ഗ്രിഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി. സ്നേഹത്തിന്റെയും, സഹോദര്യതിന്റെയും , ഐശ്വര്യത്തിന്റെയും , സംബല്‍സമൃതിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ക്കൂടി വന്നെതുകയായി . തുംബയും, മുക്കുറ്റിയും, കാക്ക പൂവും , നിറഞ്ഞ ബാല്യത്തിനെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് മാധുര്യം എറ്രുന്നു. ഒഴുകിപ്പരക്കുന്ന ഓണ നിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍, ചുറ്റു പാട് നിന്നും പതിയെ ഉയര്ന്നു കേള്ക്കുന്ന പൂവിളികള്‍ , ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്പേ പൂക്കള്‍ തേടി നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പുല്‍കൊടി തുമ്പുകളില്‍ നിന്ന് ഇറ്റിറ്റു
വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍, സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍ , ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ , എന്നിരുന്നാലും വിഭവ സമൃദ്ധമായ സദ്യിക്കും, പുത്തന്‍ കുപ്പായത്തിനും ഓണം എത്തുന്നതും കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന എന്റെ ബാല്യം മറു വശത്ത്. കൈപ്പു ഏറിയ ജീവിത യാത്രയ്ക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പായങ്ങളും ഒക്കെയായി ഒരു കുറവും വരുത്താത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി ഞാന്‍ അമ്മയ്ക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹ വാല്സല്യങ്ങള്‍ക്ക് പകരമാവില്ല. വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പായങ്ങള്‍ക്ക് പകരം നല്‍കാന്‍ എത്ര ജന്മങ്ങള്‍ എടുതാലാണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോള്‍ , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍കേണ്ടി വരുന്ന സോദരങ്ങള്‍ ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മയുടെ ജാലകങ്ങള്‍ അടയ്ക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല, . കാലത്തിനെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടായത് സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും , ഊഞ്ഞാല് കെട്ടിയ തൈമാവുകള്‍ അപൂര്‍വ്വ കാഴ്ചകള്‍ ആകുമ്പോഴും, സ്നേഹത്തിനെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും, സന്ദേശം ഉണര്‍ത്തി ഓണമെതുമ്പോള്‍ ആഹ്ലാദാരവത്തോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും, ഉറവകള്‍ ഒരിക്കലും നഷ്ട്ടമാകില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും, തുംബയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരകകുന്നു, ഓണ തുമ്പികള്‍ വട്ടമിട്ടു പരകകുന്നു, പൂവിളികള്‍ ഉയരുന്നു.......... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണ ആശംസകള്‍ .............
2010 ഓഗസ്റ്റ് 11, ബുധനാഴ്‌ച
2010 ജൂലൈ 31, ശനിയാഴ്‌ച
മലയാള സിനിമയിലെ വര്‍ത്തമാനകാല ചിന്തകള്‍..
ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമ വീണ്ടും സജീവമാവുകയാണ്. അതോടൊപ്പം തന്നെ താരാധിപത്യം, പുതുമുഖങ്ങളുടെ പ്രാധാന്യം, പുത്തന്‍ പരീക്ഷണങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിക്കഴിഞ്ഞു. തിക്കുറിശി സുകുമാരന്‍ നായരില്‍ നിന്ന് തുടങ്ങി സത്യന്‍, നസീര്‍, മമ്മൂട്ടി , മോഹന്‍ലാല്‍ , എന്നിവരിലുടെ ഇന്ന് പ്രിത്വിരാജില്‍ എത്തി നില്‍ക്കുന്ന താരപദവി മലയാളത്തിന്റെ മാത്രം പ്രത്യേകത അല്ല. ലോകത്ത് ഏതൊക്കെ ഭാഷകളില്‍ സിനിമ ഇറങ്ങുന്നുണ്ടുന്കിലും ആ ഭാഷകളില്‍ എല്ലാം താരപദവികള്‍ ഉണ്ട്. ഇനി ഉണ്ടാവുകയും ചെയ്യും. ഒരു താരത്തിനും സ്വയം സൂപ്പര്‍ സ്റ്റാര്‍ പദവി കല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ജനങ്ങള്‍ തന്നെയാണ് അവര്‍ക്ക് ആ പദവി നല്‍കുന്നത്. എന്ന് കരുതി അവര്‍ നല്‍കുന്ന എന്തും ഒരേ മനസ്സോടെ സ്വീകരിക്കാനും അവര്‍ തയ്യാറാവില്ല. കാരണം ജനങ്ങള്‍ സൂപ്പര്‍ താര പദവി കല്പിച്ചു നല്‍കുമ്പോള്‍ തന്നെ ആ താരങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന നിലവാരം ഉണ്ടായില്ലെങ്കില്‍ അവരുടെ ചിത്രങ്ങള്‍ തള്ളി കളയുക തന്നെ ചെയ്യും. മമ്മൂട്ടിയെയോ, മോഹന്‍ലാലിനെയോ, പ്രിത്വിരജിനെയോ എടുക്കുമ്പോള്‍ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് സമകാലികരായി വന്ന എത്രയോ താരങ്ങള്‍, പക്ഷെ എന്തുകൊണ്ട് അവര്‍ക്ക് ഇവരുടെ നിരയിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല എന്ന് ചിന്തിക്കുമ്പോള്‍ , മമ്മൂടിയുടെയും, മോഹന്‍ലാലിന്റെയും, പ്രിത്വിരജിന്റെയുമൊക്കെ കഠിനദ്വാനവും, പ്രതിഭയുമോക്കെയാണ് അവരെ സൂപ്പര്‍ താര പദവിയില്‍ എത്തിച്ചത് എന്ന് കാണാം. ഇത് പോലെ തന്നെ എലാ ഭാഷകളിലും സൂപ്പര്‍ താരങ്ങള്‍ ഉണ്ട്. സിനിമ രംഗത്ത് മാത്രമല്ല ഏതു രംഗം ആയിരുന്നാലും അവരവരുടേതായ മേഘലകളിലെ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നവര്‍ ആ മേഘലകളിലെ സൂപ്പര്‍ താരങ്ങള്‍ തന്നെയാണ്. അതുകൊണ്ട് താരപദവി എല്ലാക്കാലത്തും നിലനില്‍ക്കും, അത് അതിനു അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുകയും ചെയ്യും, പുതുമുഖങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ഈയിടെ ചില തല മുതിര്‍ന്ന സംവിധായകരുടെ ഭാഗത്ത് നിന്നും , പുതു മുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കണം , പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാവണം എന്നൊക്കെ ഉള്ള അഭിപ്രായങ്ങള്‍ കേട്ടു. എന്പതുകളിലും, തൊണ്ണൂറുകളിലും , സജീവമായിരുന്ന ഈ സംവിധായകരുടെ മിക്കവാറും, എല്ലാ ചിത്രങ്ങളിലും നായകന്മാരയത്, മമ്മൂട്ടിയോ , മോഹന്‍ലാലോ ആണ്. എന്നാല്‍ ഇന്ന് ആ താരങ്ങള്‍ തങ്ങള്‍ക്കു അപ്രാപ്യര്‍ ആയി എന്ന് തോന്നിയത് കൊണ്ടോ, അവര്‍ക്ക് വേണ്ട ചിത്രങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തത് കൊണ്ടോ ആണ് ആ സംവിധായകരില്‍ നിന്നും ഈ വൈകിയ വേളയില്‍ ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടായതു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും, പുതെന്‍ പരീക്ഷണങ്ങള്‍ വേണമെന്നും ആത്മാര്‍ഥമായി ആഗ്രഹിച്ചവര്‍ ആണെങ്കില്‍ തങ്ങളുടെ നാളിതു വരെയുള്ള ചിത്രങ്ങളില്‍ അതിനു വേണ്ടുന്ന സാഹചര്യങ്ങള്‍ ഒരുക്കണം ആയിരുന്നു. അല്ലാതെ കിട്ടാത്ത മുന്തിരി പുളിക്കും എന്നാ നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ട് വരുന്നത് ഭംഗിയല്ല. അത് പോലെ മലര്‍വാടി ആര്‍ട്സ് ക്ലാബ്ബു ഇറങ്ങിയപ്പോള്‍ വിനീത് ശ്രീനിവാസനെപ്പോലെ എന്ത് കൊണ്ട് ചെറുപ്പക്കാര്‍ ധൈര്യമായി മുന്നോട്ടു വരുന്നില്ല എന്നാ ചോദ്യം പലയിടത് നിന്നും ഉയര്‍ന്നു കേട്ടു. വിനീതിനെ പോലെ കഴിവും, പ്രതിഭയും ഉള്ള ഒരു കലാകാരന്‍ മലയാള സിനിമയ്ക്ക് മുതല്‍കൂട്ടാണ്. പക്ഷെ വിനീതിന് കിട്ടിയ പിന്തുണ അത് നിര്‍മാതാവിന്റെ ഭാഗത്ത് നിന്നായാലും, മറ്റു സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നായാലും , അതുപോലെ പുതുതായി കടന്നു വരുന്ന എത്ര പേര്‍ക്ക് പിന്തുണ ലഭിക്കും. എന്റെ തന്നെ പല സുഹൃത്തുക്കളും വര്‍ഷങ്ങളായി സഹ സംവിധായകര്‍ ആയ്യി പ്രവര്തിക്കുന്നുട്. അവരുടെ കൈ വശം മനോഹരമായ കഥകളും , തിരക്കഥകളും ഉണ്ട് . പക്ഷെ അവര്‍ക്ക് മതിയായ സാമ്പത്തിക സഹായം നല്‍കുവാനും, മറ്റു സഹകരനങ്ങള്‍ക്കും എത്ര പേര്‍ തയ്യാറാവും. വിനീതിന്റെ മലര്‍വാടിയില്‍ ഒരു രംഗം ഉണ്ട്, നായകന്മാര്‍ ജനാര്‍ധനനെ സമീപിച്ചു നമുക്ക് ക്കൂടി ഒരു ചാന്‍സ് തരണം എന്ന് പരയ്മ്പോള്‍ , ന്നിങ്ങളെ മുന്‍പ് ഒരിടത്തും കണ്ടിട്ടില്ലല്ലോ എന്ന് ജനാര്‍ധനന്‍ പറയുന്നു. അപ്പോള്‍ അതില്‍ ഒരു ചെറുപ്പക്കാരന്‍ യുവജനോത്സവത്തില്‍ പാടുന്ന ഒരു ഫോട്ടോ കാണിക്കുന്നു, അത് കണ്ടു ജനാര്‍ധനന്‍ പരിഹസിച്ചു ചിരിക്കുന്നു, . ഒരു പക്ഷെ കഴിവുള്ള ഒട്ടേറെ പുതുമുഖങ്ങള്‍ ഈ പരിഹാസ്സചിരിക്കു വിധേയരായിക്കൊണ്ടിരിക്കുന്നു. യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെ ആവുമ്പോള്‍ മറ്റുള്ളവരെ ഉപദേശിക്കുന്നതിനു മുന്‍പ് തങ്ങള്‍ ഒരുക്കുന്ന ചിത്രങ്ങളില്‍ , കഥയോ, തിരക്കഥയോ, പാട്ടോ, സംഗീതമോ, അഭിനയമോ , ഏതു മേഖലയും ആയിക്കോട്ടെ ഒരു പുതുമുഖത്തെ എങ്കിലും ഉള്‍പ്പെടുത്താന്‍ ഈ സംവിധായകര്‍ ശ്രദ്ധിക്കട്ടെ. അഭിനയിക്കാന്, പാട്ടുപാടാനും, കഥ എഴുതാനും, പാട്ട് എഴുതാനുമൊക്കെ പുതുമുഖങ്ങള്‍ വരണം എന്ന് പത്ര സമ്മേളനം നടത്തുന്ന സംവിധായകരുടെ ശ്രദ്ധക്കായി എന്റെ മൊബൈല്‍ നമ്പര്‍ ഇവിടെ കൊടുക്കുന്നു, . ഇനി എന്റെ മൊബൈലിനു വിശ്രമം ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം, കാരണം അത്ര ആത്മാര്തം ആയാണല്ലോ അവര്‍ പുതുമുഖങ്ങളെ സ്വാഗതം ചെയ്യുന്നത്....... ഒന്ന് നില്‍ക്കണേ എന്റെ മൊബൈല്‍ റിങ്ങ് ചെയ്യുന്നു ഏതോ സംവിധായകന്‍ ആയിരിക്കും, ഒന്ന് നോക്കട്ടെ.........
2010 ജൂലൈ 25, ഞായറാഴ്‌ച
മാധ്യമങ്ങള്‍ അറിയാതെ പോകുന്നത് ...........
ഐക്യ രാഷ്ട്ര സഭയുടെ പഠനം അടിസ്ഥാനമാക്കിയുള്ള പുതിയ വെളിപ്പെടുത്തല്‍ അനുസ്സരിച്ച് ക്ഷേമ സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. മുഴുവന്‍ സംസ്ഥാനങ്ങളുടെയും ദാരിദ്ര്യ സൂചിക കണക്കില്‍ എടുക്കുമ്പോള്‍ കേരളത്തിലാണ് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവ് കാണപ്പെടുന്നത്. ഇന്ത്യയിലെ അന്‍പത്തി അഞ്ചു ശതമാനം ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ കേരളത്തില്‍ ഇത് പതിനാറു ശതമാനം മാത്രം ആണെന്നും പഠനം വെളിപ്പെടുത്തുന്നു. യു . എന്‍. ഡി . പി പുറത്തിറക്കാന്‍ പോകുന്ന മനുഷ്യ വികസ്സന റിപ്പോര്‍ട്ടിന്റെ ഇരുപതാം വാര്‍ഷിക എഡിഷനില്‍ ആണ് പുതിയ കണക്കു വെളിപ്പെടുത്തുന്നത്. ഓക്സ്ഫോര്‍ഡ് പോവര്ടി ആന്‍ഡ് ഹുമന്‍ ടെവലെപ്മെന്റ്റ് ഇനിഷിഅടിവ് തയ്യാറാക്കിയ ദാരിദ്ര്യ സൂചിക അടിഷ്ടനമാക്കിയാണ് കണക്കെടുപ്പ് നടത്തിയത്. വിദ്യാഭ്യാസം , ആരോഗ്യം , വൈദ്യുതി, ശുചിത്വം, കുടിവെള്ളം, തുടങ്ങി പത്തു സൂചികയാണ് കണക്കെടുപ്പിനു ആധാരം ആക്കിയത്. ഇന്ത്യയിലെ അന്‍പത്തി അഞ്ചു ശതമാനം ജനങ്ങള്‍ ദരിദ്രര്‍ ആണെന്ന് യു. എന്‍. ഡി. പി. പറയുന്നു. പോഷക ആഹാര കുറവ് ആണ് ഇന്ത്യയിലെ ദാരിദ്ര്യത്തിന് പ്രധാന കാരണം എന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. ബീഹാറില്‍ എണ്‍പത്തിഒന്ന് ശതമാനവും, ജാര്ഖണ്ടില്‍ എഴുപത്തി ഏഴു ശതമാനവും ദരിദ്രരാണ്. ഇന്ത്യയില്‍ അന്‍പത്തി അഞ്ചു ശതമാനം ജനങ്ങള്‍ ദരിദ്രര്‍ ആകുമ്പോള്‍ പാകിസ്താനില്‍ അന്‍പത്തി ഒന്ന് ശതമാനവു, ബംഗ്ലാദേശില്‍ അന്‍പത്തി എട്ടു ശതമാനവും, നേപ്പാളില്‍ അറുപത്തി അഞ്ചു ശതമാനവും ദരിദ്രരുടെ പട്ടികയില്‍ ആണ്. ഈ പട്ടിക വിശദമായി അപഗ്രധിക്കുമ്പോള്‍ മാത്രമേ കേരളത്തിന്റെ മെച്ചപ്പെട്ട അവസ്ഥയെ കുറിച്ച് നമുക്ക് മനസ്സില്‍ ആക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത് പരിമിതമായ വിഭവങ്ങള്‍ മാത്രം ലഭ്യമാകുന്ന കേരളം പോലെ ഒരു കൊച്ചു സംസ്ഥാനം കൈവരിച്ച ഈ നേട്ടം രാജ്യത്തിന് മൊത്തം മാതൃകയാണ്. വിദ്യാഭ്യാസം , ആരോഗ്യം, ശുചിത്വം, വൈദ്യുതി, തുടങ്ങി എലാ മേഘലകളിലും കേരളം വളരെ മുന്നിലാണെന്ന് ഈ അന്താരാഷ്ട്ര സര്‍വ്വേ വെളിപ്പെടുത്തുന്നു. ഏതൊരു മലയാളിക്കും തല ഉയര്‍ത്തിപ്പിടിച്ചു ലോകത്തിനു മുന്‍പില്‍ നില്ക്കാന്‍ അര്‍ഹതയും, അവകാശവും ഉണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. പക്ഷെ നിര്‍ഭാഗ്യം എന്ന് പറയട്ടെ , കേരളത്തിലെ ഒരു മാധ്യമങ്ങളും ഇത്തരം ഒരു നേട്ടത്തെ എടുത്തു കാണിക്കുകയോ , ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയോ ചെയ്തു കണ്ടില്ല. നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി പോലും മണിക്കൂറുകള്‍ ചര്‍ച്ച നടത്തുകയും, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഇത്തരം യാധര്ത്യങ്ങള്‍ കൂടി അന്ഗീകരിക്കുവാനും, നമ്മുടെ നേട്ടങ്ങളെ മറ്റുള്ളവരെ അറിയിക്കുവാനും ,ചര്‍ച്ചകള്‍ക്ക് വിധേയമാക്കുവാനും കൂടി തയ്യാറാകേണ്ടതുണ്ട്. നമ്മുടെ നേട്ടങ്ങള്‍ നമ്മള്‍ പോലും അന്ഗീകരിക്കുവാന്‍ തയ്യാര്‍ അല്ലെങ്കില്‍ പിന്നെ ആരാണ് അതിനു തയ്യാര്‍ ആവുക...........
2010 ജൂലൈ 18, ഞായറാഴ്‌ച
കുല മഹിമയുടെ ചോര പൂക്കള്‍.............
പ്രണയ വിവാഹം കഴിച്ച മകളെ കുല മഹിമയും, കുടുംബ മഹിമയും നിലനിര്‍ത്താന്‍ അച്ഛനും, സഹോദരന്മാരും തന്നെ കൊല്ലുന്ന സംഭവങ്ങള്‍ ഉത്തര ഇന്ത്യയില്‍ സാധാരണം ആയി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പ്രണയത്തിന്റെ കണ്ണീര്‍ നദികള്‍ ഉത്തര ഇന്ത്യ യാകെ ഒഴുകി പടരുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ കണ്ണീര്‍ വറ്റാത്ത മിഴികളും,, നീറുന്ന ഹൃദയവുമായി കഴിയുന്ന നിസ്സഹായരായ ഒട്ടേറെ അമ്മമാര്‍.......... ആ അമ്മമാര്‍ക്ക് വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു................
അരുതേ എന്‍ മകളെ കൊല്ലരുതേ...........
കുല മഹിമയ്ക്കായി ചുട്ട്‌രിക്കാനോ
പത്തു മാസം വയറ്റില്‍ ചുമന്നതും
പെറ്റുനോവിനായി കാത്തിരുന്നതും
കൈകാല്‍ വളരുവാന്‍ ഉറക്കമിളച്ചതും
കണ്മണി നിന്നില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നൈതതും
ഓമനിചൂട്ടിവളര്‍ത്തിയ പൊന്മകള്‍
ആരെയോ കൈ പിടിച്ചുഎങ്ങോ മറഞ്ഞപ്പോള്‍
വേദന കൊണ്ടെന്‍ മാതൃ ഹൃദയം പിടഞ്ഞു പോയി
ചിറകു മുളച്ച കിളിക്കുഞ്ഞു പോലെ നീ
കൂട് വിട്ടെങ്ങുപറന്നു പോയ് അകലയായി
എവിടെ നീ എന്നാകിലും നന്മയുണ്ടാകണേ
അന്തരാത്മാവില്‍ നിന്നുയരുന്നു ഗധ്ഗതം
ചെയ്തൊരു അപരാധത്തിന് പകരമായി
കുല മഹിമ കാക്കുവാന്‍ , താതനും, സോദരും
നിന്‍ ജീവനായി കത്തി മിനുക്കുമ്പോള്‍
ആരുടെ പക്ഷത്ത് നില്ല്ക്കുമീ അമ്മ
മകളെ നിന്‍ ചോരയില്‍ എഴുതുന്ന
കുലമാഹിമയില്‍ ശിഷ്ട്ട ജീവിതം
ഉരുകി തീര്‍ക്കുവാനോഈ അമ്മതന്‍ തലവിധി .................
അരുതേ എന്‍ മകളെ കൊല്ലരുതേ...........
കുല മഹിമയ്ക്കായി ചുട്ട്‌രിക്കാനോ
പത്തു മാസം വയറ്റില്‍ ചുമന്നതും
പെറ്റുനോവിനായി കാത്തിരുന്നതും
കൈകാല്‍ വളരുവാന്‍ ഉറക്കമിളച്ചതും
കണ്മണി നിന്നില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നൈതതും
ഓമനിചൂട്ടിവളര്‍ത്തിയ പൊന്മകള്‍
ആരെയോ കൈ പിടിച്ചുഎങ്ങോ മറഞ്ഞപ്പോള്‍
വേദന കൊണ്ടെന്‍ മാതൃ ഹൃദയം പിടഞ്ഞു പോയി
ചിറകു മുളച്ച കിളിക്കുഞ്ഞു പോലെ നീ
കൂട് വിട്ടെങ്ങുപറന്നു പോയ് അകലയായി
എവിടെ നീ എന്നാകിലും നന്മയുണ്ടാകണേ
അന്തരാത്മാവില്‍ നിന്നുയരുന്നു ഗധ്ഗതം
ചെയ്തൊരു അപരാധത്തിന് പകരമായി
കുല മഹിമ കാക്കുവാന്‍ , താതനും, സോദരും
നിന്‍ ജീവനായി കത്തി മിനുക്കുമ്പോള്‍
ആരുടെ പക്ഷത്ത് നില്ല്ക്കുമീ അമ്മ
മകളെ നിന്‍ ചോരയില്‍ എഴുതുന്ന
കുലമാഹിമയില്‍ ശിഷ്ട്ട ജീവിതം
ഉരുകി തീര്‍ക്കുവാനോഈ അമ്മതന്‍ തലവിധി .................
2010 ജൂലൈ 12, തിങ്കളാഴ്‌ച
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍...........
ജേതാക്കളുടെ പുഞ്ചിരിയും, പരാജിതരുടെ കണ്ണീരുമായി ലോകകപ്പ് ഫുട്ബാളിന് കൊടിയിറങ്ങി . ഈ ആരവങ്ങള്‍ക്കു ഇടയില്‍ നമുക്ക് ചില വിലമതിക്കാനാകാത്ത നഷ്ട്ടങ്ങളും, നേട്ടങ്ങളും ഉണ്ടായി, ആ നിമിഷങ്ങളിലേക്ക്........ സ്വത സിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ എന്നെന്നേക്കുമായി ഇടം നേടിയ ശ്രീമതി അടൂര്‍ പങ്കജതിന്റെ മരണത്തിലുടെഒരു കാലഘട്ടത്തിന്റെ നിറം തന്നെ യാണ് നമുക്ക് നഷ്ട്ടംയിരിക്കുന്നത്.ഒരു പക്ഷെ അഭിനയ കലയെ ആവേശത്തോടെ വാരിപ്പുനരുംബോഴും അടിസ്ഥാന ജീവിത സൌകര്യങ്ങള്‍ പോലും തങ്ങളുടെ സംബാധ്യത്തിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയാതിരുന്ന ഒരു കാലഘട്ടത്തിലെ ഒരു കൂട്ടം പ്രതിഭകളുടെ പ്രതിനിധിയാണ് ശ്രീമതി അടൂര്‍ പങ്കജം. പകരം വയ്ക്കാന്‍ കഴിയാത്ത നഷ്ട്ടം തന്നെയാണ് ആ അമ്മയുടെ വിയോഗം സൃഷ്ട്ടിചിരിക്കുന്നത്. അതുപോലെ മലയാളത്തിനെ ലളിതവും , ശലീനവുമായ ഈനങ്ങല്ലുംമായി ഓരോ മലയാളിയുടെയും ഹൃദയത്തിന്റെ ഭാഗമായി മാറിയ ശ്രീ എം. ജി. രാധാകൃഷ്ണന്‍ . മലയാളിയും , മലയാളവും നിലനില്‍ക്കുന്നിടത്തോളം അദ്ദേഹം പകര്‍ന്നു നല്‍കിയ നാദധാര കാലനുവര്തിയായി നിലകൊള്ളും. ഒരു ലളിത സ്ന്ഗീതം പോലെ ആ ജീവിതവും, ഗാനങ്ങളും എന്നും നമ്മെ പിന്തുടരുക തന്നെ ചെയ്യും. പക്ഷെ ഈ പ്രതിഭകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ നമ്മള്‍ മലയാളികള്‍ക്ക് കഴിഞ്ഞിട്ടില്ല ഈന്നത് സത്യമാണ്. ഒരു പക്ഷെ എന്തിനെയും സംശയ ധ്രിഷ്ട്ടിയോട്ടെയും, വിപരീത അര്തതോടെയും നോക്കി കാണുന്ന മലയാളിയുടെ ഇടുങ്ങിയ ചിന്താഗതി തന്നെ ആക്യിരിക്കാം അതിനു കാരണം. സാധാരണ പറയുമ്പോലെ പകുതി വെള്ളം നിറഞ്ഞിരിക്കുന്ന ഒരു ഗ്ലാസ്സിനെ നമുക്ക് രണ്ടു തരത്തില്‍ വീക്ഷിക്കാം, ഒന്നാമതായി ആ ഗ്ലാസില്‍ പകുതി വെള്ളം നിറഞ്ഞിരിക്കുന്നു എന്ന് പറയുമ്പോള്‍ , രണ്ടാമതായി ആ ഗ്ലാസില്‍ പകുതി നിറഞ്ഞിട്ടില്ല എന്നും പറയാം, ഒരു പക്ഷെ മലയാളികള്‍ രണ്ടാമത് പറഞ്ഞ അഭിപ്രായമേ പറയൂ. കാരണം ഒരാള്‍ക്ക് പ്രതേകിച്ചു ഒരു മലയാളിക്ക് എത്ര കഴിവ് ഉണ്ടെങ്കിലും അത് അന്ഗീകരിക്കാതെ അയാള്‍ക്ക് എന്തെല്ലാം കുറവുകള്‍ ഉണ്ട് എന്ന് കണ്ടു പിടിക്കാനാവും മലയാളി ശ്രമിക്കുക. ഞാന്‍ തന്നെ മുന്‍പ് ഒരു ലേഖനത്തില്‍ പറഞ്ഞത് പോലെ ഒരാള്‍ മരിച്ചു കഴിഞ്ഞു , കണ്ണീര്‍ വാര്ത് കൊണ്ട് അയാളെക്കുറിച്ച് വാ തോരാതെ പറയുന്നതിനെക്കാളും എത്രയോ മഹത്തരമാണ് ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ നല്‍കുന്ന പ്രതിഭയ്ക്ക് അര്‍ഹിക്കുന്ന ആദരം നല്‍കുക എന്നത്....... ഈ നഷ്ട്ടങ്ങള്‍ക്ക് ഇടയിലും നമുക്ക് അഭിമാനകരമായ നേട്ടം നല്‍കിയത് സൈനനഹ്വല്‍ ആണ്,. ബാട്മിന്റാനില്‍ ചെന്നൈ ഓപ്പണും, സിങ്ങപൂര്‍ ഓപ്പണും , ഇന്തോനേഷ്യന്‍ ഓപ്പണും, നേടുക വഴി ഇന്ത്യുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുന്നു നമ്മുടെ കൊച്ചു സൈന. ഒരു പക്ഷെ ക്രിക്കെട്ടിന്റെയും,ടെന്നിസ്സിന്റെയുംഗ്ലാമറിനും, പണക്കൊഴിപ്പിനും നേടിത്തരാന്‍ കഴിയാത്ത ഉജ്ജ്വലവും , അനുപമവും, അഭിമാനാര്‍ഹവുമായ നേട്ടം നല്‍കിയ സൈനയ്ക്ക് ആ കൊച്ചു മിടുക്കി അര്‍ഹിക്കുന്ന ആദരം യഥാസമയം നല്കാനെങ്കിലുംനമുക്ക് കഴിഞ്ഞെങ്കില്‍..........
