2011 ജൂലൈ 2, ശനിയാഴ്‌ച

ഈ അഹങ്കാരം അഭിനന്ദനീയം ..............

മലയാള സിനിമയുടെ അഭിമാനമായ യുവ നടന്‍ ശ്രീ പ്രിത്വിരജിന്റെ വിവാഹത്തെയും, അദ്ദേഹം നല്‍കിയ അഭിമുഖത്തെയും സംബന്ധിച്ച് ചില തരം താണ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ എഴുതുന്നത്‌. സ്വന്തം പേരോ, രൂപമോ, വ്യക്തിത്വമോ പോലും പരസ്യമായി പ്രകടിപ്പിക്കാന്‍ ധൈര്യം ഇല്ലാത്ത ചില മാന്യ ദേഹങ്ങള്‍ ആണ് ഇത്തരം തരം താണ പരിപാടികള്‍ക്ക് പിന്നില്‍ എന്നുള്ളതില്‍ നിന്ന് തന്നെ ഇവരുടെ ഉള്ളിലിരുപ്പ് വ്യക്തമാണ്‌. തങ്ങള്‍ക്കു നേടാന്‍ കഴിയാത്തതോ, പറയാന്‍ കഴിയാത്തതോ, പ്രവര്‍ത്തിക്കാന്‍ കഴിയാത്തതോ മറ്റൊരാള്‍ ചെയ്യുമ്പോള്‍ ഒരു ശരാശരി മലയാളിക്ക് ഉണ്ടാകുന്ന ഈര്‍ഷ്യയും , അസൂയയുമാണ് ഇവരുടെ പ്രവര്‍ത്തികളില്‍ നിന്നും വെളിവാകുന്നത്. അഹങ്കാരം എന്നാ വാക്കിനു ഇവര്‍ നല്‍കിയിരിക്കുന്ന നിര്‍വചനം വിചിത്രമാണ്. കഠിന പരിശ്രമം കൊണ്ട് ഒരാള്‍ വിജയം കൈ വരിച്ചാല്‍, തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള ധൈര്യം കാണിച്ചാല്‍ ഒക്കെ അഹങ്കാരമാണ്. പ്രിത്വിരാജ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ചു , ഇരു വീട്ടുകാരുടെയും സാന്നിധ്യത്തില്‍ ആ പെണ്‍കുട്ടിക്ക് താലി ചാര്‍ത്തുകയും ചെയ്തു, അതും അഹങ്കാരം. അഭിമുഖങ്ങളില്‍ തനിക്കു നേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തവും, ശക്തവുമായ ഭാഷയില്‍ മറുപടി പറയുന്നു , അത് മറ്റൊരു അഹങ്കാരം. മമ്മൂട്ടി, മോഹന്‍ലാല്‍, മദ്യപാനം, ആര്‍ക്കിട്ടെങ്കിലും പണി കൊടുക്കാറുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വളരെ വ്യക്തം ആയാണ്‌പ്രിത്വിരാജ് പ്രതികരിച്ചത്. മമ്മൂട്ടിയോടും, മോഹന്‍ലാലിനോടും ഉള്ള ബഹുമാനവും, ആദരവും നിലനിര്‍ത്തികൊണ്ട് തന്നെയാണ് അവര്‍ യോജിച്ച വേഷങ്ങള്‍ ചെയ്യണമെന്നു അദ്ദേഹം പറഞ്ഞത്. ഒരു പക്ഷെ ഇത്തരത്തില്‍ മമ്മൂട്ടി, മോഹന്ക്ലാല്‍ എന്നിവരോടൊപ്പം നില്‍ക്കാനും , അവരുടെ നിലയില്‍ നിന്ന് കൊണ്ട് മറുപടി പറയാനും ഇന്ന് മലയാളത്തില്‍ പ്രിത്വിരാജ് മാത്രമേയുള്ളൂ എന്നത് യാഥാര്‍ത്ഥ്യമാണ്. മലയാളത്തിലെ മറ്റു ഏതു താരത്തിനു ഇങ്ങനെ പറയാനുള്ള ചന്കൂട്ടമുണ്ട് , ആര്‍ക്കുമില്ല കാരണം പ്രിത്വിരാജ് എന്നാ നടന്‍ അത്തരം ഒരു നിലയിലേക്ക് വളര്‍ന്നു കഴിഞ്ഞു. അത് അഹങ്കരമാനെങ്കില്‍ മറ്റുള്ളവരും ആ പാത പിന്തുരുക, . ചോദ്യ കര്‍ത്താവിനെയും, ചോദ്യത്തെയും മാറ്റി നിര്‍ത്തി , ബന്ധപ്പെട്ട ഉത്തരങ്ങളെ മാത്രം നിരത്തി കൊണ്ട് ഒരാളെ വിമര്ഷിക്കുന്നതിലെ ഔചിത്യമില്ലായ്മ തരം താണ പ്രവര്‍ത്തി തന്നെയാണ്. മലയാള സിനിമ തനിക്കു നല്‍കുന്ന പേര് , മലയാള സിനിമയ്ക്കും തിരിച്ചു നല്‍കും എന്ന് അത്മവിശ്വസ്സത്തോടെ പറയുന്ന ആ ചെറുപ്പക്കാരനെ അഭിനന്ദിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഈ ചെറു പ്രായത്തില്‍ തന്നെ ഉറുമി എന്നാ ചിത്രം സ്വന്തമായി മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് പ്രിത്വിരാജ്. സ്ഥിരോല്സാഹിയും, പരിശ്രമ ശാലിയുമായ ആ ചെറുപ്പക്കാരനെ തളര്‍ത്താന്‍ ഇത്തരം വൃത്തികെട്ട നീക്കങ്ങള്‍ക്ക്‌ സാധിക്കുകയില്ല. ഇങ്ങനെ മറ്റുള്ളവരെ പറ്റി അടിസ്ഥാനമില്ലാത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ , അതില്‍ കുറച്ചു സമയം സ്വയം വിമര്‍ശനത്തിനു ഉപയോഗപ്പെടുതിയിരുന്നെങ്കില്‍ എന്നേഈ നാട് നന്നായേനെ . അതുകൊണ്ട് ശ്രീ പ്രിത്വിരാജ് താങ്കള്‍ ഇതൊന്നും കാര്യമാക്കേണ്ട . താങ്കള്‍ ഇനിയും അഹങ്കാരിയായി തന്നെ തുടരുക കാരണം ഈ അഹങ്കാരം അഭിനന്ദനീയമാണ്.....

2011 ജൂൺ 23, വ്യാഴാഴ്‌ച

ഐ. ടി. - പുകമറയും , യാഥാര്‍ത്ഥ്യവും ...............

ഇക്കഴിഞ്ഞ ദിവസ്സം ഐ. ടി സ്ഥാപനത്തില്‍ രാത്രി ജോലിക്ക് പോകുന്ന വഴിയില്‍ യുവാവും, യുവതിയും ആക്രമിക്കപ്പെട്ട സംഭവം മലയാളി സമൂഹത്തെ ഒന്നാകെ ഞെട്ടിച്ച ഒന്നാണ്. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. ടെക്നോപാര്‍ക്ക് , ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ രാത്രി ജോലി ചെയ്യേണ്ടി വരുന്ന യുവതിയുവാക്കള്‍ പതിവായി അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്നമാണ് ഇത്. സാമ്പത്തികവും, ആരോഗ്യപരവും, മനസ്സികപരവുമായ ഒട്ടേറെ ബുദ്ധി മുട്ടുകള്‍ക്ക് ഒപ്പം ഇത്തരത്തിലുള്ള സാമൂഹിക ആക്രമങ്ങള്‍ കൂടി നേര്ടിടെണ്ട ഒരു സാഹചര്യമാണ് ഇന്നത്തെ ഐ.ടി യുവത്വതിനുള്ളത്. ടെക്നോ പാര്‍ക്കിന്റെയും, ഇന്‍ഫോ പാര്‍ക്കിന്റെയും ഒക്കെ ക്യാമ്പസ്‌ കടന്നു പുറത്തിറങ്ങിയാല്‍ ഭീതിജനകമായ അന്തരീക്ഷമാണ്. ആവശ്യത്തിനു സ്ട്രീറ്റ് ലയിട്ടുകാലോ, സുരക്ഷ സാഹചര്യങ്ങളോ ഇല്ലാതെ തീര്‍ത്തും അരക്ഷിതമായ ഒരു അവസ്ഥയാണ്‌ വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഇവിടങ്ങളില്‍ നിലനില്‍ക്കുന്നത്. ജോലി കഴിഞു പോകുന്ന യുവതിയുവക്കളില്‍ നിന്ന് മൊബൈല്‍ ഫോണും, പണവും തട്ടിയെടുക്കുന്ന സംഭവങ്ങള്‍ നിത്യേന റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു എങ്കിലും ചുറ്റുപടുകള്‍ക്ക് ഇന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല. പല ഐ. ടി സ്ഥാപനങ്ങളിലെയും തൊഴില്‍ സാഹചര്യങ്ങള്‍ പരിതാപകരമാണ്. മെച്ചപ്പെട്ട സേവനത്തിനു അര്‍ഹാതപെട്ട വേതനമോ , ഭൌതിക സാഹചര്യങ്ങളോ നല്‍കാതെ തൊഴിലാളികളെ പരമാവധി ചൂഷണം ചെയ്തു കൊണ്ട് പരമാവധി ലാഭം നേടുക മാത്രമാണ് അവരുടെ ലക്‌ഷ്യം. രാവും, പകലും വ്യത്യാസം ഇല്ലാതെ പണിയെടുക്കുന്നവര്‍ക്ക് ഗതാഗത സൌകര്യങ്ങള്‍ പോലും പല സ്ഥാപനങ്ങളും ചെയ്തു കൊടുക്കുന്നില്ല. തങ്ങളുടെ സേവനം കഴിയുമ്പോള്‍ തൊഴിലാളികളെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കാന്‍ പോലും പല സ്ഥാപനങ്ങളും ശ്രദ്ധിക്കാറില്ല. ഇത്തരം പ്രശ്നങ്ങളില്‍ സ്ഥാപനങ്ങള്‍ വ്യക്തമായ നടപടികള്‍ സ്വീകരിക്കുക തന്നെ വേണം. ഇനി മറ്റൊന്ന് പറയാനുള്ളത് ഇത്തരം ആക്രമണങ്ങള്‍ നടക്കുമ്പോള്‍ അതിനു ഇരയായ പെണ്‍കുട്ടികള്‍ മാധ്യമങ്ങളില്‍ വരുകയും, നീതിക്ക് വേണ്ടി പോരാടുകയും ചെയ്യുമ്പോള്‍ പൊതു സമൂഹവും അവര്‍ക്ക് ശക്തമായ പിന്തുണ നല്‍കാറുണ്ട്. പക്ഷെ ഇത്തരം അക്രമങ്ങളില്‍ പെണ്‍കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ പിന്നീട് കാണുവാന്‍ സാധിക്കുന്നില്ല. അവര്‍ മാധ്യമങ്ങളില്‍ വരുകയോ തന്നു കുട്ടിക്കൊപ്പം ഉണ്ടായിരുന്നത് എന്ന് പറയുവാനോ, പരസ്യമായി കുട്ടിക്ക് പിന്തുണ നല്‍കുവാനോ ശ്രമിക്കാറില്ല. അത് എന്ത് കൊണ്ടാണ് രാത്രി ബൈക്കില്‍ പെണ്‍കുട്ടിക്ക് ഒപ്പം സഞ്ചരിച്ചത് തന്നു എന്ന് പുറം ലോകവും, സ്വന്തം കുടുംബവും അറിയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഓര്‍ത്തിട്ടാണോ . അങ്ങനെ ആണെങ്കില്‍ അത്തരം സൌഹൃദങ്ങള്‍ കാപട്യം നിറഞ്ഞതാണ്‌. മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വൈകകുന്നഇത്തരം സൌഹൃദങ്ങളുടെ പൊള്ളത്തരങ്ങള്‍ അവരവര്‍ തന്നെ സ്വയം തിരിച്ചരിയെണ്ടാതാണ്. സുതാര്യമായ സൌഹൃദങ്ങള്‍ക്ക് മുന്നില്‍ ഒരു അക്രമിയും വാള് ഓങ്ങാന്‍ധൈര്യപ്പെടില്ല , അഥവാ അങ്ങനെ സംഭവിച്ചാല്‍ അതിനെതിരെ പട നയിക്കുന്ന പൊതു സമൂഹത്തിന്റെ മുന്‍ നിരയില്‍ ആ സുഹൃത്തുക്കളും ഉണ്ടാകും........

2011 ജൂൺ 17, വെള്ളിയാഴ്‌ച

രതിനിര്‍വേദം- ഭ്രമാത്മകമായ യുവ കാമനകള്‍ .......

മുപ്പത്തി രണ്ടു വര്ഷം മുന്‍പ് ശ്രീ പദ്മരാജന്റെ തിരക്കഥയില്‍ ശ്രീ ഭരതന്‍ സംവിധാനം ചെയ്തു ജയഭാരതി, കൃഷ്ണചന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയ രതിനിര്‍വേദം കേരളത്തിലെ സിനിമ ആസ്വാദകര്‍ ആഘോഷമായി കൊണ്ടാടിയ ചിത്രമായിരുന്നു. മുപ്പത്തി രണ്ടു വര്‍ഷങ്ങള്‍ക്കു ഇപ്പുറം ശ്രീ പദ്മരാജന്റെ തന്നെ തിരക്കഥയില്‍ ശ്രീ ടി. കെ . രാജീവ്കുമാര്‍ സംവിധാനം നിര്‍വഹിച്ചു ശ്വേതമേനോനും , ശ്രീജിത്ത്‌ വിജയും പ്രധാന താരങ്ങളായി രതിനിര്‍വേദം പുനരവതരിക്കുമ്പോഴും തിയേറ്ററുകള്‍ ആസ്വാദനത്തിന്റെ മറ്റൊരു ആഘോഷ തിമിര്‍പ്പിലാണ്. രണ്ടു ചിത്രങ്ങളെയും തമ്മില്‍ താരതമ്യം ചെയ്യേണ്ടതില്ല, കാരണം കാലഘട്ടത്തിന്റെ ആനുകൂല്യവും, പരിമിതിയും രണ്ടു ചിത്രങ്ങള്‍ക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. യുവ മനസ്സിന്റെ കാമനകളെയും , ഭ്രാമാത്മകതയെയും ഇത്ര മനോഹരമായി ചിത്രീകരിച്ചിട്ടുള്ള മറ്റൊരു ചിത്രം മലയാളത്തില്‍ ഇല്ല തന്നെ. സെക്സിന് വേണ്ടി രംഗങ്ങള്‍ കുത്തി നിറയ്ക്കുന്ന ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രംഗങ്ങള്‍ക്ക് അനുസൃതമായി സെക്സിനെ കലാപരമായി കൈകാര്യം ചെയ്യുന്നു എന്നതാണ് രതി നിര്‍വേദം എന്നാ ചിത്രത്തെ കാലാനുവര്തിയാക്കി മാറ്റുന്നത്. ഒരു വിരല്‍തുമ്പു അമര്‍ത്തിയാല്‍ എല്ലാം കണ്മുന്നില്‍ ലഭ്യമാകുന്ന ആധുനിക കാലത്ത് സെക്സിന് വേണ്ടി മാത്രം രംഗങ്ങള്‍ കുത്തി നിറച്ചാല്‍ ഒരു ചിത്രവും വിജയിക്കില്ല . മറിച്ച് സൃഷ്ട്ടിപരമായ ഔന്നിത്യം കാത്തുസൂക്ഷിച്ചാല്‍ മാത്രമേ ചിത്രങ്ങള്‍ വിജയിക്കുകയുള്ളൂ, . അത്തരത്തില്‍ സൃഷ്ട്ടിപരമായ ഔന്നിത്യം പുലര്‍ത്താന്‍ രതിനിര്‍വേദം എന്നാ ചിത്രത്തിന് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. പദ്മരാജന്റെ മനോഹരമായ തിരക്കഥയും, രാജീവ്കുമാറിന്റെ സംവിധാന മികവും എടുത്തു പറയേണ്ടതാണ്‌. ജയചന്ദ്രന്റെ സംഗീതം ചിത്രത്തിന് മുതല്‍കൂട്ടാണ്. ശ്വേതയും, ശ്രീജിത്തും തങ്ങളുടെ റോളുകള്‍ മനോഹരമാക്കിയിരിക്കുന്നു. മലയാളത്തിലെ സമകാലികരായ ഒരു നടികളും ചെയ്യാന്‍ ധൈര്യപ്പെടാത്ത രതി എന്നാ കഥാപാത്രത്തെ ശ്വേത ധൈര്യപൂര്‍വ്വം തിരഞ്ഞെടുക്കാന്‍ ഒരു കാരണം മലയാളി പ്രേക്ഷകര്‍ അവര്‍ക്ക് അനുവദിച്ചിരിക്കുന്ന സ്വാതത്ര്യം ഒന്ന് തന്നെ ആവണം. അത്തരം ഒരു സ്വാതന്ത്ര്യത്തില്‍ നിന്ന് കൊണ്ട് തന്റെ കഥാപാത്രത്തെ ശ്വേത മനോഹരമാക്കിയിരിക്കുന്നു. ലൈംഗികമായ ചോദന കള്‍ക്ക് അപ്പുറത്ത് കലാപരമായ ഉദ്ദേശ്യ ശുദ്ധി മനസ്സിലാക്കുന്നിടതാണ് സിനിമയുടെയും , ഒപ്പം പ്രേക്ഷകന്റെയും വിജയം.............

2011 ജൂൺ 12, ഞായറാഴ്‌ച

സത്യാഗ്രഹം..........

അഴിമതി മുള പൊട്ടുമ്പോഴേ തിരിച്ചറിഞ്ഞെങ്കിലും അതിനെതിരെ ഒരു വാക്ക് പോലും പ്രതികരിക്കാതിരുന്ന ഞാന്‍ അത് ആല്‍മരം പോലെ പടര്‍ന്നു പന്തലിക്കാന്‍ കാത്തിരുന്നു, സത്യാഗ്രഹം എന്ന ബോര്‍ഡും സ്ഥാപിച്ചു അതിന്റെ തണലില്‍ ഇരിക്കുവാന്‍ ......

2011 ജൂൺ 1, ബുധനാഴ്‌ച

ഈ മഴ എനിക്ക് സ്വന്തം .............

സ്നിഗ്ധമാം നിന്‍ മേനി തന്‍
ഇളം ചൂടില്‍ അലിഞ്ഞു
നിദ്ര തന്‍ തീരങ്ങള്‍ തേടവേ
ജാലകങ്ങള്‍ക്കപ്പുറം രാത്രി മഴ
നേര്‍ത്ത രാഗങ്ങള്‍ മീട്ടി വന്നെത്തുന്നു
ഇനി എനിക്കുറങ്ങാന്‍ ആവതില്ല മല്‍സഖി
ഒരു വേള എന്നില്‍ പൊറുക്ക നീ
മനസ്സില്‍ പ്രണയം നിറഞ്ഞതല്ല
ഉള്ളില്‍ വിരഹം ഉറഞ്ഞതല്ല
ചോര്‍ന്നോലിക്കും ചെറു കൂരയ്ക്ക് കീഴിലായി
അമ്മതന്‍ മടിയില്‍ വിറയാര്‍ന്നു ഉറങ്ങാത്ത
ബാല്യത്തിന്‍ ശീലമാം വേദന
രാത്രി മഴയായി പൈയ്തിറങ്ങുമ്പോള്‍
എനിക്ക് ഉറങ്ങുവാന്‍ ആവതെങ്ങനെ
പുലരോളം ഈ മഴ എനിക്ക് സ്വന്തം ........

2011 മേയ് 27, വെള്ളിയാഴ്‌ച

ജനപ്രിയ ചിതങ്ങള്‍ ഉണ്ടാകുന്നതു...........

