2011 ഏപ്രിൽ 16, ശനിയാഴ്‌ച
എന്ടോസല്ഫന്‍ നിരോധിക്കൂ......
എന്ടോസല്ഫാണ് എതിരായ ജനകീയ സമരം വീണ്ടും ശക്തി ആര്‍ജ്ജിച്ചിരിക്കുന്നു. വളരെ പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. . ഇതോടുകൂടി എന്ടോസല്ഫാന്‍ എന്നാ മാരക വിഷം ഇവിടെ നിന്ന് തുടച്ചു നീക്കപ്പെടുക തന്നെ വേണം. വര്‍ഷങ്ങളായി നീതിക്ക് വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടം അതിന്റെ പാരമ്യതയില്‍ എത്തിക്കഴിഞ്ഞു. ഇനിയും നീതി നടപ്പാക്കാ പെട്ടില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ വളരെ വലുതായിരിക്കും. നീതിക്ക് വേണ്ടി കേഴുംബോഴും കേട്ടിയടക്കപ്പെട്ട വാതിലുകള്‍ തച്ചു തകര്‍ക്കപ്പെടണം. ഇനിയും ക്ഷമിക്കുവാന്‍ ഞങ്ങള്‍ക്ക് ആവില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ശവമായി കാലം കഴിക്കേണ്ടി വരുന്ന ഒരു ജനതയുടെ സംഘടിത ശക്തി ഉണര്‍ന്നു കഴിഞ്ഞു. ഇനി നമ്മള്‍ പിന്നോട്ടില്ല. ഈ മാസം സ്വീഡനില്‍ നടക്കുന്ന സ്റൊക്ഖോം കന്വേന്ഷനില്‍ ഇന്ത്യ എനോസല്ഫാണ് എതിരായ നിലപാട് സ്വീകരിക്കണം. അതുവഴി ദുരിതം അനുഭവിക്കുന്ന ഒരു തലമുറയെ അവരുടെ അവകാശങ്ങളെ സംരക്ഷിക്കണം. ഒരു ദുരന്തം അത് തങ്ങള്‍ക്കു വന്നാല്‍ മാത്രമേ പ്രതികരിക്കൂ എന്നാ നിലപാട് മാറ്റണം. ഈ വിഷതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു പോരാടണം. കല, രാഷ്ട്രീയ , സാമൂഹിക , സാമ്പത്തിക, സാംസ്‌കാരിക , സാഹിത്യ , ചലച്ചിത്ര, കായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഈ മാരക വിപത്തിന് എതിരെ പ്രതികരിക്കണം. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരു സാന്ത്വനം വാക്കുകളില്‍ കൂടി എങ്കിലും പകര്‍ന്നു നല്‍കണം. മനസ്സാക്ഷിയുള്ള എല്ലാ വിഭാഗം ജനങ്ങളും ഈ വിഷതിനെതിരെ പ്രതികരിക്കണം. ഇല്ല ഞങ്ങള്‍ തളരില്ല, നീതി ലഭിക്കും വരെ ഞങ്ങള്‍ പോരാടും. ജനകീയ ശക്തി ഉണര്‍ന്നു കഴിഞ്ഞു. ഇനിയും ക്ഷമിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഈ വിഷം എന്നെന്നേക്കുമായി അവസ്സനിക്കട്ടെ. ഒരു ജനതയുടെ വിലാപങ്ങള്‍ക്ക് ചെവിയോര്‍ക്കൂ ,മനസ്സാക്ഷി ഉള്ള എല്ലാവരും പ്രതികരിക്കൂ.......
2011 ഏപ്രിൽ 13, ബുധനാഴ്‌ച
മലയാളസിനിമയിലെ വിഷുക്കണി...........
വിഷുക്കണി ഒരുക്കി കണിക്കൊന്ന പൂക്കള്‍ പുഞ്ചിരി തൂകുന്നു, വിഷുപ്പക്ഷികള്‍ നീട്ടി പാടുന്നു. ഐശ്വര്യത്തിന്റെ , നന്മയുടെ , സമൃദ്ധിയുടെ മറ്റൊരു വിഷുക്കാലം കൂടി വരവായി. പ്രേക്ഷകര്‍ക്കായി വിഷുക്കണി ഒരുക്കി പതിവ് പോലെ മലയാള സിനിമയും ഒരുങ്ങി കഴിഞ്ഞു. വിഷുക്കാലം പോലുള്ള ഉത്സവ കാലങ്ങള്‍ മലയാള സിനിമയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. മുന്നോട്ടുള്ള കുതിപ്പിന് കരുത്തു പകരാന്‍ വിഷു ചിത്രങ്ങളുടെ വിജയം അനിവാര്യമാണ്. ഈ വിഷുവിനു തിയറ്ററുകള്‍ താര നിബിടമാണ്. ശ്രീ മമ്മൂട്ടി, ശ്രീ മോഹന്‍ലാല്‍ , ശ്രീ പ്രിത്വിരാജ് , ശ്രീ ജയറാം, ശ്രീ ദിലീപ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ എല്ലാം രണ്ടു ചിത്രങ്ങള്‍ വീതം തിയട്ടെരുകളില്‍ സജീവമാണ്. ഓഗസ്റ്റ് ൧൫ , ഡാബില്സ് , ക്രിസ്ത്യന്‍ ബ്രോതെര്സ്, ചൈന ടൌണ്‍ , ഉറുമി, മേകപ്മാന്‍ തുടങ്ങിയവ നല്ല പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ അവയുടെ ലക്‌ഷ്യം നേടും എന്ന് തന്നെ കരുതാം. ഈ ഉത്സവ കാലം പ്രേക്ഷകരെ തൃപ്തി പ്പെടുത്താന്‍ ഈ ചിത്രങ്ങള്‍ക്ക് കഴിയട്ടെ.പ്രേക്ഷകര്‍ ഈ ചിത്രങ്ങള്‍ സ്വീകരിക്കുകയും , മലയാള സിനിമയ്ക്ക് പുതിയ ഒരു ഉണര്‍വ്വ് നല്‍കുകയും ചെയ്യും. പുതിയ പ്രതീക്ഷകളുമായി ഒരു വിഷുക്കാലം കൂടി അണയുമ്പോള്‍ മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന ഈ ചിത്രങ്ങള്‍ക്ക് എല്ലാം വിജയം നേരുന്നു. അതോടൊപ്പം തന്നെ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.....
2011 ഏപ്രിൽ 8, വെള്ളിയാഴ്‌ച
കലയും രാഷ്ട്രീയവും.............
കലയും, രാഷ്ട്രീയവും തമ്മില്‍ എന്താണ് ബന്ധം ? തീര്‍ച്ചയായും കലാകാരന്‍ മാരും മനുഷ്യരാണ് . അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയവും ഉണ്ടാകണം . അവര്‍ക്ക് തങ്ങളുടെ രാഷ്ട്രീയം പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. ജനങ്ങള്‍ കലാകാരന്മാരെ സ്നേഹിക്കുന്നത് രാഷ്ട്രീയത്തിന് അതീതം ആയാണ്. പക്ഷെ തെരഞ്ഞെടുപ്പു പോലെ ഉള്ള സമയത്ത് പൊതു വേദികളില്‍ ഇന്ന കഷിക്കു വോട്ടു ചെയ്യണം എന്ന് പറഞ്ഞു കൊണ്ട് മറ്റുള്ളവരെ താറടിച്ചു കാണിക്കുന്നത് ആകരുത് കലാകാരന്മാരുടെ രാഷ്ട്രീയം. കലാകാരന്മാര്‍ അത്തരം പൊള്ളയായ രാഷ്ട്രീയ മേലങ്കി അണിയുമ്പോള്‍ അവരെ സ്നേഹിക്കുന്ന ജനങ്ങള്‍ക്കും രാഷ്ട്രീയത്തിന്റെ കണ്ണുകളിലൂടെ മാത്രമേ ഇത്തരം കലാകാരന്മാരെ നോക്കി കാണുവാന്‍ സാധിക്കൂ. ജനങ്ങള്‍ കലാകാരന്മാരെ സ്നേഹിക്കുന്നത് നിങ്ങളുടെ രാഷ്ട്രീയം നോക്കിയല്ല. പക്ഷെ നിങ്ങള്‍ രാഷ്ട്രീയം പറയുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക നിങ്ങളെ പോലെ രാഷ്ട്രീയം ഉള്ളവര്‍ തന്നെയാണ് ജനങ്ങളും. നിങ്ങള്‍ പറയുന്ന ആളിന് വോട്ടു ചെയ്യാന്‍ ജനങ്ങളെ കിട്ടില്ല, മാത്രമല്ല ഇതുവരെ രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ കലാകാരന്‍മാര്‍ എന്നാ നിലയില്‍ നിങ്ങള്ക്ക് നല്‍കിയിരുന്ന സ്നേഹം മേലില്‍ നിങ്ങള്ക്ക് ലഭിക്കുകയും ഇല്ല. തങ്ങളുടെ മേഘലയില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയം പോലുള്ള പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്ന ഇത്തരം ആളുകളെ തിരിച്ചറിയാനുള്ള വിവരവും, വിവേകവും പ്രബുദ്ധ കേരളത്തിന് ഉണ്ടെന്നു ഓര്‍ക്കുക..........
2011 മാർച്ച് 24, വ്യാഴാഴ്‌ച
ചരിത്രമാകാന്‍ ഉറുമി............
മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിസ്മയ കാഴ്ചകളുമായി ഉറുമി എത്തുകയായി. ശ്രീ സന്തോഷ് ശിവന്റെ സംവിധാനത്തില്‍ , ശ്രീ പ്രിത്വിരാജ് നായകനായ ഉറുമി മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. മലയാളിക്ക് എക്കാലവും അഭിമാനിക്കാനും, ലോക സിനിമയ്ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടാനും ഉറുമി എന്നാ ചിത്രത്തിലൂടെ സാധിക്കും. ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റി എഴില്‍ പോര്ടുഗളിലെ മാനുവല്‍ രാജാവ് വാസ്കൊട ഗാമയെ ഇന്ത്യയിലേക്ക് അയച്ചു. ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റി എട്ടു , മെയ് ഇരുപതിന് , സൈന്റ്റ് ഗബ്രിഎല്‍ എന്നാ കപ്പലില്‍ ഗാമ കോഴിക്കോട് കാപ്പാട് വന്നിറങ്ങി. അവിടെ നിന്നും ഇന്ത്യയുടെയും, കേരളത്തിന്റെയും ചരിത്രത്തിന്റെ ഗതി മാറുക ആയിരുന്നു. പിന്നീട് ആയിരത്തി അഞ്ഞൂറ്റി രണ്ടിലും, ആയിരത്തി അഞ്ഞൂറ്റി ഇരുപത്തി നാലിലും ഗാമ കൊഴികോട് വന്നിറങ്ങി. വൈദേശിക അധിനിവേശം അങ്ങനെ ഗാമയില്‍ നിന്ന് ആരംഭിക്കുകയായിരുന്നു. ആദ്യമായി ഇന്ത്യയില്‍ എത്തിയ വിദേശി എന്നാ മട്ടില്‍ ചരിത്രം ഗാമയെ കാണുമ്പോള്‍ , ഗാമയുടെ ആക്രമണത്തില്‍ വേട്ടയാടപ്പെട്ട മലബാറിലെ സാധരണക്കാര്‍ ചരിത്രത്തില്‍ ഇടം നേടാന്‍ കഴിയാതെ മറഞ്ഞു പോവുക ആയിരുന്നു. അത്തരത്തില്‍ ചരിത്രത്തിന്റെ ഇരുട്ടറകളില്‍ തഴയപെട്ട ധീര യോദ്ധാക്കളുടെ കഥയാണ് ഉറുമി. കേള് നായനാര്‍ എന്നാ ധീര യോദ്ധാവിന്റെ ജീവിതത്തിലൂടെ അന്നത്തെ അറിയപ്പെടാത്ത ചരിത്രത്തിന്റെ നാള്‍ വഴികളുടെ ഉള്ള ഒരു യാത്രയാണ്, ഈ ചിത്രം.കേള് നായനാര്‍ എന്നാ വീര പുത്രന്റെ കഥയിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് അറിയപ്പെടാതെ പോയ ആയിരക്കണക്കിന് ധീര ജന്മങ്ങള്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് ഉറുമി. മണ്മറഞ്ഞ ചരിത്രത്തിന്റെ അവസിഷ്ട്ടങ്ങളില്‍ നിന്നും കേളുനയനാര്‍ എന്നാ ധീര യോദ്ധാവ് ഉയിര്തെഴുന്നെല്‍ക്കുമ്പോള്‍ മലയാളിക്ക് എക്കാലവും അഭിമാനിക്കാവുന്ന ഒരു ചിത്രം കൂടി പിറവി എടുക്കുകയാണ്. ശ്രീ സന്തോഷ്ഷിവന്റെ സംവിധാന മികവും, ക്യാമറ കൊണ്ടുള്ള വിസ്മയങ്ങളും, ശ്രീ ശങ്കര്‍ രാമകൃഷ്ണന്റെ ഉജ്ജ്വലമായ തിരക്കഥയും , ശ്രീ പ്രിത്വിരജ്നെ അഭിനയ മികവും ഒത്തു ചേരുമ്പോള്‍ ഉറുമി ചരിത്രം സൃഷ്ട്ടിക്കുക തന്നെ ചെയ്യും. ശ്രീ ഷാജി നടേശനും, ശ്രീ സന്തോഷ് ശിവനും, ശ്രീ പ്രിത്വിരജും കൂടി നിര്‍മ്മിച്ച ഉറുമി ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായാലും അത്ഭുതപ്പെടേണ്ട കാര്യമില്ല. ഭാഷക്ക് അതീതമായി പ്രഭുദേവ, വിദ്യ ബാലന്‍, ജനിലിയ ,ആര്യ , അമോല്ഗുപ്ത, തബു, ഇന്ത്യന്‍ സിനിമയിലെ പ്രഗല്‍ഭര്‍ എല്ലാം തന്നെ മലയാളത്തില്‍ എത്തുന്നു എന്നാ പ്രതെകതയും, ഉരുമിക്കുണ്ട്. ഇമ്പമാര്‍ന്ന ഗാനങ്ങള്‍, അമ്പരപ്പിക്കുന്ന സംഘട്ടനങ്ങള്‍ ഉറുമി ഒട്ടേറെ വിസ്മയ കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു. ശ്രീ പ്രിത്വിരജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാവും ഉറുമി സമ്മാനിക്കുന്നത്. ഓരോ മലയാളിക്കും അഭിമാനിക്കാം, .ഒപ്പം ഇത്തരത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന ഉരുമിക്ക് അര്‍ഹമായ വിജയം നല്‍കേണ്ടത് നമ്മള്‍ ഓരോ മലയാളികളുടെയും കടമയാണ്. ഉരുമിയുടെ മുരള്‍ച്ച അന്തരീക്ഷത്തില്‍ ഉയര്‍ന്നു കഴിഞ്ഞു , ആ വെള്ളി വെളിച്ചത്തില്‍ മലയാള സിനിമ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനു നമുക്ക് സാക്ഷികള്‍ ആകാം........
2011 മാർച്ച് 12, ശനിയാഴ്‌ച
പൊറുക്കുക, സച്ചിന്‍... പൊറുക്കുക ...
പൊറുക്കുക, നൂറു കോടിയില്‍ പരം വരുന്ന ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട സച്ചിന്‍ തെണ്ടുല്‍ക്കരോട് പറയാനുള്ളത് ഇത് മാത്രമാണ്. രണ്ടു പതിറ്റാണ്ടായി ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന സച്ചിന്‍ താങ്കള്‍ക്ക് ശക്തമായ പിന്തുണ ഇന്നത്തെ ടീമില്‍ നിന്ന് കിട്ടാത്തതിനു പൊറുക്കുക. സൌത്ത് അഫ്രികായും ആയുള്ള കളിയില്‍ ശക്തമായ അടിത്തറ നല്‍കിയിട്ടും അത് മുതലാക്കാന്‍ കഴിയാത്ത ടീമായി ഇന്ത്യ മാറിയത് കണ്ടു താങ്കളെ പോലെ ഓരോ ഇന്ത്യക്കാരനും ദുഖിചിട്ടുണ്ടാകും. തീര്‍ച്ചയായും താങ്കള്‍ ടീമില്‍ ഉള്ളപ്പോള്‍ ഇന്ത്യ ഒരു ലോക കപ്പു നേടെണ്ടാതാണ്. പക്ഷെ സ്വാര്‍ത്ഥ താല്പര്യം മാത്രം കൈ മുതലാക്കിയ ധോണി ആ സ്വപ്നം തകര്‍ക്കുന്ന തരത്തിലാണ് പെരുമാറുന്നത്. ധോണി ഒരു കാര്യം മനസിലാക്കുക താങ്കളുടെ ഇഷ്ട്ടം മാത്രം നടത്തുവാനുള്ള ടീമല്ല ഇന്ത്യ, നൂറു കോടി ജനങ്ങളുടെ സ്വപനം യാഥാര്‍ത്ഥ്യം ആക്കി മാറ്റുവാനാണ് താങ്കള്‍ ശ്രമിക്കേണ്ടത്. ശ്രീശാന്തിനെ പോലെ മികച്ച കളിക്കാരനെ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പുറത്തിരുതുന്നത് ക്രൂരതയാണ്. ഇത് വരെ നടന്ന കളികളില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ് തിരിച്ചറിവ് ഉണ്ടാവുക. ഇനിയും ഇന്ത്യയ്ക്ക് പ്രതീക്ഷ ഉണ്ട്. പക്ഷെ ധോണി സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാറ്റി വൈക്കണം. അടുത്ത കളിയില്‍ ശ്രീശാന്തിനെയും, ആശ്വിനെയും കളിപ്പിച്ചു നോക്ക്, ഇന്ത്യ മികച്ച വിജയം നേടും. തീര്‍ച്ചയായും ശ്രീശാന്തിന്റെയും, ആശ്വിന്റെയും പ്രകടനം ഇന്ത്യക്ക് കപ്പു നേടി കൊടുക്കും പക്ഷെ അവരെ കളിപ്പിക്കാന്‍ ധോണി തയ്യാറാവണം. എന്തായാലും സച്ചിന്‍ ഒരില്‍ക്കല്‍ കൂടി നൂറു കോടി ജനങ്ങള്‍ ഒരേ സ്വരതി പറയുന്നു പൊറുക്കുക സച്ചിന്‍ പൊറുക്കുക.........
2011 മാർച്ച് 10, വ്യാഴാഴ്‌ച
വാതു വൈപ്പിന്റെ നിഴലില്‍.........
ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിനു മണിക്കൂര്കള്‍ക്ക് മുന്‍പ് ഷയിന്‍ വോണ്‍ ട്വിട്ടെരില്‍ കുറിച്ചു, ഈ മത്സരം
സമനിലയില്‍ ആകും. അത് പോലെ തന്നെ സംഭവിച്ചു. വാതു വൈപ്പിന്റെ സംശയങ്ങള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ അത് തികച്ചും യാദ്രിശ്ചികം എന്നാ നിലയില്‍ കാര്യങ്ങള്‍ അവസാനിച്ചു. എനാല്‍ പുതിയ സംഭവങ്ങള്‍ വീണ്ടും സംശയത്തിനു ഇടയാക്കുന്നു. രണ്ടായിരത്തി എട്ടു ഐ. പി. എല്‍ ആദ്യ സീസ്സനില്‍ വത് വൈപ്പുംയി ബന്ധപ്പെട്ടു ഡല്‍ഹി ക്രികെറ്റ് അസോസിയേഷന്‍ പുറത്താക്കിയ പ്രദീപ് അഗര്‍വാള്‍ കഴിഞ്ഞ ഇന്ത്യ - ഹോളണ്ട് മത്സരത്തില്‍ കളിക്കാരുടെ ഗലരിയിലും, , ട്രെസ്സിംഗ് റൂമിലും കാണപ്പെട്ടു . കോട്ട്ല ഗ്രവുണ്ടില്‍ പോലും പ്രവേശനം നിഷേധിക്കപെട്ടിരുന്ന ഒരാള്‍ എങ്ങനെ ഇത്തരത്തില്‍ കളിക്കാരോടൊപ്പം കാണപെട്ടു എന്നത് വളരെ പ്രധാനമാണ്. സംശയങ്ങള്‍ ഉയരുക സ്വാഭാവികം. ഇന്ത്യന്‍ നായകനായ ധോനിയുടെ സമീപനവും സംശയകരമാണ്. ആദ്യ മത്സരത്തില്‍ ആദ്യ പന്ത് ശ്രീക്ക് നല്‍കിയതില്‍ തുടങ്ങി, കഴിഞ്ഞ മത്സരത്തില്‍ പീയുഷിനെ കൊണ്ട് അവസാന ഓവറുകള്‍ എരിയിച്ചത് വരെയുള്ള ധോനിയുടെ നടപടികള്‍ സംശയിക്കെണ്ടാതാണ്. തനിക്കു ഇഷ്ട്ടപ്പെടുന്ന കളിക്കാരെ, അവര്‍ എത്ര മോശം പ്രകടനം നടത്തിയാലും വീണ്ടും ടീമില്‍ എടുക്കുക, ഉദാഹരണമായി അമ്പേ പരാജയപ്പെട്ട പീയുഷിനെ മാനസ്സികമായി കരുതനക്കുവാന്‍ വേണ്ടി എന്നാ തരത്തില്‍ അടിസ്തനമിലാത്ത കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ടീമില്‍ ഇടം കൊടുക്കുക, ഒരു മത്സരത്തില്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞു ശ്രീ യെ ഒഴിവാക്കുക, ശ്രീയെ മനസ്സികമായ് കരുത്തന്‍ ആക്കാന്‍ ധോനിക്ക് തോന്നുമെന് ഒരു വിസ്വസ്സവും നമുക്കില്ല. മൂന്നു ഫാസ്റ്റ് ബോവുലെര്സിനെ ഉള്‍പ്പെടുത്തുന്നതിന് പകരം ഏഴു ബാറ്സ്മന്മാര്‍ തന്നെ വേണം എന്ന് പറയുക , കളികാര്‍ വിക്കെറ്റ്നേടുമ്പോഴും, മറ്റും നിര്‍വികാരമായി പെരുമാറുക തുടങ്ങി എല്ലാ കാര്യങ്ങളും സംശയത്തിന്റെ നിഴലിലാണ്. ധോണി ഒരിക്കലും മികച്ച ക്യാപ്റ്റന്‍ അല്ല. സഹകളിക്കാരുടെ പ്രകടനം കൊണ്ടുള്ള വിജയങ്ങള്‍ കാരണമാണ് ധോണി ഇന്നും ആ സ്ഥാനത് തുടരുനത്. ഒരു നല്ല ക്യാപ്ടന് വേണ്ട ഒരു ഗുണവും ധോനികില്ല, കളിക്കാര്‍ക്ക് പ്രചോദനം നല്‍കുവാനോ, അവരെ ഒതോരുമിപ്പിച്ചു നിര്തുവാണോ ധോനിക്ക് കഴിയുന്നില്ല. ശ്രീശാന്തിനെ പോലെ ഉള്ള ജൂനിയര്‍ താരങ്ങളെ അവഹെളിക്കുമ്പോള്‍ തന്നെ സഹീര്ഖന്‍ , ഹര്‍ഭജന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ മുന്‍പില്‍ തലയും താഴ്തി നില്‍ക്കുന്ന ധോണി സൌരവ് ഗന്ഗുളിയെ പോലെ ഉള്ള ക്യാപ്ടന്‍ മാരുടെ രീതികള്‍ മനസ്സിലാക്കേണ്ടതാണ്. അത് പിന്നെ എങ്ങനെ വളര്‍ത്തി വലുതാക്കിയ ഗന്ഗുളിയെ പോലും ചവുട്ടി താഴ്ത്തിയ ധോണി മറ്റുള്ളവരെ പിന്നെ എങ്ങനെ കാണാനാണ്. ഇപ്പോള്‍ ഇത്തരം വിവാദം ഉണ്ടായതു നന്നായി. കാരണം ഇനിയെങ്കിലും ധോണി യാദാര്‍ത്ഥ്യം മനസ്സിലാക്കി പെരുമാരട്ടെ, ടീം ഉണര്‍ന്നു കളിക്കാട്ടെ, എല്ലാ മത്സരങ്ങളും വിജയിച്ചു കപ്പു നേടട്ടെ. അടുത്ത മത്സരങ്ങളില്‍ നിന്ന് പീയുഷിനെയും, ഹര്‍ഭജനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവുലെര്സിനെയും, ഉള്‍പ്പെടുത്തുക, അല്ലെങ്കില്‍ പീയുഷിനെയു, ഏതെങ്കിലും ഒരു ബാറ്സ്മനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവ്ലെര്സിനെയും ഉള്‍പ്പെടുത്തുക, നിരവധി സാധ്യതകള്‍ ഉള്ളപ്പോള്‍ കടുപിടുതം നടത്തി ഇന്ത്യയെ തോല്പിക്കണോ, ധോണി ഒന്ന് ചിന്തിച്ചു നോക്കൂ.......
