങൾ അരാഷ്ട്രീയരായി മാറിയിരിക്കുന്നു എന്ന് കുറ്റം പറഞ്ഞവര്ക്കും, സംശയിച്ചവര്ക്കും കൊടുത്ത ചുട്ട മറുപടിയാണ് ശക്തമായ ഈ വിധിയെഴുത്ത്. തങ്ങളുടെ പൌരാവകാശം ആത്മാഭിമാനത്തോടെ വിനിയോഗിച്ച ഓരോ മലയാളിക്കും അഭിനന്ദനങ്ങൾ...........................
2014 ഏപ്രിൽ 7, തിങ്കളാഴ്‌ച
യുവരാജിനെ കല്ലെറിയുമ്പോൾ.........
ലോകകപ്പ് ഫൈനലിലെ തോൽവിക്ക് കാരണം യുവര്ജ് ആയതു കൊണ്ട് അദ്ധേഹത്തിന്റെ വീടിനു നേരെ കല്ലെറിഞ്ഞു എന്നാ വാർത്തകൾ വരുന്നു. യഥാർത്ഥത്തിൽ യുവരാജ് ആണോ ഇന്ത്യയുടെ തോല്വിക്ക് കാരണം . സാധാരണ കാഴ്ചപ്പാടിൽ ഒരു പക്ഷെ അത്തരത്തിൽ വിലയിരുത്ത പെട്ടേക്കാം. പക്ഷെ ധാർമികതയുടെ കണ്ണിലൂടെ കാണുമ്പോൾ അത് മനുഷ്യ നിര്മ്മിതമായ നീതിക്കും , വിധികൽപ്പനകൾക്കും മുകളിലുള്ള തീർപ്പുകൽപ്പിക്കൽ തന്നെ ആണ്. കാരണം ഒരേ തെറ്റിന് രണ്ടു നീതി അത് മനുഷ്യ നിര്മ്മിതം മാത്രമാണ് . ശ്രീശാന്ത് ഉള്പ്പെടയുള്ള താരങ്ങൾ ക്രൂശിക്കപ്പെടുമ്പോൾ അതെ ആരോപണം ഉള്ള ധോണിയെ പോലെ ഉള്ളവര സ്വതന്ത്രമായി വിഹരിക്കുന്നു. ഒന്നുകിൽ ഒരേ ശിക്ഷ അല്ലെങ്കിൽ ഒരേ ഇളവു ഈ രണ്ടു കൂട്ടരും അര്ഹിക്കുന്നു. അല്ലാത്ത പക്ഷം അത് നീതിയോടുള്ള വെല്ലുവിളി തന്നെ ആണ്. നീതിയും ധര്മ്മവും പാലിക്കപ്പെടാതെ വരുമ്പോൾ എന്തൊക്കെ വെട്ടിപ്പിടിച്ചാലും അന്തിമ വിധി പരാജയം തന്നെ ആയിരിക്കും. അത്തരത്തിൽ ഉള്ള ഒരു വിധി തീര്പ്പു ആയിരുന്നു ഇന്ത്യയുടെ ഫൈനലിലെ പരാജയം . അവിടെ യുവരാജിനെ പഴിചാരുന്നു എന്ന് മാത്രമേ ഉള്ളു.
ധര്‍മസ്സര്‍വ്വത്ര വിജയീ
ഇതൊരു പ്രപഞ്ച പ്രവര്‍ത്തന നിയമമാണ്. അലംഘനീയമായ നിയമം. ധര്‍മബുദ്ധിയോടെ ആര് സത്യത്തെ സമീപിക്കുന്നുവോ അവന്‍ ഭqതികമായും ആദ്ധ്യാത്മികമായും വിജയിക്കും. അധര്‍മത്തിലൂടെ ആര് അസത്യത്തെ സമീപിക്കുന്നുവോ അവന്‍ എല്ലാം നഷ്ടപ്പെട്ട് പരാജയമടയും. മനുഷ്യചരിത്രം പുരാതനകാലം മുതന്‍ ഇന്നുവരെ തെളിയിച്ചിട്ടുള്ള നിയമമാണിത്. മഹാഭാരതത്തില്‍ വ്യാസപ്രഖ്യാപിതങ്ങളായ രണ്ടു മുദ്രാവാക്യങ്ങളുണ്ട്. "ധര്‍മോ രക്ഷതി രക്ഷിതഃ - ധര്‍മം രക്ഷിക്കപ്പെട്ടാല്‍ അത് തിരിച്ചും രക്ഷിക്കും; ‘യതോധര്‍മസ്തതോജയഃ - എവിടെ ധര്‍മമുണ്ടോ അവിടെ ജയമുണ്ടാകും". ജീവിതത്തിന്റെ അന്തിമവിജയം സത്യാനുഭവം കൊണ്ടുള്ള ധന്യതയാണെന്നോര്‍ക്കണം. അത് ധര്‍മം കൊണ്ടുമാത്രമേ സാദ്ധ്യമാവൂ.
ധര്‍മസ്സര്‍വ്വത്ര വിജയീ
ഇതൊരു പ്രപഞ്ച പ്രവര്‍ത്തന നിയമമാണ്. അലംഘനീയമായ നിയമം. ധര്‍മബുദ്ധിയോടെ ആര് സത്യത്തെ സമീപിക്കുന്നുവോ അവന്‍ ഭqതികമായും ആദ്ധ്യാത്മികമായും വിജയിക്കും. അധര്‍മത്തിലൂടെ ആര് അസത്യത്തെ സമീപിക്കുന്നുവോ അവന്‍ എല്ലാം നഷ്ടപ്പെട്ട് പരാജയമടയും. മനുഷ്യചരിത്രം പുരാതനകാലം മുതന്‍ ഇന്നുവരെ തെളിയിച്ചിട്ടുള്ള നിയമമാണിത്. മഹാഭാരതത്തില്‍ വ്യാസപ്രഖ്യാപിതങ്ങളായ രണ്ടു മുദ്രാവാക്യങ്ങളുണ്ട്. "ധര്‍മോ രക്ഷതി രക്ഷിതഃ - ധര്‍മം രക്ഷിക്കപ്പെട്ടാല്‍ അത് തിരിച്ചും രക്ഷിക്കും; ‘യതോധര്‍മസ്തതോജയഃ - എവിടെ ധര്‍മമുണ്ടോ അവിടെ ജയമുണ്ടാകും". ജീവിതത്തിന്റെ അന്തിമവിജയം സത്യാനുഭവം കൊണ്ടുള്ള ധന്യതയാണെന്നോര്‍ക്കണം. അത് ധര്‍മം കൊണ്ടുമാത്രമേ സാദ്ധ്യമാവൂ.
2014 ഏപ്രിൽ 6, ഞായറാഴ്‌ച
ജനാധിപത്യത്തിന്റെ കരുത്ത്.................
ഇന്നലെ വൈകിട്ട് തമ്പാനൂര് റെയിൽവേ സ്റ്റഷനിൽ ട്രെയിൻ കാത്തിരിക്കുമ്പോൾ കണ്ട കാഴ്ച വല്ലാതെ അത്ഭുതപ്പെടുതുന്നത് ആയിരുന്നു. നൂറു കണക്കിന് വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ആയ യുവാക്കൾ തങ്ങളുടെ നാട്ടിലേക്കു പോകാൻ ഒഴുകി എത്തിക്കൊണ്ടിരിക്കുന്നു. അവരെ കണ്ടപ്പോൾ തന്നെ മനസ്സിലായി അവർ വോട്ടു ചെയ്യാൻ തങ്ങളുടെ നാട്ടിലേക്കുള്ള യാത്രയിലാണ്. വളരെ കൌതുകത്തോടെ അവരോടു ചോദിച്ചപ്പോൾ തങ്ങളുടെ പൌരാവകാശം വിനിയോഗിക്കാൻ പോവുകയാണെന്ന് ആത്മാഭിമാനത്തോടെ അവർ പറഞ്ഞു. ഈ യാത്ര കൊണ്ട് സാമ്പത്തികമായി ഒരു മെച്ചവും ഇല്ല എങ്കിലും പൗരൻ എന്നാ നിലയില തങ്ങളുടെ കടമ നിര്വ്വഹിക്കാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും യാത്രയാകുന്ന ആ യുവാക്കളോട് ബഹുമാനം തോന്നി. വോട്ടു ചെയ്യുക എന്നാ പൗര ധര്മ്മം പോലും നിര്വ്വഹിക്കാതെ ,എന്നാൽ എന്തിനും ഏതിനും അഭിപ്രായങ്ങള വിളിച്ചു പറയുകയും ചെയ്യുന്ന സ്വയം പ്രഖ്യാപിത വരേണ്യ വര്ഗ്ഗതിനെ ക്കാളും എത്രയോ മുകളിലാണ് ഈ സാധാരണ തൊഴിലാളികളായ യുവാക്കളുടെ സ്ഥാനം. ഈ സാധരണക്കാരന്റെ ശബ്ദമാണ് മുഴങ്ങി കേള്ക്കേണ്ടത് , ഈ സാധാരണക്കാരന്റെ പ്രശ്നങ്ങളാണ് പരിഹരിക്കപ്പെട്ണ്ടത് കാരണം ഇവരാണ് ജനാധിപത്യത്തിന്റെ കരുത്ത് . ഇത്തരം പൗര ബോധം ഉള്ള സമൂഹം ഉള്ളിടത്തോളം ഇന്ത്യൻ ജനാധിപത്യം കൂടുതൽ കരുത്തോടെ മുന്നോട്ടു പോവുക തന്നെ ചെയ്യും........ തീര്ച്ചയായും വോട്ടു ചെയ്യുക എന്നത് ഓരോ പൌരന്റെയും കടമയാണ് അവകാശമാണ് ധര്മ്മമാണ്..... മടിക്കാതെ നമുക്ക് പോകാം വോട്ടു ചെയ്യാം........
2014 ഏപ്രിൽ 2, ബുധനാഴ്‌ച
കുല മഹിമയുടെ ചോര പൂക്കള്‍.............
പ്രണയ വിവാഹം കഴിച്ച മകളെ കുല മഹിമയും, കുടുംബ മഹിമയും നിലനിര്‍ത്താന്‍ അച്ഛനും, സഹോദരന്മാരും തന്നെ കൊല്ലുന്ന സംഭവങ്ങള്‍ ഉത്തര ഇന്ത്യയില്‍ സാധാരണം ആയി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പ്രണയത്തിന്റെ കണ്ണീര്‍ നദികള്‍ ഉത്തര ഇന്ത്യ യാകെ ഒഴുകി പടരുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ കണ്ണീര്‍ വറ്റാത്ത മിഴികളും,, നീറുന്ന ഹൃദയവുമായി കഴിയുന്ന നിസ്സഹായരായ ഒട്ടേറെ അമ്മമാര്‍.......... ആ അമ്മമാര്‍ക്ക് വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു................
വളരെ മുൻപ് ഞാൻ ബ്ലോഗില എഴുതിയ കവിതയാണ് ഇത്. എന്നാൽ തമിഴ് നാട്ടില ഗര്ഭിണിയായ തന്റെ മകളെ അഭിമാനം കാക്കുന്നതിനു വേണ്ടി അമ്മയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി എന്നാ വാർത്ത ഭീകരം തന്നെയാണ്........
അരുതേ എന്‍ മകളെ കൊല്ലരുതേ...........
കുല മഹിമയ്ക്കായി ചുട്ട്‌രിക്കാനോ
പത്തു മാസം വയറ്റില്‍ ചുമന്നതും
പെറ്റുനോവിനായി കാത്തിരുന്നതും
കൈകാല്‍ വളരുവാന്‍ ഉറക്കമിളച്ചതും
കണ്മണി നിന്നില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നൈതതും
ഓമനിചൂട്ടിവളര്‍ത്തിയ പൊന്മകള്‍
ആരെയോ കൈ പിടിച്ചുഎങ്ങോ മറഞ്ഞപ്പോള്‍
വേദന കൊണ്ടെന്‍ മാതൃ ഹൃദയം പിടഞ്ഞു പോയി
ചിറകു മുളച്ച കിളിക്കുഞ്ഞു പോലെ നീ
കൂട് വിട്ടെങ്ങുപറന്നു പോയ് അകലയായി
എവിടെ നീ എന്നാകിലും നന്മയുണ്ടാകണേ
അന്തരാത്മാവില്‍ നിന്നുയരുന്നു ഗധ്ഗതം
ചെയ്തൊരു അപരാധത്തിന് പകരമായി
കുല മഹിമ കാക്കുവാന്‍ , താതനും, സോദരും
നിന്‍ ജീവനായി കത്തി മിനുക്കുമ്പോള്‍
ആരുടെ പക്ഷത്ത് നില്ല്ക്കുമീ അമ്മ
മകളെ നിന്‍ ചോരയില്‍ എഴുതുന്ന
കുലമാഹിമയില്‍ ശിഷ്ട്ട ജീവിതം
ഉരുകി തീര്‍ക്കുവാനോഈ അമ്മതന്‍ തലവിധി .................
വളരെ മുൻപ് ഞാൻ ബ്ലോഗില എഴുതിയ കവിതയാണ് ഇത്. എന്നാൽ തമിഴ് നാട്ടില ഗര്ഭിണിയായ തന്റെ മകളെ അഭിമാനം കാക്കുന്നതിനു വേണ്ടി അമ്മയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി എന്നാ വാർത്ത ഭീകരം തന്നെയാണ്........
അരുതേ എന്‍ മകളെ കൊല്ലരുതേ...........
കുല മഹിമയ്ക്കായി ചുട്ട്‌രിക്കാനോ
പത്തു മാസം വയറ്റില്‍ ചുമന്നതും
പെറ്റുനോവിനായി കാത്തിരുന്നതും
കൈകാല്‍ വളരുവാന്‍ ഉറക്കമിളച്ചതും
കണ്മണി നിന്നില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നൈതതും
ഓമനിചൂട്ടിവളര്‍ത്തിയ പൊന്മകള്‍
ആരെയോ കൈ പിടിച്ചുഎങ്ങോ മറഞ്ഞപ്പോള്‍
വേദന കൊണ്ടെന്‍ മാതൃ ഹൃദയം പിടഞ്ഞു പോയി
ചിറകു മുളച്ച കിളിക്കുഞ്ഞു പോലെ നീ
കൂട് വിട്ടെങ്ങുപറന്നു പോയ് അകലയായി
എവിടെ നീ എന്നാകിലും നന്മയുണ്ടാകണേ
അന്തരാത്മാവില്‍ നിന്നുയരുന്നു ഗധ്ഗതം
ചെയ്തൊരു അപരാധത്തിന് പകരമായി
കുല മഹിമ കാക്കുവാന്‍ , താതനും, സോദരും
നിന്‍ ജീവനായി കത്തി മിനുക്കുമ്പോള്‍
ആരുടെ പക്ഷത്ത് നില്ല്ക്കുമീ അമ്മ
മകളെ നിന്‍ ചോരയില്‍ എഴുതുന്ന
കുലമാഹിമയില്‍ ശിഷ്ട്ട ജീവിതം
ഉരുകി തീര്‍ക്കുവാനോഈ അമ്മതന്‍ തലവിധി .................
2014 മാർച്ച് 25, ചൊവ്വാഴ്ച
ധോണി - ശ്രീനിവസ്സൻ അവിശുദ്ധ കൂട്ട് കെട്ട്.............
ഒത്തുകളി വിവാദത്തിൽ ശ്രീശാന്ത് ഉള്പ്പെടയുള്ള താരങ്ങളെ കുറ്റം ചാർത്തിയപ്പോൾ വൃത്തികെട്ടവന്മാർ എന്നാണ് ഈ താരങ്ങളെ കുറിച്ച് ശ്രീനിവസ്സൻ ആദ്യം പറഞ്ഞത്. ഇന്നിപ്പോൾ രാജ്യത്തിൻറെ പരമോന്നത കോടതി ശ്രീനിവസ്സന്റെ പ്രവര്തികളെ അറപ്പ് ഉളവാക്കുന്നത് എന്ന് വിശേഷിപ്പിക്കുമ്പോൾ അത് കാലത്തിന്റെ കാവ്യ നീതി എന്നെ പറയാനാകൂ. ഇന്ത്യ കണ്ട ഏറ്റവും അവിശുദ്ധ കൂട്ട് കെട്ട് തന്നെയാണ് ശ്രീനിവസ്സന്റെയും ധോനിയുടെയും. ഇത്രയേറെ വിമര്ശനങ്ങളും പരാജയങ്ങളും നേരിടേണ്ടി വന്നിട്ടും ഒരാൾ പ്രസിഡന്റ് ആയും മറ്റെയാൾ കപ്ടാൻ ആയും തുടരുന്നത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ പിന്നാമ്പുറങ്ങൾ തന്നെയാണ് വെളിവാക്കുന്നത് . ഇന്ത്യയിലെ എന്നല്ല ലോകത്തിലെ എല്ലാ ആളുകള്ക്കും അറിയാവുന്ന കാര്യം തന്നെയാണ് ഇത്. ലോക മാദ്ധ്യമങ്ങൾ മുഴുവൻ ചര്ച്ച ചെയ്യുകയും ചെയ്യുന്ന കാര്യമാണ്. അപ്പോഴും മാധ്യമങ്ങളെ പഴി പറയാനും കോടതിയിൽ മാനനഷ്ട്ട കേസ് കേസ് കൊടുക്കാനും നടക്കുന്ന ഇവര ഇന്ത്യൻ നിയമ വ്യവസ്ഥയുടെ പരമോന്നത തലത്തിൽ നിന്നുള്ള ഉത്തരവ് പാലിക്കുവാൻ വൈമുഖ്യം കാണിക്കുന്നത് എന്തിനു. ഇനി ഒരു നിമിഷം പോലും വൈകിക്കാതെ ശ്രീനിവസ്സനെ പ്രസിഡന്റ് സ്ഥാനത് നിന്നും നീക്കം ചെയ്യുകയാണ് വേണ്ടത് . അതുപോലെ ഇന്ത്യ കണ്ട ഏറ്റവും സ്വാർത്ഥനും അഴിമതിക്കരനുമയ ധോനിയെ ക്രിക്കെട്ടിൽ നിന്ന് വിലക്കുകയുമാണ് വേണ്ടത്. ശ്രീനിവസ്സനും ധൊനിയുമൊക്കെ എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും ഉണ്ടാക്കി വെച്ച അപമാനത്തിനു പരിഹാരം അതൊന്നു മാത്രമാണ്......
2014 മാർച്ച് 23, ഞായറാഴ്‌ച
തെരുവ് നായ്ക്കളുടെ നഗരം..........
തിരുവനന്തപുരം നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. പലവട്ടം ഇതിനെ കുറിച്ച് എഴുതുകയും ശ്രദ്ധയിൽ കൊണ്ട് വരുകയും ചെയ്തിട്ടുള്ളതാണ് . തമ്പാനൂർ ബസ് സ്റ്റാന്റ്, റെയിൽവേ സ്റേഷൻ എന്നിവിടങ്ങളിൽ എല്ലാം തെരുവ് നായ്ക്കളുടെ ശല്യമാണ്. ഇന്നലെയുണ്ടായ അനുഭവമാണ് വീണ്ടും ഇത്തരത്തിൽ എഴുതാൻ പ്രരണ ആയതു. സാധാരണ ട്രെയിനിൽ ആണ് യാത്രചെയ്യുന്നത്, ഇന്നലെ ഉദേശിച്ച ട്രെയിൻ കിട്ടാത്തത് കൊണ്ട് ബസിൽ പോകാം എന്ന് കരുതി കൊല്ലം ഫാസ്റ്റ് പിടിക്കുന്ന സ്ഥലത്തേക്ക് ചെന്ന് അപ്പോഴാണ് അറിയുന്നത്. പുതുതായി പണികഴിപ്പിച്ച ടെർമിനലിൽ ഒരു ഭാഗത്താണ് ഇപ്പോൾ കൊല്ലം ഭാഗത്തേക്ക് ഉള്ള ബസ് പിടിക്കുന്നത് എന്ന്. നേരെ അങ്ങോട്ടേക്ക് നടന്നു. ആ ഭാഗത്ത് ആളുകളുടെ എണ്ണത്തേക്കാൾ തെരുവ് നായ്ക്കൾ ആണ് കൂടുതൽ , നായ്ക്കളുടെ കടി ഏല്ക്കാതെ ആ ഭാഗത്ത് കൂടി പോകാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്. ഈ അടുത്ത് തെരുവ് നായ്ക്കളുടെ വന്ധ്യം കരണത്തെ കുറിച്ചും പട്ടി പിടുതത്തെ കുറിച്ചും ഒക്കെ വാർത്തകൾ കണ്ടു പക്ഷെ ഫലപ്രദമായ നടപടികൾ ഉണ്ടായതായി കാണുന്നില്ല. ഇനിയിപ്പോൾ വന്ധ്യം കരണം ചെയ്താ നായ്ക്കൾ ആണോ ആ ഭാഗത്ത് കാണുന്നത് എന്നറിയില്ല, ഇനിയിപ്പോൾ വന്ധ്യം കരണം ചെയ്താ നായ്ക്കൾ കടിക്കില്ല എന്ന് അധികാരികൾ കരുതുന്നുണ്ടോ എന്തോ. എന്തായാലും നായകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം വന്ധ്യംകരണം ചെയ്തിട്ടുണ്ടോ, കടിക്കാതിരിക്കണോ എന്നൊന്നും തീരുമാനിക്കാനുള്ള വകതിരിവ് അവയ്ക്ക് ഇല്ലലൊ. ..........