ശ്രീ കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ ശ്രീ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്താ ജനപ്രിയന്‍ ശ്രദ്ധ നേടുന്നു. കെട്ടു കാഴ്ചകള്‍ ഇല്ലാതെ തികച്ചു സാധാരണമായ കഥാ പശ്ചാത്തലമാണ് ചിത്രത്തിന്റെ വിജയ രഹസ്യം. ജയസൂര്യ വളരെ കൈ അടക്കത്തോടെ തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി . മനോജ്‌ കെ ജയന്‍, ഭാമ , സരയു , ജഗതി ശ്രീകുമാര്‍, സലിം കുമാര്‍ തുടങ്ങി താരങ്ങളെല്ലാം നന്നായി പ്രകടനം നടത്തുന്നു. സംഗീതവും, ഗാനങ്ങളും മനോഹരമായിട്ടുണ്ട്. മുന്‍പൊക്കെ ധാരാളമായി ഇത്തരം ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്ന് ഇത്തരം ചിത്രങ്ങള്‍ വല്ലപ്പോഴും മാത്രമേ സംഭവിക്കുന്നുള്ളൂ. മലയാളത്തിലെ പല പ്രമുഖ സംവിധായകരും വല്ലാത്ത ആശയ കുഴപ്പത്തിലാണ്. തങ്ങളുടെ ശൈലിയില്‍ നിന്ന് മാറി ചിത്രങ്ങള്‍ എടുക്കാന്‍ സമ്മര്‍ദം ഉണ്ടായപ്പോള്‍ അടി പതറി മാറി നില്‍ക്കുന്നവരാണ് അധികവും. പുസ്തക താളില്‍ പ്രണയ ലേഖനം കൈ മാറിയിരുന്ന കാലത്ത് പ്രണയവും, കുടുംബ ബന്ധങ്ങളും ഒക്കെ ഭംഗിയായി ചിത്രീകരിച്ചവര്‍ ഇന്ന് മൊബൈല്‍ ഫോണും, കംപൂട്ടെരും ഒക്കെ വന്നപ്പോള്‍ പ്രണയം തന്നെ മാറി പോയി എന്ന് വിലപിക്കുന്നവരാന്. പ്രണയം കൈ മാറിയിരുന്ന മാധ്യമങ്ങള്‍ മാറിയെങ്കിലും, പ്രണയത്തിന്റെ ആര്‍ദ്രതയും, തീവ്രതയും , കുടുംബ ബന്ധങ്ങളും , മാനുഷിക മൂല്യങ്ങളും ഇന്നും മാറ്റം കൂടാതെ സംരഷിക്കപ്പെടുന്നു . ഇന്നും അത്തരം കഥകള്‍ നേരായി പറഞ്ഞാല്‍ പ്രേക്ഷകര്‍ സ്വീകരിക്കും. കംപുട്ടരിനും, മൊബൈല്‍ ഫോണിനും പകരമായി കാള വണ്ടിയും , ടൈപ്പ് രയിട്ടരും കാണിച്ചില്ലെങ്കിലും ജീവിതാനുഭവങ്ങളുടെ ആവിഷ്കാരം നടത്താന്‍ സാധിക്കുന്നിടതാണ് വിജയം വരുന്നത്. മലയാള സിനിമയിലെ ഇന്നത്തെ അവസ്ഥയ്ക്ക് യുവ സംവിടയകരും , യുവ നടന്‍ മാരും പ്രധാന കാരണക്കാര്‍ ആണ്. ഇന്ന് സിനിമയിലേക്ക് കടന്നു വരുന്ന യുവ നടന്മാരില്‍ പലരും സമ്പന്നതയില്‍ വളര്‍ന്നവരാണ്. മെട്രോ നഗരത്തിന്റെ ഹൃദയത്തില്‍ പിറന്നു വീണു, ആധുനിക സംവിധനഗളില്‍ കൂടി മാത്രം പുറം ലോകത്തെ അറിയുന്നവരാണ് അവര്‍. അവര്‍ക്ക് യഥാര്‍ത്ഥ ജീവിതത്തിന്റെ കാഴ്ചകള്‍ അന്യമാണ്. ഒരു ഗ്രാമീണ കഥയുമായി, ഒരു കര്‍ഷകന്റെ കഥയുമായി, ഒരു കര്‍ഷക കുടുംബത്തിന്റെ കഥയുമായി ഇവരെ സമീപിച്ചാല്‍ ഇവര്‍ പറയും ഇതൊക്കെ ആര് കാണും, പോയി മെട്രോ നഗരത്തിന്റെ കഥയുമായി വരാന്‍. എഴുപതു ശതമാനം ജനങ്ങള്‍ കര്‍ഷകര്‍ ആയിട്ടുള്ള ഇന്ത്യയിലോ, കേരളത്തിലോ ഒരു കര്‍ഷകന്റെ കഥ പറഞ്ഞാല്‍ മനസ്സിലാകാത്തവര്‍ ഉണ്ടെന്നു ധരിക്കാന്‍ മാത്രം ചുരിങ്ങിയ ലോകത്താണ് കൂടുതല്‍ യുവ നടന്മാരും. ഇങ്ങനെ മെട്രോ സംസ്കാരവുമായി നടക്കുന്ന യുവ സംവിധായകരും, യുവ നടന്മാരും നഗരത്തില്‍ നിന്ന് മൂന്നോ , നാലോ കിലോ മീറ്ററുകള്‍ എങ്കിലും ഉള്ളിലേക്ക് സഞ്ചരിച്ചു അവിടുത്തെ കാഴ്ചകള്‍ കാണാന്‍ ശ്രമിക്കണം, വീണ്ടും ഉള്ളിലേക്ക് കടക്കുമ്പോഴാണ് പച്ചയായ ജീവിതങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ബഹു ഭൂരിഭാഗവും ഇത്തരം അവസ്ഥകളില്‍ കൂടിയാണ് കടന്നു പോകുന്നത് എന്ന് അറിയുമ്പോള്‍ മാത്രമേ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകള്‍ ചെയ്യാന്‍ അവര്‍ക്ക് അവര്‍ക്ക് താല്പര്യം ഉണ്ടാകൂ. തങ്ങളുടെതായ ചുരിങ്ങിയ ലോകത്തെ കുറിച്ചുള്ള കഥകള്‍ പരീക്ഷണം എന്നാ പേരില്‍ കഥക്രിതുകളെ കൊണ്ട് എഴുതിക്കുമ്പോള്‍ അവയ്ക്ക് അധികം ആയുസ്സ് ഉണ്ടാവില്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കണം. അത്തരം സമ്മര്‍ദങ്ങള്‍ ആണ് നല്ല കഥകള്‍ക്ക് തടസ്സം നില്‍ക്കുന്നത്. എന്നാല്‍ എന്ത് കൊണ്ട് മാണിക്യ കല്ലും, ജനപ്രിയനും ഉണ്ടാകുന്നു എന്ന് ചോദിച്ചാല്‍ ഇത്തരം സംമാര്ധങ്ങളെ അതി ജീവിച്ചു കൊണ്ട് തങ്ങളുടെ പക്ഷത് ഉറച്ചു നില്‍ക്കാന്‍ ഈ കഥാകൃത്തുക്കള്‍ തയ്യാറാകുന്നു എന്നത് കൊണ്ടാണ്. മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ നല്‍കിയിട്ടുള്ള സംവിധായകര്‍ അവരുടെ ശൈലിയില്‍ ഉള്ള ചിത്രങ്ങളുമായി സധൈര്യം കടന്നു വരിക , പ്രേക്ഷകര്‍ അത്തരം ചിത്രങ്ങള്‍ ഏറ്റെടുക്കും, നാമ മാത്രമായ മെട്രോ സംസ്കാരത്തിന് വേണ്ടി മാത്രം പടച്ചു വിടുന്നത് ആകരുത് മലയാള സിനിമ. നടിമാരെ അധികം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാരണം നായക കേന്ദ്രീകൃതമായ സിനിമയില്‍ നടിമാര്‍ക്ക് കഥ ഘടനയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല. പക്ഷെ ചില ചുരുക്കം നടിമാരുടെ ഭാവം, ഭാഷ ഇവയൊക്കെ കേട്ടാല്‍ അറപ്പ് തോന്നും, മെട്രോ സംസകാരത്തിന്റെ കുത്തക അവരുടെ പക്കല്‍ ആണെന്ന് തോന്നും. കഥാകൃത്തുക്കള്‍ ഒരിക്കലും നടന്മാരുടെ സമ്മര്‍ദത്തിനു വഴങ്ങി കൊടുക്കരുത്. നല്ല കഥകള്‍ ആണെങ്കില്‍ പുതുമുഖങ്ങള്‍ ചെയ്താലും ജനങ്ങള്‍ സ്വീകരിക്കും, കേരളീയ പശ്ചാത്തലത്തില്‍ പറയേണ്ടിടത്ത് സ്വിറ്സെര്ലണ്ടിലും, ബാങ്കോക്കിലും പോകേണ്ട കാര്യമില്ല.മാണിക്യ കല്ല്‌ പോലെ ജനപ്രിയന്‍ പോലെ നല്ല ചിത്രങ്ങള്‍ ഇനിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം............

2011 മേയ് 25, ബുധനാഴ്‌ച

കറിവേപ്പിലയുടെ ദുഃഖം ..............

തീന്‍ മേശയ്ക്കു ഇരു പുറവുമായി ഇരിക്കുമ്പോഴും അവരുടെ ഉള്ളില്‍ പ്രണയം മാത്രമായിരുന്നു. ഭക്ഷണത്തിന് ഇടയില്‍ കൈയ്യില്‍ തടഞ്ഞ കറിവേപ്പിലകളെ ഓരോന്നായി അവന്‍ ദൂരേക്ക്‌ എറിയുന്നത് കണ്ടു ആശങ്കയോടെ അവള്‍ അവനെ നോക്കി. അതുകണ്ട് അവന്‍ അവളെ നോക്കി പുഞ്ചിരിച്ചു. അവന്റെ ചിരിയിലെ നിഗൂഡത മനസ്സിലാക്കിയത്‌ പോലെ അവള്‍ ചാടി എഴുന്നേറ്റു. ഒരു കറി വേപ്പില ആകാന്‍ തന്നെ കിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് അവള്‍ പുറത്തേക്കു പാഞ്ഞു പോയി. താനും ഒരു കറി വേപ്പില ആയതു പോലെ അയാള്‍ക്ക് തോന്നി. അന്ന് ആദ്യമായി ഒരു കറി വെപ്പിലയുടെ ദുഃഖം അയാള്‍ക്ക് മനസ്സിലായി............

2011 മേയ് 21, ശനിയാഴ്‌ച

എനിക്ക് ഭയമാകുന്നു.........

കേരളം വീണ്ടും ജാതി വ്യവസ്ഥയുടെ കറുത്ത നാളുകളിലേക്ക് മടങ്ങുകയാണോ ?. സമീപ കാലത്ത് ഉണ്ടായ സംഭവങ്ങള്‍ അത്തരം സൂചനയാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പും, അതിനെ തുടര്‍ന്ന് ഉള്ള സാഹചര്യങ്ങളും ഈ ചിന്തയ്ക്ക് കൂടുതല്‍ ശക്തി നല്‍കുന്നു. രാഷ്ട്രീയ ചിന്തയെക്കളും ഇപ്പോള്‍ ജനങളുടെ മനസ്സില്‍ ജാതി ചിന്തയോ, സാമുദായിക ചിന്തയോ ആണ് കൂടുതലായി കാണുന്നത്. മതം, ജാതി, സമുദായം തുടങ്ങിയ ഒരു വ്യവസ്ഥയില്‍ തന്നെയാണ് എന്നും നാം ജീവിച്ചു പോന്നത്, എങ്കിലും അതിനെക്കാളും ഉയര്‍ന്ന രാഷ്ട്രീയ ചിന്ത നമ്മളെ അതില്‍ നിന്നെല്ലാം സംരക്ഷിച്ചു പോന്നു. എന്നാല്‍ ഇന്ന് രാഷ്ട്രീയത്തിനും അതീതമായി ഇത്തരം ദുര്‍ബല ചിന്തകള്‍ ശക്തി പ്രാപിക്കുന്നു. ഇത് വലിയ അപകടത്തിലെക്കുള്ള സൂചനയാണ്. ആരാണ് ഇതിനു ഉത്തരവാദികള്‍ , തീര്‍ച്ചയായും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്. താല്‍ക്കാലിക ലാഭത്തിനും അധികാരത്തിനും വേണ്ടി ജാതി, മത , സാമുദായിക ചിന്തകള്‍ കുത്തി നിറച്ചു നേട്ടം കൊയ്യാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ വില നല്‍കിക്കൊണ്ടിരിക്കുന്നു. ഇനിയെങ്കിലും നിങ്ങള്‍ യാദാര്‍ത്ഥ്യം തിരിച്ചറിയണം . മികച്ച രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ മനസ്സില്‍ ജാതി, മത, സമുദായ ചിന്തകള്‍ക്കും മുകളിലായി രാഷ്ട്രീയ ബോധം പ്രതിഷ്ട്ടിക്കണം . അങ്ങനെ മാത്രമേ ഇന്നത്തെ ദുരവസ്ഥയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കുകയുള്ളൂ.. ഇത്തരം ജാതി, മത , സാമുദായിക ചിന്തകളെ തടയാന്‍ പക്ഷം നോക്കാതെ തന്നെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കേണ്ടതാണ്. വളരെ വിശാല അര്‍ത്ഥത്തില്‍ കാര്യങ്ങള്‍ നോക്കി കാണുന്ന ഒരു സമൂഹം പോലും ഇത്തരം ദുഷിച്ച പ്രവനതകളിലേക്ക് തിരിയുന്നത് അപകടകരമാണ്. മുഖ്യ ധാര രാഷ്ട്രിയ പാര്‍ട്ടികളുടെ ഉറച്ച പ്രവര്‍ത്തനം ഇതിനു ആവശ്യമാണ്. ഒരു പക്ഷെ നാം ഊറ്റം കൊള്ളുന്ന പല കാര്യങ്ങളും തകര്‍ന്നു വീഴാന്‍ നമ്മള്‍ തന്നെ കാരണക്കാര്‍ ആകരുത്. മികച്ച പ്രവര്‍ത്തനത്തിലൂടെ ജനങ്ങളെ രാഷ്ട്ര്ര്യമായി ഉത്ബുധര്‍ ആക്കുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി. എനിക്ക് ഭയമാകുന്നു എന്നത് എന്റെ മാത്രം ചിന്തയല്ല, പൊതുസമൂഹത്തിന്റെ ഉത്ഖണ്ട തന്നെയാണ്.....

2011 മേയ് 19, വ്യാഴാഴ്‌ച

തീയറ്ററിലെ ക്കുള്ള വഴി .........

ദേശിയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഒരിക്കല്‍ കൂടി മലയാള സിനിമ അതിന്റെ നേട്ടം ആവര്‍ത്തിച്ചിരിക്കുന്നു. മികച്ച നടനായി ശ്രീ സലിംകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത് അര്ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. മികച്ച ചിത്രമായി ആദാമിന്റെ മകന്‍ അബുവും , മികച്ച മലയാള ചിത്രമായി വീട്ടിലേക്കുള്ള വഴിയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒട്ടേറെ മികച്ച ചിത്രങ്ങളുമായി മത്സരിച്ചു പുരസ്കാരം നേടിയ ഈ ചിത്രങ്ങളെ കുറിച്ച് ജൂറിക്കും രണ്ടു അഭിപ്രായമില്ല . നമുക്ക് അഭിമാനിക്കാം. പക്ഷെ എന്ത് കൊണ്ട് ഇത്തരം നല്ല ചിതങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നില്ല. ആദാമിന്റെ മകന്‍ അബുവും, വീട്ടിലേക്കുള്ള വഴിയും വളരെ നാളായി പ്രദര്‍ശനത്തിനു വേണ്ടി ശ്രമിക്കുകയാണ്. എന്നാല്‍ വിതരണക്കാരയോ , തീയട്ടെരോ കിട്ടാതെ ഈ ചിത്രങ്ങള്‍ ഇരുട്ടില്‍ തന്നെയാണ്. ഇത്തരം ചിത്രങ്ങള്‍ കാണണമെന്നും, വിലയിരുത്തണമെന്നും ആഗ്രഹിക്കുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ എങ്കിലുമുണ്ട്. ഇത്തരം ചിത്രങ്ങളുടെ വിതരണത്തിനും, പ്രദര്‍ശനത്തിനും, വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകേണ്ടതാണ്. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള തീയട്ടരുകളില്‍ കൂടി എങ്കിലും ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടികള്‍ ഉണ്ടാകണം. മികച്ച ചിത്രങ്ങള്‍ ചെയ്യാന്‍ സന്നദ്ധരായി വരുന്നവര്‍ക്ക് ഇത്തരത്തിലുള്ള പ്രോത്സാഹനം എങ്കിലും നമുക്ക് ചെയ്തു കൊടുക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ നല്ല ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല എന്നാ കഴമ്പില്ലാത്ത പരത്തി പറഞ്ഞിരിക്കാന്‍ നമുക്ക് എന്ത് അവകാശമാണ് ഉള്ളത്. ആദാമിന്റെ മകന്‍ അബുവും, വീട്ടിലേക്കുള്ള വഴിയും എത്രയും പെട്ടെന്ന് തീയട്ടരിലെക്കുള്ള വഴി കാണട്ടെ എന്ന് ആശംസിക്കുന്നു. അവാര്‍ഡിന് അര്‍ഹരായ മുഴുവന്‍ മലയാളികള്‍ക്കും അഭിനന്ദനങ്ങള്‍.........

2011 മേയ് 12, വ്യാഴാഴ്‌ച

സ്നേഹപൂര്‍വ്വം ചിത്രചേച്ചിക്ക്...........

എവിടെ തുടങ്ങണം , എങ്ങനെ തുടങ്ങണം എന്ന് അറിയില്ല. ജീവിത യാത്രയില്‍ ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രതീക്ഷിത ദുരന്തങ്ങള്‍ക്ക് മുന്നില്‍ എന്ത് ചെയ്യണം എന്നറിയാതെ നാം പകച്ചു പോകുന്നു.ദുഖത്തിന്റെ സ്ഥാനം സാന്ത്വന വാക്കുകള്‍ക്കും, ആശ്വസ്സ വചനങ്ങള്‍ക്കും അപ്പുറത്ത് ആകുമ്പോള്‍ നമ്മള്‍ എല്ലാവരും നിസ്സഹായരായി തീരുന്നു. അതുവരെ നമ്മള്‍ പിന്തുടര്‍ന്ന പാതയും, മുന്നോട്ടുള്ള പാതയും കണ്ണുനീരിനാല്‍ മറയ്ക്കപ്പെടുന്നു. സാന്ത്വന വാക്കുകള്‍ക്കും, ആശ്വസ്സ വചനങ്ങള്‍ക്കും പകരം വൈക്കന്‍ കഴിയാത്ത നഷ്ട്ടങ്ങള്‍. പക്ഷെ നമുക്ക് പരസ്പരം ആശ്വസ്സിപ്പിച്ചേ തീരു, സാന്ത്വന്‍ വാക്കുകള്‍ പറഞ്ഞെ മതിയാകൂ. മുന്നോട്ടുള്ള പാതയെ മറച്ചിരിക്കുന്ന കണ്ണുനീര്‍ തുടച്ചു മാറ്റുക തന്നെ വേണം . കാരണം ഇനിയും കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകേണ്ടതുണ്ട്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ വിഷമ സന്ധികളില്‍ ഒന്നില്‍ കൂടിയാണ് ചേച്ചി കടന്നു പോകുന്നത് എന്ന് അറിയാം. സംഗീതത്തിന്റെ വഴികളിലേക്കുള്ള ചേച്ചിയുടെ മടക്കതിനായി മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്നു. ഇന്നലയോളം എന്തെന്ന് അറിഞ്ഞില്ല, നാളെയും എന്തെന്ന് അറിയില്ല, പക്ഷെ ഇതിനു രണ്ടിന്റെയും നടുവിലുള്ള ഇന്ന് നമുക്ക് ജീവിച്ചേ മതിയാകൂ. നമ്മില്‍ നിഷിപ്തം ആയിരിക്കുന്ന കര്‍മ്മങ്ങള്‍ പൂര്തീകരിച്ചേ തീരു. ദൈവം തന്ന വരദാനം ആയം സംഗീതത്തിന്റെ ലോകത്ത് ചേച്ചിക്ക് ചെയ്തു തീര്‍ക്കാന്‍ ഇനിയും ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട്. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ചേച്ചിയുടെ താരാട്ട് പാട്ട് കേട്ടാണ് ഉറങ്ങുന്നത്. അവര്‍ക്ക് താരാട്ട് പാടിക്കൊടുക്കുന്ന അമ്മയാണ് ചേച്ചി. ഇനിയും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കും താരാട്ട് പാടിക്കൊടുക്കേണ്ട അമ്മയാണ് ചേച്ചി. അത് കൊണ്ട് എത്രയും വേഗം ചേച്ചി മടങ്ങി വരണം. ഒന്നും ഒരിടത്തും അവസ്സനിക്കുന്നില്ല. ഓരോ അവസാനവും മറ്റൊന്നിന്റെ തുടക്കമാണ്‌. അസ്തമയം ഉദയത്തിന്റെ മുന്നോടിയാണ്. നമ്മുടെ യാത്രയില്‍ നിറയെ കല്ലും, മുള്ളും ആണ്. മുള്ള് കാലില്‍ തറച്ചത് കൊണ്ടോ , മുള്ള് കാലില്‍ തറക്കും എന്നാ ഭയം കൊണ്ടോ നാം യാത്ര അവസ്സനിപ്പിക്കേണ്ട കാര്യമില്ല. കാരണം നമുക്ക് മുന്‍പേ കടന്നു പോയവര്‍ എല്ലാം ഇത്തരം ദുര്‍ഘട പാതകള്‍ പിന്നിട്ടവര്‍ ആണ്. വിപരീതമായ ജീവിത അനുഭവങ്ങളില്‍ പോലും നമുക്ക് ആശ്വസിക്കാന്‍ വക നല്‍കുന്ന എന്തെങ്കിലും ദൈവം കരുതി വച്ചിട്ടുണ്ടാകും. ഓട്ടം നിലച്ച ഒരു ഘടികാരത്തിന്റെ കാര്യം എടുത്താല്‍ പോലും അത് ദിവസ്സത്തില്‍ രണ്ടു തവണ കൃത്യ സമയം കാണിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. സംഗീത ലോകത്തേക്ക് എത്ര വേഗം മടങ്ങി വരന്‍ കഴിയുമോ അത്രയും വേഗം ചേച്ചി മടങ്ങി വരണം. ചേച്ചി മടങ്ങി വരുമ്പോള്‍ , ഓ ഇവള്‍ വന്നോ എന്ന് ചിലര്‍ പുരികം ച്ചുളിചെക്കാം, അത് കാര്യം ആക്കണ്ട, കാരണം പന്തീരാണ്ട് കഴിഞ്ഞാലും ചിലരുടെ പുരികങ്ങള്‍ ചുളിഞ്ഞു തന്നെ ഇരിക്കും. മലയാളി മനസ്സുകളുടെ എല്ലാവിധ പ്രാര്‍ത്ഥനയും , പിന്തുണയും ചേച്ചിയോടൊപ്പം ഉണ്ട്. ആ സ്നേഹത്തിന്റെ കരുത്തില്‍ ചേച്ചിയുടെ മടങ്ങി വരവിനായി കാത്തിരിക്കുന്നു..........