സമനിലയില്‍ ആകും. അത് പോലെ തന്നെ സംഭവിച്ചു. വാതു വൈപ്പിന്റെ സംശയങ്ങള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ അത് തികച്ചും യാദ്രിശ്ചികം എന്നാ നിലയില്‍ കാര്യങ്ങള്‍ അവസാനിച്ചു. എനാല്‍ പുതിയ സംഭവങ്ങള്‍ വീണ്ടും സംശയത്തിനു ഇടയാക്കുന്നു. രണ്ടായിരത്തി എട്ടു ഐ. പി. എല്‍ ആദ്യ സീസ്സനില്‍ വത് വൈപ്പുംയി ബന്ധപ്പെട്ടു ഡല്‍ഹി ക്രികെറ്റ് അസോസിയേഷന്‍ പുറത്താക്കിയ പ്രദീപ് അഗര്‍വാള്‍ കഴിഞ്ഞ ഇന്ത്യ - ഹോളണ്ട് മത്സരത്തില്‍ കളിക്കാരുടെ ഗലരിയിലും, , ട്രെസ്സിംഗ് റൂമിലും കാണപ്പെട്ടു . കോട്ട്ല ഗ്രവുണ്ടില്‍ പോലും പ്രവേശനം നിഷേധിക്കപെട്ടിരുന്ന ഒരാള്‍ എങ്ങനെ ഇത്തരത്തില്‍ കളിക്കാരോടൊപ്പം കാണപെട്ടു എന്നത് വളരെ പ്രധാനമാണ്. സംശയങ്ങള്‍ ഉയരുക സ്വാഭാവികം. ഇന്ത്യന്‍ നായകനായ ധോനിയുടെ സമീപനവും സംശയകരമാണ്. ആദ്യ മത്സരത്തില്‍ ആദ്യ പന്ത് ശ്രീക്ക് നല്‍കിയതില്‍ തുടങ്ങി, കഴിഞ്ഞ മത്സരത്തില്‍ പീയുഷിനെ കൊണ്ട് അവസാന ഓവറുകള്‍ എരിയിച്ചത് വരെയുള്ള ധോനിയുടെ നടപടികള്‍ സംശയിക്കെണ്ടാതാണ്. തനിക്കു ഇഷ്ട്ടപ്പെടുന്ന കളിക്കാരെ, അവര്‍ എത്ര മോശം പ്രകടനം നടത്തിയാലും വീണ്ടും ടീമില്‍ എടുക്കുക, ഉദാഹരണമായി അമ്പേ പരാജയപ്പെട്ട പീയുഷിനെ മാനസ്സികമായി കരുതനക്കുവാന്‍ വേണ്ടി എന്നാ തരത്തില്‍ അടിസ്തനമിലാത്ത കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ടീമില്‍ ഇടം കൊടുക്കുക, ഒരു മത്സരത്തില്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞു ശ്രീ യെ ഒഴിവാക്കുക, ശ്രീയെ മനസ്സികമായ് കരുത്തന്‍ ആക്കാന്‍ ധോനിക്ക് തോന്നുമെന് ഒരു വിസ്വസ്സവും നമുക്കില്ല. മൂന്നു ഫാസ്റ്റ് ബോവുലെര്സിനെ ഉള്‍പ്പെടുത്തുന്നതിന് പകരം ഏഴു ബാറ്സ്മന്മാര്‍ തന്നെ വേണം എന്ന് പറയുക , കളികാര്‍ വിക്കെറ്റ്നേടുമ്പോഴും, മറ്റും നിര്‍വികാരമായി പെരുമാറുക തുടങ്ങി എല്ലാ കാര്യങ്ങളും സംശയത്തിന്റെ നിഴലിലാണ്. ധോണി ഒരിക്കലും മികച്ച ക്യാപ്റ്റന്‍ അല്ല. സഹകളിക്കാരുടെ പ്രകടനം കൊണ്ടുള്ള വിജയങ്ങള്‍ കാരണമാണ് ധോണി ഇന്നും ആ സ്ഥാനത് തുടരുനത്. ഒരു നല്ല ക്യാപ്ടന് വേണ്ട ഒരു ഗുണവും ധോനികില്ല, കളിക്കാര്‍ക്ക് പ്രചോദനം നല്‍കുവാനോ, അവരെ ഒതോരുമിപ്പിച്ചു നിര്തുവാണോ ധോനിക്ക് കഴിയുന്നില്ല. ശ്രീശാന്തിനെ പോലെ ഉള്ള ജൂനിയര്‍ താരങ്ങളെ അവഹെളിക്കുമ്പോള്‍ തന്നെ സഹീര്ഖന്‍ , ഹര്‍ഭജന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ മുന്‍പില്‍ തലയും താഴ്തി നില്‍ക്കുന്ന ധോണി സൌരവ് ഗന്ഗുളിയെ പോലെ ഉള്ള ക്യാപ്ടന്‍ മാരുടെ രീതികള്‍ മനസ്സിലാക്കേണ്ടതാണ്. അത് പിന്നെ എങ്ങനെ വളര്‍ത്തി വലുതാക്കിയ ഗന്ഗുളിയെ പോലും ചവുട്ടി താഴ്ത്തിയ ധോണി മറ്റുള്ളവരെ പിന്നെ എങ്ങനെ കാണാനാണ്. ഇപ്പോള്‍ ഇത്തരം വിവാദം ഉണ്ടായതു നന്നായി. കാരണം ഇനിയെങ്കിലും ധോണി യാദാര്‍ത്ഥ്യം മനസ്സിലാക്കി പെരുമാരട്ടെ, ടീം ഉണര്‍ന്നു കളിക്കാട്ടെ, എല്ലാ മത്സരങ്ങളും വിജയിച്ചു കപ്പു നേടട്ടെ. അടുത്ത മത്സരങ്ങളില്‍ നിന്ന് പീയുഷിനെയും, ഹര്‍ഭജനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവുലെര്സിനെയും, ഉള്‍പ്പെടുത്തുക, അല്ലെങ്കില്‍ പീയുഷിനെയു, ഏതെങ്കിലും ഒരു ബാറ്സ്മനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവ്ലെര്സിനെയും ഉള്‍പ്പെടുത്തുക, നിരവധി സാധ്യതകള്‍ ഉള്ളപ്പോള്‍ കടുപിടുതം നടത്തി ഇന്ത്യയെ തോല്പിക്കണോ, ധോണി ഒന്ന് ചിന്തിച്ചു നോക്കൂ.......
2011 ഫെബ്രുവരി 23, ബുധനാഴ്‌ച
എന്ടോസള്‍ഫാന്‍- ഇത് നീതിയോ............
എന്ടോസള്‍ഫാന്റെ ദുരന്ത ഫലങ്ങള്‍ അനുഭവിക്കുന്ന ഒരു ജനതയെ പരിഹാസ്സ്യര്‍ ആക്കിക്കൊണ്ട് , എന്ടോസള്‍ഫാന്‍ അപകടകാരി അല്ലെന്നും, നിരോധിക്കേണ്ട കാര്യമില്ലെന്നും ഉള്ള ബഹുമാനപ്പെട്ട കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവന കേട്ടപ്പോള്‍ അതിയായ ദുഖം തോന്നി. വര്‍ഷങ്ങളായി എന്ടോസള്‍ഫാന്‍ എന്നാ മാരക വിഷം കാരണം ജീവച്ശ്ചവങ്ങള്‍ ആയി മാറിയിരിക്കുന്ന മനുഷ്യ കോലങ്ങളോട് ഉള്ള വെല്ലുവിളി ആണ് ഇത്തരം പ്രസ്താവനകള്‍ . എന്ടോസള്‍ഫാന്റെ പ്രവര്‍ത്തനം കൊണ്ട് തലമുറകളോളം ക്രൂരമായി ശിക്ഷിക്കപ്പെടുന്ന ഒരു സമൂഹത്തെ അതിലും ക്രൂരമായി ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ശിക്ഷിക്കുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്. കണ്ണുണ്ടായാല്‍ പോര കാണണം , കാതുണ്ടായാല്‍ പോര കേള്‍ക്കണം എന്ന് പറയുന്നത് എത്ര ശരിയായ കാര്യമാണ്. ജീവിച്ചിരിക്കുന്ന തെളിവുകള്‍ പോലും കാണാന്‍ സാധിക്കാത്ത, വിലാപങ്ങളുടെ അലയൊലി കേള്‍ക്കാത്ത ഒരു പ്രഖ്യാപനമാണ് ബഹുമാനപ്പെട്ട കേന്ദ്ര കൃഷി മന്ത്രി നടത്തിയത്. കക്ഷി രാഷ്ട്രിയ ഭേദമന്യേ സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി ഇത്തരം പ്രഖ്യാപനങ്ങളെ എതിര്‍ക്കെണ്ടാതാണ്. ജീവിക്കുവാനുള്ള അവകാശം പോലെ തന്നെയാണ് ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള അവകാശവും . അത്തരം മാനുഷികമായ അവകാശങ്ങളിന്‍ മേലുള്ള കടന്നു കയറ്റം അവസ്സനിപ്പിക്കെണ്ടാതാണ്. സംസ്ഥാന സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്ക് ഒട്ടേറെ ആശാസ്വ നടപടികള്‍ ചെയ്യുന്നുണ്ട്. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും ദുരിത ബാധിതരെ കണ്ടില്ലെന്നു നടിക്കുന്നു, മാത്രമല്ല കേന്ദ്ര സഹായം നല്‍കില്ലെന്നും പറയുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ഭരണകൂടത്തിനു ഞങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയും ഉണ്ട്. അങ്ങനെ അല്ലാതെ വരുമ്പോഴാണ് ജനരോഷം കൊണ്ട് നേതാക്കള്‍ പലായനം ചെയ്യുന്ന സ്ഥിതി ലോകത്ത് സംജാതമാകുന്നത്. ഇപ്പോള്‍ ലോകമെങ്ങും നടന്നു കൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ഈ നിമിഷം വരെയും മരണം തുടര്‍ന്ന് കൊണ്ടിരിക്കുന്ന എന്ടോസള്‍ഫാന്‍ ബാധിത പ്രദേശങ്ങള്‍ , അവിടുത്തെ ദയനീയ കാഴ്ചകള്‍ ആര്‍ക്കാണ് കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കുക. അത്തരം ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വാക്കുകള്‍ കൊണ്ട് പോലും നീതിയോ. സഹാനുഭൂതിയോ ലഭിക്കുന്നില്ല എങ്കില്‍ അനന്തര ഫലങ്ങള്‍ എന്താവും. ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സഹായം അനുവദിക്കാനും, എന്ടോസള്‍ഫാന്‍ സമ്പൂര്‍ണ്ണം ആയി നിരോധിക്കുവാനും അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് അപേക്ഷിക്കുന്നു.......
2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച
ശ്രീ , ഒപ്പം ഞങ്ങളുണ്ട്.......
ലോക കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ , ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. മലയാളി തരാം ശ്രീശാന്തിനു തിളങ്ങാന്‍ കഴിഞ്ഞില്ല എന്നുള്ളത് ശരി തന്നെ, പക്ഷെ ഒരു മത്സരത്തിന്റെ മാത്രം കാര്യം പറഞ്ഞു ശ്രീയെ ക്രൂശിക്കുവാന്‍ തക്ക യോഗ്യത ഇന്ത്യന്‍ ടീമില്‍ ആര്‍ക്കും ഉണ്ടെന്നു തോന്നുന്നില്ല. കാരണം മികച്ച എത്രയോ ബാറ്റ്സ് മാന്‍ മാര്‍ പൂജ്യത്തിനു പുറത്താകുന്നു, മികച്ച എത്രയോ ബവുല്ലര്‍ മാര്‍ വിക്കെറ്റ് കിട്ടാതെ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. മത്സരം കഴിഞ്ഞ ഉടന്‍ സെവാഗ് പറഞ്ഞത്, ശ്രീശാന്ത് ഒഴികെ ഇന്ത്യന്‍ ടീമില്‍ ഉള്ളവര്‍ക്ക് ഈ വിജയം സന്തോഷം നല്‍കുന്നു എന്നാണു, അതിനു അര്‍ഥം ഇന്ത്യ തോല്‍ക്കണം എന്നാണോ ശ്രീ ആഗ്രഹിച്ചത്, അങ്ങനെ ആണെങ്കില്‍ സെവാഗ് പൂജ്യത്തിനു പുറത്തായ എത്രയോ മത്സരങ്ങള്‍ ഇന്ത്യ ജയിച്ചിരിക്കുന്നു, അന്നെല്ലാം ടീമിന്റെ വിജയം നല്‍കുന്ന സന്തോഷത്തില്‍ സെവാഗിനു സന്തോഷം തോന്നിയിരുന്നില്ലേ. എന്തായാലും ജവഗല്‍ ശ്രീ നാഥിന്റെ അഭിപ്രായം വായിച്ചപ്പോള്‍ സന്തോഷം തോന്നി. കാരണം ശ്രീയെ ആരും ക്രൂശിക്കരുതെ എന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യം ലോക കപ്പു ടീമില്‍ തന്നെ ശ്രീ ഉണ്ടായിരുന്നില്ല, പിന്നെ ടീമില്‍ ഇടം കിട്ടി, ആദ്യ മത്സരത്തില്‍ ആദ്യ ഇലവനില്‍ ശ്രീയെ ഉള്‍പ്പെടുത്തിയില്ല , അവസാന നിമിഷം അവസ്സരം നല്‍കി. മാനസ്സികമായി തയ്യാറെടുപ്പ് നല്‍കാനുള്ള സമയം പോലും നല്കാന്‍ ധോണി തയ്യാറായില്ല. സ്വന്തം താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന ധോണി മലയാളിയ ശ്രീയെ മാനസ്സികമായി തളര്തുകയും ചെയ്യുന്നു, മാത്രമല്ല സഹ കളിക്കാരെ കൊണ്ട് പോലും ശ്രീയെ കുറ്റപ്പെടുത്തുന്നു. അങ്ങനെ അല്ലെങ്കില്‍ സെവാഗിനെ പോലെ ഉള്ളവര്‍ പറയുമ്പോഴും, ഹര്ഭാജെന്‍, യുവരാജ് തുടങ്ങിയവര്‍ പ്രോകൊപിതര്‍ ആവുമ്പോഴും ധോണി മിണ്ടാതെ ഇരിക്കുന്നത് എന്ത് കൊണ്ട്. ഇതിനെതിരെ മലയാളികള്‍ ഒന്നടങ്കം പ്രതികരിക്കണം, ശ്രീയെ പിന്തുണയ്ക്കണം. തമിള്‍ നാട്ടില്‍ നിന്നുള്ള ഒരു കളിക്കാരനെ ഇങ്ങനെ അവഗണിക്കാനും, ആക്ഷേപം ചൊറിയാനും അന്നാട്ടുകാര്‍ അനുവദിക്കില്ല. അവര്‍ക്ക് സ്വന്തം കളിക്കാരോട് അത്ര സ്നേഹമാണ്. എന്നാല്‍ മലയാളി സ്വന്തം കളിക്കാരന്‍, അതും ലോക കപ്പില്‍ ആദ്യമായി കളിയ്ക്കാന്‍ തക്ക വണ്ണം പ്രതിഭ ഉള്ള കളിക്കാരന്‍ എന്നാല്‍ കൂടി ഒറ്റ തിരിഞ്ഞു കുറ്റപ്പെടുതനെ ശ്രമിക്കൂ. വളരെ കഷ്ട്ടമാണ്. നമ്മുടെ സ്വന്തം കളിക്കാരനായ ശ്രീക്ക് പിന്തുണയും, പ്രോത്സാഹനവും നല്കാന്‍ നമ്മള്‍ തയ്യാറാവണം. ഇനിയുള്ള കളികളില്‍ ശ്രീ ഉണ്ടാവണം. എങ്ങനെയും ശ്രീയെ ഒഴിവാക്കാന്‍ കാത്തിരിക്കുന്ന ധോനിക്കും കൂട്ടുകാര്‍ക്കും ആദ്യ മത്സരത്തിലെ ശ്രീയുടെ പ്രകടനം സന്തോഷം നല്‍കിയിരിക്കണം അതാകും സെവാഗിന്റെയും മറ്റും വാക്കുകളില്‍ നിന്ന് പുറത്തു വരുന്നത്. ആദ്യ മത്സരത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ സെവാഗിനു എല്ലാ മത്സരങ്ങളിലും ഇങ്ങനെ റണ്‍സ് നേടാം എന്ന് ഉറപ്പുണ്ടോ. ഒരു കാര്യം ധോണി മനസ്സിലാക്കുന്നത് നന്ന്, ശ്രീ ഒറ്റക്കല്ല, ശ്രീക്ക് പിന്നില്‍ ഈ കേരളം മുഴുവനും ഒറ്റക്കെട്ടായി ഉണ്ട് , ശ്രീയെ ഒറ്റപ്പെടുത്താനും ഒഴിവാക്കാനും നോക്കിയാല്‍ അതിനു വലിയ വില നല്‍കേണ്ടി വരും. ജാര്ഖണ്ടില്‍ ഉള്ളവര്‍ ധോനിയെ സ്നേഹിക്കുന്നത് പോലെ തന്നെയാണ് കേരളീയര്‍ ശ്രീയെ യും സ്നേഹിക്കുന്നത് എന്ന് മനസിലാക്കുക........
2011 ഫെബ്രുവരി 18, വെള്ളിയാഴ്‌ച
തനിയാവര്‍ത്തനം..........
ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനെല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ പഴയ പടി......
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം........
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനെല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ പഴയ പടി......
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം........
2011 ഫെബ്രുവരി 12, ശനിയാഴ്‌ച
പ്രണയഭാരം .............