" എന്തായാലും തെരുവ് നായ്ക്കളുടെ കടി ഏല്ക്കാതെ ഞാൻ രക്ഷപ്പെട്ടു എന്ന് കരുതി എന്നെ കടിക്കുമ്പോൾ മാത്രമേ ഞാൻ പ്രതികരിക്കൂ എന്നൊരു മനോഭാവം എനിക്കില്ല"
" എന്തായാലും തെരുവ് നായ്ക്കളുടെ കടി ഏല്ക്കാതെ ഞാൻ രക്ഷപ്പെട്ടു എന്ന് കരുതി എന്നെ കടിക്കുമ്പോൾ മാത്രമേ ഞാൻ പ്രതികരിക്കൂ എന്നൊരു മനോഭാവം എനിക്കില്ല"
2014 മാർച്ച് 20, വ്യാഴാഴ്‌ച
വോട്ടും മലയാള താരങ്ങളും............
കഴിഞ്ഞ തിരെഞ്ഞെടുപ്പുകളിൽ നമ്മുടെ ചലച്ചിത്ര താരങ്ങൾ വോട്ടു ചെയ്യുന്നതിൽ എത്രമാത്രം താല്പര്യം കാണിച്ചു എന്ന് തിരഞ്ഞപ്പോൾ വളരെ നിരാശപ്പെടുത്തുന്ന രീതിയാണ് കണ്ടത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ താരങ്ങൾ തങ്ങളുടെ വോട്ടു അവകാശം വിനിയോഗിക്കാൻ വളരെ താല്പര്യം കാണിക്കുമ്പോൾ മലയാള താരങ്ങളിൽ വിരലിൽ എന്നാവുന്നവർ മാത്രമാണ് വോട്ടു ചെയ്യുന്നത് എന്നാണ് കണ്ടത്. മറ്റു സംസ്ഥാനങ്ങളിലെ ഒന്നാം നിര താരങ്ങൾ പോലും മണിക്കൂറുകൾ കാത്തു നിന്ന് തങ്ങളുടെ കടമ നിർവ്വഹിക്കുമ്പോൾ മലയാള താരങ്ങൾ തങ്ങളുടെ പൌരവകാശത്തെ കുറിച്ച് ബോധാവന്മാർ അല്ലാത്തത് പോലെ ആണ് പെരുമാറുന്നത്. ഒരുപക്ഷെ തങ്ങൾക്കു സാമ്പത്തികമായി ഭദ്രത ഉള്ളത് കൊണ്ടും സാധാരക്കാരെ ബാധിക്കുന്ന പ്രശ്നങ്ങള തങ്ങൾക്കു ബാധകം അല്ല എന്ന് കരുതുന്നത് കൊണ്ടോ ആയിരിക്കാം നമ്മുടെ താരങ്ങൾ ഇത്തരം ഒരു ചിന്താഗതി പുലര്ത്തുന്നത്. ഒരു പക്ഷെ തങ്ങളുടെ രാഷ്ട്രീയം വെളിപ്പെട്ടു പോകുമോ എന്ന് ഭയന്നാവാം. അങ്ങനെ ഭയക്കുന്നത് എന്തിനു. നിങ്ങൾ ആര്ക്ക് വോട്ടു ചെയ്തു എന്നാ ഔചിത്യ രഹിതമായ ചോദ്യം ആരും ഉന്നയിക്കില്ല, എന്നാൽ നിങ്ങൾ വോട്ടു ചെയ്താൽ നിങ്ങള്ക്ക് ലഭിക്കുന്ന ബഹുമാന്യതയും നിങ്ങൾ സാധാരണക്കാര്ക്ക് നല്കുന്ന പ്രചോദനവും വളരെ വലുതാണ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഭൂരിഭാഗം താരങ്ങളും തങ്ങളുടെ പൌരാവകാശം വിനിയോഗിക്കും എന്നാണ് മറുപടി ലഭിച്ചത് അത് വളരെ സന്തോഷകരമാണ്. യുവ താരങ്ങൾ ആയ ഭാമയും സനുഷയുമൊക്കെ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി കഴിഞ്ഞു രാഷ്ട്രീയം പറയാൻ അറിയില്ല എങ്കിലും തീര്ച്ചയായും അര്ഹതയുള്ള ആൾക്കു വോട്ടു ചെയ്യും , തങ്ങളുടെ പൗര ധര്മ്മം നിരവ്വഹിക്കും എന്നാ ഇവരുടെ വാക്കുകള തീര്ച്ചയായും അഭിനന്ദനം അര്ഹിക്കുന്നു...........
2014 മാർച്ച് 18, ചൊവ്വാഴ്ച
പ്രചരണ രംഗം മാന്യമാകണം..................
ജനകീയ പ്രശ്നങ്ങളും വികസ്സന പ്രശ്നങ്ങളും ഒക്കെ ആകണം തിരെഞ്ഞെടുപ്പിൽ ചര്ച്ച ആകേണ്ടത്, എന്നാൽ പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ മാറ്റി നിരത്തി കൊണ്ട് വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിര്ഭാഗ്യകരമാണ്. ഏതു രാഷ്ട്രീയ കക്ഷി ആയാലും ഇത്തരം രീതികൾ അവലംബിക്കുന്നത് ശരിയായ പ്രവണത അല്ല. വ്യക്തിപരമായ ആരോപണങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ അത് മറ്റു പ്രശ്നങ്ങൾ ഉയര്തിക്കാട്ടാൻ ഇല്ലാത്തത് കൊണ്ടാണ് എന്നാ തോന്നൽ ജനങ്ങൾക്ക് ഇടയിൽ ഉളവാക്കും മാത്രമല്ല , അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഏതു കക്ഷിയിൽ പെട്ടവർ ആണെങ്കിലും അത് ഒരു തരത്തിലുള്ള നേട്ടവും ഉണ്ടാക്കുകയും ഇല്ല . തിരഞ്ഞെടുപ്പ് പ്രചരണം ആരോഗ്യകരമാകണം, അനുയോജ്യരായവരെ ജനം തിരെഞ്ഞെടുത്തു കൊള്ളും.......................
2014 മാർച്ച് 17, തിങ്കളാഴ്‌ച
തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......
ബാഴ്സിലോണ ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടി ചരിത്രമായി മാറിയ മെസ്സിക്ക് വേണ്ടി ഈ കഥ സമര്പ്പിക്കുന്നു........
ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ് ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊല്ലാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുരുക്കത്തിനു ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അര്വിന്ധിനോടൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത് പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സിയനെങ്കില്‍ മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ് ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിദു അവേശതിനെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ് ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തള്ളി. അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക് വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിദു അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........
ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ് ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊല്ലാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുരുക്കത്തിനു ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അര്വിന്ധിനോടൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത് പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സിയനെങ്കില്‍ മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ് ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിദു അവേശതിനെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ് ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തള്ളി. അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക് വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിദു അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........
2014 ഫെബ്രുവരി 25, ചൊവ്വാഴ്ച
മാറുന്നോ മലയാളി ........?
തിരക്കിട്ട് ഓഫീസിലേക്ക് പോകുന്ന വഴിക്കാവും മിക്കവാറും ഗോപലാൻ ചേട്ടനെ കാണാറ്. ആള് ഗൾഫിലെ ജോലി ഒക്കെ മതിയാക്കി നാട്ടിൽ എത്തിയിട്ട് കുറച്ചു വര്ഷമായി. സമ്പാദ്യമായി കുറച്ചു വസ്തുക്കളും ബാങ്ക് ബലൻസുമൊക്കെ ആയി ബാക്കിയുള്ള ജീവിതം അങ്ങനെ കഴിക്കുന്നു....... പക്ഷെ എന്നും കാണുന്ന ഗോപലാൻ ചേട്ടനെ അല്ല ഇന്ന് കണ്ടത്, ചേട്ടന്റെ തലയിൽ ഒരു കെട്ടു മരിച്ചീനി കമ്പുകൾ (കപ്പ ). എന്താ ചേട്ടാ പതിവില്ലാത്ത ഒരു കാഴ്ച, എന്റെ ചോദ്യം കേട്ട ഗോപലാൻ ചേട്ടൻ ഒരു ദീർഘ നിശ്വാസം എടുത്തു, എന്നിട്ട് ഒരു കിതപ്പോടെ പറഞ്ഞു എന്ത് പറയാനാ കപ്പക്ക് ഒക്കെ ഇപ്പൊ എന്താ വില, മുപ്പതും നാൽപ്പതും ഒക്കെ ആയി , എന്റെ പറമ്പിലും കപ്പ വിളയുമോ എന്ന് നോക്കട്ടെ , മുപ്പതും നാൽപ്പതും ഒക്കെ കൊടുത്തു വാങ്ങുന്നതിന് പകരം നമുക്ക് ആവശ്യമുള്ളത് നമുക്ക് തന്നെ ഉണ്ടാക്കി എടുത്തു കൂടെ. ഗോപലാൻ ചേട്ടന്റെ നില്പ്പും ഭാവവും കണ്ടപ്പോൾ പണ്ട് ആർക്കിമെടീസ് യുറേക്കാ എന്ന് വിളിച്ചു കൂവിയപ്പോൾ ഇതേ ഭാവം ആയിരുന്നോ എന്ന് തോന്നി പോകും. ഒരു ശരാശരി മലയാളിയുടെ ഈ തിരിച്ചറിവ് ഒരുപക്ഷെ അർക്കിമെദീസിന്റെ കണ്ടുപിടിത്തത്തെക്കാൾ പ്രാധാന്യം അർഹിക്കുന്നത് തന്നെ. പ്രേരണ ക്ക് അടിസ്ഥാനമായത് എന്ത് തന്നെ ആയാലും ഓരോ മലയാളിയും ഗോപലാൻ ചേട്ടനെ പോലെ തിരിച്ചറിവ് പ്രകടമാക്കിയാൽ ഒരു പരിധി വരെ നമുക്ക് സ്വയം പര്യാപ്തത നേടാൻ കഴിയും അതിനു ഇങ്ങനെ എഴുതുക മാത്രം ചെയ്യാതെ എന്റെ പറമ്പിലേക്ക് ഞാനും ഇറങ്ങിയേ തീരു......................
2014 ഫെബ്രുവരി 20, വ്യാഴാഴ്‌ച
ഇന്ത്യയുടെ ഹൃദയത്തിനു ഏറ്റ മുറിവ്........
1991 മെയ് 21 പാതിരാത്രി ഉറക്കത്തിൽ എപ്പോഴോ ഉച്ചഭാഷിണിയിലൂടെ ഉള്ള അറിയിപ്പ് കേട്ട് ഞെട്ടിയുനര്ന്നു, നമ്മുടെ പ്രിയങ്കരനായ രാജീവ് ജി നമ്മെ വിട്ടു പോയിരിക്കുന്നു......... രാഷ്ട്രീയത്തിന്റെ അകം പുറങ്ങളെ കുറിച്ച് തീര്ത്തും അഞ്ജനയിരു്ന ആ സമയത്തും രാജീവ് ഗാന്ധിയെ ഏറെ ആരാധനയോടെ നോക്കി കണ്ടിരുന്നു. അദ്ധേഹത്തിൽ ഏറെ പ്രതീക്ഷകളും ഉണ്ടായിരുന്നു. ആ സമയത്താണ് ഇത്തരത്തിൽ ദുഖകരമായ വാര്ത്ത പുറത്തു വന്നത്. രാജ്യം എത്ര വൈകാരികം ആയാണ് അദ്ധേഹത്തിന്റെ വിയോഗത്തോട് പ്രതികരിച്ചത്. എല്ലാ വീടുകളിലും ടി വി ഇല്ലാതിരുന്ന അക്കാലത്തു , ടി വി ഉള്ള വീടുകളിലേക്ക് ജനം ഓടിയെത്തി , അലമുറയിട്ടു........ മറക്കാനാകാത്ത ഒര്മ്മചിത്രമായി .
ഇന്നിപ്പോൾ രാജീവ് ഗാന്ധി വധത്തിലെ പ്രതികളെ വിട്ടയക്കണം എന്നാ തരത്തിലുള്ള വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ആണ് ഇത്തരം ഒരു കുറിപ്പ് എഴുതുന്നത്. എത്ര ക്രൂരമായാണ് അദ്ദേഹം വധിക്കപ്പെട്ടത്, തന്റെ കൊലയാളികൾ ആണ് മുൻപിൽ നില്ക്കുന്നത് എന്നത് അറിയാതെ എത്ര സ്നേഹ വായപോടെ ആണ് അദ്ദേഹം അവരോടു പെരുമാറിയത്, ആ ഒരു നിമിഷത്തിൽ പോലും മനുഷ്യത്വം എന്നാ വാക്കിന്റെ വിലയുടെ ഒരു അംശം പോലും കാണിക്കാൻ തയ്യാർ ആകാതെ അതി ക്രൂരമായി അദ്ധേഹത്തെ വധിച്ച , അതിൽ പങ്കാളികൾ ആയ ആളുകളോട് മനുഷ്യത്വം കാണിക്കണം അവരെ വിട്ടയക്കണം എന്ന് പറയുന്നത് എത്ര ദുഖകരം ആണ്. രാജീവ്ജി ഒരു വ്യക്തി എന്നതിൽ ഉപരി ഒരു രാജ്യത്തിൻറെ പ്രതിരൂപം തന്നെ ആയിരുന്നു. അത്തരത്തിൽ ഒരു രാജ്യത്തിന് ഏറ്റ മുറിവ് വിലകുറച്ച് കാണാൻ കഴിയുമോ. നമ്മുടെ നീതിന്യായ വ്യവസ്ഥ ശക്തവും നീതി യുക്തവുമാണ്, പക്ഷെ പലപ്പോഴും തീരുമാനം ഉണ്ടാകുന്നതിലെ കാലതാമസ്സം ഇത്തരത്തിൽ ഉള്ള കുറ്റ കൃത്വങ്ങളുടെ പ്രാധാന്യം കുറക്കുന്നതിനും, ശിക്ഷ ഇളവു ചെയ്യുന്നതിലും ഒക്കെ കൊണ്ട് ചെന്ന് എത്തിക്കുന്നു. എനിക്ക് ഒരു സ്വപ്നം ഉണ്ട് ...... എന്നായിരുന്നു രാജീവ്ജിയുടെ അവസാന പ്രസ്ന്ഗം.... തീര്ച്ചയായും ഒരു നേതാവ് എന്നാ നിലയില അദ്ദേഹത്തിന് തന്റെ രാജ്യത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും ഒത്തിരി സ്വപനങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നിരിക്കണം, എന്നാൽ നേതാവ് എന്നതില ഉപരി അദ്ദേഹം ഒരു സാധാരണ മനുഷ്യനും കൂടി ആയിരുന്നു. അദ്ദേഹത്തിന് തന്റെ കുടുംബത്തെ കുറിച്ചും , കുട്ടികളെ കുറിച്ചും ഒരുപാടു സ്വപനങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. ആ സ്വപനങ്ങളും പ്രതീക്ഷകളും തകര്ക്കാൻ ആ കപലികർക്കു ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ. ഇന്നിപ്പോൾ പറയുന്ന മനുഷ്യത്വത്തിന്റെ ഒരംശം ഒരു നിമിഷം അധെഹത്തോട് കാട്ടിയിരുന്നെങ്കിൽ സ്വന്തം രാജ്യത്തെ കുറിച്ചും ജനങ്ങള് കുറിച്ചും സ്വന്തം കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചുമുള്ള അദ്ധേഹത്തിന്റെ സ്വപ്നങ്ങള്ക്ക് പ്രതീക്ഷകൾക്കു വേണ്ടി അദ്ദേഹത്തിന് പ്രവര്തിക്കാമായിരുന്നു. ഇന്ത്യുടെ ചരിത്രം തന്നെ മറ്റൊരു രീതിയിൽ എഴുതപ്പെടുമായിരുന്നു. ഇന്നിപ്പോൾ അവസാനം കേള്ക്കുന്ന വാർത്ത രാജീവ് ഗാന്ധി വധത്തിൽ പങ്കാളി ആയ നളിനിയുടെ മകൾ അമ്മയെ മോചിപ്പിക്കണം എന്ന് പറഞ്ഞു രാഹുൽ ഗാന്ധിക്ക് കത്തെഴുതി എന്നാണ്.ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ പൂർണ്ണ അവകാശവും സ്വാതന്ത്ര്യവും ഉള്ള വ്യക്തി രാഹുൽ ഗാന്ധി തന്നെ ആണ്. തന്റെ കുടുംബത്തിനു തുടരെ തുടരെ ഉണ്ടായ ദുരന്തങ്ങളിൽ എത്ര സംയമനത്തോടെ ആണ് രാഹുൽ ഗാന്ധി പ്രതികരിച്ചിട്ടുള്ളത്. പ്രതികള്ക്ക് വധ ശിക്ഷ നല്കണം എന്നാ അഭിപ്രായം തനിക്കില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത്രയും വലിയ ദുരന്തങ്ങള ഏറ്റു വാങ്ങിയിട്ടും അദ്ധേഹത്തിന്റെ വലിയ മനസൂ തന്നെ ആണ് ഇത്തരത്തിൽ പറയാൻ അദ്ധേഹത്തെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന് നഷട്ടമായ പിതൃ വാത്സല്യവും, സ്നേഹവും , സംരക്ഷണവും തിരിച്ചു നല്കാൻ ഈ മനുഷ്യത്വ വാദികൾക്ക് കഴിയുമോ. വോട്ടു രാഷ്ട്രീയത്തിൽ കണ്ണ് വച്ച് കൊണ്ട് മനുഷ്യത്വത്തിന്റെ പേര് പറഞ്ഞു പ്രതികളെ മോചിപ്പിക്കണം പറയുന്നവർ, ഇത്തരം ഷുദ്ര ശക്തികൾ ഈ രൂപത്തില അല്ലെങ്കിൽ മറ്റൊരു രൂപത്തില നാളെ തങ്ങൾക്കു
നേരയും വന്നു കൂടാ എന്നാ യാദര്ത്യം മറക്കരുത്.................. കുറ്റ കൃത്വങ്ങളുടെ പ്രാധാന്യം കുറക്കുന്നതിനും, ശിക്ഷ ഇളവു ചെയ്യുന്നതിനും ഉള്ള അവസ്സരം സ്രിഷ്ട്ടിക്കാതെ ഉണര്ന്നു പ്രവര്തിക്കാൻ നമ്മുടെ നീതിന്യായ വ്യവസ്ഥക്കും സാധിക്കട്ടെ.........
2014 ഫെബ്രുവരി 12, ബുധനാഴ്‌ച
തിരുവനതപുരത്തിന്റെ മഹോത്സവം - ആറ്റുകാൽ പൊങ്കാല
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 16 ഞായറാഴ്ച
തിരുവനന്തപുരം ജില്ലയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ആറ്റുകാൽ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാൽ പൊങ്കാല പ്രശസ്തമാണ്. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്
ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റിൽ കുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവിൽ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാർവ്വതിയുടെ അവതാരമായ] കണ്ണകിയാണെന്നാണ് വിശ്വാസം.
2014 ഫെബ്രുവരി 11, ചൊവ്വാഴ്ച
കേരളത്തെ ഭ്രാന്താലയം ആക്കുന്നവർ ...........
കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലും 20 ലോക സഭ മണ്ഡലങ്ങളിലും സ്വന്തം സമുദായത്തിൽ പെട്ട സ്ഥാനര്തികളെ സ്വന്തം സമുദായത്തിന്റെ പേരില് നിർത്തി അവരിൽ ഒരാളെയെങ്കിലും ജയിപ്പിക്കാൻ കഴിയുന്ന നട്ടെല്ലുള്ള ഏതെങ്കിലും സാമുദായിക നേതാവ് കേരളത്തില ഉണ്ടോ. അതിനു കഴിയില്ല എന്നാ യാഥാര്ത്യം ഈ സാമുദായിക നേതാക്കൾക്ക് എല്ലാം അറിയാം. അതിനു കഴിയാത്തത് കൊണ്ടാണ് ഏതെങ്കിലും പാർട്ടിക്കാർ നിർത്തി ജയിപ്പിക്കുന്ന സ്വന്തം സമുദായത്തിൽ പെട്ട ആളുകളെ തങ്ങളാണ് ജയിപ്പിച്ചത് എന്നാ പേരില് കൊട്ടും കുരവയുമായി ആഘോഷത്തിനു നില്ക്കുന്നത്. ഏതെങ്കിലും രാഷ്രീയ പാർടി അവരുടെ അധ്യക്ഷ സ്ഥാനത് ഒരാളെ നിയമിക്കുമ്പോൾ പോലും അയാളുടെ സമുദായം നോക്കി തങ്ങള് ആവശ്യപ്പെട്ടിട്ടാണ് ഇത്തരം ഒരാളെ അധ്യക്ഷൻ ആക്കിയത് എന്ന് വീമ്പു പറയുന്നവരും ഇവര തന്നെ ആണ്. ഇവരുടെ ഈ വീമ്പു പറയലിനും ധിക്കാരത്തിനും ഒരു പരിധി വരെ ഉത്തരവാദികൾ രാഷ്ട്രീയക്കാർ തന്നെ ആണ്. തിരെഞ്ഞെടുപ്പിൽ ഞങ്ങൾ കാണിച്ചു തരാം എന്നൊക്കെ യുള്ള ഇത്തരക്കാരുടെ അഹങ്കാരം പറച്ചിൽ കേട്ട് രാഷ്ട്രീയ കഷികൾ ഭയക്കാൻ പാടില്ല. ഇത്തരം സാമുദായിക സംഘടനകളുടെ പിന്തുണ ആവശ്യം ഇല്ല എന്ന് എല്ലാ രാഷ്ട്രീയ കഷികളും ഒരേ സ്വരത്തിൽ പറയുകയും അർജ്ജവമുണ്ടെങ്കിൽ തങ്ങളുടെ സ്ഥാനര്തികൾക്ക് ഒപ്പം നിങ്ങളുടെ സമുദായ സ്ഥാനര്തികളെയും നിർത്തു എന്ന് ആവശ്യപ്പെടുകയും ചെയ്താൽ ഈ സമുദായ മേലാളന്മാർ കുടുങ്ങുന്നത് കാണാം. സമുദായ ശക്തികൾ അല്ല ജയ പരാജയങ്ങൾ നിര്ന്നയിക്കുന്നത് മറിച്ചു നിഷ്പക്ഷരായ വൊട്ടെർമാരനു എന്നാ യാദര്ത്യം രാഷ്ട്രീയക്കാർ വിസ്മരിക്കുന്നത് എന്തിനു. ജനക്ഷേമ പ്രവര്ത്തനം നടത്തുന്നത് എതു കക്ഷി ആയാലും എതു സമുദായത്തിൽ പെട്ടവരും അവര്ക്ക് വോട്ടു ചെയ്യും. അല്ലാതെ സമുദായം ചൂണ്ടിക്കാണിക്കുന്ന ആളെ അല്ല ജനങ്ങള് തിരെഞ്ഞെടുക്കുന്നത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാ വാക്യം മനുഷ്യൻ ഏതായാലും സ്വന്തം മതം നന്നായാൽ മതി എന്ന് മാറ്റി പറയുന്ന ഈ കാലഘട്ടത്തിൽ ഈ സാമുദായിക നേതാക്കൾ മനുഷ്യ മനസ്സുകളിൽ വിഷം കുത്തി വൈക്കുകയാണ് ചെയ്യുന്നത്. ഇന്ന് സാമുദായിക സംവരണം അല്ല വേണ്ടത്, സാമ്പത്തിക സംവരണം ആണ് ശരിയായ നടപടി . എല്ലാ സമുദായങ്ങളിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഉണ്ട്. അത് കൊണ്ട് സാമ്പത്തിക സംവരണം മാത്രമാണ് ഇത്തരം സമുദായ വക്താക്കളെ നിലക്ക് നിര്ത്താനുള്ള മാര്ഗ്ഗവും. ഇന്നുവരെ കേരളത്തില ഉണ്ടായിട്ടുള്ള എല്ലാ മുഖ്യമന്ത്രിമാരും , മന്ത്രിമാരും ജനങ്ങളുടെ ക്ഷേമത്തിന് തന്നെ ആണ് പ്രാധാന്യം നൽകിയിട്ടുല്ലതും , ഇനിയുള്ള കാലവും അങ്ങനെ തന്നെ ആകും ആല്ലാതെ ഇവരിൽ ആരും ജനക്ഷേമം മാറ്റി വച്ച് തങ്ങളുടെ സമുദായ ക്ഷേമത്തിന് വേണ്ടി മാത്രം പ്രവര്ത്തിക്കുന്നു എന്നതായി കാണുന്നില്ല. അത്തരത്തിൽ കാണുന്നത് സമുദായ നേതാക്കൾ മാത്രമാണ് അത് കൊണ്ടാണ് പൂട്ടും താക്കോലും എന്നൊക്കെ പറഞ്ഞു ഇവര വേവലാതി പെടുന്നതും. ഇത്തരം സമുദായ വാദികളെ നിലക്ക് നിരത്താനും കേരളത്തെ ഭ്രാന്താലയം ആക്കി മാറ്റാതിരിക്കാനും ഉള്ള ആര്ജ്ജവം നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾ കാണിക്കും എന്ന് തന്നെ കരുതാം........................
2014 ഫെബ്രുവരി 9, ഞായറാഴ്‌ച
മൂവന്തി താഴ്വരയിൽ........
മലയാള സിനിമാ ഗാനങ്ങൾക്ക് ഭാവ തീവ്രമായ വരികൾ സമ്മാനിച്ച ശ്രീ ഗിരീഷ് പുത്തഞ്ചേരി ഓർമ്മയായിട്ട് ഇന്ന് നാലു വര്ഷം തികയുന്നു. കാവ്യ ഭംഗിക്ക് അപ്പുറം ലാളിത്യമുള്ള വാക്കുകളിലൂടെ മലയാളി മനസ്സുകളിൽ എന്നും നിറഞ്ഞു നില്ക്കുന്ന ഒരു പിടി ഗാനങ്ങൾ . അദ്ധേഹത്തിന്റെ എല്ലാ ഗാനങ്ങളും പ്രിയപ്പെട്ടതാണ് എങ്കിലും എന്റെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ഗാനം കന്മദം എന്നാ ചിത്രത്തിലെ മൂവന്തി താഴ്‌വരയിൽ എന്നാ ഗാനമാണ്.എന്റെ ഇഷ്ട്ടങ്ങളും നഷ്ട്ടങ്ങളും ഒക്കെ ഒരു ഒര്മ്മപ്പെടുതലായി ഈ നോവ് പാട്ടിലൂടെ വീണ്ടും വീണ്ടും എന്നെ തേടിയെത്തുമ്പോൾ മൂവന്തി താഴ്‌വരയിൽ വെന്തുരുകുന്ന വിണ്‍ സൂര്യനെ പോലെ ഞാനും .................
2014 ജനുവരി 23, വ്യാഴാഴ്‌ച
മഞ്ജു വാര്യരെ വെറുതെ വിടൂ .................
മഞ്ജു വാര്യർ - മലയാളികള് ഇത്രയേറെ സ്നേഹ വാത്സല്യങ്ങൾ നല്കിയ മറ്റൊരു നടിയെ കണ്ടെത്തുക പ്രയാസമാണ്. തന്റെ അഭിനയ പ്രതിഭ കൊണ്ട് തന്നെയാണ് മഞ്ജു വാര്യർ പ്രേക്ഷക ഹൃദയം കീഴടക്കിയത്. ഇപ്പോൾ മഞ്ജുവിന്റെ രണ്ടാം വരവും പ്രേക്ഷകര പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്നാൽ ഒരു വ്യക്തി എന്നാ നിലയിൽ മഞ്ജുവിന്റെ സ്വകാര്യതകളിൽ കേരള സമൂഹം കടന്നു കയറുന്നത് ശരിയായ രീതിയിൽ ആണോ എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. ഒരു നടി എന്നാ നിലയിൽ അവരുടെ ചിത്രങ്ങളെ വിലയിരുത്താനും അവരുടെ പ്രകടനത്തെ പ്രശംസിക്കാനും, വിമര്ഷിക്കാനും നമുക്ക് ഓരോരുത്തര്ക്കും അവകാശം ഉണ്ട്, കൂടാതെ അവർ സാമൂഹ്യ ജീവിതത്തിൽ നടത്തുന്ന ഇടപെടലുകളെ കുറിച്ചും ഒരു പരിധി വരെ ചര്ച്ച ചെയാം. പക്ഷെ ഒരു വ്യക്തി എന്നനിലയിലും ഒരു സ്ത്രീ എന്നാ നിലയിലും അവരുടെ സ്വകാര്യതകളിൽ , സ്വാതന്ത്ര്യങ്ങളിൽ , അവകാശങ്ങളിൽ നമ്മുടെ കടന്നു കയറൽ ഒരു രീതിയിലും ന്യയീകരിക്കപ്പെദവുന്നതല്ല. ഒരു നടി ആയിപ്പോയി എന്നത് കൊണ്ട് അവരുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അമര്ത്തി വയ്ക്കണം എന്നുണ്ടോ. ഒരു സ്ത്രീ ആയതു കൊണ്ട് എല്ലാം അടക്കിപ്പിടിച്ചു കൊണ്ട് സര്വ്വം സഹയായി നില കൊള്ളണം എന്നാ പ്രമാണ കല്പ്പന അടിചെല്പ്പിക്കുന്നതല്ലേ ഇവിടെയും . മഞ്ജുവിന്റെ തിരിച്ചു വരവ് മലയാളി സമൂഹം സന്തോഷപൂര്വ്വം സ്വീകരിച്ചപ്പോൾ തന്നെ സിനിമയുടെ ചില മേഘലകളിൽ നിന്ന് തന്നെ അവരുടെ തിരിച്ചു വരവിനു തടയിടാൻ ചില നീക്കങ്ങൾ ഉണ്ടായി എന്നാ വാർത്തകൾ വന്നിരുന്നു. അവരുടേതായി പറഞ്ഞു കേട്ട പല ചിത്രങ്ങളും ഉപെക്ഷിക്കപ്പെദുകയൊ, നീട്ടി വൈക്കുകയൊ ചെയ്യപ്പെട്ടു. ഇതിന്റെ പിന്നിലുള്ള പ്രവര്ത്തനങ്ങളും ഏറെ ചര്ച്ച ചെയ്യപ്പെട്ടതാണ്. മഞ്ജുവിന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ ഒപ്പം അഭിനയിക്കാൻ കഴിയാതിരുന്ന മലയാള സിനിമയിലെ ഒരു പ്രമുഖ താരം മഞ്ജുവിന്റെ രണ്ടാം വരവിൽ തന്റെ നായികയായി മഞ്ജുവിനെ കരാര് ചെയ്യേണ്ട എന്ന് പറഞ്ഞതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരത്തിൽ സിനിമയ്ക്കു അകത്തും പുറത്തുമുള്ള ചില സംഘങ്ങൾ തന്നെയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ എന്ന് വേണം കരുതാൻ. ഏതൊരാളുടെയും സ്വകാര്യ ജീവിതം വാര്ത്ത ആക്കുന്നവർ തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അലപനേരം ചിന്തിക്കാൻ സമയം കണ്ടെത്തണം. ഒരു സാധാരണ വ്യക്തിക്ക് ഒരു താര പരിവേഷം വന്നു കഴിഞ്ഞാൽ അയാള് മറ്റൊരു തരത്തില രൂപ പരിണാമങ്ങൾക്ക് വിധേയനവുകയില്ല. എല്ലാവരെയും പോലെ തന്നെ ചിന്തകളും വികാരങ്ങളും ഉള്ള മനുഷ്യൻ തന്നെ ആയിരിക്കും. സാമാന സാഹചര്യത്തിൽ ഉള്ള ഒരു പുരുഷ താരത്തിന്റെ സ്വകാര്യതകളെ സ്വാതന്ത്ര്യങ്ങളെ അവകാശങ്ങളെ ഇവര ചോദ്യം ചെയ്യപ്പെടുകയും ഇല്ല. അത് കൊണ്ട് തന്നെ ഒരു സ്ത്രീ ആയതു കൊണ്ടുള്ള കടന്നാക്രമണം ആണ് ഇവിടെ ദർശിക്കാൻ സാധിക്കുക. പുരുഷാധിപത്യത്തിന്റെ മറ്റൊരു മുഖം .ഏതു രംഗവും ആയിക്കോട്ടെ സ്ത്രീ എന്നും തങ്ങള് നിശ്ചയിക്കുന്ന അതിർവരമ്പുകളിൽ മാത്രം നിലകൊള്ളണം , അഥവാ അതിനു അപ്പുറത്തേക്ക് അവൾ വളരുകയാണെങ്കിൽ ഏതു വിധേനയും അവളെ ബന്ധിക്കുക എന്നാ കുടില തന്ത്രം തന്നെയാണ് ഇവിടെയും നടപ്പിലാക്കുന്നത്. മഞ്ജുവിനെ സംബന്ധിച്ച് അവർ ശക്തയായ സ്ത്രീ ആണ്, അവരുടെ കഴിവും അർപ്പണ ബോധവും എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുള്ളതും ആണ് അത് കൊണ്ട് തന്നെ അവരുടെ മുന്നോട്ടുള്ള യാത്രയെ തകര്ക്കാൻ ആര്ക്കും കഴിയില്ല. ഇത്രയേറെ തടസ്സപ്പെടുതലുകൾ ഉണ്ടായിട്ടും അവർ ശക്തമായി തന്നെ നില കൊള്ളുന്നു. കാരണം അവര്ക്ക് എതിരായി വാർത്തകൾ ചമക്കുന്ന ചെറു കൂട്ടങ്ങളെ ക്കൾ വലിയൊരു സമൂഹം അവര്ക്ക് പിന്തുണയായി നിലകൊള്ളുന്നുണ്ട്. ഈ രണ്ടാം വരവിൽ മഞ്ജുവിനെ കൂടുതൽ ശക്തമായ വേഷങ്ങളും പുരസ്കാരങ്ങളും കാത്തിരിക്കുന്നുണ്ട് എന്നാ കാര്യത്തിൽ സംശയമില്ല ...... ആശംസകൾ....................
പ്രിയപ്പെട്ട ജിത്തുവിന്.......
പകുതി മാത്രം വെള്ളം ഉള്ക്കൊള്ളുന്ന ഒരു ഗ്ലാസ്സിനെ നമുക്ക് രണ്ടു തരത്തിൽ വ്യാഖ്യാനിക്കാം.
1 പകുതി നിറഞ്ഞിരിക്കുന്നു.
2 പകുതി ശൂന്യമായിരിക്കുന്നു.
ആദ്യത്തേത് പൊസിറ്റീവു സമീപനം ആണെങ്കിൽ രണ്ടാമതെത് നെഗറ്റീവു സമീപനം ആണ്. പക്ഷെ ഫലത്തിൽ കാര്യം ഒന്ന് തന്നെ ആണ്. ഇത് തന്നെയാണ് ദൃശ്യം എന്നാ ചിത്രത്തെ പറ്റി ഇപ്പോൾ നടക്കുന്ന വിവാദവും. ജിത്തു ആത്മാര്തതയും ആത്മ സമര്പ്പനവും ഉള്ള കലാകാരനാണ് . അത് കൊണ്ടാണ് ഈ വിഷയത്തിൽ ജീതുവിനു വിഷമം ഉണ്ടാകുന്നതും . ഒരു പക്ഷെ ദ്രിശ്യത്തിന്റെ അഭൂതപൂറ്വ്വമയ വിജയം, കൂടാതെ പല പുരസ്കാര നിർണയങ്ങളിലും മികച്ച ചിത്രം എന്നാ രീതിയിലുള്ള അംഗീകാരം അത് കൊണ്ട് തന്നെ ഇത്രയേറെ സ്വാധീനം ചെലുത്തിയതും ചര്ച്ച ചെയ്യപ്പെട്ടതുമയ ചിത്രം ആയതു കൊണ്ടാകാം ശ്രീ സെൻകുമാർ തന്റെ ആശങ്കകൾ പങ്കു വച്ചത്. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങൾ എടുത്താൽ ഈ വര്ഷങ്ങളിലെ ഒട്ടു മുക്കാൽ ദിവസ്സങ്ങലും കേരളത്തിലെ തെയെറ്റെരുകലിൽ പ്രദര്ഷിപ്പിച്ചത് ജീതുവിന്റെ ചിത്രങ്ങൾ തന്നെ ആണ്. അത് മാത്രം മതി ജീത്തു എന്നാ കലാകാരന്റെ സിനിമയോടുള്ള സമീപനവും , പ്രേക്ഷകന്റെ അഭിരുചി മനസ്സിലാക്കി ചിത്രം ഒരുക്കാൻ കഴിയുന്നതിലെ പ്രാഗത്ഭ്യവും മനസ്സിലാക്കുവാൻ. ഇവിടെ കുറ്റങ്ങളും കുറവുകളും മാത്രം ഉള്ള ചിത്രങ്ങളാണ് ഒട്ടു മുക്കാലും അത് കൊണ്ട് തന്നെ അവയെ കുറിച്ച് ചർച്ചകൾ നടക്കുന്നില്ല ആരും അത്തരം ചിത്രങ്ങൾ ശ്രദ്ധിക്കുന്നത് പോലും ഇല്ല. പക്ഷെ ജീതുവിനെ പോലെ പ്രഗല്ഭനായ ഒരു സംവിധായകന്റെ ചിത്രം ആയതു കൊണ്ടാകാം ഇത്രയും ചർച്ചകൾ ഉണ്ടാകുന്നതു . അത് കൊണ്ട് അതിനെ ചൊല്ലി വിഷമം വേണ്ട . ജീത്തു എന്നാ സംവിധായകന്റെ മലയാള സിനിമയിലെ സ്ഥാനം എത്ര ഉയരത്തിലാണ് എന്നതും , ജീതുവിന്റെ ചിത്രങ്ങൾ കേരള സമൂഹം എത്ര പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നതും ആണ് ഇത്തരം വിഷയങ്ങള അടയാളപ്പെടുത്തുന്നത്. ഇന്നലെ ബ്രാഡ് പിറ്റ് പറയ്കയുണ്ടായി 12 എയെര്സ് സ്ലേവ് എന്നാ ഈ വര്ഷത്തെ ഗോള്ടെൻ ഗ്ലോബ് പുരസ്‌കാരം നേടുകയും ഓസ്കാര് നൊമൊനെഷൻ ലഭിക്കുകയും ചെയ്താ ചിത്രത്തിൽ ഒരു ക്രൂരനായ കഥാപാത്രം ചെയ്യാൻ തന്നെ ക്ഷണിച്ചു എങ്കിലും അദേഹം അത് നിരസിച്ചു എന്ന് കാരണം തന്റെ കുട്ടികള്ക്ക് തെറ്റായ സന്ദേശം നല്കണ്ട എന്ന് കരുതി എന്നാണ് അദേഹം പറഞ്ഞത് . പക്ഷെ ബ്രാഡ് പിറ്റ് അഭിനയിച്ചില്ല എങ്കിലും ആ റോൾ മറ്റൊരു താരം ചെയ്യുകയും ചിത്രം ശ്രദ്ധ നേടുകയും ചെയ്തു. അപ്പോൾ ഇത്തരം കാര്യങ്ങൾ ഓരോരുത്തരുടെയും വ്യക്തിപരമായ ചിന്തകള് കൂടി ആണ്. പിന്നെ ഇന്നലെ വൈകിട്ട് ശ്രീകുമാർ തെയെട്ടരിനു മുൻപിൽ കൂടി പോയപ്പോൾ ദൃശ്യം ഷോ കഴിഞ്ഞ സമയം ആയിരുന്നു, വലിയൊരു ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു അതിലും വലിയ തിരക്ക് അടുത്ത ഷൊവ്ക്കു നില്ക്കുന്ന ആളുകള് ആയിരുന്നു. അപ്പോൾ ചർച്ചകൾ നടക്കും ചിത്രം അതിന്റെതായ രീതിയിൽ മുന്നോട്ടു പോവുകയും ചെയ്യം.... അതുകൊണ്ട് ജീത്തു അടുത്ത ചിത്രത്തെ കുറിച്ച് ചിന്തിക്കൂ , തന്റെ കർമ പദത്തിൽ ധൈര്യമായി മുന്നോട്ടു പോവുക........ ആശംസകൾ..........
1 പകുതി നിറഞ്ഞിരിക്കുന്നു.
2 പകുതി ശൂന്യമായിരിക്കുന്നു.