2010 ജൂലൈ 3, ശനിയാഴ്‌ച
നിറമില്ലാത്തവര്‍ ................
ലോകകപ്പ് ഫുട്ബാളിന് മുന്‍പ്
നമുക്ക് ഒരേ നിറമായിരുന്നു
ലോകകപ്പ് ഫുട്ബാളിന് ഇപ്പുറം
ഞാന്‍ നീല നിറവും , നീ മഞ്ഞ നിറവും ചൂടി
എന്റെ നീലയാണ് ഉജ്ജ്വലമെന്നു ഞാനും,
നിന്റെ മഞ്ഞയാണ് കേമമെന്ന് നീയും വീമ്പിളക്കി
പക്ഷെ ഇന്നലെ പൈതൊരാ പേമാരിയില്‍
എന്റെ നീലയും, നിന്റെ മഞ്ഞയും
ഒരുമിച്ചു ഒഴുകി ഒലിച്ചു പോയി
ഇന്നിതാ വീണ്ടും നാം നിറം ഇല്ലാത്തവരായി മാറി.
ഇനിഒരു നിറം മാറ്റത്തിനായി
വീണ്ടും ഒരു ലോക കപ്പിനായി കാത്തിരിക്കാം...........
നമുക്ക് ഒരേ നിറമായിരുന്നു
ലോകകപ്പ് ഫുട്ബാളിന് ഇപ്പുറം
ഞാന്‍ നീല നിറവും , നീ മഞ്ഞ നിറവും ചൂടി
എന്റെ നീലയാണ് ഉജ്ജ്വലമെന്നു ഞാനും,
നിന്റെ മഞ്ഞയാണ് കേമമെന്ന് നീയും വീമ്പിളക്കി
പക്ഷെ ഇന്നലെ പൈതൊരാ പേമാരിയില്‍
എന്റെ നീലയും, നിന്റെ മഞ്ഞയും
ഒരുമിച്ചു ഒഴുകി ഒലിച്ചു പോയി
ഇന്നിതാ വീണ്ടും നാം നിറം ഇല്ലാത്തവരായി മാറി.
ഇനിഒരു നിറം മാറ്റത്തിനായി
വീണ്ടും ഒരു ലോക കപ്പിനായി കാത്തിരിക്കാം...........
2010 ജൂൺ 25, വെള്ളിയാഴ്‌ച
തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......
ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ് ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊല്ലാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുരുക്കത്തിനു ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അര്വിന്ധിനോടൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത് പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സിയനെങ്കില്‍ മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ് ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിദു അവേശതിനെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ് ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തള്ളി. അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക് വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിദു അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........
2010 ജൂൺ 19, ശനിയാഴ്‌ച
രാവണന്‍ - ഭാഷയ്ക്ക് അതീതമായ ഒരുമയുടെ വിജയം ..............
ശ്രീ മണിരത്നം സംവിധാനം ചെയ്ത രാവണന്‍ എന്നാ ചിത്രം മികച്ച ദൃശ്യഅനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. രാമായണത്തിന്റെ കഥാ തന്തു ആധുനിക കാലത്തേക്ക് പറിച്ചു നടുമ്പോഴും ബന്ധങ്ങളുടെയും, വികാരങ്ങളുടെയും തീവ്രത എന്നതെപ്പോലെയും ശക്തമായി അവതരിപ്പിക്കുവാന്‍ ശ്രിമണിരത്നത്തിന് സാധിച്ചിരിക്കുന്നു. മികച്ച ലോക്കെഷനുകളും, സംഗീതവും, കാമറയും , ചിത്രസംയോജനവും ചിത്രത്തെ ഉന്നത നിലവാരത്തില്‍ എത്തിക്കുന്ന പ്രധാന ഘടകങ്ങളാണ്. കേരളത്തിന്റെ പ്രകൃതി ഭംഗി ഓരോ ധ്രിശ്യങ്ങളിലും മനോഹാരിത വര്‍ധിപ്പിക്കുന്നു. അഭിനേതാക്കളുടെ കാര്യം പറയുകയാണെങ്കില്‍ ഐശ്വര്യ റായി, അഭിഷേക് ബച്ചന്‍, വിക്റം, പ്രിഥ്വിരാജ്, തുടങ്ങി ഹിന്ദിയിലും, തമിഴിലുമായി അഭിനയിച്ച എല്ലാ താരങ്ങളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഒരു പക്ഷെ ഈ താരങ്ങളുടെ എല്ലാം സൌന്ദര്യ ബിംബങ്ങള്‍ക്ക് മുകളില്‍ അവരുടെ അഭിനയ കലയെ പ്രതിഷ്ട്ടിക്കാന്‍ ശ്രീ മണിരത്നത്തിന് പൂര്‍ണ്ണമായും സാധിച്ചിരിക്കുന്നു. അത് തന്നെയാകണം ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യകത്തയും. ഭാഷകള്‍ക്ക് അതീതമായ കൂട്ടായ്മയുടെ വിജയമാണ് രാവനന്റെത്. പ്രിഥ്വിരാജ് എന്നാ നടന്റെ ചിത്രത്തിലെ പ്രകടനം ഏതൊരു മലയാളിക്കും അഭിമാനിക്കാന്‍ പോന്നതാണ്. ശ്രീ മണിരത്നത്തെ പോലൊരു സംവിധായക പ്രതിഭ പ്രിത്വിരജില്‍ അര്‍പ്പിച്ച പ്രതീക്ഷ നൂറു ശതമാനവും പാലിക്കാന്‍ പ്രിത്വിരജിനു കഴിഞ്ഞിരിക്കുന്നു. ഇ ചിത്രത്തോടെ പ്രിഥ്വിരാജ് ദേശിയ , അന്തര്‍ ദേശിയ തലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുന്നു. പ്രിത്വിരജിന്റെ മലയാള ചിത്രമായ പോക്കിരിരാജ റെക്കോര്‍ഡ് കളക്ഷന്‍ നേടുമ്പോള്‍, തെലുങ്ക് ചിത്രമായ കുറ്റപിരിവു മെഗാ ഹിടിലേക്ക് കുതിക്കുമ്പോള്‍, രാവണന്‍ എന്നാ ചിത്രം ഭാഷകള്‍ക്ക് അതീതമായി അന്ഗീകരിക്കപ്പെടുമ്പോള്‍ മലയാളികള്‍ക്ക് പ്രിഥ്വിരാജ് എന്നാ ദേശിയ താരത്തെ പറ്റി അഭിമാനിക്കാം. അതോടൊപ്പം പ്രിത്വിരജിന്റെ ഉത്തരവാദിത്വം വര്‍ധിക്കുകയാണ്. ഇനിയും ഒരു പിടി നല്ല ചിത്രങ്ങളും, കഥാപാത്രങ്ങളും പ്രിത്വിരജില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുകയാണ്.... ദേശിയ താരംഎന്നാ നിലയില്‍ നിന്നും അന്തര്‍ ദേശിയ താരം എന്നാ നിലയിലേക്കുള്ള അദ്ധേഹത്തിന്റെ വളര്‍ച്ചയ്ക്ക് മുഴുവന്‍ മലയാളികളുടെയും ആശംസകള്‍...................
2010 ജൂൺ 10, വ്യാഴാഴ്‌ച
ശ്രീശാന്തിനെ കുറിച്ച് പറയുമ്പോള്‍ ....................
കേരളത്തിന്റെ ഒന്നടങ്കം അഭിമാനമായ ക്രിക്കറ്റ് താരം ശ്രീശാന്തിനു കേരള ക്രിക്കറ്റ് രംഗം നല്‍കുന്ന അവഗണന വേദനാജനകമാണ്. ഞാന്‍ തന്നെ മുന്‍പ് ഒരു ലേഖനത്തില്‍ എഴുതിയത് പോലെ പ്രിത്വിരജും, ശ്രീശാന്തും പോലുള്ളവര്‍ യുവാക്കള്‍ക്ക് നല്‍കുന്ന പ്രചോദനം വളരെ വലുതാണ്. പ്രിത്വിരാജ് ആയാലും, ശ്രീശാന്ത് ആയാലും ഏറെ പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നു മുന്നോട്ടു കയറി വന്നവരാണ്. ഈ രണ്ടു പേരും അവരവരുടേതായ കര്‍മ്മ മേഘലകളില്‍ ആത്മ സമര്‍പ്പണം നടത്തുന്നവരുമാണ്. അത് തന്നെയാണ് അവരുടെ വിജയത്തിന്റെ അടിസ്ഥാനവും. പ്രിത്വിരാജ് ആര്‍ക്കും അവഗണിക്കാത്ത വിധം തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ശ്രീയെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും ഒട്ടേറെ പ്രതിസന്തികള്‍ നേരിടുകയാണ്. കേരള ക്രിക്കെട്ടിനു സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെതായ സ്ഥാനം എഴുതിച്ചേര്‍ത്ത ആളാണ്. മിക്കവാറും എല്ലാ രാജ്യങ്ങളുമായി കളിക്കുകയും, പ്രമുഖ കളിക്കാരുടെ വിക്കെറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ ടോന്ടിടോണി ലോകകപ്പില്‍ അവസാന പന്ത് ശ്രീയുടെ കൈകളില്‍ എത്തപ്പെട്ടതും, ഇന്ത്യ കപ്പു നേടിയതുമായ ഒരൊറ്റ നിമിഷം മതി ശ്രീയുടെ പേര് എന്നും ലോക ക്രികെറ്റ് ചരിത്രത്തില്‍ നിലനില്‍ക്കാന്‍. എന്നിട്ടും കേരള ക്രികെറ്റ് അസോസിയേഷന്‍ ശ്രീയോട് അനീതി കാണിക്കുന്നു. പ്രതിഭയും, കഠിന അദ്വാനവും കൊണ്ടാണ് ശ്രീ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. അങ്ങനെയുള്ള ഒരു കളിക്കാരനെ ക്യാപ്റ്റന്‍ സ്ഥാനത് നിന്ന് നീക്കം ചെയ്യുമ്പോള്‍ അത് മുന്‍കൂട്ടി അറിയിക്കനമായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത് നിന്ന് മാറ്റിയതിനു പറയുന്ന ഒരു കാരണം പരിക്ക് എന്നാണ് , അങ്ങനെയെങ്കില്‍ ടീമില്‍ തന്നെ എടുക്കരുതയിരുന്നു. മറ്റൊരു കാരണം പറയുന്നത്, ഇന്ത്യന്‍ ടീമില്‍ ശ്രീയെ എടുത്താലോ എന്ന് വിചാരിച്ചിട്ടാണ് എന്നാണ്, അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതിനു ശേഷം കേരള ടീം പ്രഖ്യാപിച്ചാല്‍ മതി ആയിരുന്നു. ശ്രീ മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു എന്ന് പറയുമ്പോള്‍ , കേരളത്തെ അത്രയേറെ സ്നേഹിച്ച ഒരു കളിക്കാരന്ന്റെ മനസ്സിനേറ്റ മുറിവ് എത്ര വലുതാണെന്ന് നാം തിരിച്ചരിയെണ്ടാതുണ്ട്. ശ്രീയുടെ സ്ഥാനത് ആരായിരുന്നാലും ഇങ്ങനെയോക്കയെ പ്രതികരിക്കൂ. അനീതി കാണുമ്പോള്‍ പ്രതികരിക്കുന്നത് പക്വത ഇല്ലയ്മയാണെങ്കില്‍ ആ പക്വത ഇല്ലായ്മ ആദരംഅര്‍ഹിക്കുന്നതാണ്. ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ അയാളെക്കുറിച്ച് വാ തോരാതെ പറഞ്ഞു കണ്ണീര്‍ പോഴിക്കുന്നതിനെക്കാലും എത്ര മഹത്തരമാണ് അയാള്‍ ജീവിച്ചിരിക്കുമ്പോള്‍ നല്‍കുന്ന പ്രതിഭയെ അന്ഗീകരിക്കുക എന്നത്. ഒരു പക്ഷെ മലയാളികള്‍ മാത്രം മറന്നു പോകുന്നതും അത് തന്നെ ആകാം.....
2010 ജൂൺ 3, വ്യാഴാഴ്‌ച
റോഡു വികസ്സനത്തിന്റെ കാണാപ്പുറങ്ങള്‍ ........
റോഡു വികസ്സനത്തെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്ന കാലമാണല്ലോ ഇത്. ഒരു പക്ഷെ എന്നെ പോലെയുള്ളവരുടെ അനുഭവം പറയുകയാണെങ്കില്‍, സ്കൂളില്‍ പോയിരുന്ന സമയത്ത് ഉണ്ടായിരുന്ന റോഡുകളുടെ അവസ്ഥയ്ക്ക് ഇന്ന് ഓഫീസില്‍ ജോലിക്ക് പോകുന്ന കാലത്തും ഒരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ വാഹനങ്ങളുടെ എണ്ണം അന്ന് ഉണ്ടായിരുന്നതിന്റെ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. ജനത്തിന് ശ്വാസം മുട്ടുകയാണ്. കൃത്യ സമയത്ത് വിദ്യാലയങ്ങളിലും, ഓഫീസുകളിലും എത്തിച്ചേരാന്‍ കഴിയാതെ പാതകളില്‍ കുടുങ്ങി കിടെക്കേണ്ട അവസ്ഥയാണ്. വാഹനങ്ങള്‍ ഓരോ പോയിന്റ് കടക്കാനും മണിക്കൂറുകള്‍ എടുക്കുന്നു. അത്രയേറെ വാഹന ബാഹുല്യം കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ റോഡുകള്‍ ഒരേ നിലയില്‍ തന്നെ തുടരുകയും ചെയ്യുന്നു. അടിസ്ഥാന സൌകര്യ വികസ്സനങ്ങളില്‍ ഒന്നായ റോഡു വികസ്സനം ഒരു രാജ്യത്തിന്‍റെ, ഒരു ജനതയുടെ വികസ്സനതിനു അവശ്യംവേണ്ട ഒന്നാണ്. യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ച് കൊണ്ട് ഇത്തരം വികസ്സന പദ്ധതികളെ അന്ധമായി എതിര്‍ക്കപ്പെടുന്നുണ്ട്. കിനാലൂരയാലും, കഴക്കുട്ടം, ആയാലും, ചേര്‍ത്തല ആയാലും, പാതകള്‍ വികസ്സിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇലാത്ത പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും, ഊതി വീര്‍പ്പിച്ചും, വികസ്സന മുരടിപ്പിന്റെ അരക്ഷിത അവഷ്ട സൃഷ്ട്ടിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അപകടത്തില്‍ പെട്ട ഒരാളെ ആശുപത്രിയില്‍ കൊണ്ട് പോകുന്ന വാഹനത്തിനു കടന്നു പോകാന്‍ പോലും കഴിയാത്ത വണ്ണം വാഹങ്ങള്‍ കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കുന്നു. ഒരു പക്ഷെ അപകടത്തില്‍ പെട്ട ഈ വ്യക്തി സമയത്ത് ചികിത്സ കിട്ടാതെ നടുറോഡില്‍ മരിച്ചാല്‍ ഈ മാധ്യമങ്ങള്‍ തന്നെ സെന്സേഷനാല്‍ ന്യൂസ് ആയി ഇതിനെ ഉയര്‍ത്തി കാട്ടുകയും ചെയ്യും. ഒരു പക്ഷെ റോഡു വികസ്സനത്തെ അനുകുലിക്കുമ്പോള്‍ എനിക്ക് നഷ്ട്ടപ്പെടാന്‍ ഇലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് പറയുന്നവര്‍ ഉണ്ടാകാം. വേദനയുടെ ആഴം വളരെ വലുതാണ്, വേധനിക്കുന്നവരുടെയും, നഷ്ട്ടം അനുഭവിക്കുന്നവന്റെയും പക്ഷത് തന്നെയാണ് ഞാന്‍ ഇപ്പോഴും നില കൊള്ളുന്നത്, അവരുടെ വേദന എന്റെയ് വേദന തന്നെയാണ് , പക്ഷെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ മുഖം തിരിച്ചിട്ടു കാര്യം ഇല്ലല്ലോ. വീടോ സ്ഥലമോ നഷ്ട്ടപ്പെടുന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന നഷ്ട്ടപരിഹാരം ലഭ്ക്കേണ്ടത് ഉണ്ട്. അത് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുംനല്‍കിയിരിക്കുന്നു. അത്തരം സാഹചര്യത്തില്‍ വിവാദങ്ങള്‍ മാറ്റി വച്ച് പുതിയ ഒരു വികസ്സന പുലരിയുടെ ഉദ്ധയത്തിനായി നമുക്ക് അണിചേരാം. ബഹുമാനപ്പെട്ട കേരള ധനകാര്യ മന്ത്രിയുടെയും, വ്യവസായ മന്ത്രിയുടെയും, ദീര്‍ഘ വീക്ഷണതോടെയുള്ള പ്രവര്‍ത്തങ്ങളില്‍ കേരള ജനത ഒന്നടങ്കം പ്രതീക്ഷ അര്‍പ്പിക്കുന്നു.........................
2010 മേയ് 27, വ്യാഴാഴ്‌ച
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി ...........
മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങല്‍ലാണീ മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............
നഷ്ട്ട പ്രണയത്തിന്‍ തേങ്ങല്‍ലാണീ മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............
2010 മേയ് 19, ബുധനാഴ്‌ച
ഇത് മലയാളത്തിന്റെ അവകാശം............
ഇന്ത്യയില്‍ വലുതും ചെറുതുമായ എഴുനനുറോളം ഭാഷകളാണ് ഉള്ളത്. അവയില്‍ സംസ്കൃതം, പേര്‍ഷ്യന്‍, അറബിക് , തമിഴ്, കന്നഡ ,തെലുങ്ക് എന്നീ ആറ് ഭാഷകള്‍ക്ക് മാത്രം ആണ് ക്ലാസിക്കല്‍ പദവി നല്‍കിയിട്ടുള്ളത്. എന്നാല്‍ ക്ലാസിക്കല്‍ പദവിക്ക് തികച്ചും അര്‍ഹതയുള്ള മലയാള ഭാഷയെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ് ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. അതിനു പറയുന്ന ന്യായം മാനദാണ്ട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ്. മാനദാണ്ട്ടങ്ങള്‍ നോക്കിയാല്‍ മലയാളത്തിനു ഒരു കാലത്തും ക്ലാസിക്കല്‍ പദവി കിട്ടീല്ല. അത് കൊണ്ട് മലയാളത്തിന്റെ മഹത്വം കണക്കിലെടുത്ത് ക്ലാസിക്കല്‍ പദവി എത്രയും വേഗം നല്‍കണമെന്ന് അപേഷിക്കുന്നു. സംസ്ഥാന സര്‍ക്കാരും, സാംസ്‌കാരിക കേരളം ഒന്നടന്കവും ആവശ്യപ്പെട്ടിട്ടും ഇതിനു പരിഹാരം കിട്ടാത്തത് തികച്ചും നിര്‍ഭാഗ്യകരം ആണ്. ക്ലാസിക്കല്‍ പദവി കിട്ടുന്ന ഭാഷക്ക് ആ ഭാഷയുടെ വികസ്സനതിനായി നൂറു കോടി രൂപയോളം ലഭിക്കും. കൂടാതെ യുനിവേര്സിടി ഗ്രാന്റ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മികവിന്റെ കേന്ദ്രവും , സര്‍വകലാശാലകളില്‍ പ്രതേക കേന്ദ്രങ്ങളും ലഭിക്കും. മലയാളം ലോകത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാന്‍ കഴിയാത്തവയാണ്. സിനിമ, കല , സാഹിത്യം രാഷ്ത്രിയം, സാമൂഹിക മേഘലകളില്‍ ഒന്നടങ്കം മലയാളത്തിന്റെ കൈയൊപ്പ് വ്യക്തമാണ്. ലോക ചരിത്രത്തില്‍ മലയാളം നല്‍കിയിട്ടുള്ള ഉന്നത സൃഷ്ട്ടികള്‍ മറ്റേതൊരു ഭാഷയിലെക്കാലും മുകളില്‍ ഉള്ളവയാണ്. യാഥാര്‍ത്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും അവ അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ കാണുവാന്‍ ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കാത്തത് നിരാശ ജനകമാണ്. സംസ്ഥാന സര്‍ക്കാരിന്റെയും , സാംസ്‌കാരിക കേരളത്തിന്റെ ഒന്നടന്ക്കം ആവശ്യമായി കണ്ടു എത്രയും വേഗം മലയാളത്തിനു , ആ ഭാഷ അര്‍ഹിക്കുന്ന പരിഗണയും പദവിയും നല്‍കുവാന്‍ കേന്ദ്രത്തില്‍നിന്നു നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം മലയാളം , മലയാളികള്‍ക്ക് പെറ്റമ്മയെ പോലെയാണ്.........
2010 മേയ് 11, ചൊവ്വാഴ്ച
അമ്മക്കിളിക്കൂട്ടിലെ തേങ്ങലുകള്‍ .................
മാതൃത്വത്തിന്റെ മഹത്വം ഓര്‍മപ്പെടുത്തിക്കൊണ്ട് മറ്റൊരു മാതൃ ദിനം കൂടി കടന്നു പോയിരിക്കുന്നു. പക്ഷെ അമ്മക്കിളിക്കൂടുകളില്‍ തേങ്ങലുകള്‍ അവസ്സാനിക്കുന്നില്ല. ഏറെ കൊട്ടി ഘോഷത്തോടെ നാം മാതൃദിനം ആചരിക്കുംബോഴും തെരുവില്‍ വലിച്ചെറിയപ്പെടുന്ന അമ്മമാരുടെയും, വൃദ്ധ സദനങ്ങളുടെയും എണ്ണം വര്‍ധിക്കുകയാണ്. യാന്ത്രികമായ ഈ ജീവിത യാത്രയില്‍ ബന്ധങ്ങള്‍ക്ക് അവ അര്‍ഹിക്കുന്ന വിലയോ, പരിഗനയോ നല്‍കാന്‍ നമുക്ക് കഴിയുന്നില്ല. എപ്പോഴോ ഒരു തിരിച്ചറിവില്‍ എല്ലാം കൂട്ടി ഇണക്കാന്‍ ശ്രമിക്കുമ്പോഴേക്കും ഒരിക്കലും നേരെ ആക്കാന്‍ കഴിയാതവണ്ണം ബന്ധങ്ങളുടെ കണ്ണികള്‍ അറ്റ് പോയിരിക്കും . ഇക്കഴിഞ്ഞ മാതൃ ദിനത്തില്‍ പുറത്തു വന്ന സര്‍വ്വേ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പറയുന്നത്.ശിശു അവകാശ സംഘടനയായ സേവ് ദി ചില്ദ്രന്റെ പഠനം അനുസരിച്ച് അമ്മമാര്‍ക്ക് നല്ല ജീവിത സാഹചര്യമുള്ള എഴുപത്തേഴു ഇടത്തരം രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയ്ക്ക് എഴുപത്തിമുന്നാം സ്ഥാനം മാത്രമേ ഉള്ളു. ആരോഗ്യ ക്ഷേമ കാര്യങ്ങളില്‍ അമ്മമാര്‍ക്ക് പ്രതേക ശ്രദ്ധ കിട്ടുന്ന രാജ്യങ്ങളുടെ പട്ടിക തയ്യാര്‍ അക്കിയപ്പോഴാണ് ഇന്ത്യയ്ക്ക് എഴുപതിഎഴില്‍ എഴുപത്തിമുന്നാം സ്ഥാനം മാത്രം കിട്ടിയത്. കെനിയ , കോങ്ഗോ തുടങ്ങിയ രാജ്യങ്ങളിലെ അമ്മമാര്‍ക്ക് പോലും ഇന്ത്യയിലെ അമ്മമാരെക്കളും പരിഗണന ലഭിക്കുന്നു. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുബയിലെ അമ്മമാരാണ് ഏറ്റവും സന്തോഷവതികള്‍ എന്നും സര്‍വ്വേ പറയുന്നു. എന്തുകൊണ്ടാണ് ഇന്ത്യയിലെയും, കേരളത്തിലെയും, അസംത്രിപ്തര്‍ ആയ അമ്മമാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത്. മാറിയ ജീവിത സാഹചര്യങ്ങളില്‍ കടന്നുപോയ ഇന്നലെകളെയും, വരാനിരിക്കുന്ന നാളകളെയുംമറന്നു ഇന്നിന്റെ മായിക വലയത്തില്‍ മയങ്ങി നില്‍ക്കുന്ന പുതു തലമുറയുടെ മാനസ്സിക വൈകല്യമാണ് ഇത്തരം ഒരു അവസ്ഥക്ക് കാരണം . നാളെ നമ്മുടെയും അവസ്ഥ ഇതാണെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്ന സാമന്യ ബുദ്ധി ഇല്ലായ്മയും , മറ്റുള്ളവരെ പോയിട്ട്, സ്വയംസ്നേഹിക്കുവാന്‍ പോലും മടി കാണിക്കുകയോ, മറന്നു പോകുകയോ ചെയ്യുന്ന ഒരു പുത്തന്‍ തലമുറയുടെ അധപതനമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ഈ അമ്മമാരുടെ തേങ്ങലുകള്‍ക്കു കാതോര്‍ക്കാന്‍ , അവര്‍ക്ക് ഇത്തിരി സ്നേഹം പകരാന്‍ ആശ്വസ്സതിന്റെ കൈത്താങ്ങ് നല്‍കാന്‍ കുറച്ചു സമയം നമുക്ക് മാറ്റി വയ്ക്കാം. സ്വയം സ്നേഹിക്കുവാനും , മറ്റുള്ളവരെ സ്നേഹിക്കുവനുമുള്ള ഒരു മനസ്സ് വളര്‍ത്തിയെടുക്കാം, . മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ ച്ചുട്ടുപടുകല്ല് നാം അറിയാതെ മാറ്റം സംഭവിക്കുന്നു. കാരണം സ്നേഹത്തിന്റെ ശക്തി മറ്റെന്തിനെക്കാളും വലുതാണ്. ജീവിതത്തില്‍ എന്തൊക്കെ നേടിയാലും, വെട്ടി പ്പിടിചാലും , സ്നേഹമുള്ള മനസ്സ് ഇല്ലെങ്കില്‍ ഒന്നുമില്ലാതത്തിനു സമം ആണ്..............................