പ്രണയ ഉപഹാരങ്ങളുമായി ഗിഫ്റ്റ് ഷോപ്പിന്റെ പടിയിറങ്ങുമ്പോള്‍ അയാള്‍ക്ക് വല്ലാത്ത ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു. പട്ടു തുണിയില്‍ ആ പ്രണയ സമ്മാനങ്ങള്‍ തോളില്‍ ഭാണ്ടാമാക്കി തൂക്കി കൊണ്ട് തന്റെ പ്രണയിനികളെ ലക്ഷ്യമാക്കി അയാള്‍ നടന്നു. ചുവന്ന പട്ടില്‍ ഇത് എന്റെ ഹൃദയമാണ് എന്ന് ഓരോ സമ്മാനങ്ങളിലും എഴുതി വച്ചിരുന്നു. നാലും കൂടിയ കവലയില്‍ എത്തിയപ്പോള്‍ അയാള്‍ക്ക് സംശയം ആദ്യം എങ്ങോട്ട് പോകണം, എന്തായാലും ആദ്യം ഇടത്തേക്ക് പോകാം. അവിടെയാണ്, കാര്‍ത്തിക, റസിയ, പിന്നെ ഡായിസിയും, ആദ്യം കാര്‍ത്തികയെ കാണാം . പക്ഷെ അവള്‍ക്കു സമ്മാനം കൊടുത്തു കഴിയുമ്പോള്‍ ഭാണ്ടാതിലുള്ള മറ്റു സമ്മാനങ്ങളെ കുറിച്ച് ചോദിച്ചാല്‍ എന്ത് പറയും, അവള്‍ക്കു സംശയം തോന്നിയാലോ. എന്തെങ്കിലും നമ്പര്‍ പറഞ്ഞു രക്ഷപ്പെടാം, അയാള്‍ ഓര്‍ത്തു. ആദ്യം കാര്‍ത്തികയെ കണ്ടു സമ്മാനം നല്‍കി , സമ്മാനം വാങ്ങി , ഓ ഗ്രേറ്റ് ഒരിക്കലും മറക്കാനാകാത്ത ദിവസം എന്ന് പറഞ്ഞു കൊണ്ട് അവള്‍ ചിരിച്ചു. അതിനു ശേഷം അയാള്‍ റസിയയുടെ വീട് ലക്ഷ്യമാക്കി നടന്നു. നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു എന്ത് കൊണ്ടാണ് കാര്‍ത്തിക ഭാണ്ടാതിലുള്ള മറ്റു സമ്മാനങ്ങളെ പറ്റി ചോദിക്കാത്തത്. എന്തായാലും രക്ഷപെട്ടു. റസിയ, ഡായിസി ഇവര്‍ക്കും ഗിഫ്റ്റുകള്‍ നല്‍കി ഒരു ലൈനില്‍ താമസ്സിക്കുന്നവരെ ത്രിപ്തിപ്പെടുതിയപ്പോള്‍ ഒരു വിധം സമാധാനമായി. ഇനി അടുത്ത ലൈനിലേക്ക് . പക്ഷെ അപ്പോഴും അയാള്‍ക്ക് ഒരു സംശയം ബാക്കിയായിരുന്നു. എന്ത് കൊണ്ട് അവരാരും ഭാണ്ഡത്തില്‍ ഉള്ള മറ്റു ഗിഫ്റുകളെ കുറിച്ച് ചോദിക്കാത്തത്. പിന്നെയും അയാള്‍ നാല്‍കവലയില്‍ എത്തി. അടുത്ത ലൈനില്‍ പോകും മുന്‍പ് അല്പം വിശ്രമിക്കാം. അയാള്‍ അടുത്ത് കണ്ട മരച്ചുവടിലേക്ക് നടന്നു. അപ്പോള്‍ കണ്ട കാഴ്ച അയാളെ അത്ഭുത പെടുത്തി. തന്നെപ്പോലെ കുറെ ചെറുപ്പക്കാര്‍ ഭാണ്ഡങ്ങളും ആയി അവിടെ ഇരിക്കുന്നു. ഓരോരുത്തരും ഓരോ ലൈനുകളില്‍ പോയി വന്നു വിശ്രമിക്കുക ആണ്. തങ്ങള്‍ കൊടുത്ത ഗിഫ്റ്റുകള്‍ വാങ്ങിയവര്‍ ഭാണ്ടാതിലെ മറ്റു ഗിഫ്ട്ടുകളെ കുറിച്ച് ചോദിക്കാത്തത് എന്ത് കൊണ്ടാണ് എന്നാണ് എല്ലാവരും ചിന്തിച്ചു കൊണ്ടിരുന്നത് . തമ്മില്‍ കണ്ടപ്പോള്‍ ആ ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ സംശയത്തിന്റെ ഉത്തരം പിടികിട്ടി. കാര്‍ത്തിക , ഡായിസി, റസിയ തുടങ്ങി എല്ലാവര്ക്കും അറിയാമായിരുന്നു ഇത് പോലെ തങ്ങളുടെ പ്രണയ പട്ടികയിലുള്ള ഒരു പാട് ചെറുപ്പക്കാര്‍ ഭാണ്ടാങ്ങലുംയി ഇനിയും വരാന്‍ ഉണ്ടെന്നും , ഗിഫ്ടുകളുമായി വരുന്നവന്മാരുടെ പ്രണയ പട്ടികയില്‍ വേറെയും പെണ്‍കുട്ടികള്‍ ഉണ്ടാകുമെന്നും , പ്രണയത്തിന്റെ ആ ഭാരങ്ങള്‍ ആണ് അവന്മാരുടെ തോളത് തൂങ്ങുന്നത് എന്നും.......... എന്നിട്ടും സമ്മാനങ്ങള്‍ വാങ്ങുന്നതിനും കൊടുക്കുന്നതിനും മാത്രം ഒരു കുറവും ഉണ്ടായില്ല..........
പണത്തിന്റെയും, സമ്പത്തിന്റെയും, സ്ഥാന മാനങ്ങളുടെയും , തൂക്കം നോക്കി പ്രണയം അളന്നു തിട്ടപ്പെടുത്തുന്ന ഇന്ന് പ്രണയവും കച്ചവട വല്ക്കരിക്കപ്പെട്ടിരിക്കുന്നു , എങ്കിലും അവശേഷിക്കുന്ന നാട്ടിടവഴികളിലും , പള്ളിമെടകളിലും, ഉത്സവ പറമ്പുകളിലും ഒക്കെയായി പ്രണയ ആര്‍ദ്രമായ ഒരു നോട്ടത്തിലൂടെ, പുഞ്ചിരിക്കുന്ന തിരിഞ്ഞു നോട്ടങ്ങളിലൂടെ നിശബ്ദമായി പ്രണയത്തിന്റെ വിശുദ്ധി ഇപ്പോഴും മങ്ങാതെ , മറയാതെ നില്‍ക്കുന്നു....... ഹൃദയം നിറഞ്ഞ പ്രണയ ദിന ആശംസകള്‍......
പണത്തിന്റെയും, സമ്പത്തിന്റെയും, സ്ഥാന മാനങ്ങളുടെയും , തൂക്കം നോക്കി പ്രണയം അളന്നു തിട്ടപ്പെടുത്തുന്ന ഇന്ന് പ്രണയവും കച്ചവട വല്ക്കരിക്കപ്പെട്ടിരിക്കുന്നു , എങ്കിലും അവശേഷിക്കുന്ന നാട്ടിടവഴികളിലും , പള്ളിമെടകളിലും, ഉത്സവ പറമ്പുകളിലും ഒക്കെയായി പ്രണയ ആര്‍ദ്രമായ ഒരു നോട്ടത്തിലൂടെ, പുഞ്ചിരിക്കുന്ന തിരിഞ്ഞു നോട്ടങ്ങളിലൂടെ നിശബ്ദമായി പ്രണയത്തിന്റെ വിശുദ്ധി ഇപ്പോഴും മങ്ങാതെ , മറയാതെ നില്‍ക്കുന്നു....... ഹൃദയം നിറഞ്ഞ പ്രണയ ദിന ആശംസകള്‍......
2011 ഫെബ്രുവരി 7, തിങ്കളാഴ്‌ച
അപായ ചങ്ങലയുടെ ദുഖം........
ഞാനൊരു അപായ ചങ്ങല,
നടുക്കും ദുരന്തത്തിന്‍ മൂക സാക്ഷി
പൂവാം കുരുന്നു പോല്‍ സൌമ്യമാം
എന്‍ സോദരീ സൌമ്യെ നിന്നെയോര്‍ത്തു
നിശബ്ധമായി കേഴുന്നു ഈ ഞാന്‍,
പാറി വന്നൊരാ പൂമ്പാറ്റ പോലെ നീ
തീവണ്ടി മുറിയിലേക്ക് ഓടിയെത്തി,
ജീവിതം തന്നൊരാ സുഖ ദുഖം ഒക്കെയും,
പങ്കിടാനായി വരുന്നുണ്ട് ഒരാള്‍ നാളെ,
പുത്തന്‍ പ്രതീക്ഷയും, സ്വപ്നങ്ങളുമായി,
വീട് അണയുവാന്‍ നീ വെമ്പല്‍ കൊള്കെ
,ഇരുളിന്‍ മറ പറ്റി വന്നൊരാ കാട്ടാളന്‍ ,
നിന്‍ സ്വപ്നങ്ങളൊക്കെയും തചിടുമ്പോള്‍
കേട്ടില്ല ആരുമേ നിന്‍ ദീന രോദനം
കേള്‍ക്കാതതല്ല , കേട്ടതായി ഭാവിച്ചില്ല,
ഞാനാം അപായ ചങ്ങല കണ്ടതില്ലാരും
കാണാത്തതല്ല ,കണ്ടതായി നടിച്ചില്ല,
സ്വാര്‍ത്ഥ ഭാരത്താല്‍ പോങ്ങിയില്ലൊരു കരവും,
പൊറുക്കുക പ്രിയ സോദരീ നീ ,
സഹജീവി ദുഃഖം തിരിച്ചരിയാതോരീ ,
സ്വാര്താന്ധമാം ലോകം തുടരുവോളം
അപായ ചങ്ങലകള്‍ ഞങ്ങള്‍ നിസ്സഹായര്‍......
നടുക്കും ദുരന്തത്തിന്‍ മൂക സാക്ഷി
പൂവാം കുരുന്നു പോല്‍ സൌമ്യമാം
എന്‍ സോദരീ സൌമ്യെ നിന്നെയോര്‍ത്തു
നിശബ്ധമായി കേഴുന്നു ഈ ഞാന്‍,
പാറി വന്നൊരാ പൂമ്പാറ്റ പോലെ നീ
തീവണ്ടി മുറിയിലേക്ക് ഓടിയെത്തി,
ജീവിതം തന്നൊരാ സുഖ ദുഖം ഒക്കെയും,
പങ്കിടാനായി വരുന്നുണ്ട് ഒരാള്‍ നാളെ,
പുത്തന്‍ പ്രതീക്ഷയും, സ്വപ്നങ്ങളുമായി,
വീട് അണയുവാന്‍ നീ വെമ്പല്‍ കൊള്കെ
,ഇരുളിന്‍ മറ പറ്റി വന്നൊരാ കാട്ടാളന്‍ ,
നിന്‍ സ്വപ്നങ്ങളൊക്കെയും തചിടുമ്പോള്‍
കേട്ടില്ല ആരുമേ നിന്‍ ദീന രോദനം
കേള്‍ക്കാതതല്ല , കേട്ടതായി ഭാവിച്ചില്ല,
ഞാനാം അപായ ചങ്ങല കണ്ടതില്ലാരും
കാണാത്തതല്ല ,കണ്ടതായി നടിച്ചില്ല,
സ്വാര്‍ത്ഥ ഭാരത്താല്‍ പോങ്ങിയില്ലൊരു കരവും,
പൊറുക്കുക പ്രിയ സോദരീ നീ ,
സഹജീവി ദുഃഖം തിരിച്ചരിയാതോരീ ,
സ്വാര്താന്ധമാം ലോകം തുടരുവോളം
അപായ ചങ്ങലകള്‍ ഞങ്ങള്‍ നിസ്സഹായര്‍......
2011 ഫെബ്രുവരി 1, ചൊവ്വാഴ്ച
അര്‍ജുനന്‍ സാക്ഷി- യാഥാര്‍ത് ത്യങ്ങളുടെ നേര്‍ കാഴ്ച്ച
ശ്രീ രഞ്ജിത്ത് ശങ്കര്‍ സംവിധാനം നിര്‍വഹിച്ചു, ശ്രീ പ്രിത്വിരാജ് നായകനായ അര്‍ജുനന്‍ സാക്ഷി ശ്രദ്ധിക്കപ്പെടുന്നു. സമകാലിക പശ്ചാത്തലത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചിത്രം എന്ന നിലയില്‍ അര്‍ജുനന്‍ സാക്ഷി വളരെ ഉയര്‍ന്ന മാനങ്ങള്‍ കാഴ്ച വയ്ക്കുന്നു. സമകാലിക സാമൂഹിക വ്യവസ്ഥയുടെ കാണാച്ചരടുകള്‍ കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്ന , കണ്ടിട്ടും കാണാനാകാതെ , കേട്ടിട്ടും പ്രതികരിക്കാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കേണ്ടി വരുന്ന ഒട്ടേറെ അര്‍ജുനന്മാരെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് അര്‍ജുനന്‍ സാക്ഷി. പല സന്ദര്‍ഭങ്ങളിലും നമ്മള്‍ ഓരോരുത്തരും അര്‍ജുനനെ പോലെ തന്നെയാണ് , പറയേണ്ടത് പറയാനാകാതെ, പ്രതികരിക്കെണ്ടിടത്ത് പ്രതികരിക്കാന്‍ ആകാതെ ജനക്കൂട്ടത്തിനിടയില്‍ മരഞ്ഞിരിക്കേണ്ടി വരുന്ന അര്‍ജുനന്മാര്‍. ചിത്രത്തിന് ഒടുവില്‍ പ്രിത്വിരാജ് അവതരിപ്പിക്കുന്ന റോയ് മാത്യു എന്ന കഥാപാത്രം ചോദിക്കുന്നു, ഈ അര്‍ജുനന്‍ ആരാണ് ? ശരിക്കും ഈ ചോദ്യം പ്രേക്ഷകരായ നമ്മള്‍ ഓരോരുത്തരോടും തന്നെയാണ്. ആ ചോദ്യത്തിനു മുന്‍പില്‍ ഓരോ പ്രേക്ഷകനും തിരിച്ചറിയുന്നു ഒളിഞ്ഞിരിക്കുന്ന ആ അര്‍ജുനന്‍ നമ്മള്‍ ഓരോരുത്തരും തന്നെയാണ്. സാമൂഹികമായ മാറ്റത്തിന് ഓരോ അര്‍ജുനന്മാരും ധൈര്യപൂര്‍വ്വം മുന്നോട്ടു വരണം എന്നാണു ചിത്രം ആഹ്വോനം ചെയ്യുന്നത്. ആധുനിക കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ സാമൂഹിക വ്യവസ്ഥയും, വാര്‍ത്താ മാധ്യമങ്ങളുടെ അരങ്ങു വാഴലും, സാധാരണക്കാരന്‍ അനുഭവിക്കുന്ന ധര്‍മ സങ്കടങ്ങളും എല്ലാം ചിത്രം നന്നായി വരച്ചു കാട്ടുന്നു. എറണാകുളം കലക്റെരുടെ കൊലപാതകം മുഖ്യ വിഷയമായി വരുന്ന ചിത്രം എന്നും എവിടെയും എപ്പോഴും സംഭവിക്കാവുന്നത് തന്നെയാണ്, കാരണം രണ്ടു ദിവസ്സങ്ങള്‍ക്ക് മുന്‍പാണ് മഹാരാഷ്ട്രയില്‍ അടീഷണല്‍ ജില്ലാ കലെക്റെര്‍ ആയിരുന്ന യശ്വന്ത് സോനവനയെ അക്രമികള്‍ ചുട്ടു കൊന്നത്, നസക്കിനു അടുത്ത് മന്മാട് എന്ന സ്ഥലത്ത് ഡീസ്സല്‍ മായം ചേര്‍ക്കുന്ന കേന്ദ്രം റയിധു ചെയ്യാന്‍ പോയപ്പോഴാണ് അക്രമികള്‍ അദ്ധേഹത്തെ ചുട്ടു കൊന്നത്. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഏറെ പ്രസക്തിയുള്ള ചില ചോദ്യങ്ങളാണ് അര്‍ജുനന്‍ സാക്ഷി മുന്നോട്ടു വൈക്കുന്നത്. അപകടത്തില്‍പെട്ട തന്റെ സഹപ്രവര്‍ത്തകനെ ട്രാഫിക് ബ്ലോക്ക് കാരണം സമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വന്തം തോളില്‍ ചുമന്നു കൊണ്ട് ആശുപത്രിയിലേക്ക് ഓടുന്ന പ്രിത്വിരജിന്റെ കഥാപാത്രം വര്‍ത്തമാന കാല യാധര്ത്യതിന്റെ ദുരന്ത മുഖമാണ് അനാവരണം ചെയ്യുന്നത്. ശ്രീ രഞ്ജിത്ത് ശങ്കറിന് അഭിമാനിക്കാം സാമൂഹിക പ്രതിബതതയുള്ള ഒരു നല്ല ചിത്രം പ്രേക്ഷകന് സമ്മാനിക്കാന്‍ സാധിച്ചതിനു. പ്രിത്വിരാജ് എന്ന നടന്റെ താര പരിവേഷത്തിന് അപ്പുറം ഒരു കലാകാരന്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള ഉത്തര വാദിത്ത ബോധമാണ് അര്‍ജുനന്‍ സാക്ഷിയിലൂടെ കാണാന്‍ സാധിക്കുന്നത്. ഒരു ഉത്തമ കലാകാരന്റെ കടമയും, ഉത്തര വാദിതവും തിരിച്ചറിഞ്ഞു കൊണ്ട് ഇത്തരം നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ശ്രീ പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. ആണ്‍ അഗുസ്ടിന്റെ പ്രകടനവും വളരെ മികച്ചതാണ്. എല്സ്സ്സമ്മയില്‍ നിന്നും വളരെ വ്യത്യസ്തമാണ് ആനിന്റെ കഥാപാത്രം, . മുകേഷ്, ജഗതി. തുടങ്ങി മറ്റു താരങ്ങളെല്ലാം തന്നെ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു. രഞ്ജിത് ശങ്കറിന്റെ ശക്തമായ തിരക്കഥയും, അജയന്‍ വിന്‍സെന്റിന്റെ ക്യാമറയും, രേന്ജന്‍ എബ്രഹാമിന്റെ എഡിറ്റിങ്ങും, ബിജിപലിന്റെ സംഗീതവും ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്, . ഗാന രംഗത്ത് പ്രിതിവിരാജ് മനോഹരമായി നൃത്തം ചെയ്തിരിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. നല്ല സിനിമകള്‍ വേണമെന്ന് മുറവിളി കൂട്ടുന്ന പ്രേക്ഷകര്‍ അര്‍ജുനന്‍ സാക്ഷി പോലുള്ള നല്ല ചിത്രങ്ങള്‍ കാണുകയും , ഇത്തരം നല്ല ചിത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിജയം നല്‍കുകയും ചെയ്യേണ്ടതാണ്........
2011 ജനുവരി 22, ശനിയാഴ്‌ച
ദുഖസത്യം............
ഞാനെന്ന ദുഖവും, നീയെന്ന ദുഖവും -
കണ്ടു മുട്ടിയപ്പോള്‍
ഞാനെന്ന ദുഃഖം നീയെന്ന ദുഖത്തോടും
നീയെന്ന ദുഃഖം ഞാനെന്ന ദുഖത്തോടും
പരസ്പരം പറഞ്ഞത് എന്താവും...?
ഞാനെന്ന ദുഃഖം നീയെന്ന ദുഖത്തിന് മുന്നില്‍
എത്ര നിസ്സാരമെന്നോ ..........?
കണ്ടു മുട്ടിയപ്പോള്‍
ഞാനെന്ന ദുഃഖം നീയെന്ന ദുഖത്തോടും
നീയെന്ന ദുഃഖം ഞാനെന്ന ദുഖത്തോടും
പരസ്പരം പറഞ്ഞത് എന്താവും...?
ഞാനെന്ന ദുഃഖം നീയെന്ന ദുഖത്തിന് മുന്നില്‍
എത്ര നിസ്സാരമെന്നോ ..........?
2011 ജനുവരി 17, തിങ്കളാഴ്‌ച
ശ്രീ പോയ ഇന്ത്യ .........
ലോക കപ്പ് ക്രിക്കെറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നു. മലിയളി താരം ശ്രീശാന്ത് തഴയപ്പെട്ടിരിക്കുന്നു. ഇത് കടുത്ത അനീതിയാണ്. ആത്മസമര്‍പ്പണം ചെയ്താ ഒരു കളിക്കാരനോട് കാണിക്കുന്ന ഏറ്റവും വലിയ ക്ര്രൂരതയാണ് ഇതിലൂടെ വെളിവാകുന്നത്. ഒരു കളിക്കാരന്‍ തന്റെ പ്ര്തതിഭയുടെ ഉന്നതിയില്‍ നില്ല്ക്കുമ്പോള്‍ അയാളെ അവഗണിക്കുക വഴി ആ കളിക്കാരനെയും, ആ കളിയെ മൊത്തത്തില്‍ തന്നെയും പരിഹസിക്കുന്ന നിലപാട് തികച്ചും വേദനാജനകമാണ്. ഇന്ത്യ ഇതിനു ഒരു പാട് വില നല്‍കേണ്ടി വരും. പ്രതിസന്തികളില്‍ തളരാത്ത വീറുറ്റ പോരാളിയാണ് ശ്രീശാന്ത്, അത് കൊണ്ട് തന്നെ ശ്രീയുടെ ഭാവിയെപ്പറ്റി ഉത്ഖണ്ട പെടേണ്ട കാര്യമില്ല. ഇതിലും ശക്തമായി തന്നെ ശ്രീ തിരിച്ചു വരും, ശ്രീയെ സ്നേഹിക്കുന്ന ആയിരക്കണക്കിന് ജനങ്ങള്‍ ഉള്ളപ്പോള്‍ അവരുടെ പ്രതീക്ഷ കാത്തു സൂക്ഷിക്കാതിരിക്കാന്‍ ശ്രീക്ക് ആവില്ലല്ലോ. വേദനയോടെ ആണെങ്കിലും ശ്രീ ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് ആശംസ അറിയിച്ചിരിക്കുന്നു. ശ്രീക്ക് അങ്ങനെ പെരുമാരനെ കഴിയൂ. കാരണം ഒരു തളരാത്ത പോരാളിക്ക് അങ്ങനെയേ സാധിക്കൂ. ഇന്ന് ശ്രീ വാര്‍ത്തകളില്‍ നിറയുന്നത് ടീമില്‍ ഇടം കിട്ടാത്തത് കൊണ്ടാണ്, എന്നാല്‍ ലോകകപ്പിന്റെ നാളുകളില്‍ വീണ്ടും ശ്രീയുടെ പേര് ഉയര്‍ന്നു വരും, ശ്രീക്ക് പകരക്കാരായി വന്ന താരങ്ങള്‍ പരാജയം ഏറ്റു വാങ്ങുമ്പോള്‍ ശ്രീയെക്കുരിച്ചു വാനോളം പുകഴ്ത്താനും, ശ്രീയുടെ അഭാവതെക്കുരിച്ചു ചര്‍ച്ച ചെയ്യാനും മല്സ്സരിക്കുന്ന ആളുകള്‍ ഉണ്ടാവും. ഒരിക്ക്കലും തളരാതെ മുന്നോട്ടു പോവുക ഒപ്പം ഒരു പാട് പേരുടെ പ്രാര്‍ത്ഥനകള്‍ ഉണ്ട്. ശ്രീ പറഞ്ഞത് പോലെ വേദനയോടെ ആണെങ്കിലും ഇന്ത്യയുടെ വിജയത്തിന് ആശംസകള്‍ നേരുന്നു. പക്ഷെ ... വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.......
2011 ജനുവരി 12, ബുധനാഴ്‌ച
വരുന്നു അവാര്‍ഡ് കാലം.........