ആദ്യത്തേത് പൊസിറ്റീവു സമീപനം ആണെങ്കിൽ രണ്ടാമതെത് നെഗറ്റീവു സമീപനം ആണ്. പക്ഷെ ഫലത്തിൽ കാര്യം ഒന്ന് തന്നെ ആണ്. ഇത് തന്നെയാണ് ദൃശ്യം എന്നാ ചിത്രത്തെ പറ്റി ഇപ്പോൾ നടക്കുന്ന വിവാദവും. ജിത്തു ആത്മാര്തതയും ആത്മ സമര്പ്പനവും ഉള്ള കലാകാരനാണ് . അത് കൊണ്ടാണ് ഈ വിഷയത്തിൽ ജീതുവിനു വിഷമം ഉണ്ടാകുന്നതും . ഒരു പക്ഷെ ദ്രിശ്യത്തിന്റെ അഭൂതപൂറ്വ്വമയ വിജയം, കൂടാതെ പല പുരസ്കാര നിർണയങ്ങളിലും മികച്ച ചിത്രം എന്നാ രീതിയിലുള്ള അംഗീകാരം അത് കൊണ്ട് തന്നെ ഇത്രയേറെ സ്വാധീനം ചെലുത്തിയതും ചര്ച്ച ചെയ്യപ്പെട്ടതുമയ ചിത്രം ആയതു കൊണ്ടാകാം ശ്രീ സെൻകുമാർ തന്റെ ആശങ്കകൾ പങ്കു വച്ചത്. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങൾ എടുത്താൽ ഈ വര്ഷങ്ങളിലെ ഒട്ടു മുക്കാൽ ദിവസ്സങ്ങലും കേരളത്തിലെ തെയെറ്റെരുകലിൽ പ്രദര്ഷിപ്പിച്ചത് ജീതുവിന്റെ ചിത്രങ്ങൾ തന്നെ ആണ്. അത് മാത്രം മതി ജീത്തു എന്നാ കലാകാരന്റെ സിനിമയോടുള്ള സമീപനവും , പ്രേക്ഷകന്റെ അഭിരുചി മനസ്സിലാക്കി ചിത്രം ഒരുക്കാൻ കഴിയുന്നതിലെ പ്രാഗത്ഭ്യവും മനസ്സിലാക്കുവാൻ. ഇവിടെ കുറ്റങ്ങളും കുറവുകളും മാത്രം ഉള്ള ചിത്രങ്ങളാണ് ഒട്ടു മുക്കാലും അത് കൊണ്ട് തന്നെ അവയെ കുറിച്ച് ചർച്ചകൾ നടക്കുന്നില്ല ആരും അത്തരം ചിത്രങ്ങൾ ശ്രദ്ധിക്കുന്നത് പോലും ഇല്ല. പക്ഷെ ജീതുവിനെ പോലെ പ്രഗല്ഭനായ ഒരു സംവിധായകന്റെ ചിത്രം ആയതു കൊണ്ടാകാം ഇത്രയും ചർച്ചകൾ ഉണ്ടാകുന്നതു . അത് കൊണ്ട് അതിനെ ചൊല്ലി വിഷമം വേണ്ട . ജീത്തു എന്നാ സംവിധായകന്റെ മലയാള സിനിമയിലെ സ്ഥാനം എത്ര ഉയരത്തിലാണ് എന്നതും , ജീതുവിന്റെ ചിത്രങ്ങൾ കേരള സമൂഹം എത്ര പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നതും ആണ് ഇത്തരം വിഷയങ്ങള അടയാളപ്പെടുത്തുന്നത്. ഇന്നലെ ബ്രാഡ് പിറ്റ് പറയ്കയുണ്ടായി 12 എയെര്സ് സ്ലേവ് എന്നാ ഈ വര്ഷത്തെ ഗോള്ടെൻ ഗ്ലോബ് പുരസ്‌കാരം നേടുകയും ഓസ്കാര് നൊമൊനെഷൻ ലഭിക്കുകയും ചെയ്താ ചിത്രത്തിൽ ഒരു ക്രൂരനായ കഥാപാത്രം ചെയ്യാൻ തന്നെ ക്ഷണിച്ചു എങ്കിലും അദേഹം അത് നിരസിച്ചു എന്ന് കാരണം തന്റെ കുട്ടികള്ക്ക് തെറ്റായ സന്ദേശം നല്കണ്ട എന്ന് കരുതി എന്നാണ് അദേഹം പറഞ്ഞത് . പക്ഷെ ബ്രാഡ് പിറ്റ് അഭിനയിച്ചില്ല എങ്കിലും ആ റോൾ മറ്റൊരു താരം ചെയ്യുകയും ചിത്രം ശ്രദ്ധ നേടുകയും ചെയ്തു. അപ്പോൾ ഇത്തരം കാര്യങ്ങൾ ഓരോരുത്തരുടെയും വ്യക്തിപരമായ ചിന്തകള് കൂടി ആണ്. പിന്നെ ഇന്നലെ വൈകിട്ട് ശ്രീകുമാർ തെയെട്ടരിനു മുൻപിൽ കൂടി പോയപ്പോൾ ദൃശ്യം ഷോ കഴിഞ്ഞ സമയം ആയിരുന്നു, വലിയൊരു ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു അതിലും വലിയ തിരക്ക് അടുത്ത ഷൊവ്ക്കു നില്ക്കുന്ന ആളുകള് ആയിരുന്നു. അപ്പോൾ ചർച്ചകൾ നടക്കും ചിത്രം അതിന്റെതായ രീതിയിൽ മുന്നോട്ടു പോവുകയും ചെയ്യം.... അതുകൊണ്ട് ജീത്തു അടുത്ത ചിത്രത്തെ കുറിച്ച് ചിന്തിക്കൂ , തന്റെ കർമ പദത്തിൽ ധൈര്യമായി മുന്നോട്ടു പോവുക........ ആശംസകൾ..........
2014 ജനുവരി 1, ബുധനാഴ്‌ച
ജീവിത ഭാരം.........
പുതുവര്ഷം സാധാരണക്കാരന് നിരാശ സമ്മാനിച്ച് കൊണ്ട് പാചക വാതക വിതരണ രംഗം. അധാർ കാർഡുമായി പാചക വാതക കണെക്ഷൻ ബന്ധപ്പെടുതതവർക്ക് സബ്സിഡി ലഭിക്കില്ല എന്നതിന് പുറമേ വില വര്ധനവും കൂടി ആയപ്പോൾ പുതുവര്ഷ ആരംഭം തന്നെ സാധാരണക്കാരന്റെ ജീവിത ഭാരം കൂടുകയാണ്. അധാര് കാർഡിന്റെ കാര്യത്തില സുപ്രീം കോടതി പോലും അഭിപ്രായം വ്യക്തമാക്കിയ സാഹചര്യത്തിൽ അധാര് നിര്ബന്ധം എന്നാ വ്യവസ്ഥ തീര്ത്തും നീതി രഹിതമാണ്. തിരുവനതപുരം ജില്ല മാത്രം എടുക്കുകയാണെങ്കിൽ പോലും പകുതി ആളുകള്;ക്ക് പോലും അധാര് കാർഡുമായി പാചക വാതക കണെക്ഷൻ ബന്ധിപ്പിക്കാൻ സാധിച്ചിട്ടില്ല. ഇതിൽ ഏറെ പേരും അധാര് കാർഡ് ലഭിക്കാത്തവരും ആണ്. എന്നാൽ ഈ ആളുകള് എല്ലാം വോട്ടു ചെയ്യുന്നവരും , വോട്ടർ കാർഡ് ഉള്ളവരും ആണ്. ആധാർ ലഭിചിചിട്ടില്ല എന്നതിന്റെ പേരില് ഇവരുടെ പൌരാവകാശങ്ങൾ ചോദ്യം ചെയ്യീപ്പെടെണ്ടത് ഉണ്ടോ. തീര്ച്ചയായും പരിഷ്കാരങ്ങൾ നല്ലതാണു. പക്ഷെ പരിഷ്കാരത്തിന്റെ പേരില് സാധാരണക്കാരനെ ചൂഷണം ചെയ്യപ്പെടാതെ നോക്കണം. ഇപ്പോൾ ഈ പരിഷ്കാരങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നത് സാധാരണക്കാരന മാത്രമാണ്. സാമ്പത്തിക ഭദ്രത ഉള്ളവര്ക്ക് എത്ര ഉയര്ന്ന തുക നല്കിയും പാചക വാതകം ഉള്പ്പെടെയുള്ള കാര്യങ്ങൾ നേടി എടുക്കാൻ കഴിയും. അതിനാല ഇക്കാര്യത്തിൽ ഒരു പുനര് വിചിന്തനം അത്യാവശ്യം ആണ്. കൂടാതെ അധാർ ലഭിക്കാത്തവർക്ക് അത് തടസ്സം കൂടതെ ലഭിക്കുവാനുള്ള സാഹചര്യവും ഒരുക്കേണ്ടതുണ്ട്. എത്ര പുതിയ വർഷങ്ങൾ പിറന്നാലും സാധാരണക്കാരന്റെ ജീവിത ഭാരം എന്നും ഇത്തരത്തിൽ ഉള്ളതായിരിക്കും എന്നും അവനു പ്രതീക്ഷ വേണ്ട എന്നുമുള്ള സന്ദേശമാണ് ഈ പുതുവര്ഷ ദിനം സമ്മാനിക്കുന്നത് എന്നതില എന്നെപോലെ ഉള്ള സാധാരണക്കാര നിരാശരാണ്.........
2013 ഡിസംബർ 26, വ്യാഴാഴ്‌ച
പ്രതീക്ഷ
ഇന്നലെകൾ മാഞ്ഞു പോയി..
ഇന്നിൻ നിമിഷവും ഓര്മ്മയായി...
നാളെകൾ ഇന്നലെയുടെ പങ്കു പറ്റും ...
അപ്പോഴും നാം നല്ല നാള് തേടും ...
അസ്തമയ അന്ത്യം ഉദയമല്ലൊ.....
പുലർവെട്ടം എന്നും പ്രതീക്ഷയല്ലോ ....
ഇനിയും പിറക്കാത്ത നല്ല നാളെ ......
നാളെ പുലർന്നിടും കാത്തിരിക്കാം........
പ്രിയപ്പെട്ടവര്ക്ക് ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........
ഇന്നിൻ നിമിഷവും ഓര്മ്മയായി...
നാളെകൾ ഇന്നലെയുടെ പങ്കു പറ്റും ...
അപ്പോഴും നാം നല്ല നാള് തേടും ...
അസ്തമയ അന്ത്യം ഉദയമല്ലൊ.....
പുലർവെട്ടം എന്നും പ്രതീക്ഷയല്ലോ ....
ഇനിയും പിറക്കാത്ത നല്ല നാളെ ......
നാളെ പുലർന്നിടും കാത്തിരിക്കാം........
പ്രിയപ്പെട്ടവര്ക്ക് ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........
2013 ഡിസംബർ 21, ശനിയാഴ്‌ച
സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2014
സ്നേഹഗീതം ജനപക്ഷം ഫിലിം അവാര്‍ഡ്സ് 2014വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍ എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍ കേരളത്തിലും, ഇന്ത്യയിലും മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്. എല്ലാ നിര്ടെശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........
മികച്ച സംവിധായകന്‍ - ജീത്തു ജോസഫ് ( മെമ്മറീസ് , ദൃശ്യം )
മികച്ച ചിത്രം - നടൻ (കമൽ)
മികച്ച രണ്ടാമത്തെ ചിത്രം - അമേൻ ( ലിജോ ജോസ് )
മികച്ച തിരക്കഥ - സഞ്ജയ് ബോബി ( മുംബൈ പോലീസെ )
മികച്ച നടന്‍ - ജയറാം ( നടൻ )
മികച്ച നടി - ശോഭന ( തിര )
മികച്ച രണ്ടാമത്തെ നടന്‍ - ഇന്ദ്രജിത്ത് ( ഏഴാമത്തെ വരവ്, അമേൻ , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് )
മികച്ച രണ്ടാമത്തെ നടി - ആൻ അഗസ്റിൻ ( അര്ടിസ്റ്റ് )
ജനപ്രിയ താരം - പ്രിത്വിരാജ് ( മെമ്മറീസ് , മുംബൈ പോലിസ് )
മികച്ച സഹ നടന്‍ - ജോയ് മാത്യു ( അമേൻ , സക്കറിയയുടെ ഗർഭിണികൾ, നടൻ, മങ്കി പെൻ )
മികച്ച സഹ നടി - കെ പി എ സി ലളിത ( നടൻ )
മികച്ച ഗാന രചന - ഡോക്ടര മധു വാസുദേവ് ( നടൻ )
മികച്ച സംഗീത സംവിധായകന്‍ - ഔസേപ്പച്ചൻ ( നടൻ )
മികച്ച ഗായകന്‍ - വിജയ് യേശുദാസ് ( മെമ്മറീസ് ) തിരയും തീരവും .....
മികച്ച ഗായിക - വൈക്കം വിജയ ലക്ഷ്മി ( നടൻ ) ഒറ്റയ്ക്ക് പാടുന്ന .....
മികച്ച ഗാനം - മൂളി വരുന്ന ( നടൻ ) തിരയും തീരവും (മെമ്മറീസ് )
ജനപ്രിയ ഗാനം - വാതിൽ ( നേരം ) കണ്മണിയെ ( കളി മണ്ണ് )
മികച്ച ഹാസ്യ താരം - ശ്രീജിത്ത് രവി ( പുണ്യാളൻ അഗര്ബതീസ് )
മികച്ച പുതുമുഖ സംവിധാനം - രോജിൻ തോമസ് , ഷാനിൽ മുഹമ്മദ് ( ഫിലിപ്പ് ആൻഡ് മങ്കി പെൻ )
ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം - പുണ്യാളൻ അഗര്ബതീസ്
മികച്ച ചായഗ്രഹകാന്‍ - അഭിനന്ദൻ രാമാനുജം ( അമേൻ )
മികച്ച എഡിറ്റർ - മഹേഷ് നാരായണൻ ( മുംബൈ പോലിസ് )
മികച്ച പുതുമുഖം - ധ്യാൻ ശ്രീനിവസ്സൻ ( തിര ) കീര്ത്തി സുരേഷ് ( ഗീതാഞ്ജലി )
മികച്ച ബാലതാരം - സനൂപ് ( ഫിലിപ്പ് ആൻഡ് മങ്കി പെൻ )
മികച്ച സംവിധായകന്‍ - ജീത്തു ജോസഫ് ( മെമ്മറീസ് , ദൃശ്യം )
മികച്ച ചിത്രം - നടൻ (കമൽ)
മികച്ച രണ്ടാമത്തെ ചിത്രം - അമേൻ ( ലിജോ ജോസ് )
മികച്ച തിരക്കഥ - സഞ്ജയ് ബോബി ( മുംബൈ പോലീസെ )
മികച്ച നടന്‍ - ജയറാം ( നടൻ )
മികച്ച നടി - ശോഭന ( തിര )
മികച്ച രണ്ടാമത്തെ നടന്‍ - ഇന്ദ്രജിത്ത് ( ഏഴാമത്തെ വരവ്, അമേൻ , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് )
മികച്ച രണ്ടാമത്തെ നടി - ആൻ അഗസ്റിൻ ( അര്ടിസ്റ്റ് )
ജനപ്രിയ താരം - പ്രിത്വിരാജ് ( മെമ്മറീസ് , മുംബൈ പോലിസ് )
മികച്ച സഹ നടന്‍ - ജോയ് മാത്യു ( അമേൻ , സക്കറിയയുടെ ഗർഭിണികൾ, നടൻ, മങ്കി പെൻ )
മികച്ച സഹ നടി - കെ പി എ സി ലളിത ( നടൻ )
മികച്ച ഗാന രചന - ഡോക്ടര മധു വാസുദേവ് ( നടൻ )
മികച്ച സംഗീത സംവിധായകന്‍ - ഔസേപ്പച്ചൻ ( നടൻ )
മികച്ച ഗായകന്‍ - വിജയ് യേശുദാസ് ( മെമ്മറീസ് ) തിരയും തീരവും .....
മികച്ച ഗായിക - വൈക്കം വിജയ ലക്ഷ്മി ( നടൻ ) ഒറ്റയ്ക്ക് പാടുന്ന .....
മികച്ച ഗാനം - മൂളി വരുന്ന ( നടൻ ) തിരയും തീരവും (മെമ്മറീസ് )
ജനപ്രിയ ഗാനം - വാതിൽ ( നേരം ) കണ്മണിയെ ( കളി മണ്ണ് )
മികച്ച ഹാസ്യ താരം - ശ്രീജിത്ത് രവി ( പുണ്യാളൻ അഗര്ബതീസ് )
മികച്ച പുതുമുഖ സംവിധാനം - രോജിൻ തോമസ് , ഷാനിൽ മുഹമ്മദ് ( ഫിലിപ്പ് ആൻഡ് മങ്കി പെൻ )
ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം - പുണ്യാളൻ അഗര്ബതീസ്
മികച്ച ചായഗ്രഹകാന്‍ - അഭിനന്ദൻ രാമാനുജം ( അമേൻ )
മികച്ച എഡിറ്റർ - മഹേഷ് നാരായണൻ ( മുംബൈ പോലിസ് )
മികച്ച പുതുമുഖം - ധ്യാൻ ശ്രീനിവസ്സൻ ( തിര ) കീര്ത്തി സുരേഷ് ( ഗീതാഞ്ജലി )
മികച്ച ബാലതാരം - സനൂപ് ( ഫിലിപ്പ് ആൻഡ് മങ്കി പെൻ )
2013 ഡിസംബർ 10, ചൊവ്വാഴ്ച
കിം കി ദുക് നു മുന്നില് മറന്നു പോകുന്നവര ............
സത്യജിത് റെ, മ്രിനാൽ സെൻ, അടൂര ഗോപാലകൃഷ്ണൻ , അരവിന്ദൻ , ശ്യാം ബനഗൽ , ഗൗതം ഘോഷ് , ഷാജി എൻ കരുണ്‍, ടി വി ചന്ദ്രൻ, ജാനു ബറുവ , റിതുപര്ണോ ഘോഷ്, അപരന സെൻ ............ ഇങ്ങനെയുള്ള ഉജ്ജ്വല പ്രതിഭകൾക്ക് മുന്നില് കിം കി ദുക് ഇന്റെ സ്ഥാനം എത്രയോ താഴെ............ ഒരു താരതമ്യത്തിന് പോലും പ്രസക്തിയില്ല പിന്നെ എന്തിനു ഈ വർണനകൾ......
1 http://en.wikipedia.org/wiki/Kim_Ki-duk
2 http://en.wikipedia.org/wiki/Satyajit_Ray
3 http://en.wikipedia.org/wiki/Mrinal_Sen
4 http://en.wikipedia.org/wiki/Adoor_Gopalakrishnan
5 http://en.wikipedia.org/wiki/Shyam_Benegal
6 http://en.wikipedia.org/wiki/G._Aravindan
7 http://en.wikipedia.org/wiki/Shaji_N._Karun
8 http://en.wikipedia.org/wiki/Gautam_Ghose
9 http://en.wikipedia.org/wiki/T._V._Chandran
10 http://en.wikipedia.org/wiki/Jahnu_Barua
11 http://en.wikipedia.org/wiki/Rituparno_Ghosh
12 http://en.wikipedia.org/wiki/Aparna_Sen
ചൂലിൽ നിന്ന് തീപ്പെട്ടിയിലേക്കുള്ള ദൂരം..........
ലോകത്ത് ഒരു വ്യക്തിയും മറ്റൊരു വ്യക്തിക്കും , ഒരു പ്രസ്ഥാനവും മറ്റൊരു പ്രസ്ഥാനത്തിനും വെല്ലുവിളി അല്ല സ്വന്തം കടമകളും കര്തവ്വ്യങ്ങളും ഉത്തര വാദിത്ങ്ങളും ശരിയാം വണ്ണം നിര്വ്വഹിക്കുക ആണെങ്കിൽ മാത്രം . പ്രധാനപ്പെട്ട രണ്ടു കക്ഷികൾ മാത്രം ഉള്ള സംസ്ഥാനങ്ങൾ മാത്രം ആണെങ്കിൽ പോലും ഒരു തിരെഞ്ഞെടുപ്പ് അടുക്കുമ്പോൾ അവർ ജനങ്ങളെ സമീപിക്കുന്നത് എതിര് പാര്ടിയുടെ കോട്ടങ്ങൾ ചൂണ്ടിക്കാട്ടി മാത്രമാകും. ഭരണ പക്ഷത് ആയാലും പ്രതി പക്ഷത് ആയാലും ഒരു കക്ഷിക്ക് എതിര് പാർട്ടിയുടെ കോട്ടങ്ങൾ പറയുന്നതിന് മുകളില തങ്ങളുടെ സ്ഥാനത് ഇരുന്നു കൊണ്ട് ചെയ്താ നല്ല കാര്യങ്ങളും നേട്ടങ്ങളും ജനങ്ങളോട് ഉറക്കെ പറയാൻ സാധിക്കതിടത്തോളം , ജനങ്ങൾ അത് ശരിയാണ് എന്ന് ഏറ്റു പറയാത്തിടത്തോളം അവർ മറ്റു മാർഗ്ഗങ്ങൾ തേടി പോകും. തങ്ങൾക്കു ഒപ്പമുള്ളവർ തങ്ങളുടെ ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റി തരുന്നു എന്നുണ്ടെങ്കിൽ ആരും മറ്റൊരു മാര്ഗ്ഗതെ കുറിച്ച് ചിന്തിക്കില്ല . അത് കൊണ്ടാണ് പല ഇടങ്ങളിലും 20 ഉം 25 ഉം വർഷങ്ങൾ ഒരു കക്ഷി തന്നെ ഭരിക്കുന്നത്. ഇപ്പോൾ തന്നെ ഡൽഹിയിലെ ജനങ്ങൾ പ്രതീക്ഷയോടെ ചൂൽ എല്പിചിരിക്കുന്നവർ ചൂലിന്റെ ധര്മ്മം മറന്നു അത് ഒരു മൂലയിലോ, വാരിയിലോ തിരുകി വച്ചാൽ ഉപയോഗ ശുന്യമായ ചൂൽ ഉള്പ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചുകളയാൻ ജനങ്ങൾ തീപ്പെട്ടികൾ അന്വോഷിച്ചു പോയാലും അതിശയിക്കപ്പെടെണ്ട കാര്യമില്ല........