2010 ഏപ്രിൽ 30, വെള്ളിയാഴ്‌ച
മമ്മൂട്ടി- പ്രിത്വിരാജ് ,അനിവാര്യമായ ഒത്തുചേരല്‍ ................................
ഒട്ടേറെ പ്രതിസന്ധികളില്‍ പെട്ട് ഉഴലുന്ന മലയാള സിനിമയ്ക്ക് ആശ്വാസ്സമായി മമ്മൂട്ടി- പ്രിത്വിരാജ് ടീമിന്റെ പോക്കിരിരാജ എത്തുന്നു. ഇക്കഴിഞ്ഞ വിഷു സീസ്സനില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വച്ചിരുന്നു . പക്ഷെ അത്തരം ഒരു അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തുവാന്‍ മലയാള സിനിമയ്ക്ക് കഴിയാതെ പോയി, നിര്‍ഭാഗ്യകരം എന്നല്ലാതെ എന്ത് പറയാന്‍. സമസ്ത മേഘലകളിലും പ്രതിസന്ധി നേരിടുന്നു എനൂ പറഞ്ഞു കൊണ്ട് മലയാള സിനിമ വിലപിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി. എന്നാല്‍ വേണ്ടപ്പെട്ടവര്‍ക്ക് അതിനു തക്കതായ പരിഹാരം കാണാന്‍ കഴിയാതെ പോകുന്നത് താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്നതുപോലെ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. ഈ വേനല്‍ക്കാല സീസണില്‍ കുറച്ചു ചിത്രങ്ങള്‍ എങ്കിലും നേട്ടം ഉണ്ടാക്കിയേനെ എന്നാല്‍ ഈ വേനല്‍ അവധിക്കാലം തന്നെ സമരങ്ങള്‍ക്കും, നിരോധനങ്ങള്‍ക്കും വേണ്ടി തിരഞ്ഞെടുത്തു കൊണ്ട് , മലയാള സിനിമ പ്രവര്‍ത്തകര്‍ തങ്ങളുടെ തന്നെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുകയാണ്. തമിഷ് ചിത്രങ്ങളും, ഹിന്ദി ചിത്രങ്ങളും തടയും എന്ന് പറഞ്ഞവര്‍ക്ക് അതിനു സാധിക്കുകകൂടി ചെയ്യാതെ വന്നതോടെ മലയാള സിനിമയുടെ സമ്പത്ത് മറ്റു ഭാഷകള്‍ കൊണ്ട് പോകുകയാണ്. എന്നാല്‍ ചിലര്‍ വാദിക്കുന്നത് മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലും പ്രതിസന്ധി ഉണ്ട് എന്നാണു, ശരിയായിരിക്കാം എന്ന് വച്ച് നമുക്ക് നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു കൂടെ. നമ്മുടെ കുറ്റം മറ്റുള്ളവര്‍ക്കും ഉണ്ടെന്നു കരുതി സമാധനിക്കാതെ നമ്മുടെ പ്രശ്നഗള്‍ക്ക് എത്രയും വേഗം പീരിഹാരം കാണുകയല്ലേ വേണ്ടത്. പ്രേഷകന് മലയാളം കിട്ടിയില്ലെങ്കില്‍ അവന്‍ മറ്റു ഭാഷ ചിത്രങ്ങള്‍ കാണും , അല്ലാതെ മലയാളം സിനിമ മാത്രമേ കാണാവു എനൂ ഒരു സംഘടനക്കും പറയാന്‍ കഴിയില്ലല്ലോ, അത് കൊണ്ട് എത്രയും വേഗം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി നല്ല ചിത്രങ്ങള്‍ തരൂ. ഈ രംഗം കൊണ്ട് ജീവിക്കുന്ന ലൈറ്റ് ബോയ്സ് , ടിക്കറ്റ് കൊടുക്കുന്നവര്‍, ഫിലിം പെട്ടി ചുമക്കുന്നവര്‍ തുടങ്ങി സാധാരണ ജീവനക്കാരെ പരിഗണിച്ചെങ്കിലും പ്രശ്നങ്ങള്‍ പരിഹരികൂ. ഇങ്ങനെ പ്രതിസന്ധി നേരിടുന്ന മലയാള സിനിമയ്ക്ക് പുതിയ ഒരു ഊര്‍ജ്ജം പകര്‍ന്നു നല്‍കുവാന്‍ മമ്മൂട്ടി- പ്രിത്വിരാജ് ടീമിന്റെ പോക്കിരിരാജ എത്തുകയാണ്. മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിയും യുവത്വത്തിന്റെ ആവേശമായി മാറിയ പ്രിത്വിരാജും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീഷിക്കാന്‍ ഏറെ. ഒരു നടനു എത്താന്‍ കഴിയുന്നതിന്റെ പരമാവധി ഉയരത്തി നില്‍ക്കുന്ന മമ്മൂട്ടിയും , വളരെ ചുരുങ്ങിയ സമയം കൊണ്ട് ആ ഉയരത്തിലേക്ക് കുതിക്കുന്ന പ്രിത്വിരാജും ഒന്നിക്കുമ്പോള്‍ മലയാള സിനിമ ആസ്സ്വസ്സിക്കുകയാണ്. ഒരു പക്ഷെ കാലഘട്ടം ആവശ്യപ്പെടുന്ന ഈ ഒത്തുചേരല്‍ മലയാള സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതല്‍ കരുത്തുപകരും എന്നാ കാര്യം തീര്‍ച്ചയാണ്........
2010 ഏപ്രിൽ 19, തിങ്കളാഴ്‌ച
ഐ. പി. എല്ലും, ബി. പി. എല്ലും, പിന്നെ കുറെ ചിന്തകളും........
ഈ പോസ്റ്റ് എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ഒരു കാര്യം സൂചിപ്പിക്കട്ടെ, ക്രിക്കെട്ടിനെ നെഞ്ചോട് ചേര്‍ക്കുന്ന ഒരു ഇന്ത്യക്കാരനായ ഞാന്‍ ക്രിക്കെട്ടിന്റെ മഹത്വത്തെ കുറച്ചു കാണിക്കുന്നതിനോ ആരെയെങ്കിലും വ്യക്തിപരമായി കുറ്റം പറയാനോ, ആരുടെയെങ്കിലും സ്വകാര്യ ജീവിതത്തില്‍ കടന്നു കയറാനോ ഉള്ള ശ്രമമല്ല......... ഐ. പി. എല്ലും, ബി. പി. എല്ലും ഒരിക്കലും പൊരുത്തപ്പെടാത്ത രണ്ടു പദങ്ങള്‍. ഐ. പി എല്‍ എന്നാല്‍ കോടികള്‍ മാത്രം ഒഴുകുന്ന , സാധാരണക്കാരന് അപ്രാപ്യമായ ഇന്ത്യന്‍ പ്രീമീര്‍ ലീഗ്, ബി. പി എല്‍ എന്നാല്‍ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാത്ത ബഹു ഭൂരിപക്ഷം ജനങ്ങളെ സൂചിപ്പിക്കുന്ന പദം. ഈ ഐ. പി. എല്‍ തരങ്ങതിനിടയില്‍ നാം മറന്നു പോകുന്ന മറ്റൊരു മൂന്നു അക്ഷരമാണ് ബി. പി എല്‍. ക്രിക്കെട്ടിനെ നെഞ്ചോട് ചേര്‍ക്കുന്ന കോടിക്കണക്കിനു ഇന്ത്യക്കാരില്‍ ഒരാളായി നിന്ന് കൊണ്ട് തന്നെ പറയട്ടെ, ക്രിക്കെട്ടിനെ അത്രയധികം സ്നേഹിക്കുന്ന ഒരു ജനതയ്ക്ക് ഈ ഐ. പി എല്‍ നല്‍കുന്ന പാഠം എന്താണ്. ഇപ്പോഴത്തെ ഐ. പി. എല്ലിന്റെ സ്ഥിതി കാണുമ്പോള്‍ പല സംശയങ്ങളും നമ്മളില്‍ ഉണ്ടാവുക സ്വാഭാവികം. ക്രിക്കെട്ടിളുടെ നമുക്ക് ഉണ്ടായ നേട്ടങ്ങള്‍ വളരെ വലുതാണ് അതൊന്നും വിസ്മരിക്കുന്നില്ല പക്ഷെ ഈ ഐ. പി എല്‍ സാധാരണ ജന വിഭാഗത്തിന് എന്ത് നേട്ടമാണ് നല്‍കുന്നത്. മറ്റു പ്രാദേശിക ടീമുകള്‍ പോരാടുന്ന ഐ.പി.എല്ലില്‍ കേരളത്തിനും ഒരു ടീം ആവശ്യം തന്നെ ആണ്. അങ്ങനെ ഒരു ടീം ഉണ്ടായെങ്കില്‍ അതില്‍ നമ്മള്‍ സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷെ മറ്റു വ്യവസ്സായങ്ങള്‍ കൊണ്ട് ഉണ്ടാകാതതിലും വലിയ എന്ത് വികസ്സനമാണ് ഐ. പി എല്‍ കൊണ്ട് വരുന്നത്. സാധാരണ ജനവിഭ്ഗങ്ങളുടെ ജീവിത നിലവാരത്തെ അത് എത്ര കണ്ടു സ്വാധീനിക്കും. ഐ.പി. എല്‍ എന്നാ കോടികളുടെ ചൂതാട്ടത്തിന് ജനങ്ങളുടെ അധ്വാന ശേഷിയും , ചിന്ത ധാരയും കുറച്ചു അവന്റെ വിലപ്പെട്ട സമയം നഷ്ട്ടപ്പെടുത്താന്‍ മാത്രമേ സഹായിക്കു. നാമാരും കാണാത്ത മറ്റൊരു അപകടം കൂടി ഉയര്‍ന്നു വരുന്നുട്. പ്രാദേശിക വാദം തന്നെയാണത്. ഇന്ത്യയും, പാകിസ്താനും, അല്ലെങ്കില്‍ ഇന്ത്യയും ഓസ്ട്രളിയയും തമ്മില്‍ കളിക്കുമ്പോള്‍ ദേശ സ്നേഹത്തിന്റെ വലിയൊരു സാന്നിധ്യം പ്രകടമാകാറുണ്ട്,എന്നാല്‍ ഈ ഐ. പി എല്‍ കൊണ്ട് പ്രാദേശിക വാദം ശക്തിപ്പെടുന്നു എന്നതല്ലാതെ ദേശസ്നേഹം ഒരു ഘടകം പോലും ആകുന്നില്ല. കേരളത്തിന്റെ ടീം ഇപ്പോള്‍ ഐ. പി എല്ലില്‍ കളിക്കാത്തത് കൊണ്ട്, നമ്മള്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെയോ, ബംഗ്ലൂര്‍ റയല്‍ ചാലെങ്ങേര്സിനെയോ, കൊല്‍ക്കൊട്ട നൈറ്റ് രിടെര്സിനെയോ ഒക്കെ പിന്തുണയ്ക്കുന്നു, എന്നാല്‍ കേരളത്തിന് ടീം ഉണ്ടായാല്‍ നമ്മളെല്ലാം ആ ടീമിനൊപ്പം ചേരും അങ്ങനെ പ്രാദേശികമായി വിഘടിച്ചു നില്‍ക്കുന്നത് കൊണ്ട് എന്ത് ഗുണം. മറ്റു രാജ്യങ്ങളിലും പ്രാദേശിക മത്സരങ്ങള്‍ ഉണ്ട് പക്ഷെ അവിടെ ഒന്നും ഈ വിഘടന ശ്രമം കാണുന്നില്ല. ബ്രിട്ടിഷ് ഭരണത്തിന്റെ ഫലമായുണ്ടായ വിഘടന വാദം ഐ. പി എല്ലോടെ ഇന്ത്യയില്‍ വീണും തല പോക്കുകയാണ്. അത് അപകടമാണ്. ഐ പി. എല്‍ മത്സരങ്ങള്‍ ആരോഗ്യകരമായും, സുതാര്യമായും നടക്കട്ടെ , സാധാരണ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഐ. പി എല്‍ ടീം ഉടമകള്‍ കോടികളുടെ ഒരംശമെങ്കിലും ചിലവാക്കട്ടെ, ഈ ടീമുകളുമായി ബന്ധപ്പെട്ടവര്‍ കുറച്ചെങ്കിലും തുക സാധാരണ ജനത്തിന്റെ പുരോഗതിക്കായി നീക്കി വയ്ക്കട്ടെ , അതിനായി ചെറിയ ഒരു ശ്രമം എങ്കിലും നടത്തിയാല്‍ തന്നെ കുറെയൊക്കെ പരാതികള്‍ മാറിക്കിട്ടും...... ............
2010 ഏപ്രിൽ 9, വെള്ളിയാഴ്‌ച
കണിക്കൊന്നകള്‍ പൂവിടും കാലം .....................
ഒരിക്കലും അസ്തമിക്കാത്ത നന്മകളെയും, പ്രതീക്ഷകളെയും ഓര്‍മ്മപ്പെടുതിക്കൊണ്ട് ഇതാ മറ്റൊരു വിഷുപുലരി കൂടി ആഗതമായിരിക്കുന്നു. നിറയെ പൂവുകള്‍ ചൂടി കണിക്കൊന്നകള്‍ പുഞ്ചിരി തൂകുന്നു. ഇനിയും അവശേഷിക്കുന്ന ചില്ലകളില്‍ ഇരുന്നു വിഷുപ്പക്ഷികള്‍ നീട്ടി പാടുന്നു. ബാല്യത്തിന്റെ ഇട നാഴികളില്‍ എവിടെയോ കൊയ്ത്തു പാട്ടിന്റെ ഈരടികള്‍ മുഴങ്ങി കേള്‍ക്കുന്നു. കണ്ണിമാങ്ങയും, കശുവണ്ടിയും, ചക്കയും നിറഞ്ഞ ഫലവൃഷങ്ങള്‍ , കണിയോരുക്കതിനായി കൊന്നപ്പൂവു തേടിയുള്ള യാത്രകള്‍. ഇന്നും വിഷുവിന്റെ പ്രാധാന്യം കുറയുന്നില്ല, ഒരു പക്ഷെ എന്റെ ബാല്യത്തിലെ വിഷുവിനോളം ഇപ്പോഴത്തെ വിഷു ആഘോഷങ്ങള്‍ തിളക്കമുള്ളതല്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ഇന്ന് ജനിച്ചു ജീവിക്കുന്ന തലമുറയ്ക്ക് ഇപ്പോഴത്തെ വിഷു എന്റ ബാല്യകാലത്തിലെവിഷു പോലെ തന്നെ പ്രിയമുള്ളതായിരിക്കാം.മാറ്റങ്ങളില്‍ ജീവിക്കാന്‍ കഴിയുക ഭാഗ്യം തന്നെയാണ്. ഒരു പക്ഷെ നാളെ ഇനിയും ആഘോഷങ്ങള്‍ക്ക് മാറ്റമുണ്ടാകാം. എന്നാലും വിഷുവിന്റെയും, ഓണത്തിന്റെയും ഒക്കെ അടിസ്ഥാനപരമായ നന്മയ്ക്ക് എന്നും സ്ഥായിയായ ഭാവം ഒന്ന് തന്നെയാണ്, . പറമ്പിലും, പാതയോരങ്ങളിലും പൂവിട്ടു നില്‍ക്കുന്ന കണിക്കൊന്നകള്‍ കാണുക ആനന്ദകരമാണ്. എങ്കിലും വിഷുപ്പുലരി കഴിയുമ്പോള്‍ ഒരു പൂവ് പോലും അവശേഷിക്കാത്ത , ഒടിഞ്ഞു തൂങ്ങിയ ചില്ലകളുമായി നിസ്സഹായരായി നില്‍ക്കുന്ന കൊന്നമരങ്ങളെകാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും, എന്നിരുന്നാലും മലയാള മണ്ണിനു മുഴുവനും കണി ഒരുക്കിയ നിര്‍വൃതിയും , സംതൃപ്തിയും ആ കൊന്നമരങ്ങള്‍ അനുഭവിക്കുന്നുണ്ടാകണം , അതുകൊണ്ടാണല്ലോ മുളപൊട്ടിയ പുതിയ ചില്ലകളില്‍ നിറയെ കൊന്നപ്പൂക്കലുമായിഅടുത്ത വിഷുവിനും കൊന്നമരങ്ങള്‍ മലയാളികള്‍ക്ക് കണി ഒരുക്കുന്നത്, ഒരിക്കലും അസ്തമിക്കാത്ത നന്മകളും, പ്രതീക്ഷകളും പോലെ...............
2010 മാർച്ച് 24, ബുധനാഴ്‌ച
നഷ്ട്ട സൌഭാഗ്യം.........................
ആഗോള താപനത്തിന്റെ ഫലമായി ഭൂമിയുടെ ചൂട് വര്‍ധിക്കുന്നു എന്ന് മുറവിളി കൂട്ടുമ്പോഴും , താപനത്തിന് കാരണക്കാരായത് നമ്മള്‍ ഓരോരുത്തരും തന്നെ യാണെന്ന് നാം മറന്നു പോകുന്നു. പ്രകൃതിയെയും, പ്രകൃതി വിഭവങ്ങളെയും വേണ്ടതിലേറെ ചൂഷണം ചെയ്യുമ്പോള്‍ അതിനെതിരെയുള്ള പ്രകൃതിയുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് ആഗോളതാപനം. ഒരു ജനതയെ സംബന്ധിച്ച് വികസനം ഒഴിച്ചുകൂടാന്‍ ആകാത്തതാണ്. എന്നാല്‍ വികസനത്തിന്റെ പേരില്‍ ഒരു മരം മുറിച്ചു മാറ്റുമ്പോള്‍ , സുരക്ഷിതമായി വളരാന്‍ കഴിയുന്നിടങ്ങളില്‍ ഒന്നോ രണ്ടോ തൈ ചെടികള്‍ വച്ച് പിടിപ്പിക്കാന്‍ പോലും നമ്മള്‍ ശ്രമിക്കുന്നില്ല, . ഇന്ന് ഭൂമിയാകെ വരണ്ടുണങ്ങി, പുഴകളും നദികലുമൊക്കെ വറ്റി , കുറ്റിയറ്റ നെല്പാടങ്ങളും വംശമ്ട ജീവജാലങ്ങലുമായി ഭൂമി തേങ്ങുകയാണ് , ഞാന്‍ പഠിക്കുന്ന സമയം ബോട്ടണി ക്ലാസ്സില്‍ തുമ്പച്ചെടി കണ്ടിട്ടില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ രണ്ടു മൂന്നു പേര്‍ എഴുന്നേറ്റു നിന്ന്, അത് കണ്ടു എനിക്ക് അത്ഭുതമായിരുന്നു, തുമ്പച്ചെടി കണ്ടിട്ടില്ല എന്ന് ഇവര്‍ കള്ളം പറയുകയായിരിക്കും എന്ന് ഞാന്‍ കരുതി കാരണം എന്റെ ഗ്രാമത്തില്‍ അന്നൊക്കെ നിറയെ തുമ്പയും , കാക്കപ്പൂവും , തെസിയുമൊക്കെ ഉണ്ടായിരുന്നു, പക്ഷെ ഇന്ന് ഞാന്‍ പോലും എന്റെ ഗ്രാമത്തില്‍ ഒരു തുംബചെടിയെ തേടി അലയേണ്ടി വരുന്നു, ഒരു കക്കപൂവിന്റെ സൌന്ദ്വാര്യം ഓര്‍മകളി മാത്രമാകുന്നു . എന്താണ് സംഭവിക്കുന്നത് നഷ്ട്ടമാകുന്ന നന്മകള്‍ കണ്ടു വേദനയോടെ വിലപിച്ചു പോകുന്നു, . നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് എന്നോ പടിയിറങ്ങിപ്പോയ ഒത്തിരി നന്മകളും, സ്നേഹവുമൊക്കെ പോലെ , പ്രകൃതിയെയും നമ്മള്‍ അവഗണിക്കുന്നു. എന്നാലും എവിടെയൊക്കെയോ ഉയര്‍ന്നു കേള്‍ക്കുന്ന ചില വേറിട്ട ശബ്ദങ്ങളും , കടുത്ത ചൂടിലും പിടിച്ചു നില്‍ക്കുന്ന ചില പച്ചതുരുതുകളുടെ ശീതളിമയും നമുക്ക് പ്രതീക്ഷ നല്‍കുന്നു.... , നഷ്ട്ടസൌഭാഗ്യം എന്നാ എന്റെ കവിത പ്രക്രിതിസ്നേഹികല്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു.
പചിലചാര്‍ത്തു പുതച്ചു നില്‍ക്കും
മലയാള നാടിതിന്നുഓര്‍മ്മ മാത്രം
വ്യര്തമാം ജീവിത യാത്രയിങ്കല്‍
വെട്ടി തെളിക്കുന്നു വനങ്ങലെല്ലാം
തേനൂറും മാന്കനി നല്കിയോരെന്‍
തൈ മാവിന്‍ ചുവടും മുറിച്ചു നിങ്ങള്‍
മാവിന്റെ തുഞ്ചത്ത് രാ പാര്തിരുന്നോരാ
പറവതന്‍ ദുഖംഇതാരറിയാന്‍
കുളിര്‍ കാറ്റില്‍ ഇളകുന്ന പാടങ്ങലില്ലിവിടെ
മധുര ഗാനം പൊഴിക്കും കുയിലുകളും
ഒരു കുഞ്ഞു തെന്നല്‍ ഒന്നെകിടുവാന്‍
കൊടും വേനലില്‍ തണല്‍ തൊട്ടിലാകാന്‍
ഇനിയില്ല ഒരു വൃക്ഷ ചുവടു പോലും
ഒരു കുഞ്ഞു പൂവിന്റെ ഗന്ധം പടര്‍ത്താന്‍
ശേഷിപ്പതില്ല ഒരു വല്ലി പോലും
ആദി കവി വാക്യം ഒരുമിച്ചു പാടാം
അരുതരുതു കാട്ടാളാ നിന്‍ ക്രുര വൃത്തി
ശന്തയാം പ്രകൃതിയെ ധ്രോഹിചീടുകില്‍
സംഹാര രുദ്രയാം അവള്‍ ഒരു നാള്‍
അവള്‍ തന്‍ താണ്ഡവ നടനത്തില്‍
ക്ഷണ ഭംഗുരംമാനുഷര്‍ തന്‍ ജീവിതം
ഹാ കഷ്ട്ടം വിലപിക്കുമ്പോഴും
നഷ്ട്ട സൌഭാഗ്യ സ്വപ്‌നങ്ങള്‍ തന്‍ -
വേദന കണ്ണുനീര്‍ മുത്തായി പതിക്കുന്നു ഭൂമിയില്‍..............
പചിലചാര്‍ത്തു പുതച്ചു നില്‍ക്കും
മലയാള നാടിതിന്നുഓര്‍മ്മ മാത്രം
വ്യര്തമാം ജീവിത യാത്രയിങ്കല്‍
വെട്ടി തെളിക്കുന്നു വനങ്ങലെല്ലാം
തേനൂറും മാന്കനി നല്കിയോരെന്‍
തൈ മാവിന്‍ ചുവടും മുറിച്ചു നിങ്ങള്‍
മാവിന്റെ തുഞ്ചത്ത് രാ പാര്തിരുന്നോരാ
പറവതന്‍ ദുഖംഇതാരറിയാന്‍
കുളിര്‍ കാറ്റില്‍ ഇളകുന്ന പാടങ്ങലില്ലിവിടെ
മധുര ഗാനം പൊഴിക്കും കുയിലുകളും
ഒരു കുഞ്ഞു തെന്നല്‍ ഒന്നെകിടുവാന്‍
കൊടും വേനലില്‍ തണല്‍ തൊട്ടിലാകാന്‍
ഇനിയില്ല ഒരു വൃക്ഷ ചുവടു പോലും
ഒരു കുഞ്ഞു പൂവിന്റെ ഗന്ധം പടര്‍ത്താന്‍
ശേഷിപ്പതില്ല ഒരു വല്ലി പോലും
ആദി കവി വാക്യം ഒരുമിച്ചു പാടാം
അരുതരുതു കാട്ടാളാ നിന്‍ ക്രുര വൃത്തി
ശന്തയാം പ്രകൃതിയെ ധ്രോഹിചീടുകില്‍
സംഹാര രുദ്രയാം അവള്‍ ഒരു നാള്‍
അവള്‍ തന്‍ താണ്ഡവ നടനത്തില്‍
ക്ഷണ ഭംഗുരംമാനുഷര്‍ തന്‍ ജീവിതം
ഹാ കഷ്ട്ടം വിലപിക്കുമ്പോഴും
നഷ്ട്ട സൌഭാഗ്യ സ്വപ്‌നങ്ങള്‍ തന്‍ -
വേദന കണ്ണുനീര്‍ മുത്തായി പതിക്കുന്നു ഭൂമിയില്‍..............
2010 മാർച്ച് 4, വ്യാഴാഴ്‌ച
അത് ഞാന്‍ തന്നെയാണ്
തിങ്ങി നിറഞ്ഞ ജനക്കൂട്ടം
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരന്നാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കര്നങ്ങലാല്‍
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരന്നാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കര്നങ്ങലാല്‍
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................
2010 ഫെബ്രുവരി 27, ശനിയാഴ്‌ച
സച്ചിന്‍ കാലഘട്ടത്തിന്റെ സൌഭാഗ്യം...........