അവാര്‍ഡുകളുടെ കാലം വരവായി.... , ഒരു വര്ഷം കൂടി കടന്നു പോയതോടെ മലയാള സിനിമ അവാര്‍ഡുകളുടെ പ്രഖ്യാപനങ്ങള്‍ തുടങ്ങി കഴിഞു. ജനുവരി ഒന്നിന് തുടങ്ങിയ അവാര്‍ഡ് പ്രഖ്യാപനം ഡിസംബര്‍ മുപ്പത്തി ഒന്ന് വരെ തുടരും. ആദ്യം ആര് പ്രഖ്യാപിക്കും എന്നതായിരുന്നു മത്സരം, എന്നാല്‍ എല്ലാവരെയും കടത്തി വെട്ടി ഒരു ചാനല്‍ ജനുവരി ഒന്നിന് തന്നെ അവാര്‍ഡു പ്രഖ്യാപിച്ചു കളഞ്ഞു. അപ്പോഴാണ് ബാക്കിയുള്ളവര്‍ അബദ്ധം മനസ്സിലാക്കിയത്. അത് കൊണ്ട് അടുത്ത വര്‍ഷത്തെ അവാര്‍ഡ് ഈ വര്ഷം തന്നെ പ്രഖ്യാപിക്കുമോ എന്നാണ് ഇനി കാണേണ്ടത്. എന്തായാലും അപ്പോള്‍ ഞാനും തീരുമാനിച്ചു ഒരു കാര്യം , എന്തായാലും സിനിമകളെ കുറിച്ചും ഞാന്‍ എഴുതാറുണ്ട് , അപ്പോള്‍ പിന്നെ എന്റെ വകയും ഇരിക്കട്ടെ ഒരു അവാര്‍ഡ് പ്രഖ്യാപനം. ഇനി അവാര്ടിലേക്ക്..........
മികച്ച ചിത്രം - പ്രാഞ്ചിയെട്ടന്‍ ആന്‍ഡ് ദി സൈന്റ്റ്.
മികച്ച സംവിധായകന്‍ - രഞ്ജിത് , ( പ്രാഞ്ചിയെട്ടന്‍)
മികച്ച നടന്‍ - മമ്മൂട്ടി (പ്രഞ്ചിയെട്ടന്‍ , ബെസ്റ്റ് ആക്ടര്‍ )
മികച്ച നടി - മമ്ത ( കരയിലേക്ക് ഒരു കടല്‍ ദൂരം, നിരക്കാഴ്ച , കഥ തുടരുന്നു, അന്‍വര്‍)
മികച്ച രണ്ടാമത്തെ നടന്‍ - ഇന്ദ്രജിത്ത് (കരയിലേക്ക് ഒരു കടല്‍ ദൂരം, നായകന്‍, ചേകവര്‍, എല്‍സമ്മ എന്നാ ആണ്‍കുട്ടി )
മികച്ച രണ്ടാമത്തെ നടി - സംവൃത (കൊക്ക്ടയില്‍)
മികച്ച സഹ നടന്‍ - ബിജു മേനോന്‍ ( മേരിക്കുണ്ടൊരു കുഞ്ഞാട് )
മികച്ച സഹ നടി - കെ. പി .എ .സി . ലളിത ( കാണ്ഡഹാര്‍, പെന്പട്ടണം )
മികച്ച തിരക്കഥ - സിന്ധുരാജ് ( എല്‍സമ്മ എന്നാ ആണ്‍കുട്ടി )
മികച്ച പുതു മുഖ സംവിധായകന്‍ - മോഹന്‍ രാഘവന്‍ ( ടി. ഡി. ദാസ്സന്‍ )
മികച്ച ഗാനം - ഹൃദയത്തിന്‍ മധുപാത്രം ( കരയിലേക്ക് ഒരു കടല്‍ ദൂരം )
ജനപ്രിയ ചിത്രം - മലര്‍ വാടി ആര്‍ട്സ് ക്ലബ് )
ജനപ്രിയ ഗാനം - കിഴക്ക് പൂക്കും (അന്‍വര്‍ ), നീയാം തണലിനു (കോക്ക്ടയില്‍)
മികച്ച ഹാസ്യ താരം - ഇന്നസ്സെന്റ്റ്
മികച്ച സംഗീതം - എം. ജയചന്ദ്രന്‍ (കരയിലേക്ക് ഒരു കടല്‍ ദൂരം, കടാക്ഷം, ശിക്കാര്‍ )
മികച്ച ഗാന രചന - ഓ . എന്‍ . വി. (കരയിലേക്ക് ഒരു കടല്‍ ദൂരം )
മികച്ച ഗായകന്‍ - യേശുദാസ് ( കരയിലേക്ക് ഒരു കടല്‍ ദൂരം, ശിക്കാര്‍ )
മികച്ച ഗായിക - ചിത്ര ( പാട്ടിന്റെ പാലാഴി, കരയിലേക്ക് ഒരു കടല്‍ ദൂരം )
മികച്ച എഡിറ്റര്‍ _ അരുണ്‍കുമാര്‍ ( കോക്ക്ടയില്‍ )
മികച്ച ക്യാമറ _ വേണു (കഥ തുടരുന്നു, ടൂര്ന്നമെന്റ്റ് )
മികച്ച വസ്ത്രാലങ്കാരം - എസ. ബി. സതീഷ് ( കടാക്ഷം, പാട്ടിന്റെ പാലാഴി )
മികച്ച കല സംവിധാനം - പ്രശാന്ത് മാധവ് ( അപൂര്‍വ്വ രാഗം, കോക്ക്ടയില്‍, ടൂര്ന്നമെന്റ്റ്)
മികച്ച മേക്ക് അപ്പ് - പട്ടണം റഷീദ് (ബെസ്റ്റ് ആക്ടര്‍ , പാട്ടിന്റെ പാലാഴി )
മികച്ച പുതു മുഖം - ആന്‍ അഗസ്റ്റിന്‍ ( എല്‍സമ്മ എന്നാ ആണ്‍കുട്ടി )
സിനിമകളെ കുറിച്ചുള്ള ആരോഗ്യ കരമായ സംവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തി ചേര്‍ന്നത്..... അവാര്‍ഡുകള്‍ പ്രോത്സാഹനമാണ്, അതെ സമയം അത് അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്.......... ആശംസകള്‍.........
2011 ജനുവരി 8, ശനിയാഴ്‌ച
കുഞ്ഞാടിന് കീഴടങ്ങിയ മലയാള സിനിമ.....
മലയാള സിനിമയെ മെരുക്കാനായി പലരും പല തന്ത്രങ്ങളും പയറ്റുന്ന സമയത്ത് മലയാള സിനിമ ഒരു കുഞ്ഞാടിന് മുന്‍പില്‍ സ്വയം കീഴടങ്ങി കൊണ്ട് , തന്നെ മെരുക്കാനായി തന്ത്രങ്ങള്‍ പയറ്റിയവരെ നോക്കി പരഹസ്സിച്ചു ചിരിക്കുന്നു. ശ്രീ ഷാഫി സംവിധാനം ചെയ്തു ദിലീപും, ഭാവനയും നായികാനായകന്മാര്‍ ആയ മേരിക്കുണ്ടൊരു കുഞ്ഞാട് സമീപ കാലത്തെ മലയാള സിനിമ യിലെ വലിയ വിജയങ്ങളില്‍ ഒന്നായി മാറുകയാണ്. കുഞ്ഞാടിന്റെ വിജയം നല്‍കുന്ന സൂചനകള്‍ മലയാള സിനിമ പ്രവര്‍ത്തകര്‍ കണ്ടില്ലെന്നു നടിക്കരുത്. നന്മയുള്ള , മണ്ണിന്റെ മണമുള്ള , സാധാരണക്കാരന്റെ ജീവിതവും , ചുറ്റുപാടുകളും നിറഞ്ഞ ചിത്രങ്ങളാണ് പ്രേക്ഷകര്‍ മലയാള സിനിമയില്‍ നിന്നും ആഗ്രഹിക്കുന്നത് എന്നതിന് മറ്റൊരു തെളിവാണ് കുഞ്ഞാടിന്റെ വിജയം. കുഞ്ഞാടിന്റെ നിഷ്കളങ്കതയും , ശാന്തതയും കാണുമ്പോള്‍ ഓടിച്ചെന്നു അതിനെ വാരിയെടുത്ത് ഉമ്മ വൈക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. കുഞ്ഞാടിന്റെ സ്ഥാനത് നിറം മാറിയ നീല കുറുക്കന്മാരെ കാണുമ്പോള്‍ പ്രേക്ഷകര്‍ വഴി മാറി നടക്കുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ല. എല്ലാ ചിത്രങ്ങളും കുഞ്ഞാടിനെ പോലെ ആകണം എന്നല്ല. പക്ഷെ കുഞ്ഞാട് എന്നത് ഒരു പ്രതീകമാണ്. നന്മയുടെ, സ്നേഹത്തിന്റെ , കുടുംബ ബന്ധങ്ങളുടെ ഒക്കെ ശക്തമായ പ്രതീകം. അത്തരം കുഞ്ഞാടുകള്‍ക്ക് മേഞ്ഞു നടക്കാന്‍ വിശാലമായ മനസ്സുമായി പ്രേക്ഷകരും കാത്തിരിക്കുന്നു. കുഞ്ഞാടുകളെ പോലെ മലയാള സിനിമയും നന്മ നിറഞ്ഞതാകട്ടെ , ആശംസകള്‍.....
2011 ജനുവരി 3, തിങ്കളാഴ്‌ച
ജനിതക മാറ്റം വിളകളില്‍ ........
ജനിതക മാറ്റം വരുത്തിയ വിളകളെ സംബന്ധിച്ച വിശദമായ പഠനത്തിനും, ചര്‍ച്ചകള്‍ക്കും സമയം ആയിരിക്കുന്നു. ഇന്ത്യയെപോലെ കാര്‍ഷിക മേഖല വികസ്സനതിന്റെ അടിസ്ഥാന ഘടകമായ ഒരു രാജ്യത്തെ സംബന്ധിച്ച് ഇത് വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. മാനവരാശിയുടെ നന്മയ്ക്കും ,പുരോഗതിക്കും ശാസ്ത്രം മുഖ്യ പങ്കു വഹിക്കുമ്പോള്‍ തന്നെ പ്രപഞ്ചത്തിന്റെ നാശത്തിനായി ആ ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളോട് മുഖം തിരിച്ചിരിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. അന്ധമായ ശാസ്ത്ര വിരോധം ന്യയീകരിക്കാവുന്നതുമല്ല. ജനിതക മാറ്റം വരുത്തിയ വിളകളെ അന്ധമായി എതിര്കേണ്ട കാര്യമില്ല. ജനിതക മാറ്റത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ടതും ,വിളവു നല്‍കുന്നതും , പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണം ആകാത്തതും ആയ വിളകള്‍ സൃഷ്ട്ടിക്കുകയാണെങ്കില്‍ ഭക്ഷ്യോല്‍പാദന മേഖലയുടെ വളര്‍ച്ചയ്ക്ക് അത് ആക്കം കൂട്ടും. ഭാവിയില്‍ ലോകം നേരിടേണ്ടി വരുന്ന ഭക്ഷ്യ ക്ഷാമം കാണാന്ക്കിലെടുത്തു കൊണ്ട് , ജനിതക മാറ്റം വരുത്തിയ വിളകളെ കുറിച്ചുള്ള ശാസ്ത്രീയവും, വിശദവുമായ പഠനം ആരഭിക്കെണ്ടിയിരിക്കുന്നു. ജനിതക മാറ്റം വരുത്തിയ വിളകള്‍, അത് ആരോഗ്യകരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവോ ,അത് പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുന്നുവോ എന്നതിനെ ക്കുറിച്ച് എല്ലാം സമഗ്രമായ പഠനം ആവശ്യമാണ്. ശാസ്ത്ര പുരോഗതിയും , ജനിതക മാറ്റം വരുത്തിയ വിളകളെയും ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ അവ കാരണം യാതൊരു വിധത്തിലുള്ള ദോഷവും മനുഷ്യനും, പ്രകൃതിക്കും ഉണ്ടാവില്ല എന്ന് ഉറപ്പാക്കുകയും വേണം. അന്ധമായി ജനിതക മാറ്റം വരുത്തിയ വിളകളെ എതിര്‍ക്കേണ്ട കാര്യമില്ല. വിശദമായ പഠനത്തിലൂടെ, ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ ജനങ്ങളുടെ സംശയങ്ങളെ ദൂരീകരിച്ച് കൊണ്ട് ശാസ്ത്രത്തിന്റെ പുത്തന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതിയൊരു കാര്‍ഷിക സംസ്കാരം രൂപപ്പെടുത്തി എടുക്കാന്‍ കഴിഞ്ഞാല്‍ അത് കാര്‍ഷിക മേഖലയ്ക്കു പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നതിനോടൊപ്പം വികസനത്തിന്റെ പാതയില്‍ ബഹുദൂരം മുന്നിലെത്താന്‍ സഹായിക്കുകയും ചെയ്യും എന്നതി സംശയമില്ല. നമ്മുടെ പ്രകൃതിക്ക് ഇണങ്ങിയ രീതിയില്‍ ജനിതക മാറ്റം വരുത്തിയ വിളകള്‍ ഉണ്ടാവുന്നതിനെ സ്വാഗതം ചെയ്യാം. ശാസ്ത്രത്തെ കീഴ്പ്പെടുതുമ്പോള്‍ ആ ശാസ്ത്രം നമ്മളെ കീഴ്പ്പെടുതതിരിക്കാന്‍ നമൂകു സാധിക്കുക തന്നെ വേണം...........
2010 ഡിസംബർ 26, ഞായറാഴ്‌ച
തീയറ്റെരിലെക്കുള്ള വഴി...................
കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളുടെ വിജയ പരാജയങ്ങള്‍ നമുക്ക് ഒട്ടനവധി സൂചനകള്‍ നല്‍കുന്നുണ്ട്. ദ്രിശ്യ മാധ്യമങ്ങള്‍ അടക്കി വാഴുന്ന ഈ ആധുനിക കാലത്ത് സിനിമ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പലപ്പോഴും, അര്‍ഹതപ്പെട്ട വിജയം പല ചിത്രങ്ങള്‍ക്കും ലഭിക്കുന്നില്ല എന്നിരുന്നാലും നന്മയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നത് ശുഭ സൂചന ആണ്. ഫിലിം മേളകളില്‍ , വീട്ടിലേക്കുള്ള വഴി, മകരമഞ്ഞു, ഇലക്ട്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്. എന്നാല്‍ അത്തരം ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കുന്നുമില്ല . ഇവിടെയാണ് പ്രേക്ഷകന്റെ സമീപനത്തിലെ കാപട്യം വെളിവാകുന്നത്. ബുദ്ധി ജീവി നാട്യത്തിന്റെ പുറത്തു ഫിലിം മേളകളില്‍ ഈ ചിത്രങ്ങളെ സ്വീകരിക്കുന്നവര്‍ അത്തരം ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ കാണാന്‍ മനസ്സ് വച്ചിരുന്നു എങ്കില്‍ എത്രയോ നല്ല ചിത്രങ്ങളുടെ പിറവിക്കു അത് കാരണം ആയേനെ. അതുപോലെ തന്നെ സിനിമയുടെ പിന്നണിയിലും, മുന്നണിയിലും പ്രവര്‍ത്തിക്കുന്നവരുടെ ചിന്താക്കുഴപ്പവും ഇത്തരം ഒരു അവസ്ഥയ്ക്ക് ഒരു പരിധി വരെ കാരണം ആയിട്ടുണ്ട്. ഇന്നലെകളില്‍ സജീവമായിരുന്ന പല പ്രമുഖ സംവിധായകരും ഇന്ന് പുതിയ ചിത്രങ്ങള്‍ എടുക്കാന്‍ ധൈര്യമില്ലാതെ അരങ്ങു ഒഴിഞ്ഞ അവസ്ഥയിലാണ്. ഈ അവസ്ഥ അവര്‍ തന്നെ വരുത്തി വച്ചതാണ്. തങ്ങളുടെതായ ശൈലിയില്‍ ചിത്രങ്ങള്‍ എടുത്തു വന്‍ വിജയങ്ങള്‍ നല്‍കിയ സംവിധായകര്‍ ചിന്താക്കുഴപ്പത്തിന്റെ ഫലമായി ശൈലിയില്‍ നിന്നും മാറി ചിത്രങ്ങള്‍ ഒരുക്കി പരാജയം ഏറ്റു വാങ്ങിയവരാണ്. കാലം മാറും, മാറിയിട്ടുണ്ട് , ഇനിയും മാറുക തന്നെ ചെയ്യും, . എന്നിരുന്നാലും, എന്തൊക്കെ നാട്യങ്ങളും, മുഖം മൂടികളും അണിഞ്ഞാലും ശരാശരി മലയാളിയുടെ മനസ്സ് വലിയ മാറ്റം വരാതെ തന്നെ കാണപ്പെടുന്നു. എത്ര ഹൈടെക് ആയാലും മാനുഷിക മൂല്യങ്ങളും, ബന്ധങ്ങളുടെ പ്രസക്തിയും , നന്മയും ഒക്കെ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ആണ് മലയാളികള്‍ . കമ്പ്യൂട്ടര്‍ യുഗത്തിലും സ്വന്തം കാര്യം വരുമ്പോള്‍ ആചാര നിഷ്ട്ടകള്‍ മുറുകെ പിടിക്കുന്നവരാണ് മലയാളികള്‍. എങ്കിലും അതിനൊക്കെ മുകളില്‍ മാറ്റത്തിന്റെ മേലങ്കി അണിഞ്ഞു എന്ന് വെറുതെ ഭാവിക്കുന്നവര്‍ . കാര്യത്തോട് അടുക്കുമ്പോള്‍ അതൊക്കെ വെറും വേഷം കെട്ടലുകള്‍ ആണെന്ന് ബോധ്യപ്പെടും. പക്ഷെ അത്തരം കപട മേലങ്കികള്‍ കണ്ടു ചിന്താക്കുഴപ്പം ബാധിച്ച പ്രവര്‍ത്തകരാണ് മലയാള സിനിമയുടെ ഇന്നത്തെ അപചയത്തിന് കാരണം. സാങ്കേതികമായ വളര്‍ച്ച അത്യാവശ്യമാണ് . വളരെ നല്ലത് തന്നെയാണ്, പക്ഷെ നന്മയ്ക്കും, സ്നേഹത്തിനും, സാന്ത്വനതിനും, തലോടലിനും, ആശ്വസ്സത്തിനും പകരം വൈക്കാവുന്ന എന്ത് സാങ്കേതിക വളര്‍ച്ചയാണ് ലോകത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. അത് കൊണ്ട് മായികമായ കേട്ട് കാഴ്ചകളില്‍ നിന്ന് മാറി മണ്ണിന്റെ മണമുള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ. സാങ്കേതികമായ വളര്‍ച്ച നമ്മുടെ നാടിന്റെ തുടുപ്പുള്ള കഥകളുമായി ഇഴുകിചെരട്ടെ. എത്ര ഹൈടെക് ആയാലും മാനുഷിക വശങ്ങളില്‍ മലയാളി എന്നും മലയാളി തന്നെയാണ്. അത് കൊണ്ടാണല്ലോ ഫാസ്റ്റ് ഫുഡ് കടകള്‍ കൂണുകള്‍ പോലെ ചുറ്റും ഉള്ളപ്പോഴും, ഭക്ഷണ സമയം ആകുമ്പോള്‍ ഐ . ടി. കുട്ടന്മാര്‍ ടെക്നോ പാര്‍ക്കിന്റെ ഗേറ്റും കടന്നു അടുത്തുള്ള വല്യമ്മച്ചിയുടെ തട്ട് കടയില്‍ പോയി വല്യമ്മച്ചി വച്ചുണ്ടാക്കുന്ന നാടന്‍ ഭക്ഷണം വാങ്ങി കഴിക്കാന്‍ ക്യൂ നില്‍ക്കുന്നത്, അത് കഴിച്ചു കഴിയുബോള്‍ അവരുടെ മുഖത്ത് നിറയുന്ന സംതൃപ്തിയില്‍ നമുക്ക് കാണാന്‍ കഴിയുക ഒരു ശരാശരി മലയാളിയെ തന്നെയാണ്. വല്യമ്മചിയില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത് ഫാസ്റ്റ് ഫുടല്ല , തനി നാടന്‍ ഭക്ഷണം തന്നെയാണ്. എന്നാല്‍ നാളെ മുതല്‍ വല്യമ്മച്ചി ഫാസ്റ്റ് ഫുഡ് ഉണ്ടാക്കി വിളംബാന്‍ നിന്നാലോ....? . ഇത് തന്നെയാണ് ചിന്താക്കുഴപ്പം ബാധിച്ച മലയാള സിനിമാപ്രവര്‍ത്തകരും ചെയ്യുന്നത്. അത് കൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ മണ്ണിന്റെ മണമുള്ള , ഗ്രാമ വിശുദ്ധി നിറയുന്ന, നമ്മുടെ നാടിന്‍റെ സ്പന്ദനങ്ങള്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ , സാങ്കേതികമായ തികവ് അത്തരം ചിത്രങ്ങള്‍ക്ക് മുതല്‍ കൂട്ട് ആകട്ടെ, അങ്ങനെ തിയേറ്റര്‍ കളിലെക്കുള്ള വഴി പ്രേക്ഷകരെ കൊണ്ട് നിറയട്ടെ..... ഹൃദയം നിറഞ്ഞ പുതു വര്‍ഷ ആശംസകള്‍.......
2010 ഡിസംബർ 3, വെള്ളിയാഴ്‌ച
വേണ്ട, നമുക്കീ എന്‍ഡോ സള്‍ഫാന്‍............