2011 മേയ് 6, വെള്ളിയാഴ്‌ച

മാണിക്യകല്ലും , ഭക്തജനങ്ങളുടെ ശ്രദ്ധക്കും ..........

സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയവുമായി രണ്ടു ചിത്രങ്ങള്‍, ശ്രീ മോഹനന്‍ സംവിധാനം ചെയ്താ മാണിക്യകല്ലും , ശ്രീ പ്രിയനന്ദന്‍ സംവിധാനം ചെയ്താ ഭക്ത ജനങ്ങളുടെ ശ്രദ്ധക്കും. ഗൗരവമുള്ള വിഷയങ്ങളെ അതിന്റെ പ്രാധാന്യം ഒട്ടും ചോര്‍ന്നു പോകാതെ വളരെ ലളിതമായും ശക്തമായും ആവിഷ്കരിക്കുന്നതില്‍ രണ്ടു ചിത്രങ്ങളും വിജയം കൈ വരിചിരിക്കുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അധ്യാപകരും, രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും , പൊതു സമൂഹം മൊത്തത്തില്‍ തന്നെയും എത്രത്തോളം ഉത്തരവാദിത്വം പുലര്‍ത്തേണ്ടത് ഉണ്ടെന്നു ചിത്രം അടിവരയിട്ടു പറയുന്നു. തങ്ങള്‍ ഓരോരുത്തരും അവരവരുടെ ഉത്തരവാദിതവങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുമ്പോള്‍ സാമൂഹിക ഉന്നമനം താനെ കൈ വരുന്നു. നന്മ നിറഞ്ഞ സന്ദേശം പകര്‍ന്നു നല്‍കുന്നതിലൂടെ മാണിക്യ കല്ല്‌ എല്ലാ വിഭാഗം പ്രേക്ഷകരുടെയും അഭിനന്ദനനം ഏറ്റു വാങ്ങുന്നു. കഥ പറയുമ്പോള്‍ എന്നാ ചിത്രത്തിന് ശേഷം ശ്രീ മോഹനന്‍ മാണിക്യ കല്ലിന്റെ കഥയുമായി എത്തുമ്പോള്‍ പേര് പോലെ തന്നെ ചിത്രത്തിന്റെ ഉദ്ധേശ ശുദ്ധിയും വ്യക്തമാണ്‌. ഓരോ വിദ്യാര്‍ത്ഥികളും മാണിക്യ കല്ലുകളാണ്, അവരുടെ അറിയപ്പെടാത്ത കഴിവുകള്‍ പുറത്തു കൊണ്ട് വരുമ്പോള്‍, അവര്‍ക്ക് സ്നേഹത്തിന്റെയും, നന്മയുടെയും വെളിച്ചം പകര്‍ന്നു നല്‍കുന്നതിലൂടെ അവരെ തിളക്കമുള്ള മാണിക്യ കല്ലുകള്‍ ആക്കി മാറ്റാം. ശ്രീ പ്രിത്വിരജിന്റെ ഇതുവരെ പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്ത പുതിയ മുഖമാണ് മാണിക്യ കല്ലിലൂടെ വെളിവാകുന്നത്. വളരെ തന്മയത്തത്തോടെ , പക്വതയോടെ വിനയച്ചന്ദ്രന്മാഷ് എന്നാ കഥാപാത്രത്തെ പ്രിത്വിരാജ് അവതരിപ്പിച്ചിരിക്കുന്നു. സാധാരണ പ്രേക്ഷകര്‍ക്ക്‌ അപ്രാപ്യമായ കഥാപാത്രങ്ങള്‍ മാത്രം ചെയ്യുന്ന നടന്‍ എന്ന് വിമര്ഷിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ്‌ പ്രിത്വിരജിന്റെ ഈ ചിത്രത്തിലെ വിനയചന്ദ്രന്‍ മാഷ്‌ എന്നാ കഥാപാത്രം. നമ്മുടെ അയല്‍ക്കാരനായ സാധാരണക്കാരനായി പ്രിത്വിരാജ് മികച്ച അഭിനയം കാഴ്ച്ചവൈക്കുന്നു. സ്വാഭാവികവും, മിതത്വവുമായ അഭിനയത്തിലൂടെ സംവൃത വീണ്ടും തിളങ്ങുന്നു. ശ്രീ ജയചന്ദ്രന്റെ സംഗീതവും, ഇമ്പമാര്‍ന്ന ഗാനങ്ങളും ചിത്രത്തിന് മുതല്‍കൂട്ടാണ്. അതുപോലെ തന്നെ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു ചിത്രമാണ്‌ ശ്രീ പ്രിയനന്ദന്‍ സംവിധാനം ചെയ്താ ഭക്തജനങ്ങളുടെ ശ്രദ്ധക്ക്. ലളിതമായ ഭാഷയില്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഗൗരവമുള്ള ഒരു വിഷയം ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നു. വിശ്വാസം അത് എത്രത്തോളം ആകാമെന്നും, വിശ്വസ്സതിന്റെ അതിര്‍ വരംബുകള്‍ക്ക് അപ്പുറത്ത് അന്ധമായ ആരാധനകളുടെ ഭവിഷ്യതുകളെ കുറിച്ചും ചിത്രം വെളിവാക്കുന്നു. കുടുംബ ബന്ധത്തില്‍ പുലര്‍ത്തേണ്ട ഉത്തരവാദിതങ്ങളെകുറിച്ചും ചിത്രം ഓര്‍മ്മിപ്പിക്കുന്നു. വളരെ കാലിക പ്രസക്തമായ വിഷയം പ്രമേയമാക്കി എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ശ്രീ രഞ്ജിത്തിന്റെ ശക്തമായ രചനയും എടുത്തു പറയേണ്ടതാണ്‌. സുമഗലഎന്നാ കഥാപാത്രം കാവ്യയുടെ എക്കാലത്തെയും മികച്ച വേഷങ്ങളില്‍ ഒന്നാണ്. ശരാശരിയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പ്രകടനത്തിലൂടെ കാവ്യാ വീണ്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നു. ഇര്ശാധിന്റെ പ്രകടനവും മികച്ചതാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ എന്നാ രീതിയില്‍ മാണിക്യ കല്ലും, ഭക്ത ജനങ്ങളുടെ ശ്രദ്ധക്കും എല്ലാ പ്രേക്ഷകരും കണ്ടിരിക്കേണ്ട ചിത്രങ്ങള്‍ തന്നെയാണ്. നന്മയുടെ സന്ദേശങ്ങള്‍ തരുന്ന ഈ ചിത്രങ്ങള്‍ അര്‍ഹിക്കുന്ന അനുമോദനങ്ങളും, പുരസ്കാരങ്ങളും നേടും എന്ന് തന്നെ കരുതാം...........

2011 ഏപ്രിൽ 30, ശനിയാഴ്‌ച

സിറ്റി ഓഫ് ഗോഡ് - യാഥാര്‍ത്ഥ്യങ്ങളുടെ ഇരുണ്ട മുഖങ്ങള്‍ ........

ശ്രീ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് ആഖ്യാനത്തിലെ പുതുമ കൊണ്ട് ശ്രദ്ധ നേടുന്നു. കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ചിത്രം വ്യത്യസ്തമായ പശ്ചാത്തലങ്ങളില്‍ നിന്ന് കൊണ്ട് കഥ പറയുമ്പോള്‍ അത് ഇത് വരെ കണ്ടു ശീലിച്ച പാതകളില്‍ നിന്നും ഏറെ പുതുമ നല്‍കുന്നു. നഗര ജീവിതത്തിന്റെ വെള്ളി വെളിച്ചങ്ങള്‍ക്ക് അപ്പുറത്ത് പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ഇരുണ്ട മുഖങ്ങള്‍ അനാവരണം ചെയ്യപ്പെടുകയാണ് ചിത്രം ചെയ്യുന്നത്. അത്തരം ഇരുണ്ട ഇട നാഴികളിലൂടെ ക്യാമറ ചലിക്കുമ്പോള്‍ തിരക്കഥാകൃത്തും , സംവിധായകനും, അഭിനേതാക്കളും ചേര്‍ന്ന് ചിത്രത്തെ ശരാശരിയിലും ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്തുന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളെ അതി വിദഗ്ധമായി സന്നിവേശിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ അത് നവ്യനുഭവം ആയി മാറുന്നു. ശക്തമായ തിരക്കഥ ചിത്രത്തിന്റെ നട്ടെല്ലാണ്, ശ്രീ ബാബു ജനാര്ധന്റെ തൂലികയില്‍ വിരിഞ്ഞ ചിത്രത്തിന്റെ കഥ ഒരു എഴുത്തുകാരന്റെ വൈഭവം വിളിച്ചോതുന്നു. സംവിധായകന്‍ ലിജോക്ക് അഭിമാനിക്കാം. ഇത്തരം ഒരു പരീക്ഷണത്തിന്‌ ധൈര്യം കാണിചതിനും , അതില്‍ ഒരു പരിധി വരെ വിജയം നേടാന്‍ സാധിച്ചതിനും. പ്രിത്വിരാജ്, ഇന്ദ്രജിത്ത് , പാര്‍വതി, റീമ, ശ്വേത, രോഹിണി, തുടങ്ങി എല്ലാ താരങ്ങളും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. അഭിനേതാക്കളെ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ വേഷപ്പകര്ച്ചയിലും , കഥാപാത്രത്തിന്റെ ഉള്‍ക്കരുത് പ്രകടമാക്കുന്നതിലും ഇന്ദ്രജിത്ത് മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നിലാണ്. ഇന്ദ്രജിത്തിന്റെ അഭിനയ മികവിനെ ഒരു പരിധി വരെ ചൂഷണം ചെയ്യാന്‍ സംവിധായകന് സാധിച്ചിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഒട്ടേറെ നല്ല കഥാപാത്രങ്ങളും , പുരസ്കാരങ്ങളും ഇന്ദ്രജിത്തിനെ കാത്തിരിക്കുന്നുണ്ട്. ശക്തവും, പിഴവ് അറ്റതുമായ തിരക്കഥയും, മികവുറ്റ സംവിധാനവുമാണ് ചിത്രത്തിന് കറുത്ത് പകരുന്നത്. മഹത്തായ സൃഷ്ട്ടി എന്നാ തലത്തില്‍ അല്ലെങ്ങ്കിലും സൃഷ്ട്ടിപരമായ മഹത്വം എന്നാ നിലയില്‍ ചിത്രം വേറിട്ട്‌ നില്‍ക്കുന്നു. ചിത്രം ശുഭ പര്യവസ്സനി ആയതു കൊണ്ടോ , അതോ തങ്ങള്‍ പ്രതീക്ഷിച്ചത് ലഭിച്ചത് കൊണ്ടോ എന്നറിയില്ല എന്തായാലും ചിത്രം അവസ്സാനിക്കുന്നത് പ്രേക്ഷകരുടെ കൈയ്യടികളോടെയാണ്................

2011 ഏപ്രിൽ 16, ശനിയാഴ്‌ച

എന്ടോസല്ഫന്‍ നിരോധിക്കൂ......

എന്ടോസല്ഫാണ് എതിരായ ജനകീയ സമരം വീണ്ടും ശക്തി ആര്‍ജ്ജിച്ചിരിക്കുന്നു. വളരെ പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. . ഇതോടുകൂടി എന്ടോസല്ഫാന്‍ എന്നാ മാരക വിഷം ഇവിടെ നിന്ന് തുടച്ചു നീക്കപ്പെടുക തന്നെ വേണം. വര്‍ഷങ്ങളായി നീതിക്ക് വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടം അതിന്റെ പാരമ്യതയില്‍ എത്തിക്കഴിഞ്ഞു. ഇനിയും നീതി നടപ്പാക്കാ പെട്ടില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ വളരെ വലുതായിരിക്കും. നീതിക്ക് വേണ്ടി കേഴുംബോഴും കേട്ടിയടക്കപ്പെട്ട വാതിലുകള്‍ തച്ചു തകര്‍ക്കപ്പെടണം. ഇനിയും ക്ഷമിക്കുവാന്‍ ഞങ്ങള്‍ക്ക് ആവില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ശവമായി കാലം കഴിക്കേണ്ടി വരുന്ന ഒരു ജനതയുടെ സംഘടിത ശക്തി ഉണര്‍ന്നു കഴിഞ്ഞു. ഇനി നമ്മള്‍ പിന്നോട്ടില്ല. ഈ മാസം സ്വീഡനില്‍ നടക്കുന്ന സ്റൊക്ഖോം കന്വേന്ഷനില്‍ ഇന്ത്യ എനോസല്ഫാണ് എതിരായ നിലപാട് സ്വീകരിക്കണം. അതുവഴി ദുരിതം അനുഭവിക്കുന്ന ഒരു തലമുറയെ അവരുടെ അവകാശങ്ങളെ സംരക്ഷിക്കണം. ഒരു ദുരന്തം അത് തങ്ങള്‍ക്കു വന്നാല്‍ മാത്രമേ പ്രതികരിക്കൂ എന്നാ നിലപാട് മാറ്റണം. ഈ വിഷതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു പോരാടണം. കല, രാഷ്ട്രീയ , സാമൂഹിക , സാമ്പത്തിക, സാംസ്‌കാരിക , സാഹിത്യ , ചലച്ചിത്ര, കായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഈ മാരക വിപത്തിന് എതിരെ പ്രതികരിക്കണം. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരു സാന്ത്വനം വാക്കുകളില്‍ കൂടി എങ്കിലും പകര്‍ന്നു നല്‍കണം. മനസ്സാക്ഷിയുള്ള എല്ലാ വിഭാഗം ജനങ്ങളും ഈ വിഷതിനെതിരെ പ്രതികരിക്കണം. ഇല്ല ഞങ്ങള്‍ തളരില്ല, നീതി ലഭിക്കും വരെ ഞങ്ങള്‍ പോരാടും. ജനകീയ ശക്തി ഉണര്‍ന്നു കഴിഞ്ഞു. ഇനിയും ക്ഷമിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഈ വിഷം എന്നെന്നേക്കുമായി അവസ്സനിക്കട്ടെ. ഒരു ജനതയുടെ വിലാപങ്ങള്‍ക്ക്‌ ചെവിയോര്‍ക്കൂ ,മനസ്സാക്ഷി ഉള്ള എല്ലാവരും പ്രതികരിക്കൂ.......

2011 ഏപ്രിൽ 13, ബുധനാഴ്‌ച

മലയാളസിനിമയിലെ വിഷുക്കണി...........

വിഷുക്കണി ഒരുക്കി കണിക്കൊന്ന പൂക്കള്‍ പുഞ്ചിരി തൂകുന്നു, വിഷുപ്പക്ഷികള്‍ നീട്ടി പാടുന്നു. ഐശ്വര്യത്തിന്റെ , നന്മയുടെ , സമൃദ്ധിയുടെ മറ്റൊരു വിഷുക്കാലം കൂടി വരവായി. പ്രേക്ഷകര്‍ക്കായി വിഷുക്കണി ഒരുക്കി പതിവ് പോലെ മലയാള സിനിമയും ഒരുങ്ങി കഴിഞ്ഞു. വിഷുക്കാലം പോലുള്ള ഉത്സവ കാലങ്ങള്‍ മലയാള സിനിമയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. മുന്നോട്ടുള്ള കുതിപ്പിന് കരുത്തു പകരാന്‍ വിഷു ചിത്രങ്ങളുടെ വിജയം അനിവാര്യമാണ്. ഈ വിഷുവിനു തിയറ്ററുകള്‍ താര നിബിടമാണ്. ശ്രീ മമ്മൂട്ടി, ശ്രീ മോഹന്‍ലാല്‍ , ശ്രീ പ്രിത്വിരാജ് , ശ്രീ ജയറാം, ശ്രീ ദിലീപ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ എല്ലാം രണ്ടു ചിത്രങ്ങള്‍ വീതം തിയട്ടെരുകളില്‍ സജീവമാണ്. ഓഗസ്റ്റ്‌ ൧൫ , ഡാബില്സ് , ക്രിസ്ത്യന്‍ ബ്രോതെര്സ്‌, ചൈന ടൌണ്‍ , ഉറുമി, മേകപ്മാന്‍ തുടങ്ങിയവ നല്ല പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളാണ്‌. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ അവയുടെ ലക്‌ഷ്യം നേടും എന്ന് തന്നെ കരുതാം. ഈ ഉത്സവ കാലം പ്രേക്ഷകരെ തൃപ്തി പ്പെടുത്താന്‍ ഈ ചിത്രങ്ങള്‍ക്ക് കഴിയട്ടെ.പ്രേക്ഷകര്‍ ഈ ചിത്രങ്ങള്‍ സ്വീകരിക്കുകയും , മലയാള സിനിമയ്ക്ക്‌ പുതിയ ഒരു ഉണര്‍വ്വ് നല്‍കുകയും ചെയ്യും. പുതിയ പ്രതീക്ഷകളുമായി ഒരു വിഷുക്കാലം കൂടി അണയുമ്പോള്‍ മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന ഈ ചിത്രങ്ങള്‍ക്ക് എല്ലാം വിജയം നേരുന്നു. അതോടൊപ്പം തന്നെ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.....

2011 ഏപ്രിൽ 8, വെള്ളിയാഴ്‌ച

കലയും രാഷ്ട്രീയവും.............

കലയും, രാഷ്ട്രീയവും തമ്മില്‍ എന്താണ് ബന്ധം ? തീര്‍ച്ചയായും കലാകാരന്‍ മാരും മനുഷ്യരാണ് . അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയവും ഉണ്ടാകണം . അവര്‍ക്ക് തങ്ങളുടെ രാഷ്ട്രീയം പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. ജനങ്ങള്‍ കലാകാരന്മാരെ സ്നേഹിക്കുന്നത് രാഷ്ട്രീയത്തിന് അതീതം ആയാണ്. പക്ഷെ തെരഞ്ഞെടുപ്പു പോലെ ഉള്ള സമയത്ത് പൊതു വേദികളില്‍ ഇന്ന കഷിക്കു വോട്ടു ചെയ്യണം എന്ന് പറഞ്ഞു കൊണ്ട് മറ്റുള്ളവരെ താറടിച്ചു കാണിക്കുന്നത് ആകരുത് കലാകാരന്മാരുടെ രാഷ്ട്രീയം. കലാകാരന്മാര്‍ അത്തരം പൊള്ളയായ രാഷ്ട്രീയ മേലങ്കി അണിയുമ്പോള്‍ അവരെ സ്നേഹിക്കുന്ന ജനങ്ങള്‍ക്കും രാഷ്ട്രീയത്തിന്റെ കണ്ണുകളിലൂടെ മാത്രമേ ഇത്തരം കലാകാരന്മാരെ നോക്കി കാണുവാന്‍ സാധിക്കൂ. ജനങ്ങള്‍ കലാകാരന്മാരെ സ്നേഹിക്കുന്നത് നിങ്ങളുടെ രാഷ്ട്രീയം നോക്കിയല്ല. പക്ഷെ നിങ്ങള്‍ രാഷ്ട്രീയം പറയുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക നിങ്ങളെ പോലെ രാഷ്ട്രീയം ഉള്ളവര്‍ തന്നെയാണ് ജനങ്ങളും. നിങ്ങള്‍ പറയുന്ന ആളിന് വോട്ടു ചെയ്യാന്‍ ജനങ്ങളെ കിട്ടില്ല, മാത്രമല്ല ഇതുവരെ രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ കലാകാരന്‍മാര്‍ എന്നാ നിലയില്‍ നിങ്ങള്ക്ക് നല്‍കിയിരുന്ന സ്നേഹം മേലില്‍ നിങ്ങള്ക്ക് ലഭിക്കുകയും ഇല്ല. തങ്ങളുടെ മേഘലയില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയം പോലുള്ള പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്ന ഇത്തരം ആളുകളെ തിരിച്ചറിയാനുള്ള വിവരവും, വിവേകവും പ്രബുദ്ധ കേരളത്തിന്‌ ഉണ്ടെന്നു ഓര്‍ക്കുക..........