സച്ചിനെ ക്കുറിച്ച് എന്ത് പറഞ്ഞാലും , എത്ര പറഞ്ഞാലും മതിയാകില്ല, പക്ഷെ എല്ലാ വിഷയങ്ങളെയും കുറിച്ച് എഴുതുന്ന ബ്ലോഗ് എന്നാ നിലക്ക് സച്ചിനെക്കുറിച്ച് പറഞ്ഞില്ലന്ന്കില്‍ ഈ ബ്ലോഗിന് പൂര്‍ണ്ണത ഉണ്ടാകില്ല. സച്ചിന്‍ എന്നാ പ്രതിഭയെ ക്കുറിച്ച് പറയ്യാന്‍ അക്ഷരങ്ങളും, വാക്കുകളും, വരികളും മതിയാകില്ല,. അക്ഷരങ്ങള്‍ക്കും , വാക്കുകള്‍ക്കും, വരികള്‍ക്കും അപ്പുറത്താണ് ആ പ്രതിഭയുടെ സ്ഥാനം. ഏകദിന ക്രിക്കെട്ടില്‍ അസ്സാധ്യമെന്നു കരുതിയ ഇരട്ട സെഞ്ചുറി നേടിക്കൊണ്ട് വേറിട്ട രക്കൊടിന്റെ ചരിത്ര വഴികളിലേക്ക് സച്ചിന്‍ നടന്നു കയറുമ്പോള്‍ ആ പ്രതിഭയുടെ പ്രകടനങ്ങള്‍ക്ക് മുന്‍പില്‍ നമുക്ക് ശിരസ്സ് നമിക്കാം. എന്ത് കൊണ്ട് സച്ചിന്‍ എന്ന് ചോദിക്കുമ്പോള്‍ നമുക്ക് ചെന്ന് എത്താന്‍ കഴിയുക ആത്മസമര്‍പ്പനതിന്റെ , കഠിന അധ്വാനത്തിന്റെ നടവഴികളിലാണ്. സച്ചിന്റെ വാക്കുകളില്‍ ക്രിക്കെറ്റ് അദ്ദേഹത്തിന് ആഹ്ലാദവും, അഭിനിവേശവുമാണ്. ഇരുന്നൂറു എന്നാ കൊടുമുടി കയറിയ ശേഷവും മിതമായ ശൈലിയില്‍ ഉള്ള ആഹ്ലാദ പ്രകടനം നടത്തിയ ആ ഒരു നിമിഴം മാത്രം മതി സച്ചിന്‍ എന്നാ വ്യക്തിയുടെ മഹത്വം മനസ്സിലാക്കാന്‍. ക്രിക്കെറ്റ് എന്നാല്‍ സച്ചിന്‍ എന്ന് മാറുന്ന സാഹചര്യത്തിലും അമിത ആവേശം കാട്ടാതെ നിയന്ത്രണത്തോടെ , വിനയപൂര്‍വ്വമുള്ള പെരുമാറ്റത്തിലൂടെ രേക്കൊടുകള്‍ക്കും ഒത്തിരി അപ്പുറം സച്ചിന്‍ എത്തിക്കഴിഞ്ഞു. വ്യക്തി ജീവിതത്തിലും, ക്രിക്കെറ്റ് ജീവിതത്തിലും ഒരു പോലെ മികവു പുലതുന്ന സച്ചിന്‍ ഈ നേട്ടങ്ങള്‍ക്ക് തികച്ചും അര്‍ഹനാണ്. സച്ചിനെപ്പോലെ ഒരു കളിക്കാരന്റെ ജീവിത കാലത്ത് ജീവിക്കാന്‍ കഴിയുക എന്നത് തന്നെ മഹ്ഹാഭാഗ്യമാണ്...............................
2010 ഫെബ്രുവരി 18, വ്യാഴാഴ്‌ച
ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് പറയാനുള്ളത്..............
ലോക സിനിമയില്‍ തന്നെ മലയാളത്തിനു ഒരു പ്രത്യക സ്ഥാനമാണുള്ളത്. ജീവിത യാധര്ത്യങ്ങളെ അതിന്റെ തീവ്രതയോടും സത്യാ സന്ധതയോടും ചിത്രീകരിക്കുന്നതില്‍ മലയാളസിനിമ എന്നും ഒരു പടി മുന്നിലാണ് . എന്നാല്‍ ഈ അടുത്ത കാലത്ത് മലയാള സിനിമ രംഗത്ത് ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങള്‍ , സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് വിഷമം ഉണ്ടാക്കുന്നവയാണ്. ഇന്ന് സിനിമ രംഗം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട് . അത്തരം വെല്ലുവിളികളെ കൂട്ടായ പ്രവര്തനതിലുടെ നേരിടെണ്ടതുണ്ട്. ഒട്ടേറെ തിയറ്ററുകള്‍ അടച്ചു പൂട്ടുന്നു, അനേകം പേര്‍ക്ക് തൊഴില്‍ നഴ്ട്ടപ്പെടുന്നു, വ്യാജ സി. ഡി. കള്‍, ഭാരിച്ച നിര്‍മാണ ചെലവു , അവശ കലാകാരന്മാരുടെ സംരക്ഷണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ നില നില്‍ക്കുന്നുട് . എന്നാല്‍ അതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത വിധം ആരോപണങ്ങളും വിവാധങ്ങളുമായി സിനിമ ശ്വാസം മുട്ടുകയാണ്, സിനിമയെ സ്നേഹിക്കുന്നവര്‍ക്കും. തുച്ചമായ വരുമാനം ആണെങ്കില്‍ പോലും സിനിമയെ അത്ര മേല്‍ സ്നേഹിക്കുന്നത് കൊണ്ട് മാത്രം അതുമായി ബന്ധപ്പെട്ട തൊഴിലില്‍ തുടരുന്ന ആയിരങ്ങള്‍ ഉണ്ട് , അതില്‍ തിയറ്ററില്‍ ടിക്കറ്റ് പരിശോധിച്ച് കടത്തി വിടുന്നവര്‍, ലൈറ്റ് ബോയ് , ഉള്‍പ്പെടെ ഒട്ടേറെ പ്പേര്‍ ഇന്ന് തൊഴില്‍ നാഴ്ട്ടപ്പെട്ടു കഴിയുന്നുമുണ്ട്. എങ്കിലും ഇവര്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷക സമൂഹം സിനിമയെ നെഞ്ചേറ്റി ലാളിക്കുന്നുണ്ട്. തൊഴില്‍ പരമായ പ്രശ്നങ്ങള്‍ എല്ലാ മേഘലകളിലും ഉണ്ടാവും. എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ അതിന്റെ ചട്ടക്കൂടില്‍ നിന്ന് തന്നെ പരിഹരിക്കുകയാണ് വേണ്ടത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരും , ആരോപണങ്ങള്‍ക്ക് വിധേയരായി സംഘര്‍ഷം അനുഭവിക്കുന്നവരും നമ്മുടെ മുന്നില്‍ ഉണ്ട്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വൈകാരികമായ തള്ളിച്ചയില്‍ പറയുന്ന കാര്യങ്ങള്‍ ആരോപണ വിധേയരയവര്‍ക്ക് നല്‍കുന്ന മാനസ്സിക വ്യഥ തിരിച്ചരിയെണ്ടാതുണ്ട്. പ്രശന്‍ പരിഹാരത്തിന് മറുവിഭാഗം നടത്തുന്ന നീക്കങ്ങളില്‍ സഹകരിച്ചു കൊണ്ട് എത്രയും വേഗം ഈ വിവാദങ്ങള്‍ അവസ്സ്നിപ്പിക്കാന്‍ ശ്രമിക്കണം. കലാകാരന്മാരെ ആദരവോടും , ബഹുമാനത്തോടും, കാണുന്നവരും അതിലേറെ അവരെ സ്നേഹിക്കുന്നവരുമാണ് മലയാളി പ്രേക്ഷകര്‍. വ്യക്തി ജീവിതത്തിലോ , ഔദ്യോഗിക ജീവിതത്തിലോ എന്തെങ്കിലും വീഴ്ചകള്‍ പറ്റിയാലും അവ പോരുതുകൊണ്ട് നിങ്ങളെ സ്നേഹിക്കുന്നവരാന് ഞങ്ങള്‍ പ്രേക്ഷകര്‍. ആരോപനഗളുടെ സത്യാവസ്ഥ മനസ്സിലാക്കാനും, അടിസ്ഥാനം ഇല്ലാത്ത ആരോപണങ്ങളെ തിരിച്ചറിയാനും അവയെ തള്ളിക്കളയാനും ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് സാധിക്കും. അടിസ്ഥാന പരമല്ലാത്ത ആരോപണങ്ങള്‍ കേട്ടത് കൊണ്ട് ഞങ്ങള്‍ക്ക് നിങ്ങളോടുള്ള സ്നേഹത്തിനു ഒരു കുറവും വരികയില്ല എന്നാല്‍ അതെ സമയം ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടെണ്ടാതുണ്ട്. ഒരാള്‍ എന്തെങ്കിലും ആരോപണങ്ങള്‍ നടത്തുമ്പോള്‍ , പിന്നീടുള്ളവര്‍ അതുമായി ബന്ധമില്ലാത്ത കാര്യങ്ങളുമായി പുത്തന്‍ പ്രസ്താവനകള്‍ ഇറക്കുകയും , പ്രശ്നം കുറച്ചുകൂടി സങ്കീര്‍ണ്ണം ആക്കുകയും ചെയ്യുന്ന രീതിയും ഒട്ടും നന്നല്ല. ഈ വിവാധങ്ങല്‍ക്കിടയിലും സംയമനം പാലിക്കുന്ന ഒട്ടേറെ ആളുകള്‍ ഉണ്ട്. വളരെ നല്ല കാര്യം. കാരണം പ്രശ്നങ്ങള്‍ പരിധി കടക്കാതിരിക്കട്ടെ. മമ്മൂട്ടി യെയും , മോഹന്‍ലാലിനെയും, സുരേഷ് ഗോപിയും, ജയരമിനെയു, ദിലീപിനെയും , പ്രിത്വിരാജിനെയുമൊക്കെ നമ്മള്‍ പ്രേക്ഷകര്‍ സ്നേഹിക്കുന്നു , അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു...... , ന്ഞ്ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് നിങ്ങളോട് പറയാനുള്ളത് എന്തെന്നാല്‍ നല്ല കഥയും കഥാപാത്രങ്ങളും നമുക്ക് തരൂ , പകരം നമ്മള്‍ പ്രേക്ഷകരുടെ സ്നേഹംആവോളം തിരിച്ചു നല്‍കാം. നമ്മള്‍ പ്രേക്ഷകര്‍ നല്‍കുന്ന ഈ പിന്തുണയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ട് നിങ്ങളുടെ വരവും കാത്തു എന്നും നമ്മള്‍ ഉണ്ടാവും ..........
2010 ഫെബ്രുവരി 14, ഞായറാഴ്‌ച
മൂവന്തി താഴ്വരയില്‍..........................
കാവ്യാത്മക രചനകളിലുടെമലയാളി മനസ്സുകളെ കീഴടക്കിയ ശ്രീ ഗിരിഷ് പുത്തെന്‍ചേരിയുടെ വിട വാങ്ങലോടെ മലയാളത്തിനു മറ്റൊരു നഷ്ട്ടം കൂടി. അദ്ദേഹം തൂലിക ചലിപ്പിച്ച എല്ലാ ഗാനങ്ങളും മികച്ചവ തന്നെ ,എങ്കിലും അദ്ധേഹത്തിന്റെ ഗാനങ്ങളിളുടെ കടന്നു പോകുമ്പോള്‍ എനിക്ക് ഏറ്റവും പ്രിയമുള്ളത് കന്മദം എന്നാ ചിത്രത്തിലെ മൂവന്തി താഴ്വരയില്‍ എന്നാ ഗാനമാണ്. ഒരു നോവ് പാട്ടായി മനസ്സില്‍ ആഴ്ന്നിരങ്ങുമ്പോഴും ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്ന പാട്ടാണ് മൂവന്തിതാഴ്‌വരയില്‍. എന്ത് കൊണ്ട് എന്ന് ചോദിച്ചാല്‍ , ഒരു പക്ഷെ ഒരിക്കലും ആരോടും പറയാതെ ആര്‍ക്കും ബാധ്യത ആകാതെ എന്റെ മനസ്സില്‍ സൂക്ഷിക്കുന്ന സ്വകാര്യ ദുഖങ്ങളുടെ കൂട്ടത്തില്‍ ഈ പാട്ടിനു ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. ഒരു പൂവിതള്‍ അടര്‍ന്നു വീഴുന്നതുപോലെ ചില സ്വകാര്യ നൊമ്പരങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ നാമറിയാതെ നമ്മുടെ മനസ്സില്‍ നിന്ന് അടര്‍ന്നു വീഴാറുണ്ട്.ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ നമ്മളെ തേടിയെത്തുന്ന ചില പാട്ടുകള്‍ ജീവിത അവസാനം വരെ നമ്മളെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കും. അത്രമേല്‍ എന്നില്‍ സ്വാധീനം ചെലുത്തിയ പാട്ടാണ് അത്. കന്മദം എന്നാ ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പേ അതിലെ പാട്ടുകള്‍ ഹിറ്റായിരുന്നു. പഠനത്തിന്റെ കൈ വഴികളില്‍ ആയിരുന്ന ഞാന്‍ വീട്ടിലും ,കോളേജിലും എപ്പോഴുംമൂളി നടന്നിരുന്ന പാട്ട് ആയിരുന്നു മൂവന്തി താഴ്‌വരയില്‍. എന്നാല്‍ ചിത്രം റിലീസ് ആയ സമയം ഞാന്‍ മറ്റൊരു രാജ്യത്തില്‍ ആയിരുന്നു. പൊള്ളുന്ന ജീവിത യാധര്ത്യങ്ങള്‍ക്ക് മുന്‍പില്‍ , ഒരു കൈതാങ്ങിനു ആരുമില്ലാതെ, അതിജീവനത്തിന്റെ പാതയില്‍ പ്രാരാബ്ധങ്ങളുടെ ഭാണ്ടവും പേറി നേപ്പാള്‍ എന്നാ ചെറിയ രാജ്യത്തിലെ ഹെട്ടുട എന്നാ വലിയ നഗരത്തിലെ ഒരു ഇന്ത്യന്‍ സ്കൂളില്‍ അധ്യാപകനായി ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. സ്കൂള്‍ ഹോസ്ടലിന്റെ മട്ടുപ്പാവില്‍ നിലാവില്‍ നക്ഷത്രങ്ങളെയും നോക്കി ഇരിക്കുമ്പോള്‍ അറിയാതെ മനസ്സില്‍ നിറയുന്നതും ചുണ്ടില്‍ മൂളിപ്പാട്ടായി വിടരുന്നതും ഈ പാട്ട് ആയിരുന്നു. അപ്രതീക്ഷിതമായി നാടും ,വീടും , സൌഹൃധങ്ങളും , പ്രണയങ്ങളും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി ജീവിതത്തിന്റെ മറ്റൊരു തുരുത്തില്‍ എത്തപ്പെട്ടപ്പോള്‍ , ഒരു സ്നേഹ വാക്കിനോ, സാന്ത്വന സ്പര്‍ശതിണോ, ഒരു തലോടലിനോആരുമില്ലാത്ത ആ നാളുകളില്‍ സ്വയം സ്നേഹിക്കുകയും, ആസ്വസ്സിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും മാത്രമേ എനിക്ക് സാധിക്കുമായിരുന്നുല്ല്. അപ്പോഴൊക്കെ ഒരു സ്നേഹഗീതം പോലെ ആ പാട്ട് എന്നെ തഴുകിയിരുന്നു. കാലം ഇത്ര കഴിഞ്ഞിട്ടും ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ എന്നിലെ വേദനകള്‍ അലിഞ്ഞില്ലതാവാരുണ്ട്. അനുഭവങ്ങളുടെ തീച്ചൂളയില്‍ ഞാന്‍ പാകപ്പെടുമ്പോള്‍ , എനിക്കെപ്പോഴോക്കെയോ നഷ്ട്ടമായ സ്നേഹവാക്കുകളും, സൌഹൃധങ്ങളും, പ്രണയങ്ങലുമൊക്കെ ഈ പാട്ട് എന്നെ ഓര്‍മ്മപ്പെടുതിക്കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ഞാന്‍ ഏറ്റവും കൂടുതല്‍ എഴുതുന്നത് സ്നേഹതെക്കുരിച്ചാണ്, സൌഹൃതങ്ങളെക്കുറിച്ചാണ്, പ്രണയതെക്കുരിച്ചാണ്. സാമ്പത്തികമായി സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു പുഞ്ചിരി, ഒരു, സ്നേഹവാക്ക്, ഒരു തലോടല്‍, ഒരു സാന്ത്വനസ്പര്‍ശം, എപ്പോഴും ഞാന്‍ മറ്റുള്ളവര്‍ക്കായി കരുതി വയ്ക്കാറുണ്ട്. ഞാന്‍ എഴുതുന്ന വരികളില്‍ ഒന്നിലെങ്കിലും പ്രചോദനം നല്‍കുന്ന എന്തെങ്കിലും തിരികി വയ്ക്കാറുണ്ട്. കാരണം അവയുടെ വില മറ്റാരേക്കാളും എനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്, . വാടിക്കരിഞ്ഞ ഒരു ചെടിക്ക് നല്‍കുന്ന ഒരു തുള്ളി വെള്ളം കൊണ്ട് ഒരു വസന്തം സൃഷ്ട്ടിക്കുന്നതുപോലെ , ഒരു സ്നേഹവാക്കിനു ചിലപ്പോള്‍ ഒരു ജീവിതത്തെ തന്നെ തളിരനിയിക്കാന്‍ സാധിക്കും. എന്നാലും ചില നിമിഴങ്ങളില്‍ എന്റെ മനസ്സില്‍ അഹങ്കാരം നിറയുന്നതായി തോന്നുമ്പോള്‍, അഹന്ത തല പോക്കുന്നതായി അറിയുമ്പോള്‍, ഞാനെന്ന ഭാവം എന്നെ ഭരിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ആദ്യം ചെയ്യുന്നത് മൂവന്തി താഴ്വരയില്‍ എന്നാ പാട്ട് കേള്‍ക്കുകയാണ്. ആ പാട്ട് ഒരു തവണ കേള്‍ക്കുമ്പോള്‍ തന്നെ ഞാന്‍ യാധര്ത്യ ബോധത്തിലേക്ക് മടങ്ങി വരും, അഹങ്കാരവും, അഹങ്തയുമില്ലാത്ത ഒരു പച്ച മനുഷ്യനായി ഈ ഭൂമിയിലേക്ക് ഇറങ്ങി വരും. അത് കൊണ്ട് തന്നെ ആ പാട്ടിനെ ഞാന്‍ വല്ലാതെ പ്രണയിക്കുന്നു.അപ്പോഴു പിന്നെയും സ്വകാര്യ ദുഖങ്ങള്‍ ബാക്കി. ആ പാട്ട് എഴുതിയ ശ്രീ ഗിരിഷ് പുത്തെന്‍ചേരി സാറും, അതിനു ഈണമിട്ട ശ്രീ രവീന്ദ്രന്‍ മാഷും, ആ പാട്ട് ചിത്രീകരിച്ച ശ്രീ ലോഹിതദാസ് സാറും, അകാലത്തില്‍ വിടപറഞ്ഞിരിക്കുന്നു.....................................
2010 ഫെബ്രുവരി 5, വെള്ളിയാഴ്‌ച
പ്രണയ ദുഖം ...
പൂവണിഞ്ഞ പ്രണയങ്ങളുടെ ആഹ്ലാദവും , നഷ്ട്ട പ്രണയങ്ങളുടെ നൊമ്പരങ്ങളും പേറി മധുരമൂറുന്ന ഓര്‍മ്മയായി , സുഖമുള്ള നോവായി ഇതാ പ്രണയ ആഘോഷത്തിന്റെ മറ്റൊരു ദിനം കൂടി ആഗതമായി. പ്രണയത്തിനു എത്ര മുഖങ്ങളാണ്, . മഴവില്ല് കാണുന്ന കൌതുകത്തോടെ പ്രണയത്തെ നോക്കികണ്ടവര്‍, പുസ്തക താളില്‍ ഒളിപ്പിച്ച മയില്‍പീലി തുണ്ട് പോലെ ആരോടും പറയാതെ മനസ്സില്‍ പ്രണയം കാത്തു സൂക്ഷിച്ചവര്‍, പ്രണയത്തിന്റെ ആഴങ്ങളില്‍ മുങ്ങി മറഞ്ഞവര്‍, പ്രണയത്തിന്റെ വിഹായസ്സില്‍ പറന്നുയര്‍ന്നവര്‍, പ്രണയത്തിന്റെ തീ നാളത്തില്‍ ചിറകു അറ്റവര്‍, പ്രണയ മഴയില്‍ അലിഞ്ഞു ചേര്‍ന്നവര്‍, പ്രണയം കണ്ണ് നീര്‍ തുള്ളികള്‍ മാത്രം സമ്മാനിച്ചവര്‍, പ്രണയം നല്‍കിയ ഊര്‍ജ്ജം ഒന്ന് കൊണ്ട് മാത്രം ജീവിതം വെട്ടി പിടിച്ചവര്‍, ജീവിതയാധര്ത്യങ്ങള്‍ക്ക് മുന്നില്‍ പ്രണയം അടിയറ വച്ചവര്‍ , പ്രണയം ത്യാഗമാനെന്നു തിരിച്ചറിഞ്ഞു തിരിഞ്ഞു നടന്നവര്‍, പ്രണയം എന്നാ യാഥാര്‍ത്ഥ്യത്തിനു നേര്‍ക്ക് നെഞ്ചു വിരിച്ചു നടന്നു പോയവര്‍ , അങ്ങനെ പ്രണയം യാത്ര തുടരുന്നു. കുറവുകളും, പരിമിതികളും പരസ്പരം അന്ഗീകരിച്ചുകൊണ്ട് സത്യസന്ധമായ , ആത്മാര്‍ത്ഥ പ്രണയം നിലവില്‍ കുളിച്ചു നില്‍ക്കുന്ന താജ് മഹാളിനെക്കളും സുന്ദരവും, ദീപ്തവും, മൂല്യം ഉള്ളതുമാണ്. പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്ക്ന്നവര്‍ക്ക്, ഇപ്പോഴും പ്രണയിക്കുന്നവര്‍ക്ക്, ഇനിയും പ്രണയിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി പ്രണയ ദുഖം എന്നാ എന്റെ ഈ കവിത സമര്‍പ്പിക്കുന്നു,
ഭൂമിയിലെ ആദ്യത്തെ സ്ത്രീയും, പുരുഷനും -
നമ്മളായിരുന്നെങ്കില്‍
ഒന്നിനെയും പേടിക്കാതെ നമുക്ക് പ്രണയിക്ക മായിരുന്നു
ജാതി നോക്കാതെ, മതം നോക്കാതെ, നമുക്ക് പ്രണയിക്ക മായിരുന്നു
ഗാഡമായി പുണരമായിരുന്നു
ചുടു ചുമ്പനങ്ങള്‍ ഏകാമായിരുന്നു
നഗ്നത ആവോളം ആസ്സ്വധിക്കമായിരുന്നു
തമ്മില്‍ അലിഞ്ഞു ചേരാമായിരുന്നു
ഇന്നും നാം പ്രണ യിക്കുന്നു
പക്ഷെ നമ്മുടെ പ്രണയം എന്തിനെയൊക്കെയോ പേടിക്കുന്നു
പൂര്‍വ്വികര്‍ ചെയ്താ ക്രൂരത
ഗാഡമായി പുണരാന്‍ ആകാതെ
ചുടു ചുംബനങ്ങള്‍ ഏകാനകാതെ
നഗ്നത ആവോളം അസ്സ്വധിക്കാന്‍ ആവാതെ
തമ്മില്‍ അലിഞ്ഞു ചേരാന്‍ ആകാതെ
മുട്ടത്തോട് പൊട്ടിചു പുറത്തു വരാന്‍ ആകാത്ത
കിളിക്കുഞ്ഞിനെ പോലെ ,
പ്രണയം നമ്മുടെ ഉള്ളില്‍ വച്ച് തന്നെ മരിക്കുന്നു ...............................
ഭൂമിയിലെ ആദ്യത്തെ സ്ത്രീയും, പുരുഷനും -
നമ്മളായിരുന്നെങ്കില്‍
ഒന്നിനെയും പേടിക്കാതെ നമുക്ക് പ്രണയിക്ക മായിരുന്നു
ജാതി നോക്കാതെ, മതം നോക്കാതെ, നമുക്ക് പ്രണയിക്ക മായിരുന്നു
ഗാഡമായി പുണരമായിരുന്നു
ചുടു ചുമ്പനങ്ങള്‍ ഏകാമായിരുന്നു
നഗ്നത ആവോളം ആസ്സ്വധിക്കമായിരുന്നു
തമ്മില്‍ അലിഞ്ഞു ചേരാമായിരുന്നു
ഇന്നും നാം പ്രണ യിക്കുന്നു
പക്ഷെ നമ്മുടെ പ്രണയം എന്തിനെയൊക്കെയോ പേടിക്കുന്നു
പൂര്‍വ്വികര്‍ ചെയ്താ ക്രൂരത
ഗാഡമായി പുണരാന്‍ ആകാതെ
ചുടു ചുംബനങ്ങള്‍ ഏകാനകാതെ
നഗ്നത ആവോളം അസ്സ്വധിക്കാന്‍ ആവാതെ
തമ്മില്‍ അലിഞ്ഞു ചേരാന്‍ ആകാതെ
മുട്ടത്തോട് പൊട്ടിചു പുറത്തു വരാന്‍ ആകാത്ത
കിളിക്കുഞ്ഞിനെ പോലെ ,
പ്രണയം നമ്മുടെ ഉള്ളില്‍ വച്ച് തന്നെ മരിക്കുന്നു ...............................
2010 ഫെബ്രുവരി 1, തിങ്കളാഴ്‌ച
എ. ആര്‍. റഹുമാന്‍ ഒരു പാഠപുസ്തകം ...........