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്‍ഫാന്‍ എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്തം അനുഭവിക്കുന്ന ഒരു ജനതയുടെ വിലാപം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്‍ഡോ സള്‍ഫാന്‍ ഒരു ഒര്‍ഗാണോ ക്ലോറിന്‍ സംയുക്തമാണ്. വളരെ അധികം അപകടകാരിയായ കാറ്റഗറി ഒന്ന് വിഭാഗത്തിലാണ് അമേരിക്കന്‍ എന്വയോന്മേന്ടല്‍ പ്രൊട്ടെക്ഷന്‍ ഏജന്‍സി , എന്‍ഡോ സല്ഫാനേ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഴുപത്തി നാല് രാജ്യങ്ങള്‍ ഈ കീട നാശിനി നിരോധിച്ചു കഴിഞ്ഞിട്ടുണ്ട്. ഫിലിപ്പീന്‍സ് ആണ് എന്‍ഡോ സള്‍ഫാന്‍ ആദ്യം നിരോധിച്ചത്. മനുഷ്യരിലും, മൃഗങ്ങളിലും, ചെടികളിലും എന്‍ഡോ സല്ഫാന്റെ പ്രവര്‍ത്തനം മാരകമാണ്. മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നതോടൊപ്പം , കാന്‍സര്‍ , ടി. ബി. പോലുള്ള രോഗങ്ങള്‍ തലമുറകളിലേക്ക് പകരുന്നതിനും എന്‍ഡോ സള്‍ഫാന്‍ കാരണമാകുന്നു. മുന്‍പ് എങ്ങും ഇല്ലാത്ത വിധം പുതിയ തലമുറയില്‍ വന്ധ്യത വര്‍ധിച്ചു വരുന്നതിനും ഇത്തരം കീടനാശിനികള്‍ ശരീരിരത്തില്‍ എത്തപ്പെടുന്നത് കാരണമാകുന്നു. നാം സാധാരണ ഉപയോഗിക്കുന്ന പച്ചക്കറികള്‍, ഫല വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയില്‍ കൂടി ഈ കീട നാശിനികള്‍ നമ്മുടെ ഉള്ളില്‍ കടന്നു കൂടുന്നു. ഡി. ഡി.ടി. പോലുള്ള കീട നാശിനികള്‍ ഒരിക്കല്‍ ശരീരത്തില്‍ എത്തപ്പെട്ടു കഴിഞ്ഞാല്‍ അവയുടെ തനതു അവസ്ഥയില്‍ തന്നെ ശരീരത്തില്‍ തുടരുകയും മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്ന് നമ്മുക്ക് ലഭ്യമാകുന്ന എല്ലാ ഭകഷ്യ വസ്തുക്കളും ഇത്തരം കീട നശിനികളില്‍ നിന്ന് മുക്തമയവ അല്ല. എന്‍ഡോ സള്‍ഫാന്‍ മേഘലയായ പ്ലാന്റ്റെഷന്‍ കോര്പരെശന്റെ ആദൂര്‍ ഡിവിഷനില്‍ പെടുന്ന കാറടുക്ക പഞ്ചായത്തിലും, അതിര്‍ത്തി പ്രദേശങ്ങളിലും മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. മരണം ഒരു അനുഗ്രഹമായി കരുതുന്ന അത്രമേല്‍ ദുരിതം അനുഭവിക്കുന്ന ഒരു ജനതയുടെ വിലാപം ആണ് അവിടെ മുഴങ്ങി കേട്ടത്. ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ജീവിതം നയിക്കുന്നതും ഒരു മനുഷ്യന്റെ അവകാശമാനെന്നിരിക്കെ , എന്‍ഡോ സള്‍ഫാന്‍ ആ അവകാശങ്ങള്‍ക്ക് മേല്‍ വിഷമായി പെയ്യുകയാണ്. ദുരന്തം അനുഭവീക്കുന്ന ജീവിച്ചിരിക്കുന്ന തലമുറകളില്‍ നിന്നും എന്‍ഡോ സള്‍ഫാന്‍ എന്നാ പാപ ഭാരം ജനിക്കാനിരിക്കുന്ന തലമുറകള്‍ക്ക് കൂടി ശാപമായി മാറുന്നു. അത് കൊണ്ട് തന്നെ ഇത്തരം ഒരു വിഷം നമുക്ക് വേണ്ട. എന്‍ഡോ സള്‍ഫാന്‍ എത്രയും വേഗം നിരോധിക്കുക. അതിലൂടെ ആരോഗ്യത്തോടെ ജീവിക്കുവാനുള്ള ഒരു സമൂഹത്തിന്റെ അവകാശം അനുവദിച്ചു കൊടുക്കുക, അതോടൊപ്പം ആരോഗ്യമുള്ള ഒരു പുതു തലമുറ ഉണ്ടാകുവാനുള്ള സാഹചര്യം സൃഷ്ട്ടിക്കുക.എന്‍ഡോ സള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ബഹുമാനപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ ക്ഷേമ പദ്ധതികള്‍ ചെയ്യുന്നുണ്ട് എന്നത് ആശ്വാസ്സ കരമാണ്. ഇനി ഒരു പഠനത്തിന്റെ ആവശ്യം ഇല്ല. ജീവിച്ചിരിക്കുന്ന തെളിവുകള്‍ തന്നെ ധാരാളം . അതിനാല്‍ എന്‍ഡോ സള്‍ഫാന്‍ എന്നാ ഈ മാരക വിഷം എത്രയും വേഗം നിരോധിക്കാന്‍ , ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു...
2010 നവംബർ 25, വ്യാഴാഴ്‌ച
കാമമോഹിതം ...........
പ്രണയത്തിന്‍ ആഴങ്ങളില്‍ ഞാന്‍ അറിഞ്ഞു..
അരികില്‍ നീ ഉണ്ടെന്നാല്‍ പ്രണയം വസന്തമാണ്..
അകലെ നീ എന്നാലോ പ്രണയം കൊടും വേനലാണ്..
എന്നില്‍ നീ ചായുമ്പോള്‍ പ്രണയം മഴ തന്‍ കുളിരാണ്..
നിന്നില്‍ ഞാന്‍ അലിയുമ്പോള്‍ പ്രണയം തീ ജ്വാലയാണ് ..
ഒരു നാളില്‍ പ്രണയം കാമത്തിന് കീഴ്പ്പെട്ടു...
കാമത്തിന്‍ ചൂടില്‍ ഞാന്‍ പ്രണയം മറന്നു..
പ്രണയം കാമത്തിന്‍ മേലങ്കി അണിഞ്ഞപ്പോള്‍..
എന്‍ കാമം അന്ഗ്നിയായ് നിന്നില്‍ കത്തി പടര്‍ന്നപ്പോള്‍ ..
പ്രണയത്തിനായി നീ ദാഹിച്ചു കേണപ്പോള്‍ ...
പിന്നെയും പ്രണയം തേടി ഞാന്‍ യാത്രയായി..
കാമത്തിന്‍ തീ ജ്വാല കെട്ടടങ്ങുമ്പോഴും ...
പ്രണയം മനസ്സില്‍ കുളിര്‍ മഴയായി നിറയുമ്പോള്‍ ..
ഞാനറിയുന്നു, പ്രണയം അത് തന്നെ സത്യം...
പ്രണയം അത് മാത്രം അനശ്വരം.....
കാമം വെറും ക്ഷണിക ഭോഗം മാത്രം........
അരികില്‍ നീ ഉണ്ടെന്നാല്‍ പ്രണയം വസന്തമാണ്..
അകലെ നീ എന്നാലോ പ്രണയം കൊടും വേനലാണ്..
എന്നില്‍ നീ ചായുമ്പോള്‍ പ്രണയം മഴ തന്‍ കുളിരാണ്..
നിന്നില്‍ ഞാന്‍ അലിയുമ്പോള്‍ പ്രണയം തീ ജ്വാലയാണ് ..
ഒരു നാളില്‍ പ്രണയം കാമത്തിന് കീഴ്പ്പെട്ടു...
കാമത്തിന്‍ ചൂടില്‍ ഞാന്‍ പ്രണയം മറന്നു..
പ്രണയം കാമത്തിന്‍ മേലങ്കി അണിഞ്ഞപ്പോള്‍..
എന്‍ കാമം അന്ഗ്നിയായ് നിന്നില്‍ കത്തി പടര്‍ന്നപ്പോള്‍ ..
പ്രണയത്തിനായി നീ ദാഹിച്ചു കേണപ്പോള്‍ ...
പിന്നെയും പ്രണയം തേടി ഞാന്‍ യാത്രയായി..
കാമത്തിന്‍ തീ ജ്വാല കെട്ടടങ്ങുമ്പോഴും ...
പ്രണയം മനസ്സില്‍ കുളിര്‍ മഴയായി നിറയുമ്പോള്‍ ..
ഞാനറിയുന്നു, പ്രണയം അത് തന്നെ സത്യം...
പ്രണയം അത് മാത്രം അനശ്വരം.....
കാമം വെറും ക്ഷണിക ഭോഗം മാത്രം........
2010 നവംബർ 18, വ്യാഴാഴ്‌ച
അതെ ഇത് ശരിക്കും ത്രില്ലറാണ് ..................
ശ്രീ സാബു ചെറിയാന്‍ നിര്‍മിച്ചു , ശ്രീ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച ത്രില്ലെര്‍ പേര് സൂചിപ്പിക്കുംപോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു. സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുറ്റമറ്റ രീതിയില്‍ ഒരു കുറ്റാന്വോഷണ ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതില്‍ ശ്രീ ഉണ്ണികൃഷ്ണന്‍ വിജയിച്ചിരിക്കുന്നു. സമകാലിക വിഷയങ്ങള്‍ സിനിമ ആക്കുമ്പോള്‍ ഒരു ചലച്ചിത്രകാരന്‍ ഒട്ടേറെ വെല്ലു വിളികള്‍ നേരിടാറുണ്ട്. അത്തരം വെല്ലുവിളികളെ ധൈര്യപൂര്‍വ്വം ഏറ്റെടുക്കുകയും , ശക്തമായ കഥയും, അതിലും ശക്തമായ തിരക്കഥയും, സംഭാഷണങ്ങളും നല്‍കി സംവിധായക കലയെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയ ഉണ്ണികൃഷ്ണന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഡി. സി. പി. നിരഞ്ജന്‍ എന്നാ പോലീസെ വേഷത്തില്‍ പ്രിത്വിരാജ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. കഥാപാത്രങ്ങളെ ഏതു രീതിയില്‍ മികവുറ്റതാക്കാന്‍ ശ്രമിച്ചാലും ഏതൊരു അഭിനേതാവിന്റെയും ശരീര ഭാഷ ചില പോരായ്മകള്‍ വിളിചോതാറുണ്ട്, എന്നാല്‍ പ്രിത്വിരാജ് എന്നാ വ്യക്തിക്ക് അപ്പുറം നിരഞ്ജന്‍ എന്നാ കഥാപാത്രത്തെ മാത്രമേ ത്രില്ലറില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നുള്ളൂ. ഒരു അഭിനേതാവിനെ സംബന്ധിച്ച് പൂര്‍ണ്ണതയില്‍ എത്തിയ പ്രകടനം നടത്തിയാല്‍ മാത്രമേ അത്തരം ഒരു നിലയിലേക്ക് എത്തപ്പെടുക സാധ്യമാകൂ. ആ രീതിയില്‍ പ്രിത്വിരാജ് പരിപൂര്‍ണ്ണമായ പ്രകടനമാണ് കാഴ്ച വൈക്കുന്നത്. വര്‍ത്തമാന കാല മലയാള സിനിമയില്‍ ഇത്രയേറെ വൈവിധ്യമുള്ള കഥാപാത്രങ്ങള്‍, അതിന്റെ സൂക്ഷ്മ തലങ്ങളെ പോലും പഠിക്കുകയും, നൂറു ശതമാനം നല്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. ലാലൂഅലക്സ്, സിദിഖ് , വിജയരാഘവന്‍ ,പ്രജന്‍, തുടങ്ങി അഭിനേതാക്കളെല്ലാംമികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ഭരണി ധാരന്റെ ചായാഗ്രഹണം, മനോജിന്റെ എഡിറ്റിംഗ്, ഹരിനാരയനിന്റെ ഗാനങ്ങള്‍, ധരന്റെ സംഗീതം എന്നിവ ചിത്രത്തിന് മാറ്റ് കൂട്ടുന്നു. അനല്‍ അരസ്ന്റെ നേതൃത്വത്തില്‍ സംഘട്ടന രംഗങ്ങള്‍ ഉജ്ജ്വലം ആയിട്ടുണ്ട്. തികച്ചും അപ്രതീക്ഷിതമായ ക്ലൈമാക്സ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അവസാന ഷോട്ട് വരെയും സസ്പെന്‍സ് നിലനിര്‍ത്തി പേര് സൂചിപ്പിക്കും പോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ത്രില്ലറിന് സാധിച്ചിരിക്കുന്നു.സാങ്കേതികമായി ചിത്രം ഉന്നത നിലവാരം പുലര്‍ത്തുന്നു. കുറ്റഅന്വോഷണം ആകുമ്പോള്‍ കഥയിലോ , തിരക്കഥയിലോ ഉണ്ടാകുന്ന ചെറിയ പാളിച്ചകള്‍ പോലും ചിത്രത്തെ പ്രതികൂലമായി ബാധിക്കും , എന്നാല്‍ യാതൊരു പിഴവുകള്‍ക്കും ഇടം കൊടുക്കാതവി വിധം , വളരെ സമര്‍ത്ഥമായി ചിത്രത്തെ അതിന്റെ ശരിയായ പാതയില്‍ എത്തിക്കാന്‍ ത്രില്ലരെന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരിക്കുന്നു. ത്രില്ലെര്‍ അതെ ഇത് ശരിക്കും ത്രില്ലെര്‍ തന്നെയാണ്...........
2010 നവംബർ 12, വെള്ളിയാഴ്‌ച
എന്റെ ഗ്രാമം
എന്റെ ഗ്രാമം എന്റെ നൂറാമത്തെ പോസ്റ്റ് ആണെന്ന സന്തോഷ വാര്‍ത്ത അറിയിക്കട്ടെ. തുലാമഴയുടെ നേര്‍ത്ത രാഗങ്ങള്‍ക്ക് അപ്പുറം വൃശ്ചിക കുളിരിലേക്കു ഇനി ഏറെയില്ല ദൂരം എന്ന് ഓര്‍മ്മപ്പെടുതിക്കൊണ്ട് പാലപ്പൂവിന്റെ മദ ഗന്ധം സിരകളിലേക്ക് പടര്‍ന്നു കയറുന്നു. ഗന്ധര്വ്വന്മാരും, യക്ഷികളും , മിത്തുകളിലൂടെ, മുത്തശ്ശി കഥകളിലൂടെ ഇന്നും ജീവിക്കുന്നു. ഗ്രാമത്തിന്റെ നിഷ്കളങ്കതയും , വിശുദ്ധിയും ഒക്കെ നിറയുന്ന ഗ്രിഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മകള്‍. ആ ഓര്‍മ്മകളിലൂടെ എന്റെ ഗ്രാമത്തിന്റെ നാട്ടു പാതയിലൂടെ ഒരു യാത്ര.................
ദേവ ചൈതന്യം തുടിക്കുന്ന കാവും
ഓശാന പാടുന്ന പള്ളി മുറ്റങ്ങളും
തേനൂറും ഒപ്പന പാട്ടിന്റെ താളവും
ദീപങ്ങള്‍ തെളിയുന്ന കാര്‍ത്തിക രാത്റിയും
തിരുവാതിരക്കളി താള മേളങ്ങളും
തെയ്യം, തിറ, തുള്ളല്‍ , കഥകളി വേഷവും
ശങ്ഖും , ഇടയ്ക്കയും , സോപാന ഗാനവും,
അരയാലിലകളെ തഴുകുന്ന കാറ്റും
മുറ തെറ്റാതെത്തുന്നവര്‍ഷ മേഘങ്ങളും
കണിക്കൊന്ന പൂവിന്റെ വര്‍ണവും കാന്തിയും
വിഷുപ്പക്ഷി തന്‍ കൂജനങ്ങളും
തെങ്ങും , കവുങ്ങും നിറഞ്ഞ പറമ്പും
തൂക്കണാം കുരുവി തന്‍ കൂടും
പനം തത്ത മൂളുന്ന പാട്ടും
തേക്ക് പാട്ടിന്റെ ഈരടികള്‍ -
ഒഴുകിയെത്തുന്ന വയലേലകളും
നിറഞ്ഞൊഴുകും പുഴയും
അതിലിളകിയാടുന്ന കളിവഞ്ചിയും
കൂടിയാട്ടത്തിന്റെ നിറപ്പകിട്ടും
മലയാളി മംഗ തന്‍ ശാലീന ഭാവങ്ങളും
ഒന്ന് ചേരുമീ ഗ്രാമ ഭൂവിലെന്‍ ജീവിതം ധന്യം
എന്റെ ഗ്രാമമേ നീയെന്റെ സ്വന്തം...............
ദേവ ചൈതന്യം തുടിക്കുന്ന കാവും
ഓശാന പാടുന്ന പള്ളി മുറ്റങ്ങളും
തേനൂറും ഒപ്പന പാട്ടിന്റെ താളവും
ദീപങ്ങള്‍ തെളിയുന്ന കാര്‍ത്തിക രാത്റിയും
തിരുവാതിരക്കളി താള മേളങ്ങളും
തെയ്യം, തിറ, തുള്ളല്‍ , കഥകളി വേഷവും
ശങ്ഖും , ഇടയ്ക്കയും , സോപാന ഗാനവും,
അരയാലിലകളെ തഴുകുന്ന കാറ്റും
മുറ തെറ്റാതെത്തുന്നവര്‍ഷ മേഘങ്ങളും
കണിക്കൊന്ന പൂവിന്റെ വര്‍ണവും കാന്തിയും
വിഷുപ്പക്ഷി തന്‍ കൂജനങ്ങളും
തെങ്ങും , കവുങ്ങും നിറഞ്ഞ പറമ്പും
തൂക്കണാം കുരുവി തന്‍ കൂടും
പനം തത്ത മൂളുന്ന പാട്ടും
തേക്ക് പാട്ടിന്റെ ഈരടികള്‍ -
ഒഴുകിയെത്തുന്ന വയലേലകളും
നിറഞ്ഞൊഴുകും പുഴയും
അതിലിളകിയാടുന്ന കളിവഞ്ചിയും
കൂടിയാട്ടത്തിന്റെ നിറപ്പകിട്ടും
മലയാളി മംഗ തന്‍ ശാലീന ഭാവങ്ങളും
ഒന്ന് ചേരുമീ ഗ്രാമ ഭൂവിലെന്‍ ജീവിതം ധന്യം
എന്റെ ഗ്രാമമേ നീയെന്റെ സ്വന്തം...............
2010 നവംബർ 6, ശനിയാഴ്‌ച
മനുഷ്യ ബന്ധങ്ങളുടെ കോക്ക്ടയില്‍ ........
ശ്രീ അരുണ്‍കുമാര്‍ സംവിധാനം നിര്‍വഹിച്ച ആദ്യ ചിത്രം കോക്ക്ടയില്‍ ശ്രദ്ധേയമാകുന്നു. സമകാലിക സമൂഹത്തില്‍ ജീവിതത്തിന്റെ നേര്‍ കാഴ്ചകള്‍ക്ക് പുറമേ ബന്ധങ്ങളുടെയും, മൂല്യങ്ങളുടെയും പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്ന മികച്ച ചലച്ചിത്രമാണ് കോക്ക്ടയില്‍ . തന്റെ കന്നി കന്നിച്ചിത്രത്തിലൂടെ തന്നെ മലയാള ചലച്ചിത്രലോകത്തു ശ്രദ്ധേയമായ സ്ഥാനം നേടാന്‍ അരുണിന് സാധിച്ചിരിക്കുന്നു. സമൂഹത്തിനു മികച്ച സന്ദേശം നല്‍കാന്‍ കഴിയുമ്പോഴാണ് കലകള്‍ക്ക് പൂര്‍ണ്ണത കൈവരുന്നത്. അങ്ങനെ നോക്കുമ്പോള്‍ കോക്ക്ടയില്‍ പൂര്‍ണ്ണത നേടിയ ചിത്രമാണ്. ജയസൂര്യ , അനൂപ് മേനോന്‍, ഷാന്, സംവൃത തുടങ്ങി അഭിനേതാക്കളെല്ലാം തങ്ങളുടെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. അരുണിന്റെ കൃത്വമാര്‍ന്ന സംവിധാനവും, എഡിറ്റിങ്ങും, അനൂപിന്റെ ശക്തമായ തിരക്കഥയും, ലളിതമാര്ര്‍ന്ന സംഭാഷണവും, ഇമ്പമാര്‍ന്ന സംഗീതവും, ഗാനങ്ങളും, മനോഹരമായ ക്യാമറയും, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും ചിത്രത്തെ ശരാശരിയിലും മുകളില്‍ നിര്ത്തുന്നു. ജയസൂര്യയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് വെങ്കി. അഭിനയത്തിന്റെ റേഞ്ച് വ്യക്തമാക്കാന്‍ ജയസൂര്യക്ക് വെങ്കിയിലൂടെ സാധിച്ചിരിക്കുന്നു. അനൂപിന്റെ രവിയും പ്രേക്ഷക പ്രശംസ നേടുന്നു. പാര്‍വതി എന്നാ കഥാപാത്രമായി സമകാലിക സ്ത്രീത്വത്തിന്റെ ശക്തയായ പ്രതിനിധി ആയി സംവൃത സുനില്‍ ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നു. ഈ ഒരൊറ്റ ചിത്രത്തിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരുടെ നിരയിലേക്ക് സംവൃതയും ഉയര്‍ന്നിരിക്കുന്നു. ഉള്‍ക്കരുത്തുള്ള കൂടുതല്‍ മികച്ച വേഷങ്ങള്‍ നല്‍കി സംവൃതയെപോലെ അനുഗ്രഹീതയായ ഒരു കലാകാരിക്ക് അര്‍ഹമായ സ്ഥാനം നല്കാന്‍ മലയാള സിനിമ ശ്രദ്ധിക്കേണ്ടതുണ്ട്. ബന്ധങ്ങളുടെ കണ്ണികള്‍ ദുര്‍ബലമായി കൊണ്ടിരിക്കുന്ന , മൂല്യങ്ങളുടെ തകര്‍ച്ച നേരിടുന്ന സമകാലിക സമൂഹത്തില്‍ എല്ലാവര്ക്കും വേണ്ടിയുള്ള ഒരു ഓര്‍മ്മപെടുതലാണ് കോക്ക്ടയില്‍ . അത് കൊണ്ട് തന്നെ ഈല്ലാ പ്രേക്ഷകരും ചിത്രം കണ്ടിരിക്കേണ്ടാതുമാണ്. മികച്ച ഒരു ചിത്രം ഒരുക്കിയതിനു കോക്ക്ടയിലിന്റെ ഭാഗമായ മുഴുവന്‍ പേര്‍ക്കും അഭിനന്ദനങ്ങള്‍.......