2011 മാർച്ച് 24, വ്യാഴാഴ്‌ച

ചരിത്രമാകാന്‍ ഉറുമി............

മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിസ്മയ കാഴ്ചകളുമായി ഉറുമി എത്തുകയായി. ശ്രീ സന്തോഷ്‌ ശിവന്റെ സംവിധാനത്തില്‍ , ശ്രീ പ്രിത്വിരാജ് നായകനായ ഉറുമി മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്‌. മലയാളിക്ക് എക്കാലവും അഭിമാനിക്കാനും, ലോക സിനിമയ്ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടാനും ഉറുമി എന്നാ ചിത്രത്തിലൂടെ സാധിക്കും. ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റി എഴില്‍ പോര്ടുഗളിലെ മാനുവല്‍ രാജാവ്‌ വാസ്കൊട ഗാമയെ ഇന്ത്യയിലേക്ക്‌ അയച്ചു. ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റി എട്ടു , മെയ്‌ ഇരുപതിന് , സൈന്റ്റ്‌ ഗബ്രിഎല്‍ എന്നാ കപ്പലില്‍ ഗാമ കോഴിക്കോട് കാപ്പാട് വന്നിറങ്ങി. അവിടെ നിന്നും ഇന്ത്യയുടെയും, കേരളത്തിന്റെയും ചരിത്രത്തിന്റെ ഗതി മാറുക ആയിരുന്നു. പിന്നീട് ആയിരത്തി അഞ്ഞൂറ്റി രണ്ടിലും, ആയിരത്തി അഞ്ഞൂറ്റി ഇരുപത്തി നാലിലും ഗാമ കൊഴികോട് വന്നിറങ്ങി. വൈദേശിക അധിനിവേശം അങ്ങനെ ഗാമയില്‍ നിന്ന് ആരംഭിക്കുകയായിരുന്നു. ആദ്യമായി ഇന്ത്യയില്‍ എത്തിയ വിദേശി എന്നാ മട്ടില്‍ ചരിത്രം ഗാമയെ കാണുമ്പോള്‍ , ഗാമയുടെ ആക്രമണത്തില്‍ വേട്ടയാടപ്പെട്ട മലബാറിലെ സാധരണക്കാര്‍ ചരിത്രത്തില്‍ ഇടം നേടാന്‍ കഴിയാതെ മറഞ്ഞു പോവുക ആയിരുന്നു. അത്തരത്തില്‍ ചരിത്രത്തിന്റെ ഇരുട്ടറകളില്‍ തഴയപെട്ട ധീര യോദ്ധാക്കളുടെ കഥയാണ് ഉറുമി. കേള് നായനാര്‍ എന്നാ ധീര യോദ്ധാവിന്റെ ജീവിതത്തിലൂടെ അന്നത്തെ അറിയപ്പെടാത്ത ചരിത്രത്തിന്റെ നാള്‍ വഴികളുടെ ഉള്ള ഒരു യാത്രയാണ്, ഈ ചിത്രം.കേള് നായനാര്‍ എന്നാ വീര പുത്രന്റെ കഥയിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് അറിയപ്പെടാതെ പോയ ആയിരക്കണക്കിന് ധീര ജന്മങ്ങള്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് ഉറുമി. മണ്മറഞ്ഞ ചരിത്രത്തിന്റെ അവസിഷ്ട്ടങ്ങളില്‍ നിന്നും കേളുനയനാര്‍ എന്നാ ധീര യോദ്ധാവ് ഉയിര്തെഴുന്നെല്‍ക്കുമ്പോള്‍ മലയാളിക്ക് എക്കാലവും അഭിമാനിക്കാവുന്ന ഒരു ചിത്രം കൂടി പിറവി എടുക്കുകയാണ്. ശ്രീ സന്തോഷ്ഷിവന്റെ സംവിധാന മികവും, ക്യാമറ കൊണ്ടുള്ള വിസ്മയങ്ങളും, ശ്രീ ശങ്കര്‍ രാമകൃഷ്ണന്റെ ഉജ്ജ്വലമായ തിരക്കഥയും , ശ്രീ പ്രിത്വിരജ്നെ അഭിനയ മികവും ഒത്തു ചേരുമ്പോള്‍ ഉറുമി ചരിത്രം സൃഷ്ട്ടിക്കുക തന്നെ ചെയ്യും. ശ്രീ ഷാജി നടേശനും, ശ്രീ സന്തോഷ്‌ ശിവനും, ശ്രീ പ്രിത്വിരജും കൂടി നിര്‍മ്മിച്ച ഉറുമി ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായാലും അത്ഭുതപ്പെടേണ്ട കാര്യമില്ല. ഭാഷക്ക് അതീതമായി പ്രഭുദേവ, വിദ്യ ബാലന്‍, ജനിലിയ ,ആര്യ , അമോല്ഗുപ്ത, തബു, ഇന്ത്യന്‍ സിനിമയിലെ പ്രഗല്‍ഭര്‍ എല്ലാം തന്നെ മലയാളത്തില്‍ എത്തുന്നു എന്നാ പ്രതെകതയും, ഉരുമിക്കുണ്ട്. ഇമ്പമാര്‍ന്ന ഗാനങ്ങള്‍, അമ്പരപ്പിക്കുന്ന സംഘട്ടനങ്ങള്‍ ഉറുമി ഒട്ടേറെ വിസ്മയ കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നു. ശ്രീ പ്രിത്വിരജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാവും ഉറുമി സമ്മാനിക്കുന്നത്. ഓരോ മലയാളിക്കും അഭിമാനിക്കാം, .ഒപ്പം ഇത്തരത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന ഉരുമിക്ക് അര്‍ഹമായ വിജയം നല്‍കേണ്ടത് നമ്മള്‍ ഓരോ മലയാളികളുടെയും കടമയാണ്. ഉരുമിയുടെ മുരള്‍ച്ച അന്തരീക്ഷത്തില്‍ ഉയര്‍ന്നു കഴിഞ്ഞു , ആ വെള്ളി വെളിച്ചത്തില്‍ മലയാള സിനിമ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനു നമുക്ക് സാക്ഷികള്‍ ആകാം........

2011 മാർച്ച് 12, ശനിയാഴ്‌ച

പൊറുക്കുക, സച്ചിന്‍... പൊറുക്കുക ...

പൊറുക്കുക, നൂറു കോടിയില്‍ പരം വരുന്ന ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട സച്ചിന്‍ തെണ്ടുല്‍ക്കരോട് പറയാനുള്ളത് ഇത് മാത്രമാണ്. രണ്ടു പതിറ്റാണ്ടായി ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന സച്ചിന്‍ താങ്കള്‍ക്ക് ശക്തമായ പിന്തുണ ഇന്നത്തെ ടീമില്‍ നിന്ന് കിട്ടാത്തതിനു പൊറുക്കുക. സൌത്ത് അഫ്രികായും ആയുള്ള കളിയില്‍ ശക്തമായ അടിത്തറ നല്‍കിയിട്ടും അത് മുതലാക്കാന്‍ കഴിയാത്ത ടീമായി ഇന്ത്യ മാറിയത് കണ്ടു താങ്കളെ പോലെ ഓരോ ഇന്ത്യക്കാരനും ദുഖിചിട്ടുണ്ടാകും. തീര്‍ച്ചയായും താങ്കള്‍ ടീമില്‍ ഉള്ളപ്പോള്‍ ഇന്ത്യ ഒരു ലോക കപ്പു നേടെണ്ടാതാണ്. പക്ഷെ സ്വാര്‍ത്ഥ താല്പര്യം മാത്രം കൈ മുതലാക്കിയ ധോണി ആ സ്വപ്നം തകര്‍ക്കുന്ന തരത്തിലാണ് പെരുമാറുന്നത്. ധോണി ഒരു കാര്യം മനസിലാക്കുക താങ്കളുടെ ഇഷ്ട്ടം മാത്രം നടത്തുവാനുള്ള ടീമല്ല ഇന്ത്യ, നൂറു കോടി ജനങ്ങളുടെ സ്വപനം യാഥാര്‍ത്ഥ്യം ആക്കി മാറ്റുവാനാണ് താങ്കള്‍ ശ്രമിക്കേണ്ടത്. ശ്രീശാന്തിനെ പോലെ മികച്ച കളിക്കാരനെ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പുറത്തിരുതുന്നത് ക്രൂരതയാണ്. ഇത് വരെ നടന്ന കളികളില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ് തിരിച്ചറിവ് ഉണ്ടാവുക. ഇനിയും ഇന്ത്യയ്ക്ക് പ്രതീക്ഷ ഉണ്ട്. പക്ഷെ ധോണി സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാറ്റി വൈക്കണം. അടുത്ത കളിയില്‍ ശ്രീശാന്തിനെയും, ആശ്വിനെയും കളിപ്പിച്ചു നോക്ക്, ഇന്ത്യ മികച്ച വിജയം നേടും. തീര്‍ച്ചയായും ശ്രീശാന്തിന്റെയും, ആശ്വിന്റെയും പ്രകടനം ഇന്ത്യക്ക് കപ്പു നേടി കൊടുക്കും പക്ഷെ അവരെ കളിപ്പിക്കാന്‍ ധോണി തയ്യാറാവണം. എന്തായാലും സച്ചിന്‍ ഒരില്‍ക്കല്‍ കൂടി നൂറു കോടി ജനങ്ങള്‍ ഒരേ സ്വരതി പറയുന്നു പൊറുക്കുക സച്ചിന്‍ പൊറുക്കുക.........

2011 മാർച്ച് 10, വ്യാഴാഴ്‌ച

വാതു വൈപ്പിന്റെ നിഴലില്‍.........

ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിനു മണിക്കൂര്കള്‍ക്ക് മുന്‍പ് ഷയിന്‍ വോണ്‍ ട്വിട്ടെരില്‍ കുറിച്ചു, ഈ മത്സരം
സമനിലയില്‍ ആകും. അത് പോലെ തന്നെ സംഭവിച്ചു. വാതു വൈപ്പിന്റെ സംശയങ്ങള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ അത് തികച്ചും യാദ്രിശ്ചികം എന്നാ നിലയില്‍ കാര്യങ്ങള്‍ അവസാനിച്ചു. എനാല്‍ പുതിയ സംഭവങ്ങള്‍ വീണ്ടും സംശയത്തിനു ഇടയാക്കുന്നു. രണ്ടായിരത്തി എട്ടു ഐ. പി. എല്‍ ആദ്യ സീസ്സനില്‍ വത് വൈപ്പുംയി ബന്ധപ്പെട്ടു ഡല്‍ഹി ക്രികെറ്റ് അസോസിയേഷന്‍ പുറത്താക്കിയ പ്രദീപ്‌ അഗര്‍വാള്‍ കഴിഞ്ഞ ഇന്ത്യ - ഹോളണ്ട് മത്സരത്തില്‍ കളിക്കാരുടെ ഗലരിയിലും, , ട്രെസ്സിംഗ് റൂമിലും കാണപ്പെട്ടു . കോട്ട്ല ഗ്രവുണ്ടില്‍ പോലും പ്രവേശനം നിഷേധിക്കപെട്ടിരുന്ന ഒരാള്‍ എങ്ങനെ ഇത്തരത്തില്‍ കളിക്കാരോടൊപ്പം കാണപെട്ടു എന്നത് വളരെ പ്രധാനമാണ്. സംശയങ്ങള്‍ ഉയരുക സ്വാഭാവികം. ഇന്ത്യന്‍ നായകനായ ധോനിയുടെ സമീപനവും സംശയകരമാണ്. ആദ്യ മത്സരത്തില്‍ ആദ്യ പന്ത് ശ്രീക്ക് നല്‍കിയതില്‍ തുടങ്ങി, കഴിഞ്ഞ മത്സരത്തില്‍ പീയുഷിനെ കൊണ്ട് അവസാന ഓവറുകള്‍ എരിയിച്ചത് വരെയുള്ള ധോനിയുടെ നടപടികള്‍ സംശയിക്കെണ്ടാതാണ്. തനിക്കു ഇഷ്ട്ടപ്പെടുന്ന കളിക്കാരെ, അവര്‍ എത്ര മോശം പ്രകടനം നടത്തിയാലും വീണ്ടും ടീമില്‍ എടുക്കുക, ഉദാഹരണമായി അമ്പേ പരാജയപ്പെട്ട പീയുഷിനെ മാനസ്സികമായി കരുതനക്കുവാന്‍ വേണ്ടി എന്നാ തരത്തില്‍ അടിസ്തനമിലാത്ത കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ടീമില്‍ ഇടം കൊടുക്കുക, ഒരു മത്സരത്തില്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞു ശ്രീ യെ ഒഴിവാക്കുക, ശ്രീയെ മനസ്സികമായ് കരുത്തന്‍ ആക്കാന്‍ ധോനിക്ക് തോന്നുമെന് ഒരു വിസ്വസ്സവും നമുക്കില്ല. മൂന്നു ഫാസ്റ്റ് ബോവുലെര്സിനെ ഉള്‍പ്പെടുത്തുന്നതിന് പകരം ഏഴു ബാറ്സ്മന്മാര്‍ തന്നെ വേണം എന്ന് പറയുക , കളികാര്‍ വിക്കെറ്റ്നേടുമ്പോഴും, മറ്റും നിര്‍വികാരമായി പെരുമാറുക തുടങ്ങി എല്ലാ കാര്യങ്ങളും സംശയത്തിന്റെ നിഴലിലാണ്. ധോണി ഒരിക്കലും മികച്ച ക്യാപ്റ്റന്‍ അല്ല. സഹകളിക്കാരുടെ പ്രകടനം കൊണ്ടുള്ള വിജയങ്ങള്‍ കാരണമാണ് ധോണി ഇന്നും ആ സ്ഥാനത് തുടരുനത്. ഒരു നല്ല ക്യാപ്ടന് വേണ്ട ഒരു ഗുണവും ധോനികില്ല, കളിക്കാര്‍ക്ക്‌ പ്രചോദനം നല്‍കുവാനോ, അവരെ ഒതോരുമിപ്പിച്ചു നിര്തുവാണോ ധോനിക്ക് കഴിയുന്നില്ല. ശ്രീശാന്തിനെ പോലെ ഉള്ള ജൂനിയര്‍ താരങ്ങളെ അവഹെളിക്കുമ്പോള്‍ തന്നെ സഹീര്ഖന്‍ , ഹര്‍ഭജന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ മുന്‍പില്‍ തലയും താഴ്തി നില്‍ക്കുന്ന ധോണി സൌരവ് ഗന്ഗുളിയെ പോലെ ഉള്ള ക്യാപ്ടന്‍ മാരുടെ രീതികള്‍ മനസ്സിലാക്കേണ്ടതാണ്. അത് പിന്നെ എങ്ങനെ വളര്‍ത്തി വലുതാക്കിയ ഗന്ഗുളിയെ പോലും ചവുട്ടി താഴ്ത്തിയ ധോണി മറ്റുള്ളവരെ പിന്നെ എങ്ങനെ കാണാനാണ്. ഇപ്പോള്‍ ഇത്തരം വിവാദം ഉണ്ടായതു നന്നായി. കാരണം ഇനിയെങ്കിലും ധോണി യാദാര്‍ത്ഥ്യം മനസ്സിലാക്കി പെരുമാരട്ടെ, ടീം ഉണര്‍ന്നു കളിക്കാട്ടെ, എല്ലാ മത്സരങ്ങളും വിജയിച്ചു കപ്പു നേടട്ടെ. അടുത്ത മത്സരങ്ങളില്‍ നിന്ന് പീയുഷിനെയും, ഹര്‍ഭജനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവുലെര്സിനെയും, ഉള്‍പ്പെടുത്തുക, അല്ലെങ്കില്‍ പീയുഷിനെയു, ഏതെങ്കിലും ഒരു ബാറ്സ്മനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവ്ലെര്സിനെയും ഉള്‍പ്പെടുത്തുക, നിരവധി സാധ്യതകള്‍ ഉള്ളപ്പോള്‍ കടുപിടുതം നടത്തി ഇന്ത്യയെ തോല്പിക്കണോ, ധോണി ഒന്ന് ചിന്തിച്ചു നോക്കൂ.......

2011 ഫെബ്രുവരി 23, ബുധനാഴ്‌ച

എന്ടോസള്‍ഫാന്‍- ഇത് നീതിയോ............

എന്ടോസള്‍ഫാന്റെ ദുരന്ത ഫലങ്ങള്‍ അനുഭവിക്കുന്ന ഒരു ജനതയെ പരിഹാസ്സ്യര്‍ ആക്കിക്കൊണ്ട് , എന്ടോസള്‍ഫാന്‍ അപകടകാരി അല്ലെന്നും, നിരോധിക്കേണ്ട കാര്യമില്ലെന്നും ഉള്ള ബഹുമാനപ്പെട്ട കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവന കേട്ടപ്പോള്‍ അതിയായ ദുഖം തോന്നി. വര്‍ഷങ്ങളായി എന്ടോസള്‍ഫാന്‍ എന്നാ മാരക വിഷം കാരണം ജീവച്ശ്ചവങ്ങള്‍ ആയി മാറിയിരിക്കുന്ന മനുഷ്യ കോലങ്ങളോട് ഉള്ള വെല്ലുവിളി ആണ് ഇത്തരം പ്രസ്താവനകള്‍ . എന്ടോസള്‍ഫാന്റെ പ്രവര്‍ത്തനം കൊണ്ട് തലമുറകളോളം ക്രൂരമായി ശിക്ഷിക്കപ്പെടുന്ന ഒരു സമൂഹത്തെ അതിലും ക്രൂരമായി ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ശിക്ഷിക്കുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്. കണ്ണുണ്ടായാല്‍ പോര കാണണം , കാതുണ്ടായാല്‍ പോര കേള്‍ക്കണം എന്ന് പറയുന്നത് എത്ര ശരിയായ കാര്യമാണ്. ജീവിച്ചിരിക്കുന്ന തെളിവുകള്‍ പോലും കാണാന്‍ സാധിക്കാത്ത, വിലാപങ്ങളുടെ അലയൊലി കേള്‍ക്കാത്ത ഒരു പ്രഖ്യാപനമാണ് ബഹുമാനപ്പെട്ട കേന്ദ്ര കൃഷി മന്ത്രി നടത്തിയത്. കക്ഷി രാഷ്ട്രിയ ഭേദമന്യേ സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി ഇത്തരം പ്രഖ്യാപനങ്ങളെ എതിര്‍ക്കെണ്ടാതാണ്. ജീവിക്കുവാനുള്ള അവകാശം പോലെ തന്നെയാണ് ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള അവകാശവും . അത്തരം മാനുഷികമായ അവകാശങ്ങളിന്‍ മേലുള്ള കടന്നു കയറ്റം അവസ്സനിപ്പിക്കെണ്ടാതാണ്. സംസ്ഥാന സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്ക് ഒട്ടേറെ ആശാസ്വ നടപടികള്‍ ചെയ്യുന്നുണ്ട്. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും ദുരിത ബാധിതരെ കണ്ടില്ലെന്നു നടിക്കുന്നു, മാത്രമല്ല കേന്ദ്ര സഹായം നല്‍കില്ലെന്നും പറയുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ഭരണകൂടത്തിനു ഞങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയും ഉണ്ട്. അങ്ങനെ അല്ലാതെ വരുമ്പോഴാണ് ജനരോഷം കൊണ്ട് നേതാക്കള്‍ പലായനം ചെയ്യുന്ന സ്ഥിതി ലോകത്ത് സംജാതമാകുന്നത്. ഇപ്പോള്‍ ലോകമെങ്ങും നടന്നു കൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ഈ നിമിഷം വരെയും മരണം തുടര്‍ന്ന് കൊണ്ടിരിക്കുന്ന എന്ടോസള്‍ഫാന്‍ ബാധിത പ്രദേശങ്ങള്‍ , അവിടുത്തെ ദയനീയ കാഴ്ചകള്‍ ആര്‍ക്കാണ് കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കുക. അത്തരം ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വാക്കുകള്‍ കൊണ്ട് പോലും നീതിയോ. സഹാനുഭൂതിയോ ലഭിക്കുന്നില്ല എങ്കില്‍ അനന്തര ഫലങ്ങള്‍ എന്താവും. ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സഹായം അനുവദിക്കാനും, എന്ടോസള്‍ഫാന്‍ സമ്പൂര്‍ണ്ണം ആയി നിരോധിക്കുവാനും അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് അപേക്ഷിക്കുന്നു.......