വീണ്ടും എ.ആര്‍. റഹുമാന്‍. രാജ്യത്തിന്‍റെ യശസ്സ് വാനോളം ഉയര്‍ത്തിക്കൊണ്ട് ഗ്രാമി പുരസ്കാരത്തിലൂടെ എ. ആര്‍. റഹുമാന്‍ വീണ്ടും. ഗോള്ടെന്‍ ഗ്ലോബ് , ബാഫ്ഫ്ട, ഓസ്കാര്‍ എന്നീ പുരസ്കാരങ്ങള്‍ക്ക് പിറകെ സംഗീത ലോകത്തെ അത്യുന്നത ബഹുമതിയായ ഗ്രാമിയുടെ രണ്ടു പുരസ്കാരങ്ങള്‍ നേടി റഹുമാന്‍ സംഗീത ലോകത്തിന്റെ നെറുകയില്‍. ഒരാള്‍ രണ്ടു തരത്തില്‍ മഹത്വ വല്ക്കരിക്കപ്പെടാം, ഒരു മഹാന്റെ മകനോ ,മകളോ ആയി ജനിക്കുക വഴി ജന്മന മഹത്വവല്‍ക്കരിക്കപ്പെടുന്നവരും , സ്വന്തം കഴിവുകളില്‍ കൂടി മഹത്വം ആര്ജ്ജിക്കുന്നവരും. ഇതില്‍ രണ്ടാമത്തെ ഗണത്തിലാണ് രഹുമാന്റെ സ്ഥാനം. പ്രശസ്ത സന്ഗീതഞ്ഞനായ ആര്‍. കെ . ശേഖരിന്റെ മകനായി പിറന്നിട്ട്ടും , പട്ടിണിയും, ദാരിദ്രവും നിറഞ്ഞ പൊള്ളുന്ന ജീവിത യാധര്ത്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ, ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റി പകല്‍ മുഴുവന്‍ വിവിധ ട്രൂപ്പുകളില്‍ പണി ചെയ്തും , രാവിന്റെ നിശബ്ദ യാമങ്ങളില്‍ തന്റെ കീ ബോര്‍ഡില്‍ തീര്‍ത്ത താളലയങ്ങള്‍ ലോകം കീഴടക്കാനായി അദ്ദേഹം കരുതി വയ്ക്കുകയുമാണ് ചെയ്തത്. ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി തന്റെ സംഗീതത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന വിഷാദം ബാല്യകാലത്തെ നൊമ്പരങ്ങള്‍ ആണെന്ന്. നമ്മള്‍ സ്വയം പരിമിതികള്‍ കല്‍പ്പിച്ചു അതിന്ള്ളില്‍ തളക്കപ്പെടുമ്പോള്‍ ,പരിമിതികള്‍ക്ക് അപ്പുറം എത്രത്തോളം വളരാന്‍ കഴിയുമെന്ന് റഹുമാന്‍ കാട്ടി തരുന്നു. കഠിനദ്വാനവും, പരിശ്രമവും കൊണ്ട് ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുംപോളും പിന്നിട്ട വഴികള്‍ അദ്ദേഹം മറക്കുന്നില്ല. വയറു നിറയെ കഴിക്കുന്നവന്‍ വിശപ്പിന്റെ വില അറിയുന്നില്ല , വിശപ്പിന്റെ വില അറിയുന്നവനെ മറ്റുള്ളവരുടെ വിശപ്പടക്കാന്‍ മനസ്സ് ഉണ്ടാവൂ, എന്നധേഹം പറയുന്നു. സംഗീതലോകത്ത് ഒരു വ്യക്തിക്ക് ഉയരാന്‍ കഴിയുന്നതിന്റെ പരംമാവധി ഉയരത്തില്‍ നില്‍ക്കുമ്പോഴും വിനയം കൊണ്ട്, അദ്ധേഹത്തിന്റെ തല കുനിയുന്നു. ഒരു കവി പാടിയത് പോലെ ഫലങ്ങള്‍ നിറയുമ്പോള്‍ വൃക്ഷത്തിന്റെ കൊമ്പ് താഴുന്നതുപോലെ ഓരോ പുരസ്കാരങ്ങളും അദ്ധേഹത്തെ കൂടുതല്‍, കൂടുതല്‍ വിനയാന്നിതന്‍ ആക്കി തീര്‍ക്കുന്നു. ചെറിയൊരു സ്ഥാന ലബ്ധിയില്‍ പോലും സ്വയം മറക്കുകയും, അഹന്തയും ഗര്‍വ്വുമോക്കെയായി മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കാന്‍ പോലും സാധിക്കാത്ത ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനു വിലയേറിയ ഒരു പാഠപുസ്തകമാണ് എ.ആര്‍. റഹുമാന്‍. ........................................
2010 ജനുവരി 28, വ്യാഴാഴ്‌ച
ഇന്ത്യന്‍ ഐ. ടി രംഗവും അമേരിക്കന്‍ ഭീക്ഷണിയും
അമേരിക്ക ഇന്ത്യയെ ഭയപ്പെടുന്നുവോ...? അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമയുടെ പ്രഖ്യാപനങ്ങള്‍ കേട്ടാല്‍ ഏതൊരുകൊച്ചു കുട്ടിക്കും അത് സത്യമാണെന്ന് മനസ്സില്‍ ആകും . സെനെറ്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയവും, ജനപിന്തുണയില്‍ ഉണ്ടായ ഇടിവും ഭയന്ന് ഒബാമ പ്രഖ്യാപന പെട്ടി പൊട്ടിക്കുമ്പോള്‍ , ഇന്ത്യ ഒരു പേടി സ്വപ്നമായി മനസ്സിലുന്ടെന്ന കാര്യം വ്യക്തമാകുന്നു. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ അമേരിക്ക യെ മറി കടന്നു ഒന്നാം സ്ഥാനത് എത്തും എന്നും ഒബാമ ഭയക്ക്ന്നു. ഐ ടി രംഗത്ത് പുറം കരാര്‍ നല്‍കുന്ന കമ്പനികള്‍ക്ക് നികുതി ഇളവുകള്‍ നിര്‍ത്തല്‍ ചെയ്യുക വഴി ഒബാമ ലക്ഷ്യമിടുന്നത് ഇന്ത്യയെ പോലെ പുറം കരാറുകള്‍ ഉള്‍പ്പെടെയുള്ള മേഘലകളില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ട് വരുക എന്നതാണ്. മറ്റു ഏതൊരു രാജ്യത്തെ ഐ ടി പ്രോഫെഷനുലുകളെ കളും ഇന്ത്യന്‍ യുവാക്കള്‍ വളരെ മുന്നില്‍ തന്നെയാണ്. ഒരു പക്ഷെ ഇന്ത്യന്‍ യുവാക്കളുടെ തലച്ചോറിന്റെ മിടുക്ക് കൊണ്ടാണ് അമേരിക്ക പോലും പിടിച്ചു നില്കുന്നത്. ഇന്ത്യന്‍ യുവാക്കളെ അവഗണിച്ചു കൊണ്ട് അമേരികായ്ക്ക് എന്നല്ല ലോകത്ത് ഒരു രാജ്യങ്ങള്‍ക്കും വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയില്ല . പക്ഷെ നമ്മള്‍ കുടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയം ആയിരിക്കുന്നു. പുറം കരാര്‍ ജോലികള്‍ ഏറ്റു എടുക്കുന്നതിനോടൊപ്പം കുടുതല്‍ സ്വയം പര്യാപ്തമായ തൊഴില്‍ അവസ്സരങ്ങള്‍ സൃഷ്ട്ടിക്കേണ്ട സമയം ആഗതമായിരിക്കുന്നു. നമ്മുടെ ഐ .ടി. രംഗത്തെ കുട്ടികള്‍ ഒരു കാരണത്താലും പിന്തള്ളപ്പെടാന്‍ ഇടയാകരുത്. മിടുക്കും പ്രോഫെഷനളിസ്സവും കൊണ്ട് വളരെ മുന്നില്‍ നല്‍കുന്ന ഇന്ത്യന്‍ ഐ. ടി യുവാക്കളെ തളര്‍ത്താന്‍ ഒബാമയുടെ ചിലറ പ്രഖ്യാപനങ്ങള്‍ക്ക് കഴിയില്ല . തന്റെ പ്രസ്സംഗത്തില്‍ ഒബാമ പറയുന്നു, "ഞാന്‍ വിട്ടു ഒഴിയില്ല ഞങ്ങളും ", പക്ഷെ ഒബാമ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്, എല്ലാക്കാലത്തു എല്ലാവര്ക്കും ഒന്നും പിടിച്ചു വൈക്കാന്‍ കഴിയില്ല , കാലം ആവശ്യപ്പെടുമ്പോള്‍ എല്ലാം വിട്ടു കൊടുക്കേണ്ടി വരും ,ഇന്നല്ലെങ്കില്‍ നാളെ. അത് കൊണ്ട് ഇന്ത്യന്‍ യുവാക്കളോട് പ്രതേകിച്ചു ഐ. ടി യുവാക്കളോട് പറയാനുള്ളത്, നിങ്ങള്‍ ഒരിക്കലും തളരാന്‍ പാടില്ല , നിരാശാര്‍ആകാനും കാരണം ഒരു രാജ്യം മുഴുവനും നിങ്ങളോടൊപ്പം ഉണ്ട് ..............................
2010 ജനുവരി 22, വെള്ളിയാഴ്‌ച
പുണ്യം അഹം നല്‍കുന്ന പ്രതീക്ഷകള്‍...............
പ്രശസ്ത എഴുത്തുകാരനും തകഴിയുടെ ചെറു മകനുമായ ശ്രീ രാജ്നായരുടെ പുണ്യം അഹം എന ചിത്രം മലയാള സിനിമയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. പുണ്യം അഹം എന്നാ ചിത്രതിളുടെ രാജ് നായര്‍ തന്റെ സാന്നിധ്യം അറിയിക്കുമ്പോള്‍ മലയാള സിനിമക്ക് പ്രതീക്ഷ അര്‍പ്പിക്കാവുന്ന മറ്റൊരു സംവിധായകന്റെ പിറവി കൂടി. ആദ്യ ചിത്രത്തില്‍ തന്നെ തന്റെ കൈയൊപ്പ് പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ഒട്ടേറെ ബിംബങ്ങളിലൂടെ മനസ്സിന്റെ സങ്കീര്‍ണ്ണ അവസ്ഥകളെ, ജീവിത യാധര്ത്യങ്ങളെ, സ്നേഹത്തിന്റെ ശക്തിയെ, നിസഹായ അവസ്ഥകളെ അതി ശക്തമായി ചിത്രീകരികാന്‍ പുണ്യം അഹതിലൂടെ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ആവര്‍ത്തിക്കപ്പെടുന്ന തെറ്റുകളും , അവ തെറ്റാണെന്ന് തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ആകുലതകളും തീവ്രമായ ആവിഷ്കാരത്തിലൂടെ പുണ്യം അഹം കാട്ടി തരുന്നു. ആഗോളവല്‍ക്കരണം സൃഷ്‌ടിച്ച മാറ്റങ്ങളും , കുടുംബ ബന്ധങ്ങളില്‍ സ്നേഹ പൂര്‍ണ്ണമായ ഒരു വാക്കിനു പോലുമുള്ള പ്രാധാന്യവും , ഒക്കെ ചിത്രം പറയുന്നുണ്ട്. നാരായണനുണ്ണി എന്നാ കഥാപാത്രമായി പ്രിതിരജും, ജയശ്രീ ആയി സംവൃതയും മനോഹരമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവയ്ക്കുന്നു. അവരെ കൂടാതെ മറ്റു കഥാപാത്രങ്ങള്‍ എല്ലാവരും തന്നെ തങ്ങളുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.പ്രിത്വിരാജിനെയും , സംവൃതയും പോലുള്ള യുവതാരങ്ങള്‍ ഇത്തരം വ്യത്യസ്ത വേഷങ്ങള്‍ ധൈര്യപൂര്‍വ്വം തിരഞ്ഞെടുകുന്നത് പ്രശംസനീയം തന്നെ. കഥാപാത്രങ്ങളുടെ സൂഷ്മ ഭാവങ്ങള്‍ പോലും പ്രിത്വിരജും സംവൃതയും ,കെ. പി. എ സി ലളിതയും, നെടുമുടിവേണുവും , ഗോപകുമാറും, ഉള്‍പ്പെടെയുള്ള താരങ്ങള്‍ വളരെ ശ്രദ്ധിച്ചിരിക്കുന്നു. ഒരു ചിത്രത്തിന്റെ നിര്‍മാണ ഘട്ടതില്ടന്നെ വാണിജ്യ ചിത്രമെന്നോ, സമാന്ധര സിനിമയെന്നോ ഉള്ള ലെബലുകളിലോടെ മാറ്റി നിര്‍ത്തപ്പെടുന്ന ഇക്കാലത്ത് ഇത് പോലൊരു നല്ല ചിത്രം പ്രേക്ഷകര്ക് മുന്നില്‍ എത്താനും അവ ചര്‍ച്ച ചെയപ്പെടാനും സാധിക്കുന്നത് തന്നെ വലിയ കാര്യം ...............................
2010 ജനുവരി 11, തിങ്കളാഴ്‌ച
ഒഴുകും നിണതിന്‍ നിറം ഒന്ന് തന്നെ .........
ഈ അടുത്ത കാലത്തായി അസ്ട്രലിയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആശങ്കപ്പെടുതുന്നതാണ്. വംശീയമായോ, അല്ലാതെയോ ഉള്ള ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യയെ പോലെ മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള ഒരു രാജ്യത്തിലെ പൌരന്മാര്‍ക്ക് നേരെ ആണെന്നത് വേദനാജനകമാണ്. ആസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ സാംസ്കാരിക അന്തസത്തയെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയും അതിന്റെ നല്ല വശങ്ങള്‍ സ്വംശീകരിക്കപ്പെടുകയും ചെയ്യാന്‍ ഇന്ത്യ ഒരു കാലത്തും മടി കാണിചിട്ടില. ഐ ടി മേഘലയിലും ആരോഗ്യ മേഘലയിലും ഒട്ടനവധി ഇന്ത്യന്‍ യുവാക്കള്‍ ആസ്ട്രേലിയയില്‍ ജോലി ചെയ്യുന്നുണ്ട്. ഇത്തരം ആക്രമണങ്ങള്‍ നമ്മുടെ യുവാക്കളുടെ ജീവനെക്കുറിച്ചു ആശങ്കപെടാന്‍ കാരണമാക്കുന്നു. എന്തിനാണ് ഇത്തരം ആക്രമണങ്ങള്‍ എന്ന് ചിന്തിക്കുമ്പോള്‍ ക്രിക്കെറ്റില്‍ ആസ്ട്രേലിയയുടെ ആധിപത്യം ചോദ്യം ചെയ്യാന്‍ തക്ക ശക്തിയായി ഇന്ത്യ മാറിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിനു ഉപോല്‍ബലകമായി ഉണ്ടായിരിക്കാം. നമ്മുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. അതിനാല്‍ ബഹുമാനപ്പെട്ട പ്രസിഡന്റും , പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയും , മറ്റു മന്ത്രിമാരുല്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ കുടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. അതോടൊപ്പം നമ്മുടെ സാംസ്കാരിക നായകന്മാരും ഇത്തരം ആക്രമണങ്ങളെ അപലപിക്കെണ്ടാതാണ്. അനാവശ്യ വിവാദങ്ങളും, വാദ പ്രതിവാധങ്ങളും മാറ്റി നിര്‍ത്തി ഇത്തരം ഗൌരവമേറിയ വിഷയങ്ങള്‍ ഒറ്റക്കെട്ടായി നേരിടെണ്ടാതുണ്ട്, കാരണം , ദേശവും , ഭാഷയും, വേഷവും വ്യത്യസ്തം ആണെങ്കിലും മുറിവുകളില്‍ നിന്ന് ഇറ്റു വീഴുന്ന ചോരതുള്ളികള്‍ക്കു ചുവപ്പ് നിറം തന്നെയാണ്.................
2010 ജനുവരി 1, വെള്ളിയാഴ്‌ച
മോഹന്‍ലാലും , കപട ആസ്വാധനങ്ങളും...........
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ഈ അടുത്ത് മലയാള സിനിമ രംഗത്തെക്കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ വളരെ യാഥാര്‍ത്യ ബോധത്തോട് കൂടി ഉള്ളവ ആയിരുന്നു. താരങ്ങളുടെ പ്രതിഫലത്തെ ക്കുറിച്ച്, സിനിമ നിര്‍മാണ ചെലവിനെക്കുറിച്ച് , എല്ലാം അദ്ദേഹം പറഞ്ഞത് വളരെ സത്യസന്ധമായ കാര്യങ്ങളാണ്. അതില്‍ത്തന്നെ അദ്ദേഹം പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്, ഉത്സവ സീസണുകളിലും മറ്റും അന്യ ഭാഷ ചിത്രങ്ങളുടെ കടന്നു കയറ്റത്തെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഈ അടുത്ത ദിവസ്സം ഇവിടം സ്വര്‍ഗമാണ് എന്നാ ചിത്രം കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം തന്നെ ഇതിനു ഉദാഹരണമാണ്. റോഷന്‍ ആന്ദൃസ് , മോഹന്‍ലാല്‍ ടീമിന്റെ ഈ ചിത്രം സാധാരണ ജീവിത യധാര്ത്യങ്ങളിലെക്കുള്ള ഒരെത്തിനോട്ടമാണ്.ചിത്രത്തിന്റെ പ്രമേയവും ലാളിത്യവും കൊണ്ട് ഏറെ മികച്ചുനില്‍ക്കുന്ന ചിത്രം . ഈ ചിത്രം കാണാന്‍ നില്‍ക്കുമ്പോള്‍ തൊട്ടു അടുത്ത തിയേറ്ററില്‍ ഒരു ഹിന്ദി ചിത്രം ഓടുന്നു. എന്റെ അടുത്ത് നില്‍ക്കുന്ന ഒന്‍പതോളം പേരടങ്ങുന്ന സംഘം ,പെണ്‍കുട്ടികളും, ആണ്‍കുട്ടികളും , അവര്‍ ഏതു സിനിമ കാണണം എന്നാ ചര്‍ച്ചയിലാണ്. അതില്‍ ഭുരി ഭാഗം പേരും ഇവിടം സ്വര്‍ഗമാണ് കാണണം എന്നാ അഭിപ്രായക്കാര്‍ ആണ്. എന്നാല്‍ ഒന്ന് രണ്ടു പേര്‍ക്ക് ഹിന്ദി ചിത്രം തന്നെ കാണണം . അതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ ആസ്വാദനത്തിന്റെ ഇഷ്ട്ടം എന്ന് കരുതി, അപ്പോഴാണ് അതില്‍ ഒരു യുവാവ് പറയുന്നത് കേട്ടത്, എടാ നമുക്ക് ഹിന്ദി സിനിമ തന്നെ കാണാം , മലയാളവും കണ്ടു അങ്ങ് ചെന്നാല്‍ അവന്മാര്‍ കളിയാക്കും , ഒന്നും മനസ്സില്‍ ആയില്ലെങ്കിലും ഹിന്ദി കണ്ടെന്നു പറഞാല്‍ ഒരു വെയിട്ടല്ലേ, . അവസാനം അവരെലാം ഹിന്ദി കാണാന്‍ പോയി . എത്ര കപടമായ ആസ്വാദനത്തിന്റെ മുഖമാണ് അവിടെ വെളിപ്പെട്ടത്, ഒന്നും മനസ്സില്‍ ആയില്ലെങ്കിലും വെയിറ്റ് കളയാതിരിക്കാന്‍ ഹിന്ദി ചിത്രം കാണുന്ന ഒരു കൂട്ടം യുവാക്കള്‍ . തന്നെ തന്നെ വില കുറച്ചു കാണുന്ന മലയാളിയുടെ സംസ്കാരത്തിന്റെ പ്രതിനിധികളായ ആ യുവ സംഘത്തോട് സഹതാപം തോന്നി. മറ്റു ഭാഷകളില്‍ ഒരു ആഴ്ച പോലും തികച്ചു ഓടാത്ത ചിത്രങ്ങള്‍ക്ക് സൂപ്പര്‍ ഹിറ്റ് പരിവേഷം ചാര്തിക്കൊടുക്കുന്നതില്‍ ഈ കപട അസ്സ്വാ ദാനമാണ് പ്രധാന പങ്കു വഹിക്കുന്നത്. അതിനാല്‍ ഇത്തരം ചിത്രങ്ങള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ നിയന്ത്രനഗല്‍ആവശ്യമാണ്. കപട ആസ്വാദനത്തിന്റെ ഒരു കഥ തന്നെ ഉണ്ട്, ഒരു മലയാളിയും , ഒരു തമിഴനും ഒരു തെലുങ്ങനും കൂടി മൂന്നു ഭക്ഷയിലെയും മികച്ച ഓരോ ചിത്രങ്ങള്‍ കാണാന്‍ പോയി . തെലുങ്ക് ചിത്രം കണ്ടു ഇറങ്ങിയപ്പോള്‍ മൂന്നു പേര്‍ക്കും സന്തോഷമായി, തെലുങ്ങനു വളരെ സന്തോഷം, . തമിള്‍ ചിത്രം കണ്ടു ഇറങ്ങിയപ്പോള്‍ മൂന്നു പേര്‍ക്കും പിന്നെയും സന്തോഷം , തമിഷന് വളരെ സന്തോഷം, അവസാനം മലയാള ചിത്രം കണ്ടു , തമിഷനും തെലുങ്കനും സന്തോഷം മലയാളിക്ക് വലിയ നിരാശയും ദുഖവും , അയ്യോ എന്താ കാര്യം , ചോദിച്ചപ്പോള്‍ മലയാളി പറഞ്ഞു പടം നല്ലത് തന്നെ പക്ഷെ അതിനെ ക്കുറിച്ച് എന്ത് കുറ്റം പറയും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല അതാണ് വിഷമം, ഇതാണ് മലയാളിയുടെ കപട അസ്സ്വധന രീതിക്ക് ഉദാഹരണം. എന്നാല്‍ എല്ലാ യുവാക്കളും അങ്ങനെ അല്ല സിനിമയെ ഗൌരവമായി സംമീപിക്കുന്ന യുവാക്കളാണ് അധികം പേരും അവര്‍ ക്ഷമിക്കുക . അതിനാല്‍ നല്ല സിനിമയെ കുറ്റം പറയാന്‍ വഴികള്‍ ആലോചിക്കാതെ നല്ലതിനെ നല്ലതെന്ന് പറയാനുള്ള ആര്‍ജ്ജവം ഉണ്ടാവട്ടെ, . എന്തിനു ഇങ്ങനെ എഴുതി കൂട്ടുന്നു എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്, ഇവിടം സ്വര്‍ഗമാണ് എന്നാ ചിത്രത്തില്‍ സ്രീനിവാസ്സന്‍ പ്രസ്സങ്ങിച്ചു നില്‍ക്കുമ്പോള്‍ അര്രും കേള്‍ക്കാനില്ല എന്ന് കളിയാക്ക്ന്ന മോഹന്‍ ലാലിനോട് പറയുന്ന ദയലോഗ് -- സമൂഹത്തോട് എനിക്ക് പറയാന്‍ തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ വിളിച്ചു പറയുന്നു, അത് ആരും കേള്‍ക്കണം എന്നില്ല , എന്നാലും ഒരാളെങ്കിലും ശ്രദ്ധിച്ചാല്‍ അത്രയുമായി..............
2009 ഡിസംബർ 27, ഞായറാഴ്‌ച
ഒരു സ്നേഹഗീതം പോലെ .............
കലണ്ടറില്‍ ഡിസംബറിന്റെ അവസാന താളും മറിയുമ്പോള്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മുന്നില്‍ മറ്റൊരു പുതു വര്ഷം കൂടി. ഇന്നലെയുടെ തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു കൊണ്ട് ശുഭ പ്രതീക്ഷയോടെ പുതിയൊരു വര്‍ഷത്തിലേക്ക് പദമുന്നാം. സ്നേഹത്തില്‍ അധിഷ്ടടിതമായ ജീവിത ചര്യയിലുടെ നാളെകള്‍ കൂടുതല്‍ സുന്ദരമാക്കി മാറ്റാം. തെറ്റുകള്‍ തിരുത്താനും പൊറുക്കാനും മറക്കാനും സ്നേഹം വഴിയൊരുക്കുന്നു. സ്നേഹം പ്രകടിപ്പിക്കാന്‍ വിമുഖത കാണിക്കുന്നവരാണ് നമ്മിലധികംപേരും. പ്രകടിപ്പിക്കാത്ത സ്നേഹം ഇല്ലാത്ത സ്നേഹത്തിനു തുല്യമാണ്. പങ്കു വൈക്കാത്ത സ്നേഹം അപൂര്‍ണവുമാണ്. ഒരിക്കലും ഈ ലോകത്ത് വിദ്വേഷം കൊണ്ട് വിദ്വേഷം ഇല്ലാതാകുന്നില്ല, സ്നേഹം കൊണ്ടേ വിദ്വേഷം ഇല്ലാതകുന്നുള്ള്. ആധുനിക ലോകത്ത് വ്യക്തി ബന്ധങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കുടുംബങ്ങള്‍ക്ക് ഉള്ളില്‍ തന്നെ അസ്സമാധാനം വളര്‍ന്നു കഴിഞ്ഞു . മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദുര്‍ബലമാകുന്നു. വിവാഹം, കുടുംബം തുടങ്ങിയ സാമൂഹ്യ സങ്കല്‍പ്പങ്ങള്‍ കാലഹരനപ്പെട്ടെന്നും ആധുനിക ജീവിതത്തില്‍ അവയ്ക്ക് പ്രസ്സക്തി ഇല്ല എന്നും ചിലര്‍ കരുതുന്നു. കുടുംബ ബന്ധങ്ങളില്‍ നടക്കുന്ന ഈ ആധുനിക വല്‍ക്കരണത്തിന്റെ ഫലമായി കുടുംബ ബന്ധങ്ങളും, വ്യക്തി ബന്ധങ്ങളും തകരുന്നു. ഇവയ്ക്കുള്ള പരിഹാരം മനസ്സില്‍ സ്നേഹം നിറയ്ക്കുക എന്നത് മാത്രമാണ്. മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ നാമറിയാതെ നമ്മുടെ വ്യക്തി ബന്ധങ്ങളും, കുടുംബ ബന്ധങ്ങളും ശക്തിപ്പെടുന്നു. മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ നമുക്കും നമുഉടെ ചുറ്റു പാടുകള്‍ക്കും മാറ്റം സംഭവിക്കുന്നു. നമ്മുടെ ചുറ്റുപാടുകള്‍ കൂടുതല്‍ സുന്ദരമായി തോന്നുന്നു. പൂക്കള്‍ കൂടുതല്‍ മനോഹരവും സുഗന്ധം ഉള്ളവയായും, പക്ഷികളുടെ കൊഞ്ചല്‍ മധുരതരമായും അനുഭവപ്പെടുന്നു. സൌഹൃദങ്ങള്‍ ഇളം കാറ്റുപോലെ ആസ്സ്വസമാകുന്നു. , വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും കൂടുതല്‍ ദ്ധ്രിടം ആകുന്നു. അതുകൊണ്ടുതന്നെ ആധുനിക വല്‍ക്കരണവും വികസ്സനവും മാറ്റങ്ങളും സ്വാഗതം ചെയ്യുന്നതിനൊപ്പം മനസ്സുകള്‍ സ്നേഹം കൊണ്ട് നിറയ്ക്കാം . സ്നേഹമുണ്ടെങ്കില്‍ എല്ലാമുണ്ട്, എല്ലാമുണ്ടെങ്കിലും സ്നേഹമില്ലെങ്കില്‍ ഒന്നുമില്ല. അതിനാല്‍ ഈ പുതുവര്‍ഷം സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനുമായി നമുക്ക് മാറ്റി വയ്ക്കാം. എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ നവവത്സര ആശംസകള്‍...............