2010 നവംബർ 2, ചൊവ്വാഴ്ച
നേരറിവു............
ജീവിത മരണ നൂല്‍പ്പാലം തകരും മുന്‍പേ,
എനിക്ക് ഏറെ പറയുവാനുണ്ട്,
അതിലേറെ ചെയ്തു തീര്തീടുവാനും,
എനിക്കായി മാത്രമല്ല അതൊന്നും എങ്കിലും
എന്നെ സ്നേഹിപ്പോര്‍ക്ക് നല്‍കാന്‍ അത് വേണം ,
ഉരുകിയുരുകി സ്വരൂപം വെടിഞ്ഞെന്നാലും
ചുറ്റും പ്രകാശം ചൊരിയും മെഴുകു തിരിപോലെ
എന്‍ പ്രിയജനങ്ങള്‍ തന്‍ ഹൃദയത്തില്‍
നിത്യ പ്രകാശമായി പെയ്തു ഇറങ്ങീടണം
ഒരു നാള്‍ നിന്‍ കര വലയത്തില്‍ അലിയുമ്പോള്‍
നിന്‍ മൃദു ചുംബനങ്ങള്‍ ഏറ്റുവാങ്ങീടുമ്പോള്‍
നിര്‍വികാരനായി ഞാന്‍ ഉറങ്ങീടും
ആ നിമിഷം അണയുന്നതിനു മുന്‍പേ
നിറവാര്‍ന്ന കണ്കലാല്‍ ഭൂമിയെ കാണാനും
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ താലോലിച്ചു ഉറങ്ങാനും
പുലരി മഞ്ഞിന്റെ കുളിര്‍അണിയാനും
ഉഷസ്സിന്റെ വെള്ളി തേരില്‍ എറാനും
നിശാഗന്ധി വിരിയുന്ന നിലാ രാത്റികാണാനും
ഏറെ മോഹമുന്ടെന്‍ മനസ്സിലെങ്കിലും
എപ്പോഴും കൂടെയുള്ലോരാ സത്യമായി നീ നില്പൂ ..............
എനിക്ക് ഏറെ പറയുവാനുണ്ട്,
അതിലേറെ ചെയ്തു തീര്തീടുവാനും,
എനിക്കായി മാത്രമല്ല അതൊന്നും എങ്കിലും
എന്നെ സ്നേഹിപ്പോര്‍ക്ക് നല്‍കാന്‍ അത് വേണം ,
ഉരുകിയുരുകി സ്വരൂപം വെടിഞ്ഞെന്നാലും
ചുറ്റും പ്രകാശം ചൊരിയും മെഴുകു തിരിപോലെ
എന്‍ പ്രിയജനങ്ങള്‍ തന്‍ ഹൃദയത്തില്‍
നിത്യ പ്രകാശമായി പെയ്തു ഇറങ്ങീടണം
ഒരു നാള്‍ നിന്‍ കര വലയത്തില്‍ അലിയുമ്പോള്‍
നിന്‍ മൃദു ചുംബനങ്ങള്‍ ഏറ്റുവാങ്ങീടുമ്പോള്‍
നിര്‍വികാരനായി ഞാന്‍ ഉറങ്ങീടും
ആ നിമിഷം അണയുന്നതിനു മുന്‍പേ
നിറവാര്‍ന്ന കണ്കലാല്‍ ഭൂമിയെ കാണാനും
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ താലോലിച്ചു ഉറങ്ങാനും
പുലരി മഞ്ഞിന്റെ കുളിര്‍അണിയാനും
ഉഷസ്സിന്റെ വെള്ളി തേരില്‍ എറാനും
നിശാഗന്ധി വിരിയുന്ന നിലാ രാത്റികാണാനും
ഏറെ മോഹമുന്ടെന്‍ മനസ്സിലെങ്കിലും
എപ്പോഴും കൂടെയുള്ലോരാ സത്യമായി നീ നില്പൂ ..............
2010 ഒക്‌ടോബർ 26, ചൊവ്വാഴ്ച
അയ്യപ്പന് കാലത്തിന്റെ കാവ്യ നീതി...........
ഒടുവില്‍ ശ്രീ അയ്യപ്പനും വിട പറഞ്ഞു. മലയാള കാവ്യ ലോകത്ത് വേറിട്ട വഴികളിലൂടെയുള്ള യാത്രയുടെ അവസാനവും വേറിട്ടതായി. അയ്യപ്പന്‍റെ മരണാനന്തര ചടങ്ങുകള്‍ വിവാദമായത് കാണുമ്പോള്‍ കാലം അതിന്റെ കാവ്യ നീതി നടപ്പാക്കിയതായി കണ്ടു അയ്യപ്പന്‍റെ ആത്മാവ് ആഹ്ലാദിച്ചിരിക്കണം. കാരണം ജീവിച്ചിരുന്നപ്പോള്‍ തന്നെ കണ്ടാല്‍ , കാശു ചോദിക്കും എന്ന് കരുതി സുഹൃത്തുക്കള്‍ വഴി മാറി നടക്കുന്ന കാര്യം അയ്യപ്പന്‍ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. അയ്യപ്പന് ആശാന്‍ സമ്മാനം ലഭിച്ചപ്പോള്‍ ഒരു നല്ല വാക്ക് പറയാന്‍ പോലും മടി കാണിച്ചവരാന് പലരും. അയ്യപ്പന്‍ പല തവണ ആശുപത്രികളില്‍ കഴിച്ചു കൂട്ടിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും കൂട്ടാക്കാത്തവര്‍ ആണ് പലരും. അയ്യപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ അയ്യപ്പനെ കണ്ടില്ലെന്നു നടിച്ച മാധ്യമങ്ങള്‍ , അയ്യപ്പന് ആശാന്‍ സമ്മാനം ലഭിച്ചപ്പോള്‍ ചെറിയ കോളം വാര്‍ത്തയില്‍ ഒതുക്കിയവര്‍. പക്ഷെ അയ്യപ്പന്‍ ആരോടും പരിഭവിച്ചില്ല . ആരെയും കുറ്റം പറഞ്ഞുമില്ല. പക്ഷെ കാലം അതിന്റെ കുമ്പസാരം നടത്തിയിരിക്കുന്നു. അയ്യപ്പനെ അവഗണിച്ച സുഹൃത്തുക്കളും, മാധ്യമങ്ങളും, ശവ ദാഹത്തിന്റെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ അഴിച്ചു വിടുമ്പോള്‍, അയ്യപ്പന്‍ ചിരിക്കുന്നുണ്ടാകും, കാരണം അയ്യപ്പന് അറിയാമായിരുന്നു, തന്നെ മുഖം തിരിച്ചു നടക്കുന്നവര്‍ നാളെ തന്നെ പാടി പുകഴ്ത്തുമെന്ന് , അത് ശവ ദാഹത്തിന്റെ പേരില്‍ അല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞു, അവര്‍ക്ക് വേണ്ടത് സ്വാര്‍ത്ഥ ലാഭങ്ങളും, മാധ്യമ ശ്രദ്ധയും,. സാംസ്‌കാരിക കേരളം ഉചിതമായ യാത്ര അയപ്പ് നല്‍കി അയ്യപ്പന് ആദരവു നല്‍കിയിരിക്കുന്നു. ശ്രീ അയ്യപ്പന് അര്‍ഹമായ ആദരവു നല്‍കിയ സാംസ്‌കാരിക വകുപ്പിന് നന്ദി.......
2010 ഒക്‌ടോബർ 15, വെള്ളിയാഴ്‌ച
അഗ്നിയായ് അന്‍വര്‍ , ചേലോടെ ചേകവര്‍ ............
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന തീവ്രവാദം എന്ന കാലിക പ്രസക്തിയുള്ള വിഷയം വളരെ പക്വതയോടെയും, കൈയടക്കതോടെയും ആവിഷ്കരിക്കാന്‍ ശ്രീ അമലിനു സാധിച്ചിരിക്കുന്നു. തീവ്രവാദം അത് എന്തിന്റെ പേരിലാണെങ്കിലും തീവ്രവാദം തന്നെയാണ്, ന്യായീകരണങ്ങള്‍ അര്‍ഹിക്കാത്ത തീവ്രവാദം മനുഷ്യ നന്മയ്ക്ക് എതിരാണ്., എന്ന യാഥാര്‍ത്ഥ്യം അന്‍വര്‍ തുറന്നു കാണിക്കുന്നു. അന്‍വര്‍ എന്നാല്‍ വെളിച്ചം കാട്ടുന്നവന്‍ , തീര്‍ച്ചയായും പേര് സൂചിപ്പിക്കും പോലെ അന്‍വര്‍ ഇരുള്‍ നിറഞ്ഞ മനസ്സുകള്‍ക്ക് വെളിച്ചം പകരുന്നു. സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ പാളിപ്പോകുമായിരുന്ന വിഷയം , ഒരു പാളിച്ചകള്‍ക്കും പഴുത് നല്‍കാത്ത വിധം നൂറു ശതമാനവും കൃത്യതയോടെ ആവിഷ്കരിക്കാന്‍ സാധിച്ചതാണ് അന്‍വറിന്റെ വിജയം. പ്രിത്വിരജിനു അഭിമാനിക്കാം. സ്വന്തം കലയിലൂടെ സമൂഹത്തിനു ഉദ്ധരണം നല്‍കുക എന്നതാണ് ഒരു കലാകാരന്റെ ഉത്തമ ധര്‍മം . അന്‍വര്‍ എന്ന ചിത്രത്തിലൂടെ പ്രിത്വിരാജ് തന്റെ ധര്‍മം നിര്‍വഹിച്ചിരിക്കുന്നു . ഒരു കലാകാരനോട് ജനങ്ങള്‍ക്ക് ആദരവ് തോന്നുന്ന നിമിഷങ്ങളാണ് അനവരിലൂടെ പ്രിത്വിരാജ് സമ്മാനിക്കുന്നത്. ഈ ചെറിയ പ്രായത്തിലും സമൂഹത്തോടുള്ള പ്രതിബദ്ധത നിര്‍വഹിക്കാന്‍ പ്രിത്വിരാജ് നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രതേകിച്ചു യുവാക്കള്‍ക്ക് നല്ലൊരു സന്ദേശം നല്കാന്‍ പ്രിത്വിരാജ് എന്ന യുവാവിനു സാധിച്ചിരിക്കുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ പ്രിത്വിരാജ് വീണ്ടും ഉയരങ്ങള്‍ കീഴടക്കുന്നു. തികഞ്ഞ പക്ക്ക്വതയോടെ , എന്നാല്‍ വികാരങ്ങള്‍ അമിതമാകാതെ , മികച്ച കൈ അടക്കത്തോടെ പ്രിത്വിരാജ് അന്‍വര്‍ ആയി മാറിയിരിക്കുന്നു. പ്രകാശ് രാജ് , ലാല്‍, മമത തുടങ്ങി എല്ലാ താരങ്ങളും തങ്ങളുടെ മികച്ചത് തന്നെ നല്‍കിയിരിക്കുന്നു. സൂപ്പര്‍ പതിനാറു, പതിനേഴു , മുപ്പത്തി അഞ്ചു തുടങ്ങിയ കാമറ കളില്‍ കൂടി ചിത്രം കാണുമ്പോള്‍ സാങ്കേതിക മികവില്‍ ഹോളിവുട് പോലും അതിശയിക്കുന്ന്‍ . ഇമ്പമാര്‍ന്ന സംഗീതമാണ് ചിത്രത്തിനെ മറ്റൊരു സവിശേഷത. ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞിരിക്കുന്നു. ജാതി , മത, ഭാഷ ഭേദമന്യേ എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് അന്‍വര്‍. അന്‍വര്‍ നല്‍കുന്ന വെളിച്ചം മാനവ രാശിക്ക് തന്നെ വഴി കാട്ടിയാകും. അന്‍വര്‍ നല്‍കുന്ന വെളിച്ചത്തില്‍ നന്മയുടെ പാത നമുക്ക് മുന്നില്‍ തെളിഞ്ഞു കാണാം , ആ പാതയിലൂടെ സമാധാനത്തിന്റെ പുതിയ ഒരു ലോകം കെട്ടിപ്പടുക്കാം. അന്‍വര്‍ എന്ന ചിത്രം വിജയിപ്പിക്കേണ്ടത് നമ്മള്‍ ഓരോ പ്രേക്ഷകരുടെയും കടമയാണ്. അതുപോലെ ശ്രീ സജീവന്‍ സംവിധാനം നിര്‍വഹിച്ചു ഇന്ദ്രജിത്ത് നായകനായ ചേകവര്‍ ശ്രദ്ധിക്കപ്പെടുന്നു. അനീതിക്കെതിരെ അനവരധം പോരാടുന്ന കാശിനാഥന്‍ എന്ന കഥാപാത്രത്തിലൂടെ ഇന്ദ്രജിത്ത് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക്. കറതീര്‍ന്ന അഭിനയത്തിലൂടെ സൂപ്പര്‍ സ്റ്റാര്‍ പദവിക്ക് തന്‍ തികച്ചും അര്‍ഹനാണെന്ന് ഇദ്രജിത് തെളിയിചിരിക്കുന്ന്‍. എല്‍സമ്മ യില്‍ നിന്നും ചെകവരിലേക്ക് എത്തുമ്പോള്‍ ഇന്ദ്രജിത്തിന്റെ അഭിനയ വൈവിധ്യം പ്രേക്ഷകര്‍ക്ക് വിസ്മയമാകുന്നു . ഇന്ദ്രജിത്ത് പാടിയ ചെകവരാനെ എന്ന ഗാനം ഗായകന്‍ എന്ന പ്രതിഭയും തെളിയിക്കുന്നതാണ്. ഫോട്ടോ സോണിക് ക്യാമറയില്‍ കൂടിയുള്ള സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പെടെ സാങ്കേതികതയിലും ചിത്രം വളരെ മുന്നിലാണ്. കലാഭവന്‍ മണി, സംവൃത , സര യു , തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. സംവൃതയെ പോലെ മലയാളത്തോട് ചേര്‍ന്ന് നില്ക്കാന്‍ ഇഷ്ട്ടപ്പെടുന്ന മികച്ച കലാകാരിക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം നല്കാന്‍ മലയാള സിനിമ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അനവരിന്റെയും, ചെകവരുടെയും വിജയം ഒരു കാര്യം ഉറപ്പിക്കുന്നു, പ്രിത്വിരാജ് , ഇന്ദ്രജിത്ത് എന്നീ താര സഹോദരന്മാരുടെ കൈകളില്‍ മലയാള സിനിമയുടെ ഭാവി ഭദ്രമാണ്.............. ആശംസകള്‍..........
2010 ഒക്‌ടോബർ 7, വ്യാഴാഴ്‌ച
സ്നേഹ നിറവിന്റെ രണ്ടു വര്‍ഷങ്ങള്‍ ............
സ്നേഹഗീതം എന്ന എന്റെ ബ്ലോഗു മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വളരെ സജീവമായി തന്നെ ഈ രംഗത്ത് തുടരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. എന്നിലെ എന്നെ കൂടുതല്‍ അറിയാനും, എന്നിലെ ചിതറിയ ചിന്തകളും, സ്വപ്നങ്ങളും, സന്തോഷങ്ങളും, സന്താപങ്ങളും, പ്രതിഷേധവുമൊക്കെ പ്രതിഫലിപ്പിക്കുവാനും ഒരു പരിധി വരെ സാധിച്ചിട്ടുണ്ട് എന്ന് കരുതുന്നു. എന്റെ ആദ്യ പോസ്റ്റു ആയ ആര്‍ദ്രം മുതല്‍ അവസാനം എഴുതിയ എങ്കിലും, ക്ഷമിക്കൂ ഉഷേ...എന്ന പോസ്റ്റ് വരെ വായനയിലൂടെയും, പ്രതികരണം വഴിയും പ്രോത്സാഹിപ്പിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും നന്ദി അറിയിക്കുന്നു. പലപ്പോഴും എഴുത്തില്‍ നിന്ന് പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ ഈ നല്ല മനസ്സുകള്‍ നല്‍കിയ സ്നേഹത്തിന്റെയും, പ്രോത്സഹനത്തിന്റെയും ഊര്‍ജ്ജം മുന്നോട്ടുള്ള യാത്രയ്ക്ക് തുണയായി. ഈ നിറഞ്ഞ സ്നേഹവും, പ്രോത്സാഹനവും എന്നെ കൂടുതല്‍ കര്മ്മനിരതന്‍ ആക്കുന്നു. ഇന്ത്യ കൂടാതെ എന്നെ വളരെ ഏറെ പ്രോത്സാഹിപ്പിച്ച റഷ്യ, ചിലി, മാള്‍ട്ട, സ്പെയിന്‍, കാനഡ, ജപ്പാന്‍ , ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ആഫ്രിക്ക, ഇംഗ്ലണ്ട്, അമേരിക്ക, ശ്രീലങ്ക, ഇറാഖ , യു. എ .ഇ , ഓസട്രലിയ, നുസ്സിലണ്ട്, തുടങ്ങിയ വിദേശ രാജ്യങ്ങളിലെയും നല്ല മനസ്സുകള്‍ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു. കൂടാതെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രിയ , സിനിമ, സ്പോര്‍ട, സാഹിത്യം, കല, മാധ്യമം, സംഗീതം തുടങ്ങിയ വിവിധ മേഖലകളില്‍ പെട്ട ബഹുമാന്യ വ്യക്തിത്വങ്ങള്‍ക്കും എന്റെ പ്രണാമം . നിങ്ങള്‍ നല്‍കുന്ന സ്നേഹത്തിന്റെ, പ്രോത്സാഹനത്തിന്റെ ഊര്‍ജ്ജത്തില്‍ സ്നേഹഗീതം യാത്ര തുടരുന്നു............
2010 ഒക്‌ടോബർ 3, ഞായറാഴ്‌ച
എങ്കിലും ക്ഷമിക്കൂ ഉഷേ................
കോമന്‍ വെല്‍ത്ത് ഗൈമ്സിനു തിരി തെളിഞ്ഞു. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ സംസ്കാരത്തിന്റെ , മതേതരത്വത്തിന്റെ , ഐക്യത്തിന്റെ , ശക്തി ബോധ്യപ്പെടുത്താന്‍ നമ്മള്‍ ഓരോ ഇന്ത്യക്കാര്‍ക്കും പ്രാര്‍ത്ഥിക്കാം, പ്രയത്നിക്കാം,. നിരവധി വിവാദങ്ങളും, വീഴ്ചകളും, കടന്നു ഗൈമ്സ് അതിന്റെ പൂര്‍ണ്ണതയില്‍ എത്തുമ്പോള്‍ ഇന്ത്യ എന്നാ വിസ്മയം ലോക രാജ്യങ്ങള്‍ക്ക് മാതൃക ആകും എന്നതില്‍ സംശയം വേണ്ട. ഒരു കായിക മാമാങ്കം എന്നതിലുപരി വിവിധ സംസ്കാരങ്ങളുടെ ഒത്തുചേരല്‍ , ഇന്ത്യയെപ്പോലെ നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരു രാജ്യത്തിന് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും എന്നത് തന്നെയാണ് ഈ ഗൈമ്സിന്റെ വിജയത്തിന്റെ അടിസ്ഥാന ഘടകം. എന്നിരുന്നാലും, പി.ടി. ഉഷയെപോലുള്ള ലോകോത്തര നിലവാരമുള്ള മുന്‍ താരങ്ങള്‍ക്ക് അര്‍ഹമായ ക്ഷണം നല്‍കാതിരുന്നത് വലിയ വീഴ്ചയാണ്. ഗേംസ് വില്ലജിനെ പറ്റി ഒട്ടേറെ പരാതികള്‍ ഉയര്‍ന്നപ്പോള്‍ അതിനെതിരെ ആദ്യം പ്രതികരിച്ചത് ഉഷയാണ്. താന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് മറ്റു രാജ്യങ്ങളിലും ഇത് പോലുള്ള സൌകര്യങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ, അത് കൊണ്ട് ഇവിടെ പറയത്തക്ക പോരായ്മകള്‍ ഇല്ല എന്ന് ശക്തമായി തന്നെ ഉഷ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഇന്ത്യയുടെ കായിക രംഗവുമായി ഇത്രയേറെ ചേര്‍ന്ന് നില്‍ക്കുന്ന ഉഷയെപോലുള്ള കായികതാരങ്ങള്‍ക്ക് അര്‍ഹമായ ക്ഷണം നല്‍കാതിരുന്നത് സങ്കടം തന്നെ. മുന്‍പ് ഞാന്‍ , ഇന്ത്യയില്‍ ഉസൈന്‍ ബോള്‍ട്ടുമാര്‍ ഉണ്ടാകാത്തത് എന്തുകൊണ്ട്? എന്നാ ലേഖനത്തില്‍ പറഞ്ഞതുപോലെ ഉഷയെപോലുള്ള താരങ്ങളുടെ കണ്ണുനീര്‍ വീഴുന്ന അവസ്ഥ തുടരുന്ന കാലത്തോളം ഇന്ത്യയില്‍ ഉസ്സൈന്‍ ബോള്‍ടുമാര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. വലിയ തെറ്റ് തന്നെ , എങ്കിലും ക്ഷമിക്കൂ ഉഷേ , ഇന്ത്യക്കാര്‍ എന്നാ നിലയില്‍ എല്ലാം പൊറുത്തു കൊണ്ട് വലിയൊരു മുന്നേറ്റത്തിനായി നമുക്ക് കൈകോര്‍ക്കാം. ഉഷയുടെ ശിഷ്യ ആയ ടിന്റു ലൂക്കാ സ്വര്‍ണ്ണം നേടട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു...............
2010 സെപ്റ്റംബർ 29, ബുധനാഴ്‌ച
ഓ.എന്‍.വി - മലയാളത്തിന്റെ ധന്യത ......