2013 ഡിസംബർ 8, ഞായറാഴ്‌ച
സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2014
മലയാള സിനിമ നിലവാര തകര്ച്ചയിലേക്ക്.........
2013 ഇൽ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ പുരസ്കാരങ്ങൾക്ക് അർഹാതയുള്ളവയെ കണ്ടെത്താനുള്ള യാത്രയിൽ വലിയ നിരാശയാണ് അനുഭവപ്പെട്ടത്. ഏഴു സുന്ദര രാത്രികൾ , ദൃശ്യം തുടങ്ങിയ ക്രിസ്മസ് ചിത്രങ്ങളോടെ 150 മലയാള ചിതര്ങ്ങളാണ് 2013 ഇൽ പുറത്തിറങ്ങുന്നത്. ഇവയിൽ മികച്ച ചിത്രങ്ങളെ തേടി പോയപ്പോൾ വലിയ പ്രയാസം തന്നെ ആയിരുന്നു. കാരണം ചിത്രങ്ങൾ ഉന്നത നിലവാരം പുലര്തിയത് കൊണ്ടല്ല മറിച്ച് അവയുടെ നിലവാര തകര്ച്ച കാരണം എങ്ങനെ ചിത്രങ്ങൾ ഉള്പ്പെടുതും എന്നാ നിരാശ ആയിരുന്നു. ഈ 150 ചിത്രങ്ങളില വളരെ പണിപ്പെട്ടു 20 ചിത്രങ്ങൾ ലിസ്റ്റ് ചെയ്തു. ഈ 20 ചിത്രങ്ങൾ പോലും സംവിധാനം , അഭിനയം , തിരക്കഥ തുടങ്ങി ഏതെങ്കിലും ഒരു വിഭാഗത്തിൽ എങ്കിലും മികവു പ്രകടിപ്പിച്ചത് കൊണ്ട് മാത്രമാണ് ഉള്പ്പെട്ടത്. എല്ലാ തരത്തിലും നിലവാരം പുലര്തിയ നാലോ അഞ്ചോ ചിത്രങ്ങൾ മാത്രമേ ഉള്ളു എന്നതാണ് സത്യം. ഈ 150 ചിത്രങ്ങളില പകുതിയും പുതുമുഖ സംവിധയകരുടെത് ആയിരുന്നു. എന്നാൽ ഫിലിപ്പ് ആൻഡ് മങ്കി പെൻ ,നേരം പോലുള്ള ചിത്രങ്ങൾ മാത്രമാണ് ഈ 20 ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയത്. മിക്ക പുതുമുഖ സംവിടയകരുടെയും ചിത്രങ്ങൾ കള്ളുകുടി , തെറി വിളി, കഞ്ചാവ് തുടങ്ങി വെറും { വെടി } വഴിപാടുകൾ മാത്രമായി ഒതുങ്ങി പോയി. ഇവ സാമ്പത്തിക വിജയം പോലും നേടിയില്ല എന്നതാണ് പരിതാപകരം. ഒരു പക്ഷെ മികച്ച ഒന്നോ രണ്ടോ ചിത്രങ്ങളുടെ നിലവാരം ഉയര്തികാട്ടി മലയാള സിനിമ ഉയരങ്ങളിലേക്ക് എന്ന് വിളിച്ചു കൂവുന്നതിനു പകരം എല്ലാ വിധത്തിലും പരാജയമായ 140 ചിത്രങ്ങളുടെ അവസ്ഥയെ കുറിച്ച് ചര്ച്ച ചെയ്യുന്നതായിരിക്കും മലയാള സിനിമയുടെ ഭാവിക്കു നല്ലത്.....
2013 ഇൽ പുറത്തിറങ്ങിയതും എന്നാൽ 2012 ദേശിയ , സംസ്ഥാന പുരസ്കാരങ്ങൾക്ക് പരിഗനൈക്കാത്തതും ആയ ചിത്രങ്ങൾ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്.
സെല്ലുലോയിദ് , 101 ചോദ്യങ്ങൾ , ഷട്ടർ , അന്നയും റസൂലും തുടങ്ങിയ മികച്ച നിലവാരം പുലര്തിയ ചിത്രങ്ങൾ അത് കൊണ്ടാണ് ലിസ്റ്റിൽ പെടാതെ പോയത്
മികച്ച മലയാള ചിത്രം , സംവിധയകാൻ തുടങി എല്ലാ വിഭാഗത്തിൽ പെട്ട പുരസ്കാരങ്ങല്ക്കും നിർദേശങ്ങൾ ക്ഷണിക്കുന്നു. താഴെ കൊടുത്തിട്ടുള്ള ലിസ്റ്റിൽ ഉള്ളവയി നിന്നും , കൂടാതെ ഈ ലിസ്റ്റിൽ പെടാത്ത യോഗ്യമായ ചിത്രങ്ങൾ എന്ന് നിങ്ങള്ക്ക് തോന്നുനവയിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കുന്നു........
1 അമേൻ
2 ഇമാനുവൽ
3 മുംബൈ പോലീസെ
4 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
5 5 സുന്ദരികൾ
6 കടൽ കടന്നൊരു മാത്തുക്കുട്ടി
7 മെമ്മറീസ്
8 കളി മണ്ണ്
9 അര്ടിസ്റ്റ്
10 കുഞ്ഞനന്തന്റെ കട
11 ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
12സക്കറിയയുടെ ഗർഭിണികൾ
13 ഫിലിപ്പ് ആൻഡ് ദി മങ്കി പെൻ
14 തിര
15 ഗീതാഞ്ജലി
16 നടൻ
17 പുണ്യാളൻ അഗര്ബതീസ്
18 24 നോര്ത്ത് കാതം
19 നീലാകാശം പച്ചക്കടൽ
20 നത്തോലി ഒരു ചെറിയ മീനല്ല
21 നേരം
22 ഏഴു സുന്ദര രാത്രികൾ ( വൈറ്റിങ്ങ്)
23 ദൃശ്യം (വൈറ്റിങ്ങ് )
2013 ഇൽ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ പുരസ്കാരങ്ങൾക്ക് അർഹാതയുള്ളവയെ കണ്ടെത്താനുള്ള യാത്രയിൽ വലിയ നിരാശയാണ് അനുഭവപ്പെട്ടത്. ഏഴു സുന്ദര രാത്രികൾ , ദൃശ്യം തുടങ്ങിയ ക്രിസ്മസ് ചിത്രങ്ങളോടെ 150 മലയാള ചിതര്ങ്ങളാണ് 2013 ഇൽ പുറത്തിറങ്ങുന്നത്. ഇവയിൽ മികച്ച ചിത്രങ്ങളെ തേടി പോയപ്പോൾ വലിയ പ്രയാസം തന്നെ ആയിരുന്നു. കാരണം ചിത്രങ്ങൾ ഉന്നത നിലവാരം പുലര്തിയത് കൊണ്ടല്ല മറിച്ച് അവയുടെ നിലവാര തകര്ച്ച കാരണം എങ്ങനെ ചിത്രങ്ങൾ ഉള്പ്പെടുതും എന്നാ നിരാശ ആയിരുന്നു. ഈ 150 ചിത്രങ്ങളില വളരെ പണിപ്പെട്ടു 20 ചിത്രങ്ങൾ ലിസ്റ്റ് ചെയ്തു. ഈ 20 ചിത്രങ്ങൾ പോലും സംവിധാനം , അഭിനയം , തിരക്കഥ തുടങ്ങി ഏതെങ്കിലും ഒരു വിഭാഗത്തിൽ എങ്കിലും മികവു പ്രകടിപ്പിച്ചത് കൊണ്ട് മാത്രമാണ് ഉള്പ്പെട്ടത്. എല്ലാ തരത്തിലും നിലവാരം പുലര്തിയ നാലോ അഞ്ചോ ചിത്രങ്ങൾ മാത്രമേ ഉള്ളു എന്നതാണ് സത്യം. ഈ 150 ചിത്രങ്ങളില പകുതിയും പുതുമുഖ സംവിധയകരുടെത് ആയിരുന്നു. എന്നാൽ ഫിലിപ്പ് ആൻഡ് മങ്കി പെൻ ,നേരം പോലുള്ള ചിത്രങ്ങൾ മാത്രമാണ് ഈ 20 ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയത്. മിക്ക പുതുമുഖ സംവിടയകരുടെയും ചിത്രങ്ങൾ കള്ളുകുടി , തെറി വിളി, കഞ്ചാവ് തുടങ്ങി വെറും { വെടി } വഴിപാടുകൾ മാത്രമായി ഒതുങ്ങി പോയി. ഇവ സാമ്പത്തിക വിജയം പോലും നേടിയില്ല എന്നതാണ് പരിതാപകരം. ഒരു പക്ഷെ മികച്ച ഒന്നോ രണ്ടോ ചിത്രങ്ങളുടെ നിലവാരം ഉയര്തികാട്ടി മലയാള സിനിമ ഉയരങ്ങളിലേക്ക് എന്ന് വിളിച്ചു കൂവുന്നതിനു പകരം എല്ലാ വിധത്തിലും പരാജയമായ 140 ചിത്രങ്ങളുടെ അവസ്ഥയെ കുറിച്ച് ചര്ച്ച ചെയ്യുന്നതായിരിക്കും മലയാള സിനിമയുടെ ഭാവിക്കു നല്ലത്.....
2013 ഇൽ പുറത്തിറങ്ങിയതും എന്നാൽ 2012 ദേശിയ , സംസ്ഥാന പുരസ്കാരങ്ങൾക്ക് പരിഗനൈക്കാത്തതും ആയ ചിത്രങ്ങൾ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്.
സെല്ലുലോയിദ് , 101 ചോദ്യങ്ങൾ , ഷട്ടർ , അന്നയും റസൂലും തുടങ്ങിയ മികച്ച നിലവാരം പുലര്തിയ ചിത്രങ്ങൾ അത് കൊണ്ടാണ് ലിസ്റ്റിൽ പെടാതെ പോയത്
മികച്ച മലയാള ചിത്രം , സംവിധയകാൻ തുടങി എല്ലാ വിഭാഗത്തിൽ പെട്ട പുരസ്കാരങ്ങല്ക്കും നിർദേശങ്ങൾ ക്ഷണിക്കുന്നു. താഴെ കൊടുത്തിട്ടുള്ള ലിസ്റ്റിൽ ഉള്ളവയി നിന്നും , കൂടാതെ ഈ ലിസ്റ്റിൽ പെടാത്ത യോഗ്യമായ ചിത്രങ്ങൾ എന്ന് നിങ്ങള്ക്ക് തോന്നുനവയിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കുന്നു........
1 അമേൻ
2 ഇമാനുവൽ
3 മുംബൈ പോലീസെ
4 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
5 5 സുന്ദരികൾ
6 കടൽ കടന്നൊരു മാത്തുക്കുട്ടി
7 മെമ്മറീസ്
8 കളി മണ്ണ്
9 അര്ടിസ്റ്റ്
10 കുഞ്ഞനന്തന്റെ കട
11 ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
12സക്കറിയയുടെ ഗർഭിണികൾ
13 ഫിലിപ്പ് ആൻഡ് ദി മങ്കി പെൻ
14 തിര
15 ഗീതാഞ്ജലി
16 നടൻ
17 പുണ്യാളൻ അഗര്ബതീസ്
18 24 നോര്ത്ത് കാതം
19 നീലാകാശം പച്ചക്കടൽ
20 നത്തോലി ഒരു ചെറിയ മീനല്ല
21 നേരം
22 ഏഴു സുന്ദര രാത്രികൾ ( വൈറ്റിങ്ങ്)
23 ദൃശ്യം (വൈറ്റിങ്ങ് )
2013 ഡിസംബർ 5, വ്യാഴാഴ്‌ച
സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2014
നിർദേശങ്ങൾ ക്ഷണിക്കുന്നു..........
2012 ദേശിയ സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്ക് പരിഗനിക്കപ്പെട്ടതും എന്നാൽ 2013 ഇൽ റിലീസ് ചെയ്തതുമായ അത്തരം ചിത്രങ്ങൾ ഒഴിവാക്കിയാണ് പുരസ്കാരങ്ങൾ നിർണ്ണയിക്കുന്നത്............
മികച്ച ചിത്രം
മികച്ച രണ്ടാമത്തെ ചിത്രം
മികച്ച സംവിധായകന്‍ -
മികച്ച തിരക്കഥ -
മികച്ച നടന്‍ -
മികച്ച നടി -
മികച്ച രണ്ടാമത്തെ നടന്‍ -
മികച്ച രണ്ടാമത്തെ നടി -
മികച്ച സഹ നടന്‍ -
മികച്ച സഹ നടി -
മികച്ച ഗാന രചന -
മികച്ച സംഗീത സംവിധായകന്‍ -
മികച്ച ഗായകന്‍ -
മികച്ച ഗായിക -
മികച്ച ഗാനം -
ജനപ്രിയ ഗാനം -
മികച്ച ഹാസ്യ താരം -
മികച്ച പുതുമുഖ സംവിധാനം -
ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം -
മികച്ച ചായഗ്രഹകാന്‍ -
മികച്ച എഡിറ്റൊര്‍ -
ജനപ്രിയ താരം - ....
മികച്ച പുതുമുഖം -
2013 നവംബർ 27, ബുധനാഴ്‌ച
വെടി വഴിപാടുകാർ പൊറുക്കുക..........
സദാചാര വാദികൾ പൊറുക്കുക എന്നതായിരുന്നു വെടി വഴിപാട് എന്നാ ചിത്രത്തിന്റെ ടാഗ് ലൈൻ. എന്നാൽ ആ വാചകം കടമെടുത്തു കൊണ്ട് തന്നെ പറയട്ടെ വെടി വഴിപാടുകാർ പൊറുക്കുക. കാരണം സെൻസർ ബോര്ഡ് ചിത്രത്തിന് പ്രദർശനാനുമതി നല്കിയില്ല . പക്ഷെ ഇത്തവണ സെൻസർ ബോര്ഡിന്റെ തീരുമാനത്തിനെ സ്വാഗതം ചെയ്യുന്നു. കാരണം പലപ്പോഴും സെൻസർ ബോര്ഡ് അയഞ്ഞു കൊടുത്തത് കൊണ്ടാണ് ന്യൂ ജെനരേശൻ എന്നപേരിൽ തെറി പടങ്ങൾ മലയാളത്തിൽ കുമിഞ്ഞു കൂടിയത്. അന്നൊക്കെ ഞാൻ ഉള്പ്പെടയുള്ള ആളുകള് സെൻസർ ബോര്ഡ് കൂടുതൽ കാര്യക്ഷമമായി പ്രവര്ത്തിക്കണം എന്ന് വിമര്ശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ സെൻസർ ബോര്ഡ് സ്വീകരിച്ചത് പോലുള്ള നടപടികള വളരെ മുൻപേ സ്വീകരിച്ചിരുന്നു എങ്കിൽ മലയാള സിനിമയിലെ പല മാലിന്യങ്ങളും ഉണ്ടാകുമായിരുന്നില്ല. ഇതൊരു തുടക്കം ആവട്ടെ. പിന്നെ ഞാൻ ഒരു സദാചാര വാദി അല്ല, വെടി വഴിപാട് എന്നാ ചിത്രത്തിന് എതിരും അല്ല പക്ഷെ ചില യാദര്ത്യങ്ങൾ പറഞ്ഞെ പറ്റു. ഞാൻ ഏറെ ബഹുമാനിക്കുന്ന അതിലേറെ ഇഷ്ട്ടപ്പെടുന്ന ശ്രീ മുരളി ഗോപി ഇന്നലെ പറഞ്ഞ ചില കാര്യങ്ങളോട് വിയോജിപ്പുണ്ട്. കാരണം ആവിഷ്കാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നു എന്നത് . ഒരു തരത്തിലും യോജിക്കുന്നില്ല കാരണം ആവിഷ്കാരം എന്നാ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താൽ അത് നിയന്ത്രിക്കപ്പെടുക തന്നെ വേണം. മുരളി പറഞ്ഞത് സിനിമയിൽ കുളിമുറിയിൽ ഒരാൾ പുക വലിക്കുന്നത് കാണിക്കുമ്പോൾ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതി കാണിക്കണം എന്നാണ്. തീര്ച്ചയായും അത് വേണം , കാരണം ഞാനും മുരളിയും നമ്മുടെ കുളിമുറികളിൽ കയറി പുകവലിക്കുന്നതും മദ്യപിക്കുന്നതും , മറ്റു തരത്തില സംതൃപ്തി കണ്ടെത്തുന്നതും ഒക്കെ നമ്മുടെ സ്വകാര്യതകളിലാണ്, സ്വകാര്യതകളിൽ അങ്ങനെ ചെയ്യാത്തവർ വിരളവും ആണ്, പക്ഷെ സിനിമ പോലൊരു ജനകീയ മാധ്യമം പ്രദർശിപ്പിക്കുന്നത് ആബാല വൃദ്ധം ജനങ്ങളുടെ മുന്പിലാണ് അപ്പോൾ ചില മുന്നറിയിപ്പോ മരയോ ഒക്കെ ആവശ്യമാണ്. അതുപോലെ ചില ന്യൂ ജെനരേശൻ എഴുത്തുകാർ പറയാറുണ്ട് സുഹൃത്തുക്കൾ സംസാരിക്കുന്ന ഭാഷയാണ് നമ്മൾ സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് , അവിടെയും പ്രശനം ഇത് തന്നെ ആണ്. ഞാൻ എന്റെ സുഹൃത്തുക്കളുമായി സ്വകാര്യതയിൽ എന്തിനെ കുറിച്ചും പറയും അത് നമ്മുടെ സ്വാതന്ത്ര്യം അത്തരം സംഭാഷണങ്ങൾ ഒരു സമൂഹത്തിന്റെ കാതുകളിൽ എത്തിക്കുംബോഴാണ് അനൌചിത്യം ആകുന്നതു. പിന്നെ വെടി വഴിപാടു എന്നചിത്രം ആറ്റുകാൽ പൊങ്കാല ദിവസ്സം വീടുകളില ഒറ്റക്കാകുന്ന പുരുഷൻമാർ കാണിക്കുന്ന പ്രശ്നങ്ങള ആണെന്ന് കേള്ക്കുന്നു. കുഴപ്പമില്ല പക്ഷെ ഒറ്റക്കാകുന്ന അവസ്സരങ്ങളിൽ പുരുഷന്മാര്ക്ക് നേരിടേണ്ടി വരുന്ന മുഖ്യ പ്രശ്നങ്ങള ചിത്രത്തിൽ അവത്തരിപ്പിക്കുന്നുണ്ടോ എന്നറിയില്ല, പുരുഷന്മാര ഒറ്റക്കാകുന്ന അത്തരം അവസ്സരങ്ങളിൽ അവര്ക്ക് ചില ചുമതലകൾ കൂടി ഉണ്ട് . ഭഷണം ഉണ്ടാക്കുകുക , കുട്ടികളെ നോക്കുക, വീട് വൃത്തിയാക്കുക, തുണി അലക്കുക, ക്രികെറ്റ് പോലുള്ള കളികള കളിക്കുക, എഴുത്ത് , ചിത്ര രചന പോലുള്ള അവന്റെ സര്ഗ്ഗ വസ്സനകൾ പ്രകടിപ്പിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ . പക്ഷെ ഇത്തരം വശങ്ങള ചിത്രം പറയുന്നുണ്ടോ എന്നറിയില്ല. ഒരു പക്ഷെ ഇത്തരം വശങ്ങള കാണിച്ചാൽ ആ ചിത്രത്തിന്റെ വിപണി മൂല്യം എത്രയായിരിക്കും എന്നതും ഒരു ഘടകം തന്നെ ആണ്. പിന്നെ മുരളി പറഞ്ഞ മറ്റൊരു കാര്യം പണ്ട് ദേവിക റാണി ചുംബിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ല എന്നാണ്. ദേവിക റാണി ചുംബിച്ചു എന്ന് കരുതി സിനിമ പിന് മുറക്കാർ എല്ലാം ചുംബിക്കണം എന്നും, അതിനെ ആരും കുറ്റം പറയരുത് എന്നും ഉണ്ടോ...... എന്തായാലും സെൻസർ ബോര്ടിനെ നിയമിച്ചിരിക്കുന്നത് അവരുടെ ചുമതല കാര്യക്ഷമായി നിർവഹിക്ക്കുന്നതിനാണ് , അത് അവർ ചെയ്യുക തന്നെ വേണം. എന്തായാലും വെടി വഴിപാടു എന്നാ ചിത്രം എല്ലാ വിജയവും നേടട്ടെ എന്ന് ആശംസിക്കുന്നു......