2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

ശ്രീ , ഒപ്പം ഞങ്ങളുണ്ട്.......

ലോക കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ , ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. മലയാളി തരാം ശ്രീശാന്തിനു തിളങ്ങാന്‍ കഴിഞ്ഞില്ല എന്നുള്ളത് ശരി തന്നെ, പക്ഷെ ഒരു മത്സരത്തിന്റെ മാത്രം കാര്യം പറഞ്ഞു ശ്രീയെ ക്രൂശിക്കുവാന്‍ തക്ക യോഗ്യത ഇന്ത്യന്‍ ടീമില്‍ ആര്‍ക്കും ഉണ്ടെന്നു തോന്നുന്നില്ല. കാരണം മികച്ച എത്രയോ ബാറ്റ്സ് മാന്‍ മാര്‍ പൂജ്യത്തിനു പുറത്താകുന്നു, മികച്ച എത്രയോ ബവുല്ലര്‍ മാര്‍ വിക്കെറ്റ് കിട്ടാതെ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. മത്സരം കഴിഞ്ഞ ഉടന്‍ സെവാഗ് പറഞ്ഞത്, ശ്രീശാന്ത് ഒഴികെ ഇന്ത്യന്‍ ടീമില്‍ ഉള്ളവര്‍ക്ക് ഈ വിജയം സന്തോഷം നല്‍കുന്നു എന്നാണു, അതിനു അര്‍ഥം ഇന്ത്യ തോല്‍ക്കണം എന്നാണോ ശ്രീ ആഗ്രഹിച്ചത്, അങ്ങനെ ആണെങ്കില്‍ സെവാഗ് പൂജ്യത്തിനു പുറത്തായ എത്രയോ മത്സരങ്ങള്‍ ഇന്ത്യ ജയിച്ചിരിക്കുന്നു, അന്നെല്ലാം ടീമിന്റെ വിജയം നല്‍കുന്ന സന്തോഷത്തില്‍ സെവാഗിനു സന്തോഷം തോന്നിയിരുന്നില്ലേ. എന്തായാലും ജവഗല്‍ ശ്രീ നാഥിന്റെ അഭിപ്രായം വായിച്ചപ്പോള്‍ സന്തോഷം തോന്നി. കാരണം ശ്രീയെ ആരും ക്രൂശിക്കരുതെ എന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യം ലോക കപ്പു ടീമില്‍ തന്നെ ശ്രീ ഉണ്ടായിരുന്നില്ല, പിന്നെ ടീമില്‍ ഇടം കിട്ടി, ആദ്യ മത്സരത്തില്‍ ആദ്യ ഇലവനില്‍ ശ്രീയെ ഉള്‍പ്പെടുത്തിയില്ല , അവസാന നിമിഷം അവസ്സരം നല്‍കി. മാനസ്സികമായി തയ്യാറെടുപ്പ് നല്‍കാനുള്ള സമയം പോലും നല്കാന്‍ ധോണി തയ്യാറായില്ല. സ്വന്തം താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന ധോണി മലയാളിയ ശ്രീയെ മാനസ്സികമായി തളര്തുകയും ചെയ്യുന്നു, മാത്രമല്ല സഹ കളിക്കാരെ കൊണ്ട് പോലും ശ്രീയെ കുറ്റപ്പെടുത്തുന്നു. അങ്ങനെ അല്ലെങ്കില്‍ സെവാഗിനെ പോലെ ഉള്ളവര്‍ പറയുമ്പോഴും, ഹര്ഭാജെന്‍, യുവരാജ് തുടങ്ങിയവര്‍ പ്രോകൊപിതര്‍ ആവുമ്പോഴും ധോണി മിണ്ടാതെ ഇരിക്കുന്നത് എന്ത് കൊണ്ട്. ഇതിനെതിരെ മലയാളികള്‍ ഒന്നടങ്കം പ്രതികരിക്കണം, ശ്രീയെ പിന്തുണയ്ക്കണം. തമിള്‍ നാട്ടില്‍ നിന്നുള്ള ഒരു കളിക്കാരനെ ഇങ്ങനെ അവഗണിക്കാനും, ആക്ഷേപം ചൊറിയാനും അന്നാട്ടുകാര്‍ അനുവദിക്കില്ല. അവര്‍ക്ക് സ്വന്തം കളിക്കാരോട് അത്ര സ്നേഹമാണ്. എന്നാല്‍ മലയാളി സ്വന്തം കളിക്കാരന്‍, അതും ലോക കപ്പില്‍ ആദ്യമായി കളിയ്ക്കാന്‍ തക്ക വണ്ണം പ്രതിഭ ഉള്ള കളിക്കാരന്‍ എന്നാല്‍ കൂടി ഒറ്റ തിരിഞ്ഞു കുറ്റപ്പെടുതനെ ശ്രമിക്കൂ. വളരെ കഷ്ട്ടമാണ്. നമ്മുടെ സ്വന്തം കളിക്കാരനായ ശ്രീക്ക് പിന്തുണയും, പ്രോത്സാഹനവും നല്കാന്‍ നമ്മള്‍ തയ്യാറാവണം. ഇനിയുള്ള കളികളില്‍ ശ്രീ ഉണ്ടാവണം. എങ്ങനെയും ശ്രീയെ ഒഴിവാക്കാന്‍ കാത്തിരിക്കുന്ന ധോനിക്കും കൂട്ടുകാര്‍ക്കും ആദ്യ മത്സരത്തിലെ ശ്രീയുടെ പ്രകടനം സന്തോഷം നല്‍കിയിരിക്കണം അതാകും സെവാഗിന്റെയും മറ്റും വാക്കുകളില്‍ നിന്ന് പുറത്തു വരുന്നത്. ആദ്യ മത്സരത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ സെവാഗിനു എല്ലാ മത്സരങ്ങളിലും ഇങ്ങനെ റണ്‍സ് നേടാം എന്ന് ഉറപ്പുണ്ടോ. ഒരു കാര്യം ധോണി മനസ്സിലാക്കുന്നത് നന്ന്, ശ്രീ ഒറ്റക്കല്ല, ശ്രീക്ക് പിന്നില്‍ ഈ കേരളം മുഴുവനും ഒറ്റക്കെട്ടായി ഉണ്ട് , ശ്രീയെ ഒറ്റപ്പെടുത്താനും ഒഴിവാക്കാനും നോക്കിയാല്‍ അതിനു വലിയ വില നല്‍കേണ്ടി വരും. ജാര്ഖണ്ടില്‍ ഉള്ളവര്‍ ധോനിയെ സ്നേഹിക്കുന്നത് പോലെ തന്നെയാണ് കേരളീയര്‍ ശ്രീയെ യും സ്നേഹിക്കുന്നത് എന്ന് മനസിലാക്കുക........

2011 ഫെബ്രുവരി 18, വെള്ളിയാഴ്‌ച

തനിയാവര്‍ത്തനം..........

ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനെല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ പഴയ പടി......
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം........

2011 ഫെബ്രുവരി 12, ശനിയാഴ്‌ച

പ്രണയഭാരം .............

പ്രണയ ഉപഹാരങ്ങളുമായി ഗിഫ്റ്റ് ഷോപ്പിന്റെ പടിയിറങ്ങുമ്പോള്‍ അയാള്‍ക്ക് വല്ലാത്ത ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു. പട്ടു തുണിയില്‍ ആ പ്രണയ സമ്മാനങ്ങള്‍ തോളില്‍ ഭാണ്ടാമാക്കി തൂക്കി കൊണ്ട് തന്റെ പ്രണയിനികളെ ലക്ഷ്യമാക്കി അയാള്‍ നടന്നു. ചുവന്ന പട്ടില്‍ ഇത് എന്റെ ഹൃദയമാണ് എന്ന് ഓരോ സമ്മാനങ്ങളിലും എഴുതി വച്ചിരുന്നു. നാലും കൂടിയ കവലയില്‍ എത്തിയപ്പോള്‍ അയാള്‍ക്ക് സംശയം ആദ്യം എങ്ങോട്ട് പോകണം, എന്തായാലും ആദ്യം ഇടത്തേക്ക് പോകാം. അവിടെയാണ്, കാര്‍ത്തിക, റസിയ, പിന്നെ ഡായിസിയും, ആദ്യം കാര്‍ത്തികയെ കാണാം . പക്ഷെ അവള്‍ക്കു സമ്മാനം കൊടുത്തു കഴിയുമ്പോള്‍ ഭാണ്ടാതിലുള്ള മറ്റു സമ്മാനങ്ങളെ കുറിച്ച് ചോദിച്ചാല്‍ എന്ത് പറയും, അവള്‍ക്കു സംശയം തോന്നിയാലോ. എന്തെങ്കിലും നമ്പര്‍ പറഞ്ഞു രക്ഷപ്പെടാം, അയാള്‍ ഓര്‍ത്തു. ആദ്യം കാര്‍ത്തികയെ കണ്ടു സമ്മാനം നല്‍കി , സമ്മാനം വാങ്ങി , ഓ ഗ്രേറ്റ്‌ ഒരിക്കലും മറക്കാനാകാത്ത ദിവസം എന്ന് പറഞ്ഞു കൊണ്ട് അവള്‍ ചിരിച്ചു. അതിനു ശേഷം അയാള്‍ റസിയയുടെ വീട് ലക്ഷ്യമാക്കി നടന്നു. നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു എന്ത് കൊണ്ടാണ് കാര്‍ത്തിക ഭാണ്ടാതിലുള്ള മറ്റു സമ്മാനങ്ങളെ പറ്റി ചോദിക്കാത്തത്. എന്തായാലും രക്ഷപെട്ടു. റസിയ, ഡായിസി ഇവര്‍ക്കും ഗിഫ്റ്റുകള്‍ നല്‍കി ഒരു ലൈനില്‍ താമസ്സിക്കുന്നവരെ ത്രിപ്തിപ്പെടുതിയപ്പോള്‍ ഒരു വിധം സമാധാനമായി. ഇനി അടുത്ത ലൈനിലേക്ക് . പക്ഷെ അപ്പോഴും അയാള്‍ക്ക് ഒരു സംശയം ബാക്കിയായിരുന്നു. എന്ത് കൊണ്ട് അവരാരും ഭാണ്ഡത്തില്‍ ഉള്ള മറ്റു ഗിഫ്റുകളെ കുറിച്ച് ചോദിക്കാത്തത്. പിന്നെയും അയാള്‍ നാല്‍കവലയില്‍ എത്തി. അടുത്ത ലൈനില്‍ പോകും മുന്‍പ് അല്പം വിശ്രമിക്കാം. അയാള്‍ അടുത്ത് കണ്ട മരച്ചുവടിലേക്ക് നടന്നു. അപ്പോള്‍ കണ്ട കാഴ്ച അയാളെ അത്ഭുത പെടുത്തി. തന്നെപ്പോലെ കുറെ ചെറുപ്പക്കാര്‍ ഭാണ്ഡങ്ങളും ആയി അവിടെ ഇരിക്കുന്നു. ഓരോരുത്തരും ഓരോ ലൈനുകളില്‍ പോയി വന്നു വിശ്രമിക്കുക ആണ്. തങ്ങള്‍ കൊടുത്ത ഗിഫ്റ്റുകള്‍ വാങ്ങിയവര്‍ ഭാണ്ടാതിലെ മറ്റു ഗിഫ്ട്ടുകളെ കുറിച്ച് ചോദിക്കാത്തത് എന്ത് കൊണ്ടാണ് എന്നാണ് എല്ലാവരും ചിന്തിച്ചു കൊണ്ടിരുന്നത് . തമ്മില്‍ കണ്ടപ്പോള്‍ ആ ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ സംശയത്തിന്റെ ഉത്തരം പിടികിട്ടി. കാര്‍ത്തിക , ഡായിസി, റസിയ തുടങ്ങി എല്ലാവര്ക്കും അറിയാമായിരുന്നു ഇത് പോലെ തങ്ങളുടെ പ്രണയ പട്ടികയിലുള്ള ഒരു പാട് ചെറുപ്പക്കാര്‍ ഭാണ്ടാങ്ങലുംയി ഇനിയും വരാന്‍ ഉണ്ടെന്നും , ഗിഫ്ടുകളുമായി വരുന്നവന്മാരുടെ പ്രണയ പട്ടികയില്‍ വേറെയും പെണ്‍കുട്ടികള്‍ ഉണ്ടാകുമെന്നും , പ്രണയത്തിന്റെ ആ ഭാരങ്ങള്‍ ആണ് അവന്മാരുടെ തോളത് തൂങ്ങുന്നത് എന്നും.......... എന്നിട്ടും സമ്മാനങ്ങള്‍ വാങ്ങുന്നതിനും കൊടുക്കുന്നതിനും മാത്രം ഒരു കുറവും ഉണ്ടായില്ല..........

പണത്തിന്റെയും, സമ്പത്തിന്റെയും, സ്ഥാന മാനങ്ങളുടെയും , തൂക്കം നോക്കി പ്രണയം അളന്നു തിട്ടപ്പെടുത്തുന്ന ഇന്ന് പ്രണയവും കച്ചവട വല്ക്കരിക്കപ്പെട്ടിരിക്കുന്നു , എങ്കിലും അവശേഷിക്കുന്ന നാട്ടിടവഴികളിലും , പള്ളിമെടകളിലും, ഉത്സവ പറമ്പുകളിലും ഒക്കെയായി പ്രണയ ആര്‍ദ്രമായ ഒരു നോട്ടത്തിലൂടെ, പുഞ്ചിരിക്കുന്ന തിരിഞ്ഞു നോട്ടങ്ങളിലൂടെ
നിശബ്ദമായി പ്രണയത്തിന്റെ വിശുദ്ധി ഇപ്പോഴും മങ്ങാതെ , മറയാതെ നില്‍ക്കുന്നു....... ഹൃദയം നിറഞ്ഞ പ്രണയ ദിന ആശംസകള്‍......

2011 ഫെബ്രുവരി 7, തിങ്കളാഴ്‌ച

അപായ ചങ്ങലയുടെ ദുഖം........

ഞാനൊരു അപായ ചങ്ങല,
നടുക്കും ദുരന്തത്തിന്‍ മൂക സാക്ഷി
പൂവാം കുരുന്നു പോല്‍ സൌമ്യമാം
എന്‍ സോദരീ സൌമ്യെ നിന്നെയോര്‍ത്തു
നിശബ്ധമായി കേഴുന്നു ഈ ഞാന്‍,
പാറി വന്നൊരാ പൂമ്പാറ്റ പോലെ നീ
തീവണ്ടി മുറിയിലേക്ക് ഓടിയെത്തി,
ജീവിതം തന്നൊരാ സുഖ ദുഖം ഒക്കെയും,
പങ്കിടാനായി വരുന്നുണ്ട് ഒരാള്‍ നാളെ,
പുത്തന്‍ പ്രതീക്ഷയും, സ്വപ്നങ്ങളുമായി,
വീട് അണയുവാന്‍
നീ വെമ്പല്‍ കൊള്കെ
,ഇരുളിന്‍ മറ പറ്റി
വന്നൊരാ കാട്ടാളന്‍ ,
നിന്‍ സ്വപ്നങ്ങളൊക്കെയും തചിടുമ്പോള്‍
കേട്ടില്ല ആരുമേ നിന്‍ ദീന രോദനം
കേള്‍ക്കാതതല്ല , കേട്ടതായി ഭാവിച്ചില്ല,
ഞാനാം അപായ ചങ്ങല കണ്ടതില്ലാരും
കാണാത്തതല്ല ,കണ്ടതായി നടിച്ചില്ല,
സ്വാര്‍ത്ഥ ഭാരത്താല്‍ പോങ്ങിയില്ലൊരു കരവും,
പൊറുക്കുക പ്രിയ സോദരീ നീ ,
സഹജീവി ദുഃഖം തിരിച്ചരിയാതോരീ ,
സ്വാര്താന്ധമാം ലോകം തുടരുവോളം
അപായ ചങ്ങലകള്‍ ഞങ്ങള്‍ നിസ്സഹായര്‍......

2011 ഫെബ്രുവരി 1, ചൊവ്വാഴ്ച

അര്‍ജുനന്‍ സാക്ഷി- യാഥാര്‍ത് ത്യങ്ങളുടെ നേര്‍ കാഴ്ച്ച

ശ്രീ രഞ്ജിത്ത് ശങ്കര്‍ സംവിധാനം നിര്‍വഹിച്ചു, ശ്രീ പ്രിത്വിരാജ് നായകനായ അര്‍ജുനന്‍ സാക്ഷി ശ്രദ്ധിക്കപ്പെടുന്നു. സമകാലിക പശ്ചാത്തലത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചിത്രം എന്ന നിലയില്‍ അര്‍ജുനന്‍ സാക്ഷി വളരെ ഉയര്‍ന്ന മാനങ്ങള്‍ കാഴ്ച വയ്ക്കുന്നു. സമകാലിക സാമൂഹിക വ്യവസ്ഥയുടെ കാണാച്ചരടുകള്‍ കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്ന , കണ്ടിട്ടും കാണാനാകാതെ , കേട്ടിട്ടും പ്രതികരിക്കാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കേണ്ടി വരുന്ന ഒട്ടേറെ അര്‍ജുനന്മാരെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് അര്‍ജുനന്‍ സാക്ഷി. പല സന്ദര്‍ഭങ്ങളിലും നമ്മള്‍ ഓരോരുത്തരും അര്‍ജുനനെ പോലെ തന്നെയാണ് , പറയേണ്ടത് പറയാനാകാതെ, പ്രതികരിക്കെണ്ടിടത്ത് പ്രതികരിക്കാന്‍ ആകാതെ ജനക്കൂട്ടത്തിനിടയില്‍ മരഞ്ഞിരിക്കേണ്ടി വരുന്ന അര്‍ജുനന്മാര്‍. ചിത്രത്തിന് ഒടുവില്‍ പ്രിത്വിരാജ് അവതരിപ്പിക്കുന്ന റോയ് മാത്യു എന്ന കഥാപാത്രം ചോദിക്കുന്നു, ഈ അര്‍ജുനന്‍ ആരാണ് ? ശരിക്കും ഈ ചോദ്യം പ്രേക്ഷകരായ നമ്മള്‍ ഓരോരുത്തരോടും തന്നെയാണ്. ആ ചോദ്യത്തിനു മുന്‍പില്‍ ഓരോ പ്രേക്ഷകനും തിരിച്ചറിയുന്നു ഒളിഞ്ഞിരിക്കുന്ന ആ അര്‍ജുനന്‍ നമ്മള്‍ ഓരോരുത്തരും തന്നെയാണ്. സാമൂഹികമായ മാറ്റത്തിന് ഓരോ അര്‍ജുനന്മാരും ധൈര്യപൂര്‍വ്വം മുന്നോട്ടു വരണം എന്നാണു ചിത്രം ആഹ്വോനം ചെയ്യുന്നത്. ആധുനിക കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ സാമൂഹിക വ്യവസ്ഥയും, വാര്‍ത്താ മാധ്യമങ്ങളുടെ അരങ്ങു വാഴലും, സാധാരണക്കാരന്‍ അനുഭവിക്കുന്ന ധര്‍മ സങ്കടങ്ങളും എല്ലാം ചിത്രം നന്നായി വരച്ചു കാട്ടുന്നു. എറണാകുളം കലക്റെരുടെ കൊലപാതകം മുഖ്യ വിഷയമായി വരുന്ന ചിത്രം എന്നും എവിടെയും എപ്പോഴും സംഭവിക്കാവുന്നത്‌ തന്നെയാണ്, കാരണം രണ്ടു ദിവസ്സങ്ങള്‍ക്ക് മുന്‍പാണ്‌ മഹാരാഷ്ട്രയില്‍ അടീഷണല്‍ ജില്ലാ കലെക്റെര്‍ ആയിരുന്ന യശ്വന്ത് സോനവനയെ അക്രമികള്‍ ചുട്ടു കൊന്നത്, നസക്കിനു അടുത്ത് മന്മാട് എന്ന സ്ഥലത്ത് ഡീസ്സല്‍ മായം ചേര്‍ക്കുന്ന കേന്ദ്രം റയിധു ചെയ്യാന്‍ പോയപ്പോഴാണ് അക്രമികള്‍ അദ്ധേഹത്തെ ചുട്ടു കൊന്നത്. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഏറെ പ്രസക്തിയുള്ള ചില ചോദ്യങ്ങളാണ് അര്‍ജുനന്‍ സാക്ഷി മുന്നോട്ടു വൈക്കുന്നത്. അപകടത്തില്‍പെട്ട തന്റെ സഹപ്രവര്‍ത്തകനെ ട്രാഫിക് ബ്ലോക്ക് കാരണം സമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വന്തം തോളില്‍ ചുമന്നു കൊണ്ട് ആശുപത്രിയിലേക്ക് ഓടുന്ന പ്രിത്വിരജിന്റെ കഥാപാത്രം വര്‍ത്തമാന കാല യാധര്ത്യതിന്റെ ദുരന്ത മുഖമാണ് അനാവരണം ചെയ്യുന്നത്. ശ്രീ രഞ്ജിത്ത് ശങ്കറിന് അഭിമാനിക്കാം സാമൂഹിക പ്രതിബതതയുള്ള ഒരു നല്ല ചിത്രം പ്രേക്ഷകന് സമ്മാനിക്കാന്‍ സാധിച്ചതിനു. പ്രിത്വിരാജ് എന്ന നടന്റെ താര പരിവേഷത്തിന് അപ്പുറം ഒരു കലാകാരന്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള ഉത്തര വാദിത്ത ബോധമാണ് അര്‍ജുനന്‍ സാക്ഷിയിലൂടെ കാണാന്‍ സാധിക്കുന്നത്. ഒരു ഉത്തമ കലാകാരന്റെ കടമയും, ഉത്തര വാദിതവും തിരിച്ചറിഞ്ഞു കൊണ്ട് ഇത്തരം നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ശ്രീ പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. ആണ്‍ അഗുസ്ടിന്റെ പ്രകടനവും വളരെ മികച്ചതാണ്. എല്സ്സ്സമ്മയില്‍ നിന്നും വളരെ വ്യത്യസ്തമാണ് ആനിന്റെ കഥാപാത്രം, . മുകേഷ്, ജഗതി. തുടങ്ങി മറ്റു താരങ്ങളെല്ലാം തന്നെ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു. രഞ്ജിത് ശങ്കറിന്റെ ശക്തമായ തിരക്കഥയും, അജയന്‍ വിന്‍സെന്റിന്റെ ക്യാമറയും, രേന്ജന്‍ എബ്രഹാമിന്റെ എഡിറ്റിങ്ങും, ബിജിപലിന്റെ സംഗീതവും ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്, . ഗാന രംഗത്ത് പ്രിതിവിരാജ് മനോഹരമായി നൃത്തം ചെയ്തിരിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്‌. നല്ല സിനിമകള്‍ വേണമെന്ന് മുറവിളി കൂട്ടുന്ന പ്രേക്ഷകര്‍ അര്‍ജുനന്‍ സാക്ഷി പോലുള്ള നല്ല ചിത്രങ്ങള്‍ കാണുകയും , ഇത്തരം നല്ല ചിത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിജയം നല്‍കുകയും ചെയ്യേണ്ടതാണ്........