ജി. ശങ്കരക്കുറുപ്പ്, എസ.കെ. പൊറ്റക്കാട്, തകഴി ശിവശങ്കര പിള്ള, എം.ടി . വാസുദേവന്‍ നായര്‍ , ഇപ്പോഴിതാ ഭാരതത്തിന്റെ പരമോന്നത സാഹിത്യ പുരസ്കാരം , ജ്ഞാനപീഠം ഓ.എന്‍ വി കുറുപ്പിനും. ആകാശത്തോളം വളരന്ന്ന നമ്മുടെ സ്വന്തം മലയാളത്തെ ഓര്‍ത്തു നമുക്ക് അഭിമാനിക്കാം. ജീവിതവും, കവിതയും ഒന്നായിതീരുന്ന ഓ.എന്‍.വി. കവിതകളുടെ മുഖമുദ്ര അവയുടെ ലാളിത്യം ഒന്ന് തന്നെയാണ്. മനുഷ്യനും, പ്രകൃതിയും, ജീവിതവുമൊക്കെ ഒന്ന് ചേര്‍ന്ന ഓ.എന്‍ വി കവിതകള്‍ ജീവിതതിന്ന്റെ , പ്രകൃതിയുടെ അവസ്ഥകളുടെ നേര്‍കാഴ്ചകള്‍ തന്നെയാണ്. കാലത്തിനും മുന്‍പേ കുതിക്കുന്ന കവി മനസ്സ് , കവിതകളിലുടെ ഭാവികാലത്തിന്റെ
ചൂണ്ടു പലകയാകുന്നു . ജി. ശങ്കര കുറുപ്പിന് ശേഷം മലയാള കവിതയ്ക്ക് ഓ.എന്‍ .വി യിലൂടെ വന്നു ചര്‍ന്ന അംഗീകാരം കവിതകളുടെ വളര്‍ച്ചയ്ക്ക് നല്‍ക്കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. അക്ഷരങ്ങളിലൂടെ മാനവ സ്നേഹത്തിനെ അതിന്റെ ഉദാത്ത തലങ്ങളില്‍ പ്രതിഷ്ട്ടിക്കാനും, സ്നേഹത്തിന്റെ ശക്തി മനസ്സിലാക്കി കൊടുക്കുന്നതിനും ഓ. എന്‍. വി എന്നാ സ്നേഹ ഗായകന് സാധിച്ചു എന്നത് ഒരു കാര്യം മാത്രം മതി അദ്ധേഹത്തിന്റെ മഹത്വം തിരിച്ചറിയാന്‍. പുരസ്കാര പ്രഖ്യാപനം കേട്ട് അദ്ദേഹം പ്രതികരിച്ച വാക്കുകള്‍ മതി ഓ.എന്‍. വി എന്നാ വലിയ മനസ്സിനെ തിരിച്ചറിയാന്‍. അദ്ദേഹം ഇങ്ങനെ പറഞ്ഞു, എന്റെ ഗ്രാമത്തിലെ കടലിലെ ഉപ്പും , അവിടുത്തെ മനുഷ്യരുടെ കണ്നീരുപ്പുമാണ് എന്റെ കവിതയ്ക്ക് ഉപ്പു പകര്‍ന്നത്. ഒരു കവി ആയിരിക്കുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല , നാനാതരത്തിലുള്ള പ്രലോഭനങ്ങളെ അതി ജീവിക്കേണ്ടതുണ്ട്, ജീവിത അന്ത്യം വരെ സത്യസന്ധമായി എഴുത്തും, കവിയായിരിക്കും.ഹൃദയത്തില്‍ നിന്നുള്ള ആ വാക്കുകള്‍ക്കു മുന്നില്‍ മലയാളം ഒന്നടങ്കം പ്രണാമം അര്‍പ്പിക്കുന്നു. മലയാളത്തിനു അര്‍ഹാതപ്പെട്ടതും, മലയാളത്തിന്റെ അവകാശവുമായ ക്ലാസിക്കല്‍ ഭാഷ പദവി ഒട്ടും വൈകാതെ മലയാളത്തെ തേടിയെത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം, ഒപ്പം അതിനായി ഒരുമിച്ചു പ്രയത്നിക്കാം...................
ചൂണ്ടു പലകയാകുന്നു . ജി. ശങ്കര കുറുപ്പിന് ശേഷം മലയാള കവിതയ്ക്ക് ഓ.എന്‍ .വി യിലൂടെ വന്നു ചര്‍ന്ന അംഗീകാരം കവിതകളുടെ വളര്‍ച്ചയ്ക്ക് നല്‍ക്കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. അക്ഷരങ്ങളിലൂടെ മാനവ സ്നേഹത്തിനെ അതിന്റെ ഉദാത്ത തലങ്ങളില്‍ പ്രതിഷ്ട്ടിക്കാനും, സ്നേഹത്തിന്റെ ശക്തി മനസ്സിലാക്കി കൊടുക്കുന്നതിനും ഓ. എന്‍. വി എന്നാ സ്നേഹ ഗായകന് സാധിച്ചു എന്നത് ഒരു കാര്യം മാത്രം മതി അദ്ധേഹത്തിന്റെ മഹത്വം തിരിച്ചറിയാന്‍. പുരസ്കാര പ്രഖ്യാപനം കേട്ട് അദ്ദേഹം പ്രതികരിച്ച വാക്കുകള്‍ മതി ഓ.എന്‍. വി എന്നാ വലിയ മനസ്സിനെ തിരിച്ചറിയാന്‍. അദ്ദേഹം ഇങ്ങനെ പറഞ്ഞു, എന്റെ ഗ്രാമത്തിലെ കടലിലെ ഉപ്പും , അവിടുത്തെ മനുഷ്യരുടെ കണ്നീരുപ്പുമാണ് എന്റെ കവിതയ്ക്ക് ഉപ്പു പകര്‍ന്നത്. ഒരു കവി ആയിരിക്കുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല , നാനാതരത്തിലുള്ള പ്രലോഭനങ്ങളെ അതി ജീവിക്കേണ്ടതുണ്ട്, ജീവിത അന്ത്യം വരെ സത്യസന്ധമായി എഴുത്തും, കവിയായിരിക്കും.ഹൃദയത്തില്‍ നിന്നുള്ള ആ വാക്കുകള്‍ക്കു മുന്നില്‍ മലയാളം ഒന്നടങ്കം പ്രണാമം അര്‍പ്പിക്കുന്നു. മലയാളത്തിനു അര്‍ഹാതപ്പെട്ടതും, മലയാളത്തിന്റെ അവകാശവുമായ ക്ലാസിക്കല്‍ ഭാഷ പദവി ഒട്ടും വൈകാതെ മലയാളത്തെ തേടിയെത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം, ഒപ്പം അതിനായി ഒരുമിച്ചു പ്രയത്നിക്കാം...................
2010 സെപ്റ്റംബർ 22, ബുധനാഴ്‌ച
സിനിമയ്ക്കും, പ്രേക്ഷകര്‍ക്കും വേണ്ടി.........
അലാസ ഭാവങ്ങളില്‍ നിന്നും ഉണര്‍ന്നു മലയാള സിനിമ വീണ്ടും സജീവമായിരിക്കുന്നു. ഓരോ ഉത്സവ സീസണ്‌കളും ഇത്തരത്തില്‍ സിനിമയ്ക്ക് സജീവത നല്‍കാറുണ്ട് , അത് കഴിയുമ്പോള്‍ വീണ്ടും പഴയ അലസ ഭാവങ്ങളിലേക്ക് താണ് പോകുകയാണ് പതിവ്. എന്നാല്‍ ഈ റംസാന്‍ റിലീസ് പുറത്തു വന്ന ശ്രീ രഞ്ജിത്തിന്റെ പ്രാഞ്ചിയെട്ടന്‍ ആന്‍ഡ് ദി സൈന്റ്റ് , ശ്രീ പത്മകുമാര്‍ സംവിധാനം ചെയ്താ ശിക്കാര്‍ , ശ്രീ ലാല്‍ ജോസിന്റെ എല്‍സമ്മ എന്നാ ആണ്‍കുട്ടി എന്നീ മൂന്നു ചിത്രങ്ങള്‍ക്കും പ്രേക്ഷകരുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം ആശാവഹമാണ്. ലാളിത്യമാര്‍ന്ന പ്രമേയങ്ങള്‍ തികച്ചും വ്യത്യസ്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ മൂന്നു ചിത്രങ്ങളുടെയും വിജയരഹസ്യം. ഒരു പക്ഷെ നന്മയുടെയും, സ്നേഹത്തിന്റെയും , ഗ്രാമീണ നിഷ്കളങ്കതയുടെയുമൊക്കെ പശ്ചാത്തലം ഈ ചിത്രങ്ങളെ കൂടുതല്‍ അടുത്ത് നില്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് സാധ്യത ഒരുക്കി. രഞ്ജിത്തും, പദ്മകുമാരും , ലാല്‍ജോസും, തങ്ങളുടെ പക്ഷത് നിന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതോ, ആവശ്യപ്പെടുന്നതയോ ഉള്ള സൃഷ്ട്ടികള്‍ നല്‍കുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. അതുപോലെ തന്നെ മഹാ നടന്‍ മാരായ ശ്രീ മമ്മൂട്ടിയും, ശ്രീ മോഹന്‍ലാലും തങ്ങളുടെ അഭിനയ വൈവിധ്യം ഒരിക്കല്‍ കൂടി പ്രകടമാക്കിയിരിക്കുന്നു. ഒരിക്കല്‍ കൂടി ഈ അഭിനയ പ്രതിഭകള്‍ക്ക് തങ്ങളുടെ മാന്ത്രിക സ്പര്‍ശം പകര്‍ന്നു നല്കാന്‍ കഴിഞ്ഞിരിക്കുന്നു. കുഞ്ചാക്കോ ബോബനും, ഇന്ദ്രജിത്തും ആനുമെല്ലാം ലാല്‍ജോസിന്റെ കഥാപാത്രങ്ങളിലൂടെ കൂടുതല്‍ തിളങ്ങുന്നു. കുഞ്ചാക്കോ ബോബനെയും ഇന്ദ്രജിത്തിനെയും കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ മലയാള സിനിമ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാലം എത്ര മുന്നോട്ടു പോയാലും മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന സ്നേഹവും, നന്മയും, ബന്ധങ്ങളുടെ ഇഴയടുപ്പവും എന്നും പോറല്‍ ഏല്‍ക്കാതെ നിലനില്‍ക്കും എന്ന് ഈ ചിത്രങ്ങളുടെ വിജയങ്ങള്‍ തെളിയിക്കുന്നു. ഇനിയും നന്മയും, സ്നേഹവും, ഗ്രാമീണ നിഷ്കളങ്കതയും, നിറഞ്ഞ മണ്ണിന്റെ മണമുള്ള , മഴയുടെ കുളിരുള്ള , മഞ്ഞിന്റെ തണുപ്പുള്ള , തെന്നലിന്റെ സുഖമുള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ, അവയെ നമുക്ക് ഹൃദയപൂര്‍വ്വം സ്വീകരിക്കാം...........
2010 സെപ്റ്റംബർ 16, വ്യാഴാഴ്‌ച
അവാര്‍ഡുകളില്‍ സംഭവിക്കുന്നത്.............
ദേശിയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തിനു അഭിമാനിക്കാവുന്ന നേട്ടം. കൂട്ടത്തില്‍ അടുത്ത വര്‍ഷത്തെ അവാര്‍ഡു പ്രഖ്യാപനം വരെ ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും ചില കാര്യങ്ങളും. കുട്ടിസ്രാങ്ക് ഉള്‍പ്പെടെ ബഹു രാഷ്ട്ര കമ്പനി ആയ റിലയന്‍സ് നിര്‍മ്മിച്ച ചിത്രങ്ങള്‍ക്ക് പതിനേഴു അവാര്‍ഡുകള്‍. സ്വാധീനവും, ലോബിയിങ്ങും ആണ് ഇതിനു പിന്നിലെന്ന് വാദം. അതല്ല കമ്പനി നിര്മീചതു മികച്ച ചിത്രങ്ങള്‍ എന്ന് മറു വാദം. മൂന്നു ചിത്രങ്ങളില്‍ വ്യത്യസ്തമായ ഏഴു വേഷങ്ങള്‍ മികച്ച പ്രകടനം നടത്തിയ മലയാളത്തിന്റെ അതുല്യ പ്രതിഭ മമ്മൂട്ടിക്ക് അവാര്‍ഡില്ല, മേകപ്, മുഖം മൂടി വേഷത്തിലൂടെ അമിതാഭ് ബച്ചന് അവാര്‍ഡു. ബച്ചന്‍ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാണിച്ച സന്മാനസ്സിനാണ് അവാര്‍ഡു, മൂന്നു ചിത്രങ്ങളില്‍ ഏഴു വേഷം ചെയ്യാന്‍ കഠിന ശ്രമം നടത്തിയതിനു അന്ഗീകരമില്ല. അതുപോലെ ബച്ചന് പാ എന്നാ ഒറ്റ ചിത്രം മാത്രം ആയതു കൊണ്ട് മമ്മൂട്ടിയുടെ ഒരു ചിത്രത്തിലെ പ്രകടനം മാത്രമേ വിലയിരിതിയുള്ള്. എങ്കില്‍ പിന്നെ അടുത്ത വര്ഷം മുതല്‍ ഒരു നടന്റെ ഒരു ചിത്രം അയച്ചാല്‍ മതിയല്ലോ. ഹരികുമാര്‍ ഇടപെടാത്തത് കൊണ്ടാണ് മലയാളത്തിനു അവാര്‍ഡുകള്‍ കുറഞ്ഞു പോയത് എന്ന് ശിവന്‍, താന്‍കൂടി പിന്തുണ നല്‍കിയിട്ടാണ് ശിവന് അവാര്‍ഡു കിട്ടിയത് എന്ന് ഹരികുമാര്‍. പത്മപ്രിയ ടബ്പ് സ്വന്തമായി ടബ്പ് ചെയ്യാത്തത് കൊണ്ട് അവാര്‍ഡില്ല. ബച്ചന്‍ മുഖം മൂടി വച്ചാലും ഭാവങ്ങള്‍ മിന്നി മറയുന്നു. പലേരിമാനിക്യംമികച്ച ചിത്രം, ഹരിഹരന്‍ മികച്ച സംവിടയകന്‍ എന്നിങ്ങനെ സംസ്ഥാന അവാര്‍ഡു വന്നപ്പോള്‍ മികച്ച സംവിടയകന്റെ ചിത്രമല്ലേ മികച്ച ചിത്രം എന്ന് വാദം. ദേശിയ അവാര്‍ഡില്‍ കുട്ടിസ്രാങ്ക് മികച്ച ചിത്രം, ഋതു പര്നഘോഷ് മികച്ച സംവിടയകന്‍, അപ്പോള്‍ പിന്നെയും സംശയം ബാക്കി മികച്ച ചിത്രമായ കുട്ടിസ്രാങ്കിന്റെ സംവിധായകന്‍ ഷാജിയാണോമികച്ച സംവിധായകന്‍ അതോ മികച്ച സംവിധായകന്‍ ആയ ഋതു പരന ഘോഷിന്റെ ചിത്രമാണോ മികച്ച സിനിമ, . പഴസ്സിരാജയ്ക്ക് മികച്ച മലയാളചിത്രതിനുള്ള ദേശിയ അവാര്‍ഡു വന്നപ്പോള്‍ പിന്നെയും വാദം. ഇപ്പൊ മനസ്സിലായില്ലേ പഴസ്സിരജയാണ് മികച്ച സിനിമ എന്നും, പഴശ്ശി രാജയ്ക്ക് സുവര്‍ണകമലംകിട്ടാത്തത് അതിനെക്കാള്‍ മികച്ച സിനിമ ഉണ്ടായിരുന്നത് കൊണ്ടാണെന്നും, എങ്കിലും കുട്ടിശ്രന്കിനു കിട്ടിയതില്‍ സന്തോഷമെന്നും പഴസ്സിരജയുടെ സംവിടയകന്റെ വാദം. പക്ഷെ ഈ കൂട്ടിസ്രന്കിന്ന്ടെ സംവിടയകനെ തഴഞ്ഞു പഴസ്സിരജയുടെ സംവിധാനത്തിന് തനിക്കു സംസ്ഥാന അവാര്‍ഡു കിട്ടിയപ്പോള്‍ കുട്ടി ശ്രങ്കിനെ പറ്റി സങ്കടപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല. ഇങ്ങനെ അടുത്ത അവാര്‍ഡു പ്രഖ്യാപനം വരെ നമുക്ക് ചര്‍ച്ച തുടരാം. നഷ്ട്ടം മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിക്കും, പലേരിമാനിക്യം പോലുള്ള നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്തിച്ചവര്‍ക്കും........
2010 സെപ്റ്റംബർ 10, വെള്ളിയാഴ്‌ച
പ്രണയത്തിന്റെ ഉള്‍ക്കടലിരംബങ്ങള്‍ ...........
മലയാള സിനിമയുടെ സൗമ്യ തേജസ്സു ശ്രീ വേണു നാഗവള്ളിയും ചമയങ്ങള്‍ ഇല്ലാത്ത ലോകത്തേക്ക് വിട വാങ്ങിയിരിക്കുന്നു. പ്രണയത്തിന്റെ ഉള്‍ക്കടല്‍ ഇരമ്പങ്ങള്‍ മലയാളി മനസ്സില്‍ നോവിന്റെയും വിരഹത്തിന്റെയും വേണുഗാനമായി പൈയ്തു ഇറങ്ങിയ നാളുകള്‍ മലയാളിക്കിനി ദീപ്തമായ ഓര്‍മ്മ മാത്രം. വിഷാദ കാമുകന്‍ എന്നാ ലേബലില്‍ തളചിടുമ്പോഴും പ്രണയത്തിന്റെ വിഷാദ ഭാവങ്ങള്‍ ഓരോ ചിത്രത്തിലും വ്യത്യസ്തമായി കോറിയിടാന്‍ സാധിച്ചതാകണം വേണു നാഗവള്ളി എന്നാ നടന്റെ വിജയം. പൂര്‍ണ്ണതയില്‍ എത്തിയ പ്രണയങ്ങളെക്കാളും ത്യജിക്കപ്പെടെണ്ടി വരുന്ന പ്രണയങ്ങളാണ് ജീവിത കാലം മുഴുവന്‍ മനസ്സില്‍ ഒരു നോവായി നിറയുന്നത്. ഒരു പക്ഷെ അത് കൊണ്ടാകണം വേണു നാഗവള്ളി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എക്കാലവും മലയാള സിനിമാ പ്രേക്ഷകരെ പിന്തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നതും. ഒരു പക്ഷെ ഇന്നത്തെ പ്പോലെ ആശയ വിനിമയത്തിന് മൊബൈല് ഫോണ്‍ ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഇല്ലാതിരുന്ന സമയത്തെ പ്രണയിതാക്കളുടെ വിഹ്വലതകളും ,സ്വപ്നങ്ങളും, പ്രതീക്ഷകളും , പുഞ്ചിരിയും, കണ്ണീരും ചാലിച്ചെടുത്ത പ്രണയ സുഗന്ധം നിറഞ്ഞ കഥകള്‍ കാണാന്‍ ഇനിയും വേണു നാഗവള്ളി ചിത്രങ്ങള്‍ മാത്രം ബാക്കിയാവുന്നു. ഗായകനായും, അവതരകനായും, കഥാകാരനായും , സംവിധായകനായും, സമസ്ത മേഘലകളിലും വ്യക്തി മുദ്ര പതിപ്പിച്ച മഹാനായ കലാകാരന്‍ വിട വാങ്ങുമ്പോള്‍ , ഒരു അഭിനേതാവെന്ന നിലയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ നല്‍കാന്‍ നമുക്ക് സാധിച്ചിരുന്നെങ്കില്‍ എന്ന് മോഹിച്ചു പോകുന്നു, വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം........
2010 സെപ്റ്റംബർ 4, ശനിയാഴ്‌ച
അനുപമമായ നേട്ടം, അര്‍ഹിക്കുന്ന അംഗീകാരം....
യൂത്ത് ഒളിമ്പിക്സില്‍ ബാട്മിന്റാനില്‍ വെള്ളി മെടല്‍ നേടുക വഴി പ്രണോയ് ഭാരതത്തിനു ഒന്നടങ്കം അഭിമാനമായി മാറിയിരിക്കുന്നു. കേരളത്തിന്റെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് മെഡല്‍ ജേതാവായി പ്രണോയ് ചരിത്രത്തില്‍ ഇടം പിടിക്കുമ്പോള്‍ ഓരോ മലയാളിക്കും ലോകത്തിന്റെ നെറുകയില്‍ എത്തിയ സന്തോഷവും, അഭിമാനവും. പലപ്പോഴും, ക്രിക്കെട്ടിന്റെ ഗ്ലാമറിന്റെയും , പണക്കൊഴുപ്പിന്റെയും, നിഴലില്‍ ഒതുങ്ങിക്കൂടെണ്ടി വരുന്ന മറ്റു കായിക താരങ്ങള്‍ക്ക് തങ്ങളുടേതായ ലോകത്തേക്കുള്ള ഒരു പാത ഒരുക്കാന്‍ പ്രണോയിയുടെ ഈ വിജയത്തിന് കഴിഞ്ഞിരിക്കുന്നു. ഇത്തരത്തില്‍ മഹത്തായ നേട്ടം കൈവരിച്ച പ്രനോയിക്ക് അര്‍ഹമായ അന്ഗീകാരങ്ങള്‍ നല്‍കി കേരള സര്‍ക്കാരും, മുഖ്യമന്ത്രിയും,കായിക മന്ത്രിയും, ധനകാര്യ മന്ത്രിയും, സ്പോര്‍ട്സ് കൌണ്‍സില്‍ ഉള്‍പ്പെടെയുള്ള സംഘടനകളും മാതൃക കാട്ടിയിരിക്കുന്നു. വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്ന ഈ നടപടി പ്രശംസനീയമാണ്. പലപ്പോഴും അര്‍ഹതപ്പെട്ട സമയത്ത് അന്ഗീകാരങ്ങള്‍ നല്കാന്‍ നമള്‍ മറന്നു പോകുന്നു എന്ന് ഞാനുള്‍പ്പെടെയുള്ളവര്‍ മുറവിളി കൂട്ടിയിട്ടുണ്ട്. എന്നാല്‍ അര്‍ഹതപ്പെട്ട അന്ഗീകാരങ്ങളും, പ്രോത്സാഹനങ്ങളും, നല്‍കാന്‍ സര്‍ക്കാരും, മറ്റുള്ളവരും തയ്യാറാകുമ്പോള്‍ അതിനെ പ്രശംസിക്കുവാനും എന്നെപ്പോലുള്ളവര്‍ക്ക് കഴിയണം, . അതാണല്ലോ യദാര്‍ത്ഥ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്. പ്രണോയിയുടെ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന വെള്ളി പതക്കത്തിന്റെ തിളക്കം നല്‍കുന്ന പ്രകാശത്തിലൂടെ കൂടുതല്‍ കായിക താരങ്ങള്‍ ഉയരത്തിന്റെ പാതകളില്‍ നടന്നു കയറുമെന്ന് പ്രതീക്ഷിക്കാം. ആശംസകള്‍..........