2009 ഡിസംബർ 16, ബുധനാഴ്‌ച
രഞ്ജിത് - മലയാളസിനിമയുടെ മാണിക്യം
മലയാളത്തിന്റെ പ്രിയ സംവിധായകന്‍ രഞ്ജിത് അണിയിച്ചൊരുക്കിയ പാലേരിമാണിക്യം പ്രേക്ഷകര്‍ക്ക് പുതിയ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. കഥ പറച്ചിലില്‍ പുത്തന്‍ സംബ്രധായങ്ങളിലൂടെ ,പരീക്ഷണങ്ങളില്‍ലൂടെയുള്ള യാത്രകളില്‍ രഞ്ജിത് എന്നാ സംവിധായകന്‍ എന്നും വേറിട്ട് നില്‍ക്കുന്നു. ടി. പി. രാജീവന്റെ നോവല്‍ സിനിമയാക്കിയപ്പോള്‍ അതിന്റെ ശക്തിക്ക് ഒട്ടും കോട്ടം സംഭവിക്കാത്ത തരത്തില്‍ ,എന്നാല്‍ തന്റേതായ ശൈലിയില്‍ കൈയ്യടക്കത്തോടെ സിനിമയെ അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ ശ്രീ രഞ്ജിത്നു കഴിഞ്ഞിരിക്കുന്നു. പതിവ് സംബ്രധയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു കൂട്ടം പുത്തന്‍ പ്രതിഭകളെ സമ്മാനിക്കാനും അദ്ദേഹത്തിന് സാധിച്ചു. മമ്മൂട്ടി എന്നാ മഹാ നടന്റെ താര പകിട്ടില്ലാത്ത വ്യത്യസ്തമായ പാത്ര സൃഷ്ട്ടി പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായി. ഒട്ടേറെ പരിമാതികള്‍ക്ക് ഇടയിലും പ്രേക്ഷകന്റെ അഭിരുചിക്ക് പ്രാധാന്യം നല്‍കി പുത്തന്‍ പരീക്ഷണങ്ങളിലൂടെ മലയാള സിനിമയില്‍ പുതിയ ഒരു ഉണര്‍വ്വ് സമ്മാനിച്ച ശ്രീ രഞ്ജിത് അങ്ങേക്ക് ഒരായിരം അഭിനന്ദനങള്‍ . അങ്ങയെ പോലുള്ള സംവിധായകര്‍ ഇത്തരം ചിത്രങ്ങള്‍ ഒരുക്കുമ്പോള്‍ അവ വിജയിപ്പിക്കേണ്ട കടമ ഞങ്ങള്‍ പ്രേക്ഷകര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഇനിയം നല്ല ചിത്രങ്ങള്‍ക്കായുള്ള അങ്ങയുടെ ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ പ്രേക്ഷകരുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകും. മലയാള സിനിമയുടെ മാണിക്യമായി തിളങ്ങുന്ന ശ്രീ രഞ്ജിത്നു ഒരായിരം അഭിനന്ദനങള്‍.
2009 ഡിസംബർ 7, തിങ്കളാഴ്‌ച
പ്രിത്വിരാജും, ശ്രീശാന്തും യുവത്വത്തിനു നല്കുന്ന സന്ദേശം ............................
പ്രിത്വി രാജിനെയും ശ്രീശാന്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതുവായ കാര്യം എന്താണ്.പ്രിത്വി രാജും ശ്രീശാന്തും ഏറെ പ്രതി സന്ധികള്‍ തരണം ചെയ്താണ് വിജയത്തില്‍ എത്തിച്ചേര്‍ന്നത്. മാനുഷിക വിചാര വികാരങ്ങളില്‍ ഒരു പക്ഷെ ഭിന്നത ഉണ്ടെങ്കിലും ഇരുവരെയും തമ്മില്‍ കൂട്ടി യോജിപ്പിക്കുന്ന ഒന്നിലേറെ കാര്യങ്ങള്‍ ഉണ്ട് . ജോലിയോടുള്ള ആത്മാര്‍ത്ഥത , കഠിന അദ്വാനം , ആത്മ സമര്‍പ്പണം, ലക്ഷ്യബോധം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഈ ചെറുപ്പക്കാരെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ഒരു പക്ഷെ രണ്ടു മേഘലയില്‍ ആണെങ്കില്‍ കൂടി അടിസ്ഥാന പരമായി വിജയത്തിന് അവരെ പ്രാപ്തര്‍ ആക്കുന്നത് ഈ ഘടകങ്ങള്‍ തന്നെ ആണ്. പ്രിത്വി രാജിന്റെ തുടക്ക കാലം ശ്രദ്ധിച്ചാല്‍ അറിയാം ഒട്ടേറെ പ്രധിസന്ധികളും, വെല്ലുവിളികളും നേരിട്ടാണ് ആ ചെറുപ്പക്കാരന്‍ ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത്. തികഞ്ഞ ആത്മ സമര്‍പ്പണത്തിലൂടെ എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റാന്‍ പ്രിത്വിരാജിനു കഴിഞ്ഞിട്ടുണ്ട്. ഇന്നു പ്രേഷകര്‍ ഒന്നടങ്കം പ്രിത്വിരജിനെ അന്ഗീകരിചിരിക്കുന്നു. അതുപോലെ മലയാളികളില്‍ നിന്നു പോലും ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുള്ള കളികാരനാണ് ശ്ര്രീശാന്ത്. ഒരു പക്ഷെ ഇനി ക്രിക്കെട്ടില്‍ ശ്രീശാന്ത് ഉണ്ടാകില്ല എന്ന് വരെ പറഞ്ഞവരെ അത്ഭുതപ്പെടുതിക്കൊണ്ട് ആ ചെറുപ്പാക്കാരന്‍ ഗംഭിരമായി തിരിച്ചു വന്നു. ഇന്നത്തെ യുവാക്കള്‍ ഈ രണ്ടു ചെറുപ്പക്കാരെയും കണ്ടു പഠിക്കാന്‍ ഏറെ ഉണ്ട്. ആത്മ വിശ്വാസം കൈവിടാതെ, പ്രതിസന്ധികളില്‍ തളരാതെ , ലക്ഷ്യം നേടുവാന്‍ ഉള്ള കഠിനമായ പരിശ്രമത്തിനു രണ്ടു ഉത്തമ ഉധഹരണങ്ങള്‍ ആണ് ഈ രണ്ടു ചെറുപ്പക്കാര്‍. ഒരാളെ ബഹുമാനിക്കാന്‍ പ്രായം ഒരു ഘടകം മാത്രമെ ആകുന്നുള്ളൂ. എന്നാല്‍ ഓരോരുത്തരും അവരവരുടെ കര്‍മ മേഘലകളിലും ജീവിതത്തിലും നേടുന്ന വിജയങ്ങള്‍ തന്നെയാണ് ഒരാളിനെ ബഹുമാനിതന്‍ ആക്കുന്ന മുഖ്യ ഘടകം .അങ്ങനെ നോക്കുമ്പോള്‍ എന്നെക്കാളും ചെറുപ്പമായ പ്രിത്വിരജിനെയും, ശ്രീശാന്തിനെയും സ്നേഹിക്കുന്നതിനോപ്പം തന്നെ ഞാന്‍ അവരെ ബഹുമാനിക്ക്കയും ചെയ്യുന്നു . നമ്മുടെ കര്‍മ്മ മേഘല ഏത് ആയിരുന്നാലും വിജയത്തിന് മാതൃക ആക്കാന്‍ പറ്റിയ രണ്ടു വ്യക്തിത്വങ്ങള്‍ ആണ് പ്രിത്വിരാജും ശ്രീശാന്തും എന്നതില്‍ തര്‍ക്കമില്ല, ഈ ചെറുപ്പക്കാരുടെ നിശ്ചയ ധര്ട്ട്യം കുടുതല്‍ കുടുതല്‍ ഉയരങ്ങളില്‍ ഇവരെ എത്തിക്കുക തന്നെ ചെയ്യും കാലം സാക്ഷി ..............................................................................
2009 ഡിസംബർ 2, ബുധനാഴ്‌ച
വിരിയട്ടെ ഇനിയും ഒരായിരം നീലത്താമരകള്‍................
എം. ടി . , ലാല്‍ ജോസ് കൂട്ടുകെട്ടിലുടെ മുപ്പതു വര്‍ഷങ്ങള്‍ക്കു ഇപ്പുറം വീണ്ടും മലയാളസിനിമയ്ക്ക് തിരുമുല്‍കഴ്ചയോരുക്കി നീലത്താമര വിരിരിഞ്ഞു. നീലത്താമരയുടെ ഭംഗിയും, സുഗന്ധവും ആസ്വദിക്കാന്‍ എത്തുന്ന കാണികള്‍ക്ക് നിരാശപ്പെടേണ്ടി വരുന്നില്ല. കെട്ട് കാഴ്ചകള്‍ ഇല്ലാത്ത ഗ്രാമജീവിതത്തിന്റെ നിഷ്കളങ്കതയും , നന്മകളുമായി നീലത്താമര കാഴ്ചക്കാരുടെ മനം കവരുന്നു. എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്ന കിനാവ് പോലെ , എപ്പോഴും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന സംഗീതം പോലെ മനോഹരമാണ് നീലത്താമര. ദ്രിശ്യ ചാരുതയോടെ, ഇമ്പമുള്ള സംഗീതത്തിന്റെ അകമ്പടിയോടെ നീലത്താമര സുഗന്ധം പരത്തിക്കൊണ്ട് ചിരി തൂകി നില്ക്കുന്നു. മലയാള സിനിമയ്ക്ക് പൂക്കാലമൊരുക്കി ഇനിയും ഒരായിരം നീല താമരകള്‍ വിരിയട്ടെ .........................................................................................
2009 നവംബർ 10, ചൊവ്വാഴ്ച
മഴ പെയ്യുകയാണ്..............................
മഴ പെയ്യുകയാണ്. വരണ്ട മണ്ണിനെ കുളിരനിയിച്ചുകൊണ്ട് മഴ പെയ്യുകയാണ്. ഓരോ മഴയും ഓരോ അനുഭവങ്ങളാണ്. ഹൃദയം നിറയുന്ന സന്തോഷമോ തിരിച്ചറിയാനാകാത്ത നൊമ്പരമോ സമ്മാനിച്ചു കൊണ്ടാണ് ഓരോ മഴയും പെയ്തു ഒഴിയുന്നത്. ബാല്യത്തിന്റെ ഓര്മ്മ ചെപ്പ് തുറക്കുമ്പോള്‍ , ജാലകങ്ങള്‍ക്കപ്പുറത്ത് മഴയുടെ ഈണം അമ്മയുടെ താരാട്ട് പാട്ടായി ലയിച്ചതും , ഒഴുകുന്ന ചെളി മണ്ണില്‍ ചാടിക്കളിച്ചതും , മഴചാലില്‍ കളി വഞ്ചികള്‍ ഒഴുക്കിയതും , പുതുമഴ നനയാന്‍ മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ അമ്മയുടെ ശകാരവും ഇന്നലെപ്പോലെ തോന്നുന്നു. നിറഞ്ഞു ഒഴുകുന്ന പുഴയും, വരമ്പുകള്‍ കാണാനാകാതെ വയലുകളെല്ലാം ഒന്നായ പോലെ വെള്ളം കൊണ്ടു നിറയുന്നു. , നനഞ്ഞൊട്ടിയ തൂവലുകലുമായി തെങ്ങോലതലപ്പുകളില്‍ മഴ കൊണ്ടിരിക്കുന്ന കൊറ്റികൂട്ടങ്ങള്‍ , കാട്ടുചെമ്ബിന്റെ ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഴത്തുള്ളികള്‍, മഴയും കാറ്റും ഒന്നു അടങ്ങുമ്പോള്‍ മറ്റു കുട്ടികള്‍ കൈവശപ്പെടുതും മുന്പേ മാമ്പഴങ്ങള്‍ സ്വന്തമാക്കാന്‍ മാവിന്‍ ചുവട്ടിലെക്കുള്ള ഓട്ടങ്ങള്‍, ................... പിന്നീടെപ്പൊഴോ എനിക്ക് മഴ ഒരു പ്രണയിനി ആയി മാറി, . മഴയുടെ കൊണ്ജ്ജലും ചിനുങലും , പിറു പിറുകലുമൊക്കെ ഒരു പ്രണയിനിയുടെ സാമീപ്യം പകര്ന്നു തന്നു, . ചിലപ്പോള്‍ സന്തോഷം പകര്ന്നു തന്നു കൊണ്ടു, മറ്റു ചിലപ്പോള്‍ വേദനകള്‍ സമ്മാനിച്ചു കൊണ്ടു ഞാന്‍ കാത്തിരിക്കുന്ന , എന്നെ കാത്തിരിക്കുന്ന പ്രണയിനിയുടെ സാമീപ്യം. ......... എന്നാലും പ്രണയത്തെ ക്കളും ആര്‍ദ്രമായ സ്നേഹമായി മഴയെ കാണാനാണ് എനിക്കിഷ്ട്ടം . വരണ്ട മണ്ണിനെ കുളിരണിയിക്കുന്ന മഴ പോലെയാണ് വരണ്ട മനസ്സിലേക്ക് പകര്ന്നു കൊടുക്കുന്ന സ്നേഹവും. ......... സുരക്ഷിതമായ കൂരക്കു താഴെ നിന്നു മഴയുടെ സൌന്ദര്യം അസ്വധിക്കുമ്പോഴും ഒന്നു ഞാന്‍ ഓര്‍ക്കാറുണ്ട് , ചെറിയൊരു ചാറ്റല്‍ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരയ്ക്ക് താഴെ സ്വന്തം കുടുംബത്തിന്റെ സുരക്ഷ തേടുന്ന വലിയൊരു വിഭാഗത്തിന്റെ നിസ്സഹായ ചിത്രം. കാല്‍പ്പനിക ഭാവങ്ങളില്‍ നിന്നു മാറി , ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ഈ ഓര്‍മ്മപ്പെടുതലാകാം , ഒരു പക്ഷെ മഴ എനിക്ക് നല്കുന്ന ഏറ്റവും വലിയ അനുഭവം...........................................
2009 നവംബർ 2, തിങ്കളാഴ്‌ച
കേരള കഫെ -ശക്തവും ധീരവുമായ ചുവടുവയ്പ്.
ശ്രീ രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ പത്തു സംവിധായകര്‍ ചേര്‍ന്നൊരുക്കിയ പത്തു കഥകളുടെ മനോഹരമായ ആവിഷ്കാരമാണ് കേരള കഫെ എന്ന ചിത്രം. ഈ പത്തു കഥകളില്‍ കൂടി സമകാലിക സമൂഹത്തിലെ മനുഷ്യരുടെ ജീവിതാവസ്ഥകള്‍ അതിശയോക്തി കലരാതെ, വളരെ തന്മയത്വമായി ചിത്രീകരിച്ചിരിക്കുന്നു. വ്യക്തി എന്ന നിലയില്‍ നാം നമ്മളില്‍ തന്നെ പൂര്‍ണ ശ്രദ്ധയും കേന്ദ്രികരിക്കുമ്പോള്‍ നമ്മള്‍ കാണാതെ പോകുന്ന ഒരു പിടി ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഈ ചിത്രത്തില്‍ നമുക്കു കാണാന്‍ കഴിയും. മലയാള സിനിമയിലെ കൂട്ടായ്മയുടെ ഈ വിജയം തികച്ചും അര്ഹിചതു തന്നെ. നാമൊഴികെ മറ്റെല്ലാം മോശമാണെന്ന വിമര്‍ശനവുമായി വരുന്ന നമ്മള്‍ പ്രേഷകര്‍ ഉള്‍പ്പീടെയുള്ള പൊതു സമുഹം കണ്ടിരിക്കേണ്ട ചിത്രമാണ് കേരള കഫെ,. കാരണം മാറ്റവും പുതുമയും വേണമെന്നു മുറവിളി കൂട്ടുമ്പോഴും ഇത്തരം നല്ല ചിത്രങ്ങളോട് മുഖം തിരിക്കാനുള്ള പ്രവണത അല്ലെങ്കില്‍ മോശം ചിത്രം എന്ന് പറഞ്ഞു കൊണ്ടു ഇത്തരം നല്ല സംരഭങ്ങളെ തലരതാനുള്ള ശ്രമങ്ങള്‍ നമ്മള്‍ പ്രേഷകരുടെ ഭാഗത്ത് നിന്നു ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം നല്ല ചിത്രങ്ങളെ അവയ്ക്ക് അര്‍ഹിക്കുന്ന വിജയം നല്കി , കൂടുതല്‍ നള ചിത്രങ്ങളുടെ പിറവിക്കു വേണ്ടി നമുക്കു ശ്രമിക്കാം. പ്രിത്വിരാജ് പ്രധാന കഥാപാത്രമായ ഐലാദ് എക്സ്പ്രസ്സ് കണ്ടു പ്രേക്ഷകര്‍ നിര്‍ത്താതെ കയ്യടിക്കുമ്പോള്‍ , മമ്മൂട്ടിയുടെ പുറം കാഴ്ചകള്‍ കണ്ടു കണ്ണ് നിറയുമ്പോള്‍ ഈ ചിത്രം അതിന്റെ ലക്ഷ്യം നേടി എന്ന് സംവിടയകന് അഭിമാനിക്കാം. ഇത്രയും മനോഹരമായ ഈ ചിത്രം പനോരമയില്‍ നിന്നും ഒഴിവാക്കപ്പെട്ടത് തികച്ചും നിര്‍ഭാഗ്യകരം തന്നെ, കവിത പോലെ മനോഹരമായ കേരള കഫെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു . ഇനിയും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകട്ടെ, .ഇത്രയും ധീരവും ശക്തവുമായ ചുവടു വയ്പിനു ചുക്കാന്‍ പിടിച്ച രഞ്ജിത്ത് സാറിന് ഒരായിരം അഭിനന്ദനങ്ങള്‍ .
2009 ഒക്‌ടോബർ 19, തിങ്കളാഴ്‌ച
ചരിത്രത്തിന്റെ നേര്കാഴ്ച്ചയായി പഴശ്ശി രാജ
എം. ടി ., ഹരിഹരന്‍ ടീമിന്റെ പഴശ്ശിരാജാ ഒരു കാലഘട്ടത്തിലെ ചരിത്രത്തിന്റെ നേര്‍ കാഴ്ചയാണ്. തലശ്ശേരിയില്‍ കോട്ടയം താവഴിയിലെ പടിഞ്ഞാറെ കോവിലകത്തെ കേരളവര്‍മ പഴശ്ശി രാജയുടെ ധീരോദാത്തമായ ജീവിത കഥ അതിന്റെ വീര്യം ഒട്ടും ചോര്‍ന്നു പോകാതെ പ്രേഷകര്‍ക്ക് പകര്ന്നു കൊടുക്കാന്‍ എം. ടി , ഹരിഹരന്‍ ടീമിന് കഴിഞ്ഞിരിക്കുന്നു.ആയിരത്തി എഴുന്നുറ്റിതോന്ന്നുട്ടി മൂന്നിലെ ഒന്നാം പഴശ്ശി വിപ്ലവം മുതല്‍ ആയിരത്തി എണ്ണൂറ്റി അഞ്ചില്‍ മാവിലായി തോടിന്റെ കരയില്‍ വെടിയേറ്റു വീഴുന്നത് വരെയുള്ള കേരളസിംഹം എന്ന്ന പഴശ്ശി രാജയുടെ കഥ പറയുന്ന ചിത്രം ചരിത്രം പകര്ന്നു തരുന്നതിനോടൊപ്പം പ്രേഷക സിരകളില്‍ ദേശസ്നേഹം നിറയ്ക്കുകയും ചെയ്യുന്നു. സാങ്കേതിക തികവില്‍ ഹോളിവുഡ് ചിതരങ്ങളോട് കിടപിടിക്കുന്ന ഈ ചിത്രം മലയാളത്തിന്റെ പരിമിതിയും കടന്നു വിദേശങ്ങളില്‍ പോലും ചര്ച്ച ചെയ്യപ്പെടുന്നു എന്നത് അഭിമാനകരം തന്നെ, . പഴശ്ശി രാജാ, തലക്കല്‍ ചന്ദു, എടച്ചേരി കുംങ്കന്‍ , പഴയവീടന്ച്ചന്ദു , നീലി, മാക്കം , തുടങ്ങി ഓരോ കഥാപാത്രങ്ങളും വ്യക്തിത്വം പുലര്‍ത്തുന്നവയാണ്. എം.ടി. യുടെ തിരക്കഥ, ഹരിഹരന്റെ സംവിധാനം, രസ്സൂല്‍ പൂക്കുട്ടിയുടെ ശബ്ധമിശ്രണം, ഇളയരാജയുടെ സംഗീതം ഇതെല്ലം ചിത്രത്തിന്റെ വിജയ ഘടകങ്ങള്‍ ആണ്. അന്യ ഭാഷ ചിത്രങ്ങള്‍ക്കുള്ള വിഭാഗത്തില്‍ ഓസ്കാര്‍ നോമിനെഷ നോ, ഒരു പക്ഷെ ഓസ്കാര്‍ പുരസ്കാരം തന്നെയോ പഴശ്ശി രാജക്ക് ലഭിച്ചേക്കാം.
2009 ഒക്‌ടോബർ 14, ബുധനാഴ്‌ച
നക്ഷത്രങ്ങളെ പ്രണയിച്ച ഒരാള്‍
കുന്നിന്ചെരുവിലെ പുല്‍ത്തകിടിയില്‍ നീലാകാശത്തിലെ നക്ഷത്രങ്ങളുടെ സൌന്ദര്യം നോക്കി കിടക്കുകയാണ് അയാള്‍ . കുട്ടിക്കാലം മുതല്‍ നക്ഷത്രങ്ങള്‍ അയാളെ ആകര്‍ഷിച്ചിരുന്നു, അവയുടെ തിളക്കം അയാളെ വല്ലാതെ മോഹിപ്പിച്ചിരുന്നു. അതിലൊരു നക്ഷത്രമായി മാറാന്‍ എന്നും അയാള്‍ കൊതിച്ചിരുന്നു. ഇളം കാറ്റു വീശുന്നുണ്ട്, മഴ പെയ്യാന്‍ സാദ്യത ഉണ്ട്, . നക്ഷത്രങ്ങളെ നോക്കി കിടക്കും തോറും അയാളുടെ ചിന്തകള്‍ ഉണര്‍ന്നു. വായുവിലുടെ അയാള്‍ സാവധാനം നക്ഷത്രങ്ങളുടെ അടുത്തേക്ക് പറന്നു ചെന്നു. നക്ഷതങ്ങളോട് അടുക്കുംതോറും അയാള്‍ക്ക് അസഹനീയമായ ചുടു അനുഭവപ്പെട്ടു, ഒരു പരിധിക്കപ്പുറം നക്ഷത്രങ്ങളെ സമീപിക്കാന്‍ തനിക്ക് കഴിയില്ല എന്ന് അയാള്ക്ക് മനസ്സിലായി. അയാളുടെ വിഷമം കണ്ടു നക്ഷത്രത്തില്‍ ഒരാള്‍ ചോദിച്ചു, നിങ്ങള്‍ ആരാണ്, എന്തിനിവിടെ വന്നു, ?. നക്ഷത്രത്തിന്റെ ചോദ്യം കെട്ട് അയാള്‍ പറഞ്ഞു , എനിക്കും നിങ്ങളെ പോലെ ഒരു നക്ഷത്രമാകണം , . അയാളുടെ മറുപടി കെട്ട് ആ നക്ഷത്രം ചെറുതായി പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു നിങ്ങള്‍ പുറമെ നിന്നു നോക്കുമ്പോള്‍ ഞങ്ങള്ക്ക് തിളക്കം ഉണ്ട്, പക്ഷെ ഞങളുടെ പൊള്ളുന്ന ചുടു നിങ്ങള്ക്ക് മനസ്സിലായില്ലെ , ഈ ചുടു സഹിച്ചു കൊണ്ടാണ് നമ്മള്‍ പ്രകാശിക്കുന്നത്, വെട്ടി തിളങ്ങുന്നത്, ഇതിനെക്കാള്‍ ച്ചുടാണ് ഞങ്ങളുടെ മനസ്സിന്, ഇനി പറയു നിങ്ങള്ക്ക് ഒരു നക്ഷത്രമാകണോ? തങ്ങളുടെ വേദന മറ്റൊരാളോട് പങ്കിട്ടപ്പോള്‍ നക്ഷത്രങ്ങളുടെ കണ്ണ് നിറഞ്ഞു, കണ്ണ് നീര്‍ത്തുള്ളികള്‍ ഒഴുകാന്‍ തുടങ്ങി ...... മഴ തുള്ളികള്‍ മുഖത്ത് പതിച്ചപ്പോള്‍ അയാള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു, . മഴത്തുള്ളികള്‍ വീഴുന്നുന്ടെന്കിലും ആകാശത്തില്‍ അപ്പോഴും നക്ഷത്രങ്ങള്‍ തിളങ്ങി നില്‍പ്പുണ്ടായിരുന്നു..............
2009 ഒക്‌ടോബർ 7, ബുധനാഴ്‌ച
ഇന്ത്യയില്‍ ഉസ്സൈന്‍ ബോള്‍ട്ട്മാര്‍ ഉണ്ടാകാത്തത് ..........?
ഇന്ത്യയെപ്പോലെ വന്‍ ജന സംഖ്യയുള്ള ഒരു രാജ്യത്ത് ഉസൈന്‍ ബോള്‍ടിനെ പോലുള്ള ഒരു കായികതാരം ഉണ്ടാകാത്തത് എന്ത് കൊണ്ടു എന്ന് ഗവേഷണം നടത്തുന്നവര്‍ക്ക് ഇന്നലെ ഉത്തരം ലഭിച്ചിരിക്കുന്നു,പി. ടി.ഉഷ എന്ന ലോകോത്തര താരത്തിന്റെ കണ്ണ് നീരിലുടെ. അടിസ്ഥാന സൌകര്യങ്ങള്‍ പോലും ചെയ്തു കൊടുക്കാതെ കായിക താരങ്ങളെ തീര്ത്തും അവഗണിക്കുന്ന സ്ഥിതി ഇന്ത്യയില്‍ മാത്രമാണ് ഉള്ളത്. ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണനയുടെ നുറില്‍ ഒരംശമെങ്കിലും മറ്റു കായിക വിഭാഗത്തില്‍ പെടുന്നവര്‍ക്ക് നല്‍കിയിരുന്നെങ്കില്‍ എത്രയോ പ്രതിഭയുള്ള കളിക്കാര്‍ ഉയര്ന്നു വന്നേനെ. ക്രിക്കറ്റിന്റെ വലിയ ആരാധകനാണ് ഞാന്‍ , അതുപോലെ ഗവാസ്കര്‍, കപില്‍ദേവ്, സച്ചിന്റെണ്ടുല്കര്‍, സൌരവ് ഗംഗുലി തുടങിയവരെ ബഹുമാനവുമാണ് എങ്കിലും സത്യം തുറന്നു പറയാതെ വയ്യ, വ്യക്തിഗത ഇനങ്ങളില്‍ മികവു തെളിയിക്കുന്ന താരങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന നാം നല്‍കുന്നില്ല, ഈ അടുത്ത കാലത്തു വ്യക്തിഗത ഇനങ്ങളില്‍ ഒരുപിടി താരങ്ങള്‍ ഉയര്ന്നു വന്നിട്ടുണ്ട്, ട്ടെന്നിസ്സില്‍ സോം ദേവ് വര്‍മന്‍, ബട്ട്ടുമിന്ടാനില്‍ സയിന നൈവാല്‍ , ബോകസിങ്ങില്‍ വിജെ ന്ധര്സിംഗ് , ബില്യര്‍ദ്ട്സില്‍ പങ്കജ് അദ്വാനി, ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്ര , ഗുസ്തിയില്‍ സുശീല്‍കുമാര്‍ ,തുടങ്ങി അനേകം പേര്‍, ക്രിക്കെട്ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കായിക താരങ്ങളുടെ നേട്ടങ്ങള്‍ക്ക്, പത്തര മാറ്റ് തിളക്കമുണ്ട്. ക്രിക്കെട്ടിനു നല്കുന്ന പരിഗണനായുടെ ഒരംശമെങ്കിലും ഈ കായിക താരങ്ങള്‍ക്ക് നല്കുക അല്ലെങ്കില്‍ അവരെ അപമാനിക്കതിരിക്കുക എങ്കിലും ചെയ്യുക, . പി. ടി. ഉഷയെപ്പോലുള്ള ലോകോത്തര താരങ്ങളുടെ കണ്ണുനീര്‍ വീഴുന്ന അവസ്ഥ നിലനില്‍ക്കുന്ന കാലത്തോളം ഇന്ത്യയില്‍ നിന്നു ഒരു ഉസൈന്‍ ബോള്‍ടിനെ നമ്മള്‍ പ്രതീക്ഷിക്കേണ്ട കാര്യമില്ല,......................