2011 ജനുവരി 22, ശനിയാഴ്‌ച

ദുഖസത്യം............

ഞാനെന്ന ദുഖവും, നീയെന്ന ദുഖവും -
കണ്ടു മുട്ടിയപ്പോള്‍
ഞാനെന്ന ദുഃഖം നീയെന്ന ദുഖത്തോടും
നീയെന്ന ദുഃഖം ഞാനെന്ന ദുഖത്തോടും
പരസ്പരം പറഞ്ഞത് എന്താവും...?
ഞാനെന്ന ദുഃഖം നീയെന്ന ദുഖത്തിന് മുന്നില്‍
എത്ര നിസ്സാരമെന്നോ ..........?

2011 ജനുവരി 17, തിങ്കളാഴ്‌ച

ശ്രീ പോയ ഇന്ത്യ .........

ലോക കപ്പ്‌ ക്രിക്കെറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നു. മലിയളി താരം ശ്രീശാന്ത് തഴയപ്പെട്ടിരിക്കുന്നു. ഇത് കടുത്ത അനീതിയാണ്. ആത്മസമര്‍പ്പണം ചെയ്താ ഒരു കളിക്കാരനോട് കാണിക്കുന്ന ഏറ്റവും വലിയ ക്ര്രൂരതയാണ് ഇതിലൂടെ വെളിവാകുന്നത്. ഒരു കളിക്കാരന്‍ തന്റെ പ്ര്തതിഭയുടെ ഉന്നതിയില്‍ നില്ല്ക്കുമ്പോള്‍ അയാളെ അവഗണിക്കുക വഴി ആ കളിക്കാരനെയും, ആ കളിയെ മൊത്തത്തില്‍ തന്നെയും പരിഹസിക്കുന്ന നിലപാട് തികച്ചും വേദനാജനകമാണ്. ഇന്ത്യ ഇതിനു ഒരു പാട് വില നല്‍കേണ്ടി വരും. പ്രതിസന്തികളില്‍ തളരാത്ത വീറുറ്റ പോരാളിയാണ് ശ്രീശാന്ത്, അത് കൊണ്ട് തന്നെ ശ്രീയുടെ ഭാവിയെപ്പറ്റി ഉത്ഖണ്ട പെടേണ്ട കാര്യമില്ല. ഇതിലും ശക്തമായി തന്നെ ശ്രീ തിരിച്ചു വരും, ശ്രീയെ സ്നേഹിക്കുന്ന ആയിരക്കണക്കിന് ജനങ്ങള്‍ ഉള്ളപ്പോള്‍ അവരുടെ പ്രതീക്ഷ കാത്തു സൂക്ഷിക്കാതിരിക്കാന്‍ ശ്രീക്ക് ആവില്ലല്ലോ. വേദനയോടെ ആണെങ്കിലും ശ്രീ ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് ആശംസ അറിയിച്ചിരിക്കുന്നു. ശ്രീക്ക് അങ്ങനെ പെരുമാരനെ കഴിയൂ. കാരണം ഒരു തളരാത്ത പോരാളിക്ക് അങ്ങനെയേ സാധിക്കൂ. ഇന്ന് ശ്രീ വാര്‍ത്തകളില്‍ നിറയുന്നത് ടീമില്‍ ഇടം കിട്ടാത്തത് കൊണ്ടാണ്, എന്നാല്‍ ലോകകപ്പിന്റെ നാളുകളില്‍ വീണ്ടും ശ്രീയുടെ പേര് ഉയര്‍ന്നു വരും, ശ്രീക്ക് പകരക്കാരായി വന്ന താരങ്ങള്‍ പരാജയം ഏറ്റു വാങ്ങുമ്പോള്‍ ശ്രീയെക്കുരിച്ചു വാനോളം പുകഴ്ത്താനും, ശ്രീയുടെ അഭാവതെക്കുരിച്ചു ചര്‍ച്ച ചെയ്യാനും മല്സ്സരിക്കുന്ന ആളുകള്‍ ഉണ്ടാവും. ഒരിക്ക്കലും തളരാതെ മുന്നോട്ടു പോവുക ഒപ്പം ഒരു പാട് പേരുടെ പ്രാര്‍ത്ഥനകള്‍ ഉണ്ട്. ശ്രീ പറഞ്ഞത് പോലെ വേദനയോടെ ആണെങ്കിലും ഇന്ത്യയുടെ വിജയത്തിന് ആശംസകള്‍ നേരുന്നു. പക്ഷെ ... വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.......

2011 ജനുവരി 12, ബുധനാഴ്‌ച

വരുന്നു അവാര്‍ഡ്‌ കാലം.........



അവാര്‍ഡുകളുടെ കാലം വരവായി.... , ഒരു വര്ഷം കൂടി കടന്നു പോയതോടെ മലയാള സിനിമ അവാര്‍ഡുകളുടെ പ്രഖ്യാപനങ്ങള്‍ തുടങ്ങി കഴിഞു. ജനുവരി ഒന്നിന് തുടങ്ങിയ അവാര്‍ഡ്‌ പ്രഖ്യാപനം ഡിസംബര്‍ മുപ്പത്തി ഒന്ന് വരെ തുടരും. ആദ്യം ആര് പ്രഖ്യാപിക്കും എന്നതായിരുന്നു മത്സരം, എന്നാല്‍ എല്ലാവരെയും കടത്തി വെട്ടി ഒരു ചാനല്‍ ജനുവരി ഒന്നിന് തന്നെ അവാര്‍ഡു പ്രഖ്യാപിച്ചു കളഞ്ഞു. അപ്പോഴാണ് ബാക്കിയുള്ളവര്‍ അബദ്ധം മനസ്സിലാക്കിയത്‌. അത് കൊണ്ട് അടുത്ത വര്‍ഷത്തെ അവാര്‍ഡ്‌ വര്ഷം തന്നെ പ്രഖ്യാപിക്കുമോ എന്നാണ് ഇനി കാണേണ്ടത്. എന്തായാലും അപ്പോള്‍ ഞാനും തീരുമാനിച്ചു ഒരു കാര്യം , എന്തായാലും സിനിമകളെ കുറിച്ചും ഞാന്‍ എഴുതാറുണ്ട് , അപ്പോള്‍ പിന്നെ എന്റെ വകയും ഇരിക്കട്ടെ ഒരു അവാര്‍ഡ്‌ പ്രഖ്യാപനം. ഇനി അവാര്ടിലേക്ക്..........
മികച്ച ചിത്രം - പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സൈന്റ്റ്‌.
മികച്ച സംവിധായകന്‍ - രഞ്ജിത് , ( പ്രാഞ്ചിയെട്ടന്‍)
മികച്ച നടന്‍ - മമ്മൂട്ടി (പ്രഞ്ചിയെട്ടന്‍ , ബെസ്റ്റ് ആക്ടര്‍ )
മികച്ച നടി - മമ്ത ( കരയിലേക്ക് ഒരു കടല്‍ ദൂരം, നിരക്കാഴ്ച , കഥ തുടരുന്നു, അന്‍വര്‍)
മികച്ച രണ്ടാമത്തെ നടന്‍ - ഇന്ദ്രജിത്ത് (കരയിലേക്ക് ഒരു കടല്‍ ദൂരം, നായകന്‍, ചേകവര്‍, എല്‍സമ്മ എന്നാ ആണ്‍കുട്ടി )
മികച്ച രണ്ടാമത്തെ നടി - സംവൃത (കൊക്ക്ടയില്‍)
മികച്ച സഹ നടന്‍ - ബിജു മേനോന്‍ ( മേരിക്കുണ്ടൊരു കുഞ്ഞാട് )
മികച്ച സഹ നടി - കെ. പി . .സി . ലളിത ( കാണ്ഡഹാര്‍, പെന്പട്ടണം )
മികച്ച തിരക്കഥ - സിന്ധുരാജ് ( എല്‍സമ്മ എന്നാ ആണ്‍കുട്ടി )
മികച്ച പുതു മുഖ സംവിധായകന്‍ - മോഹന്‍ രാഘവന്‍ ( ടി. ഡി. ദാസ്സന്‍ )
മികച്ച ഗാനം - ഹൃദയത്തിന്‍ മധുപാത്രം ( കരയിലേക്ക് ഒരു കടല്‍ ദൂരം )
ജനപ്രിയ ചിത്രം - മലര്‍ വാടി ആര്‍ട്സ് ക്ലബ്‌ )
ജനപ്രിയ ഗാനം - കിഴക്ക് പൂക്കും (അന്‍വര്‍ ), നീയാം തണലിനു (കോക്ക്ടയില്‍)
മികച്ച ഹാസ്യ താരം - ഇന്നസ്സെന്റ്റ്
മികച്ച സംഗീതം - എം. ജയചന്ദ്രന്‍ (കരയിലേക്ക് ഒരു കടല്‍ ദൂരം, കടാക്ഷം, ശിക്കാര്‍ )
മികച്ച ഗാന രചന - . എന്‍ . വി. (കരയിലേക്ക് ഒരു കടല്‍ ദൂരം )
മികച്ച ഗായകന്‍ - യേശുദാസ് ( കരയിലേക്ക് ഒരു കടല്‍ ദൂരം, ശിക്കാര്‍ )
മികച്ച ഗായിക - ചിത്ര ( പാട്ടിന്റെ പാലാഴി, കരയിലേക്ക് ഒരു കടല്‍ ദൂരം )
മികച്ച എഡിറ്റര്‍ _ അരുണ്‍കുമാര്‍ ( കോക്ക്ടയില്‍ )
മികച്ച ക്യാമറ _ വേണു (കഥ തുടരുന്നു, ടൂര്ന്നമെന്റ്റ് )
മികച്ച വസ്ത്രാലങ്കാരം - എസ. ബി. സതീഷ്‌ ( കടാക്ഷം, പാട്ടിന്റെ പാലാഴി )
മികച്ച കല സംവിധാനം - പ്രശാന്ത്‌ മാധവ് ( അപൂര്‍വ്വ രാഗം, കോക്ക്ടയില്‍, ടൂര്ന്നമെന്റ്റ്)
മികച്ച മേക്ക് അപ്പ്‌ - പട്ടണം റഷീദ് (ബെസ്റ്റ് ആക്ടര്‍ , പാട്ടിന്റെ പാലാഴി )
മികച്ച പുതു മുഖം - ആന്‍ അഗസ്റ്റിന്‍ ( എല്‍സമ്മ എന്നാ ആണ്‍കുട്ടി )
സിനിമകളെ കുറിച്ചുള്ള ആരോഗ്യ കരമായ സംവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തി ചേര്‍ന്നത്‌..... അവാര്‍ഡുകള്‍ പ്രോത്സാഹനമാണ്, അതെ സമയം അത് അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്.......... ആശംസകള്‍.........

2011 ജനുവരി 8, ശനിയാഴ്‌ച

കുഞ്ഞാടിന് കീഴടങ്ങിയ മലയാള സിനിമ.....

മലയാള സിനിമയെ മെരുക്കാനായി പലരും പല തന്ത്രങ്ങളും പയറ്റുന്ന സമയത്ത് മലയാള സിനിമ ഒരു കുഞ്ഞാടിന് മുന്‍പില്‍ സ്വയം കീഴടങ്ങി കൊണ്ട് , തന്നെ മെരുക്കാനായി തന്ത്രങ്ങള്‍ പയറ്റിയവരെ നോക്കി പരഹസ്സിച്ചു ചിരിക്കുന്നു. ശ്രീ ഷാഫി സംവിധാനം ചെയ്തു ദിലീപും, ഭാവനയും നായികാനായകന്മാര്‍ ആയ മേരിക്കുണ്ടൊരു കുഞ്ഞാട് സമീപ കാലത്തെ മലയാള സിനിമ യിലെ വലിയ വിജയങ്ങളില്‍ ഒന്നായി മാറുകയാണ്. കുഞ്ഞാടിന്റെ വിജയം നല്‍കുന്ന സൂചനകള്‍ മലയാള സിനിമ പ്രവര്‍ത്തകര്‍ കണ്ടില്ലെന്നു നടിക്കരുത്. നന്മയുള്ള , മണ്ണിന്റെ മണമുള്ള , സാധാരണക്കാരന്റെ ജീവിതവും , ചുറ്റുപാടുകളും നിറഞ്ഞ ചിത്രങ്ങളാണ്‌ പ്രേക്ഷകര്‍ മലയാള സിനിമയില്‍ നിന്നും ആഗ്രഹിക്കുന്നത് എന്നതിന് മറ്റൊരു തെളിവാണ് കുഞ്ഞാടിന്റെ വിജയം. കുഞ്ഞാടിന്റെ നിഷ്കളങ്കതയും , ശാന്തതയും കാണുമ്പോള്‍ ഓടിച്ചെന്നു അതിനെ വാരിയെടുത്ത് ഉമ്മ വൈക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. കുഞ്ഞാടിന്റെ സ്ഥാനത് നിറം മാറിയ നീല കുറുക്കന്മാരെ കാണുമ്പോള്‍ പ്രേക്ഷകര്‍ വഴി മാറി നടക്കുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ല. എല്ലാ ചിത്രങ്ങളും കുഞ്ഞാടിനെ പോലെ ആകണം എന്നല്ല. പക്ഷെ കുഞ്ഞാട് എന്നത് ഒരു പ്രതീകമാണ്‌. നന്മയുടെ, സ്നേഹത്തിന്റെ , കുടുംബ ബന്ധങ്ങളുടെ ഒക്കെ ശക്തമായ പ്രതീകം. അത്തരം കുഞ്ഞാടുകള്‍ക്ക് മേഞ്ഞു നടക്കാന്‍ വിശാലമായ മനസ്സുമായി പ്രേക്ഷകരും കാത്തിരിക്കുന്നു. കുഞ്ഞാടുകളെ പോലെ മലയാള സിനിമയും നന്മ നിറഞ്ഞതാകട്ടെ , ആശംസകള്‍.....

2011 ജനുവരി 3, തിങ്കളാഴ്‌ച

ജനിതക മാറ്റം വിളകളില്‍ ........

ജനിതക മാറ്റം വരുത്തിയ വിളകളെ സംബന്ധിച്ച വിശദമായ പഠനത്തിനും, ചര്‍ച്ചകള്‍ക്കും സമയം ആയിരിക്കുന്നു. ഇന്ത്യയെപോലെ കാര്‍ഷിക മേഖല വികസ്സനതിന്റെ അടിസ്ഥാന ഘടകമായ ഒരു രാജ്യത്തെ സംബന്ധിച്ച് ഇത് വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. മാനവരാശിയുടെ നന്മയ്ക്കും ,പുരോഗതിക്കും ശാസ്ത്രം മുഖ്യ പങ്കു വഹിക്കുമ്പോള്‍ തന്നെ പ്രപഞ്ചത്തിന്റെ നാശത്തിനായി ആ ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളോട് മുഖം തിരിച്ചിരിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. അന്ധമായ ശാസ്ത്ര വിരോധം ന്യയീകരിക്കാവുന്നതുമല്ല. ജനിതക മാറ്റം വരുത്തിയ വിളകളെ അന്ധമായി എതിര്കേണ്ട കാര്യമില്ല. ജനിതക മാറ്റത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ടതും ,വിളവു നല്‍കുന്നതും , പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണം ആകാത്തതും ആയ വിളകള്‍ സൃഷ്ട്ടിക്കുകയാണെങ്കില്‍ ഭക്ഷ്യോല്‍പാദന മേഖലയുടെ വളര്‍ച്ചയ്ക്ക് അത് ആക്കം കൂട്ടും. ഭാവിയില്‍ ലോകം നേരിടേണ്ടി വരുന്ന ഭക്ഷ്യ ക്ഷാമം കാണാന്ക്കിലെടുത്തു കൊണ്ട് , ജനിതക മാറ്റം വരുത്തിയ വിളകളെ കുറിച്ചുള്ള ശാസ്ത്രീയവും, വിശദവുമായ പഠനം ആരഭിക്കെണ്ടിയിരിക്കുന്നു. ജനിതക മാറ്റം വരുത്തിയ വിളകള്‍, അത് ആരോഗ്യകരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവോ ,അത് പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുന്നുവോ എന്നതിനെ ക്കുറിച്ച് എല്ലാം സമഗ്രമായ പഠനം ആവശ്യമാണ്. ശാസ്ത്ര പുരോഗതിയും , ജനിതക മാറ്റം വരുത്തിയ വിളകളെയും ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ അവ കാരണം യാതൊരു വിധത്തിലുള്ള ദോഷവും മനുഷ്യനും, പ്രകൃതിക്കും ഉണ്ടാവില്ല എന്ന് ഉറപ്പാക്കുകയും വേണം. അന്ധമായി ജനിതക മാറ്റം വരുത്തിയ വിളകളെ എതിര്‍ക്കേണ്ട കാര്യമില്ല. വിശദമായ പഠനത്തിലൂടെ, ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ ജനങ്ങളുടെ സംശയങ്ങളെ ദൂരീകരിച്ച്‌ കൊണ്ട് ശാസ്ത്രത്തിന്റെ പുത്തന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതിയൊരു കാര്‍ഷിക സംസ്കാരം രൂപപ്പെടുത്തി എടുക്കാന്‍ കഴിഞ്ഞാല്‍ അത് കാര്‍ഷിക മേഖലയ്ക്കു പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നതിനോടൊപ്പം വികസനത്തിന്റെ പാതയില്‍ ബഹുദൂരം മുന്നിലെത്താന്‍ സഹായിക്കുകയും ചെയ്യും എന്നതി സംശയമില്ല. നമ്മുടെ പ്രകൃതിക്ക് ഇണങ്ങിയ രീതിയില്‍ ജനിതക മാറ്റം വരുത്തിയ വിളകള്‍ ഉണ്ടാവുന്നതിനെ സ്വാഗതം ചെയ്യാം. ശാസ്ത്രത്തെ കീഴ്പ്പെടുതുമ്പോള്‍ ആ ശാസ്ത്രം നമ്മളെ കീഴ്പ്പെടുതതിരിക്കാന്‍ നമൂകു സാധിക്കുക തന്നെ വേണം...........