2013 നവംബർ 26, ചൊവ്വാഴ്ച
ഒരു ചെമ്പനീര്‍ പുവിന്റെ ഓര്‍മയ്ക്ക്........
മുംബൈ ഭീകരാക്രമണത്തിൽ സ്വരാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണനെ അനുസമരിചു കൊണ്ട് 2008 നവംബർ 29 , ശനി ആഴ്ച ബ്ലോഗില ഞാൻ എഴുതിയ കുറിപ്പ് ചുവടെ........
മേജര്‍ സന്ദീപ് നീ രാജ്യത്തിന് വേണ്ടി ചെയ്താ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോ എണ്ണ സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ചിമ്മുന്ന നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്ര ഉജ്ജ്വലമായി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്‍ഹതയുമുല്ല് .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രടിസന്ധികളിലുംപതറാതെ നില്‍കാന്‍ , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോധതമായ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ് .........
മേജര്‍ സന്ദീപ് നീ രാജ്യത്തിന് വേണ്ടി ചെയ്താ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോ എണ്ണ സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ചിമ്മുന്ന നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്ര ഉജ്ജ്വലമായി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്‍ഹതയുമുല്ല് .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രടിസന്ധികളിലുംപതറാതെ നില്‍കാന്‍ , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോധതമായ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ് .........
2013 നവംബർ 15, വെള്ളിയാഴ്‌ച
പ്രിയപ്പെട്ട സച്ചിൻ , ഞങ്ങള്ക്ക് കരയാതിരിക്കാനാവില്ല........
സച്ചിന്റെ അവസാന മത്സരം എന്ന യാദാർത്യ ബോധം മനസ്സിനെ പല വട്ടം ബോധ്യപ്പെടുത്തിയിരുന്നു എങ്കിലും അവസാന വിക്കെറ്റും വീണ സമയം താങ്കളുടെ ചിത്രം സ്ക്രീനില തെളിഞ്ഞപ്പോൾ അറിയാതെ എന്റ കണ്ണുകള നിറഞ്ഞു പോയി. താങ്കളുടെ കണ്ണുകളും സജലങ്ങൾ ആയതു കണ്ടു അറിയാതെ വിതുമ്പി പോയി. കഴിഞ്ഞ 24 വർഷങ്ങളിൽ ഇന്ത്യ എന്ന പേരിനൊപ്പം ചേർത്ത് വച്ച സച്ചിൻ ടെൻദുൽകർ എന്ന പ്രതിഭയെ ഞാൻ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു അത്. തീര്ച്ചയായും ഈ വരികൾ കുറിക്കുമ്പോഴും ഉള്ളിലെ വിങ്ങലിനു ശമനം ആകുന്നില്ല. ഇത് എന്റെ മാത്രം അനുഭവമല്ല എല്ലാ ഇന്ത്യക്കാരുടെയും ഹൃദയ വികാരം തന്നെയാണ് . അത്രമേൽ താങ്കളെ സ്നേഹിച്ച ഞങ്ങൾ എങ്ങനെ കരയാതിരിക്കും.......... മുന്നോട്ടുള്ള ജീവിതയാത്രയിലുംഎല്ലാ നന്മകളും ആശംസിക്കുന്നു.... നന്ദി സച്ചിൻ...........
2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച
കണ്ണന്റെ അമ്മ .........
ആറ്റു നോറ്റുണ്ടായ ഉണ്ണിക്കു കണ്ണൻ എന്ന് പേരിട്ടു വിളിച്ചു. ഗുരുവായൂര് കണ്ണന്റെ മുന്നില് ചോറ് കൊടുത്തു, എഴുത്തിനിരുത്തി. കണ്ണന്റെ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും തുടങ്ങുന്നതിനു മുൻപ് ഗുരുവായൂര് കണ്ണന്റെ മുന്നില് എത്തണമെന്ന് അമ്മയുടെ ആഗ്രഹം , ഇഷ്ട്ടക്കേട് ഉണ്ടെങ്കിലും പലപ്പോഴും അമ്മയുടെ നിരബന്ധതിനു മുൻപിൽ കണ്ണൻ വഴങ്ങി കൊടുക്കും. അവസാനം കണ്ണന്റെ വിവാഹവും ഗുരുവായൂര് കണ്ണന്റെ മുന്നി വച്ച് തന്നെ നടന്നു. കാലം കഴിഞ്ഞപ്പോൾ ആ പതിവ് മുടങ്ങി മകന്റെയും ഭാര്യയുടെയും ഇഷ്ട്ടങ്ങല്ക്ക് എതിര് നിന്നില്ല. പിന്നീട് പലപ്പോഴും ഗുരുവായൂര് കണ്ണന്റെ നടയിൽ പോകണം എന്ന് ആഗ്രഹിച്ചു എങ്കിലും കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതകൾ തളര്തിയപ്പോൾ ആ ആഗ്രഹവും ഉപേക്ഷിച്ചു,. എന്നാൽ ഇന്ന് തന്റെ മകൻ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. അമ്മെ നമുക്ക് ഗുരുവായൂര് കണ്ണനെ കാണാൻ പോയാലോ ? പ്രായത്തിന്റെ അവശതകൾ തളര്തുമ്പോഴും അമ്മ സന്തോഷിച്ചു . ജീവിതത്തിൽ ആദ്യമായി തന്റെ മകൻ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു ഗുരുവയൂര്ക്ക് പോകണം എന്ന്. തന്റെ മകനോടൊപ്പം ഗുരുവായൂര് കണ്ണന്റെ മുന്നില് നിൽക്കുമ്പോൾ അമ്മയുടെ കണ്ണുകള നിറഞ്ഞൊഴുകി, വിരയര്ന്ന കൈകളാൽ കൈ കൂപ്പി പ്രര്തിച്ചു. തന്റെ മകനും കുടുംബത്തിനും സര്വ്വ ഐശ്വര്യങ്ങളും ഉണ്ടാകണേ എന്ന്.. മിഴികളടച്ചു നോന്തുരുകി പ്രര്തിച്ചു . എത്ര നേരം അങ്ങനെ നിന്ന് എന്നറിയില്ല. എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ താൻ ഒറ്റക്കാണ്. തന്റെ കണ്ണനെ കാണാൻ ഇല്ല . എല്ലായിടത്തും തന്റെ മകൻ കണ്ണനെ അന്വോഷിച്ചു തളര്ന്ന അമ്മ ഗുരുവായൂര് കണ്ന്നന്റെ മുന്നില് തളര്ന്നിരുന്നു...... ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു , തന്റെ മകന്റെ വരവും കാത്തു......
2013 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച
പ്രതിബദ്ധത കൂടിയേ തീരൂ ........
തീര്ച്ചയായും കലാകാരന് സമൂഹത്തോട് പ്രതിബദ്ധത ഉണ്ട്. ഇപ്പോൾ ഇത് പറയാൻ കാരണം ഈയിടെ തന്റെ സിനിമകളെ കുറിച്ച് വിമര്ശനം ഉയർന്നപ്പോൾ ഒരു യുവ സംവിധയകാൻ പറയുന്ന കേട്ടു, ഞാൻ സമൂഹത്തെ ഉധരിക്കാനല്ല സിനിമ എടുക്കുന്നത്, മറിച്ച് സാമ്പത്തിക നേട്ടം തന്നെയാണ് ലക്‌ഷ്യം എന്ന്. ഇത്തരം വാക്കുകൾ ഒരു യഥാര്ത കലാകാരന് ചേര്ന്നതല്ല. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് എന്ത് മൂല്യ ച്ചുതിയും ചിത്രീകരിക്കാൻ തയ്യാറാകുമ്പോൾ സമൂഹം അതിനെതിരെ പ്രതികരിക്കും . നിങളുടെ ഒരുചിത്രത്തിന്റെ പരാജയം , മികച്ച രീതിയിൽ മറ്റൊരു സിനിമ ഉണ്ടാക്കുന്നതിലൂടെ മാറാവുന്നത്തെ ഉള്ളു, എന്നാൽ നിങ്ങൾ ഒരു ചിത്രത്തിലൂടെ സമൂഹത്തില എത്തിക്കുന്ന തെറ്റായ സന്ദേശങ്ങളും, മൂല്യ ച്യുതികളും എളുപ്പം മായ്ച്ചു കളയാൻ കഴിയുന്നതല്ല. കാരണം സിനിമ പോലുള്ള ഒരു മാധ്യമത്തിനു അത്രയും സ്വാധീനം ഉണ്ട് എന്നത് തന്നെ. തെറ്റായ സന്ദേശങ്ങളും മൂല്യ ശോഷണവും , തെറി വിളികളുമായി വരുന്ന സിനിമകളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്താൻ മാധ്യമങ്ങളും , പ്രേക്ഷകരും തയ്യാറാകണം. സെൻസർ ബോർഡിൽ തങ്ങളുടെ ബന്ധുക്കളോ, വേണ്ടപ്പെട്ടവരോ ഉണ്ടെങ്കിൽ എന്ത് അസംബന്ധവും ചിത്രീകരിക്കാനും തെറിവിളികൾ ഉള്പ്പെടുതനും , ഒന്ന് രണ്ടു ബീപ് ശബ്ദങ്ങള കേള്പ്പിച്ചു കൊണ്ട് ചിത്രം പ്രദര്ശനത്തിന് എത്തിക്കാം എന്ന് കരുതുന്നവർക്ക് മാധ്യമങ്ങളും, പ്രേക്ഷകരും ചുട്ട മറുപടി കൊടുക്കണം. രാജാവ് നഗ്നൻ ആണ് എന്ന് വിളിച്ചു പറയാനുള്ള ആര്ജ്ജവം നമ്മുടെ സമൂഹത്തിനും, പ്രേക്ഷകര്ക്കും മാധ്യമങ്ങള്ക്കും ഉണ്ട് എന്ന കാര്യം ഓര്ക്കുക.......
ന്യൂ ജനറേഷൻ തെറി പ്പടങ്ങൾ എന്നപേരിൽ ഈസ്റ്റ് കോസ്റ്റ് ഡെയിലി ഇൽ വന്ന ലേഖനം ചുവടെ..........
ന്യൂജനറേഷന്‍ തെറിപ്പടങ്ങള്‍
http://eastcoastdaily.com/new/writers-corner/item/6734-new-gerneration-films
വാരാന്ത്യം പ്രമാണിച്ച് കുടുംബസമേതം ഒരു സിനിമയ്ക്ക് പോവാമെന്നു വിചാരിച്ചു. അടുത്ത ടൗണിലെ നാലു തിയേറ്ററുകളിലും ഓടുന്നത് നവതലമുറസിനിമകള്‍.! തമ്മില്‍ ഭേദമെന്നു തോന്നിയ ഒരു ബാനര്‍ തീരുമാനിച്ച് ഞങ്ങള്‍ തിയേറ്ററിലെത്തി ടിക്കറ്റ് എടുത്ത് ഹാളില്‍ പ്രവേശിച്ചു. സീറ്റുകള്‍ പകുതിയേ നിറഞ്ഞിട്ടുള്ളു. എല്ലാം ടീനേജുകാര്‍. കോളേജില്‍ നിന്നും ക്ലാസ് കട്ട് ചെയ്തു വന്നതോ മറ്റോ ആയ ആണ്‍ പെണ്‍ കൂട്ടങ്ങള്‍. ലൈറ്റുകള്‍ മെല്ലെ അണഞ്ഞു. സിനിമ തുടങ്ങുകയായി. ടൈറ്റിലുകള്‍ തെളിഞ്ഞുതുടങ്ങി. തിരക്കഥാകൃത്തിനെയും നിര്‍മ്മാതാവിനെയും ഗാനരചയിതാവിനെയുമൊന്നും മുന്‍ പരിചയം വരുന്നില്ല. എല്ലാവരും പുത്തന്‍ കൂറ്റുകാരാവണം. അവസാനം സംവിധായകന്റെ പേരെഴുതിക്കാണിച്ചു. ഹാളില്‍ കയ്യടികള്‍, വിസിലടികള്‍.. ഒന്നുരണ്ട് സിനിമകള്‍ തരക്കേടില്ലാതെ നിര്‍വ്വഹിച്ച ആളാണു കക്ഷി.
ഒന്നാം സീനില്‍ തന്നെ മുട്ടനൊരു തെറിയുടെ അകമ്പടിയോടെ നായകനെത്തുകയായി. ഗ്രാമ്യഭാഷയിലുള്ള ആ തെറിവാക്കു കേട്ടയുടന്‍ ഹാളില്‍ വീണ്ടും കയ്യടി. ഞാനൊന്ന് പാളിനോക്കി. മക്കള്‍ ആവേശത്തോടെ സ്ക്രീനും നോക്കിയിരുപ്പാണ്. പിന്നെയങ്ങോട്ട് സിനിമ തീരുവോളം പുട്ടിനു തേങ്ങയെന്നപോലെ ഓരോ പത്തു മിനിട്ടിലും ഓരോ തെറിവാക്കു വീതം ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ സ്ക്രീനില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഒപ്പം കയ്യടിയും. ആസ്വദിയ്ക്കാനോ, ചിന്തിയ്ക്കാനോ, ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒറ്റ സീന്‍ പോലുമില്ലാതിരുന്ന ആ സിനിമ അവസാനിയ്ക്കുമ്പോള്‍ കഥാതന്തു എന്താണെന്നുപോലും മനസ്സിലാക്കാനാവാതെ നഷ്ടപ്പെട്ടുപോയ ടിക്കറ്റ് കാശിനെയോര്‍ത്ത് വിഷാദവാനായി.
“ന്യൂ ജനറേഷന്‍ സിനിമകള്‍ മലയാളചലച്ചിത്രമേഖലയില്‍ എല്ലാ അര്‍ത്ഥത്തിലും സമഗ്രമായ നവോത്ഥാനമാണ് സൃഷ്ടിച്ചത്. ഈ പാതയിലൂടെ മലയാളസിനിമയ്ക്ക് കുറേദൂരം സഞ്ചരിക്കേണ്ടതുണ്ട്.” ഇതെന്റെ വാക്കുകളല്ല, പ്രസിദ്ധമായ ഡിസി ബുക്ക്‌സിന്റെ ബ്ലോഗില്‍ കണ്ട വരികളാണ്. മലയാള സിനിമയുടെ പ്രതിസന്ധിഘട്ടത്തിലാണത്രേ ന്യൂജനറേഷന്‍ സിനിമകള്‍ രക്ഷകരായി എത്തിയത്. മലയാളത്തിലെ സാമ്പ്രദായിക രീതിയിലുള്ള ചലച്ചിത്രാഖ്യാനത്തെ ചോദ്യം ചെയ്തും തച്ചുടച്ചുമാണ് ഈ ചിത്രങ്ങള്‍ എത്തിയതെന്നും ഈ ബ്ലോഗ് വിലയിരുത്തുന്നു. ഇത് അംഗീകരിക്കാം, എല്ലാ ന്യൂജനറേഷന്‍ ചിത്രങ്ങളും തെറി സിനിമകളാണെന്ന അഭിപ്രായവും എനിക്കില്ല. എന്നാല്‍ സാമ്പ്രദായിക രീതികളെ തച്ചുടച്ച് വരുമ്പോള്‍ തെറിയഭിഷേകം മാത്രമായി മാറുന്ന സിനിമകളെ ന്യൂജനറേഷന്‍ എന്ന ചലച്ചിത്രസംഘത്തില്‍ ഉള്‍പ്പെടുത്തി. ന്യൂജനറേഷന്‍ എന്ന വാക്കിന്റെ വിലകൂടി കളയണമോയെന്നത് ഈ ചലച്ചിത്രത്തിന്റെ അണിയറക്കാര്‍ തന്നെ തീരുമാനിക്കേണ്ടുന്ന ഒന്നാണ്.
വാസ്‌തവത്തില്‍ എന്താണ് ഈ ന്യൂ ജനറേഷന്‍ സിനിമ? ആദിമധ്യാന്തങ്ങളില്ലാതെ, കൃത്യമായ സീന്‍ ഓര്‍ഡര്‍ പോലുമില്ലാതെ വൃത്തികെട്ട വാക്കുകളും ആംഗ്യങ്ങളും വാരിവിതറി രണ്ടര മണിക്കൂര്‍ എന്തെങ്കിലും കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയാല്‍ അതിനെ സിനിമയെന്ന് വിളിയ്ക്കാമോ? ഗാനങ്ങള്‍ അരോചകവും അര്‍ത്ഥമില്ലാത്തതുമായ കുറെ ശബ്ദഘോഷങ്ങള്‍ മാത്രം. കലാമൂല്യം തെല്ലുമില്ലാത്ത വിരസമായ ഇത്തരം സിനിമകളുടെ ഒരു തരംഗമാണ് ന്യൂ ജനറേഷന്‍ എന്ന പേരില്‍ മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. അധികം താമസിയാതെ ഈ അസംബന്ധചിത്രങ്ങള്‍ കെട്ടടങ്ങി ജീവിതഗന്ധികളായ പ്രമേയങ്ങളുമായി, ശ്രവണസുഖമുള്ള ഗാനങ്ങളുമായി പഴയ വസന്തകാലം മലയാളസിനിമ തിരിച്ചുപിടിച്ചില്ലായെങ്കില്‍ കുടുംബപ്രേക്ഷകരെ നഷ്ടപ്പെട്ട് ഈ വ്യവസായം അന്യം നിന്നുപോകും. പദ്മരാജനും ഭരതനുമൊക്കെ സ്വര്‍ഗ്ഗലോകത്തിരുന്ന് കണ്ണീര്‍ വാര്‍ക്കുകയാവണം. ഗ്രഹണം പിടിച്ച മലയാളസിനിമയുടെ അപചയകാലമോര്‍ത്ത്.
2013 ഒക്‌ടോബർ 10, വ്യാഴാഴ്‌ച
എത്രയോ മുൻപേ സച്ചിൻ വിടപറഞ്ഞിരുന്നു ! ! !
ഇപ്പോൾ ഔദ്യോഗികമായി വിടപറയൽ പ്രഖ്യാപനം നടത്തി എങ്കിലും ,തീര്ച്ചയായും മാനസ്സികമായി വളരെ മുൻപേ തന്നെ സച്ചിൻ ക്രിക്കെട്ടിനോട് വിട പറഞ്ഞിരുന്നു, ഇന്ന് ഇന്ത്യൻ ക്രിക്കെട്ടിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അപച്ചയത്തോട് അത്രമാത്രം അമര്ഷവും വേദനയും സച്ചിന് ഉണ്ടായിരുന്നു. ബി സി സി ഐ യുടെ പ്രവർത്തനങ്ങളിൽ സച്ചിന് അതൃപ്തി ഉണ്ടായിരുന്നു. അത് കൊണ്ടാണ് ഐ പി എല് ചാമ്പ്യൻ ട്രോഫി യുമായി ശ്രീനിവാസ്സൻ സമീപിച്ചപ്പോൾ സച്ചിൻ അവഗണിച്ചു കൊണ്ട് പിന്മാരിയതും അത് കണ്ടു ശ്രീനിവാസ്സൻ ഇളിഭ്യൻ ആയി മടങ്ങിയത്. ലോകം മുഴുവൻ അത് കണ്ടതാണ്. തീര്ച്ചയായും സച്ചിനെ പോലെ മാന്യൻ ആയ ഒരു കളിക്കാരന് ധോനിയെ പോലെ സ്വര്തമതിയും , ശ്രീനിവസ്സനെ പോലെ സ്വേച്ചധി പധിയും, ബി സി സി ഐ യെ പോലെ അഴിമതിയിൽ മുങ്ങി ന് ഇളക്കുന്ന ഒരു കായിക സംവിധാനത്തിൽ തുടരാൻ കഴിയുന്നത് വളരെ പ്രയാസ്സകാരം തന്നെ ആണ്. ശ്രീശാന്തിനെ പോലെ യുള്ള ഒരു കളിക്കാരനെ ബലിയാടാക്കി കൈകഴുകാം എന്നാ തീരുമാനം തന്നെ സച്ചിൻ എതിര്തിരുന്നു. എന്തായാലും സച്ചിൻ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. ശ്രീശാന്തിന്റെ വിലക്കോടെ തന്നെ ക്രിക്കെറ്റ് മൽസരങ്ങൾ കാണുന്നത് നിരത്തിയ എന്നെ പോലെ ഒരു ക്രിക്കെറ്റ് ആരാധകനു സച്ചിന്റെ തീരുമാനം കൂടിയാകുമ്പോൾ ക്രിക്കെട്ടിനോടുള്ള അകലം വര്ധിക്കുന്നു. ..........