2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച
സ്നേഹം മുഴക്കുന്ന ലൗഡ് സ്പീക്കര്‍
ശ്രീ ജയരാജ് സംവിധാനം ചെയ്താ ലൗഡ് സ്പീക്കര്‍ എന്ന ചിത്രം വളരെ മനോഹരമായിരിക്കുന്നു. സ്നേഹം , കരുണ , നന്മ തുടങ്ങി ഇന്നത്തെക്കാലത്ത് നമ്മില്‍ നിന്നും അന്യമായി കൊണ്ടിരിക്കുന്ന ആര്‍ദ്ര ഭാവങ്ങള്‍ ഒര്മപ്പെടുതുകയാണ് ഈ ചിത്രം . നിഷ്കളങ്ക മായ സ്നേഹവും വിസ്മ്രിതിയില്‍ ആകുന്ന ഗ്രാമീണ ഭാവങ്ങളുടെ പകര്‍ത്തിയെഴുതും ഈ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നു. സ്നേഹിക്കുന്നവനും സ്നേഹിക്ക പ്പെടുന്നവനും തമ്മിലുള്ള സംഖര്‍ഷം എത്ര വലുതാണെന്ന് ചിത്രം കാട്ടി തരുന്നു. സ്നേഹം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല , നമ്മളെല്ലാം സ്നേഹിക്കുന്നു, പക്ഷെ നമ്മുടെ സ്നേഹത്തിനു പിന്നില്‍ സ്വാര്‍ത്ഥതയുടെ അംശങ്ങള്‍ ഉണ്ട് , നമ്മള്‍ ഒരാളെ സ്നേഹിക്കുമ്പോള്‍ നമ്മള്‍ തിരിച്ചു എന്തെക്കെയോ പ്രതീക്ഷിക്കുന്നുട്, അത്തരം പ്രതീക്ഷകള്‍ തകരുമ്പോള്‍ നമ്മുടെ സ്നേഹബന്ധങ്ങളും അതോടൊപ്പം അവസ്സനിക്കുകയാണ് പതിവു, എന്നാല്‍ തിരിച്ചു ഒന്നും പ്രതീക്ഷിക്കാത്ത നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ കണികകള്‍ ഈ ലോകത്ത് ഇനിയും അവസ്സനിച്ചിട്ടില്ല എന്ന് ഈ ചിത്രം നമ്മെ ഓര്‍മപ്പെടുത്തുന്നു , അതൊരു പ്രതീക്ഷയാണ് ഇനിയും ഉറവ വറ്റാത്ത സ്നേഹത്തിന്റെ , നന്മയുടെ , കാരുണ്യത്തിന്റെ , ദയയുടെ സ്പര്‍ശത്തിനു വേണ്ടി കാത്തിരിക്കാനുള്ള പ്രതീക്ഷ, . ഈ പ്രപഞ്ചം തന്നെയാണ് അതിനുള്ള ഉത്തരവും, വൃഷങ്ങള്‍ ഫലം നല്കുന്നത് എന്തെങ്കിലും പ്രതീക്ഷിച്ചിട്ടല്ല, പക്ഷികള്‍ പാടുന്നത് എന്തെങ്കിലും പ്രതീക്ഷിച്ചിട്ടല്ല , സുര്യന്‍ വെളിച്ചം നല്കുന്നത്, ചന്ദ്രന്‍ നിലാവ് പൊഴിക്കുന്നത്, കുളിര്‍കാറ്റു വീശുന്നത്, തൂ മഞ്ഞു പൊഴിയുന്നത്, മഴ പെയ്യുന്നത്, ഒരിക്കലും ഒന്നും പ്രതീക്ഷിച്ചിട്ടല്ല. നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ മഹനീയ ആശയങ്ങള്‍ ചിരിയും നൊമ്പരവുമായി ലൗഡ് സ്പീക്കര്‍ നമുക്കു കാട്ടി തരുന്നു. പുല്‍ക്കൊടി തുമ്പില്‍ നിന്നും ഇട്ടുവീഴാന്‍ വെബിനില്‍ക്കുന്ന മഞ്ഞിന്‍ തുള്ളി പോലെ സ്നേഹവും നന്മയുമൊക്കെ നമ്മുടെ ഹൃദയത്തില്‍ തുളുമ്പി നില്കട്ടെ , .
2009 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച
ഞാന്‍ ഒരു ഇന്ത്യക്കാരനാണ്................
ചന്ദ്രയാനിലുടെ ചന്ദ്രനില്‍ ജലത്തിന്റെ സാന്നിത്യം കണ്ടെത്തിയതോടെ ഭാരതം ലോകത്തിന്റെ നെറുകയില്‍ എത്തിയിരിക്കുന്നു. രണ്ടായിരതിഎട്ടു ഒക്ടോബര്‍ ഇരുപത്തിരണ്ടാം തീയതി വിക്ഷേപിച്ച ചന്ദ്രയാന്‍ മുന്നുറ്റി പന്ത്രണ്ടു ദിവസത്തെ പ്രവര്ത്തന ഫലമായി മനുഷ്യന്‍ ചന്ദ്രനില്‍ കാല് കുത്തിയതിനു ശേഷമുള്ള ഏറ്റവും വലിയ കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. ചന്ദ്രനില്‍ ജലമുണ്ടോ എന്നറിയാനുള്ള നാല്‍പതു വര്ഷത്തെ ലോകത്തിന്റെ കാത്തിരിപ്പിന് ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ഇന്ത്യ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി വളര്‍ന്നിരിക്കുന്നു. ഇതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം . നൂറ്റിപ്പത്ത് കോടി ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാനുള്ള മുഹൂര്‍ത്തം നല്കിയ ഇസ്രോയിലെ എല്ലാ ജീവനക്കാരെയും പ്രണമിക്കുന്നു, അതോടൊപ്പം ഒരായിരം അഭിനന്ദനങ്ങള്‍ നേരുകയും ചെയ്യുന്നു. ജാതി, മത , കക്ഷി, രാഷ്ട്രിയ ഭേദമന്യേ നാമെല്ലാവരും ഇന്ത്യയുടെ മക്കള്‍ എന്ന് അഭിമാനപൂര്‍വ്വം വിളിച്ചു പറയാം. അനാവശ്യ വിവാദങ്ങളും വാധപ്രതിവാധങ്ങളും വലിയ വാര്‍ത്തകള്‍ ആകുന്ന ഇക്കാലത്ത് അവയെല്ലാം മാറ്റി വച്ചു കൊണ്ടു ഇത്തരം ചരിത്ര പരമായ നേട്ടങ്ങള്‍ ആഘോഴങ്ങള്‍ ആക്കി മാറ്റാം . ഓരോ ഇന്ത്യക്കാരന്റെയും മനസ്സു ആഹ്ലാദവും അഭിമാനവും കൊണ്ടു നിറയുന്ന ഇത്തരം നിമിഴങ്ങള്‍ ആഘോഴിക്കപ്പെടെണ്ടത് തന്നെയാണ്, നമുക്കും ആഘോഴിക്കാം ഒപ്പം അഭിമാനത്തോടെ , തല ഉയര്‍ത്തിപ്പിടിച്ചു ലോകത്തോട് ഉച്ചത്തില്‍ വിളിച്ചു പറയാം ഞാന്‍ ഒരു ഇന്ത്യക്കാരനാണ് ...............
2009 സെപ്റ്റംബർ 17, വ്യാഴാഴ്‌ച
സ്നേഹനിരവിന്റെ ഒരുവര്‍ഷം
സ്നേഹഗീതം എന്ന എന്റെ ബ്ലോഗ് ഇന്നു ഒരു വര്ഷം പൂര്തിയാക്കുകയാനു . ആദ്യ പോസ്റ്റ് ആയ ആര്‍ദ്രം മുതല്‍ നിങ്ങള്‍ എനിക്ക് നല്കിയ സ്നേഹം എത്ര വലുതാണ്. ആദ്യ പോസ്റ്റ് ആയ ആര്ദ്രത്തില്‍ ആദ്യമായി കമന്റ് നല്കിയ ശിവാജി എന്ന് ഞാന്‍ വിളിക്കുന്ന ശിവ മുതല്‍ ഇന്നിതുവരെ എനിക്ക് പിന്തുണ നല്കിയ ആയിരക്കണക്കിന് വായനക്കാര്‍ക്ക് എന്റെ നന്ദി അറിയിക്കുന്നു. സ്നേഹം എല്ലാ മാനുഷിക ബന്ധങ്ങളെയും വിമലീകരിക്കുകയും സംബന്നമാക്കുകയും ചെയ്യുന്നു. ഒരിക്കലും ഈ ലോകത്ത് വിധ്വോഷം കൊണ്ടു വിദ്വോഷം ഇല്ലാതാകുന്നില്ല, സ്നേഹം കൊണ്ടേ വിദ്വോഷം ഇല്ലാതകുന്നുല്ല്ല് . എല്ലാ ജീവിതത്തെയും ഒരുമിച്ചു നിര്‍ത്തുകയും നിയന്ത്രിക്കുകയും പ്രേരിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നത് സ്നേഹമാണ് . സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ് നാം ധന്യര്‍ ആയി തീരുന്നത്. ജീവിതത്തിനു അര്ത്ഥം അല്കുന്നത് സ്നേഹമാണ്. സ്നേഹം ദൈവത്തില്‍ നിന്നാണ് വരുന്നതു എന്തെന്നാല്‍ സ്നേഹം ദൈവം തന്നെ ആണ്. തകര്‍ന്ന ജീവിതത്തെ പുനരുധരിക്കുകയും വീണ്ടും പണിയുകയും ചെയ്യുക എന്നതാണ് സ്നേഹത്തിന്റെ ധര്‍മം . പ്രശസ്ത ചിന്തകനായ ബെര്ട്രന്റ്റ് റസ്സല്‍ പറഞ്ഞതു ലോകത്ത് നാം ആദരിക്കേണ്ട രണ്ടു കാര്യങ്ങള്‍ മാത്രമെ ഉള്ളു ഒന്നു ജ്ഞാനം രണ്ടു - സ്നേഹം, . അതുപോലെ പ്രകടിപ്പിക്കാത്ത സ്നേഹം അപൂര്‍ണമാണ് , . നമുക്കുള്ള സ്നേഹം മനസ്സില്‍ അടക്കി വയ്ക്കാതെ അത് മറ്റുള്ളവര്‍ക്ക് പകര്ന്നു കൊടുക്കുക , പലപ്പോഴും ശരിയായ സമയത്തു സ്നേഹം പകര്ന്നു കൊടുക്കാന്‍ മടിക്കുന്നതു പിന്നീട് വലിയ വേദന ആയി മാറാറുണ്ട്. നമുക്കു പരസ്പരം സ്നേഹിക്കാം , സ്നേഹിക്കാന്‍ നാമെന്തിനു മടിക്കണം , സ്നേഹത്തിന്റെ ശക്തിക്ക് മുന്നില്‍ തോല്‍ക്കാത്ത ഒന്നും തന്നെ ഈ ഭുമിയിലില്ല , അതിനാല്‍ സ്നേഹം മനസ്സുകളില്‍ നിന്നു മനസ്സുകളിലേക്ക് ഹൃദയങ്ങളില്‍ നിന് ഹൃദയങ്ങളിലേക്ക് സ്നേഹഗീതമായി നിറയട്ടെ, . സ്നേഹഗീതത്തിന്റെ മുന്നോട്ടുള്ള യാത്രയിലും നിങ്ങളുടെ സ്നേഹം എന്നോടൊപ്പമുണ്ടാവും എന്ന പ്രതീക്ഷയോടെ ...................................................സ്നേഹത്തോടെ ജയരജ്മുരുക്കുംപുഴ, 9349025945
2009 സെപ്റ്റംബർ 10, വ്യാഴാഴ്‌ച
ഹെ വോട്ടര്‍ മാരെ ലജ്ജിക്കുക.............
ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ കഴ്ട്ടപ്പെടുന്ന പട്ടിണിപ്പാവങ്ങളുടെ വോട്ടും വാങ്ങി പഞ്ചനക്ഷത്ര ഹോടലുകള്‍ താവളമാക്കി മാറ്റിയ ഭരണാധികാരികളെ നിങ്ങളുടെ കപടമുഖം ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്റര്‍നെറ്റും , ട്വിട്റെരും , ബ്ലോഗും , പഞ്ചനക്ഷത്ര ഹോടലുകളും മാത്രമല്ല ഇന്ത്യ, പട്ടിണിപ്പാവങ്ങളുടെ, തൊഴില്‍തേടി അലയുന്നവരുടെ,ജീവിതത്തിന്റെ രണ്ടു ആറ്റങ്ങളും കുട്ടി മുട്ടിക്കാന്‍ പെടപ്പടുപെടുന്നവരുടെ രാജ്യമാണ് ഇന്ത്യ. ഒന്നോ രണ്ടോ മാന്ദ്യമങ്ങളെ വിലക്കെടുത്തു അവയില്കുടി തങ്ങളുടെ മഹത്വം വിളമ്പുന്ന കാപട്യം എല്ലാക്കാലത്തും വിജയിക്കുകയില്ല. പഞ്ചനക്ഷത്ര ഹോടലുകളിലെ ശീതീകരിച്ച മുറി താവളം ആക്കി മാറ്റിയ നിങ്ങള്ക്ക് സാധാരണക്കാരന്റെ ജീവിതത്തിന്റെ പൊള്ളുന്ന ചുടു മനസ്സിലാക്കന്‍ എങ്ങനെ കഴിയും. ലളിതജീവിതം മാതൃക ആക്കാന്‍ പറഞ്ഞ ഗാന്ധിജി ഇപ്പോള്‍ ഇല്ലാത്തതു ഭാഗ്യം, അല്ലെങ്കില്‍ അദ്ദേഹം എത്ര വേദനിചെനെ . ഹെ വോറെര്മാരെ നിങ്ങള്‍ ജയിപ്പിച്ച ഇത്തരം നേതാക്കളെ ഓര്ത്തു ലജ്ജിക്കുക ..................
2009 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച
നിറമുള്ള സ്വപ്‌നങ്ങള്‍ .....
അയാള്‍ ഡയറി യിലെ അവസാന കുറിപ്പ് എഴുതാന്‍ തുടങ്ങി. ഇതു എന്റെ അവസാന കുറിപ്പാണ്. നാളെ ഞാനെന്ന വ്യക്തി ഈ ഭുമിയില്‍ ഉണ്ടാകില്ല. ഞാന്‍ ആത്മഹത്യ ചൈയ്യുകയാണ്. ജീവിച്ചു കൊതി തീര്‍ന്നത് കൊണ്ടല്ല. പിന്നെ എന്താണെന്ന് ചോദിച്ചാല്‍ താന്‍ ഈയിടെയായി കാണുന്ന സ്വപ്നങ്ങള്ക്കൊന്നും നിറമില്ല. നിറമില്ലാത്ത സ്വപ്‌നങ്ങള്‍ കണ്ടു മടുത്തു. ജീവിതത്തില്‍ ഇനി ഒരു പ്രതീക്ഷയും ഇല്ല . എല്ലായിടത്തും അവഗണ മാത്രം. ഒന്നിലും വിജയം കണ്ടെത്താന്‍ ആകുന്നില്ല. മടുത്തു, ഒരു സിനിമ പാട്ടില്‍ പറയുന്നതുപോലെ 'നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു',എല്ലാവര്ക്കും നന്ദി, ഇനി വിട പറഞ്ഞോട്ടെ, ഡയറി എഴുത്ത് മതിയാക്കി , മേശപ്പുറത്തു വച്ചിരുന്ന വിഷക്കുപ്പി കൈയില്‍ എടുത്തു. ഇനി ഒന്നിനെപ്പറ്റിയും വിചാരിച്ചു സമയം കളയാന്‍ ഇല്ല. അയാള്‍ കുപ്പിയുടെ അടപ്പ് തുറന്നു, അതിലെ വിഷം കുടിക്കാനായി തുടങ്ങിയതും അയാളുടെ മൊബയില്‍ ഫോണ്‍ ശബ്ദിച്ചു. മറിക്കാന്‍ പോകുന്നയാള്‍ക്ക് ആരുടെ ഫോണ്‍ ആയാലെന്ത്, അത് അവിടെ കിടന്നു അടിക്കട്ടെ, പക്ഷെ തുടരെതുടരെയുള്ള കോളുകള്‍ കെട്ട് അയാളുടെ സഹികെട്ട്. സമാധാനമായി മരിക്കാനും സമ്മതിക്കില്ല എന്ന് പിരുപിരുതുകൊണ്ട് അയാള്‍ ഫോണ്‍ കൈയിലെടുത്തു. ഹലോ ആരാണ് ,അയാള്‍ ചോദിച്ചു. അപ്പുറത്ത് നിന്നു ഒരു പെണ്‍കുട്ടിയുടെ ശബ്ദം, അവള്‍ പറഞ്ഞു, ഹലോ ദീപക് ഇനി നമ്മള്‍ കാണില്ല ,ഞാന്‍ മരിക്കാന്‍ പോകുകയാണ്, ഗുഡ് ബെ . ഹലോ ഞാന്‍ ദീപക് അല്ല ബാലു ആണ്, അയാള്‍ പ്രതിവചിച്ചു. അപ്പോഴേക്കും മറുതലക്കല്‍ ഫോണ്‍ കട്ട് ചെയ്തിരുന്നു. എന്തായാലും ആകുട്ടിയെ ഒന്നു വിളിച്ചിട്ട് തന്നെ കാര്യം, ബാലു തനിക്ക് വന്ന നമ്പരിലേക്ക് തിരിച്ചു വിളിച്ചു. ഭാഗ്യം അങ്ങേ തലക്കല്‍ ഫോണ്‍ എടുത്തു. ,ഹലോ കുട്ടീ ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ അല്ല .എന്റെ പേരു ബാലു എന്നാണ്, . അത് കെട്ട് പെണ്കുട്ടി പറഞ്ഞു സോറി, പെട്ടെന്ന് വിളിച്ചപ്പോള്‍ നമ്പര്‍ മാറി പോയതാണ്. അത് കെട്ട് അയാള്‍ പറഞ്ഞു കുട്ടീ ദയവു ചെയ്തു ഫോണ്‍ കട്ട് ചൈയ്യരുത്. എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്, അപ്പോള്‍ പെണ്കുട്ടി പറഞ്ഞു എനിക്ക് ഒന്നും കേള്‍ക്കണ്ട ,ഒന്നും കേള്‍ക്കാനുള്ള മാനസ്സിക അവസ്ഥയിലല്ല ഞാന്‍ ,ഞാന്‍ മരിക്കാന്‍ പോകുകയാണ്. അപ്പോള്‍ ബാലു ചോദിച്ചു കുട്ടി എന്തിന് മരിക്കണം അതും ഈ പ്രായത്തില്‍ , പ്രേമനൈരാശ്യം വല്ലതുമാണോ. ആണെങ്കില്‍ തന്നെ നിങ്ങള്‍ക്കെന്താ ഇതില്‍ കാര്യം എനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല, അപ്പോള്‍ ബാലു പറഞ്ഞു കുട്ടീ നീ മരിച്ചാല്‍ നഷ്ട്ടം നിനക്കു മാത്രം അല്ലെ, നിന്നെ പ്രനയിച്ചവാന്‍ സുഖമായി ജീവിക്കുകയും ചെയ്യും. നിന്റെ മരണം അറിഞ്ഞു ആദ്യം അവന്‍ വിഷമിച്ചാലും പിന്നെ പതിവു പോലെ ആകും അവന്റെ ദിവസ്സങ്ങള്‍ , അവന്റെ കാര്യം മാത്രം അല്ല നിന്റെ ബന്ധുക്കളും കൂട്ടുകാരും ഉള്പ്പെടെ ഉള്ളവര്‍ നിന്റെ മരണത്തില്‍ ദുഖിക്കും പക്ഷെ അവര്ക്കു മുന്നോട്ടുള്ള വഴിയില്‍ നിന്നെ മറന്നേ പറ്റൂ . നാളെ പ്രഭാതത്തിലും സുര്യന്‍ ഉദിക്കും , പക്ഷികള്‍ പാടും, പൂക്കള്‍ വിരിയും , പക്ഷെ നിന്റെ മരണം നിന്റെ മാത്രം നഷ്ട്ടം ആയിരിക്കും. നിന്നെക്കാള്‍ ദുഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന എത്രയോ പേര്‍ ഈ ഭുമിയില്‍ ഉണ്ട് , നീ ജീവിക്കണം , നിന്നെ തോല്‍പ്പിച്ച വിധിയെ ജീവിതം കൊണ്ടു നീ കീഴ്പ്പെടുത്തണം , നിന്നെ ദ്രോഹി ചവര്‍ക്ക് നിന്നെ പരിഹസ്സിച്ചവര്‍ക്ക് നിന്റെ ജീവിതം കൊണ്ടു നീ മറുപടി നല്‍കണം . നിനക്കു ഈ ഭുമിയില്‍ ചെയ്തു തീര്‍ക്കാന്‍ ഒത്തിരി കാര്യങ്ങള്‍ ഉണ്ട് , അത്മവിസ്വസ്സത്തോടെ അവ ചെയ്തു തീര്‍ക്കു, അതിനാല്‍ മരണത്തെപ്പറ്റി ഇപ്പോള്‍ ചിന്തിക്കേണ്ട . എന്ത് പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടല്ലോ. പെട്ടെന്ന് മറുതലക്കല്‍ നിന്നും ഒരു തേങ്ങല്‍ ഉയര്ന്നു. തേങ്ങിക്കൊണ്ട് തന്നെ പെണ്കുട്ടി പറഞ്ഞു നിങ്ങള്‍ ആരാണ്, ഇത്രയും സ്നേപുര്നമായ വാക്കുകള്‍ എന്നെ തോല്‍പ്പിച്ചുകളഞ്ഞു, ഒരു നിമിഷത്തിന്റെ ദുര്‍ബലതയില്‍ തോന്നിയ അപരാധം , ഇല്ല ഞാന്‍ മരിക്കില്ല, എനിക്ക് ജീവിക്കണം , എന്നെ തോല്‍പ്പിച്ച വിധിക്ക് എന്റെ ജീവിതം കൊണ്ടു ഞാന്‍ മറുപടി നല്കും , എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന നിങ്ങള്‍ എന്റെ ദൈവമാണ്, എനിക്ക് നിങ്ങളെ കാണണം നാളെത്തന്നെ , നിങ്ങളെ നേരില്‍ കണ്ടു എനിക്ക് നന്ദി പറയണം , നാളെ ഞാന്ന്‍ വിളിക്കാം , പെണ്കുട്ടി ഫോണ്‍ കട്ട് ചെയ്തു, മൊബൈല് ഓഫ് ആക്കിയ ശേഷം ബാലു ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു, പിന്നെ പതിയെ വിഷക്കുപ്പി കൈയിലെടുത്തു, പിന്നെ താനെഴുതിയ ഡയറി കുറിപ്പില്‍ കണ്ണോടിച്ചു, താന്‍ മരിക്കാന്‍ പോകുകയാണ്, പക്ഷെ താന്‍ എന്തൊക്കെയാണ് ആ പെണ്‍കുട്ടിയോട് പറഞ്ഞതു, ഇത്രയും ഉപദേശങ്ങള്‍ നല്കിയ താനും അതെവഴി തെരഞ്ഞെടുത്തിരിക്കുന്നു, ഇല്ല എനിക്ക് മരിക്കാന്‍ കഴിയില്ല എന്റെ മരണം എന്റെ മാത്രം നഷ്ടമാണ്. ബാലു ജനല്‍ പാളി കള്‍ക്ക് ഇടയിലുടെ വിഷക്കുപ്പി വലിച്ചെറിഞ്ഞു, എന്നിട്ട് ഡയറി ഇല താന്‍ അവസാനം എഴുതിയ കുറിപ്പ് കീറിക്കളഞ്ഞു, എന്നിട്ട് ഉറങ്ങാന്‍ തുടങ്ങി, പതിവു പോലെ ഉറക്കത്തില്‍ ബാലുവിന് കൂട്ടായി സ്വപ്‌നങ്ങള്‍ എത്തി , പക്ഷെ ഒരു വ്യത്യാസം അന്ന് ബാലു കണ്ട സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ഉണ്ടായിരുന്നു , പ്രതീക്ഷയുടെ നിറങ്ങള്‍ ..................
2009 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച
തുമ്പ പൂക്കള്‍ ചിരിക്കുന്നു ......
ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കുടി. സ്നേഹത്തിന്റെയും ,സഹോദര്യതിന്റെയും, ഐശ്വര്യത്തിന്റെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കുടി വന്നെതുകയായി. തുമ്പയും , മുക്കുറ്റിയും, കാക്കപ്പൂവും നിറഞ്ഞ ബാല്യത്തിന്റെ നാടിടവഴികളിലൂടെ സന്ച്ചരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴികിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍ ചുറ്റുപാടുനിന്നും പതിയെ ഉയര്ന്നു കേള്ക്കുന്ന പൂവിളികള്‍ ,ആഹ്ലാദത്തിന്റെ അലയൊലികള്‍ . മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്പേ പൂക്കള്‍ തേടി നാട്ടിടവഴികളില്‍ കുടിയുള്ള യാത്രകള്‍ , പുല്‍ക്കൊടി തുമ്പുകളില്‍ നിന്നു ഇറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍ ,സുര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്ക്കുന്ന പൂ മൊട്ടുകള്‍ , ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ. ഓണം എന്നും അങ്ങനെ ആണ്. ഒരുപാടു നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്ന സുന്ദര ദിനങ്ങള്‍ . ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടായത് സ്വാഭാവികം . എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നിലകൊള്ളുന്നു. തുമ്പയും , മുക്കുറ്റിയും, കാക്കപൂവും നിറഞ്ഞ നാട്ടുവഴികള്‍ അന്യമാകുമ്പോഴും , ഊഞ്ഞാല് കെട്ടിയ തൈമാവുകള്‍ അപൂര്‍വ കാഴ്ചകള്‍ ആകുമ്പോഴും സ്നേഹത്തിന്റെയും, സഹോദര്യതിന്റെയും ഐശ്വര്യത്തിന്റെയും ,സമത്വത്തിന്റെയും സന്ദേശം ഉണര്‍ത്തി ഓണമെതുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും നന്മയുടെയം ഉറവകള്‍ ഒരിക്കലും നഷ്ട്ടം ആകുന്നില്ല എന്ന്ന പ്രതീക്ഷ നല്‍കിക്കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടുവഴികളിലും വയല്‍ വരമ്പുകളിലും , വേലി പടര്പുകളിലും തുമ്പയും , മുക്കുറ്റിയും, കാക്കപൂവും, ചിരി തൂകി നില്ക്കുന്നു, ഓണനിലാവ് ഒഴുകിപ്പരക്കുന്നു. ,ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു , പൂവിളികള്‍ ഉയരുന്നു...........................................