2010 ഡിസംബർ 26, ഞായറാഴ്‌ച

തീയറ്റെരിലെക്കുള്ള വഴി...................

കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളുടെ വിജയ പരാജയങ്ങള്‍ നമുക്ക് ഒട്ടനവധി സൂചനകള്‍ നല്‍കുന്നുണ്ട്. ദ്രിശ്യ മാധ്യമങ്ങള്‍ അടക്കി വാഴുന്ന ഈ ആധുനിക കാലത്ത് സിനിമ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പലപ്പോഴും, അര്‍ഹതപ്പെട്ട വിജയം പല ചിത്രങ്ങള്‍ക്കും ലഭിക്കുന്നില്ല എന്നിരുന്നാലും നന്മയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നത് ശുഭ സൂചന ആണ്. ഫിലിം മേളകളില്‍ , വീട്ടിലേക്കുള്ള വഴി, മകരമഞ്ഞു, ഇലക്ട്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്. എന്നാല്‍ അത്തരം ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കുന്നുമില്ല . ഇവിടെയാണ് പ്രേക്ഷകന്റെ സമീപനത്തിലെ കാപട്യം വെളിവാകുന്നത്. ബുദ്ധി ജീവി നാട്യത്തിന്റെ പുറത്തു ഫിലിം മേളകളില്‍ ഈ ചിത്രങ്ങളെ സ്വീകരിക്കുന്നവര്‍ അത്തരം ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ കാണാന്‍ മനസ്സ് വച്ചിരുന്നു എങ്കില്‍ എത്രയോ നല്ല ചിത്രങ്ങളുടെ പിറവിക്കു അത് കാരണം ആയേനെ. അതുപോലെ തന്നെ സിനിമയുടെ പിന്നണിയിലും, മുന്നണിയിലും പ്രവര്‍ത്തിക്കുന്നവരുടെ ചിന്താക്കുഴപ്പവും ഇത്തരം ഒരു അവസ്ഥയ്ക്ക് ഒരു പരിധി വരെ കാരണം ആയിട്ടുണ്ട്‌. ഇന്നലെകളില്‍ സജീവമായിരുന്ന പല പ്രമുഖ സംവിധായകരും ഇന്ന് പുതിയ ചിത്രങ്ങള്‍ എടുക്കാന്‍ ധൈര്യമില്ലാതെ അരങ്ങു ഒഴിഞ്ഞ അവസ്ഥയിലാണ്. ഈ അവസ്ഥ അവര്‍ തന്നെ വരുത്തി വച്ചതാണ്. തങ്ങളുടെതായ ശൈലിയില്‍ ചിത്രങ്ങള്‍ എടുത്തു വന്‍ വിജയങ്ങള്‍ നല്‍കിയ സംവിധായകര്‍ ചിന്താക്കുഴപ്പത്തിന്റെ ഫലമായി ശൈലിയില്‍ നിന്നും മാറി ചിത്രങ്ങള്‍ ഒരുക്കി പരാജയം ഏറ്റു വാങ്ങിയവരാണ്. കാലം മാറും, മാറിയിട്ടുണ്ട് , ഇനിയും മാറുക തന്നെ ചെയ്യും, . എന്നിരുന്നാലും, എന്തൊക്കെ നാട്യങ്ങളും, മുഖം മൂടികളും അണിഞ്ഞാലും ശരാശരി മലയാളിയുടെ മനസ്സ് വലിയ മാറ്റം വരാതെ തന്നെ കാണപ്പെടുന്നു. എത്ര ഹൈടെക് ആയാലും മാനുഷിക മൂല്യങ്ങളും, ബന്ധങ്ങളുടെ പ്രസക്തിയും , നന്മയും ഒക്കെ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ആണ് മലയാളികള്‍ . കമ്പ്യൂട്ടര്‍ യുഗത്തിലും സ്വന്തം കാര്യം വരുമ്പോള്‍ ആചാര നിഷ്ട്ടകള്‍ മുറുകെ പിടിക്കുന്നവരാണ് മലയാളികള്‍. എങ്കിലും അതിനൊക്കെ മുകളില്‍ മാറ്റത്തിന്റെ മേലങ്കി അണിഞ്ഞു എന്ന് വെറുതെ ഭാവിക്കുന്നവര്‍ . കാര്യത്തോട് അടുക്കുമ്പോള്‍ അതൊക്കെ വെറും വേഷം കെട്ടലുകള്‍ ആണെന്ന് ബോധ്യപ്പെടും. പക്ഷെ അത്തരം കപട മേലങ്കികള്‍ കണ്ടു ചിന്താക്കുഴപ്പം ബാധിച്ച പ്രവര്‍ത്തകരാണ് മലയാള സിനിമയുടെ ഇന്നത്തെ അപചയത്തിന് കാരണം. സാങ്കേതികമായ വളര്‍ച്ച അത്യാവശ്യമാണ് . വളരെ നല്ലത് തന്നെയാണ്, പക്ഷെ നന്മയ്ക്കും, സ്നേഹത്തിനും, സാന്ത്വനതിനും, തലോടലിനും, ആശ്വസ്സത്തിനും പകരം വൈക്കാവുന്ന എന്ത് സാങ്കേതിക വളര്‍ച്ചയാണ് ലോകത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. അത് കൊണ്ട് മായികമായ കേട്ട് കാഴ്ചകളില്‍ നിന്ന് മാറി മണ്ണിന്റെ മണമുള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ. സാങ്കേതികമായ വളര്‍ച്ച നമ്മുടെ നാടിന്റെ തുടുപ്പുള്ള കഥകളുമായി ഇഴുകിചെരട്ടെ. എത്ര ഹൈടെക് ആയാലും മാനുഷിക വശങ്ങളില്‍ മലയാളി എന്നും മലയാളി തന്നെയാണ്. അത് കൊണ്ടാണല്ലോ ഫാസ്റ്റ് ഫുഡ്‌ കടകള്‍ കൂണുകള്‍ പോലെ ചുറ്റും ഉള്ളപ്പോഴും, ഭക്ഷണ സമയം ആകുമ്പോള്‍ ഐ . ടി. കുട്ടന്മാര്‍ ടെക്നോ പാര്‍ക്കിന്റെ ഗേറ്റും കടന്നു അടുത്തുള്ള വല്യമ്മച്ചിയുടെ തട്ട് കടയില്‍ പോയി വല്യമ്മച്ചി വച്ചുണ്ടാക്കുന്ന നാടന്‍ ഭക്ഷണം വാങ്ങി കഴിക്കാന്‍ ക്യൂ നില്‍ക്കുന്നത്, അത് കഴിച്ചു കഴിയുബോള്‍ അവരുടെ മുഖത്ത് നിറയുന്ന സംതൃപ്തിയില്‍ നമുക്ക് കാണാന്‍ കഴിയുക ഒരു ശരാശരി മലയാളിയെ തന്നെയാണ്. വല്യമ്മചിയില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത് ഫാസ്റ്റ് ഫുടല്ല , തനി നാടന്‍ ഭക്ഷണം തന്നെയാണ്. എന്നാല്‍ നാളെ മുതല്‍ വല്യമ്മച്ചി ഫാസ്റ്റ് ഫുഡ്‌ ഉണ്ടാക്കി വിളംബാന്‍ നിന്നാലോ....? . ഇത് തന്നെയാണ് ചിന്താക്കുഴപ്പം ബാധിച്ച മലയാള സിനിമാപ്രവര്‍ത്തകരും ചെയ്യുന്നത്. അത് കൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ മണ്ണിന്റെ മണമുള്ള , ഗ്രാമ വിശുദ്ധി നിറയുന്ന, നമ്മുടെ നാടിന്‍റെ സ്പന്ദനങ്ങള്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ , സാങ്കേതികമായ തികവ് അത്തരം ചിത്രങ്ങള്‍ക്ക് മുതല്‍ കൂട്ട് ആകട്ടെ, അങ്ങനെ തിയേറ്റര്‍ കളിലെക്കുള്ള വഴി പ്രേക്ഷകരെ കൊണ്ട് നിറയട്ടെ..... ഹൃദയം നിറഞ്ഞ പുതു വര്‍ഷ ആശംസകള്‍.......

2010 ഡിസംബർ 3, വെള്ളിയാഴ്‌ച

വേണ്ട, നമുക്കീ എന്‍ഡോ സള്‍ഫാന്‍............

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്‍ഫാന്‍ എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്തം അനുഭവിക്കുന്ന ഒരു ജനതയുടെ വിലാപം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്‍ഡോ സള്‍ഫാന്‍ ഒരു ഒര്‍ഗാണോ ക്ലോറിന്‍ സംയുക്തമാണ്. വളരെ അധികം അപകടകാരിയായ കാറ്റഗറി ഒന്ന് വിഭാഗത്തിലാണ് അമേരിക്കന്‍ എന്വയോന്മേന്ടല്‍ പ്രൊട്ടെക്ഷന്‍ ഏജന്‍സി , എന്‍ഡോ സല്ഫാനേ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഴുപത്തി നാല് രാജ്യങ്ങള്‍ ഈ കീട നാശിനി നിരോധിച്ചു കഴിഞ്ഞിട്ടുണ്ട്. ഫിലിപ്പീന്‍സ് ആണ് എന്‍ഡോ സള്‍ഫാന്‍ ആദ്യം നിരോധിച്ചത്. മനുഷ്യരിലും, മൃഗങ്ങളിലും, ചെടികളിലും എന്‍ഡോ സല്ഫാന്റെ പ്രവര്‍ത്തനം മാരകമാണ്. മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നതോടൊപ്പം , കാന്‍സര്‍ , ടി. ബി. പോലുള്ള രോഗങ്ങള്‍ തലമുറകളിലേക്ക് പകരുന്നതിനും എന്‍ഡോ സള്‍ഫാന്‍ കാരണമാകുന്നു. മുന്‍പ് എങ്ങും ഇല്ലാത്ത വിധം പുതിയ തലമുറയില്‍ വന്ധ്യത വര്‍ധിച്ചു വരുന്നതിനും ഇത്തരം കീടനാശിനികള്‍ ശരീരിരത്തില്‍ എത്തപ്പെടുന്നത് കാരണമാകുന്നു. നാം സാധാരണ ഉപയോഗിക്കുന്ന പച്ചക്കറികള്‍, ഫല വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയില്‍ കൂടി ഈ കീട നാശിനികള്‍ നമ്മുടെ ഉള്ളില്‍ കടന്നു കൂടുന്നു. ഡി. ഡി.ടി. പോലുള്ള കീട നാശിനികള്‍ ഒരിക്കല്‍ ശരീരത്തില്‍ എത്തപ്പെട്ടു കഴിഞ്ഞാല്‍ അവയുടെ തനതു അവസ്ഥയില്‍ തന്നെ ശരീരത്തില്‍ തുടരുകയും മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്ന് നമ്മുക്ക് ലഭ്യമാകുന്ന എല്ലാ ഭകഷ്യ വസ്തുക്കളും ഇത്തരം കീട നശിനികളില്‍ നിന്ന് മുക്തമയവ അല്ല. എന്‍ഡോ സള്‍ഫാന്‍ മേഘലയായ പ്ലാന്റ്റെഷന്‍ കോര്പരെശന്റെ ആദൂര്‍ ഡിവിഷനില്‍ പെടുന്ന കാറടുക്ക പഞ്ചായത്തിലും, അതിര്‍ത്തി പ്രദേശങ്ങളിലും മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. മരണം ഒരു അനുഗ്രഹമായി കരുതുന്ന അത്രമേല്‍ ദുരിതം അനുഭവിക്കുന്ന ഒരു ജനതയുടെ വിലാപം ആണ് അവിടെ മുഴങ്ങി കേട്ടത്. ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ജീവിതം നയിക്കുന്നതും ഒരു മനുഷ്യന്റെ അവകാശമാനെന്നിരിക്കെ , എന്‍ഡോ സള്‍ഫാന്‍ ആ അവകാശങ്ങള്‍ക്ക് മേല്‍ വിഷമായി പെയ്യുകയാണ്. ദുരന്തം അനുഭവീക്കുന്ന ജീവിച്ചിരിക്കുന്ന തലമുറകളില്‍ നിന്നും എന്‍ഡോ സള്‍ഫാന്‍ എന്നാ പാപ ഭാരം ജനിക്കാനിരിക്കുന്ന തലമുറകള്‍ക്ക് കൂടി ശാപമായി മാറുന്നു. അത് കൊണ്ട് തന്നെ ഇത്തരം ഒരു വിഷം നമുക്ക് വേണ്ട. എന്‍ഡോ സള്‍ഫാന്‍ എത്രയും വേഗം നിരോധിക്കുക. അതിലൂടെ ആരോഗ്യത്തോടെ ജീവിക്കുവാനുള്ള ഒരു സമൂഹത്തിന്റെ അവകാശം അനുവദിച്ചു കൊടുക്കുക, അതോടൊപ്പം ആരോഗ്യമുള്ള ഒരു പുതു തലമുറ ഉണ്ടാകുവാനുള്ള സാഹചര്യം സൃഷ്ട്ടിക്കുക.എന്‍ഡോ സള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ബഹുമാനപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ ക്ഷേമ പദ്ധതികള്‍ ചെയ്യുന്നുണ്ട് എന്നത് ആശ്വാസ്സ കരമാണ്‌. ഇനി ഒരു പഠനത്തിന്റെ ആവശ്യം ഇല്ല. ജീവിച്ചിരിക്കുന്ന തെളിവുകള്‍ തന്നെ ധാരാളം . അതിനാല്‍ എന്‍ഡോ സള്‍ഫാന്‍ എന്നാ ഈ മാരക വിഷം എത്രയും വേഗം നിരോധിക്കാന്‍ , ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു...

2010 നവംബർ 25, വ്യാഴാഴ്‌ച

കാമമോഹിതം ...........

പ്രണയത്തിന്‍ ആഴങ്ങളില്‍ ഞാന്‍ അറിഞ്ഞു..
അരികില്‍ നീ ഉണ്ടെന്നാല്‍ പ്രണയം വസന്തമാണ്‌..
അകലെ നീ എന്നാലോ പ്രണയം കൊടും വേനലാണ്..
എന്നില്‍ നീ ചായുമ്പോള്‍ പ്രണയം മഴ തന്‍ കുളിരാണ്..
നിന്നില്‍ ഞാന്‍ അലിയുമ്പോള്‍ പ്രണയം തീ ജ്വാലയാണ് ..
ഒരു നാളില്‍ പ്രണയം കാമത്തിന് കീഴ്പ്പെട്ടു...
കാമത്തിന്‍ ചൂടില്‍ ഞാന്‍ പ്രണയം മറന്നു..
പ്രണയം കാമത്തിന്‍ മേലങ്കി അണിഞ്ഞപ്പോള്‍..
എന്‍ കാമം അന്ഗ്നിയായ് നിന്നില്‍ കത്തി പടര്‍ന്നപ്പോള്‍ ..
പ്രണയത്തിനായി നീ ദാഹിച്ചു കേണപ്പോള്‍ ...
പിന്നെയും പ്രണയം തേടി ഞാന്‍ യാത്രയായി..
കാമത്തിന്‍ തീ ജ്വാല കെട്ടടങ്ങുമ്പോഴും ...
പ്രണയം മനസ്സില്‍ കുളിര്‍ മഴയായി നിറയുമ്പോള്‍ ..
ഞാനറിയുന്നു, പ്രണയം അത് തന്നെ സത്യം...
പ്രണയം അത് മാത്രം അനശ്വരം.....
കാമം വെറും ക്ഷണിക ഭോഗം മാത്രം........

2010 നവംബർ 18, വ്യാഴാഴ്‌ച

അതെ ഇത് ശരിക്കും ത്രില്ലറാണ് ..................

ശ്രീ സാബു ചെറിയാന്‍ നിര്‍മിച്ചു , ശ്രീ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച ത്രില്ലെര്‍ പേര് സൂചിപ്പിക്കുംപോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു. സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുറ്റമറ്റ രീതിയില്‍ ഒരു കുറ്റാന്വോഷണ ചിത്രം പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നതില്‍ ശ്രീ ഉണ്ണികൃഷ്ണന്‍ വിജയിച്ചിരിക്കുന്നു. സമകാലിക വിഷയങ്ങള്‍ സിനിമ ആക്കുമ്പോള്‍ ഒരു ചലച്ചിത്രകാരന്‍ ഒട്ടേറെ വെല്ലു വിളികള്‍ നേരിടാറുണ്ട്. അത്തരം വെല്ലുവിളികളെ ധൈര്യപൂര്‍വ്വം ഏറ്റെടുക്കുകയും , ശക്തമായ കഥയും, അതിലും ശക്തമായ തിരക്കഥയും, സംഭാഷണങ്ങളും നല്‍കി സംവിധായക കലയെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയ ഉണ്ണികൃഷ്ണന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഡി. സി. പി. നിരഞ്ജന്‍ എന്നാ പോലീസെ വേഷത്തില്‍ പ്രിത്വിരാജ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. കഥാപാത്രങ്ങളെ ഏതു രീതിയില്‍ മികവുറ്റതാക്കാന്‍ ശ്രമിച്ചാലും ഏതൊരു അഭിനേതാവിന്റെയും ശരീര ഭാഷ ചില പോരായ്മകള്‍ വിളിചോതാറുണ്ട്, എന്നാല്‍ പ്രിത്വിരാജ് എന്നാ വ്യക്തിക്ക് അപ്പുറം നിരഞ്ജന്‍ എന്നാ കഥാപാത്രത്തെ മാത്രമേ ത്രില്ലറില്‍ പ്രേക്ഷകര്‍ക്ക്‌ കാണാന്‍ സാധിക്കുന്നുള്ളൂ. ഒരു അഭിനേതാവിനെ സംബന്ധിച്ച് പൂര്‍ണ്ണതയില്‍ എത്തിയ പ്രകടനം നടത്തിയാല്‍ മാത്രമേ അത്തരം ഒരു നിലയിലേക്ക് എത്തപ്പെടുക സാധ്യമാകൂ. ആ രീതിയില്‍ പ്രിത്വിരാജ് പരിപൂര്‍ണ്ണമായ പ്രകടനമാണ് കാഴ്ച വൈക്കുന്നത്. വര്‍ത്തമാന കാല മലയാള സിനിമയില്‍ ഇത്രയേറെ വൈവിധ്യമുള്ള കഥാപാത്രങ്ങള്‍, അതിന്റെ സൂക്ഷ്മ തലങ്ങളെ പോലും പഠിക്കുകയും, നൂറു ശതമാനം നല്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. ലാലൂഅലക്സ്, സിദിഖ് , വിജയരാഘവന്‍ ,പ്രജന്‍, തുടങ്ങി അഭിനേതാക്കളെല്ലാംമികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ഭരണി ധാരന്റെ ചായാഗ്രഹണം, മനോജിന്റെ എഡിറ്റിംഗ്, ഹരിനാരയനിന്റെ ഗാനങ്ങള്‍, ധരന്റെ സംഗീതം എന്നിവ ചിത്രത്തിന് മാറ്റ് കൂട്ടുന്നു. അനല്‍ അരസ്ന്റെ നേതൃത്വത്തില്‍ സംഘട്ടന രംഗങ്ങള്‍ ഉജ്ജ്വലം ആയിട്ടുണ്ട്‌. തികച്ചും അപ്രതീക്ഷിതമായ ക്ലൈമാക്സ്‌ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അവസാന ഷോട്ട് വരെയും സസ്പെന്‍സ് നിലനിര്‍ത്തി പേര് സൂചിപ്പിക്കും പോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ത്രില്ലറിന് സാധിച്ചിരിക്കുന്നു.സാങ്കേതികമായി ചിത്രം ഉന്നത നിലവാരം പുലര്‍ത്തുന്നു. കുറ്റഅന്വോഷണം ആകുമ്പോള്‍ കഥയിലോ , തിരക്കഥയിലോ ഉണ്ടാകുന്ന ചെറിയ പാളിച്ചകള്‍ പോലും ചിത്രത്തെ പ്രതികൂലമായി ബാധിക്കും , എന്നാല്‍ യാതൊരു പിഴവുകള്‍ക്കും ഇടം കൊടുക്കാതവി വിധം , വളരെ സമര്‍ത്ഥമായി ചിത്രത്തെ അതിന്റെ ശരിയായ പാതയില്‍ എത്തിക്കാന്‍ ത്രില്ലരെന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരിക്കുന്നു. ത്രില്ലെര്‍ അതെ ഇത് ശരിക്കും ത്രില്ലെര്‍ തന്നെയാണ്...........