2013 ഒക്‌ടോബർ 6, ഞായറാഴ്‌ച
നന്ദി..........
എന്റെ ബ്ലോഗ് സ്നേഹഗീതത്തിന്റെ പേജ് കാഴ്ചകൾ 30000 എത്തിച്ച എന്റെ പ്രിയപ്പെട്ടവര്ക്ക് ഹൃദയം നിറഞ്ഞ നന്ദി........
തുടക്ക കാലത്ത് എഴുതിയത് പോലെ വളരെ സജീവമായി ബ്ലോഗില എഴുതുവാൻ കഴിയുന്നില്ല എങ്കിലും ഓരോ ദിവസ്സവും എന്റെ പ്രിയപ്പെട്ടവർ നല്കുന്ന പിന്തുണ വളരെ സജീവമായി തുടരാൻ പ്രേരണ ആകുന്നു.... ഈ സ്നേഹവും പ്രോത്സാഹനവും എന്നും തുടരുമെന്ന പ്രതീക്ഷയോടെ സ്നേഹപൂര്വ്വം സ്നേഹഗീതം മുന്നോട്ടു .........
രാജ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പേജ്‌കാഴ്ചകള്‍
ബ്ലോഗ് കാഴ്‌ചക്കാർക്കിടയിലുള്ള ഏറ്റവും ജനപ്രിയമായ രാജ്യങ്ങളുടെ ഗ്രാഫ്
എൻട്രി പേജ്‌കാഴ്‌ചകള്‍
ഇന്ത്യ
12647
അമേരിക്കൻ ഐക്യനാടുകൾ
9726
സിംഗപ്പുർ
1954
റഷ്യ
1531
സംയുക്ത അറബ് രാഷ്ട്രം
1032
സൗദി അറേബ്യ
430
നെതർലൻഡ്സ്
185
ബ്രിട്ടൻ
162
ഉക്രൈൻ
159
ജർമനി
142
ബ്രൌസറുകള്‍ അടിസ്ഥാനമാക്കിയുള്ള പേജ്‌കാഴ്ചകള്‍
എൻട്രി പേജ്‌കാഴ്‌ചകള്‍
Firefox
10097 (34%)
UniversalFeedParser
7527 (25%)
Internet Explorer
4119 (13%)
Chrome
3731 (12%)
SimplePie
2881 (9%)
Opera
1085 (3%)
Safari
113 (<1%)
Mobile Safari
57 (<1%)
Epiphany
23 (<1%)
SurfCop
21 (<1%)
ചിത്രം ഏറ്റവും ജനപ്രിയമായ ബ്രൗസറുകൾ കാണിക്കുന്നു
ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പേജ്‌കാഴ്ചകള്‍
എൻട്രി പേജ്കാഴ്ചകള്‍
Windows
15567 (81%)
Linux
3040 (15%)
Macintosh
216 (1%)
Other Unix
74 (<1%)
Android
64 (<1%)
Nokia
54 (<1%)
iPhone
40 (<1%)
iPad
18 (<1%)
SonyEricsson
16 (<1%)
Windows NT 6.1
6 (<1%)
തുടക്ക കാലത്ത് എഴുതിയത് പോലെ വളരെ സജീവമായി ബ്ലോഗില എഴുതുവാൻ കഴിയുന്നില്ല എങ്കിലും ഓരോ ദിവസ്സവും എന്റെ പ്രിയപ്പെട്ടവർ നല്കുന്ന പിന്തുണ വളരെ സജീവമായി തുടരാൻ പ്രേരണ ആകുന്നു.... ഈ സ്നേഹവും പ്രോത്സാഹനവും എന്നും തുടരുമെന്ന പ്രതീക്ഷയോടെ സ്നേഹപൂര്വ്വം സ്നേഹഗീതം മുന്നോട്ടു .........
രാജ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പേജ്‌കാഴ്ചകള്‍
ബ്ലോഗ് കാഴ്‌ചക്കാർക്കിടയിലുള്ള ഏറ്റവും ജനപ്രിയമായ രാജ്യങ്ങളുടെ ഗ്രാഫ്
എൻട്രി പേജ്‌കാഴ്‌ചകള്‍
ഇന്ത്യ
12647
അമേരിക്കൻ ഐക്യനാടുകൾ
9726
സിംഗപ്പുർ
1954
റഷ്യ
1531
സംയുക്ത അറബ് രാഷ്ട്രം
1032
സൗദി അറേബ്യ
430
നെതർലൻഡ്സ്
185
ബ്രിട്ടൻ
162
ഉക്രൈൻ
159
ജർമനി
142
ബ്രൌസറുകള്‍ അടിസ്ഥാനമാക്കിയുള്ള പേജ്‌കാഴ്ചകള്‍
എൻട്രി പേജ്‌കാഴ്‌ചകള്‍
Firefox
10097 (34%)
UniversalFeedParser
7527 (25%)
Internet Explorer
4119 (13%)
Chrome
3731 (12%)
SimplePie
2881 (9%)
Opera
1085 (3%)
Safari
113 (<1%)
Mobile Safari
57 (<1%)
Epiphany
23 (<1%)
SurfCop
21 (<1%)
ചിത്രം ഏറ്റവും ജനപ്രിയമായ ബ്രൗസറുകൾ കാണിക്കുന്നു
ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പേജ്‌കാഴ്ചകള്‍
എൻട്രി പേജ്‌കാഴ്‌ചകള്‍
Windows
15567 (81%)
Linux
3040 (15%)
Macintosh
216 (1%)
Other Unix
74 (<1%)
Android
64 (<1%)
Nokia
54 (<1%)
iPhone
40 (<1%)
iPad
18 (<1%)
SonyEricsson
16 (<1%)
Windows NT 6.1
6 (<1%)
2013 സെപ്റ്റംബർ 19, വ്യാഴാഴ്‌ച
ബി സി സി ഐ ക്ക് ഓര്മ്മയുണ്ടോ ...?
ഇപ്പോൾ ശ്രീശാന്തിനെ വിലക്കിയ ബി സി സി ഐ ഈ സംഭവം ഒര്ക്കുന്നുണ്ടോ.......?
2011 മാർച്ച് 10 നു ഞാൻ ബ്ലോഗില എഴുതിയ കുറിപ്പാണ് താഴെ , അന്ന് ബി സി സി ഐ എന്തെങ്കിലും നടപടി എടുത്തോ.......?
അന്ന് ധോണിയെ വിലക്കാത്തത് എന്ത്......?
2011, മാർച്ച് 10, വ്യാഴാഴ്ച
വാതു വൈപ്പിന്റെ നിഴലില്‍.........
ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിനു മണിക്കൂര്കള്‍ക്ക് മുന്‍പ് ഷയിന്‍ വോണ്‍ ട്വിട്ടെരില്‍ കുറിച്ചു, ഈ മത്സരം
സമനിലയില്‍ ആകും. അത് പോലെ തന്നെ സംഭവിച്ചു. വാതു വൈപ്പിന്റെ സംശയങ്ങള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ അത് തികച്ചും യാദ്രിശ്ചികം എന്നാ നിലയില്‍ കാര്യങ്ങള്‍ അവസാനിച്ചു. എനാല്‍ പുതിയ സംഭവങ്ങള്‍ വീണ്ടും സംശയത്തിനു ഇടയാക്കുന്നു. രണ്ടായിരത്തി എട്ടു ഐ. പി. എല്‍ ആദ്യ സീസ്സനില്‍ വത് വൈപ്പുംയി ബന്ധപ്പെട്ടു ഡല്‍ഹി ക്രികെറ്റ് അസോസിയേഷന്‍ പുറത്താക്കിയ പ്രദീപ് അഗര്‍വാള്‍ കഴിഞ്ഞ ഇന്ത്യ - ഹോളണ്ട് മത്സരത്തില്‍ കളിക്കാരുടെ ഗലരിയിലും, , ട്രെസ്സിംഗ്റൂമിലും കാണപ്പെട്ടു . കോട്ട്ല ഗ്രവുണ്ടില്‍ പോലും പ്രവേശനം നിഷേധിക്കപെട്ടിരുന്ന ഒരാള്‍ എങ്ങനെ ഇത്തരത്തില്‍ കളിക്കാരോടൊപ്പം കാണപെട്ടു എന്നത് വളരെ പ്രധാനമാണ്. സംശയങ്ങള്‍ ഉയരുക സ്വാഭാവികം. ഇന്ത്യന്‍ നായകനായ ധോനിയുടെ സമീപനവും സംശയകരമാണ്. ആദ്യ മത്സരത്തില്‍ ആദ്യ പന്ത് ശ്രീക്ക് നല്‍കിയതില്‍ തുടങ്ങി, കഴിഞ്ഞ മത്സരത്തില്‍ പീയുഷിനെ കൊണ്ട് അവസാന ഓവറുകള്‍ എരിയിച്ചത് വരെയുള്ള ധോനിയുടെ നടപടികള്‍ സംശയിക്കെണ്ടാതാണ്. തനിക്കു ഇഷ്ട്ടപ്പെടുന്ന കളിക്കാരെ, അവര്‍ എത്ര മോശം പ്രകടനം നടത്തിയാലും വീണ്ടും ടീമില്‍ എടുക്കുക, ഉദാഹരണമായി അമ്പേ പരാജയപ്പെട്ട പീയുഷിനെ മാനസ്സികമായി കരുതനക്കുവാന്‍ വേണ്ടി എന്നാ തരത്തില്‍ അടിസ്തനമിലാത്ത കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ടീമില്‍ ഇടം കൊടുക്കുക, ഒരു മത്സരത്തില്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞു ശ്രീ യെ ഒഴിവാക്കുക, ശ്രീയെ മനസ്സികമായ് കരുത്തന്‍ ആക്കാന്‍ ധോനിക്ക് തോന്നുമെന് ഒരു വിസ്വസ്സവും നമുക്കില്ല. മൂന്നു ഫാസ്റ്റ് ബോവുലെര്സിനെ ഉള്‍പ്പെടുത്തുന്നതിന് പകരം ഏഴു ബാറ്സ്മന്മാര്‍ തന്നെ വേണം എന്ന് പറയുക , കളികാര്‍ വിക്കെറ്റ്നേടുമ്പോഴും, മറ്റും നിര്‍വികാരമായി പെരുമാറുക തുടങ്ങി എല്ലാ കാര്യങ്ങളും സംശയത്തിന്റെ നിഴലിലാണ്. ധോണി ഒരിക്കലും മികച്ച ക്യാപ്റ്റന്‍ അല്ല. സഹകളിക്കാരുടെ പ്രകടനം കൊണ്ടുള്ള വിജയങ്ങള്‍ കാരണമാണ് ധോണി ഇന്നും ആ സ്ഥാനത് തുടരുനത്. ഒരു നല്ല ക്യാപ്ടന് വേണ്ട ഒരു ഗുണവും ധോനികില്ല, കളിക്കാര്‍ക്ക് പ്രചോദനം നല്‍കുവാനോ, അവരെ ഒതോരുമിപ്പിച്ചു നിര്തുവാണോ ധോനിക്ക് കഴിയുന്നില്ല. ശ്രീശാന്തിനെ പോലെ ഉള്ള ജൂനിയര്‍ താരങ്ങളെ അവഹെളിക്കുമ്പോള്‍ തന്നെ സഹീര്ഖന്‍ , ഹര്‍ഭജന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ മുന്‍പില്‍ തലയും താഴ്തി നില്‍ക്കുന്ന ധോണി സൌരവ് ഗന്ഗുളിയെ പോലെ ഉള്ള ക്യാപ്ടന്‍ മാരുടെ രീതികള്‍ മനസ്സിലാക്കേണ്ടതാണ്. അത് പിന്നെ എങ്ങനെ വളര്‍ത്തി വലുതാക്കിയ ഗന്ഗുളിയെ പോലും ചവുട്ടി താഴ്ത്തിയ ധോണി മറ്റുള്ളവരെ പിന്നെ എങ്ങനെ കാണാനാണ്. ഇപ്പോള്‍ ഇത്തരം വിവാദം ഉണ്ടായതു നന്നായി. കാരണം ഇനിയെങ്കിലും ധോണി യാദാര്‍ത്ഥ്യം മനസ്സിലാക്കി പെരുമാരട്ടെ, ടീം ഉണര്‍ന്നു കളിക്കാട്ടെ, എല്ലാ മത്സരങ്ങളും വിജയിച്ചു കപ്പു നേടട്ടെ. അടുത്ത മത്സരങ്ങളില്‍ നിന്ന് പീയുഷിനെയും, ഹര്‍ഭജനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവുലെര്സിനെയും, ഉള്‍പ്പെടുത്തുക, അല്ലെങ്കില്‍ പീയുഷിനെയു, ഏതെങ്കിലും ഒരു ബാറ്സ്മനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവ്ലെര്സിനെയും ഉള്‍പ്പെടുത്തുക, നിരവധി സാധ്യതകള്‍ ഉള്ളപ്പോള്‍ കടുപിടുതം നടത്തി ഇന്ത്യയെ തോല്പിക്കണോ, ധോണി ഒന്ന് ചിന്തിച്ചു നോക്കൂ.......
Posted by ജയരാജ്‌മുരുക്കുംപുഴ
2013 സെപ്റ്റംബർ 13, വെള്ളിയാഴ്‌ച
ശ്രീ ഒപ്പം ഞങ്ങളുണ്ട്..........
ശ്രീനിവാസൻ അധ്യക്ഷനായ സമിതിയിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല . കാരണം ശ്രീക്കെതിരെയുള്ള ഗൂടാലോചനയിൽ മുഖ്യ പ്രതികൾ ശ്രീനിവാസ്സനും ധോണിയും തന്നെയാണ്. ഒരു പക്ഷെ ഗൂഢാലോചന ശ്രീനിവസ്സന്റെയും ഡല്ഹി പോലീസിന്റെയും കൈകളില നിന്ന് അത്ഭുതകരമായി മുംബൈ പോലീസിന്റെ കൂടി ഇടപെടലിൽ എത്തിയതോടെ ആണ് ചതിയുടെ കാണാപ്പുറങ്ങൾ ജനങ്ങൾക്ക് വ്യക്തമായത്. ഒരു പക്ഷെ മുംബൈ പോലീസു ഇടപെട്ടില്ലയിരുന്നു എങ്കിൽ ഇതിനും എത്രയോ മുൻപ് തന്റെ കസേരയിൽ ഞെളിഞ്ഞിരുന്നു കൊണ്ട് ശ്രീനിവസ്സൻ ഈ വിലക്ക് പ്രഖ്യാപനം നടത്തിയേനെ. ഇവിടെ തെറ്റേത്, ശരിയേത് എന്നതിനപ്പുറം നീതി നിഷേധം , തുല്യ നീതി തുടങ്ങിയ വിഷയങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശ്രീനിവസ്സൻ , ധോണി, സാക്ഷി ധോണി , മൈയ്യപ്പൻ , വിന്ദൂൂ ധാരാസിംഗ് , രാജ് കുണ്ടറ ഇങ്ങനെ ആരോപണ വിധേയരായവർ ഒട്ടനവധിയാണ്. ഇതിൽ ഒരാളാണ് ശ്രീശാന്തും, . കേസ് കോടതിയിലാണ് , മതിയായ തെളിവുകള ഇല്ല എന്ന് കോടതി പറയുകയും ചെയ്തിട്ടുണ്ട്, മാത്രമല്ല ഡല്ഹി പോലീസിന്റെ വ്യ്ഗ്രതകളെ നിശിതമായി വിമര്ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നീതിന്യായ വ്യവസ്ഥയെ പോലും മറികടന്നു കൊണ്ട് നീതിന്യായ വ്യവസ്ഥ തള്ളിക്കളഞ്ഞ വസ്തുതകൾ ഉദ്ധരിച്ചു കൊണ്ട് ശ്രീശാന്തിനു വിലക്കെർപ്പെടുതിയിരിക്കുന്നു. കോടതി വിധി വന്നതിനു ശേഷം വിലക്ക് ഏർപ്പെടുതംയിരുന്നല്ലോ, പക്ഷെ അതിനു പോലും കാത്തു നില്ക്കാതെ ഡല്ഹി പോലീസു കാണിച്ച വ്യഗ്രതയെക്കളും ഉപരിയായി വ്യഗ്രത കാണിച്ചു കൊണ്ട് ബി സി സി ഐ തങ്ങളുടെ ലക്‌ഷ്യം നടപ്പിലാക്കി കഴിഞ്ഞു. അധികാരം കയ്യാളുന്നവന്റെയും അധികാരത്തിന്റെ തണലിൽ ജീവിക്കാൻ വിധിക്കപ്പെട്ടവന്റെയും അന്തരത്തിന്റെ വിടവ് ഇവിടെ ഒന്ന് കൂടി വര്ധിചിരിക്കുന്നു. അധികാര സ്ഥാനത്തിരുന്നു എന്ത് അധാര്മ്മിക പ്രവര്ത്തിയും ചെയ്യുകയും അധികാരം ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവരെ വേട്ടയാടപ്പെടുകയും ചെയ്യുന്ന ഏകാധിപത്യ പ്രവണത തന്നെയാണ് ഇവിടെയും വെളിവാകുന്നത്. ഇങ്ങനെ ഒരുകൂട്ടം ആളുകള് നിയന്ത്രിക്കുന്ന , അവര്ക്ക് വേണ്ടി മാത്രം തിരക്കഥ തയ്യാറാക്കപ്പെടുന്ന ഒരു കളിക്ക് വേണ്ടി ഉറക്കമൊഴിഞ്ഞ രാത്രികളും , പാഴാക്കി ക്കളഞ്ഞ പകലുകളും തിരച്ചു കിട്ടില്ലലോ എന്നാ വേദനയാണ് . ഇനി ക്രിക്കെറ്റ് എന്നാ കളിയെ പഴയത് പോലെ ഉൾകൊള്ളു വാനോ സ്നേഹിക്കുവാണോ കഴിയുമെന്നു തോന്നുന്നില്ല. കാരണം തിരിച്ചറിവുകൾ സമ്മാനിക്കുന്ന നിമിഷങ്ങളാണ് മുന്നില്. പ്രിയപ്പെട്ട ശ്രീശാന്ത് നിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. നിനക്ക് തിരിച്ചു വരൻ കഴിയും. തളരാതെ മുന്നേറുക . നീതിന്യായ വ്യവസ്ഥയിൽ ഇന്ത്യയിലെ സാധാരണക്കാര്ക്കുള്ള വിശ്വാസം നിന്റെ തിരിച്ചു വരവിനു പ്രതീക്ഷ നല്കുന്നു. എന്നെപോലെയുള്ള സാധാരണ ക്രിക്കെറ്റ് പ്രേമികൾക്ക് എപ്പോഴോ കൈമോശം വന്ന ക്രിക്കെറ്റ് എന്നാ കളിയോടുള്ള അഭിനിവേശത്തിന് വീണ്ടും ഊര്ജ്ജം നല്കാൻ നിന്റെ തിരിച്ചു വരവ് അനിവാര്യം തന്നെയാണ്........
2013 സെപ്റ്റംബർ 7, ശനിയാഴ്‌ച
പൊന്നോണം വരവായി.........
ഓണം വന്നോണം വന്നോണം വന്നേ
മാമല നാട്ടിലിന്ന്നോണം വന്നേ
ഓണ നിലാവ് പരക്കുന്നുണ്ടേ
ഓണപ്പാട്ടുകൾ പാടുന്നുണ്ടേ
തൊടിയിലെ തുമ്പപ്പൂ പുഞ്ചിരിച്ചേ
വേലിയിൽ കാക്കപ്പൂ കണ്‍ തുറന്നെ
ഓണത്തുമ്പികൾ മൂളുന്നുണ്ടേ
ഓണത്താരാടി വരുന്നു ചെമ്മേ
ഊഞ്ഞാലാടി കളിക്കുന്നുണ്ടേ
ഓണസദ്യ ഒരുക്കുന്നുണ്ടേ
ഓണ പ്പൂവിളി ഉയരുന്നുണ്ടേ
ഓണത്തപ്പൻ എഴുന്നള്ളു ണ്ടെ
ഓണം വന്നോണം വന്നോണം വന്നേ ..............