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണംശംസകള്‍
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണംശംസകള്‍
2009 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച
സ്വാതന്ത്ര്യം തന്നെ അമൃതം
രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനം കുടി ആഘോഴിക്കുകയാണ്. ഈ അവസ്സരത്തില്‍ നമുക്കു അഭിമാനിക്കാന്‍ ഏറെ നേട്ടങ്ങള്‍ ഉണ്ട്. കലാ, ശാസ്ത്ര , രാഷ്ട്രിയ , സാങ്കേതിക രംഗങ്ങളില്‍ നാം ഏറെ മുന്നോട്ടു പോയിരിക്കുന്നു. ലോകം സാമ്പത്തിക മാന്ദ്യം നേരിടുന്ന ഈ കാലയളവില്‍ ഏറെ പരിക്കുകളില്ലാതെ നമ്മുടെ രാജ്യം മുന്നോട്ടു പോകുന്നതില്‍ നിന്നു തന്നെ നമ്മുടെ രാജ്യത്തിന്റെ കരുത്ത് നമുക്കു മനസിലാക്കാം . എന്നിരുന്നാല്‍ തന്നെ പട്ടിണി, ദാരിദ്ര്യം, തൊഴില്‍ ഇല്ലായ്മ തുടങ്ങിയകാര്യങ്ങളില്‍ നാം ഇന്നും പഴയ നിലയില്‍ തന്നെ. താഴെക്കിടയിലുള്ള ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ മറ്റുള്ളവരോടൊപ്പം കൈ പിടിച്ചു ഉയര്‍ത്തുന്നതിനും കര്മാപധതികള്‍ ആവിഷ്കരിക്കെണ്ടാതാണ്. ഈ അടുത്തകാലത്ത് ആരോഗ്യരംഗം വളരെ ഏറെ വെല്ലുവിളികള്‍ നേരിടുന്നു. എച്ച് വന്‍ എന്‍ വന്‍ പോലുള്ള രോഗങ്ങള്‍ തുടരെ പൊട്ടിപ്പുറപ്പെടുന്നു. ആരോഗ്യരന്ഗത്ത് നാം കുടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സമയം ആയി. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണി തീവ്രവാദ ആണ്. തീവ്രവാദത്തിനെതിരെ നാം നിതണ്ട്ണ്ട ജാഗ്രത പുലര്‍ത്തണം. എന്തെല്ലാം ഭിന്ന വിചാരങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യ എണ്ണ വികാരത്തിന് മുന്നില്‍ നാമെല്ലാം ഒറ്റക്കെട്ടാണ്. നാനാത്വത്തിലെ ഈ ഏകത്വമാണ് ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ വച്ചു ശ്രേഷ്ട്ടം ആക്കുന്നത്. ഈ സ്വാതന്ത്ര്യ പുലരിയില്‍ നമുക്കു ഒന്നായി അണിചേര്‍ന്നു പുതിയൊരു ഇന്ത്യയ്ക്ക് വേണ്ടി പ്രയനിക്കാം . ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍
2009 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച
സാന്ദ്രമാം മൌനത്തിന്‍ ......................
കലാ, സാംസ്‌കാരിക, രാഷ്ട്രിയ, സാമുഹിക രംഗങ്ങളില്‍ ഈ അടുത്ത കാലത്തായി നികത പ്പെടാനാവാത്ത അനവധി നഷ്ട്ടങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുന്നു. മൈകള്‍ ജാക്ക്സന്‍ , ഗെം ഗുബയി ഹന്ങള്‍, മാധവിക്കുട്ടി, പട്ടമ്മാള്‍ , കൌമുദി ടീച്ചര്‍ , പണകാട് ശിഹാബ് അലി തങ്ങള്‍ ,ലോഹിതദാസ്, രാജന്‍ പി ദേവ്, ഇപ്പോഷിത മുരളിയും. അകാലത്തിലുള്ള പ്രതിഭധനരരുടെ വേര്‍പാടുകള്‍ സൃഷ്ട്ടിക്കുന്ന വേദന എത്ര വലുതാണ്. മുരളി എന്ന മഹാ നടനെ കുറിച്ചു ഓര്‍ക്കുമ്പോള്‍ അദ്ദേഹം ജീവന്‍ നല്കിയ കഥാപാത്രങ്ങള്‍ തിരമാല പോലെ വന്നു നിറയുന്നു. സത്യപ്രതിഞ്ഞ , ലാല്‍ സലാം , പുലിജന്മം , നൈതുകാരന്‍, അമരം, താലോലം , ആര്‍ദ്രം, ധനം .....പറഞ്ഞാലും എന്നിയാലും തീരാത്ത കഥപാട്രതാന്ങള്‍. മറക്കാനാവാത്ത ഒരുപിടി കഥാപാത്രങ്ങളുമായി മലയാളസിനിമയിലെ നൈതുകാരനും വിട വാങ്ങുമ്പോള്‍ അഭ്രപാളികളില്‍ അദ്ദേഹം അവശേഷിപ്പിച്ച കഥാപാത്രങ്ങള്‍ ജന മനസ്സില്‍ എന്നും ജീവിക്കും. യുനിവേര്സിടി സെനറ്റ് ഹാളില്‍ തിങ്ങി നിറഞ്ഞ ആയ്യിരക്കനക്കിനു ആളുകളോടൊപ്പം നിന്നു ആ മഹാ നടന്റെ ചേതന അറ്റ ശരീരത്തില്‍ ഒരു പിടി പൂക്കള്‍ അര്പിക്കുംബപോള്‍ ലാല്‍ സലാം എന്ന ചിത്രത്തിലെ ഗാനം ചെവിയില്‍ മുഴങ്ങുന്നുടയിരുന്നു.
സാന്ദ്രമാം മൌനത്തിന്‍ കച്ച പുതച്ചു നീ
ശാന്തമായി അന്ദ്യമാം ശൈയ്യ പുല്‍കി
മറ്റൊരത്മാവിന്‍ ആരുമറിയാത്ത
ദുഖമീ മന്ച്ചതില്‍ പൂക്കളായി .............................................................
സാന്ദ്രമാം മൌനത്തിന്‍ കച്ച പുതച്ചു നീ
ശാന്തമായി അന്ദ്യമാം ശൈയ്യ പുല്‍കി
മറ്റൊരത്മാവിന്‍ ആരുമറിയാത്ത
ദുഖമീ മന്ച്ചതില്‍ പൂക്കളായി .............................................................
2009 ജൂലൈ 27, തിങ്കളാഴ്‌ച
ചെറിയ ജീവിതത്തിലെ വലിയ ഭാഗ്യങ്ങള്‍
ഏതാണ്ട് ഒരു വര്‍ഷത്തോളം ആകുന്നു. അന്ന് പതിവുപോലെ ഓഫീസില്‍ നിന്നും ഇറങ്ങി ഒരു ടി വി ചാനെല്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തമ്പാനൂരില്‍ എത്തിയപ്പോഴേക്കും സമയം രാത്രി പത്തു മണിയോട് അടുത്തിരുന്നു. സ്റ്റാന്‍ഡില്‍ കണ്ട ഒരു ഫാസ്റ്റ് പസ്സെങ്ങേരില്‍ കയറി ഇരിപ്പുറപ്പിച്ചു. പെട്ടെന്ന് വെളുത്തു മെലിഞ്ഞ തല മൊട്ടയടിച്ച ഒരു ചെറുപ്പക്കാരന്‍ എന്നോട് ചോദിച്ചു . ഈ ബസ്സ് വര്കലക്ക് പോകുമോ. പോകും ഞാന്‍ പറഞ്ഞു. തോളില്‍ ഒരു ചെറിയ ബാഗുമായി വന്ന ആ ചെറുപ്പക്കാരന്‍ ഞാനിരുന്ന സീറ്റില്‍ തന്നെ വന്നിരുന്നു. ഒറ്റ നോട്ടത്തില്‍ താനെ അറിയാം വളരെ ക്ഷീണിച്ചു അവശനായിരിക്കുന്നു. കണ്ട്ക്ടര്‍ ടിക്കറ്റ് നല്കാന്‍ തുടങ്ങി. ഞാന്‍ പത്തു രുപനോട്ടു കൊടുത്തു കഴക്കുട്ടം ടിക്കറ്റ് വാങ്ങി. എന്റെ അടുത്തിരുന്ന ചെറുപ്പക്കാരന്‍ പോക്കെറ്റില്‍ കിടന്ന നാണയത്തുട്ടുകള്‍ എന്നി പെറുക്കി വര്‍ക്കലക്കുള്ള ടിക്കെട്ടുമെടുത്തു. ബസ്സ് പതുക്കെ യാത്ര തുടങ്ങി. അപ്പോള്‍ ഞാന്‍ ആചെരുപ്പക്കരനോട് ചോദിച്ചു. വര്‍ക്കലക്ക് ആദ്യമായി പോകുകയാണോ. അല്ല എന്റെ വീട് വര്കലയിലാണ് ചെറുപ്പക്കാരന്‍ പറഞ്ഞു. എവിടെ പോയിട്ട് വരുന്നു വല്ലാതെ ക്ഷീനിചിരിക്കുന്നല്ലോ ഞാന്‍ ചോദിച്ചു. എന്റെ ചോദ്യം കെട്ട് ഒരു നിമിഴം നിര്‍വികാരനായി ഇരുന്ന ആ ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു ഞാന്‍ ഗള്‍ഫില്‍ നിന്നും വരുകയാണ്. ആ ചെരുപ്പക്കാരന്റ്റ് മറുപടി കെട്ട് ഞാന്‍ ഞെട്ടിഇപ്പോയി. എന്നെ മുഖഭാവം കണ്ടിട്ടാവണം അവന്‍ അവന്റ് കഥ പറയാന്‍ തുടങ്ങി. എന്റെ പേരു അബ്ദു വീട് വര്കലയില്‍ ആണ്. ഉമ്മായു ഒരു അനുജത്തിയും ഉണ്ട്. പ്ലസ് ടു വരെ പഠിച്ചു. പിന്നീട് കടം വാങ്ങിയും വീടും പറമ്പും പണയപ്പെടുത്തിയും ഗള്‍ഫില്‍ പോയി ഏതാണ്ട് രണ്ടു വര്ഷം ആകുന്നു. അവിടെ ഒരു ഹോട്ടലില്‍ ആയിരുന്നു ജോലി.ഒരു വര്ഷം കഴിഞ്ഞപ്പോള്‍ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ ചത്തിയില്പീട്ടു ജയിലില്‍ ആയി . കഴിഞ്ഞ ഒരു വര്ഷം ആയി വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ആത്മഹത്യയെ കുറിച്ചു ചിന്തിച്ചതാണ്. പക്ഷെ എന്റെ ഉമ്മയെയും അനുജതിയെയും എനിക്ക് കാണണം. പിന്നെ എന്താണ് ഉണ്ടാവുക എന്ന് എനിക്ക് അറിയില്ല. ഉച്ച ആയപോഴേ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് നേരം ഇരുട്ടാന്‍ കാത്തിരിക്കുകയായിരുന്നു. പകല്‍ വെളിച്ചത്തില്‍ എങ്ങനെ നാട്ടില്‍ ചെന്നിറങ്ങും . ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, അവര്‍ പരിഹസ്സിക്കില്ലേ . അബ്ദുവിന്റെ നിസ്സഹായത കണ്ടു എന്റെ കണ്ണ് നിറഞ്ഞു . ഞാന്‍ അവനെ അസ്സസിപ്പിച്ചു.നീ എന്തിന് ആളുകളെ പേടിക്കണം . അവര്‍ പലതും പറയും നീ അതൊന്നും കാര്യം ആക്കെണ്ടാതില്ല. നിന്നെക്കനുമ്പോള്‍ നിനെ ഉമ്മക്കും അനുജത്തിക്കും ഉണ്ടാകുന്ന സന്തോസ്ത്തെക്കള്‍ വലുതായി നിനക്കു എന്താണ് കിട്ടുക, അവര്ക്കു നിന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. നീ ആളുകളെ കുറിച്ചോര്‍ത്തു വിഷമിക്കേണ്ട ആളുകള്‍ പലതും പറയുക , നമ്മള്‍ ശരിയായി ജീവിക്കുന്നിടത്തോളം അത്തരം ആളുകളെയും അവരുടെ വാക്കുകളെയും തീര്ത്തും അവഗണിക്കണം. അവര്ക്കു അത്തരത്തിലുള്ള വില കൊടുത്താല്‍ മതി. അവര്‍ പലതും പറയും പക്ഷെ നീ അവരുടെ മുന്നില്‍ തല ഉയര്ത്തി നില്‍ക്കണം. ഉമ്മക്കും അനുജത്തിക്കും ഇപ്പോള്‍ ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല എന്നോര്‍ത്ത് വിഷമിക്കേണ്ട. നീ ശ്രമിച്ചാല്‍ അതൊക്കെ സാധിക്കാവുന്നത്തെ ഉള്ളു. നിനക്കു ചെയ്യാന്‍ ഈ നാട്ടില്‍ തന്നെ ഒരുപാടു ജോലികള്‍ ഉണ്ട്. അത് ചെയ്തു നീ നിന്റെ ഉമ്മയെയും അനുജതിയെയും നോക്കണം . ഒരിക്കലും തളരരുത്, നിരാശയും പാടില്ല. അതുകൊണ്ട് പകല്‍ വെളിച്ചത്തെ ഭയപ്പെടെണ്ടതില്ല , ധൈര്യമായി ജീവിക്കണം അതാണ് നിന്റെ കുടുംബത്തിനു നിനക്കു നല്‍കാവുന്ന വലിയ സമ്മാനം. പിന്നീട് പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നു.ക്ഷീണം കൊണ്ടാവാം അബ്ദു പതുക്കെ ഉറക്കത്തിലേക്കു വീണു. പലപ്പോഴും നമ്മുടെ അടുത്തിരിക്കുന്ന ആളുകള്‍ ഉറങ്ങി നമ്മുടെ തോളിലേക്ക് ചായുമ്പോള്‍ നമ്മള്‍ അസ്സ്വസ്തര്‍ ആകാറുണ്ട്. എന്നാല്‍ അബ്ദുവിന്റെ തല എന്റെ തോളത്തു ചാഞ്ഞപ്പോള്‍ നാന്‍ അവനെ ചേര്ത്തു പിടിച്ചു, പാവം ഉറങ്ങിക്കോട്ടെ. കഴക്ക്‌ുറ്റം അടുക്കരയപ്പോള്‍ ഞാന്‍ അബ്ധുവിനെ തട്ടി വിളിച്ചു .ഞാന്‍ പേഴ്സ് തുറന്നു നോക്കി , ഒരു നൂര് രൂപയും മുന്ന് പത്തു രുപകലും . മാസാവസാനം ആയി യാത്ര ചെലവിനു കരുതി വച്ചതാണ്. എന്റെ കാര്യം എങ്ങനെയും നടക്കും നജ്ന്‍ നൂര് രൂപ അബ്ദുവിന് നേരെ നീട്ടി . അവന്‍ ആ നോട്ടു വാങ്ങിയില്ല, വേണ്ട ചേട്ടാ ചേട്ടന്റെ സ്നേഹത്തിന്റെ വില ഒന്നും ആ നോട്ടിന് ഇല്ലല്ലോ, ഇതുപോലെ സ്നേഹം കിട്ടിയിട്ട് വര്‍ഷങ്ങള്‍ ആകുന്നു, നന്ദിയുണ്ട്, ഒരുപാടു നന്ദിയുണ്ട് ഞാന്‍ ആ രൂപ അവന്റെ പോക്കെറ്റില്‍ വച്ചു കൊടുത്തു, എന്നിട് പറഞ്ഞു വരകള എത്തുമ്പോള്‍ നേരം ഒരുപാടു വൈകും ഭക്ഷണം കഴിച്ചിട്ടേ വീട്ടില്‍ പോകാവു. കഴക്ക്‌ുറ്റം സ്റ്റോപ്പ് എത്തിയപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങി. വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ഓര്‍ത്തത് എന്റെ ഫോണ്‍ നമ്പര്‍ അബ്ധുവിനു കൊടുക്കുവാന്‍ വിട്ടു പോയി, ഇനി അവനെക്കുറിച്ചു എങ്ങനെ അറിയും, .പിന്നീട് എപ്പോഴൊക്കെയോ ഒരു വേദന ആയി അബ്ദു എന്റെ മനസ്സില്‍ കടന്നു വരാറുണ്ടായിരുന്നു. എന്നാല്‍ രണ്ടു ആഴ്ച മുന്പ് സിറ്റിയില്‍ കുടി പോകുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി ആദ്യം മനസ്സില്‍ ആയില്ല എങ്കിലും എന്റെ അബ്ദുവിനെ നാന്‍ തിരിച്ചറിഞ്ഞു. മുടിയൊക്കെ വളര്ന്നു സുന്ദരന്‍ അയ്യിരിക്കുന്നു. ചേട്ടാ സുഖം അല്ലെ , എന്നോടൊപ്പം ഉമ്മയും അനുജത്തിയും ഉണ്ട്, അവര്‍ അപ്പുറത്ത് നില്പുണ്ട് ചേട്ടനെ കാണണം എന്ന് പറഞ്ഞു. ഞാനും അബ്ദുവും അവര്ക്കു അരികിലേക്ക് പോയി എന്നെ കണ്ടത് ഉമ്മ എന്നെ കെട്ടിപ്പിടിച്ചു , മോനേ നിന്നെ കാണാന്‍ സാധിച്ചല്ലോ എന്റെ അബ്ധുവിനെ തിരിച്ചു തന്നത് നീയ്യാണു, നിന്നീക്കുരിച്ചു അവന്‍ പറയാത്ത ഒരു ദിവസ്സം പോലും ഇല്ല . അതെ ഇക്ക ഇക്കയെ കണ്ടപ്പോള്‍ എനിക്കും സന്തോഷമായി അബ്ദുവിന്റെ അനുജതിപറഞ്ഞു. അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കുംസന്തോശമായി. കുറെ നേരം ചിലവഷിച്ച ശേഷം ഞാന്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അബ്ദു പ്രസ് തുറന്നു ഒരു നൂര് രൂപ നോട്ടു എടുത്തു എന്റെ നേരെ നീട്ടി. അത് കണ്ടു ഉമ്മ അബ്ധുവിനെ ശകാരിച്ചു, എന്താടാ അബ്ദു നീ നിന്റെ ചേട്ടനോട് കണക്കു പറയുന്നോ. അത് കെട്ട് അബ്ദു പറഞ്ഞു അങ്ങനെ അല്ല ഉമ്മ ഈ നോട്ടു ചേട്ടന്റെ കൈയ്യില്‍ ഇരുന്നാല്‍ ഒരു പാടു അബ്ധുമാര്‍ക്ക് അത് ഉപകരിക്കും ഏതായാലും ഉമ്മ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇതു എന്റെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ. അത് കെട്ട് എല്ലാവരും ചിരിച്ചു. ഞാന്‍ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു .ഇത്തരം സന്തോഷവ് സ്നേഹവും നിറഞ്ഞ നിമിഴങ്ങള്‍ക്ക് ഭാഗമാകാന്‍ കഴിയുന്നതല്ലേ ഈ ചെറിയ ജീവിതത്തില്‍ നമുക്കു കിട്ടാവുന്ന വലിയ ഭാഗ്യങ്ങള്‍.
2009 ജൂലൈ 13, തിങ്കളാഴ്‌ച
മലയാള സിനിമയില്‍ മറ്റൊരു പൂക്കാലം
മലയാള സിനിമക്കു പുത്തന്‍ ഉണര്‍വും പ്രതീക്ഷയും നല്കി കൊണ്ടു , അഞ്ചു ചിത്രങ്ങള്‍ . പ്ര്വിതിരാജിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനവുമായി ദീപന്‍ അണിയിച്ചൊരുക്കിയ പുതിയമുഖം , മാക്സിമം സന്തോഷം ഡൌണ്‍ ലോഡ് ചെയ്തെടുക്കുംപോഴും ബന്ധങ്ങള്‍ സേവ് ചെയ്യാന്‍ മറന്നു പോകുന്ന പുത്തന്‍ ഐ ടി യുവത്വത്തിന്റെ കഥയുമായി ശ്യാമപ്രസാദിന്റെ ഋതു ,സമകാലിക പ്രസക്തിയുള്ള വിഷയവുമായി മധു കൈതപ്രത്തിന്റെ മധ്യവേനല്‍ , മോഹന്‍ലാലിന്‍റെ അഭിനയക്കരുതുമായി ബ്ലെസ്സിയുടെ ഭ്രമരം , ഫാന്റസിയുടെ പുത്തന്‍ കാഴ്ചകളുമായി മമ്മൂട്ടിയുടെ ഈ പട്ടണത്തില്‍ ഭൂതം .ഈ അഞ്ചു ചിത്രങ്ങളും പ്രമേയപരമായി വളരെ വ്യതസ്തമാണ്. ഈ ചിത്രങ്ങളുടെ വിജയം മലയാള സിനിമയുടെ മുന്നോട്ടുള്ള കുതിപ്പിന് വളരെ ആവശ്യമാണ്. ഈ അഞ്ചു ചിത്രങ്ങള്‍ ഒരുക്കുന്നതിന് അവയുടെ അണിയറ പ്രവര്ത്ടകര്‍ വളരെ ശ്രമകരമായ പ്രവര്ത്തനം നടത്തിയിരിക്കുന്നു. ഈ അഞ്ചു ചിത്രങ്ങളും കലാപരമായും വാണിജ്യപരമായും നേട്ടങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയമില്ല ,. ഈ അഞ്ചു ചിത്രങ്ങളുടെ വിജയം കൂടുതല്‍ വ്യത്യസ്ത കഥകള്‍ ഉണ്ടാവാന്‍ കാരണം ആകുമെന്ന് കരുതാം. ഈ അഞ്ചു ചിത്രങ്ങള്‍ക്കും തീര്ച്ചയ്യായും അവയുടെ ലക്ഷ്യം നേടാന്‍ സാധിക്കും.
2009 ജൂലൈ 6, തിങ്കളാഴ്‌ച
മരണം പോലും നാണിക്കട്ടെ
പ്രണയത്തിന്റെ പട്ടുനൂല്ില് പൊതിഞ്ഞ കഥകള് പറഞ്ഞു തന്ന അമ്മ കമല സുരയ്യ , സ്നേഹത്തിന്റെ നാക്കിലയില് മലയാളിതത്തിന്റെ കഥകള് വിളമ്പി തന്ന പ്രിയപ്പെട്ട ലോഹിതദാസ്, മരണത്തിന്റെ നിമിഴങ്ങളിലും സംഗീതത്തിന്റെ മാന്ത്രികസ്പര്ശംഅയ്യി മൈക്കല് ജാക്ക്സന് . ഈ അതുല്യ പ്രതിഭകളുടെ സ്മരണക്കു മുന്പില് ഒരായിരം പ്രണാമം. ഓരോ വിടവാങ്ങലും ഷ്രിട്ടിക്കുന്ന ശുന്യത അതെത്ര ഭികരമാണ് എന്ന് നാം തിരിച്ചറിയുന്നത് എത്ര വൈകിയാണ്. മനസ്സില് സ്നേഹം നിറച്ചു വയ്ക്കുമ്പോഴും അതിന്റെ ഒരംശം എങ്കിലും പകര്ന്നു കൊടുക്കാന് നമുക്കുള്ള വിമുഖത എത്ര വലുതാണ്. നാമെല്ലാവരും മനുഷ്യരാണ്. അതുകൊണ്ടുതന്നെ വ്യക്തിപരമായ ജീവിതത്തില് പല വീഴ്ചകളും സംഭവിക്കാം. അതെല്ലാം സ്വാഭാവികം മാത്രം . അത്തരം വീഴ്ചകളെ പ്രതിഭയുമായി കൂട്ടി വായിക്കേണ്ടതില്ല. മരണം ഷ്രിട്ടിക്കുന്ന ശുന്യതയില് നമ്മുടെ സ്നേഹം അണ പൊട്ടിയൊഴുകുന്നു. ഇനിയൊരിക്കലും പകര്ന്നു കൊടുക്കാനാവാത്ത ആ സ്നേഹത്തിന്റെ നൊമ്പരം ഒരു തിരിച്ചറിവാണ്. സ്നേഹം അതര്ഹിക്കുന്നവര്ജീവിതവസ്സനം വരെയും അത് അനുഭവിക്കട്ടെ. അതിനാല് സ്നേഹത്തിന്റെ അതിര്വരമ്പുകള് പോളിച്ചുമാറ്റം .സ്നേഹം മനസ്സുകളി നിന്നു മനസ്സുകളിലേക്ക്, ഹൃദയങ്ങളില് നിന്നു ഹൃദയങ്ങളിലേക്ക് അണമുറിയാതെ ഒഴുകട്ടെ. അതുകണ്ട് മരണം പോലും നാണിക്കട്ടെ.
2009 ജൂൺ 30, ചൊവ്വാഴ്ച
നന്ദി......
ഞാന് എന്റെ ബ്ലോഗ് എഴ്ഴുതു അവസ്സനിപ്പിക്കുകയാണ്. നിങ്ങള് ഇതു വരെ തന്ന എല്ലാ പിന്തുണക്കും നന്ദി . തുടര്ന്ന് എഴുതണോ വേണ്ടയോ എന്ന് നിങ്ങള് അറിയിക്കുമല്ലോ
സ്നേഹത്തോടെ ജയരജ്മുരുക്കുംപുഴ
9349025945
ജ്ര്ജ്മുരുക്കുംപുഴ൭@ജിമെയില്.കോം
സ്നേഹത്തോടെ ജയരജ്മുരുക്കുംപുഴ
9349025945
ജ്ര്ജ്മുരുക്കുംപുഴ൭@ജിമെയില്.കോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
-
ശ്രീ മണിരത്നം സംവിധാനം ചെയ്ത രാവണന്‍ എന്നാ ചിത്രം മികച്ച ദൃശ്യഅനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. രാമായണത്തിന്റെ കഥാ തന്തു ആധുനിക...