2010 ഓഗസ്റ്റ് 30, തിങ്കളാഴ്‌ച
പാട്ടിന്റെ പാലാഴി, നന്മയുടെയും...........
ശ്രീ രാജീവ് അഞ്ചല്‍ അണിയിച്ചൊരുക്കിയ പാട്ടിന്റെ പാലാഴി ഹൃദയ സ്പര്‍ശിയായ മനോഹരമായ ഒരു ചലച്ചിത്ര കാവ്യമാണ്. ലാളിത്യമാര്‍ന്ന അവതരണത്തിലൂടെ , ഹൃദ്യമായ സംഗീതത്തിലൂടെ, അര്‍ത്ഥപൂര്‍ണ്ണമായ സംഭാഷണങ്ങളിലൂടെ പാട്ടിന്റെ പാലാഴി പ്രേക്ഷക ഹൃദയങ്ങളില്‍ നിറയുന്നു. ഒരു ചിത്രം മികച്ച ചിത്രമാകുന്നത് ആ ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പ്രേക്ഷകന് ഒരു സംശയവും കൂടാതെ മനസ്സിലാക്കാന്‍ സാധിക്കുംപോഴാണ്. ആശയ വിനിമയം സുഗമം ആകുമ്പോഴാണ് സംവേദനം എളുപ്പമാകുന്നത്. പാട്ടിന്റെ പാലാഴിയിലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിച്ച നന്മയുടെ സന്ദേശം പ്രേക്ഷകര്‍ ഹൃദയ പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് സിനിമ തീര്‍ന്നിട്ടും ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ മറന്നു പോകുന്ന പ്രേക്ഷകര്‍ . മനസ്സിലേക്ക് പകര്‍ന്നു കിട്ടിയ നന്മ അല്‍പ നേരത്തേക്ക് എങ്കിലും മനസ്സില്‍ നിലനില്‍ക്കാന്‍ ആകണം സിനിമ തീര്‍ന്നിട്ടും പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങാന്‍ മടിക്കുന്നത്. ശ്രീ രാജീവ് അഞ്ചലിന്റെ സംവിധാനവും, അഴകപ്പന്റെ ക്യാമറയും, സുരേഷ് മനിമാലയുടെ സംഗീതവും, ഓ. എന്‍ . കുറുപ്പ് സാറിന്റെ ഗാനങ്ങളും ബാലഭാസ്കരിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ ശരാശരിയിലും മുകളില്‍ എത്തിച്ചിരിക്കുന്നു. മീരാജാസ്മിനെ പോലെ ഉള്ള ഒരു കലാകാരിയുടെ അഭിനയ സിദ്ധിയെ പരമാവധി പ്രയോജനപ്പെടുത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ഒതുതീര്‍പ്പുകള്‍ക്ക് വിധേയരാകേണ്ടി വരുമെങ്കിലും ഒരു കലാകാരനോ ,കലാകാരിക്കോ തന്റെ ആത്മസംത്രിപ്തിക്കി അനുസൃതമായ കഥാപാത്രം ലഭിക്കുന്ന അപൂര്‍വ്വം അവസ്സര്ങ്ങളില്‍ ഒന്നാണ് മീരക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ രേവതിയുടെ കഥാപാത്രം പറയുന്നു, ചില കാലങ്ങളില്‍ ചിലര്‍ക്ക് ചില സിദ്ധികള്‍ അത് നമ്മള്‍ അംഗീകരിച്ചു കൊടുത്താല്‍ അവര്‍ക്ക് നമ്മള്‍ ദൈവങ്ങള്‍ ആയിരിക്കും . ഒരു പക്ഷെ പാട്ടിന്റെ പാലാഴി കണ്ടിറങ്ങിയ പ്രേക്ഷകന്‍ എന്നാ നിലയില്‍ എനിക്ക് പറയാന്‍ ഉള്ളത്, ചില കാലങ്ങളില്‍ ചില നല്ല ചിത്രങ്ങള്‍ അത് നമ്മള്‍ പ്രേക്ഷകര്‍ ഏറ്റെടുത്താല്‍ കൂടുതല്‍ നല്ല ചിത്രങ്ങള്‍ക്ക് അതൊരു പ്രചോദനമാകും.......
2010 ഓഗസ്റ്റ് 24, ചൊവ്വാഴ്ച
മദ്യം ഒഴുകുന്ന തിരുമുറ്റങ്ങള്‍.............
മലയാളികളുടെ ഗതകാല സമൃതികള്‍ ഉണര്‍ത്തി ഒരു തിരുവോണം കൂടി കടന്നു പോയി. ഒത്തു ചേരലിന്റെ ആഹ്ലാദം പങ്കിടുന്ന ഈ വേളയില്‍ ഒട്ടൊരു ആശങ്ക ഉണര്‍ത്തുന്ന വാര്‍ത്തയും നമ്മെ തേടി എത്തിയിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അഭിമാനിക്കാവുന്ന മേഘലകളില്‍ എല്ലാം ഒന്നാം സ്ഥാനം അലങ്കരിക്കുന്ന കേരളം മദ്യപാനത്തിന്റെ കാര്യത്തിലും മറ്റാര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്തവിധം മുന്നില്‍ എത്തിയിരിക്കുന്നു. ഈ ഓണ ദിവസ്സങ്ങളില്‍ കേരളം കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്കു അമ്പരപ്പിക്കുന്നതാണ്. ആഘോഷ വേളകള്‍ മദ്യത്തിനായി മാറ്റി വയ്ക്കുന്ന ഒരു സമൂഹമായി മലയാളി മാറിക്കഴിഞ്ഞു എന്നതിന് ഇതില്‍പ്പരം എന്ത് തെളിവാണ് വേണ്ടത്. ഓണസദ്യയെക്കാളും പ്രാധാന്യം ഉള്ളതായി മദ്യത്തിന്റെ സാന്നിധ്യം മലയാളി മനസ്സുകളില്‍ കുടിയേറുന്നത് ഒട്ടേറെ കുടുംബങ്ങളെ ആശങ്കപ്പെടുത്തുന്നു. സാമൂഹിക ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്താനും, , അപകടങ്ങള്‍ക്ക് കൂടുതല്‍ സഹായം ചെയ്തു കൊടുക്കാനും മാത്രമേ ഈ മദ്യസംസ്കാരം ഉപയോഗപ്പെടുകയുള്ളൂ. കണക്കുകള്‍ അനുസ്സരിച്ച് കഴിഞ്ഞ ഓണത്തിന് ഒഴുകിയ മദ്യത്തിന്റെ ഇരുപതു ശതമാനം കൂടുതലാണ് ഈ ഓണത്തിന് മലയാളികള്‍ കുടിച്ചു തീര്‍ത്തത്. ചാലക്കുടി, കരുനാഗപ്പള്ളി , ബാലരാമപുരം, എന്നിങ്ങനെ വാര്‍ത്ത മാധ്യമങ്ങള്‍ മദ്യപാനത്തിന് ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നല്‍കി , അടുത്ത തവണ മറ്റു പ്രദേശങ്ങളോട് കൂടുതല്‍ വാശിയോടെ മത്സരിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ അടുത്ത തവണ മദ്യപാനത്തില്‍ മുന്നില്‍ എത്തുന്നവര്‍ക്കായി ഒരു എവര്‍റോളിംഗ് ട്രോഫി ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കാവുന്നതാണ്. മദ്യപാനത്തെ മുന്‍നിര്‍ത്തി ഒരു റിയാലിറ്റി ഷോ കൂടി സംഘടിപ്പിച്ചു ഫ്ലാറ്റോ മറ്റോ നല്‍കിയാല്‍ സംഗതി കെങ്കേമം ആകുകയും ചെയ്യും, ആനന്ദ ലബ്ധിക്കു ഇനിയെന്ത് വേണം...............
2010 ഓഗസ്റ്റ് 11, ബുധനാഴ്‌ച
ഓര്‍മ്മയില്‍ ഒരു പൊന്നോണം ............
ഗ്രിഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി. സ്നേഹത്തിന്റെയും, സഹോദര്യതിന്റെയും , ഐശ്വര്യത്തിന്റെയും , സംബല്‍സമൃതിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ക്കൂടി വന്നെതുകയായി . തുംബയും, മുക്കുറ്റിയും, കാക്ക പൂവും , നിറഞ്ഞ ബാല്യത്തിനെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് മാധുര്യം എറ്രുന്നു. ഒഴുകിപ്പരക്കുന്ന ഓണ നിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍, ചുറ്റു പാട് നിന്നും പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍ , ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ പൂക്കള്‍ തേടി നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പുല്‍കൊടി തുമ്പുകളില്‍ നിന്ന് ഇറ്റിറ്റു
വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍, സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍ , ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ , എന്നിരുന്നാലും വിഭവ സമൃദ്ധമായ സദ്യിക്കും, പുത്തന്‍ കുപ്പായത്തിനും ഓണം എത്തുന്നതും കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന എന്റെ ബാല്യം മറു വശത്ത്. കൈപ്പു ഏറിയ ജീവിത യാത്രയ്ക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പായങ്ങളും ഒക്കെയായി ഒരു കുറവും വരുത്താത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി ഞാന്‍ അമ്മയ്ക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹ വാല്സല്യങ്ങള്‍ക്ക് പകരമാവില്ല. വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പായങ്ങള്‍ക്ക് പകരം നല്‍കാന്‍ എത്ര ജന്മങ്ങള്‍ എടുതാലാണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോള്‍ , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍കേണ്ടി വരുന്ന സോദരങ്ങള്‍ ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മയുടെ ജാലകങ്ങള്‍ അടയ്ക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല, . കാലത്തിനെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടായത് സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും , ഊഞ്ഞാല് കെട്ടിയ തൈമാവുകള്‍ അപൂര്‍വ്വ കാഴ്ചകള്‍ ആകുമ്പോഴും, സ്നേഹത്തിനെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും, സന്ദേശം ഉണര്‍ത്തി ഓണമെതുമ്പോള്‍ ആഹ്ലാദാരവത്തോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും, ഉറവകള്‍ ഒരിക്കലും നഷ്ട്ടമാകില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും, തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരകകുന്നു, ഓണ തുമ്പികള്‍ വട്ടമിട്ടു പരകകുന്നു, പൂവിളികള്‍ ഉയരുന്നു.......... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണ ആശംസകള്‍ .............
വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍, സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍ , ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ , എന്നിരുന്നാലും വിഭവ സമൃദ്ധമായ സദ്യിക്കും, പുത്തന്‍ കുപ്പായത്തിനും ഓണം എത്തുന്നതും കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന എന്റെ ബാല്യം മറു വശത്ത്. കൈപ്പു ഏറിയ ജീവിത യാത്രയ്ക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പായങ്ങളും ഒക്കെയായി ഒരു കുറവും വരുത്താത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി ഞാന്‍ അമ്മയ്ക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹ വാല്സല്യങ്ങള്‍ക്ക് പകരമാവില്ല. വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പായങ്ങള്‍ക്ക് പകരം നല്‍കാന്‍ എത്ര ജന്മങ്ങള്‍ എടുതാലാണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോള്‍ , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍കേണ്ടി വരുന്ന സോദരങ്ങള്‍ ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മയുടെ ജാലകങ്ങള്‍ അടയ്ക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല, . കാലത്തിനെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടായത് സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും , ഊഞ്ഞാല് കെട്ടിയ തൈമാവുകള്‍ അപൂര്‍വ്വ കാഴ്ചകള്‍ ആകുമ്പോഴും, സ്നേഹത്തിനെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും, സന്ദേശം ഉണര്‍ത്തി ഓണമെതുമ്പോള്‍ ആഹ്ലാദാരവത്തോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും, ഉറവകള്‍ ഒരിക്കലും നഷ്ട്ടമാകില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും, തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരകകുന്നു, ഓണ തുമ്പികള്‍ വട്ടമിട്ടു പരകകുന്നു, പൂവിളികള്‍ ഉയരുന്നു.......... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണ ആശംസകള്‍ .............
2010 ജൂലൈ 31, ശനിയാഴ്‌ച
മലയാള സിനിമയിലെ വര്‍ത്തമാനകാല ചിന്തകള്‍..
ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമ വീണ്ടും സജീവമാവുകയാണ്. അതോടൊപ്പം തന്നെ താരാധിപത്യം, പുതുമുഖങ്ങളുടെ പ്രാധാന്യം, പുത്തന്‍ പരീക്ഷണങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിക്കഴിഞ്ഞു. തിക്കുറിശി സുകുമാരന്‍ നായരില്‍ നിന്ന് തുടങ്ങി സത്യന്‍, നസീര്‍, മമ്മൂട്ടി , മോഹന്‍ലാല്‍ , എന്നിവരിലുടെ ഇന്ന് പ്രിത്വിരാജില്‍ എത്തി നില്‍ക്കുന്ന താരപദവി മലയാളത്തിന്റെ മാത്രം പ്രത്യേകത അല്ല. ലോകത്ത് ഏതൊക്കെ ഭാഷകളില്‍ സിനിമ ഇറങ്ങുന്നുണ്ടുന്കിലും ആ ഭാഷകളില്‍ എല്ലാം താരപദവികള്‍ ഉണ്ട്. ഇനി ഉണ്ടാവുകയും ചെയ്യും. ഒരു താരത്തിനും സ്വയം സൂപ്പര്‍ സ്റ്റാര്‍ പദവി കല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ജനങ്ങള്‍ തന്നെയാണ് അവര്‍ക്ക് ആ പദവി നല്‍കുന്നത്. എന്ന് കരുതി അവര്‍ നല്‍കുന്ന എന്തും ഒരേ മനസ്സോടെ സ്വീകരിക്കാനും അവര്‍ തയ്യാറാവില്ല. കാരണം ജനങ്ങള്‍ സൂപ്പര്‍ താര പദവി കല്പിച്ചു നല്‍കുമ്പോള്‍ തന്നെ ആ താരങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന നിലവാരം ഉണ്ടായില്ലെങ്കില്‍ അവരുടെ ചിത്രങ്ങള്‍ തള്ളി കളയുക തന്നെ ചെയ്യും. മമ്മൂട്ടിയെയോ, മോഹന്‍ലാലിനെയോ, പ്രിത്വിരജിനെയോ എടുക്കുമ്പോള്‍ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് സമകാലികരായി വന്ന എത്രയോ താരങ്ങള്‍, പക്ഷെ എന്തുകൊണ്ട് അവര്‍ക്ക് ഇവരുടെ നിരയിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല എന്ന് ചിന്തിക്കുമ്പോള്‍ , മമ്മൂടിയുടെയും, മോഹന്‍ലാലിന്റെയും, പ്രിത്വിരജിന്റെയുമൊക്കെ കഠിനദ്വാനവും, പ്രതിഭയുമോക്കെയാണ് അവരെ സൂപ്പര്‍ താര പദവിയില്‍ എത്തിച്ചത് എന്ന് കാണാം. ഇത് പോലെ തന്നെ എലാ ഭാഷകളിലും സൂപ്പര്‍ താരങ്ങള്‍ ഉണ്ട്. സിനിമ രംഗത്ത് മാത്രമല്ല ഏതു രംഗം ആയിരുന്നാലും അവരവരുടേതായ മേഘലകളിലെ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നവര്‍ ആ മേഘലകളിലെ സൂപ്പര്‍ താരങ്ങള്‍ തന്നെയാണ്. അതുകൊണ്ട് താരപദവി എല്ലാക്കാലത്തും നിലനില്‍ക്കും, അത് അതിനു അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുകയും ചെയ്യും, പുതുമുഖങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ഈയിടെ ചില തല മുതിര്‍ന്ന സംവിധായകരുടെ ഭാഗത്ത് നിന്നും , പുതു മുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കണം , പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാവണം എന്നൊക്കെ ഉള്ള അഭിപ്രായങ്ങള്‍ കേട്ടു. എന്പതുകളിലും, തൊണ്ണൂറുകളിലും , സജീവമായിരുന്ന ഈ സംവിധായകരുടെ മിക്കവാറും, എല്ലാ ചിത്രങ്ങളിലും നായകന്മാരയത്, മമ്മൂട്ടിയോ , മോഹന്‍ലാലോ ആണ്. എന്നാല്‍ ഇന്ന് ആ താരങ്ങള്‍ തങ്ങള്‍ക്കു അപ്രാപ്യര്‍ ആയി എന്ന് തോന്നിയത് കൊണ്ടോ, അവര്‍ക്ക് വേണ്ട ചിത്രങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തത് കൊണ്ടോ ആണ് ആ സംവിധായകരില്‍ നിന്നും ഈ വൈകിയ വേളയില്‍ ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടായതു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും, പുതെന്‍ പരീക്ഷണങ്ങള്‍ വേണമെന്നും ആത്മാര്‍ഥമായി ആഗ്രഹിച്ചവര്‍ ആണെങ്കില്‍ തങ്ങളുടെ നാളിതു വരെയുള്ള ചിത്രങ്ങളില്‍ അതിനു വേണ്ടുന്ന സാഹചര്യങ്ങള്‍ ഒരുക്കണം ആയിരുന്നു. അല്ലാതെ കിട്ടാത്ത മുന്തിരി പുളിക്കും എന്നാ നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ട് വരുന്നത് ഭംഗിയല്ല. അത് പോലെ മലര്‍വാടി ആര്‍ട്സ് ക്ലാബ്ബു ഇറങ്ങിയപ്പോള്‍ വിനീത് ശ്രീനിവാസനെപ്പോലെ എന്ത് കൊണ്ട് ചെറുപ്പക്കാര്‍ ധൈര്യമായി മുന്നോട്ടു വരുന്നില്ല എന്നാ ചോദ്യം പലയിടത് നിന്നും ഉയര്‍ന്നു കേട്ടു. വിനീതിനെ പോലെ കഴിവും, പ്രതിഭയും ഉള്ള ഒരു കലാകാരന്‍ മലയാള സിനിമയ്ക്ക് മുതല്‍കൂട്ടാണ്. പക്ഷെ വിനീതിന് കിട്ടിയ പിന്തുണ അത് നിര്‍മാതാവിന്റെ ഭാഗത്ത് നിന്നായാലും, മറ്റു സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നായാലും , അതുപോലെ പുതുതായി കടന്നു വരുന്ന എത്ര പേര്‍ക്ക് പിന്തുണ ലഭിക്കും. എന്റെ തന്നെ പല സുഹൃത്തുക്കളും വര്‍ഷങ്ങളായി സഹ സംവിധായകര്‍ ആയ്യി പ്രവര്തിക്കുന്നുട്. അവരുടെ കൈ വശം മനോഹരമായ കഥകളും , തിരക്കഥകളും ഉണ്ട് . പക്ഷെ അവര്‍ക്ക് മതിയായ സാമ്പത്തിക സഹായം നല്‍കുവാനും, മറ്റു സഹകരനങ്ങള്‍ക്കും എത്ര പേര്‍ തയ്യാറാവും. വിനീതിന്റെ മലര്‍വാടിയില്‍ ഒരു രംഗം ഉണ്ട്, നായകന്മാര്‍ ജനാര്‍ധനനെ സമീപിച്ചു നമുക്ക് ക്കൂടി ഒരു ചാന്‍സ് തരണം എന്ന് പരയ്മ്പോള്‍ , ന്നിങ്ങളെ മുന്‍പ് ഒരിടത്തും കണ്ടിട്ടില്ലല്ലോ എന്ന് ജനാര്‍ധനന്‍ പറയുന്നു. അപ്പോള്‍ അതില്‍ ഒരു ചെറുപ്പക്കാരന്‍ യുവജനോത്സവത്തില്‍ പാടുന്ന ഒരു ഫോട്ടോ കാണിക്കുന്നു, അത് കണ്ടു ജനാര്‍ധനന്‍ പരിഹസിച്ചു ചിരിക്കുന്നു, . ഒരു പക്ഷെ കഴിവുള്ള ഒട്ടേറെ പുതുമുഖങ്ങള്‍ ഈ പരിഹാസ്സചിരിക്കു വിധേയരായിക്കൊണ്ടിരിക്കുന്നു. യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെ ആവുമ്പോള്‍ മറ്റുള്ളവരെ ഉപദേശിക്കുന്നതിനു മുന്‍പ് തങ്ങള്‍ ഒരുക്കുന്ന ചിത്രങ്ങളില്‍ , കഥയോ, തിരക്കഥയോ, പാട്ടോ, സംഗീതമോ, അഭിനയമോ , ഏതു മേഖലയും ആയിക്കോട്ടെ ഒരു പുതുമുഖത്തെ എങ്കിലും ഉള്‍പ്പെടുത്താന്‍ ഈ സംവിധായകര്‍ ശ്രദ്ധിക്കട്ടെ. അഭിനയിക്കാന്, പാട്ടുപാടാനും, കഥ എഴുതാനും, പാട്ട് എഴുതാനുമൊക്കെ പുതുമുഖങ്ങള്‍ വരണം എന്ന് പത്ര സമ്മേളനം നടത്തുന്ന സംവിധായകരുടെ ശ്രദ്ധക്കായി എന്റെ മൊബൈല്‍ നമ്പര്‍ ഇവിടെ കൊടുക്കുന്നു, . ഇനി എന്റെ മൊബൈലിനു വിശ്രമം ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം, കാരണം അത്ര ആത്മാര്തം ആയാണല്ലോ അവര്‍ പുതുമുഖങ്ങളെ സ്വാഗതം ചെയ്യുന്നത്....... ഒന്ന് നില്‍ക്കണേ എന്റെ മൊബൈല്‍ റിങ്ങ് ചെയ്യുന്നു ഏതോ സംവിധായകന്‍ ആയിരിക്കും, ഒന്ന് നോക്കട്ടെ.........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്‍ഫാന്‍ എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...