2010 നവംബർ 12, വെള്ളിയാഴ്‌ച

എന്റെ ഗ്രാമം

എന്റെ ഗ്രാമം എന്റെ നൂറാമത്തെ പോസ്റ്റ്‌ ആണെന്ന സന്തോഷ വാര്‍ത്ത‍ അറിയിക്കട്ടെ. തുലാമഴയുടെ നേര്‍ത്ത രാഗങ്ങള്‍ക്ക് അപ്പുറം വൃശ്ചിക കുളിരിലേക്കു ഇനി ഏറെയില്ല ദൂരം എന്ന് ഓര്‍മ്മപ്പെടുതിക്കൊണ്ട് പാലപ്പൂവിന്റെ മദ ഗന്ധം സിരകളിലേക്ക് പടര്‍ന്നു കയറുന്നു. ഗന്ധര്വ്വന്മാരും, യക്ഷികളും , മിത്തുകളിലൂടെ, മുത്തശ്ശി കഥകളിലൂടെ ഇന്നും ജീവിക്കുന്നു. ഗ്രാമത്തിന്റെ നിഷ്കളങ്കതയും , വിശുദ്ധിയും ഒക്കെ നിറയുന്ന ഗ്രിഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മകള്‍. ആ ഓര്‍മ്മകളിലൂടെ എന്റെ ഗ്രാമത്തിന്റെ നാട്ടു പാതയിലൂടെ ഒരു യാത്ര.................

ദേവ ചൈതന്യം തുടിക്കുന്ന കാവും
ഓശാന പാടുന്ന പള്ളി മുറ്റങ്ങളും
തേനൂറും ഒപ്പന പാട്ടിന്റെ താളവും
ദീപങ്ങള്‍ തെളിയുന്ന കാര്‍ത്തിക രാത്റിയും
തിരുവാതിരക്കളി താള മേളങ്ങളും
തെയ്യം, തിറ, തുള്ളല്‍ , കഥകളി വേഷവും
ശങ്ഖും , ഇടയ്ക്കയും , സോപാന ഗാനവും,
അരയാലിലകളെ തഴുകുന്ന കാറ്റും
മുറ തെറ്റാതെത്തുന്നവര്‍ഷ മേഘങ്ങളും
കണിക്കൊന്ന പൂവിന്റെ വര്‍ണവും കാന്തിയും
വിഷുപ്പക്ഷി തന്‍ കൂജനങ്ങളും
തെങ്ങും , കവുങ്ങും നിറഞ്ഞ പറമ്പും
തൂക്കണാം കുരുവി തന്‍ കൂടും
പനം തത്ത മൂളുന്ന പാട്ടും
തേക്ക് പാട്ടിന്റെ ഈരടികള്‍ -
ഒഴുകിയെത്തുന്ന വയലേലകളും
നിറഞ്ഞൊഴുകും പുഴയും
അതിലിളകിയാടുന്ന
കളിവഞ്ചിയും
കൂടിയാട്ടത്തിന്റെ നിറപ്പകിട്ടും
മലയാളി മംഗ തന്‍ ശാലീന ഭാവങ്ങളും
ഒന്ന് ചേരുമീ
ഗ്രാമ ഭൂവിലെന്‍ ജീവിതം ധന്യം
എന്റെ ഗ്രാമമേ നീയെന്റെ സ്വന്തം...............

2010 നവംബർ 6, ശനിയാഴ്‌ച

മനുഷ്യ ബന്ധങ്ങളുടെ കോക്ക്ടയില്‍ ........

ശ്രീ അരുണ്‍കുമാര്‍ സംവിധാനം നിര്‍വഹിച്ച ആദ്യ ചിത്രം കോക്ക്ടയില്‍ ശ്രദ്ധേയമാകുന്നു. സമകാലിക സമൂഹത്തില്‍ ജീവിതത്തിന്റെ നേര്‍ കാഴ്ചകള്‍ക്ക് പുറമേ ബന്ധങ്ങളുടെയും, മൂല്യങ്ങളുടെയും പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്ന മികച്ച ചലച്ചിത്രമാണ് കോക്ക്ടയില്‍ . തന്റെ കന്നി കന്നിച്ചിത്രത്തിലൂടെ തന്നെ മലയാള ചലച്ചിത്രലോകത്തു ശ്രദ്ധേയമായ സ്ഥാനം നേടാന്‍ അരുണിന് സാധിച്ചിരിക്കുന്നു. സമൂഹത്തിനു മികച്ച സന്ദേശം നല്‍കാന്‍ കഴിയുമ്പോഴാണ് കലകള്‍ക്ക് പൂര്‍ണ്ണത കൈവരുന്നത്. അങ്ങനെ നോക്കുമ്പോള്‍ കോക്ക്ടയില്‍ പൂര്‍ണ്ണത നേടിയ ചിത്രമാണ്‌. ജയസൂര്യ , അനൂപ്‌ മേനോന്‍, ഷാന്, സംവൃത തുടങ്ങി അഭിനേതാക്കളെല്ലാം തങ്ങളുടെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. അരുണിന്റെ കൃത്വമാര്‍ന്ന സംവിധാനവും, എഡിറ്റിങ്ങും, അനൂപിന്റെ ശക്തമായ തിരക്കഥയും, ലളിതമാര്ര്‍ന്ന സംഭാഷണവും, ഇമ്പമാര്‍ന്ന സംഗീതവും, ഗാനങ്ങളും, മനോഹരമായ ക്യാമറയും, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും ചിത്രത്തെ ശരാശരിയിലും മുകളില്‍ നിര്ത്തുന്നു. ജയസൂര്യയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് വെങ്കി. അഭിനയത്തിന്റെ റേഞ്ച് വ്യക്തമാക്കാന്‍ ജയസൂര്യക്ക് വെങ്കിയിലൂടെ സാധിച്ചിരിക്കുന്നു. അനൂപിന്റെ രവിയും പ്രേക്ഷക പ്രശംസ നേടുന്നു. പാര്‍വതി എന്നാ കഥാപാത്രമായി സമകാലിക സ്ത്രീത്വത്തിന്റെ ശക്തയായ പ്രതിനിധി ആയി സംവൃത സുനില്‍ ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നു. ഈ ഒരൊറ്റ ചിത്രത്തിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരുടെ നിരയിലേക്ക് സംവൃതയും ഉയര്‍ന്നിരിക്കുന്നു. ഉള്‍ക്കരുത്തുള്ള കൂടുതല്‍ മികച്ച വേഷങ്ങള്‍ നല്‍കി സംവൃതയെപോലെ അനുഗ്രഹീതയായ ഒരു കലാകാരിക്ക് അര്‍ഹമായ സ്ഥാനം നല്കാന്‍ മലയാള സിനിമ ശ്രദ്ധിക്കേണ്ടതുണ്ട്. ബന്ധങ്ങളുടെ കണ്ണികള്‍ ദുര്‍ബലമായി കൊണ്ടിരിക്കുന്ന , മൂല്യങ്ങളുടെ തകര്‍ച്ച നേരിടുന്ന സമകാലിക സമൂഹത്തില്‍ എല്ലാവര്ക്കും വേണ്ടിയുള്ള ഒരു ഓര്‍മ്മപെടുതലാണ് കോക്ക്ടയില്‍ . അത് കൊണ്ട് തന്നെ ഈല്ലാ പ്രേക്ഷകരും ചിത്രം കണ്ടിരിക്കേണ്ടാതുമാണ്. മികച്ച ഒരു ചിത്രം ഒരുക്കിയതിനു കോക്ക്ടയിലിന്റെ ഭാഗമായ മുഴുവന്‍ പേര്‍ക്കും അഭിനന്ദനങ്ങള്‍.......

2010 നവംബർ 2, ചൊവ്വാഴ്ച

നേരറിവു............

ജീവിത മരണ നൂല്‍പ്പാലം തകരും മുന്‍പേ,
എനിക്ക് ഏറെ പറയുവാനുണ്ട്,
അതിലേറെ ചെയ്തു തീര്തീടുവാനും,
എനിക്കായി മാത്രമല്ല അതൊന്നും എങ്കിലും
എന്നെ സ്നേഹിപ്പോര്‍ക്ക് നല്‍കാന്‍ അത് വേണം ,
ഉരുകിയുരുകി സ്വരൂപം വെടിഞ്ഞെന്നാലും
ചുറ്റും പ്രകാശം ചൊരിയും മെഴുകു തിരിപോലെ
എന്‍ പ്രിയജനങ്ങള്‍ തന്‍ ഹൃദയത്തില്‍
നിത്യ പ്രകാശമായി പെയ്തു ഇറങ്ങീടണം
ഒരു നാള്‍ നിന്‍ കര വലയത്തില്‍ അലിയുമ്പോള്‍
നിന്‍ മൃദു ചുംബനങ്ങള്‍ ഏറ്റുവാങ്ങീടുമ്പോള്‍
നിര്‍വികാരനായി ഞാന്‍ ഉറങ്ങീടും
ആ നിമിഷം അണയുന്നതിനു മുന്‍പേ
നിറവാര്‍ന്ന കണ്കലാല്‍ ഭൂമിയെ കാണാനും
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ താലോലിച്ചു ഉറങ്ങാനും
പുലരി മഞ്ഞിന്റെ കുളിര്‍അണിയാനും
ഉഷസ്സിന്റെ വെള്ളി തേരില്‍ എറാനും
നിശാഗന്ധി വിരിയുന്ന നിലാ രാത്റികാണാനും
ഏറെ മോഹമുന്ടെന്‍ മനസ്സിലെങ്കിലും
എപ്പോഴും കൂടെയുള്ലോരാ സത്യമായി നീ നില്പൂ ..............

2010 ഒക്‌ടോബർ 26, ചൊവ്വാഴ്ച

അയ്യപ്പന് കാലത്തിന്റെ കാവ്യ നീതി...........

ഒടുവില്‍ ശ്രീ അയ്യപ്പനും വിട പറഞ്ഞു. മലയാള കാവ്യ ലോകത്ത് വേറിട്ട വഴികളിലൂടെയുള്ള യാത്രയുടെ അവസാനവും വേറിട്ടതായി. അയ്യപ്പന്‍റെ മരണാനന്തര ചടങ്ങുകള്‍ വിവാദമായത് കാണുമ്പോള്‍ കാലം അതിന്റെ കാവ്യ നീതി നടപ്പാക്കിയതായി കണ്ടു അയ്യപ്പന്‍റെ ആത്മാവ് ആഹ്ലാദിച്ചിരിക്കണം. കാരണം ജീവിച്ചിരുന്നപ്പോള്‍ തന്നെ കണ്ടാല്‍ , കാശു ചോദിക്കും എന്ന് കരുതി സുഹൃത്തുക്കള്‍ വഴി മാറി നടക്കുന്ന കാര്യം അയ്യപ്പന്‍ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. അയ്യപ്പന് ആശാന്‍ സമ്മാനം ലഭിച്ചപ്പോള്‍ ഒരു നല്ല വാക്ക് പറയാന്‍ പോലും മടി കാണിച്ചവരാന് പലരും. അയ്യപ്പന്‍ പല തവണ ആശുപത്രികളില്‍ കഴിച്ചു കൂട്ടിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും കൂട്ടാക്കാത്തവര്‍ ആണ് പലരും. അയ്യപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ അയ്യപ്പനെ കണ്ടില്ലെന്നു നടിച്ച മാധ്യമങ്ങള്‍ , അയ്യപ്പന് ആശാന്‍ സമ്മാനം ലഭിച്ചപ്പോള്‍ ചെറിയ കോളം വാര്‍ത്തയില്‍ ഒതുക്കിയവര്‍. പക്ഷെ അയ്യപ്പന്‍ ആരോടും പരിഭവിച്ചില്ല . ആരെയും കുറ്റം പറഞ്ഞുമില്ല. പക്ഷെ കാലം അതിന്റെ കുമ്പസാരം നടത്തിയിരിക്കുന്നു. അയ്യപ്പനെ അവഗണിച്ച സുഹൃത്തുക്കളും, മാധ്യമങ്ങളും, ശവ ദാഹത്തിന്റെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ അഴിച്ചു വിടുമ്പോള്‍, അയ്യപ്പന്‍ ചിരിക്കുന്നുണ്ടാകും, കാരണം അയ്യപ്പന് അറിയാമായിരുന്നു, തന്നെ മുഖം തിരിച്ചു നടക്കുന്നവര്‍ നാളെ തന്നെ പാടി പുകഴ്ത്തുമെന്ന് , അത് ശവ ദാഹത്തിന്റെ പേരില്‍ അല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞു, അവര്‍ക്ക് വേണ്ടത് സ്വാര്‍ത്ഥ ലാഭങ്ങളും, മാധ്യമ ശ്രദ്ധയും,. സാംസ്‌കാരിക കേരളം ഉചിതമായ യാത്ര അയപ്പ് നല്‍കി അയ്യപ്പന് ആദരവു നല്‍കിയിരിക്കുന്നു. ശ്രീ അയ്യപ്പന് അര്‍ഹമായ ആദരവു നല്‍കിയ സാംസ്‌കാരിക വകുപ്പിന് നന്ദി.......

2010 ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

അഗ്നിയായ് അന്‍വര്‍ , ചേലോടെ ചേകവര്‍ ............

ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന തീവ്രവാദം എന്ന കാലിക പ്രസക്തിയുള്ള വിഷയം വളരെ പക്വതയോടെയും, കൈയടക്കതോടെയും ആവിഷ്കരിക്കാന്‍ ശ്രീ അമലിനു സാധിച്ചിരിക്കുന്നു. തീവ്രവാദം അത് എന്തിന്റെ പേരിലാണെങ്കിലും തീവ്രവാദം തന്നെയാണ്, ന്യായീകരണങ്ങള്‍ അര്‍ഹിക്കാത്ത തീവ്രവാദം മനുഷ്യ നന്മയ്ക്ക് എതിരാണ്., എന്ന യാഥാര്‍ത്ഥ്യം അന്‍വര്‍ തുറന്നു കാണിക്കുന്നു. അന്‍വര്‍ എന്നാല്‍ വെളിച്ചം കാട്ടുന്നവന്‍ , തീര്‍ച്ചയായും പേര് സൂചിപ്പിക്കും പോലെ അന്‍വര്‍ ഇരുള്‍ നിറഞ്ഞ മനസ്സുകള്‍ക്ക് വെളിച്ചം പകരുന്നു. സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ പാളിപ്പോകുമായിരുന്ന വിഷയം , ഒരു പാളിച്ചകള്‍ക്കും പഴുത് നല്‍കാത്ത വിധം നൂറു ശതമാനവും കൃത്യതയോടെ ആവിഷ്കരിക്കാന്‍ സാധിച്ചതാണ് അന്‍വറിന്റെ വിജയം. പ്രിത്വിരജിനു അഭിമാനിക്കാം. സ്വന്തം കലയിലൂടെ സമൂഹത്തിനു ഉദ്ധരണം നല്‍കുക എന്നതാണ് ഒരു കലാകാരന്റെ ഉത്തമ ധര്‍മം . അന്‍വര്‍ എന്ന ചിത്രത്തിലൂടെ പ്രിത്വിരാജ് തന്റെ ധര്‍മം നിര്‍വഹിച്ചിരിക്കുന്നു . ഒരു കലാകാരനോട്‌ ജനങ്ങള്‍ക്ക്‌ ആദരവ് തോന്നുന്ന നിമിഷങ്ങളാണ് അനവരിലൂടെ പ്രിത്വിരാജ് സമ്മാനിക്കുന്നത്. ഈ ചെറിയ പ്രായത്തിലും സമൂഹത്തോടുള്ള പ്രതിബദ്ധത നിര്‍വഹിക്കാന്‍ പ്രിത്വിരാജ് നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രതേകിച്ചു യുവാക്കള്‍ക്ക് നല്ലൊരു സന്ദേശം നല്കാന്‍ പ്രിത്വിരാജ് എന്ന യുവാവിനു സാധിച്ചിരിക്കുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ പ്രിത്വിരാജ് വീണ്ടും ഉയരങ്ങള്‍ കീഴടക്കുന്നു. തികഞ്ഞ പക്ക്ക്വതയോടെ , എന്നാല്‍ വികാരങ്ങള്‍ അമിതമാകാതെ , മികച്ച കൈ അടക്കത്തോടെ പ്രിത്വിരാജ് അന്‍വര്‍ ആയി മാറിയിരിക്കുന്നു. പ്രകാശ്‌ രാജ് , ലാല്‍, മമത തുടങ്ങി എല്ലാ താരങ്ങളും തങ്ങളുടെ മികച്ചത് തന്നെ നല്‍കിയിരിക്കുന്നു. സൂപ്പര്‍ പതിനാറു, പതിനേഴു , മുപ്പത്തി അഞ്ചു തുടങ്ങിയ കാമറ കളില്‍ കൂടി ചിത്രം കാണുമ്പോള്‍ സാങ്കേതിക മികവില്‍ ഹോളിവുട് പോലും അതിശയിക്കുന്ന്‍ . ഇമ്പമാര്‍ന്ന സംഗീതമാണ് ചിത്രത്തിനെ മറ്റൊരു സവിശേഷത. ഗാനങ്ങള്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞിരിക്കുന്നു. ജാതി , മത, ഭാഷ ഭേദമന്യേ എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ്‌ അന്‍വര്‍. അന്‍വര്‍ നല്‍കുന്ന വെളിച്ചം മാനവ രാശിക്ക് തന്നെ വഴി കാട്ടിയാകും. അന്‍വര്‍ നല്‍കുന്ന വെളിച്ചത്തില്‍ നന്മയുടെ പാത നമുക്ക് മുന്നില്‍ തെളിഞ്ഞു കാണാം , ആ പാതയിലൂടെ സമാധാനത്തിന്റെ പുതിയ ഒരു ലോകം കെട്ടിപ്പടുക്കാം. അന്‍വര്‍ എന്ന ചിത്രം വിജയിപ്പിക്കേണ്ടത് നമ്മള്‍ ഓരോ പ്രേക്ഷകരുടെയും കടമയാണ്. അതുപോലെ ശ്രീ സജീവന്‍ സംവിധാനം നിര്‍വഹിച്ചു ഇന്ദ്രജിത്ത് നായകനായ ചേകവര്‍ ശ്രദ്ധിക്കപ്പെടുന്നു. അനീതിക്കെതിരെ അനവരധം പോരാടുന്ന കാശിനാഥന്‍ എന്ന കഥാപാത്രത്തിലൂടെ ഇന്ദ്രജിത്ത് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക്. കറതീര്‍ന്ന അഭിനയത്തിലൂടെ സൂപ്പര്‍ സ്റ്റാര്‍ പദവിക്ക് തന്‍ തികച്ചും അര്‍ഹനാണെന്ന് ഇദ്രജിത് തെളിയിചിരിക്കുന്ന്‍. എല്‍സമ്മ യില്‍ നിന്നും ചെകവരിലേക്ക് എത്തുമ്പോള്‍ ഇന്ദ്രജിത്തിന്റെ അഭിനയ വൈവിധ്യം പ്രേക്ഷകര്‍ക്ക്‌ വിസ്മയമാകുന്നു . ഇന്ദ്രജിത്ത് പാടിയ ചെകവരാനെ എന്ന ഗാനം ഗായകന്‍ എന്ന പ്രതിഭയും തെളിയിക്കുന്നതാണ്. ഫോട്ടോ സോണിക് ക്യാമറയില്‍ കൂടിയുള്ള സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പെടെ സാങ്കേതികതയിലും ചിത്രം വളരെ മുന്നിലാണ്. കലാഭവന്‍ മണി, സംവൃത , സര യു , തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. സംവൃതയെ പോലെ മലയാളത്തോട് ചേര്‍ന്ന് നില്ക്കാന്‍ ഇഷ്ട്ടപ്പെടുന്ന മികച്ച കലാകാരിക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം നല്കാന്‍ മലയാള സിനിമ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അനവരിന്റെയും, ചെകവരുടെയും വിജയം ഒരു കാര്യം ഉറപ്പിക്കുന്നു, പ്രിത്വിരാജ് , ഇന്ദ്രജിത്ത് എന്നീ താര സഹോദരന്മാരുടെ കൈകളില്‍ മലയാള സിനിമയുടെ ഭാവി ഭദ്രമാണ്.............. ആശംസകള്‍..........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️