മാമല നാട്ടിലിന്ന്നോണം വന്നേ
ഓണ നിലാവ് പരക്കുന്നുണ്ടേ
ഓണപ്പാട്ടുകൾ പാടുന്നുണ്ടേ
തൊടിയിലെ തുമ്പപ്പൂ പുഞ്ചിരിച്ചേ
വേലിയിൽ കാക്കപ്പൂ കണ്‍ തുറന്നെ
ഓണത്തുമ്പികൾ മൂളുന്നുണ്ടേ
ഓണത്താരാടി വരുന്നു ചെമ്മേ
ഊഞ്ഞാലാടി കളിക്കുന്നുണ്ടേ
ഓണസദ്യ ഒരുക്കുന്നുണ്ടേ
ഓണ പ്പൂവിളി ഉയരുന്നുണ്ടേ
ഓണത്തപ്പൻ എഴുന്നള്ളു ണ്ടെ
ഓണം വന്നോണം വന്നോണം വന്നേ ..............
തിരുവോണ പ്പുലരിയിൽ ........
ഒരമ്മയുടെ തീരങ്ങൾ കൈവഴികൾ തേടി നാം
തിരുവോണ നാളിൽ യാത്രയായി
പുതുമഞ്ഞു വീണൊരാ വീഥി കളൊക്കെയും
പുതു പൂക്കള പുഞ്ചിരി തേൻ നിറച്ചു
പുലര വെയിലൊളി മെല്ലെ പടരും മുൻപേ
പൂക്കളിറുത്തു മടങ്ങിയെത്തി
തിരുമുറ്റം മെഴുകി പൂക്കളം തീർത്തു
ഓണപ്പുടവ യുടുത്തു നിന്നു
ഊഞ്ഞാൽ കളികളും പാട്ടും മേളവും
ആമൊദമാർപ്പു വിളികളുമായി
തൂശനിലയിൽ വിളമ്പിയ സദ്യ
ഒന്നിച്ചോരെ മനസ്സോടെ യുണ്ടു
സന്തോഷ ചിത്തരായി സർവ്വരും ചേർന്നപ്പോൾ
സന്താപമൊക്കെ അകന്നുപോയി
മാനുഷരെല്ലാരും ഒന്നുപോൾ വാഴുന്ന
മാതൃകാ ദിനമാണീ തിരുവോണ നാൾ
മാവേലി നാടിന്റെ പുണ്യോത്സവം
ഇത് മലയാളി നാടിന്റെ തിരുവുത്സവം ......
തിരുവോണ നാളിൽ യാത്രയായി
പുതുമഞ്ഞു വീണൊരാ വീഥി കളൊക്കെയും
പുതു പൂക്കള പുഞ്ചിരി തേൻ നിറച്ചു
പുലര വെയിലൊളി മെല്ലെ പടരും മുൻപേ
പൂക്കളിറുത്തു മടങ്ങിയെത്തി
തിരുമുറ്റം മെഴുകി പൂക്കളം തീർത്തു
ഓണപ്പുടവ യുടുത്തു നിന്നു
ഊഞ്ഞാൽ കളികളും പാട്ടും മേളവും
ആമൊദമാർപ്പു വിളികളുമായി
തൂശനിലയിൽ വിളമ്പിയ സദ്യ
ഒന്നിച്ചോരെ മനസ്സോടെ യുണ്ടു
സന്തോഷ ചിത്തരായി സർവ്വരും ചേർന്നപ്പോൾ
സന്താപമൊക്കെ അകന്നുപോയി
മാനുഷരെല്ലാരും ഒന്നുപോൾ വാഴുന്ന
മാതൃകാ ദിനമാണീ തിരുവോണ നാൾ
മാവേലി നാടിന്റെ പുണ്യോത്സവം
ഇത് മലയാളി നാടിന്റെ തിരുവുത്സവം ......
തുമ്പപൂക്കള്‍ ചിരിക്കുന്നു .................
ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത് കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കയിപ്പു ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകള് അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........
2013 ഓഗസ്റ്റ് 22, വ്യാഴാഴ്‌ച
മനസ്സ് നിറയ്ക്കുന്ന മെമ്മറീസ് ..........
ഇന്നലെ തിരുവനന്തപുരം ശ്രീകുമാറിൽ മാറ്റിനി ഷൊവ്ക്കു മെമ്മറീസ് കണ്ടു. മെമ്മറീസ് വളരെ മികച്ച ചിത്രമെന്നതും ചിത്രത്തിന്റെ വൻ വിജയവുമെല്ലാം ഇതിനകം തന്നെ ചര്ച്ചയായി കഴിഞ്ഞു. എന്നാൽ ഇതിനു പുറമേ എന്നെ സന്തോഷിപ്പിച്ച കാര്യം ചിത്രം കാണാൻ വന്ന പ്രേക്ഷകരാണ്. കാരണം ടിക്കറ്റ് കിട്ടാൻ വളരെ നേരം ക്യുവിൽ നില്ക്കേണ്ടി വന്നു അതിനു പുറമേ വന്ന പ്രേക്ഷകരിൽ ആബാല വൃദ്ധ ജനങ്ങള് ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് അത് വളരെ കൌതുകമായി തോന്നി. കാരണം വളരെ പ്രായം ചെന്ന പുരുഷന്മാര, അമ്മമാർ, സ്ത്രീകള് , കുട്ടികൾ , ഇന്നിന്റെ പ്രധിനിധികൾ ആയ യുവാക്കൾ എന്ന് വേണ്ട എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും ഉണ്ടായിരുന്നു. അത്തരം ഒരു ആൾക്കൂട്ടത്തിൽ ഇരുന്നു സിനിമ ആസ്വദിച്ചപ്പോൾ എവിടെയോ നഷ്ട്ട്മായ സിനിമയുടെ ഒരു നല്ല കാലം തിരിച്ചു കിട്ടിയത് പോലെ തോന്നി. പിന്നെ നമ്മൾ ഫേസ് ബുക്ക് എഴുതുകാര്ക്കും ഈ വിജയത്തിൽ പങ്കുണ്ടെന്ന് ഒരു സംസാരം കേട്ടു, എന്റെ അടുത്തിരുന്ന വൃദ്ധയായ അമ്മയോട് അവരുട മകള പറയുകയാണ് അമ്മെ എന്താണ് ഇത്രയം ആളുകള് വരുന്നത് എന്നോ നല്ല സിനിമ എന്ന് ഫേസ് ബുക്കിൽ എല്ലാവരും എഴുതുന്നത് കൊണ്ടാണ് എന്ന്. പിന്നെ ടികെറ്റ് എടുക്കാൻ ക്യുവിൽ നിന്നപ്പോൾ രാവിലത്തെ ഷോ കണ്ടിട്ട് സംവിധായകൻ സോഹൻ ലാൽ ഇറങ്ങുന്നത് കണ്ടു... അധികാരികതക്ക് വേണ്ടി മാത്രമാണ് സോഹനെ കുറിച്ച് പരാമര്ഷിച്ചത്...........
അധിക്ഷേപിച്ചവർ ആരോപണങ്ങൾ പിൻ വലിക്കുമോ........?
ശ്രീ ബ്ലെസി സംവിധാനം ചെയ്താ കളി മണ്ണ് എന്നാ ചിത്രം പുറത്തിറങ്ങി. ശ്വേത മേനോന്റെ പ്രസവ രംഗത്തിന്റെ പേരില് ചിത്രം ഇറങ്ങുന്നതിനും മുൻപേ വിവിധ മേഘലകളിൽ പെട്ട പലരും വിമർശനങ്ങളുമായി എത്തുകയുണ്ടായി. അവരില തന്നെ ചിലര് വ്യക്തിപരമായി അധിക്ഷേപ വാക്കുകൾ ചൊരിയുകയുണ്ടായി. എന്നാൽ ചിത്രം ഇറങ്ങി പ്രേക്ഷകര ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. മാതൃത്വത്തിന്റെ മഹനീയത വെളിവാക്കുന്ന ചിത്രം എന്നാ നിലയില എല്ലാവരുടെയും പ്രശംസകൾ നേടിയിരിക്കുന്നു. അനാവശ്യ വിവാദങ്ങള ഉണ്ടാക്കിയവർ പ്രതേകിച്ചു വ്യക്തിപരമായി പൂരപ്പറമ്പ് പ്രയോഗങ്ങൾ വരെ നടത്തിയവർ അവരുടെ പ്രസ്താവനകൾ പിന് വലിക്കാൻ തയ്യാറാകുമോ. ഒരിക്കലുമില്ല കാരണം അതിനു സഹിഷ്ണുത വേണം , അതില്ലാത്തവർ അത് കൊണ്ടാണ് ഇങ്ങനെ അല്ലെങ്കിൽ ഇത് കൊണ്ടാണ് അങ്ങനെ എന്ന് പറഞ്ഞു തങ്ങളുടെ വാദങ്ങള ന്യായീകരിച്ചു കൊണ്ടേ ഇരിക്കും..............
മലയാളികൾ ഒന്നടങ്കം അപമാനിതരായിരിക്കുന്നു .....,.
പ്രിയപ്പെട്ട ടോം ജോസഫ് നിങ്ങൾ മാത്രമല്ല കായിക പ്രേമികൾ മൊത്തത്തിൽ പ്രേതെകിച്ചു മലയാളികൾ ഒന്നടങ്കം അപമാനിതരായിരിക്കുന്നു .....,.
സിനിമ അവാര്ട് പോലെ ഒരു വര്ഷത്തെ പ്രകടനം നോക്കി നല്കുന്ന പുരസ്കരമല്ല അര്ജുന പുരസ്കാരം ഒരു നീണ്ട കാലം കളിക്കളത്തിൽ ചിന്തിയ വിയര്പ്പിന്റെ ആദരം തന്നെയാണ് അര്ജുന പോലുള്ള പുരസ്കാരങ്ങൾ . എന്നാൽ ടോം താങ്കളെപ്പോലുള്ള ഒരാളെ അപമാനിച്ചതിലൂടെ അത്തരം വിസ്വസ്സ്യതക്ക് ഭംഗം വന്നിരിക്കുന്നു. താങ്കള്ക്ക് നേരിട്ട അപമാനത്തിന്റെ ഉത്തരവാദികളെ നമുക്കെല്ലാം തിരിച്ചറിയാം. ശബ്ദവും രൂപവും ഇല്ലാത്തവർക്ക് ഇത് രണ്ടും മറ്റാരെക്കാളും ഉണ്ട് എന്ന് വാഴ്ത്തപ്പെടുന്ന നാളിൽ നമുക്ക് ഇതിനുള്ള ഉത്തരം നല്കാം......
സിനിമ അവാര്ട് പോലെ ഒരു വര്ഷത്തെ പ്രകടനം നോക്കി നല്കുന്ന പുരസ്കരമല്ല അര്ജുന പുരസ്കാരം ഒരു നീണ്ട കാലം കളിക്കളത്തിൽ ചിന്തിയ വിയര്പ്പിന്റെ ആദരം തന്നെയാണ് അര്ജുന പോലുള്ള പുരസ്കാരങ്ങൾ . എന്നാൽ ടോം താങ്കളെപ്പോലുള്ള ഒരാളെ അപമാനിച്ചതിലൂടെ അത്തരം വിസ്വസ്സ്യതക്ക് ഭംഗം വന്നിരിക്കുന്നു. താങ്കള്ക്ക് നേരിട്ട അപമാനത്തിന്റെ ഉത്തരവാദികളെ നമുക്കെല്ലാം തിരിച്ചറിയാം. ശബ്ദവും രൂപവും ഇല്ലാത്തവർക്ക് ഇത് രണ്ടും മറ്റാരെക്കാളും ഉണ്ട് എന്ന് വാഴ്ത്തപ്പെടുന്ന നാളിൽ നമുക്ക് ഇതിനുള്ള ഉത്തരം നല്കാം......
2013 ഓഗസ്റ്റ് 14, ബുധനാഴ്‌ച
ക്രിക്കെറ്റ് താരങ്ങള്ക്കു അര്ജുന പുരസ്കാരങ്ങൾ നല്കരുത്........
ബി സി സി ഐ യെ പോലെ ഇന്ത്യൻ കായിക മന്ത്രാലയത്തിനു ഒരു അധികാരവും ഇല്ലാത്ത ഒരു ബോര്ടിനു വേണ്ടി കളിക്കുന്ന ക്രികെറ്റ് താരങ്ങള്ക്കു കായിക പുരസ്കാരങ്ങൾ നല്കരുത്. കാരണം വര ഇന്ത്യ എന്നാ രാജ്യത്തിന് വേണ്ടി അല്ല മത്സരിക്കുന്നത് മറിചു ബി സി സി ഐ എന്നാ സ്ഥാപനത്തിന് വേണ്ടി മാത്രമാണ് . ഇന്ത്യൻ കായിക മന്ത്രാലയത്തിനു ബി സി സി ഐ യിൽ ഒരു നിയന്ത്രണവും ഇല്ല എന്ന് ബി സി സി ഐ തന്നെ പറയുന്ന സാഹചര്യത്തിൽ വിരട്ട് കൊഹ്ലിക്ക് ഇത്തവണ നല്കിയ അര്ജുന പുരസ്‌കാരം ഉള്പ്പെടെ ഇതുവരെ ക്രിക്കെറ്റ് താരങ്ങള്ക്കു നല്കിയ എല്ലാ കായിക പുരസ്കാരങ്ങളും ഇന്ത്യൻ സര്ക്കാര് തിരിച്ചെടുക്കണം. ഇതിനെ കുറിച്ച് രവി ശാസ്ത്രി എന്ത് പറയും.......
2013 ഓഗസ്റ്റ് 3, ശനിയാഴ്‌ച
ഇതാ വീണ്ടും മറ്റൊരു സൌഹൃദ ദിനം കൂടി.....
മഴ പൈയ്യുകയാണ്. തെങ്ങോല തലപ്പുകളെ കുളിരണിയിച്ചു കൊണ്ടു മഴ പൈയ്യുകയാണ്. തുറന്നിട്ട ജനല്‍ പാളികള്‍ക്ക് ഇടയിലുടെ മഴയുടെ സൌന്ദര്യം നോക്കി നിന്നപ്പോള്‍ ഓര്‍മ്മകള്‍ ഉണരുകയായി. ഓര്‍മയുടെ ജാലകം തുറക്കുമ്പോള്‍ ബാല്യത്തില്‍ ചെളി വെള്ളത്തില്‍ ചാടി ക്കളിച്ചതും, കളി വഞ്ചികള്‍ ഒഴുക്കിയതും , മഴ നനഞ്ഞു പനി പിടിച്ച കാരണം സ്കൂളില്‍ പോകാന്‍ ആവാതെ വിഴമിച്ചതും ഇന്നലത്തേത് പോലെ തോന്നുന്നു. എനിക്ക് ഒരു സുഹൃത്തിനെ ആദ്യമായി നാഴ്ട്ടപ്പെടുന്നത് ഒരു മഴക്കാലതാണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം . എന്റെ പ്രിയ കുട്ടുകാരന്‍ ശങ്കരന്‍ നമ്പൂതിരി . എനിക്ക് ആദ്യമായി ഒരു മയില്‍ പീലി തുണ്ട് തന്നത് അവനാണ്. എന്നിട്ട് എന്നോട് പറഞ്ഞു. മാനം കാണിക്കാതെ പുസ്തകത്തില്‍ ഒളിച്ചു വൈക്കണം, മയില്‍ പീലി പ്രസവിക്കും ,അപ്പോള്‍ നിനക്കു ഒരുപാടു മയില്‍പീലി കുഞ്ഞുങ്ങളെ കിട്ടും ,അപ്പോള്‍ എനിക്കും ഒരു കുഞ്ഞിനെ തരണം. മാനം കാണിക്കാതെ പുസ്തകതാളില്‍ ഒളിപ്പിച്ച മയില്‍ പീലി മുറിക്കു ഉള്ളില്‍ കയറി തുറന്നു നോക്കും , മയില്‍പീലി പ്രസ്സവിച്ചോ എന്നറിയാന്‍. അന്നൊരു മഴക്കാലമായിരുന്നു ശങ്കരന്‍ അന്ന് ക്ലാസ്സില്‍ വന്നില്ല. ഉച്ച ആയപ്പ്പോഴേക്കും മഴയ്ക്ക് ശക്തി കുടി. കുറെ കഴിഞ്ഞപ്പോള്‍ ശന്കരനെയും കൂട്ടി അവന്റെ അച്ഛന്‍ വന്നു. അവനെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. എന്നാല്‍ ശങ്കരന്റെ അച്ഛന്‍ ടീച്ചറിനോട് പറഞ്ഞതു കേട്ടപ്പോള്‍ വിഷമം തോന്നി. ശങ്കരന്റെ അച്ചന് സ്ഥലം മാറ്റം കിട്ടി . ടി .സി . വാങ്ങി യാത്ര പറയാന്‍ വന്നതാണ്. എടാ ഞാന്‍ പൂവ്വാന് ? എവിടേക്ക് ?അച്ചന് സ്ഥലം മാറ്റം എന്നാലും അച്ചന് ജോലി ഇവിടെ കിട്ടുമ്പോ തിരിച്ചു വരും . പിന്നെ ഒരു കാര്യം മറക്കല്ലേ ഞാന്‍ തന്ന മയില്‍പീലി പ്രസ്സവിച്ചോ ഇല്ലങ്കില്‍ മാനം കാണാതെ സൂക്ഷിച്ചു വൈക്കനെ കുഞ്ഞു വിരിയുമ്പോള്‍ ഒന്നു എനിക്കും തരണേ . മഴയത്ത് അച്ഛന്റെ കൈയും പിടിച്ചു സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോഴും ശങ്കരന്‍ തിരിഞ്ഞു നോക്കി എന്നെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് എത്രയോ മഴക്കാലങ്ങള്‍ വന്നിരിക്കുന്നു. അന്ന് എന്നെ പിരിഞ്ഞ ശങ്കരനെ പിന്നെ ഇന്നുവരെ കണ്ടിട്ടില്ല . എവിടെ ആണെന്നറിയില്ല . ശങ്കരന്‍ നമ്പൂതിരി എന്ന് എവിടെ കേട്ടാലും അത് എന്റെ ശങ്കരന്‍ ആയിരിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട് ,എന്നാലും ഇന്നുവരെയും എന്റെ ശങ്കരനെ എനിക്ക് കണ്ടെത്താനായിട്ടില്ല. ഇന്നീ മഴക്കാലത്തും ഞാന്‍ നിന്നെ കുറിച്ചു ഓര്‍ക്കുന്നു. ഒരു പക്ഷെ നീയും എന്നെ ക്കുറിച്ച് ഓര്‍ക്കുന്നുണ്ടാവും . എന്നെങ്കിലും ഒരു മയില്‍ പീലി കുഞ്ഞിന്റെ അവകാശവും തേടി നീ വരുമെന്ന പ്രതീക്ഷയില്‍ മാനം കാണിക്കാതെ മയില്‍പീലി തുണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചു ഓരോ മഴക്കാലവും ഞാന്‍ കാത്തിരിക്കും. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ സൌഹൃദ ദിനാശംസകൾ........
2013 ജൂലൈ 1, തിങ്കളാഴ്‌ച
ഒളിക്യാമറ ................
ഉറക്കത്തിൽ അയാൾ ഞെട്ടി ഉണര്ന്നു , വല്ലാത്ത കിതപ്പ്, വിയര്ത് കുളിച്ചിരിക്കുന്നു. ഇപ്പോൾ കുറെ നാളായി അങ്ങനെയാണ്. ഉറങ്ങാൻ കഴിയുന്നില്ല, ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല വല്ലാത്ത ഒരു ഭയം അയാളെ പിടികൂടിയിരിക്കുന്നു. ഏതോ ഒളിക്യമാരകൾ തന്റെ ചുറ്റും ഉള്ളത് പോലെ , തന്നെ പിന്തുടരുന്നത് പോലെ ഒരു തോന്നൽ. താൻ എന്തിനു ഇങ്ങനെ ഭയക്കുന്നു എന്ന് എത്ര ചിന്തിച്ചിട്ടും അയാള്ക്ക് മനസ്സിലായില്ല . ഒടുവില അയ്യാൾ തീരുമാനിച്ചു ,ജീവിതം അവസാനിപ്പിക്കുക. അയാൾ വിജനമായ മലഞ്ചെരുവിൽ ചെന്ന് അഗാധമായ കൊക്കയിലേക്ക് നോക്കി , ഇല്ല ആരും ഇല്ല അയാൾ താഴേക്ക് ചാടി.......
അപ്പോൾ ചനെലുകളിൽ യുവാവിന്റെ ആത്മഹത്യാ ലൈവ് ആയി ആഘോഷിക്കപ്പെടുകയായിരുന്നു............
അപ്പോൾ ചനെലുകളിൽ യുവാവിന്റെ ആത്മഹത്യാ ലൈവ് ആയി ആഘോഷിക്കപ്പെടുകയായിരുന്നു............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...